മലയാളി ദമ്പതികളെ മംളൂരുവിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ തളിപ്പറമ്പ് സ്വദേശികളായ രവീന്ദ്രൻ (55), സുധ (50) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച്ച രാവിലെയാണ് ഇരുവരേയും മരിച്ച നിലയിൽ ഹോട്ടൽ ജീവനക്കാർ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
മംഗളൂരു നഗര മധ്യത്തിൽ പ്രവർത്തിക്കുന്ന ബ്ലൂ സ്റ്റാർ ഹോട്ടലിൽ ഈ മാസം ആറാം തീയതിയാണ് രവീന്ദ്രനും, ഭാര്യ സുധയും മുറിയെടുത്തത്. കഴിഞ്ഞ രണ്ട് ദിവസമായി മുറി തുറക്കാത്തതിനെ തുടർന്ന് സംശയം തോന്നിയ ഹോട്ടൽ ജീവനക്കാർ നടത്തിയ പരിശോധനയിലാണ് ഇരുവരെയും മുറിയിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
വസ്ത്രവ്യാപാരികളായ രവീന്ദ്രനും ഭാര്യയും മരിക്കാനുണ്ടായ സാഹചര്യം വ്യക്തമല്ല. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ഇരുവരുടെയും മൃതദേഹം പോലീസ് ആശുപത്രിയിലേക്ക് മാറ്റി. പോലീസ് വിവരമറിയിച്ചതിനെ തുടർന്ന് ഇരുവരുടെയും ബന്ധുക്കൾ മംഗലൂരിൽ എത്തി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മലയാളി പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം ‘സ്ഫടികം’ നാളെ ലോകമെമ്പാടും റിലീസിന് ഒരുങ്ങുകയാണ്. ഗൾഫ് രാജ്യങ്ങൾ ഒഴികെ 40ൽ അധികം രാജ്യങ്ങളിലാണ് ചിത്രം റിലീസ് ചെയ്യുക. ഒരു സിനിമയുടെ റീ റിലീസിന് ആദ്യ ദിവസം തന്നെ ഇത്രയും രാജ്യങ്ങളിൽ പ്രദർശനം ഉണ്ടാവുന്നത് ഇന്ത്യയിൽ ആദ്യമായിട്ടാണ്.
ഘാന, നൈജീരിയ, ടാൻസാനിയ, ഉഗാണ്ട എന്നീ രാജ്യങ്ങളിൽ ആദ്യ ദിനം പ്രദർശനത്തിന് എത്തുന്ന ആദ്യ മലയാള ചിത്രം കൂടിയാണ് ‘സ്‌ഫടികം’. കഴിഞ്ഞ പത്ത് വർഷത്തെ പ്രേക്ഷകരുടെ നിരന്തരമായ അഭ്യർത്ഥനയുടെയും കത്തുകളുടെയും ഫലമാണ് സ്ഫടികത്തിന്റെ റീറിലീസെന്ന് സംവിധായകൻ ഭദ്രൻ പറയുക ഉണ്ടായി.
സിനിമയുടെ തനിമ നഷ്ടപ്പെടാതെയുള്ള ഹൈ ഡെഫനിഷന്‍ ബാക്കിംഗ് ആണ് നടത്തിയിരിക്കുന്നത്. മിനിമം മൂന്ന് വർഷത്തേക്ക് ഈ സിനിമയ്ക്ക് ഒടിടി, സാറ്റലൈറ്റ് റിലീസ് ഉണ്ടാവില്ലെന്ന് തീരുമാനിച്ചിട്ടുണ്ടെന്ന് ഭദ്രൻ പറഞ്ഞു.
1995ല്‍ തിയറ്ററുകളിലെത്തിയ ചിത്രത്തില്‍ മോഹന്‍ലാല്‍, തിലകന്‍, നെടുമുടി വേണു, ഉര്‍വ്വശി തുടങ്ങിയ ഒരുപിടി അഭിനേതാക്കളുടെ മികച്ച കഥാപാത്രങ്ങളുടെ പ്രകടനങ്ങളുമാണ് ഇന്നും സിനിമയുടെ വിജയം. മോഹന്‍ലാല്‍ ആരാധകരുടെയും സംവിധായകന്‍ ഭദ്രന്‍റെയും ദീര്‍ഘകാലത്തെ ആഗ്രഹമാണ് ഫെബ്രുവരി 9ന് സഫലമാവുന്നത്.
നടിയെ ആക്രമിച്ച കേസിൽ മഞ്ജു വാര്യരെ വരുന്ന 16-ന് വീണ്ടും വിസ്തരിക്കും. കേസിലെ പ്രധാന സാക്ഷിയായ മഞ്ജുവിന്റെ മൊഴി എന്തായിരിക്കും എന്നാണ് കേരളം ഉറ്റുനോക്കുന്നത്. ഈ മൊഴിയില്‍ തൂങ്ങിയാകും ദിലീപിന്റെ ഭാവി നിശ്ചയിക്കപ്പെടാന്‍ പോവുന്നത്. അതിനാല്‍ ഈ മൊഴി അതിപ്രധാനമായി മാറുകയാണ്.
എന്തായിരിക്കും മഞ്ജുവിന്റെ മൊഴി എന്ന കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്. നടിയെ ആക്രമിച്ചതിനു പിന്നിൽ ക്രിമിനൽ ഗൂഢാലോചനയാണെന്ന് ആദ്യം വിളിച്ചു പറഞ്ഞത് മഞ്ജു വാര്യരാണ്. ആ നിലപാടില്‍ നിന്നും നടി മാറിയിട്ടുമില്ല. നടി മൊഴി മാറ്റുമോ അതോ പഴയ മൊഴിയില്‍ ഉറച്ച് നില്‍ക്കുമോ എന്നതാണ് പ്രധാന കാര്യം. ദിലീപിന് എതിരായ മിക്ക സാക്ഷികളും മൊഴി മാറ്റിയ കേസ് കൂടിയാണിത്. ദിലീപിന് ആശ്വാസമായ കാര്യവും ഈ മൊഴിമാറ്റം തന്നെ. എന്നാല്‍ മഞ്ജു പറഞ്ഞതില്‍ ഉറച്ചു നിന്നു. ദിലീപിന് ആക്രമിക്കപ്പെട്ട നടിയോട് വൈരാഗ്യം ഉണ്ടായിരുന്നതായി മൊഴിയിലുണ്ട്. ശക്തമായ മൊഴി കൂടിയായി ഈ വാക്കുകള്‍ മാറി.
പ്രോസിക്യൂഷന്റെ വാദം തന്നെ മഞ്ജുവിന്റെ മൊഴി ആധാരമാക്കിയുള്ളതാണ്. ദിലീപും കാവ്യാ മാധവനും തമ്മിലുള്ള ബന്ധം അക്രമത്തിനിരയായ നടി മഞ്ജു വാര്യരെ അറിയിച്ചതാണ് ക്വട്ടേഷൻ നൽകാനുള്ള കാരണമെന്നാണു പ്രോസിക്യുഷന്റെ വാദം. ഇതു തെളിയിക്കാനാണു മഞ്ജു വാര്യരെ പ്രധാന സാക്ഷിയാക്കിയിട്ടുള്ളത്. ആക്രമിക്കപ്പെട്ട നടിയുടെ ഒപ്പം ഉറച്ചു നിന്ന നടിയാണിവര്‍. ദിലീപിന്റെ മുന്‍ ഭാര്യയും. നടി ഇപ്പോഴും പ്രോസിക്യൂഷന് ഒപ്പം ഉറച്ച് നില്‍ക്കുകയാണ്.
മഞ്ജുവിന്റെ മൊഴി ഇങ്ങനെയാണ്:
ദിലീപേട്ടനുമായുള്ള വിവാഹത്തിനുശേഷം സിനിമാ മേഖലയിൽനിന്നു പൂർണമായി മാറിനിൽക്കുകയായിരുന്നു. വീടിന് പുറത്തേക്ക് ഒരു ലോകം ഉണ്ടായിരുന്നില്ല. ഒരു ദിവസം ദീലീപേട്ടനും കാവ്യയുമായുള്ള മെസേജുകൾ ഞാൻ അദ്ദേഹത്തിന്റെ ഫോണിൽ നേരിട്ടുകണ്ടു. അക്കാര്യം എന്റെ സുഹൃത്തുക്കളും സിനിമാ നടിമാരുമായ സംയുക്താ വർമ, ഗീതു മോഹൻ ദാസ്, ആക്രമിക്കപ്പെട്ട നടി എന്നിവരുമായി സംസാരിക്കുകയും ചെയ്തു. അതിനെ തുടർന്ന് നടി അവൾക്കറിയാവുന്ന കാര്യങ്ങൾ എന്നോട് പറഞ്ഞു.
ഞാൻ കാവ്യയെക്കുറിച്ചും ദിലീപേട്ടനെക്കുറിച്ചും അറിഞ്ഞ കാര്യങ്ങൾക്ക് ശക്തികൂട്ടുന്ന കാര്യങ്ങളാണു നടി പറഞ്ഞത്. ദിലീപേട്ടനും കാവ്യാ മാധവനുമായി അവിഹിതബന്ധം ഉണ്ടായിരുന്നതായി എനിക്ക് മനസിലായി. ഞാൻ അറിഞ്ഞ കാര്യങ്ങൾ ദിലീപേട്ടനോട് ചോദിച്ചു. അതിനെത്തുടർന്നു വീട്ടിൽ വഴക്കുണ്ടായി. അതിന്റെ പേരിൽ ദിലീപേട്ടന് നടിയോട് ദേഷ്യമുണ്ടായി. ഞാനും സംയുക്തയും ഗീതു മോഹൻദാസും കൂടി നടിയുടെ വീട്ടിൽ പോയിരുന്നു. നടിയുടെ വീട്ടിൽവച്ച് അവളുടെ അച്ഛൻ അവളോട് ”നിനക്ക് എന്തെങ്കിലും അറിയാമെങ്കിൽ പറഞ്ഞു കൊടുക്കു” എന്നും മറ്റും പറഞ്ഞ് വഴക്ക് പറഞ്ഞു.
ദിലീപും കാവ്യയുമായുള്ള ബന്ധം ഗായിക റിമി ടോമിക്കും അറിയാമെന്നു നടി എന്നോട് പറഞ്ഞു. ഞാൻ റിമിയെ വിളിച്ചിരുന്നു. റിമിയും അതേക്കുറിച്ച് എന്നോട് പറഞ്ഞിരുന്നു. 2013 ഏപ്രിൽ 17 നാണ് ഞാൻ ദിലീപേട്ടന്റെ വീട്ടിൽനിന്ന് എന്റെ വീട്ടിലേക്ക് വന്നത്. കാവ്യയുമായുള്ള ബന്ധം ഞാൻ അറിഞ്ഞ് വീട്ടിൽ സംസാരം ഉണ്ടായതിനുശേഷം ഗീതു, സംയുക്ത എന്നിവരുമായുള്ള ബന്ധത്തെ ദിലീപേട്ടനും സഹോദരിയും എതിർത്തിരുന്നു. ഇങ്ങനെയൊക്കെ വളരെ ശക്തമായാണ് മഞ്ജുവിന്റെ മൊഴി നീങ്ങുന്നത്. പറഞ്ഞതില്‍ മഞ്ജു ഉറച്ച് നില്‍ക്കുകയും നടിയെ ആക്രമിച്ചതിനു പിന്നിൽ ക്രിമിനൽ ഗൂഢാലോചനയാണെന്ന് ആവര്‍ത്തിക്കുകയും ചെയ്‌താല്‍ ആക്രമിക്കപ്പെട്ട നടിയെ തേടി നീതി എത്തുക തന്നെ ചെയ്യും.
സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിനുള്ള കേരള സ്ട്രൈക്കേഴ്സ് ടീമിനെ പ്രഖ്യാപിച്ചു. കുഞ്ചാക്കോ ബോബനാണ് ക്യാപ്റ്റന്‍. മൂന്നുവര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് തിരിച്ചെത്തുന്നത്.
വമ്പന്‍ മാറ്റങ്ങളോടെയാണ് ഇത്തവണ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗെത്തുന്നത്. ആകെ പത്തൊന്‍പത് മല്‍സങ്ങളുണ്ടാകും. ഫോര്‍മാറ്റിലും മാറ്റമുണ്ട്. കുഞ്ചാക്കോ ബോബന്റെ ക്യാപ്റ്റന്‍സിയില്‍ ഇന്ദ്രജിത്ത്, ആസിഫ് അലി, സൈജു കുറുപ്പ്, ഉണ്ണി മുകുന്ദന്‍, സിജു വില്‍സണ്‍, പെപ്പെ എന്നിവരൊക്കയുണ്ടാകും. ചാംപ്യന്‍ പട്ടമാണ് ലക്ഷ്യമെന്ന് ക്യാപ്റ്റന്‍.ടീമിന്റെ ജഴ്സിയും പ്രകാശനം ചെയ്തു. 2014, 2017 വര്‍ഷങ്ങളില്‍ കേരള സ്ട്രൈക്കേഴ്സായിരുന്നു റണ്ണറപ്പ്.
പേരിൽ നിന്ന് ‘മേനോനെ’ ഒഴിവാക്കി നടി സംയുക്ത. ധനുഷിന്റെ ‘വാത്തി’ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായുള്ള അഭിമുഖത്തിലാണ് നടി നിലപാട് വ്യക്തമാക്കിയത്. ഇനി തന്നെ മേനോൻ എന്ന് ചേർത്ത് വിളിക്കരുതെന്ന് നടി വ്യക്തമാക്കി. ഇതിന്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
അഭിമുഖത്തിൽ മാദ്ധ്യമപ്രവർത്തക ‘സംയുക്ത മേനോൻ’ എന്ന് വിളിച്ചപ്പോൾ സംയുക്ത എന്ന് മാത്രം വിളിച്ചാൽ മതിയെന്നായിരുന്നു നടിയുടെ പ്രതികരണം. ‘മുൻപ് മേനോൻ എന്ന ജാതിവാൽ ഉണ്ടായിരുന്നു. പക്ഷേ എന്റെ സിനിമകളിൽ നിന്ന് അത് നീക്കം ചെയ്യാൻ നിർമാതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്.’ -നടി വ്യക്തമാക്കി.
ഇതിനുമുൻപ് തന്നെ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ നിന്ന് സംയുക്ത ‘മേനോനെ’ ഒഴിവാക്കിയിരുന്നു. അതേസമയം, ‘വാത്തി’ ഫെബ്രുവരി പതിനേഴിനാണ് റിലീസ് ചെയ്യുന്നത്. ചിത്രത്തിൽ ടീച്ചറുടെ വേഷത്തിലാണ് നടിയെത്തുന്നത്.
തുർക്കിയിലെ യെനി മലതിയാസ്പോർ ക്ലബ് ഗോളി അഹ്മദ് അയ്യൂബ് തുർക്കസ്‍ലാൻ ഭൂകമ്പത്തിൽ മരിച്ചതായി സ്ഥിരീകരിച്ചു. തുർക്കിയിൽ രണ്ടാം ഡിവിഷൻ ക്ലബിനു വേണ്ടി 2021 മുതൽ കളിച്ചുവരികയായിരുന്നു. കഴിഞ്ഞ ദിവസമുണ്ടായ ഭൂചലനത്തിൽ തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ പെട്ടാണ് മരണം. 2013 മുതൽ പ്രഫഷനൽ ഫുട്ബാളിൽ സജീവമായ താരം രാജ്യത്തെ വിവിധ ക്ലബുകൾക്കു വേണ്ടി വല കാത്തിട്ടുണ്ട്.
ഹറ്റായ്സ്പോർ ക്ലബിനു വേണ്ടി കളിക്കുന്ന ഘാന ഫുട്ബാളർ ക്രിസ്റ്റ്യൻ അറ്റ്സു സമാനമായി അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയിരുന്നെങ്കിലും ചൊവ്വാഴ്ച രക്ഷപ്പെടുത്തിയിരുന്നു. താരത്തെ പുറത്തെത്തിച്ചതായി ഘാന ഫുട്ബാൾ അസോസിയേഷൻ സമൂഹമാധ്യമങ്ങളിൽ അറിയിച്ചിട്ടുണ്ട്.
തുര്‍ക്കിയിലെയും സിറിയയിലെയും ഭൂകമ്പ ബാധിത പ്രദേശങ്ങളില്‍ നിന്നെല്ലാം പുറത്തുവരുന്നത് നെഞ്ചുതകര്‍ക്കുന്ന വാര്‍ത്തകളായിരുന്നു. നിരവധി പേരാണ് ഇതിനോടകം മരിച്ചുവീണത്. എന്നാല്‍ അതിനിടയില്‍ സ്‌നേഹത്തിന്റെയും കരുതലിന്റെയും ചില കാഴ്ചകളും ഇവിടെ നിന്നും പുറത്തുവരുന്നുണ്ട്.
ഇപ്പോള്‍ സമൂഹമാധ്യമങ്ങള് കീഴടക്കുന്നത് ഭൂചലനത്തെ തുടര്‍ന്ന് കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയിലായി പോയ പത്തുവയസുകാരിയുടെയും കുഞ്ഞനിയന്റെയും ചിത്രമാണ്.
കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കുമ്പോഴും കോണ്‍ക്രീറ്റ് പാളികളെങ്ങാനും കുഞ്ഞനിയന്റെ തലയില്‍ വീഴുമോ എന്ന ഭയത്താല്‍ കൈ മുകളിലേക്ക് ഉയര്‍ത്തി വച്ചിരിക്കുകയാണ് പെണ്‍കുട്ടി.
ഈ സഹോദരങ്ങളെ 17 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് രക്ഷിക്കാന്‍ കഴിഞ്ഞത്. രണ്ടുപേരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
തുര്‍ക്കിയിലും സിറിയയിലുമായുണ്ടായ ഭൂചലനത്തില്‍ ഇതുവരെ 7,800 മരണമാണ് സ്ഥിരീകരിച്ചത്. മരണസംഖ്യ 20,000 കടന്നേക്കാമെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകൂട്ടല്‍. ഇവിടെ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
ടോം ജോസ് തടിയംപാട്
യുകെയിലെ കെറ്ററിംങ്ങിൽ ഭർത്താവ് കൊലപ്പെടുത്തിയ നേഴ്‌സ് അഞ്ജുവിന്റെ കുടുംബത്തെ സഹായിക്കുന്നതിനുവേണ്ടി കെറ്ററിങ് മലയാളി അസോസിയേഷനും,യുക്മയും സംയുക്തമായി നടത്തിയ ചാരിറ്റിയുടെ സമാഹരിച്ച 28,72000 രൂപയുടെ ചെക്ക് വൈക്കം ഇത്തിപ്പുഴയിലെ അഞ്ജുവിന്റെ വീട്ടിൽ എത്തി ബഹുമാനപ്പെട്ട സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവനും കെറ്ററിങ് മലയാളി അസോസിയേഷൻ പിആർഒ സോബിൻ ജോണും ചേർന്ന് അഞ്ജുവിന്റെ പിതാവ് അറയ്ക്കൽ അശോകന് കൈമാറി .അശോകന്റെ കുടുംബത്തെ സഹായിക്കാൻ മുൻപോട്ടുവന്ന മലയാളി അസോസിയേഷന്റെയും, യുക്മയേയും മന്ത്രി അഭിനന്ദിച്ചു .

ഡിസംബർ 15 ന് അഞ്ജു (40), മക്കളായ ജീവ (6), ജാൻവി (4) എന്നിവരെ ഭർത്താവ് കണ്ണൂർ സ്വദേശി സജു ചെലവേലിയിൽ ക്രൂരമായി കൊലചെയ്യുകയായിരുന്നു . ഇന്ത്യൻ എംബസിയുടെ സഹായത്തോടെ മൃതദേഹങ്ങൾ ജനുവരി 14 ന് ഇത്തിപ്പുഴയിലെ വീട്ടിൽ എത്തിച്ചു സംസ്കരിച്ചു. യു കെ മലയാളി ചരിത്രത്തിൽ ആദ്യമായിട്ടാണ് പിഞ്ചു കുട്ടികളെ കൂട്ടക്കുരുതി നടത്തിയ ഇത്തരം ഒരു സംഭവം റിപ്പോർട്ട് ചെയ്യപ്പെടുന്നത് അതുകൊണ്ടു തന്നെ ഈ സംഭവത്തിന്റെ നടുക്കം ഇന്നും വിട്ടുമാറിയിട്ടില്ല .
അഞ്ചുവിന്റെ ബന്ധുക്കൾ ആരും യു കെ യിൽ ഇല്ലാത്തതുകൊണ്ട് അഞ്ജുവിന്റെ സഹപ്രവർത്തകനും ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ ഉപദേശകസമിതി അംഗവുമായ മനോജ് മാത്യുവിനെയാണ് അഞ്ജുവിന്റെ കുടുംബം നെക്സ്റ്റ് ഓഫ് കിൻ ആയി ചുമതലപ്പെടുത്തിയത് മനോജ് മൃതദേഹത്തെ അനുഗമിച്ചു നാട്ടിൽ എത്തിയിരുന്നു. അഞ്ജുവും മക്കളും അന്ത്യ വിശ്രമം കൊള്ളുന്ന ഫോട്ടോയും ഇതോടൊപ്പം പബ്ലിഷ് ചെയ്യുന്നു .
മലപ്പുറത്ത് ജനിച്ച മകന്റെ ജനനസര്‍ട്ടിഫിക്കറ്റില്‍ സ്ഥലം കൊടുത്തിരിക്കുന്നത് ലണ്ടന്‍. ഇതുവരെ വിദേശത്തേക്ക് പോവാത്ത മാതാപിതാക്കളുടെ മകന്റെ ബെര്‍ത്ത് സര്‍ട്ടിഫിക്കറ്റിലെ സ്ഥലപ്പേരില്‍ വിദേശ രാജ്യത്തിന്റെ പേര് വന്നതായി പരാതി. രമാദേവി എന്ന സോണി ഡാനിയേലാണ് മകന്റെ ബെര്‍ത്ത് സര്‍ട്ടിഫിക്കറ്റില്‍ അധികൃതര്‍ വരുത്തിയ പിഴവിന്റെ പേരില്‍ പ്രതിസന്ധിയിലായിരിക്കുന്നത്. മലപ്പുറം പെരിന്തല്‍മണ്ണയിലെ വാടക വീട്ടിലാണ് 38 വര്‍ഷം മുമ്പ് ഇവരുടെ ഏക മകന്‍ റോണി എം ഡി ജനിച്ചതെന്ന് രമാദേവി പറയുന്നു.
റോണി കുറച്ചു വര്‍ഷങ്ങളായി ഖത്തറിലാണ്. മകന് അമേരിക്കയിലേക്കുള്ള ജോലി മാറ്റത്തിനാണ് ജനനസര്‍ട്ടിഫിക്കറ്റിന് അപേക്ഷിച്ചത്. എന്നാല്‍ ജനന സര്‍ട്ടിഫിക്കറ്റില്‍ സംഭവിച്ചിരിക്കുന്ന പിഴവ് കാരണം ഒന്നും ചെയ്യാന്‍ കഴിയാത്ത സാഹചര്യത്തിലാണ് കുടുംബം. സാങ്കേതിക പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ സ്ഥലപ്പേര് തിരുത്താന്‍ തടസങ്ങളുണ്ടെന്നാണ് പെരിന്തല്‍മണ്ണ മുനിസിപ്പാലിറ്റി അധികൃതര്‍ പറയുന്നത്. വിദേശത്ത് നടന്ന ജനനം രജിസ്റ്റര്‍ ചെയ്യുന്ന നിയമപ്രകാരമാണ് രേഖപ്പെടുത്തിയതെന്നും തിരുത്തുന്നതില്‍ തീരുമാനമെടുക്കേണ്ടത് ചീഫ് രജിസ്റ്റാര്‍ ആണെന്നും ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു.
ലഭിച്ച ജനനസര്‍ട്ടിഫിക്കറ്റില്‍ ജനിച്ച വര്‍ഷം 1-1-1985 എന്നാണ്. ജനനസ്ഥലം ലണ്ടന്‍. മാതാപിതാക്കളുടെ മേല്‍വിലാസം കൊടുത്തിട്ടില്ല. 1988 ലാണ് ഈ രജിസ്‌ട്രേഷന്‍ നടന്നതെന്ന് സര്‍ട്ടിഫിക്കറ്റില്‍ കാണിച്ചിരിക്കുന്നു. 2023 ജനുവരിയിലാണ് അമ്മ സോണി ഡാനിയല്‍ പാസ്‌പോര്‍ട്ട് എടുത്തത്. ഭര്‍ത്താവ് പാസ്‌പോര്‍ട്ട് എടുത്തത് 2008 ലാണെന്നും പിന്നെ എങ്ങനെയാണ് മകന്‍ വിദേശത്ത് ജനിക്കുമെന്നും അമ്മ ചോദിക്കുന്നു. പാസ്‌പോര്‍ട്ട് രേഖകളും എംബസി വിവരങ്ങളും ഇല്ലാതെ എങ്ങനെയാണ് ജനനസ്ഥലം ലണ്ടന്‍ എന്ന പേരില്‍ രജിസ്റ്റര്‍ ചെയ്യുകയെന്നും സോണി ചോദിക്കുന്നു.
അതേസമയം ജനന രജിസ്റ്ററിലെ വിവരങ്ങളും അപേക്ഷകരുടെ വിവരങ്ങളും തമ്മില്‍ വലിയ വൈരുദ്ധ്യമുണ്ടെന്നാണ് പെരിന്തല്‍മണ്ണ മുനിസിപ്പാലിറ്റിയുടെ വാദം. ജനന രജിസ്റ്ററില്‍ അമ്മയുടെ പേര് ഡി എല്‍ സോണി എന്നാണ് കൊടുത്തിരിക്കുന്നത്. പേരില്‍ പിന്നീട് മാറ്റം വരുത്തിയതായ ഗസറ്റഡ് വിജ്ഞാപനം സമര്‍പ്പിക്കാനായിട്ടില്ല. ജനന രജിസ്റ്ററില്‍ കൊടുത്തിരിക്കുന്ന മാതാപിതാക്കളുടെ വിദ്യാഭ്യാസ യോഗ്യതാ വിവരങ്ങള്‍ തമ്മില്‍ അന്തരമുണ്ടെന്നും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു.എന്നാല്‍ അനുകൂല തീരുമാനം വന്നില്ലെങ്കില്‍ കൂടുതല്‍ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് ഖത്തറിലുള്ള മകന്‍ റോണി എം ഡി പ്രതികരിച്ചു.
മോഹൻലാൽ നായകനായ രാജ ശിൽപ്പി എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ താരമാണ് ഭാനു പ്രിയ. പിന്നീട് അഴകിയ രാവണൻ, കൊച്ചു കൊച്ചു സന്തോഷങ്ങൾ,ഋഷ്യശൃങ്കൻ, രാജ ശില്പി, ഹൃദയത്തിൽ സൂക്ഷിക്കാൻ തുടങ്ങി ചുരുക്കം ചില ചിത്രങ്ങളിൽ അഭിനയിച്ച താരം നടി എന്നതിലുപരി മികച്ച നർത്തകി കൂടിയാണ്. ജയറാം നായകനായ കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന ചിത്രത്തിൽ ഒരു നർത്തകിയായാണ് ഭാനു പ്രിയ അഭിനയിച്ചത്. മലയാളത്തിനു പുറമെ തമിഴിലും തെലുങ്കിലും താരം അഭിനയിച്ചിട്ടുണ്ട്.
അഭിനയത്തിൽ സജീവമായ സമയത്തായിരുന്നു ഭാനു പ്രിയ വിവാഹിതയായത്. 1998ൽ അമേരിക്കയിലെ എഞ്ചിനീയർ ആയ ആദർശ് കൗശലിനെ ആയിരുന്നു താരം വിവാഹം ചെയ്തത്. ഇരുവർക്കും അഭിനയ എന്നൊരു മകൾ കൂടിയുണ്ട്.ഭർത്താവിന്റെ മരണശേഷം സിനിമയിൽ നിന്നും നൃത്തത്തിൽനിന്നും മാറി നിൽക്കുകയായിരുന്നു താരം. ഇപ്പോഴിതാ തന്റെ അസുഖത്തെ കുറിച്ച് സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തിയിരിക്കുകയാണ് താരം.
വളരെ മോശമായ മാനസികാവസ്ഥയിൽ കൂടിയാണ് താരമിപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഇപ്പോൾ നൃത്തതോട് തനിക്ക് താൽപ്പര്യമില്ല അതുകാരണം വീട്ടിൽ പോലും താൻ ഇപ്പോൾ നൃത്തം പരിശീലിക്കാറില്ലെന്ന് ഭാനുപ്രിയ പറയുന്നു. തന്റെ ഓർമ്മ ശക്തി കുറഞ്ഞു. രണ്ട് വർഷത്തോളമായി ഇങ്ങനെ. അതിനുള്ള മരുന്നുകൾ കഴിക്കുന്നുണ്ട്. ഓർക്കേണ്ട പല കാര്യങ്ങളും താൻ മറന്നുപോവുകയാണെന്നും അടുത്തിടെ ചില സിനിമ ഡയലോഗുകൾ പോലും താൻ മറന്നെന്നും താരം പറയുന്നു.