ഇരു വൃക്കകളുമായി ജീവന്‍ രക്ഷിക്കാനായി ലോകത്തെ ഏറ്റവും വേഗമേറിയ ആംബുലന്‍സില്‍ പാഞ്ഞ് ഇറ്റലിയിലെ പോലീസ്. വൃക്കകളുമായി 550 കിമീ ദൂരത്തേക്കാണ് ഇറ്റലിയിലെ പോലീസ് എത്തിയത്. തുടര്‍ന്ന് നടത്തിയ ശസ്ത്രക്രിയയില്‍ രക്ഷിച്ചത് രണ്ട് ജീവനുകളാണ്.
അവയവ ദാനത്തിനായി ഒരു സെക്കന്റ് പോലും നഷ്ടപ്പെടുത്താനില്ലാത്ത അവസ്ഥയിലാണ് ലോകത്തിലെ ഏറ്റവും വേഗതയുള്ള ആംബുലന്‍സ് ഉപയോഗിച്ച് പോലീസ് വൃക്കകള്‍ എത്തിച്ചത്. യാത്രയ്ക്കായി ലംബോര്‍ഗിനി ഹുറാക്കനാണ് പോലീസ് ഉപയോഗിച്ചത്.
കഴിഞ്ഞ ഡിസംബര്‍ 20-നായിരുന്നു ഈ ദൗത്യം. ഇറ്റലിയിലെ വടക്കു കിഴക്കന്‍ നഗരമായ പദുവയില്‍ നിന്നാണ് രണ്ട് വൃക്കകളുമായി പോലീസ് ഹുറാക്കന്‍ ലക്ഷ്യസ്ഥാനമായ റോമിലെത്തിയത്. ഈ ജീവന്മരണ യാത്രയിലൂടെ രണ്ട് പേര്‍ക്കാണ് പുതിയ ഒരു ജീവിതം ലഭിച്ചത്.
വൃക്ക സ്വീകരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ക്രിസ്തുമസ് പുതുവത്സര ആശംസകളും ഇറ്റാലിയന്‍ പോലീസ് ഇന്‍സ്റ്റാഗ്രാമിലൂടെ രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം, 2017-ലാണ് ഇറ്റാലിയന്‍ കാര്‍നിര്‍മാതാക്കളായ ലംബോര്‍ഗിനി അവരുടെ ഒരു ഹുറാക്കന്‍ രാജ്യത്തെ പോലീസിന് കൈമാറിയത്. ഹുറാക്കന് പുറമേ ആല്‍ഫ റോമിയോ ജുലിയ, ലാന്റ് റോവര്‍ ഡിസ്‌കവറി, ലംബോര്‍ഗിനി ഗല്ലാര്‍ഡോ തുടങ്ങിയ കാറുകളും ഇറ്റാലിയന്‍ പോലീസിന് സ്വന്തമാണ്.
ഗാംബിയയില്‍ നിന്ന് ബ്രിട്ടനിലേക്ക് വന്ന വിമാനത്തിന്റെ വീല്‍ ബേയില്‍ മൃതദേഹം കണ്ടെത്തി. വിമാനത്തിന്റെ വീല്‍ബേയില്‍ പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. ഡിസംബര്‍ അഞ്ചാം തീയതി ഗാംബിയയുടെ തലസ്ഥാനമായ ബാംജുലില്‍നിന്ന് ലണ്ടനിലെ ഗാറ്റ്വിക്കിലേക്ക് പുറപ്പെട്ട ടി.യു.ഐ. എയര്‍വേയ്സിന്റെ വിമാനത്തിലാണ് സംഭവം.
മരിച്ചയാളെ തിരിച്ചറിയാനായിട്ടില്ലെന്നും യു.കെയിലെ സസെക്സ് മെട്രോപോളിറ്റന്‍ പോലീസ് അറിയിച്ചതായി ഗാംബിയന്‍ സര്‍ക്കാര്‍ പ്രസ്താവനയില്‍ അറിയിച്ചു. രേഖകളില്ലാത്തതിനാല്‍ മരിച്ചയാളുടെ പേര്, പൗരത്വം, യാത്രയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എന്നിവയും അജ്ഞാതമാണെന്നും സര്‍ക്കാര്‍.
മൃതദേഹം പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി. ഡി.എന്‍.എ. പരിശോധനയ്ക്കുള്ള നടപടികള്‍ ബ്രിട്ടീഷ് പോലീസും ഗാംബിയന്‍ അധികൃതരും സംയുക്തമായി പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കുകയാണ്.
ദിലീപിനോടുള്ള തന്റെ സൗഹൃദത്തെ കുറിച്ചും ആരാധനയെ കുറിച്ചും നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി തുറന്നു പറഞ്ഞിട്ടുണ്ട്. ദിലീപ് ചിത്രം ‘പാപ്പി അപ്പച്ച’യിലൂടെയാണ് ധര്‍മ്മജന്‍ സിനിമാരംഗത്തേക്ക് എത്തുന്നത്. ദിലീപിനോടുള്ള സ്‌നേഹത്തെ കുറിച്ച് വീണ്ടും സംസാരിച്ചിരിക്കുകയാണ് ധര്‍മ്മജന്‍.
ദിലീപേട്ടനെ എപ്പോഴും വിളിക്കുന്ന ബന്ധമില്ല. തന്നെ സിനിമയില്‍ കൊണ്ടു വന്ന ആളെന്ന നിലയ്ക്കും. അല്ലാണ്ടും ഒരു സ്‌നേഹം തനിക്ക് പുള്ളിയോടുണ്ട്. ആ സ്‌നേഹം തിരിച്ച് പുള്ളിക്കുമുണ്ട്. എല്ലാ സിനിമകളിലും തന്നെ അഭിനയിക്കാന്‍ വിളിക്കാത്തതില്‍ പരാതി ഒന്നുമില്ല.
അങ്ങോട്ട് വിളിക്കുന്നതിലും കൂടുതല്‍ ചിലപ്പോള്‍ പുള്ളി എന്തെങ്കിലും ആവശ്യത്തിന് ഇങ്ങോട്ട് വിളിക്കാറെ ഉള്ളൂ. പിന്നെ തനിക്ക് കടപ്പാടുണ്ട്, പ്രകടമായല്ല പരസ്യമായി തന്നെ. എന്തുണ്ടെങ്കിലും അങ്ങനെ പറയുന്ന ആളാണ്. തന്റെ നിലപാടുകള്‍ക്ക് ഇതുവരെ മാറ്റം വരുത്തിയിട്ടില്ല.
അത് ശരിയല്ല എന്ന് പറഞ്ഞാല്‍, ശരിയാണെങ്കില്‍ മാറ്റും. അതല്ലാതെ തന്റെ നിലപാടുകള്‍ക്ക് മാറ്റമില്ല. അച്ഛനില്‍ നിന്ന് കിട്ടിയ ഗുണമാണ്. അത് ഇന്നുവരെ കളഞ്ഞ് കുളിച്ചിട്ടില്ല എന്നാണ് ധര്‍മ്മജന്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.
നേരത്തെ ദിലീപ് നടിയെ ആക്രമിച്ച കേസില്‍ അകപ്പെട്ടപ്പോള്‍ ദിലീപിനെ പിന്തുണച്ച് ധര്‍മ്മജന്‍ സംസാരിച്ചിരുന്നു. ഇത് വിമര്‍ശനങ്ങള്‍ ഉണ്ടാക്കുകയും ചെയ്തിരുന്നു. അതേസമയം, എരിഡ എന്ന സിനിമയാണ് താരത്തിന്റെതായി ഒടുവില്‍ റിലീസ് ചെയ്തത്.
രാജ്യത്തിനുള്ളിൽ നിന്ന് വിസ മാറാനുള്ള സൗകര്യം യു.എ.ഇ നിർത്തിലാക്കിയതോടെ പുതിയ വിസയെടുക്കാൻ പ്രവാസികളുടെ നെട്ടോട്ടം. കാറിലും ബസിലും വിമാനത്തിലുമായി ഒമാനിലെത്തി പുതിയ വിസയെടുത്ത് തിരിച്ചുവരാനാണ് ശ്രമം. എന്നാൽ, തിരക്കേറിയതോടെ ഒമാൻ വഴിയുള്ള റോഡ് യാത്രയും ദുഷ്കരമായി.
രാജ്യത്തിനുള്ളിൽ നിന്ന് തന്നെ വിസ മാറാനുള്ള സൗകര്യം കഴിഞ്ഞയാഴ്ചയാണ് യു.എ.ഇ നിർത്തലാക്കിയത്. വിസ മാറണമെങ്കിൽ രാജ്യം വിടണമെന്ന നിബന്ധന യു.എ.ഇയിൽ മുൻപ് ഉണ്ടായിരുന്നെങ്കിലും കോവിഡ് കാലത്ത് ഇതിന് ഇളവ് നൽകിയിരുന്നു. നിയമം മാറിയതോടെ കാലാവധി കഴിഞ്ഞ സന്ദർശക വിസക്കാരും താമസ വിസക്കാരുമെല്ലാം എക്സിറ്റ് അടിച്ച ശേഷം തിരിച്ച് വരണം. ദിവസവും ആയിരക്കണക്കിനാളുകളുടെ വിസ കാലാവധി കഴിയുന്നുണ്ട്. ഇവരെല്ലാം ഒമാൻ അതിർത്തിയിലേക്ക് ഒഴുകിയെത്തിയതോടെ അതിർത്തി വഴി അത്യാവശ്യ വാഹനങ്ങൾ മാത്രമെ കടത്തി വിടുന്നുള്ളൂ. എല്ലാ ബസുകളും അതിർത്തി കടത്തി വിടുന്നില്ല. സർക്കാർ അംഗീകൃത ബസുകൾ മാത്രമാണ് കടത്തിവിടുന്നത്.
ഇതോടെ യാത്രക്കാർ വിമാന മാർഗം ഒമാനിലെത്തി തുടങ്ങി. വിസയും ടിക്കറ്റും ഉൾപെടെ 1400 ദിർഹത്തിനുമുകളിലാണ് ഇതിന് വേണ്ടി വരുന്ന ചിലവ്. ഒമാനിൽ എത്തിയ ശേഷം വിസ എടുത്ത് തിരിച്ചുവരും. എന്നാൽ, വിസ ലഭിക്കാൻ വൈകുന്നവർക്ക് ഒമാനിൽ തങ്ങേണ്ടിയും വരുന്നു. സീസൺ സമയമായതിനാൽ ആയിരക്കണക്കിനാളുകൾ സന്ദർശക വിസയിൽ യു.എ.ഇയിലുണ്ട്. കൃത്യസമയത്ത് വിസ പുതുക്കാൻ കഴിയാത്തതിനാൽ പലർക്കും പിഴ അടക്കേണ്ടിയും വരുന്നുണ്ട്.
വീട്ടമ്മയുടെ മൃതദേഹം റബ്ബർ തോട്ടത്തിൽ ജീർണ്ണിച്ച നിലയിൽ കണ്ടെത്തി. കിളിമാനൂർ പഴയ കുന്നുമ്മൽ ഊമൺപള്ളിക്കര ഇരുപ്പിൽ പുഷ്പ നിലയത്തിൽ എസ് എസ് അജിലിയാണ് [45] മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് തൊട്ടടുത്തായി ഒരു ഇരുചക്ര വാഹനവും കണ്ടെത്തിയിട്ടുണ്ട്.
കിളിമാനൂർ പഞ്ചായത്തിൽ പാങ്ങൽ തടത്തിൽ റബർ തോട്ടത്തിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. ഇന്ന് വൈകുന്നേരം നാട്ടുകാരാണ് മൃതദേഹം കാണുന്നത് .തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
ഞായറാഴ്ച ഭർതൃവീട്ടിൽ നിന്ന് അജിലിയെ രാവിലെ പതിനൊന്ന് മണിയോടെ കാണാതായതായി ഭർതൃവീട്ടുകാർ കിളിമാനൂർ പൊലീസിൽ പരാതിപ്പെട്ടിരുന്നു. ഇതിനിടയിലാണ് മൃതദേഹം കണ്ടെത്തുന്നത്.
കിളിമാനൂർ പൊലീസ് കേസെടുത്തു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നടപടികൾക്ക് ശേഷം മൃതദേഹം ചൊവ്വാഴ്ച ഉച്ചയോടെ വീട്ടുവളപ്പിൽ സംസ്കരിക്കും. ഭർത്താവ്: രഞ്ജിത്ത് മക്കൾ: സാന്ദ്ര, സരിഗ
ക്രിസ്മസ് ആഘോഷങ്ങളും യാത്രകളും ദുരിതമാക്കി യുകെയില്‍ ഉടനീളം മഴ. രാജ്യത്തെ റോഡുകളില്‍ യാത്രക്കിറങ്ങുമ്പോൾ സൂക്ഷിക്കണമെന്നു ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആഘോഷ സീസണില്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ റോഡില്‍ യാത്ര ചെയ്യുന്ന ഘട്ടത്തിലാണ് ഡ്രൈവര്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചത്.
അതിശക്തമായ മഴ മൂലം രാജ്യത്തെ റോഡുകളില്‍ വന്‍ ഗതാഗത കുരുക്കാണ് രൂപപ്പെട്ടത്. കനത്ത മഴയില്‍ നിരവധി അപകടങ്ങള്‍ യുകെയുടെ വിവിധ ഭാഗങ്ങളിലെ റോഡുകളിൽ ഉണ്ടായി. മോട്ടർവേ 65 റോഡിൽ ഇരുവശത്തേക്കുമുള്ള യാത്രകള്‍ ഏതാനും സമയം നിര്‍ത്തി വെയ്‌ക്കേണ്ടതായും വന്നു. മോട്ടർവേ 25 റോഡ് ഉൾപ്പടെ യുകെയിലെ മിക്ക മോട്ടർവേ റോഡുകളിലും കനത്ത ഗതാഗത കുരുക്ക് ഉണ്ടായി.
യുകെയിൽ ഉടനീളം റെയിൽവേ ഉൾപ്പെടെ വിവിധ വിഭാഗം ജീവനക്കാർ പണിമുടക്ക് നടത്തുന്നതിനാൽ ജനങ്ങള്‍ സ്വന്തം കാറുകളില്‍ യാത്ര നടത്തുന്നതിനാലാണ് ഇത്രയേറെ ഗതാഗത കുരുക്ക് ഉണ്ടായത്. അതിനിടെ ഈ ക്രിസ്മസിന് ഒരു ദശലക്ഷത്തിലേറെ ജനങ്ങള്‍ക്ക് കോവിഡ് പിടിപെടുമെന്നാണ് മുന്നറിയിപ്പ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കോവിഡ് കേസുകളുടെ എണ്ണത്തില്‍ 9 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്.
ആഘോഷകാലത്ത് പനിയോ കോവിഡോ ബാധിച്ചതായി സംശയിക്കുന്നവര്‍ പ്രിയപ്പെട്ടവരില്‍ നിന്നും അകലം പാലിക്കണമെന്നാണ് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി മേധാവികള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കോവിഡ് പോസിറ്റീവ് ആയതോടെ നിരവധി പേര്‍ക്കാണ് ആഘോഷങ്ങള്‍ റദ്ദാക്കേണ്ട അവസ്ഥ വന്നിരിക്കുന്നത്. അതേസമയം, ഭൂരിപക്ഷം പേരും ആഘോഷത്തില്‍ പങ്കെടുക്കും. ഇത് അപകടകരമാവും.
ഇംഗ്ലണ്ടില്‍ ഡിസംബര്‍ 9 വരെയുള്ള ആഴ്ചയിലെ ഓരോ ദിവസവും 1.2 ദശലക്ഷം ആളുകൾക്കു വീതം കോവിഡ് പിടിപെട്ടതായാണ് നാഷനല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് വ്യക്തമാക്കുന്നത്. നാലു ദിവസം മുന്‍പ് 1.1 ദശലക്ഷത്തിൽ നിന്നാണ് ഈ വളര്‍ച്ച. തണുപ്പേറിയ കാലാവസ്ഥയില്‍ ആളുകള്‍ ഇന്‍ഡോറില്‍ അധികമായി ആഘോഷങ്ങളില്‍ ഒത്തുചേര്‍ന്നതാണ് പ്രശ്നമായി കരുതുന്നത്.
ഡിസംബര്‍ 9 വരെയുള്ള കണക്ക് മാത്രമാണ് നാഷനല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിൽ നിന്നും ലഭ്യമായിട്ടുള്ളതെന്ന് ഈസ്റ്റ് ആംഗ്ലിയ യൂണിവേഴ്സിറ്റി പബ്ലിക് ഹെല്‍ത്ത് വിദഗ്ധന്‍ പ്രഫ പോള്‍ ഹണ്ടര്‍ പറഞ്ഞു. കോവിഡ് ഉയരുന്നുണ്ടെങ്കിലും മുന്‍പത്തെ പോലെ കുതിപ്പില്ല. ക്രിസ്മസിലേക്കുള്ള ദിനങ്ങളില്‍ വൈറസ് പടരുമെങ്കിലും ഇതിന് ശേഷം ഇടവേള വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇംഗ്ലണ്ട്, സ്‌കോട്ട്ലൻഡ്, വെയില്‍സ് എന്നിവിടങ്ങളിലെ ആശുപത്രികളിലെത്തുന്ന രോഗികളുടെ എണ്ണം ഉയരുന്നതായാണ് ഏറ്റവും പുതിയ കണക്ക് വ്യക്തമാക്കുന്നത്. വീണ്ടും മാസ്കും സാനിറ്റൈസറും ജീവിതത്തിന്റെ ഭാഗമാകുന്ന അവസ്ഥ ഉണ്ടായേക്കും.
ഇന്ത്യയില്‍ ചരിത്രം പഠിപ്പിക്കുന്ന രീതി ജനങ്ങളില്‍ അപകര്‍ഷതാ ബോധം വളര്‍ത്താനേ ഉതകൂവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.സിഖ് ഗുരുവായ ഗോബിന്ദ് സിംഗിന്റെ മക്കളെ മതം മാറി മുസ്‌ളീമാകാത്തതിന്റെ പേരില്‍ മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബ് ക്രൂരമായി കൊലപ്പെടുത്തുകയാണുണ്ടായതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഗുരുഗോബിന്ദ് സിംഗിന്റെ മക്കളായ സൊരേവാര്‍ സിംഗിനെയും ഔറംഗസേബ് കൊലപ്പെടുത്തിയതിന്റെ വാര്‍ഷികാചരണ പരിപാടിയായ വീര്‍ബല്‍ദിവസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡല്‍ഹിയിലെ മേജര്‍ ധ്യാന്‍ചന്ദ് സേറ്റഡിയത്തിലായിരുന്നു ഈ പരിപാടി
മൂന്നൂറ് വര്‍ഷം മുമ്പ് നടന്ന ഈ ധീരബലിദാനം അനുസ്മരിക്കപ്പെടേണ്ടതാണ്. ഇത്തരം ധീര രക്തസാക്ഷികളുടെ ചരിത്രങ്ങള്‍ രാജ്യത്തെ ജനതയുടെ മനസില്‍ ആത്മാഭിമാനം നിറക്കേണ്ടതാണ്. എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ ഇന്ത്യയില്‍ ചരിത്രം പലപ്പോഴും നേരായ ദിശകളിലൂടെയല്ല പഠിപ്പിക്കുന്നതെന്നും നരേന്ദ്രമോദി പറഞ്ഞു.ഇന്ത്യയുട ഭാവി ശോഭനമാകണമെങ്കില്‍ ഇത്തരം ഏക പക്ഷീയമായ ചരിത്രങ്ങള്‍ പഠിപ്പിക്കുന്ന രീതി അനവസാനിപ്പിക്കണമെന്നും മോദി പറഞ്ഞു.
ഗുരു ഗോബിന്ദ് സിംഗിന്റെ പത്തും ഏഴും വയസുള്ള രണ്ട് ആണ്‍മക്കളെയാണ് സിഖ് വിശ്വാസം ഉപേക്ഷിച്ച് ഇസ്ലാം മതം സ്വീകരിക്കാത്തതിന്റെ പേരില്‍ ഔറംഗസീബിന്റെ സേനാനായകനായ വസീര്‍ഖാന്‍ ജീവനോടെ മതിനുള്ളില്‍ അടച്ച് വധിച്ചത്. ഔറംഗസേബിന്റെ മതഭീകരതക്കെതിരെ ഗുരുഗോബിന്ദ് സിംഗ് നിലകൊണ്ടതുകൊണ്ടാണ് ഈ ക്രൂര കൃത്യം ചെയ്തതെന്നും മോദി അനുസ്മരിച്ചു.
പത്താമത്തെ സിഖ് ഗുരുവായ ഗുരു ഗോബിന്ദ് സിംഗിന്റെ മക്കളായ സോരേവാര്‍സിംഗിനെയും ഫത്തേസിംഗിനെയും ഔറംഗസേബ് വധിച്ച ദിവസമായ ഡിസംബര്‍ 26 നാണ് ലോകത്തെങ്ങുമുള്ള സിഖ് സമൂഹം വീര്‍ബല്‍ ദിവസ് ആയി ആചരിക്കുന്നത്.
നടന്‍ സുശാന്ത് സിങ് രജ്പുതിനെ കൊലപ്പെടുത്തിയത് തന്നെയെന്ന് ഞെട്ടി്കുന്ന വെളിപ്പെടുത്തലുമായി ആശുപത്രി ജീവനക്കാരന്‍. സുശാന്തിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തിയ മുംബൈ കൂപ്പര്‍ ഹോസ്പിറ്റലിലെ ടീം അംഗമായിരുന്ന ജീവനക്കാരനാണ് അവകാശവാദവുമായി രംഗത്തെത്തിയത്.
നടനെ തന്റെ അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹത ഇപ്പോഴും ബാക്കി നില്‍ക്കെയാണ് ആശുപത്രി ജീവനക്കാരന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. ടിവി9-ന് നല്‍കിയ അഭിമുഖത്തില്‍ രൂപ്കുമാര്‍ ഷാ എന്നയാളാണ് സുശാന്ത് ആത്മഹത്യ ചെയ്തതല്ലെന്നും അദ്ദേഹത്തെ കൊലപ്പെടുത്തിയത് തന്നെയാണെന്നും വെളിപ്പെടുത്തിയത്.
‘സുശാന്ത് സിംഗ് രജ്പുത് അന്തരിച്ചപ്പോള്‍, ഞങ്ങള്‍ക്ക് അഞ്ച് മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി കൂപ്പര്‍ ഹോസ്പിറ്റലില്‍ ലഭിച്ചിരുന്നു. ഇതിലൊന്ന് സുശാന്തിന്റേതാണെന്ന് പിന്നീടാണ് മനസിലായത്. സുശാന്തിന്റെ ശരീരത്തില്‍ നിരവധി പാടുകളുണ്ടായിരുന്നു, കഴുത്തിലും മൂന്ന് അടയാളങ്ങള്‍ കണ്ടിരുന്നു’- രൂപ്കുമാര്‍ പറയുന്നു.
ഉന്നതാധികാരികളുടെ നിര്‍ദ്ദേശപ്രകാരം സുശാന്തിന്റെ മൃതദേഹത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്താന്‍ മാത്രമേ തങ്ങളുടെ ടീമിന് അനുവാദമുണ്ടായിരുന്നുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2020 ജൂണ്‍ 14നാണ് ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുതിനെ ബാന്ദ്രയിലെ വസതിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യ ചെയ്തതാണെനന്നായിരുന്നു പോലീസിന്റെയടക്കം നിഗമനമെങ്കിലും കൊലപാതകമാണെന്ന് ചൂണ്ടിക്കാട്ടി സുശാന്തിന്റെ കുടുംബം രംഗത്തെത്തി.
നാളുകള്‍ കഴിഞ്ഞിട്ടും കേസിലെ ദുരൂഹത ഇപ്പോഴും ബാക്കിയാണ്. സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സിബിഐ), നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി), എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) എന്നീ പ്രധാന കേന്ദ്ര ഏജന്‍സികളാണ് സുശാന്തിന്റെ മരണം അന്വേഷിക്കുന്നത്.
നടന്റെ പെട്ടെന്നുള്ള വിയോഗത്തിന് ശേഷം ബോളിവുഡിലെ ചില ഭാഗങ്ങളില്‍ മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ച് എന്‍സിബി അന്വേഷണം ആരംഭിച്ചിരുന്നു. മരണസമയത്ത് സുശാന്ത് നടി റിയയുമായി പ്രണയത്തിലായിരുന്നു. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസില്‍ 2020 ല്‍ റിയയെയും സഹോദരന്‍ ഷോക് ചക്രവര്‍ത്തിയെയും എന്‍സിബി അറസ്റ്റ് ചെയ്തിരുന്നു.
ഒരു മാസത്തിലേറെയായി നടി മുംബൈയിലെ ബൈക്കുള ജയിലിലായിരുന്നു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് മയക്കുമരുന്നുമായി ബന്ധപ്പെട്ട രണ്ട് കേസുകള്‍ എന്‍സിബി രജിസ്റ്റര്‍ ചെയ്തിരുന്നു. റിയക്കും സഹോദരനും പുറമേ മറ്റ് നിരവധി പേരെയും കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ എന്‍സിബി അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
ആമസോണിന്റെ ഓഫര്‍ ലെറ്റര്‍ വിശ്വസിച്ച് മൈക്രോസോഫ്റ്റില്‍ ഉണ്ടായിരുന്ന ജോലി കളഞ്ഞ് കാനഡയിലേക്ക് പറന്ന ഇന്ത്യന്‍ യുവാവിന് കിട്ടിയത് എട്ടിന്റെപണി.ജോലിക്ക് കയറും മുന്‍പേ പിരിച്ചുവിടപ്പെട്ട ഹതഭാഗ്യനായ ഒരു ഇന്ത്യന്‍ ടെക്കിയാണ് ഇപ്പോള്‍ ഓണ്‍ലൈന്‍ വാര്‍ത്തകളിലെ താരം.
ബംഗളൂരു സ്വദേശി ആരുഷ് നാഗ്പാലാണ് അമേരിക്കന്‍ ഇ-കൊമേഴ്‌സ് ഭീമനായ ആമസോണിന്റെ തീരുമാനത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായത്. ആമസോണില്‍ നിന്ന് ലഭിച്ച ജോബ് ഓഫറില്‍ പ്രതീക്ഷയര്‍പ്പിച്ച് മൈക്രോസോഫ്റ്റ് ഇന്ത്യയിലെ സുരക്ഷിതമായ ജോലിയും ഉപേക്ഷിച്ച് കാനഡയില്‍ പോയതായിരുന്നു ആരുഷ്.
സ്വന്തം നാട്ടില്‍ തന്നെയുള്ള ജോലി വേണ്ടെന്ന് വെച്ച് കാനഡയില്‍ താമസം തുടങ്ങിയപ്പോഴാണ് ആമസോണ്‍ ജോബ് ഓഫര്‍ പിന്‍വലിച്ചതായി ആരുഷിനെ അറിയിച്ചത്. ഇതോടെ ലിങ്ക്ഡ്ഇന്നില്‍ തന്റെ സങ്കടം വിവരിച്ചുകൊണ്ട് ആരുഷ് പോസ്റ്റിട്ടതോടെയാണ് സംഭവം പുറത്ത് അറിയുന്നത്.
ആമസോണ്‍ കാനഡയിലെ ഓഫീസിലേക്കാണ് ആരുഷിനെ ക്ഷണിച്ചത്. ഓഫര്‍ പ്രകാരം കാനഡയിലെ വാന്‍ഗൂവറിലേക്ക് ആരുഷ് താമസം മാറുകയും ചെയ്തു. എന്നാല്‍ ജോയിന്‍ ചെയ്യേണ്ട തീയതിയുടെ തലേന്ന് ഓഫര്‍ പിന്‍വലിച്ചതായി കമ്പനിയുടെ അറിയിപ്പ് ലഭിക്കുകയും ചെയ്തു.
കാനഡയിലേക്ക് പുറപ്പെടും മുമ്പ് യാത്രാവിവരം കമ്പനിയെ അറിയിച്ചിരുന്നുവെന്നും വര്‍ക്ക് പെര്‍മിറ്റ് ഉള്‍പ്പടെ തനിക്ക് ലഭിച്ചുവെന്നും ആരുഷ് സാക്ഷ്യപ്പെടുത്തുന്നു. പതിനായിരത്തോളം ജീവനക്കാരെയായിരുന്നു സമീപകാലത്തായി ആമസോണ്‍ പിരിച്ചുവിട്ടത്.
വരും ദിവസങ്ങളില്‍ കൂടുതല്‍ ആളുകളെ കമ്പനി പിരിച്ചുവിടാന്‍ ഒരുങ്ങുകയുമാണ്. എന്നാല്‍, അതിനെല്ലാം പുറമേ, ചില പുതിയ നിയമനക്കാര്‍ക്ക് അയച്ച ഓഫര്‍ ലെറ്ററുകളും ആമസോണ്‍ റദ്ദാക്കുന്നുണ്ടെന്നാണ് അറിയുന്നത്.
ജോസ്ന സാബു സെബാസ്റ്റ്യൻ
ഒരു ലോഡ് ശത്രുക്കളെ പ്രതീക്ഷിച്ചുകൊണ്ട് എഴുതുന്നത്
ഞാൻ ഈ പറയുന്നത് പൊളിറ്റിക്‌പരമായോ വാശിപരമായോ ഒക്കെ എടുത്താൽ എനിക്ക് ജയിക്കാൻ കഴിയില്ല .
അതിനാൽ തികച്ചും മാനുഷിക പരിഗണന മാത്രം ചിന്തിച്ചുകൊണ്ട് ചില കാര്യങ്ങൾ കുറിക്കട്ടെ ..
പണവും പ്രശസ്തിയും അതിഷ്ടമല്ലാത്തവർ ആരുണ്ട് ?
പക്ഷേ ഇവ രണ്ടും മാത്രമല്ല ജീവിതം എന്ന് മനസിലാക്കുന്നിടത്ത് നമ്മൾ ജീവിച്ചു തുടങ്ങും . കാരണം
വെറും പതിനായിരം രൂപ ശമ്പളവും, ബാക്കി കാർന്നോർമാരുണ്ടാക്കിയതിന്റെ അംശത്തിൽ നിന്നും കടം പറ്റി ജീവിച്ചോണ്ടിരുന്ന നമ്മൾ കടൽതാണ്ടി ഇവിടെ വന്ന് ഇവിടുത്ത ഗവൺമെന്റിനെ തെറിവിളിക്കുമ്പോൾ അതിനുള്ള എന്ത് യോഗ്യതയാണ് നമുക്കുള്ളത് എന്നുകൂടെ ആലോചിക്കേണ്ടതുണ്ട് .
ജീവിത ചിലവുകൾ കൂടുമ്പോൾ അർഹിക്കുന്ന ശമ്പളം അത് ചോദിക്കുന്നതിൽ തെറ്റില്ല , ഇംഗ്ലീഷുകാർ അത് മാന്യമായി ചോദിക്കുകയും പിന്നീട് പതിവ് പോലെ തന്നെ അവരുടെ ജീവിതചര്യ തുടരുകയും ചെയ്യുമ്പോൾ മലയാളികളായിട്ടുള്ളവർ അതും നേഴ്‌സുമാർ പോലുമല്ലാത്തവർ ഇതിനെ പിടിച്ചു കത്തിച്ചു പുകച്ചു ആകെ മൊത്തം ആൾക്കാരെ ശ്വാസം മുട്ടിക്കുന്നു . അവർ ആ കത്തിച്ച പുകയിൽ പെട്ട് സത്യമേത് മിഥ്യയേത് എന്നറിയാതെ നട്ടം തിരിയുന്ന പുതുതലമുറയിൽപ്പെട്ടവർ .
മാനുഷിക പരിഗണന കൂടുതലുള്ളൊരു നാടാണിത് . യുദ്ധങ്ങൾ നേരിൽ കണ്ടു അനുഭവിച്ചവരുടെ അവശേഷിപ്പുകളെ, ജീവിതത്തോട് സുല്ലുപറയാറായവരെ ഒക്കെ അവരുടെ നടേത് കളറേത് എന്ന് നോക്കി വേർതിരിക്കാതെ, അവരുടെ ആരോഗ്യ പാലനത്തിൻ മുൻതൂക്കം കൊടുക്കുന്നത് കൊണ്ടുമാത്രമാണ് നമ്മളിന്നീ തെറിപറയുന്ന സായിപ്പൻ ഗവൺമെന്റ് പല നാടുകളിൽ നിന്നും വിവിധ തരം ഹെൽത്ത് വർക്കർമാരെ കൊണ്ടുവന്നത് .
എങ്ങനെയെങ്കിലും ഇവിടെ വന്നൊരു മെച്ചപ്പെട്ട ജീവിതം സ്വപ്നം കണ്ട് കൊതിച്ചിരുന്ന നമ്മൾ, അവർ തരാമെന്ന് പറഞ്ഞത് ഒരു മടിയും കൂടാതെ കൈനീട്ടി സ്വീകരിക്കുകയും, അതിൽ വളരുകയും ചെയ്തു . പക്ഷെ നാൾ രണ്ടു കഴിഞ്ഞപ്പോൾ അവരുടെ ഓഫർ നമുക്കിന്ന് പോരാതെയായി .
കോവിഡ് കാലത്ത്, ഗർഭാവസ്ഥകളിൽ , പ്രസവ ശേഷം , അതിനു ശേഷം കുഞ്ഞുങ്ങളുടെ പലതരം അരിഷ്ടതകളിൽ , കുടുംബപ്രശ്ന കാലങ്ങളിൽ , അനാരോഗ്യ കാലത്ത്, മാനസിക സംഘർഷ ഇടവേളകളിലൊക്കെ തന്നെ ശമ്പളമൊട്ടും തന്നെ കുറയാതെ നമ്മളെ ഇവർ പിടിച്ചെഴുന്നേല്പിക്കുന്നവരാണ് . അത് എൻഎച്ച്എസ്സിന്റെ മാത്രം ഒരു അനുകമ്പയല്ല , അതിൽ ഗവൺമെന്റിന്റെ കരുതലും സ്നേഹവും പ്രകടമായവ തന്നെയാണ് .
അതെ, ജീവിത ചിലവ് ഉയരുമ്പോൾ ശമ്പളം ഉയരേണ്ടതുണ്ട് , പക്ഷെ നേഴ്‌സുമാർ അല്ലാത്തവർ ഇതിനെതിരെ എന്തിനിത്ര ആഞ്ഞടിക്കുന്നുവെന്നറിയില്ല. കൗശലം കൂടുതലായതിനാൽ ഈയിടെ നടത്തിയ ഒരു അനോണിമസ് സർവ്വേയിൽ നിന്നും മനസിലാക്കാൻ കഴിഞ്ഞത് ഇവിടെ നേഴ്‌സുമാർക്ക് ശമ്പള വർദ്ധനവല്ല വേണ്ടത് മറിച്ചു സ്റ്റാഫ് ഷോർട്ടേജ് ഇല്ലാതാക്കി മെച്ചപ്പെട്ട വർക്കിങ് കണ്ടീഷൻ കൊടുക്കുക എന്നതാണ് അവർ ആഗ്രഹിക്കുന്നത് എന്നാണ് . അല്ലാതെ ശമ്പളവർദ്ധനവ് അവർ ചിന്തിക്കുന്നില്ല .
അതിനു പുറമെ എങ്ങനെയെങ്കിലും സ്റ്റാഫ് ഷോർട്ടേജ് പരിഹരിക്കാൻ ഫ്രീ ടിക്കറ്റും വിസയും മൂന്നു മാസ ജീവിത ചിലവും വാടകയുമെല്ലാം മുടക്കി നമ്മളെ ഇവിടെ കൊണ്ട് വന്ന് ഉടനെ തന്നെ ഒട്ടേറെ പേർ ഗർഭാവസ്ഥയിലേക്കും, പിന്നീട് അതിനോടനുബന്ധിച്ച അരിഷ്ടതകളിലേക്കും, ശേഷ കാല ശുശ്രൂഷയിലേക്കുമെല്ലാം മുഴുവൻ ശമ്പളവും കൈപ്പറ്റി തുടരെ തുടരെ കടന്ന് പോകുമ്പോൾ നമ്മളെ കൊണ്ടുവന്ന, അതിന് കൂട്ട് നിന്ന, എൻഎച്ച്എസ്സിന് ഗവൺമെന്റിന് നഷ്ടങ്ങളുടെ മേൽ നഷ്ടമല്ലാതെ എന്തുണ്ട് ബാക്കി ….
സ്റ്റാഫ് ഷോർട്ടേജ് നികത്താൻ വന്ന നമ്മൾ തന്നെ പലവിധത്തിൽ സ്റ്റാഫ് ഷോർട്ടേജിന് പിന്നെയും ചാലുകൾ കീറി കൂടുതൽ വികൃതമാക്കി കൊടുക്കുന്നു . എന്നിട്ട് അവർക്കെതിരെ ആക്രോശിക്കുന്നു ….
ഒരുകാലത്തും പണത്തോടുള്ള ആർത്തിയും പ്രശസ്തിക്കുവേണ്ടിയുള്ള പിടിമുറുക്കങ്ങളും മലയാളി ഉള്ളത്ര നാൾ തുടർകഥ ആയികൊണ്ടേയിരിക്കും ……
അതിനാൽ ചിന്തിക്കുക നമുക്കീ പിടിവലി ആവശ്യമുള്ളതാണോ ?
പകരം നമുക്ക് നമ്മളുടെ പല കാര്യങ്ങളും ഇത്തിരി കൂടി റെസ്പോൺസിബിളായി ചിന്തിക്കാമെന്ന് തോന്നുന്നു ….