ക്രിക്കറ്റ് താരം പൃഥ്വി ഷാ തനിക്കെതിരെ നൽകിയ പരാതി വ്യാജമെന്നാരോപിച്ച് സെൽഫി വിവാദത്തിൽ അറസ്റ്റിലായ ഭോജ്‌പുരി നടി സപ്‌ന ഗിൽ. പൃഥ്വി ഷായും സംഘവും തന്നോടാണ് അപമര്യാദയായി പെരുമാറിയതെന്നും പിന്നീട് മാപ്പ് പറയുകയും ചെയ്തെന്നും യുവതി പറയുന്നു. മദ്യലഹരിയിലായിരുന്ന പൃഥ്വി ഷാ തന്റെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചെന്നും യുവതി ആരോപിക്കുന്നു.
താൻ സെൽഫിയും പണവും ആവശ്യപ്പെട്ടെന്നാരോപിച്ചാണ് താരം യുവതിക്കും സംഘത്തിനുമെതിരെ പരാതി നൽകിയത്. എന്നാൽ താരത്തിന്റെ ആരോപണം തെറ്റാണെന്ന് യുവതി പറയുന്നു. വിഡിയോ എടുക്കാൻ ശ്രമിച്ചപ്പോൾ പൃഥ്വി ഷായും സംഘവും തന്നെയും സുഹൃത്തിനെയും മർദ്ദിക്കുകയായിരുന്നെന്നും യുവതി പറയുന്നു.
ഈ മാസം 16നാണ് സംഭവം നടന്നത്. സാന്താക്രൂസിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ അത്താഴം കഴിക്കാൻ പോയ പൃഥ്വി ഷായെ അജ്ഞാതർ സമീപിച്ച് സെൽഫി ആവശ്യപ്പെടുകയായിരുന്നു. ഷാ രണ്ട് പേർക്കൊപ്പം സെൽഫിയെടുത്തു. എന്നാൽ സംഘത്തിലെ മറ്റുള്ളവർക്കൊപ്പവും സെൽഫിയെടുക്കാൻ ഇവർ ആവശ്യപ്പെട്ടു. സുഹൃത്തിനോടൊപ്പം ഭക്ഷണം കഴിക്കാൻ വന്നതാണെന്നും ശല്യപ്പെടുത്തരുതെന്നും പറഞ്ഞ് ഷാ ഇവരെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു.
കൂടുതൽ നിർബന്ധിച്ചപ്പോൾ പൃഥ്വിയുടെ സുഹൃത്ത് ഹോട്ടൽ മാനേജരെ വിളിച്ച് പരാതി അറയിച്ചു. പിന്നാലെ സംഘത്തോട് ഹോട്ടൽ വിടാൻ മാനേജർ ആവശ്യപ്പെട്ടു. അത്താഴം കഴിച്ച് ഷായും സുഹൃത്തും ഹോട്ടലിന് പുറത്ത് വരുമ്പോൾ ചിലർ ബേസ്‌ബോൾ ബാറ്റുകളുമായി ആക്രമണം നടത്തുകയായിരുന്നുവെന്ന് സുഹൃത്ത് ആശിഷ് സുരേന്ദ്ര യാദവ് നൽകിയ പരാതിയിൽ പറയുന്നു.
പൃഥ്വി കാറിലുണ്ടായിരുന്ന സമയത്ത് ഇവർ കാറിന്റെ ചില്ല് തകർത്തു. ഇവർ കാറിനെ പിന്തുടരുകയും, ജോഗേശ്വരിയിലെ ലോട്ടസ് പെട്രോൾ പമ്പിന് സമീപം കാർ തടയുകയും ചെയ്തു. പ്രശ്‌നം പരിഹരിക്കണമെങ്കിൽ 50,000 രൂപ നൽകണമെന്നും അല്ലാത്തപക്ഷം താൻ കള്ളക്കേസ് കൊടുക്കുമെന്ന് ഒരു യുവതി ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയിൽ ഉന്നയിക്കുന്നു. സംഭവത്തിൽ 8 പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഗൗതമി നായർ. സെക്കൻഡ് ഷോ എന്ന സിനിമയിലൂടെയാണ് താരം നായികയായി അരങ്ങേറുന്നത്. ദുൽഖർ സൽമാൻ ആയിരുന്നു ഈ സിനിമയിലേക്ക് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. ശ്രീനാഥ് രാജേന്ദ്രൻ ആയിരുന്നു ഈ സിനിമ സംവിധാനം ചെയ്തത്. ഇദ്ദേഹത്തെ തന്നെയാണ് ഗൗതമി പ്രണയിച്ചു വിവാഹം ചെയ്തത്. ഇവരുടെ വിവാഹ ചിത്രങ്ങളും വീഡിയോകളും എല്ലാം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
അടുത്തിടെ ആയിരുന്നു ഇരുവരും വിവാഹമോചനം നേടിയത്. എന്നാൽ അതിനെക്കുറിച്ച് ഇരുവരും തുറന്നു പറഞ്ഞിരുന്നില്ല. ഇപ്പോൾ ആദ്യമായി വിവാഹമോചനത്തെക്കുറിച്ച് തുറന്നു പറയുകയാണ് ഗൗതമി. അതിനുള്ള കാരണത്തെക്കുറിച്ചും അതിനു ശേഷമുള്ള ജീവിതത്തെക്കുറിച്ചും എല്ലാം താരം ഇപ്പോൾ തുറന്നു സംസാരിക്കുകയാണ്.
“ഒരാളുടെ ഐഡിയോളജികൾ ആയി ഒത്തു പോകുന്നില്ലെങ്കിൽ പിന്നെ പിരിയുന്നത് ആണ് നല്ലത്. ഞാൻ എന്ന വ്യക്തി ഇവിടെ ഉണ്ട് എന്ന് നമ്മൾ തന്നെ മറ്റുള്ളവരെ അറിയിക്കണം. സിനിമകളിൽ ഇപ്പോൾ ഒരുപാട് പുതിയ ആളുകൾ വന്നിരിക്കുകയാണ്. ഞാൻ ഇപ്പോഴും അഭിനയിക്കാൻ തയ്യാറായി നിൽക്കുകയാണ്. പക്ഷേ ഈ കാര്യം സിനിമയിലെ പലർക്കും അറിയില്ല. പലരും എന്നോട് ചോദിക്കുന്നത് ഇപ്പോൾ അഭിനയിക്കുന്നുണ്ടോ എന്നൊക്കെയാണ്. ഇനി ഞാൻ സംവിധാനം മാത്രമേ ചെയ്യുകയുള്ളൂ എന്നാണ് പലരും വിചാരിച്ചിരിക്കുന്നത്” – ഗൗതമി പറയുന്നു.
“2018 എന്ന സിനിമയിൽ ഒരു ചെറിയ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഓം ശാന്തി ഓശാന എന്ന സിനിമയിൽ റാണി അവതരിപ്പിച്ച കഥാപാത്രത്തെ അവതരിപ്പിക്കുവാൻ എന്നെയായിരുന്നു സംവിധായകൻ ആദ്യം വിളിച്ചത്. അന്ന് എനിക്ക് പോകുവാൻ പറ്റിയില്ല. അതുകൊണ്ടാണ് ജൂഡ് തന്നെ അടുത്ത സിനിമയായ 2018 എന്ന സിനിമയിലേക്ക് വിളിച്ചപ്പോൾ പോകുവാൻ തീരുമാനിച്ചത്” – ഗൗതമി പറയുന്നു.
വിവാഹമോചന വാർത്തകൾ പുറത്തേക്ക് വരുന്നതിൽ വലിയ താല്പര്യമില്ലാതിരുന്നതുകൊണ്ടാണ് അത് തുറന്നു പറയാതിരുന്നത് എന്നും ഗൗതമി പറയുന്നു. പിരിഞ്ഞു എങ്കിലും ഇപ്പോഴും ഭർത്താവിനെ കുറിച്ച് ആളുകൾ ചോദിക്കുമ്പോൾ താൻ മറുപടി പറയാറുണ്ട് എന്നും ഇപ്പോഴും നല്ല സുഹൃത്തുക്കളാണ് എന്നും മെസ്സേജുകളും കോളുകളും എല്ലാം ചെയ്യാറുണ്ട് എന്നും സിനിമയിൽ കാണുന്നതുപോലെ ഡ്രാമയൊന്നും ജീവിതത്തിൽ ഇല്ലായിരുന്നു എന്നും താരം കൂട്ടിച്ചേർക്കുന്നു. ഇപ്പോൾ രണ്ടുപേരും വളരെ ഹാപ്പിയാണ് എന്നും തമ്മിൽ തർക്കങ്ങൾ ഒന്നും ഇല്ല എന്നും അടുത്തിടെ ഒരു തെറാപ്പി അറ്റൻഡ് ചെയ്തിരുന്നു എന്നും താരം പറയുന്നു.
2012 വർഷം മുതൽ ഇരുവരും തമ്മിൽ ആയിരുന്നു എന്നും പിന്നീട് 2017 വർഷത്തിലാണ് വിവാഹം ചെയ്തത് എന്നും അത് പക്ഷേ മൂന്നുവർഷം മാത്രമേ നീണ്ടു നിന്നുള്ളൂ എന്നുമാണ് താരം പറയുന്നത്. തമ്മിൽ ഒരു പ്രശ്നങ്ങളും ഉണ്ടായിരുന്നില്ല എന്നും അതുകൊണ്ടുതന്നെ ഇരുവരും പിരിയുവാൻ തീരുമാനിച്ചപ്പോൾ എന്തിനാണ് പിരിയുന്നത് എന്ന് അത്ഭുതമായിരുന്നു വീട്ടുകാർക്ക് എന്നും എന്നാൽ പ്രശ്നങ്ങൾ ഉള്ളതുകൊണ്ട് അല്ല മറിച്ച് ഐഡിയോളജികൾ ഒത്തു പോകാത്തതുകൊണ്ട് ആണ് പിരിയുവാൻ തീരുമാനിച്ചത് എന്നുമാണ് ഗൗതമി പറയുന്നത്.
അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ അപ്രതീക്ഷിത യുക്രെയ്ൻ സന്ദർശനം എല്ലാവരേയും അത്ഭുതപ്പെടുത്തിയിരുന്നു. ആധുനിക ചരിത്രത്തിലാദ്യമായാണ് ഒരു അമേരിക്കൻ പ്രസിഡന്റ് യുദ്ധമേഖല സന്ദർശിക്കുന്നത്. അമേരിക്ക പോലുള്ള ഒരു രാജ്യത്തിന്റെ പ്രസിഡന്റ് മറ്റ് രാജ്യങ്ങളിലേക്ക് പര്യടനം നടത്തുമ്പോൾ കർശനമായ സുരക്ഷ ഒരുക്കാറുണ്ട്. അദ്ദേഹത്തെ അനുഗമിച്ച് വലിയ വാഹന വ്യൂഹം തന്നെയുണ്ടാകും. എന്നാൽ ബൈഡന്റെ യുക്രെയ്ൻ സന്ദർശനത്തിൽ അങ്ങനെയൊന്നും ഉണ്ടായില്ലെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ബൈഡന്റെ യുക്രെയ്ൻ സന്ദർശനം മാസങ്ങളോളം ആസൂത്രണം ചെയ്തതും അതീവ രഹസ്യമായി നടത്തിയതുമാണെന്നാണ് വിലയിരുത്തൽ. വൈറ്റ് ഹൗസും യുഎസ് ദേശീയ സുരക്ഷാ ഏജൻസികളിലെ ചില മുതിർന്ന ഉദ്യോഗസ്ഥരും മാസങ്ങളായി ഇതിനെ കുറിച്ച് ആസൂത്രണം ചെയ്തിരുന്നതായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവൻ പറഞ്ഞു. നിലവിലെ ആഗോള സാഹചര്യം കണക്കിലെടുത്ത് ഈ പര്യടനം രഹസ്യമായി നടത്തണമെന്നാണ് പദ്ധതി തയ്യാറാക്കിയ ഉദ്യോഗസ്ഥർ വിശ്വസിച്ചിരുന്നത്.
യുക്രെയ്‌നിൽ നേരിട്ട് എത്തുന്നതിന് പകരം പോളണ്ട് വഴി തലസ്ഥാനമായ കീവിൽ എത്തുകയായിരുന്നു. ബൈഡന്റെ സന്ദർശനത്തിനായി യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗിക പ്രത്യേക വിമാനമായ എയർഫോഴ്സ് വൺ ഉപയോഗിച്ചിരുന്നില്ല. പകരം വ്യോമസേനയുടെ ബോയിംഗ് വിമാനം സി-32 തിരഞ്ഞെടുത്തു. എയർഫോഴ്‌സ് വണ്ണിൽ നിന്ന് യുക്രെയ്‌നിലേക്ക് പോകാത്തതിന്റെ പ്രധാന ലക്ഷ്യം റഡാറിന്റെ കണ്ണുകൾ ഒഴിവാക്കുക എന്നതായിരുന്നു.
സുരക്ഷാ ഉദ്യോഗസ്ഥരും മെഡിക്കൽ ടീമും അടുത്ത ഉപദേശകരും രണ്ട് മാധ്യമപ്രവർത്തകരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. മാധ്യമപ്രവർത്തകരുടെ ഫോണുകൾ പിടിച്ചെടുത്തിരുന്നു. ബൈഡനൊപ്പം വാൾസ്ട്രീറ്റ് ജേർണൽ ജേണലിസ്റ്റ് സബ്രീന സിദ്ദിഖിയും ഫോട്ടോഗ്രാഫറുമാണ് ഉണ്ടായിരുന്നത്. ബൈഡൻ കിയെവിൽ എത്തിയതിന് ശേഷമാണ് അവരുടെ ഫോണുകൾ തിരികെ നൽകിയത്.
വാഷിംഗ്ടണിൽ നിന്ന് ജർമ്മനിയിലെ റാംസ്റ്റീനിലുള്ള യുഎസ് സൈനിക താവളത്തിലേക്ക് ഏഴ് മണിക്കൂറോളം വിമാനം പറന്നു. ഇവിടെ റാംസ്റ്റീനിൽ ഇന്ധനം നിറയ്ക്കുന്നതിനായി വിമാനം ഇറക്കി. ഈ സമയം ആരും വിമാനത്തിൽ നിന്ന് ഇറങ്ങിയില്ല. ഇതിന് ശേഷം വിമാനം പോളണ്ടിലേക്ക് പറന്നു. പോളണ്ടിലെത്തിയ ശേഷം ബൈഡൻ കീവിലേക്ക് ട്രെയിനിലാണ് എത്തിയത്.
10 മണിക്കൂറായിരുന്നു ഈ യാത്ര. തിങ്കളാഴ്ച രാവിലെ എട്ട് മണിയോടെയാണ് അദ്ദേഹം കീവിൽ എത്തിയത്. ഒബാമ പ്രസിഡന്റും വൈസ് പ്രസിഡന്റും ആയിരിക്കുമ്പോഴാണ് അദ്ദേഹം അവസാനമായി യുക്രെയ്‌നിലെത്തിയത്. കീവിലെത്തിയ ബൈഡനെയും അദ്ദേഹത്തിന്റെ ചെറിയ വാഹനവ്യൂഹത്തെയും യുഎസ് അംബാസഡർ ബ്രിഡ്ജറ്റ് ബ്രിങ്ക് സ്വീകരിച്ചു. ഇതിനുശേഷം അദ്ദേഹത്തിന്റെ വാഹനവ്യൂഹം റോഡ് വഴി യുക്രൈൻ പ്രസിഡന്റിന്റെ വസതിയിലെത്തി. അന്നേരമാണ് ബൈഡൻ എത്തിയ വിവരം ലോകം അറിയുന്നത്.
കഞ്ചാവ് വലിക്കുന്നവരെ ആവശ്യമുണ്ട്. ‘കഞ്ചാവ് സ്‌മോക്കേഴ്‌സ്’ ആണോ നിങ്ങൾ…? ആണെങ്കിൽ ഒരു കമ്പനി പ്രൊഫഷണൽ സ്‌മോക്കേഴ്‌സിനെ തേടുകയാണ്. ഈ വിചിത്ര ജോലിയ്ക്ക് നല്ല ശമ്പളവും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. പരസ്യം അനുസരിച്ച് കഞ്ചാവ് വലിച്ച് അതിന്റെ ഗുണനിലവാരം പരിശോധിക്കുകയാണ് വേണ്ടത്. പ്രതിഫലമായി പ്രതിവർഷം 88 ലക്ഷം രൂപ ശമ്പളവും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.
ജർമ്മനിയിൽ നിന്നുള്ള കന്നാമെഡിക്കൽ കമ്പനിയാണ് പ്രൊഫഷണൽ കഞ്ചാവ് സ്‌മോക്കേഴ്‌സിനെ തേടുന്നത്. പ്രൊഫഷണലായി കഞ്ചാവ് വലിച്ച് അതിന്റെ ഗുണനിലവാരം പരിശോധിക്കാൻ കഴിയുന്ന ജീവനക്കാരെയാണ് ഇവർക്കാവശ്യം. കന്നാമെഡിക്കൽ കഞ്ചാവ് ഒരു മരുന്നായി വിൽക്കുന്ന കമ്പനിയാണ്. തങ്ങളുടെ ഉത്പന്നത്തിന്റെ ഗുണനിലവാരം പരിശോധിക്കുകയാണ് വേണ്ടത്.
ഓസ്ട്രേലിയ, കാനഡ, പോർച്ചുഗൽ, മാസിഡോണിയ, ഡെൻമാർക്ക് എന്നീ സോഴ്സിംഗ് രാജ്യങ്ങളിലെ ഉത്പന്നം മോണിറ്ററിംഗ് ചെയ്യുകയാണ് വേണ്ടത്. കൂടാതെ ജർമ്മനിയിൽ വിതരണം ചെയ്യുന്ന ഉത്പന്നത്തിന്റെ ഗുണനിലവാരവും പരിശോധിക്കണമെന്ന് കമ്പനിയുടെ സിഇഒ ഡേവിഡ് ഹെൻ പറഞ്ഞു.
ജോലിയ്ക്ക് അപേക്ഷിക്കുന്ന വ്യക്തി കഞ്ചാവ് വലിക്കുന്ന ആൾ ആയിരിക്കണം. കൂടാതെ ജർമ്മനിയിൽ നിയമപരമായി കഞ്ചാവ് വലിക്കുന്നതിനുള്ള ലൈസൻസും അദ്ദേഹത്തിന് ഉണ്ടായിരിക്കണം. നിലവിൽ ഒട്ടേറെ പേരാണ് ഇതിനോടകം ഈ ജോലിയ്ക്കായി അപേക്ഷിച്ചിരിക്കുന്നത്.
ജർമ്മനിയിൽ കഴിഞ്ഞ വർഷമാണ് കഞ്ചാവ് വലിക്കുന്നതിന് നിയമപരമായ അംഗീകാരം ലഭിച്ചത്. എന്നാൽ ഇത് ചികിത്സയ്ക്കായി മാത്രമേ ഉപയോഗിക്കാൻ സാധിക്കുകയുള്ളൂ. 30 ഗ്രാം വരെ കഞ്ചാവ് സൂക്ഷിക്കുന്നത് ക്രിമിനൽ വിഭാഗത്തിൽ പെട്ടതല്ല. എന്നാൽ ഇതിൽ കൂടുതലായി പിടികൂടിയാൽ നടപടിയെടുക്കാം. കൂടാതെ കഞ്ചാവ് ഉപയോഗം മുതിർന്നവർക്ക് മാത്രമേ അനുവദിക്കുകയുള്ളൂ.
ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത വർദ്ധിക്കുന്നു. തിരുവനന്തപുരം വിഴിഞ്ഞം വെണ്ണിയൂർ നെല്ലിവിളാകത്ത് വീട്ടിൽ സരേഷ് കുമാർ പ്രമീള ദമ്പതികളുടെ മകൾ കല്ലു എന്നു വിളിക്കുന്ന അലന്യ(15)യെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം വെെകിട്ട് ഏഴുമണിയോടെയാണ് മൃതദേഹം കാണപ്പെട്ടത്. അതേസമയം അലന്യയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് വീട്ടുകാരും നാട്ടുകാരും ആരോപിക്കുന്നത്.
വെങ്ങാനൂർ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിയാണ് അലന്യ. മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ വിഴിഞ്ഞം പൊലീസിന് പരാതി നൽകിയിട്ടുണ്ട്. സംഭവ സമയം പെൺകുട്ടി വീട്ടിൽ തനിച്ചായിരുന്നെന്നാണ് ബന്ധുക്കൾ പറയുന്നത്. പെൺകുട്ടിയുടെ ഒരു ബന്ധു കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു. മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാൻ പെണകുട്ടിയുടെ മാതാപിതാക്കൾ പോയ സമയത്താണ് മരണം നടന്നിരിക്കുന്നത് എന്നാണ് വിവരം.
കുട്ടിയുടെ രക്ഷിതാക്കൾ ബന്ധുവിൻ്റെ മരണ വീട്ടിൽ പോയത് പെൺകുട്ടിയെ അയൽവാസിയുടെ വീട്ടിലാക്കിയ ശേഷമായിരുന്നു. വെെകുന്നേരം 6.45 ഓടെ പെൺകുട്ടി തൻ്റെ വീട്ടിലേക്ക് പോയി. ട്ടിൽ പോയി ഭക്ഷണമെടുത്തിട്ട് വരാമെന്ന് പറഞ്ഞിട്ടായിരുന്നു പെൺകുട്ടി സ്വന്തം വീട്ടിലേക്ക് പോയത്. എന്നാൽ ഏറെ സമയം കഴിഞ്ഞിട്ടും പെണകുട്ടി തിരികെ വന്നില്ല. തുടർന്ന് പെൺകുട്ടിയെ തിരക്കി ബന്ധു വീട്ടിൽ എത്തിയപ്പോഴാണ് തൂങ്ങിനിൽക്കുന്ന നിലയിൽ മൃതദേഹം കാണപ്പെട്ടത്.
പെൺകുട്ടി തൂങ്ങി നിൽക്കുന്നത് കണ്ട് ബന്ധു ബഹളം വയ്ക്കുകയായിരുന്നു. തുടർന്ന് നാട്ടുകാർ ഓടിക്കൂടുകയും അവർ പശാലീസിൽ വിവരമറിയിക്കുകയുമായിരുന്നു. തുടർന്ന് പൊലീസ് എത്തിയാണ് മൃതദേഹം കെട്ടഴിച്ച് താഴെയിറക്കിയത്. ദുരൂഹത ഉയർത്തുന്ന രീതിയിലായിരുന്നു മൃതദേഹം കാണപ്പെട്ടതെന്നാണ് പൊലീസ് പറയുന്നത്.
പെണകുട്ടിയുടെ വീടിൻ്റെ മേൽക്കൂര ഷീറ്റിട്ടതാണ്. വീട്ടിലെ സ്വീകരണ മുറിയിലെ ഇരുമ്പ് പൈപ്പിൽ ഷാളുകൊണ്ട് കുരുക്കിട്ട് തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കാണപ്പെട്ടത്. അതേസമയം പെൺകുട്ടിയുടെ കാൽ മുട്ടുകൾ തറയിൽ തട്ടിയിരുന്നതായി ബന്ധു വ്യക്തമാക്കി. സ്‌കൂൾ യൂണിഫോമായിരുന്നു പെൺകുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്. മരണത്തിന് തൊട്ടു മുൻപ് വരെ പെൺകുട്ടി സന്തോഷത്തിലായിരുന്നു എന്ന് അയൽവാസിയും വ്യക്തമാക്കി. പെൺകുട്ടിയെ ഏതെങ്കിലും തരത്തിലുള്ള ദുഃഖങ്ങൾ അലട്ടിയിരുന്നതിൻ്റേയോ അവൾ ആത്മഹത്യ ചെയ്യുന്നതിൻ്റേയോ യാതൊരുവിധ സൂചനകളും മുൻപ് കാണാൻ കഴിഞ്ഞില്ലെന്നും മരിക്കുന്നതിന് തൊട്ടു മുൻപ് വരെ പെൺകുട്ടി നിന്ന വീട്ടിലുള്ളവർ വ്യക്തമാക്കി.
അലന്യയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നത്. വഴിഞ്ഞം പൊലീസ് സംഭവത്തിൽ കേസെടുത്തിട്ടുണ്ട്. മൃതദേഹത്തിൻ്റെ ഇൻക്വസ്റ്റ് നടപടികൾ ഇന്ന് പൂർത്തിയാക്കുമെന്ന് പൊലീസ് അറിയിച്ചു. ഫോറൻസിക് സംഘം ഇന്ന് സ്ഥലത്തെത്തി തെളിവെടുക്കും. മരണത്തിൽ ദുരൂഹത ആരോപിക്കുന്നതിനാൽ കൃത്യമായ അന്വേഷണം സംഭവത്തിൽ ഉണ്ടാകുമെന്നും പൊലീസ് വ്യക്തമാക്കി.
മദ്യം നൽകി എറണാകുളം സ്വദേശിനിയായ നഴ്‌സിങ് വിദ്യാർത്ഥിനിയെ സുഹൃത്തുക്കൾ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തിൽ രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് യുവാക്കളുടെ കോഴിക്കോട് ഗോവിന്ദപുരത്തുള്ള താമസ സ്ഥലത്ത് പെൺകുട്ടിയെ എത്തിച്ചതിന് ശേഷം ബലം പ്രയോഗിച്ച് മദ്യം നൽകുകയും കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തത്.
മദ്യം അകത്ത് ചെന്ന പെൺകുട്ടി അബോധാവസ്ഥയിലായിരുന്നു. രാത്രി രണ്ട് മണിയോടെ മയക്കം വിട്ടുണർന്നപ്പോഴാണ് പെൺകുട്ടി പീഡനത്തിന് ഇരയായ വിവരമറിയുന്നത്. മയക്കമുണർന്നപ്പോൾ പൂർണ നഗ്നയായ നിലയിൽ കിടക്കുകയായിരുന്നു. സുഹൃത്തുക്കൾ മദ്യ ലഹരിയിൽ കിടന്നുറങ്ങുകയായിരുന്നു. ശബ്ദമുണ്ടാക്കാതെ വസ്ത്രങ്ങൾ ധരിച്ചതിന് ശേഷം പെൺകുട്ടി മുറിയിൽ നിന്നും പുറത്തിറങ്ങുകയും സഹപാഠിയായ മറ്റൊരു നഴ്‌സിംഗ് വിദ്യാർത്ഥിയെ വിളിക്കുകയും ഈ സഹപാഠി പെൺകുട്ടിയെ താമസ സ്ഥലത്ത് എത്തിക്കുകയുമായിരുന്നു.
പ്രതികളിൽ ഒരാൾ താമസിക്കുന്ന റൂമിലാണ് പെൺകുട്ടിയെ എത്തിച്ചത്. കൂടെ താമസിച്ചിരുന്ന വിദ്യാർത്ഥികൾ നാട്ടിൽ പോയ സാഹചര്യം മുതലെടുത്താണ് പെൺകുട്ടിയെ തെറ്റിദ്ധരിപ്പിച്ച് റൂമിലെത്തിച്ചത്. സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികളെ തിരിച്ചറിഞ്ഞിരുന്നു.
പോക്സോ കേസിൽ പ്രതിയാകുകയും ജയിലിൽ കഴിയുകയും ചെയ്ത റിട്ട.എസ്‌ഐ ഇരയുടെ വീടിന് മുന്നിൽ തൂങ്ങി മരിച്ചു. ബുധനാഴ്ച പുലർച്ചെയാണ് ഇയാളെ വീടിന്റെ കാർപോർച്ചിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
2021 ലാണ് എസ്‌ഐ ക്കെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തത്. എട്ട് വയസുകാരിയെ തട്ടികൊണ്ട് പോയി പീഡിപ്പിച്ചെന്നായിരുന്നു ഇയാൾക്കെതിരെയുള്ള കേസ്. സംഭവത്തിൽ അറസ്റ്റിലായ ഇയാൾ ജയിൽവാസം അനുഭവിച്ചു. തുടർന്ന് ജാമ്യത്തിലിറങ്ങി.
അതേസമയം കേസ് കെട്ടിച്ചമച്ചതാണെന്ന് ഇയാൾ നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. താൻ തെറ്റ് ചെയ്തിട്ടില്ലെന്നും ഇത് കെട്ടിച്ചമച്ച കേസാണെന്നായിരുന്നു ഇയാളുടെ ആരോപണം. ചെയ്യാത്ത കുറ്റത്തിന് നിയമ നടപടികൾ നേരിടുന്നതിനുള്ള മനപ്രയാസമാണ് ആത്മഹത്യക്ക് പിന്നിലെന്നാണ് വിവരം. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ദിവസങ്ങള്‍ക്ക് മുന്‍പ് നടന്‍ കൃഷ്ണകുമാര്‍ പശുക്കള്‍ക്കൊപ്പം നില്‍ക്കുന്ന ചില ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു. കുറെ നാളുകള്‍ക്ക് ശേഷം ട്രോളന്മാര്‍ക്കും കിട്ടിയ ചാകരയായിരുന്നു വിഷയം.
ഇപ്പോഴിതാ വിഷയത്തില്‍ കൂടുതല്‍ വിശദീകരിക്കുകയാണ് കൃഷ്ണകുമാര്‍. ഈ ചിത്രം പോസ്റ്റ് ചെയ്തത് കണ്ടപ്പോള്‍ തന്നെ ട്രോളുകള്‍ വരും എന്ന് പ്രതീക്ഷിച്ചുവെന്നാണ് കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു വ്‌ളോഗില്‍ പറയുന്നത്.
കിച്ചു ബെംഗളൂരുവില്‍ പോയപ്പോള്‍ എടുത്ത ഫോട്ടോയാണ് അത്. കുറേ മാധ്യമങ്ങളില്‍ അത് വാര്‍ത്തയായി. രസകരമായ ഏറെ ട്രോളുകളാണ് വന്നത്. ഇത് കാണുമ്പോള്‍ കിച്ചു എങ്ങനെയാണ് പ്രതികരിച്ചത് എന്ന് അറിയാനുള്ള
ആകാംക്ഷയുണ്ടാകില്ലെ?,
അതിനെക്കുറിച്ചും. ‘ചാണകം’ എന്നൊക്കെ ആളുകള്‍ പറയുന്നതില്‍ എന്താണ് തോന്നുന്നത് എന്ന് നമ്മുക്കറിയണമല്ലോ എന്ന് പറഞ്ഞാണ് സിന്ധു കൃഷ്ണകുമാറിന്റെ പ്രതികരണം തേടുന്നത്.
എന്നാല്‍ മുന്‍പ് കോണ്‍ഗ്രസ് നേതാവ് കെ കരുണാകരന്‍ കാര്‍ട്ടൂണുകള്‍ക്കെതിരെ പറഞ്ഞത് തന്നെയാണ് തനിക്കും പറയാനുള്ളത് എന്നാണ് കൃഷ്ണകുമാര്‍ പറയുന്നത്. ഇത്തരം ട്രോളുകള്‍ കുപ്രസിദ്ധിയാണ് ഉണ്ടാക്കാന്‍ ശ്രമിക്കുന്നത്. എന്നാല്‍ അതിലെ കു മാറ്റിയാല്‍ അത് പ്രസിദ്ധിയായില്ലെ എന്നാണ് പണ്ട് കരുണാകരന്‍ പറഞ്ഞത്. നമ്മളെ പ്രസിദ്ധരാക്കുന്നതില്‍ ട്രോളന്മാര്‍ക്ക് പങ്കുണ്ടെന്നും കൃഷ്ണകുമാര്‍ പറയുന്നു.
പശുക്കളെക്കാളും എനിക്കിഷ്ടം തോന്നിയത് ട്രോള്‍ ചെയ്ത സഹോദരങ്ങളെയാണ്. അവര്‍ പാട്ടൊക്കെ എഴുതിയിട്ടുണ്ട്. മകള്‍ ബീഫ് ഇഷ്ടമാണല്ലോ എന്ന് പറഞ്ഞിരുന്നല്ലോ എന്ന പോസ്റ്റിന് വന്ന ഒരു ട്രോളിന് ബീഫ് താനും ഒരിക്കല്‍ കഴിച്ചിരുന്നുവെന്നും പ്രായമായപ്പോള്‍ നിര്‍ത്തിയതാണെന്നും കൃഷ്ണകുമാര്‍ പറയുന്നു.
രാജ്യത്ത് ബീഫൊന്നും നിരോധിച്ചിട്ടില്ല. ബീഫിനെക്കുറിച്ച് തെറ്റായ പ്രചരണങ്ങള്‍ വന്നു. അഭിപ്രായ സ്വാതന്ത്ര്യമുള്ള രാജ്യമാണ് നമ്മുടെത്. നിങ്ങള്‍ പ്രതികരിക്കണം. എന്നെ കണ്ടാല്‍ ആ തെറി പറഞ്ഞത് ഞാനാണെന്ന് പറയണം, എനിക്ക് ആരോടും ദേഷ്യം തോന്നില്ല. ഞാന്‍ എല്ലാം ലൈറ്റായി കാണും.
ഞാന്‍ ഉണ്ടാക്കുന്ന ഭക്ഷണത്തില്‍ അഹാന ഒരിക്കല്‍ ബീഫ് ഉലത്തിയതാണ് ഇഷ്ടം എന്ന് പറഞ്ഞിരുന്നെന്നും. അതാണ് ട്രോളിന് കാരണമായതെന്നും സിന്ധു കൃഷ്ണ കുമാറിനോട് ഈ സമയം പറഞ്ഞു. ഇതിനോട് കൃഷ്ണ കുമാര്‍ പ്രതികരിച്ചത് ഇങ്ങനെയാണ്.
‘ബീഫ് ഇഷ്ടമുള്ളവര്‍ക്ക് കഴിക്കാം. നല്ല ഭക്ഷണമാണ്. പോത്ത്, എരുമ, കാള ഇതിനെ വില്‍ക്കാം, കഴിക്കാം. പശുവിനെ ഒഴിവാക്കാവുന്നതാണ്. ഇത് രാഷ്ട്രീയപരമോ മതപരമോ അല്ല, ഭക്ഷണത്തിനെന്ത് രാഷ്ട്രീയം’ – കൃഷ്ണകുമാര്‍ വീഡിയോയില്‍ പറയുന്നു.
പ്രവാസലോകത്ത് ജീവന്‍ പൊലിയുന്നവരുടെ അവസാനത്തെ അത്താണിയാണ് അഷ്‌റഫ് താമരശ്ശേരി. പ്രവാസിലോകത്ത് മരണപ്പെട്ടവരെ അന്ത്യവിശ്രമത്തിനായി വീട്ടുകാരുടെ അടുത്തേക്ക് എത്തിക്കാന്‍ നിസ്വാര്‍ഥ സേവനം ചെയ്യുകയാണ് അദ്ദേഹം. ഇപ്പോഴിതാ ആ കാരുണ്യ മനസ്സ് ആശുപത്രിയിലാണ്. അഷ്‌റഫ് തന്നെയാണ് ആശുപത്രിയിലാണെന്ന വിവരം പങ്കുവച്ചത്.
കോഴിക്കോടുള്ള മെയ്ത്ര ആശുപത്രിയില്‍ നട്ടെല്ലിന് ശസ്ത്രക്രിയയ്ക്ക് വിധേയയായിരിക്കുകയാണ് അദ്ദേഹം. എല്ലാവരും ആരോഗ്യത്തിന് വേണ്ടി പ്രാര്‍ഥിക്കണമെന്നും അദ്ദേഹം പറയുന്നു.
വര്‍ഷങ്ങളായി നടുവേദനകൊണ്ട് ബുദ്ധിമുട്ടുന്നത്. നാളെയാകട്ടെ എന്ന് കരുതി നാളുകള്‍ തള്ളി നീക്കി. സത്യം പറഞ്ഞാല്‍ ഒരൊഴിവും കിട്ടാത്തത് കൊണ്ടാണ് ശരിയായ ചികിത്സ നീണ്ടു പോയത്. ചില പൊടിക്കൈകള്‍ ചെയ്ത് ദിവസങ്ങള്‍ തള്ളി നീക്കും. വേദന വര്‍ധിക്കുകയല്ലാതെ ഒരു കുറവും ഉണ്ടായില്ല. മറ്റുള്ളവര്‍ വന്ന് സഹായത്തിന് വിളിക്കുമ്പോള്‍ കഴിയുന്ന രീതിയില്‍ വേദന സഹിച്ചും ഇറങ്ങിത്തിരിക്കും. അല്‍പ്പ നേരം നില്‍ക്കുമ്പോഴേക്കും വേദന വന്ന് കയറും. ഇപ്പോള്‍ സഹിക്കാന്‍ കഴിയുന്നതില്‍ അപ്പുറമായി. പരിചയമുള്ള വിദഗ്ദരായ ഒരുപാട് ഡോക്ടര്‍മാരുമായി വിഷയം ചര്‍ച്ച ചെയ്തു.
അവസാനം ഓപറേഷനാണ് എല്ലാവരും നിര്‍ദേശിച്ചത്. അതിനായി മാനസികമായും ശാരീരികമായും തയ്യാറെടുത്തു. ഇപ്പോള്‍ കോഴിക്കോടുള്ള മെയ്ത്ര ആശുപത്രിയില്‍ അഡ്മിറ്റാണ്. (20/02/2023) തിങ്കളാഴ്ച്ച രാവിലെ ഓപ്പറേഷന്‍ നടക്കും(ഇന്ഷാ അല്ലാഹ് ). ഈ സര്‍ജറികൊണ്ട് പ്രശ്‌നം പരിഹരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. എല്ലാം തീരുമാനിക്കുന്നത് പടച്ച തമ്പുരാന്‍ മാത്രം. ഓപ്പറേഷന്‍ സുഗമമായി നടക്കാനും കൂടുതല്‍ കരുത്തോടെ പ്രവര്‍ത്തനമേഖലയില്‍ സജീവമാകാനും നിങ്ങള്‍ ഓരോരുത്തരുടെയും പ്രാര്‍ത്ഥനകള്‍ ഉണ്ടാകണം എന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.
ഓൺലൈനിൽ ഓർഡർ ചെയ്ത് വരുത്തിയ ഐഫോണിന് നൽകാൻ പണമില്ലാത്തതിനെ തുടർന്ന് ഡെലിവറി ഏജന്റിനെ കൊലപ്പെടുത്തി. കേസിൽ ഇരുപതുകാരനെ കർണാടക പോലീസ് അറസ്റ്റ് ചെയ്തു. ഹസൻ ജില്ലയിലെ അരാസികേരെ സ്വദേശിയായ ഹേമന്ത് ദത്തിനെയാണ് പോലീസ് പിടികൂടിയത്.
ഫെബ്രുവരി ഏഴിനാണ് കൊലപാതകം നടന്നത്. ഓർഡർ ചെയ്ത ഐഫോണുമായെത്തിയ ഇകാർട്ട് ഡെലിവറി ഏജന്റ് ഹേമന്ത് നായിക്കാണ് കൊല്ലപ്പെട്ടത്.ഹോമന്ത് ദത്ത് ഓർഡർ ചെയ്ത ഐഫോണിന്റെ വിലയായ 46,000 രൂപ നൽകാനില്ലാത്തതിന്റെ പേരിലാണ് ഇയാൾ ഡെലിവറി ഏജന്റിനെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.
ഫോൺ നൽകാനായി ഹസനിലെ വീട്ടിലെത്തിയ നായിക്കിനെ, ഹേമന്ത് ദത്ത് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ഫോണുമായെത്തിയ നായിക്കിനോട്, ബോക്‌സ് തുറക്കാൻ ഹേമന്ത് ദത്ത് ആവശ്യപ്പെട്ടെങ്കിലും പണം നൽകാതെ തുറക്കാനാകില്ലെന്ന് നായിക്ക് ആവശ്യപ്പെട്ടു. ഇതോടെ ഹേമന്ദ് ദത്ത്, നായിക്കിനെ കത്തിയെടുത്തു കുത്തുകയായിരുന്നു.
കൊലപാതകത്തിനു ശേഷം ഹേമന്ത് നായിക്കിന്റെ മൃതദേഹം ചാക്കിൽക്കെട്ടി മൂന്നു ദിവസത്തോളം ഇയാൾ വീട്ടിൽ സൂക്ഷിക്കുകയും പിന്നീട് പിന്നീട് റെയിൽവേ ട്രാക്കിനു സമീപം വച്ച് പെട്രോളൊഴിച്ച് കത്തിച്ചുകളയുകയും ചെയ്തു.
ഹേമന്ത് നായിക്കിനെ കാണാതായെന്ന പരാതി ലഭിച്ചതിനെ തുടർന്ന് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഹേമന്ത് ദത്ത് കുടുങ്ങിയത്. ഇയാൾ മൃതദേഹവുമായി സ്‌കൂട്ടറിൽ റെയിൽവേ ട്രാക്കിനു സമീപത്തേക്കു പോകുന്ന ദൃശ്യങ്ങൾ സമീപത്തെ സിസിടിവികളിൽനിന്ന് പോലീസ് കണ്ടെത്തുകയായിരുന്നു.