Latest News

മയക്കുമരുന്ന് നൽകി വീട്ടമ്മയെ കൂട്ട ബലാത്സംഗം ചെയ്ത സംഭവത്തിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മുള്ളമ്പാറ സ്വദേശികളായ മുഹ്‌സിൻ (28), ആഷിക് (25), ആസിഫ് (23) എന്നിവരാണ് അറസ്റ്റിലായത്. കേസിലെ ഒന്നാം പ്രതിയായ മുഹ്‌സിൻ ഫേസ്‌ബുക്ക് വഴി വീട്ടമ്മയുമായി സൗഹൃദം സ്ഥാപിക്കുകയും തുടർന്ന് ലഹരിമരുന്ന് നൽകി വീട്ടമ്മയെ തന്റെ വരുതിയിലാക്കുകയായിരുന്നു. തുടർന്ന് വീട്ടമ്മയെ നിരവധി സ്ഥലങ്ങളിൽ കൊണ്ട് പോയി ലൈംഗീകമായി പീഡിപ്പിക്കുകയും കൂട്ടുകാർക്ക് കാഴ്ച വെയ്ക്കുകയും കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയുമായിരുന്നു.

ആറു മാസം മുൻപാണ് കേസിലെ മുഖ്യപ്രതിയായ മുഹ്‌സിൻ ഫേസ്‌ബുക്കിലൂടെ വീട്ടമ്മയെ പരിചയപ്പെടുന്നത്. സൗഹൃദം നടിച്ച ഇയാൾ വീട്ടമ്മയെ ലഹരിമരുന്ന് ഉപയോഗിക്കാൻ പ്രേരിപ്പിക്കുകയായിരുന്നു. ഇയാളുടെ പ്രേരണയിൽ വീണ വീട്ടമ്മ ലഹരിമരുന്ന് ഉപയോഗിക്കുകയും ലഹരിക്ക് അടിമയായതോടെ മുഹ്‌സിൻ ആവിശ്യപെടുമ്പോഴെല്ലാം കൂടെ പോകുകയുമായിരുന്നു.

കേസിലെ മറ്റൊരു പ്രതി അറസ്റ്റ് ചെയ്യാൻ പോലീസ് വീട്ടിലെത്തിയപ്പോൾ ഓടി രക്ഷപെട്ടു. മുള്ളമ്പാറ സ്വദേശി റിഷാദ് (25) ആണ് ഓടിരക്ഷപെട്ടത് ഇയാൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി. മഞ്ചേരി പൊലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ അറസ്റ്റിലായത്.

സലാലയിലെ താമസ സ്​ഥലത്തെ ബാൽക്കണിയിൽനിന്ന് വീണ്​ കോട്ടയം സ്വദേശി മരണപ്പെട്ടു. കോട്ടയം ഇരവിചിറ സ്വദേശി പാറപ്പുറത്ത് വർഗീസ് മകൻ സിജൊ വർഗീസ് (39) ആണ് ഒമാനിലെ സലാലയിൽ ബാൽക്കണിയിൽ നിന്ന് വീണ്​ മരണപ്പെട്ടത്.

കുട്ടികളുടെ മുടി വെട്ടികൊണ്ടിരിക്കെ വെള്ളിയാഴ്ച വൈകീട്ട്​ അഞ്ച്​ മണിയോടെയായിരുന്നു സംഭവം. താഴെ വീണ സോപ്പ്​ ഫ്ലാറ്റിന്‍റെ മുകളിലേക്ക്​ എറിഞ്ഞ്​ കൊടുക്കുന്നതിനിടെ ​പിടിക്കാൻ ശ്രമിക്കവേ താഴേക്ക്​ വീഴുകയായിരുന്നു.

ഔഖത്ത്​ സുൽത്താൻ ഖാബൂസ്​ ആശുപത്രിക്ക് എതിർവശത്ത്​ താമസിച്ചിരുന്ന സിജൊ വർഗീസ് ആറ് വർഷത്തോളമായി സലാലയിലെ ഗ്രാന്റ് എന്റർപ്രൈസസ് എന്ന സ്ഥാപനത്തിൽ ഇലക്​ട്രിക്കൽ സേഫ്​റ്റി ഓഫിസറായി ജോലി അനുഷ്ടിച്ചു വരികയായിരുന്നു.

മാതാവ്: മറിയാമ്മ വർഗീസ് (അമേരിക്ക)
ഭാര്യ: നീതുമോൾ മാത്യൂ. (നഴ്​സ്​, സുൽത്താൻ ഖാബൂസ്​ ഹോസ്​പ്പിറ്റൽ).
മക്കൾ: ഡാൻ വർഗ്ഗീസ്​ സിജോ, ഡെറിക്​, ജൂസെഫ്​.
ഭൗതിക ശരീരം തുടർ നടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

പഴയ റെയിൽവേ കെട്ടിടത്തിൽ എത്തിച്ച് യുവതിയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയുടെ വെളിപ്പെടുത്തൽ കേട്ട് ഞെട്ടി പോലീസ്. തുടർച്ചയായ ലൈംഗീക ബന്ധത്തിനിടെ യുവതി നിലവിളിച്ചതാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് കേസിലെ പ്രതി നാസു പോലീസിൽ മൊഴി നൽകി. മരിച്ചെന്ന് ഉറപ്പാക്കിയ ശേഷമാണ് മൊബൈലും സ്വാർണാഭരണവും കവർന്ന് സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടതെന്ന് നാസു നൽകിയ മൊഴിയിൽ പറയുന്നു.

തുടർച്ചയായി ലൈംഗീക ബന്ധത്തിൽ ഏർപ്പെട്ടപ്പോൾ യുവതി നിലവിളിച്ചെന്നും നിലവിളി പുറത്ത് കേൾക്കാതിരിക്കാൻ യുവതിയുടെ വാ പൊത്തി പിടിക്കുകയുമായിരുന്നു. ഇതിനിടയിൽ ശ്വാസം കിട്ടാതെ യുവതി മരിക്കുകയായിരുന്നു. മരിച്ചെന്ന് ഉറപ്പിച്ച ശേഷം ബ്ലേഡ് ഉപയോഗിച്ച് ശരീരത്തിൽ മുറിവുണ്ടാക്കിയതായും പ്രതി നൽകിയ മൊഴിയിൽ പറയുന്നു.

ഇക്കഴിഞ്ഞ ചൊവാഴ്ചയാണ് ദുർഗന്ധം വമിക്കുന്ന നിലയിൽ യുവതിയുടെ മൃതദേഹം കൊല്ലത്തെ പഴയ റെയിൽവേ കെട്ടിടത്തിൽ കണ്ടെത്തിയത്. കൊല്ലം ബീച്ചിൽ നിന്നും പരിചയപ്പെട്ട യുവതിയെ പ്രതി പഴയ റെയിൽവേ കെട്ടിടത്തിൽ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. യുവതിയെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയിൽ പോലീസ് അന്വേഷണം നടത്തി വരുന്നതിനിടയിലാണ് അഴുകാറായ നിലയിൽ മൃതദേഹം കണ്ടെത്തിയത്.

സംസ്ഥാനത്ത് ഭക്ഷ്യവിഷബാധയേറ്റ് വീണ്ടുമൊരു മരണം കൂടി. കുഴിമന്തി കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് യുവതിയാണ് മരണപ്പെട്ടത്. കാസർകോട് തലക്ലായിൽ അഞ്ജുശ്രീ പാർവ്വതിയാണ് മരിച്ചത്. ഹോട്ടലിൽ നിന്ന് ഓൺലൈനായി വരുത്തിയ കുഴിമന്തി കഴിച്ചതിന് പിന്നാലെയാണ് ശാരീരിക അസ്വസ്ഥകൾ നേരിട്ടത്.

പിന്നാലെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെയാണ് മരണം. മംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തിലെ വിദ്യാർഥിനിയാണ് അഞ്ജുശ്രീ പാർവ്വതി. ക്രിസ്മസ്- പുതുവത്സര അവധിക്ക് നാട്ടിലെത്തിയ അഞ്ജുശ്രീ പുതുവത്സരത്തലേന്നാണ് ഓൺലൈനായി കുഴിമന്തി ഓർഡർ ചെയ്തത്. വീട്ടിൽവെച്ച് കുടുംബത്തിനൊപ്പം ഭക്ഷണം കഴിച്ചവർക്കെല്ലാം ശാരീരിക അസ്വസ്ഥതകളുണ്ടായിരുന്നു.

അഞ്ജുശ്രീ പാർവതിയുടെ നില ഗുരുതരമായി. തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മൃതദേഹം കാസർകോട് ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുവരും. ഇവിടെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പരിയാരം മെഡിക്കൽ കോളേജിലേക്ക് പോസ്റ്റമോർട്ടത്തിനായി കൊണ്ടുപോകും. സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

കേരളത്തിൽ ലീഗിന്റെ അംഗത്വ വിതരണം കഴിഞ്ഞ 31നാണ് അവസാനിച്ചത്. പിന്നാലെയാണ് പാർട്ടിയെ താരസാന്നിധ്യം വെളിപ്പെട്ടത്. വീടുകൾതോറും കയറിയിറങ്ങി അംഗത്വ വിതരണം നടത്താനാണു സംസ്ഥാന നേതൃത്വം നിർദേശം നൽകിയിരുന്നത്.

നേമം മണ്ഡലത്തിൽ കളിപ്പാൻകുളം വാർഡിൽനിന്ന് മുസ്ലിം ലീഗ് അംഗത്വ പട്ടികയിൽ വൻ താരനിര, ഷാരൂഖ് ഖാനും മമ്മൂട്ടിയും ആസിഫ് അലിയും മുതൽ നടി മിയ ഖലീഫയുടെയും വരെ പേരുകളാണ് അംഗത്വം സ്വീകരിച്ചവരുടെ ലിസ്റ്റിലുള്ളത്.

ഇത്തരത്തിൽ അംഗങ്ങളാകുന്നവർ ഓൺലൈനിൽ പേരും ആധാർ നമ്പറും തിരഞ്ഞെടുപ്പു തിരിച്ചറിയൽ കാർഡ് നമ്പറും ഫോൺ നമ്പറും അപ്ലോഡ് ചെയ്യണം. ഓരോ വാർഡിനും ഓരോ പാസ്വേഡും നൽകി. കോഴിക്കോട്ടുള്ള ഐടി കോ ഓർഡിനേറ്റർക്കേ പിന്നീട് ഇതു തുറന്നു പരിശോധിക്കാൻ കഴിയൂ. ഇത്തരത്തിൽ ഓൺലൈൻ വഴി അംഗത്വം നേടിയവരുടെ പട്ടിക പരിശോധിച്ചപ്പോഴാണ് നേതൃത്വത്തെ പോലും അമ്പരപ്പിച്ചുകൊണ്ടുള്ള താരസാന്നിധ്യം കണ്ടത്.

സാധാരണ പാർട്ടി അംഗങ്ങൾ തന്നെയാണ് അംഗത്വവിതരണം നടത്തുന്നത്. ആൾബലമില്ലാത്ത സ്ഥലത്ത് കംപ്യൂട്ടർ സെന്ററുകളെ എൽപിച്ചവരുണ്ടെന്ന് ഒരുവിഭാഗം ആക്ഷേപവുമായി രംഗത്ത് വന്നു. അത്തരത്തിൽ എന്തെങ്കിലും പാകപിഴവ് സംഭവിച്ചതാണോ എന്ന് അന്വേഷിച്ചു വരികയാണ്.

അംഗത്വവിതരണം പൂർത്തിയായപ്പോൾ തലസ്ഥാനത്ത് 59551 ആണ് പാർട്ടി അംഗങ്ങൾ. സംസ്ഥാനത്ത് ലീഗിന്റെ അംഗസംഖ്യ 24.33 ലക്ഷം ആയെന്നാണു കണക്ക്. 2016നെക്കാൾ 2.33 ലക്ഷം അംഗങ്ങളുടെ വർധന. അംഗങ്ങളിൽ പകുതിയിലേറെ സ്ത്രീകൾ. ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.പി.ബാവ ഹാജിയാണു തിരുവനന്തപുരം ജില്ലയിലെ റിട്ടേണിങ് ഓഫിസർ. സംഭവം ശ്രദ്ധയിൽപെട്ടെന്നും അന്വേഷണത്തിനു നിർദേശം നൽകിയെന്നും അദ്ദേഹം പറഞ്ഞു.

പാറശാലയില്‍ വിദ്യാര്‍ത്ഥിയായ ഷാരോണ്‍ വധിക്കപ്പെട്ട കേസില്‍ കുറ്റപത്രം തയാറായി. ഷാരോണിനെ കൂട്ടുകാരി ഗ്രീഷ്മ കഷായത്തില്‍ കളനാശിനി കലര്‍ത്തി കൊലപ്പെടുത്തിയത് പത്ത് മാസത്തെ ആസൂത്രണത്തിന് ഒടുവിലാണ് എന്ന് കണ്ടെത്തിയിരുന്നു.

ഇടയ്ക്കിടെ ജ്യൂസ് ചലഞ്ച് നടത്തിയത് ഷാരോണിന്റെത് സ്വാഭാവിക മരണമെന്ന് വരുത്തി തീര്‍ക്കാനാണെന്നും ഗ്രീഷ്മയുടെ അമ്മയ്ക്കും അമ്മാവനും കൊലപാതകത്തില്‍ തുല്യപങ്കെന്നും കുറ്റപത്രത്തില്‍ പറയുന്നുണ്ട്. കൊലയില്‍ നേരിട്ട് പങ്കില്ലെങ്കിലും അമ്മാവനും അമ്മയ്ക്കും കൊലപാതകം നടക്കാന്‍ പോകുന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ അറിയാമായിരുന്നതിനാല്‍ തുല്യപങ്കെന്നാണ് പോലീസ് പറയുന്നത്.

അടുത്തയാഴ്ച കുറ്റപത്രം കോടതിയില്‍ നല്‍കും. പ്രണയനിയെ ജീവനേറെ സ്‌നേഹിച്ച ഷാരോണ്‍. പ്രണയം ആയുധമാക്കി ഷാരോണിനെ കൊന്ന ഗ്രീഷ്മ എന്നൊക്കെയാണ് സിനിമാക്കഥ പോലെ തയ്യാറാക്കിയ കുറ്റപത്രത്തില്‍ പറയുന്നത്.ഡിവൈഎസ്പി എജെ ജോണ്‍സണിന്റെ നേതൃത്വത്തിലാണ് പോലീസ് കുറ്റപത്രം തയാറാക്കിയിരിക്കുന്നത്. തമിഴ്‌നാട്ടുകാരനായ സൈനികന്റെ വിവാഹാലോചന വന്നതോടെ ഒന്നര വര്‍ഷത്തിലേറെ പ്രണയിച്ച ഷാരോണിനെ ഒഴിവാക്കാനാണ് ഗ്രീഷ്മ കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പോലീസ് കണ്ടെത്തുയിട്ടുണ്ട്.

ജാതി വ്യത്യാസം മുതല്‍ ഭര്‍ത്താവ് മരിക്കുമെന്ന ജാതകദോഷം വരെയുള്ള നുണക്കഥകള്‍ പയറ്റിയിട്ടും ഷാരോണ്‍ പിന്‍മാറാതിരുന്നതോടെ 2021 ജനുവരി അവസാനം മുതല്‍ കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നു.

വിവിധ മാര്‍ഗങ്ങളിലൂടെ അഞ്ച് വധശ്രമങ്ങള്‍ നടത്തി, ഇതെല്ലാം പരാജയപ്പെട്ടതോടെയാണ് ജ്യൂസ് ചലഞ്ച് കണ്ടെത്തിയത്. ആയിരത്തിലേറെ തവണ ഗൂഗിളില്‍ സേര്‍ച്ച് ചെയ്താണ് കഷായത്തിലോ ജ്യൂസിലോ കളനാശിനി കലര്‍ത്തുകയെന്ന ആശയത്തിലേക്ക് ഗ്രീഷ്മയെത്തിയത്.

വിഷം ഉള്ളില്‍ ചെല്ലുന്ന ഒരാളുടെ ആന്തരികാവയവങ്ങള്‍ക്ക് എന്ത് സംഭവിക്കുമെന്ന് വരെ മനസിലാക്കിയ ശേഷമായിരുന്നു ഷാരോണിനെ വിളിച്ചുവരുത്തി വിഷം കുടിപ്പിച്ചത്. സ്വാഭാവിക മരണം പോലെ തോന്നുമെന്ന ചിന്തയാണ് ഈ മാര്‍ഗം തിരഞ്ഞെടുക്കാന്‍ കാരണമായത്.

കേസില്‍ തെളിവായി ഇരുവരുടെയും രണ്ട് വര്‍ഷത്തെ ചാറ്റുകളും ഡിലീറ്റ് ചെയ്ത ദൃശ്യങ്ങളും ശബ്ദങ്ങളും ഉള്‍പ്പെടെ ആയിരത്തിലേറെ ഡിജിറ്റല്‍ തെളിവുകള്‍ വീണ്ടെടുത്തിട്ടുണ്ട്. കേസില്‍ ഗ്രീഷ്മയുടെ പ്രതിശ്രുത വരന്‍ ഉള്‍പ്പെടെ 68 സാക്ഷികളുമുണ്ട്.

ഇന്ത്യാ മിഷൻ പ്രവർത്തകനും ചങ്ങനശ്ശേരി മാമ്മൂട് വെങ്കോട്ട സ്വദേശിയുമായ പാസ്റ്റർ മനു കെ.എം വാഹനാപകടത്തിൽ മരണപ്പെട്ടു. ബീഹാറിലെ ഷെയ്ക്പുര ജില്ലയിൽ കഴിഞ്ഞ അഞ്ച് വർഷമായി മനുവും ഭാര്യ തോംസിയും സുവിശേഷ പ്രവർത്തനം ചെയ്യുകയായിരുന്നു. സംസ്കാരം സ്വദേശമായ കോട്ടയത്ത് പിന്നീട് നടക്കും. ഏക മകൾ: സാറ.

ബ്ലോക്ക് ബസ്റ്റർ ചിത്രത്തിന്റെ കൂട്ടുകെട്ട് മറ്റൊരു എക്സ്ട്രാ ഓർഡിനറി കഥയുമായി വീണ്ടും എത്തുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളത്തിന്റെ ഹിറ്റ് കൂട്ടുകെട്ടായ സുഗീതും, നിഷാദ് കോയയും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ പോസ്റ്റർ പുറത്തുവിട്ടു.. ‘ആനക്കട്ടിയിലെ ആനവണ്ടി’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം നിർമിക്കുന്നത് ഇഫാർ മീഡിയയുടെ ബാനറിൽ റാഫി മതിരയാണ്.

ഓർഡിനറി, മധുരനാരങ്ങ, ശിക്കാരി ശംഭു തുടങ്ങിയ എന്റർറ്റെയ്നറുകൾ മലയാളസിനിമയ്ക്ക് സമ്മാനിച്ച ഈ കൂട്ടുകെട്ടിൽ നിന്നും മറ്റൊരു എന്റെർറ്റൈനെർ ആണെന്ന് ഉറപ്പാക്കുന്ന പോസ്റ്റർ ആണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്.. ഹിറ്റ് ചിത്രം ഓർഡിനറിയുമായി സാമ്യത തോന്നിക്കുന്ന തരത്തിൽ ആണ് ചിത്രത്തിന്റെ പോസ്റ്റർ ഡിസൈൻ. എന്നാൽ ഇത് ഓർഡിനറിയുടെ രണ്ടാം പതിപ്പ് ആണോ എന്ന കാര്യത്തിൽ വ്യക്തതയില്ല… ഇതിനെപറ്റി ചോദിച്ചപ്പോൾ അണിയറപ്രവർത്തകരുടെ പ്രതികരണം ഇപ്രകാരമായിരുന്നു ; “ഓർഡിനറി എന്ന ചിത്രം ഗവിയും ആ ഒരു ഭൂമികയും ഒക്കെ വച്ച് സംഭവിച്ച ഒരു സിനിമയാണ്.. അതിനൊരു രണ്ടാം ഭാഗം എന്നത് സാധ്യമല്ല, പക്ഷെ അതിലെ കഥാപാത്രങ്ങൾക്ക് ചിലപ്പോൾ ഒരു തുടർച്ചയുണ്ടായേക്കാമല്ലോ എന്ന് ചിന്തിച്ചപ്പോഴാണ് ഈ കഥയിലേക്ക് എത്തപ്പെട്ടത്”..

ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സുജിത് ജനാർദ്ദനൻ, ഛായാഗ്രാഹകൻ ഫൈസൽ അലി.ഇക്കൊല്ലം പകുതിയോടെ ഷൂട്ടിംഗ് ആരംഭിക്കുന്ന ചിത്രം തീയേറ്ററുകളിൽ എത്തിക്കുന്നത് ഡ്രീം ബിഗ് ഫിലിംസ് ആണ്. പാപ്പൻ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം റാഫി മതിര നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്. പുതിയ മികച്ച പ്രൊജെക്ടുകളുമായി 2023 – ൽ ഇഫാർ മീഡിയ മലയാളസിനിമാ നിർമാണ രംഗത്ത് വീണ്ടും സജീവമാകാൻ ഒരുങ്ങുകയാണ്. താരനിർണയം പുരോഗമിക്കുന്ന ചിത്രത്തെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടും എന്ന് അണിയറക്കാർ അറിയിച്ചു.

നമ്മുടെ നാടിന്‍റെ മനോഹാരിത വാക്കുകളില്‍ ആവാഹിച്ച കുട്ടനാടന്‍ പാട്ടെഴുത്തുകാരന് വിട. ഇന്നലെ അന്തരിച്ച ബീയാര്‍ പ്രസാദിന്‍റെ മൃതദേഹം സ്വന്തം ആലപ്പുഴ മങ്കൊമ്പില്‍ എത്തിക്കും. ഇന്ന് ഉച്ചക്ക് ഒരു മണിക്കാണ് സംസ്കാരം.

ജീവിതംകൊണ്ട് നാട്ടുകാരനായിരുന്നു ബീയാർ പ്രസാദ്. നഗരങ്ങളെക്കാൾ കുട്ടനാട്ടിലെ പാടശേഖരങ്ങളുടെ ചെളിവരമ്പുകളി‌ലും നാട്ടുവഴികളിലും നടക്കാനായിരുന്ന ബിയാറിന് ഇഷ്ടം. നാട്ടിലുള്ളപ്പോള്‍ സായാഹ്നങ്ങളില്‍ മങ്കൊമ്പിലെ നാട്ടുകവലകളിൽ പ്രസാദ് സജീവ സാന്നിധ്യമായിരുന്നു.

മങ്കൊമ്പിലെ വയലോരത്തെ വീടും നെൽപാടവും തോടുകളും വള്ളംകളിയുമൊക്കെ ബീയാർ ജീവിതത്തോട് ചേർത്തു വച്ചിരുന്നു. വെള്ളപ്പൊക്ക ദുരിതം സഹിക്കാനാകാതെ പലരും നാടുവിട്ടപ്പോൾ ബിയാർ ഇവിടെ തുടർന്നത് കുട്ടനാടിനോടുള്ള സ്നേഹം കൊണ്ടായിരുന്നു. വെള്ളത്തിൽ വീടും പരിസരവും മുങ്ങുമ്പോൾ തനി കുട്ടനാട്ടുകാരനായി ചിരിച്ചു കൊണ്ട് അതിനെ നേരിട്ടു.

പൊൻവേലി വാക്കൽ പാടശേഖരത്തിന്റെ വക്കിലാണ് ബീയാറിന്റെ വീട്. വർഷങ്ങളായി തരിശു കിടക്കുന്ന പാടത്തു നിന്ന് ചെറിയ വേലിയേറ്റത്തിലും വെള്ളം വഴിയിലും വീട്ടുമുറ്റത്തും കയറും. വെള്ളക്കെട്ടിലൂടെ നടന്നാണ് ബിയാർ റോഡിലേക്കെത്തിയിരുന്നത്. തനിക്കിഷ്ടമായിരുന്ന ഇടത്തേക്ക് ചേതനയറ്റ ശരീരമായി ബിയാർ വീണ്ടുമെത്തുകയാണ്.

ബിയാറിന്റെ കലാജീവിതത്തിന്റെ തുടക്കം മങ്കൊമ്പ് ഗ്രന്ഥശാലയുമായി ബന്ധപ്പെട്ടായിരുന്നു .മങ്കൊമ്പിൽ നിന്ന് ബിയാറിനെപ്പോലാരാൾ ഇനിയുണ്ടാകുമോ എന്ന ചോദ്യമാണ് ഇവരുടെയെല്ലാം മനസിൽ.

എന്നും ഓർക്കുന്ന ഒരുപിടി നല്ല ഗാനങ്ങൾ ബാക്കിയാക്കിയാണ് പ്രിയ പാട്ടുകാരന്റെ യാത്ര. കേരളത്തെയും കുട്ടനാടിനെയും ഓരോ വർണ്ണനയിലും കണ്മുന്നിലെത്തിക്കുന്നതാണ് ജലോത്സവത്തിലെ ‘കേരനിരകളാടും’ എന്ന ഗാനം. സിബി മലയിൽ തന്നെക്കൊണ്ട് ആ പാട്ടെഴുതിച്ചതിനേക്കുറിച്ച് പ്രസാദ് പറഞ്ഞത് ഇങ്ങനെയാണ്.

സിബി മലയിലിന്റെ സംവിധാനത്തിൽ 2004-ൽ റിലീസിനെത്തിയ ചിത്രമാണ് ജലോത്സവം. നന്നായെഴുതിയാൽ കുട്ടനാട്ടുകാരനായതുകൊണ്ട് നന്നായെന്നും, മോശമായാൽ കുട്ടനാട്ടുകാരനായിട്ടും നന്നായില്ല എന്നുമാകും ആളുകൾ പറയുകയെന്ന് സിബി പറഞ്ഞു. അത് വാശിയായി എടുത്താണ് പാട്ടെഴുതിയതെന്നാണ് ബീയാർ പ്രസാദ് പറഞ്ഞത്.

“കേരനിരകളാടും എന്ന പാട്ടെഴുതാന്‍ വിളിച്ചപ്പോള്‍ സംവിധായകന്‍ സിബി മലയില്‍ പറഞ്ഞത്, കുട്ടനാടാണ് കഥ നടക്കുന്നത് . കുട്ടനാടിന്റെ സൗന്ദര്യത്തെക്കുറിച്ചു കുട്ടനാടുകാരനായ താങ്കള്‍ എങ്ങനെ പറയും. നന്നായി എഴുതിയാല്‍ താങ്കള്‍ കുട്ടനാട്ടുകാരനാണ്, കുട്ടനാടിനെക്കുറിച്ചു നല്ലൊരു പാട്ടെഴുതി എന്ന് ആളുകൾ പറയും. മോശമായി എഴുതിയാല്‍ താങ്കള്‍ കുട്ടനാട്ടുകാരനായിട്ടും നല്ലൊരു പാട്ടെഴുതാന്‍ കഴിഞ്ഞില്ല എന്നും പറയും. അത് എനിക്കൊരു വാശിയായിരുന്നു. നല്ലൊരു പാട്ടെഴുതണമെന്ന് ഉദ്ദേശിച്ച് ബുദ്ധിമുട്ടി തന്നെയാണ് ആ പാട്ട് എഴുതിയിട്ടുള്ളത്.”

സിനിമയിൽ പൂർണ്ണമായും പാട്ട് ഉപയോഗിക്കാത്തതിനാൽ അവാർഡുകൾക്ക് പരിഗണിക്കില്ല. പാട്ടിന് പൂർണ്ണമായ ദൃശ്യാവിഷ്കാരവും സിനിമയിൽ ഇല്ല. പല ആളുകളും ടെലിവിഷൻ ചാനലുകളും സിനിമയിലെയും അല്ലാതെയും ദൃശ്യങ്ങൾ ചേർത്ത് പാട്ട് ഏഡിറ്റ് ചെയ്ത് ഉപയോഗിച്ചു. മലയാളി ഉള്ളിടത്തൊക്കെ കേരനിരകളാടും എന്ന പാട്ടും ഉണ്ടായി എന്നും അദ്ദേഹം പറഞ്ഞു.

“കേരനിരകളാടും എന്ന പാട്ട് വളരെ അഭിനന്ദനങ്ങള്‍ നേടിത്തന്നു. അത് എന്റെ കൈ വിട്ടു പോയി എന്നു പറയുന്ന അവസ്ഥയാണ്. ടൈറ്റില്‍ സോങ്ങായാണ് ‘ജലോത്സവം’ എന്ന സിനിമയില്‍ പാട്ട് ഉപയോഗിച്ചത്. സംഗീതസംവിധായകന്‍ അല്‍ഫോന്‍സ് ജോസഫ് ഒമ്പതോളം ഈണങ്ങള്‍ കേള്‍പ്പിച്ചിരുന്നു. സംവിധായകന്‍ സിബി മലയില്‍ സെലക്ട് ചെയ്ത ട്യൂണാണിത്. എനിക്കും ഇഷ്ടം തോന്നിയ ട്യൂണ്‍ ഇതു തന്നെയായിരുന്നു. പാട്ട് സിനിമയില്‍ ചിത്രീകരിച്ചിട്ടില്ല. പാട്ടിന്റെ പകുതി മാത്രമേ സിനിമയില്‍ ഉപയോഗിച്ചിട്ടുള്ളൂ.

പകുതി മാത്രം സിനിമയില്‍ ഉള്‍പ്പെടുത്തുമ്പോള്‍ അവാര്‍ഡിന് പോലും പരിഗണിക്കില്ല. പാട്ടിനു വേറെ ദൃശ്യങ്ങള്‍ ആളുകള്‍ ഷൂട്ട് ചെയ്തു ചേര്‍ത്തു. സിനിമയിലെ ദൃശ്യങ്ങള്‍ തന്നെ ഉപയോഗിച്ച് പല ചാനലുകളിലും വന്നു. മലയാളികളുള്ളിടത്തൊക്കെ കേരളീയ നൃത്തത്തിന്റെ അകമ്പടിയോടെ രംഗത്ത് അവതരിപ്പിച്ചിട്ടുണ്ട്. എല്ലാ കേരളപ്പിറവി ദിനങ്ങളിലും മലയാളത്തിലുണ്ടായിട്ടുള്ള പത്തു പാട്ടുകളിലൊന്നായി തിരഞ്ഞെടുക്കപ്പെടാറുണ്ട്.

കുട്ടനാട് പാക്കേജിന്റെ ഉദ്ഘാടനം അന്ന് മുഖ്യമന്ത്രിയായിരുന്ന വി എസ് അച്യുതാനന്ദൻ നിര്‍വ്വഹിക്കുമ്പോള്‍ പശ്ചാചത്തലത്തില്‍ ഇട്ടിരുന്നത് ഈ ഗാനമാണ്. പിണറായി സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ സത്യപ്രതിജഞക്ക് തൊട്ടുമുമ്പ് കേള്‍പ്പിച്ചതും ഈ ഗാനമാണ്. അങ്ങനെ കേരളത്തിന്റെ ഒരു ഐക്കണായി ഈ ഗാനം മാറി…..

ബിജോ തോമസ് അടവിച്ചിറ

ടോം ജോസ് തടിയംപാട് 

ഡിസംബർ 15 നു കെറ്ററിംഗിൽ മനുഷ്യ മനഃസാക്ഷിയെ ഞെട്ടിച്ചുകൊണ്ട് ഭർത്താവിന്റെ ക്രൂരമായ ആക്രമണത്തിൽ കൊല്ലപ്പെട്ട കോട്ടയം വൈക്കം സ്വദേശി അഞ്ജുവിന്റെയും മക്കളായ ജീവ, ജാൻവി എന്നിവരുടെയും മൃതദേഹങ്ങൾ വരുന്ന ശനിയാഴ്ച 7/ 1/ 2023 രാവിലെ 10 മണിമുതൽ 12 മണിവരെ കെറ്ററിംഗിലെ സാൽവേഷൻ ആർമി കമ്മ്യൂണിറ്റി ഹാളിൽ പൊതുദർശനത്തിനു വയ്ക്കുമെന്നു അഞ്ജുവിന്റെ കുടുംബം NEXT OF KIN ആയി നിയോഗിക്കപ്പെട്ട അഞ്ജുവിന്റെ സഹപ്രവർത്തകൻ മനോജ് മാത്യു അറിയിച്ചു.

പോസ്റ്റ് കോഡു൦ അഡ്ഡ്രസ്സും താഴെ പ്രസിദ്ധീകരിക്കുന്നു. പൊതു ദർശനത്തിനു ശേഷം തൊട്ടടുത്ത ദിവസം മൃതദേഹം നാട്ടിലേക്കയക്കും. നാട്ടിൽ എത്തി തന്റെ പിഞ്ചുകുഞ്ഞുങ്ങളോടൊപ്പം മൃതദേഹങ്ങൾ ചിതയിൽ അമരുമ്പോൾ വളരെ വലിയ സ്വപനങ്ങളുമായി തന്റെ മകളെ കൂലിപ്പണിയെടുത്തു പഠിപ്പിച്ചു യു കെ യിൽ എത്തിച്ച അഞ്ജുവിന്റെ പിതാവ് അശോകന്റെയും മാതാവിന്റെയും മനോവ്യഥ നമുക്ക് അളക്കാൻ കഴിയില്ല .വയസുകാലത്തു ഒരു കൈസഹായമാകേണ്ട മകളുടെയും കുഞ്ഞുങ്ങളുടെയും ജീവനില്ലത്ത ശരീരങ്ങൾ കാണുവാൻ അവർക്കു കരുത്തുണ്ടാകട്ടെ എന്നാഗ്രഹിക്കുന്നു .

കഴിഞ്ഞ ദിവസം മനോജിനോടൊപ്പം പോലീസുകാർ കൊലനടന്ന വീട്ടിൽ എത്തി അഞ്ജുവിന്റെ വസ്ത്രങ്ങളും സർട്ടിഫിക്കറ്റുകളും കുട്ടികളുടെ വസ്ത്രങ്ങളും മറ്റും പായ്ക്ക് ചെയ്തപ്പോൾ ആ കുട്ടികളുടെ കളിപ്പാട്ടങ്ങളും വസ്ത്രങ്ങളും കണ്ടപ്പോൾ കണ്ണീരടക്കൻ മനോജിനുമാത്രമല്ല കൂടെവന്ന പോലീസുകാർക്കും കഴിഞ്ഞില്ല എന്നാണ് അറിയുന്നത് . യു കെ മലയാളി ചരിത്രത്തിൽ ആദ്യമായിട്ടാണ് പിഞ്ചു കുട്ടികളെ കൂട്ടക്കുരുതി നടത്തിയ ഇത്തരം ഒരു സംഭവം റിപ്പോർട്ട് ചെയ്യപ്പെടുന്നത് അതുകൊണ്ടുതന്നെ അഞ്ജുവും കുട്ടികളും കൊല്ലപ്പെട്ട ഫ്ലാറ്റിനു മുൻപിൽ ഇംഗ്ലീഷ് സമൂഹവും മലയാളിസമൂഹവും പുഷ്പ്പങ്ങൾ കൊണ്ട് നിറച്ചാണ് അവരുടെ ആദരവുപ്രകടിപ്പിച്ചത്.

ശനിയാഴ്ച യു കെ യുടെ വിവിധഭാഗങ്ങളിൽനിന്നും ഒരു വലിയ ജനക്കൂട്ടം അഞ്ചുവിനേയും കുട്ടികളെയും ഒരുനോക്കുകാണാൻ കെറ്ററിംങ്ങിൽ എത്തിച്ചേരും.

പൊതുദർശനം നടത്തുന്ന സ്ഥലത്തിന്റെ അഡ്രസ് .

Salvation Army, community Hall.Rockingham road, Kettering .NN16 8JU.

Copyright © . All rights reserved