Latest News

അഞ്ചാം ക്ലാസ്സുകാരിയെ കയറിപ്പിടിച്ചതിന് ശേഷം കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച അധ്യാപകന്‍ അറസ്റ്റില്‍. മലപ്പുറത്താണ് സംഭവം. വണ്ടൂര്‍ തച്ചുണ്ണിക്കുന്ന് സ്വദേശി കുന്നുമ്മല്‍ ഹൗസില്‍ സവാഫ് (29)ആണ് പിടിയിലായത്. കഴിഞ്ഞ മൂന്നാം തീയതിയാണ് നടുക്കുന്ന സംഭവം.

സവാഫ് അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കയറിപ്പിടിക്കുകയും പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. അധ്യാപകന്‍ സ്‌കൂളിലെ ശുചിമുറിക്ക് സമീപത്ത് വച്ചാണ് അധ്യാപകന്‍ കുട്ടിയെ കയറിപിടിച്ചത്. ശേഷം അഞ്ചാം ക്ലാസുകാരിയെ തൊട്ടടുത്ത കുറ്റിക്കാട്ടിലേക്ക് ഇയാള്‍ വലിച്ചിഴയ്ക്കുകയായിരുന്നു.

നിലവിളിച്ചതോടെ പ്രതി കുട്ടിയെ വിട്ടയച്ചു. സംഭവം പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. അധായപകന്റെ ഭീഷണിയില്‍ തൊട്ടടുത്ത ദിവസങ്ങളില്‍ കുട്ടി സ്‌ക്കൂളില്‍ പോയിരുന്നില്ല. തുടര്‍ന്ന് സ്‌ക്കൂളിലെത്തിയ കുട്ടിയോട് ഒരു അധ്യാപിക കാര്യം അന്വേഷിച്ചതോടെയാണ് പീഡനശ്രമം പുറത്തറിഞ്ഞത്.

ഇതോടെ പ്രധാനാധ്യാപകന്‍ പൊലീസില്‍ പരാതി നല്കുകയായിരുന്നു. ഇതിനിടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഒഫ് ചെയ്ത് പ്രതി രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ തന്ത്രപരമായി പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു.

സവാഫിനെ സി ഐ ഇ. ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. പോക്‌സോ വകുപ്പ് ചുമത്തിയാണ് സവാഫിനെ അറസ്റ്റ് ചെയ്തത്. പ്രതിയെ പൊലീസ് മഞ്ചേരി കോടതിയില്‍ ഹാജരാക്കി.

സാമ്പത്തിക കേസില്‍ അകപ്പെട്ട് ജയിലിലായതിനെ തുടര്‍ന്ന് ഫ്‌ലാറ്റില്‍ ഒറ്റപ്പെട്ടുപോയ മൂന്ന്മക്കളെയും രണ്ട് മാസമായി സംരക്ഷിക്കുന്ന ദുബായ് പോലീസിന് കണ്ണീരോടെ നന്ദി പറഞ്ഞ് അമ്മ. രണ്ട് മാസമായി താമസസ്ഥലത്ത് ഒറ്റപ്പെട്ടുപോയ മക്കള്‍ക്കാണ് പോലീസ് തുണയായത്. താന്‍ പരിചരിച്ചതിനേക്കാള്‍ നന്നായി കുട്ടികളെ പോലീസ് നോക്കുന്നുണ്ടെന്നും തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ടെന്നും മാതാവ് വ്യക്തമാക്കി. അമ്മ ജയിലിലായതിനെ തുടര്‍ന്ന് ഷാര്‍ജയിലെ ഫ്‌ലാറ്റില്‍ കുടുങ്ങിയ ഒമ്പത്, 12, 15 വയസ്സുള്ള മക്കള്‍ക്കാണ് പോലീസ് സംരക്ഷണമൊരുക്കിയത്.

ഈജിപ്ഷ്യന്‍ വിധവയാണ് സാമ്പത്തിക കേസില്‍ അകപ്പെട്ട് ജയിലിലായത്. നിയമസ്ഥാപനത്തിലെ മാനേജറായിരുന്ന ഇവര്‍ 50,000 ദിര്‍ഹം ശമ്പളത്തിലാണ് ജോലിക്ക് കയറിയത്. എന്നാല്‍, ആദ്യ മാസങ്ങളില്‍ മാത്രമാണ് കൃത്യമായ ശമ്പളം ലഭിച്ചത്. അവസാന നാളുകളില്‍ 2000 ദിര്‍ഹം മാത്രമാണ് ലഭിച്ചിരുന്നത്. ഇതിന് പിന്നാലെ ജോലി നഷ്ടമായെങ്കിലും ആനുകൂല്യങ്ങളൊന്നും ലഭിച്ചില്ല. ഇതോടെ വാടക കൊടുക്കാന്‍പോലും പണം ഇല്ലാതെ വന്നതോടെ താമസസ്ഥലത്തുനിന്ന് പുറത്താക്കി.

ശമ്പള വിഷയത്തില്‍ തൊഴിലുടമയുമായുണ്ടായ പ്രശ്‌നത്തെ തുടര്‍ന്നാണ് ഇവര്‍ ജയിലിലായത്. ദിവസങ്ങള്‍ക്കുള്ളില്‍ മോചിപ്പിക്കുമെന്നായിരുന്നു പ്രതീക്ഷ. അതിനാല്‍, കുട്ടികളെ ഷാര്‍ജയിലെ പുതിയ താമസസ്ഥലത്താക്കിയാണ് ഇവര്‍ പോയത്. കുട്ടികളുടെ കാര്യം പോലീസിനോട് പറഞ്ഞതുമില്ല. എന്നാല്‍, കടബാധ്യതയുമായി ബന്ധപ്പെട്ട കേസുള്ളതിനാല്‍ യുവതിയുടെ ജയില്‍മോചനം വൈകുകയും അവീറിലെ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റുകയും ചെയ്തു.

ഇതോടെ വൈദ്യുതിയും വെള്ളവും പോലും ഇല്ലാത്ത അവസ്ഥയിലായിരുന്നു കുട്ടികളുടെ താമസം. സുഹൃത്തുക്കളുടെ സഹായത്തിലും താഴെയുള്ള റസ്റ്റാറന്റിലുമായിരുന്നു ഭക്ഷണം. റസ്റ്റാറന്റിലെത്തിയായിരുന്നു പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിച്ചിരുന്നത്. സുഹൃത്തുക്കള്‍ വഴിയാണ് കുട്ടികളുടെ വിവരങ്ങള്‍ യുവതി അറിഞ്ഞിരുന്നത്.

പോലീസ് അറിഞ്ഞാല്‍ കുട്ടികളെ ചൈല്‍ഡ് ഹോമിലാക്കുമെന്നും ഇതുവഴി അവര്‍ വേര്‍പിരിയുമെന്നും ഭയന്നാണ് കുട്ടികളുടെ കാര്യം പോലീസില്‍നിന്ന് മറച്ചുവെച്ചത്. എന്നാല്‍, ജയില്‍ മോചനം വൈകിയതോടെ മക്കളുടെ വിവരം പോലീസിനെ അറിയിച്ചു. കുട്ടികളെ വേര്‍പിരിക്കരുതെന്ന് മാത്രമായിരുന്നു ഇവരുടെ അഭ്യര്‍ഥന.

കുട്ടികളുടെ അവസ്ഥ അറിഞ്ഞതോടെ പോലീസ് ഷാര്‍ജ ചൈല്‍ഡ് ആന്‍ഡ് പ്രൊട്ടക്ഷന്‍ സെന്റര്‍ അധികൃതരുമായി ബന്ധപ്പെട്ടു. മാതാവ് പുറത്തിറങ്ങുന്നത് വരെ കുട്ടികളുടെ സംരക്ഷണത്തിനായി ദുബായ് പോലീസിലെ വനിത ജീവനക്കാരിയെ നിയമിക്കാനും നിര്‍ദേശിക്കുകയായിരുന്നു. പോലീസിന്റെ മാനുഷ്യാവകാശ സംരക്ഷണ വിഭാഗം ഇവരുടെ വാടക കുടിശ്ശിക തീര്‍ക്കുകയും ബില്ലുകള്‍ അടക്കുകയും ചെയ്തു.

ഇതിനുപുറമെ കുട്ടികള്‍ക്ക് മാസത്തില്‍ നിശ്ചിത സംഖ്യ സഹായം നല്‍കാനും തീരുമാനിച്ചു. വിഡിയോ കോണ്‍ഫറന്‍സിലൂടെ ഇവര്‍ക്ക് കുട്ടികളെ ദിവസവും കാണാന്‍ അവസരമൊരുക്കുന്നുണ്ടെന്ന് ദുബായ് പോലീസ് പ്യൂനിറ്റിവ് ആന്‍ഡ് കറക്ഷനല്‍ ജനറല്‍ ഡിപ്പാര്‍ട്‌മെന്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ മര്‍വാന്‍ ജുല്‍ഫാര്‍ പറഞ്ഞു.

പോക്കിരി രാജ എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ താരമാണ് ശ്രിയ ശരൺ. അഴകിയ തമിഴ് മകൻ,കന്ത സ്വാമി, ഛത്രപതി, കുട്ടി തിരുവിരയാടൽ ആരംഭം, കുട്ടി തുടങ്ങിയ തമിഴ് ചിത്രങ്ങളിലും എലാ ചപ്പനു, പൈസ വസൂൽ തുടങ്ങിയ തെലുങ്ക് ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. ആൻഡ്രെ കോസ്ചിവു എന്ന റഷ്യക്കാരനാണ് താരത്തിന്റെ ഭർത്താവ്. വിവാഹ ശേഷം സിനിമയിൽ നിന്നും താരം വിട്ടുനിന്നിരുന്നു. അതേസമയം സിനിമയിൽ അവസരം നഷ്ട്ടമാവുമെന്ന് കരുതിയാണ് താൻ ഗർഭിണിയായ വിവരം പുറത്ത് പറയാത്തതെന്ന് താരം പറയുന്നു.

 താൻ പ്രേഗ്നെന്റ് ആണെന്ന കാര്യം പുറത്തറിഞ്ഞാൽ അത് തന്റെ തൊഴിലിനെ ബാധിക്കുമെന്നുള്ള ഭയം കൊണ്ടും അവസരങ്ങൾ കുറഞ്ഞുപോകുമോ അല്ലെങ്കിൽ അവസരത്തിനായി ഒരുപാട് കാത്തിരിക്കേണ്ടി വരുമോ എന്നുള്ള ഭയം തനിക്കുണ്ടായിരുന്നെന്ന് ശ്രിയ പറയുന്നു. ഇതൊന്നും കൂടാതെ പ്രെഗ്നൻറ്സി പിരിയഡ് തന്റെ സ്വന്തം സമയമാക്കി മാറ്റാൻ കൂടി വേണ്ടിയാണ് വിവരം ആരെയും അറിയിക്കാത്തതെന്നും താരം പറയുന്നു.

ആ സമയം തനിക്ക് തന്റെ കുഞ്ഞിന്റെ കാര്യങ്ങൾ മാത്രം നോക്കി ജീവിക്കണമായിരുന്നു. ആറുമാസം മകൾക്കൊപ്പം ചിലവഴിക്കണമെന്നുള്ളത് തന്റെ ആഗ്രഹമായിരുന്നെന്ന് ശ്രിയ പറയുന്നു. രാധ എന്നാണ് താരം മകൾക്ക് നൽകിയ പേര്. ഡെലിവറി കഴിഞ്ഞ ശേഷം ശരീരം തടിക്കുന്നതിനെ കുറിച്ചൊക്കെ പുറത്തുനിന്നുള്ള ആളുകൾ പറയുന്നത് താൻ കാര്യമാക്കാറില്ല. കുഞ്ഞിനൊപ്പം കൂടുതൽ സമയം ചെലവഴിക്കണമെന്നുള്ളതുകൊണ്ട് ഇക്കാര്യം പുറത്തുപറയാൻ താൻ തയ്യാറായിരുന്നില്ലെന്ന് താരം പറയുന്നു. പ്രേഗ്നെൻസിയുടെ കാര്യം പുറത്ത അറിഞ്ഞ സമയത്ത് താൻ മൂന്നു സിനിമകൾ ചെയ്തിരുനെന്നും അപ്പോൾ കുഞ്ഞിന് ഒൻപത് മാസം പ്രായമായിരുന്നെന്നും ശ്രിയ പറയുന്നു.

ഭർതൃവീട്ടിൽ ആത്മഹത്യശ്രമം നടത്തിയതിനെ തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്ന യുവതി മരിച്ചു. മലപ്പുറം രണ്ടത്താണി സ്വദേശിനി സഫ്വാന (23) ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് ആത്മഹത്യ ശ്രമത്തെ തുടർന്ന് യുവതിയെ കോഴിക്കോട് മെഡിക്കൽ പ്രവേശിപ്പിച്ചത്. സംഭവത്തിൽ ബന്ധുക്കളുടെ പരാതിയിൽ ഭർത്താവ് അർഷാദ് അലിയെ പോലീസ് അറസ്റ്റ് ചെയ്തു.

മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന സഫ്‌വാന ഇന്നലെ രാത്രിയോടെയാണ് മരണപ്പെട്ടത്. അതേസമയം സ്ത്രീധനത്തിന്റെ പേരിൽ മകളെ നിരന്തരം ഭർത്താവും കുടുംബവും ഉപദ്രവിച്ചിരുന്നതായി സഫ്‌വാനയുടെ പിതാവ് മുജീബ് ആരോപിച്ചു. ഒന്നര വയസ് പ്രായമായ കുഞ്ഞ് ദേഹത്ത് മൂത്രം ഒഴിച്ചെന്ന് പറഞ്ഞ് ഭർതൃ മാതാവ് സഫ്‌വാനയെ ക്രൂരമായി മർദിച്ചിരുന്നതായും മുജീബ് പറഞ്ഞു.

അധ്യാപികയ്‌ക്കെതിരെ കുറിപ്പെഴുതി എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനി ജീവനൊടുക്കിയ സംഭവത്തിൽ വെളിപ്പെടുത്തലുമായി സഹപാഠി. സ്‌കൂളിലെ ഡെസ്കിലും, ചുമരിലും മഷിയായതിനെ തുടർന്ന് അധ്യാപിക റിയയെ വഴക്ക് പറഞ്ഞിരുന്നു. കൂടാതെ 25000 രൂപ പിഴ നൽകണമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും റിയയുടെ സഹപാഠി പറയുന്നു. കഴിഞ്ഞ ദിവസമാണ് അധ്യാപികയ്‌ക്കെതിരെ കുറിപ്പെഴുതിവെച്ച് കണ്ണൂർ സ്വദേശി പ്രവീണിന്റെ മകൾ റിയ ജീവനൊടുക്കിയത്.

ഡെസ്കിലും,ചുമരിലും മഷിയായതിനെ തുടർന്ന് അധ്യാപിക റിയയെ വഴക്ക് പറഞ്ഞു. അറിയാതെ പറ്റിയതാണെന്ന് പറഞ്ഞിട്ട് ടീച്ചർ കേട്ടില്ല പിഴ നൽകണമെന്ന് ഭീഷണപ്പെടുത്തി. റിയയുടെ സ്റ്റുഡന്റസ് പോലീസ് കേഡറ്റ് അംഗത്വം റദ്ദ് ചെയ്യുമെന്നും അദ്ധ്യാപിക റിയയോട് പറഞ്ഞതായി സഹപാഠി വ്യക്തമാക്കി. റിയ വളരെ വിഷമത്തോടെയാണ് സ്‌കൂളിൽ നിന്നും വീട്ടിലേക്ക് മടങ്ങിയതെന്നും സഹപാഠി പറഞ്ഞു.

ഇന്നലെ ഉച്ചയോടെയാണ് സ്‌കൂളിൽ നിന്നും മടങ്ങിയെത്തിയ റിയ കിടപ്പ് മുറിയിൽ തൂങ്ങി മരിച്ചത്. സംഭവത്തിൽ അധ്യാപികയെ ഉടൻ ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു. തന്റെ മരണത്തിന് ഉത്തരവാദി അധ്യാപികയാണെന്ന് റിയ എഴുതിയ കുറിപ്പിൽ പറയുന്നു. രക്ഷിതാവിനെ വിളിച്ചിട്ട് വന്നാൽ മാത്രമേ ക്ലാസ്സിൽ കയറാൻ അനുവദിക്കൂ എന്ന് പറഞ്ഞോടെ റിയ കൂടുതൽ സമ്മർദ്ദത്തിലാകുകയായിരുന്നു.

ഉപ്പള തലപ്പാടിയിൽ ഗ്രൈൻഡറിൽ ഷാൾ കരുങ്ങി യുവതിക്ക് ദാരുണാന്ത്യം. തൂമിനാട് ലക്ഷം വീട് കൊലനയിലെ രഞ്ജന്റെ ഭാര്യ ജയശീല (24) ആണ് മരിച്ചത്. ബേക്കറിയിൽ പലഹാരമുണ്ടാക്കുന്നതിനിടെയാണ് അപകടം നടന്നത്. കഴുത്തിൽ ചുറ്റിയിരുന്ന ഷാൾ ഗ്രൈൻഡറിൽ കുടുങ്ങുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ ജയശീലയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ശനിയാഴ്ച ഉച്ചയോടെയാണ് അപകടം നടന്നത്. കർണാടക സ്വദേശികളായ മാലിങ്ക-സുനന്ദ ദമ്പതികളുടെ മകളാണ് ജയശീല. ഒരു വർഷം മുൻപാണ് വിവാഹിതയായി ഉപ്പളയിലെത്തിയത്. അതേസമയം ശനിയാഴ്ച ജയശീലയുടെ പിറന്നാളിയിരുന്നു.

 

‘ലിയോ’ ലൊക്കേഷനിൽ നിന്നുള്ള ചിത്രം പങ്കുവച്ച് സംവിധായകൻ ലോകേഷ് കനകരാജ്. കശ്മീരില്‍ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിലെ താരങ്ങളും അണിയറ പ്രവര്‍ത്തകരും തീയ്ക്ക് ചുറ്റും ചൂട് കായുന്നതാണ് ചിത്രത്തിൽ കാണാനാകുക. വിജയ്, ഗൗതം വാസുദേവ് മേനോൻ, മലയാളിയായ മാത്യു തോമസ് എന്നിവര്‍ക്കൊപ്പമുള്ള ചിത്രമാണ് ലോകേഷ് പങ്കുവച്ചത്.

ചിത്രത്തിൽ വമ്പൻ താരനിരയാണ് അണിചേരുന്നത്. സഞ്ജയ് ദത്ത്, അർജുൻ, പ്രിയ ആനന്ദ്, മിഷ്‌കിൻ, മൺസൂർ അലി ഖാൻ എന്നിവരും ചിത്രത്തിന്‍റെ ഭാഗമാണ്. മലയാളി താരം മാത്യുവിന്‍റെ ആദ്യ തമിഴ് ചിത്രം കൂടിയാണ് ലിയോ. കമല്‍ഹാസനെ നായകനാക്കി ഒരുക്കിയ വിക്രത്തിന് ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രമാണിത്. മാസ്റ്ററിന് ശേഷം വിജയ്‌യും ലോകേഷും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

സെവൻ സ്‌ക്രീൻ സ്റ്റുഡിയോസിന്‍റെ ബാനറിൽ എസ്.എസ്. ലളിത് കുമാര്‍ ആണ് നിർമാണം. ജഗദീഷ് പളനിസ്വാമിയാണ് സഹനിർമാണം. ചിത്രത്തിനായി അനിരുദ്ധ് സംഗീതം ഒരുക്കുന്നു. ഛായാഗ്രഹണം മനോജ് പരമഹംസ. സെപ്റ്റംബര്‍ 19ന് ചിത്രം തിയറ്ററുകളില്‍ റിലീസിനെത്തും.

 

മാലിന്യക്കുഴിയില്‍ വീണ് നാലുവയസുകാരി മരിച്ചു. പശ്ചിമബംഗാള്‍ സ്വദേശിനി ഹുനൂബയുടെ മകള്‍ അസ്മിനിയാണ് മരിച്ചത്. പെരുമ്പാവൂരിലെ പ്ലൈവുഡ് കമ്പനിയിലാണ് അപകടം നടന്നത്.

രാവിലെ ഒന്‍പതുമണിയോടെയായിരുന്നു അപകടം. ഹനൂബ ഈ പ്ലൈവുഡ് കമ്പനിയിലെ ജീവനക്കാരിയാണ്. രാവിലെ അമ്മക്കൊപ്പം പ്ലൈവുഡ് കമ്പനിയില്‍ എത്തിയതായിരുന്നു കുട്ടി.

യുവതി ജോലിക്ക് കയറുന്നതിനിടെ കുട്ടി കമ്പനി പരിസരത്തു കളിക്കുകയായിരുന്നു. അതിനിടെയാണ് കുട്ടി കുഴിയിൽ വീണത്. മൃതദേഹം പെരുമ്പാവൂരിലെ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ദുബായ് മണൽപ്രദേശത്ത് വളർത്തുനായ്ക്കളുമായി നടക്കാനിറങ്ങിയ ബ്രിട്ടീഷ് ദമ്പതികൾക്കു മുൻപിൽ കറുത്ത ബാഗിൽ യുവാവിന്‍റെ മൃതദേഹം. നിർത്താതെ കുരയ്ക്കുന്ന നായയെ കണ്ടു ചെന്നു നോക്കിയപ്പോൾ ബാഗിനുള്ളിൽ മൃതദേഹമാണെന്നു തിരിച്ചറിഞ്ഞു.

ഉടൻ തന്നെ പൊലീസിൽ വിവരമറിയിച്ചു. പൊലീസെത്തി മൃതദേഹം പരിശോധിച്ചു. കൊല്ലപ്പെട്ടത് ചൈനക്കാരനാണ്. കൊന്നതും ഇയാളുടെ നാട്ടുകാരായ സംഘം. കേസിന്റെ വിചാരണ ദുബായ് ക്രിമിനൽ കോടതിയിൽ ആരംഭിച്ചു.

ഫോറൻസിക് ലബോറട്ടറിയിൽ നടത്തിയ പരിശോധനയിൽ ചൈനക്കാരനെ മർദിച്ചാണു കൊലപ്പെടുത്തിയതെന്നു കണ്ടെത്തി. കേസ് അന്വേഷിക്കാൻ സിഐഡി സംഘത്തെ രൂപീകരിച്ചു.

മലയാള സിനിമയിലെ അമ്മ വേഷങ്ങൾ ചെയ്ത് പ്രേക്ഷകരുടെ ഹൃദയം കീഴടക്കുകയായിരുന്നു കവിയൂർ പൊന്നമ്മ.അറുപതുകളുടെ തുടക്കത്തിൽ തന്നെ മലയാള സിനിമയിൽ സജീവമാണെങ്കിലും സ്വഭാവികമായ സിനിമകളുടെ സുവർണ്ണ കാലഘട്ടത്തിലാണ് കവിയൂർ പൊന്നമ്മ എന്ന നടി കൂടുതൽ മികവാർന്ന രീതിയിൽ അടയാളപ്പെട്ടത്. ടിപ്പിക്കലായ അമ്മ കഥാപാത്രങ്ങളെ തുടരെ തുടരെ സിനിമയിൽ അവതരിപ്പിക്കാൻ നിയോഗിക്കപ്പെട്ട താരമാണെങ്കിലും മലയാളത്തിലെ ഏറ്റവും മികച്ച സിനിമകളിലെ അമ്മ കഥാപാത്രമായി മാറി എന്നതാണ് കവിയൂർ പൊന്നമ്മയുടെ സവിശേഷത.

കവിയൂർ പൊന്നമ്മയെ പോലെ തന്നെ നടിയുടെ സഹോദരി കവിയൂർ രേണുകയും പ്രേക്ഷകർ‌ക്ക് സുപിരിചിതയാണ്. ന്യൂമോണിയ ബാധിച്ച് ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു കവിയൂർ രേണുക.രേണുകയുടെ മരണ ശേഷം ഇവരുടെ മകൾ നിധിയെ വളർത്തിയത് കവിയൂർ പൊന്നമ്മയാണ്. മുമ്പൊരിക്കൽ സഹോദരിയുടെ മരണത്തെക്കുറിച്ച് കവിയൂർ പൊന്നമ്മ സംസാരിച്ച വാക്കുകൾ വീണ്ടും ശ്രദ്ധ നേടുന്നു

കവിയൂർ പൊന്നമ്മ പറഞ്ഞതിങ്ങനെ

ഒരുപാട് ദുഃഖങ്ങളും എനിക്കുണ്ട്. അനുജത്തിയുടെ മരണം. ഒരു അസുഖവും ഉണ്ടായിരുന്നില്ല. എവിടെയൊക്കെ ചെക്കപ്പ് നടത്തി. ചെയ്യാനൊന്നുമില്ലായിരുന്നു. അത്രയും നോക്കി. പക്ഷെ പുള്ളിക്കാരി ആഹാരം കഴിക്കില്ലായിരുന്നു

രണ്ട് മാസം കഴിഞ്ഞാണ് ഞങ്ങളറിയുന്നത്. നാല് മാസമാെക്കെ ആഹാരം കഴിക്കാതിരുന്നു. എന്തിനാണെന്ന് ഞങ്ങൾക്കറിയില്ല. എന്നോടിട്ട് പറഞ്ഞിട്ടുമില്ല. മരിക്കുന്ന സമയത്ത് വടക്കുംനാഥന്റെ ഷൂട്ടിം​ഗിന് ഋഷികേശിലായിരുന്നു ഞാൻ

തലേദിവസം കണ്ട് കുറേ ചീത്ത വിളിച്ചിട്ടിയായിരുന്നു ഞാൻ പോയത്. അതായിരുന്നു എന്റെ വിഷമം. ചേച്ചി എന്നെ വഴക്ക് പറഞ്ഞു, എന്റെയടുത്തിരുന്നില്ല എന്നൊക്കെ അവൾ പറഞ്ഞിരുന്നത്രെ. ഞാനും അന്നിത്തിരി ടെൻഷനിലായിരുന്നു’ ‘നീയെന്താ ഇങ്ങനെയൊക്കെ കാണിക്കുന്നത് കൊച്ചിനെ ഓർക്കണ്ടേ എന്നൊക്കെ ചോദിച്ച് ചാടിയിരുന്നു. രേണുവിന്റെ മകൾ എന്റെ കൂടെയാണ്. എനിക്കിപ്പോൾ രണ്ട് മക്കളായി, കവിയൂർ പൊന്നമ്മ പറഞ്ഞു.

രേണുകയുടെ മകൾ നിധി അന്ന് തന്റെ വല്ല്യമ്മയെക്കുറിച്ച് ചാനലിൽ സംസാരിച്ചു. എന്റെ വല്യമ്മ നിങ്ങളുടെയൊക്കെ കവിയൂർ പൊന്നമ്മയാണ്. ഇപ്പോൾ എന്റെ അമ്മയുമാണ്. മുമ്പൊക്കെ വല്ല്യമ്മയെ കാണാൻ ഒത്തിരി കൊതിച്ചിട്ടുണ്ട്. വല്ലപ്പോഴുമൊക്കെയേ കാണാൻ പറ്റുള്ളൂ.. ഷൂട്ടിം​ഗിന് കേരളത്തിൽ വരുമ്പോൾ അല്ലെങ്കിൽ വെക്കേഷന് മദ്രാസിൽ പോവുമ്പോഴൊക്കെ. പക്ഷെ ഇപ്പോൾ വല്ല്യമ്മ കേരളത്തിലേക്ക് വന്നു. ഞങ്ങളുടെ കൂടെയാണ്. എന്റെ അമ്മ മരിച്ച ദുഃഖം കുറച്ചെങ്കിലും സഹിക്കാൻ പറ്റുന്നത് വല്ല്യമ്മ എന്റെയൊപ്പമുള്ളത് കൊണ്ടാണ്. ഒരുപാട് സ്നേ​ഹം എനിക്ക് വല്ല്യമ്മ തരുന്നുണ്ട്. അതെനിക്കൊരിക്കലും മറക്കാൻ പറ്റില്ല’

‘നിധിയെക്കുറിച്ച് കവിയൂർ പൊന്നമ്മയും അന്ന് സംസാരിച്ചു. ഇതാണ് ഇപ്പോഴത്തെ എന്റെ നിധി. ഇടയ്ക്കൊന്ന് സീരിയലൊക്കെ അഭിനയിക്കാൻ നോക്കി. ഞാനന്ന് എതിർത്തു’ ‘നന്നായിട്ട് പഠിക്കുന്ന കുട്ടിയല്ലേയെന്ന്. പണ്ടത്തെ പോലെയല്ല ഇപ്പോൾ. ഞങ്ങളുടെയൊക്കെ കാലഘട്ടത്തിൽ ഒരു ഹീറോയിൻ വന്ന് എത്ര വർഷമാണ് നല്ല കഥാപാത്രങ്ങൾ ചെയ്തത്. ഇപ്പോഴത്തെ അവസ്ഥയതല്ല. ഇപ്പോൾ പെൺകുട്ടികളിങ്ങനെ ഒഴുകിക്കൊണ്ടിരിക്കുകയാണ്’ ‘ഒരു പടത്തിൽ അഭിനയിച്ച് അടുത്ത പടത്തിൽ തേടുന്നത് ഫ്രഷ് ഫേസിനെയാണ്. വന്ന് കഴിഞ്ഞിട്ട് പിന്നെ നിൽക്കാൻ പറ്റിയില്ലെങ്കിൽ എന്തിനാണ്’ ‘അത് കൊണ്ട് ‍ഞാൻ‌ വേണ്ടെന്ന് പറഞ്ഞു. നന്നായിട്ട് പഠിക്കുന്ന കുട്ടിയാണ്. പഠിച്ച് ഒരു ജോലിയായ ശേഷം അവൾക്ക് ആരെ ഇഷ്ടമാണോ അവരെ കല്യാണം കഴിപ്പിച്ച് കൊടുക്കാൻ തയ്യാറാണ്. പക്ഷെ നന്നായി നോക്കുന്നവനായിരിക്കണം.

RECENT POSTS
Copyright © . All rights reserved