പഠനത്തിലും കലാരംഗത്തുമൊക്കെ മിടുക്കിയായിരുന്ന ഗ്രീഷ്മയ്ക്ക് കോളേജിൽ തന്നെ രണ്ട് പ്രണയം ഉണ്ടായിരുന്നു. ആദ്യ പ്രണയം ഒരു സീനിയർ വിദ്യാർത്ഥിയുമായി ആയിരുന്നു. അതിന് ശേഷം പി.ജിക്ക് ചേർന്നപ്പോഴാണ് രണ്ടാമത്തെ പ്രണയം മൊട്ടിടുന്നത്. ഇതിൽ ഒരു കാമുകനൊപ്പം കോളേജിൽ നിന്നും ബൈക്കിൽ പോകവെയാണ് ആക്‌സിഡന്റ് ഉണ്ടായത്. ഇതിൽ ഗ്രീഷ്മയ്ക്ക് ഒരു പല്ല് നഷ്ടമായി. കാമുകൻ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടിരുന്നു. കോളേജിൽ സഹപാഠിയുമായി പ്രണയം തുടരുമ്പോഴാണ് ഗ്രീഷ്മ ബസ് യാത്രയിൽ ഷാരോണിനെ കാണുന്നതും പരിചയപ്പെടുന്നതും.
ഒന്നര വർഷം മുൻപുള്ള ഒരു ചെന്നൈ യാത്രയിലാണ് ഇരുവരും പരിചയപ്പെടുന്നത്. പിന്നീട് സൗഹൃദം പ്രണയമായി വളരുകയായിരുന്നു. നെയ്യൂർ ക്രിസ്ത്യൻ കോളേജിലെ അവസാന വർഷ റേഡിയോളജി വിദ്യാർത്ഥി ഷാരോണും അഴകിയ മണ്ഡപം മുസ്ലീയാർ കോളേജിലെ പി ജി ലിറ്ററേച്ചർ വിദ്യാർത്ഥിനി ഗ്രീഷ്മയും തമ്മിൽ പ്രണയ ബദ്ധരായപ്പോൾ തന്റെ അനുജന്റെ പ്രായമേ ഷാരോണിനുള്ളുവെന്ന കാര്യം പെൺകുട്ടിയും ആലോചിച്ചിരുന്നില്ല. ബസിലെ പരിചയം പ്രണയമായി വളർന്ന ശേഷം ഇരുവരും ഒരുമിച്ച് ബൈക്കിലാണ് കോളേജിൽ പോയിരുന്നത്. കോളേജിലെ കാമുകനോടും സഹപാഠികളോടും ഷാരോണിനെ കുറിച്ച് പറഞ്ഞിരുന്നത് തമ്പി ( അനിയൻ) എന്നായിരുന്നു. ഗ്രീഷ്മയുടെ വാക്ക് വിശ്വസിച്ച സഹപാഠികൾ ഷാരോണിന് അനിയന്റെ സ്ഥാനം തന്നെ നൽകി.
അതു കൊണ്ട് തന്നെ മുസ്ലീയാർ കോളേജിൽ അത്രയ്ക്ക് സ്വാതന്ത്ര്യം ഷാരോണിനും ഉണ്ടായിരുന്നു. ബി.എയ്ക്ക് റാങ്ക് ഹോൾഡർ എന്ന പരിഗണനയിൽ അദ്ധ്യാപ കർക്കും വിദ്യാർത്ഥികൾക്കും ഇടയിൽ താരം തന്നെയായിരുന്നു ഗ്രീഷ്മ. കോളേജിലെ പ്രണയവും ഷാരോണുമായുള്ള സ്‌നേഹ ബന്ധവും നാഗർ കോവിലിലെ സൈനികനുമായി വിവാഹം ഉറപ്പിച്ച ശേഷം ഉണ്ടായ റിലേഷനുമൊക്കെ വളരെ വിദഗ്ധമായാണ് ഗ്രീഷ്മ കൈകാര്യം ചെയ്തിരുന്നത്. ഒരാളോടു സംസാരിക്കുമ്പോൾ മറ്റൊരാളോടു ചാറ്റ് ചെയ്യാനുള്ള അസാമാന്യ കഴിവ് ഗ്രീഷ്മയ്ക്ക് ഉണ്ടായിരുന്നുവെന്ന് അന്വേഷണ സംഘവും സമ്മതിക്കുന്നു. ജില്ലാ ക്രൈംബ്രാഞ്ചിന്റെ ഒരാഴ്ച നീണ്ട ചോദ്യം ചെയ്യലിൽ നിർണായക വെളിപ്പെടുത്തൽ ഗ്രീഷ്മ നടത്തിയെന്നാണ് വിവരം.
പ്രണയ വലയിൽ താൻ കുടുങ്ങിയത് പത്താം ക്ളാസിൽ പഠിക്കുമ്പോഴാണ് എന്നാണ് ഗ്രീഷ്മ പറയുന്നത്. എപ്പോഴും ഒരു കാമുകൻ വേണമെന്ന നിർബന്ധം തനിക്ക് ഉണ്ടായിരുന്നു. ആദ്യ പ്രണയം സഹപാഠിയോട് ആയിരുന്നു. ആദ്യത്തേത് ഉൾപ്പെടെ നാലു പേരെ ഇതുവരെ പ്രണിയച്ചിട്ടുണ്ടെന്നും ഗ്രീഷ്മ മൊഴി നല്കി. ഇതിൽ ഷാരോൺ ഉൾപ്പെടെ മൂന്ന് പേരെയും പ്രണയിക്കാൻ താൻ തന്നെയാണ് മുൻ കൈ എടുത്തത്. കാമുകന്മാരെ കുറിച്ച് പറഞ്ഞപ്പോഴും ഗ്രീഷ്മയുടെ മുഖത്ത് ഭാവ വ്യത്യാസം ഒന്നു ഉണ്ടായില്ലെന്നാണ് അന്വേഷണ സംഘത്തിലുള്ളവർ പറയുന്നത്. കാമുകന്മാരിൽ നാട്ടിലുള്ള ഒരാളുമായി തീവ്ര പ്രണയത്തിലായിരുന്നു.
ഇയാളുടെ പേരും വിവരങ്ങളും പോലും അന്വേഷണ സംഘത്തോടു പറഞ്ഞ ഗ്രീഷ്മ ഷാരോൺ ഒഴികെ മറ്റു രണ്ടു പേരുടെ വിശാദാംശങ്ങൾ തുറന്ന് പറയാത്തത് അന്വേഷണ സംഘത്തിൽ ചില സംശയങ്ങൾ ജനിപ്പിച്ചിരുന്നു. എന്നാൽ ഗ്രീഷ്മ അന്വേഷണ സംഘത്തോട് വെളിപ്പെടുത്താത്ത രണ്ട് കാമുകന്മാരും കോളേജിൽ ഒപ്പം പഠിച്ചിരുന്നവരാണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ മനസിലായി.ഗ്രീഷ്മയുടെ എല്ലാ കാമുകന്മാരെയും കണ്ടെത്താൻ അന്വേഷണ സംഘം ശ്രമിക്കും.
ഇതിൽ നാട്ടുകാരനായ കാമുകനെ അന്വേഷണ സംഘം ബന്ധപ്പെട്ടു കഴിഞ്ഞു. എന്നാൽ ഗ്രീഷ്മയുടെ അറസ്റ്റും മൊഴികളും ഒന്നും അയാൾക്ക് വിശ്വസിക്കാനാവുന്നില്ല. ഇയാളുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തും. ഗ്രീഷ്മയെ വിവാഹം കഴിക്കാൻ ഇരുന്ന നാഗർകോവിലിലെ സൈനികനെ ജമ്മുവിൽ നിന്നും വിളിച്ചു വരുത്താനുള്ള നോട്ടീസ് നല്കിയ ശേഷമാകും കാമുകന്മാരുടെ കാര്യത്തിൽ വ്യക്തത വരുത്തുക.
ഇതിനായി നാട്ടിലെ കാമുകനെ റൂറൽ എസ് പി ഓഫീസിൽ വിളിച്ചു വരുത്തും. എന്നാൽ കഷായത്തിൽ വിഷം കലക്കി കാമുകനായ ഷാരോണിനെ കൊന്ന ഗ്രീഷ്മയ്ക്ക് വെറും നാലു കാമുകന്മാരെ ഉണ്ടായിരുന്നുള്ളു എന്ന വെളിപ്പെടുത്തൽ അന്വേഷണ സംഘം മുഖ വിലക്ക് എടുത്തിട്ടില്ല. പ്രതിയുടെ സ്വഭാവവും മറ്റു കാര്യങ്ങളും പരിഗണിക്കുമ്പോൾ ഗ്രീഷ്മയുമായി പ്രണയത്തിലായവർ ഇനിയും ഉണ്ടാകാമെന്ന കണക്കുകൂട്ടലിലാണ് അന്വേഷണ സംഘം. ഇവരിൽ ആരെങ്കിലും ജ്യൂസ് ചലഞ്ചിന് ഇരയായിട്ടുണ്ടോ എന്ന് അന്വേഷിക്കും.
സഹോദര ബന്ധം തുറന്നുകാട്ടുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. അനിയത്തിക്ക് ചേട്ടന്‍ ഒരു സ്‌കൂട്ടര്‍ സമ്മാനിക്കുന്നതിന്റെ വീഡിയോയാണിത്.
കാഴ്ചക്കാരുടെ ഹൃദയം തൊടുന്ന വീഡിയോയാണിത്. ചേട്ടന്‍ നല്‍കിയ സ്‌കൂട്ടര്‍ കണ്ടതോടെ അനിയത്തിയുടെ കണ്ണുകള്‍ സന്തോഷം കൊണ്ട് നിറയുകയാണ്. സഹോദരന്‍ സര്‍വേഷ് ആണ് ഐശ്വര്യയ്ക്ക് സ്‌കൂട്ടര്‍ സമ്മാനിച്ചത്.
പിന്നാലെ അവള്‍ ചേട്ടനെ കെട്ടിപിടിച്ച് കരയുന്നതും കാണാം. സഹോദരബന്ധത്തിന്റെ തീവ്രത വ്യക്തമാക്കുന്ന ഈ വീഡിയോ ഐശ്വര്യ ബന്ദനീ എന്ന ഇന്‍സ്റ്റഗ്രാം ഉപഭോക്താവ് ആണ് പങ്കുവെച്ചത്.
്ഈ വീഡിയോ ഒരു കോടിയിലധികം കാഴ്ചക്കാരാണ് കണ്ടത്. വിഡിയോ കണ്ടപ്പോള്‍ കണ്ണു നിറഞ്ഞെന്നും രണ്ടു പേരും എന്നും സ്‌നേഹത്തോടെയും സന്തോഷത്തോടെയും ഇരിക്കട്ടേയെന്നും പലരും കമന്റുകള്‍ ചെയ്തു.
View this post on Instagram
കോഴിക്കോട് നഗരത്തില്‍ പുതിയങ്ങാടിയില്‍ വിദ്യാര്‍ത്ഥി നിലത്ത് വീണ് മരിച്ച നിലയില്‍ കണ്ടെത്തി. പത്താംക്ലാസ് വിദ്യാര്‍ത്ഥിയായ മുഹമ്മദ് അസൈന്‍ (15) ആണ് മരിച്ചത്. ഇടിമിന്നലേറ്റ് മരിച്ചതാണെന്നാണ് പ്രാഥമിക വിവരം.
കാരാപ്പറമ്പ് സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു. അതേസമയം, ഞായറാഴ്ച വൈകിട്ട് പ്രദേശത്ത് ശക്തമായ മഴയും ഇടിമിന്നലുമുണ്ടായിരുന്നു. ഈ സമയത്ത് സ്‌കൂളില്‍ നിന്ന് വന്നശേഷം കുട്ടി കളിക്കുന്നതിനായി സൈക്കിളില്‍ പോവുകയായിരുന്നു.
ഇതിനിടെയാണ് ഇടിമിന്നലേറ്റതെന്നാണ് സംശയം. കുട്ടി താഴെ വീണു കിടക്കുന്നത് കണ്ട പ്രദേശവാസികള്‍ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.
കുട്ടിയുടെ ശരീരത്തില്‍ കാര്യമായ പരിക്കുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും അസുഖങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും ബന്ധുക്കള്‍ പ്രതികരിച്ചു.
സ്റ്റോക്ക് ഓൺ ട്രെന്റ്: ഒരു വശത്തു പ്രവാസജീവിതത്തിന്റെ നൂലാമാലകൾ. കുടുംബവും ജോലിയും കുട്ടികളുടെ സ്കൂളും കൂട്ടിമുട്ടിക്കാൻ ശ്വാസം പിടിച്ചു ഓടുന്ന ദിവസങ്ങൾ… കഠിനാധ്വാനം നടത്തുന്ന പ്രവാസജീവിതത്തിൽ തങ്ങളുടെ ജീവിതാഭിലാഷങ്ങൾ പലപ്പോഴും ബലികഴിക്കപ്പെടുന്ന സാഹചര്യങ്ങൾ ആണ് പലപ്പോഴും ഉണ്ടാകുക. എന്നാൽ സ്റ്റോക്ക് ഓൺ ട്രെന്റ് മിഷനിൽ അംഗങ്ങളായ സാനു സാജനും ബിജോയി തോമസും ഒന്നിച്ചപ്പോൾ പിറന്നത് പ്രശസ്‌തനായ കെസ്റ്ററിന്റെ ആലാപനത്തിൽ ഭക്തിസാന്ദ്രമായ ഒരു ഭക്തിഗാനം ലോകമെങ്ങുമുള്ള മലയാളികളായ വിശ്വാസികൾക്ക് ലഭിക്കുകയായിരുന്നു.
ക്യാമറ, എഡിറ്റിംഗ്, സ്റ്റോറി, സ്ക്രിപ്റ്റ് എന്നിവ ചെയ്തത് സാനു സാജൻ തന്നെയാണ്. കഴിഞ്ഞ ജനുവരിയിൽ യുകെയിൽ എത്തിയിരിക്കുന്ന സാനുവും കുടുംബവും യുകെയിലെ ജീവിത സാഹചര്യങ്ങളുടെ പരിമിതിയിൽ നിന്നുകൊണ്ടാണ് ഇത്രയും മനോഹരമായ ഒരു വീഡിയോ കവറേജ് സ്റ്റോക്ക് ഓൺ ട്രെന്റിൽ നിന്നും ചെയ്തിരിക്കുന്നത്.
സാമ്പത്തികമായി സഹായിക്കാനായി പ്രൊഡക്ഷൻ ഏറ്റെടുത്ത മറ്റൊരു കുടുംബമാണ് ക്രൂവിൽ താമസിക്കുന്ന ബിജോയിയും കുടുംബവും. മറ്റുള്ളവരിൽ ഉള്ള കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിൽ ഒരു മടിയും കാണിക്കാത്ത ബിജോയി ‘തൂവെള്ള അപ്പമായി’ എന്ന ഗാനത്തിന്റെ നിർമ്മാതാവായി കടന്നു വന്നപ്പോൾ സാനുവിന് ഇത് ഒരു ആഗ്രഹപൂർത്തീകരണമാണ് നടന്നത്.
ക്രിസ്തീയ ഭക്തിഗാന രംഗത്ത് ഏറ്റവും പ്രഗൽഭനായ ശ്രീ കെസ്റ്റർ ആലപിച്ച ഈ ഗാനത്തിന്റെ ഓർക്കസ്ട്രേഷൻ നിർവഹിച്ചത് നെൽസൺ പീറ്ററാണ്. B&S എന്റർട്രെയിൻമെൻറ് ബാനറിൽ ബിജോയ് തോമസ് ഈറ്റത്തോട്ട് നിർമ്മിച്ച ‘Made 4memories’ എന്ന യൂട്യൂബ് ചാനലിൽ ആണ് റിലീസ് ചെയ്തിരിക്കുന്നത്. ഈ ഗാനം ഇതിനോടകം മലയാളികളുടെ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുന്നു.

പ്രൊഡ്യൂസർ ബിജോയിയും കുടുംബവും.
സനു സാജൻ സ്റ്റോക്ക് ഓൺ ട്രെന്റ് മിഷനിലെ കോയർ ഗ്രൂപ്പിലെ പ്രധാന ഗായകരിൽ ഒരാളാണ്. ഈ കഴിഞ്ഞ നവംബർ 6-ന് ഞായറാഴ്ച സ്റ്റോക്ക് ട്രെൻഡ്, ക്രൂ, സ്റ്റാഫ്‌ഫോർഡ് എന്നിവടങ്ങളിലുള്ള ഇടവക അംഗങ്ങളെ സാക്ഷിനിർത്തി ഫാദർ ജോർജ് എട്ടുപറയിലിന്റെ കാർമികത്വത്തിൽ നടന്ന ദിവ്യബലിയിൽ സാനു ഈ ഗാനം ആലപിക്കുകയും തുടന്ന് കുർബാനക്ക് ശേഷം ഗാനത്തിന്റെ പ്രസിദ്ധീകരണവും ഫാദർ ജോർജ് എട്ടുപറയിൽ നിർവ്വഹിക്കുകയും ചെയ്തു.


ആശംസ അർപ്പിച്ച വ്യക്തികൾ..
മൂന്നാറിൽ ഇന്നലെ മണ്ണിടിച്ചിലിനിടെ കാണാതായ രൂപേഷിന്‍റെ മൃതദേഹം കണ്ടെത്തി. കോഴിക്കോട് മുത്തപ്പൻകാവ് സ്വദേശിയാണ് മരിച്ച രൂപേഷ്(40). കുടുംബത്തോടൊപ്പം മൂന്നാർ വിനോദസഞ്ചാരത്തിനെത്തിയതായിരുന്നു രൂപേഷ്. മൂന്നാർ- വട്ടവട റോഡിന് താഴെ അരകിലോമീറ്ററോളം മാറിയാണ് മൃതദേഹം കണ്ടെത്തിയത്.
ഭാര്യയെയും മകളെയും പിതാവിനെയും മണ്ണിടിഞ്ഞു വീഴുന്നത് കണ്ട് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയ ശേഷമാണ് രൂപേഷ് അപകടത്തിൽപ്പെട്ടത്. വാഹനം മണ്ണിനടിയിൽപെടുന്നതിൽ നിന്ന് ഒഴിവാക്കാൻ തള്ളി മാറ്റുന്നതിനിടെ മൊബൈൽ ഫോൺ എടുക്കാനായി രൂപേഷ് വാനിനുള്ളിലേക്ക് തിരികെ കയറി. ഈ സമയത്താണ് കൂടുതൽ മണ്ണിടിഞ്ഞ് വാഹനത്തിന് മുകളിലേക്ക് വീണത്.
വാഹനം പൂർണമായി തകർന്ന നിലയിൽ കണ്ടെത്തി. ഇന്നലെ സന്ധ്യയോടെ തെരച്ചിൽ അവസാനിപ്പിച്ച ശേഷം ഇന്ന് രാവിലെ വീണ്ടും ആരംഭിക്കുകയായിരുന്നു. ഇന്നലെ ഉച്ചക്ക് ശേഷം 3:30ഓടെയായിരുന്നു അപകടം ഉണ്ടായത്. കാട്ടാന ഇറങ്ങിയതിനാലും മോശം കാലാവസ്ഥയായതിനാലും ഇന്നലെ സന്ധ്യയോടെ തെരച്ചിൽ അവസാനിപ്പിക്കുകയായിരുന്നു. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് വീണ്ടും തെരച്ചിൽ തുടങ്ങിയത്. മൂന്ന് വാഹനങ്ങളിലായാണ് വിനോദസഞ്ചാരികൾ എത്തിയത്. ഏറ്റവും മുന്നിൽ പോയ വാഹനമാണ് അപകടത്തിൽപ്പെട്ടത്.
കഴിഞ്ഞ ഓഗസ്റ്റിൽ മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലത്തിന് 100 മീറ്റർ മാത്രം അകലെയാണ് ഇത്തവണ മണ്ണിടിച്ചിൽ ഉണ്ടായത്. ഇന്നും പ്രദേശത്ത് കനത്ത മഴ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. മണ്ണിടിച്ചിലിനെ തുടർന്ന് പ്രദേശത്ത് ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്. രൂപേഷിന്‍റെ മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ട് നൽകും.
നിയമനം എവിടെ ആയാലും തന്റെ ജോലി നിറവേറ്റുന്നതിൽ വിരുതനാണ് അടൂരിൽ പിടിയിലായ റേഡിയോഗ്രാഫർ എഎൻ അൻജിത്. യുവതിയുടെ മനസാന്നിധ്യം മൂലമാണ് അടൂരിൽ നിന്നും ഇയാൾ പിടിയിലായതെങ്കിലും തിരുവനന്തപുരം ദേവി സ്‌കാന്‍സില്‍ ജോലി ചെയ്യുമ്പോഴും ഇതേ പ്രവൃത്തി ആണ് നടത്തിയിരുന്നതെന്ന് കണ്ടെത്തി. തിരുവന്തപുരത്ത് നിന്നും പകര്‍ത്തിയ 12 യുവതികളുടെ നഗ്നദൃശ്യങ്ങൾ ഇയാളുടെ ഫോണില്‍ നിന്നും പോലീസ് കണ്ടെടുത്തു.
ഡ്യൂട്ടിക്ക് കയറിയാല്‍ ഉടന്‍ രോഗികള്‍ സ്‌കാനിങ്ങിനായി വസ്ത്രം മാറുന്ന മുറിയില്‍ ഫോണ്‍ സ്ഥാപിക്കുകയാണ് ആദ്യ പണി.ഇതിനായി കാമറ ഫോക്കസ് ചെയ്ത് വയ്ക്കുമ്പോള്‍ വ്യക്തതയോടെ കിട്ടുന്ന ദൃശ്യങ്ങള്‍ മാത്രമാണ് സേവ് ചെയ്ത് സുക്ഷിച്ചിരുന്നത്. കാണാൻ സുഖമില്ലാത്ത ദൃശ്യങ്ങള്‍ അപ്പോൾ തന്നെ ഡിലിറ്റ് ചെയ്തിരുന്നുവെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു. ദൃശ്യങ്ങളില്‍ നഗ്‌നത പൂർണമായും ലഭിച്ചില്ലെങ്കില്‍ അതും നീക്കം ചെയ്യും. വ്യക്തമായും പൂര്‍ണമായും ലഭിക്കുന്നത് മാത്രമാണ് മൊബൈല്‍ ഫോണ്‍ ഗാലറിയില്‍ സുക്ഷിച്ചിരുന്നത്.
അടൂരിലെ ദേവി സ്‌കാന്‍സില്‍ വെള്ളിയാഴ്ച വൈകിട്ട് ആറിനാണ് യുവതി സ്‌കാനിങ്ങിന് എത്തിയത്. കാലിന്റെ എം.ആര്‍.ഐ സ്‌കാനിങ്ങിനായിട്ടാണ് യുവതി എത്തിയത്. ഇതിന് സ്‌കാനിങ് സെന്ററിലെ വസ്ത്രം ധരിക്കണമായിരുന്നു. സെന്ററിലെ ഒരു മുറിക്കുള്ളിലാണ് വസ്ത്രം മാറുന്നതിനായി യുവതി കയറിയത്. മുറിക്കുള്ളിലെ തുറന്ന അലമാരയ്ക്കുള്ളില്‍ അടുക്കി വച്ചിരുന്ന തുണികള്‍ക്കിടയില്‍ മൊബൈല്‍ ഫോണ്‍ ശ്രദ്ധയില്‍പ്പെട്ട യുവതി പരിശോധിച്ചപ്പോഴാണ് വസ്ത്രം മാറുന്ന ദൃശ്യം മൊബൈല്‍ ഫോണില്‍ കണ്ടത്. ഇതോടെ ദൃശ്യങ്ങള്‍ ഫോണില്‍ നിന്നും നീക്കം ചെയ്ത ശേഷം അടൂര്‍ പോലീസില്‍ വിവരം അറിയിക്കുക ആയിരുന്നു.
അടൂര്‍ പോലീസ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി റേഡിയോഗ്രാഫറെ കസ്റ്റഡിയിലെടുത്ത ശേഷം യുവതിയുടെ പരാതിപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി. കൂടുതല്‍ ദൃശ്യങ്ങള്‍ പ്രതി പകര്‍ത്തിയിട്ടുണ്ടോ എന്നറിയാന്‍ ഫോണ്‍ ജില്ലാ സൈബര്‍ സെല്ലിന് കൈമാറും. വിശദമായ അന്വേഷണത്തിന് ജില്ലാ പോലീസ് മേധാവി നിര്‍ദേശിച്ചിട്ടുണ്ട്. അടൂര്‍ ഡിവൈഎസ്പി ആര്‍.ബിനു, പോലീസ് ഇന്‍സ്‌പെക്ടര്‍ ടി.ഡി. പ്രജീഷ്, എസ് ഐമാരായ വിപിന്‍കുമാര്‍, സുദര്‍ശന, സിവില്‍ പോലീസ് ഓഫീസര്‍മാരായ സുനില്‍, റോബി ഐസക് എന്നിവരടങ്ങുന്ന പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്.
ഡോ. ഐഷ വി
വള്ളത്തിന്റെ ഒരു ഭാഗം മണലിൽ പൂണ്ട് കിടക്കുന്നെന്ന് കണ്ടതിനാൽ ദാസൻ വള്ളത്തിൽ നിന്നിറങ്ങി. വള്ളമൊന്നുന്തി വെള്ളത്തിലാക്കിയ ശേഷം ദാസൻ വള്ളത്തിൽ കയറി. അപ്പോഴാണ് സിന്ധുവത് ശ്രദ്ധിച്ചത്, തീരത്തോട് ചേർന്ന് കിടക്കുന്ന മണൽ തീരെ ചെറിയ കറുത്ത നിറമുള്ള മൃദുവായ മണൽ തരികളാണ്. ലോകത്തിലെ ഏറ്റവും വെളുവെളുത്ത ടൈറ്റാനിയം ഡൈഓക്സൈഡിന്റെ അയിരായ കറു കറുത്ത കരിമണലാണത്. നല്ല നിലാവെളിച്ചമുള്ളതിനാൽ തിളങ്ങുന്ന മണൽ തരികളുടെ നിറവ്യത്യാസം തിരിച്ചറിയാവുന്നതായിരുന്നു. സത്യൻ തുഴയെറിഞ്ഞു. വള്ളം തിരമാലകൾ തീർത്ത ആന്ദോളനങ്ങളിൽ ഊയലാടി മുന്നോട്ട്.
ദാസൻ പറഞ്ഞു. അറബിക്കടലിൽ പടിഞ്ഞാറേക്കുള്ള യാത്ര ഒരു കയറ്റം കയറി പോകുന്നതുപോലെയാണ്. തീരത്തേയ്ക്ക് വരുന്നത് ഇറക്കം ഇറങ്ങി വരുന്നതുപോലെയുമാണ്. എന്നാൽ ബംഗാൾ ഉൾക്കടലിൽ നേരെ തിരിച്ചാണ് . അവിടെ കടലിലേയ്ക്ക് പോകുമ്പോൾ ഇറക്കം ഇറങ്ങിപ്പോവുന്നത് പോലെയാണ്. തിരികെ വരുമ്പോൾ കയറ്റം കയറി പോവുന്നതു പോലെയും. സിന്ധുവിനത് കടലിനെ കുറിച്ചുള്ള പുതിയൊരറിവായിരുന്നു. സത്യൻ തുഴയെറിയുന്നത് ശ്രദ്ധിച്ചപ്പോൾ ദാസൻ പറഞ്ഞത് ശരിയാണെന്ന് സിന്ധുവിനും തോന്നി. സിന്ധു ദാസനോട് ചോദിച്ചു:* എന്താണ് കടലുകളുടെ ഈ വ്യത്യസ്തതയ്ക്ക് കാരണം? * * ഉഷ്ണജല ഗീതജല പ്രവാഹങ്ങളെ കുറിച്ച് പഠിച്ചിട്ടില്ലേ? ആ ജലപ്രവാഹങ്ങളാണ് ഈ വ്യത്യസ്തതയ്ക്ക് കാരണം. * സിന്ധു ചിന്തിച്ചു : താൻ പാഠപുസ്തകത്തിൽ പഠിച്ചിട്ടേയുള്ളൂ. ദാസൻ അവയുടെ വ്യത്യാസം അനുഭവിച്ചറിഞ്ഞിരിയ്ക്കുന്നു. കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികൾ ഈ വ്യത്യാസം അനുഭവിച്ചറിഞ്ഞിട്ടുണ്ടെങ്കിലും ദാസൻ ചിന്തിച്ചതു പോലെ ചിന്തിച്ചിട്ടുണ്ടാവില്ല.
ദാസന്റെ ചിന്ത കാര്യകാരണബത്തമായിരിക്കുന്നു. കുറച്ചു നാൾ മുമ്പ് നടന്ന വള്ളം മറിഞ്ഞ അപകടത്തെ അനുസ്മരിച്ചു കൊണ്ടാകണം ദാസൻ പറഞ്ഞു: ” വള്ളക്കാരുടെ ജീവിതം മരണക്കിണറിലേതിന് തുല്യമാണ്. തീരത്തോട് അടുത്തായിരുന്നാലും ചിലപ്പോൾ കടൽ തീരെ ശാന്തമായിരിയ്ക്കില്ല. വേലിയേറ്റവും വേലിയിറക്കവും അമാവാസിയും പൗർണ്ണമിയും കാറ്റും മഴയുമൊക്കെ കടലിന്റെ ഈ ഭാവ വ്യത്യാസങ്ങൾക്ക് കാരണമാകാം. അതിനനുസരിച്ച് ഓളപ്പരപ്പിലേയ്ക്ക് വരുന്ന പായലിന്റെ കാര്യത്തിലും വ്യത്യാസമുണ്ടാകാം. ചാകരയുണ്ടാകുമ്പോൾ കരയിൽ നിന്നു വരുന്ന ശുദ്ധ ജലവും കടലിലെ ഉപ്പുരസവും കലർന്ന ജലത്തിൽ രൂപപ്പെടുന്ന പ്ലാങ്ടണുകളേയും പായലുകളേയും ചെറു ജീവികളേയും ഭക്ഷിക്കാനായി ധാരാളം മത്സ്യങ്ങൾ കരയോടടുക്കാറില്ലേ ? അപ്പോൾ അവിടെ പ്രത്യക്ഷപ്പെടുന്ന പായലുകളിലും വ്യത്യാസമുണ്ടാകാം.
ചെങ്കടലിന്റെ ചുവന്ന നിറത്തിന്റെ കാര്യത്തിലും അവിടെയുള്ള ആൽഗേകൾക്ക് പങ്കുണ്ട്. അതിനാൽ തീരത്തോടടുത്തു നിന്നും ഓളപ്പരപ്പിൽ നിന്നും ആഴക്കടലിൽ നിന്നും സാമ്പിളുകൾ ശേഖരിക്കുന്നത് നന്നായിരിക്കും. പിന്നെ കടലിന്റെ ഉപ്പുരസത്തിന്റെ ഗാഢതയ്ക്കനുസരിച്ചും കടലിൽ കാണപ്പെടുന്ന പായലുകളിൽ വ്യത്യാസമുണ്ടാകാം. പിന്നെ കടൽ കരയിലേയ്ക്ക് കയറിക്കിടക്കുന്ന കായലുകളിൽ ഉപ്പുരസമുണ്ട്. അതിനാൽ കായലുകളിൽ നിന്നും സാമ്പിൾ ശേഖരിക്കുന്നത് നന്നായിരിക്കും.” സിന്ധുവിനും അത് ശരിയാണെന്ന് തോന്നി. സിന്ധു സാമ്പിളുകൾ ശേഖരിക്കുന്നതിനായി പ്രൊഫസർ രവിസാർ പറഞ്ഞു കൊടുത്ത രീതികളെ കുറിച്ച് ചിന്തിച്ചു. ബ്രഷിംഗ് , സ്ക്രേപ്പിംഗ് , സക്കിംഗ്. കുറേയൊക്കെ ബക്കറ്റിൽ കോരിയെടുക്കാം. നെറ്റുപയോഗിച്ചും ശേഖരിക്കാം.
ഓരോ നൂറു മീറ്ററിലും അവർ സാമ്പിളുകൾ ശേഖരിക്കാൻ ശ്രദ്ധിച്ചു. കോരിയെടുത്ത ജാറിലെ വെള്ളം അരിപ്പയിൽ അരിച്ച് കിട്ടിയവയുൾപ്പട്ട ഒരു കൊച്ചു പാത്രത്തിൽ തട്ടിയിട്ട് അല്പം കടൽ വെള്ളം ചേർത്ത് കുപ്പിയിലാക്കി. പായലുകൾ ലാബിൽ എത്തിക്കുന്നതുവരെ അതാത് പായലുകളുടെ ആവാസ വ്യവസ്തയിലിരിക്കാനും ഉണങ്ങാതിരിയ്ക്കാനുമാണ് അങ്ങനെ ചെയ്തത്. നേരത്തേ സാമ്പിൾ വിവരങ്ങൾ എഴുതാൻ കുപ്പിയുടെ പുറത്തൊട്ടിച്ച ലേബലിൽ സിന്ധു സാമ്പിളിനെ സംബന്ധിച്ച വിവരങ്ങൾ രേഖപ്പെടുത്തി. കിഴക്ക് വെള്ള കീറിത്തുടങ്ങിയിരുന്നു. അല്പം ത്രില്ലുള്ള റിസർച്ചിലാണ് താനേർപ്പെട്ടിരിയ്ക്കുന്നതെന്ന് സിന്ധുവിന് തോന്നി. ഇതിനിടയിൽ ദാസനും സത്യനും കൂടി വലയെറിഞ്ഞു. ഭാരമേറിയ വല അവർ വീശിയെറിയുന്നതും അത് ഓളപ്പരപ്പിൽ വിടർന്ന് വീണതാഴ്ന്ന് പോകുന്നതും അല്‌പസമയത്തിന് ശേഷം അവർ വലിച്ചെടുക്കുന്നതും അപ്പോൾ മത്സ്യങ്ങൾ ഊർന്ന് പോകാത്ത വിധം വലയുടെ അറ്റത്തെ സ്ട്രിംഗ് വലിച്ച് പൂട്ടുന്നതും ഭാരമേറിയ വല വലിച്ച് വള്ളത്തിൽ ഇടുന്നതും സിന്ധു തെല്ലത്ഭുതത്തോടെ കണ്ടു. ദാസൻ വലയൊന്ന് നിവർത്തിയപ്പോൾ പിടയ്ക്കുന്ന മത്സ്യങ്ങളുടെ ഇടയിൽ നിന്നും വലയിൽ കുടുങ്ങിയ പായലുകളെ കൂടി ഫോഴ്സ പ് സ് വച്ചെടുത്തു സാമ്പിൾ ശേഖരിയ്ക്കുന്ന കുപ്പിയിലാക്കാൻ സിന്ധു പ്രത്യേകം ശ്രദ്ധിച്ചു.
സത്യനും ദാസനും കൂടി കിട്ടിയ മത്സ്യങ്ങളെ വള്ളത്തിൽ തട്ടിയിട്ട് വീണ്ടും വീണ്ടും വലയെറിയാനുള്ള ശ്രമം തുടർന്നു. മത്സ്യങ്ങൾ വലയിൽ കുടുങ്ങിക്കിടന്നും പിടച്ചും അവയുടെ ജീവൻ നിലനിർത്താനുള്ള എല്ലാ ശ്രമവും അവസാന നിമിഷം വരെയും തുടർന്നു.
ഡോ.ഐഷ . വി.
പ്രിൻസിപ്പാൾ , പാലക്കാട് ജില്ലയിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് . കഥകളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
ബാബ രാംദേവിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന പതഞ്ജലിയുടെ മരുന്നുകളുടെ നിര്‍മ്മാണം നിര്‍ത്താന്‍ നിര്‍ദേശം. പതഞ്ജലി ഉത്പന്നങ്ങളുടെ നിര്‍മ്മാതാക്കളായ ദിവ്യ ഫാര്‍മസിയോട് അഞ്ചു മരുന്നുകളുടെ ഉത്പാദനം നിര്‍ത്താനാണ് ഉത്തരാഖണ്ഡ് ആയുര്‍വേദ, യൂനാനി ലൈസന്‍സിങ് അതോറിറ്റി നിര്‍ദേശിച്ചിരിക്കുന്നത്.
കേരള സ്വദേശിയായ ഡോക്ടര്‍ കെവി ബാബു നല്‍കിയ പരാതിയിലാണ് നടപടി. ദിവ്യ ഫാര്‍മസിയില്‍ നിര്‍മിക്കുന്ന അഞ്ചുമരുന്നുകളുടെയും ചേരുവകളും നിര്‍മാണ ഫോര്‍മുലയും അറിയിക്കാന്‍ അഥോറിറ്റി ഉത്തരവിട്ടിട്ടുണ്ട്.
ബിപിഗ്രിറ്റ്, മധുഗ്രിറ്റ്, തൈറോഗ്രിറ്റ്, ലിപിഡോം, ഐഗ്രിറ്റ് എന്നിവയുടെ നിര്‍മാണ വിവരങ്ങള്‍ അറിയിക്കാനാണ്, ബാബ രാംദേവിന്റെ നേതൃത്വത്തിലുള്ള കമ്പനിക്ക് നിര്‍ദേശം. രക്തസമ്മര്‍ദം, പ്രമേഹം, ഗോയിറ്റര്‍, ഗ്ലൂക്കോമ, കൊളസ്ട്രോള്‍ എന്നിവയ്ക്കുള്ള മരുന്നുകള്‍ എന്ന പേരിലാണ് ഇവ വിപണിയില്‍ വിറ്റഴിച്ചിരുന്നത്. ഈ മരുന്നുകള്‍ വിദഗ്ദ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും നിര്‍മാണ വിവരങ്ങള്‍ അഥോറിറ്റി അംഗീകരിച്ചാല്‍ തുടര്‍ന്നും ഇവയുടെ ഉത്പാദനം നടത്താമെന്ന് നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ദിവ്യ ഫാര്‍മസി പുറത്തിറക്കുന്ന മരുന്നുകള്‍ നിര്‍മാണ ചട്ടങ്ങള്‍ ലംഘിക്കുന്നുവെന്നും. ഇതു പരിശോധിക്കണമെന്നും ഡോക്ടര്‍ കെവി ബാബു ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായി അദേഹം നടത്തിയ നിയമപോരാട്ടത്തിലൂടെയാണ് പതഞ്ജലിക്ക് നോട്ടീസ് അയച്ചിരിക്കുന്നത്.
കൊല്ലത്ത് ആഴക്കടലിലെ ‘നിധി’ ശേഖരം കണ്ടെത്താന്‍ പദ്ധതി പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. കൊല്ലത്ത് കടലിലെ ഇന്ധന സാന്നിദ്ധ്യം കണ്ടെത്താന്‍ ആഴക്കടലില്‍ അയ്യായിരം മീറ്റര്‍ ആഴത്തില്‍ കിണറുകള്‍ നിര്‍മ്മിച്ചാണ് പര്യവേക്ഷണം.
ഈ കിണറുകളുടെ രൂപരേഖ സ്വകാര്യ ഏജന്‍സിയുടെ നേതൃത്വത്തില്‍ തയ്യാറാക്കി തുടങ്ങി. കിണറുകളില്‍ കൂറ്റന്‍ പൈപ്പ് ലൈനുകള്‍ കടത്തിവിട്ടാണ് ഇന്ധന സാദ്ധ്യത പരിശോധിക്കുക. രൂപരേഖ തയ്യാറായിത്തുടങ്ങിയെങ്കിലും പര്യവേക്ഷണം ആരംഭിക്കുന്നത് ഒരു വര്‍ഷം വരെ നീളാനും സാദ്ധ്യതയുണ്ട്.
ഇന്ധന സാന്നിദ്ധ്യം കണ്ടെത്തിയാല്‍ ആറ് മാസത്തിനകം ഖനനം ആരംഭിക്കും. കന്യാകുമാരി മുതല്‍ എറുണാകുളം വരെയുള്ള തീരഭാഗത്ത് ഇന്ധനസാദ്ധ്യതയുള്ള 17 ബ്ലോക്കുകളിലെ പര്യവേക്ഷണത്തിനാണ് ഓയില്‍ ഇന്ത്യ ലിമിറ്റഡ്, ഡയറക്ടര്‍ ജനറല്‍ ഒഫ് കാര്‍ബണില്‍ നിന്ന് കരാറെടുത്തിരിക്കുന്നത്.
പര്യവേക്ഷണത്തിന് ഡയറക്ടര്‍ ജനറല്‍ ഒഫ് ഹൈഡ്രോ കാര്‍ബണില്‍ നിന്ന് കരാറെടുത്ത ഓയില്‍ ഇന്ത്യ ലിമിറ്റഡിന്റെയും ഇവരുടെ ഉപകരാറുകാരുടെയും പ്രതിനിധി സംഘം ഏതാനും ദിവസം മുന്‍പ് കൊല്ലം പോര്‍ട്ട് സന്ദര്‍ശിച്ചിരുന്നു.
ആഴക്കടലില്‍ ഇരുമ്പ് കൊണ്ട് കൂറ്റന്‍ പ്ലാറ്റ്‌ഫോം സ്ഥാപിച്ചാകും കിണര്‍ നിര്‍മ്മാണം നടക്കുക. അത്യാധുനിക സംവിധാനങ്ങളുള്ള വലിയ കപ്പല്‍ ഈ ഭാഗത്ത് നങ്കൂരമിട്ടായിരിക്കും നിരീക്ഷണവും മേല്‍നോട്ടവും. ഈ കപ്പലില്‍ നിന്ന് മത്സ്യബന്ധന ബോട്ടുകളും വള്ളങ്ങളും അകറ്റിനിര്‍ത്താനും കപ്പലിന് ഇന്ധനവും ജീവനക്കാര്‍ക്ക് ഭക്ഷണവും കുടിവെള്ളവും എത്തിക്കാനും ചുറ്റും ടഗുകള്‍ ഉണ്ടാകും.
പര്യവേക്ഷണ സമയത്ത് ടഗുകള്‍ വഴി കപ്പലില്‍ ഇന്ധനവും ഭക്ഷണവും എത്തിക്കുന്നത് കൊല്ലം പോര്‍ട്ട് കേന്ദ്രീകരിച്ചായിരിക്കും. പര്യവേക്ഷണത്തിന് ഉപയോഗിക്കുന്ന കൂറ്റന്‍ പൈപ്പ് ലൈനുകള്‍ സംഭരിക്കുന്നതും കൊല്ലം പോര്‍ട്ടിലായിരിക്കും. വലിയ തുറമുഖങ്ങളേക്കാള്‍ കുറഞ്ഞ നിരക്കില്‍ സേവനം ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് പര്യവേക്ഷണത്തിനുള്ള ഒരുക്കങ്ങള്‍ കൊല്ലം പോര്‍ട്ട് കേന്ദ്രീകരിച്ച് നടത്തുന്നത്.
അതേസമയം, കൊച്ചി പോര്‍ട്ടില്‍ കഴിഞ്ഞ ദിവസം എസ്.ഡബ്ല്യു കുക്ക് എന്ന വിദേശ പര്യവേക്ഷണ കപ്പല്‍ എത്തിയിരുന്നു. പര്യവേക്ഷണം ആരംഭിക്കുന്നതിന് മുന്നോടിയായുള്ള നിരീക്ഷണത്തിനാണ് ഈ കപ്പലെത്തിയതെന്നാണ് സൂചന.
മലപ്പുറം പാണ്ടിക്കാട് ഭര്‍ത്താവിന്റെ ആസിഡ് ആക്രമണത്തില്‍ പരിക്കേറ്റ യുവതി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ആയിരുന്ന പാണ്ടിക്കാട് ചെമ്പ്രശ്ശേരി അമ്പലക്കള്ളി സ്വദേശി ഫഷാന ഷെറിനാണ് മരിച്ചത്.
ആക്രമണത്തിനിടെ പൊള്ളലേറ്റ ഭര്‍ത്താവ് വണ്ടൂര്‍ സ്വദേശി ഷാനവാസ് ചികില്‍സയിലാണ്. കഴിഞ്ഞ ശനിയാഴ്ച ഫഷാന താമസിക്കുന്ന വീടിന്റെ ഓട് പൊളിച്ച് അകത്ത് കയറിയായിരുന്നു ഷാനവാസ് ആസിഡ് ആക്രമണം നടത്തിയത്.
അതേസമയം കൊടുമണ്ണില്‍ തീപ്പൊള്ളലേറ്റ് ചികിത്സിലായിരുന്ന പലവിളയില്‍ ജോസ് മരിച്ചു. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഇന്നലെയാണ് മദ്യപിച്ചെത്തിയ ജോസ് പെട്രോള്‍ ഒഴിച്ച് സ്വയം തീ കൊളുത്തിയത്.
ഇയാളെ തടയുന്നതിനിടയില്‍ ഭാര്യ ഓമനയ്ക്കും പൊള്ളലേറ്റിരുന്നു. ഓമന കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ജോസ് മദ്യപിച്ചെത്തി ബഹളം വെക്കുന്നത് പതിവാണെന്നാണ് സമീപവാസികള്‍ പോലീസിന് നല്‍കിയ മൊഴി.