കാഞ്ചിയാറില്‍ കഴിഞ്ഞ ദിവസമാണ് യുവ അധ്യാപികയുടെ മൃതദേഹം പുതപ്പില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയത്. കാഞ്ചിയാര്‍ പേഴുംകണ്ടം വട്ടമുകളേല്‍ വിജേഷിന്റെ ഭാര്യ അനുമോളുടെ (വത്സമ്മ-27) മൃതദേഹം ചൊവ്വാഴ്ച രാത്രി വീട്ടിലെ കിടപ്പുമുറിയിലാണു കണ്ടെത്തിയത്. തലയ്ക്കു ക്ഷതമേറ്റു രക്തം വാര്‍ന്നാണു മരണമെന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.
ഇപ്പോഴിതാ അനുമോള്‍ പിതൃ സഹോദരിക്കയച്ച വാട്സ് ആപ്പ് സന്ദേശം പുറത്ത് വന്നിരിക്കുകയാണ്. മസ്‌ക്കറ്റിലുള്ള ഫിലോമിനയെന്ന സഹോദരിക്കാണ് യുവതി അവസാനമായി സന്ദേശം അയച്ചത്. മാര്‍ച്ച് 17നായിരുന്നു സന്ദേശം അയച്ചത്. 21-ാം തിയതിയാണ് അധ്യാപികയായ അനുമോളുടെ മൃതദേഹം കണ്ടെത്തിയത്. മദ്യപിച്ചെത്തിയ ഭര്‍ത്താവ് മോശപ്പെട്ട രീതിയില്‍ സംസാരിക്കുന്നതായി സന്ദേശത്തില്‍ പറയുന്നു.
‘എവിടെയെങ്കിലും പോയി പണി ചെയ്തു ജീവിക്കാനുള്ള കഴിവ് എനിക്കുണ്ട്. എന്റെ വീട്ടിലേക്ക് പോകണമെന്നൊന്നുമില്ല. ഏതെങ്കിലും മഠത്തിലെങ്കിലും പോയി നില്‍ക്കാന്‍ കഴിയുമല്ലോ. ഇതു ജീവിക്കാനും മരിക്കാനും വിടാത്ത സാഹചര്യമാണ്. ജീവിതം മടുത്തു ഒരു മനുഷ്യനും കണ്ടുപിടിക്കാത്ത രീതിയില്‍ എവിടേലും പോയി ജീവിക്കണം പറയുന്നവര്‍ക്ക് എന്തും പറയാം, അനുഭവിക്കുന്നവര്‍ക്കല്ലേ അതിന്റെ ബുദ്ധിമുട്ട് അറിയുകയുള്ളൂ. പുറത്തുനിന്ന് നോക്കുന്നവര്‍ക്ക് ഒത്തുപോകണമെന്നും ഒന്നിച്ചു കഴിയണമെന്നുമൊക്കെ പറയാം. ഇനി എനിക്ക് അതൊന്നും വേണ്ട. ഒരു പുരുഷന്‍ കൂടെയുണ്ടെങ്കിലേ ജീവിക്കാന്‍ പറ്റുകയുള്ളെന്നൊന്നുമില്ലല്ലോ’, അനുമോള്‍ അയച്ച സന്ദേശത്തില്‍ പറയുന്നു.
അനുമോള്‍ അയച്ച സന്ദേശത്തിന് സഹോദരി മറുപടി നല്‍കിയെങ്കിലും തിരിച്ച് പ്രതികരണം ഉണ്ടായിരുന്നില്ല. ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു. പിന്നീട് അറിയുന്നത് അനുമോള്‍ മരിച്ചുവെന്ന വാര്‍ത്തയാണ്.കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചിരുന്നു. സംഭവത്തിന് ശേഷം യുവതിയുടെ ഭര്‍ത്താവ് ഒളിവിലാണ്. ഇയാള്‍ക്കായുള്ള അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നടനും മുന്‍ എം പിയുമായി ഇന്നസെന്റ് അതീവ ഗുരുതരാവസ്ഥയില്‍ തുടരുന്നു. കൊച്ചിയിലെ ലേക്ഷോര്‍ ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിലുള്ളത്.
ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് അദ്ദേഹമിപ്പോഴുള്ളത്. ഇന്നസെന്റിനെ രണ്ടാഴ്ച മുമ്പാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അര്‍ബുദത്തെത്തുടര്‍ന്നുള്ള ശാരീരിക അസ്വസ്ഥതകള്‍ മൂലമാണ് അദ്ദേഹം ആശുപത്രിയില്‍ ചികിത്സ തേടിയത്.
ആദ്യം ഐസിയുവിലായിരുന്ന അദ്ദേഹത്തെ ആരോഗ്യ നില മെച്ചപ്പെട്ടതിനെത്തുടര്‍ന്ന് മുറിയിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ ആരോഗ്യനില വീണ്ടും ഗുരുതരമാകുകയായിരുന്നു. അദ്ദേഹമിപ്പോള്‍ വെന്റിലേറ്ററിലാണ്.നാളെ മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കാനാണ് ആശുപത്രി അധികൃതരുടെ തീരുമാനം.നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ട്.
ജാർഗണ്ഡിലെ ഗിരിദിഹ് ജില്ലയിൽ പോലീസ് നടത്തിയ റെയ്ഡിനിടെ ബൂട്ടിട്ട് ചവിട്ടി നാലു ദിവസം പ്രായമായ കുഞ്ഞ് കൊല്ലപ്പെട്ടതായി പരാതി. സംഭവത്തിൽ ആറ് പോലീസുകാർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവരിൽ അഞ്ചുപേരെ സസ്പെൻഡ് ചെയ്തു.
ജാർഖണ്ഡിലെ ഗിരിദിഹ് ജില്ലയിൽ രണ്ടു പേരെ പിടികൂടാനായി പോലീസ് നടത്തിയ റെയ്ഡിനിടെയായിരുന്നു ഈ ദാരുണ സംഭവം. കുഞ്ഞിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ആന്തരികാവയവങ്ങൾക്ക് പരിക്കേറ്റതായി കണ്ടെത്തി.
തുടർന്നാണ് പോലീസുകാർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തതെന്നു ഉദ്യോഗസ്ഥർ അറിയിച്ചു. ഗിരിദിഹയിലെ ഡിയോറി പോലീസ് സ്റ്റേഷനിലെ പോലീസുകാരായ സംഗം പഥക്, എസ്‌കെ മണ്ഡൽ എന്നിവരുൾപ്പെടെയുള്ള ആറ് പേർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഇവരിൽ അഞ്ച് പേരെ സസ്‌പെൻഡ് ചെയ്തതായും ഉന്നത ഇദ്യോഗസ്ഥർ അറിയിച്ചു.
ഡിയോറി പോലീസ് സ്റ്റേഷന് കീഴിലുള്ള കൊഷോഡിംഗി ഗ്രാമത്തിലാണ് രണ്ട് പേരെ അറസ്റ്റ് ചെയ്യാനായി പോലീസ് ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയത്.
ഐശ്വര്യ രജനികാന്തിന്റെ വീട്ടില്‍ നിന്ന് സ്വര്‍ണ്ണാഭരണങ്ങള്‍ മോഷണം പോയ കേസില്‍ താരത്തിന്റെ ജോലിക്കാരി അറസ്റ്റിലായിരുന്നു. വീട്ടുജോലിക്കാരി ഈശ്വരി, ഡ്രൈവര്‍ വെങ്കടേശന്‍ എന്നിവരാണ് പിടിയിലായത്. അവരില്‍ നിന്നും 100 സ്വര്‍ണ്ണ നാണയങ്ങളും 30 ഗ്രാമിന്റെ വജ്രാഭരണങ്ങളും 4 കിലോഗ്രാം വെള്ളിയും പോലീസ് കണ്ടെടുത്തു.
ഐശ്വര്യയുടെ വീട്ടില്‍ 18 വര്‍ഷമായി ജോലി ചെയ്യുന്ന ആളാണ് ഈശ്വരി. വീടിന്റെ മുക്കും മൂലയും പരിചിതമായിരുന്ന ഈശ്വരിക്ക് ആഭരണങ്ങള്‍ സൂക്ഷിച്ചിരുന്നത് എവിടെയെന്നതും കൃത്യമായി അറിയാമായിരുന്നുവെന്ന് പോലീസ് പറയുന്നു. മോഷ്ടിച്ച ആഭരണങ്ങള്‍ വിറ്റ് ഒരു വീട് വാങ്ങുകയാണ് അവര്‍ ചെയ്തതെന്നും പോലീസ് അറിയിക്കുന്നു. വീട് വാങ്ങിയതുമായി ബന്ധപ്പെട്ട രേഖകളും ഈശ്വരിയുടെ വീട്ടില്‍ നിന്നും പോലീസ് കണ്ടെടുത്തു.
പല തവണകളായാണ് ഈശ്വരി മോഷണം നടത്തിയതെന്നാണ് പോലീസിന്റെ നിഗമനം. ഐശ്വര്യ പോലീസിന് നല്‍കിയ വിവരമനുസരിച്ച് 2019 ല്‍ നടന്ന അനുജത്തി സൗന്ദര്യയുടെ വിവാഹത്തില്‍ പങ്കെടുക്കാനായാണ് അവസാനമായി ആഭരണങ്ങള്‍ ധരിച്ചത്. പിന്നീട് അവ ലോക്കറില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. എന്നാല്‍ ഈ ലോക്കര്‍ പലയിടങ്ങളിലേക്ക് ഇക്കാലയളവില്‍ മാറ്റിയിട്ടുണ്ട്. മുന്‍ ഭര്‍ത്താവ് ധനുഷിന്റെയും അച്ഛന്‍ രജനികാന്തിന്റെയുമൊക്കെ വീടുകളില്‍ ഐശ്വര്യ ഈ ലോക്കര്‍ സൂക്ഷിച്ചിട്ടുണ്ട്.
അതേസമയം ലോക്കറിന്റെ താക്കോല്‍ എപ്പോഴും ഐശ്വര്യ തന്റെ ഫ്‌ലാറ്റില്‍ സൂക്ഷിക്കുകയും ചെയ്തിരുന്നു. താന്‍ തന്റെ പുതിയ ചിത്രം ലാല്‍ സലാമിന്റെ തിരക്കുകളില്‍ ആയിരുന്ന സമയത്താണ് മോഷണം നടന്നതെന്നാണ് ഐശ്വര്യയുടെ വിലയിരുത്തല്‍. ഐപിസി 381 പ്രകാരമുള്ള കേസ് ആണ് തേനാംപേട്ട് പോലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
സ്വകാര്യ ആശുപത്രിയിലെ നഴ്‌സിംഗ് വിദ്യാർത്ഥിനിയെ കടന്നപിടിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. വിജയപുരം സ്വദേശി ജോസഫ് (61) ആണ് അറസ്റ്റിലായത്. അബോധാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗിക്ക് കൂട്ടിരിക്കാനെത്തിയ പ്രതി രോഗിയെ പരിചരിക്കാനെത്തിയ നഴ്‌സിംഗ് വിദ്യാർത്ഥിനിയെ കടന്ന് പിടിക്കുകയായിരുന്നു.
നഴ്‌സിംഗ് വിദ്യാർത്ഥിനിയുടെ പരാതിയിൽ പോലീസ് കേസെടുത്തിതിന് പിന്നാലെ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ എസ്എച്ഒ ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
മാർത്താണ്ഡവർമ്മ പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ പ്ലസ് ടു വിദ്യാർത്ഥിനിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പതിനേഴുകാരൻ മുങ്ങി മരിച്ചു. ആലുവ തായിക്കാട്ടുകരയിൽ വാടകയ്ക്ക് താമസിക്കുന്ന ഗൗതം (17) ആണ് മരിച്ചത്. പാലാരിവട്ടം സ്വദേശിയും ഗൗതമിന്റെ സഹപാഠിയുമായ പെൺകുട്ടി പുഴയിൽ ചാടി ജീവനൊടുക്കാൻ ശ്രമിക്കുക്കുകയും ഗൗതം പിന്നാലെ ചാടി രക്ഷപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. എന്നാൽ പെൺകുട്ടി പരിക്കുകളോടെ രക്ഷപ്പെടുകയും ഗൗതം മുങ്ങി മരിക്കുകയുമായിരുന്നു.
ബുധനാഴ്ച വൈകിട്ട് ആറുമണിയോടെയാണ് സംഭവം നടന്നത്. മലപ്പുറം സ്വദേശിയായ യുവാവുമായി പെൺകുട്ടി പ്രണയത്തിലായിരുന്നു. കഴിഞ്ഞ ഡിസംബറിൽ സ്‌കൂൾ അധികൃതർ യുവാവിനെതിരെ പോലീസിൽ പരാതി നൽകുകയും പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. എന്നാൽ പെൺകുട്ടിയോ, പെൺകുട്ടിയുടെ മാതാവോ പരാതി നൽകാതെ യുവാവിനെതിരെ കേസെടുത്ത സംഭവത്തിൽ പെൺകുട്ടി മനോവിഷമം നേരിട്ടിരുന്നു.
കഴിഞ്ഞ ദിവസം മലപ്പുറം സ്വദേശിയായ യുവാവിനെ ചോദ്യം ചെയ്യാൻ പോലീസ് വിളിച്ച് വരുത്തിയിരുന്നു. ഇതോടെ പെൺകുട്ടി മാനസികമായി തളർന്നു. തുടർന്ന് സുഹൃത്തായ ഗൗതമിനെ വിളിച്ച് വരുത്തി ഇക്കാര്യങ്ങൾ പറയുകയും പുഴയിലേക്ക് ചാടി ജീവനൊടുക്കാൻ ശ്രമിക്കുകയുമായിരുന്നു. പെൺകുട്ടി പുഴയിൽ ചാടിയതിന് പിന്നാലെ പെൺകുട്ടിയെ രക്ഷിക്കാനായി ഗൗതം ചാടിയെങ്കിലും മുങ്ങി പോകുകയായിരുന്നു.
മങ്കടയിൽ മെഡിക്കൽ വിദ്യാർത്ഥിനി ബൈക്ക് അപകടത്തിൽ മരിച്ച സംഭവത്തിൽ ബൈക്ക് ഓടിച്ച സഹപാഠിയെ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ സ്വദേശിനി അൽഫോൻസ (22) ബൈക്ക് അപകടത്തിൽ മരിച്ച സംഭവത്തിലാണ് തൃശൂർ സ്വദേശിയും അൽഫോൻസയുടെ സഹപാഠിയുമായ അശ്വിൻ (21) നെ പോലീസ് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച രാവിലെയാണ് തിരൂർക്കാട്ടിൽ വെച്ച് അശ്വിനും,അൽഫോൻസയും സഞ്ചരിച്ച ബൈക്ക് അപകടത്തിൽപെട്ടത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അൽഫോൻസയുടെ ജീവൻ രക്ഷിക്കാനായില്ല.
അശ്വിൻ അശ്രദ്ധമായി ബൈക്ക് ഓടിച്ചതാണ് അപകടത്തിന് കാരണമായതെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. ആശുപത്രിയിൽ ചികിത്സയിലായിരുന്ന അശ്വിൻ ആശുപത്രിയിൽ നിന്നും വന്നതിന് പിന്നാലെയാണ് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. അശ്വിനും,അൽഫോൻസയും പെരിന്തൽമണ്ണ എംഇ എസ് മെഡിക്കൽ കോളേജിലെ അവസാന വർഷ എംബിബിഎസ് വിദ്യയാര്ഥികളാണ്.
റിയാദിൽ മലയാളി യുവാവിനെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം ആദിച്ചനല്ലൂർ സ്വദേശി അനീഷ് രാജൻ (39) നെയാണ് താമസ സ്ഥലത്തെ കിടപ്പ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. റിയാദ് അല്ല ഖലീജ് ഡിസ്ട്രിക്റ്റിലുള്ള വർക് ഷോപ്പിൽ ജോലി ചെയ്തുവരികയായിരുന്ന അനീഷ് രാജൻ കുറച്ച് ദിവസങ്ങളായി ജോലിക്ക് എത്തിയിരുന്നില്ല.
ജോലിക്ക് എത്താതിനെ തുടർന്ന് സഹപ്രവർത്തകരിൽ ചിലർ അനീഷ് രാജന്റെ താമസ സ്ഥലത്ത് എത്തി പരിശോധിച്ചപ്പോഴാണ് മുറിയിൽ മറിച്ച് കിടക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്. മാർച്ച് അഞ്ചിനാണ് അനീഷ് രാജൻ അവസാനമായി വീട്ടുകാരുമായി ഫോണിൽ ബന്ധപ്പെട്ടത്.
അഞ്ചാം തീയതിമുതൽ ജോലിക്ക് എത്തുകയോ വീട്ടിലേക്ക് വിളിക്കുകയോ ചെയ്തിട്ടില്ല. അതേസമയം അനീഷ് രാജിന്റെ മരണത്തിന് പിന്നിലെ കാരണങ്ങൾ വ്യക്തമല്ല. സൗദി പോലീസ് എത്തിയാണ് മൃതദേഹം പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയത്.
ഭാര്യയ്ക്ക് മറ്റൊരു യുവാവുമായി അവിഹിതബന്ധമുണ്ടെന്ന് മനസിലാക്കിയ ഭർത്താവ് ജീവനൊടുക്കി. പ്രവാസി മലയാളിയായ ബൈജു രാജു ആണ് കായംകുളത്തെ ലോഡ്ജിൽ ആത്മഹത്യ ചെയ്തത്. ഭാര്യയ്ക്ക് കൂടെ പഠിച്ച യുവാവുമായി അവിഹിത ബന്ധമുണ്ടെന്ന് ഫേസ്‌ബുക്കിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു.
അവിഹിത ബന്ധത്തെ കുറിച്ച് ഭാര്യയോട് ചോദിക്കുന്നതും, ഭാര്യ നൽകുന്ന ഉത്തരങ്ങളുമാണ് ബൈജു രാജു ഫേസ്‌ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്. ഇനി ജീവിച്ചിരുന്നിട്ട് ഒന്നും ചെയ്യാനില്ലെന്നും തനിക്ക് എല്ലാം നഷ്ടമായെന്നും ഇയാൾ ഫേസ്‌ബുക്കിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു.
തന്റെ ഭാര്യയും ഏറ്റവും അടുത്ത ആൾക്കാരും തന്നെ ചതിച്ചു എന്നും താൻ ആത്മഹത്യ ചെയ്യാൻ പോകുകയാണ് എന്നുമാണ് ഏതാനും മണിക്കൂർ മുൻപ് സോഷ്യൽമീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ ബൈജു രാജു ആരോപിക്കുന്നത്.
ഈ വീഡിയോ സന്ദേശം വലിയ ചർച്ചയായിരുന്നു. നിരവധി പേരാണ് ബൈജുവിന്റെ നിസഹയാവസ്ഥ സത്യമാണ് എന്ന് പ്രതികരിച്ച് രംഗത്തെത്തിയിരുന്നത്. എന്നാൽ പിന്നാലെ, കായംകുളത്തെ ഒരു ലോഡ്ജിൽ ജീവനൊടുക്കിയ നിലയിൽ ബൈജു രാജുവിനെ കണ്ടെത്തുകയായിരുന്നു.
9 മിനുറ്റ് നീണ്ട വീഡിയോയാണ് ബൈജു രാജു സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്. ഈ വീഡിയോയിൽ അദ്ദേഹം ഉടനീളം കരയുകയായിരുന്നു. ഭാര്യക്ക് മറ്റൊരാളുമായി ബന്ധം ഉണ്ട് എന്നും മകളേ തന്നിൽ നിന്നും അകറ്റി എന്നും, ഭാര്യ വീട്ടുകാരും ഭാര്യയും തന്റെ പണം മുഴുവൻ കൊണ്ടുപോയി എന്നുമാണ് അദ്ദേഹം ആരോപിച്ചിരിക്കുന്നത്. നാട്ടിലെ ഫിക്‌സഡ് നിക്ഷേപം എല്ലാം ഭാര്യയുടെ അമ്മ കൈക്കലാക്കി എന്നും തന്നെ ഇപ്പോൾ അവരെല്ലാം ആട്ടി പുറത്താക്കി എന്നും ബൈജു രാജു പറഞ്ഞിരുന്നു.
‘ഞാനും ഒരു മനുഷ്യനാണ്. എനിക്ക് എത്രത്തോളം സഹിക്കാൻ കഴിയും? എന്റെ വേദനകൾ എല്ലാവരിൽ നിന്നും മറക്കാൻ ഞാൻ ആയിരുന്നു. എന്നാൽ ഇപ്പോൾ എനിക്കത് കഴിയില്ല. കാരണം ഞാൻ അങ്ങേയറ്റം സമ്മർദ്ദത്തിലാണ്. ഇത് എന്റെ പ്രൊഫഷനെയും വ്യക്തിജീവിതത്തെയും ബാധിക്കുന്നു. എനിക്കിപ്പോൾ ഉറക്കമില്ലാത്ത രാത്രികളാണ് അത് എനിക്ക് സഹിക്കാൻ കഴിയില്ല.’
‘എനിക്ക് പെട്ടെന്ന് ആശ്വാസം വേണം. അതിനാൽ ഞാൻ ആത്മഹത്യ ചെയ്യുന്നു. താഴെപ്പറയുന്ന ആളുകൾ എന്റെ ആത്മഹത്യക്ക് ഉത്തരവാദികളാണ്.’- എന്ന വാക്കുകൾക്ക് ശേഷം അദ്ദേഹത്തിൻറെ വീട്ടുകാരുടെ അഡ്രസ്സും അവരുടെ പാസ്‌പോർട്ട് നമ്പർ അവർക്ക് ന്യൂസിലാൻഡിലുള്ള രജിസ്‌ട്രേഷൻ നമ്പർ തുടങ്ങിയ പൂർണ വിവരങ്ങളും ബൈജു രാജു പങ്കുവെച്ചിരിക്കുകയാണ്.
ടോം ജോസ് തടിയംപാട്
തൊടുപുഴ ആലക്കോട് ചിലവ് സ്വദേശി ശ്രീജിത് ശ്രീധരൻ ഫോൺ വിളിച്ചു കരഞ്ഞു പറഞ്ഞത് എന്റെ അമ്മയുടെ ഹൃദയ സംബദ്ധമായ അസുഖത്തിന് ചികിൽസിക്കാൻ എന്റെ നാട്ടിൽ സഹായിക്കാത്തവരായി ആരുമില്ല, നാട്ടിൽ ഇനി ആരോടും ചോദിക്കാനുമില്ല അമ്മയെ ആഴ്ചയിൽ രണ്ടുപ്രാവശ്യം ഡയലൈസിനു കൊണ്ടുപോകണം ദയവായി ഒന്ന് സഹായിക്കാമോ എന്നായിരുന്നു.
പെയിന്റ് പണിക്കാരനായ ശ്രീജിത്തിന് കിട്ടുന്ന പണം കൊണ്ട് അമ്മയെ ചികിൽസിക്കാനും കുടുംബം നോക്കാനും കഴിയുന്നില്ല. കൂടാതെ അനാരോഗ്യ൦ കൊണ്ട് ബുദ്ധിമുട്ടുന്ന പ്രായമായ പിതാവും ചികിത്സയുമായി കഴിയുന്നു . തകർന്നു വീഴാറായ ഒരു വീട്ടിലാണ് ഈ കുടുംബം കഴിയുന്നത് .ഈ കുടുംബത്തിന്റെ ദയനീയാവസ്ഥ ഞങ്ങളെ അറിയിച്ചത് യു കെ യിലെ ചെംസ്ഫോർഡ്, എസെക്സിൽ താമസിക്കുന്ന തൊടുപുഴ മുതലക്കുളം സ്വദേശി ടോമി സെബാസ്റ്റ്യനാണ് . ഒരു സോഷ്യൽ വർക്കർ കൂടിയായ ടോമി നാട്ടിൽ പോയപ്പോൾ ശ്രീജിത്തിന്റെ വീട്ടിൽ പോകുകയും ഇവരുടെ വിഷമങ്ങൾ നേരിട്ട് മനസിലാക്കുകയും ചെയ്തിട്ട് ഇവരെ സഹായിക്കണമെന്ന് ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യോട് അഭ്യർത്ഥിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇവർക്കുവേണ്ടി ഈസ്റ്റർ ചാരിറ്റി ചെയ്യാൻ ഞങ്ങൾ തീരുമാനിച്ചത്. എല്ലാവരും ഈസ്റ്റർ ആഘോഷിക്കുന്ന തയ്യറെടുക്കുന്ന ഈ സമയത്തു ഈ അമ്മയ്ക്കു൦ മകനും ഒരു കൈത്താങ്ങാകാൻ നമുക്കു ശ്രമിക്കാം .

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ എന്നത് കേരളത്തിൽ നിന്നും യു കെയിൽ കുടിയേറിയ കഷ്ടപാടും ബുദ്ധിമുട്ടും അറിഞ്ഞവരുടെ ഒരു കൂട്ടായ്‌മയാണ്. ഞങ്ങൾ ഇതുവരെ സൂതാരൃവും സതൃസന്ധവുമായി ജാതി ,മത ,വർഗ ,വർണ്ണ, സ്ഥല ,കാല ഭേതമെന്യയെ കേരളത്തിലും, യു കെ യിലും , നടത്തിയ ചാരിറ്റി പ്രവർത്തനത്തിലൂടെ ഇതുവരെ 1,13 ,50000 (ഒരുകോടി പതിമൂന്നു ലക്ഷത്തി അൻപതിനായിരം ) രൂപയുടെ സഹായം അർഹിക്കുന്നവർക്കു നൽകുവാൻ കഴിഞ്ഞിട്ടുണ്ട് .
2004 – ൽ ഉണ്ടായ സുനാമിക്ക് പണം പിരിച്ചു അന്നത്തെ മുഖ്യമന്തി ഉമ്മൻ ചാണ്ടിക്കു നൽകിക്കൊണ്ടാണ് ഞങ്ങൾ പ്രവർത്തനം ആരംഭിച്ചത്. ഞങ്ങളുടെ ഈ എളിയ പ്രവർത്തനത്തിനു മലയാളം യു കെ പത്രത്തിന്റെ അവാർഡ് ,ലിവർപൂൾ ക്നാനായ കമ്മ്യൂണിറ്റിയുടെ അംഗീകാരം ,പടമുഖം സ്നേഹമന്ദിരത്തിന്റെ അംഗീകാരം , ലിവർപൂൾ മലയാളി അസോസിയേഷൻ (ലിമ)യുടെ അംഗീകാരം എന്നിവ ലഭിച്ചിട്ടുണ്ട് .നിങ്ങളുടെ സഹായങ്ങൾ താഴെ കാണുന്ന ഞങ്ങളുടെ അക്കൗണ്ടിൽ ദയവായി നിക്ഷേപിക്കുക “.
ദാരിദ്രൃം എന്തെന്നറിഞ്ഞവർക്കെ പാരിൽ പരക്ലേശവിവേകമുള്ളു.””,
ACCOUNT NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS.
..ഇടുക്കി ചാരിറ്റിക്കു നേതൃത്വ൦കൊടുക്കുന്നത് സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ് 07803276626.. .എന്നിവരാണ് .ഞങ്ങളുടെ രക്ഷാധികാരി ബഹുമാനപ്പെട്ട തമ്പി ജോസാണ് .