Latest News

ഹോം സിനിമയിലെ കുട്ടിയമ്മ ആണ് നടി മഞ്ജു പിള്ളയുടെ കരിയറില്‍ വഴിത്തിരിവായ കഥാപാത്രം. തട്ടീം മുട്ടീം എന്ന പരമ്പരയിലൂടെ ടെലിവിഷന്‍ രംഗത്ത് സജീവമാണ് മഞ്ജു. പല സിനിമകളും നല്ല കഥാപാത്രങ്ങളും ഉപേക്ഷിക്കേണ്ടി വന്നതിനെ കുറിച്ചാണ് മഞ്ജു ഇപ്പോള്‍ തുറന്നു പറയുന്നത്.

തനിക്ക് വേഷങ്ങള്‍ കിട്ടാത്തിന് സിനിമയെ കുറ്റം പറയാന്‍ പറ്റില്ല. തന്നെ കുറ്റം പറയണം. മോളുടെ ഒരു പ്രായം അതായിരുന്നു. സുജിത്തും തിരക്കായിരുന്നു. രണ്ടു പേരും ബിസിയായാല്‍ മോളെ ഒരു ആയയെ ഏല്‍പ്പിച്ച് പോകാനുള്ള താല്‍പര്യം തനിക്കില്ലായിരുന്നു.

ശ്രീബാല ചെയ്ത ലൗ 24*7ല്‍ ഒരു വേഷം ചെയ്തു. മൂന്ന് ദിവസത്തെ ഷൂട്ടേ ഉണ്ടായിരുന്നുള്ളു. അടൂര്‍ സാറിന്റെ നാല് പെണ്ണുങ്ങള്‍, എം.പി സുകുമാരന്‍ നായര്‍ സാറിന്റെ രാമാനം, ഫറൂഖ് അബ്ദുള്‍ റഹ്‌മാന്റെ കളിയച്ഛന്‍ അങ്ങനെ നാലഞ്ച് സിനിമകളെ കഴിഞ്ഞ പത്തു വര്‍ഷത്തിനിടക്ക് ചെയ്തിട്ടുള്ളൂ.

ഡേവിഡ് ആന്‍ഡ് ഗോലിയാത്തും, വെള്ളിമൂങ്ങയും ഉള്‍പ്പടെ വേണ്ടെന്ന് വച്ചു. മകള്‍ ദയ വലുതായി, പ്ലസ് ടു കഴിഞ്ഞ് ഉപരിപഠനത്തിന് വിദേശത്തേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ്. താന്‍ ഇനി വീണ്ടും സജീവമായി അഭിനയിക്കാന്‍ തുടങ്ങുന്നു എന്നാണ് മഞ്ജു ഫ്‌ളാഷ് മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

തനിക്ക് ബോധമില്ലാതിരുന്നപ്പോഴാണ് പെണ്‍കുട്ടി ജനനേന്ദ്രിയം മുറിച്ചതെന്ന് സ്വാമി ഗംഗേശാനന്ദ. അസഹ്യമായ വേദന ഉണ്ടായപ്പോഴാണ് ബോധം വന്നത്. പെണ്‍കുട്ടി വാതില്‍ തുറന്നോടുന്നതാണ് ആദ്യം കണ്ടത്. പിന്നീടാണ് ലിംഗഛേദം തിരിച്ചറിഞ്ഞതെന്നും സ്വാമി ഗംഗേശാനന്ദ ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞു.

പക്ഷേ അന്ന് ജനനേന്ദ്രിയം സ്വയം മുറിച്ചതാണെന്ന് പറയേണ്ടി വന്നു. അന്നത്തെ അവസ്ഥയില്‍ പറഞ്ഞുപോയതാണ്. വേദന കൊണ്ട് പുളഞ്ഞപ്പോള്‍ പറയേണ്ടി വന്നതാണ്. എന്താണ് സംഭവിച്ചത് എന്നതിലുപരി ചികിത്സയാണ് പ്രധാനമെന്ന് കരുതി. എത്രയും പെട്ടന്ന് രക്ഷപ്പെടുകയായിരുന്നു ഉദ്ദേശ്യം എന്നും ഗംഗേശാനന്ദ പറഞ്ഞു.

ജനനേന്ദ്രിയം മുറിച്ച കേസ് അട്ടിമറിച്ചതില്‍ ഡിജിപി ബി സന്ധ്യയുടെ പങ്ക് അന്വേഷിക്കണമെന്ന് സ്വാമി ഗംഗേശാനന്ദ ആവശ്യപ്പെട്ടിരുന്നു. സന്ധ്യയെക്കുറിച്ച് പല റിപ്പോട്ടുകളും വരാനുണ്ട്. ജനനേന്ദ്രിയം മുറിച്ചതിന് പിന്നില്‍ മൂന്ന് പേരുണ്ടെന്നും താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും ഗംഗേശാനന്ദ കൊച്ചിയില്‍ പറഞ്ഞു.

ജനനേന്ദ്രിയം മുറിച്ച കേസില്‍ ഡിജിപി ബി.സന്ധ്യക്ക് എതിരെ പരസ്യമായി രംഗത്തെത്തിയിരിക്കുകയാണ് സ്വാമി ഗംഗേശാനന്ദ. കേസില്‍ ഗൂഡാലോചന നടന്നിട്ടുണ്ട്. ഇതിന് പിന്നില്‍ ബി.സന്ധ്യയാണ്. തന്റെ ഒപ്പമുള്ള മൂന്ന് പേരാണ് ജനനേന്ദ്രിയം മുറിച്ചതിന് പിന്നില്‍. ഇത്രയുമായിട്ടും ഇരയായ തനിക്ക് എതിരെ കേസെടുക്കുകയാണ് പോലീസ് ചെയ്തത്. എന്നിട്ടും കേസില്‍ അഞ്ച് വര്‍ഷമായിട്ടും കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല എന്നും ഗംഗേശാനന്ദ പറഞ്ഞു.

2017 മേയില്‍ തിരുവനന്തപുരം പേട്ടയില്‍ വച്ചാണ് ഗംഗേശാന്ദയുടെ ജനനേന്ദ്രിയം മുറിച്ചത്. ലൈംഗിക അതിക്രമത്തിന് മുതിര്‍ന്നപ്പോള്‍ സ്വയരക്ഷയ്ക്കായി സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചെന്നായിരുന്നു 23കാരിയായ വിദ്യാര്‍ഥിനിയുടെ പരാതി. എന്നാല്‍ കോടതിയില്‍ കേസ് എത്തിയപ്പോള്‍ ഗംഗേശാനന്ദ ഉപദ്രവിച്ചിട്ടില്ലെന്നും കാമുകന്‍ അയ്യപ്പദാസിന്റെ നിര്‍ബന്ധത്താലാണ് അതിക്രമം നടത്തിയതെന്നും പെണ്‍കുട്ടിയും മാതാപിതാക്കളും തിരുത്തിയിരുന്നു. ഇതോടെ കേസ് ക്രൈംബ്രാഞ്ചിന് കൈമാറി.

പരാതിക്കാരിയുടെ കുടുംബത്തില്‍ നല്ല സ്വാധീനമുണ്ടായിരുന്ന സ്വാമി, പരാതിക്കാരിയും അയ്യപ്പദാസും തമ്മിലുള്ള ബന്ധം അംഗീകരിച്ചിരുന്നില്ല. ഇതിലുള്ള പക നിമിത്തം അയ്യപ്പദാസാണ് പദ്ധതി തയ്യറാക്കിയതെന്നും സമൂഹ മാധ്യമങ്ങളില്‍ നിന്ന് ജനനേന്ദ്രിയം മുറിക്കുന്ന വീഡിയോ കണ്ടാണ് കൃത്യം നടത്തിയതെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. പരാതിക്കാരിയെ പ്രതി ചേര്‍ക്കേണ്ട സാഹചര്യമായതിനാല്‍ കേസില്‍ സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് ക്രൈംബ്രാഞ്ച് നിയമോപദേശം തേടിയിരിക്കുകയാണ്.

യുക്രെയ്‌നില്‍ യുദ്ധം പ്രഖ്യാപിച്ച് റഷ്യ വ്യോമാക്രമണം തുടങ്ങിയതോടെ ഭീതിയിലാണ് യുക്രെയ്‌നിലുള്ള ഇന്ത്യന്‍ വിദ്യാര്‍ഥികള്‍. ഇന്നും അടുത്ത ദിവസങ്ങളിലുമായി നാട്ടിലേക്ക് ടിക്കറ്റ് എടുത്ത ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ യുക്രെയ്‌നില്‍ കുടുങ്ങിയിരിക്കുകയാണ്. ഭയത്തോടെയാണ് കഴിയുന്നതെന്നും ഫ്‌ളാറ്റില്‍ നിന്ന് പുറത്തിറങ്ങുന്നില്ലെന്നും ഇവര്‍ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിട്ടുണ്ട്. സ്‌ഫോടനങ്ങളുടെ വിവരങ്ങളും ഇവര്‍ പങ്ക് വയ്ക്കുന്നുണ്ട്.

ഇന്നലെ വരെ കുഴപ്പങ്ങളൊന്നുമില്ലായിരുന്നെന്നും രാവിലെ ബോംബ് പൊട്ടുന്ന ശബ്ദം കേട്ടപ്പോഴാണ് യുദ്ധം തുടങ്ങിയതായി അറിയുന്നതെന്നുമാണ് വിദ്യാര്‍ഥികളില്‍ പലരും അറിയിച്ചിരിക്കുന്നത്. ഇവരില്‍ പലരും താമസിക്കുന്ന ഹോസ്റ്റലിന് സമീപം വരെ സ്‌ഫോടനങ്ങളുണ്ടായിട്ടുണ്ട്. കര്‍കിവ് നഗരത്തിലുള്ള വിദ്യാര്‍ഥികളോട് രേഖകളും വെള്ളവുമായി പുറത്തേക്ക് ഇറങ്ങാന്‍ അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ബങ്കറുകളിലേക്ക് മാറാനാണ് ഇവരോട് ആവശ്യപ്പെട്ടിരിക്കുന്നത്.

യുക്രെയ്‌നിലെ ഏറ്റവും സുരക്ഷിതമായ സിറ്റി എന്നറിയപ്പെടുന്ന ഒഡേസയിലും സ്ഥിതി ആശങ്കാജനകമാണ്. എംബസി എന്തെങ്കിലും തീരുമാനമെടുക്കുമെന്ന പ്രതീക്ഷയിലാണ് വിദ്യാര്‍ഥികള്‍. നിലവില്‍ ഇവിടെ വലിയ പ്രശ്‌നങ്ങളില്ല.ഇന്നലെ രാത്രി വൈകിയും സിറ്റിയില്‍ ആളുകളുണ്ടായിരുന്നുവെന്നും ഇന്ന് രാവിലെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയതെന്നുമാണ് വിദ്യാര്‍ഥികള്‍ പറയുന്നത്.

“രാത്രി വരെ സിറ്റിയൊക്കെ വളരെ സജീവമായിരുന്നു. ചിലരുടെ രേഖകള്‍ പരിശോധിക്കുന്നുണ്ടായിരുന്നു എന്നതൊഴിച്ചാല്‍ വേറെ കാര്യമായ പ്രശ്‌നങ്ങളില്ലായിരുന്നു. ക്ലാസ്സ് എന്താവുമെന്ന കാര്യത്തില്‍ യൂണിവേഴ്‌സിറ്റിയുടെ നിര്‍ദേശം കാത്ത് നില്‍ക്കുകയായിരുന്നു ഇതുവരെ. ഇന്ന് ദുബായിലേക്ക് പോകാന്‍ ടിക്കറ്റ് എടുത്തിരുന്നു. ഇപ്പോള്‍ വിമാന സര്‍വീസെല്ലാം നിര്‍ത്തലാക്കി എന്നാണ് കേള്‍ക്കുന്നത്. ബാഗും രേഖകളുമെല്ലാമെടുത്ത് റെഡിയായി ഇരിക്കാന്‍ ഏജന്‍സികള്‍ എല്ലാവരോടും നിര്‍ദേശിച്ചിട്ടുണ്ട്. ഇനി എന്താവും എന്നറിയില്ല”. ഒഡേസയിലെ മെഡിക്കല്‍ വിദ്യാര്‍ഥിനി പറഞ്ഞു.

വിദ്യാര്‍ഥികള്‍ ഉള്‍പ്പടെയുള്ള ഇന്ത്യക്കാരെ തിരികെ എത്തിക്കാനുള്ള നടപടികള്‍ ഊര്‍ജിതമാക്കുമെന്നും മേഖലയിലെ സുരക്ഷ ഉറപ്പാക്കുമെന്നുമാണ് ഇന്ത്യന്‍ എംബസി അറിയിച്ചിരിക്കുന്നത്. നിലവില്‍ എവിടെയാണോ ഉള്ളത് അവിടെ തുടരണമെന്നും കീവിലുള്ളവര്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും എംബസി ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വ്യോമാക്രമണം തുടങ്ങിയതോടെ കീവ് വിമാനത്താവളം അടച്ചിട്ടതിനാല്‍ ഇവിടെ ഇറങ്ങാനാവാതെ എയര്‍ ഇന്ത്യ വിമാനം മടങ്ങിയിരുന്നു.

പൂച്ചാക്കല്‍(ആലപ്പുഴ): അഞ്ച്‌ വയസുള്ള മകനെ ഉപേക്ഷിച്ച്‌ നാടുവിട്ട യുവതിയും കാമുകനും അറസ്‌റ്റില്‍. അരൂക്കുറ്റി വടുതല സ്വദേശിനിയായ ഇരുപത്തിയെട്ടുകാരിയേയും കാമുകനായ മലപ്പുറം തിരൂര്‍ വെങ്ങാലൂര്‍ കോടനിയില്‍ മുഹമ്മദ്‌ നിസാറി (26)നെയുമാണ്‌ പൂച്ചാക്കല്‍ എസ്‌.ഐ: കെ.ജെ. ജേക്കബിന്റെ നേതൃത്വത്തില്‍ പാലക്കാട്ടുനിന്ന്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. കഴിഞ്ഞ മാസം 27 നാണ്‌ യുവതിയെ വീട്ടില്‍നിന്ന്‌ കാണാതായത്‌. അനേ്വഷണത്തില്‍ തിരൂര്‍ സ്വദേശിയായ യുവാവിനൊപ്പം കടന്നതായി കണ്ടെത്തി. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതിരുന്ന ഇവരെക്കുറിച്ച്‌ പിന്നീട്‌ വിവരം ലഭിച്ചില്ല. തുടര്‍ന്ന്‌ ചേര്‍ത്തല ഡിവൈ.എസ്‌.പി: കെ.ബി. വിജയന്റെ നിര്‍ദേശ പ്രകാരം പ്രത്യേക അനേ്വഷണ സംഘത്തെ നിയോഗിക്കുകയായിരുന്നു.

സാമൂഹികമാധ്യമങ്ങള്‍ വഴിയാണ്‌ ഇരുവരും പരിചയപ്പെട്ടത്‌. യുവതി വീട്ടില്‍നിന്ന്‌ കൊണ്ടുപോയ സ്വര്‍ണാഭരണങ്ങള്‍ വിറ്റ്‌ കോയമ്പത്തൂര്‍, ചെന്നൈ, ബംഗളുരു, മുംബൈ എന്നിവിടങ്ങളില്‍ താമസിച്ച്‌ ആര്‍ഭാട ജീവിതം നയിച്ചശേഷം ഇവര്‍ പാലക്കാട്‌ എത്തുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ്‌ ചെയ്‌തു.

മോസ്‌കോ: യുക്രെയിനില്‍ മലയാളികള്‍ ഉള്‍പ്പെടെ ഇന്ത്യാക്കാര്‍ കുടുങ്ങി കിടക്കുകയാണ്. വിദ്യാര്‍ഥികള്‍ ആശങ്കയിലാണ്. പുറത്തിറങ്ങരുതെന്നു നിര്‍ദ്ദേശമുണ്ടെന്നും ചുറ്റും സൈറണുകളുടെ ശബ്ദം കേള്‍ക്കുന്നുണ്ടെന്നു യുക്രെയിനിലുളള മലയാളി വിദ്യാര്‍ഥി മുഹമ്മദ് സാബിര്‍ പറഞ്ഞു. വിമാന സര്‍വീസുള്‍ ഇല്ലാത്തത് നാട്ടിലേക്കുളള പ്രതിസന്ധിയിലാക്കിയെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.

നാട്ടിലേക്ക് വരാനായി വിമാനത്താവളത്തിലേക്ക് വരുന്നതിനിടെയാണ് സ്‌ഫോടനം ഉണ്ടായതെന്ന് യുക്രെയിനുളള മലയാളി വിദ്യാര്‍ഥികള്‍ പറയുന്നു.

 

മോസ്‌കോ: യുക്രൈനെതിരെ യുദ്ധപ്രഖ്യാപനം നടത്തിയതിന് പിന്നാലെ ക്രമറ്റോസ്‌കില്‍ റഷ്യ വ്യോമാക്രമണം തുടങ്ങി. കീവിലും കാര്‍ക്കിവിലും ഉഗ്ര സ്‌ഫോടനങ്ങള്‍ നടന്നതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഡോണ്‍ബാസ്‌കില്‍ സൈനിക നടപടിക്ക് പുതിന്‍ അനുമതി നല്‍കി മിനിറ്റുകള്‍ക്കുളളിലാണ് വ്യോമാക്രമണം നടന്നത്.

ടാങ്കുകളും വലിയ ആയുധങ്ങളും വഹിക്കുന്നതിനു ഉപയോഗിക്കുന്ന സൈനികവാഹനങ്ങള്‍ ഉള്‍പ്പടെ യുക്രൈന് 40 കിലോമീറ്റര്‍ ചുറ്റളവില്‍ അണിനരന്നിട്ടുണ്ട്. രണ്ടര ലക്ഷത്തോളം റഷ്യന്‍ സൈനികരാണ് യുക്രൈനെ വളഞ്ഞിട്ടുള്ളത്.

ആക്രമണത്തെ പ്രതിരോധിക്കാന്‍ ശ്രമിക്കരുതെന്നാണ് യുക്രൈന് പുതിന്‍ നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. ആയുധംവെച്ച് കീഴടങ്ങാനാണ് യുക്രൈന്‍ സൈനികര്‍ക്ക് പുതിന്റെ താക്കീത്.

എന്നാല്‍ ആക്രമണത്തെ ശക്തമായി പ്രതിരോധിക്കുമെന്നാണ് യുക്രൈന്‍ പ്രതികരിച്ചത്.

ബിനോയ് എം. ജെ.

ശാസ്ത്രം എന്നാൽ എന്ത്?പ്രകൃതിയുടെ സഹായത്താൽ പ്രകൃതിയെ ജയിക്കുവാനുള്ള മനുഷ്യന്റെ ഇച്ഛയിൽ നിന്നും ഉരുത്തിരിയുന്ന ആപേക്ഷികജ്ഞാനത്തെ ‘ശാസ്ത്രം’ എന്ന് വിളിക്കാം. ഇതിൽ ഒന്നാം സ്ഥാനം മനുഷ്യന്റെ ഇച്ഛയ്ക്കാണ് കൊടുക്കേണ്ടത്. ഇച്ഛയില്ലാതെ ഇതൊന്നും സാധിക്കുകയില്ല. പ്രകൃതിയെ ജയിക്കുവാനുള്ള ഇച്ഛ മനുഷ്യനിൽ രൂഢമൂലമായി കിടക്കുന്നു. അതാണ് മനുഷ്യന്റെ എല്ലാ പരിശ്രമങ്ങളുടെയും അടിസ്ഥാനം. എന്നാൽ പ്രകൃതിയെ ജയിക്കേണ്ടത് എങ്ങനെയെന്ന് അവന് നല്ല തിട്ടമില്ല. തുടക്കത്തിൽ അവൻ പ്രകൃതിയുടെ സഹായത്താൽ പ്രകൃതിയെ ജയിക്കുവാൻ ശ്രമിക്കുന്നു. പക്ഷേ ഇതൊരു പാഴ് വേല ആകുവാനേ വഴിയുള്ളൂ. ഇത് കോഴിക്ക് കാവൽ കുറുക്കനെ ഏൽപിക്കുന്നത് പോലേ ഉള്ളൂ. പ്രകൃതിയെ നമുക്ക് വിശ്വസിക്കുവാൻ ആവില്ല.

ഇച്ഛാശക്തി മനുഷ്യനേയുള്ളൂ, പ്രകൃതിയ്ക്കതില്ല. മനുഷ്യനിൽതന്നെ പ്രകൃതിയും ഇച്ഛയും കുടികൊള്ളുന്നു. ഇച്ഛ ആത്മവിൽ കൂടികൊള്ളുമ്പോൾ ശരീരവും മനസ്സും ബുദ്ധിയും പ്രകൃതിയുടെ രചനകളാണ്. ആത്മാവിന് മോക്ഷം കിട്ടണമെങ്കിൽ പ്രകൃതിയെ ജയിക്കേണ്ടിയിരിക്കുന്നു. പ്രകൃതിയുടെ സഹായത്താൽ പ്രകൃതിയെ ജയിക്കുക എന്ന ആശയം യുക്തിഹീനമാണ്. അതിൽ നാമൊരിക്കലും വിജയിക്കുവാൻ പോകുന്നില്ല. അതിനാൽതന്നെ ശാസ്ത്രത്തിലൂടെയും ആപേക്ഷികജ്ഞാനത്തിലൂടെയും മോക്ഷം സമ്പാദിക്കുവാൻ നമുക്കാവില്ല. അതിനുള്ള ഓരോ ശ്രമവും നമ്മെ ആശയക്കുഴപ്പത്തിലാക്കുകയേയുള്ളൂ.
ഇതാണ് മനുഷ്യന്റെ പ്രശ്നം.

അപ്പോൾ പിന്നെ പ്രകൃതിയെ എങ്ങനെയാണ് നിയന്ത്രിക്കുകയും ജയിക്കുകയും ചെയ്യേണ്ടത്? ഇച്ഛാശക്തിയെ വേണ്ടവണ്ണം വിനിയോഗിക്കുക. ആത്മാവ് ഇച്ഛിക്കുകയോ കൽപിക്കുയോ ചെയ്താൽ പ്രകൃതി അതനുസരിക്കുവാൻ ബാധ്യസ്തമാണ്. പ്രകൃതി അതനുസരിക്കുകയും ചെയ്യും. ഈ ഇച്ഛാശക്തിയെ വേണ്ടവണ്ണം വിനിയോഗിക്കുവാൻ ആവാതെ വരുമ്പോൾ നമുക്ക് പ്രശ്നങ്ങൾ അനുഭവപ്പെട്ടു തുടങ്ങുന്നു.

അനന്തമായ ഇച്ഛാശക്തി- താനിച്ഛിക്കുന്നതെല്ലാം സംഭവിക്കുമെന്നുള്ള ഉറച്ച വിശ്വാസം- ഇതാണ് അനന്താനന്ദത്തിലേക്കും മോക്ഷത്തിലേക്കുമുള്ള ഏകമാർഗ്ഗം. നമുക്ക് നഷ്ടപ്പെട്ടു പോകുന്നതും ഈയാത്മവിശ്വാസം തന്നെ. താൻ കൽപിക്കുന്നതൊക്കെ എങ്ങനെ സംഭവിക്കുമെന്ന് മനുഷ്യൻ അത്ഭുതപ്പടുന്നു. അവന്റെ ഇച്ഛാശക്തിയും ആത്മവിശ്വാസവും പൂജ്യത്തിൽ കിടക്കുന്നു. പരിശ്രമിച്ചാൽ നമുക്ക് ഇതിനെ വളർത്തിക്കൊണ്ടുവരുവാൻ കഴിയും. ഇച്ഛിക്കുകയും കൽപിക്കുകയുമല്ലാതെ കാര്യങ്ങൾ നേടിയെടുക്കുവാൻ മറ്റെന്തുമാർഗ്ഗമാണ് ആത്മാവിന്റെ പക്കലുള്ളത്? അതുണ്ടെങ്കിൽ പിന്നെ മറ്റെന്തുമാർഗ്ഗമാണ് ആത്മാവിന് വേണ്ടത്?

ശാസ്ത്രത്തിലും ശാസ്ത്രീയ വിജ്ഞാനത്തിലും വലിയ കാര്യമൊന്നുമില്ല. ആ വിജ്ഞാനം എല്ലായിടത്തും തെറ്റുന്നതായാണ് നാം കാണുന്നത്. യഥാർത്ഥ വിജ്ഞാനം ആത്മാവിലാണ് കിടക്കുന്നത്,പ്രകൃതിയിലല്ല! പ്രകൃതിയിൽ നിന്ന് കിട്ടുന്ന വിജ്ഞാനം സത്യത്തിന്റെ ഒരനുകരണം മാത്രമാണ്. അത് സത്യമല്ല. പ്രകൃതിയിൽ നിന്ന് പഠിക്കുക എന്ന ശാസ്ത്രത്തിന്റെ സമീപനം തെറ്റാണ്. അത് നമ്മുടെ പ്രകൃതിയുമായുള്ള ബന്ധനത്തെ ശക്തിപ്പെടുത്തുകയേയുള്ളൂ. പ്രകൃതിയുമായുള്ള ബന്ധനത്തെ ജയിക്കുക എന്നതാണ് മനുഷ്യന്റെ അത്യന്തികമായ ലക്ഷ്യം. അത് സാധിക്കണമെങ്കിൽ ആത്മാവിലേക്കും അതിന്റെ ഇച്ഛാശക്തിയിലേക്കും അനന്തജ്ഞാനത്തിലേക്കും നാം ശ്രദ്ധ തിരിച്ചു വിടേണ്ടിയിരിക്കുന്നു.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120

 

ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉത്തര്‍പ്രദേശില്‍ പറന്നിറങ്ങുന്ന വീഡിയോയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നത്. യുപിയില്‍ വികസനം ഉയര്‍ത്തിക്കാട്ടി വോട്ട് പിടിക്കുന്ന ബിജെപിയെ പ്രതിരോധത്തിലാക്കുകയാണ് ഈ വീഡിയോ. കാറ്റടിച്ചാല്‍ പൊളിഞ്ഞുവീഴുന്നതാണ് യോഗിയുടെ വികസനമെന്നാണ് പ്രധാന ആരോപണം.

വിമര്‍ശനത്തിന് ഇടയാക്കിയ വീഡിയോയിലെ ഉള്ളടക്കം ഇങ്ങനെ. ബിജെപി ദേശീയ പ്രസിഡന്റ് ജെപി നദ്ദ ഉത്തര്‍പ്രദേശിലെ ബല്ലിയ ജില്ലയില്‍ ഹെലിക്കോപ്റ്ററില്‍ എത്തുകയായിരുന്നു. പറന്നിറങ്ങുന്ന ഹെലിക്കോപ്റ്ററിന്റെ ശക്തമായ കാറ്റടിച്ച് ഇവിടുത്തെ ഒരു ഇന്റര്‍മീഡിയേറ്റ് കോളേജിന്റെ മതില്‍ തകര്‍ന്നു വീഴുകയായിരുന്നു.

ബല്ലിയ ജില്ലയിലെ ഫേഫ്‌ന നിയമസഭാ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി ഉപേന്ദ്ര തിവാരിയുടെ പ്രചാരണത്തിനായി ആയിരുന്നു നദ്ദ എത്തിയത്. ഇവിടുത്തെ രത്സാര്‍ ഇന്റര്‍ കോളേജ് ഗ്രൗണ്ടിലായിരുന്നു നദ്ദയുടെ ഹെലിക്കോപ്റ്റര്‍ ഇറങ്ങാന്‍ ഹെലിപ്പാഡ് തയ്യാറാക്കിയിരുന്നത്. താഴ്ന്നിറങ്ങുന്ന ഹെലിക്കോപ്റ്ററില്‍ നിന്നും ശക്തമായുള്ള കാറ്റടിച്ച് കോളേജ് മതില്‍ തകര്‍ന്നു വീഴുകയായിരുന്നു.

മോഹന്‍ലാലിന്റെ അടുത്ത രണ്ട് സിനിമകള്‍ പുതുതലമുറ സംവിധായകരായ ആഷിഖ് അബുവിനും ടിനു പാപ്പച്ചനും ഒപ്പം. ഇരുവര്‍ക്കും മോഹന്‍ലാല്‍ ഡേറ്റ് നല്‍കിയതായി റിപ്പോര്‍ട്ടുണ്ട്. ടിനു പാപ്പച്ചന്‍റെയും ആഷിഖ് അബുവിന്‍റെയും സംവിധാനത്തില്‍ ആദ്യമായിട്ടാണ് മോഹന്‍ലാല്‍ അഭിനയിക്കാന്‍ ഒരുങ്ങുന്നത്. രണ്ട് സിനിമകളും ആശിര്‍വാദ് സിനിമാസ് ആയിരിക്കില്ല നിര്‍മ്മിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം, പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രം മോഹന്‍ലാല്‍ ഉപേക്ഷിച്ചുവെന്ന സൂചനയുണ്ട്. ബോക്‌സിങ് പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ പരിശീലന വീഡിയോയും ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. ആന്റണി പെരുമ്പാവൂരാണ് സിനിമയുടെ നിര്‍മ്മാണമെന്ന് നേരത്തെ അറിയിച്ചിരുന്നു.

മോഹന്‍ലാല്‍ സംവിധാനം ചെയ്ത് അഭിനയിക്കുന്ന ‘ബറോസാ’ണ് താരത്തിന്റെ അണിയറയില്‍ ഒരുങ്ങുന്ന ചിത്രം. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ലോകത്തിന്റെ നാനാഭാഗത്തുനിന്നുമെത്തിച്ച വാസ്‌കോ ഡ ഗാമയുടെ രത്നങ്ങളുടെയും നിധികളുടെയും കാവല്‍ക്കാരനായ ബറോസിന്റെ കഥയാണ് ചിത്രം പറയുന്നത്.

ആന്റണി വര്‍ഗീസ് കേന്ദ്രകഥാപാത്രമായെത്തിയ ‘അജഗജാന്തര’മാണ് ടിനു പാപ്പച്ചന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. ജയസൂര്യയെ നായകനാക്കി പുതിയ ചിത്രവും ടിനു പാപ്പച്ചന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ടൊവിനോ തോമസ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘നാരദന്‍’ ആണ് ആഷ്ഖ് അബുവിന്റേതായി റിലീസ്‌ന് ഒരുങ്ങുന്ന ചിത്രം. മാര്‍ച്ച 3ന് ചിത്രം തിയേറ്ററുകളില്‍ എത്തും.

ഗോമാംസം കഴിച്ചുവെന്നാരോപിച്ച് ബീഹാറില്‍ മുസ്ലീം യുവാവിനെ ഗോരക്ഷക സംഘം തല്ലിക്കൊന്നു. സമസ്തിപുര്‍ ജില്ലയിലെ ജനതാദള്‍ യുണൈറ്റഡ് പാര്‍ട്ടി പ്രവര്‍ത്തകനായ മുഹമ്മദ് ഖലീല്‍ ആലം (34) ആണ് കൊല്ലപ്പെട്ടത്.

ഖലീലിന്റെ കത്തിക്കരിഞ്ഞ മൃതദേഹം നദിക്കരയില്‍ നിന്നു പൊലീസ് കണ്ടെടുക്കുകയായിരുന്നു. തല്ലിക്കൊന്ന ശേഷം മൃതദേഹം പെട്രോള്‍ ഒഴിച്ചു കത്തിച്ചതാണെന്നു കരുതുന്നു. തുടര്‍ന്നു മൃതദേഹത്തില്‍ ഉപ്പ് വിതറി കുഴിച്ചുമൂടി.

ഗോമാംസം കഴിച്ചിട്ടുണ്ടോയെന്നു ചോദിച്ചു ഖലീലിനെ ആള്‍ക്കൂട്ടം വളഞ്ഞിട്ടു മര്‍ദിക്കുന്നതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. അക്രമി സംഘത്തോടു കൈകൂപ്പി ഖലീല്‍ ജീവനായി യാചിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം.

എവിടെ വച്ചാണ് പശുക്കളെ കശാപ്പ് ചെയ്തതെന്നും ഇറച്ചി വിറ്റവരുടെ പേരുകള്‍ പറയണമെന്നും അക്രമി സംഘം ആവശ്യപ്പെടുന്നത് വീഡിയോയിലുണ്ട്. ജീവിതത്തില്‍ എത്രത്തോളം ബീഫ് കഴിച്ചിട്ടുണ്ടെന്നും കുട്ടികള്‍ക്ക് നല്‍കാറുണ്ടോയെന്നും സംഘം ചോദിക്കുന്നുണ്ട്.

 

RECENT POSTS
Copyright © . All rights reserved