മരിച്ചുപോയ തന്റെ പിതാവിനെ പുനർജനിപ്പിക്കുന്നതിനായി നരബലിക്ക് ശ്രമിച്ച യുവതി പിടിയിൽ. സൗത്ത് ഡൽഹിയിലെ കൈലാഷ് മേഖലയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. കുട്ടിയെ തട്ടിക്കൊണ്ടുവന്നാണ് ബലി കൊടുക്കാൻ ഒരുക്കങ്ങൾ നടത്തിയത്. പോലീസിന്റെ സമയോചിത ഇടപെടലിലൂടെയാണ് കുഞ്ഞിനെ രക്ഷിക്കാൻ സാധിച്ചത്.
25കാരിയായ ശ്വേതയാണ് അറസ്റ്റിലായത്. മരിച്ചുപോയ സ്വന്തം അച്ഛനെ നരബലിയിലൂടെ തിരികെ കൊണ്ടുവരാനാകുമെന്ന് യുവതി അന്ധമായി വിശ്വസിച്ചിരുന്നു. തുടർന്ന് ആഭിചാര കൊല നടത്താൻ വേണ്ടി ഒരു ദിവസം മുൻപ് കുട്ടിയെ തട്ടിക്കൊണ്ടുപോരുകയായിരുന്നു. ശേഷം, പോലീസ് നടത്തിയ ഊർജിതമായ അന്വേഷണമാണ് യുവതിയെ കുടുക്കിയത്.
ആശുപത്രിയിൽ വെച്ച് സന്നദ്ധ സംഘടന പ്രവർത്തകയാണെന്ന് പറഞ്ഞാണ് ഇവർ കുഞ്ഞിന്റെ കുടുംബവുമായി അടുത്തത്. തുടർന്ന് കുഞ്ഞിനെ പരിശോധിക്കണമെന്ന് പറഞ്ഞതോടെ മാതാപിതാക്കൾ യുവതിയോടൊപ്പം പോയി. അതേ ദിവസമാണ് കുഞ്ഞിനെ കാണാതായത്. പിന്നാലെ കുടുംബം പോലീസിനെ സമീപിക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം നടത്തി വരികയാണ്.
പ്രണയ വലയിൽ ആദ്യ കാമുകനെ താൻ കുടുങ്ങിയത് പത്താം ക്ളാസിൽ പഠിക്കുമ്പോഴാണെന്ന് വെളിപ്പെടുത്തി ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മ. ഡി വൈ എസ് പി കെ ജെ ജോൺസന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന് മുന്നിലാണ് ഗ്രീഷ്മയുടെ നിർണായക വെളിപ്പെടുത്തൽ. എപ്പോഴും ഒരു കാമുകൻ വേണമെന്ന നിർബന്ധം തനിക്ക് ഉണ്ടായിരുന്നു. ആദ്യ പ്രണയം സഹപാഠിയോട് ആയിരുന്നു. ആദ്യത്തേത് ഉൾപ്പെടെ നാലു പേരെ ഇതുവരെ പ്രണിയച്ചിട്ടുണ്ടെന്നും ഗ്രീഷ്മ അന്വേഷണ സംഘത്തിന് മുന്നിൽ മൊഴി നല്കി. ഷാരോൺ ഉൾപ്പെടെ മൂന്ന് പേരെയും പ്രണയിക്കാൻ താൻ തന്നെയാണ് മുൻ കൈ എടുത്തത്.
ഗ്രീഷ്മ വർഷങ്ങളോളം പ്രണയിക്കുകയും പിന്നീട് ഗ്രീഷ്മയുടെ ചില മോശം കാര്യങ്ങൾ മനസ്സിലായതിനെ തുടർന്ന് പ്രണയത്തിൽ നിന്ന് കാമുകൻ പിന്മാറുകയും ചെയ്തു. ഗ്രീഷ്മ ഗർഭിണി ആണെന്ന് പറഞ്ഞു കാമുകനെയും വീട്ടുകാരെയും ഭീഷണിപ്പെടുത്തി 10 ലക്ഷം കൈക്കലാക്കിയതായി നാട്ടുകാർ പറഞ്ഞിരുന്നു .
ഇതിൽ ഷാരോണിന് മുൻപ് പ്രണിയച്ചിരുന്ന ഒരാളോടൊപ്പം ബൈക്കിൽ പോയപ്പോഴാണ് ആക്സിഡന്റ് ഉണ്ടായതും മുൻ പല്ലിന് ക്ഷതമുണ്ടായതെന്നും ഗ്രീഷ്മ പറഞ്ഞു. കാമുകന്മാരിൽ നാട്ടിലുള്ള ഒരാളുമായി തീവ്ര പ്രണയത്തിലായിരുന്നു. ഇയാളുടെ പേര് വിവരങ്ങൾ ഗ്രീഷ്മ അന്വേഷണ സംഘത്തോട് പറഞ്ഞെങ്കിലും ഷാരോൺ ഒഴികെ മറ്റു രണ്ടു പേരുടെ വിശാദാംശങ്ങൾ തുറന്ന് പറയാത്തത് അന്വേഷണ സംഘത്തിൽ ചില സംശയങ്ങൾക്ക് ഇടവച്ചിട്ടുണ്ട്. ഇവരെല്ലാം ജീവിച്ചിരിക്കുന്നുവെന്ന് അന്വേഷണത്തിലൂടെ പോലീസ് ഉറപ്പിക്കും. ഗ്രീഷ്മയുടെ എല്ലാ കാമുകന്മാരെയും കണ്ടെത്തി ഇവരിൽ നിന്ന് പോലീസ് മൊഴി എടുക്കും. ഇതിൽ നാട്ടുകാരനായ കാമുകനെ അന്വേഷണ സംഘം ബന്ധപ്പെട്ടു കഴിഞ്ഞു. ഗ്രീഷ്മയുടെ അറസ്റ്റ് ഉൾക്കൊണ്ടാകുന്ന മാനസികാവസ്ഥയിലല്ല ഇയാളെന്നാണ് സൂചനകൾ.
ഇയാളുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തും. ഗ്രീഷ്മയെ വിവാഹം കഴിക്കാൻ ഇരുന്ന നാഗർകോവിലിലെ സൈനികനെ ജമ്മുവിൽ നിന്നും വിളിച്ചു വരുത്താനുള്ള നോട്ടീസ് നല്കിയ ശേഷമാകും കാമുകന്മാരുടെ കാര്യത്തിൽ വ്യക്തത വരുത്തുക. ഇതിനായി നാട്ടിലെ കാമുകനെ റൂറൽ എസ് പി ഓഫീസിൽ വിളിച്ചു വരുത്തും. ഗ്രീഷ്മയ്ക്ക് വെറും നാലു കാമുകന്മാരാണ് ഉണ്ടായിരുന്നത് എന്ന കാര്യം അന്വേഷണ സംഘം മുഖ വിലക്ക് എടുത്തിട്ടില്ല. പ്രതിയുടെ സ്വഭാവവും മറ്റു കാര്യങ്ങളും പരിഗണിക്കുമ്പോൾ ഗ്രീഷ്മയുമായി പ്രണയത്തിലായവർ ഇനിയും ഉണ്ടാകാമെന്ന കണക്കുകൂട്ടലിലാണ് അന്വേഷണ സംഘം. ഇവരിൽ ആരെങ്കിലും ജ്യൂസ് ചലഞ്ചിന് ഇരയായിട്ടുണ്ടോ എന്ന് അന്വേഷിക്കും. ജില്ലാ ക്രൈംബ്രാഞ്ചിന്റെ ഒരാഴ്ച നീണ്ട ചോദ്യം ചെയ്യലിലാണ് ഗ്രീഷ്മ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയതെന്ന് അന്വേഷണ സംഘത്തിലുള്ളവർ പറയുന്നു.
പത്ത് തവണയാണ് ഷാരോണിനെ കൊലപ്പെടുത്താൻ ശ്രമിച്ചതെന്ന് ഗ്രീഷ്മ പോലീസിന് മൊഴി നല്കിരിക്കുന്നത്. ഷാരോൺ പഠിച്ചിരുന്ന നെയ്യൂർ സിഎസ്‌ഐ മെഡിക്കൽ കോളജിലേക്ക് ഗ്രീഷ്മയെ പൊലീസ് തെളിവെടുപ്പിന് എത്തിച്ചപ്പോൾ ഇവിടെവച്ചും കൊലപ്പെടുത്താൻ ശ്രമിച്ചുവെന്ന് ഗ്രീഷ്മ പറഞ്ഞു. ഡോളോ ഗുളികകൾ ജ്യൂസിൽ കലർത്തി നൽകുകയായിരുന്നു. കോളേജിലെ ശുചിമുറിയിൽ വച്ചാണ് ഗുളികകൾ ജ്യൂസിൽ കലർത്തിയത്. അമ്പത് ഗുളികകൾ തലേന്ന് കുതിർത്ത് ഗ്രീഷ്മ കയ്യിൽ കരുതി. തുടർന്ന് കോളേജിനുള്ളിൽ വച്ച് ഷാരോണുമായി ജ്യൂസ് ചലഞ്ച് നാടകം നടത്തുകയായിരുന്നു.
ജ്യൂസ് കുടിച്ച ഷാരോൺ ഇത് തുപ്പിക്കളഞ്ഞെന്ന് ഗ്രീഷ്മ മൊഴി നൽകി. ഷാരോൺ പഠിക്കുന്ന നെയ്യൂർ സി എസ് ഐ കോളജിന്റെ ശുചി മുറിയിൽ വച്ചാണ് ജൂസിൽ ഗുളികൾ കലർത്തിയതെന്നാണ് പ്രതിയുടെ വെളിപ്പെടുത്തൽ. രാമവര്‍മ്മൻചിറയിലെ വീട്ടിലും താലികെട്ടിയ വെട്ടുകാട് പള്ളിയിലും പരിസരത്തും വേളി ടൂറിസ്റ്റ് വില്ലേജിലും തെളിവെടുപ്പ് നടത്തിയിരുന്നു. ഇതിനു ശേഷം ഷാരോൺ പഠിച്ച കോളേജിലും ഇവർ ഒരുമിച്ച് താമസിച്ച ഹോട്ടലിലും ഗ്രീഷ്മയെ എത്തിച്ച് തെളിവെടുപ്പ് നടത്തി.
വെട്ടുകാട് പള്ളിയിലും, വേളി ബോട്ട് ക്ലബിലും തെളിവെടുപ്പ് നടക്കുന്നതിനിടെ നാടകീയ രംഗങ്ങളായിരുന്നു അരങ്ങേറിയത്. ശ്രീനിലയത്തെ വീട്ടിൽ ആദ്യ തെളിവെടുപ്പിന് എത്തിച്ചപ്പോൾ സദാസമയവും തലകുനിച്ച് അതീവ ദുഖിതയായി നിൽക്കുന്ന കാഴ്ചയായിരുന്നെങ്കിൽ ഇവിടെ എത്തിച്ചപ്പോൾ ചിരിച്ച് കളിച്ച് ആത്മവിശ്വാസം നേടിയെടുത്ത് പ്രതികരിക്കുന്ന കാഴ്ചയായിരുന്നു കാണാൻ കഴിഞ്ഞത്. ഷാരോണിനെ കൊലപ്പെടുത്താൻ താനാദ്യം ആസൂത്രണം നടത്തിയത് വേളിയിൽ വച്ചായിരുന്നു എന്ന് ഗ്രീഷ്മ സമ്മതിച്ചു.
ജ്യൂസിൽ വിഷം ചേർത്ത് നൽകിയപ്പോൾ ഷാരോൺ രുചിവ്യത്യാസം മനസിലാക്കി തുപ്പിക്കളഞ്ഞെന്നും ഗ്രീഷ്മ പൊലീസിനോട് പറഞ്ഞു. ഇതിനിടെ തന്നെ മുൻപ് കണ്ടിട്ടുണ്ടെന്ന് പറഞ്ഞ ഐസ്ക്രീംകട ജീവനക്കാരിയോട് ഗ്രീഷ്മ ക്ഷോഭിക്കുകയും ചെയ്തു. നല്ലൊരു ജീവിതമുണ്ടാകണേ എന്നായിരിക്കും അവൻ പ്രാർഥിച്ചത് അല്ലേ എന്ന് വെട്ടുകാട് പള്ളിക്കുള്ളിൽ നിന്ന് ഡിവൈഎസ്പി ചോദിച്ചപ്പോൾ പക്ഷേ, നേരെ തിരിച്ചായിപ്പോയി’എന്നായിരുന്നു ചിരിച്ചുകൊണ്ട് ഗ്രീഷ്മയുടെ മറുപടി. പോലീസിന്റെ എല്ലാ ചോദ്യങ്ങൾക്കും വളരെ ലാഘവത്തോടെയായിരുന്നു മറുപടി. ഷാരോണുമായി പ്രണയത്തിലായിരുന്നപ്പോൾ ഒപ്പം സഞ്ചരിച്ച സ്ഥലങ്ങളിലായിരുന്നു ഇന്നലെ തെളിവെടുപ്പ്. താനും ഷാരോണും ഒന്നിച്ചുള്ള ചിത്രങ്ങളെടുത്ത സ്ഥലങ്ങളിലേക്ക് പൊലീസിനെ ഗ്രീഷ്മ കൊണ്ടുപോയി. തിരുവനന്തപുരം നഗരത്തിലെ വേളി, വെട്ടുകാട് പ്രദേശങ്ങളിലായിരുന്നു തെളിവെടുപ്പ്. വെട്ടുകാട് പള്ളിയിൽ വച്ചാണ് തന്റെ നെറ്റിയിൽ ഷാരോൺ കുങ്കുമം അണിയിച്ചതെന്നു ഗ്രീഷ്മ പറഞ്ഞു. ചിരിച്ചു കൊണ്ടാണ് പൊലീസുകാരോടു ഓരോ കാര്യങ്ങളും ഗ്രീഷ്മ വിവരിച്ചത്. ഓരോ ചിത്രവും വിഡിയോയും എടുത്ത സ്ഥലങ്ങൾ കാണിച്ചു കൊടുത്തതിനൊപ്പം അന്ന് അവിടെ വച്ചു കണ്ട പരിചയക്കാരെ കുറിച്ചും വിശദീകരിച്ചു. അവിടെ ഭക്ഷണം കഴിക്കാൻ പോയ ഹോട്ടലും പൊലീസിന് കാണിച്ചുകൊടുത്തു.
വേളിയിൽ വിശ്രമിക്കുന്നതിനിടെയാണ് ആദ്യമായി കൊലപാതക പദ്ധതി മനസ്സിൽ വന്നതെന്ന് ഗ്രീഷ്മ വളരെ നിസാരമായി പറഞ്ഞു നിർത്തി. ഇതിന് ശേഷം ശീതള പാനിയത്തിൽ വിഷം കലർത്തി നൽകിയെങ്കിലും കയ്പ്പ് അനുഭവപ്പെട്ടതോടെ ഷാരോൺ അത് തുപ്പിക്കളഞ്ഞെന്നും ഗ്രീഷ്മ പറഞ്ഞു. ഷാരോണിന്റെ നിർബന്ധത്തിന് വഴങ്ങിയായിരുന്നു വിവാഹമെന്നും ഗ്രീഷ്‌മ പറയുന്നു.രണ്ട് ഇടങ്ങളിലുമായുള്ള തെളിവെടുപ്പിൽ അന്വേഷണ സംഘത്തോട് ഗ്രീഷ്മ സഹകരിക്കുന്ന കാഴ്ചയായിരുന്നു. തനിക്കെതിരെയുള്ള ആരോപണങ്ങളെല്ലാം ഗ്രീഷ്മ ശരിവച്ചുകൊണ്ടാണ് തെളിവെടുപ്പിൽ ഗ്രീഷ്മ പ്രതികരിച്ചത്. പാറശ്ശാല ഷാരോണ്‍ കൊലക്കേസിലെ മുഖ്യപ്രതി ഗ്രീഷ്മയെ റിമാന്റ് ചെയ്തു. കസ്റ്റഡി കാലാവധി കഴിഞ്ഞതിനാലാണ് കോടതിയില്‍ എത്തിച്ചു റിമാന്‍ഡ് ചെയ്തത്. ഗ്രീഷ്മയുടെ ശബ്ദ സാമ്പിളുകളും ശേഖരിച്ചിട്ടുണ്ട്.
ജോസ്‌ന സാബു സെബാസ്റ്റ്യൻ
ആൺകുട്ടികളോടാണ്…. “നീ പ്രേമിക്കുമ്പോൾ എന്റെ കാലിലൊരു ചങ്ങലയുള്ളത് പോലെ തോന്നുന്നു (ആമി )”…
പ്രണയമൊക്കെ ഒരു അടിപൊളിസംഭവം തന്നെയാണെന്നതിൽ തർക്കമില്ല. അതും ആൺകുട്ടികൾക്ക് ഒരു പെൺകുട്ടിയോട് അടുപ്പം വരാൻ വല്യ യോഗ്യതകളൊന്നുമവർ നോക്കാറുമില്ല . പക്ഷെ അവർ പ്രേമിക്കുമ്പോൾ വളരെ ആർമ്മാദിച്ചങ്ങു പ്രണയിക്കും . ശ്വാസം മുട്ടിച്ചു കൊല്ലും. വിലക്കുകൾ കല്പിക്കുന്നത് സ്നേഹമാണെന്നവർ തെറ്റിദ്ദരിക്കും. തന്നെ വിട്ടുപോകുമോയെന്നൊരു ആന്തലെപ്പോഴും ഉള്ളിലുണ്ടാകും . അനുസരിപ്പിക്കുന്നത് സ്നേഹത്തിന്റെ ഒരു മൂല ഭാവമല്ലന്നറിയാൻ അവർ വൈകും ….
പെൺകുട്ടികളും ആദ്യനാളുകളിൽ ആ മുഷ്ട സ്വഭാവത്തിൽ നന്നായിത്തന്നെ അലിഞ്ഞുചേരുകയും ആസ്വദിക്കുകയും അവിടെയാണ് സുരക്ഷിതത്വമെന്ന് കരുതി ഒതുങ്ങികൂടുകയും ചെയ്യും . ആ ദിവസങ്ങളിൽ വയറിൽ ഒരു ബട്ടെർഫ്ല്യ് പറന്നു നടക്കുന്നതുപോലെ എവിടുന്നൊക്കെയോ സന്തോഷവും ആൽമവിശ്വാസവും അവരെ അടിമുടി മൂടികൊണ്ട് അലയടിക്കുകയും ചെയ്യും….
പിന്നെയാണ് പെണ്ണുങ്ങളുടെ ബ്രെയിൻ വർക്ക് ചെയ്യാൻ തോന്നുന്നത് ..
അവന്റെ സൗന്ദര്യം
പണം
ജോലി
സ്വഭാവം എല്ലാം പിന്നീടങ്ങു പെൻപിടിക്കുന്ന ലാഘവത്തോടെ വകഞ്ഞു വകഞ്ഞു കണ്ടുപിടിക്കും .
പിന്നീട് ചെയ്തതിൽ പലതും ശരിയായില്ല എന്ന് ബോധ്യം വരും .അടിച്ചമർത്തുന്നവൾ ചോദ്യം ചെയ്യാൻ തുടങ്ങും,
പിന്നീട് അവളുടെ തീരുമാനങ്ങൾ പലതും ശരിയായില്ല എന്ന് ബോധ്യം വരും…
പലതും ചോദ്യം ചെയ്യാൻ തുടങ്ങും …
ആൺകുട്ടികൾ അങ്ങനല്ല ഇഷ്ടപെട്ടതിനെ ഇനി അത് എന്തിന്റെ പേരിലായാലും ഉപേക്ഷിക്കുക അതവർക്ക് പാടായി കൊണ്ടുനടക്കും …
പക്ഷെ അതിൽ പെണ്ണുങ്ങളെ കുറ്റം പറയാനും പറ്റില്ല , കാരണം ഇന്നവളെ ലോകം കാണിക്കാൻ അപ്പനും ആങ്ങളയും ചുമലിൽ കൊണ്ടുപോകേണ്ട കാര്യമില്ല ….
ഇന്നവൾ നേരിട്ട് കാണുന്ന ലോകം തന്നെ വളരെ വിശാലവും അത്ഭുതങ്ങൾ നിറഞ്ഞതുമാണ് …..
ഇന്നവളുടെ ഓരോ സ്വപ്നങ്ങളും ഒരു ക്ലിക്കിൽ അവർക്കുതന്നെ നേടാവുന്നത്ര അടുത്താണ്….
അവിടെ അവളെ തടയിടുമ്പോൾ, വെറുപ്പിനെ ഗർഭം ധരിച്ചവൾ പ്രതികാരത്തെ പ്രസവിപ്പിക്കും….
പണ്ട് ഒരു ജീവിതകാലം മുഴുവൻ കൊണ്ട് നേടിയെടുത്തിരുന്ന ഓരോ കൗതുകങ്ങളും ഇന്നത്തെ തലമുറ വേഗം അനുഭവിച്ചു മതിയാകുകയാണ് . പണ്ടൊക്കെ ഒരു മറുപടിക്കായി, ഒന്ന് മിണ്ടാനായ്, ദിവസങ്ങളും മാസങ്ങളും കാത്തിരുന്നിരുന്ന തലമുറ നമുക്കിന്ന് അന്യമാണ് ….
മറിച്ചു കണ്ടുമുട്ടലുകൾ മുതൽ ശാരീരിക ബന്ധങ്ങൾ വരെ ഇന്നൊരു ഫിംഗർ ടച്ചിൽ തീർന്നു ഇനി അറിയാനൊന്നും ബാക്കിവെക്കാതെ എല്ലാം കൗതുകങ്ങളും വേഗം ഇല്ലാതാവുന്നതും വേറെ പലബന്ധങ്ങളിലേക്ക് ഒരേസമയം എടുത്തു ചാടുന്നത് വേറൊരു കാരണമാണ് …..
കൂടാതെ ഒരു പെണ്ണെന്ന രീതിയിൽ അവളുടെ ശരീരം ഓരോ ഇരുപത്തിയേഴു ദിവസങ്ങളും ഓരോ ചങ്കക്രമണത്തിലൂടെ കടന്നു പോകുന്നതിനാൽ അവരുടെ ശരീരത്തിലെ ഹോർമോൺ ഏറിയും കുറഞ്ഞും ഓരോ ദിവസവും പലരീതിയിൽ അവരെ അലോസരപ്പെടുത്തികൊണ്ടേയിരിക്കുന്നതനുസരിച്ചു സ്വഭാവ മാറ്റങ്ങളും സ്വാഭാവികമാണെന്ന് ആൺകുട്ടികൾ അറിഞ്ഞിരിക്കണം….
ഇങ്ങനെ പലകാരണങ്ങളാൽ ചില അടിച്ചമർത്തലുകൾ , കൂട്ടിൽ കെട്ടിയിടാനുള്ള മനചിന്തകൾ ഇവയൊന്നും ഇന്നവൾ അംഗീകരിച്ചു തരില്ല ….
അതിനാൽ അവളെ അവളായി കണ്ടു സ്നേഹിക്കുക, പറക്കാൻ അനുവദിക്കുക , താഴെവീണാൽ പിടിക്കാൻ ഞാനുണ്ടെന്ന മാനസീക ബലം നൽകുക …ഇത്രേം മതി ഒരു പെണ്ണും ഒരു കൊലയാളിയാവാതിരിക്കാൻ ….
ജെറിൻ ഡാനിയേൽ
തമിഴ്‌നാട്ടിലെ ചെന്നൈ നഗരത്തിൽ സ്ഥിതി ചെയ്യുന്ന മറീന ബീച്ചിലെ ഒരു കാഴ്ചയാണ് ഇന്ന് പങ്കുവെക്കുന്നത്. ലോകത്തിലെ ഏറ്റവും നീളം കൂടിയ രണ്ടാമത്തെ നഗര ബീച്ചാണ് ബംഗാൾ ഉൾക്കടലിനോട് ചേർന്നുള്ള മറീന ബീച്ച്. ഇതിന്റെ നീളം ഏകദേശം 13 കിലോമീറ്ററാണ്.
ഓരോ ദിവസവും ഇവിടെ വന്നുപോകുന്നവരുടെ കണക്ക് നാല്‍പ്പതിനായിരത്തിനും അമ്പതിനായിരത്തിനും ഇടയിലാണ്. സൂര്യാസ്തമയത്തിനോടടുത്താണ് ഞങ്ങള്‍ ഇവിടെയത്തെിയത്.
അനന്തതയിലേക്ക് നീണ്ടുകിടക്കുന്ന വെളുത്ത മണൽ തീരത്തോടുകൂടിയ മറീന ബീച്ചിന്റെ ദൃശ്യങ്ങൾ ആകർഷകമാണ്. ചൂടുള്ള വെയിലിൽ തിളങ്ങുന്ന കടൽവെള്ളത്തിന്റെ നീല നിറം അതിമനോഹരവും .
കടൽത്തീരത്ത് നിറയെ ആളുകൾ ഉണ്ടായിരുന്നു. കുറച്ചേറെ കുട്ടികളും . ചിലർ ക്രിക്കറ്റ് കളിക്കുന്ന തിരക്കിലായിരുന്നു, മറ്റു ചിലർ മണലിൽ കോട്ടകൾ പണിയുകയായിരുന്നു. സ്കൂളിൽ നിന്നും കടൽ കാണാൻ എത്തിയ ഒരു കൂട്ടം കുട്ടികളെയും കണ്ടു .

കടലിൽ ഉള്ളതിനേക്കാൾ കടല്, കടല് കാണുന്നവരുടെ ഉള്ളിലാണ്
ചിലർ ശാന്തമായി കടലിനെ നോക്കി നിന്നു, ചിലർ ആവേശത്തോടെ തിരകൾക്കൊപ്പം എടുത്തുചാടി, മറ്റുചിലർ കൈകൾ വശത്തേക്ക് നീട്ടി കാറ്റ് ആസ്വദിച്ചു.
യൂണിഫോമിലെ നിറവും , മണൽ തരികളുടെ തിളക്കവും, കടലിന്റെ നീലയും അസ്തമയസൂര്യന്റെ വർണങ്ങളും ചേർന്നപ്പോൾ സായാഹ്‌നകാഴ്ച പൂർണമായി
Ⓒ Jerin Daniel Photography

ഡിവോഷണൽ ആൽബങ്ങളുടെ ചരിത്രത്തിലാദ്യമായി മലയാളത്തിൽ നിന്നും ഒരു ട്രാൻസ് വുമൺ കേന്ദ്ര കഥാപാത്രമായി അഭിനയിക്കുന്ന ഗാനം പുറത്തിറങ്ങി. ‘ചേർത്തണയ്ക്കാൻ ‘ എന്ന് പേരിട്ടിരിക്കുന്ന വീഡിയോ ആൽബത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് നിരവധി ഷോർട്ട് ഫിലിമുകളും സംഗീത ആൽബങ്ങളും ഒരുക്കി ശ്രദ്ധേയനായ രജനീഷ് രാമകൃഷ്ണൻ ആണ് . രചന നിർവഹിച്ചിരിക്കുന്നത് റൊസീന പി. റ്റി. യും സംഗീതം മഹാദേവ് കൃഷ്ണമൂർത്തിയുമാണ്.

ഗാനത്തിന്റെ ആശയവും ആലാപനവും യുകെയിൽ താമസമാക്കിയ ഡോ. ഷെറിൻ ജോസ് ആണ് . വരികളോടും സംഗീതത്തോടും പരമാവധി നീതിപുലർത്തി അഭിനയിച്ചിരിക്കുന്നത് ട്രാൻസ് വുമണായ ജോത്സന രതീഷ് ആണ് .
ക്യാമറ വിഷ്ണുരാജനും, എഡിറ്റിംഗ് ജോസ് അറുകാലിലും നിർവഹിച്ചിരിക്കുന്നു. തിരക്കഥ ഒരുക്കിയത് രഞ്ജിത്ത് മോഹൻ പെരിങ്ങഴ ആണ് , കലാസംവിധാനം അനീഷ് കെ.എസ് . , മേക്കപ്പ് രതീഷ് . അസിസ്റ്റൻറ് അഭിജിത്ത് .

ആൽബത്തിന് പറ്റി റൊസീന പി. റ്റി. യുടെ വാക്കുകൾ
ചേർത്തണയ്ക്കാൻ ‘ നിന്റെ അവസ്ഥ എന്തായിരുന്നാലും,ജീവിത ഭാരങ്ങൾ ഒന്നൊഴിയാതെ നിന്നെ കണ്ണീർ കയത്തിൽ ആഴ്ത്തിയാലും ,നീ കരഞ്ഞു വിളിക്കുമ്പോൾ കൈനീട്ടി തരുവാൻ ഒരു തമ്പുരാൻ നിനക്കുണ്ട് . കണ്മുൻപിൽ കണ്ട ജീവിതയാഥാർത്ഥ്യങ്ങൾ വരികളിൽ പകർത്തിയതാണ് ‘ചേർത്തണയ് ക്കാൻ ‘എന്ന ഈ ആൽബം .ഡോക്ടർ ഷെറിൻ ജോസിന്റെ ചാനലിൽ ആദ്യമായി റിലീസ് ചെയ്യുന്നു ചേർത്തണയ്ക്കാൻ എന്ന ക്രിസ്തീയ ഭക്തിഗാനം. മഹാദേവ് കൃഷ്ണമൂർത്തിയാണ് ഇതിൻറെ സംഗീതം നിർവഹിച്ചിരിക്കുന്നത് . ഈ ഗാനത്തിന് പിന്നിലെ എല്ലാ പ്രയത്നങ്ങളും എത്തിനിൽക്കുന്നത് ഡോക്ടർ ഷെറിൻ ജോസിൽ ആണ് . ഇതിലെ കഥയും ആവിഷ്കാരവും എല്ലാം ഷെറിന്റെ മനസ്സിൽ വിരിഞ്ഞ ആശയങ്ങളാണ് . ഒരു മഷി തണ്ടായി ഞാനും ഒപ്പമുണ്ട് .എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനയും കൂടെയുണ്ടാകുമെന്ന് പ്രതീക്ഷിച്ചുകൊണ്ട് റീലീസ് ചെയ്യുന്നു .’ചേർത്തണയ്ക്കാൻ ‘.


ന്യൂസ് ഡെസ്ക്. മലയാളം യുകെ
അവസ്ഥാന്തരങ്ങൾ എന്ന പ്രഥമ സിനിമയ്ക്ക് ശേഷം ഷാജി തേജസ് കഥയും തിരക്കഥയും സംവിധാനവും നിർവഹിച്ചു പ്രധാന വേഷത്തിൽ അഭിനയിക്കുന്ന “രുദ്രന്റെ നീരാട്ട്…” എന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നു. തേജസ് ക്രിയേഷൻസിൻ്റെ ബാനറിൽ സിന്ധു ഷാജി നിർമ്മിക്കുന്ന രുദ്രൻ്റെ നീരാട്ട് ഒ ടി ടി യിലാവും റിലീസാവുക.
ലോക ടൂറിസം ഭൂപടത്തിൽ ഇടംപിടിച്ച പ്രകൃതിരമണീയമായ എഴുമാന്തുരുത്തിലും, കോട്ടയം ജില്ലയിലെ ഏറ്റുമാനൂർ, അതിരമ്പുഴ എന്നീ പ്രദേശങ്ങളുമാണ് പ്രധാന ലൊക്കേഷൻ.
ചിത്രത്തിൽ ഷാജി തേജസ്സിനോടൊപ്പം അമർനാഥ് പള്ളത്ത്, രാമചന്ദ്രൻ പുന്നത്തൂർ, ജോസഫ് പോൾ, ജോണി കുറവിലങ്ങാട്, തോമസ് ജോസഫ്, കുറുപ്പ് ചേട്ടൻ, പ്രിയ സതീഷ്, നിഷാ ജോഷി എന്നിവരും പ്രധാന വേഷമിടുന്നു. ചിത്രം ജനുവരിയിൽ റിലീസ് ചെയ്യും. മലയാളം യുകെ ന്യൂസ് ചിത്രത്തിൻ്റെ മീഡിയ പാട്ണറാണ്
ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രനെ അതിരൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് സ്വാമി സന്ദീപാനനന്ദ ഗിരി. സോഷ്യല്‍മീഡിയയിലൂടെയായിരുന്നു വിമര്‍ശനം. ഉള്ളി കെട്ടപോലെ സുരേന്ദ്രന്റെ മനസ്സ് എത്രമാത്രം മലീമസമാണെന്ന് സന്ദീപാനന്ദ ഗിരി പറയുന്നു.
ആശ്രമം കത്തിച്ച കേസിലെ പ്രതിയെ കെണ്ടുപോകുന്ന പൊലീസ് എന്ന കുറിപ്പോടെ പരിഹാസ ചിത്രം സുരേന്ദ്രന്‍ തന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. ഇതിനെതിരെയാണ് രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് സന്ദീപാനന്ദ ഗിരി രംഗത്തുവന്നത്.
ആശ്രമം കത്തിച്ച കേസിലെ പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ കെ സുരേന്ദ്രന്‍ ഇറക്കിയ ട്രോളാണിത്. ഈ പരേതാത്മാവ് ഏത് പാര്‍ട്ടിക്ക് വേണ്ടിയായിരുന്നു മരിക്കുന്ന നാള്‍വരെ വിശ്വസിച്ച് പ്രവര്‍ത്തിച്ചതെന്നും സുരേന്ദ്രന്‍ പങ്കുവെച്ച ചിത്രം പരാമര്‍ശിച്ച് കൊണ്ട് സന്ദീപാനന്ദ ഗിരി ചോദിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
സുരേന്ദ്രാ ഉള്ളി കെട്ടപോലെ അങ്ങയുടെ മനസ്സ് എത്രമാത്രം മലീമസമാണ് ! ആശ്രമം കത്തിച്ച കേസിലെ പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ കേസുരേന്ദ്രന്‍ ഇറക്കിയ ട്രോളാണിത്! സുരേന്ദ്രാ പോലീസ് കൊണ്ടുപോകുന്ന ഈ പരേതാത്മാവ് ഏത് പാര്‍ട്ടിക്ക് വേണ്ടിയായിരുന്നു മരിക്കുന്ന നാള്‍വരെ വിശ്വസിച്ച് പ്രവര്‍ത്തിച്ചത്?ആരൊക്കെ ചേര്‍ന്നായിരുന്നു സുരേന്ദ്രാ പ്രകാശിനെ ക്രൂരമായി മര്‍ദ്ദിച്ചവശനാക്കി അവസാനം ബലിദാനിയാക്കിയത്?
സുരേന്ദ്രാ ഇത് യൂപിയല്ല നിയമ വാഴ്ചയുള്ള കേരളമാണ് എല്ലാറ്റിനും എണ്ണിയെണ്ണി കണക്ക് പറയേണ്ടി വരും. മരണപ്പെട്ടവരോട് കാണിക്കാറുള്ള സാമാന്യ മര്യാദയെങ്കിലും. atleast മരണപ്പെട്ട പ്രകാശിന്റെ അമ്മ ശരീരം പൂര്‍ണ്ണമായും തളര്‍ന്ന് അവശയായി കഴിയുന്നു എന്നൊരോര്‍മയങ്കിലും
സെന്‍ട്രല്‍ ജങ്ഷനില്‍ നിന്ന് ഒരു യുവതി ആളുകളെ ഇടിച്ചുമാറ്റി അതിവേഗം ചന്തയുടെ ഭാഗത്തേക്ക് ഓടുന്നു. മോഷണമാണെന്ന് കരുതി നാട്ടുകാരും യുവതിയുടെ പിറകെ പാഞ്ഞു. കുറച്ചുനേരത്തേക്ക് പോലീസ് സ്റ്റേഷന്‍-അഴൂര്‍ റോഡിനെ പൂര്‍ണമായും സ്തംഭിപ്പിച്ചു.
ഇതിനിടയിലാണ് നഗരത്തില്‍ പട്രോളിങ് നടത്തികൊണ്ടിരുന്ന ട്രാഫിക് പോലീസ് എത്തി. പോലീസും പാഞ്ഞു യുവതിക്ക് പിന്നാലെ. ഒടുവില്‍ തടഞ്ഞുനിര്‍ത്തി. ഓട്ടത്തിന്റെ കാരണം തിരക്കിയപ്പോള്‍ ഒന്നും ഇല്ലാ എന്നായിരുന്നു യുവതിയുടെ മറുപടി. നാട്ടുകാരുംകൂടി ഇടപെട്ടുതുടങ്ങിയപ്പോള്‍ പോലീസ് അവരെ പിരിച്ചുവിടാന്‍ ശ്രമിച്ചു.
പോലീസ് വീണ്ടും നിര്‍ബന്ധിച്ചപ്പോള്‍ യുവതി കാര്യം തുറന്നുപറഞ്ഞു. ഭര്‍ത്താവുമായി ബൈക്കില്‍ പത്തനംതിട്ടയില്‍ എത്തിയതാണ്. ഇവിടെ വെച്ചുണ്ടായ കുടുംബവഴക്കിനെ തുടര്‍ന്ന് തന്നെ വഴിയിലിറക്കിയിട്ട് ഭര്‍ത്താവ് വണ്ടിയുമായിപ്പോവുകയായിരുന്നു. സത്യത്തില്‍ ഭര്‍ത്താവിന്റെ പിന്നാലെ ഓടിയതായിരുന്നു യുവതി. ഇതൊന്നും മനസ്സിലാക്കാതെയാണ് നാട്ടുകാരും യുവതിയുടെ പുറകെ വച്ചുപിടിപ്പിച്ചത്.
ഖത്തര്‍ ലോകകപ്പിനുള്ള 26 അംഗ അര്‍ജന്റീന ടീം പ്രഖ്യാപിച്ചു. മെസിയുള്‍പ്പടെ ടീമില്‍ ഏഴ് മുന്നേറ്റതാരങ്ങള്‍ ഇടംപിടിച്ചു. ലോസെല്‍സോയ്ക്ക് പകരം പലാസിയോസിനെ ഉള്‍പ്പെടുത്തി. ഇത്തവണയില്ലെങ്കില്‍ ഇനിയില്ലെന്ന് മെസിക്ക് അറിയാം. അതുകൊണ്ട് കാത്തിരിപ്പവസാനിപ്പിക്കാനാണ് അര്‍ജന്റീന വരുന്നത്. െമസിയുള്‍പ്പടെ ടീമില്‍ ഏഴ് മുന്നേറ്റക്കാര്‍.
എമിലിയാനോ മാര്‍ട്ടിനസ് അടക്കം മൂന്ന് ഗോള്‍കീപ്പര്‍മാരും ടീമിലുണ്ട്. മുന്നേറ്റത്തില്‍ ഏയ്ഞ്ചല്‍ ഡി മരിയയും ലൊട്ടാരോ മാര്‍ട്ടീനസും പൗലോ ഡിബാലയുമടക്കമുള്ളവര്‍ െമസിക്കൊപ്പം ഇടംപിടിച്ചിട്ടുണ്ട്. റോഡ്രിഗോ ഡീ പോള്‍ അടക്കം ഏഴ് പേര്‍ മധ്യനിര താരങ്ങളെ ഉള്‍പ്പെടുത്തി.
നിക്കൊളാസ് ഓട്ടമെന്‍ഡിയും ലിസാന്‍ഡ്രോ മാര്‍ട്ടീനസുമടക്കം ഒൻപത് പ്രതിരോധതാരങ്ങളും ടീമിലുണ്ട്. അപരാജിത കുതിപ്പും ഒപ്പം കോപ്പ അമേരിക്ക, ഫൈനലിസ കിരീടങ്ങളുടെ പകിട്ടുമായാണ് ഖത്തറില്‍ ലാറ്റനമേരിക്കന്‍ വസന്തം തീര്‍ക്കാന്‍ അര്‍ജന്റീന വരുന്നത്.
പാറശാല ഷാരോണ്‍ കൊലക്കേസില്‍ മുഖ്യപ്രതി ഗ്രീഷ്മയുടെ അമ്മയും അമ്മാവനും ഹൈക്കോടതിയില്‍ ജാമ്യഹര്‍ജി സമര്‍പ്പിച്ചു. ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവന്‍ നിര്‍മ്മല കുമാരന്‍ എന്നിവരാണ് ഹര്‍ജി നല്‍കിയത്. ഗ്രീഷ്മയും ഷാരോണും പ്രണയത്തിലായിരുന്നെന്ന് അറിഞ്ഞിരുന്നില്ലെന്ന് ഇരുവരും കോടതിയില്‍ പറഞ്ഞു.
ജയിലില്‍ തുടരുന്നത് ഉപജീവനമാര്‍ഗം ഇല്ലാതാക്കുമെന്നും പ്രതികള്‍ കൂട്ടിച്ചര്‍ത്തു. ഷാരോണ്‍ കൊല്ലപ്പെട്ടതിന് ശേഷമാണ് മകളുടെ ബന്ധത്തെ കുറിച്ച് അറിഞ്ഞതെന്നും ഹര്‍ജിയില്‍ പറയുന്നു. വിഷകുപ്പി ഒളിപ്പിച്ചുവെന്നത് കെട്ടിച്ചമച്ച ആരോപണം മാത്രമാണ്. ഗ്രീഷ്മയെ സമ്മര്‍ദ്ദത്തിലാക്കി കുറ്റം സമ്മതിപ്പിക്കാനാണ് തങ്ങളെ അറസ്റ്റ് ചെയ്തതെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. ജയിലില്‍ തുടരുന്നത് ആരോഗ്യസ്ഥിതി വഷളാക്കുമെന്നും ഇരുവരും പറഞ്ഞു.
നേരത്തെ നെയ്യാറ്റിന്‍കര മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ ജാമ്യ ഹര്‍ജി തളളിയിരുന്നു. ഗ്രീഷ്മയുടെ അമ്മയ്ക്കും അമ്മാവനും കൊലപാതകത്തില്‍ പങ്കുണ്ടെന്നായിരുന്നു പോലീസിന്റെ കണ്ടെത്തല്‍. ഗ്രീഷ്മയും അമ്മയും ദിവസങ്ങളെടുത്ത് ആസൂത്രിതമായി നടത്തിയതാണ് കൊലപാതകമെന്ന് ഷാരോണ്‍ രാജിന്റെ കുടുംബം ആരോപിച്ചത്.
തെളിവുകള്‍ നശിപ്പിച്ചതിനാണ് സിന്ധുവിനേയും, നിര്‍മ്മല്‍ കുമാരനേയും പോലീസ് പ്രതി ചേര്‍ത്തത്. കൊലപാതകത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്.