Latest News

മൂന്നര വയസുകാരിയെ പീഡിപ്പിച്ച കേസിൽ ക്ഷേത്രം പൂജാരിയെ 45 വർഷം കഠിന തടവിന് ശിക്ഷിച്ച് കോടതി. തൃപ്പൂണിത്തുറ ഉദയംപേരൂർ മണകുന്നം സ്വദേശി പുരുഷോത്തമൻ (83) നെയാണ് എറണാകുളം പ്രിൻസിപ്പൽ പോക്സോ കോടതി ശിക്ഷിച്ചത്. 2019 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ക്ഷേത്രത്തിലെ പൂജാരിയായിരുന്ന പുരുഷോത്തമൻ മൂന്നര വയസുകാരിക്ക് മുന്തിരിയും കൽക്കണ്ടവും നൽകി പ്രലോഭിപ്പിച്ച് പീഡനത്തിന് ഇരയാക്കുകയായിരുന്നു. പെൺകുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ വീട്ടുകാർ കുട്ടിയോട് കാര്യം തിരക്കിയപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. തുടർന്ന് കടുംബം പോലീസിൽ പരാതി നൽകുകയായിരുന്നു.

2019-2020 കാലയളവായിൽ പെൺകുട്ടി നിരവധി തവണ പീഡനത്തിന് ഇരയായി. കുട്ടി പറഞ്ഞ കാര്യങ്ങൾ മൊഴിയായി സ്വീകരിച്ച് ഉദയംപേരൂർ പോലീസ് കേസെടുക്കുകയായിരുന്നു. തടവ് ശിക്ഷയ്ക്ക് പുറമെ 80,000 രൂപ പിഴ നൽകാനും കോടതി വിധിയിൽ പറയുന്നു. കൊച്ചുമകളുടെ പ്രായം പോലും ഇല്ലാത്ത കുട്ടിയോട് ചെയ്ത ഹീനമായ പ്രവർത്തിക്ക് ഇയാൾ ഒരു ദയയും അര്ഹിക്കുന്നില്ലെന്ന് കോടതി പറഞ്ഞു.

ജോസ്‌ന സാബു സെബാസ്റ്റ്യൻ

പ്രിയപ്പെട്ട കേശുവേട്ടന് ,
കേശുവേട്ടനവിടെ സുഖമെന്ന് കരുതുന്നു .
നമ്മുടെ പ്രേമസുരഭിലമായിരുന്ന ആ കലാലയ ജീവിതത്തിന്റെ പത്താം പടിയിൽ ഞാനിന്നും കേശുവേട്ടനെ പ്രതീക്ഷിച്ചു നിൽക്കുകയാണ് . …

കേശുവേട്ടന്റെ നെറ്റിയിലെ ഒരിക്കലും മാഞ്ഞു കണ്ടിട്ടില്ലാത്ത ആ ചന്ദനക്കുറിയുടെ ഭംഗിയിലാണിന്നുമെന്റെ കിനാക്കൾ ….

കേശുവേട്ടൻ ആദ്യമായി മുട്ടറ്റം മടക്കി കുത്തിയ കൈത്തറിമുണ്ടിന്റെ കോണിൽ എനിക്കായി മാത്രം കരുതിവച്ച ആ നാരങ്ങാ മുട്ടായിയുടെ മധുരമാണിന്നും എന്റെ നാവിൽ ….

കേശുവേട്ടൻ എനിക്കായി എറിഞ്ഞിട്ട മൂവാണ്ടൻ മാങ്ങയുടെ ചൊനപറ്റി ഉണങ്ങിയ എന്റെ പച്ച പട്ടുപാവാടയും….
വൈക്കത്തഷ്ടമിക്ക് കേശവേട്ടനെനിക്ക് മേടിച്ച ….അന്നമ്മ ടീച്ചർ അടിച്ചു പൊട്ടിച്ച ആ കരിവളയും ഇന്നുമെന്റെ ഉറക്കം കെടുത്താറുണ്ട് …

നമ്മളൊന്നിച്ചു നിലാവ് കണ്ട സർപ്പക്കാവിലെ നാഗത്താന്മാരുടെ ദർശന ഓർമകളിന്നുമെന്നെ വല്ലാതെ വേട്ടയാടുന്നു ….

വാലിട്ടെഴുതിയ എന്റെ കണ്ണിലെ കണ്മഷിയാൽ കേശുവേട്ടന്റെ പൊടിമീശ മെല്ലെ കറപ്പിച്ചുകൊണ്ട് ഈ കരിമഷിയിലാണെന്റെ ജീവന സ്തംഭനമെന്ന് പറഞ്ഞപ്പോഴുയർന്ന ആ ഹൃദയസ്തംഭനമിന്നും താണ് അടുത്തതിലേക്ക് പോകാതെയുള്ള ആ ഒരേ നിൽപ്പിലാണിന്നുമെന്റെ ഹൃദയ താളം …..

കലാലയ ചുവരിൽ ചേർത്തുനിർത്തി കേശുവേട്ടനെനിക്ക് തന്ന ആ ആദ്യചുംബന ചൂടിന്റെ താപമിനിയും ഒരു പാരസെറ്റാമോളിനും കുറയ്ക്കാനായിട്ടില്ല ….

നമ്മളൊന്നിച്ചു കറങ്ങിയ ഉത്സവപ്പറമ്പിൽ നിന്ന് പിറക്കിയെടുത്ത ബലൂണിന്റെ കഷണങ്ങൾ ഇന്നുമെന്റെ ഹൃദയത്തെ വല്ലാതെ ശ്വാസം മുട്ടിക്കാറുണ്ട് …

പത്താം ക്ലാസിന്റെ മേശയിൽ ആദ്യമായി കേശുവെട്ടനെന്റെ പേര് കോമ്പസിനാൽ പോറിയിട്ട ആ മുറിവുകളിൽ നിന്നുമിന്നും ചോര വല്ലാതെ പൊടിയുന്നു ….

എന്നിരുന്നാലും നമ്മളെന്നും കൈകോർത്തു ഒരുമിച്ചു നനഞ്ഞ ആ മഴയിൽ ഇന്ന് ഞാനൊരു പ്രതീക്ഷയുടെ കാർമേഘം കാണണുണ്ട് . …

നമ്മളൊന്നിച്ചുള്ള ആ ദിവസങ്ങളെ ഞാനെങ്ങനാണ് വർണിക്കുക….

കാറ്റിൽ പറന്നകന്ന ഒരു കടലാസ് തുണ്ടുപോലെ….
അത്തമെത്താൻ കാത്തിരിക്കുന്ന തുമ്പിപ്പോലെ ….
എന്റെ ഹൃദയമിങ്ങനെ പറന്നും…..അകന്നും …

മഴയ്ക്കായി കാത്തിരിക്കുന്ന കാലൻ കുടപോലെ ….
എന്റെ ഹൃദയമിങ്ങനെ ചെരിഞ്ഞും, ചാരിയും നിന്നെ പ്രതീക്ഷിച്ചു ഒരു കോണിൽ നിൽക്കുകയാണിപ്പോഴും …

എന്ന് സ്നേഹപൂർവ്വം കേശുവേട്ടന്റെ സ്വന്തം സാറാമ്മ ……

അങ്ങനെ ജീവിതത്തിൽ ആദ്യമായി എഴുതി നോക്കിയ ഒരു പ്രണയലേഖനം, എല്ലാ കൂട്ടുകാർക്കുമായി ….Happy Valentine’s Day 💞

 

തനിക്ക് വ്യക്തിപരമായും തൊഴിൽപരമായും ആക്രമണങ്ങൾ നേരിടുന്നെന്ന് തുറന്ന് പറഞ്ഞ് നടൻ ജോജു ജോർജ് രംഗത്ത്. ഒരിടവേളയ്ക്ക് ശേഷം ഇരട്ട എന്ന സിനിമ താരത്തിന്റേതായി പുറത്തെത്തിയിരുന്നു. സിനിമ മികച്ച പ്രതികരണമാണ് നേടുന്നത്. എന്നാൽ താനിപ്പോൾ സ്ട്രഗിൾ ചെയ്യുകയാണ് എന്നാണ് ജോജുവിന്റെ തുറന്നുപറച്ചിൽ.

ഇക്കാരണത്താൽ സോഷ്യൽ മീഡിയയിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചെന്ന് നടൻ ജോജു ജോർജ് അറിയിച്ചു. തന്നെ ഒരു കലാകാരനെന്ന നിലയിൽ അംഗീകരിച്ചവർക്ക് നന്ദി പറഞ്ഞ താരം, വ്യക്തിപരമായും തൊഴിൽപരമായും ആക്രമണങ്ങൾ നേരിടുന്നതു മൂലം സോഷ്യൽ മീഡിയയിൽ നിന്ന് ഒരു ഇടവേള എടുക്കുകയാണെന്നാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നത്.

തനിക്ക് ആരോടും ഒരു പരാതിയുമില്ല. ഇനിയുള്ള കാലം അഭിനയത്തിലും സിനിമയിലും ശ്രദ്ധകേന്ദ്രീകരിക്കും.ഇതുവരെ നൽകിയ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി. എല്ലാ സിനിമകളെയും പിന്തുണയ്ക്കണം. ഇരട്ട എന്ന എന്റെ പുതിയ സിനിമയോട് നിങ്ങൾ കാണിച്ച് സ്നേഹത്തിന് നന്ദിയെന്നും താരം പറഞ്ഞു.

താൻ കുറച്ച് കാലങ്ങളായി എല്ലാ മീഡിയകളിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു. എന്നാൽ ഇരട്ട എന്ന സിനിമയോടു കൂടി സജീവമാകാൻ ശ്രമിച്ചതാണ്. പക്ഷേ പിന്നേയും എന്ന അനാവശ്യ കാര്യങ്ങളിലേക്ക് വലിച്ചിഴച്ചു. എന്റെ ഇൻബോക്സിൽ എല്ലാം കടുത്ത ആക്രമണമായി. ഞാൻ സിനിമയിലേക്ക് മാത്രം കുറച്ച് കാലം ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. തന്നെ വെറുതെ വിടണമെന്നും താരം അഭ്യർത്ഥിക്കുന്നു.

കൂടാതെ, ‘ഞാൻ ഒരു വശത്ത് കൂടി അഭിനയിച്ച് പൊയ്ക്കോളാം. കരിയറിൽ ഞാൻ സ്ട്രഗിളിലൂടെ കടന്നുപോവുകയാണ്. അതിൽ നിങ്ങൾ എന്നെ സഹായിക്കണം എന്നൊന്നും പറയുന്നില്ല. ഉപദ്രവിക്കാതിരുന്നാൽ വലിയ സന്തോഷം. ഇനി ഉപദ്രവിക്കണം എന്നാണ് നിർബന്ധമെങ്കിൽ ഒന്നും പറയാൻ പറ്റില്ല. പിന്തുണയ്ക്കുന്നവർക്ക് നന്ദി’- ജോജു വീഡിയോയിലൂടെ പ്രതികരിച്ചതിങ്ങനെ.

ബ്രസീൽ റിയോ ഡി ജനീറോയിലെ ക്രൈസ്റ്റ് ദി റെഡീമർ പ്രതിമയിൽ മിന്നലേൽക്കുന്ന ദൃശ്യമാണ് ഇപ്പോൾ സൈബർ ലോകത്ത് ചർച്ചയാകുന്നത്. ലോകാത്ഭുതങ്ങളിലൊന്നായാണ് ഇതിനെ അടയാളപ്പെടുത്തിയിരിക്കുന്നത്. വെള്ളിയാഴ്ച ബ്രസീലിലുണ്ടായ ശക്തമായ കൊടുങ്കാറ്റിനിടെ ഫെർണാഡോ ബ്രാ​ഗയാണ് അപൂർവമായ ചിത്രം പകർത്തിയത്.

‘ഇന്ന് വെള്ളി…ദിവ്യ വെളിച്ചം’ എന്ന കുറിപ്പോടെയാണ് ഇൻസ്റ്റ​ഗ്രാമിൽ ഫെർണാഡോ ചിത്രം പങ്കുവെച്ചിരിക്കുന്നത്. നിമിഷ നേരം കൊണ്ടാണ് ചിത്രം തരംഗമായത്. പ്രതിമയുടെ തലയ്ക്ക് മുകളിലൂടെ വെളിച്ചം കടന്നുപോകുന്നത് ദൈവികമായി കാണപ്പെടുന്നു എന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

കൃത്യസമയത്ത് തന്നെ ക്യാമറ ക്ലിക്ക് ചെയ്ത ഫെർണാഡോയെ അഭിനന്ദിക്കുന്നുമുണ്ട്. ഈ പ്രതിമ നീണ്ട 9 വര്‍ഷങ്ങളെടുത്താണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. റിയോ ഡി ജനീറോയിലെ കൊര്‍കോവാഡോ കുന്നിന് മുകളിലായാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. 2014 ൽ ഉണ്ടായ മിന്നലിൽ പ്രതിമയുടെ തള്ളവിരൽ തകർന്നിരുന്നു.

 

View this post on Instagram

 

A post shared by Fernando Braga (@fsbragaphotos)

സഹോദരിയുടെ മകളെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ അമ്മാവൻ അറസ്റ്റിൽ. വർക്കല കല്ലമ്പലം സ്വദേശി ഇസ്മായിൽ (55) ആണ് അറസ്റ്റിലായത്. ആക്രമണത്തിൽ ഗുരുതരമായി പൊള്ളലേറ്റ യുവതിയെ ആശുപത്രിൽ പ്രവേശിപ്പിച്ചു. പിതാവിന്റെ കടയിലിരിക്കുകയായിരുന്ന യുവതിക്ക് നേരെയാണ് ആക്രമണമുണ്ടായത്. സ്വത്ത് തർക്കമാണ് കൊലപാതക ശ്രമത്തിന് പിന്നിലെന്നാണ് വിവരം.

കടയിൽ ഇരിക്കുകയായിരുന്ന യുവതിയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. തീ പടർന്നതോടെ യുവതി നിലവിളിച്ച്കൊണ്ട് കടയിൽ നിന്നും പുറത്തേക്ക് ഓടുകയായിരുന്നു. തുടർന്ന് നിലത്ത് കിടന്ന് ഉരുണ്ടതോടെ തീ അണഞ്ഞെങ്കിലും ഗുരുതരമായി പൊള്ളലേറ്റിരുന്നു. നാട്ടുകാർ ഇടപെട്ട് യുവതിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു.

അതേസമയം വിഷം കഴിച്ച ശേഷമാണ് ഇസ്മായിൽ യുവതിയെ കൊലപ്പെടുത്താനെത്തിയത്. നാട്ടുകാർ തടഞ്ഞ് വെച്ച ഇസ്മയിലിനെ പോലീസ് എത്തി കസ്റ്റഡിയിലെടുത്തതിന് ശേഷം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

കമ്പി കയറ്റിപോകുകയായിരുന്ന ലോറിയിൽ ബൈക്ക് ഇടിച്ച് യുവാവ് മരിച്ചു. പാലക്കാട് പുതുക്കോട് സ്വദേശി ശ്രേധേഷ് (21) ആണ് മരിച്ചത്. പട്ടിക്കാട് ദേശീയപാതയിൽ തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് അപകടമുണ്ടായത്.

കമ്പി കയറ്റി പോകുകയായിരുന്ന ലോറി പെട്ടെന്ന് നിർത്തിയതാണ് അപകടത്തിന് കാരണമായത്. ലോറിയുടെ പുറകിലായിരുന്ന യുവാവിന് പെട്ടെന്ന് ബൈക്ക് നിയന്ത്രിക്കാൻ കഴിഞ്ഞില്ല. ഇതേ തുടർന്ന് തലയിൽ കമ്പി തുളച്ച് കയറുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ആദിവാസി യുവാവ് വിശ്വനാഥന്റേത് ആത്മഹത്യയല്ല, മർദിച്ചു കൊലപ്പെടുത്തിയതാണെന്ന് കുടുംബത്തിൻ്റെ ആരോപണം. ഗവ. മെഡിക്കൽ കോളജ് ആശുപത്രിക്കു സമീപമാണ് 46കാരനായ കൽപറ്റ വെള്ളാരംകുന്ന് അഡ്‌ലേഡ് പാറവയൽ കോളനിയിലെ വിശ്വനാഥനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

മോഷണക്കുറ്റം ആരോപിക്കപ്പെട്ട് ആൾക്കൂട്ട മർദനത്തിനിരയായ ശേഷമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വിവാഹം കഴിഞ്ഞ് 8 വർഷത്തിനു ശേഷമുണ്ടായ കുഞ്ഞിന്റെ മുഖം കണ്ട് സന്തോഷത്തിലായിരുന്ന വിശ്വനാഥൻ ആത്മഹത്യ ചെയ്യില്ലെന്നു സഹോദരൻ രാഘവൻ പറഞ്ഞു. വിശദമായ അന്വേഷണം നടത്തണം.

ബന്ധുക്കളുടെ ഒപ്പ് വാങ്ങാതെയാണു വിശ്വനാഥന്റെ പോസ്റ്റ്മോർട്ടം നടത്തിയതെന്നും സഹോദരൻ ആരോപിച്ചു. വിശ്വനാഥന്റെ ശരീരത്തിൽ മർദനമേറ്റതിന്റെ ലക്ഷണങ്ങളുണ്ടായിരുന്നുവെന്നു ബന്ധുക്കൾ പറഞ്ഞു. അതേസമയം, കഴുത്തു മുറുകിയതാണു മരണ കാരണമെന്നാണു മെഡിക്കൽ കോളജ് പോലീസിന്റെ നിഗമനം.

വിശദമായ അന്വേഷണത്തിനായി സിസിടിവി ദൃശ്യങ്ങൾ ഇന്നു പരിശോധിക്കുമെന്നും പൊലീസ് പറഞ്ഞു. സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. പട്ടികജാതി പട്ടികവർഗ ഗോത്ര കമ്മിഷനും മെഡിക്കൽ കോളജ് അധികൃതരോട് റിപ്പോർട്ട് ആവശ്യപ്പെട്ടു.

കല്ല്യാണ വീടുകളില്‍ നടക്കുന്ന രസകരമായ സംഭവങ്ങള്‍ പലതും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. അത്തരത്തില്‍ വിവാഹത്തിനിടെ നടന്ന അപ്രതീക്ഷിതമായ ഒരു സംഭവമാണ് സൈബര്‍ലോകം ഏറ്റെടുത്തിരിക്കുന്നത്.

ഒരു പെണ്‍കുതിരയുടെ പുറത്തിരുന്ന് വിവാഹ വേദിയിലേക്ക് വരന്‍ എത്തുമ്പോള്‍ പെട്ടെന്ന് പടക്കം പൊട്ടുകയും ശബ്ദം കേട്ട് കുതിര വരനുമായി ഓടുന്നതാണ് വീഡിയോ. ദൂരേക്ക് ഓടിപ്പോകുന്ന കുതിരയെ വീഡിയോയില്‍ കാണാം. ഇന്‍സ്റ്റഗ്രാമിലാണ് വീഡിയോ പങ്ക് വച്ചിരിക്കുന്നത്.

വീഡിയോയില്‍ കുതിര വരനെയും കൊണ്ട് വിവാഹം നടക്കുന്നയിടത്തേക്ക് വരുന്നത് കാണാം. എന്നാല്‍, അവിടെ വച്ച് പടക്കം പൊട്ടുകയും ഇതിന്റെ ശബ്ദം കേട്ട കുതിര പേടിച്ചരണ്ട് അവിടെ നിന്നും വരനെയും പുറത്ത് വച്ച് ഓടിപ്പോവുകയാണ്.

ആദ്യം എല്ലാവരും പ്രതീക്ഷിക്കുന്നത് കുതിര നില്‍ക്കും എന്നാണെന്ന് തോന്നുന്നു. എന്നാല്‍, കുതിര അവിടെ ഒന്നും നിന്നില്ല. അത് വരനുമായി ഓടിപ്പോയി. ഇത്കണ്ട് വിരുന്നെത്തിയവര്‍ തലയില്‍കൈവെച്ച് നില്‍ക്കുകയാണ്. രണ്ട് മില്ല്യണിലധികം ആളുകള്‍ ഈ വീഡിയോ കണ്ടു കഴിഞ്ഞു. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകള്‍ നല്‍കിയത്.

 

 

View this post on Instagram

 

A post shared by memes comedy (@ghantaa)

ബുദീനയിൽ പാകിസ്ഥാൻകാരന്റെ കുത്തേറ്റ് മലയാളി യുവാവ് മരിച്ചു. പാലക്കാട് മണ്ണാർക്കാട് സ്വദേശി ഹക്കീം (36) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി പന്ത്രണ്ട് മണിയോടെയാണ് സംഭവം നടന്നത്. കൊലപാതകത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച പാക്കിസ്ഥാൻ കാരനെ പോലീസ് അറസ്റ്റ് ചെയ്തു.

ഷാർജയിലെ ഹൈപ്പർമാർക്കറ്റിലെ മാനേജരാണ് കൊല്ലപ്പെട്ട ഹക്കീം. ഹൈപ്പർമാർക്കറ്റിന് സമീപത്തുള്ള കഫ്തീരിയയിൽ സഹപ്രവർത്തകരും പാകിസ്താനിയും തമ്മിൽ തർക്കമുണ്ടായി ഇത് പരിഹരിക്കാനെത്തിയ ഹക്കീമിനെ പാകിസ്ഥാനി കുത്തി കൊലപ്പെടുത്തുകയായിരുന്നു. പാകിസ്താനിയുടെ ആക്രമണത്തിൽ രണ്ട് മലയാളികൾ ഉൾപ്പടെ മൂന്ന് പേർക്ക് പരിക്കേറ്റു. ദിവസങ്ങൾക്ക് മുൻപാണ് ഷാർജയിലുണ്ടായിരുന്ന ഹക്കീമിന്റെ കുടുംബം നാട്ടിലേക്ക് മടങ്ങിയത്.

നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ താരമാണ് അഞ്ജലി നായർ. 1994 ൽ പുറത്തിറങ്ങിയ മാനത്തേരായിരുന്നു താരത്തിന്റെ ആദ്യ ചിത്രം. ജിത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം ടുവിലെ സരിത എന്ന കഥാപാത്രം ഏറെ ശ്രദ്ധേയമായിരുന്നു. അഞ്ചു സുന്ദരികൾ, നെല്ലു, കോട്ടി, ആട്, ലൈല ഓ ലൈല, പുള്ളിക്കാരൻ സ്റ്റാറ, ചങ്ക്‌സ്, മണിയറയിലെ അശോകൻ തുടങ്ങി മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളിൽ അഞ്ജലി അഭിനയിച്ചിട്ടുണ്ട്. നടിയും മോഡലുമായ താരം ചില ഷോട്ട് ഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്.

ഇപ്പോഴിതാ തമിഴ് ചിത്രത്തിൽ അഭിനയിക്കുമ്പോൾ ഒരു നടൻ പ്രൊപ്പോസ് ചെയ്തതിനെ കുറിച്ചും തുടർന്ന് പ്രണയം നിരസിച്ചതിന്റ പേരിൽ അയാളിൽനിന്നും തനിക്ക് നേരിടേണ്ടി വന്ന ക്രൂരതകളെകുറിച്ചും ഒരു അഭിമുഖത്തിലൂടെ വെളിപ്പെടുത്തിയിരിക്കുകയാണ് താരം. 2009 ൽ താൻ ആദ്യമായി ഒരു തമിഴ് ചിത്രത്തിൽ അഭിനയിക്കുന്ന സമയത്ത് ആ ചിത്രത്തിന്റെ സഹനിർമാതാവും ചിത്രത്തിലെ വില്ലനുമായ വ്യക്തി തന്നോട് പ്രണയാഭ്യർത്ഥ നടത്തിയെന്നാണ് അഞ്ജലി പറയുന്നത്. തന്റെ ചേച്ചിയും സിനിമ നടിയായിരുന്നു അവൾ ഭരതരാജിനെ വിവാഹം കഴിച്ച് തമിഴ് നാട്ടിൽ സെറ്റിൽഡ് ആയിരിന്നു അതുപോലെ താനും അയാളെ വിവാഹം ചെയ്യണമെന്നായിരുന്നു അയാളുടെ ആവശ്യമെന്ന് അഞ്ജലി പറയുന്നു.

പക്ഷെ അവിടുത്തെ രീതികൾ തനിക്ക് ഒട്ടും ഇഷ്ടമല്ലായിരുന്നു നാട്ടിൽ കുടുംബംമായി ജീവിക്കാനായിരുന്നു താൻ ആഗ്രഹിച്ചത്. എന്നാൽ ഷൂട്ടിംഗ് സെറ്റിലും പലയിടത്തും അയാൾ തന്നെ ശല്യം ചെയ്തുകൊണ്ടിരുന്നു. തന്റെ വണ്ടി തടഞ്ഞു വയ്ക്കൽ ബാഗ് എടുത്തു മാറ്റൽ തുടങ്ങി തന്നെ തള്ളിയിടുകപോലും അയാൾ ചെയ്തിരുന്നു. ഒടുവിൽ അയാളെ ഭയന്ന് താൻ പോലീസ് പ്രൊട്ടക്ഷൻ പോലും ആവശ്യപ്പെട്ടിരുനെന്നു അഞ്ജലി പറയുന്നു.

ട്രെയിനിൽ നിന്നും കൊണ്ടുപോയ ബാഗ് അയാളുടെ അനുജത്തി എത്തിച്ചുതരാമെന്നു പറഞ്ഞിരുന്നു. അനുജത്തി തന്നെ അയാളുടെ വീട്ടിലേക്ക് വിളിച്ചു. പക്ഷെ അവിടെ എത്തിയപ്പോൾ അയാൾ മലേഷ്യയിൽ ഒരു ഷൂട്ടിനുപോയെന്നായിരുന്നു തന്നോട് പറഞ്ഞത്. സിനിമയുടെ പോസ്റ്റർ കാണിച്ചു തരാമെന്നു പറഞ്ഞ് അവർ തന്നെ വീട്ടിനകത്തേക്ക് കൊണ്ടുപോയി വാതിലടച്ചു. അപ്പോൾ അയാൾ അകത്തുണ്ടായിരുന്നു. ആദ്യം അയാളുടെ കയ്യിലുണ്ടായിരുന്ന വടികൊണ്ട് തന്നെ അടിച്ചു. കയ്യിൽ കത്തിയുമുണ്ടായിരുന്നു.

തന്റെ അമ്മയും മറ്റുള്ളവരും പുറത്തുണ്ടായിരുനെങ്കിലും വിളിക്കാൻ പേടിയായിരുന്നു. അയാളുടെ സിനിമയിൽ താൻ നായികയാവണമെന്ന് പറഞ്ഞ് കുറേ മുദ്ര പത്രങ്ങളിൽ അയാൾ തന്നെ കൊണ്ട് ഒപ്പിടിപ്പിച്ചു. ഒരു പ്രണയ ലേഖനവും തന്നെകൊണ്ട് എഴുതിപ്പിച്ചു. അതിനിടയിൽ എപ്പോഴോ ഫോൺ കൈയിൽ കിട്ടിയപ്പോൾ അമ്മയെ വിളിച്ചു. ഭാഗ്യം കൊണ്ട് താൻ രക്ഷപെട്ടെന്ന് താരം പറയുന്നു.

RECENT POSTS
Copyright © . All rights reserved