Latest News

ക്രിസ്റ്റ്യാനോ റൊണാൾഡോക്കും ലയണൽ മെസിക്കും എതിരെ ഗുരുത ആരോപണവുമായി മുസ്ലിം പണ്ഡിതൻ രംഗത്ത് എത്തി. റൊണാൾഡോക്ക് അടിസ്ഥാന വിദ്യാഭ്യാസം ഇല്ലെന്നും അതിനാൽ തന്നെ അയാൾക്ക് വിവരം ഇല്ലെന്നും പണ്ഡിതൻ പറഞ്ഞു. മെസി അനേകം മദ്യ ബ്രാന്റുകളുടെ അംബാസിറ്റർ ആണെന്നും മെസി മദ്യപിച്ച് ലക്കുകെട്ട് നടക്കുന്ന ആരും കാണാത്ത ഒരു വീഡിയോ ഇപ്പോൾ വൈറൽ ആണെന്നും പറഞ്ഞ് കുറ്റപ്പെടുത്തി.

പ്രസംഗത്തിന്റെ തുടക്കത്തിൽ മെസിയെ കുറ്റം പറഞ്ഞ് തുടങ്ങിയ പണ്ഡിതൻ, മെസി യുവാക്കളെ മദ്യപിക്കാൻ പ്രോത്സാഹിപ്പിക്കുന്നു എന്നും യുവാക്കളെ വഴിതെറ്റിക്കാനാണ് ഇത്തരം കമ്പനികളുടെ ബ്രാൻഡ് അംബാസിറ്റർ സ്ഥാനത്ത് ഇരിക്കുന്നതെന്നും പറഞ്ഞു.

സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കാത്തവർ മണ്ടന്മാർ ആണെന്നും റൊണാൾഡോക്ക് ഒരു വിവരും ഇല്ലെന്നും ഉസ്താദ് തുടർന്ന് പറഞ്ഞു. റൊണാൾഡോക്ക് യാതൊരു വിവരവും ഇല്ലെന്നും ഇംഗ്ലീഷിൽ നന്നായി സംസാരിക്കാൻ പോലും അറിയില്ലാത്തതിനാൽ ഇഷ്ട വിഷയം ഏതാണെന്ന് റിപ്പോർട്ടർ ചോദിച്ചപ്പോൾ സയൻസ് എന്ന് പറഞ്ഞതിന് പകരം സിൻസ് എന്നാണ് പറഞ്ഞത് എന്നും ആരാധിക്കുന്ന താരത്തിന് ലോകം മുഴുവൻ ആരാധിക്കുന്ന റൊണാൾഡോ മണ്ടൻ ആണെന്നും കുറ്റപ്പെടുത്തി. എത്ര ഭാര്യമാർ ഉണ്ടെന്ന് റൊണാൾഡോക്ക് പോലും ഓര്മയില് എന്നും വ്യഭിചാരി ആണെന്നും പറഞ്ഞു.

ഇന്ത്യയുടെ വൈറ്റ് ബോൾ ടീമുകളുടെ ചുമതല ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയെ ഏൽപ്പിക്കാൻ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. ബിസിസിഐ ഉന്നതർ പാണ്ഡ്യയുമായി പദ്ധതി ചർച്ച ചെയ്തിട്ടുണ്ടെന്നും ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റൻ പ്രതികരിക്കാൻ കുറച്ച് സമയം ആവശ്യപ്പെട്ടതായും റിപ്പോർട്ട് .

“പുതിയ സീനിയർ സെലക്ഷൻ കമ്മിറ്റി രൂപീകരിച്ചതിന് ശേഷം അവരുമായി കൂടിയാലോചിച്ചതിന് ശേഷം മാത്രമേ നിർണായകമായ കോൾ എടുക്കൂ. ബിസിസിഐക്ക് ഈ പദ്ധതിയുണ്ട്, അദ്ദേഹവുമായി ഇത് ചർച്ച ചെയ്തിട്ടുണ്ട്. പ്രതികരിക്കാൻ ഓൾറൗണ്ടർ കുറച്ച് ദിവസങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. അതിനെക്കുറിച്ച് അദ്ദേഹം എന്താണ് ചിന്തിക്കുന്നതെന്ന് നമുക്ക് നോക്കാം.

ഇതുമായി ബന്ധപ്പെട്ട് ഒരു തീരുമാനവും എടുത്തിട്ടില്ല, അതെ, അദ്ദേഹത്തിന് വൈറ്റ്-ബോൾ ക്രിക്കറ്റിന്റെ ക്യാപ്റ്റൻസി നൽകാനുള്ള ആലോചനയിലാണ് ഉദ്യോഗസ്ഥർ (ബിസിസിഐ). കാര്യങ്ങൾ എങ്ങനെ മുന്നോട്ട് പോകുന്നുവെന്ന് നോക്കാം, ”അതിൽ പറഞ്ഞു.രോഹിതിന്റെ മോശം ഫോമും സ്ഥിരമായി പരിക്ക് പറ്റുന്നതും അവരെ ഇത്തരം തീരുമാനം എടുക്കാൻ പ്രേരിപ്പിച്ചിട്ടുണ്ട്.

 

ഇന്നലെ നടന്ന രണ്ടാം പാദ 12 മണിക്കൂർ നേഴ്സിംഗ്‌ സമരത്തിനു ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ ലണ്ടനിൽ നടന്ന മാർച്ചിൽ കൈരളി യുകെ പ്രതിനിധികളായി പ്രസിഡന്റ്‌ പ്രിയ രാജൻ, ദേശീയ കമ്മറ്റി അംഗം ബിജോയ്‌ സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു. ലേബർ പാർട്ടി നേതാവും എം.പിയുമായ ജോൺ മക്ഡൊണൽ ഉൾപ്പെടെ പ്രമുഖർ പങ്കെടുത്ത ഐക്യദാർഢ്യ റാലിയിൽ മലയാളി നേഴ്സിംഗ് സമൂഹത്തെ പ്രതിനിധീകരിച്ച കൈരളിയുടെ സാന്നിദ്ധ്യം ശ്രദ്ദേയമായി.

കേംബ്രിഡ്ജ്‌, ബിർമ്മിങ്ഹാം എന്നിവിടങ്ങളിൽ കൈരളി പ്രവർത്തകർ പിക്കറ്റ്‌ പോയിന്റിൽ സമരത്തിൽ പങ്കാളികളായി. ദേശീയ കമ്മറ്റി അംഗങ്ങളായ പ്രതിഭാ കേശവൻ കേംബ്രിഡ്ജിലും, അഞ്ജന എലിസബത്ത്‌ ബിർമ്മിങ്ഹാമിലും പങ്കെടുത്തു.

നേഴ്സിംഗ്‌ സമൂഹത്തിന്റെ അവകാശ സമരത്തിൽ പങ്കാളികളായ കൈരളി പ്രവർത്തകർക്കും മറ്റ്‌ ബഹുജന ട്രേഡ്‌ യൂണിയൻ സംഘടനാ പ്രവർത്തകർക്കും സമരത്തിൽ പങ്കെടുത്ത്‌ ഐക്യദാർഢ്യം അറിയിച്ച പൊതുസമൂഹത്തിനും കൈരളി ദേശീയ കമ്മറ്റി നന്ദി അറിയിച്ചു.

അഞ്ചലിൽ യുവ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി. അഞ്ചൽ സ്വദേശികളായ ഡോക്ടർ അരവിന്ദ് ദീക്ഷിത്,റാണിമ ദമ്പതികളുടെ മകൾ ഡോ. അർപ്പിത അരവിന്ദ് (30) നെയാണ് വീട്ടിലെ കിടപ്പ് മുറിയിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

എംബിബിഎസ്‌ പഠനം പൂർത്തിയാക്കിയതിന് ശേഷം കർണാടകയിൽ ബിരുദാനന്തര ബിരുദം അവസാന വർഷ വിദ്യാർത്ഥിയായിരുന്നു. അർപ്പിത ആത്മഹത്യ ചെയ്യാനുണ്ടായ സാഹചര്യം വ്യക്തമല്ല. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അർപിതയുടെ മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

സിനിമയിൽ അരങ്ങേറ്റം കുറിച്ച് 20 വർഷങ്ങൾ പൂർത്തിയാക്കിയതിന്റെ സന്തോഷം പങ്കുവച്ച് നടി ഭാവന. കമൽ സംവിധാനം ചെയ്ത ‘നമ്മൾ’ എന്ന ചിത്രത്തിലൂടെ കാമറയ്ക്ക് മുന്നിലെത്തിയ ഭാവന, വർഷങ്ങൾക്ക് ശേഷം നമ്മൾ സിനിമയുടെ സെറ്റിൽ വച്ച് പകർത്തിയ ചിത്രങ്ങൾ പങ്കുവച്ചാണ് സന്തോഷം പങ്കുവച്ചിരിക്കുന്നത്. സിദ്ധാർത്ഥ് ഭരതൻ, ജിഷ്ണു രാഘവൻ തുടങ്ങി നിരവധി പുതുമുഖങ്ങൾ അഭിനയിച്ച ചിത്രം ഏറെ ശ്രദ്ധനേടിയിരുന്നു. ചിത്രത്തിൽ പരിമളം എന്ന കഥാപാത്രത്തെയാണ് ഭാവന അവതരിപ്പിച്ചിരുന്നത്.

ഭാവനയുടെ കുറിപ്പ് ഇങ്ങനെ:

ഇരുപത് വർഷങ്ങൾക്ക് മുമ്പ്, ഈ ദിവസം ഞാൻ ‌’നമ്മൾ’ എന്ന മലയാളം സിനിമയുടെ സെറ്റിലേക്ക് നടന്നു.. എന്റെ അരങ്ങേറ്റ ചിത്രം-സംവിധാനം-കമൽ സാർ. അങ്ങനെ ഞാൻ പരിമളം’ (എന്റെ കഥാപാത്രത്തിന്റെ പേര്) ആയി. തൃശൂർ ഭാഷയിൽ സംസാരിക്കുന്ന ഒരു ചേരി നിവാസി. അവർ എന്റെ മേക്കപ്പ് പൂർത്തിയാക്കിയപ്പോൾ എന്റെ മുഖം മാറിയത് ഞാൻ ഇപ്പോഴും ഓർക്കുന്നു. ‘ആരും എന്നെ തിരിച്ചറിയാൻ പോകുന്നില്ല’എന്ന് ഞാൻ പറഞ്ഞു.

അന്ന് ഞാൻ ഒരു കുട്ടിയായിരുന്നു, എന്തായാലും ഞാൻ അത് ചെയ്തു. പക്ഷെ ഇപ്പോൾ എനിക്കറിയാം, എനിക്ക് ഇതിലും മികച്ച ഒരു അരങ്ങേറ്റം ചോദിക്കാൻ കഴിയുമായിരുന്നില്ല. ഒരുപാട് വിജയങ്ങൾ, നിരവധി പരാജയങ്ങൾ, തിരിച്ചടികൾ, വേദന, സന്തോഷം, സ്‌നേഹം, സൗഹൃദങ്ങൾ… ഇതെല്ലാം എന്നെ ഇന്നത്തെ ഞാനാക്കി രൂപപ്പെടുത്തി. ഇപ്പോഴും ഞാൻ വളരെയധികം കാര്യങ്ങൾ പഠിച്ചുകൊണ്ടിരിക്കുകയാണ്.

ഒരു നിമിഷം തിരിഞ്ഞ് നോക്കുമ്പോൾ എനിക്ക് തോന്നുന്നത് ‘നന്ദി’ മാത്രമാണ്. ഒരു പുതുമുഖമെന്ന നിലയിൽ എന്നിൽ ഉണ്ടായിരുന്ന അതേ നന്ദിയോടും അതേ ഭയത്തോടും കൂടെ ഞാൻ ഈ യാത്ര തുടരുന്നു. മുന്നോട്ടുള്ള യാത്രയെക്കുറിച്ച് ഞാൻ വളരെ ആവേശത്തിലാണ്. അതുപോലെ ജിഷ്ണു ചേട്ടാ നിങ്ങളെ ഞങ്ങൾ മിസ് ചെയ്യുന്നു. PS: എന്റെ അച്ഛന്റെ മുഖത്തെ ആ പുഞ്ചിരി വിലമതിക്കാനാവാ ത്തതാണ്, എനിക്ക് അത് നഷ്ടമായി.

കുപ്രസിദ്ധ സീരിയൽ കില്ലർ ചാൾസ് ശോഭരാജ് ജയിൽ മോചിതനായി പുറത്തേക്ക്. 19 വര്‍ഷമായി കാഠ്മണ്ഡുവിലെ ജയിലില്‍ കഴിയുന്ന ചാൾസ് ശോഭരാജിനെ പ്രായം പരിഗണിച്ച് നേപ്പാള്‍ സുപ്രീംകോടതിയാണ് മോചിപ്പിക്കുന്നത്. ജയിൽ മോചിതനാക്കി 15 ദിവസത്തിനുള്ളിൽ ചാൾസ് ശോഭരാജിനെ നാട്ടിലേക്ക് തിരികെ അയക്കാനാണ് കോടതി നിർദ്ദേശിച്ചിട്ടുള്ളത്. 2003 മുതൽ നേപ്പാളിലെ കാഠ്മണ്ഡു ജയിലിൽ കഴിയുകയാണ് ചാൾസ് ശോഭരാജ്.

വിനോദസഞ്ചാരികളായ അമേരിക്കൻ പൗരന്മാരെ കൊലപ്പെടുത്തിയതിന് 20 വർഷവും, വ്യാജപാസ്‌പോർട്ട് ഉപയോഗിച്ച് രാജ്യത്തേക്ക് കടന്നതിന് ഒരു വർഷവും ഉൾപ്പടെ മൊത്തം 21 വർഷത്തെ തടവാണ് കോടതി ചാൾസ് ശോഭരാജിന് വിധിച്ചിരുന്നത്.

1970-കളിലാണ് ചാള്‍സ് ശോഭരാജിനെ ലോകം അറിയുന്നത്. 1972നും 1976നും ഇടയിൽ രണ്ടു ഡസൻ മനുഷ്യരെയാണ് ചാൾസ് ശോഭരാജ് കൊലപ്പെടുത്തിയത്. ബിക്കിനി കില്ലർ എന്നായിരുന്ന ശോഭരാജിനെ ആദ്യമൊക്കെ അറിയപ്പെട്ടിരുന്നത്. മാധ്യമങ്ങൾ അയാളെ സർപ്പന്റ് എന്ന് വിളിച്ചു(വഞ്ചകൻ, സാത്താൻ ).1976ലാണ് ശോഭരാജ് ആദ്യമായി അറസ്റ്റിലാവുന്നത്. പക്ഷെ പിന്നീട് അയാൾ ജയിൽചാടുകയായിരുന്നു.

പല രാജ്യങ്ങളിൽ യാത്ര ചെയ്ത് പല ഭാഷകളിൽ പ്രാവീണ്യം നേടിയ ചാള്‍സ് കുറ്റകൃത്യങ്ങൾ ദക്ഷിണേഷ്യയിലേക്ക് കൂടി വ്യാപിപ്പിക്കുകയായിരുന്നു. ഇന്ത്യയിലെത്തിയ ഒരു കൂട്ടം ഫ്രഞ്ചു ടൂറിസ്റ്റുകളുടെ ഭക്ഷണത്തിൽ വിഷം കലർത്തിയതിനും ഇസ്രയേലി ടൂറിസ്റ്റിനെ കൊന്നതിനും ശോഭരാജിനും ഭാര്യയ്ക്കുമെതിരേ പോലീസ് കേസെടുത്തു. ഒടുവിൽ ഇത് ശോഭരാജിന്റെ അറസ്റ്റിലേക്ക് ചെന്നെത്തിച്ചു.

1986ൽ ഡൽഹിയിലെ തിഹാർ ജയിലിൽ നിന്നും ശോഭാരാജ് വീണ്ടും സമർഥമായി രക്ഷപ്പെടുകയുണ്ടായി. ഒരുമാസത്തിനു ശേഷം പിന്നെ പിടിയിലായി. 1997-ൽ ജയിൽ മോചിതനായശേഷം ഫ്രാൻസിലേക്ക് പോയ ശോഭരാജിനെ പിന്നീട് കാണുന്നത് 2003-ലാണ്. കാഠ്മണ്ഡുവിലെ എയർപോർട്ടിൽ ബാ​ഗും തൂക്കി സാവധാനം നടന്നു പോകുന്ന മനുഷ്യനെ തിരിച്ചറിഞ്ഞത് നേപ്പാളിലെ ഒരു മാധ്യമ പ്രവർത്തകനായിരുന്നു. അങ്ങനെ ശോഭരാജ് വീണ്ടും ജയിലിലാവുകയായിരുന്നു. നേപ്പാളിൽ നടന്ന ഒരു കൊലപാതക കുറ്റം കൂടി ശോഭരാജിന് മേൽ തുടർന്ന് ചുമത്തപ്പെട്ടു. ഈ പ്രായത്തിലും എണ്ണമറ്റ കേസ്സുകളുടെ വിചാരണ ശോഭരാജിന്റെ പേരിൽ നടക്കുകയാണ്.

അമിതമായ മദ്യലഹരിയിൽ യുവാവിന് നേരെ ആക്രമണം നടത്തിയ നാൽപതുകാരിയായ വീട്ടമ്മയ്‌ക്ക് ശിക്ഷ വിധിച്ച് കോടതി. ആറ് കുട്ടികളുടെ അമ്മയായ ജെമ്മ വൈറ്റ്‌സൈഡ് എന്ന യുവതിയാണ് ലൈംഗികാതിക്രമം നടത്തിയത്. ലിവ‌ർപൂളിലെ ഗൂഡീസൺ പാർക്കിൽ ഫെബ്രുവരി 26നായിരുന്നു സംഭവം.

മാഞ്ചസ്‌റ്റർ സിറ്റി ആരാധികയായ ജെമ്മ സംഭവദിവസം അമിതമായി മദ്യപിച്ചിരുന്നു. മത്സരം കാണാനെത്തിയ എവർടൺ ആരാധകനായ യുവാവിനെ പിന്നിൽ നിന്നെത്തിയ ജെമ്മ ദേഹത്ത് ഉരസുകയും യുവാവിന്റെ ജനനേന്ദ്രിയത്തിൽ കടന്നുപിടിച്ച് ബലാൽസംഗ ഭീഷണി മുഴക്കുകയുമായിരുന്നു. അപ്രതീക്ഷിത ആക്രമണത്തിൽ യുവാവ് സ്‌തബ്ധനായിപ്പോയി. സംഭവത്തിൽ പുരുഷന്മാർക്ക് തുല്യമായ ശിക്ഷ നൽകണമെന്ന് ഇരയായ യുവാവ് വാദിച്ചെങ്കിലും ജെമ്മയ്‌ക്ക് കോടതി നല്ലനടപ്പ് ശിക്ഷയാണ് പ്രധാനമായും വിധിച്ചത്. മാത്രമല്ല495 യൂറോ പിഴശിക്ഷയും വിധിച്ചു.

ഇതിൽ 400 യൂറോയും ഇരയായ യുവാവിനാണ് നൽകേണ്ടത്.സംഭവസമയത്ത് ജെമ്മ അമിതമായി മദ്യപിച്ച നിലയിലായിരുന്നെന്ന് അതിക്രമത്തിനിരയായ യുവാവ് പറഞ്ഞു. ബ്രിട്ടണിൽ ഇരുപതിൽ ഒന്ന് പുരുഷന്മാ‌ർക്ക് നേരെ ലൈംഗികാതിക്രമ ശ്രമമുണ്ടാകുകയോ ആക്രമിക്കപ്പെടുകയോ ചെയ്യപ്പെടുന്നുണ്ടെന്നാണ് ലഭ്യമായ കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതിനിടെയാണ് ഈ സംഭവം.

കോമഡി സ്റ്റാർസ് എന്ന പരിപാടിയിലൂടെ പ്രേക്ഷകർക്കിടയിൽ സുപരിചിതനായ താരമായിരുന്നു ഉല്ലാസ് പന്തളം. നിരവധി ആരാധകരെ ആയിരുന്നു ഈ ഒരു പരിപാടിയിലൂടെ ഉല്ലാസ് സ്വന്തമാക്കിയിരുന്നത്. 50 ഓളം സിനിമയുടെ ഭാഗമായും ഉല്ലാസ് മാറിയിട്ടുണ്ട്. പ്രേക്ഷകരുടെ മനസ്സിൽ എന്നും നിറഞ്ഞുനിൽക്കുന്ന ഒരു കഥാപാത്രം അവതരിപ്പിക്കണമെന്നതാണ് ഉല്ലാസിന്റെ ആഗ്രഹം. ഇപ്പോൾ ഉല്ലാസിന്റെ കുടുംബത്തിൽ നിന്നും ഉള്ള വാർത്തയാണ് ശ്രദ്ധ നേടുന്നത്. ഉല്ലാസിന്റെ ഭാര്യയായ ആശയെ തൂങ്ങിമരിച്ച അവസ്ഥയിൽ കണ്ടെത്തിയത് വലിയതോതിൽ തന്നെ വാർത്തയായി മാറിയിരുന്നു. എന്നാൽ ഉല്ലാസിനെതിരെ യാതൊരു പരാതിയുമില്ല എന്ന് പറഞ്ഞുകൊണ്ടാണ് ഉല്ലാസിന്റെ ഭാര്യ പിതാവ് രംഗത്ത് എത്തിയിരുന്നത്.

തന്റെ മകൾ മാനസിക പിരിമുറുക്കം കാരണമായിരിക്കും മരിച്ചിട്ടുണ്ടാവുക എന്നാണ് ഭർതൃപിതാവ് പറഞ്ഞിരുന്നത്. കൊച്ചുമക്കൾ തന്നോട് പറഞ്ഞതും അങ്ങനെ തന്നെയാണ് എന്നും പറഞ്ഞു. ഉല്ലാസിനെതിരെ ഒന്നും പറയാനില്ല എന്നും ചാച്ചാ എന്നാണ് ഉല്ലാസ് തന്നെ വിളിച്ചിരുന്നത് എന്നുമൊക്കെയാണ് ഭാര്യാപിതാവ് പറഞ്ഞിരുന്നത്. അത്രത്തോളം സ്നേഹമായിരുന്നു ഉല്ലാസിന് തങ്ങളോട്. യാതൊരു വിധത്തിലുള്ള പ്രശ്നങ്ങളും ഉണ്ടായിട്ടില്ല. കുടുംബത്തിലുള്ളവരെ ഉല്ലാസിനെ ഒരിക്കൽ പോലും ബുദ്ധിമുട്ടിക്കാൻ അവിടേക്ക് ചെല്ലുകയോ പണം കടം വാങ്ങുകയോ ഒന്നും ചെയ്തിട്ടില്ല എന്നും പറയുന്നുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ഉല്ലാസിന്റെ കരച്ചിലാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.

ഉല്ലാസ് തന്റെ ഭാര്യ നഷ്ടപ്പെട്ടതിന്റെ വേദനയിലാണ് ഭാര്യ ആശയുടെ മൃതദേഹം കണ്ട് പൊട്ടി കരയുകയായിരുന്നു ഉല്ലാസ് എന്നെയും എൻറെ മക്കളെയും ഒന്നോര്‍ത്തില്ലല്ലോടീ നീ.. എന്ന് പറഞ്ഞ് കൊണ്ടായിരുന്നു ഉല്ലാസിന്റെ കരച്ചിൽ . വല്ലാത്തൊരു അവസ്ഥയിലൂടെ ആണോ ഉല്ലാസ് കടന്നു പോകുന്നത് എന്നും മനസ്സിലാകുന്നു. ഉല്ലാസ് വിദേശത്ത് ആയിരുന്ന സമയത്തായിരുന്നു മകന്റെ പിറന്നാൾ. എന്നാൽ മകന്റെ പിറന്നാൾ ഉല്ലാസ് വരുന്നതിനു മുൻപേ ഭാര്യ നടത്തി എന്നതിന്റെ പേരിലാണ് ഭാര്യയുമായി വാക്ക് തർക്കം ഉണ്ടായത് എന്നും ഈ വാക്ക് തർക്കം കാരണമാണ് ഭാര്യ ആത്മഹത്യ ചെയ്‌തത് എന്നും അറിയാൻ കഴിയുന്നത്.

ടെറസിൽ വിരിച്ചിട്ടിരുന്ന് തുണികൾക്കൊപ്പം ആയിരുന്നു ഭാര്യയുടെ മൃതദേഹം കണ്ടെത്തിയത്. വീട്ടിലുണ്ടായ ചെറിയ ചില പ്രശ്‌നങ്ങൾ മാത്രമായിരുന്നു ഈ ഒരു മരണത്തിന് പിന്നിലേക്ക് കാരണമെന്നും ആളുകൾ പറയുന്നുണ്ട്. പറഞ്ഞു തീർക്കാവുന്ന ചെറിയ ചില പ്രശ്നങ്ങളുടെ പേരിൽ ആത്മഹത്യ തിരഞ്ഞെടുത്തത് ഏറ്റവും വലിയ മണ്ടത്തരം ആണല്ലോ എന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയ മുഴുവൻ പറയുന്നത്. ഇത്തരം കാര്യങ്ങളൊക്കെ ഒന്ന് പറഞ്ഞു തീർത്താൽ മതിയായിരുന്നില്ലേ എന്നും, അതായിരുന്നല്ലോ എളുപ്പമെന്നും ആളുകൾ പറയുന്നു. ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല എന്ന് ഇനിയും എന്നാണ് ആളുകൾ മനസ്സിലാക്കുന്നത് എന്ന തരത്തിലും ചോദ്യങ്ങൾ ഉയരുന്നുണ്ട്. ഇത്രയും ചെറിയ പ്രശ്നങ്ങൾക്ക് ആത്മഹത്യ തന്നെ തിരഞ്ഞെടുക്കുക എന്ന് പറയുന്നത് ഏറ്റവും വേദനിപ്പിക്കുന്ന ഒരു അവസ്ഥ തന്നെയാണ് .

കോവിഡ് തരംഗം വീണ്ടും ചൈനയില്‍ ശക്തമാകുന്നതായി സൂചന. കോവിഡ് മരണങ്ങള്‍ കുത്തനെ കൂടിയതായാണ് വിവരം. നിലവിലെ സാഹചര്യത്തിന്റെ ഭീകരത വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. വിവിധ ആശുപത്രികളില്‍ മൃതദേഹങ്ങള്‍ കൂട്ടിയിട്ടിരിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.

അതേസമയം, യഥാര്‍ഥ മരണക്കണക്ക് ചൈന പുറത്തുവിടുന്നില്ലെന്ന ആരോപണം ഉയരുന്നുണ്ട്. ഷി ജിന്‍പിങ് സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഇളവുചെയ്തതോടെയാണ് ചൈനയില്‍ കോവിഡ്-19 കേസുകള്‍ കുതിച്ചുയര്‍ന്നത്.

ബെയ്ജിങ്, ഷാങ്ഹായി തുടങ്ങിയ വന്‍നഗരങ്ങളിലെ ആശുപത്രികളില്‍ രോഗബാധിതര്‍ നിറഞ്ഞതായും അടുത്ത 90 ദിവസത്തിനുള്ളില്‍ 60 ശതമാനത്തിലേറെ പേര്‍ കോവിഡ് ബാധിതരാകുമെന്നാണ് അമേരിക്കയിലെ സാംക്രമികരോഗവിദഗ്ധന്‍ എറിക് ഫീഗല്‍ ഡിങ് ട്വീറ്റ് ചെയ്തിരിക്കുന്നത്. ലക്ഷക്കണക്കിനാളുകള്‍ മരിക്കാനിടയുണ്ടെന്നും അദ്ദേഹം പറയുന്നു.

എന്നാല്‍ ശ്വാസകോശപ്രശ്നംകാരണമുള്ള മരണങ്ങളെമാത്രമേ കോവിഡ് മരണങ്ങളുടെ പട്ടികയില്‍പ്പെടുത്തുന്നുള്ളൂവെന്ന് ചൈന ചൊവ്വാഴ്ച പറഞ്ഞു. തിങ്കളാഴ്ച രണ്ടുപേരും ചൊവ്വാഴ്ച അഞ്ചുപേരും ഇക്കാരണത്താല്‍ മരിച്ചെന്നും അധികൃതര്‍ പറഞ്ഞു.

കൂടാതെ, രോഗികള്‍ നിറഞ്ഞ ആശുപത്രിയുടെയും മൃതദേഹങ്ങള്‍ നിറഞ്ഞ ആശുപത്രിമുറികളുടെയും ദൃശ്യങ്ങളും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്. കോവിഡ് ബാധിച്ച് മരിച്ചവര്‍ക്കായി നീക്കിവെച്ച ശ്മശാനങ്ങളില്‍ മൃതദേഹങ്ങള്‍ നിറയുകയാണെന്ന് ‘ദ വോള്‍സ്ട്രീറ്റ് ജേണല്‍’ റിപ്പോര്‍ട്ടുചെയ്യുന്നു.കോവിഡിന്റെ തുടക്കംമുതല്‍ ഇതുവരെ 5200-ലേറെ മരണമേ ചൈന റിപ്പോര്‍ട്ടുചെയ്തിട്ടുള്ളൂ. ചൈന മരണം കുറച്ചുകാണിക്കുന്നുവെന്ന് ആരോപണമുണ്ട്.

 

തേജസ്‌ ക്രിയേഷൻസിന്റെ ബാനറിൽ ഷാജി തേജസ്‌ കഥ,തിരക്കഥ, സംഭാഷണം, സംവിധാനം നിർവ്വഹിച്ച് പ്രധാന വേഷത്തിൽ അഭിനയിച്ച രുദ്രന്റെ നീരാട്ട്… എന്ന സിനിമയ്ക്ക് 09-)മത് മീഡിയ സിറ്റി നെടുമുടി വേണു ഫിലിം & ടെലിവിഷൻ അവാർഡിൽ ഷോർട്ട് ഫിലിം ലോങ്ങ്‌ വിഭാഗത്തിൽ പുരസ്‌കാരം.

തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ടി വി ചാനലായ മീഡിയ സിറ്റി,
കലാപ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്ന തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന 09-)മത് ഫിലിം നൈറ്റ് 21.12.2022 വൈകുന്നേരം 03.00ന് തിരുവനന്തപുരം അയ്യൻ‌കാളി ഹാളിൽ (VJT ഹാൾ )വച്ച് നടത്തപ്പെടുന്നു.
കലാ സാംസ്‌കാരിക രാഷ്ട്രീയ മേഖലയിലെ പ്രമുഖർ പങ്കെടുക്കുന്ന പ്രസ്തുത അവാർഡ് നെറ്റിൽ പുരസ്‌കാരങ്ങൾ സമ്മാനിക്കും.

സിനിമയുടെ സമസ്ത മേഖകളിലും സ്വന്തം കൈയ്യൊപ്പ് പതിപ്പിച്ച് സമാന രീതിയിൽ രണ്ടു സിനിമകൾ ചെയ്ത അപൂർവ്വ വ്യക്തിത്വത്തിനാണ് ചിത്രകാരനും ഫോട്ടോഗ്രാഫറുമായ ഷാജി തേജസ് വേൾഡ് റെക്കോർഡിന് അർഹനായത്.
“അവസ്ഥാന്തരങ്ങൾ…” എന്ന പ്രഥമ സിനിമയ്ക്ക്, ബഹുമുഖപ്രതിഭാ പുരസ്‌കാരവും ഷാജി തേജസ്‌ കരസ്ഥമാക്കിയിരുന്നു.

മികച്ച ഛായാഗ്രഹണം :തേജസ് ഷാജി
മികച്ച ഗാനരചയിതാവ് :ബാബു എഴുമാവിൽ
മികച്ച സംഗീത സംവിധാനം:രാംകുമാർ മാരാർ
മികച്ച ഗായകൻ :ഷിനു വയനാട്.

രുദ്രന്റെ നീരാട്ട്…
ഒ റ്റി റ്റി പ്ലാറ്റ് ഫോമിൽ ജനുവരിയിൽ റിലീസ്.

RECENT POSTS
Copyright © . All rights reserved