തമിഴ്നാട് ഗൂഡല്ലൂരില്‍ രണ്ടുപേരെ കൊന്ന ഒറ്റയാന്‍ വയനാട്ടിലെ ബത്തേരിയിലെത്തി. പി.എം. 2 എന്ന കൊമ്പന്‍റെ സാന്നിധ്യത്തെതുടര്‍ന്ന് ബത്തേരി നഗരസഭയിലെ പത്തുവാര്‍ഡുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ടൗണിലിറങ്ങിയ കാട്ടാനയുടെ ആക്രമണത്തില്‍നിന്ന് കാല്‍നടയാത്രക്കാരന്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ബത്തേരി നഗരത്തിൽ വനാതിർത്തിയോട് ചേർന്ന പ്രദേശങ്ങളിലാണ് കാട്ടാനയിറങ്ങിയത്.
പുലർച്ചെ രണ്ട് മണിയോടെ ടൗണിൽ ഇറങ്ങിയ ആന വഴിയാത്രക്കാരനായ തമ്പിയെ ആക്രമിച്ചു. ദൂരേക്ക് തെറിച്ചു വീണ് പരുക്കേറ്റ ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. രാത്രിയിൽ കട്ടയാട്, മുള്ളൻകുന്ന്, തുടങ്ങിയ പ്രദേശങ്ങളിലെ വീടുകൾക്ക് നേരെയും ആനയുടെ ആക്രമണമുണ്ടായി.
രാവിലെയാണ് വനം വകുപ്പ് സംഘം ആനയെ വനത്തിലേക്ക് തുരത്തിയത്. വനാതിർത്തിയിൽ തുടരുന്ന ആനയെ ഉള്ളിലേക്ക് തുരത്തുകയോ പിടികൂടുകയോ ചെയ്യും. തമിഴ്നാട്ടിലെ ഗൂഡല്ലൂരിൽ നിന്ന് വനംവകുപ്പ് പിടികൂടി കാട്ടിലേക്ക് വിട്ട പി.എം 2 എന്ന ആനയാണ് അക്രമം നടത്തിയത്. ഗൂഡല്ലൂരിൽ രണ്ടുപേരെ കൊന്ന ആന അൻപതിലധികം വീടുകളും തകർത്തിരുന്നു. കാട്ടാന ഭീതിയെ തുടർന്ന് ബത്തേരി നഗരസഭയിലെ പത്തു വാർഡുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. വനം വകുപ്പ് സംഘം ദൗത്യവുമായി മുന്നോട്ട് പോവുകയാണ്.
ഇനി മുതല്‍ താന്‍ കലോത്സവത്തില്‍ പാചകം ചെയ്യാനില്ലെന്ന് പ്രതികരിച്ചതിന് പിന്നാലെ താന്‍ കടന്നുപോയത് ഭീകരമായ മാനസികാവസ്ഥയിലൂടെയെന്ന് പഴയിടം മോഹനന്‍ നമ്പൂതിരി. രാത്രിയില്‍ ഉറങ്ങാന്‍ കഴിയാത്ത അവസ്ഥയായിരുന്നുവെന്നും പഴയിടം മോഹനന്‍ നമ്പൂതിരി പറയുന്നു.
ഇപ്പോള്‍ കേരളം പോകുന്നത് വല്ലാത്ത അവസ്ഥയിലേക്കാണ്. താന്‍ കടന്നുപോകേണ്ടി വന്ന അവസ്ഥ വല്ലാത്ത അവസ്ഥ തന്നെയാണ്. ആ ഒരു അവസ്ഥയെക്കുറിച്ചാണ് ചിന്തിക്കേണ്ടത്, ഞാന്‍ മാറുന്നതിനെക്കുറിച്ചല്ല. ഇങ്ങനെയൊരു കാര്യം സംഭവിക്കാനിടയായ സാഹചര്യത്തെക്കുറിച്ച് നിങ്ങള്‍ ചര്‍ച്ച ചെയ്യണം എന്നും പഴയിടം പറയുന്നു.
കലോത്സവത്തില്‍ ക്ഷീണിച്ചുവരുന്ന കുട്ടികള്‍ക്ക് ഭക്ഷണം കൊടുക്കുന്നതില്‍ പോലും ജാതീയതയുടെ വിഷം കുത്തിവച്ചത് തെറ്റായ നടപടിയായിപ്പോയി. അങ്ങനെയൊരു സാഹചര്യത്തില്‍ നിന്നുകൊണ്ട്, അടുക്കളയില്‍ ഇത്രയും നാളുണ്ടായ ഒരു സ്വാതന്ത്ര്യം എനിക്ക് നഷ്ടപ്പെടുന്നെന്ന ബോദ്ധ്യത്തില്‍ സ്വയം എത്തിയിട്ടുണ്ടെന്നും അതുകൊണ്ടാണ് വല്ലാത്ത ഭയം വന്നതെന്നും പഴയിടം പറയുന്നു.
മുന്‍പ് നരേന്ദ്ര മോദിജി വന്നപ്പോള്‍ തോക്കിന്‍മുനയില്‍ പാചകം ചെയ്ത അവസ്ഥയുണ്ടായിട്ടുണ്ട്. എന്നാല്‍ ഭീകരമായ അവസ്ഥയാണ് ഇപ്പോഴുള്ളത്. അവസാനത്തെ രണ്ടു ദിവസം ഞാന്‍ വല്ലാതെ പേടിച്ചാണ് നിന്നത്. രാത്രി ആരും ഉറങ്ങിയിട്ടില്ലെന്നും എല്ലാവരും കസേരയുമിട്ട് കാവലിരിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മൈസുരു ബിഷപ്പ് കനിക ദാസ് എ, വില്യമിനെ സാമ്പത്തിക തട്ടിപ്പിനെയും ലൈംഗികാരോപണത്തെയും തുടര്‍ന്ന് വത്തിക്കാന്‍ തത്സ്ഥാനത്ത് നിന്ന് നീക്കി. വിവാഹം കഴിക്കാന്‍ അനുമതിയില്ലാത്ത ബിഷപ്പിന് രണ്ട് കുട്ടികളുണ്ടെന്ന ആരോപണങ്ങളും ഉയര്‍ന്നിരുന്നു.
സഭാഫണ്ടില്‍ തിരിമറി മുതല്‍ ലൈംഗികാരോപണവും തട്ടിക്കൊണ്ടു പോകലുമടക്കമുള്ള പരാതികളാണ് ബിഷപ്പിനെതിരെ വന്നത്.മൈസുരു ജില്ലയിലെ വിവിധ ഇടവകകളില്‍ നിന്നായി 37 വൈദികരാണ് 2018ല്‍ ബിഷപ്പിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി വത്തിക്കാന് കത്ത് നല്‍കിയത്.
തന്നോട് ബിഷപ്പ് തന്നോട് ലൈംഗികച്ചുവയോടെ സംസാരിച്ചെന്നും ജോലി നല്‍കണമെങ്കില്‍ തനിക്ക് വഴങ്ങണമെന്ന് പറഞ്ഞെന്നും കാണിച്ച് ഒരു സ്ത്രീയും പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
ബിഷപ്പിനോട് അവധിയില്‍ പോകാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. പകരം ചുമതലയേല്‍ക്കുന്ന മുന്‍ ബംഗളുരു ആര്‍ച്ച് ബിഷപ്പ് ബര്‍ണാര്‍ഡ് മോറിസ് മൈസുരു അപ്പോസ്തലിക് അഡ്മിനിസ്‌ട്രേറ്ററാകും.
ജന്തുജാലങ്ങൾ പലപ്പോഴും മനുഷ്യരെ അമ്പരപ്പിക്കാറുണ്ട്. ഇവയുടെ പ്രവർത്തികൾ കാണുന്നവർക്ക് അവിശ്വസനീയമായി തോന്നിയേക്കാം. അത്തരത്തിൽ ഒരു മീനാണ് ഈ വീഡിയോയിലെ താരം. സ്റ്റവിലെ പാനിൽ തിളച്ചുമറിഞ്ഞ എണ്ണയിലേക്ക് ഇട്ട മീനാണ് വാലാട്ടി പിടച്ച് ഏവരെയും ഞെട്ടിച്ചത്. മരണത്തിനു കീഴടങ്ങാൻ തയ്യാറാവാത്ത മീനിന് കയ്യടിക്കുകയാണ് സോഷ്യൽ മീഡിയ.
കൂടുതൽ അപകടം ഉണ്ടാവാതിരിക്കാൻ മീനിനെ കൈകാര്യം ചെയ്യുന്നയാൾ പാൻ സ്റ്റവിൽ നിന്നും പൂർണമായും പുറത്തേക്കെടുത്ത് സിങ്കിനരികിലേക്കെത്തിച്ചു. റെഡ്‌ഡിറ്റിൽ ഷെയർ ചെയ്യപ്പെട്ട വീഡിയോ കണ്ടവരിൽ ചിലർ അത്ഭുതപ്പെട്ടു. തല മുറിച്ചുമാറ്റപ്പെട്ട നിലയിലെ മീനാണ് ഇത്.
പൂർണമായും ജീവനില്ലാത്ത മീനിനെയാണോ ഇദ്ദേഹം പൊരിക്കാനായി എടുത്തത് എന്നൊരാൾ ആശ്ചര്യപ്പെട്ടു. സോഷ്യൽ മീഡിയയിൽ ചർച്ചയായ വീഡിയോ ചുവടെ കാണാം:
അഞ്ജുശ്രീയുടെ മരണം ഭക്ഷ്യവിഷബാധയെ തുടര്‍ന്നല്ലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. മരണകാരണം കരള്‍ പ്രവര്‍ത്തനരഹിതമായതാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മഞ്ഞപ്പിത്തം പിടിപെട്ടിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, അഞ്ജുശ്രീയുടെ ശരീരത്തില്‍ വിഷാംശം കണ്ടെത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഭക്ഷണത്തില്‍ നിന്നുള്ള വിഷം അല്ലെന്നാണ് ഫൊറന്‍സിക് സര്‍ജന്റെ നിഗമനം. അഞ്ജുവിന്റെ ശരീരത്തില്‍ വിഷാംശം കണ്ടെത്തിയതിലും പരിശോധന നടത്തും. ഭക്ഷണത്തില്‍ നിന്നുള്ള വിഷമല്ലെന്ന് ഫോറന്‍സിക് സര്‍ജന്റെ നിഗമനം. വിഷം കരളിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടുതല്‍ വ്യക്തതയ്ക്കായി അഞ്ജുവിന്റെ ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
ഡിസംബര്‍ 31നാണ് അഞ്ജുശ്രീ അല്‍റോമാന്‍സിയ ഹോട്ടലില്‍ നിന്ന് ഓണ്‍ലൈനായി ഭക്ഷണം വാങ്ങി കഴിച്ചത്. ദേഹാസ്വാസ്ഥ്യം തോന്നിയതിന് പിന്നാലെ അഞ്ജുശ്രീയും കുടുംബവും ചികിത്സ തേടിയിരുന്നു. ശനിയാഴ്ച രാവിലെയാണ് മംഗളൂരുവിലെ ആശുപത്രിയില്‍ അഞ്ജുശ്രീ മരണത്തിന് കീഴടങ്ങിയത്.
മംഗലാപുരത്തെ സ്വകാര്യ സ്ഥാപനത്തിലെ വിദ്യാര്‍ത്ഥിയാണ് അഞ്ജുശ്രീ. ക്രിസ്തുമസ് അവധിക്കും പുതുവത്സര അവധിക്കുമായി വീട്ടില്‍ വന്നതായിരുന്നു.
ഷെഫ് ജോമോൻ കുര്യാക്കോസ്
Gujarati Dhokhla | ധോക്ല
1. പച്ചരി -1 കപ്പ്
2. കടല പരിപ്പ് -അരക്കപ്പ്
3. വെളുത്ത അവിൽ – 1 handful
4. ബേക്കിങ്ങ് പൗഡർ – 1 സ്പൂൺ
5. ഉപ്പ് – ആവശ്യത്തിന്
6. മഞ്ഞൾപ്പൊടി -1 സ്പൂൺ
7. തൈര് – കാൽകപ്പ്
8. കടുക്-1 സ്പൂൺ
9. പച്ചമുളക് -5,6
അരിയും പരിപ്പും 6-7 മണിക്കൂർ കുതിര്‍ത്ത് അരയ്ക്കുക .അരയ്ക്കുന്നതിന് 5 മിനിറ്റ് മുമ്പ് അവിൽ കഴുകി കുതിര്‍ത്ത്, അതും ചേർത്ത് അരയ്ക്കണം. 4-5 മണിക്കൂർ ഈ മാവ് അടച്ച് വെയ്ക്കണം.

ആവിയിൽ വേവിക്കുന്നതിനു തൊട്ടു മുമ്പ് ഉപ്പ്, തൈര് , ബേക്കിങ്ങ് പൗഡർ, മഞ്ഞൾ പൊടി എന്നിവ ചേര്‍ത്ത് നന്നായി ബീറ്റ് ചെയ്യുക. Air holes വരുന്നതു വരെ. ശേഷം എണ്ണ പുരട്ടിയ പാത്രത്തിൽ ഒഴിച്ച് 20 മിനിറ്റ് ആവിയിൽ വേവിക്കുക. ഇതിനു മുകളിൽ കടുക് , പച്ചമുളക് വറുത്തിടുക. പാത്രത്തിൽ പകുതി ഭാഗം മാവ് ഒഴിക്കാവൂ. കാരണം ഇത് നന്നായി പൊങ്ങി വരും വേവുമ്പോ. ധോക്ക്ല റെഡി. ചട്ണി കൂട്ടി കഴിക്കാം.

ഷെഫ് ജോമോൻ കുര്യാക്കോസ്

ഭാര്യയും രണ്ട് മക്കളും കയറിയ ടെസ്‌ല കാര്‍ കുത്തനെയുള്ള മലഞ്ചെരുവിലേക്ക് ഓടിച്ചിറക്കിയ ഇന്ത്യന്‍ വംശജന്‍ അമേരിക്കയില്‍ അറസ്റ്റില്‍. അപകടത്തില്‍ കാര്‍ പൂര്‍ണ്ണമായി തകര്‍ന്നു. കാലിഫോര്‍ണിയയില്‍ കുടുംബമായി താമസിക്കുന്ന ധര്‍മേഷ് പട്ടേല്‍ എന്ന ഗുജറാത്തിയാണ് ഭാര്യയെും മക്കളെയും കൊലപ്പെടുത്താന്‍ മന:പൂര്‍വ്വം അപകടം സൃഷ്ടിച്ച കേസില്‍ അറസ്റ്റിലായത്.
അപകടത്തില്‍ ഇയാളുടെ ഭാര്യയും മക്കളും അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു. പരിക്കുകളോടെ രക്ഷപ്പെട്ട ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ധര്‍മേഷ് പട്ടേലിനെതിരെ കൊലപാതക ശ്രമത്തിനും കുട്ടികളെ ദുരുപയോഗം ചെയ്തതിനും പോലീസ് കേസെടുത്തിട്ടുണ്ട്. തുടര്‍ന്ന് നിയന്ത്രണം വിട്ട കാര്‍ 250 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ കാര്‍ തവിടുപൊടിയായി.
കാറില്‍ നിന്നും തെറിച്ചു വീണ നാലും ഒമ്പതും വയസ്സും പ്രായമുള്ള കുട്ടികളെ അഗ്‌നിശമന സേനാംഗങ്ങളുടെ നേതൃത്വത്തില്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ സാരമായ പരുക്കുകളോടെ രക്ഷപ്പെടുത്തി.പട്ടേലും ഭാര്യയും കാറിനുള്ളില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. ഇവരെ ഹെലികോപ്റ്ററിന്റെ സഹായത്തോടെയാണ് രക്ഷപ്പെടുത്തിയത്.
യുകെയിൽ നഴ്സുമാരുടെ ശമ്പള വര്‍ധന സംബന്ധിച്ച് സര്‍ക്കാരുമായുള്ള തര്‍ക്കം അവസാനിപ്പിക്കാന്‍ റോയല്‍ കോളജ് ഓഫ് നഴ്‌സിങ്(ആര്‍സിഎന്‍) യൂണിയന്‍ തയാറാകുമെന്ന് സൂചന. ഏകദേശം 10% ശമ്പള വര്‍ധനയ്ക്ക് സമരം അവസാനിപ്പിച്ചേക്കാമെന്ന സൂചനകളാണ് പുറത്തു വരുന്നത്. കഴിഞ്ഞ ദശകത്തില്‍ കുതിച്ചുയരുന്ന പണപ്പെരുപ്പവും യഥാര്‍ത്ഥ വേതനത്തിലെ ഇടിവും നികത്താന്‍ യൂണിയന്‍ സമരത്തിന്റെ തുടക്കത്തില്‍ 19% വരെ വര്‍ധനയാണ് ആവശ്യപ്പെടുന്നത്. ഇതിനായി യൂണിയന്‍ ആഹ്വാനം ചെയ്ത പണിമുടക്ക് ഡിസംബറിൽ രണ്ട് ദിവസം നടത്തിയിരുന്നു.
ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക് നടത്തിയ പ്രസംഗത്തിൽ 19% ശമ്പള വർധന നടപ്പിലാക്കാന്‍ കഴിയില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ചെയ്തത്. എന്നാല്‍ ആവശ്യപ്പെട്ടതില്‍ നിന്ന് പകുതി വര്‍ധന എന്ന ആവശ്യവുമായി സര്‍ക്കാരിനെ കാണാന്‍ ആർസിഎൻ യൂണിയന്‍ തയാറാകും എന്ന സൂചനകളാണ് പുറത്തു വരുന്നത്. എന്നാൽ ഇതിന് ആർസിഎൻ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല.
യുകെയിലെ ആര്‍ സി എന്‍ അംഗങ്ങള്‍ വോട്ട് ചെയ്തതോടെ യൂണിയന്റെ 106 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യത്തെ ദേശീയ പണിമുടക്കായിരുന്നു ഡിസംബറിൽ നടന്നത്. ഏകദേശം ഒന്നര ലക്ഷം നഴ്സുമാരാണ് പണിമുടക്കിൽ പങ്കെടുത്തത്. കുറഞ്ഞ വേതനം നഴ്‌സിങ് ജീവനക്കാരെ തൊഴിലില്‍ നിന്ന് മാറാന്‍ പ്രേരിപ്പിക്കുമെന്നും രോഗികളുടെ പരിചരണത്തെ അപകടത്തിലാക്കുകയും ചെയ്യുമെന്നും ആർസിഎൻ പറയുന്നു.
ജോലി സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനൊപ്പം ഇരട്ട അക്ക വേതന വര്‍ധനവ് ആവശ്യമാണന്നും ആർസിഎൻ യൂണിയനോടൊപ്പം മറ്റ് യൂണിയനുകളും ആവശ്യപ്പെട്ടു. എന്നാല്‍ ശമ്പളത്തിന്റെ കാര്യത്തില്‍ വീണ്ടും ചര്‍ച്ചകള്‍ നടത്താന്‍ സര്‍ക്കാര്‍ തുടര്‍ച്ചയായി വിസമ്മതിച്ചു. യുകെ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ ഏകദേശം 4% എന്ന സ്വതന്ത്ര ശമ്പള അവലോകന ബോഡിയുടെ ശുപാര്‍ശയില്‍ ഉറച്ചുനില്‍ക്കുന്നത് ശരിയാണെന്നാണ് സര്‍ക്കാര്‍ വാദം.
സമരങ്ങള്‍ പ്രഖ്യാപിച്ചിട്ടും സര്‍ക്കാര്‍ മുട്ടുമടക്കാത്തതോടെയാണ് യൂണിയന്‍ ആവശ്യങ്ങളില്‍ കുറവ് വരുത്തുന്നത്. ഡിസംബറില്‍ രണ്ട് ദിവസം പണിമുടക്ക് നടത്തിയതിന് പുറമെ ജനുവരി 18, 19 തീയതികളില്‍ പണിമുടക്ക് നടത്താനുള്ള ഒരുക്കത്തിലാണ് ആർസിഎൻ. ഇത്തവണ കൂടുതൽ നഴ്സുമാർ പങ്കെടുക്കുമെന്ന് ആർസിഎൻ ഭാരവാഹികൾ പറഞ്ഞു.
വർഷങ്ങളായി, ആകർഷകമായ നിരവധി പ്രണയകഥകൾ ഞങ്ങൾ കേട്ടിട്ടുണ്ട്, എന്നാൽ ഇതുപോലെ ഒന്നുമില്ല. ഇന്നത്തെ അസാധാരണമായ വാർത്തകളിൽ, ഏഴ് വർഷത്തെ പ്രണയത്തിന് ശേഷം യുണൈറ്റഡ് കിംഗ്ഡത്തിൽ വച്ച് വിവാഹം കഴിക്കാനുള്ള ബ്രഹ്മചര്യത്തിന്റെ പ്രതിജ്ഞ ലംഘിച്ച ഒരു കന്യാസ്ത്രീയുടെയും സന്യാസിയുടെയും ഒരു കഥയുണ്ട്. ബിബിസി പറയുന്നതനുസരിച്ച്, മുമ്പ് സിസ്റ്റർ മേരി എലിസബത്ത് എന്നറിയപ്പെട്ടിരുന്ന ലിസ ടിങ്ക്‌ലർ കന്യാസ്ത്രീയായി 24 വർഷത്തിനുശേഷം അതിഥി സന്യാസിയുമായി പ്രണയത്തിലായി.
അവരുടെ കൗതുകകരവും അപ്രതീക്ഷിതവുമായ പ്രണയം ആരംഭിച്ചത് മനഃപൂർവമല്ലാത്ത സ്ലീവ് ബ്രഷ് ഉപയോഗിച്ചാണ്, ഒരു ചെറിയ സമ്പർക്കം അവരുടെ ജീവിതം മാറ്റിവെച്ച് ഒന്നാകാൻ അവരെ പ്രേരിപ്പിച്ചു.
കർമ്മലീറ്റ് റോമൻ കത്തോലിക്കാ മതവിഭാഗത്തിൽപ്പെട്ട ലങ്കാഷെയറിലെ പ്രെസ്റ്റണിലുള്ള ഒരു കോൺവെന്റിൽ 19 വയസ്സ് മുതൽ ടിങ്ക്‌ലർ കന്യാസ്ത്രീയായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. 2015-ൽ, ഓക്‌സ്‌ഫോർഡ് ആസ്ഥാനമായുള്ള കർമ്മലൈറ്റ് സന്യാസിയായ ഫ്രിയർ റോബർട്ടിനെ അവളുടെ കോൺവെന്റിൽ വച്ച് അവർ കണ്ടുമുട്ടി, അവർ അവിചാരിതമായി സ്ലീവ് ബ്രഷ് ചെയ്തു. അവർക്ക് എന്തെങ്കിലും അനുഭവപ്പെട്ടപ്പോൾ, ആകസ്മികമായ സ്പർശനം അവരുടെ ലോകത്തെ മുഴുവൻ മാറ്റിമറിച്ചു.
പ്രിയോറിയിലെ സന്ദർശന വേളയിൽ, അവൻ പ്രസംഗിക്കുന്നത് അവൾ കേട്ടിരുന്നു. എന്നിരുന്നാലും, റോബർട്ടിന് എന്തെങ്കിലും കഴിക്കാൻ ആവശ്യമുണ്ടോ എന്നറിയാൻ ടിങ്ക്‌ലർ പോയി.റോബർട്ട് പോകാൻ നിൽക്കുമ്പോൾ, അവരുടെ കൈകൾ അറിയാതെ സ്പർശിക്കുകയും ലിസയ്ക്ക് ഒരു ബന്ധം അനുഭവപ്പെടുകയും ചെയ്തു.
മിസ് ടിങ്കർ ബിബിസിയോട് പറഞ്ഞു, “എനിക്ക് അവിടെ ഒരു രസതന്ത്രം തോന്നി, എന്തോ, എനിക്ക് അൽപ്പം നാണക്കേട് തോന്നി. ദൈവമേ, അവനും അങ്ങനെ തോന്നിയോ എന്ന് ഞാൻ ചിന്തിച്ചു. ഞാൻ അവനെ യാത്രയാക്കിയപ്പോൾ അത് വളരെ വേദനയായി തോന്നി അസഹ്യമായിരുന്നു.”
അവൾ പറഞ്ഞു, “പ്രണയത്തിലായിരിക്കുമ്പോൾ എന്താണ് തോന്നുന്നതെന്ന് എനിക്കറിയില്ല, അത് എന്റെ മുഖത്ത് കാണുമെന്ന് ഞാൻ കരുതി. അതിനാൽ ഞാൻ വളരെ പരിഭ്രാന്തനായി. എന്നിലെ മാറ്റം എനിക്ക് അനുഭവപ്പെട്ടു, അത് എന്നെ ഭയപ്പെടുത്തി.”
മിസ്റ്റർ റോബർട്ട് ഇതേ ബന്ധം അനുഭവിച്ചതിന് ശേഷം, ഇരുവരും പരസ്പരം കൂടുതൽ കൂടുതൽ ചിന്തിക്കാൻ തുടങ്ങി, ഒടുവിൽ പ്രണയവികാരത്തിലേക്ക് നയിച്ചു. തന്നെ വിവാഹം കഴിക്കാനുള്ള ഉത്തരവിൽ നിന്ന് അവൾ പിന്മാറുമോ എന്ന് ചോദിച്ച് ഒരാഴ്ചയ്ക്ക് ശേഷം ശ്രീ. റോബർട്ട് മിസ് ടിങ്ക്‌ലറിന് ഒരു സന്ദേശം എഴുതി.
റോബർട്ടിനോട് തനിക്ക് വികാരമുണ്ടെന്ന് തന്റെ പ്രിയറസിനോട് പറയാൻ ആത്യന്തികമായി ആത്മവിശ്വാസം നേടിയതെങ്ങനെയെന്നും അവൾ പറഞ്ഞു, അവഹേളനത്തിന് മാത്രമായി.
എന്നിരുന്നാലും, അവരുടെ പ്രണയം വിജയിക്കുകയും ദമ്പതികൾ പരസ്പരം സന്തോഷകരമായ സ്ഥാനം കണ്ടെത്തുകയും ചെയ്തു. അവർ ഇപ്പോൾ സന്തുഷ്ട വിവാഹിതരാണെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു. നോർത്ത് യോർക്ക്ഷെയറിലെ ഹട്ടൺ റഡ്ബി ഗ്രാമത്തിലെ ഒരു വീട്ടിലാണ് അവർ താമസിക്കുന്നത്. റോബർട്ട് ചർച്ച് ഓഫ് ഇംഗ്ലണ്ടിൽ ചേരുകയും ലോക്കൽ ചർച്ചിന്റെ വികാരിയായും നിയമിതനാവുകയും ചെയ്തു, അതേസമയം ടിങ്ക്‌ലർ ഒരു ഹോസ്പിറ്റൽ ചാപ്ലിൻ ആയി സേവനമനുഷ്ഠിക്കുന്നു.
വാഹനാപകടത്തിൽ പരുക്കേറ്റു ചികിത്സയിലുള്ള ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്തിന് മുംബൈയിൽ ശസ്ത്രക്രിയ നടത്തി. താരത്തിന്റെ കാൽമുട്ടിനു നടത്തിയ ശസ്ത്രക്രിയ വിജയകരമായിരുന്നെന്നു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മുംബൈയിലെ കോകിലാബെൻ ധീരുബായ് അംബാനി ആശുപത്രിയിലാണ് പന്തിനെ ചികിത്സിക്കുന്നത്. വാഹനാപകടത്തിൽ താരത്തിന്റെ നെറ്റിയിലും കൈകള്‍ക്കും കാലുകള്‍ക്കും പരുക്കേറ്റിരുന്നു. താരത്തിന്റെ ലിഗമെന്റിനും പരുക്കേറ്റു.
ലിഗമെന്റിനു നടത്തിയ ശസ്ത്രക്രിയ വിജയകരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. താരത്തിന്റെ ആരോഗ്യ നിലയിൽ നല്ല പുരോഗതിയുണ്ടെന്നാണു വിവരം. നാലു മണിക്കൂറോളമാണു ശസ്ത്രക്രിയ നീണ്ടത്. പരുക്കിൽനിന്നു താരം പൂർണമായും മുക്തനാകാൻ ഇനിയും മാസങ്ങളെടുക്കും. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ അടുത്ത സീസണ്‍ താരത്തിനു പൂർണമായും നഷ്ടപ്പെട്ടേക്കും. ഇന്ത്യയില്‍ നടക്കേണ്ട ഏകദിന ലോകകപ്പിൽ താരമുണ്ടാകുമോയെന്നും ഇതുവരെ സ്ഥിരീകരണമായിട്ടില്ല.
കഴിഞ്ഞ മാസം 30നു അമ്മയെ കാണാൻ ഡൽഹിയിൽ നിന്നു ജന്മസ്ഥലമായ റൂർക്കിയിലേക്കു പോകുംവഴി ഹരിദ്വാർ ജില്ലയിലെ മാംഗല്ലൂരിലായിരുന്നു അപകടം. ഡൽഹി–ഡെറാഡൂൺ അതിവേഗ പാതയിൽ ഡ്രൈവിങ്ങിനിടെ ഋഷഭ് പന്ത് ഉറങ്ങിപ്പോകുകയും കാർ നിയന്ത്രണം വിട്ടു ഡിവൈഡറിൽ ഇടിച്ചുകയറുകയുമായിരുന്നു. പന്ത് പുറത്തു കടന്നതിനു പിന്നാലെ വാഹനം കത്തിച്ചാമ്പലായിരുന്നു.