സാമൂഹ്യമാധ്യമങ്ങളില്‍ സജീവമായ നടിയാണ് ശാലിൻ സോയ. ഓരോ ഫോട്ടോഷൂട്ടിന്റെയും വിശേഷങ്ങള്‍ ശാലിൻ സോയ പങ്കുവയ്‍ക്കാറുണ്ട്. ശാലിൻ സോയയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുമുണ്ട്.ഇപ്പോഴിതാ ശാലിൻ സോയയുടെ ഗ്ലാമർ ചിത്രങ്ങളാണ് വൈറലായി മാറിയിരിക്കുന്നത്.
അവതാരകയായി തിളങ്ങിയ ശാലിൻ സോയ, ഏഷ്യാനെറ്റിലെ ഓട്ടോഗ്രാഫ് എന്ന സീരിയലിലൂടെയാണ് ശ്രദ്ധേയയായത്. ശാലിൻ സോയ അവതരിപ്പിച്ച ദീപ റാണി എന്ന കഥാപാത്രം ഏറെ ശ്രദ്ധേയമായിരുന്നു.
സീരിയലിനുപുറമെ ഒട്ടേറെ സിനിമകളിലും ശാലിൻ സോയ വേഷമിട്ടിട്ടുണ്ട്.ധമാക്ക, അരികില്‍ ഒരാള്‍, ഡ്രാമ, യാത്ര, മല്ലു സിംഗ് തുടങ്ങിയവയാണ് ശാലിൻ സോയ അഭിനയിച്ച ശ്രദ്ധേയമായ സിനിമകള്‍.
ലോക്ഡൗൺ കാലത്ത് ഡയറ്റിലൂടേയും വ്യായാമത്തിലൂടേയും 13 കിലോയോളം ശരീരഭാരം കുറച്ച ശാലിന്റെ മേക്കോവർ വാർത്തയായിരുന്നു. ലുക്ക് മാറ്റിയ ശേഷമുള്ള ചിത്രങ്ങളും അടുത്തിടെ നടി പങ്കുവച്ചിരുന്നു.
68-ൽ നിന്നാണ് ശരീരരഭാരം 55 കിലോ ആയി ചുരുക്കിയത്. കീറ്റോ ഡയറ്റിലൂടേയും ചിട്ടയായ വ്യായാമത്തിലൂടേയുമാണ് ശാലിൻ ഇത് സാധിച്ചെടുത്തത്.
യുവസംവിധായിക നയനാ സൂര്യയുടെ ദുരൂഹമരണത്തില്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും ഫൊറന്‍സിക് സര്‍ജന്റെ മൊഴിയും തമ്മില്‍ പൊരുത്തക്കേട്. പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തിയ ക്ഷതം സര്‍ജന്റെ മൊഴിയിലില്ല. ‘കാരണം ഏതായാലും കഴുത്തിലേറ്റ ബലമാണ് മരണകാരണം എന്ന കാര്യത്തില്‍ സംശയമില്ല’ എന്ന് ഉറപ്പിച്ചാണ് സര്‍ജന്റെ മൊഴി. എന്നാല്‍ അടിവയറിന്റെ ഇടതുഭാഗത്തുള്ള വലിയ ക്ഷതത്തെ കുറിച്ച് സര്‍ജന്റെ മൊഴിയില്‍ പരാമര്‍ശമില്ല. നയന പുതപ്പുകൊണ്ട് സ്വയം കഴുത്ത് വരിഞ്ഞുമുറുക്കിയതാകാമെന്ന സൂചനയാണ് നല്‍കുന്ന ഈ മൊഴി കൊലപാതക സാധ്യത തള്ളിക്കളയുന്നതാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഫൊറന്‍സിക് വിഭാഗം പ്രൊഫസറും പോലീസ് സര്‍ജനുമായ ഡോ. കെ.ശശികലയുടേതാണ് ഈ ദുരൂഹ മൊഴി.
പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിനെയും പൂര്‍ണമായി വിശ്വസിക്കാനാവുന്നില്ലയെന്നതാണ് മറ്റൊരു പ്രശ്‌നം. വലത് വൃക്കയുടെ അടിവശത്താണ് രക്തസ്രാവമുണ്ടായതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം അടിവയറിന്റെ ഇടതുഭാഗത്താണ് ക്ഷതമേറ്റതെന്ന കണ്ടെത്തലുമുണ്ട്. വൃക്കയും പാന്‍ക്രിയാസും അമര്‍ന്നാണ് ആന്തരിക രക്തസ്രാവമുണ്ടായതെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ സാഹചര്യത്തില്‍ ക്ഷതം ഇടത് വശത്തും രക്തസ്രാവം വലത് വശത്തും വന്നതാണ് സംശയത്തിന് ഇടനല്‍കുന്നത്. ഇതോടൊപ്പം മൂത്രാശയം ഒഴിഞ്ഞ അവസ്ഥയിലായിരുന്നുവെന്ന കണ്ടെത്തല്‍ നയനയ്ക്ക് ചവിട്ടേറ്റെന്ന സൂചനയും നല്‍കുന്നുണ്ട്. ഇതിലൊന്നും വ്യക്തത നല്‍കാത്തതാണ് സര്‍ജന്റെ മൊഴി. നയനയുടെ മരണത്തെ വിഷാദത്തിന്റെ ഭാഗമായ രോഗാവസ്ഥയുമായി കൂട്ടിക്കെട്ടുന്ന തരത്തിലാണ് സര്‍ജന്‍ മൊഴി നല്‍കിയിരിക്കുന്നത്.
കേസിന്റെ തുടക്കം മുതല്‍ ഉടലെടുത്ത സംശയങ്ങളും പൊലീസിന്റെ വീഴ്ചകളും കണക്കിലെടുത്ത് വിശദമായ അന്വേഷണമാണ് നയനയുടെ കുടുംബം ആവശ്യപ്പെടുന്നത്. പുതിയ ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തില്‍ വിശ്വാസം പ്രകടിപ്പിക്കുമ്പോഴും കാര്യമായ പുരോഗതി ഇല്ലെങ്കില്‍ സിബിഐ അന്വേഷണം വേണമെന്നാണ് ഇവരുടെ നിലപാട്. ഇക്കാര്യം മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് അറിയിച്ചിട്ടുമുണ്ട്. കേസില്‍ വലിയ വീഴ്ച വരുത്തിയ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത നടപടിയും കുടുംബം തേടിയിട്ടുണ്ട്.
നയനയുടെ മരണം കൊലപാതകം തന്നെയാണെന്ന് ഉറച്ചു വിശ്വസിക്കുകയാണ് കുടുംബത്തോടൊപ്പം സുഹൃത്തുക്കളും. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പൂഴ്ത്തിവെയ്പ്പിക്കാനും മരണം ആത്മഹത്യയാക്കാന്‍ പൊലീസിനെ കൊണ്ട് തിരക്ക് കൂട്ടാനും കഴിവുള്ള ആരോ ഒരാളാണ് പിന്നിലെന്നും ഇവര്‍ കരുതുന്നു. തെളിവുകളും പൊലീസിന്റെ വിചിത്രമായ നീക്കങ്ങളും ഈ സംശയങ്ങള്‍ക്ക് ആക്കം കൂട്ടുന്നു. തിരുവനന്തപുരത്തെ ഭരണകക്ഷിയിലെ ഒരു പ്രമുഖ രാഷ്ട്രീയ നേതാവും നയനയുമായി ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ലെനിന്‍ രാജേന്ദ്രന്റെ മരണശേഷം അദ്ദേഹം പങ്കാളിയായിരുന്ന ചില പദ്ധതികളുമായി ബന്ധപ്പെട്ടുള്ള സാമ്പത്തിക വിഷയങ്ങളിലാണ് പ്രശ്‌നങ്ങളുണ്ടായത്. ഇതും മരണവും തമ്മില്‍ ഏതെങ്കിലും തരത്തില്‍ ബന്ധമുണ്ടോയെന്ന് പരിശോധിക്കേണ്ടതുണ്ട്. ഇയാള്‍ നയനയെ ഭീഷണിപ്പെടുത്തിയെന്ന സുഹൃത്തുക്കളുടെ ആരോപണം ഇതിനോടൊപ്പം ചേര്‍ത്തുവെയ്‌ക്കേണ്ടതാണ്.
മരണവുമായി ബന്ധപ്പെട്ട തെളിവുകള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള നയനയുടെ മൊബൈല്‍ ഫോണും ലാപ്‌ടോപ്പും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ ഇവ രണ്ട് പരിശോധനയ്ക്ക് ശേഷം തിരിച്ച് നല്‍കിയപ്പോള്‍ മുഴുവന്‍ ഡേറ്റയും തേയ്ച്ച് മായ്ച്ച് കളഞ്ഞിരുന്നു. മൊബൈല്‍ പരിശോധിച്ചപ്പോള്‍ മെസേജുകള്‍ പൂര്‍ണമായും മായ്ച്ചിട്ടുണ്ടെങ്കിലും കോണ്‍ടാക്ട് നമ്പരുകള്‍ ഫോണിലുണ്ടായിരുന്നു. എട്ട് മാസത്തിന് ശേഷം ലഭിച്ച ലാപ്‌ടോപ്പും ശൂന്യമായിരുന്നു. സിനിമകളും ചിത്രങ്ങളും ഉള്‍പ്പെടെ നീക്കം ചെയ്ത നിലയിലായിരുന്നു. കൂടാതെ നയന കഴുത്തില്‍ കുടുക്കിയ നിലയില്‍ കാണപ്പെട്ട വസ്ത്രത്തിനു പകരം മറ്റൊരു തുണിക്കഷ്ണമായിരുന്നു പൊലീസ് നല്‍കിയത്.
ചുരുട്ടിയ നിലയില്‍ പുതപ്പ് ഉണ്ടായിരുന്നുവെന്ന് മഹസ്സറില്‍ രേഖപ്പെടുത്തിയ പൊലീസ് തിരിച്ചു നല്‍കുമ്പോള്‍ അതെങ്ങനെ കര്‍ട്ടന്‍ തുണിയാകുമെന്ന സംശയം ഇനിയും ബാക്കി. കൂടാതെ മൃതദേഹം അകത്ത് നിന്ന് പൂട്ടിയ മുറിയിലായിരുന്നുവെന്ന പൊലീസിന്റെ ‘കണ്ടെത്തല്‍’ സംഭവ സ്ഥലത്തുണ്ടായിരുന്ന സുഹൃത്ത് തന്നെ തെറ്റാണെന്ന് ഉറപ്പിച്ച് പറയുന്നു. ഇത്തരത്തില്‍ തെളിവ് പൊലീസ് തന്നെ നശിപ്പിച്ചെന്ന ഗുരുതരമായ ആരോപണമാണ് നയനയുടെ ബന്ധുക്കളും സുഹൃത്തുക്കളും ഉയര്‍ത്തുന്നത്.
മരിച്ച ദിവസം നയനയ്‌ക്കൊപ്പം താമസിച്ചിരുന്ന സുഹൃത്തിന്റെ മൊഴിയെടുക്കാത്തതും വീട്ടുടമസ്ഥന്‍ സംഭവത്തിന് രണ്ടാം ദിവസം വിദേശത്തേക്ക് പോയതും ദുരൂഹത കൂട്ടുന്നു. അന്വേഷണം നടന്നുകൊണ്ടിരിക്കുന്ന സമയത്ത് കേസുമായി ബന്ധപ്പെട്ട വ്യക്തിക്ക് എങ്ങനെ വിദേശത്തേക്ക് പോകാന്‍ കഴിഞ്ഞുവെന്നാണ് നയനയുടെ സുഹൃത്തുക്കള്‍ ചോദിക്കുന്നത്.
മത്സ്യബന്ധന തൊഴിലാളിയായ കൊല്ലം അഴീക്കല്‍ സൂര്യന്‍പുരയിടത്തില്‍ ദിനേശന്‍ – ഷീല ദമ്പതികളുടെ മകള്‍ നയനസൂര്യയെ 2019 ഫെബ്രുവരി 24നാണ് തിരുവനന്തപുരം ആല്‍ത്തറ നഗറിലെ വാടകവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. നേരത്തെ പഠനത്തിനായി തിരുവനന്തപുരത്ത് എത്തിയ നയന പത്തുവര്‍ഷത്തോളം സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്റെ സഹസംവിധായികയായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. ലെനിന്‍ രാജേന്ദ്രന്റെ മരണംനടന്ന് ഒരുമാസം കഴിഞ്ഞപ്പോഴായിരുന്നു നയന മരണപ്പെട്ടത്
ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത മകര മഞ്ഞിലൂടെയായിരുന്നു സിനിമാ രംഗത്തേയ്ക്ക് നയന പ്രവേശിക്കുന്നത്. പക്ഷികളുടെ മണം എന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തിട്ടുണ്ട്. നിരവധി പരസ്യ ചിത്രങ്ങളും ഇന്ത്യയിലും വിദേശത്തുമായി നൂറിലധികം സ്റ്റേജ് ഷോകളും സംവിധാനം ചെയ്തിട്ടുള്ള വ്യക്തികൂടിയായിരുന്നു നയന സൂര്യ. സിഡിറ്റില്‍ ഫിലിം എഡിറ്റിങ് പഠിച്ചായിരുന്നു നയനയുടെ സിനിമയിലേക്കുള്ള രംഗപ്രവേശം. പിന്നീട് ലെനിന്‍ രാജേന്ദ്രന്റെ ഡോക്യുമെന്ററികളുടെ അസിസ്റ്റന്റ് ആയി മാറുകയായിരുന്നു. മരണപ്പെടുന്നതിന് മുന്‍പ് വരെ മലയാളസിനിമയുടെ അണിയറ പ്രവര്‍ത്തനങ്ങളില്‍ നയന നിറ സാന്നിധ്യമായിരുന്നു.
ഡോ. ബിജുവിന്റെ ആകാശത്തിന്റെ നിറം, കമലിന്റെ കൂടെ സെല്ലുലോയ്ഡ്, ഉട്ടോപ്പിയയിലെ രാജാവ്, ജീത്തു ജോസഫിന്റെ മെമ്മറീസ്, കമലിന്റെ മകന്റെ കൂടെ 100 ഡേയ്‌സ് ഓഫ് ലവ്, ലെനിന്റെ തന്നെ ഇടവപ്പാതി എന്നീ ചിത്രങ്ങളില്‍ അസിസ്റ്റന്റ് ഡയറക്ടറായി നയന പ്രവര്‍ത്തിച്ചിട്ടുണ്ട്. നിരവധി സ്റ്റേജ്‌ഷോകളിലും അസിസ്റ്റ് ചെയ്തു. തിരുവനന്തപുരത്തെ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവല്‍ ആണ് നയനയെ സിനിമയുമായി ബന്ധപ്പെട്ടുത്തിയത്. സിനിമ ചെയ്യണമെന്ന ആഗ്രഹമുദിച്ചതിനെ തുടര്‍ന്ന് നയന ലെനിന്‍ രാജേന്ദ്രനുമായി ബന്ധപ്പെടുകയും അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിക്കുകയുമായിരുന്നു.
കോളേജ് വിദ്യാർത്ഥിനി അഞ്ജുശ്രീയുടെ (19) മരണം ആത്മഹത്യ ആണെന്ന നിഗമനത്തിൽ പൊലീസ് എത്തിനിൽക്കേ മരണത്തിൻ്റെ പേരിൽ പഴികേട്ട കാസർഗോഡ് അടുക്കത്ത്ബയല്‍ അൽ റൊമാൻസിയ ഹോട്ടൽ അടഞ്ഞുതന്നെ കിടക്കുകയാണ്. ഹോട്ടൽ പുട്ടാനുള്ള തീരുമാനമെടുത്തത് കാസർഗോഡ് മുൻസിപ്പാലിറ്റിയാണെന്നും ഇനി തുറക്കാനുള്ള അനുമതി നൽകേണ്ടതും അവർ തന്നെയാണെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് പറയുന്നു. അതേസമയം ഹോട്ടൽ തുറക്കാനുള്ള അനുമതി നൽകണമെങ്കിൽ ഹോട്ടലിൽ നിന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് ശേഖരിച്ച് ഭക്ഷ്യ സാമ്പിളുകളുടെ പരിശോധനാഫലം ലഭിക്കണമെന്നാണ് കാസർകോട് മുൻസിപ്പാലിറ്റി ചെയർമാൻ അഡ്വ: വിഎം മുനീർ വ്യക്തമാക്കുന്നത്. ശേഖരിച്ച ഭക്ഷ്യ സാമ്പിളുകളിൽ പ്രശ്നങ്ങളൊന്നും കണ്ടില്ലെങ്കിൽ അടുത്തു തന്നെ ഹോട്ടൽ തുറക്കുവാനുള്ള അനുമതി നൽകുമെന്ന് അദ്ദേഹം ഇന്ത്യാടുഡേയോട് വ്യക്തമാക്കി.
ഹോട്ടലിൽ നിന്നും വാങ്ങിയ കുഴിമന്തിയിൽ നിന്നും ഭക്ഷ്യവിഷബാധയേറ്റാണ് അഞ്ജുശ്രീ മരണപ്പെട്ടതെന്ന ആരോപണമാണ് ആദ്യം ഉയർന്നത്. എന്നാൽ പിന്നീട് ആ മരണം ആത്മഹത്യയാണെന്ന് വ്യക്തമാക്കുകയായിരുന്നു. ഇതിനിടയിൽ ഡിവൈഎഫ്ഐ പോലുള്ള സംഘടനകൾ ഹോട്ടലിലേക്ക് മാർച്ച് നടത്തുകയും ഹോട്ടൽ അടിച്ച് തകർക്കുകയും ചെയ്തിരുന്നു. പക്ഷേ വിഷബാധയുള്ള ഭക്ഷണം വിതരണം ചെയ്തു എന്ന് ആരോപിച്ച് പൊലീസ് ഹോട്ടൽ ഉടമയെയും ജീവനക്കാരെയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ അഞ്ജുശ്രീയുടെ മരണം ആത്മഹത്യയാണെന്ന് വ്യക്തമായതോടെ ഇവരെ പൊലീസ് വിടുകയായിരുന്നു. മകളുടെ മരണം ഭക്ഷ്യവിഷബാധയേറ്റാണെന്ന് ചുണ്ടക്കാട്ടിൽ അഞ്ജുശ്രീയുടെ മാതാപിതാക്കൾ ഹോട്ടലിനെതിരെ പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു.
മകളുടെ മരണം ആത്മഹത്യയാണെന്ന് മാതാപിതാക്കൾക്ക് നേരത്തെ അറിയാമായിരുന്നു എന്നാണ് പോലീസ് കരുതുന്നത്. എന്നിട്ടും ഇവർ ഭക്ഷ്യവിഷബാധയേറ്റാണെന്ന് ചൂണ്ടിക്കാട്ടി ഹോട്ടലിനെതിരെ പരാതി നൽകുകയായിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തു വന്നപ്പോഴാണ് മരണം ഭക്ഷ്യവിഷബാധയേറ്റല്ലെന്നും വിഷം ഉള്ളിൽ ചെന്നാണെന്നും മനസ്സിലായത്. അതേസമയം അഞ്ജുശ്രീയുടെ വീട്ടുകാർ ഹോട്ടലിൽ നിന്നും വാങ്ങിയ ഭക്ഷണത്തിൽ വിഷബാധയ്ക്ക് ഉണ്ടെന്ന് വാദത്തിൽ ഉറച്ചു നിൽക്കുകയായിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചതിനു പിന്നാലെ പൊലീസ് അത് അടിസ്ഥാനമാക്കിയാണ് അന്വേഷണം നടത്തിയത്. അഞ്ജുവിൻ്റെ ശരീരത്തിൽ എലിവിഷത്തിന്റെ അംശം എത്തിയിട്ടുണ്ടെന്ന സംശയത്തെ തുടർന്ന് ആന്തരികാവയവങ്ങളുടെ സാമ്പിൾ പരിശോധനയ്ക്കായി കോഴിക്കോട് റീജിയണൽ കെമിക്കൽലാബിലേക്ക് അയച്ചിരിക്കുകയാണ്.
ഇതിനിടെ അഞ്ജുശ്രീ എഴുതിയതെന്ന് സംശയിക്കുന്ന ആത്മഹത്യ കുറിപ്പ് വീട്ടിൽ നിന്ന് കണ്ടെടുത്തിരുന്നു. ഇത് പൊലീസ് കാസർകോട് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി. മാനസിക സമ്മർദ്ദം കാരണം പിടിച്ചു നിൽക്കാൻ കഴിയുന്നില്ല, താൻ എല്ലാവരോടും യാത്ര പറയുകയാണ് എന്നാണ് കുറിപ്പിലുള്ളത്. അഞ്ജുശ്രീയുടെ മൊബൈൽ ഫോൺ സൈബർ സെല്ലിന്റെ സഹായത്തോടെ പരിശോധിച്ചപ്പോൾ എലിവിഷത്തെക്കുറിച്ച് ഗൂഗിളിൽ സെർച്ച് ചെയ്തതായി കണ്ടെത്തിയെന്ന് പൊലീസ് പറയുന്നു. എന്നാൽ, ഇത് എവിടെ നിന്ന് വാങ്ങിയെന്ന വിവരമൊന്നും ലഭിച്ചിട്ടില്ല. വീട്ടിൽ നിന്ന് ഇതിന്റെ പാക്കറ്റ് കണ്ടെടുക്കാനും കഴിഞ്ഞിട്ടില്ല.
അതേസമയം, അഞ്ജുശ്രീയുടെ മരണത്തിന് കാരണമായ എല്ലാ വശങ്ങളും പരിശോധിക്കണമെന്നും ദുരൂഹത അകറ്റണമെന്നും വീട്ടുകാർ ആവശ്യപ്പെട്ടു.അഞ്ജുശ്രീയുടെ സുഹൃത്തായ ചട്ടഞ്ചാൽ സ്വദേശിയും ബേക്കറി ജീവനക്കാരനുമായിരുന്ന യുവാവ് ഒന്നരമാസം മുമ്പ് അസുഖത്തെ തുടർന്ന് മരിച്ചിരുന്നു. ഇയാളുമായി രണ്ടുവർഷമായി അഞ്ജുശ്രീ പ്രണയത്തിലായിരുന്നു എന്ന് സൂചനയുണ്ട്. യുവാവ് മരിച്ചതിന്റെ 41ാം ദിവസമാണ് അഞ്ജുശ്രീ മരിച്ചത്. ഇയാളുടെ മരണത്തെ തുടർന്നുണ്ടായ മനോവിഷമം മൂലം ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസ് കരുതുന്നത്.
ജോസ്‌ന സാബു സെബാസ്റ്റ്യൻ
വർഷങ്ങളായി ഒരുപാട് കുഞ്ഞുങ്ങൾക്ക് അന്നമൂട്ടിയ പഴയിടം നമ്പൂതിരിയെന്ന ഒരു പാവം ബ്രഹ്മണ മനുഷ്യനെ മാറ്റിനിർത്താൻ ശ്രമിച്ചവരോട് രണ്ടു വാക്ക് ….വിദ്യാഭ്യാസം നേടിയത് കൊണ്ട് വകതിരിവ് ഉണ്ടാകണമെന്നില്ല എന്നതിനൊരു ഉത്തമ ഉദാഹരണമാണ് ഈ അരുൺകുമാറിനേ പോലുള്ള ചില സാമൂഹിക ദ്രോഹികൾ . ഇന്നും എന്റെ സമുദായം എന്റെ ജാതി എന്ന് ഏക്കമിട്ട് ഉറപ്പിക്കുന്നവരെല്ലാം ഈ അരുൺകുമാറിൽ പെടും ….
ഒരുവനെ അവന്റെ തൊഴിലിന്റെയോ ജനനത്തിന്റെയോ പേരിൽ ഭിന്നിപ്പിക്കുന്ന ഇന്നത്തെ ജാതി വെറി പൂണ്ട മനുഷ്യരോടാണ്… നമ്മൾ ഇങ്ങനൊന്നും ആയിരുന്നില്ല കേട്ടോ . അതായത് പണ്ടുള്ള നമ്മുടെ ഇന്ത്യയിലെ ജാതി വ്യവസ്ഥ ഒരു വണ്ടിയുടെ നാലു ചക്രങ്ങൾ പോലെ പരസ്പരം തമ്മിൽ ബന്ധിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു … ഒരു ചക്രത്ത്തിന്റെ അഭാവം മറ്റു മൂന്ന് ചക്രങ്ങളെയും നന്നായി ബാധിക്കുമെന്ന തിരിച്ചറിവുള്ള ഒരു ജനത .
അതെ അത്രയധികം അവർ തമ്മിൽ പരസ്പരം ബന്ധിക്കപ്പെട്ടിരുന്നു . നമ്മളീ ഘോരഘോരം കൂവി നിലവിളിക്കുന്ന എന്റെ എന്റെ മതം എങ്ങനെ വന്നുവെന്ന് നോക്കാം….
അതായത് സമൂഹത്തിൽ വല്യ ഉത്തരവാദിത്വങ്ങളൊന്നും എടുക്കാൻ താല്പര്യമില്ലാതെ, തുച്ഛമായ വരുമാനത്തിനായി മാത്രം ജോലി ചെയ്തു ജീവിച്ചിരുന്ന ഒരു പറ്റം ജനതയെ അന്നവർ ശൂദ്രർ എന്ന് വിളിപ്പേരിട്ടു വിളിച്ചപ്പോൾ , തന്റെയും കുടുംബത്തിന്റെയും സമൂഹത്തിന്റെയുമൊക്കെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ കഴിവുള്ള അല്ലെങ്കിൽ താല്പര്യമുള്ള ഒരു സമൂഹം വൈശ്യർ എന്നും എന്നറിയപ്പെട്ടു .
അതെ ഇന്നാണ് പണത്തിനു വേണ്ടി മാത്രം പലതരം ബിസിനസുകൾ നടത്തുന്നവർ നമുക്ക് ചുറ്റുമുള്ളത് , പക്ഷെ പണ്ടത്തെ കാലത്തു വ്യാപാരികൾ എന്നാൽ താൻ ജീവിക്കുന്ന സമൂഹത്തിനാവശ്യമായ ധാന്യങ്ങളുൾപ്പെടെയുള്ള എല്ലാ വസ്തുക്കളും സ്വരുക്കൂട്ടി വെക്കുന്ന ആൾക്കാരായിരുന്നു . അവർ ചരക്കുകൾ സംഭരിക്കുകയും അതാവശ്യമുള്ളപ്പോൾ സമൂഹത്തിനു നൽകുകയും ചെയ്തു പോന്നിരുന്നു . അങ്ങനെ ഉത്തരവാദിത്വ ബോധമുള്ള ആ ചെറു സമൂഹത്തെ അല്ലെങ്കിൽ അങ്ങനത്തെ കഴിവുള്ള ആൾക്കാരെ വൈശ്യർ എന്ന് വിളിക്കപ്പെട്ടു …
അതുപോലെതന്നെ , തന്റെ ജീവൻ പണയം വെച്ചും , രക്തം ചിന്തിയും മറ്റു മനുഷ്യരെ എന്തിനേറെ തന്റെ രാജ്യത്തെ തന്നെ സംരക്ഷിക്കാൻ തക്ക മനധൈര്യം ഉള്ളവരെ ക്ഷത്രിയർ എന്നും വിളിക്കപ്പെട്ടു .
ഇനി നാലാമത്തെ കാറ്റഗറിയാണ് ബ്രാഹ്മണർ, ഇച്ചിരി പഠിക്കാൻ മിടുക്കരും, ആത്മീയ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ തല്പരരായിരുന്നവരായിരുന്ന ആ ഒരുകൂട്ടം ജനതയ്ക്ക് ബ്രാഹ്മണൻ എന്ന വിളിപ്പേര് നൽകപ്പെട്ടു . ‘ബ്രാഹ്മണൻ’ എന്ന വാക്കിനർത്ഥം തന്നെ ഡിവൈൻ എന്നാണ് . പരിധിയില്ലാത്ത ഉത്തരവാദിത്തബോധമുള്ളവന് മാത്രമേ അന്ന് അത്രയും ദൈവികമയ കാര്യങ്ങൾ അനുഷ്ഠിക്കാൻ അനുവാദമുണ്ടായിരുന്നുള്ളു . അവരായിരുന്നു സമൂഹത്തിന്റെ നെടും തൂണുകൾ . കാരണം അവർ വിദ്യാഭ്യാസം കൊണ്ടും അറിവ് കൊണ്ടും സൗമ്യത കൊണ്ടുമൊക്കെ പൊതുവെ അല്ലെങ്കിൽ ജന്മനാ വിനീതരായിരുന്നു …
ഇങ്ങനത്തെ ഓരോ മനുഷ്യരെയും അവരുടെ കഴിവുകൾ അനുസരിച്ചു വിഭചിച്ചു പോന്നിരുന്ന ഏർപ്പാടാണിന്ന് കറങ്ങിത്തിരിഞ്ഞ് ജാതി , മതം , വർണം എന്നിവകൊണ്ടൊക്കെ പരസ്പരം വലിച്ചു കീറി മുറിക്കപ്പെടുന്നത് .
ഇന്നിപ്പോ കാലങ്ങൾ കഴിഞ്ഞപ്പോൾ മനുഷ്യനെ അവന്റെകഴിവിന്റെ അടിസ്ഥാനത്തിൽ തരം തിരിക്കാതെ, ജനനത്തിന്റെ അടിസ്ഥാനത്തിൽ മാത്രം ജാതി മതം കൂട്ടി കുഴച്ചു സമൂഹ മധ്യത്തിലേക്ക് ശർദ്ദിക്കാൻ തുടങ്ങി . അങ്ങനെ ജന്മം കൊണ്ട് മാത്രം നമ്മൾ ബ്രാഹ്മണനും ക്ഷത്രിയനും ശൂദ്രനും, ഹിന്ദുവും , ക്രിസ്ത്യാനിയുമൊക്കെ ആയപ്പോൾ മുതലാണ് കുഴപ്പം തുടങ്ങിയത്.
അതെ നമ്മൾ സൃഷ്ടിക്കുന്നത് അത് ഏതു സംവിധാനമായാലും, അത് വൃത്തിയും വെടിപ്പുമായി സൂക്ഷിക്കാനും, പിന്നീടങ്ങോട്ടത് നന്നായി കൊണ്ട് നടക്കാനും നമ്മൾ നിരന്തരം പ്രവർത്തിക്കേണ്ടതുണ്ട് . അല്ലാത്തപക്ഷം അവ എത്ര മനോഹരമാണെങ്കിലും, അവ ചൂഷണത്തിന്റെ ഉറവിടമായി മാറിയേക്കാം.
ഈ മുഴുവൻ ജാതി മത വ്യവസ്ഥകൾ ഒരുവന്റെ ജനനം വഴി മാത്രം നൽകപ്പെടാൻ തുടങ്ങിയതിന്റെ മൂല കാരണത്തിലേക്ക് വരാം …
കർഷകനായ പിതാവിന്റെ മകൻ ഡോക്ടറും , ചെരുപ്പ് കുത്തിയുടെ മകൻ എൻജിനീയറുമൊക്കെ ആകാൻ തുടങ്ങുന്നതിന് മുമ്പ് ഒരുവൻ അവന്റെ പിതാവ് ചെയ്യുന്ന തൊഴിലാണ് പിന്നീട് ഏറ്റെടുത്തു പോന്നത് .
അതിന് കാരണം മരപ്പണിക്കാരനായ ഒരപ്പന്റെ മകൻ,അവന്റെ ശൈശവം മുതലേ കാണുന്നതും കേൾക്കുന്നതുമെല്ലാം അവന്റെ അപ്പൻ ചെയ്യുന്ന മരപണിമാത്രമാണ് . അതിനാൽ ഏകദേശമൊരു ആറു വയസാകുമ്പോൾ മുതലവൻ ചുറ്റികയും അങ്കിയും ഉപയോഗിച്ച് കളിക്കാൻ തുടങ്ങും , പിന്നീടവനേകദേശമൊരു എട്ട് വയസാകുമ്പോഴത്തേക്കും അതെ തൊഴിലിലവൻ കുടുതലായി ഇണങ്ങി ചേരുകയും പിന്നീടങ്ങനെ അതെ തൊഴിലവൻ അവന്റെ ഉപജീവന മാർഗ്ഗമായി ഏറ്റെടുക്കുകയും ചെയ്തു പോന്നു.
അങ്ങനെ മരപ്പണിക്കാരനായ ഒരപ്പന്റെ മകൻ മരപ്പണിക്കാരനും,സ്വർണ്ണപ്പണിക്കാരനായിരുന്ന ഒരപ്പന്റെ മകൻ സ്വർണ്ണപ്പണിക്കാരനുമായി തീർന്നിരുന്നു . അങ്ങനെ ഓരോ തൊഴിലും അവൻ അവന്റ കുടുംബത്തിൽ നിന്നുതന്നെ നേടിയെടുത്തു പോന്നു .
അങ്ങനെ വന്ന് വന്ന് ഒരേ തൊഴിലിൽ ഏർപ്പെട്ട ആളുകളുടെ എണ്ണം കൂടുകയും പിന്നീടവർക്ക് അവരുടേതായ ഭക്ഷണരീതിയും, അവരുടേതായ വിവാഹരീതിയും സ്വന്തം കാര്യങ്ങളുമൊക്കെ ഉണ്ടായി, കാരണം ഒരു കമ്മാരനും സ്വർണ്ണപ്പണിക്കാരനും തമ്മിൽ, അവർ ഉപയോഗിക്കുന്ന ചുറ്റിക, അവർ കഴിക്കുന്ന ഭക്ഷണം, അങ്ങനെ എല്ലാമെല്ലാം തന്നെ സ്വാഭാവികമായും വ്യത്യസ്തമായിരുന്നു, അങ്ങനെ അങ്ങനെ അവർ ഒരു ജാതി രൂപീകരിച്ചു കൂടുതൽ വ്യത്യസ്തരായി തിരിഞ്ഞു .
കാലക്രമേണ ആ വേർതിരിവുകൾ മനുഷ്യരെ തമ്മിൽ കൂടുതലായി അകറ്റുകയും , പിന്നീടത് ചൂഷണത്തിനുള്ള ഒരു ഉപാധിയായി മാറുകയും ,സ്‌കൂൾ നടത്തുന്നവനെക്കാൾ ഭേദം ക്ഷേത്രം നടത്തുന്നവനാണെന്നും , തട്ടുകട നടത്തുന്നവനെക്കാൾ ഭേദം സ്‌കൂൾ നടത്തുന്നവനാണെന്നുമൊക്കെ പരസ്പരം താഴ്ത്തികെട്ടി വിവേചനങ്ങൾ സ്വയം സ്ഥാപിച്ചെടുത്തു പലതരം ജാതി വ്യവസ്ഥകൾ ഉടലെടുത്തു .
മതത്തിന്റെ അടിസ്ഥാന വശം തന്നെ ഒരാളെ എല്ലാം ഉൾക്കൊള്ളുന്ന ഒരു മനുഷ്യനാക്കുന്നു എന്നതാണെന്ന് വിദ്യാഭ്യാസമേറെയുള്ള നമ്മളിന്ന് മറന്നിരിക്കുന്നു . ഒരുവൻ വേറൊരുവന്റെ കുലത്തൊഴിലിലേക്ക് മതവിഷം വാരിയെറിഞ്ഞു നാശമാക്കുമ്പോൾ , ആ സാധുവായ മനുഷ്യൻ പറയുകയാണ് ” ഇനി ഊട്ടുപുരയിൽ കയറാനെനിക്ക് ഭയമാണെന്ന് ” മതവിഷം നാശമാക്കുന്നവൻ അത് ഏതു ജാതിയോ മതമോ ആയാലും മനുഷ്യന് വിലകൊടുക്കാത്ത അവനെ മനുഷ്യജാതിയിൽ പോലും പെടുത്താനാകില്ല ….
വർണവെറി കൊണ്ട് പുളകം തൂകുന്നവർ അതേത് ജാതിയായാലും അവരുടെ വർണം മറ്റുള്ളവരെ കൂടി പ്രശോഭിതമാക്കുന്നവയാകട്ടെയെന്ന് ആശിച്ചു പോകുന്നു ….
ഫ്രാൻസിന്റെ മുഖ്യ പരിശീലകനെന്ന നിലയിലുള്ള കരാർ നീട്ടി ദിവസങ്ങൾക്ക് ശേഷം അർജന്റീനക്കെതിരെയുള്ള ഫ്രാൻസിന്റെ FIFA ലോകകപ്പ് ഫൈനൽ തോൽവിയെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ദിദിയർ ദെഷാംപ്‌സ്. ഫൈനലിൽ ലയണൽ മെസ്സിയുടെ നേതൃത്വത്തിലുള്ള അർജന്റീന പെനാൽറ്റി ഷൂട്ടൗട്ടിൽ 4-2 ന് ഫ്രാൻസിനെ പരാജയപ്പെടുത്തി കിരീടം സ്വന്തമാക്കിയിരുന്നു.
തന്റെ കരാർ പുതുക്കിയതിന് ശേഷം സംസാരിച്ച ദെഷാംപ്‌സ് ലോകകപ്പ് ഫൈനലിൽ ഫ്രാൻസിന് നാലോ അഞ്ചോ കളിക്കാരുടെ കുറവുണ്ടെന്ന് വെളിപ്പെടുത്തി. അർജന്റീനയ്‌ക്കെതിരായ ഫൈനൽ പോരാട്ടത്തിൽ ഫ്രാൻസിന്റെ മോശം തുടക്കത്തെക്കുറിച്ച് ദെഷാംപ്‌സിനോട് ചോദ്യങ്ങൾ ഉയർന്നിരുന്നു.ദെഷാംപ്‌സ് ആശ്ചര്യപ്പെടുത്തുന്ന ഒരു അഭിപ്രായം രേഖപ്പെടുത്തി, “ഞങ്ങൾ ടാസ്‌ക്കിന് തയ്യാറായിരുന്നില്ല.വിവിധ കാരണങ്ങളാൽ ഇത്തരമൊരു മത്സരത്തിന് നിലവാരം പുലർത്താത്ത അഞ്ച് കളിക്കാർ സ്റ്റാർട്ടിംഗ് ലൈനപ്പിൽ ഉണ്ടായിരുന്നു” പരിശീലകൻ പറഞ്ഞു.
കോച്ച് പേരുകളൊന്നും പരാമർശിച്ചില്ലെങ്കിലും, കൈലിയൻ എംബാപ്പെ ഹാട്രിക്കോടെ ഫ്രാൻസിന്റെ തിരിച്ചുവരവിന് നേതൃത്വം നൽകുന്നതിന് മുമ്പ് അദ്ദേഹം നാല് കളിക്കാരെ മാറ്റിസ്ഥാപിച്ചു. ഔസ്മാൻ ഡെംബെലെ, ഒലിവിയർ ജിറൂഡ് എന്നിവരായിരുന്നു ഹാഫ് ടൈമിന് അഞ്ച് മിനിറ്റ് മുമ്പ് ബെഞ്ചിലേക്ക് തിരിച്ചയച്ചത്.
“ഞാൻ ശക്തമായ വാക്കുകൾ ഉപയോഗിക്കാൻ പോകുന്നില്ല, പക്ഷേ ഞങ്ങൾ ഒരു മണിക്കൂർ അവിടെ ഉണ്ടായിരുന്നില്ല,” കോച്ച് കൂട്ടിച്ചേർത്തു.
ലുസൈൽ സ്റ്റേഡിയത്തിൽ നടന്ന ഫിഫ ലോകകപ്പ് 2022 ഫൈനലിൽ ഫ്രഞ്ച് നിരയിലെ ഏറ്റവും പ്രധാനപ്പെട്ട കളിക്കാരനായിരുന്നു എംബാപ്പെ. സമ്മർദത്തിൻ കീഴിൽ ഹാട്രിക് നേടിയ യുവതാരമാണ് ഫ്രാൻസിനെ മുന്നോട്ട് കൊണ്ട് പോയത്.എട്ട് ഗോളുകൾ നേടിയ പിഎസ്ജി സൂപ്പർ താരം ഗോൾഡൻ ബൂട്ട് നേടുകയും ചെയ്തു.
ഉത്തർപ്രദേശിലെ ബറാബാൻകിയിൽ ഭീതി വിതക്കുന്ന സീരിയൽ കില്ലറിന്റെ ഫോട്ടോ യുപി പോലീസ് പുറത്ത് വിട്ടു. മുന്നറിയിപ്പ് നൽകികൊണ്ടാണ് പ്രതിയെന്ന് സംശയിക്കുന്നയാളുടെ ചിത്രം സോഷ്യൽമീഡിയ വഴി പങ്കിട്ടത്. ഭീകരനായ ഈ കൊലയാളിയെ കുറിച്ച് വിവരങ്ങൾ ലഭിക്കുന്നവർ എത്രയും വേഗം പൊലീസിനെ അറിയിക്കണമെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്.
50-നും 60-നും ഇടയിൽ പ്രായമുള്ള മൂന്ന് സ്ത്രീകളെയാണ് ഇതുവരെ ഇയാൾ ഇല്ലാതെയാക്കിയത്. ഇരകളുടെ പ്രായം, കൊല ചെയ്ത രീതിയിൽ കണ്ട സാമ്യതകൾ എന്നിവയാണ് സീരിയൽ കില്ലറാകാം എന്ന നിഗമനത്തിലേയ്ക്ക് എത്തിച്ചത്. മധ്യവയസ്സ് പിന്നിട്ട സ്ത്രീകളാണ് പ്രധാനമായും ഇയാളുടെ ഇരയാകുന്നത്. താഴ്ന്ന സാമൂഹ്യ സാഹചര്യങ്ങളിലുള്ള ഇരകളെയാണ് ഇയാൾ ലക്ഷ്യമിടുന്നത്.
കൊലപാതകത്തിനു ശേഷം, ഇരകളുടെ മൃതദേഹങ്ങൾ നഗ്നമായ നിലയിൽ ഉപേക്ഷിച്ചു പോവുകയാണ് പതിവ് രീതി. കൊല്ലപ്പെട്ട മൂന്ന് സ്ത്രീകളുടെയും മുഖത്തും തലയിലുമുള്ള മുറിപ്പാടുകൾ സമാനമായിരുന്നു. ഈ സാമ്യതകൾ കണ്ടെത്തിയതിനെ തുടർന്നാണ്, പൊലീസ് ഇയാൾക്കു വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചത്.
ഡിസംബർ ആറിനാണ് ഇവയിൽ ആദ്യ കൊലപാതകം നടന്നത്. അയോധ്യ ജില്ലയിലെ ഖുഷേതി ഗ്രാമത്തിലാണ് മധ്യവയസ്സു കഴിഞ്ഞ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. 11 ദിവസങ്ങൾക്കു ശേഷം സമാനമായ സാഹചര്യത്തിൽ മറ്റൊരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ബറബാൻകി നിവാസിയായ വീട്ടമ്മയാണ് ഇത്തവണ കൊല്ലപ്പെട്ടത്.
12 ദിവസങ്ങൾക്കു ശേഷമാണ് മൂന്നാമത്തെ കൊലപാതകം നടക്കുന്നത്. ഡിസംബർ 29-നാണ് തതാറാ ഗ്രാമത്തിലുള്ള ഒരു സ്ത്രീയെ കാണാതായത്. വീടിനു പുറത്ത് രാത്രിയിൽ മൂത്രമൊഴിക്കാൻ പോയപ്പോഴായിരുന്നു ഇവരെ കാണാതായത്. പിറ്റേ ദിവസം ഇവരുടെ നഗ്നമായ നിലയിൽ കണ്ടെത്തുകയായിരുന്നു. പ്രതിയെ ഉടനടി പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസും. ഒരു മാസത്തിനുള്ളിൽ 3 കൊലപാതകങ്ങൾ പ്രദേശവാസികളെയും ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.
പ്രശസ്ത മലയാള സിനിമാനടി നടി മോളി കണ്ണമാലി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍. നടി കൊച്ചിയിലെ ഗൗതം ആശുപത്രിയിലാണ് ചികിത്സയിലുള്ളത്.സാമൂഹിക പ്രവര്‍ത്തകയും ബിഗ് ബോസ് താരവുമായ ദിയ സനയാണ് മോളി കണ്ണമാലി ആശുപത്രിയില്‍ ചികിത്സയിലാണെന്ന വിവരം പുറത്തുവിട്ടത്. താരത്തിന്റെ ചികിത്സയ്ക്ക് സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ട് ഫേസ്ബുക്കിലൂടെയാണ് ദിയ ഇക്കാര്യം പറഞ്ഞത്.
‘മോളി കണ്ണമാലി ഗുരുതര അവസ്ഥയില്‍ ഗൗതം ഹോസ്പിറ്റലില്‍ വെന്റിലേറ്റര്‍ ആണ്. അതുകൊണ്ട് നിങ്ങളാല്‍ കഴിയുന്ന ഒരു കൈ സഹായം ചെയ്ത് സഹരിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു. ഈ ഗൂഗിള്‍ pay നമ്പര്‍ മോളിയമ്മയുടെ മകന്‍ ജോളിയുടേതാണ് 8606171648 സഹായിക്കാന്‍ കഴിയുന്നവര്‍ സഹായിക്കണേ’, എന്ന് ദിയ കുറിച്ചു.
മോളി കണ്ണമാലിയുടെ ആശുപത്രിയില്‍ നിന്നുള്ള ചിത്രം സഹിതമായിരുന്നു ദിയ ഫേയ്‌സ്ബുക്ക് പോസ്റ്റ്. സത്രീധനം എന്ന സീരിയലിലൂടെ അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ച മോളി കന്നികഥാപാത്രമായ ‘ചാള മേരി’ ഹിറ്റാക്കി. പിന്നീട് ഈ പേരിലാണ് താരം അറിയപ്പെട്ടതും. ഇതിന് ശേഷം സിനിമയില്‍ സജീവമായിരുന്നു താരം.
അന്തരാഷട്ര ടി.വി ചാനലുകളിൽ “വേൾഡ് വിഷൻ എച്ച്.ഡി ” പ്രശസ്ത മലയാളി ഗായകനും, ഗിറ്റാറിസ്റ്റും, സംഗീത സംവിധായകനും, ആക്ടറും, സെലിബ്രിറ്റി ഫാഷൻ സൂപ്പർ മോഡലുമായ നവീൻ ജെ. അന്ത്രപ്പേറിന്റെ ഏറ്റവും പുതിയതായി റീലീസ് ചെയ്ത സംഗീത വീഡിയോകൾ “വണ്ടർ വാൾ” “ഹോപ്പ്സ് ആൻ ത്ഥം ” തരംഗം സൃഷ്ടിക്കുന്നു.
“ലോൺലി അയാം ക്രയിങ്ങ് ” എന്ന മ്യൂസിക്കൽ ആൽബത്തിലൂടെ യുവതി യുവാക്കളുടെ ഹരമായി മാറി ഇന്റർനാഷണൽ പാശ്ചാത്യ സംഗീത ലോകത്തെ വേറിട്ട നാമമാണ് നവീൻ ജെ. അന്ത്രപ്പേർ. ഇന്ത്യയ്ക്ക് തന്നെ അഭിമാനമായ രീതിയിൽ അനേകം അന്താരാഷ്ട്ര പാശ്ചാത്യ സംഗീത ടി.വി. ചാനലുകളായ എം. ടി. വി അറേബ്യ, വി.ച്ച്. വൺ, എം.ടി. വി. ഇന്ത്യ, നയൻ എക്സ് ഒ, സീ കഫേ, സീ ട്രെൻഡ്സ് , ഇ-മസാല യിലുടെ പ്രസിദ്ധിയാർജ്ജിച്ചു കഴിഞ്ഞു നവീൻ ജെ. അന്ത്രപ്പേർ. ലോൺ ലി അയാം ക്രയിങ്ങ് എന്ന മ്യൂസിക് വീഡിയോ ക് “ഐ ലൈക് ഇറ്റ്” വേൾഡ് ടാലന്റ് അവാർഡ് ലഭിച്ചു.
മഹാരാജാസ് കോളേജ് എന്നുള്ളത് ഒരു വികാരമാണ്. അതുകൊണ്ടാണ് മഹാരാജാസ് കോളേജ് മുൻ വിദ്യാർത്ഥി കൂടിയായ അന്താരാഷ്ട്ര പോപ്പ്- റോക്ക് താരവും, നടനും, സെലിബ്രറ്റി ഫാഷൻ സൂപ്പർ മോഡലുമായ നവീൻ ജെ. അന്ത്രപ്പേർ താൻ പഠിച്ച കോളേജിലെത്തുകയും അവിടെ ഏറ്റവും പുതിയ സംഗീത വീഡിയോ ചിത്രീകരിക്കുകയും ചെയ്തത്. മഹാരാജാസ് കോളേജിന്റെ മുക്കും മൂലയുമടക്കം ഈ വീഡിയോയിൽ ഒപ്പിയെടുത്തിട്ടുണ്ട് . പല മഹാന്മാരും പഠിച്ച മഹാരാജാസ് കോളേജിലെ പ്രശസ്തമായ, ചരിത്ര മൂല്യമുള്ള പിരിയൻ ഗോവണിയും, സെൻട്രൽ സർക്കിളും, മെയിൽ ഹാൾ അടക്കം സംഗീത വീഡിയോയിൽ ഉൾപ്പെടുന്നു. ഈ കാരണങ്ങളാൽ ഇപ്പോൾ മഹാരാജസ് കോളേജിലെ വിദ്യാർത്ഥികളും, മുൻ വിദ്യാർത്ഥികളും വണ്ടർ വാൾ എന്ന സംഗീത വീഡിയോ പൂർണ്ണമായി ഏറ്റെടുത്തിരിക്കുകയാണ്. ഇത് ആദ്യമായിട്ടാണ് അന്താരാഷ്ട്ര വിപണിയിലേക്കുള്ള പാശ്ചാത്യ സംഗീത വീഡിയോ മഹാരാജാസ് കോളേജും, കേരളത്തിന്റെ വിശ്വഭംഗി ഒപ്പിയെടുക്കുന്ന പ്രകൃതിരമണീയമായ പല സ്ഥലങ്ങളും കേന്ദ്രീകരിച്ച് ചിത്രീകരിച്ചിട്ടുള്ളത്. ലോകമെമ്പാടുമുള്ള പാശ്ചാത്യരടക്കം മഹാരാജാസ് കോളേജിന്റെയും, കേരളത്തിന്റെയും ഭംഗി ” വണ്ടർ വാൾ ” എന്ന ഈ സംഗീത വീഡിയോയിലൂടെ അറിഞ്ഞു കഴിഞ്ഞു.
“വണ്ടർ വാൾ” എന്ന സംഗീത വീഡിയോ “യുട്യൂബ് വെബ് സൈറ്റിലെ മ്യൂസിക്ക് ഫീച്ചേർഡ് റീലീസിഡ് ദീസ് വീക്ക് ” എന്ന ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചിരിക്കുന്നു, വിവിധ അന്തരാഷ്ട്ര ടി.വി ചാനലുകളിൽ മറ്റും സംപ്രേക്ഷണം ചെയ്തുവരുകയാണ്. “വണ്ടർ വാൾ ” എന്ന ഏറവും പുതിയ മ്യൂസിക്കൽ ആൽബം ലോകമെമ്പാടുമുള്ള ആസ്വാദകരുടെ ഹൃദയം കീഴടക്കി കഴിഞ്ഞും.
നവീൻ ജെ. അന്ത്രപ്പേർ രംഗോലി ഗൾഫ് എന്ന ടി.വി. ഷോയിൽ ജഡ്ജായും, വോയിസ് ഓഫ് സിംഫണി യു എ യി
എന്ന ടി.വി ഷോയിലും ജഡ്ജായും . മുംബൈ ഫെസ്റ്റിവലിന്റെ ഭാഗമായി നടന്ന “ബാറ്റിൽ ഓഫ് ദ ബാന്റ്സ് ” എന്ന ഇന്ത്യയിലെങ്ങും നിന്നുള്ള മ്യൂസിക്ക് ബാന്റുകൾ പങ്കെടുത്ത മത്സരങ്ങളുടെ മുഖ്യ വിധി കർത്താവു ആയിട്ടുണ്ട്.
മുംബൈ – ദുബായ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അനേകം പരസ്യ ചിത്രങ്ങളിലും, ഫാഷൻ ഷോകളിലും, ഫാഷൻ ഷൂട്ടുകളിലും, സെലിബ്രിറ്റി ഫാഷൻ സൂപ്പർ മോഡലായും, നവീൻ പ്രവർത്തിച്ചുണ്ട് . അനേകം പരസ്യ ചിത്രത്തിലൂടെയും, ഇന്റർനാഷണൽ ഫാഷൻ ഫോട്ടോ ഷൂട്ടുകളിലും, ഫാഷൻ ഷോകളിലും – സെലിബ്രിറ്റി ഫാഷൻ സൂപ്പർ മോഡലായും, ഗാനാലപന രംഗത്തും, ആക്റ്റർ, മ്യൂസിക് കംപോസർ,മ്യൂസിക് പ്രൊഡ്യൂസർ, ഡാൻസർ, ഇംഗ്ലീഷ് വോയ്സ് ഓവർ ആർട്ടിസ്റ്റ്, അങ്ങിനെ വ്യത്യസ്തമായ കഴിവുകൾ ഉള്ള ബഹുമുഖ പ്രതിഭ തന്നെയാണ് നവീൻ ജെ. അന്ത്രപ്പേർ. പാശ്ചാത്യ സംഗീത റേഡിയോ ഷോകളുടെ റേഡിയോ ജോക്കി, ആയും പ്രവർത്തിച്ചിട്ടുണ്ട്.
രണ്ട് മണിക്കൂർ നീണ്ടു നില്ക്കുന്ന “നവീൻ ജെ. അന്ത്രപ്പേർ മ്യൂസിക് നെറ്റ് ” ലൈവ് മ്യൂസിക്ക് ഷോ നേരിൽ കാണുന്നത് ഒരു അനുഭവം തന്നെയാണ്. നവീന്റെ സ്വന്തായി കംപോസ് ചെയ്ത പാട്ടുകളും അതൊടൊപ്പം തന്നെ ജനപ്രിയ ഇംഗ്ലീഷ് , ഹിന്ദി, മലയാളം, തമിഴ്, അറബിക് എന്നി ഭാഷകളിലെ ഹിറ്റ് ഗാനങ്ങളും അടങ്ങുന്നതാണ് നവീന്റെ മ്യൂസിക്ക് സ്റ്റേജ് ഷോ. നവീന്റെ വ്യത്യസ്തമായ പാശ്ചാത്യ ഗാനാപാലന ശൈലിയും, ഗിറ്റാറുമായി ബന്ധപ്പെട്ട അറിവും നേടാനായി ഇന്ത്യയ്ക്കകത്തും പുറത്തു നിന്നു പല പ്രമുഖ വ്യക്തിളാണ് നവീന്റെ ശിഷ്യത്വം സ്വീകരിച്ചു നവീൻൽ നിന്നും പഠിക്കുവാൻ എത്തുന്നത്. സംഗീതത്തോട് താല്പര്യമുള്ള ബോളിവുഡിലെ സിനമാ താരങ്ങളും, ഗായകരും മറ്റും പ്രമുഖ വ്യക്തികൾ അടക്കമാണ് നവീനിൽ നിന്ന് ഗിറ്റാറും, ഗാനാലപനവുംപഠിക്കുവാൻ വരുന്നത്. ഓൺലെൻ ക്ലാസ്സുകൾ മുഖാന്തിരവും, നേരിട്ടുമായി താല്പര്യമുള്ളവർക്ക് സംഗീതവുമായി ബസപ്പെട്ട അറിവ് പകർന്നു നൽകുന്നു നവീൻ.
അനവധി സംഗീത സംവിധായകരാണ് നവീന്റെ ശബ്ദവു കഴിവും തേടി എത്താറുള്ളത്. നവീന്റെ സംഗീത ആൽബങ്ങൾ സൂപ്പർ ഹിറ്റായതിനെ തുടർന്ന് അനേകം സംഗീത സംവിധാകരാണ് നവീന്റെ വ്യത്യസ്ത ശൈലിയിൽ അവരുടെ സ്റ്റുഡിയോ റെക്കോർഡിങ്ങുകളിൽ, അവരുടെ ഗാനത്തിലും നവീന്റെ ശബ്ദവും, ഗാനാലാപനവും, ഗിറ്റാറിലെ മാന്ത്രികതയും ഉപയോഗിക്കാൻ നവീനെ തേടിയെത്തുന്നത്.
പുകയല്ല പാട്ടാണു ലഹരി – വ്യത്യസ്തമായ സ്വഭാവം
ഇത്രയൊക്കെ നേട്ടങ്ങൾ കൈവരിച്ച് അന്താരാഷ്ട്ര പ്രശ്സ്തയിലേക്ക് ഉയർന്നിട്ടും പോലും ഇത് ഒന്നും നവീനെ ബാധിക്കുന്നില്ല. തികച്ചും ലളിതമായ ജീവിത ശൈലിയാണ്, ഇന്നും അദ്ദേഹത്തിന്റെത് . പ്രകൃതിയെയും പക്ഷി മ്യഗാദികളെയും സ്നേഹിക്കുന്ന, ജീവിതത്തിലിന്നു വരെ പുകവലിക്കുകയൊ, മദ്യപിക്കുകയോ ചെയ്യാത്ത, ദൈവ ഭക്തിയും എളിമയുള്ള നവീനെ അനേകം യുവജനങ്ങൾക്ക് മാതൃകയാണ്. വഴിതെറ്റി പോകുന്ന സമൂഹത്തിലെ എല്ലാവർക്കും പ്രത്യേകിച്ച് യുവാക്കളെ ” ഡ്രഗ്സ്” മദ്യപാനവും പുകവലിയും ആരോഗ്യത്തിന് ഹാനികരമാണ് “സേ നോ റ്റു ഡ്രഗ്സ്, റ്റുബാക്കോ ആന്റ് ആൽക്കഹോൾ” എന്ന വിഷയത്തിൽ ബോധവൽക്കരിക്കുന്നതിന്, അനേകം ആന്റി-ഡെർക്സ്, പുകവലി വിരുദ്ധ, മദ്യവിരുദ്ധ ബോധവൽക്കരണ പ്രോഗാമുകൾ സംഘടിപ്പിക്കുന്ന എൻ.ജി.ഒ സംഘടകൾക്ക് ഒരു താങ്ങാവുകയാണ് നവീൻ . “സേ നോ റ്റു ഡ്രഗ്സ്, റ്റുബാക്കോ ആന്റ് ആൽക്കഹോൾ ഈ സാമൂഹിക വിഷയത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്ന എൻ.ജി.ഒ സംഘടനകളുമായി സഹകരിച്ചും മെഗാ സംഗീത ഷോകൾ അവതരിപ്പിക്കാറുള്ളതാണ്. ഉയർന്നു വരുന്ന പുതിയ യുവജന തലമുറയ്ക് നവീൻ ഒരു വഴികാട്ടി തന്നെയാണ്.
അന്താരാഷ്ട്ര സംഗീത ലോകത്തിൽ മലയാളി സാന്നിദ്ധ്യം തെളിയിച്ച ഈ താരത്തിന്റെ ഗാനാലാപന രംഗത്തും, ഡാൻസിലും, ഗിറ്റാറിലും, അഭിനയത്തിലും, മോഡലിങ്ങിലും, സംഗീത സംവിധാനത്തിലും, സ്റ്റേജ് പെർഫോർമൻസിലും വേറിട്ട മാന്ത്രികമായ കഴിവാണ് ഉള്ളത്. നവീൻ ജെ. അന്ത്രപ്പേർ സിങ്ങർ, പെർഫോമർ, ഗിറ്റാറിസ്, മ്യൂസിക്ക് കംപോസർ, മ്യൂസിക്ക് പ്രഡ്യൂസർ, ആക്ടർ, സൂപ്പർ മോഡൽ, ഡാൻസർ, എന്നീ നിലകളിൽ ജന ഹൃദയങ്ങളിൽ ഇടം നേടി കഴിഞ്ഞു. താരത്തിന്റെ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, യൂട്യൂബിൽ ഇ സംഗീത വിഡോയകൾ വൈറൽ ആകുന്നു http://www.youtube.com/naveenjanthraper http://www.instagram.com/naveenjanthraper http://www.facebook.com/naveenjanthraper
സംഗീത വീഡിയോ അന്തരാഷട്ര ടി.വി ചാനലുകളിൽ “വേൾഡ് വിഷൻ എച്ച്.ഡി ” തരംഗം സൃഷ്ടിക്കുന്നു. ഇവിടെ കാണാം – https://www.youtube.com/shorts/auYfM87WnnE
“വണ്ടർ വാൾ” സംഗീത വീഡിയോ ഇവിടെ കാണാം –
കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യൽ മീഡിയയിൽ വൈറലായി മാറിയ ഒരു വാർത്തയാണ് കംപ്ലീറ്റ് ആക്ടർ മോഹൻലാൽ, സൂപ്പർസ്റ്റാർ രജനികാന്തിന്റെ പുതിയ ചിത്രത്തിൽ ഒരു വേഷം ചെയ്യുന്നു എന്നത്. രജനികാന്ത് നായകനായി എത്തുന്ന ജയിലർ എന്ന ചിത്രത്തിലാണ് അതിഥി താരമായി മോഹൻലാൽ എത്തുന്നത്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ഹൈദരാബാദ് സെറ്റിൽ മോഹൻലാൽ ഇന്ന് ജോയിൻ ചെയ്തു എന്ന വാർത്തയാണ് ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നത്.
ഇന്നും നാളെയുമായി രണ്ട് ദിവസമാണ് മോഹൻലാലിന് ഈ ചിത്രത്തിൽ ഷൂട്ട് ഉണ്ടാവുക. ഒരു കംപ്ലീറ്റ് സർപ്രൈസ് പാക്കേജ് ആയാണ് മോഹൻലാൽ കഥാപാത്രം ഈ ചിത്രത്തിൽ വരിക എന്നാണ് സൂചന. ഇതാദ്യമായാണ് മോഹൻലാൽ രജനികാന്തിനൊപ്പം ഒരു ചിത്രത്തിൽ അഭിനയിക്കാൻ പോകുന്നത് എന്നതും ആരാധകരെ ആവേശം കൊള്ളിക്കുന്നുണ്ട്.
അമിതാബ് ബച്ചൻ, കമൽ ഹാസൻ, എൻ ടി ആർ, രാജ് കുമാർ, ശിവാജി ഗണേശൻ തുടങ്ങി ഇന്ത്യൻ സിനിമയിലെ ഇതിഹാസ താരങ്ങളുടെയെല്ലാമൊപ്പം വേഷമിട്ട താരമാണ് മോഹൻലാൽ. ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ അനുസരിച്ചു, മോഹൻലാൽ- ലിജോ ജോസ് പെല്ലിശ്ശേരി ചിത്രമായ മലൈക്കോട്ടൈ വാലിബനിൽ കമൽ ഹാസൻ അതിഥി വേഷം ചെയ്യും. രജനികാന്ത് ചിത്രമായ ജയിലറിലെ അതിഥി വേഷം ഷൂട്ട് ചെയ്തതിന് ശേഷം മോഹൻലാൽ ജോയിൻ ചെയ്യാൻ പോകുന്നത് ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിലാണ്.
കോലമാവ് കോകില, ഡോക്ടർ എന്നീ വലിയ ഹിറ്റുകളും ബീസ്റ്റ് എന്ന ദളപതി വിജയ് ചിത്രവും ഒരുക്കിയ നെൽസൺ ദിലീപ്കുമാർ ആണ് ജയിലർ സംവിധാനം ചെയ്യുന്നത്. കന്നഡ സൂപ്പർ താരം ശിവരാജ് കുമാറും അഭിനയിക്കുന്ന ഈ ചിത്രം സൺ പിക്ചേഴ്സ് ആണ് നിർമ്മിക്കുന്നത്.
കാസര്‍കോട്ടെ അഞ്ജുശ്രീ പാര്‍വ്വതിയുടെ മരണം എലിവിഷം അകത്തു ചെന്നാണെന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചന. പേസ്റ്റ് രൂപത്തിലുള്ള എലിവിഷത്തിന്റെ ലക്ഷണമാണ് സൂചിപ്പിച്ചത്. ഇത് ശരിവയ്ക്കുന്നതാണ് പൊലീസ് നടത്തിയ പരിശോധനയിലെ കണ്ടെത്തല്‍.
എലിവിഷത്തെ കുറിച്ച് മൊബൈലില്‍ സെര്‍ച്ച് ചെയ്തതിന്റെ വിവരങ്ങളും ഒരു കുറിപ്പും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ രാസ പരിശോധന റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമെ ഇക്കാര്യങ്ങള്‍ ഔദ്യോഗികമായി സ്ഥിരികരിക്കുകയുള്ളു.
അഞ്ജുശ്രീ മരിച്ചത് ഭക്ഷ്യവിഷബാധയ കാരണമല്ല വിഷം ഉള്ളില്‍ ചെന്നാണ് എന്ന് സ്ഥിരീകരിച്ചതോടെ കൂടുതല്‍ അന്വേഷണങ്ങളിലേക്ക് പൊലീസ് കടന്നിരുന്നു. ഇന്നലെ പൊലീസ് പെണ്‍കുട്ടിയുടെ വീട്ടിലെത്തി വിശദമായ പരിശോധന നടത്തി. പെണ്‍കുട്ടി ഉപയോഗിക്കുന്ന മൊബൈല്‍ ഫോണ്‍ അടക്കം കസ്റ്റഡിയില്‍ എടുത്തിരുന്നു.
വിഷം എങ്ങനെ ഉള്ളില്‍ ചെന്നു, എന്താണ് കാരണം? തുടങ്ങിയവയാണ് അന്വേഷണ സംഘം വിശദമായി പരിശോധിക്കുന്നത്. ആന്തരിക അവയവങ്ങളുടെ കെമിക്കല്‍ അനാലിസിസ് പരിശോധന ഫലത്തിനായുള്ള കാത്തിരിപ്പിലാണ് അന്വേഷണ സംഘം. ഈ ഫലം വന്നതിന് ശേഷം കുടൂതല്‍ കാര്യങ്ങളില്‍ വ്യക്തത വരുമെന്നാണ് പൊലീസ് പറയുന്നത്.