രക്ഷിതാക്കളുടെ കണ്ണുവെട്ടിച്ച് തിരക്കേറിയ റോഡിലൂടെ ഓടിപ്പോയ രണ്ട് വയസുകാരന് രക്ഷകനായി സൂപ്പർ മാർക്കറ്റ് ജീവനക്കാരൻ. ഏഴാംമൈൽ സ്വദേശി ഇ. സന്ദീപാണ് കുഞ്ഞിനെ പാഞ്ഞുവരുന്ന ബസിനടിയിൽ പെടാതെ കാത്തുസംരക്ഷിച്ചത്. ശനിയാഴ്ച രാത്രി 8.45-ഓടെയായിരുന്നു സംഭവം.
പൂക്കോട്ട് പ്രവർത്തിക്കുന്ന സൂപ്പർ മാർക്കറ്റിൽ എത്തിയ കോട്ടയംപൊയിൽ സ്വദേശികൾ സാധനങ്ങൾ വാങ്ങി തിരിച്ച് കാറിൽ കയറുമ്പോഴാണ് കുട്ടി റോഡിലേക്ക് ഓടികയറിയത്. ഇതു ശ്രദ്ധയിൽപ്പെട്ട സന്ദീപ് കുട്ടിയുടെ പിറകെയോടി രക്ഷപ്പെടുത്തുകയായിരുന്നു.
അല്പം വൈകിയിരുന്നെങ്കിൽ വേഗത്തിൽ വരുന്ന ബസിനടിയിൽ കുട്ടി അകപ്പെട്ടെനെ എന്നത് സമീപത്തെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. ഏഴാംമൈൽ ശ്രീകൃഷ്ണനഗർ സ്വദേശിയായ സന്ദീപ് രണ്ടുമാസമായി സൂപ്പർമാർക്കറ്റിൽ ജോലി ചെയ്യുന്നു.
കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന ചിത്രത്തിൽ പരിമളം എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് അഭിനയരംഗത്തെത്തിയ താരമാണ് ഭാവന. നമ്മൾ എന്ന ചിത്രത്തിനുശേഷം നിരവധി അവസരങ്ങളായിരുന്നു താരത്തിന് ലഭിച്ചത്. ആദ്യ ചിത്രത്തിൽ സഹതാരമായി അഭിനയിച്ചെങ്കിലും പിന്നീടുള്ള ചിത്രങ്ങളിൽ നായികയായി അഭിനയിക്കുവാൻ താരത്തിന് സാധിച്ചു. സിഐഡി മൂസ, ക്രോണിക് ബാച്ചിലർ, ചെസ്സ്, മേരിക്കുണ്ടൊരു കുഞ്ഞാട്, ലോലിപോപ്പ്, ട്വന്റി ട്വന്റി തുടങ്ങി മലയാളത്തിൽ ഒരുപാട് ചിത്രങ്ങളിൽ അഭിനയിച്ച താരം തമിഴിലും കന്നഡയിലുമായി ചില ചിത്രങ്ങൾ ചെയ്തിട്ടുണ്ട്.
പിന്നീട് തന്റെ ജീവിതത്തിലുണ്ടായ ചില സംഭവങ്ങളെ തുടർന്ന് സിനിമയിൽ നിന്നും മാറി നിന്ന താരം സോഷ്യൽ മീഡിയയിൽ പോലും സജീവമായിരുന്നില്ല. ഇപ്പോഴിതാ അഞ്ചുവർഷത്തെ ഇടവേളയ്ക്കു ശേഷം ഷറഫുദ്ധിൻ ചിത്രമായ ന്റെ ഇക്കാക്കക്കൊരു പ്രേമണ്ടാർന്ന് എന്ന ചിത്രത്തിലൂടെ വീണ്ടും അഭിനയത്തിലേക്ക് തിരിച്ചുവന്നിരിക്കുകയാണ് താരം. ഇത്രയും നീണ്ട ഇടവേളയ്ക്കു ശേഷം മലയാളത്തിലേക്ക് തിരിച്ചുവരുമ്പോൾ ഇങ്ങനെയൊരു ചിത്രം തിരഞ്ഞെടുക്കാനുള്ള കാരണം എന്താണെന്ന് വ്യക്തമാക്കുകയാണ് താരം.
ഇനിയങ്ങോട്ട് മലയാളം സിനിമ ചെയ്യണ്ടെന്നു തിരുമാനിച്ചിരിക്കുകയായിരുന്നു താനെന്ന് ഭാവന പറയുന്നു. പലപ്പോഴും ഇനിയൊരു തിരിച്ചു വരവില്ലെന്ന് ചിന്തിച്ചിട്ടുണ്ടെങ്കിലും അതിന് തനിക്ക് സാധിക്കുനില്ല. സിനിമയൊന്നും ഇല്ലാതെ വീട്ടിൽ ഇരിക്കാൻ നല്ല രസമുണ്ടായിരുന്നു. എന്നാൽ കുറച്ചു മാസങ്ങൾ കഴിഞ്ഞപ്പോൾ താൻ വലിയ ഡിപ്രെഷനിലൂടെയായിരുന്നു കടന്നുപോയത്. സിനിമയൊന്നും ചെയ്യാൻ കിട്ടിയില്ലെങ്കിൽ ഇനി എന്തു സംഭവിക്കുമെന്ന ഭയം തന്നെ അലട്ടിയിരുന്നെന്ന് ഭാവന പറയുന്നു.
നീണ്ട ഇടവേളയ്ക്കു ശേഷം ഇങ്ങനെയൊരു ചിത്രത്തിൽ അഭിനയിക്കാൻ അവസരം ലഭിച്ചിട്ടും വേണ്ടന്നായിരുന്നു തന്റെ തീരുമാനം. ചിത്രത്തിന്റെ കഥകേൾക്കാൻപോലും തനിക്ക് താൽപ്പര്യമുണ്ടായിരുന്നില്ല. കഥപറയാൻ വേണ്ടി തന്റെ അടുത്തേക്ക് സംവിധാനയകനും മറ്റും വന്നപ്പോൾ കഥപറഞ്ഞു പോയിക്കോട്ടെ താൻ എന്തായാലും അഭിനയിക്കുന്നില്ല എന്നരീതിയിലായിരുന്നു നിന്നത്. ഈ സിനിമ ചെയ്യാണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ തനിക്ക് ഒരുപാട് സമയമെടുക്കേണ്ടി വന്നിരുനെന്ന് താരം പറയുന്നു. തന്റെ ഫാമിലിയും കൂട്ടുകാരും തന്നെ ഒരുപാട് നിർബന്ധിച്ചു.പിന്നീട് തനിക് അത് ചെയ്യാമെന്ന് തോന്നി. അങ്ങനെയായിരുന്നു ന്റെ ഇക്കാകാക്കോരു പ്രേമണ്ടാർന്ന് എന്ന ചിത്രത്തിൽ അഭിനയിച്ചതെന്ന് ഭാവന പറയുന്നു.
മൂന്നര വയസുകാരിയെ പീഡിപ്പിച്ച കേസിൽ ക്ഷേത്രം പൂജാരിയെ 45 വർഷം കഠിന തടവിന് ശിക്ഷിച്ച് കോടതി. തൃപ്പൂണിത്തുറ ഉദയംപേരൂർ മണകുന്നം സ്വദേശി പുരുഷോത്തമൻ (83) നെയാണ് എറണാകുളം പ്രിൻസിപ്പൽ പോക്സോ കോടതി ശിക്ഷിച്ചത്. 2019 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ക്ഷേത്രത്തിലെ പൂജാരിയായിരുന്ന പുരുഷോത്തമൻ മൂന്നര വയസുകാരിക്ക് മുന്തിരിയും കൽക്കണ്ടവും നൽകി പ്രലോഭിപ്പിച്ച് പീഡനത്തിന് ഇരയാക്കുകയായിരുന്നു. പെൺകുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ വീട്ടുകാർ കുട്ടിയോട് കാര്യം തിരക്കിയപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. തുടർന്ന് കടുംബം പോലീസിൽ പരാതി നൽകുകയായിരുന്നു.
2019-2020 കാലയളവായിൽ പെൺകുട്ടി നിരവധി തവണ പീഡനത്തിന് ഇരയായി. കുട്ടി പറഞ്ഞ കാര്യങ്ങൾ മൊഴിയായി സ്വീകരിച്ച് ഉദയംപേരൂർ പോലീസ് കേസെടുക്കുകയായിരുന്നു. തടവ് ശിക്ഷയ്ക്ക് പുറമെ 80,000 രൂപ പിഴ നൽകാനും കോടതി വിധിയിൽ പറയുന്നു. കൊച്ചുമകളുടെ പ്രായം പോലും ഇല്ലാത്ത കുട്ടിയോട് ചെയ്ത ഹീനമായ പ്രവർത്തിക്ക് ഇയാൾ ഒരു ദയയും അര്ഹിക്കുന്നില്ലെന്ന് കോടതി പറഞ്ഞു.
ജോസ്‌ന സാബു സെബാസ്റ്റ്യൻ
പ്രിയപ്പെട്ട കേശുവേട്ടന് ,
കേശുവേട്ടനവിടെ സുഖമെന്ന് കരുതുന്നു .
നമ്മുടെ പ്രേമസുരഭിലമായിരുന്ന ആ കലാലയ ജീവിതത്തിന്റെ പത്താം പടിയിൽ ഞാനിന്നും കേശുവേട്ടനെ പ്രതീക്ഷിച്ചു നിൽക്കുകയാണ് . …
കേശുവേട്ടന്റെ നെറ്റിയിലെ ഒരിക്കലും മാഞ്ഞു കണ്ടിട്ടില്ലാത്ത ആ ചന്ദനക്കുറിയുടെ ഭംഗിയിലാണിന്നുമെന്റെ കിനാക്കൾ ….
കേശുവേട്ടൻ ആദ്യമായി മുട്ടറ്റം മടക്കി കുത്തിയ കൈത്തറിമുണ്ടിന്റെ കോണിൽ എനിക്കായി മാത്രം കരുതിവച്ച ആ നാരങ്ങാ മുട്ടായിയുടെ മധുരമാണിന്നും എന്റെ നാവിൽ ….
കേശുവേട്ടൻ എനിക്കായി എറിഞ്ഞിട്ട മൂവാണ്ടൻ മാങ്ങയുടെ ചൊനപറ്റി ഉണങ്ങിയ എന്റെ പച്ച പട്ടുപാവാടയും….
വൈക്കത്തഷ്ടമിക്ക് കേശവേട്ടനെനിക്ക് മേടിച്ച ….അന്നമ്മ ടീച്ചർ അടിച്ചു പൊട്ടിച്ച ആ കരിവളയും ഇന്നുമെന്റെ ഉറക്കം കെടുത്താറുണ്ട് …
നമ്മളൊന്നിച്ചു നിലാവ് കണ്ട സർപ്പക്കാവിലെ നാഗത്താന്മാരുടെ ദർശന ഓർമകളിന്നുമെന്നെ വല്ലാതെ വേട്ടയാടുന്നു ….
വാലിട്ടെഴുതിയ എന്റെ കണ്ണിലെ കണ്മഷിയാൽ കേശുവേട്ടന്റെ പൊടിമീശ മെല്ലെ കറപ്പിച്ചുകൊണ്ട് ഈ കരിമഷിയിലാണെന്റെ ജീവന സ്തംഭനമെന്ന് പറഞ്ഞപ്പോഴുയർന്ന ആ ഹൃദയസ്തംഭനമിന്നും താണ് അടുത്തതിലേക്ക് പോകാതെയുള്ള ആ ഒരേ നിൽപ്പിലാണിന്നുമെന്റെ ഹൃദയ താളം …..
കലാലയ ചുവരിൽ ചേർത്തുനിർത്തി കേശുവേട്ടനെനിക്ക് തന്ന ആ ആദ്യചുംബന ചൂടിന്റെ താപമിനിയും ഒരു പാരസെറ്റാമോളിനും കുറയ്ക്കാനായിട്ടില്ല ….
നമ്മളൊന്നിച്ചു കറങ്ങിയ ഉത്സവപ്പറമ്പിൽ നിന്ന് പിറക്കിയെടുത്ത ബലൂണിന്റെ കഷണങ്ങൾ ഇന്നുമെന്റെ ഹൃദയത്തെ വല്ലാതെ ശ്വാസം മുട്ടിക്കാറുണ്ട് …
പത്താം ക്ലാസിന്റെ മേശയിൽ ആദ്യമായി കേശുവെട്ടനെന്റെ പേര് കോമ്പസിനാൽ പോറിയിട്ട ആ മുറിവുകളിൽ നിന്നുമിന്നും ചോര വല്ലാതെ പൊടിയുന്നു ….
എന്നിരുന്നാലും നമ്മളെന്നും കൈകോർത്തു ഒരുമിച്ചു നനഞ്ഞ ആ മഴയിൽ ഇന്ന് ഞാനൊരു പ്രതീക്ഷയുടെ കാർമേഘം കാണണുണ്ട് . …
നമ്മളൊന്നിച്ചുള്ള ആ ദിവസങ്ങളെ ഞാനെങ്ങനാണ് വർണിക്കുക….
കാറ്റിൽ പറന്നകന്ന ഒരു കടലാസ് തുണ്ടുപോലെ….
അത്തമെത്താൻ കാത്തിരിക്കുന്ന തുമ്പിപ്പോലെ ….
എന്റെ ഹൃദയമിങ്ങനെ പറന്നും…..അകന്നും …
മഴയ്ക്കായി കാത്തിരിക്കുന്ന കാലൻ കുടപോലെ ….
എന്റെ ഹൃദയമിങ്ങനെ ചെരിഞ്ഞും, ചാരിയും നിന്നെ പ്രതീക്ഷിച്ചു ഒരു കോണിൽ നിൽക്കുകയാണിപ്പോഴും …
എന്ന് സ്നേഹപൂർവ്വം കേശുവേട്ടന്റെ സ്വന്തം സാറാമ്മ ……
അങ്ങനെ ജീവിതത്തിൽ ആദ്യമായി എഴുതി നോക്കിയ ഒരു പ്രണയലേഖനം, എല്ലാ കൂട്ടുകാർക്കുമായി ….Happy Valentine’s Day 💞
തനിക്ക് വ്യക്തിപരമായും തൊഴിൽപരമായും ആക്രമണങ്ങൾ നേരിടുന്നെന്ന് തുറന്ന് പറഞ്ഞ് നടൻ ജോജു ജോർജ് രംഗത്ത്. ഒരിടവേളയ്ക്ക് ശേഷം ഇരട്ട എന്ന സിനിമ താരത്തിന്റേതായി പുറത്തെത്തിയിരുന്നു. സിനിമ മികച്ച പ്രതികരണമാണ് നേടുന്നത്. എന്നാൽ താനിപ്പോൾ സ്ട്രഗിൾ ചെയ്യുകയാണ് എന്നാണ് ജോജുവിന്റെ തുറന്നുപറച്ചിൽ.
ഇക്കാരണത്താൽ സോഷ്യൽ മീഡിയയിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചെന്ന് നടൻ ജോജു ജോർജ് അറിയിച്ചു. തന്നെ ഒരു കലാകാരനെന്ന നിലയിൽ അംഗീകരിച്ചവർക്ക് നന്ദി പറഞ്ഞ താരം, വ്യക്തിപരമായും തൊഴിൽപരമായും ആക്രമണങ്ങൾ നേരിടുന്നതു മൂലം സോഷ്യൽ മീഡിയയിൽ നിന്ന് ഒരു ഇടവേള എടുക്കുകയാണെന്നാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നത്.
തനിക്ക് ആരോടും ഒരു പരാതിയുമില്ല. ഇനിയുള്ള കാലം അഭിനയത്തിലും സിനിമയിലും ശ്രദ്ധകേന്ദ്രീകരിക്കും.ഇതുവരെ നൽകിയ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി. എല്ലാ സിനിമകളെയും പിന്തുണയ്ക്കണം. ഇരട്ട എന്ന എന്റെ പുതിയ സിനിമയോട് നിങ്ങൾ കാണിച്ച് സ്നേഹത്തിന് നന്ദിയെന്നും താരം പറഞ്ഞു.
താൻ കുറച്ച് കാലങ്ങളായി എല്ലാ മീഡിയകളിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു. എന്നാൽ ഇരട്ട എന്ന സിനിമയോടു കൂടി സജീവമാകാൻ ശ്രമിച്ചതാണ്. പക്ഷേ പിന്നേയും എന്ന അനാവശ്യ കാര്യങ്ങളിലേക്ക് വലിച്ചിഴച്ചു. എന്റെ ഇൻബോക്സിൽ എല്ലാം കടുത്ത ആക്രമണമായി. ഞാൻ സിനിമയിലേക്ക് മാത്രം കുറച്ച് കാലം ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. തന്നെ വെറുതെ വിടണമെന്നും താരം അഭ്യർത്ഥിക്കുന്നു.
കൂടാതെ, ‘ഞാൻ ഒരു വശത്ത് കൂടി അഭിനയിച്ച് പൊയ്ക്കോളാം. കരിയറിൽ ഞാൻ സ്ട്രഗിളിലൂടെ കടന്നുപോവുകയാണ്. അതിൽ നിങ്ങൾ എന്നെ സഹായിക്കണം എന്നൊന്നും പറയുന്നില്ല. ഉപദ്രവിക്കാതിരുന്നാൽ വലിയ സന്തോഷം. ഇനി ഉപദ്രവിക്കണം എന്നാണ് നിർബന്ധമെങ്കിൽ ഒന്നും പറയാൻ പറ്റില്ല. പിന്തുണയ്ക്കുന്നവർക്ക് നന്ദി’- ജോജു വീഡിയോയിലൂടെ പ്രതികരിച്ചതിങ്ങനെ.
ബ്രസീൽ റിയോ ഡി ജനീറോയിലെ ക്രൈസ്റ്റ് ദി റെഡീമർ പ്രതിമയിൽ മിന്നലേൽക്കുന്ന ദൃശ്യമാണ് ഇപ്പോൾ സൈബർ ലോകത്ത് ചർച്ചയാകുന്നത്. ലോകാത്ഭുതങ്ങളിലൊന്നായാണ് ഇതിനെ അടയാളപ്പെടുത്തിയിരിക്കുന്നത്. വെള്ളിയാഴ്ച ബ്രസീലിലുണ്ടായ ശക്തമായ കൊടുങ്കാറ്റിനിടെ ഫെർണാഡോ ബ്രാഗയാണ് അപൂർവമായ ചിത്രം പകർത്തിയത്.
‘ഇന്ന് വെള്ളി…ദിവ്യ വെളിച്ചം’ എന്ന കുറിപ്പോടെയാണ് ഇൻസ്റ്റഗ്രാമിൽ ഫെർണാഡോ ചിത്രം പങ്കുവെച്ചിരിക്കുന്നത്. നിമിഷ നേരം കൊണ്ടാണ് ചിത്രം തരംഗമായത്. പ്രതിമയുടെ തലയ്ക്ക് മുകളിലൂടെ വെളിച്ചം കടന്നുപോകുന്നത് ദൈവികമായി കാണപ്പെടുന്നു എന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
കൃത്യസമയത്ത് തന്നെ ക്യാമറ ക്ലിക്ക് ചെയ്ത ഫെർണാഡോയെ അഭിനന്ദിക്കുന്നുമുണ്ട്. ഈ പ്രതിമ നീണ്ട 9 വര്‍ഷങ്ങളെടുത്താണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. റിയോ ഡി ജനീറോയിലെ കൊര്‍കോവാഡോ കുന്നിന് മുകളിലായാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. 2014 ൽ ഉണ്ടായ മിന്നലിൽ പ്രതിമയുടെ തള്ളവിരൽ തകർന്നിരുന്നു.
View this post on Instagram
സഹോദരിയുടെ മകളെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ അമ്മാവൻ അറസ്റ്റിൽ. വർക്കല കല്ലമ്പലം സ്വദേശി ഇസ്മായിൽ (55) ആണ് അറസ്റ്റിലായത്. ആക്രമണത്തിൽ ഗുരുതരമായി പൊള്ളലേറ്റ യുവതിയെ ആശുപത്രിൽ പ്രവേശിപ്പിച്ചു. പിതാവിന്റെ കടയിലിരിക്കുകയായിരുന്ന യുവതിക്ക് നേരെയാണ് ആക്രമണമുണ്ടായത്. സ്വത്ത് തർക്കമാണ് കൊലപാതക ശ്രമത്തിന് പിന്നിലെന്നാണ് വിവരം.
കടയിൽ ഇരിക്കുകയായിരുന്ന യുവതിയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. തീ പടർന്നതോടെ യുവതി നിലവിളിച്ച്കൊണ്ട് കടയിൽ നിന്നും പുറത്തേക്ക് ഓടുകയായിരുന്നു. തുടർന്ന് നിലത്ത് കിടന്ന് ഉരുണ്ടതോടെ തീ അണഞ്ഞെങ്കിലും ഗുരുതരമായി പൊള്ളലേറ്റിരുന്നു. നാട്ടുകാർ ഇടപെട്ട് യുവതിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു.
അതേസമയം വിഷം കഴിച്ച ശേഷമാണ് ഇസ്മായിൽ യുവതിയെ കൊലപ്പെടുത്താനെത്തിയത്. നാട്ടുകാർ തടഞ്ഞ് വെച്ച ഇസ്മയിലിനെ പോലീസ് എത്തി കസ്റ്റഡിയിലെടുത്തതിന് ശേഷം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കമ്പി കയറ്റിപോകുകയായിരുന്ന ലോറിയിൽ ബൈക്ക് ഇടിച്ച് യുവാവ് മരിച്ചു. പാലക്കാട് പുതുക്കോട് സ്വദേശി ശ്രേധേഷ് (21) ആണ് മരിച്ചത്. പട്ടിക്കാട് ദേശീയപാതയിൽ തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് അപകടമുണ്ടായത്.
കമ്പി കയറ്റി പോകുകയായിരുന്ന ലോറി പെട്ടെന്ന് നിർത്തിയതാണ് അപകടത്തിന് കാരണമായത്. ലോറിയുടെ പുറകിലായിരുന്ന യുവാവിന് പെട്ടെന്ന് ബൈക്ക് നിയന്ത്രിക്കാൻ കഴിഞ്ഞില്ല. ഇതേ തുടർന്ന് തലയിൽ കമ്പി തുളച്ച് കയറുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ആദിവാസി യുവാവ് വിശ്വനാഥന്റേത് ആത്മഹത്യയല്ല, മർദിച്ചു കൊലപ്പെടുത്തിയതാണെന്ന് കുടുംബത്തിൻ്റെ ആരോപണം. ഗവ. മെഡിക്കൽ കോളജ് ആശുപത്രിക്കു സമീപമാണ് 46കാരനായ കൽപറ്റ വെള്ളാരംകുന്ന് അഡ്‌ലേഡ് പാറവയൽ കോളനിയിലെ വിശ്വനാഥനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
മോഷണക്കുറ്റം ആരോപിക്കപ്പെട്ട് ആൾക്കൂട്ട മർദനത്തിനിരയായ ശേഷമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വിവാഹം കഴിഞ്ഞ് 8 വർഷത്തിനു ശേഷമുണ്ടായ കുഞ്ഞിന്റെ മുഖം കണ്ട് സന്തോഷത്തിലായിരുന്ന വിശ്വനാഥൻ ആത്മഹത്യ ചെയ്യില്ലെന്നു സഹോദരൻ രാഘവൻ പറഞ്ഞു. വിശദമായ അന്വേഷണം നടത്തണം.
ബന്ധുക്കളുടെ ഒപ്പ് വാങ്ങാതെയാണു വിശ്വനാഥന്റെ പോസ്റ്റ്മോർട്ടം നടത്തിയതെന്നും സഹോദരൻ ആരോപിച്ചു. വിശ്വനാഥന്റെ ശരീരത്തിൽ മർദനമേറ്റതിന്റെ ലക്ഷണങ്ങളുണ്ടായിരുന്നുവെന്നു ബന്ധുക്കൾ പറഞ്ഞു. അതേസമയം, കഴുത്തു മുറുകിയതാണു മരണ കാരണമെന്നാണു മെഡിക്കൽ കോളജ് പോലീസിന്റെ നിഗമനം.
വിശദമായ അന്വേഷണത്തിനായി സിസിടിവി ദൃശ്യങ്ങൾ ഇന്നു പരിശോധിക്കുമെന്നും പൊലീസ് പറഞ്ഞു. സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. പട്ടികജാതി പട്ടികവർഗ ഗോത്ര കമ്മിഷനും മെഡിക്കൽ കോളജ് അധികൃതരോട് റിപ്പോർട്ട് ആവശ്യപ്പെട്ടു.
കല്ല്യാണ വീടുകളില്‍ നടക്കുന്ന രസകരമായ സംഭവങ്ങള്‍ പലതും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. അത്തരത്തില്‍ വിവാഹത്തിനിടെ നടന്ന അപ്രതീക്ഷിതമായ ഒരു സംഭവമാണ് സൈബര്‍ലോകം ഏറ്റെടുത്തിരിക്കുന്നത്.
ഒരു പെണ്‍കുതിരയുടെ പുറത്തിരുന്ന് വിവാഹ വേദിയിലേക്ക് വരന്‍ എത്തുമ്പോള്‍ പെട്ടെന്ന് പടക്കം പൊട്ടുകയും ശബ്ദം കേട്ട് കുതിര വരനുമായി ഓടുന്നതാണ് വീഡിയോ. ദൂരേക്ക് ഓടിപ്പോകുന്ന കുതിരയെ വീഡിയോയില്‍ കാണാം. ഇന്‍സ്റ്റഗ്രാമിലാണ് വീഡിയോ പങ്ക് വച്ചിരിക്കുന്നത്.
വീഡിയോയില്‍ കുതിര വരനെയും കൊണ്ട് വിവാഹം നടക്കുന്നയിടത്തേക്ക് വരുന്നത് കാണാം. എന്നാല്‍, അവിടെ വച്ച് പടക്കം പൊട്ടുകയും ഇതിന്റെ ശബ്ദം കേട്ട കുതിര പേടിച്ചരണ്ട് അവിടെ നിന്നും വരനെയും പുറത്ത് വച്ച് ഓടിപ്പോവുകയാണ്.
ആദ്യം എല്ലാവരും പ്രതീക്ഷിക്കുന്നത് കുതിര നില്‍ക്കും എന്നാണെന്ന് തോന്നുന്നു. എന്നാല്‍, കുതിര അവിടെ ഒന്നും നിന്നില്ല. അത് വരനുമായി ഓടിപ്പോയി. ഇത്കണ്ട് വിരുന്നെത്തിയവര്‍ തലയില്‍കൈവെച്ച് നില്‍ക്കുകയാണ്. രണ്ട് മില്ല്യണിലധികം ആളുകള്‍ ഈ വീഡിയോ കണ്ടു കഴിഞ്ഞു. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകള്‍ നല്‍കിയത്.
View this post on Instagram