സ്‌കൂളിന് മുൻപിൽ വെച്ച് 3-ാം ക്ലാസുകാരന്റെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി. യു.പി. സ്‌കൂളിന് മുന്നിലാണ് അതിദാരുണ അപകടം നടന്നത്. മാമ്പള്ളി സ്വദേശി ഇമ്മാനുവേലാണ് അപകടത്തിൽപ്പെട്ടത്. മരണത്തോട് മല്ലടിച്ച് കരുന്ന് ആശുപത്രിയിൽ കഴിയുകയാണ്. ട
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലാണ്. രാവിലെ 8.45ഓടെയാണ് അപകടം നടന്നത്. സിമന്റ് കയറ്റി വന്ന KL-03-L-8155 ലോറിയാണ് സ്‌കൂളിലേക്ക് പോയ കുട്ടിയെ ഇടിച്ചിട്ടത്. നിലത്തുവീണ കുട്ടിയുടെ ശരീരത്തിലൂടെ ലോറിയുടെ മുന്നിലെ വലതു വശത്തെ ടയർ കയറി ഇറങ്ങുകയായിരുന്നു.
അപകടം കണ്ട് ഓടിയെത്തിയ നാട്ടുകാരും രക്ഷകർത്താക്കളും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. അതുവഴി വന്ന കാർ യാത്രകാർ സംഭവം കണ്ട് വാഹനം നിർത്തി കുട്ടിയെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എന്നാൽ, പരിക്ക് ഗുരുതരമായതോടെ മെഡിക്കൽ കോളേജിലേയ്ക്ക് എത്തിക്കുകയായിരുന്നു.
മഹിളാ കോൺഗ്രസ് നേതാവും അഭിഭാഷകയുമായ വിബിത ബാബു ലക്ഷങ്ങൾ വാങ്ങി തന്നെ കബളിപ്പിച്ചതായി അമേരിക്കൻ മലയാളിയുടെ പരാതി. കോട്ടയം കടുത്തുരുത്തി സ്വദേശി സെബാസ്റ്റിയനാണ് വിബിതയ്‌ക്കെതിരെ തിരുവല്ല പോലീസിൽ പരാതി നൽകിയത്. വിവിധ ഘട്ടങ്ങളിലായി 14.16 ലക്ഷം രൂപ വിബിത ബാബു വാങ്ങിയതായും ഇത് തിരികെ തരാതെ കബളിപ്പിക്കുകയാണെന്നുമാണ് സെബാസ്റ്റിയന്റെ പരാതി.
എറണാകുളത്തെ ഒരു ഭൂമി ഇടപാടുമായി ബന്ധപ്പെട്ടാണ് വിബിതയെ ആദ്യം പരിചയപ്പെടുന്നത്, പിന്നീട് സൗഹൃദമായി. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിന്റെ സമയത്ത് സാമ്പത്തികസഹായം ചോദിച്ചു. ഇതനുസരിച്ച് വിബിതയുടെയും പിതാവിന്റെയും പേരിൽ പണം കൈമാറി. ശേഷം വിവിധ കാരണങ്ങൾ പറഞ്ഞ് ഇതുവരെ 14.16 ലക്ഷം രൂപ വാങ്ങിയെടുത്തു.
ഇത് തിരികെ നൽകിയില്ലെന്നും പരാതിയിൽ പറയുന്നു. അതേസമയം, തനിക്കെതിരേ വഞ്ചനാക്കേസ് നൽകിയ സെബാസ്റ്റ്യനെതിരേ വിബിത ബാബുവും പരാതി നൽകി രംഗത്ത് വന്നു. തനിക്കെതിരായ പരാതി നൽകാൻ പോകുന്നതിന് മുമ്പ് ഇയാൾ ഓഫീസിൽ വന്ന് മോശമായി പെരുമാറിയെന്നും കടന്നുപിടിക്കാൻ ശ്രമിച്ചെന്നുമാണ് വിബിതയുടെ ആരോപണം.
തനിക്ക് വഴങ്ങിയില്ലെങ്കിൽ പരാതി നൽകുമെന്ന് 75-കാരൻ ഭീഷണിപ്പെടുത്തിയതായും വിബിത ആരോപിക്കുന്നു. തനിക്ക് ലഭിച്ച പണത്തിന്റെ ഒരു വിഹിതം നിയമോപദേശത്തിന്റെ പ്രതിഫലമാണെന്നാണം വിബിത പറയുന്നു.
പത്താന്‍ സിനിമ റിലീസിന് ഒരുങ്ങവെ പലതരത്തിലുള്ള വിദ്വേഷ പ്രചാരണങ്ങളാണ് ആരംഭിച്ചത്. എന്നാല്‍ ഇതൊന്നും ഷാരൂഖ് ഖാന്‍ എന്ന താരത്തിന്റെ സ്റ്റാര്‍ഡത്തെ ബാധിച്ചിട്ടില്ലെന്ന് തെളിയിക്കുകയാണ് പുതിയ വാര്‍ത്ത. ലോകത്തെ എക്കാലത്തെയും മികച്ച 50 താരങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ചിരിക്കുകയാണ് ബോളിവുഡ് താരം ഷാരൂഖ് ഖാന്‍.
ബ്രിട്ടണില്‍ നിന്നുള്ള എംപയര്‍ മാസികയുടെ പട്ടികയിലാണ് ഷാരൂഖ് ഇടം നേടിയിരിക്കുന്നത്. ഇന്ത്യയില്‍ നിന്ന് ഷാരൂഖ് മാത്രമാണ് ഈ പട്ടികയിലുള്ളത്. ഡെന്‍സെല്‍ വാഷിംഗ്ടണ്‍, ടോം ഹാങ്ക്സ്, മര്‍ലോന്‍ ബ്രാന്‍ഡോ, മെറില്‍ സ്ട്രീപ്പ്, ജാക്ക് നിക്കോള്‍സണ്‍ എന്നിവരാണ് പട്ടികയിലുള്ള മറ്റു താരങ്ങള്‍.
നാല് ദശകങ്ങളിലായി വിജയകരമായ അഭിനയ ജീവിതമാണ് ഷാരൂഖ് ഖാന്‍ നയിക്കുന്നതെന്നും താരത്തിന് കോടിക്കണക്കിന് ആരാധകരുണ്ടെന്നും മാഗസിനില്‍ നല്‍കിയ പ്രൊഫൈലില്‍ പറയുന്നു. ദേവദാസ്, മൈ നെയിം ഈസ് ഖാന്‍, സ്വദേശ്, തുടങ്ങിയ ചിത്രങ്ങളെക്കുറിച്ചും മാഗസിനില്‍ എടുത്തു പറയുന്നു.
അതേ സമയം നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഷാരൂഖ് ഖാന്‍ നായകനായ സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന പത്താന്‍ ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ദീപിക പദുക്കോണാണ് നായിക.
അറ്റ്ലി സംവിധാനം ചെയ്യുന്ന ജവാന്‍, രാജ്കുമാര്‍ ഹിറാനിയുടെ ഡുങ്കി എന്നിവയാണ് ഷാരൂഖിന്റെ മറ്റു ചിത്രങ്ങള്‍.
ദുബായിയിൽ ഒരു വീഡിയോ ഷൂട്ട് ചെയ്തതിന്റെ പേരിൽ ഫാഷന്‍ താരവും, ടിവി താരവുമായ നടി ഉർഫി ജാവേദിനെ തടഞ്ഞുവച്ചതായി ആണ് റിപ്പോർട്ടുകൾ. താരത്തെ ചോദ്യം ചെയ്തു വരികയാണ് . പൊതുസ്ഥലത്തു അനുവദനീയമല്ലാത്ത വേഷത്തിൽ വീഡിയോ ഷൂട്ട് ചെയ്തതിന്റെ പേരിലാണ് സംഭവമെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയുന്നു. ദുബായിലെത്തിയ ശേഷം എല്ലാം പുറത്തു കാണുന്ന വിധത്തിലുള്ള ഡ്രസുമിട്ട് വീഡിയോ ചെയ്ത് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചിരുന്നു. ഇത് അധികൃതരുടെ ശ്രദ്ധയില്‍ പെട്ടതോടെയാണ് പൊക്കിയത്.ചോദ്യം ചെയ്യല്‍ തുടരുകയാണെന്ന് പ്രമുഖ ഹിന്ദി ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.ശരീര പ്രദർശനത്തിന്റെ പരിധികൾ ലംഘിച്ചതിന് ഇതിനു മുൻപും ഉർഫി വിമർശനങ്ങൾ നേരിട്ടിട്ടുണ്ട്.
ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് പ്രകാരം ഇൻസ്റ്റാ ഗ്രാമിന് വേണ്ടി ഉർഫി ജാവേദ് അല്പവസ്ത്രധാരിയായി വീഡിയോ ഷൂട്ട് ചെയ്തതിലല്ല, മറിച്ച് അതിനു വേണ്ടി അവർ തെരഞ്ഞെടുത്ത ഓപ്പൺ ഏരിയ ആണ് കേസിന് കാരണം. ഇത്തരം പ്രവൃത്തികൾക്ക് അനുവാദമില്ലാത്ത ഒരിടത്ത് വെച്ചാണ് നടി ഷൂട്ടിംഗ് നടത്തിയത് എന്നും റിപ്പോർട്ടിൽ പറയുന്നു
എന്നാൽ ഒരൊറ്റ പേരുള്ള ഒരു പാസ്‌പോർട്ട് ഉടമയെയും യുഎഇയിലേക്ക് പോകാൻ അനുവദിക്കില്ലെന്ന് പ്രസ്താവിച്ച് കഴിഞ്ഞ മാസം എയർ ഇന്ത്യയും എഐ എക്സ്പ്രസും സംയുക്ത സർക്കുലർ പുറപ്പെടുവിച്ചിരുന്നു.എന്നാൽ താരത്തിന്റെ പാസ്‌പോർട്ടിൽ ഉർഫി എന്ന ഒരൊറ്റ പേരാണ് എന്നതിൽ താരം ആശങ്കപ്രകടിപ്പിച്ചിരുന്നു .
എന്നാൽ ദുബായിൽ വെച്ച് ഉർഫിക്ക് ലാറിഞ്ചൈറ്റിസ് സ്ഥിരീകരിച്ചതായി ഇന്ന് രാവിലെയും വാർത്തകൾ വന്നിരുന്നു. തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറികളിൽ ഒരു വീഡിയോ ഇടുന്നതിലൂടെ നടി ഇക്കാര്യം സ്ഥിരീകരിച്ചു, “ ഡോക്ടർ ഒടുവിൽ എനിക്ക് ലാറിഞ്ചൈറ്റിസ്, ടോൺസിലൈറ്റിസ് എന്നിവയാണെന്ന് കണ്ടെത്തി.” എന്നാണു താരം പോസ്റ്റിട്ടത്. എന്തായാലും യഥാർത്ഥ സംഭവം എന്തെന്ന് കാത്തിരുന്നുകാണാം എന്നാണു മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നത് .
തിരുവല്ലയിലെ കുറ്റപ്പുഴയില്‍ വാടക വീട്ടില്‍ നടന്ന നരബലി ശ്രമത്തിനിടെ യുവതി രക്ഷപ്പെട്ടു. കുടക് സ്വദേശിയായയുവതായിണ് രക്ഷപ്പെട്ടത്. തിരുവല്ല സ്വദേശിയും ഇടനിലക്കാരിയുമായ അമ്പിളിയാണ് യുവതിയെ വീട്ടിലെത്തിച്ചത്. ഈ മാസം 8നായിരുന്നു സംഭവം. മന്ത്രവാദത്തിനിടെ വാളെടുത്ത് ബലി നല്‍കുവാന്‍ ഒരുങ്ങവേ രക്ഷപ്പെടുകയായിരുന്നുവെന്ന് യുവതി പോലീസിനോട് പറഞ്ഞു.
കൊച്ചിയില്‍ താമസിക്കുന്ന കുടക് സ്വദേശിനിയാണ് നരബലിയില്‍ നിന്ന് രക്ഷപ്പെട്ടത്. ഡിസംബര്‍ എട്ടിന് അര്‍ദ്ധരാത്രിയാണ് സംഭവം നടക്കുന്നത്. ഭര്‍ത്താവുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജ ചെയ്യാം എന്നപേരില്‍ അമ്പിളി എന്ന ഇടനിലക്കാരിയാണ് യുവതിയെ തിരുവല്ലയില്‍ എത്തിച്ചത്. ആഭിചാര കര്‍മ്മത്തിനിടെ വാളെടുത്ത് തന്നെ ബലി നല്‍കാന്‍ പോകുന്നുവെന്ന് പറഞ്ഞതായും യുവതി പറഞ്ഞു. തക്കസമയത്ത് അമ്പിളിയുടെ ഒരു ബന്ധു പൂജനടന്ന വീട്ടിലെത്തിയതോടെയാണ് നരബലിയില്‍ നിന്ന് ഇവര്‍ രക്ഷപ്പെട്ടത്.
ബന്ധു വീട്ടിലെത്തി ബെല്ലടിച്ചു. ഇതോടെ പദ്ധതി പാളി. ഉടന്‍ യുവതി മുറിയില്‍ നിന്നോടി പുറത്ത് വന്നയാളോട് രക്ഷപെടുത്താന്‍ അഭ്യര്‍ത്ഥിച്ചു. പുറത്ത് നിന്ന് വന്നയാള്‍ നേരം പുലരും വരെ തന്റെ ഒപ്പം ഇരുന്നുവെന്നും യുവതി മൊഴി നല്‍കി. ഭയം കാരണം ആദ്യം യുവതി ഇക്കാര്യം പുറത്തു പറഞ്ഞിരുന്നില്ല. എന്നാല്‍ പിന്നീട് സുഹൃത്തുക്കളുടെ സഹായത്തോടെ പോലീസിനെ അറിയിക്കുകയായിരുന്നു. സംഭവം സ്ഥിരീകരിച്ച് പോലീസ് സ്‌പെഷ്യല്‍ ബ്രാഞ്ച് എഡിജിപിയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
‘ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ പറ്റില്ല ഈ സംഭവം. ഇതെന്റെ രണ്ടാം ജന്മമാണ്. ഗുണ്ടകളുടെ കൈയിലുണ്ടാവില്ലേ വലിയ വടിവാള്‍ കത്തി. അതുപോലെ ഒരു കത്തി കൈയിലുണ്ടായിരുന്നു’- നരബലിയില്‍ നിന്ന് രക്ഷപ്പെട്ട യുവത്യുടെ വാക്കുകളാണിത്.
കോരളത്തില്‍ നരബലി പരമ്പര തിടരുകയാണ് .കേരളത്തെ നടുക്കിയ ഇലന്തൂരിലെ നരബലിക്ക് ശേഷംമാണിപ്പോള്‍ തിരുവല്ലയില്‍ നരബലി ശ്രമം പുറത്ത് വരുന്നത്. ലോകം മുഴുവന്‍ മലയാളികള്‍ ഇന്നു ചര്‍ച്ച ചെയ്യുന്ന വിഷയമാണ് ഇലന്തൂര്‍ നരബലി.
കേരളം പോലെ വിദ്യാസമ്പന്നമായ ഒരു സംസ്ഥാനത്ത്, വിദ്യാഭ്യാസത്തില്‍ മുന്നില്‍ നില്‍ക്കുന്ന പത്തനംതിട്ട ജില്ലയില്‍ ഇത് എങ്ങനെ സംഭവിച്ചു എന്നു ചോദിക്കുന്നവര്‍ ഏറെയാണ്.ശാസ്ത്രമെത്ര വളരുമ്പോഴും മനുഷ്യന്‍ അന്ധവിശ്വാസത്തില്‍നിന്ന് മോചിതനല്ല. നമ്മുടെ സംസ്‌കാരത്തിന്റെ തന്നെ വേരുകള്‍ പരിധി വരെ അന്ധവിശ്വാസങ്ങളുമായി കെട്ടുപിണഞ്ഞു കിടക്കുന്നു. ആചാരങ്ങളും അനുഷ്ഠാനങ്ങളും അതിന്റെ ഭാഗമാണ്. ഇലന്തൂര്‍ സംഭവത്തിന് ശേഷം ഇന്ത്യയെട്ടാകെ നിരവതി നരബലി കേസുകള്‍ പുറത്ത് വന്നിരുന്നു.
കോട്ടയത്ത് രണ്ട് നഴ്സിങ് വിദ്യാർഥികള്‍ മുങ്ങിമരിച്ചു. പാദുവ പന്നഗംതോട്ടില്‍ കുളിക്കാനിറങ്ങിയ നഴ്‌സിങ് വിദ്യര്‍ഥികളാണ് മുങ്ങിമരിച്ചത്. കരുനാഗപ്പളളി സ്വദേശികളായ അജ്മല്‍(21), വജന്‍(21) എന്നിവരാണ് മരിച്ചത്.
കൊല്ലം ട്രാവന്‍കൂര്‍ കോളേജ് ഓഫ് നഴ്‌സിങിലെ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്.അയര്‍ക്കുന്നത്തുള്ള സുഹൃത്തിനെ കാണാന്‍ എത്തിയ നാലംഗ സംഘമായാണ് ഇവര്‍ എത്തിയത്. സുഹൃത്തിനെ കണ്ട ശേഷം മടങ്ങിയ ഇരുവരും പന്നഗം തോട്ടില്‍ കുളിക്കാനിറങ്ങുകയായിരുന്നു.
മുടപ്പാലം തടയണ ഭാഗത്തെ ആഴമേറിയ കയത്തില്‍പെട്ടതാണ് ദുരന്തത്തിനിടയാക്കിയത്. ഫയര്‍ഫോഴ്‌സും,പോലീസും സ്ഥലത്തെത്തി നടത്തിയ തിരച്ചിലിലാണ് ഇരുവരെയും കണ്ടെത്തിയത്. ജീവനുണ്ടെന്ന സംശയത്തില്‍ ഉടന്‍ തന്നെ ഇവരെ കിടങ്ങൂരിലെയും, ചേര്‍പ്പുങ്കലിലെയും സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
അഞ്ജുവിനേയും രണ്ട് മക്കളെയും ബ്രിട്ടനിൽവെച്ച് അഞ്ജുവിന്റെ ഭർത്താവ് സാജു കൊലപ്പെടുത്തിയതിന് പിന്നിൽ യുവാവിന്റെ നിരാശയെന്ന് റിപ്പോർട്ട്. ആശ്രിത വിസയിൽ ബ്രിട്ടനിലെത്തിയ തനിക്ക് ഉടനെങ്ങും ജോലി ലഭിക്കില്ലെന്നും മക്കളെയും നോക്കി വീട്ടിലിരിക്കേണ്ടി വരുമെന്നുമുള്ള ചിന്തയിൽ നിന്നാണ് സാജു ക്രൂരകൃത്യം ചെയ്തത്. സാജുവിന് ബ്രിട്ടനിൽ മലയാളി സുഹൃത്തുക്കളും ഉണ്ടായിരുന്നില്ല. ഇതെല്ലാം ചേർന്ന് സാജുവിനെ മറ്റൊരു മാനസികാവസ്ഥയിലേക്ക് എത്തിച്ചതാകാം എന്നാണ് ബ്രിട്ടനിലെ മലയാളികൾ ചൂണ്ടിക്കാട്ടുന്നത്.
അഞ്ജുവിനു കെറ്ററിങ്ങിലെ ആശുപത്രിയിൽ നഴ്സായി ജോലി ലഭിച്ചതിനെത്തുടർന്ന് ആശ്രിത വീസയിലാണു സാജു ബ്രിട്ടനിലേക്കു പോയത്. പിന്നീടു മക്കളെയും കൊണ്ടുപോയി. ബ്രിട്ടനിലെ നിയമം അനുസരിച്ചു കുഞ്ഞുകുട്ടികളെ വീട്ടിൽ തനിച്ചാക്കി ജോലിക്കു പോകാൻ പാടില്ല. രക്ഷിതാക്കളിലൊരാൾ കുട്ടികളെ പരിചരിച്ചു വീട്ടിൽത്തന്നെ കഴിയണം. ഇതോടെ ഉടൻ ജോലി നേടാൻ കഴിയില്ലെന്ന കാര്യം സാജുവിനു ബോധ്യപ്പെട്ടു.
മദ്യലഹരിയിലാണ് ഇയാൾ കൊല നടത്തിയതെന്നാണ് അവിടെ നിന്നുള്ള മലയാളികളിൽ നിന്നു ലഭിക്കുന്ന വിവരം. 15നു രാത്രിയാണ് അഞ്ജുവിനെയും മക്കളായ ജീവ, ജാൻവി എന്നിവരെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. വൈക്കം കുലശേഖരമംഗലം ആറാക്കൽ അശോകന്റെ മകളാണ് കൊല്ലപ്പെട്ട അഞ്ജു. കൊല നടത്തിയെന്നു തെളിഞ്ഞാൽ ബ്രിട്ടനിലെ നിയമം അനുസരിച്ചു സാജുവിനു കുറഞ്ഞത് 25 വർഷം വരെ തടവുശിക്ഷ ലഭിക്കാം.
അതിനിടെ, സാജുവിനെ വിചാരണ ചെയ്തു തുടങ്ങി. കഴിഞ്ഞദിവസം കൊല നടന്ന വില്ലയിലും മറ്റു സ്ഥലങ്ങളിലും പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. കൂട്ടക്കൊലയിൽ സാജുവിന്റെ പങ്ക് തെളിയിക്കാനുള്ള തെളിവ് ലഭിച്ച സാഹചര്യത്തിലാണ് വിചാരണ തുടങ്ങുന്നത്.
അഞ്ജുവിനെയും മക്കളെയും ഉറക്കത്തിൽ സാജു കൊലപ്പെടുത്തി എന്നാണ് പൊലീസ് നിഗമനം. അഞ്ജു ചെറുത്തുനിൽപ് നടത്തിയതായി സൂചന ലഭിക്കാത്തതുകൊണ്ടാണ് ഈ നിരീക്ഷണം. ശ്വാസംമുട്ടിച്ചു കൊന്നശേഷം മൂവരുടെയും ദേഹത്ത് മുറിവുകളുമുണ്ടാക്കി. കഴിഞ്ഞ 15ന് രാത്രി ഒമ്പതിന് ശേഷമാണ് കൊല നടത്തിയതെന്നാണ് കരുതുന്നത്. അഞ്ജു ആശുപത്രിയിൽ ഡ്യൂട്ടിക്ക് എത്താതിരുന്നതിനെ തുടർന്ന് രാത്രി 11.15ഓടെ വീട്ടിലെത്തിയ സഹപ്രവർത്തകരാണ് പൊലീസിനെ വിളിച്ചുവരുത്തിയത്.
കേസിൽ യുകെയിലെ നോർത്താംപ്ടൺ പൊലീസ് കുറ്റപത്രം തയ്യാറാക്കിരുന്നു. മൂന്ന് കൊലയുടെയും ഉത്തരവാദിത്തം സാജു സമ്മതിച്ചതോടെ അതി ഗുരുതര വകുപ്പുകൾ പ്രകാരം ചാർജ് ചെയ്തിരിക്കുന്ന കേസിൽ പരമാവധി ശിക്ഷ ലഭിക്കാനും സാധ്യതയേറെയാണ്. പലപ്പോഴും ഇത്തരം കേസുകളിൽ 30 വർഷം വരെ ശിക്ഷ ലഭിക്കാനുള്ള സാധ്യത തള്ളിക്കളയാൻ സാധിക്കാത്തതിനാൽ സാജു ശേഷ ജീവിതം ജയിലിൽ കഴിയാൻ സാധ്യത ഏറെയാണെന്ന് ക്രോൺ പ്രോസിക്യൂഷൻ സർവീസിൽ ജോലി ചെയ്യുന്ന നിയമ വിദഗ്ദ്ധർ വ്യക്തമാക്കുന്നു.
അഞ്ജുവിന്റെ പോസ്റ്റ്‌മോർട്ടം പൂർത്തിയായതോടെ ഉറക്കത്തിൽ തലയിണ അമർത്തിയുള്ള കൊലയാണെന്നാണ് ലഭ്യമാകുന്ന സൂചന. പിന്നീട് മരണം ഉറപ്പാക്കാനായി ആഴത്തിൽ ഉള്ള മുറിവുകളും പ്രതി സാധ്യമാക്കി. ഒരു കാരണവശാലും മരണത്തിൽ നിന്നും രക്ഷപ്പെടരുത് എന്ന നിഗമനമാകും ഇതിനു പ്രതിയെ പ്രേരിപ്പിച്ചിരിക്കുക. ആഴത്തിൽ ഉള്ള ഏഴു മുറിവുകൾ എങ്കിലും അഞ്ജുവിന്റെ ശരീരത്തിൽ ഉണ്ടെന്നാണ് പുറത്തു വരുന്ന വിവരം.
രണ്ടിൽ കൂടുതൽ കൊല ചെയ്യുന്നവർക്ക് പരമാവധി ശിക്ഷ ലഭിക്കുന്ന സാഹചര്യവും 18 വയസിൽ താഴെയുള്ള രണ്ടു കുട്ടികളുടെ കൊലപാതകവും ചേർന്ന ചാർജ് ഷീറ്റ് സാജുവിനെ ഇനി പുറം ലോകം കാണിക്കില്ലെന്ന സൂചനയാണ് പ്രാഥമികമായി നൽകുന്നത്. ഇതോടെ ഈ കേസിൽ അതിവേഗ വിചാരണയും ഉണ്ടായേക്കും എന്നും സൂചനയുണ്ട്. കൊലപാതകം നടന്ന ഉടൻ പ്രതിയെ സംഭവസ്ഥലത്തു നിന്നും തന്നെ അറസ്റ്റ് ചെയ്യാനായതും തെളിവുകൾ അതിവേഗം കണ്ടെത്താനായതും പൊലീസിന് ഈ കേസിൽ നിർണായക നേട്ടമായി. ഇതോടെ കൃത്യം നടന്നു 72 മണിക്കൂറിനകം കുറ്റപത്രവും (ചാർജ് ഷീറ്റ്) തയ്യാറാവുക ആയിരുന്നു.
ലെസ്റ്റർ റോയൽ ഇൻഫാർമറി ഹോസ്പിറ്റലിൽ നടന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലാണ് മൂവരും ശ്വാസം മുട്ടി മരിച്ചതിന്റെ തെളിവുകൾ പൊലീസിന് ലഭിക്കുന്നത്. വെവ്വേറെ വിഭാഗമായി കേസ് അന്വേഷണം ത്വരിത ഗതിയിൽ പൂർത്തിയാക്കിയ പൊലീസ് സാജുവിനെ വിചാരണയ്ക്ക് നോർത്താംപ്ടൺ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കുകയായിരുന്നു. അഞ്ജുവിനും ജീവക്കും ജാൻവിക്കും നീതികിട്ടാനുള്ള എല്ലാ വഴികളും പൊലീസ് കണ്ടെത്തുമെന്നാണ് ഇന്നലെയും സീനിയർ ഇൻവെസ്റ്റിഗെറ്റിങ് ഓഫിസറും ഡിക്ടറ്റിവ് ഇൻസ്‌പെക്ടറുമായ സൈമൺ ബാർനെസ് അറിയിച്ചത്.
അതേസമയം, അഞ്ജുവിന്റെയും മക്കളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ പണം കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് അഞ്ജുവിന്റെ പിതാവ്. മൃതദേഹങ്ങൾ എത്തിക്കുന്നതിനു ഭീമമായ പണം വേണ്ടിവരുമെങ്കിലും സർക്കാർ സഹായവും ബ്രിട്ടനിലെ മലയാളി സംഘടനകളുടെ സഹായവും ലഭിക്കുമെന്നാണു പ്രതീക്ഷയെന്ന് അഞ്ജുവിന്റെ പിതാവ് അശോകൻ പറയുന്നു. 30 ലക്ഷത്തോളം രൂപ ചെലവാകുമെന്നാണ് ഇവർക്കു ലഭിച്ച വിവരം. അശോകന് ഇത്രയും തുക ഒറ്റയ്ക്കു സ്വരൂപിക്കാൻ കഴിയില്ല.
മൃതദേഹം നാട്ടിലെത്തിക്കാനായി നോർക്ക വഴി ശ്രമങ്ങൾ നടത്തിയതിന്റെ ഭാഗമായി ഇന്ത്യൻ ഹൈക്കമ്മിഷന്റെ മറുപടി ലഭിക്കാനുണ്ട്. കേന്ദ്രമന്ത്രി വി.മുരളീധരൻ, തോമസ് ചാഴികാടൻ എംപി, സുരേഷ് ഗോപി തുടങ്ങിയവർ ഇന്ത്യൻ ഹൈക്കമ്മിഷനുമായി ബന്ധപ്പെട്ടിരുന്നു. മലയാളി സമാജം വഴി സാമ്പത്തിക സഹായവും വാഗ്ദാനം ചെയ്തിരുന്നു.
മലയാളികളെ ഒരുപാട് ചിരിപ്പിച്ച നടൻ ഉല്ലാസ് പന്തളത്തിന്റെ കുടുംബത്തിൽ നിന്നും തീർത്തും ദുഃഖകരമായ വാർത്ത കേട്ടാണ് മലയാളികൾ കഴിഞ്ഞ ദിവസം ഉണർന്നത് .പുതുതായി പണി കഴിപ്പിച്ച് താമസമാക്കിയ വീട്ടിൽ ഉല്ലാസിന്റെ ഭാര്യ ആശയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു .
മുപ്പത്തിരണ്ടാം വയസ്സിൽ ഉല്ലാസ് എൻറെ ജീവിതത്തിലേക്ക് കടന്നുവന്ന വ്യക്തിയാണ് ആശ. ദമ്പതികൾക്ക് രണ്ടു മക്കളുണ്ട് .വീടും വരുമാന മാർഗവും ഇല്ലാതിരുന്നത് വിവാഹത്തിന് തടസ്സം ആയിരുന്നു .കുടുംബം വഴി വന്നാ ആലോചന ആയിരുന്നു ആശയുടെത് .
ഇതിനുമുമ്പ് തൻറെ വിവാഹത്തെക്കുറിച്ച് ഉല്ലാസ് ഒരു അഭിമുഖത്തിൽ പറഞ്ഞത് ഇങ്ങനെയാണ് ,കുടുംബം വഴി വന്ന ആലോചനയായിരുന്നു. ഇതിനിടെ രണ്ട് പ്രണയങ്ങൾ തകർന്നിരുന്നു. അപ്പോഴാണ് കുഞ്ഞമ്മയുടെ ഭർത്താവ് വഴി ആശയുടെ കുടുംബവുമായി വിവാഹാലോചന വന്നത്. ആകെ ഒരു പെണ്ണിനെ മാത്രം പെണ്ണുകാണാൽ ചടങ്ങിന് പോയി .കണ്ടു വിവാഹം കഴിച്ചു .വിവാഹശേഷം പെയിൻറിംഗ് പണിക്ക് പോയി തുടങ്ങി .ആദ്യ വരുമാനം 20 രൂപ ആയിരുന്നു. മിമിക്രി അപ്പോഴും കൂടെയുണ്ടായിരുന്നു. കോമഡിസ്റ്റാർസ് പരിപാടിയിൽ ലഭിച്ച അവസരം എൻറെ ജീവിതത്തിന്റെ ഗതിമാറി .പുതിയ വീട് വെച്ചു .എന്നാണ് മുൻപ് ഉല്ലാസ് പറഞ്ഞത് .
ആശയെ കാണാത്തതിനെ തുടർന്ന് ബന്ധുക്കളും ഉല്ലാസും വീടുമുഴുവൻ തിരഞ്ഞപ്പോൾ ആശയെ ടെറസിൽ അലക്കിവിരിക്കുന്ന അയയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. മകൾക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടായി കാണുമെന്നും ഉല്ലാസിനെതിരെ തങ്ങൾക്ക് പരാതിയില്ല എന്നും ആശയുടെ പിതാവ് ശിവാനന്ദൻ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
ചൊവ്വാഴ്ച പുലർച്ചെയാണ് നടൻ ഉല്ലാസിന്റെ ഭാര്യ ആശയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുന്നത്. ഭാര്യയെ വീട്ടിൽ കാണാനില്ലെന്ന് ഉല്ലാസ് പന്തളം പോലീസിനെ അറിയിച്ചിരുന്നു എന്നാണ് റിപ്പോർട്ട് വന്നത് എന്നാൽ ആശയെ ആശുപത്രിയിൽ എത്തിച്ചതിനു ശേഷമാണ് പോലീസ് വിവരം അറിഞ്ഞതെന്നും റിപ്പോർട്ട് ഉണ്ട്.ബന്ധുക്കൾ നടത്തിയ പരിശോധനയിൽ തൂങ്ങിനിൽക്കുന്ന ആശയെ കണ്ടെത്തുകയായിരുന്നു.
ഉടൻതന്നെ ബന്ധുക്കൾ ആശയെ താഴെയിറക്കി .ബന്ധുക്കൾ നടത്തിയ പരിശോധനയിൽ ഒന്നാം നിലയിലെ ടെറസിൽ ഷീറ്റിട്ട് ഭാഗത്ത് തൂങ്ങിനിൽക്കുന്ന നിലയിൽ ആശയെ കണ്ടെത്തുകയായിരുന്നു. ഉണങ്ങാനിട്ട തുണിക്കടയിൽ ആണ് ആശ തൂങ്ങി മരിച്ചത് എന്നാണ് വിവരം .തിങ്കളാഴ്ച രാത്രി ഉല്ലാസ് വീട്ടിൽ എത്തിയതിനു പിന്നാലെ ഭാര്യയുമായി ചെറിയ പിണക്കം ഉണ്ടായിരുന്നു .ഇതിനു ശേഷം ഭാര്യ മക്കൾക്കൊപ്പം മുകൾനിലയിലെ മുറിയിൽ കിടക്കാൻ പോയെന്നാണ് ഉല്ലാസ് കരുതിയത് .എന്നാൽ അൽപസമയത്തിനുശേഷം ഉല്ലാസ് മുകൾ നിലയിലെ മുറിയിൽ ഭാര്യയെ കുഞ്ഞുങ്ങൾക്കൊപ്പം കണ്ടില്ല. തുടർന്ന് വീട്ടിലെ മറ്റ് മുറികളും പരിസരവും പരിശോധിച്ചു.തുടർന്ന് ഒന്നാം നിലയിലെ ടെറസിൽ ഷീറ്റിട്ട ഭാഗത്ത് തൂങ്ങിനിൽക്കുന്ന നിലയിൽ ആശയെ കണ്ടെത്തുകയായിരുന്നു.
ഫിഫ ലോകകപ്പ് നേടി നാട്ടിലെത്തിയ അർജന്‍റീന ടീമിന് രാജകീയ വരവേൽപ്പ്. ലക്ഷക്കണക്കിനാളുകളാണ് വിക്ടറി പരേഡിനെത്തിയത്. വിമാനമിറങ്ങിയത് മുതൽ അഭിമാനതാരങ്ങളെ വിടാതെ പിന്തുടർന്ന ആരാധകക്കൂട്ടം ബ്യൂണസ് അയേഴ്സിലെ വിശ്വപ്രസിദ്ധമായ ഒബെലിസ്കോ ചത്വരത്തിൽ സൂചികുത്താനിടമില്ലാത്ത വിധം ഒത്തുകൂടി. മറഡോണയുടെയും മെസിയുടേയും ചിത്രങ്ങളുള്ള പതാകയുമായി പാട്ടും മേളവുമായി ആരാധകർ ലോകകപ്പ് ജയം ആഘോഷമാക്കി.
36 വർഷത്തെ ഇടവേളയ്ക്ക് വിരാമമിട്ട് ഖത്തറിൽ നിന്ന് സ്വന്തമാക്കിയ സ്വർണക്കപ്പ് ലിയോണല്‍ മെസി ആരാധകർക്ക് മുന്നിൽ ഉയർത്തിക്കാട്ടിയപ്പോൾ ആവേശം അലതല്ലി. തെരുവുകളും റോഡുകളും ആരാധകരാല്‍ നിറഞ്ഞതോടെ ടീമിന്‍റെ വിക്‌ടറി ബസ് വഴിതിരിച്ചുവിടാന്‍ നിര്‍ബന്ധിതമായി. മെസിയെയും സംഘത്തേയും സ്വീകരിക്കാന്‍ നാല്‍പത് ലക്ഷം ആരാധകരെങ്കിലും ബ്യൂണസ് അയേഴ്സിലേക്ക് എത്തിയതായാണ് റിപ്പോര്‍ട്ട്. ഒടുവില്‍ താരങ്ങളെ ബസില്‍ നിന്ന് ഹെലികോപ്റ്ററിലേക്ക് മാറ്റേണ്ടിവന്നു. ഇതിന്‍റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. രാജ്യത്താകെ പൊതു അവധി നൽകിയാണ് അർജന്‍റീന മൂന്നാം ലോകകപ്പ് വിജയം ആഘോഷിക്കുന്നത്. വിശ്രമത്തിന് ശേഷം താരങ്ങൾ വീണ്ടും ക്ലബുകൾക്കൊപ്പം ചേരും.
Gracias 🤩 ⭐️⭐️⭐️🇦🇷🇦🇷🇦🇷 pic.twitter.com/6vdDQiFlWl
— Sir Chandler Blog (@SirChandlerBlog) December 20, 2022
Unreal scenes from Argentina on board the World Cup-winning team bus! 🤯 🇦🇷
This was just after 3am too!
🎥: rodridepaul / Instagram#OptusSport #FIFAWorldCup pic.twitter.com/Mv8PdmPX9U
— Optus Sport (@OptusSport) December 20, 2022
¡Una multitud recibió a los campeones en Ezeiza! No importa la hora, no importa nada con tal de ver a los héroes que trajeron la tercera para Argentina.
⭐⭐⭐🇦🇷 pic.twitter.com/ogTNJsGAAH
— ESPN Fútbol Argentina (@ESPNFutbolArg) December 20, 2022
🇦🇷😍 ES OFICIAL: SALIÓ LA CARAVANA DE LOS JUGADORES
Impresionante la cantidad de gente que ya saluda al plantel Campeón del Mundo 🇦🇷🏆 pic.twitter.com/lVcMDS7Z02
— TyC Sports (@TyCSports) December 20, 2022
ബേഷരം രംഗ് വിവാദത്തിൽ ബോളിവുഡ് നടൻ ഷാരൂഖ് ഖാനെതിരെ വധഭീഷണിയുമായി അയോധ്യയിൽ നിന്നുളള ഹിന്ദു സന്ന്യാസി പരംഹംസ് ആചാര്യ. പത്താൻ സിനിമയിലൂടെ കാവി നിറത്തെ അപമാനിച്ചു. താൻ ഷാരൂഖ് ഖാനെ നേരിട്ടു കണ്ടാൽ ജീവനോടെ കത്തിക്കുമെന്നും പരംഹംസ് ആചാര്യ പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കവെയാണ് പരംഹംസ് ആചാര്യയുടെ വധഭീഷണി.
‘ഞങ്ങളുടെ സനാതന ധർമ്മത്തിലെ ആളുകൾ സിനിമക്കെതിരെ തുടർച്ചയായി പ്രതിഷേധിക്കുകയാണ്. ഇന്ന് ഞങ്ങൾ ഷാരൂഖ് ഖാന്റെ പോസ്റ്റർ കത്തിച്ചു. ജിഹാദി ഷാരൂഖ് ഖാനെ നേരിട്ടു കാണാൻ കഴിഞ്ഞാൽ ഞാൻ അയാളെ ജീവനോടെ ചുട്ടെരിക്കും,’ പരംഹംസ് ആചാര്യ പറഞ്ഞു.
‘പത്താന്‍’ എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ഗാനരംഗത്തില്‍ ദീപിക ഓറഞ്ച് ബിക്‌നിയണിഞ്ഞതാണ് ഒരു വിഭാഗമാളുകള്‍ വിവാദമാക്കിയത്. കഴിഞ്ഞ ദിവസം ഗാനത്തിനെതിരെ മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്രയും രംഗത്തെത്തിയിരുന്നു. ദീപികയുടെ വസ്ത്രധാരണത്തിലും സിനിമയിലെ ഗാനരംഗത്തിലും തിരുത്തല്‍ നടത്തേണ്ടതുണ്ട്. അവ ശരിയാക്കണം. അല്ലെങ്കില്‍ ഈ സിനിമ മധ്യപ്രദേശില്‍ പ്രദര്‍ശിപ്പിക്കുകയില്ല എന്നായിരുന്നു നരോത്തം മിശ്രയുടെ ആരോപണം.
ഷാരൂഖിനും ദീപികയ്ക്കും പുറമെ ജോണ്‍ എബ്രഹാം പത്താനില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സല്‍മാന്‍ ഖാനും ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തും. സിദ്ധാര്‍ത്ഥ് ആനന്ദ് ആണ് പത്താന്റെ സംവിധാനം നിര്‍വഹിക്കുന്നത്. യാഷ് രാജ് പ്രൊഡക്ഷന്‍സാണ് ചിത്രം നിർമ്മിക്കുന്നത്.