Latest News

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ബഡായി ബംഗ്ലാവിലൂടെ ശ്രദ്ധ നേടിയ താരമാണ് ആര്യ. ബഡായി ആര്യ എന്ന് പ്രേക്ഷകർക്കിടയിൽ അറിയപ്പെട്ടിരുന്ന താരം ബിഗ്‌ബോസ് സീസൺ രണ്ടിൽ പങ്കെടുത്തതോടെ കൂടുതൽ പ്രേക്ഷക പ്രീതി നേടി. മോഡലിംഗിൽ കഴിവ് തെളിയിച്ച താരത്തിന്റെ ഫോട്ടോഷോട്ട് ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകാറുണ്ട്. വിനീത് ശ്രീനിവാസൻ നായകാനായ കുഞ്ഞിരാമായണം എന്ന ചിത്രത്തിലും താരം അഭിനയിച്ചിട്ടുണ്ട്. ഇതിനെല്ലാം പുറമെ സ്റ്റേജ് ഷോകളിൽ ആങ്കറായും താരം എത്താറുണ്ട്.

ഇപ്പോഴിതാ തന്റെ ലിവിങ് ടുഗതർ റിലേഷനെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ആര്യ. ബിഗ്‌ബോസിൽ പങ്കെടുക്കാൻ പോയപ്പോൾ തന്റെ ലിവിങ് ടുഗതർ പാർട്ടണർ മറ്റൊരു സുഹൃത്തുമായി ബന്ധം പുലർത്തിയതായി ആര്യ പറയുന്നു. തന്റെ വീട്ടിൽ എല്ലാവർക്കും അറിയുമായിരുന്നു ഞങ്ങളുടെ ബന്ധം. കൂടാതെ തന്റെ വീട്ടിലും അയാളുടെ ദുബായിലെ ഫ്ലാറ്റിലുമാണ് താമസിച്ചിരുന്നത്.

താൻ ബിഗ്‌ബോസിൽ പോയി തിരിച്ചിറങ്ങിയ ദിവസം അയാളെ വിളിച്ചു. എന്നാൽ ഫോൺ എടുത്തില്ല. ഒരുപാട് തവണ വിളിച്ചു. അയാൾ ഫോൺ എടുക്കുകയോ തിരിച്ച് വിളിക്കുകയോ ചെയ്തില്ല. ബിഗ്‌ബോസിൽ നിന്നും വിളിച്ചപ്പോഴും ഫോൺ എടുത്തിരുന്നില്ല അപ്പോൾ തന്നെ സംശയം തോന്നിയിരുന്നു.

താൻ ബിഗ്‌ബോസിൽ ആയിരുന്നപ്പോൾ പുറത്ത് അയാൾ മറ്റൊരു ബന്ധം തേടി പോകുകയായിരുന്നു. ബിഗ്‌ബോസിൽ നിന്ന് ഇറങ്ങി അയാളെ വിളിച്ചപ്പോൾ ഫോൺ എടുത്തില്ല പിന്നീട് വീട്ടിൽ വിളിച്ചപ്പോഴാണ് കാര്യങ്ങൾ മനസിലായത്. തന്റെ സുഹൃത്തായ പെൺകുട്ടിയുമായി അയാൾ റിലേഷനിൽ ആയെന്ന്. അവൾ വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമായിരുന്നു. ആര്യ പറഞ്ഞു.

ടിക്കറ്റ് എടുക്കാതെ കൈക്കുഞ്ഞിനെ വിമാനത്തില്‍ കൊണ്ടുപോകാനാകില്ലെന്ന് അധികൃതര്‍ പറഞ്ഞതോടെ ചെക്ക് ഇന്‍ കൗണ്ടറില്‍ കുഞ്ഞിനെ ഉപേക്ഷിച്ച് ദമ്പതികള്‍ മുങ്ങി. കൈക്കുഞ്ഞുമായി വിമാനം കയറാനെത്തിയ ദമ്പതികളാണ് ചെക്ക് ഇന്‍ കൗണ്ടറില്‍ കുഞ്ഞിനെ ഉപേക്ഷിച്ച് വിമാനം കയറാന്‍ ശ്രമിച്ചത്.

ഇസ്രായേലിലെ ടെല്‍ അവീവിലെ ബെന്‍ ഗറിയന്‍ വിമാനത്താവളത്തില്‍ റെയാന്‍ എയര്‍ ഡെസ്‌കിലാണ് സംഭവം. ബെല്‍ജിയം പാസ്‌പോര്‍ട്ടുള്ള ദമ്പതികള്‍ ബ്രസല്‍സിലേക്കുള്ള യാത്രയിലായിരുന്നു. രണ്ടുപേര്‍ക്കുള്ള ടിക്കറ്റ് മാത്രമായിരുന്നു ദമ്പതികള്‍ നേരത്തെ ബുക്ക് ചെയ്തിരുന്നത്.

വിമാനം കയറാന്‍ വൈകിയെത്തിയ ദമ്പതികള്‍, അപ്പോഴാണ് കുഞ്ഞിനും ടിക്കറ്റ് വേണമെന്ന് അറിയുന്നത്. ടിക്കറ്റ് എടുക്കാതെ കുഞ്ഞിനെയുമായി വിമാനം കയറാനാകില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. ചെക്ക് ഇന്‍ കൗണ്ടര്‍ അടക്കാനൊരുങ്ങിയതോടെ ദമ്പതികള്‍ കുഞ്ഞിനെ കൗണ്ടറിലെ ബേബി സീറ്റില്‍ ഇരുത്തിയ ശേഷം കൗണ്ടറിനുള്ളിലേക്ക് ഓടുകയായിരുന്നു.

തുടര്‍ന്ന് വിമാനത്താവളത്തിലെ ചെക്ക് ഇന്‍ ഏജന്റ് സുരക്ഷാ ജീവനക്കാരെ ബന്ധപ്പെട്ട് വിവരം അറിയിച്ചു. അവരെത്തിയിട്ടും പരിഹരിക്കാനാവാതെ വന്നതോടെ വിഷയം പോലീസിലേക്ക് കൈമാറുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി ദമ്പതികളുമായി സംസാരിച്ച് പ്രശ്‌നം പരിഹരിച്ചു. കുഞ്ഞ് നിലവില്‍ ദമ്പതികള്‍ക്കൊപ്പമുണ്ടെന്നും സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും പോലീസ് പറഞ്ഞു.

ചങ്ങനാശേരി സ്വദേശിനിയായ 20കാരിയെ മുംബൈയില്‍ മരിച്ച നിലയില്‍
കണ്ടെത്തിയ സംഭവം സാഹസിക സ്റ്റണ്ടിനിടെ നടന്ന അപകടമാണെന്ന് റിപ്പോര്‍ട്ട്.
ഞായറാഴ്ച പുലര്‍ച്ചെ മുംബൈ പനവേലിലെ റെസിഡന്‍ഷ്യല്‍ കോംപ്ലക്‌സിലെ കെട്ടിടത്തിന്റെ എട്ടാം നിലയില്‍ നിന്ന് വീണ് മരിച്ച നിലയിലാണ് ചങ്ങനാശേരി സ്വദേശിനി റോസ്‌മേരി നിരീഷിനെ കണ്ടെത്തിയത്. അപകട ശേഷം നടത്തിയ അന്വേഷണത്തില്‍ സാഹസിക സ്റ്റണ്ട് ആണ് മരണത്തിലെത്തിച്ചതെന്ന് പോലീസ് അറിയിച്ചു.

അമിറ്റി യൂണിവേഴ്സിറ്റിയിലെ ഫാഷന്‍ ഡിസൈനിംഗ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്നു റോസ്‌മേരി. കോട്ടയത്തെ വ്യവസായിയായ നിരീഷ് തോമസിന്റെ മകളാണ് റോസ് മേരി. 17 വയസ്സുള്ള ഒരു സഹോദരനും ആറ് വയസ്സുള്ള സഹോദരിയും ഉണ്ട്.

ശനിയാഴ്ച സുഹൃത്ത് സംബിത് ലംബുവിന്റെ എട്ടാം നിലയിലെ ഫ്‌ലാറ്റില്‍ കോളേജ് പ്രോജക്റ്റിനായി ഒരു ഷോര്‍ട്ട് ഫിലിം നിര്‍മാണം നടക്കുകയായിരുന്നു. ഇതേ സമുച്ചയത്തിലെ മറ്റൊരു കെട്ടിടമായ ‘മാരിഗോള്‍ഡിന്റെ’ 11-ാം നിലയിലാണ് റോസ്‌മേരി താമസിച്ചിരുന്നത്. ഞായറാഴ്ച രാവിലെ 11 മണിയോടെ യുവതിയെ കെട്ടിട സമുച്ചയ പരിസരത്തു വീണുകിടക്കുന്നത് കണ്ട സെക്യൂരിറ്റി ജീവനക്കാരന്‍ സുഹൃത്തായ ലംബുവിനെ വിവരം അറിയിക്കുകയായിരുന്നു. അപ്പോഴാണ് സുഹൃത്ത് വീണ വിവരം അറിഞ്ഞതെന്ന് പോലീസ് പറഞ്ഞു.

പന്‍വേല്‍ താലൂക്ക് പോലീസ് നടത്തിയ അന്വേഷണത്തില്‍, ബാല്‍ക്കണിയുടെ പുറംഭാഗത്ത് കെട്ടിയ നിലയില്‍ താല്‍ക്കാലിക ബെഡ്ഷീറ്റ് കയര്‍ കണ്ടെത്തി. കൂടുതല്‍ അന്വേഷണത്തില്‍, യുവതിയുടെ മറ്റ് സഹപാഠികള്‍ ഏഴാം നിലയിലാണ് താമസിച്ചിരുന്നത് എന്ന് കണ്ടെത്തി.

ശനിയാഴ്ച ലംബുവും മറ്റ് സുഹൃത്തുക്കളും എട്ടാം നിലയിലെ ഫ്‌ലാറ്റില്‍ ഷൂട്ടിംഗ് തിരക്കിലായിരിക്കുമ്പോള്‍, യുവതി ബെഡ്ഷീറ്റ് കൊണ്ട് കയര്‍ തീര്‍ത്ത് ഏഴാം നിലയിലെ ബാല്‍ക്കണിയില്‍ കയറി സാഹസിക സ്റ്റണ്ടിന് ശ്രമിച്ചിരുന്നു. തുടര്‍ന്ന് സ്ലൈഡിംഗ് വിന്‍ഡോകള്‍ തുറന്ന് ഹാളില്‍ പ്രവേശിച്ച് പുറത്തിറങ്ങി. പിന്നീട് എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് മെയിന്‍ ഡോറില്‍ നിന്ന് എട്ടാം നിലയിലെ ഫ്‌ലാറ്റിലേക്ക് മടങ്ങി.

”ഞായറാഴ്ച രാവിലെയും യുവതി അതേ സ്റ്റണ്ടിന് ശ്രമിക്കുകയായിരുന്നുവെന്ന് കരുതുന്നു. പിടി നഷ്ടപ്പെട്ടതും താഴേക്കു പതിക്കുകയായിരുന്നിരിക്കാം. പ്രഥമദൃഷ്ട്യാ, മറ്റു പ്രേരണകളോ ആത്മഹത്യാ കുറിപ്പോ ഇല്ല. അന്വേഷണം തുടരുകയാണ്. ഞങ്ങള്‍ അപകടമരണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്, ”പന്‍വേല്‍ താലൂക്ക് പോലീസ് സ്റ്റേഷനിലെ പോലീസ് ഇന്‍സ്‌പെക്ടര്‍ ജഗദീഷ് ഷെല്‍ക്കര്‍ പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

: കാറിന് തീ പിടിച്ച് ഗർഭിണിയും ഭർത്താവും മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കാറിന് തീ പിടിച്ചതിന് പിന്നാലെ പെട്ടെന്ന് തീ പടരാൻ കാരണമായത് കാറിൽ സൂക്ഷിച്ച പെട്രോൾ ആണെന്ന് ഫോറൻസിക് വിഭാഗത്തിന്റെ കണ്ടെത്തൽ. ഷോർട് സർക്യൂട്ട് മൂലമാണ് തീ പിടിച്ചതെന്ന് കഴിഞ്ഞ ദിവസം കണ്ണൂർ ആർടിഒ വ്യക്തമാക്കിയിരുന്നു.

തീ പടരാൻ കാരണം സാനിറ്റൈസറോ സ്പ്രേയോ ആകാം എന്ന് നേരത്തെ നിഗമനമുണ്ടായിരുന്നു. എന്നാൽ രണ്ട് കുപ്പി പെട്രോൾ കാറിൽ ഉണ്ടായിരുന്നതായാണ് ഫോറൻസിക് സംഘം കണ്ടെത്തിയത്. ഫോറൻസിക് സംഘത്തിന്റെ വിശദമായ പരിശോധനയിലാണ് കാറിൽ പെട്രോൾ സൂക്ഷിച്ചിരുന്നതായി കണ്ടെത്തിയത്.

അതേസമയം കാറിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപെട്ടെങ്കിലും പ്രസവ വേദനയെ തുടർന്ന് യുവതി കരഞ്ഞതിനാൽ ആശുപത്രിയിൽ എത്തിക്കാൻ വേണ്ടി ശ്രമിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് വിവരം.

ബദിയടുക്കയിൽ യുവതിയെ കൊലപ്പെടുത്തിയതിന് ശേഷം മുങ്ങിയ യുവാവ് അറസ്റ്റിൽ. വയനാട് പുൽപ്പള്ളി സ്വദേശി ആന്റോ സെബാസ്റ്റ്യൻ ആണ് പിടിയിലായത്. കൊലപാതകത്തിന് ശേഷം കാസർഗോഡ് നിന്നും മുങ്ങിയ പ്രതിയെ തിരുവനന്തപുരത്ത് നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. ബദിയടുക്കയിലെ ഏൽക്കാനത്തെ വാടക വീട്ടിൽ നിന്ന് ബുധനാഴ്ചയാണ് കൊല്ലം സ്വദേശിനിയായ നീതുവിന്റെ മൃതദേഹം തുണിയിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയത്.

ഒന്നര മാസം മുൻപാണ് റബർ ടാപ്പിങ് തൊഴിലാളികളായ ഇരുവരും കാസർഗോഡ് എത്തി താമസം ആരംഭിച്ചത്. കുറച്ച് ദിവസമായി ഇവർ ജോലിക്ക് എത്താത്തതിനെ തുടർന്ന് എസ്റ്റേറ്റ് തൊഴിലാളികൾ അന്വേഷിച്ച് വാടക വീട്ടിലെത്തിയപ്പോഴാണ് നീതുവിന്റെ മൃതദേഹം തുണിയിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയത്. തുടർന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

നീതുവിനൊപ്പം താമസിച്ച ആന്റോ സെബാസ്റ്റ്യനെ കാണാതായതോടെ നീതുവിന്റെ കൊലപാതകമാണെന്ന് പോലീസ് ഉറപ്പിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ നീതുവിന്റെ ശരീരത്തിൽ പരിക്കേറ്റതായി കണ്ടെത്തി. കൂടാതെ ശ്വാസം മുട്ടിയാണ് മരണമെന്ന് റിപ്പോർട്ടിൽ പറയുന്നു. നീതുവിന്റെ തലയ്ക്ക് അടിയേറ്റതായും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. അതേസമയം നീതു നേരത്തെ രണ്ട് വിവാഹം കഴിച്ചതായും ആന്റോ സെബാസ്റ്റ്യൻ മൂന്ന് വിവാഹം കഴിച്ചിരുന്നതായും പോലീസ് പറയുന്നു.

സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് യുവതിയെ ലൈംഗീക പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ നിർമ്മാതാവ് അറസ്റ്റിൽ. എറണാകുളം സ്വദേശി മാർട്ടിൻ സെബാസ്റ്റ്യൻ ആണ് അറസ്റ്റിലായത്. തൃശൂർ സ്വദേശിനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. സിനിമയിൽ അവസരം നൽകാമെന്നും വിവാഹം കഴിക്കാമെന്നും ഇയാൾ വാഗ്ദാനം ചെയ്തിരുന്നതായി യുവതി പോലീസിൽ നൽകിയ മൊഴിയിൽ പറയുന്നു.

പതിമൂന്ന് വർഷമായി തൃശൂർ,മുംബൈ,ബാംഗ്ലൂർ തുടങ്ങിയ സ്ഥലങ്ങളിൽ കൊണ്ട് പോയി ഇയാൾ യുവതിയെ പീഡിപ്പിച്ച് വരികയായിരുന്നു. പീഡനത്തിന് പുറമെ യുവതിയിൽ നിന്ന് 78 ലക്ഷം രൂപയും 80 പവൻ സ്വർണാഭരണവും മാർട്ടിൻ സെബാസ്റ്റ്യൻ തട്ടിയെടുത്തതായി യുവതിയുടെ പരാതിയിൽ പറയുന്നു. യുവതി പരാതി നൽകുമെന്ന് മനസിലാക്കിയ പ്രതി മുൻ‌കൂർ ജാമ്യം നേടിയിരുന്നു.

മാർട്ടിന് കോടതി കഴിഞ്ഞ ആഴ്ച മുൻ‌കൂർ ജാമ്യം അനുവദിച്ചെങ്കിലും അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകണമെന്ന് നിർദേശം നൽകിയിരുന്നു. ഇതേ തുടർന്ന് കഴിഞ്ഞ രണ്ട് ദിവസം മാർട്ടിൻ ചോദ്യം ചെയ്യലിന് ഹാജരായി. ഇന്നലെ ചോദ്യം ചെയ്യലിന് ശേഷം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

 

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കൊല്ലം കല്ലുവാതുക്കൽ സ്വദേശി ദീപു (24) ആണ് അറസ്റ്റിലായത്. അമ്പലം കുന്ന് സ്വദേശിനിയായ പെൺകുട്ടിയെ പ്രണയം നടിച്ച് ലലൈംഗീക പീഡനത്തിന് ഇരയാക്കുകയായിരുന്നു. പെൺകുട്ടിയുടെ രക്ഷിതാക്കൾ പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

പ്രണയം നടിച്ച് പെൺകുട്ടിയെ പ്രതിയുടെ സഹോദരന്റെ വീട്ടിൽ എത്തിച്ചാണ് പീഡനത്തിന് ഇരയാക്കിയത് . പെൺകുട്ടിയുടെ വയർ വീർത്തിരിക്കുന്നത് ശ്രദ്ധിച്ച ആശാവർക്കർ പെൺകുട്ടിയെ ആശുപത്രിയിൽ കൊണ്ട് പോയി പരിശോധിക്കാൻ വീട്ടുകാരോട് പറയുകയായിരുന്നു. തുടർന്ന് ഓയൂരിലെ ഗവണ്മെന്റ് ആശുപത്രിയിൽ കൊണ്ട് പോയെങ്കിലും ആശുപത്രി അധികൃതർ കൊല്ലം ഗവണ്മെന്റ് കോളേജിലേക്ക് ഇവരെ അയക്കുകയായിരുന്നു.

കൊല്ലം ആശുപത്രിയിലെത്തി പരിശോധിച്ചപ്പോഴാണ് പെൺകുട്ടി ഏഴ് മാസം ഗർഭിണിയാണെന്ന വിവരമറിഞ്ഞത്. ആശുപത്രി അധികൃതർ ചൈൽഡ് ലൈൻ പ്രവർത്തകരെ വിവരമറിയിച്ചു. തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകർ പോലീസിനെ വിമരമറിയിച്ചു.

കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. കൂടെയുണ്ടായിരുന്ന പെൺകുട്ടിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാസർഗോഡ് പെരിയ ദേശിയ പാതയിലാണ് അപകടം നടന്നത്. അപകടത്തിൽ പെരിയ സ്വദേശി വൈശാഖ് (26) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന പുല്ലൂർ സ്വദേശിനിയും കാസർഗോഡ് ഗവൺമെന്റ് കോളേജ് വിദ്യാർത്ഥിനിയുമായ ആരതി (21) യെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വ്യാഴാഴ്ച വൈകിട്ട് ആറുമണിയോടെയാണ് അപകടം നടന്നത്. കാണൂരിൽ നിന്നും കാസർഗോഡ് ഭാഗത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് ഇവർ സഞ്ചരിച്ച ആൾട്ടോ കാറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. അപകടത്തിൽ ബസ് യാത്രക്കാർക്കും പരിക്കേറ്റു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

കർട്ടൻ ലാൻഡ് ഉടമയും ഇംഗ്ലണ്ടിലെ ബർമിങ്ഹാമിനടുത്തുള്ള ടെൽഫോർഡ് നിവാസിയുമായ ഷാജു മാടപ്പള്ളിയുടെ മാതാവ് ഏല്യ (94 ) നിര്യാതയായി. പരേത മാടപ്പള്ളി പൗലോസിൻെറ ഭാര്യയും കാടുകുറ്റി മഞ്ഞളി കുടുംബാംഗവുമാണ്. മക്കൾ : ഫിലോമിന , സിസ്റ്റർ റീന പോൾ (ഹെൽപ്പേഴ്സ് ഓഫ് മേരി വെസ്റ്റ് ബംഗാൾ), സിസ്റ്റർ ലൂസി എം.പി (സേവ് മിഷൻ ഓഫ് ചെന്നൈ), ബാബു പോൾ (സൗദി), ജോയ് പോൾ, ഷാജു പോൾ (യുകെ), മിനി.

മരുമക്കൾ : ജേക്കബ് (മഞ്ഞപ്ര ), ട്രസ്റ്റി ബാബു (ആനന്തപുരം ), മോളി ജോയ് (പോട്ട ), കൊച്ചുറാണി ഷാജു (യുകെ ), ബാബു (പേരാമ്പ്ര)

സംസ്കാരകർമ്മം (4- 2 – 23 ) ശനിയാഴ്ച രാവിലെ 10.30ന് പഴൂക്കര സെൻറ് ജോസഫ് ദേവാലയ സെമിത്തേരിയിൽ നടത്തപ്പെടും

ഷാജു മാടപ്പള്ളിയുടെ മാതാവിൻറെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം സുഹൃത്തുക്കളെയും ബന്ധുക്കളെയും അറിയിക്കുന്നു.

ശവസംസ്കാര ശുശ്രൂഷയുടെ തൽസമയ സംപ്രേക്ഷണം താഴെ കൊടുത്തിരിക്കുന്ന യൂട്യൂബ് ലിങ്കിൽ ലഭ്യമാണ്.

https://youtube.com/live/IXUioXn7_zE?feature=share

മോഹൻലാൽ നായകനായ ‘എലോൺ’ എന്ന ചിത്രത്തിന് കേരളത്തിൽ നിന്നും 75 ലക്ഷം രൂപ മാത്രം കളക്ഷൻ. ആഗോളതലത്തിൽ ഒരു കോടി രൂപ പോലും കടക്കാതെ ചിത്രം ഈ വർഷത്തെ ഏറ്റവും വലിയ പരാജയമായി മാറിയെന്നാണ് റിപ്പോർട്ട്.

ബോക്‌സ് ഓഫീസ് കളക്ഷൻ കണക്കുകൾ നിർമ്മാതാക്കൾ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല, ബോക്‌സ് ഓഫീസ് നമ്പറുകൾ ട്രാക്ക് ചെയ്യുന്ന ട്വിറ്റർ ഫോറങ്ങൾ അനുസരിച്ച്, 75 ലക്ഷം രൂപയിൽ താഴെ മാത്രമേ കളക്ഷൻ ലഭിച്ചിട്ടുള്ളൂ.

മോഹൻലാൽ നായകനായ ‘എലോൺ’ ഈ വർഷം ജനുവരി 26ന് ബിഗ് സ്‌ക്രീനുകളിൽ എത്തി. കാളിദാസ് എന്ന കേന്ദ്രകഥാപാത്രമായ മോഹൻലാലിന്റെ ശരാശരി പ്രകടനത്തെക്കുറിച്ച് പോലും അഭിപ്രായപ്പെട്ട സിനിമാ പ്രേമികളിൽ നിന്ന് സിനിമയ്ക്ക് നിരവധി സമ്മിശ്ര അഭിപ്രായങ്ങൾ ലഭിച്ചു. പാൻഡെമിക് ലോക്ക്ഡൗൺ കാരണം ഒരു അപ്പാർട്ട്‌മെന്റിൽ കുടുങ്ങിപ്പോയ കാളിദാസ് എന്ന മനുഷ്യനെ ചുറ്റിപ്പറ്റിയാണ് ‘എലോണി’ന്റെ കഥ.

‘സൗണ്ട് ഓഫ് ബൂട്ട്’, ‘ടൈം’, ‘മദിരാശി’, ‘ജിഞ്ചര്‍’ എന്നീ ചിത്രങ്ങളുടെ രചയിതാവായ രാജേഷ് ജയരാമനാണ് ഈ ചിത്രത്തിനും തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ എഡിറ്റിംഗ് ഡോണ്‍ മാക്സാണ്. ആനന്ദ് രാജേന്ദ്രനാണ് ഡിസൈനര്‍. ഫോട്ടോഗ്രാഫി അനീഷ് ഉപാസനയാണ്. ഛായാഗ്രഹണം അഭിനന്ദ് രാമാനുജം നിര്‍വഹിക്കും. സംഗീതം ജേക്സ് ബിജോയ്.

RECENT POSTS
Copyright © . All rights reserved