പ്രധാനമന്ത്രി സ്ഥാനമൊഴിയാനുള്ള തീരുമാനവുമായി ജസീന്ത ആര്‍ഡന്‍. വീണ്ടുമൊരു തെരഞ്ഞെടുപ്പിനില്ലെന്നും ഫെബ്രുവരി ആദ്യം തന്നെ സ്ഥാനമൊഴിയുമെന്നും ജസീന്ത വ്യക്തമാക്കി. ന്യൂസിലാന്‍റ് പ്രധാനമന്ത്രിയുടെ അപ്രതീക്ഷിത രാജി പ്രഖ്യാപനം ലോകത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്. അടുത്ത ഒക്ടോബറില്‍ തെരഞ്ഞെടുപ്പ് നടക്കുമെന്നും ജസീന്ത അറിയിച്ചു. ‘സമയമായി’ എന്നാണ് വ്യാഴാഴ്ച നടന്ന പാർട്ടിയുടെ വാർഷിക കോക്കസ് മീറ്റിംഗിൽ ജസീന്ത പറഞ്ഞത്.
”ഞാന്‍ ഇറങ്ങുകയാണ്. കാരണം അത്തരമൊരു പദവിക്കൊപ്പം ഉത്തരവാദിത്തവുമുണ്ട്. എപ്പോഴാണ് നയിക്കാൻ അനുയോജ്യനായ വ്യക്തിയെന്നും അല്ലാത്തതെന്നും അറിയാനുള്ള ഉത്തരവാദിത്തം.ഈ ജോലി എങ്ങനെയാണ് ചെയ്യേണ്ടതെന്ന് എനിക്കറിയാം. എന്നാല്‍ അതിനോട് നീതി പുലര്‍ത്താന്‍ എനിക്ക് ഇനി സാധിക്കില്ല,” ജസീന്ത കൂട്ടിച്ചേര്‍ത്തു.
ഫെബ്രുവരി 7നാണ് ജസീന്തയുടെ കാലാവധി അവസാനിക്കുന്നതെങ്കിലും ഈ വർഷം അവസാനം നടക്കുന്ന തിരഞ്ഞെടുപ്പ് വരെ അവർ എംപിയായി തുടരും.
“ഞാൻ മനുഷ്യനാണ്, രാഷ്ട്രീയക്കാർ മനുഷ്യരാണ്. കഴിയുന്നിടത്തോളം കാലം ഞങ്ങൾ കഴിയുന്നതെല്ലാം നൽകുന്നു. ഇപ്പോള്‍ സമയമായി. എന്നെ സംബന്ധിച്ചിടത്തോളം ഇത് നല്ല സമയമാണ്, “വേനൽ അവധിക്കാലത്ത് തനിക്ക് ഈ റോളില്‍ തുടരാനുള്ള ഊർജമുണ്ടോ എന്ന് താൻ ചിന്തിച്ചിരുന്നുവെന്നും അങ്ങനെ സാധിക്കില്ല എന്ന നിഗമനത്തിലാണ് താൻ എത്തിയതെന്നും ആർഡന്‍ വ്യക്തമാക്കി. “എന്‍റെ ജീവിതത്തിലെ ഏറ്റവും സംതൃപ്തമായ അഞ്ചര വർഷമായിരുന്നു ഇത്. എന്നാൽ വെല്ലുവിളികളും ഉണ്ടായിട്ടുണ്ട് . പാർപ്പിടം, കുട്ടികളുടെ ദാരിദ്ര്യം, കാലാവസ്ഥാ വ്യതിയാനം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോള്‍ പ്രകൃതി ദുരന്തം, കോവിഡ് മഹാമാരി,സാമ്പത്തിക പ്രതിസന്ധി എന്നിവയെ നേരിടേണ്ടി വന്നു,” ജസീന്ത പറഞ്ഞു.
ന്യൂസിലാന്‍റുകാര്‍ തന്‍റെ നേതൃത്വം ഓർക്കാൻ എങ്ങനെ ആഗ്രഹിക്കുന്നുവെന്ന് ചോദിച്ചപ്പോൾ, എപ്പോഴും ദയ കാണിക്കാൻ ശ്രമിക്കുന്ന ഒരാളെന്ന നിലയിലാണെന്നായിരുന്നു ജസീന്തയുടെ മറുപടി. 2017ല്‍ സ്ഥാനമേല്‍ക്കുമ്പോള്‍ ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായിരുന്നു 37കാരിയായ ജസീന്ത. കോവിഡ് മഹാമാരി, ക്രൈസ്റ്റ് ചർച്ചിലെ രണ്ട് പള്ളികളിൽ നടന്ന ഭീകരാക്രമണം, വൈറ്റ് ഐലൻഡ് അഗ്നിപർവ്വത സ്ഫോടനം തുടങ്ങിയ പ്രതിസന്ധികളില്‍ ജസീന്ത മുന്നില്‍ നിന്നും ന്യൂസിലാന്‍റിനെ നയിച്ചു.
രണ്ടു തവണയാണ് ജസീന്ത ന്യൂസിലാന്‍റ് പ്രധാനമന്ത്രിയായത്. ജസീന്തയുടെ പാര്‍ട്ടി രണ്ടാമത്തെ തെരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം നേടിയിരുന്നു.
മോഹന്‍ലാലിനെതിരായ നല്ല ഗുണ്ട പരാമര്‍ശത്തില്‍ അടൂര്‍ ഗോപാലകൃഷ്ണനെതിരെ രൂക്ഷവിമര്‍ശനവുമായി സംവിധായകന്‍ മേജര്‍ രവി.
മേജര്‍ രവിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്
ഈയടുത്ത കാലത്ത് മിസ്റ്റര്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ കൊടുത്ത ഒരു ഇന്റര്‍വ്യൂ കാണാനിടയായി. അതില്‍ മൂന്ന് കാര്യങ്ങള്‍…
കൃത്യമായി ചില ചോദ്യങ്ങള്‍ എനിക്ക് ചോദിക്കാനുണ്ട്.
നമ്പര്‍ വണ്‍,
താങ്കള്‍ക്ക് ഇഷ്ടപ്പെടുന്ന ഒരു മലയാള സിനിമ പോലും ഇവിടെ ഉണ്ടായിട്ടില്ല എന്ന് 2007 ല്‍ താങ്കള്‍ പറഞ്ഞത് എനിക്ക് ഓര്‍മ്മയുണ്ട്. 2006 ല്‍ ഇറങ്ങിയ ക്ലാസ്‌മേറ്റ്‌സ് ആന്‍ഡ് കീര്‍ത്തിചക്ര എന്നീ രണ്ട് സിനിമകള്‍ നൂറിലധികം ദിവസം തിയേറ്ററുകളില്‍ നിറഞ്ഞു ഓടി. ഒരു സിനിമയെക്കുറിച്ച് പറയുന്നതിനു മുന്നേ ആദ്യം താങ്കള്‍ മറ്റുള്ളവരുടെ കഴിവുകളെ അംഗീകരിക്കാനുള്ള മനസ്സുമായി ടിക്കറ്റ് എടുത്ത് തിയേറ്ററില്‍ പോയി സിനിമകള്‍ കാണണം. താങ്കളുടെ സിനിമകള്‍ ആരും സ്വന്തം കാശു മുടക്കി തിയേറ്ററില്‍ പോയി കാണാറില്ല എന്ന് കരുതി മറ്റ് സിനിമകള്‍ കാണാന്‍ കൊള്ളാത്തതാണെന്ന് സര്‍ട്ടിഫൈ ചെയ്യാന്‍ താങ്കള്‍ക്ക് എന്താണ് അവകാശം.
രണ്ടാമതായി,
താങ്കള്‍ ഏതുസമയത്തും എന്തിനാണ് വടക്കോട്ട് നോക്കിയിരുന്ന് ആക്രോശിക്കുന്നത്.. സ്വന്തം മൂക്കിന് താഴെയുള്ള കേരളത്തില്‍ നടക്കുന്നത് കാണാന്‍ ശ്രമിക്കുക. ഒരു hypocrite ആയി തരം താഴരുത്.
കുറെ പറയാനുണ്ടെങ്കിലും ഒരു കാര്യം കൂടെ താങ്കളുടെ ശ്രദ്ധയില്‍പ്പെടുത്തി ഞാന്‍ നിര്‍ത്താം. താങ്കള്‍ ഇന്റര്‍വ്യൂവില്‍ മോഹന്‍ലാലിനെ ഒരു നല്ലവനായ ഗുണ്ടാ എന്നും അദ്ദേഹത്തെ വെച്ച് ഒരിക്കലും താങ്കള്‍ സിനിമ ചെയ്യില്ല എന്നും പറഞ്ഞു കണ്ടു. മോഹന്‍ലാലിനെ ഒരു ഗുണ്ടാ പ്രയോഗം യൂസ് ചെയ്തു പബ്ലിക്കില്‍ സംസാരിക്കാന്‍ താങ്കള്‍ക്ക് ആരാണ് അധികാരം തന്നിരിക്കുന്നത്. വയസ്സാകുമ്പോള്‍ പലര്‍ക്കും ഫ്രസ്‌ട്രേഷന്‍സ് കൂടും, പലതും കൈവിട്ടു പോകും. ഒരു ഗുണ്ട ഒരിക്കലും നല്ലവനാവില്ല. നല്ല ഗുണ്ട ചീത്ത ഗുണ്ടാ എന്നൊന്നുമില്ല.. മിസ്റ്റര്‍ അടൂര്‍, മോഹന്‍ലാല്‍ നില്‍ക്കുന്ന സ്ഥലം താങ്കള്‍ക്ക് ഒരിക്കലും എത്തിപ്പെടാന്‍ സാധിക്കില്ല എന്നതിന്റെ പേരില്‍, ഒരാളെയും ഇതുപോലെ അവഹേളിക്കാന്‍ ശ്രമിക്കരുത്.
അതുപോലെ കെ ആര്‍ നാരായണന്‍ അക്കാദമിയിലെ കുട്ടികളെ താങ്കളുടെ താല്‍പര്യത്തിനനുസരിച്ച് തെറ്റിദ്ധരിപ്പിക്കരുത്. താങ്കളുടെ വളരെ ക്ലോസ് ഫ്രണ്ട് ആണല്ലോ അവിടെ ഇരിക്കുന്നത്. അതിനുവേണ്ടി അവിടുത്തെ കുട്ടികളെ തമ്മിലടിപ്പിച്ച് അവരുടെ ഭാവി കളയരുത്. ഇനിയെങ്കിലും ഇതുപോലുള്ള കാര്യങ്ങള്‍ പബ്ലിക്കില്‍ വിളമ്പുന്നതിനു മുന്നേ, താങ്കള്‍ ശ്രദ്ധിക്കുമെന്ന് കരുതുന്നു. ഒരു ചെറിയൊരു അഡൈ്വസ് എന്ന് മാത്രം…
ഇനി ഞാന്‍ പറയാന്‍ പോകുന്ന വാക്ക് ഒരുപക്ഷേ താങ്കള്‍ക്ക് പിടിക്കില്ല. ……. ജയ്ഹിന്ദ്…
പ്രസവ ശസ്ത്രക്രിയക്ക് വിധേയയായ യുവതി മരിച്ച സംഭവത്തില്‍ ആശുപത്രിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ബന്ധുക്കള്‍. വയനാട്ടിലാണ് സംഭവം. കമ്പളക്കാട് വെള്ളാരം കുനിയിലെ പുഴക്കം വയല് സ്വദേശി വൈശ്യന് വീട്ടില്‍ നൗഷാദിന്റെ ഭാര്യ നുസ്‌റത്ത് ആണ് മരിച്ചത്.
ഇരുപത്തിമൂന്നുവയസ്സായിരുന്നു. ബുധനാഴ്ചയായിരുന്നു സംഭവം. രാവിലെ 11 മണിയോടെ കല്‍പറ്റ ജനറല്‍ ആശുപത്രിയില്‍ വെച്ച് യുവതി പെണ്‍കുഞ്ഞിന് ജന്മം നല്കിയിരുന്നു. ഇതിന് പിന്നാലെ രക്തസ്രാവമുണ്ടായി. തുടര്‍ന്ന് യുവതിയെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
ഇവിടെ വെച്ചാണ് മരിച്ചത്. ജനറല്‍ ആശുപത്രിയില്‍ സിസേറിയനില്‍ സംഭവിച്ച പിഴവുമൂലമാണ് യുവതി മരിച്ചതെന്ന് ആരോപിച്ച് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്കി. രണ്ടര വയസ്സുകാരന്‍ മുഹമ്മദ് നഹ്യാന്‍ മകനാണ്.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ച മൃതദേഹം പോസ്റ്റ്‌മോര്‍ട്ട നടപടികള്‍ പൂര്‍ത്തിയാക്കി വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് കമ്പളക്കാട് വലിയ ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കും.
സിനിമാ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തില്‍ നടന്‍ വിജയ് ആന്‍റണിക്ക് ഗുരുതര പരിക്ക്. വിജയ് ആന്‍റണിയുടെ സംവിധാന അരങ്ങേറ്റം കൂടിയായ പിച്ചൈക്കാരന്‍ 2 എന്ന ചിത്രത്തിന്‍റെ മലേഷ്യന്‍ ചിത്രീകരണത്തിനിടെ തിങ്കളാഴ്ചയാണ് സംഭവം.
കടലിൽ വച്ചുള്ള ഒരു ആക്ഷന്‍ രംഗത്തിന്‍റെ ചിത്രീകരണത്തിനിടെ രണ്ട് ബോട്ടുകള്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. നടി കാവ്യ ഥാപ്പറും അപകടം നടന്ന ബോട്ടില്‍ ഉണ്ടായിരുന്നെങ്കിലും അവരുടെ പരിക്ക് ഗുരുതരമല്ല.
ഇടിയുടെ ആഘാതത്തില്‍ ഇരുവരും വെള്ളത്തിലേക്ക് വീഴുകയായിരുന്നെന്ന് നിര്‍മ്മാതാവ് ധനഞ്ജയന്‍ ഗോവിന്ദ് പറഞ്ഞു. ” വിജയ് ആൻ്റണി നായകനാവുന്ന ചിത്രത്തിലെ ഒരു ആക്ഷന്‍ രംഗത്തില്‍ പങ്കെടുക്കുകയായിരുന്നു. മലേഷ്യയിലെ ലങ്കാവി ആയിരുന്നു ലൊക്കേഷന്‍. അദ്ദേഹം ഓടിച്ചിരുന്ന ഒരു ബോട്ട് നിയന്ത്രണം വിട്ട് മറ്റൊരു വലിയ ബോട്ടില്‍ ചെന്ന് ഇടിക്കുകയായിരുന്നു.
ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍ അടക്കമുള്ള സംഘമായിരുന്നു ഈ ബോട്ടില്‍ ഉണ്ടായിരുന്നത്. ഇടിയുടെ ആഘാതത്തില്‍ വിജയ് ആന്‍റണിയും കാവ്യയും വെള്ളത്തിലേക്ക് വീണു. കാവ്യ ഥാപ്പറിന് തലയില്‍ പരിക്കേറ്റെങ്കിലും ഗുരുതരമല്ല. എന്നാല്‍ വിജയ്‍യുടെ പരിക്ക് കുറച്ചുകൂടി ഗൌരവമുള്ളതാണ്. തലയിലും ചുണ്ടിലും അദ്ദേഹത്തിന് മുറിവുകള്‍ ഉണ്ട്.
കുറച്ചുനേരത്തേക്ക് അദ്ദേഹത്തിന് ബോധം നഷ്ടപ്പെടുകയും ചെയ്തു. നിലവില്‍ ആരോഗ്യനില മെച്ചപ്പെടുന്നുണ്ടെങ്കിലും മുറിവുകള്‍ കാരണം അദ്ദേഹത്തിന് സംസാരിക്കാനാവുന്നില്ല. നിലവില്‍ ഐസിയുവില്‍ നിരീക്ഷണത്തിലാണ് എന്നതൊഴിച്ചാല്‍ അദ്ദേഹത്തിന്‍റെ നിലയില്‍ കുഴപ്പമില്ല. കുടുംബാംഗങ്ങള്‍ മലേഷ്യയില്‍ എത്തിയിട്ടുണ്ട്. നില കുറച്ചുകൂടി മെച്ചപ്പെട്ടാല്‍ അദ്ദേഹത്തെ ചെന്നൈയിലേക്ക് കൊണ്ടുവരാനാണ് കുടുംബത്തിന്‍റെ തീരുമാനം”, ധനഞ്ജയന്‍ പറയുന്നു.
വിജയ് ആന്‍റണിയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായിരുന്നു 2016ല്‍ പുറത്തെത്തിയ പിച്ചൈക്കാരന്‍. തമിഴിന് പുറമെ ‘ബിച്ചഗഡു’ എന്ന പേരിലെത്തിയ തെലുങ്ക് മൊഴിമാറ്റ പതിപ്പും വലിയ ഹിറ്റ് ആയിരുന്നു. തെലുങ്ക്, ഹിന്ദി മൊഴിമാറ്റ പതിപ്പുകള്‍ക്കു പുറമെ ചിത്രം ഒഡിയ, മറാത്തി, കന്നഡ ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെടുകയുമുണ്ടായി.
ചിത്രത്തിന്‍റെ രണ്ടാംഭാഗം 2020ലാണ് പ്രഖ്യാപിക്കപ്പെട്ടത്. എന്നാല്‍ ഈ ചിത്രത്തിലൂടെ താന്‍ സംവിധായകനായി അരങ്ങേറുകയാണെന്ന കാര്യം അടുത്ത വര്‍ഷമാണ് വിജയ് ആന്‍റണി അറിയിച്ചത്. വിജയ് ആന്‍റണി ആദ്യമായി ഒരു സിനിമയുടെ രചയിതാവാകുന്ന ചിത്രം കൂടിയാണ് ഇത്. ശശിയാണ് പിച്ചൈക്കാരന്‍ ആദ്യഭാഗം സംവിധാനം ചെയ്‍തത്.
വിജയ് ആന്‍റണി ഫിലിം കോര്‍പ്പറേഷന്‍റെ ബാനറില്‍ നായകന്‍ തന്നെ നിര്‍മ്മിക്കുന്ന ചിത്രം തമിഴിലും തെലുങ്കിലുമായി ഒരേ സമയം പൂര്‍ത്തിയാക്കും. ‘ബിച്ചഗഡു 2’ എന്നായിരിക്കും തെലുങ്കിലെ പേര്. സംഗീതവും വിജയ് ആന്‍റണി തന്നെ നിര്‍വ്വഹിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം തേനി ഈശ്വര്‍ ആണ്.
കൊച്ചി എടവനക്കാട് ഭാര്യയെ കൊലപ്പെടുത്തി മൂടിവെച്ച കേസിലെ പ്രതിയിൽ നിന്ന് നിർണായക വിവരങ്ങൾ പോലീസ് തേടാനൊരുങ്ങുന്നു. രമ്യയുടെ വസ്ത്രങ്ങളും ഫോണും കത്തിച്ചിട്ടുണ്ടെന്ന സജീവിന്റെ മൊഴി പൊലീസ് പൂർണമായി പോലീസ് വിശ്വസിച്ചിട്ടില്ല. സജീവ് ഒറ്റയ്ക്കാണ് കൊലപാതകം നടത്തിയതെന്നാണ് നിലവിലെ വിലയിരുത്തൽ, എന്നാൽ കൂടുതൽ സ്ഥിരീകരണം ആവശ്യമാണ്.
പ്രതി ഭാര്യയെ കൊലപ്പെടുത്തുകയും മക്കളെയും ബന്ധുക്കളെയും നാട്ടുകാരെയും ഒന്നര വർഷത്തോളം ഒന്നുമറിയാത്ത മട്ടിൽ നടക്കുകയും ചെയ്തു. രമ്യയുടെ ഫോൺ എവിടെയുണ്ടായിരുന്നുവെന്നും മരിക്കുമ്പോൾ ധരിച്ചിരുന്ന വസ്ത്രങ്ങളെക്കുറിച്ചും ചോദിച്ചപ്പോൾ താൻ കത്തിച്ചതാണെന്നായിരുന്നു സജീവിന്റെ മറുപടി. തെളിവെടുപ്പിൽ ഇത് കണ്ടെത്തേണ്ടത് പോലീസിന് നിർണായകമാണ്.
രമ്യയെ ഒറ്റയ്ക്ക് കൊന്ന് കുഴിച്ചുമൂടിയെന്നാണ് സജ്ജീവിന്റെ മൊഴിയെങ്കിലും ആരുടെയെങ്കിലും സഹായം ലഭിക്കാനുള്ള വിദൂര സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല. അടുത്തടുത്ത വീടുകളുള്ള എടവനക്കാട് വാച്ചക്കൽ ഭാഗത്ത് പകൽ സമയത്ത് ടെറസിൽ വെച്ചാണ് പ്രതി കൊലപാതകം നടത്തിയത്.
രമ്യ ഉച്ചത്തിൽ ബഹളം വയ്ക്കാൻ സാധ്യതയുണ്ടെന്നും അയൽവാസികളാരും ഇതറിഞ്ഞില്ലെന്നുമാണ് സംശയം. ഇടത്തരം ശരീരപ്രകൃതിയുള്ള സജീവാണ് രമ്യയുടെ മൃതദേഹം രണ്ടരയടി താഴ്ചയിൽ കുഴിച്ച് മൂടിയതെന്നും വ്യക്തമാക്കണം.
രമ്യയുടെ മൃതദേഹം കുഴിച്ച് മൂടിയ സ്ഥലത്ത് നിലം മാന്തിയ നായയെയും സജ്ജീവൻ രമ്യയെ മറവു ചെയ്ത ഇടത്ത് കൊന്ന് കുഴിച്ചു മൂടിയിരുന്നു. ഇക്കാര്യങ്ങൾ വിശദമായി അറിയാൻ റിമാൻഡിൽ കഴിയുന്ന സജീവനോട് ഏഴുദിവസത്തെ കസ്റ്റഡിയിൽ ചോദിക്കാനാണ് പൊലീസിന്റെ തീരുമാനം.
ഇതിനായി കോടതിയിൽ അപേക്ഷ നൽകും. 2021 ഒക്‌ടോബർ 16ന് സജ്ജേവൻ ഭാര്യ രമ്യയെ കൊലപ്പെടുത്തിയത്. കസ്റ്റഡി കാലാവധിക്കുള്ളിൽ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം ലഭിക്കുമെന്നാണ് പോലീസ് കരുതുന്നത്.
രമ്യയെക്കുറിച്ചുള്ള സംശയത്തെച്ചൊല്ലിയുള്ള തർക്കം വഴിത്തിരിവായി. ഒടുവിൽ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ദിവസം മുഴുവൻ മൃതദേഹം വീട്ടിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. രാത്രി വൈകിയും ആരുമില്ലെന്നു ഉറപ്പു വരുത്തിയ ശേഷം വീട്ടുമുറ്റത്തെ സിറ്റൗട്ടിനു സമീപം മൃതദേഹം സംസ്‌കരിച്ചു.
സജീവിൻ കുട്ടികളെ അമ്മ മറ്റൊരാളുമായി പ്രണയത്തിലായതിനാലാണ് വേറെ താമസിക്കുന്നതെന്ന് വിശ്വസിപ്പിച്ചു. ബംഗളൂരുവിൽ കോഴ്‌സ് പഠിക്കുകയാണെന്നും ഉടൻ വിദേശത്തേക്ക് പോകുമെന്നും ബന്ധുക്കളോടോ അയൽക്കാരോടോ പറയാൻ പഠിപ്പിച്ചു.
രമ്യയുടെ വീട്ടുകാർ ചോദിച്ചപ്പോഴും ഫോൺ ഉപയോഗിക്കുന്നതിൽ രമ്യക്ക് നിബന്ധനകളുണ്ടെന്ന് അയാൾ വിശദീകരിച്ചു. പ്ലസ് ടുവിലും അഞ്ചാം ക്ലാസിലും പഠിക്കുന്ന കുട്ടികളുടെ കാര്യങ്ങളിൽ സംശയം തോന്നിയ രമ്യയുടെ സഹോദരൻ രത് ലാൽ ഒടുവിൽ പോലീസിൽ പരാതി നൽകി. പോലീസിനെ വിളിച്ചപ്പോൾ ഭാര്യയെ കാണാനില്ലെന്ന് തനിക്കും പരാതിയുണ്ടെന്ന് സജ്ജേവൻ എഴുതി. അപ്പോഴേക്കും ആറുമാസത്തിലേറെ കഴിഞ്ഞിരുന്നു.
പൊലീസ് അന്വേഷണത്തിൽ ആദ്യം പുരോഗതിയുണ്ടായില്ല. സജീവ് എല്ലാവരുടെയും മുന്നിൽ ഒന്നും അറിയാത്ത പോലെ അഭിനയിച്ചു. എന്നാൽ ഇയാളുടെ ചില മൊഴികൾ സംശയാസ്പദമായതിനാൽ തുടർച്ചയായി നിരീക്ഷിച്ചു വരികയായിരുന്നു. ഒടുവിൽ കഴിഞ്ഞ ദിവസം സ്‌റ്റേഷനിൽ വിളിച്ചുവരുത്തി തുടർച്ചയായി ചോദ്യം ചെയ്‌ത ശേഷമാണ് പ്രതി കുറ്റം സമ്മതിച്ചത്. വൈപ്പിൻ സ്വദേശികളായ ഇരുവരും 19 വർഷം മുൻപാണ് പ്രണയിച്ച് വിവാഹിതരായത്. ഏതാനും വർഷങ്ങളായി എടവനക്കാട്ടെ ഈ വാടക വീട്ടിലായിരുന്നു താമസം.
പാലക്കാട്ടുനിന്ന് കൊച്ചിയിലെ ലുലു മാള്‍ കാണാനായാണ് മങ്കര സ്വദേശി ചെമ്മുക കളരിക്കല്‍ വിഷ്ണുവും (22) പത്തിരിപ്പാല പള്ളത്തുപടി സുമിന്‍ കൃഷ്ണനും (20) പുറപ്പെട്ടത്. ട്രെയിനില്‍ ഷൊര്‍ണൂരില്‍ എത്തുമ്ബോഴാണ് പതിനെട്ടുകാരി വാതിലിനരികില്‍ കരഞ്ഞുനില്‍ക്കുന്നത് കണ്ടത്. വിഷ്ണുവും സുമിനും കാര്യം അന്വേഷിച്ചപ്പോള്‍ ഒന്നുമില്ലെന്നു പറഞ്ഞു. എന്നാല്‍, പന്തികേട് തോന്നിയ യുവാക്കള്‍ സൗമ്യമായി കാര്യങ്ങള്‍ തിരക്കിയപ്പോള്‍ പ്രണയം തകര്‍ന്നതിന്റെ സങ്കടത്തില്‍ വീടുവിട്ട് ഇറങ്ങിയതാണെന്നു പറഞ്ഞ് പെണ്‍കുട്ടി പൊട്ടിക്കരയുകയായിരുന്നു.
കുട്ടി എറണാകുളത്തേക്കാണ് ടിക്കറ്റ് എടുത്തിരുന്നത്. യുവാക്കള്‍ പെണ്‍കുട്ടിയെ സമാധാനിപ്പിച്ച് ഭക്ഷണവും വാങ്ങിനല്‍കി. എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയ മൂവരും ലുലു മാളിലെത്തി, പെണ്‍കുട്ടിയുടെ ഫോണ്‍ ചോദിച്ചുവാങ്ങി. ഫോണ്‍ ഫ്‌ലൈറ്റ് മോഡിലായിരുന്നു. യുവാക്കള്‍ അമ്മയെ വിളിപ്പിച്ചപ്പോള്‍ മകളെ കാണാനില്ലെന്ന പരാതിയുമായി അച്ഛനും അമ്മയും പാലക്കാട് പൊലീസ് സ്റ്റേഷനിലാണെന്ന് പറഞ്ഞു.
യുവാക്കള്‍ നടന്ന സംഭവം പൊലീസിനോട് പറഞ്ഞു. പൊലീസ് പറഞ്ഞതനുസരിച്ച് ഇവര്‍ കുട്ടിയുമായി കളമശേരി പൊലീസ് സ്റ്റേഷനിലെത്തി. തുടര്‍ന്ന് രാത്രി എട്ടോടെ ഇവിടെയെത്തിയ മാതാപിതാക്കളോടൊപ്പം കുട്ടിയെ പറഞ്ഞയച്ചു. ലുലു മാള്‍ കാണാന്‍ പറ്റിയില്ലെന്ന വിഷമമുണ്ടെങ്കിലും നല്ലൊരു കാര്യം ചെയ്യാന്‍ സാധിച്ചതില്‍ സന്തോഷവും അഭിമാനവുമുണ്ടെന്ന് വിഷ്ണുവും സുമിനും പറഞ്ഞു.
പാലക്കാട്ടെ ഹോട്ടല്‍ ജീവനക്കാരായ യുവാക്കള്‍ ലീവ് കിട്ടില്ലെന്നും തിരിച്ചുപോകുകയാണെന്നും പറഞ്ഞപ്പോള്‍ കളമശേരിയിലെ സ്‌പെഷ്യല്‍ ബ്രാഞ്ച് എഎസ്‌ഐ അജിത് കുട്ടപ്പന്‍ ഹോട്ടല്‍ ഉടമയെ വിളിച്ച് നടന്നത് അറിയിക്കുകയും ഒരുദിവസംകൂടി ലീവ് നല്‍കണമെന്നും പറഞ്ഞു. ലീവ് അനുവദിച്ചതിനാല്‍ കളമശേരിയില്‍ രാത്രി തങ്ങാനുള്ള സൗകര്യവും ഭക്ഷണത്തിനുള്ള പണവും എഎസ്‌ഐ നല്‍കി. വ്യാഴാഴ്ച ലുലു മാള്‍ സന്ദര്‍ശിച്ചശേഷം യുവാക്കള്‍ നാട്ടിലേക്ക് മടങ്ങും. സമയോചിത ഇടപെടലും സത്യസന്ധതയും കൊണ്ട് പെണ്‍കുട്ടിയെ സുരക്ഷിതമായി മാതാപിതാക്കളെ ഏല്‍പ്പിച്ച യുവാക്കളെ സ്റ്റേഷന്‍ എസ്‌എച്ച്‌ഒ പിആര്‍ സന്തോഷ് അഭിനന്ദിച്ചു.
പ്രൈം മെഡിക്കൽ സെന്‍റർ ദുബൈയിലെ ഡോക്ടറായിരുന്ന ഡോ. സുമ രമേശൻ (49) ദുബൈയിൽ നിര്യാതയായി. കണ്ണൂർ പള്ളിക്കുന്ന് സ്വദേശിനിയാണ്. ദുബൈ പ്രൈം മെഡിക്കൽ സെന്‍ററിലെ ഡോക്ടറായ രമേശൻ പെരിങ്ങത്താണ് ഭർത്താവ്. മക്കൾ: ദിയ നമ്പ്യാർ, ദർപ്പൻ നമ്പ്യാർ (വിദ്യാർഥികൾ) എന്നിവർ മക്കളാണ്. പിതാവ്: ഇ.വി. നാരായണൻ. മാതാവ്: സുഷമാ നാരായണൻ. സഹോദരൻ പ്രവീൺ നാരായണൻ. സംസ്കാരം ദുബൈയിൽ.
യു.എ.ഇയിൽ 44 രാജ്യങ്ങളിൽനിന്ന് സന്ദർശകരായി എത്തുന്നവർക്ക് സ്വന്തംനാട്ടിലെ ലൈസൻസ് വെച്ചുതന്നെ യു.എ.ഇയിൽ വാഹനമോടിക്കാം. കൂടാതെ ഈ രാജ്യക്കാർക്ക് യു.എ.ഇയിലെ താമസവിസയുണ്ടെങ്കിൽ പ്രത്യേക ഡ്രൈവിങ് പരിശീലനമോ പരീക്ഷയോ ഇല്ലാതെതന്നെ യു.എ.ഇ. ഡ്രൈവിങ് ലൈസൻസ് സ്വന്തമാക്കുകയുമാവാം. സ്വന്തം രാജ്യത്തെ ഡ്രൈവിങ് ലൈസൻസിന് കാലാവധിയുണ്ടായിരിക്കണം എന്നുമാത്രം.
ഡ്രൈവിങ് ലൈസൻസ് നേടാനുള്ള കുറഞ്ഞ പ്രായവും പൂർത്തിയായിരിക്കണം. വാഹനമോടിക്കുന്നതിനുള്ള ശേഷി തെളിയിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റും നൽകണം. എസ്തോണിയ, അൽബേനിയ, പോർച്ചുഗൽ, ചൈന, ഹംഗറി, ഗ്രീസ്, യുക്രൈൻ, ബൾഗേറിയ, സ്ലോവാക്യ, സ്ലോവേനിയ, സെർബിയ, സൈപ്രസ്, ലാത്വിയ, ലക്സംബർഗ്, ലിത്വാനിയ, മാൾട്ട, ഐസ്ലാൻഡ്, മോണ്ടിനെഗ്രോ, യു.എസ്, ഫ്രാൻസ്, ജപ്പാൻ, ബെൽജിയം, സ്വിറ്റ്സർലൻഡ്, ജർമനി, ഇറ്റലി, സ്വീഡൻ, അയർലൻഡ്, സ്പെയിൻ, നോർവേ, ന്യൂസീലൻഡ്, റൊമേനിയ, സിങ്കപ്പൂർ, ഹോങ്കോങ്, നെതർലൻഡ്, ഡെൻമാർക്ക്, ഓസ്ട്രിയ, ഫിൻലൻഡ്, യു.കെ, തുർക്കി, കാനഡ, പോളണ്ട്, ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിൽനിന്നുള്ള സന്ദർശകർക്കാണ് ഈ ആനുകൂല്യമുള്ളത്.
വിവിധ രാജ്യക്കാരെ യു.എ.ഇയിലേക്ക് സ്വാഗതം ചെയ്യുന്നതിന്റെ ഭാഗമായാണ് ഡ്രൈവിങ് ലൈസൻസ് നിയമങ്ങൾ ലളിതമാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിനോദ സഞ്ചാരികൾക്കും സന്ദർശകർക്കും ഇതു സംബന്ധിച്ച നിയമാവബോധം ലഭിക്കാൻ മന്ത്രാലയം വെബ്സൈറ്റിൽ പ്രത്യേക സേവനവും ആരംഭിച്ചിട്ടുണ്ട്. അതേസമയം ഇന്ത്യൻ ലൈസൻസുള്ള സന്ദർശകർക്കും താമസക്കാർക്കും തത്കാലം ഇളവുകളൊന്നുമില്ല. യു.എ.ഇയിൽ വാഹനമോടിക്കണമെങ്കിൽ ഡ്രൈവിങ് പരിശീലനം പൂർത്തിയാക്കി പരീക്ഷ പാസായി ലൈസൻസ് നേടണം.
തമിഴ്നാട്ടിൽ മലയാളി പെൺകുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായി. കാഞ്ചീപുരത്തെ വിനോദസഞ്ചാര കേന്ദ്രമായ സിവിലിമേട് എന്ന സ്ഥലത്തെത്തിയ മലയാളി പെൺകുട്ടിയെയാണ് പ്രദേശവാസികളായ ആറ് പേർ ചേർന്ന് പീഡിപ്പിച്ചത്. കാഞ്ചീപുരം സെവിലിമേട്, വിപ്പേട് സ്വദേശികളായ മണികണ്ഠൻ, വിപ്പേട് വിമൽ, ശിവകുമാർ, തെന്നരസു, വിഘ്നേഷ്, തമിഴരശൻ എന്നിവരാണ് പിടിയിലായത്.
തമിഴ്നാട്ടിൽ കോളേജിൽ പഠിക്കുന്ന പെൺകുട്ടിയാണ് പീഡനത്തിന് ഇരയായത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ അടിച്ചു വീഴ്ത്തിയ ശേഷമാണ് പ്രതികൾ പെൺകുട്ടിയെ പീഡിപ്പിച്ചത്. വീട്ടിൽ തിരിച്ചെത്തിയ ശേഷം പെൺകുട്ടി പൊലീസിൽ പരാതി നൽകുകയായിരുന്നു. സ്ഥിരമായ സമാന കുറ്റകൃത്യം ചെയ്യുന്ന സംഘമാണ് പിടിയിലായതെന്നാണ് വിവരം.
മുൻപ് പത്തിലധികം പേരെ ഇവർ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. സിവിലിമേടിൽ എത്തുന്നവരെ ഭീഷണിപ്പെടുത്തി പെൺകുട്ടികളെ പീഡിപ്പിക്കുകയാണ് പ്രതികൾ ചെയ്തിരുന്നത്.
കസ്റ്റഡിയിൽ എടുക്കുന്ന സമയത്ത് പൊലീസിന്റെ പിടിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതികൾക്ക് കൈയ്ക്കും കാലിനും പരുക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
യാത്രക്കാരെ കയറ്റാതെ അമൃത്‌സര്‍ – സിംഗപ്പൂര്‍ വിമാനം പറന്നുയര്‍ന്നു. സ്‌കൂട്ട് എയര്‍ലൈന്‍സാണ് 35 യാത്രക്കാരെ കയറ്റാതെ അമൃത്‌സര്‍ വിമാനത്താവളത്തില്‍ നിന്ന് സിംഗപ്പൂരിലേക്ക് പറന്നത്.
സ്‌കൂട്ട് എയര്‍ലൈന്‍സ് വിമാനം രാത്രി 7.55നാണ് പുറപ്പെടേണ്ടിയിരുന്നതെങ്കിലും ഉച്ച കഴിഞ്ഞ് മൂന്നിന് സിംഗപ്പൂരിലേക്ക് തിരിക്കുകയായിരുന്നു. അതേസമയം വിമാന സമയത്തിലെ മാറ്റത്തെക്കുറിച്ച് ഇ-മെയില്‍ വഴി യാത്രക്കാരെ അറിയിച്ചിരുന്നതായി എയര്‍ലൈന്‍സ് അറിയിച്ചു. ഇമെയില്‍ നോക്കി വിമാനത്താവളത്തില്‍ നേരത്തെ എത്തിയ യാത്രക്കാരുമായി വിമാനം സിംഗപ്പൂരിലേക്ക് തിരിക്കുകയായിരുന്നു.
ഈ മാസം ആദ്യം ബംഗളുരു വിമാനത്താവളത്തിലും സമാന സംഭവം അരങ്ങേറിയിരുന്നു. 50ലധികം യാത്രക്കാരെ കയറ്റാതെ ഗോഫസ്റ്റ് വിമാനം പറന്നുയര്‍ന്നിരുന്നു.