യൂറോ ക്ലബുകൾ കൈ ഒഴിഞ്ഞതോടെ കരിയർ സംബന്ധിച്ച ആശങ്കകൾ ഉയർന്നെങ്കിലും ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ ഉയർന്ന തുകയ്ക്ക് പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ സൗദി അറേബ്യയിലെ പ്രോ ലീഗ് ക്ലബ്ബായ അല്‍ നസറിൽ.
ഇതുസംബന്ധിച്ച് സൗദി ക്ലബ് ശനിയാഴ്ച ഔദ്യോഗികമായ പ്രഖ്യാപനം നടത്തി. 200 മില്യണിലധികം യൂറോയുടെ (1750 കോടി രൂപ) കരാറാണെന്നാണ് റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ച് ഔദ്യോഗികമായ വെളിപ്പെടുത്തല്‍ ഉണ്ടായിട്ടില്ല.
അൽ നസർ ക്ലബ്ബിന്റെ മഞ്ഞയും നീലയും കലര്‍ന്ന ജഴ്സി പിടിച്ച് നില്‍ക്കുന്ന ക്രിസ്റ്റ്യാനോയുടെ ചിത്രം ക്ലബ് പുറത്തുവിട്ടു. ഏഴാം നമ്പറില്‍ത്തന്നെയാണ് താരം സൗദി ക്ലബിലും പ്രത്യക്ഷപ്പെടുക.
ക്ലബ്ബില്‍ ഫോര്‍വേഡായിത്തന്നെയാണ് താരം കളിക്കുന്നത്. 2025 വരെ നീളുന്ന, രണ്ടര വര്‍ഷത്തെ കരാറായിരിക്കും ക്രിസ്റ്റ്യാനോയ്ക്ക് ക്ലബ്ബുമായുണ്ടാവുക.
ക്ലബ്ബിന്റെ വിജയം മാത്രം പ്രതീക്ഷിച്ചല്ല താരത്തെ കൊണ്ടുവരുന്നതെന്നും ക്രിസ്റ്റ്യാനോ വഴി തങ്ങളുടെ ലീഗിനെയും രാജ്യത്തെയും ഭാവി തലമുറയെത്തന്നെയും ഒന്നടങ്കം പ്രചോദിപ്പിക്കുക എന്ന വലിയ ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള കരാറാണിതെന്നും ക്ലബ്ബ് ട്വീറ്റ് ചെയ്തു. എട്ട് ലക്ഷത്തിൽ നിന്നും ക്ളബിൻ്റെ സോഷ്യൽ മീഡിയ ലൈക്ക് 40 ലക്ഷ്ത്തിലേക്ക് എത്തിയതും ഇതിനിടെ ശ്രദ്ധേയമായി.
വില്ലനും കോമേഡിയനുമായ നടന്‍ ബാബുരാജിന്റെ കുടുംബ വിശേഷങ്ങള്‍ പ്രേക്ഷകര്‍ക്ക് സുപരിചിതതമാണ്. എന്നാല്‍ നടന്റെ ആദ്യ വിവാഹത്തെ കുറിച്ച് കൂടുതല്‍ കഥകളൊന്നും പുറത്ത് വന്നിട്ടില്ല. ഇപ്പോഴിതാ ബാബുരാജിന്റെ മകന്‍ വിവാഹിതനാവുന്നു എന്ന വാര്‍ത്തയാണ് പുറത്ത് വന്നിരിക്കുന്നത്.
ബാബുരാജിനെയും ഭാര്യ വാണി വിശ്വനാഥിനെയും എല്ലാവര്‍ക്കും അറിയാമെങ്കിലും ആദ്യ വിവാഹത്തില്‍ രണ്ട് മക്കളുള്ള ആളാണ് നടന്‍ ബാബുരാജ്. ഈ ബന്ധത്തിലെ മകന്‍ അബയിയുടെ വിവാഹനിശ്ചയം നടന്നിരിക്കുകയാണ്. വിവാഹ വീഡിയോ പുറത്ത് വന്നതോടെയാണ് ഇക്കാര്യം ആരാധകരും അറിയുന്നത്.
നടന്‍ ബാബുരാജ് രണ്ട് തവണ വിവാഹിതനാണെന്ന് അറിയാമെങ്കിലും ആദ്യ വിവാഹത്തെ കുറിച്ച് നടനെവിടെയും പരാമര്‍ശിച്ചിരുന്നില്ല. ഈ ബന്ധത്തിലുള്ള മക്കളെ കുറിച്ചും താരം പറഞ്ഞില്ല. എന്നാല്‍ ഗ്ലാഡിസ് എന്ന സ്ത്രീയെയാണ് നടന്‍ ആദ്യം വിവാഹം കഴിക്കുന്നത്.
ഇതില്‍ അഭയ്, അക്ഷയ് എന്നിങ്ങനെ രണ്ട് ആണ്‍മക്കളും ജനിച്ചു. മൂത്തമകന്‍ അഭയിയുടെ വിവാഹനിശ്ചയമാണ് ഇന്ന് നടന്നത്. വിവാഹത്തിന്റെ ചടങ്ങുകളിലേക്ക് യാതൊരു മടിയുമില്ലാതെ ബാബുരാജും എത്തിയിരിക്കുകയാണ്.
കുടുംബസമേതം മകന്റെ വിവാഹനിശ്ചയത്തില്‍ സന്തോഷത്തോടെ പങ്കെടുത്തിരിക്കുകയാണ് നടന്‍ ബാബുരാജ്. കാറില്‍ നിന്നുമിറങ്ങിയ വരനും വധുവിനുമൊപ്പം വേദിയിലേക്ക് വന്ന നടന്‍ ഭാര്യയുടെയും മക്കളുടെയും കൂടെ വേദിയില്‍ നില്‍ക്കുന്നതടക്കം പുറത്ത് വന്ന വീഡിയോയില്‍ എല്ലാം വ്യക്തമായി കാണുന്നുണ്ട്. മാത്രമല്ല ആദ്യഭാര്യയുടെ അടുത്ത് തന്നെ നിന്നാണ് പിതാവിന്റെ ഉത്തരവാദിത്തങ്ങളൊക്കെ താരം പൂര്‍ത്തിയാക്കിയതും.
വധുവരന്മാരുടെ മാതാപിതാക്കളെയും സഹോദരങ്ങളെയും വേദിയിലേക്ക് ക്ഷണിച്ചതിന് ശേഷമായിരുന്നു ചടങ്ങുകള്‍ നടത്തിയത്. മെഴുകുതിരി കത്തിച്ചും കേക്ക് മുറിച്ച് മക്കള്‍ക്ക് നല്‍കിയുമൊക്കെ വിവാഹനിശ്ചയത്തിന്റെ ചടങ്ങുകള്‍ ലളിതമായി നടത്തി. എല്ലാത്തിനും മുന്നില്‍ നിന്ന് കൊണ്ട് ചെയ്യുന്ന ബാബുരാജിന് സോഷ്യല്‍ മീഡിയയില്‍ അഭിനന്ദനം ലഭിക്കുകയാണ്. അതേ സമയം വാണി വിശ്വാനാഥിന്റെ അസാന്നിധ്യവും ചര്‍ച്ചയാവുകയാണ്.
മകന്റെ വിവാഹനിശ്ചയത്തിലേക്ക് ബാബുരാജ് ഒറ്റയ്ക്കാണ് എത്തിയത്. ഇതോടെ വാണി എവിടെ എന്ന ചോദ്യം ഉയർന്നു. മാത്രമല്ല ബാബുരാജ് നേരത്തെ വിവാഹിതനാണെന്നും വാണി രണ്ടാം ഭാര്യയാണെന്നും അറിയില്ലായിരുന്നു. ഇപ്പോഴാണ് ഇക്കാര്യം മനസിലായത് എന്ന് തുടങ്ങി നിരവധി കമൻ്റുകളാണ് വരുന്നത്.
രണ്ടാം ഭാര്യയും നടിയുമായ വാണി വിശ്വനാഥോ അവരുടെ ബന്ധത്തിലുള്ള മക്കളോ ഒന്നും ചടങ്ങിലേക്ക് എത്തിയിരുന്നില്ല. എന്നിരുന്നാലും വാണിയെയും അഭിനന്ദിക്കുകയാണ് ആരാധകര്‍. വാണി നല്ല ഭാര്യ ആയത കൊണ്ടാണ് ഈ മക്കളുടെ അച്ഛനെ അവരുടെ ആവശ്യങ്ങളിലേക്ക് വിട്ടതെന്നാണ് ഒരാള്‍ വീഡിയോയുടെ താഴെയുള്ള കമന്റില്‍ പറഞ്ഞിരിക്കുന്നത്.
ബാബുരാജ് നല്ലൊരു അച്ഛന്‍ തന്നെയാണെന്ന കാര്യത്തില്‍ സംശയമില്ല. പുതിയൊരു ബന്ധത്തിലേക്ക് പ്രവേശിച്ചെങ്കിലും ആദ്യഭാര്യയുടെയും മക്കളുടെയും കൂടെ എല്ലാ കാര്യത്തിനും നിന്നല്ലോ. അഭിനന്ദനം അര്‍ഹിക്കുന്ന കാര്യമാണ്,
ബാബു രാജിന്റെ ആദ്യ വിവാഹത്തില്‍ ഉള്ള മകന്‍ അല്ലേ? രണ്ടാം ഭാര്യ വന്നില്ലേ പാവം മക്കളും ഭാര്യയും.. എന്ന് തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയുടെ താഴെ വരുന്നത്. എന്തായാലും പുതിയ ജീവിതത്തിലേക്ക് പ്രവേശിക്കുന്ന താരപുത്രന് എല്ലാവിധ ആശംകളുമായി എത്തുകയാണ് ആരാധകര്‍.
വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരം ഋഷഭ് പന്തിന് ആറ് മാസത്തോളം ഗ്രൗണ്ടില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വന്നേക്കും. ഇതോടെ ഐപിഎല്‍ സീസണും, ഓസ്‌ട്രേലിയന്‍ ടെസ്റ്റ് പരമ്പരയും പന്തിന് നഷ്ടമാവും. രണ്ട് മുറിവുകളാണ് പന്തിന്റെ തലയിലുള്ളത്. വലത് കാല്‍മുട്ടിലെ എല്ലുകള്‍ക്ക് പരിക്കുണ്ട്. വലത് കൈവെള്ളയിലും കണങ്കാലിലും പാദത്തിലും പരിക്കേറ്റിട്ടുണ്ടെന്നാണ് മെഡിക്കല്‍ ബുള്ളറ്റിനില്‍ പറഞ്ഞിരുന്നത്. പരിക്ക് ഭേദമാവാന്‍ മൂന്ന് മുതല്‍ ആറ് മാസം വരെ വേണ്ടി വരും. കാല്‍മുട്ടിലെ പരിക്ക് ഭേദമാവാന്‍ മൂന്ന് മുതല്‍ ആറ് മാസം വരെ വേണ്ടി വരും എന്നാണ് റിപ്പോര്‍ട്ടുകള്‍. കാല്‍മുട്ടിലെ എല്ലുകള്‍ക്ക് ഏറ്റ ക്ഷതം ഗുരുതരമാണെങ്കിൽ തിരികെ വരാന്‍ വീണ്ടും സമയമെടുക്കും.
ഫെബ്രുവരി 9നാണ് ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. കഴിഞ്ഞ രണ്ട് വട്ടവും ഓസീസ് പര്യടനത്തില്‍ പന്തിന്റെ പ്രകടനം ഇന്ത്യക്ക് നിര്‍ണായകമായിരുന്നു. ലോക ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പ് ഫൈനല്‍ സാധ്യതകള്‍ നിര്‍ണയിക്കുന്ന ടെസ്റ്റ് പരമ്പരയിൽ പന്തിന്റെ അസാന്നിധ്യം ഇന്ത്യക്ക് തിരിച്ചടിയായേക്കും. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ക്യാപ്റ്റനാണ് പന്ത്. പന്തിന് ഐപിഎല്‍ സീസണ്‍ നഷ്ടമാകുന്നതോടെ ഡല്‍ഹിക്ക് പുതിയ ക്യാപ്റ്റനെ തിരഞ്ഞെടുക്കേണ്ടിയും വരും.
അപകടസമയത്ത് കാറിൽ ക്രിക്കറ്റ് താരം തനിച്ചായിരുന്നെന്നും കാറിന് തീപിടിച്ചതിനെ തുടർന്ന് വാഹനത്തിന്റെ ചില്ലുകൾ തകർത്താണ് രക്ഷപ്പെട്ടതെന്നും ഉത്തരാഖണ്ഡ് പൊലീസ് ഡയറക്ടർ ജനറൽ അശോക് കുമാർ പറഞ്ഞു. അപകടത്തിൽ തലയ്ക്കും കാൽമുട്ടിനും പരിക്കേറ്റു. താരത്തെ ഡെറാഡൂണിലെ മാക്സ് ആശുപത്രിയിലേക്ക് മാറ്റി. ഋഷഭ് പന്തിന്റെ ചികിത്സയുടെ മുഴുവൻ ചെലവും സംസ്ഥാനം വഹിക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി പറഞ്ഞു. താരം അപകടനില തരണം ചെയ്തതായി ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി അറിയിച്ചു.
#Watch | CCTV footage of #RishabhPant‘s car crash on Delhi-Dehradun highway pic.twitter.com/WNgrSExhGe
— OTV (@otvnews) December 30, 2022
പ്രളയത്തെയും വെള്ളപ്പൊക്കത്തേയും നേരിടാനുള്ള മോക്ക്ഡ്രില്ലിനിടെ കല്ലൂപ്പാറ പടുതോട്ടില്‍ യുവാവ് മുങ്ങിമരിച്ച സംഭവത്തില്‍ ദുരന്ത നിവാരണ അതോറിറ്റിക്ക് ഗുരുതര വീഴ്ചയെന്ന് നാട്ടുകാര്‍. തകരാറുള്ള സാധനങ്ങളുമായാണു രക്ഷാപ്രവര്‍ത്തനം അനുകരിക്കാനെത്തിയതെന്ന് നാട്ടുകാര്‍ ആരോപിച്ചു. ബോട്ട് പ്രവര്‍ത്തിച്ചിരുന്നില്ലെന്നും കെട്ടിവലിച്ചാണ് കരയ്ക്ക് എത്തിച്ചതെന്നും നാട്ടുകാര്‍ പറയുന്നു.
കൂടാതെ വെള്ളത്തില്‍ ചാടി മുങ്ങിപ്പോയ ബിനുവിനെ അരമണിക്കൂറിനു ശേഷമാണ് കണ്ടെത്തിയതെന്നും ഒപ്പമിറങ്ങിയവര്‍ ആരോപിച്ചു. ബിനുവിനെ ആശുപത്രിയിലെത്തിച്ച് നടത്തിയത് ചികിത്സാ നാടകം ആയിരുന്നെന്നും ബിനു സംഭവ സ്ഥലത്ത് വെച്ചു തന്നെ മരണപ്പെട്ടിരുന്നു എന്നും നാട്ടുകാര്‍ ആരോപിക്കുന്നുണ്ട്.
സംഭവത്തില്‍ വീഴ്ചയില്ലെന്നാണ് റവന്യൂ മന്ത്രി പ്രതികരിച്ചത്. അതേസമയം, മരണത്തില്‍ വീഴ്ചയില്ലെന്നും ബിനു കുഴഞ്ഞു വീണതാണെന്നും റവന്യൂ മന്ത്രി പറഞ്ഞു.
രക്ഷാപ്രവര്‍ത്തനം അനുകരിക്കാനായി മരിച്ച ബിനു സോമനടക്കം നാലു പേരാണ് വെള്ളത്തിലേക്ക് ചാടിയത്. തുടര്‍ന്ന് ബോട്ടിലെത്തിയ എന്‍ഡിആര്‍എഫ് സംഘം ലൈഫ്‌ബോയ് ട്യൂബ് ഇട്ടു കൊടുക്കുന്നതും ബിനു മുങ്ങിപ്പോകുന്നതും ദൃശ്യങ്ങളില്‍ കാണാം.
ബിനുവിന്റെ മരണത്തില്‍ പോലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തിട്ടുണ്ട്. ആറ്റിന്‍തീരത്തുനിന്നു ബിനുവിന്റെ വസ്ത്രങ്ങള്‍ പോലീസ് ശേഖരിച്ചു. കോട്ടയം മെഡിക്കല്‍ കോളജിലാണ് പോസ്റ്റ്‌മോര്‍ട്ടം. വിദേശത്തുള്ള സഹോദരി നാട്ടിലെത്തിയശേഷം സംസ്‌കാര ചടങ്ങുകള്‍ നടക്കും.
യുഎസിൽ ശൈത്യം പിടിമുറുക്കുന്ന വേളയിൽ മരണങ്ങളും കൂടി വരികയാണ്. ഏകദേശം 60ഓളം മനുഷ്യ ജീവനുകളാണ് ഇതുവരെ കൊടുംതണുപ്പിൽ ഇല്ലാതായത്. കഴിഞ്ഞ ദിവസമാണ് തണുത്തുറഞ്ഞ തടാകത്തിൽ വീണ് ഇന്ത്യൻ ദമ്പതികൾ മരണപ്പെട്ടത്. ഇവരുടെ വിയോഗത്തിന് പിന്നാലെ ദമ്പതികളുടെ പ്രായപൂർത്തിയാകാത്ത 2 പെൺകുട്ടികളുടെ ചുമതല സർക്കാർ ഏറ്റെടുത്തു.
അരിസോന സംസ്ഥാനത്തിലെ ബാല സുരക്ഷാ വകുപ്പ് ആണ് പന്ത്രണ്ടും ഏഴും വയസ്സുള്ള കുട്ടികളുടെ സംരക്ഷണം ഏറ്റെടുത്തത്. ചാൻഡ്ലറിൽ താമസിച്ചിരുന്ന ആന്ധ്രപ്രദേശ് സ്വദേശികളായ നാരായണ മുദ്ദാന (49), ഭാര്യ ഹരിത (47), കുടുംബ സുഹൃത്ത് ഗോകുൽ മെദിസെറ്റി (47) എന്നിവരാണ് അരിസോനയിലെ വുഡ്‌സ് കാന്യോൻ തടാകത്തിലെ മഞ്ഞുപാളികൾക്കിടയിൽ വീണു മരിച്ചത്. ക്രിസ്മസിന് തലേന്ന് ചിത്രങ്ങളെടുക്കാൻ തടാകത്തിന് സമീപത്തെത്തിയപ്പോഴായിരുന്നു അപ്രതീക്ഷിത അപകടം സംഭവിച്ചത്.
ആറു മുതിർന്നവരും അഞ്ചു കുട്ടികളുമുള്ള സംഘം മഞ്ഞിലെ കാഴ്ചകൾ കാണാനാണ് ഇവിടെയെത്തിയത്. സംഘത്തിലുണ്ടായിരുന്ന നാരായണ മുദ്ദാന, ഹരിത, ഗോകുൽ മെദിസെറ്റി എന്നിവർ തണുത്തുറഞ്ഞ തടാകത്തിലിറങ്ങി നടന്ന് ചിത്രങ്ങളെടുക്കുമ്പോഴായിരുന്നു മഞ്ഞുപാളികൾ തകർന്ന് തടാകത്തിലേയ്ക്ക് പതിച്ചത്. ഹരിതയെ അപ്പോൾതന്നെ വെള്ളത്തിൽനിന്നു പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചിരുന്നില്ല. മൈനസ് 30 ഡിഗ്രിയായിരുന്നു ഈ സമയത്ത് തടാകത്തിലെ തണുപ്പെന്നാണ് റിപ്പോർട്ട്.
വിമാനത്തിന്റെ കോക്പിറ്റിൽ കയറാൻ ശ്രമിച്ചതിനെ തുടർന്ന് ദുബായ് വിമാനത്താവളത്തിൽ തടഞ്ഞുവെച്ച സംഭവം നടന്ന് നാളുകൾക്ക് ശേഷം വിശദീകരണവുമായി നടൻ ഷൈൻ ടോം ചാക്കോ. കോക്പീറ്റിൽ കയറിയത് വിമാനം എങ്ങനെയാണ് ഓടിക്കുന്നതെന്ന് അറിയാനായിരുന്നു എന്ന് ഷൈൻ ടോം ചാക്കോ പറയുന്നു. വിമാനം അവർ പൊന്തിക്കുന്നുണ്ടോയെന്ന കാര്യത്തിൽ തനിക്ക് ഉറപ്പില്ലെന്നും അതുകൊണ്ട് ഓടിക്കുന്നത് കാണിച്ചു തരുമോയെന്ന് റിക്വസ്റ്റ് ചെയ്യാനാണ് താൻ ഉള്ളിലേക്ക് കയറാൻ ശ്രമിച്ചതെന്നും താരം കൂട്ടിച്ചേർത്തു.
ഷൈൻ ടോം ചാക്കോയുടെ വാക്കുകൾ;
”കോക്പിറ്റീൽ കയറിയ അനുഭവത്തെക്കുറിച്ച് നിങ്ങൾ എന്നോടാണോ ചോദിക്കുന്നത്. അതിനെക്കുറിച്ച് ഘോരഘോരം സംസാരിക്കുന്നവരോട് പോയി ചോദിക്കണം. ശരിക്കും കോക്പീറ്റ് എന്ന് പറഞ്ഞാൽ എന്താണ് സംഭവമെന്ന് നോക്കാനാണ് ഞാൻ പോയത്. നമ്മളെ ഒരു കോർണറിലൂടെ കയറ്റി ഒരു സീറ്റിലിരുത്തുന്നു, ഇത് പൊന്തിക്കുന്നുണ്ടോയെന്ന കാര്യത്തെക്കുറിച്ച് എനിക്ക് വലിയ ഉറപ്പില്ല.
കാരണം ഇത്രയും വലുപ്പമുള്ള സാധനമാണ് അവർ പൊന്തിക്കുന്നത്. കോക്പീറ്റ് എന്ന് പറയുമ്പോൾ കോർപീറ്റ് എന്നാണ് ഞാൻ കേൾക്കുന്നത്. അവരോട് കോക്പീറ്റ് കാണിച്ച് തരുമോയെന്ന് ചോദിച്ചാൽ അവർ കാണിച്ച് തരും പക്ഷെ റിക്വസ്റ്റ് ചെയ്യാൻ അവരെ കാണണ്ടേ. ഞാൻ അതിനുള്ളിലേക്ക് അവരെ കാണാനായാണ് പോയത്. അവർ ഏത് സമയവും അതിനുളള്ളിലാണ്.
അങ്ങോട്ട് ചെന്നല്ലാതെ കാണാൻ കഴിയില്ലല്ലോ. ഫ്ളൈറ്റ് ഓടിക്കാനൊന്നും എനിക്ക് അപ്പോൾ തോന്നിയില്ല. അവർ ഇത് എങ്ങനെയാണ് ഓടിക്കുന്നത് എന്ന് ചെക്ക് ചെയ്യാനാണ് ഞാൻ പോയി നോക്കിയത്. അതിൽ ഒരു എയർഹോസ്റ്റസും ഇല്ലായിരുന്നു. എനിക്ക് ആകെ ദേഷ്യം വന്നു,”
ജോസ്‌ന സാബു സെബാസ്റ്റ്യൻ
ഇപ്പോഴത്തെ മലയാളം സിനിമകൾ കണ്ടു കണ്ടിപ്പോൾ പിള്ളേരുമായൊരു സിനിമാ കാണൽ , എന്തോ അതൊരു പേടിസ്വപ്നമാണ് . എപ്പോ എന്താ സംഭവിക്കുക, എന്താ വായീന്ന് വീഴുക എന്നൊന്നും ചിന്തിക്കാൻ പോലും പറ്റാത്തതിനാൽ പല സിനിമകളും ഞാൻ കാണാറില്ല .
അതിനാൽ ഈ സിനിമാ ഒരു നൂറു പ്രാവശ്യം പലരോട് ഇത് പിള്ളേർക്ക് കാണാൻ പറ്റിയ സിനിമയാണോ എന്ന് ചോദിച്ചുറപ്പിച്ചാണ് കാണാനിറങ്ങിയത് ….അപ്പൊ ദാണ്ടെ കണ്ടമാത്രയിൽ തന്നെ ഒരു ടീനേജ് കൊച്ചു, മാറത്തിച്ചിരി തൊങ്ങലുപോലെന്തോ ഉണ്ടെന്നല്ലാതെ , വേറൊരു നൂൽബന്ധവുമില്ലാതെ സ്‌ക്രീനിൽ ഇങ്ങനെ നിറഞ്ഞു നിൽക്കുകയാണ് . അത് കണ്ട ഉടനെ കെട്ടിയോനെ ഞാനൊന്നിരുത്തി നോക്കി , കൂടെ പിള്ളേരെയും .
കാരണം പലവട്ടം പല ആൾക്കാരോടും ചോദിച്ചിട്ടു കാണാനിറങ്ങിയ പടമാണെ …എന്നിരുന്നാലും തുണിയില്ലാത്ത കൊച്ചിനെ ഞാൻ വളരെ സൂക്ഷ്മമായി തന്നെ നിരീക്ഷിച്ചു , മാറത്തെ തൊങ്ങലിലാണ് കണ്ണ് മുഴുവൻ . ആ തൊങ്ങൽ, അതൊന്ന് അങ്ങടോ ഇങ്ങടോ ലേശം മാറിയാൽ കളി മാറുവേ….ഇല്ല ഞാനുദ്ദേശിച്ച അത്ര തരക്കേടില്ല , തൊങ്ങലു മാറുന്നേയില്ല …ആശ്വാസമായി ….
അപ്പൊ ദാണ്ടെ ഒരു പ്രെഗ്നന്റ് വുമൺ വരുന്നു , അവൾക്കും ഈ പറയത്തക്ക വസ്ത്രാലങ്കാരം ഒന്നും തന്നെയില്ല ..കർത്താവെ അത് വേണ്ടായിരുന്നു …പിന്നെ അവളിലേക്കായി കണ്ണ് മുഴുവൻ …ഇല്ല തരക്കേടില്ല , അവളും ഓക്കേ …അവൾക്കും കൊടുത്തു ഒരു സ്വഭാവ സർട്ടിഫിക്കറ്റ് ….പിന്നെ ആ സിനിമയിൽ വന്നവരും പോയവരുമെല്ലാം നേക്കഡ് …ഇല്ല ഒന്നുമില്ല ഒരു കുറ്റവും ആരിലും പറയാനില്ല …എത്ര എത്ര മെനക്കെട് ആക്കാമായിരുന്ന സ്റ്റില്ലുകളാണ് അത്രക്ക് സ്റ്റാൻഡേർഡ് ആക്കി കടന്നു പോയത്.
അപ്പോൾ ഞാൻ നമ്മുടെ ചതുരത്തിലെ നായിക പറഞ്ഞതോർത്തു , അവൾ സിനിമയിൽ തുണി ഉരിഞ്ഞത് കഥയുടെ എന്തോ കാതലായ കാര്യത്തിന് വേണ്ടിയാണെന്ന് . ഇവിടെ ദേണ്ടെ കുറെ പാശ്ചാത്യ മനുഷ്യർ നിറഞ്ഞാടുന്നു .
“തുണിയോ സെക്സോ അല്ല പ്രാധന്യം, മറിച്ചു കഥയ്ക്കാണ് പ്രാധാന്യമെന്ന് നമ്മളെ പിന്നെയും പിന്നെയും വിളിച്ചറിയിച്ചുകൊണ്ട് കഥയ്ക്ക് മാത്രം ഊന്നൽ കൊടുത്തു ഓരോ സ്ക്രീനും അവർ അത്രക്ക് ഗംഭീര്യമാക്കുന്നു ….
രണ്ടാമതായി ഹൈലേറ്റ് ആയി എടുത്തു പറയേണ്ട ഒന്നാണ് അതിലെ സ്ത്രീയുടെ അമ്മയുടെ കരുത്ത്. തന്റെ കുടുംബത്തിന് , മക്കൾക്ക് ഒരു ക്ഷതമേൽക്കുമ്പോൾ അവൾ പിന്നെയൊരു കാളി ഭാവമായി സംഹാരതാണ്ഡവമാടുന്നു. അവളെ പിന്നെ ആർക്കും പിടിച്ചു നിർത്താൻ ആവില്ല . നെയ്ത്രിയുടെ മകന്റെ കൊലയാളിയോട് “നിങ്ങൾ എനിക്ക് ഒരു മരണത്തിന് കടപ്പെട്ടിരിക്കുന്നു” എന്ന് ആക്രോശിച്ചുകൊണ്ട് രണ്ടേ രണ്ട് അമ്പുകൾ കൊണ്ട് ഒരു സ്ത്രീയുടെ അവളുടെ പവർ ശരിക്കും വരച്ചു കാട്ടുന്നു , സിനിമയിലെ ഹൃദയ ഭേദകമായ കാഴ്ചയും അത് തന്നെ ….
പിന്നെ പറയേണ്ടത് മനുഷ്യൻ എത്ര ക്രൂരൻ ആണെന്നതാണ് …കഥയിൽ ഒരു ജയന്റ് ഫിഷിനെ (The dinicthoid ) മനുഷ്യൻ കൊലപ്പെടുത്തി ഇൻവെസ്റ്റിഗേഷൻ നടത്തുന്നതിനെ വേറൊരു കഥാപാത്രം തടയുമ്പോൾ കഥയിലെ ഒരു വില്ലൻ പറയുന്ന ഡയലോഗാണ് “let’s make some money “ അതെ മനുഷ്യന്റെ ക്രൂവാലിറ്റിയും പണത്തോടും പ്രശസ്തിയോടുമുള്ള ആർത്തിയും ഈ സിനിമാ പലയിടങ്ങളിലായി വിളിച്ചു പറയുന്നുണ്ട് …
അടുത്തതായി എടുത്തു പറയേണ്ട രണ്ടു ഡയലോഗുകളാണ് ഒന്ന് അവതാർ സ്പീഷീസ് തന്റെ മകളെ കൊല്ലരുതേ എന്ന് മനുഷ്യ സ്പീഷിസിനോട് അപേക്ഷിച്ചു, മനുഷ്യ സ്പീഷിസിന്റെ മകനെയും കൊല്ലുമെന്ന് ആക്രോശിക്കുമ്പോൾ മനുഷ്യ സ്പീഷീസ് പറയുന്ന ഒരു ഡയലോഗാണ് ” Human don’t care about an another human “ ആ ഒരു ഡയലോഗിലൂടെ മനുഷ്യൻ എത്ര പതെറ്റിക് ആണെന്ന് അവർ വിളിച്ചു പറയുന്നു …
പിന്നെ എടുത്തു പറയേണ്ട ഒന്നാണ് സുളളിയും ഫാമിലിയും (അവതാർ സ്‌പീഷീസ് ) വേറൊരു സ്പീഷീസ് ആയ റൊണാലിന്റെയും ഫാമിലിയുടെയും അടുത്തേക്ക് രക്ഷ തേടി വരുമ്പോൾ അവർ വേറൊരു സ്പീഷീസ് ആയിട്ടുകൂടി അവരെ പൂർണ മനസോടു കൂടെ സ്വീകരിക്കുകയും അവരെ സപ്പോർട്ട് ചെയ്യുകയും ചെയ്യുന്നത്. നമ്മൾ നമ്മുടെ നാട്ടിലേക്ക് വരുന്ന മനുഷ്യ സ്പീഷിസ് തന്നെ ആയിട്ടുള്ള ഒരു ബംഗാളിയെപോലും സ്വീകരിക്കണോ വേണ്ടയോ എന്ന് ഒന്നുകൂടി ആലോചിക്കും….
എല്ലാവരും അവതാർ 2 ന്റെ ഗ്രാഫിക്‌സും സെറ്റപ്പും കണ്ടു കണ്ണന്തിച്ചപ്പോൾ ഞാൻ കണ്ട ചില കാര്യങ്ങളാണിവയൊക്കെ. എന്തായാലും ആകെമൊത്തം കണ്ടു മനസിലാക്കേണ്ട ഒത്തിരി കാര്യങ്ങൾ പിന്നെയും ഈ സിനിമാ വരച്ചു കാട്ടുന്നു ഇനിയും പറയാനുണ്ടേറെ ……..
ജോസ്‌ന സാബു സെബാസ്റ്റ്യൻ
തന്റെ ഫോട്ടോ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവിനെതിരെ നടി പ്രവീണ രംഗത്തെത്തിയിരുന്നു. താരത്തിന്റെ പരാതിയില്‍ യുവാവിനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ ജാമ്യത്തില്‍ ഇറങ്ങിയ യുവാവ് തന്റെ മകളെ പോലും വെറുതെ വിടാതെ ഉപദ്രവിക്കുകയാണ് എന്നാണ് പറയുന്നത്.
മൂന്ന് വര്‍ഷമായി സോഷ്യല്‍ മീഡിയയിലൂടെ തന്നെയും കുടുംബത്തെയും അപകീര്‍ത്തിപ്പെടുത്തുന്നുവെന്നു ചൂണ്ടിക്കാട്ടി ഒരു വര്‍ഷം മുന്‍പാണ് നടി സൈബര്‍ പൊലീസില്‍ പരാതി നല്‍കിയത്. ഇതിന് മുമ്പ് വ്യാജചിത്രങ്ങള്‍ പ്രചരിപ്പിച്ചതിന് അറസ്റ്റിലായ ശേഷം ജാമ്യത്തില്‍ ഇറങ്ങിയ തമിഴ്‌നാട് തിരുനെല്‍വേലി സ്വദേശി ഭാഗ്യരാജിന് (23) എതിരെയാണ് പരാതി.
തന്റെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് മോര്‍ഫിംഗിലൂടെ നഗ്‌ന ചിത്രങ്ങളാക്കി പരിചയക്കാര്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ചു നല്‍കുന്നു എന്നായിരുന്നു പരാതി. തുടര്‍ന്നാണ് നാലംഗ പൊലീസ് ടീം ഡല്‍ഹിയില്‍ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയായിരുന്ന ഭാഗ്യരാജിനെ അറസ്റ്റ് ചെയ്തത്.
ഇയാളുടെ ലാപ്‌ടോപ്പില്‍ നിന്ന് ഇത്തരത്തിലുള്ള ഒട്ടേറെ ചിത്രങ്ങള്‍ കണ്ടെടുത്തിരുന്നു. ”ഇതിനോടകം എന്റെ നൂറോളം വ്യാജ ഐഡികള്‍ അയാള്‍ നിര്‍മിച്ചു. വ്യാജ ഫോട്ടോകള്‍ എല്ലാവര്‍ക്കും അയച്ചുകൊടുത്തു. എന്റെ മകളെ പോലും വെറുതെ വിട്ടില്ല. എന്റെ ചുറ്റുമുള്ള സ്ത്രീകളെയെല്ലാം തിരഞ്ഞുപിടിച്ച് ആക്രമിച്ചു.”
”മനുഷ്യന് ഇത്രയും മാനസിക വൈകൃതം ഉണ്ടാകുമോ? മൂന്നു വര്‍ഷമായി അനുഭവിക്കുന്ന വേദന പറഞ്ഞാല്‍ ആര്‍ക്കും മനസിലാകില്ല. എന്റെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പലര്‍ക്കും അയച്ചു കൊടുത്തു. അവര്‍ പറഞ്ഞപ്പോഴാണ് ഞാന്‍ അറിയുന്നത്” എന്നാണ് പ്രവീണ പറയുന്നത്.
പരാതി നല്‍കിയതോടെ തന്റെ അമ്മ, സഹോദരി, മകള്‍, മകളുടെ അധ്യാപകന്‍, കൂട്ടുകാര്‍ തുടങ്ങിയവരുടെ വ്യാജ ചിത്രങ്ങളും പ്രചരിപ്പിക്കുന്നു എന്നും പ്രവീണ ഒരു മാധ്യമത്തോട് വ്യക്തമാക്കി. ഭാഗ്യരാജിനെരിരെ സൈബര്‍ ബുള്ളിയിംഗിനും സ്റ്റോക്കിംഗിനും കേസ് എടുത്തിട്ടുണ്ട്.
ഇന്ത്യന്‍ ക്രിക്കറ്റ് താരം ഋഷഭ് പന്തിന് കാറപകടത്തില്‍ പരിക്ക്. ഋഷഭ് പന്ത് സഞ്ചരിച്ച കാര്‍ ഡിവൈഡറില്‍ ഇടിച്ചാണ് അപകടം. ഉത്തരാഖണ്ഡില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടം സംഭവിച്ചത്. വെള്ളിയാഴ്ച രാവിലെ ആണ് സംഭവം.
താരം തന്നെയാണ് അപകടം നടക്കുന്ന സമയത്തു വാഹനമോടിച്ചിരുന്നതെന്നാണു പ്രാഥമികമായ വിവരം. ഉത്തരാഖണ്ഡിലെ റൂർക്കിക്കു സമീപത്തുവച്ചാണ് അപകടമുണ്ടായത്.
ഹമ്മദ്പൂര്‍ ഝാലിന് സമീപം റൂര്‍ക്കിയിലെ നര്‍സന്‍ അതിര്‍ത്തിയില്‍ വെച്ചാണ് ഋഷഭ് കാര്‍ അപകടത്തില്‍പ്പെട്ടത്. ഋഷഭ് പന്തിനെ ഡല്‍ഹിയിലെ ആശുപത്രിയില്‍ ആണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഋഷഭ് പന്തിന്റെ പ്ലാസ്റ്റിക് സര്‍ജറി അവിടെ വെച്ച് നടത്തുമെന്ന് ദൈനിക് ജാഗരണ്‍ റിപ്പോര്‍ട്ട് ചെയ്തു.
ലോകകപ്പ് ഫൈനലിലെ തോല്‍വിയ്ക്ക് പിന്നാലെ അര്‍ജന്റീനിയന്‍ ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസ് തനിക്കെതിരെ നടത്തിയ വംശീയാധിക്ഷേപത്തെക്കുറിച്ചും പരിഹാസങ്ങളെക്കുറിച്ചും നിലപാട് വ്യക്തമാക്കി ഫ്രാന്‍സ് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ. അസംബന്ധങ്ങള്‍ക്കു വേണ്ടി ഞാന്‍ സമയം പാഴാക്കില്ലെന്ന് താരം പറഞ്ഞു
എപ്പോഴും നീതിയുക്തമായി പെരുമാറുന്ന താരമായിരിക്കണം. അദ്ദേഹത്തിന്റെ ആഘോഷങ്ങള്‍ എന്റെ പ്രശ്നമല്ല. അത്തരം അസംബന്ധങ്ങള്‍ക്കു വേണ്ടി ഞാന്‍ സമയം പാഴാക്കില്ല- എംബാപ്പെ പറഞ്ഞു.
തോല്‍വിക്ക് ശേഷം താന്‍ ചില പ്രയാസകരമായ സമയങ്ങളിലൂടെ കടന്നുപോയിട്ടുണ്ടെന്നും എന്നാല്‍ ഖത്തറിലെ തിരിച്ചടിയുടെ ആഘാതത്തില്‍ നിന്ന് കരകയറിയെന്നും ലീഗ് 1 പുനരാരംഭിച്ചപ്പോള്‍ സ്‌ട്രോസ്ബര്‍ഗിനെതിരെ പിഎസ്ജി 2-1ന് അവസാന നിമിഷം വിജയിക്കുകയും ചെയ്തുവെന്ന് എംബാപ്പെ പറഞ്ഞു.
ഫ്രഞ്ച് സംഘത്തിന്റെ ലോകകപ്പ് ഫൈനല്‍ തോല്‍വി എന്റെ ക്ലബിന്റെ തെറ്റല്ല. ഇനി പി.എസ്.ജിക്കു വേണ്ടി എല്ലാം സമര്‍പ്പിക്കും. ഫൈനലിനുശേഷം ഞാന്‍ മെസിയോട് സംസാരിക്കുകയും അഭിനന്ദിക്കുകയും ചെയ്തിരുന്നു. ജീവിതകാലം മുഴുവന്‍ അദ്ദേഹം കാത്തിരുന്നത് അതിനായിരുന്നു. ഞാനും അതിനു തന്നെയാണ് കാത്തിരുന്നതെങ്കിലും പരാജയപ്പെട്ടു -എംബാപ്പെ കൂട്ടിചേര്‍ത്തു.