സംസ്ഥാനത്തെ കോണ്‍ഗ്രസില്‍ അടുത്ത മുഖ്യമന്ത്രിയാര് എന്നതിനെക്കുറിച്ചുള്ള ചര്‍ച്ച അനുവദിക്കില്ലെന്ന് ഹൈക്കമാന്‍ഡ്. തിരഞ്ഞെടുപ്പില്‍ സംയുക്തനേതൃത്വം പാര്‍ട്ടിയെ നയിക്കുമെന്നതാണ് കേന്ദ്ര നേതൃത്വത്തിന്റെ നിലപാടെന്ന് സംസ്ഥാന നേതാക്കളുമായുള്ള കൂടിക്കാഴ്ചയില്‍ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി വ്യക്തമാക്കി.
ഇപ്പോള്‍ നടക്കുന്ന നേതൃകലഹം അനവസരത്തിലുള്ളതാണ്. അത് പാര്‍ട്ടിയോട് അനുഭാവമുള്ളവരില്‍പ്പോലും അവമതിപ്പുണ്ടാക്കുമെന്ന വികാരവും അവര്‍ പങ്കുവെച്ചു. സാധാരണനിലയില്‍ അധികാരം കിട്ടിയാല്‍ പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയായി മാറുന്നതാണ് കോണ്‍ഗ്രസില്‍ കുറച്ചുകാലമായുള്ള സമ്പ്രദായം. ഈ വിഭാഗത്തില്‍ നിലവിലുള്ള പ്രതിപക്ഷനേതാവ് വി.ഡി. സതീശനും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉള്‍പ്പെടുന്നുവെന്നതാണ് പ്രശ്‌നം.
കഴിഞ്ഞപ്രാവശ്യം പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്ന് മാറ്റപ്പെട്ട രമേശിനെ അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കണമെന്നതാണ് ഒരാവശ്യം. സ്വാഭാവികമായും നിലവിലുള്ള പ്രതിപക്ഷ നേതാവെന്ന നിലയില്‍ സതീശനാണ് ആ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടേണ്ടതെന്ന താത്പര്യക്കാരുമുണ്ട്.
നേതൃമാറ്റം വേണോയെന്ന കാര്യത്തില്‍ ഹൈക്കമാന്‍ഡ് തീരുമാനമെടുക്കട്ടെയെന്നും വേണമെങ്കില്‍ തദ്ദേശ തിരഞ്ഞെടുപ്പിനു മുന്‍പുതന്നെ വേണമെന്നും രാഷ്ട്രീയകാര്യസമിതിയില്‍ ആവശ്യമുയര്‍ന്നിരുന്നു. മാറുന്നെങ്കില്‍ രണ്ടുപേരും മാറട്ടെയെന്ന ആവശ്യവും ഇതിനിടയില്‍ ചില കോണുകളില്‍നിന്ന് നിര്‍ദേശമായുയര്‍ന്നെങ്കിലും പ്രതിപക്ഷ നേതാവിനെ മാറ്റുന്ന കാര്യം ഹൈക്കമാന്‍ഡ് ഗൗരവമായെടുത്തിട്ടില്ല. തര്‍ക്കം മുറുകിയതോടെ തദ്ദേശ തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തിയാരംഭിച്ച മിഷന്‍-25-ഉം ഏതാണ്ട് സ്തംഭനാവസ്ഥയിലായി.
ട്രെയിനില്‍ നിന്ന് പുക ഉയരുന്നത് കണ്ട് ഭയന്ന് പുറത്തേക്ക് ചാടിയ ആറ് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. മഹാരാഷ്ട്രിയിലെ ജല്‍ഗാവിലാണ് അപകടം. സമീപത്തെ ട്രാക്കിലൂടെ വന്ന മറ്റൊരു ട്രെയിന്‍ ഇടിച്ചാണ് എട്ട് പേരും മരിച്ചത്. പത്തോളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.
ലഖ്‌നൗവില്‍ നിന്ന് മുംബൈയിലേക്ക് വരുന്ന പുഷ്പക് എക്സ്പ്രസിന്റെ ബോഗികളിലൊന്നില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ടു എന്ന സംശയത്തിലാണ് യാത്രക്കാര്‍ ചാടിയതെന്നാണ് വിവരം.
എന്നാല്‍ ട്രെയിനില്‍ തീപിടിത്തമുണ്ടായി എന്ന വിവരം റെയില്‍വേ സ്ഥിരീകരിച്ചിട്ടില്ല. തീവണ്ടിയുടെ വേഗം കുറഞ്ഞപ്പോള്‍ ചക്രത്തില്‍ നിന്ന് പുക ഉയര്‍ന്നതാണെന്നും ഇത് കണ്ട് തീപിടിച്ചതാണെന്ന് തെറ്റിദ്ധരിച്ചാണ് യാത്രക്കാര്‍ ചാടിയതെന്നുമാണ് റിപ്പോര്‍ട്ട്.
ഇരുപത്തഞ്ചോളം ആളുകളാണ് ഇത്തരത്തില്‍ ചാടിയത്. ഇവര്‍ ചാടിയ ഉടനെ എതിര്‍ ദിശയിലെ ട്രാക്കിലൂടെ വന്ന കര്‍ണാടക എക്‌സ്പ്രസ് ഇടിച്ചാണ് എട്ട് പേര്‍ മരിച്ചത്. പതിനാറോളം പേരെ ട്രെയിന്‍ ഇടിച്ചെന്നാണ് പുറത്തു വരുന്ന വിവരം.
ആരോഗ്യപ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തു നിന്ന് കെ.സുധാകരനെ ഹൈക്കമാന്‍ഡ് മാറ്റിയേക്കും. അടൂര്‍ പ്രകാശ്, റോജി എം. ജോണ്‍, ബെന്നി ബെഹനാന്‍, മാത്യു കുഴല്‍നാടന്‍ തുടങ്ങിയവരുടെ പേരുകളാണ് പകരം പരിഗണിക്കപ്പെടുന്നത് എന്നറിയുന്നു. തദ്ദേശ തിരഞ്ഞെടുപ്പിനു മുമ്പ് പുതിയ പ്രസിഡന്റിനെ നിയമിച്ച് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനാണ് ഹൈക്കമാന്‍ഡ് ആലോചിക്കുന്നത്. അതേസമയം, ആഭ്യന്തര പ്രശ്‌നങ്ങളും നേതൃത്വപ്രതിസന്ധിയും പാര്‍ട്ടിയുടെ മുന്നോട്ടുള്ള യാത്രയ്ക്ക് വെല്ലുവിളിയാകുമെന്ന ആശങ്കകളും ശക്തമാണ്.
വളരെ അനുകൂലമായ രാഷ്ട്രീയസാഹചര്യമുള്ള സമയത്ത് നടന്ന കോണ്‍ഗ്രസിന്റെ സംസ്ഥാനത്തെ രാഷ്ട്രീയകാര്യ സമിതി യോഗം പാര്‍ട്ടിക്കുള്ളിലെ ഭിന്നതകള്‍ രൂക്ഷമാക്കി എന്ന തോന്നലാണ് പൊതുവേ. എ.ഐ.സി.സി സെക്രട്ടറിമാരായ ദീപ ദാസ് മുന്‍ഷിയും കെ.സി.വേണുഗോപാലും പങ്കെടുത്ത ചര്‍ച്ചകള്‍ പാര്‍ട്ടിയിലെ ഭിന്നതകള്‍ തുറന്നു കാട്ടുന്നതായിരുന്നു. കെ. സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും തമ്മിലുള്ള വ്യക്തിപരമായ വൈരാഗ്യം പാര്‍ട്ടിയുടെ സാധ്യതകളെ ബാധിക്കുമെന്ന് നേതാക്കള്‍ക്കു തന്നെ അഭിപ്രായമുണ്ട്. സുതാര്യമായ സംവാദത്തിലൂടെ ഭിന്നതകള്‍ പരിഹരിക്കാന്‍ നേതൃത്വം പരാജയപ്പെട്ടതായി നിരീക്ഷകര്‍ പറയുന്നു. ചില നേതാക്കളുടെ പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടിയെ തകര്‍ക്കുന്ന, പാര്‍ട്ടിക്കെതിരായ ഗൂഢാലോചനയായി വിലയിരുത്തപ്പെടുന്നുണ്ട്. ഇക്കാര്യം കെ.സി. വേണുഗോപാലും ദീപ ദാസ് മുന്‍ഷിയും ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് ചെയ്‌തേക്കും.
കെ.പി.സി.സി അധ്യക്ഷനെ നീക്കണമെന്ന ആവശ്യത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ സുധാകരന്‍ പറഞ്ഞത് കെ.പി.സി.സി അധ്യക്ഷ പദവിയില്‍ കടിച്ചുതൂങ്ങാന്‍ തനിക്കു താത്പര്യമില്ലെന്നും ഹൈക്കമാന്‍ഡിന് യുക്തമായ തീരുമാനമെടുക്കാം എന്നുമാണ്. കെ.പി.സി.സി അധ്യക്ഷസ്ഥാനമോ, മുഖ്യമന്ത്രി പദവിയോ തന്റെ വലിയ സ്വപ്നമായിരുന്നില്ല. ആറേഴു വയസ്സു മുതല്‍ സി.പി.എമ്മിനെതിരെ പൊരുതുന്ന താന്‍ പോരാട്ടം തുടരും. അടുത്ത തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പ്പര്യമില്ല, പക്ഷേ, പാര്‍ട്ടിയെ നയിക്കാനുണ്ടാവും. കെ.പി.സി.സി അധ്യക്ഷന്‍ മാറുന്നു എന്നതിന് പ്രതിപക്ഷ നേതാവും മാറും എന്നര്‍ഥമില്ല- സുധാകരന്‍ പറഞ്ഞു. അതേസമയം, സുധാകരന്‍ കെ.പി.സി.സിയെ നയിക്കാന്‍ യോഗ്യനായ കഴിവുറ്റ നേതാവാണെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി.
കെ.സുധാകരനും വി.ഡി.സതീശനും തമ്മില്‍ ഐക്യത്തോടെ പ്രവര്‍ത്തിക്കാത്തത് പാര്‍ട്ടിക്കു ക്ഷീണം ചെയ്യുന്നതായി ദീപ ദാസ്ദാ മുൻഷി കരുതുന്നു. നേതാക്കളുമായി അവര്‍ ഒറ്റയ്‌ക്കൊറ്റയ്ക്കാണ് ചര്‍ച്ച നടത്തിയത്. പലരും നേതൃമാറ്റം ആവശ്യപ്പെട്ടു. ഒരുമിച്ചിരുന്നു ചര്‍ച്ച നടത്തിയാല്‍ അഭിപ്രായങ്ങള്‍ തുറന്നു പറയാനാവാത്ത സാഹചര്യമാണെന്നതിന് വേറെ തെളിവു വേണ്ടല്ലോ- ഒരു നേതാവ് പറഞ്ഞു. രാഷ്ട്രീയകാര്യ സമിതിക്കു ശേഷം വിളിച്ചുചേര്‍ക്കാനിരുന്ന സംയുക്ത പത്രസമ്മേളനം വേണ്ടെന്നു വെച്ചത് പാര്‍ട്ടിയിലെ അനൈക്യം ശക്തിയായി തുടരുന്നതിന്റെ ലക്ഷണമാണ്.
കോണ്‍ഗ്രസിന്റെ 21 സിറ്റിംഗ് സീറ്റുകള്‍ക്കു പുറമേ, പാര്‍ട്ടിക്ക് വിജയസാധ്യതയുളള 63 മണ്ഡലങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് വി.ഡി.സതീശന്‍ പറഞ്ഞതിനെ എ.പി.അനില്‍കുമാര്‍ നിശിതമായി ആക്രമിക്കുകയായിരുന്നു. കെ.സി പക്ഷക്കാരനായ അനില്‍ എവിടെ നിന്നാണ് ഈ വിവരം, ആരു പറഞ്ഞിട്ടാണ് സര്‍വേ നടത്തിയത്, ഏതൊക്കെയാണ് സീറ്റുകള്‍, ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ ആരാണ് ചുമതലപ്പെടുത്തിയത് തുടങ്ങിയ ചോദ്യങ്ങള്‍ ഉന്നയിച്ചപ്പോള്‍ സതീശന് മറുപടിയുണ്ടായില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടത് ഹൈക്കമാന്‍ഡാണെന്ന് ദീപയും കെ.സി. വേണുഗോപാലും വ്യക്തമാക്കുകയും ചെയ്തു. സതീശനെ പിന്തുണയ്ക്കാന്‍ അദ്ദേഹത്തിന്റെ അടുത്ത അനുയായികളായ യുവനേതാക്കള്‍ പോലും രംഗത്തു വന്നില്ലെന്നാണ് റിപ്പോര്‍ട്ട്.
നേരത്തേ, മുതിര്‍ന്ന നേതാവ് ശൂരനാട് രാജശേഖരന്‍ മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി പ്രതിപക്ഷനേതാവിന്റെ വസതി സാധാരണ കോണ്‍ഗ്രസുകാര്‍ക്ക് അപ്രാപ്യമായെന്ന് ആരോപിച്ചിരുന്നു. പക്ഷേ, ഉദാഹരണങ്ങള്‍ നിരത്താന്‍ പറഞ്ഞപ്പോള്‍ പരുങ്ങിയ ശൂരനാട് ക്ഷമ പറഞ്ഞ് തലയൂരുകയായിരുന്നു. വി.ഡി.സതീശന്‍ പിന്തുടരുന്ന കര്‍ശനമായ രീതികളെ അഹങ്കാരമായി വ്യാഖ്യാനിക്കുന്നവരുമുണ്ട് കെ.പി.സി.സിയില്‍. അവഗണനയില്‍ വളരെ നിരാശരാണ് ചില മുതിര്‍ന്ന നേതാക്കള്‍. എല്ലാവരെയും ഒരുമിച്ചുകൊണ്ടു പോകാന്‍ പ്രതിപക്ഷനേതാവ് വേണ്ടത്ര ശ്രമിക്കുന്നില്ലെന്നും ഒരു വിഭാഗത്തിന് ആക്ഷേപമുണ്ട്.
യുകെയിലെ പുരോഗമന കലാസാംസ്കാരിക സംഘടനയായ സമീക്ഷ യുകെയുടെ നോർത്തേൺ അയർലണ്ട് ഏരിയകമ്മറ്റി സംഘടിപ്പിക്കുന്ന ‘കേരളീയം കോഫി ഫെസ്റ്റ്’ മാർച്ച് അവസാന വാരം നടക്കും. ഇതിനു മുന്നോടിയായി സാംസ്കാരിക വൈവിധ്യം എന്ന വിഷയത്തിൽ സാംസ്കാരിക സെമിനാർ ലിസ്ബണിൽ നടന്നു. മൺമറഞ്ഞുപോയ കലാകാരനും അതുല്യ പ്രതിഭയുമായ ഭാവഗായകൻ പി. ജയചന്ദ്രന്റെ ദീപ്തസ്മരണയിൽ കലാകാരനോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ തന്നെ ഗാനങ്ങൾ ഉൾപ്പെടുത്തി ഗാനാഞ്ജലി സെമിനാറിന്റെ ഭാഗമായി അവതരിപ്പിച്ചു.
സമീക്ഷ യുകെ നാഷണൽ സെക്രട്ടറിയേറ്റ് അംഗം ബൈജു നാരായണൻ സെമിനാർ ഉത്‌ഘാടനം ചെയ്തു. നോർത്തേൺ അയർലണ്ട് ഏരിയ ജോ. സെക്രട്ടറി രഞ്ചു രാജുവിന്റെ
അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഏരിയ സെക്രട്ടറി ആതിര രാമകൃഷ്ണൻ സ്വാഗതവും ദേശീയ സമിതിയംഗം ജോബി പെരിയാടാൻ ആശംസയും ബെൽഫാസ്റ്റ് യൂണിറ്റ് പ്രസിഡന്റ് പ്രദീപ് വാസുദേവൻ നന്ദിയും പറഞ്ഞു.
ലോകകേരള സഭാംഗം ജയപ്രകാശ് സാംസ്കാരിക വൈവിധ്യം എന്ന വിഷയത്തിൽ സെമിനാറിന്റെ ഭാഗമായി പവർ പോയിന്റ് പ്രസന്റേഷനും സംവാദാത്മക സെഷനും സംഘടിപ്പിച്ചു. ബെൽഫാസ്റ്, ലിസ്ബൺ, ലണ്ടൻഡെറി, ബാലീമിന എന്നിവിടങ്ങളിൽ നിന്നുമെത്തിയ പ്രതിനിധികൾ തുടർന്ന് നടന്ന അർത്ഥ പൂർണ്ണമായ ചർച്ചയിൽ ആവേശത്തോടെ പങ്കെടുത്തു. സെമിനാറിൽ ഉയർന്നുവന്ന ആശയങ്ങളും അഭിപ്രായങ്ങളുമടങ്ങുന്ന റിപ്പോർട്ട് മാർച്ച് അവസാനം സംഘടിപ്പിക്കുന്ന ‘കേരളീയം കോഫി ഫെസ്റ്റ്’ ന്റെ പ്രചരണാർത്ഥം നോർത്തേൺ അയർലണ്ട് മലയാളി സമൂഹത്തിൽ ഒരു ക്യാമ്പയിൻ ആയി പ്രചരിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ലിങ്ക്ൻഷെറിലെ സ്ലീഫോഡിൽ ഉള്ള മലയാളി കൂട്ടയിമയായ സ്ലീഫോർഡ് മലയാളി അസോസിയേഷൻ ജനുവരി 18 ന് വൈകിട്ട് 6 മണിമുതൽ 11 മണിവരെ ഔർ ലേഡി ഓഫ് ഗുഡ് കൌൺസിൽ കത്തോലിക്ക പള്ളി പാരിഷ് ഹാളിൽ ക്രിസ്റ്മസും പുതുവത്സരവും ആഘോഷിച്ചു, ഏതാണ്ട് ഇരുപതോളം കുടുംബത്തിൽനിന്ന് കുട്ടികൾ ഉൾപ്പെടെ എൺപതോളം പേര് പങ്കെടുത്തു. ലേഡീസ് വിങ് അഗംങളായ ദിവ്യ രാജൻ , ഷൈനി മോൻസി , ജിജില റിജേഷ്, നിയ സോണിസ്, എമിൽ റെജി തുടങ്ങിയവരുടെ നേതൃത്വത്തിൽ കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികൾ, ഗെയിംസ്, റാഫിൾഡ്ര, തംബോല, ഡി ജെ തുടങ്ങിയവ പരിപാടിക്ക് മാറ്റ് കൂട്ടി.
പുതിയതായി എത്തിയ എല്ലാ അംഗങ്ങളെയും ചടങ്ങിൽ പരിചയപ്പെടുത്തുകയും ചെയ്തു. യുക്മ റീജിയണൽ കലാമേളയിൽ യോർക്ക് ഹംബർ റീജിയൻ കലാതിലകം നേടിയ സ്ലീഫോർഡ് മലയാളി അസോസിയേഷനിലെ കുട്ടിയായ നിയ സോണിസ്സിനെ ചടങ്ങിൽ ആദരിച്ചു. സ്ലീഫോർഡ് മലയാളി അസോസിയേഷണ്ടീ സാരഥി ശ്രി നിതിൻ കുമാർ നോബിലിന്റെ അദ്ധക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി ശ്രീ സോണിസ് ഫിലിപ്പ് സ്വാഗതവും, ട്രെഷെറർ ശ്രി മോൻസി എബ്രഹാം നന്ദിയും പറഞ്ഞു. തുടർന്ന് സമാനദനത്തിനും ഡിന്നറിനു ശേഷം ഏതാണ്ട് 11 മണിക്ക് എല്ലാവരും സന്തോഷപൂർവം പിരിഞ്ഞു.
മൊബൈൽ ഫോൺ വാങ്ങി വച്ചതിന്റെ പേരിൽ പ്രിൻസിപ്പലിനു നേരെ പ്ലസ് വൺ വിദ്യാർഥിയുടെ വധഭീഷണി. ‘പുറത്തു കിട്ടിയാൽ കൊന്നിടും’ എന്ന ഭീഷണിയുടെ വിഡിയോ ഞെട്ടലോടെയാണു നാടു കണ്ടത്. ആനക്കര ഗവ.ഹയർ സെക്കൻഡറി സ്കൂളിലാണ് അധ്യാപകരെയും രക്ഷിതാക്കളെയും നാട്ടുകാരെയും ഞെട്ടിച്ച സംഭവം. വെള്ളിയാഴ്ചയാണു സംഭവമുണ്ടായതെങ്കിലും ചൊവ്വാഴ്ച വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടതോടെയാണ് ഇക്കാര്യം പുറംലോകം അറിയുന്നത്.
ക്ലാസിൽ മൊബൈൽ ഫോൺ കൊണ്ടുവന്ന വിദ്യാർഥിയിൽ നിന്ന് അതു പിടിച്ചുവാങ്ങി വച്ചതിനാണു പ്രിൻസിപ്പൽ എ.കെ.അനിൽകുമാറിനു നേരെ അദ്ദേഹത്തിന്റെ മുറിയിൽ വച്ചു വിരൽ ചൂണ്ടി കയർത്ത് വധഭീഷണി മുഴക്കിയത്. പിടിഎ ഭാരവാഹികൾ തൃത്താല പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. കുട്ടികൾ സ്കൂളിൽ മൊബൈൽ ഫോൺ കൊണ്ടുവരാൻ പാടില്ലെന്നു പിടിഎ തീരുമാനിച്ചതാണെന്നും ഫോൺ കൊണ്ടുവരുന്ന വിദ്യാർഥികളിൽ നിന്ന് അതു വാങ്ങിവച്ച് രക്ഷിതാക്കളെ വിളിച്ചു വരുത്തി തിരികെ നൽകുകയാണു പതിവെന്നും പിടിഎ പ്രസിഡന്റും ആനക്കര പഞ്ചായത്ത് അംഗവുമായ വി.പി.ഷിബു പറഞ്ഞു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ ബുധനാഴ്ച സ്കൂളിൽ അടിയന്തര പിടിഎ യോഗം വിളിച്ചിട്ടുണ്ട്.
നടി ഹണി റോസിനെ ലൈംഗികമായി അധിക്ഷേപിച്ച കേസില്‍ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണ്ണൂരിന് ജയിലില്‍ വിഐപി. പരിഗണന നല്‍കിയ സംഭവത്തില്‍ രണ്ട് മുതിര്‍ന്ന ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍.
മധ്യമേഖല ജയില്‍ ഡിഐജി അജയ കുമാര്‍, കാക്കനാട് ജയില്‍ സൂപ്രണ്ട് രാജു എബ്രഹാം എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.. ജയില്‍ ആസ്ഥാന ഡിഐജി സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിന്മേലാണ് നടപടി.
ജയിലില്‍ ബോബിയെ കാണാന്‍ വിഐപികള്‍ എത്തിയ സംഭവം നേരത്തെ വിവാദമായിരുന്നു. കൂടാതെ, മറ്റ് പരിഗണനകള്‍ ബോബിക്ക് ലഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഈ വിഷയത്തിലാണ് ജയില്‍ ആസ്ഥാന ഡിഐജി ജയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സസ്‌പെന്‍ഷനിലായ ഉദ്യോഗസ്ഥരെ കൂടാതെ മറ്റ് ഉദ്യോഗസ്ഥരുടെ പേരും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.
ഒരു തൃശൂര്‍ സ്വദേശി ഉള്‍പ്പെടെ മൂന്ന് വിഐപികള്‍ ബോബി ചെമ്മണ്ണൂരിനെ സന്ദര്‍ശിച്ചുവെന്നും രജിസ്റ്ററില്‍ അവര്‍ പേര് രേഖപ്പെടുത്തിയില്ലെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഇവര്‍ ഒരു മണിക്കൂറോളം ബോബി ചെമ്മണ്ണൂരുമായി സമയം ചെലവഴിച്ചു. അന്വേഷണത്തിന്റെ ഭാഗമായി സിസി ടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
കഠിനംകുളത്ത് യുവതി കഴുത്തിൽ കുത്തേറ്റ് മരിച്ച നിലയിൽ. വെഞ്ഞാറമൂട് സ്വദേശി ആതിരയെ (30) ആണ് രാവിലെ പതിനൊന്നരയോടെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
അഞ്ചരയോടെ അമ്പലത്തിൽ പൂജയ്ക്ക് പോയ ഭർത്താവ് മടങ്ങിയെത്തിയപ്പോഴാണ് ഭാര്യ ആതിരയെ കുത്തേറ്റ് മരിച്ചനിലയിൽ വീട്ടിനുള്ളിൽ കണ്ടത്. രാവിലെ 8.30 ന് ശേഷമാണ് സംഭവം നടന്നതെന്നാണ് വിവരം. 8.30 ന് മകനെ സ്കൂളിൽ പറഞ്ഞയച്ചപ്പോൾ യുവതി വീട്ടിൽ ഉണ്ടായിരുന്നു.
കഠിനംകുളം പോലീസ് പ്രതിക്കായി തിരച്ചിൽ ആരംഭിച്ചു. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട എറണാകുളം സ്വദേശിയായ യുവാവിനെ പോലീസ് തേടുന്നുണ്ട്. മതിൽ ചാടിയാണ് അക്രമി വീട്ടിനകത്തേക്ക് കയറിയതെന്നാണ് പോലീസ് നിഗമനം. കൊലയ്ക്കു ശേഷം യുവതിയുടെ സ്കൂട്ടറുമായാണ് അക്രമി രക്ഷപ്പെട്ടത്.
യുകെയിലെ സംഗീത പ്രേമികൾക്ക് ഇതൊരു അസുലഭ നിമിഷം. നമ്മൾ കേട്ട് ആസ്വദിച്ച പ്രിയ ഗായകർ നമ്മുടെ ലെസ്ററിൽ നമ്മുടെ സ്വന്തം നാട്ടിൽ നമുക്ക് വേണ്ടി പാടുവാൻ എത്തുന്നു…ഒപ്പം അടിപൊളി അടാറായിട്ടുള്ള അവരുടെ ബാൻഡും…
തിരക്കിട്ട ജീവിതത്തിൽ അറിഞ്ഞോ അറിയാതെയോ നമ്മുടെ കൂടെവരുന്ന എല്ലാ സ്‌ട്രസുകളിൽ നിന്നും ഓട്ടപാച്ചിലുകളിൽ നിന്നും നമുക്കെല്ലാം ഒരു ദിവസത്തെ ഇടവേള എടുക്കാം..അതിനായി ലെസ്റ്റർ ബ്ലൂ ഡയ്മണ്ട്സ് അവതരിപ്പിക്കുന്ന ഈ അടിപൊളി മ്യൂസിക് നൈറ്റിൽ വരിക….കഴിയുന്നത്ര ആസ്വദിക്കുക … അടിച്ചുപൊളിക്കുക..അടിപൊളി നാടൻ ഫുഡും ഓപ്പൺ ബാർ കൗണ്ടറും ഉണ്ടായിരിക്കും(not included in ticket)
ഇനിയും ടിക്കറ്റുകൾ എടുക്കാത്തവർ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് നിങ്ങളുടെ സീറ്റുകൾ ഇന്ന് തന്നെ ബുക്ക് ചെയ്യുക. ശ്രദ്ധിക്കുക, EARLY BIRD OFFER ആയ 20% ഡിസ്കൗണ്ട് ഉടനെ അവസാനിക്കുകയാണ്.
https://v4entertainments.com/buyticket/events/leicester
അപ്പോ നമുക്ക് ഫെബ്രുവരി 21 ന് ലെസ്റ്റർ മെഹർ സെൻ്ററിൽ വെച്ച് കാണാം…
നിങ്ങളുടെ നിസ്സീമമായ സ്നേഹത്തിനും സഹകരണത്തിനും ഹൃദയം നിറഞ്ഞ നന്ദി..
ടീം ലെസ്റ്റർ ബ്ലൂ ഡയമണ്ട്സ്.
കൂടുതൽ വിവരങ്ങൾക്കായി:
അജീഷ് കൃഷ്ണൻ- 07770023395
ജോസ് തോമസ്- 07427632762
അജയ് പെരുമ്പലത്ത്- 07859320023
Venue: Maher centre, 15 Ravensbridge Dr, Leicester, LE4 0BZ.
ലണ്ടനിൽ ഒരു ഗുരുവായൂരപ്പ ക്ഷേത്രം എന്ന സാക്ഷത്കാരത്തിനു വേണ്ടി ലണ്ടൻ ഹിന്ദു ഐക്യവേദിയും മോഹൻജി ഫൗണ്ടേഷനും ചേർന്ന് സ്വാമി വിവേകാനന്ദ ജയന്തി ആഘോഷങ്ങൾ സംഘടിപ്പിക്കുന്നു. ഈ വരുന്ന ജനുവരി 25-ാം തീയതി ശനിയാഴ്ച വൈകുന്നേരം 6 മണി മുതൽ ക്രോയ്ഡണിലെ തൊണ്ടൺ ഹീത്തിലുള്ള വെസ്റ് തൊണ്ടൺ കമ്മ്യൂണിറ്റി സെന്റെറിൽ വെച്ചാണ് ചടങ്ങുകൾ നടത്തപ്പെടുന്നത്. അന്നേ ദിവസം LHA ടീം കുട്ടികളുടെ ഭജന. കുട്ടികൾ അവതരിപ്പിക്കുന്ന വിവേകാനന്ദ പ്രഭാഷണം, ദീപാരാധന, അന്നദാനം എന്നിവ ഉണ്ടായിരിക്കുന്നതാണ്, ജാതി മത ഭേദമന്യേ എല്ലാവരെയും ഈ ചടങ്ങിലേക്ക് ക്ഷണിക്കുന്നതായി സംഘടകർ അറിയിച്ചു.