Latest News

റോഡിൽ അയഞ്ഞു തൂങ്ങിക്കിടക്കുന്ന കേബിൾ ആദ്യം കുരുങ്ങിയത് മകൻ വിഷ്ണുവിന്റെ കഴുത്തിലാണ്. ഉടനടി വെട്ടിച്ചുമാറ്റിയതിനാൽ വലിയ അപകടത്തിൽ നിന്നാണ് വിഷ്ണു കരകയറിയത്. പിന്നിലൂടെ എത്തുന്ന തന്റെ മാതാപിതാക്കൾക്ക് വിഷ്ണു മുന്നറിയിപ്പും നൽകി. കണ്ണടച്ച് തുറക്കും മുൻപേയായിരുന്നു അമ്മ റോഡിൽ പിടഞ്ഞു വീണ് മരിച്ചത്. അപകടം കണ്ട് അച്ഛൻ ഒഴിഞ്ഞു മാറിയെങ്കിലും കേബിൾ അമ്മ ഉഷയുടെ കഴുത്തിൽ കുരുങ്ങുകയായിരുന്നു.

കുടുംബാംഗങ്ങളുടെ കൺമുന്നിൽ വെച്ച് തന്നെയായിരുന്നു ദാരുണ മരണം. മൂത്ത മകൻ വിശാഖിന്റെ ഭാര്യ മഞ്ജുവിന്റെ വീട്ടിൽ ഉത്സവാഘോഷച്ചടങ്ങിൽ പങ്കെടുത്ത ശേഷം രണ്ടു ബൈക്കുകളിലായി മടങ്ങുകയായിരുന്നു കുടുംബം. ”ഇരുട്ടായിരുന്നു. കേബിൾ തൂങ്ങിക്കിടക്കുന്നതു കണ്ടില്ല. എന്തോ മുഖത്തു തട്ടിയപ്പോൾ പെട്ടെന്നു തല കുനിച്ചു. പിന്നിലിരുന്ന ഉഷ തെറിച്ചു വീണപ്പോഴാണ് അപകടം മനസ്സിലായത്” ഭാര്യയ്ക്കു പറ്റിയ അപകടം വിജയൻ പറയുന്നു.

തിങ്കളാഴ്ച രാത്രി 10.20ന് കായംകുളം ഇടശേരിൽ ജംക്ഷനു സമീപം എരുവമുട്ടാണിശേരിൽ റോഡിൽ ഉണ്ടായ അപകടത്തിലാണ് ആദിനാട് വടക്ക് കണ്ടത്തിൽതറയിൽ ഒ.ഉഷ(56) മരിച്ചത്. ബിഎസ്എൻഎല്ലിന്റെയും സ്വകാര്യ ടെലികോം സ്ഥാപനങ്ങളുടെയും പ്രാദേശിക ചാനലുകളുടെയും കേബിളുകളാണു റോഡിൽ തൂങ്ങിക്കിടന്നിരുന്നത്. എരുവ ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട കെട്ടുകാഴ്ചകൾ കടന്നുപോകാൻ കേബിളുകൾ അഴിച്ചുമാറ്റി പോസ്റ്റിൽ കെട്ടിയിരുന്നതായി കേബിൾ ഉടമകൾ പറഞ്ഞു.

യുഎഇയില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മലപ്പുറം തിരൂര്‍ അന്നാര തവറന്‍കുന്നത്ത് അബ്ദുറഹ്‌മാന്റെ മകന്‍ മുഹമ്മദ് സുല്‍ത്താന്‍ ആണ് മരിച്ചത്. ഇരുപത്തിയഞ്ച് വയസ്സായിരുന്നു.

ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. അഞ്ചംഗ സംഘം ജബല്‍ ജൈസ് സന്ദര്‍ശിച്ച ശേഷം മടങ്ങിവരുന്നതിനിടെയാണ് അപകടത്തില്‍പെട്ടത്. യുഎഇയിലെ ഏറ്റവും ഉയരം കൂടിയ മലനിരയായ ജബല്‍ ജൈസില് ശനിയാഴ്ച എത്തിയ സംഘം രാത്രി അവിടെ തങ്ങുകയായിരുന്നു.

ഞായറാഴ്ച ഉച്ചയ്ക്ക് 12.30ഓടെ മലയിറങ്ങവെ ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മുഹമ്മദ് സുല്‍ത്താനായിരുന്നു വാഹനം ഓടിച്ചിരുന്നത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് സുല്‍ത്താനെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. സുഹൃത്തുക്കളായ അഖില്‍, മുഹമ്മദ് ഷഫീഖ്, സഹല്‍, ഹാദി എന്നിവരാണ് വാഹനത്തിലുണ്ടായിരുന്ന മറ്റുള്ളവര്‍. ഇവരില്‍ ഗുരുതരമായി പരിക്കേറ്റ അഖില്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ്.

മറ്റുള്ളവരുടെ പരിക്കുകള് സാരമുള്ളതല്ല. അബുദാബിയിലെ വിടെക് കെയര്‍ എന്ന സ്ഥാപനത്തില്‍ ആര്‍ക്കൈവ്‌സ് ക്ലര്‍ക്ക് ആണ് മുഹമ്മദ് സുല്‍ത്താന്. റംലയാണ് മാതാവ്. സഹോദരങ്ങള് – ഷറഫുദ്ദീന്‍, ഷക്കീല, ഷഹന.

തുർക്കിയും അയൽരാജ്യവുമായ സിറിയയും ഭൂകമ്പം വിതച്ച നാശനഷ്ടങ്ങളുടെ ദുരിതത്തിൽ നിന്ന് കരകയറിയിട്ടില്ല. ഇപ്പോൾ മനസുലയ്ക്കുന്ന കാഴ്ചയാണ് ഇവിടെ നിന്നും എത്തുന്നത്. ഒടുവിലായി എത്തുന്നത് ജീവിതത്തിലേയ്ക്ക് അത്ഭുതകരമായി എത്തിയ നവജാത ശിശുവിന്റെ വീഡിയോ ആണ് സൈബറിടത്ത് നിറയുന്നത്.

സിറിയയിൽനിന്നുള്ളതാണ് മനസ്സിനെ നൊമ്പരപ്പെടുത്തുന്ന ഈ ദൃശ്യമെന്നാണ് സൂചന. അതേസമയം, ഈ ദൃശ്യങ്ങളുടെ ആധികാരികത സംബന്ധിച്ച് സ്ഥിരീകരണം ഉണ്ടായിട്ടില്ല. രക്ഷാപ്രവർത്തനത്തിനിടെ ഒരു നവജാത ശിശുവിനെ തന്റെ കൈകളിലെടുത്ത് തകർന്ന കെട്ടിടങ്ങൾക്കിടയിലൂടെ കടന്നുവരുന്ന ഒരു വ്യക്തിയാണ് പ്രചരിക്കുന്ന വീഡിയോയിൽ ഉള്ളത്.

ഒരു കുഞ്ഞ് ജനിച്ച നിമിഷം, അവന് ജന്മംനൽകി അവന്റെ അമ്മ മരണത്തിന് കീഴടങ്ങി എന്ന കുറിപ്പോടെയാണ് വീഡിയോ പ്രചരിക്കുന്നത്. സിറിയയിലെ വടക്കൻ പ്രദേശമായ അലെപ്പോയിൽ നിന്നുള്ളതാണ് ദൃശ്യങ്ങൾ എന്നാണ് സൂചന.

 

ഓട്ടിസം ബാധിതരായ കുട്ടികള്‍ക്ക് വേണ്ട പരിഗണനയും പരിപാലനവും ലഭിച്ചാല്‍ അവര്‍ക്കും ആരെയും ആശ്രയിക്കാതെ തന്നെ ജീവിക്കാന്‍ ആവും. പരിമിതികളില്‍ ഒതുക്കി നില്‍ത്താതെ ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ മാതാപിതാക്കളുടെ പിന്തുണയാണ് അവര്‍ക്കേറ്റവും കൂടുതല്‍ ആവശ്യം.

എന്നാല്‍ ഓട്ടിസം ബാധിതനായ തന്റെ കുഞ്ഞു മകനെ സന്തോഷിപ്പിക്കാനായി വമ്പന്‍ പിറന്നാള്‍ പാര്‍ട്ടി ഒരുക്കി അങ്ങേയറ്റം വിഷമത്തിലായ അച്ഛന്റെ കുറിപ്പാണ് വൈറലാകുന്നത്.

വാന്‍കൂവര്‍ സ്വദേശിയായ ഡേവിഡ് ഷെന്‍ എന്ന പിതാവാണ് ആറു വയസ്സുകാരനായ മകന്‍ മാക്‌സിന്റെ പിറന്നാള്‍ ദിനത്തില്‍ പാര്‍ട്ടി നടത്തിയത്. എന്നാല്‍ പാര്‍ട്ടിയ്ക്ക് എത്തിയത് ഒരേയൊരു സുഹൃത്ത് മാത്രമാണ്.

മകനെയും സഹപാഠികളെയും സന്തോഷിപ്പിക്കാന്‍ വലിയ ഒരു ഇന്‍ഡോര്‍ പ്ലേ ഗ്രൗണ്ട് കണ്ടെത്തി അവിടെയാണ് പാര്‍ട്ടി സംഘടിപ്പിച്ചിരുന്നത്. മകന്റെ ക്ലാസിലെ 19 കുട്ടികളെയും പാര്‍ട്ടിയിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു. കൂട്ടുകാരെല്ലാം എത്തുമെന്ന് കരുതി അങ്ങേയറ്റം ആകാംഷയോടെ കാത്തിരിക്കുകയായിരുന്നു കുഞ്ഞു മാക്‌സ്.

എന്നാല്‍ ഏറെ കാത്തിരുന്നിട്ടും ഒരേയൊരു കുട്ടി മാത്രമാണ് പിറന്നാള്‍ ആഘോഷത്തിന് എത്തിയത്. പാര്‍ട്ടിക്കായി നിശ്ചയിച്ചിരുന്ന സമയം കഴിഞ്ഞിട്ടും മറ്റാരും എത്താതിരുന്നതോടെ പറഞ്ഞറിയിക്കാനാവാത്തത്രയും നിരാശയിലായിരുന്നു തങ്ങളെന്ന് ഡേവിഡ് പറയുന്നു. പാര്‍ട്ടിയില്‍ എത്തില്ല എന്ന് അറിയിക്കാന്‍ പോലും കുട്ടികളുടെ മാതാപിതാക്കള്‍ ശ്രമിച്ചില്ല എന്നതാണ് അദ്ദേഹത്തെ ഏറെ വിഷമത്തിലാക്കിയത്.

കുട്ടികള്‍ക്കായി താന്‍ ഒരുക്കി വച്ചിരുന്ന പ്ലേ ഗ്രൗണ്ട് ഒഴിഞ്ഞു കിടക്കുന്നതിന്റെ ചിത്രങ്ങളും ഡേവിഡ് പങ്കുവച്ചിട്ടുണ്ട്. ഒടുവില്‍ മകനെയും പാര്‍ട്ടിക്കെത്തിയ ഒരേയൊരു സുഹൃത്തിനെയും വിഷമിപ്പിക്കാതെ കേക്കുമുറിച്ച് പിറന്നാള്‍ ആഘോഷിക്കുകയായിരുന്നു.

എന്നാല്‍ മാക്‌സിന്റെ പിറന്നാളിന് ഏതാനും ദിവസങ്ങള്‍ മുമ്പ് മാത്രം നടന്ന മറ്റൊരു കുട്ടിയുടെ പിറന്നാള്‍ ആഘോഷത്തില്‍ ഇതേ ക്ലാസിലെ 16 കുട്ടികളും പങ്കെടുത്തിരുന്നു എന്നതാണ് ഡേവിഡിനെ കൂടുതല്‍ വേദനിപ്പിച്ചത്. ഓട്ടിസം ബാധിതനായതുകൊണ്ട് മാക്‌സ് എത്രത്തോളം വിവേചനം അനുഭവിക്കുന്നുണ്ട് എന്നത് ഡേവിഡിന്റെ വാക്കുകളില്‍ നിന്നും വ്യക്തമായിരുന്നു. ഈ അവസ്ഥയെക്കുറിച്ച് അദ്ദേഹം സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതോടെ ഹൃദയം നിറയ്ക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളാണ് ലഭിക്കുന്നത്.

മാക്‌സിന് ഫുട്‌ബോള്‍ കളിക്കാനും പിറന്നാള്‍ പാര്‍ട്ടികള്‍ക്കുമെല്ലാം ധാരാളം ക്ഷണങ്ങള്‍ കിട്ടിക്കഴിഞ്ഞു. ഇതിനെല്ലാം പുറമേ മെട്രോ വാന്‍കൂവര്‍ ട്രാന്‍സിറ്റ് പോലീസിന്റെ ഔദ്യോഗിക വാഹനത്തില്‍ ഒരു റൈഡിനു പോകാനുള്ള ക്ഷണം വരെ മാക്‌സിനെ തേടിയെത്തി.

സംഭവം ജനശ്രദ്ധ നേടിയതോടെ പാര്‍ട്ടിക്ക് ക്ഷണിച്ചുകൊണ്ട് ഡേവിഡ് അയച്ചിരുന്ന ഇ-മെയില്‍ ശ്രദ്ധയില്‍പെട്ടില്ല എന്ന് അറിയിച്ചുകൊണ്ട് ചില സഹപാഠികളുടെ മാതാപിതാക്കള്‍ വിളിച്ചതായും ഡേവിഡ് പറയുന്നു.

കെടി ജയകൃഷ്ണൻ മാസ്റ്ററെ ക്ലാസ്സ് മുറിയിൽ വെട്ടികൊലപ്പെടുത്തുന്നതിന് സാക്ഷിയായ വിദ്യാർത്ഥിനി ജീവനൊടുക്കി. പാനൂർ സ്വദേശിനി ഷെസീന (31) ആണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. കൂത്തുപറമ്പ് മൊകേരി യുപി സ്കൂളിലെ അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിനിയായ ഷെസീന കൊലപാതകം നേരിട്ട് കണ്ടതിനെ തുടർന്ന് മാനസിക ബുദ്ധിമുട്ടുകൾ അനുഭവിച്ചിരുന്നു. പോസ്റ്റ് ട്രോമാറ്റിക് സ്‌ട്രെസ് ഡിസോഡർ എന്ന മാനസിക രോഗം ബന്ധിച്ച ഷെസിന കഴിഞ്ഞ 24 വർഷത്തോളമായി ചികിത്സ തേടിവരികയായിരുന്നു.

1999 ലാണ് കൂത്തുപറമ്പ് മൊകേരി യുപി സ്‌കൂളിലെ അധ്യാപകനായ കെടി ജയകൃഷ്ണൻ മാസ്റ്ററെ രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ സിപിഎം പ്രവർത്തകർ ക്ലാസ്സ് റൂമിൽ കയറി വിദ്യാർത്ഥികൾക്ക് മുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തിയത്. കുട്ടികൾക്ക് പ്രിയങ്കരനായ അധ്യാപകനായിരുന്നു കെടി ജയകൃഷ്ണൻ മാസ്റ്റർ. ഈ സംഭവത്തിന് ശേഷം കൊലപാതകം നേരിട്ട് കണ്ട വിദ്യാർത്ഥികൾ മാസങ്ങളോളം സ്‌കൂളിലേക്ക് പോകാൻ ഭയപ്പെട്ടിരുന്നു.

പതിനാറോളം വിദ്യാർത്ഥികളാണ് കൊലപാതകം നടക്കുമ്പോൾ ക്ലാസ്സ് മുറിയിലുണ്ടായിരുന്നത്. അതിൽ പല വിദ്യാർത്ഥികളും പിന്നീട് മറ്റ് സ്‌കൂളുകളിലേക്ക് മാറിപോയിരുന്നു. കൊലപാതകം നടക്കുമ്പോൾ ഏറ്റവും മുന്നിലുള്ള ബെഞ്ചിലായിരുന്നു ഷെസീന ഇരുന്നത്. അധ്യാപകന് വെട്ടേറ്റപ്പോൾ വിദ്യാർത്ഥികളുടെ മുഖത്ത് രക്തം ചിതറി തെറിച്ചതായി അന്നത്തെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അതിൽ ഒരു വിദ്യാർത്ഥി ജീവിതകാലം മുഴുവൻ മാനസിക അസ്വസ്ഥകൾ നേരിട്ട് ഒടുവിൽ ജീവിതം അവസാനിപ്പിച്ചു.

 

പൂർണ നഗ്നനായ നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പത്തനംതിട്ട കോന്നി കെഎപി കനാലിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കലഞ്ഞൂർ സ്വദേശി അനന്തു (28) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ പ്രദേശ വാസികളാണ് അനന്ദുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

രണ്ട് ദിവസം മുൻപ് അനന്ദുവിനെ കാണാതായതിനെ തുടർന്ന് കുടുംബം പോലീസിൽ പരാതി നൽകിയിരുന്നു. പോലീസ് അന്വേഷണം നടത്തി വരുന്നതിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിൽ പരിക്കേറ്റ പാടുകൾ കണ്ടെത്തി. കനാലിന്റെ പടവുകളിൽ രക്തം കണ്ടെത്തിയാതായി പോലീസ് പറയുന്നു.

നിരവധി കേസുകളിലെ പ്രതിയാണ് മരിച്ച അനന്ദുവെന്നാണ് വിവരം. പോലീസിനെ ആക്രമിച്ചതുൾപ്പെടെ നിരവധി ക്രിമിനൽ കേസുകൾ പത്തനംതിട്ടയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പോലീസ് പറയുന്നത്. പ്രദേശവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഫസ്റ്റ് കാൾ സ്പോൺസർ ചെയ്യുന്ന യൂറോപ്യൻ കബഡി ലീഗിന് തുടക്കമാവുന്നു.. ബി ബി സി സംപ്രേഷണം ചെയ്യുന്ന ലീഗിൽ മാറ്റുരയ്ക്കാൻ അവസരം

ബി ബി സി ചാനൽ സംപ്രേക്ഷണം ചെയ്യുന്ന ബ്രിട്ടീഷ് കബഡി ലീഗിൽ കേരളത്തിന്റെ പെരുമ വിളിച്ചോതാൻ മലയാളികളും. ചുരുങ്ങിയ നാളുകൾ കൊണ്ട് കായിക പ്രേമികളുടെ ഹൃദയ താളത്തെ കളിക്കളത്തിൽ ആവഹിച്ച ബ്രിട്ടീഷ് കബഡി ലീഗിന്റെ കളിക്കളത്തെ ത്രസിപ്പിക്കുകയാണ് ഈ ചുണക്കുട്ടന്മാർ.

വേൾഡ് കബഡി അസോസിയേഷന്റെയും ഇംഗ്ലണ്ട് കബഡി അസോസിയേഷന്റെയും നേതൃത്വത്തിൽ പ്രസിഡന്റ്‌ അശോക് ദാസ് ആണ് മത്സരങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. ഇംഗ്ലണ്ടിലെ വോൾവർഹമ്പ്റ്റോൺ, സ്കോട് ലൻഡിലെ ഗ്ലാസ്ഗോ, ബർമിങ്ഹാം, മാഞ്ചസ്റ്റർ തുടങ്ങിയ പ്രധാന നഗരങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്.ബി ബി സി ആണ് എല്ലാ മത്സരങ്ങളും സംപ്രേക്ഷണം ചെയ്യുന്നത്.

എട്ട് പുരുഷ ടീമുകൾ ഉൾപ്പെടുന്ന ലീഗ് അധിഷ്ഠിത മത്സരങ്ങളാണ് നടക്കുക. ലോക കബഡിയിൽ റെക്കോർഡുകൾ മാത്രം എഴുതി ചേർത്ത ഇന്ത്യയിൽ നിന്നുള്ള താരങ്ങളെ ഹാർഷാരവത്തോടെയാണ് കാണികൾ വരവേൽക്കുന്നത്. ഇതിൽ മലയാളി സാന്നിധ്യം അറിഞ്ഞതോടെ നിരവധി മലയാളികളാണ് കളിക്കളത്തിലേയ്ക്ക് ഒഴുകുന്നത്. ബി ബി സി സംപ്രേഷണം ചെയ്യുന്ന ലീഗിൽ മാറ്റുരയ്ക്കാൻ അവസരം

സംസ്ഥാന യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോം വീണ്ടും വിവാദത്തിൽ. കഴിഞ്ഞ രണ്ട് വർഷത്തോളമായി ചിന്ത ജെറോം കൊല്ലം നഗരത്തിലെ തീരദേശ റിസോർട്ടിൽ മാസം ലക്ഷങ്ങൾ വാടക നൽകിയാണ് താമസമെന്നാണ് ആരോപണം. സംഭവത്തിൽ അന്വേഷണം ആവിശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിരിക്കുകയാണ്.

അമ്മയുടെ ആയുർവേദ ചിത്സയുടെ ഭാഗമായാണ് കുടുംബത്തോടൊപ്പം ഫോർ സ്റ്റാർ റിസോർട്ടിൽ താമസിക്കുന്നതെന്നാണ് ചിന്തയുടെ വിശദീകരണം. റിസോർട്ടിൽ മൂന്ന് ബെഡ്‌റൂമുകളുള്ള അപ്പാർട്ട്മെന്റിലാണ് ചിന്ത ജെറോം താമസിക്കുന്നത്. പ്രതിദിനം 6490 രൂപയാണ് അപർട്മെന്റിന്റെ വാടക. അതേസമയം റിസോർട്ടിന്റെ മാനേജ്‌മെന്റ് വഴി മാത്രമേ അപർട്മെന്റുകൾ നൽകാറുള്ളൂ എന്നും കൃത്യമായ വിവരങ്ങൾ അറിയില്ലെന്ന് റിസോർട്ട് ജീവനക്കാർ പറയുന്നു.

അതേസമയം സീസൺ സമയങ്ങളിൽ പ്രതിദിനം 8500 രൂപയോളമാണ് അപാർട്മെന്റിന്റെ വാടക. യൂത്ത് കോൺഗ്രസ് നൽകിയ പരാതിയിലാണ് ഇക്കാര്യം ചൂണ്ടികാട്ടിയിട്ടുള്ളത്. രണ്ട്‍ വർഷത്തോളമായി താമസിക്കാൻ ചിന്ത ഏകദേശം 38 ലക്ഷം രൂപയോളം വാടക നൽകിയിട്ടുണ്ടെന്നും അത് അന്വേഷിക്കണമെന്നും യൂത്ത്കോൺഗ്രസ് പരാതിയിൽ പറയുന്നു.

ഹെഡ് ടീച്ചര്‍ എമ്മ പാറ്റിണ്‍, ഭര്‍ത്താവ് ജോര്‍ജ്ജ് ഏഴുവയസ്സുകാരി മകള്‍ ലെറ്റീ എന്നിവരെ ഞായറാഴ്ച്ചയായിരുന്നു സ്‌കൂള്‍ ഗ്രൗണ്ടിലുള്ള വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്നാമത് ഒരാള്‍ക്ക് പങ്കില്ലാത്ത ഒറ്റപ്പെട്ട ഒരു സംഭവം എന്നാണ് സറേ പോലീസ് കൊറോണര്‍ക്ക് അയച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. കൊലപാതകവും ആത്മഹത്യവും ചേര്‍ന്നതാവാം സംഭവം എന്ന രീതിയിലാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്.

ഞായറാഴ്ച പുലർച്ചെ 1.10 ന് സൗത്ത് ഈസ്റ്റ് കോസ്റ്റ് ആംബുലൻസ് സർവീസ് ഉദ്യോഗസ്ഥരെ സ്വകാര്യ സ്കൂളിലേക്ക് വിളിച്ചപ്പോഴാണ് ഹെഡ്മിസ്ട്രസ് എമ്മ പാറ്റിസൺ (45), മകൾ ലെറ്റി (ഏഴ്), ഭർത്താവ് ജോർജ്ജ് (39) എന്നിവരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതെന്ന് സറേ പോലീസ് പറഞ്ഞു.

 വളരെ നല്ല കുടുംബമായിരുന്നു അവരുടേതെന്നായിരുന്നു ലെറ്റിയെ നോക്കാന്‍ നിന്നിരുന്ന നഴ്സറി വര്‍ക്കര്‍ കോയല്‍ റാത്ത്ബൗണ്‍ പറയുന്നത്. ലെറ്റി ശരിക്കും ഒരു മാലാഖ തന്നെയായിരുന്നു എന്ന്, കഴിഞ്ഞമാസം എമ്മയുടെ ഹെഡ്ഷിപ് പ്രഖ്യാപന ചടങ്ങി ഫോട്ടോ എടുക്കാന്‍ വന്ന ഫോട്ടോഗ്രാഫറും പറയുന്നു. അതുപോലെ എമ്മയും വളരെ സ്നേഹമുള്ള ഒരു സ്ത്രീയായിരുന്നു എന്ന് അയല്‍വാസികളും സാക്ഷ്യപ്പെടുത്തുന്നു.

ഗോര്‍ജ്ജ് പാറ്റിസണ്‍ പ്രമുഖനായ ഒരു ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റായിരുന്നു. ഭാര്യയേക്കാള്‍ ഏറെ നിശബ്ദനായിരുന്നു അയാള്‍ എന്നാണ് അയാളുമായി അടുപ്പമുള്ളവര്‍ പറയുന്നത്.. സാമ്പത്തിക പ്രശ്നങ്ങളും ഈ കുടുംബത്തിന് ഇല്ലെന്ന് സുഹൃത്തുക്കള്‍ പറയുന്നു. ആത്മഹത്യയാണെന്ന് പറയുമ്പോഴും അതിനുള്ള കാരണം കണ്ടെത്താനാകാത്തത് പോലീസിനെ ഏറെ വിഷമിപ്പിക്കുന്നുണ്ട്.

ബലാത്സംഗ കേസില്‍ കുറ്റക്കാരനായി കണ്ടെത്തിയ മുന്‍ പോലീസ് ഓഫീസര്‍ രണ്ട് ദശകങ്ങള്‍ക്ക് മുന്‍പ് തന്നെ ബലാത്സംഗം ചെയ്തതായി വെളിപ്പെടുത്തി വനിതാ മെറ്റ് പോലീസ് ഓഫീസര്‍ കഴിഞ്ഞ ദിവസമാണ് രംഗത്തെത്തിയത്. പോലീസ് സേനയില്‍ നിലനിന്ന ‘നിശബ്ദതാ’ സംസ്‌കാരം മൂലം ആരും തന്നെ വിശ്വസിക്കില്ലെന്ന് ഭയന്നാണ് സംഭവം നടന്നതിന് പിന്നാലെ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്നും ഇവരെ പിന്തിരിപ്പിച്ചത്. ഐഡന്‍ഡിറ്റി സംരക്ഷിക്കാനായി മിഷേല്‍ എന്നുമാത്രം വിളിക്കുന്ന ഈ ഓഫീസറെ 2004-ലാണ് കാരിക്ക് തന്റെ വീട്ടില്‍ വെച്ച് ബലാത്സംഗത്തിന് ഇരയാക്കിയത്. മറ്റൊരു ബലാത്സംഗ കേസില്‍ കുറ്റം ചുമത്തിയ 2021 വരെ ഈ ഓഫീസര്‍ വിവരം റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല.

ഇരകള്‍ കോടതിക്ക് മുന്നില്‍ തങ്ങളുടെ അനുഭവങ്ങള്‍ വിവരിച്ചപ്പോള്‍ കേട്ടിരുന്ന ജഡ്ജിമാര്‍ മാത്രമല്ല, ബ്രിട്ടന്‍ മുഴുവുമാണ് ഞെട്ടിയത്. 12 സ്ത്രീകള്‍ക്ക് എതിരായ നിരവധി കുറ്റകൃത്യങ്ങളില്‍ ലണ്ടന്‍ സൗത്ത്വാര്‍ക്ക് ക്രൗണ്‍ കോടതിയില്‍ ഹാജരാക്കിയ ഡേവിഡ് കാരിക്കിനെ ‘ഭീകരന്‍’ എന്നു വിശേഷിപ്പിച്ച് നിരവധി വെളിപ്പെടുത്തലുകളാണ് നടത്തിയിട്ടുള്ളത്.

ബ്രിട്ടനിലെ ഏറ്റവും ക്രൂരനായ ലൈംഗിക കുറ്റവാളികളില്‍ ഒരാളെന്ന് കാരിക്ക് കുപ്രശസ്തി നേടിക്കഴിഞ്ഞു. ഒരു സ്ത്രീയുടെ തലയ്ക്ക് നേരെ തോക്ക് ചൂണ്ടിയ ശേഷം കാരിക്ക് തുടര്‍ച്ചയായി ബലാത്സംഗം ചെയ്തെന്നും, മറ്റൊരു ഇരയ്ക്ക് നേരെ പോലീസ് ബാറ്റണ്‍ ഉപയോഗിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും കോടതിയില്‍ വിശദമാക്കപ്പെട്ടു. മറ്റൊരു ഇരയ്ക്ക് യൂണിഫോമില്‍ നില്‍ക്കുന്ന ചിത്രം അയച്ചുകൊടുത്ത കാരിക്ക് താനാണ് ബോസെന്ന് ഓര്‍മ്മിക്കാനും ആവശ്യപ്പെട്ടു.

കഴിഞ്ഞ ആഴ്ചയാണ് ബ്രിട്ടന്‍ കണ്ട ഏറ്റവും ക്രൂരന്‍മാരായ ബലാത്സംഗ കുറ്റവാളികളില്‍ ഒരാളാണ് 48-കാരനായ മുന്‍ പോലീസ് ഓഫീസറെന്ന് രാജ്യം തിരിച്ചറിഞ്ഞത്. ഡസന്‍ കണക്കിന് സ്ത്രീകള്‍ക്ക് എതിരെ 49 കുറ്റകൃത്യങ്ങളാണ് ഇയാള്‍ കുറ്റസമ്മതം നടത്തിയത്. ഇതില്‍ 24 ബലാത്സംഗ കേസുകളും ഉള്‍പ്പെടുന്നു. 2003 മുതല്‍ 2020 വരെ പോലീസില്‍ സേവനം നല്‍കവെയാണ് ഈ കുറ്റകൃത്യങ്ങള്‍ ചെയ്തുകൂട്ടിയത്. 17 വര്‍ഷക്കാലം നീണ്ട പീഡന പരമ്പരയില്‍ കാരിക്ക് തന്റെ വലയില്‍ വീഴുന്ന സ്ത്രീകള്‍ എന്ത് കഴിക്കണം, ആരോട് സംസാരിക്കണം എന്നീ കാര്യങ്ങള്‍ വരെ നിയന്ത്രിച്ചിരുന്നു. തന്റെ വീട്ടിലെ സ്റ്റെയറിന് കീഴിലെ കബോര്‍ഡില്‍ സ്ത്രീകളെ നഗ്നരാക്കി പത്ത് മണിക്കൂര്‍ വരെ അടച്ചിട്ടും ഇയാള്‍ ക്രൂരത കാണിച്ചിരുന്നു. ഒന്‍പത് തവണ പരാതി ലഭിച്ച ശേഷമാണ് കാരിക്കിനെതിരെ നടപടിയെടുക്കാന്‍ തയ്യാറായത്.

RECENT POSTS
Copyright © . All rights reserved