Latest News

കോട്ടയം: കടപ്ലാമറ്റം പഞ്ചായത്തിൽ വയലയിൽ താമസിക്കും ആൽബിൻ ജോർജ് രണ്ടു കിഡ് നിയും തകരാറിലായി എങ്ങനെ ജീവിതം മുന്നോട്ടുപോകുമെന്നറിയാതെ തകർന്നിരിക്കുകയാണ്. അഞ്ചു വർഷങ്ങൾക്കു മുൻപ് ജീവിതം കരുപ്പിടിപ്പിക്കാനായി വിദേശത്തു പോകുവാൻ ശ്രമിക്കവെ മെഡിക്കൽ പരിശോധനകൾക്കു വിധേയനായപ്പോൾ ആണ് അറിയുന്നത് തൻ്റെ രണ്ടു കിഡ്നിയും തകരാറിലാണെന്ന്. അച്ഛനും അമ്മയും രണ്ടു സഹോദരങ്ങളും അടങ്ങുന്ന ഒരു ചെറിയ കുടുംബമാണ് ആൽബിനുള്ളത്. മൂത്ത മകനായ ആൽബിൻ വിദേശത്തു പോയി ജീവിതം പച്ചപിടിച്ചാൽ തൻ്റെ കഷ്ടപ്പാടുകൾക്ക് ഒരു അറുതിയാകുമെന്നായിരുന്നു അച്ഛൻ ആഗ്രഹിച്ചിരുന്നത്.

കഴിഞ്ഞ അഞ്ചു വർഷക്കാലം വിവിധ ചികിത്സകളും ഡയാലിസിസും ആൽബിന്റെ ജീവിതം ഇതുവരെയും മുന്നോട്ടുകൊണ്ടുപോയി. ഇപ്പോൾ ഒരു കിഡ്‌നി എങ്കിലും മാറ്റിവച്ചാൽ മാത്രമേ ജീവൻ നിലനിർത്തുവാൻ കഴിയൂ എന്നാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. കഴിഞ്ഞ അഞ്ചു വർഷക്കാലത്തെ ചികിത്സകൾതന്നെ ഈ നിർധന കുടുംബത്തെ വലിയൊരുകടക്കെണിയിൽ എത്തിച്ചിരിക്കുകയാണ്. പല നല്ലവരായ നാട്ടുകാരുടെയും സഹായത്താലാണ് ഇപ്പോൾ ഇവരുടെ ജീവിതം മുന്നോട്ടുപോകുന്നത്. കൂലിവേല ചെയ്യുന്ന അച്ഛന്റെ വരുമാനം മാസത്തിൽ വരുന്ന ഭീമമായ ചികിത്സ ചിലവിനുപോലും തികയില്ല. കിഡ്‌നി മാറ്റിവയ്ക്കുവാൻ ആവശ്യമായി വരുന്ന മുപ്പതു ലക്ഷത്തോളം രൂപ ഈ കുടുംബത്തിന് ഒരു സ്വപ്നം മാത്രമായി നിൽക്കുകയാണ്. ഈ അവസരത്തിൽ നല്ലവരായ സുഹൃത്തുക്കൾ നൽകുന്ന ഓരോ ചെറിയ സഹായവും ആൽബിൻ്റെ ജീവൻ്റെ വിലയായിരിക്കും. പ്രിയമുള്ളവരേ നിങ്ങളാൽ കഴിയുന്ന സഹായം സെപ്റ്റംബർ പത്തിനുമുൻപായി വോക്കിങ് കാരുണ്യയുടെ അക്കൗണ്ടിലേക്കു നിക്ഷേപിക്കാവുന്നതാണ്.

Registered Charity Number 1176202
https://www.facebook.com/…/Woking-Karunya-Charitable…/posts/
Charities Bank Account Details
Bank Name: H.S.B.C.
Account Name: Woking Karunya Charitable Society.
Sort Code:404708
Account Number: 52287447

കുടുതല്‍വിവരങ്ങള്‍ക്ക്

Jain Joseph:07809702654
Boban Sebastian:07846165720
Saju joseph 07507361048

 

പണമുണ്ടെങ്കില്‍ പ്രണയമുണ്ടാകും പണമില്ലെങ്കില്‍ ഡിവോഴ്സുമാകും’ അല്ല ഞങ്ങളുടെ അഭിപ്രായമല്ല. നിര്‍മാതാവ് രവീന്ദര്‍ ചന്ദ്രശേഖരന്റെയും നടി മഹാലക്ഷ്മിയുടെയും വിവാഹചിത്രങ്ങള്‍ക്ക് താഴെ എത്തിയ കമന്റുകളില്‍ ഒന്നാണിത്. സെപ്റ്റംബര്‍ ഒന്നിന് ആയിരുന്നു തമിഴ് സിനിമാ നിര്‍മാതാവ് രവീന്ദര്‍ ചന്ദ്രശേഖരനും നടി മഹാലക്ഷ്മിയും വിവാഹിതരായത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇവരുടെ വിവാഹം. രവീന്ദറിന്റെയും മഹാലക്ഷ്മിയുടെയും വിവാഹ വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

നിരവധി പേരാണ് ഇരുവര്‍ക്കും ആശംസകളുമായി രംഗത്തെത്തിയത്. എന്നാല്‍ ആശംസകള്‍ക്കൊപ്പം തന്നെ കടുത്ത സൈബര്‍ അറ്റാക്കുകളും മഹാലക്ഷ്മിക്കും രവീന്ദറിനും എതിരെ ഉയര്‍ന്നു. ഇരുവരും പങ്കുവച്ച ചിത്രങ്ങള്‍ക്ക് താഴെയും വാര്‍ത്താ പോര്‍ട്ടലുകള്‍ക്ക് താഴെയുമാണ് പരിഹാസ കമന്റുകള്‍ നിറഞ്ഞത്. ‘പണം മാത്രം നോക്കിയാണ് മഹാലക്ഷ്മി രവീന്ദറിനെ വിവാഹം കഴിച്ചത്, ആദ്യ വിവാഹത്തിന് പോരേ സൗന്ദര്യം, യഥാര്‍ത്ഥത്തില്‍ ഇരുവരും വിവാഹിതരായോ, പണമുണ്ടെങ്കില്‍ പ്രണയമുണ്ടാകും പണമില്ലെങ്കില്‍ ഡിവോഴ്സുമാകും’ എന്നാണ് ചില വിമര്‍ശന കമന്റുകള്‍. കൂടാതെ രവീന്ദറിനെതിരെ ബോഡി ഷെയ്മിങ്ങും നടന്നു.

ഇനി പറയാനുള്ളത് ബോഡി ഷെയ്മിങ് നടത്തി പുണ്യാത്മാക്കളായി വിലസുന്നവരോടാണ്.. എന്തിനും ഏതിനും പരിഹസിക്കുന്നതും പൊതു ഇടത്തും സോഷ്യല്‍ മീഡിയയിലൂടെയും തെറികളിലൂടെ കളിയാക്കുന്നതും, കുത്തു വാക്കുകള്‍ തിരുകിക്കയറ്റുന്നതും ഹരമാക്കിയ അനേകം പേരുണ്ട് ഇന്ന്. ഓരോരുത്തരുടെയും സ്വകാര്യതയിലേക്ക് ഒളിഞ്ഞു നോക്കി കണ്ണില്‍ കാണുന്നത് എന്തും പ്രചരിപ്പിച്ചും ശരി തെറ്റുകളെ കുറിച്ച് ഓര്‍ക്കാതെ ട്രോളുകള്‍ ഇറക്കിയും എത്രയോ പേരുടെ ജീവിതങ്ങള്‍ ഇന്ന് സോഷ്യല്‍ മീഡിയയിലൂടെ തകര്‍ക്കുന്നുണ്ട്.

മെലിഞ്ഞവര്‍ ആരെ വിവാഹം ചെയ്യണം, തടിച്ചവര്‍ എന്ത് ധരിക്കണം, കറുത്തവര്‍, വെളുത്തവര്‍… എന്നിങ്ങനെയുള്ള സൂക്ഷ്മ നിരീക്ഷണങ്ങള്‍ നടത്തുന്ന ജോലിയാണ് സോഷ്യല്‍ മീഡിയയില്‍ പലര്‍ക്കും. ഓരോ ഫോട്ടോയ്ക്കും താഴെ കമന്റിട്ട് അത് സമര്‍ഥിക്കുന്ന തെളിവുകളും ഹാജരാക്കിയാലേ ഇത്തരക്കാര്‍ക്ക് തൃപ്തി ലഭിക്കുകയുള്ളു. ജീവിതത്തിലെ യാഥാര്‍ത്യങ്ങളെയും ലോകത്തിന്റെ മാറ്റങ്ങളും മനസിലാക്കി, താന്‍ ആരാണ്, ലക്ഷ്യം എന്താണ് എന്ന തിരിച്ചറിവിലൂടെ ജീവിക്കാനുള്ള കടമ എല്ലാവര്‍ക്കുമുണ്ട്.

എന്നാതയാലും സോഷ്യല്‍ മീഡിയയില്‍ ഇങ്ങനെ കമന്റിട്ടിട്ട് കൂട്ടി ആ ഒരു പ്രത്യേക സുഖം അനുഭവിച്ചവര്‍ക്ക് ശക്തമായ രീതിയില്‍ തന്നെ രവിന്ദറും മഹാലക്ഷ്മിയും മറുപടി കൊടുത്തിട്ടുണ്ട്.

ഇത് പറയുന്ന നമ്മള്‍ തന്നെ അത് ചിന്തിക്കണം. നമ്മള്‍ ചെയ്യുന്നത് ഒരു സ്ത്രീയെ ബ്രാന്‍ഡ് ചെയ്യലാണ്. തന്റെ ശരീരഭാരം കുറച്ച ശേഷം വിവാഹം ചെയ്യാമെന്ന് പറഞ്ഞപ്പോള്‍ ആരോഗ്യമാണ് പ്രധാനം എന്നായിരുന്നു മഹാലക്ഷ്മിയുടെ പ്രതികരണം. മഹാലക്ഷ്മിയുടേത് രണ്ടാം വിവാഹം ആണെന്ന് മാത്രം പറയുന്നതിന് പകരം, തന്റേതും രണ്ടാം വിവാഹമാണെന്ന് തമ്പ്‌നെയിലില്‍ പറയൂ. തങ്ങളുടേത് ‘അറേഞ്ജ്ഡ് ലൗ മാരേജ്’ ആണ് എന്നാണ് രവീന്ദറും മഹാലക്ഷ്മിയും മറുപടി നല്‍കിയിരിക്കുന്നത്.

”എന്റെ ജീവിതത്തില്‍ നിങ്ങളെ ലഭിച്ചതില്‍ ഞാന്‍ ഭാഗ്യവതിയാണ്.. നിന്റെ ഊഷ്മളമായ സ്‌നേഹത്താല്‍ നീ എന്റെ ജീവിതം നിറയ്ക്കുന്നു.. ലവ് യു’ എന്നാണ് മഹാലക്ഷ്മി വിവാഹ ചിത്രങ്ങള്‍ പങ്കുവച്ച് കുറിച്ചിരുന്നത്. ‘മഹാലക്ഷ്മിയെ പോലൊരു പെണ്ണിനെ കിട്ടിയാല്‍ ജീവിതം നല്ലതാണെന്ന് പറയും’, എന്നാണ് രവീന്ദറിന്റെ വാക്കുകള്‍.

മോഹന്‍ലാല്‍ വില്ലന്‍ ആയാല്‍ കുഴപ്പമുണ്ടെന്ന് നടന്‍ പൃഥ്വിരാജ്. മോഹന്‍ലാലിനോട് ഒരു വില്ലന്‍ വേഷം ചെയ്യാമോ എന്ന് ചോദിച്ചാല്‍ അദ്ദേഹം ഉറപ്പായും ചെയ്യും എന്നാല്‍ അത് നായകന് കുഴപ്പമാകും. ആ സിനിമയില്‍ നായകന്‍ വേണമെന്നില്ല എന്നാണ് പൃഥ്വിരാജ് പറയുന്നത്.

ലൂസിഫര്‍ മുതല്‍ ഇങ്ങോട്ട് ലാലേട്ടനുമായി ഒരുപാടു ഇടപഴകിയിട്ടുണ്ട്. അദ്ദേഹവുമായി നല്ല പരിചയവുമുണ്ട്. അതിനാല്‍ തന്നെ അദ്ദേഹത്തിനോട് ഒരു വില്ലന്‍ കഥാപാത്രം ചെയ്യാമോ എന്ന് ചോദിച്ചാല്‍ ‘പിന്നെന്താ മോനെ’ എന്നേ പറയൂ. അതുപോലെ തിരക്കഥയാണെങ്കിലും അദ്ദേഹം ചെയ്യും.

പക്ഷെ മലയാളത്തില്‍ മോഹന്‍ലാലിനെ ഒരു പവര്‍ഫുള്‍ വില്ലന്‍ കഥാപാത്രമാക്കി പ്രതിഷ്ഠിച്ചാല്‍ നായകന്റെ കാര്യം കുഴപ്പത്തിലാവും. വളരെ സൂക്ഷിച്ച് മാത്രമേ അങ്ങനെയൊരു കഥാപാത്രത്തെ ആലോചിക്കാന്‍ പറ്റൂ. ഒരു വില്ലന്‍ ഉണ്ടാകാന്‍ ഒരു നായകന്‍ വേണമെന്നില്ല.

നായകന്‍ വേണോ എന്നുള്ളത് നമ്മള്‍ എഴുതുന്ന സിനിമയുടെ സ്വഭാവത്തെ അടിസ്ഥാനമാക്കി ആയിരിക്കും. അങ്ങനെയൊരു കടുംപിടിത്തവും ഇല്ലാത്ത ആളാണ് മോഹന്‍ലാല്‍ എന്നാണ് പൃഥ്വിരാജ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലായിരിക്കെ മരിച്ച 12 വയസ്സുകാരി അഭിരാമിയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. പൂനെ വൈറോളജി ലാബിലെ പരിശോധനാഫലമാണ് പുറത്തുവന്നത്. ഇന്ന് ഉച്ചയോടെയായിരുന്നു കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അഭിരാമി മരിച്ചത്.

പേവിഷബാധയ്ക്കുള്ള മൂന്ന് ഡോസ് വാക്സിനും എടുത്ത ശേഷമായിരുന്നു കുട്ടിയുടെ ആരോഗ്യനില വഷളായത്. റാന്നി പെരുനാട് മന്ദപ്പുഴ സ്വദേശി ഹരീഷിന്റ മകളാണ് അഭിരാമി. കഴിഞ്ഞ മാസം 14നാണ് അഭിരാമിക്ക് തെരുവുനായയുടെ കടിയേറ്റത്.

പെരുനാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലും പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും കൃത്യമായ പ്രാഥമിക ചികിത്സ കിട്ടിയില്ലെന്ന് കുടുംബം ആരോപിച്ചു. തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചപ്പോഴേക്കും ആരോഗ്യം വഷളാവുകയായിരുന്നു. തിങ്കളാഴ്ച രാവിലെ കുട്ടിക്ക് പനിയുണ്ടെന്ന് പറഞ്ഞിട്ടും ഡോക്ടര്‍മാര്‍ കാര്യമായി പരിഗണിച്ചില്ലെന്നും മാതാവ് ആരോപിച്ചു.

അതേസമയം കുട്ടിയുടെ മുഖത്തേറ്റ ഗുരുതര മുറിവില്‍ നിന്നും വൈറസ് ഞരമ്പുകളിലേക്കെത്തിയതാവാം മരണകാരണമെന്ന് ഐസിഎച്ച് ഹോസ്പിറ്റല്‍ സൂപ്രണ്ട് ഡോ. കെപി ജയപ്രകാശ് മാധ്യമങ്ങളോട് പ്രതികരിച്ചു.

‘പ്രോട്ടോക്കോള്‍ അനുസരിച്ചുള്ള ചികിത്സയാണ് അഭിരാമിക്ക് നല്‍കിയത്. പുണെ വൈറോളജി ലാബിലെ പരിശോധനയില്‍ അഭിരാമിയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. ഇന്ന് ഉച്ചയോടെയായിരുന്നു കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അഭിരാമി മരിച്ചത്.

പേവിഷബാധയ്ക്കുള്ള മൂന്ന് ഡോസ് വാക്സിനും എടുത്ത ശേഷമായിരുന്നു കുട്ടിയുടെ ആരോഗ്യനില വഷളായത്. റാന്നി പെരുനാട് മന്ദപ്പുഴ സ്വദേശി ഹരീഷിന്റ മകളാണ് അഭിരാമി. കഴിഞ്ഞ മാസം 14നാണ് അഭിരാമിക്ക് തെരുവുനായയുടെ കടിയേറ്റത്.

പാല്‍ വാങ്ങാന്‍ പോകവേ പെരുനാട് കാര്‍മല്‍ എഞ്ചിനീയറിംഗ് കോളേജ് റോഡില്‍ വെച്ചാണ് കുട്ടിക്ക് തെരുവുനായയുടെ കടിയേല്‍ക്കുന്നത്. കണ്ണിലും കാലിലും കൈയ്യിലുമായി ഏഴിടത്ത് കടിയേറ്റിരുന്നു. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടി അവിടെ നിന്നാണ് ആദ്യത്തെ വാക്സിന്‍ എടുക്കുന്നത്. രണ്ട് വാക്സിന്‍ പെരുനാട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ നിന്നുമാണ് സ്വീകരിച്ചത്. നാലാമത്തെ വാക്സിന്‍ ഈ മാസം 10ന് എടുക്കണമെന്ന് ആശുപത്രിയില്‍ നിന്ന് അറിയിച്ചിരുന്നു.

വിവാഹം കഴിഞ്ഞ് മൂന്നുമാസം പിന്നിടുന്നടതിനിടെ വര്‍ക്കലയില്‍ നവവധുവിനെ ഭര്‍ത്താവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി. ആലപ്പുഴ സ്വദേശിനി നിഖിത (26) ആണ് കൊല്ലപ്പെട്ടത്.

ഭര്‍ത്താവ് അനീഷിനെ പോലീസ് അറസ്റ്റ് ചെയ്തു. നിലവിളക്ക് കൊണ്ടാണ് തലയ്ക്കടിച്ചതെന്ന് പ്രാഥമിക നിഗമനം. ജൂലൈ 8 നായിരുന്നു ഇവരുടെ വിവാഹം. കുടുംബങ്ങൾ തമ്മിൽ ആലോചിച്ച് നടത്തിയ വിവാഹമായിരുന്നു. വിവാഹശേഷം ഇവർ ഒരുമിച്ചു വിദേശത്ത് പോവുകയും 10 ദിവസം മുൻപ് അനീഷ് കാല് വേദന സഹിക്കവയ്യാതെ ചികിത്സയ്ക്കായി നാട്ടിൽ വരികയുമായിരുന്നു.

പുലർച്ചെ അനീഷും നിഖിതയും കിടന്ന മുറിയിൽ വലിയ വഴക്കും ബഹളവും നടക്കുന്നത് കേട്ട് അനീഷിന്റെ അച്ഛനും അമ്മയും അനിയനും കമ്പിപ്പാരയ്ക്ക് മുറി കുത്തിപൊളിച്ചു അകത്തു കയറിയപ്പോഴാണ് രക്തത്തിൽ കുളിച്ചു കിടക്കുന്ന നിഖിതയെ കാണുന്നത്. നിഖിതയുടെ വീട്ടിൽ നിന്ന് കൊണ്ട് വന്ന നിലവിളക്ക് ഉപയോഗിച്ചാണ് അനീഷ് നിഖിതയുടെ തലയ്ക്കു അടിച്ചത്.

അനീഷിന്റെ കൈയിലും ദേഹത്തും രക്തം പുരണ്ടിരുന്നു. കൊലപ്പെടുത്തിയ ശേഷം അനീഷ് മുറിക്കുള്ളിൽ തന്നെ ഇരുന്നത് കൊണ്ടാണ് വാതിൽ പൊളിച്ചു വീട്ടുകാർക്ക് അകത്തു കടക്കേണ്ടി വന്നത്.

അനീഷ് സംശയരോഗം ഉള്ള ആളായിരുന്നെന്നും മുറിക്കുള്ളിൽ കയറിയ മാതാപിതാക്കളോടും അനീഷ് പ്രകോപനപരമായി പെരുമാറിയെന്നും പറയപ്പെടുന്നു. ഒടുവിൽ വീട്ടുകാർ പോലീസിനെ അറിയിച്ചു. പൊലീസ് എത്തി നിഖിതയെ വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.

പോലീസിന്റെ ചോദ്യം ചെയ്യലിൽ അനീഷ് കുറ്റം സമ്മതിച്ചു. പ്രതിയെ അറസ്റ്റ് ചെയ്തു. ശാസ്ത്രീയ തെളിവുകൾക്കായുള്ള നടപടികൾ പുരോഗമിക്കുകയാണ്.

ശ്രീകുമാരി അശോകൻ

ഓണം വന്നോണം വന്നോണം വന്നേ
ഓമനത്തുമ്പികൾ പാറിവന്നേ
ഓണത്തപ്പന് പൊന്നാട ചാർത്തുവാൻ ഓണനിലാവിന്നൊരുങ്ങിവന്നേ
പാടത്തിനോരത്ത് പൂമ്പാറ്റപ്പൈതങ്ങൾ
പാറിപ്പറക്കുന്നേ തോഷമോടെ
പൂഞ്ചേല ചുറ്റിയ ചിങ്ങമഴപ്പെണ്ണ്
പൂമുറ്റമാകവേ ശുദ്ധമാക്കി
അത്തക്കളത്തിൽ നിരത്തുവാൻ പൂവുമായ്‌
അമ്മിണിത്തത്തമ്മ ചാരെയെത്തി
ആറ്റിറമ്പിൽ പൂത്തു നിൽക്കണ പാച്ചോറ്റി
ആരാരും കാണാതെ പുഞ്ചിരിച്ചേ
താളത്തിൽ പാടുന്നേ പച്ചപ്പനങ്കിളി
താമരത്തുമ്പിയും കൂടെയുണ്ടേ
പൂങ്കാവുകളെല്ലാം പൂവണിഞ്ഞേ
പൂവായ പൂവെല്ലാം പുഞ്ചിരിച്ചേ
ഓണം വന്നോണം വന്നോണം വന്നേ
ഓമനത്തുമ്പികൾ പാറിവന്നേ.

ശ്രീകുമാരി. പി

ആനുകാലികങ്ങളിൽ കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് . ശ്രീനാരായണ പബ്ലിക് സ്കൂൾ പാവുമ്പയിലെ അധ്യാപിക. നവഭാവന ചാരിറ്റബിൾ ട്രസ്റ്റ് അവാർഡും സമന്വയ കാവ്യ പ്രഭാ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.

ഒരാഴ്ച മുൻപ് പുറത്ത് വന്ന യുകെയിലെ ജി സി എസ് ഇ റിസൾട്ട് ഒട്ടേറെ മലയാളി വിദ്യാർത്ഥികൾക്ക് അഭിമാനാർഹമായ വിജയമാണ് സമ്മാനിച്ചത്. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നും മികച്ച വിജയം കരസ്ഥമാക്കിയ മലയാളി വിദ്യാർത്ഥികളുടെ നിരവധി വാർത്തകൾ മലയാളം യുകെ പ്രസിദ്ധീകരിച്ചിരുന്നു. ഈ ഗണത്തിലേക്ക് മറ്റൊരു വിജയ ഗാഥ കൂടി എഴുതിച്ചേർത്തിരിക്കുകയാണ് വെയിൽസിലെ സ്വാൻസിയിൽ നിന്ന് അക്സ സന്തോഷ് എന്ന മിടുമിടുക്കി.

പതിനൊന്ന് വിഷയങ്ങളിൽ എ സ്റ്റാറും ഒരു വിഷയത്തിൽ ഡിസ്റ്റിങ്ങ്ഷനും ഉൾപ്പെടെ ത്രസിപ്പിക്കുന്ന വിജയമാണ് അക്സ സന്തോഷ് കരസ്ഥമാക്കിയത്. സ്വാൻസിയിലെ ബിഷപ്പ് വോഗൻ സ്‌കൂളിലാണ് അക്സ ജി സി എസ് സി പൂർത്തിയാക്കിയത്. തുടർന്നും ഇതേ സ്‌കൂളിൽ തന്നെ എ ലെവൽ പഠിക്കാൻ ഒരുങ്ങുകയാണ് അക്സ ഇപ്പോൾ. ബയോളജി, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഹെൽത്ത് ആന്റ് സോഷ്യൽ കെയർ എന്നീ വിഷയങ്ങൾ ആണ് എ ലെവൽ പഠനത്തിനു അക്സ തെരഞ്ഞെടുത്തിരിക്കുന്നത്.

ബ്രിഡ്‌ജെന്റ് പ്രിൻസസ് ഓഫ് വെയിൽസ് ഹോസ്പിറ്റലിൽ  മെയിന്റനൻസ് വിഭാഗത്തിൽ ടെക്‌നീഷ്യൻ ആണ് അക്സയുടെ പിതാവ് സന്തോഷ് മാത്യു. മാതാവ് റിനി സന്തോഷ് സ്വാൻസിയിലെ മോറിസ്ടൻ ഹോസ്പിറ്റലിൽ മൈനർ ഇഞ്ചുറി യൂണിറ്റ് വിഭാഗത്തിൽ ബാന്റ് സെവൻ നഴ്സ് ആണ്. പത്തനംതിട്ട കോഴഞ്ചേരി പ്ലാത്താനത്ത് കുടുംബാംഗമായ സന്തോഷും കുടുംബവും പതിനെട്ട് വർഷങ്ങൾക്ക് മുൻപ് ആണ് യുകെയിൽ എത്തിയത് . അക്സയുടെ സഹോദരി അലീഷ്യ സന്തോഷ് സ്വാൻസി ബിഷപ്പ് വോഗൻ സ്‌കൂളിൽ പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയും സഹോദരൻ അഡോൺ മാത്യു സന്തോഷ് സെന്റ് ജോസഫ്‌സ് കാത്തലിക് സ്‌കൂൾ അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിയും ആണ്.

അക്സ സന്തോഷ് നേടിയ മികച്ച വിജയത്തിൽ മലയാളം യുകെ ന്യൂസ് ടീമിന്റെ അഭിനന്ദനങ്ങൾ

സ്കൈ ഡൈവിങ്ങിനിടെ താഴേക്ക് പതിച്ച് ടിക്ടോക് താരത്തിന് ദാരുണാന്ത്യം. താന്യ പർദാസി(21) ആണ് മരണപ്പെട്ടത്. കാനഡയിലെ ഒൻഡാരിയോയിൽ സ്കൈഡൈവിങ്ങിനിടെയായിരുന്നു അപകടം. പാരച്യൂട്ട് തുറക്കാൻ വൈകിയതിനെ തുടർന്ന് താഴേക്ക് പതിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

നിലത്തു പതിച്ച താനിയയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ല. ഒൻഡാരിയോയിൽ ആദ്യ സോളോ സ്കൈഡിവിങ്ങിന് എത്തിയതായിരുന്നു താന്യ. സ്കൈഡിവിങ്ങിനിടെ റിസർവ് പാരച്യൂട്ട് വീർക്കാൻ അനുവദിക്കാത്ത വളരെ താഴ്ന്ന ഉയരത്തിൽപാരച്യൂട്ട് തുറന്നതാണ് അപകടത്തിന് കാരണം.

വ്യവസായിയും സിനിമാമേഖലയിലെ പണമിടപാടുകാരനുമായ ഭാസ്‌കരന്റെ മൃതദേഹം പ്ലാസ്റ്റിക് ബാഗില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒരാളെ ഞായറാഴ്ച അറസ്റ്റുചെയ്തു. ഭാസ്‌കരന് സ്ത്രീകളെ എത്തിച്ചുനല്‍കിയിരുന്ന ഗണേശന്‍ എന്നയാളാണ് അറസ്റ്റിലായതെന്ന് വിരുഗമ്പാക്കം പോലീസ് അറിയിച്ചു.

ശനിയാഴ്ച രാവിലെ ശുചീകരണ ജോലികള്‍ക്കായെത്തിയ നഗരസഭാ ജീവനക്കാരാണ് കൂവം നദിയോടുചേര്‍ന്ന് ചിന്മയനഗറില്‍ പ്ലാസ്റ്റിക് ബാഗ് കണ്ടെത്തിയത്. ഉള്ളില്‍ മൃതദേഹമാണെന്ന് മനസ്സിലായപ്പോള്‍ അവര്‍ പോലീസിലറിയിച്ചു. കൈകാലുകള്‍ കെട്ടി, വായില്‍ തുണിതിരുകിയ നിലയിലായിരുന്നു മൃതദേഹം. വിരുഗമ്പാക്കം പോലീസ് നടത്തിയ പരിശോധനയിലാണ് മരിച്ചത് ചെന്നൈയിലെ വ്യവസായിയും പണമിടപാടുകാരനുമായ ഭാസ്‌കരനാണെന്ന് തിരിച്ചറിഞ്ഞത്.

വെള്ളിയാഴ്ച വൈകീട്ട് ഗണേശനെ കാണാനാണ് ഭാസ്‌കരന്‍ പോയതെന്ന് പോലീസ് പറയുന്നു. പെണ്‍വാണിഭസംഘത്തിലെ കണ്ണിയായ ഗണേശന്‍ രണ്ടുവര്‍ഷമായി ഭാസ്‌കരന് സ്ത്രീകളെ എത്തിച്ചുകൊടുത്തിരുന്നു. വെള്ളിയാഴ്ച രാത്രി ഗണേശന്റെ വീട്ടില്‍വെച്ച് ഏതോ സ്ത്രീയെച്ചൊല്ലി ഇരുവരും തമ്മില്‍ വഴക്കുണ്ടായി. മദ്യലഹരിയിലായിരുന്ന ഭാസ്‌കരനെ ഗണേശന്‍ തലയ്ക്കടിച്ചുകൊന്നശേഷം മൃതദേഹം പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് കൂവം നദിയില്‍ ഉപേക്ഷിക്കുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് രണ്ടു സ്ത്രീകളെ ചോദ്യംചെയ്തുവരുകയാണ്. മൃതദേഹം കണ്ടെത്തിയ സ്ഥലത്തെ സി.സി.ടി.വി. ദൃശ്യങ്ങളും ഭാസ്‌കരന്റെ എ.ടി.എം. കാര്‍ഡുപയോഗിച്ച് പണം പിന്‍വലിച്ച സ്ഥലത്തുനിന്നുള്ള ദൃശ്യങ്ങളുമാണ് അന്വേഷണം ഗണേശനിലേക്കു നയിച്ചത്. സെപ്റ്റംബര്‍ രണ്ടിനുശേഷം ഭാസ്‌കരന്റെ ബാങ്ക് അക്കൗണ്ടില്‍നിന്ന് ലക്ഷങ്ങള്‍ പിന്‍വലിച്ചിരുന്നു. കൊലപാതകം നടന്ന ദിവസം 20,000 രൂപ പിന്‍വലിച്ചിട്ടുണ്ട്. ആറു സംഘങ്ങളായാണ് പോലീസ് കേസന്വേഷിച്ചത്.

ബോട്ട് മാര്‍ഗ്ഗം ഓസ്ട്രേലിയയിലേക്ക് കടക്കാന്‍ ശ്രമിച്ച 11പേര്‍ കൊല്ലത്ത് പിടിയിലായി. ഇതില്‍ 2 പേര്‍ ശ്രീലങ്കന്‍ സ്വദേശികളും 9 പേര്‍ തമിഴ്നാട്ടിലെ ശ്രീലങ്കന്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ നിന്നുള്ളവരുമാണ്. കൂടുതല്‍ പേര്‍ കൊല്ലത്ത് എത്തിയതായാണ് സൂചന. ലോഡ്ജില്‍ നിന്നും കസ്റ്റഡിയിലെടുത്ത ഇവരെ കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെത്തിച്ചു.് ക്യു ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ഇവരെ ചോദ്യം ചെയ്ത് വരികയാണ്.

ആഗസ്റ്റ് 19 ന് ശ്രീലങ്കയില്‍ നിന്നും രണ്ട് പേര്‍ ചെന്നൈയില്‍ ടൂറിസ്റ്റ് വിസയില്‍ എത്തിയിരുന്നു. എന്നാല്‍ പിന്നീട് ഇവരെ കാണാതായി. ഇവരെക്കുറിച്ച് തമിഴ്‌നാട് ക്യൂബ്രാഞ്ച് തമിഴ്‌നാട്ടിലും അയല്‍സംസ്ഥാനങ്ങളിലും അന്വേഷണം ആരംഭിച്ചിരുന്നു.

ഇതിന്റെ ഭാഗമായി കൊല്ലം നഗരത്തിലെ വിവിധ ലോഡ്ജുകളില്‍ പൊലീസ് നടത്തിയ തെരച്ചിലിലാണ് 11 ശ്രീലങ്കന്‍ പൗരന്‍മാര്‍ അറസ്റ്റിലായത്. മൂന്നുമുറികളിലായാണ് ഇവര്‍ കഴിഞ്ഞിരുന്നത്. തമിഴ് നാട്ടിലെ ഏജന്റിന്റെ നിര്‍ദേശപ്രകാരമാണ് കൊല്ലത്തെത്തിയത് എന്നാണ് പിടിയിലായവര്‍ പൊലീസിനോട് പറഞ്ഞത്.

സംഘത്തില്‍കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്നാണ് നിഗമനം.85 പേരോളം സംഘത്തിലുണ്ടാകുമെന്നാണ് കരുതുന്നത്. ഇതിന് പുറമെ ഈ ഹോട്ടലിലേക്ക് ഒമ്പതുപേര്‍ എത്തിയിരുന്നെന്നും മുറി ഇഷ്ടപ്പെടാത്തതിനാല്‍ തിരിച്ചുപോയെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

Copyright © . All rights reserved