കോട്ടയം: എസ് എച്ച് മൗണ്ടിൽ താമസിക്കുന്ന പുത്തൻ പറമ്പിൽ കുമാരനും ഭാര്യ ചന്ദ്രികയും ഇന്ന് തീരാ ദുഃഖങ്ങളുടെ നടുവിലാണ്. കുമാരൻ വർഷങ്ങളായി പല രോഗങ്ങളാൽ ചികിത്സകളിലായിരുന്നു. അടുത്തിടെ വന്ന സ്ട്രോക്ക് കുമാരനെ തളർത്തിക്കളയുകയും ഓർമ്മ നഷ്ടപ്പെടുകയും ചെയ്തു. ചന്ദ്രിക കൂലിപ്പണി ചെയ്തായിരുന്നു നിത്യ ചിലവുകളും ചികിത്സകളും പലപ്പോഴും മുന്നോട്ടുപോയിരുന്നത്. കൂലിവേല ചെയ്തു ജീവിച്ചിരുന്ന മകൻറെ ഒരു മകൾ അകാലത്തിൽ പൊലിഞ്ഞു പോയത് ഈ കുടുംബത്തെ വീണ്ടും തളർത്തിക്കളഞ്ഞു. പ്രതീക്ഷിക്കാതെ വന്ന സ്തനാർബുദം ചന്ദ്രികയെ ഒരു നിത്യ രോഗിയാക്കി മാറ്റി.
ചന്ദ്രികയുടെയും കുമാരന്റെയും ചികിത്സകൾക്കായിത്തന്നെ നല്ലൊരു തുക ചിലവായിക്കഴിഞ്ഞു. തികച്ചും ദരിദ്രരായ ഈ കുടുംബത്തിന് ഒരു തരത്തിലും ചികിത്സകളും നിത്യച്ചിലവുകളും മുൻപോട്ടു കൊണ്ടുപോകാൻ കഴിയാത്ത അവസ്‌ഥയിലാണ്. രണ്ടു പേർക്കുമായി ഏകദേശം പതിനായിരത്തിലധികം രൂപ ഓരോ മാസവും ചികിത്സയ്ക്കായി കണ്ടെത്തേണ്ടതുണ്ട്. പ്രിയമുള്ളവരേ ഇവരുടെ നിർധനവസ്‌ഥയിൽ നിങ്ങളാൽ കഴിയുന്ന സഹായം വോക്കിങ് കാരുണ്യയുടെ താഴെക്കാണുന്ന അക്കൗണ്ടിലേക്കു നവംബർ ഇരുപത്തഞ്ചിന് മുൻപായി നിക്ഷേപിക്കാവുന്നതാണ്.
Registered Charity Number 1176202
https://www.facebook.com/…/Woking-Karunya-Charitable…/posts/
Charities Bank Account Details
Bank Name: H.S.B.C.
Account Name: Woking Karunya Charitable Society.
Sort Code:404708
Account Number: 52287447
കുടുതല്‍വിവരങ്ങള്‍ക്ക്
Jain Joseph:07809702654
Boban Sebastian:07846165720
Saju joseph 07507361048
വഴക്കുണ്ടായതിന് പിന്നാലെ ഒപ്പം ജിവിച്ച പങ്കാളിയായ യുവതിയെ കൊലപ്പെടുത്തി 35 കഷ്ണങ്ങളായി വെട്ടിനുറുക്കി പലയിടത്ത് വലിച്ചെറിഞ്ഞ് യുവാവ്. ഡല്‍ഹിയിലാണ് സംഭവം. ശ്രദ്ധ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ ശ്രദ്ധയ്‌ക്കൊപ്പം താമസിച്ചിരുന്ന അഫ്താബ് അമീന്‍ പൂനവാല എന്നയാളെ പൊലീസ് അറസ്റ്റു ചെയ്തു.
മേയ് 18നായിരുന്നു സംഭവം. ശ്രദ്ധയും അഫ്താബും തമ്മില്‍ വഴക്കുണ്ടായെന്നും തുടര്‍ന്ന് അഫ്താബ് ശ്രദ്ധയെ കൊലപ്പെടുത്തുകയായിരുന്നെന്നും പോലീസ് പറയുന്നു. കൊലപാതകത്തിനു ശേഷം ശ്രദ്ധയുടെ ശരീരം 35 കഷ്ണങ്ങളായി മുറിച്ച അഫ്താബ് അത് ഫ്രിജില്‍ സൂക്ഷിച്ചു.
പിന്നീട് അഫ്താബ് ശരീരഭാഗങ്ങള്‍ ഡല്‍ഹി നഗരത്തിന്റെ വിവിധ ഇടങ്ങളില്‍ കൊണ്ടിടുകയും ചെയ്‌തെന്ന് പൊലീസ് അറിയിച്ചു. മുംബൈയില്‍ ഒരു മള്‍ട്ടിനാഷനല്‍ കമ്പനിയുടെ കോള്‍ സെന്ററില്‍ ജോലി ചെയ്യവേയാണ് ഇരുപത്താറുകാരിയായ ശ്രദ്ധഅഫ്താബുമായി പരിചയത്തിലാകുന്നത്.
പിന്നീട് ഇവര്‍ പ്രണയത്തിലായി. വിവാഹക്കാര്യം പറഞ്ഞപ്പോള്‍ ശ്രദ്ധയുടെ വീട്ടുകാര്‍ ഈ ബന്ധത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. ഇതോടെ ഇരുവരും മുംബൈയില്‍നിന്ന് ഡല്‍ഹിയിലെത്തി മെഹ്‌റൗലിയിലെ ഫ്‌ലാറ്റില്‍ താമസമാക്കുകയും ചെയ്തു. ഡല്‍ഹിയിലേക്കു മാറിയതിനു പിന്നാലെ കുടുംബാംഗങ്ങളില്‍നിന്നുള്ള ഫോണ്‍ കോളുകള്‍ക്ക് ശ്രദ്ധ മറുപടി നല്‍കാതെയായി.
നവംബര്‍ എട്ടിന് ശ്രദ്ധയുടെ പിതാവ് വികാസ് മദാന്‍ മകളെ അന്വേഷിച്ച് എത്തിയപ്പോള്‍ കാണാതായതിനെ തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നാലെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകവിവരം പുറത്തറിഞ്ഞത്.
പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയ്കക് എതിരെ അധ്യാപിക നല്‍കിയ ലൈംഗിക പീഡന പരാതി സിനിമാക്കഥ പോലെയ്ന്ന് പരാമര്‍ശിച്ച് ഹൈക്കോടതി. യുവതിയുടെ അതിക്രമപരാതിയില്‍ പറയുന്ന ലൈംഗിക ബന്ധം ഉഭയസമ്മത പ്രകാരമാണോയെന്നും കോടതി ആരാഞ്ഞു.
ആദ്യം പരാതി നല്‍കിയപ്പോള്‍ ലൈംഗിക പീഡനം ഉണ്ടായിരുന്നോയെന്ന് കോടതി ചോദിച്ചു. പരാതി വായിച്ചപ്പോള്‍ സിനിമാക്കഥപോലെ തോന്നിയെന്നും എല്‍ദോസ് കുന്നപ്പിള്ളിയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെ കോടതി ചോദിച്ചു.
അതേസമയം, കേസ് പരിഗണിക്കുമ്പോള്‍ പരാതിക്കാരിയും കോടതിയിലുണ്ടായിരുന്നു. ആദ്യം നല്‍കിയ പരാതിയില്‍ പീഡനപരാതിയുണ്ടായിരുന്നോ എന്ന ചോദ്യത്തിന് ഇല്ലെന്ന് പ്രോസിക്യൂഷന്‍ മറുപടി നല്‍കി.
ഇതോടെ പരാതി വായിക്കുമ്പോള്‍ പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധമാണെന്നാണ് തോന്നുന്നതെന്നും കോടതി നിരീക്ഷിച്ചു. ബലാത്സംഗം പോലെ ക്രൂരമാണ് വ്യാജ ആരോപണമെന്നും കോടതി പരാമര്‍ശിച്ചു. വധശ്രമം ചുമത്തിയ വകുപ്പ് എങ്ങനെ കേസില്‍ നിലനില്‍ക്കുമെന്നും കോടതി ചോദിച്ചു.
എന്നാല്‍ എംഎല്‍എ കേസുമായി സഹകരിക്കുന്നില്ലെന്നാണ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചത്. പ്രതിഭാഗം വാദങ്ങള്‍ കൂടെ പരിഗണിച്ച ശേഷം ജാമ്യത്തില്‍ തീരുമാനം ഉണ്ടാകും.
ഷെല്‍ട്ടര്‍ ഹോമില്‍ നിന്ന് കാണാതായ ഒമ്പത് പെണ്‍കുട്ടികളെയും കണ്ടെത്തി. കുട്ടികളില്‍ ഒരാളുടെ ബന്ധുവീട്ടിലായിരുന്നു കാണാതായ എല്ലാ പെണ്‍കുട്ടികളും ഉണ്ടായിരുന്നത്.
സ്വന്തം ഇഷ്ടപ്രകാരമാണ് ഷെല്‍ട്ടര്‍ ഹോമില്‍ നിന്ന് പോയതെന്ന് കുട്ടികള്‍ പോലീസിനോട് പറഞ്ഞു. ഇന്ന് പുലര്‍ച്ചെയായിരുന്നു കോട്ടയത്തെ സ്വകാര്യ ഷെല്‍ട്ടര്‍ ഹോമില്‍ നിന്ന് കുട്ടികളെ കാണാതായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ എറണാകുളം ജില്ലയിലെ ഇലഞ്ഞിയില്‍ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്. കുട്ടികളില്‍ നിന്ന് വിശദമായ മൊഴി എടുത്തു. സംഭവത്തില്‍ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു.
പോക്സോ കേസ് ഇരയടക്കം ഒമ്പത് കുട്ടികളെയായിരുന്നു കാണാതായത്. ഇന്ന് രാവിലെ 5.30 യ്ക്ക് കുട്ടികളെ വിളിച്ചുണര്‍ത്താന്‍ ചെല്ലുമ്പോഴാണ് കാണാനില്ലെന്ന് മനസിലായത്. മഹിളാ സമഖ്യ എന്ന സ്വകാര്യ എന്‍ജിഒ നടത്തുന്ന ഷെല്‍ട്ടര്‍ ഹോമിലായിരുന്നു സംഭവം. കാണാതായ ഒമ്പത് കുട്ടികളും വിവധ കേസുകളുമായി ബന്ധപ്പെട്ടാണ് ഷെല്‍ട്ടല്‍ ഹോമില്‍ എത്തിയത്.
ജോർജ് മാത്യു
ഭാരത ക്രൈസ്തവ സഭയിലെ മഹാ പരിശുദ്ധനും മലങ്കര ഓർത്തഡോക്സ് സഭയിലെ പ്രഥമ പ്രഖ്യാപിത പരിശുദ്ധനുമായ ഗീവർഗീസ് മാർ ഗ്രിഗോറിയോസ് തിരുമേനി (പരുമല കൊച്ചു തിരുമേനി ) യുടെ
120-ആം ഓർമ്മപ്പെരുന്നാൾ ബിർമിങ്ഹാം സെന്റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിൽ ഭക്ത്യാദരപൂർവ്വം ആചരിച്ചു .ഇടവക വികാരി ഫാ: മാത്യു എബ്രഹാം പെരുന്നാൾ ചടങ്ങുകൾക്ക് മുഖ്യ കാർമികത്വം വഹിച്ചു .ശനിയാഴ്ച്ച വൈകിട്ട് സന്ധ്യാപ്രാർത്ഥന,വചനപ്രോഘോഷണം എന്നിവ നടന്നു. .ഞായറാഴ്ച്ച രാവിലെ പ്രഭാതനമസ്കാരം ,വി.കുർബാന ,പ്രസംഗം , പ്രദിക്ഷണം ,മധ്യസ്ഥപ്രാർത്ഥന ,ആശിർവാദം ,നേര്ച്ച വിളമ്പ് എന്നിവയായിരുന്നു പ്രധാന ചടങ്ങുകൾ .

ക്രിസ്തുദർശനം സമൂഹത്തിലും ,സഭയിലും പ്രയോഗത്തിൽ എത്തിച്ചു വിശുദ്ധിയുടെ പടവുകൾ കയറിയ പരുമല തിരുമേനിയുടെ ജീവിതം നമ്മുക്ക് എല്ലാവർക്കും വഴികാട്ടിയാന്നെന്നു കുർബാന മധ്യയുള്ള പ്രസംഗത്തിൽ ഇടവക വികാരി ചൂണ്ടികാട്ടി.മർത്ത മറിയം സമാജത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ചാരിറ്റി ഫുഡ് ഫെസ്റ്റിവൽ ശ്രെദ്ധേയമായി .ഇടവക ട്രസ്റ്റി ഡെനിൻ തോമസ് ,സെക്രട്ടറി ലിജിയ തോമസ് , മാനേജിങ് കമ്മിറ്റി അംഗങ്ങൾ ,ആധ്യാല്മിക സംഘടന ഭാരവാഹികൾ എന്നിവർ പെരുന്നാൾ ചടങ്ങുകൾക്ക്
നേതൃത്വം നൽകി .









ഷൈമോൻ തോട്ടുങ്കൽ
ഉരുളുകുന്നം .ഗ്രേറ്റ് ബ്രിട്ടൺ രൂപതാ മെത്രാൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ മാതാവും പരേതനായ മാത്യു മത്തായിയുടെ ഭാര്യയുമായ ഏലിക്കുട്ടി മാത്യു സ്രാമ്പിക്കലിന്റെ മൃതസംസ്കാരം ഞായറാഴ്ച ഉരുളകുന്നം സെന്റ് ജോർജ് ദേവാലയത്തിലെ കുടുംബ കല്ലറയിൽ നടത്തി.സീറോ മലബാർ സഭാ മേജർ ബിഷപ്പ് മാർ ജോർജ് കർദിനാൾ ആലഞ്ചേരി മുഖ്യ കാർമികനായിരുന്നു.

സീറോ മലങ്കര സഭയുടെ മേജർ ആർച്ച് ബിഷപ്പ് മോറൻ മോർ ക്ലീമിസ് കാർഡിനൽ ബസേലിയോസ് ബാവ പരേതയുടെ ഭവനത്തിൽ എത്തി പ്രാർത്ഥനാശുശ്രൂഷ നടത്തുകയും സന്ദേശം നൽകുകയും ചെയ്തു.കോട്ടയം അതിരൂപതാധ്യക്ഷൻ മാർ മാത്യു മൂലേക്കാട്ട് മെത്രാപ്പോലീത്ത, സീറോ മലബാർ കൂരിയാ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപുരയ്ക്കൽ, ചിക്കാഗോ രൂപതാധ്യക്ഷൻ മാർ ജോയ് ആലപ്പാട്ട്, ചങ്ങനാശ്ശേരി അതിരൂപതാ സഹായ മെത്രാൻ മാർ തോമസ് തറയിൽ , ഷംഷാബാദ് രൂപതാ സഹായമെത്രാൻ മാർ തോമസ് പാടിയത്ത്,പാലാ രൂപതാ മുൻ അധ്യക്ഷൻ മാർ ജോസഫ് പള്ളിക്കാപറമ്പിൽ ,കാഞ്ഞിരപ്പള്ളി രൂപതാ മുൻ അധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ എന്നിവർ ഭവനത്തിൽ എത്തി പ്രാർത്ഥന നടത്തുകയും സന്ദേശം നൽകുകയും ചെയ്തു.

ഭവനത്തിൽ ആരംഭിച്ച മൃത സംസ്കാര ശുശ്രൂഷയ്ക്ക് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ടും,ഗ്രേറ്റ് ബ്രിട്ടൺ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലും നേതൃത്വം നല്കി.കേരള ജല വിഭവ വകുപ്പ് മന്ത്രി ശ്രീ റോഷി അഗസ്റ്റിൻ,ശ്രീ ജോസ് കെ മാണി എം .പി ,ശ്രീ തോമസ് ചാഴിക്കാടൻ എം.പി,മുൻ മന്ത്രി ശ്രീ മോൻസ് ജോസഫ് എംഎൽഎ ,ശ്രീ മാണി സി കാപ്പൻ എംഎൽഎ , ,ശ്രീ സെബാസ്റ്റ്യൻ കുളത്തിങ്കൽ എംഎൽഎ ,മുൻ കേന്ദ്രമന്ത്രി ശ്രീ പി.സി തോമസ്, മുൻ ചീഫ് വിപ്പ് ശ്രീ പി .സി ജോർജ് ,മുൻ എം.പിമാരായ ശ്രീ വക്കച്ചൻ മറ്റത്തിൽ, ശ്രീ.ജോയ് എബ്രഹാം എന്നിവരും , ശ്രീ ജോർജുകുട്ടി ആഗസ്തി , ശ്രീ ജോസ് ടോം ,ശ്രീ ആന്റോ പടിഞ്ഞാറക്കര ,ശ്രീ ജോസ്മോൻ മുണ്ടക്കൽ എന്നിവരടക്കം നിരവധി സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക നേതാക്കളും , വൈദികരും , സിസ്റ്റേഴ്സും അടക്കം വൻ ജനാവലി ഭവനത്തിൽ എത്തി അന്തിമോപചാരം അർപ്പിച്ചു.



ഷൈമോൻ തോട്ടുങ്കൽ
ബിർമിങ്ഹാം .ബ്രിട്ടനിലെ വിശ്വാസ സമൂഹം ആവേശപൂർവം കാത്തിരിക്കുന്ന സീറോ മലബാർ ഗ്രേറ്റ് ബ്രിട്ടൻ രൂപത ബൈബിൾ കലോത്സവത്തിന് ഇനി ഏതാനും ദിവസങ്ങൾ മാത്രം. രണ്ടുവർഷത്തെ നീണ്ട ഇടവേളക്ക് ശേഷം കലോത്സവം വീണ്ടും വേദികൾ കിഴടക്കുമ്പോൾ മത്സരാർത്ഥികളും വിശ്വാസസംമൂഹവും ഏറെ ആവേശത്തിലാണ്. മത്സരാർത്ഥികളുടെ പങ്കാളിത്തംകൊണ്ട് മത്സരങ്ങളുടെ സമയ നിഷ്ഠകൊണ്ടും ഈ വർഷവും രൂപത ബൈബിൾ കലോത്സവം ഏറെ പ്രശംസ പിടിച്ചുപറ്റുന്നു.
ഈ വർഷത്തെ മത്സരത്തിൽ പതിനൊന്ന് സ്റ്റേജുകളിലായി ആയിരത്തിലധികം മത്സരാർത്ഥികൾ മാറ്റുരക്കും . മത്സരത്തിന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ബൈബിൾ കലോത്സവത്തിന് നേതൃത്വം കൊടുക്കുന്ന രൂപത ബൈബിൾ അപ്പോസ്റ്റലേറ്റ് ടീം അറിയിച്ചു . കോവെന്ററി റീജിയണിലെ സ്റ്റാഫ്‌ഫോർഡിലാണ് രൂപത ബൈബിൾ കലോത്സവ മത്സരങ്ങൾ നടക്കുക . രാവിലെ എട്ടു മണിക്ക് രജിസ്‌ട്രേഷൻ ആരംഭിക്കും . എട്ടരമുതൽ ഉദ്‌ഘാടന പരിപാടികൾ ആരംഭിക്കും . ആഘോഷമായ ബൈബിൾ പ്രതിഷ്ഠയോടെയാണ് മത്സരങ്ങൾ ആരംഭിക്കുക. കൃത്യം ഒമ്പത് മുപ്പതുമുതൽ വിവിധ സ്റ്റേജുകളിലായി മത്സരങ്ങൾ ആരംഭിക്കും. അന്നേദിവസം വിവിധ സമയങ്ങളിലായി വിശുദ്ധ കുർബാനയും മുഴുവൻ സമയ ആരാധനയും ഉണ്ടായിരിക്കുന്നതാണ് . കുർബാനയുടെ സമയക്രമം അന്നേ ദിവസം രജിസ്‌ട്രേഷൻ കൗണ്ടർട്ടിൽ നിന്നും ലഭിക്കുന്നതാണ്.
അതിനൂതനസാങ്കേതിക വിദ്യകളുടെ സഹായത്തോടെയുള്ള ജഡ്ജിങ് രീതിയാണ് മത്സരങ്ങളുടെ വിധിനിർണ്ണയത്തിൽ ഉടനീളം അവലംബിച്ചിരിക്കുന്നത്. പേപ്പറുകൾക്ക്പകരം ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിച്ചുള്ള വിധിനിർണ്ണയം മൂലം മത്സരങ്ങളുടെ ഫലം അധികംവൈകാതെ തന്നെ മത്സരാത്ഥികൾക്ക് അറിയാൻ സാധിക്കും . ഓരോ റീജിയനിൽ നിന്നും വരുന്ന മത്സരാർത്ഥികൾക്കായി ഓരോ രജിസ്‌ട്രേഷൻ കൗണ്ടറുകൾ സജ്ജീകരിച്ചിട്ടുണ്ട്. ഓരോ റീജിയനിലെയും കോ ഓർഡിനേറ്റേഷൻ പ്രധാന കൗണ്ടറിൽ നിന്നും തങ്ങളുടെ റീജിയണിലെ മത്സരാർത്ഥികളുടെ ചെസ്സ് നമ്പർ കൈപ്പറ്റേണ്ടതാണ് .
മത്സരാർത്ഥികൾ തങ്ങളുടെ ചെസ് നമ്പറിനായി ഓരോ റീജിയനിലെയും കോ ഓർഡിനേറ്റർസുമായി മത്സര ദിവസം ബന്ധപ്പെടേണ്ടതാണ് . മത്സരക്രമത്തെക്കുറിച്ച് കൂടുതലായി അറിയുന്നതിന് ബൈബിൾ അപ്പസ്റ്റോലറ്റിന്റെ വെബ്സൈറ്റ് സന്ദർശിക്കാം .ബൈബിൾ അപ്പൊസ്‌തലേറ്റിന് വേണ്ടി ജിമ്മിച്ചൻ ജോർജ് അറിയിച്ചു .
പടവെട്ട്, മഹാവീര്യര്‍, സാറ്റര്‍ഡേ നൈറ്റ് ഇതൊക്കെയായിരുന്നു അടുത്തിടെ ഇറങ്ങിയ നിവിന്‍ പോളി ചിത്രങ്ങള്‍. സമ്മിശ്ര പ്രതികരണങ്ങള്‍ ലഭിച്ചുവെന്നല്ലാതെ തിയേറ്റര്‍ ഹിറ്റുണ്ടാക്കാന്‍ താരത്തിന് സാധിച്ചിരുന്നില്ല. ഇപ്പോഴിതാ താരത്തിന്റെ ചിത്രങ്ങളെ കുറിച്ചുള്ള ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്. അസ്ലാം റിപ്‌സ് എന്നയാളുടെ പോസ്റ്റില്‍ ഭാഗ്യനായകന്‍ ആയിരുന്ന ഒരാള്‍ ഈ വര്‍ഷം ഇറങ്ങിയ എല്ലാ ചിത്രങ്ങളും ദുരന്തങ്ങളാക്കിയ യുവതാരം നിവിന്‍ പോളി ആയിരിക്കുമെന്ന് പറയുന്നു.
നിവിന്‍ പോളിക്ക് എന്താണ് സംഭവിച്ചത്..?
നിവിന്‍ പോളിയുടെ റിലീസായ എല്ലാ സിനിമകളും കണ്ടിട്ടുള്ള ആളാണ് ഞാന്‍,
(ഭൂരിഭാഗം ആളുകളും കണ്ടിരിക്കാന്‍ സാധ്യതയില്ലാത്ത ഭൂപടത്തില്‍ ഇല്ലാത്ത ഒരിടം..അരികില്‍ ഒരാള്‍..ഉള്‍പ്പെടെ)
സ്‌ക്രിപ്റ്റ് തിരഞ്ഞെടുക്കുന്ന കാര്യത്തിലും ,എത്ര വലിയ സംവിധായകന്‍ ആയാലും കഥ ഇഷ്ടപ്പെട്ടില്ല എങ്കില്‍ നോ പറയുന്ന കാര്യത്തില്‍ നിവിനെ കണ്ട് മറ്റു നടന്മാര്‍(സൂപ്പര്‍ താരങ്ങള്‍ ഉള്‍പ്പെടെ) പഠിക്കണം എന്ന് പലരും പറഞ്ഞ് കേട്ടിട്ടുണ്ട്..
അത്‌കൊണ്ട് തന്നെ സംവിധായകന്റെ പേര് നോക്കാതെ പോസ്റ്ററില്‍ നിവിന്‍ പോളിയുടെ തല നോക്കി ധൈര്യമായി ടിക്കറ്റ് എടുക്കാമായിരുന്നു..
എന്നാല്‍ അടുത്ത കാലത്ത് എന്താണ് തുടര്‍ച്ചയായി നിവിന്‍ പോളി ചിത്രങ്ങള്‍ക്ക് സംഭവിക്കുന്നത്..
മഹാവീര്യര്‍ എന്ന സിനിമ തിയറ്ററില്‍ കണ്ടിരിക്കുന്ന സമയത്ത് ഇത് എന്താണ് എന്നറിയാതെ ഒത്തിരി കഷ്ടപ്പെട്ടു. (ഫാന്റസിയാണോ കോമഡിയാണോ സ്പൂഫാണോ.. ഒന്നുമേ പുരിയില്ലേ)
അത് കൊണ്ട് അടുത്ത നിവിന്‍ പോളി പടം പടവെട്ട് റിലീസ് ചെയ്ത് രണ്ടു ദിവസങ്ങള്‍ക്കു ശേഷമാണ് തിയറ്ററില്‍ പോയത് ,അതും സോഷ്യല്‍ മീഡിയയില്‍ ഗംഭീര അഭിപ്രായങ്ങള്‍ വായിച്ചും , ലാലേട്ടന്‍ ചിത്രം ജിസിസി റിലീസ് ഇല്ലാത്തത് കൊണ്ടും..
പഴകി പുളിച്ച കണ്ണൂര്‍ രാഷ്ട്രീയവും നിവിന്റെ ഇപ്പൊ പൊട്ടും എന്ന രീതിയില്‍ ഉള്ള പ്രകടനവും (മിഥുനം സിനിമയിലെ നെടുമുടിവേണുവിന് ആദരാഞ്ജലികള്‍)
സത്യം പറയാമല്ലോ ,തിയറ്ററില്‍ നിന്നും ഇറങ്ങി ഓടാന്‍ തോന്നി ..
ഒടുവില്‍ കാലങ്ങള്‍ക്ക് ശേഷം മലയാളസിനിമയില്‍ ഒരു ഫുള്‍ ഫണ് കോമഡി എന്റര്‍ട്രെനര്‍ എന്ന പ്രചാരണം ഒക്കെ കണ്ട്, ഒന്നുമില്ലെങ്കിലും റോഷന്‍ ആന്‍ഡ്രൂസ് ചിത്രമല്ലേ -അങ്ങേര് ചതിക്കില്ല എന്ന വിശ്വാസത്തില്‍ സാറ്റര്‍ഡേ നൈറ്റ് കാണാന്‍ പോയി..
എന്റെ പൊന്നൂ.. ഒന്നും പറയാനില്ല.. കൊന്നു കൊലവിളിച്ചു..
ഭാഗ്യനായകന്‍ ആയിരുന്ന ഒരാള്‍ ഈ വര്‍ഷം ഇറങ്ങിയ എല്ലാ ചിത്രങ്ങളും ദുരന്തങ്ങളാക്കിയ യുവതാരം നിവിന്‍ പോളി ആയിരിക്കും..
സിനിമയില്‍ നിന്നും തനിക്ക് മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് സ്വാസിക. അഭിനയത്തിന്റെ തുടക്കകാലത്ത് തന്നോട് മോശം ചോദ്യങ്ങള്‍ ചോദിച്ചവരുണ്ട്. അതിനോട് നോ പറയാന്‍ കാണിച്ച ധൈര്യമാണ് തന്റെ ശക്തി, അതുകൊണ്ട് തനിക്ക് അവസരങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട് എന്നാണ് സ്വാസിക പറയുന്നത്.
സിനിമയില്‍ നിന്ന് മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അഭിനയത്തിന്റെ തുടക്കകാലത്ത് തന്നോട് മോശം ചോദ്യങ്ങള്‍ ചോദിച്ചവരുണ്ട്. ഷോകളോ സിനിമയോ കിട്ടാന്‍ നമുക്ക് ഇഷ്ടമില്ലാത്തവ ചെയ്യാന്‍ ആവശ്യപ്പെട്ടവരുണ്ട്. പക്ഷേ, നോ പറയേണ്ടിടത്ത് നോ പറയാന്‍ അന്ന് ധൈര്യം കാണിച്ചതാണ് തനിക്ക് ശക്തിയായത്.
ഒരുപക്ഷേ, അത് കരിയറിനെ ബാധിച്ചിരിക്കാം. പക്ഷേ, അന്ന് അടുത്ത തീരുമാനമായിരുന്നു ശരിയെന്ന് തന്നെയാണ് വിശ്വാസം. അതുകൊണ്ടു തന്നെ, ആ തീരുമാനം മൂലമുണ്ടാകുന്ന നഷ്ടങ്ങള്‍ സഹിക്കാനും താന്‍ തയാറായിരുന്നു. പെണ്‍കുട്ടികള്‍ സ്വയം തീരുമാനമെടുക്കാനുള്ള കഴിവാണ് ആദ്യം ആര്‍ജിക്കേണ്ടത്.
ഓരോ വിഭാഗവും പരമാവധി ശേഖരിക്കാവുന്ന തുക സംബന്ധിച്ചു നിര്‍ദേശമുണ്ട്. ഇതിന്‍പ്രകാരം പഞ്ചായത്ത്, ഏരിയ കമ്മിറ്റികള്‍ ഒരു വ്യക്തിയില്‍ നിന്ന് 5000 രൂപയേ പരമാവധി ശേഖരിക്കാവൂ. മണ്ഡലം കമ്മിറ്റികള്‍ 25,000 രൂപയും ബൂത്ത് ഘടകം ആയിരം രൂപയുമേ പരമാവധി സ്വീകരിക്കാവൂ. പിരിച്ചെടുക്കുന്ന മുഴുവന്‍ തുകയും പ്രത്യേക അക്കൗണ്ടില്‍ നിക്ഷേപിക്കണം. തിരഞ്ഞെടുപ്പാകുമ്പോള്‍ ഈ തുക ഘടകങ്ങള്‍ക്ക് തിരികെ നല്‍കുമെന്നുമാണ് റിപ്പോര്‍ട്ട്.
രാജീവ് ഗാന്ധി വധക്കേസില്‍ 30 വര്‍ഷത്തെ ജയില്‍ ശിക്ഷ അനുഭവിച്ച ശേഷം സുപ്രീം കോടതി കുറ്റവിമുക്തരാക്കിയ ആറ് പ്രതികളിലൊരാളാണ് നളിനി മുരുകന്‍. രാജീവ് ഗാന്ധി വധത്തില്‍ അതീവദു:ഖമുണ്ടെന്നു നളിനി മുരുകന്‍ പറയുന്നു. വധഗൂഢാലോചനയെ കുറിച്ചു മുന്‍കൂട്ടി അറിയില്ലായിരുന്നുവെന്ന് സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഇന്നലെ ജയില്‍ മോചിതയായ നളിനി അവകാശപ്പെട്ടു. ശ്രീലങ്കന്‍ പൗരനുമായ ഭര്‍ത്താവ് മുരുകനെ തനിക്കൊപ്പം ഇന്ത്യയില്‍ തങ്ങാന്‍ അനുവദിക്കണമെന്നും നളിനി ചെന്നൈയില്‍ ആവശ്യപ്പെട്ടു.
രാജീവ് ഗാന്ധിയെ വധിക്കാനായി ശ്രീപെരുമ്പത്തൂരിലെത്തിയ ചാവേര്‍ സംഘത്തില്‍ ജീവനോടെ അവശേഷിക്കുന്ന ഏകയാളാണു നളിനി. 30വര്‍ഷത്തെ തടവു കഴിഞ്ഞു പുറത്തിറങ്ങിയപ്പോള്‍ ഒറ്റ ആഗ്രഹമേയുള്ളു. ഇനിയെങ്കിലും കുടുംബമായി ഇന്ത്യയില്‍ ജീവിക്കണം. തിരുച്ചിറപ്പള്ളിയിലെ പ്രത്യേക ക്യാംപിലേക്കു മാറ്റിയ ശ്രീലങ്കക്കാരനായ ഭര്‍ത്താവ് മുരുകനെ തിരിച്ചയക്കരുതെന്നും നളിനി ആവശ്യപ്പെട്ടു.
ലണ്ടനില്‍ ഡോക്ടറായ മകള്‍ ഹരിത്ര അങ്ങോട്ടു ക്ഷണിക്കുന്നുണ്ട്. യാത്രക്കായി പാസ്‌പോര്‍ട്ട് വീസ നടപടികള്‍ തുടങ്ങി. രാജീവ് ഗാന്ധി വധത്തെ പറ്റി മുന്‍കൂട്ടി അറിയില്ലായിരുന്നുവെന്ന് അവകാശപ്പെടുന്ന നളിനി സംഭവത്തില്‍ അതീവ ദു:ഖമുണ്ടെന്നും പറഞ്ഞു. അവസരം കിട്ടിയാല്‍ ഗാന്ധി കുടുംബത്തെ കാണും. എന്നാല്‍ അതിനുള്ള സാധ്യത കുറവാണന്നും നളിനി വ്യക്തമാക്കി.
1991 മെയില്‍ തമിഴ്‌നാട്ടിലെ ശ്രീപെരുമ്ബത്തൂരില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ശ്രീലങ്കന്‍ ഗ്രൂപ്പായ എല്‍.ടി.ടി.ഇയുടെ ചാവേര്‍ ബോംബാക്രമണത്തിലാണ് രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്. 1987ല്‍ ഇന്ത്യന്‍ സമാധാന സേനാംഗങ്ങളെ ശ്രീലങ്കയിലേക്ക് അയച്ചതിനുള്ള പ്രതികാര നടപടിയായാണ് രാജീവ് ഗാന്ധിയുടെ കൊലപാതകം നടന്നത്.
യുദ്ധത്തില്‍ 1,200ലധികം സൈനികരെ നഷ്ടപ്പെടുകയും സൈനികര്‍ക്കെതിരെ മനുഷ്യാവകാശ ലംഘനങ്ങള്‍ ഉള്‍പ്പെടെ ആരോപണങ്ങള്‍ ഉയരുകയും ചെയ്തതോടെയായിരുന്നു അവരെ പിന്‍വലിച്ചത്. നളിനി ഉള്‍പ്പെടെയുള്ളവരെ വിട്ടയച്ച സുപ്രീം കോടതി വിധിക്കെതിരെ കോണ്‍ഗ്രസ് രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. തടവുകാരുടെ നല്ല പെരുമാറ്റവും കേസില്‍ ശിക്ഷിക്കപ്പെട്ട എ.ജി പേരറിവാളന്‍ മോചിതനായതും പരിഗണിച്ചാണ് തീരുമാനമെന്ന് കോടതി പറഞ്ഞിരുന്നു.