Latest News

സംസ്ഥാന ഭാഗ്യക്കുറിയുടെ 80 ലക്ഷം രൂപ ലോട്ടറിയടിച്ച യുവാവ് സുഹൃത്തുക്കൾക്കുവേണ്ടിയുള്ള മദ്യ സല്ക്കാരത്തിനിടെ മൺതിട്ടയിൽ നിന്ന് ദുരൂഹ സാഹചര്യത്തിൽ താഴേക്ക് വീണു മരിച്ചു. പാങ്ങോട് മതിര തൂറ്റിക്കൽ സജി വിലാസത്തിൽ സജീവ് (35) ആണ് മരിച്ചത്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: ഇയാൾക്ക് കഴിഞ്ഞ മാസം എൺപത് ലക്ഷം രൂപാ സമ്മാനമായി ലഭിച്ചിരുന്നു. ഇക്കഴിഞ്ഞ ദിവസമാണ് തുക ബാങ്കിലെത്തിയത്.തുടർന്ന് ഇക്കഴിഞ്ഞ ഒന്നിന് രാത്രി 9 മണിക്ക് പാങ്ങോട് ചന്തക്കുന്നിൽ വാടകയ്ക്ക് താമസിക്കുന്നയാളുടെ വീട്ടിൽ മദ്യസൽക്കാരം നടത്തുകയായിരുന്നു. മായാവി എന്ന സന്തോഷ് ഇയാളെ പിടിച്ചു തള്ളിയതായി പറയപ്പെടുന്നു. തോട്ടത്തിലേക്ക് വീണ സജീവിന് ദേഹാസ്വാസ്ഥ്യമുണ്ടായി .മെഡിക്കൽ കോളേജിൽവച്ച് ഇന്നലെ വൈകുന്നേരം മരണം സംഭവിച്ചു.അന്വേഷണം ആരംഭിച്ചതായി പാങ്ങോട് സി.ഐ. എൻ.സുനീഷ് അറിയിച്ചു.

എബിൻ അലക്സ്

യോർക്ഷയർ ആൻഡ് ഹംബർ റീജിയണിലെ ഏറ്റവും വലിയ മലയാളി അസോസിയേഷനായ ഷെഫീൽഡ് കേരള കൾച്ചറൽ അസോസിയേഷന്റെ 2023-25 കാലയളവിലേക്കുള്ള ഭരണസമിതി തിരഞ്ഞെടുപ്പിൽ ആനി പാലിയത്ത് പ്രസിഡന്റായും സീന ഷാജു സെക്രട്ടറിയായും വർഗീസ് ഡാനിയേൽ ട്രഷറർ ആയും ഐക്യകണ്ഠേന തിരഞ്ഞെടുക്കപ്പെട്ടു.

മാർച്ച് മാസം 25ന് സെന്റ് പാട്രിക്ക് ഹാളിൽ നടന്ന വാർഷിക പൊതുയോഗത്തിൽ വച്ച് വരണാധികാരി ശ്രീ. ഷാജു സി ബേബിയുടെ നിയന്ത്രണത്തിൽ ആയിരുന്നു തിരഞ്ഞെടുപ്പ് നടന്നത്. വൈസ് പ്രസിഡന്റായി ശ്രീ സനോജ് സുന്ദർ, ജോയിന്റ് സെക്രട്ടറിയായി ശ്രീ എബിൻ അലക്സ്, എന്നിവരെയും കമ്മറ്റി അംഗങ്ങളായി ശ്രീ അരുൺ ഡൊമിനിക്ക്, ശ്രീ എബി ടോം, ശ്രീ ഹരി കൃഷ്ണൻ, ശ്രീമതി ബീന ഡോണി, ശ്രീമതി ധന്യ ഷിബു, ശ്രീമതി പാർവതി വേണുഗോപാൽ എന്നിവരെയും തിരഞ്ഞെടുത്തു. പുതിയ ഭരണസമിതിക്ക് മുൻപ്രസിഡന്റ് ശ്രീ ജോസ് മാത്യു അനുമോദനം അർപ്പിച്ചു സംസാരിച്ചു.


ഷെഫീൽഡിൽ കുടിയേറിയ പുതിയ അംഗങ്ങളെ ഉൾക്കൊണ്ടുകൊണ്ട് കോവിഡാനന്തര കാലത്തിലെ പ്രതിസന്ധികളെ തരണം ചെയ്ത് അസോസിയേഷനെ കർമ്മപഥത്തിൽ നയിച്ച ജോസ് മാത്യുവിന്റെ നേതൃത്വത്തിലുണ്ടായിരുന്ന ഭരണസമിതിക്ക് നന്ദിയർപ്പിച്ചുകൊണ്ടു ആനി പാലിയത്ത് നടത്തിയ മറുപടി പ്രസംഗത്തിൽ ഷെഫീൽഡിലുള്ള എല്ലാ മലയാളികളെയും ഉൾപ്പെടുത്തി നടത്തുവാൻ പോകുന്ന വിപുലമായ കർമ്മപരിപാടികൾക്ക് എല്ലാവരുടെയും പിന്തുണ അഭ്യർത്ഥിച്ചു.

മ്യൂസിക് മിസ്റ്റ്‌ ഒരുക്കിയ ഗാനമേളയും കാൽവരി കേറ്റേഴ്സിന്റെ സ്വാദിഷ്ടമായ ഭക്ഷണവും പരിപാടികൾക്ക് മികവേകി.

അവണൂരിലെ ഗൃഹനാഥന്റെ മരണം കൊലപാതകമാണെന്ന് കണ്ടെത്തല്‍. സംഭവത്തില്‍ മകനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. അവണൂര്‍ സ്വദേശി ശശീന്ദ്രനായിരുന്നു ഭക്ഷണം കഴിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചത്. ആയുര്‍വേദ ഡോക്ടറായ 25കാരന്‍ മയൂരനാഥന്‍ ആണ് അറസ്റ്റിലായത്.

മെഡിക്കല്‍ കോളജ് പൊലീസാണ് മയൂരനാഥനെ അറസ്റ്റ് ചെയ്തത്. മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷമാണ് ചോദ്യം ചെയ്യലിനായി മയൂരനാഥനെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്.
ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയത് അച്ഛനോടും രണ്ടാനമ്മയോടുമുള്ള പക കാരണമെന്നാണ് വിവരം.

കടലക്കറിയിലാണ് വിഷം കലര്‍ത്തിയത്. വിഷവസ്തുക്കള്‍ ഓണ്‍ലൈനില്‍ വരുത്തി സ്വയം നിര്‍മ്മിച്ചെടുക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. മരിച്ച ശശീന്ദ്രനൊപ്പം ഇഡ്ഡലിയും കറിയും കഴിച്ച ഭാര്യയും അമ്മയും മറ്റ് രണ്ട് പേരും ചികിത്സയിലാണ്.

തിരുവനന്തപുരം ബൈപാസിൽ ലുലുമാളിനു സമീപം നിയന്ത്രണം വിട്ട കാർ വാഹനങ്ങളിലേക്കു ഇടിച്ചു കയറി. നിർത്തിയിട്ടിരുന്ന കാറിലേക്ക് കയറാൻ ശ്രമിച്ച യുവാക്കളായ ഷിബിൻ നിജാസ് എന്നിവർക്ക് ഗുരുതര പരുക്കേറ്റു. ഇവരെ അടുത്തുള്ള സ്വകര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഷിബിന്റെ ജീവൻ രക്ഷിക്കാനായില്ല.

കാർ അമിത വേഗത്തിൽ വന്നു നിർത്തിയിട്ടിരുന്ന രണ്ടു ബൈക്കുകളും ഒരു കാറും തകർത്തു. കഴിഞ്ഞ ദിവസം രാത്രി 11 മണിക്കായിരുന്നു അപകടം. ഡ്രൈവർ ഉറങ്ങി പോയതാണ് അപകടകാരണമെന്ന് പോലീസ് പറഞ്ഞു.

അപകടത്തെ തുടർന്ന് ബൈപ്പാസിൽ അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. വിവരം അറിയിച്ചിട്ടും പോലീസ് ഏറെ വൈകിയാണ് എത്തി പരുക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചതെന്ന് ദൃസാക്ഷികൾ പറഞ്ഞു. മരണപ്പെട്ട ഷിബിൻ മുഹമ്മദ് പുളിങ്കുന്ന് കുസാറ്റ് എൻജിനിയറിങ് കോളേജ് പൂർവകാല വിദ്യാർത്ഥി ആയിരുന്നു. തിരുവനന്തപുരത്തും കഴക്കൂട്ടത്തുമായി ചില ബിസിനസ് സ്ഥാപങ്ങൾ നടത്തിവരികയായിരുന്നു.

പ്രിയ സുഹൃത്തിന് ആദരാഞ്ജലികൾ….

ബിജോ തോമസ് അടവിച്ചിറ

കിളിമാനൂരിൽ  നിയന്ത്രണംവിട്ട കാര്‍ ഇടിച്ച് യുവതി ദാരുണമായി മരിച്ച സംഭവത്തില്‍ കാര്‍ ഡ്രൈവര്‍ അറസ്റ്റില്‍. കിളിമാനൂരില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ച അപകടത്തില്‍ കാര്‍ ഓടിച്ച തിരുവല്ല സ്വദേശി ഗിരീഷ് കുമാര്‍ (54) ആണ് അറസ്റ്റിലായത്. ഇയാള്‍ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് പൊലീസ് വ്യക്തമാക്കി.

എയര്‍ പോര്‍ട്ടില്‍ പോയി മടങ്ങുന്ന വഴിയാണ് സംഭവം നടന്നത്. അലക്ഷ്യമായും അമിത വേഗത്തിലും വാഹനം ഓടിച്ചതിനാണ് കേസ് എടുത്തിരിക്കുന്നത്. നിയന്ത്രണം വിട്ട കാര്‍ രണ്ട് കാറുകളിലിടിച്ചതിന് ശേഷം സ്‌കൂട്ടര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. സ്‌കൂട്ടര്‍ യാത്രക്കാരിയായ കിളിമാനൂര്‍ സ്വദേശി അജിലയാണ് മരിച്ചത്.

മലപ്പുഴം വാഴക്കാട് നരോത്ത് നജ്മുന്നീസ മരിച്ച കേസില്‍ ഭര്‍ത്താവ് മൊയ്തീന്‍ പിടിയില്‍. നജ്മുന്നീസയെ മൊയ്തീന്‍ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതെന്ന് മൊഴി. വീടിന്റെ ടെറസില്‍വച്ച് നജ്മുന്നീസയും മൊയ്തീനുമായി തര്‍ക്കമുണ്ടായി. ഭര്‍ത്താവിനെ നിരീക്ഷിക്കാന്‍ ഏണിവച്ച് നജ്മുന്നീസ ടെറസില്‍ കയറുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.

കഴിഞ്ഞ ദിവസം പുലർച്ചെ നാലോടെയാണ് നജ്മുന്നീസയെ ടെറസിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവർക്ക് 2 മക്കളുണ്ട്. നജ്‌മുന്നീസ നോമ്പ് തുറക്കാനായി കഴിഞ്ഞ ദിവസം സ്വന്തം വീട്ടിലേക്ക് പോയിരുന്നുവെന്ന് ഭർത്താവിന് പൊലീസിന് മൊഴി നൽകി. ഇന്നലെ പുലർച്ചെ മൊബൈൽ ഫോണിൽ നിന്ന് അലാം അടിക്കുന്ന ശബ്ദം കേട്ട് ടെറസിൽ കയറി നോക്കിയെന്നും അവിടെ നജ്മുന്നീസ മരിച്ചു കിടക്കുന്നത് കണ്ടുവെന്നുമാണ് മൊഴി.

സ്വന്തം വീട്ടിലേക്കു പോയ നജ്മുന്നീസ രാത്രി ഏഴരയോടെ താൻ താമസിക്കുന്ന വീട്ടിൽ തിരിച്ചെത്തിയെന്നാണ് ചോദ്യം ചെയ്യലിൽ മുഹിയുദ്ദീൻ അറിയിച്ചത്. തുടർന്ന് വീടിന്റെ പിന്നിൽ കോണി ചാരി ടെറസിൽ കയറി. തന്നെ നിരീക്ഷിക്കുന്നതിനു കൂടിയാണ് നജ്മുന്നീസ എത്തിയതെന്നാണ് മുഹിയുദ്ദീന്റെ മൊഴി. മുകളിൽനിന്ന് കാലൊച്ച കേട്ട് വന്നു നോക്കിയപ്പോഴാണ് നജ്മുന്നീസയെ കണ്ടത്. ഇതോടെ ഇരുവരും തമ്മിൽ തർക്കമുണ്ടായി. ഇതിനിടെ മുഹിയുദ്ദീൻ നജ്മുന്നീസയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസ് വിശദീകരിക്കുന്നത്.

എലത്തൂർ ട്രെയിൻ ആക്രമണക്കേസ് പ്രതി പൊലീസ് പിടിയിൽ. നോയിഡ സ്വദേശി ഷഹറൂഖ് സെയ്ഫിയെയാണ്പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രതിയുടെ ഫോണിന്റെ ഐ.എം.ഇ.എ കോഡിൽ നിന്ന് ലഭിച്ച വിവരം അടിസ്ഥാനമാക്കി ഇയാൾ നോയിഡ സ്വദേശിയാണെന്ന് പൊലീസ് തിരിച്ചറിഞ്ഞിരുന്നു. ഇയാളെക്കുറിച്ച് നിര്‍ണ്ണായകമായ തെളിവുകള്‍ ലഭിച്ചുകഴിഞ്ഞതായും പൊലീസ് പറഞ്ഞു. അന്വേഷണത്തിനായി എ ഡി ജി പി ്അജിത്കുമാറിന്റെ നേതൃത്വത്തില്‍ ഉന്നതല സംഘത്തിന് ഡി ജി പി രൂപം നല്‍കിയിരുന്നു.

ഞായറാഴ്ച രാത്രി കോഴിക്കോട് നിന്നും കണ്ണൂരിലേക്ക് പുറപ്പെട്ട ആലപ്പുഴകണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് ട്രെയിനില്‍ എലത്തൂരില്‍ വച്ച് അക്രമി ഡി1 കോച്ചില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ഇതേ തുടര്‍ന്ന് പരിഭ്രാന്തരായ യാത്രക്കാര്‍ ചങ്ങലവലിച്ച് ട്രെയിന്‍ നിര്‍ത്തുകയായിരുന്നു. തീ കണ്ട് രക്ഷപെടാനായി ചാടിയ അമ്മയും കുഞ്ഞും ഉള്‍പ്പെടെ മൂന്നുപേരുടെ മൃതദേഹങ്ങള്‍ ട്രാക്കില്‍നിന്ന് കണ്ടെടുത്തു.

തീ പടര്‍ന്നപ്പോള്‍ രക്ഷപ്പെടാന്‍ ട്രെയിനില്‍ നിന്ന് പുറത്തേക്ക് ചാടിയതിനെ തുടര്‍ന്നാണ് മരണമെന്നാണ് സംശയം. 3 സ്ത്രീകള്‍ ഉള്‍പ്പെടെ 9 യാത്രക്കാര്‍ക്ക് പൊള്ളലേല്‍ക്കുകയും ചെയ്തിരുന്നു.തീവച്ചയാളുടെ രൂപസാദൃശ്യമുള്ള ഒരാള്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികല്‍സ തേടിയതായി സൂചന ലഭിച്ചിരുന്നു. ഇയാളുടെ രേഖാചിത്രം പുറത്ത് വിട്ടപ്പതിന് പിന്നാലെയാണ് രേഖാചിത്രത്തിലെ ആളുമായി രൂപസാദൃശ്യയുളളയാള്‍ ചികല്‍നേടിയതായി പൊലീസിന് വിവരം ലഭിച്ചത്. കാലിന് പൊള്ളലേറ്റതിനെ തുടര്‍ന്നാണ് ഇയാള്‍ ചികല്‍സ തേടിയതെന്നറിയുന്നു.

യാത്രക്കാർക്ക് മേൽ പെട്രോൾ ഒഴിച്ച് തീയിട്ട അക്രമിയുടേതെന്ന രീതിയിൽ പ്രചരിച്ച സിസിടിവി ദൃശ്യങ്ങളിൽ കഴമ്പില്ലെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. മാദ്ധ്യമങ്ങളിലൂടെ പ്രചരിച്ച ദൃശ്യങ്ങൾ കോഴിക്കോട് കാപ്പാട് സ്വദേശിയായ ഒരു വിദ്യാർത്ഥിയാണെന്ന് പോലീസ് കൂട്ടിച്ചേർത്തു.

രാഹുൽ ഗാന്ധിക്കെതിരായ സംഘപരിവാർ ഭരണകൂടo വിലകൊടുത്ത് വാങ്ങിയ ജനാധിപത്യ വിരുദ്ധ നടപടികളിൽ ശക്തമായി പ്രതിഷേധിച്ചു കൊണ്ട്, ഐഒസിപ്രവർത്തകർ മാഞ്ചെസ്റ്ററിൽ ഒത്തുകൂടി. മാഞ്ചസ്റ്റർ കത്തീഡ്രൽ യാർഡിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പുഷ്പാർച്ചന അർപ്പിച്ചുകൊണ്ട് തുടക്കം കുറിച്ച രണ്ടാം ഘട്ട പ്രതിഷേധ സംഗമത്തിനു ഐഒസി ഭാരവാഹികളായ ബോബിൻ ഫിലിപ്പ്, റോമി കുര്യാക്കോസ് എന്നിവർ നേതൃത്വം നൽകി. ലണ്ടനിലെ പാർലമെന്റ് സ്‌ക്വയറിൽ നടത്തിയ ഒന്നാം ഘട്ട പ്രതിഷേധ യോഗം വൻ ജനശ്രദ്ധ ആകർഷിച്ചിരുന്നു.

കോൺഗ്രസ്‌ നേതാവ് എന്നതിലുപരി ദേശീയ മുഖവും സാധാരണ ജനതയുടെ പ്രതീക്ഷയും ഏക ആശ്രയവുമായ രാഹുൽ ഗാന്ധിയെ എന്ത് വിലകൊടുത്തും സംരക്ഷിക്കുവാൻ ഓരോ കോൺഗ്രസുകാരനും ബാധ്യതയുണ്ടെന്നും, രാഷ്ട്രീയ എതിരാളികളെ കള്ളക്കളികൾ കൊണ്ട് ഇല്ലായ്മ ചെയ്യാൻ ഏത് അറ്റം വരെയും പോകാൻ മടിയില്ലാത്ത മോദാനി ഭരണകൂടത്തിന്റെ പൊള്ളത്തരങ്ങൾ ജനങ്ങൾക്ക്‌ മുന്നിൽ തുറന്നു കാട്ടണമെന്നുമുള്ള പൊതുവികാരം പ്രകടമായ പ്രതിഷേധ സംഗമത്തിൽ ബോബിൻ ഫിലിപ്പ്, റോമി കുര്യാക്കോസ്, സോണി ചാക്കോ, പുഷ്പരാജൻ, അഖിൽ ജോസ്, അജയ് യാദവ് എന്നിവർ പ്രസംഗിച്ചു.

രാഹുൽ ഗാന്ധിക്ക് പൂർണ പിന്തുണ പ്രഖാപിക്കുകയും, മോദി സർക്കാരിന്റെ ജനാധിപത്യ ധ്വoസനങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധമിരമ്പുകയും ചെയ്‌ത യോഗത്തിൽ, മിഡ്‌ലാൻഡ്‌സിലെ വിവിധ സ്ഥലങ്ങളെ പ്രതിനിധീകരിച്ചു ഷാജി, ലിജോ, ജിപ്സൺ, സച്ചിൻ, ഹരികൃഷ്ണൻ, സച്ചിൻ തോമസ് തുടങ്ങിയവർ പങ്കെടുത്തു.

 

 

പശുക്കടത്ത് ആരോപിച്ച് കര്‍ണ്ണാകയില്‍ യുവാവിനെ തല്ലിക്കൊന്നു.ഇദ്രിസ് പാഷയെന്ന യൂവാവിനെയാണ് കൊലപ്പെടുത്തിയത്. കര്‍ണ്ണാടകയിലെ രാമനഗര ജില്ലയിലെ സാത്തനൂര്‍ വില്ലേജില്‍ വച്ചായിരുന്നു സംഭവം. സാത്തനൂര്‍ വില്ലേജിലെ റോഡില്‍ ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കൊലപാതകത്തില്‍ പുനീത് കേരേഹള്ളി എന്നയാള്‍ക്കെതിരെയും സംഘത്തിലെ കണ്ടാലറിയാവുന്നവര്‍ക്കെതിരേയും പൊലീസ് കേസെടുത്തു.

. ‘പശു സംരക്ഷക സേന’ എന്ന പേരിലറിയപ്പെടുന്ന സംഘടനയുടെ തലവനാണ് പ്രതിയായ പുനീത് എന്ന് പറയപ്പെടുന്നു. സ്ഥലത്തെ മാര്‍ക്കിറ്റില്‍ നിന്നും പശുക്കളുമായി മടങ്ങി വരുകയായിരുന്ന ഇന്ദ്രിസിനെ റോഡില്‍വെച്ച് തടഞ്ഞു നിര്‍ത്തി പുനീതും സംഘവും മര്‍ദ്ദിക്കുകയായിരുന്നു.

പശുക്കളെ കൊണ്ടു പോകുന്നതുമായി ബന്ധപ്പെട്ട രേഖകള്‍ കാണിച്ചുവെങ്കിലും ഇദ്രിസിനോട് പുനീത് രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ടു. പണം നല്‍കാന്‍ യുവാവ് വിസമ്മതിച്ചതിനെ തുടര്‍ന്ന് പാഷയെ പുനീത് അധിക്ഷേപിക്കുകയും പിന്നീട് ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു.

സംഭവത്തിനു ശേഷം പുനീത് ഒളിവിലാണ്. കൊലപാതകം, അന്യായമായി തടഞ്ഞു നിര്‍ത്തല്‍, സമാധാനന്തരീക്ഷം തകര്‍ക്കല്‍, മനഃപൂര്‍വ്വം അപമാനിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് പൊലീസ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

ഐഎസ്എല്‍ ഫുട്‌ബോളില്‍ ബെംഗുളൂരു എഫ്‌സിക്കെതിരായ പ്ലേഓഫ് മത്സരം പൂര്‍ത്തിയാക്കാതെ മൈതാനം വിട്ട കേരളാ ബ്ലാസ്റ്റേഴ്‌സിന് അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ നാല് കോടി രുപ പിഴയിട്ടിരുന്നു. കളിക്കളത്തിലെ മോശം പെരുമാറ്റത്തിന് പരസ്യമായി മാപ്പും പറയണം. അല്ലാത്ത പക്ഷം ആറ് കോടി രൂപ പിഴ ഒടുക്കണം. എന്തായാലും കൂടുതൽ വിവാദങ്ങൾ ഉണ്ടാക്കാതെ തന്നെ കേരള ബ്ലാസ്റ്റേഴ്‌സ് ഈ പ്രശ്‌നത്തിൽ ഖേദം പ്രകടിപ്പിച്ച് രംഗത്ത് എത്തിയിരിക്കുമായാണ്.

ബ്ലാസ്റ്റേഴ്‌സ് പുറത്തുവിട്ട ക്ഷമാപണകുറിപ്പിൽ പറയുന്നത് ഇങ്ങനെ- മാർച്ച് 3 ന് ബാംഗ്ലൂർ എഫ് സിയുമായി നടന്ന മത്സരത്തിൽ സംഭവിച്ച കാര്യങ്ങൾക്ക് ഞങ്ങൾ ക്ഷമ ചോദിക്കുന്നു . ഞങ്ങൾ അപ്പോൾ കാണിച്ച ആവേശത്തിൽ സംഭവിച്ചതാണ് അതൊന്നും ഒരിക്കലും സംഭവിക്കാൻ പാടില്ലായിരുന്നു. ഞങ്ങളുടെ പെരുമാറ്റം നിങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചിട്ടുണ്ടെന്ന് മനസിലാക്കുന്നു. ഇന്ത്യൻ ഫുട്‍ബോൾ ഫെഡറേഷനോട് ഞങ്ങൾക്ക് ബഹുമാനമുണ്ട്. ആയതിനാൽ തന്നെ ഇത്തരത്തിൽ ഒരു സംഭവം ഇനി ഉണ്ടാകില്ലെന്ന് ഉറപ്പ് പറയുന്നു.

എന്തായലും ബ്ലാസ്റ്റേഴ്‌സ് മാപ്പ് പറഞ്ഞതോടെ വിവാദങ്ങൾ അവസാനിക്കാനാണ് സാധ്യത. കൂടുതൽ പ്രശ്നങ്ങളിലേക്ക് നീങ്ങാൻ ടീമിന് ഉദ്ദേശമില്ലെന്ന് വ്യക്‌തമാണ് .

കളിക്കാരെ തിരിച്ചുവിളിച്ച കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ചിന് 10 മല്‍സരങ്ങളില്‍നിന്ന് വിലക്കിയിരുന്നു . ഒപ്പം അഞ്ചുലക്ഷം രൂപ പിഴയും ചുമത്തി. പരിശീലകനും പരസ്യമായി മാപ്പുപറയണം അല്ലെങ്കില്‍ പിഴത്തുക 10 ലക്ഷമാകും. കൂടാതെ ഡ്രസിങ് റൂമിലോ സൈഡ് ബെഞ്ചിലോ പരിശീലകന്റെ സാന്നിധ്യം ഉണ്ടാകാന്‍ പാടില്ല.

 

RECENT POSTS
Copyright © . All rights reserved