നടന്‍ ബാലയെക്കുറിച്ചുള്ള രമേശ് പിഷാരടിയുടെയും ടിനി ടോമിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. 2012ല്‍ ബാല തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘ഹിറ്റ് ലിസ്റ്റ്’ എന്ന സിനിമയിലേക്ക് തന്നെ അഭിനയിക്കാന്‍ ക്ഷണിച്ചതും അന്നുണ്ടായ രസകരമായ ഓര്‍മകളുമാണ് തമാശ രൂപേണ ഒരു റിയാലിറ്റി ഷോയിലൂടെ ഇരുവരും പങ്കുവച്ചത്. ഇപ്പോഴിതാ സംഭവത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ബാല. ടിനി ടോമിനെ തനിക്ക് കൊല്ലാനുള്ള ദേഷ്യമുണ്ടെന്നും തന്റെ ഓണം അദ്ദേഹം കുളമാക്കിയെന്നുമാണ് ബാലയുടെ രസകരമായ പ്രതികരണം. എന്നാൽ തന്നെ ഏറ്റവും മനോഹരമായി അനുകരിച്ചത് ടിനി ടോം ആണെന്നും അതിൽ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
‘ടിനി എന്നെ വിളിച്ചപ്പോൾ ഞാൻ ഭയങ്കര ദേഷ്യത്തിലായിരുന്നു. ടിനി പറഞ്ഞത് ഒട്ടും ഇഷ്ടമായില്ല. ഏറ്റവും കൂടുതൽ ആളുകൾ എന്നെയാണ് സൈബർ ആക്രമണം നടത്തിയത്. എല്ലാ ആർട്ടിസ്റ്റുകളും ഇത് ഷെയർ ചെയ്തുകൊണ്ടിരിക്കുകയാണ്. ഇവിടെ ഇരുന്നു കാണുമ്പോൾ മനസിലാകില്ല. സത്യത്തിൽ എല്ലാവർക്കും സൈബർ അറ്റാക്ക് കിട്ടുന്നുണ്ട്. എന്തായാലും ഈ ഓണം ചെന്നൈയിൽ തന്നെ നിൽക്കാനാണ് ഞാൻ തീരുമാനിച്ചത്. ഇപ്പോൾ ഞാൻ ഫേസ്ബുക്കിൽ എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ എന്ന് പറഞ്ഞാൽ എനിക്ക് തിരിച്ചുകിട്ടാൻ പോകുന്നത് പ്രിത്തിരാജ്, അണുപ് മേനോൻ, ഉണ്ണി മുകുന്ദൻ, ലെമന്‍ ടീ എന്നായിരിക്കും. അതിനേക്കാളും നല്ലത് ചെന്നൈയിലിരിക്കുന്നതാണ് എന്നത് കൊണ്ട് ഞാൻ തിരിച്ചെത്തി. എന്റെ ഓണം നശിപ്പിച്ച ടിനി ടോമുക്ക് വളരെ വളരെ വളരെ നന്ദി. അടുത്ത കൊല്ലം ഓണത്തിന് ടിനി ടോം പോലെ മിമിക്രി ചെയ്തിട്ട് നിങ്ങളുടെ ഓണം കുളമാക്കിയിരിക്കും’, ബാല പറഞ്ഞു.
ഷെഫീക്കിന്റെ സന്തോഷം എന്ന സിനിമയിലാണ് താൻ അവസാനമായി അഭിനയിച്ചതെന്നും ആ ചിത്രത്തിന്റെ ഭാഗമാകാൻ കാരണം ഇത്തരം ട്രോളുകൾ ആണെന്നും ബാല വ്യക്തമാക്കി. ‘ഷെഫീക്കിന്റെ സന്തോഷം എന്ന സിനിമയിലെ കഥാപാത്രം ലഭിച്ചത്, പറഞ്ഞാൽ അത്ഭുതപ്പെട്ടുപോകും, മോൻസൺ കേസിൽ ഭയങ്കര ദേഷ്യത്തിൽ ‘ദിസ് ഈസ് റാങ്ങ് കൊഞ്ചം ലാജിക്കലാ തിങ്ക് പണ്ണുങ്ക സാർ’ എന്ന് പറയുന്നുണ്ട്. ഉണ്ണി മുകുന്ദൻ എന്നെ വിളിച്ചിട്ട് പറഞ്ഞു, സെയിം പാറ്റേണിൽ മിക്സ് ആക്കാൻ ബാലയ്ക്ക് അറിയാം. തമിഴിൽ മലയാളം മിക്സ് ചെയ്തു അതെ ടോണിൽ പറയണം എന്ന് പറഞ്ഞു. അപ്പോൾ തന്നെ എനിക്ക് മനസിലായി ഇത് ഫുൾ ടൈം എന്റർടെയ്നർ ആയിരിക്കുമെന്ന്. സംവിധായകൻ എന്നോട് പറഞ്ഞു ബാലയ്ക്കുള്ളിൽ വലിയൊരു കോമഡി സെൻസുണ്ട്. ഇത്രയും കാലം ആരും തിരിച്ചറിഞ്ഞില്ല. അത് നമ്മൾ പുറത്തുകൊണ്ടുവരുമെന്ന്. ആദ്യ ദിനം മുതൽ അവസാനം വരെ ഞാൻ സെറ്റിൽ ഉണ്ടായിരുന്നു. ഞാൻ തന്നെയാണ് ഡബ് ചെയ്തത്’, ബാല പറഞ്ഞു.
‘ടിനിയേക്കാൾ രമേശ് പിഷാരടിയോടാണ് ദേഷ്യം. എനിക്ക് അറിയാം കോമഡിക്ക് വേണ്ടി നിങ്ങൾ കള്ളത്തരം പറയുകയാണ് എന്ന്. അപ്പോൾ പിഷാരടി സത്യമെന്ന പോലെ റിയാക്ഷൻ കൊടുക്കുന്നുണ്ട്. ആരെ ആദ്യം കൊല്ലണം എന്ന സംശയമുണ്ട്. എന്ത് പറഞ്ഞാലും എന്റെ മർഡർ പ്ലാൻ ഞാൻ വിടില്ല’ എന്നും നടൻ പറഞ്ഞു. തന്നെ മികച്ച രീതിയിലാണ് ടിനി ടോം അനുകരിച്ചതെന്നും അതൊരു ഭാഗ്യമെന്നും നടൻ വ്യക്തമാക്കി. ‘നടൻ ബാല സാറിനെപ്പോലെ എന്ന് പറഞ്ഞ് പിള്ളേര് സ്റ്റേജിൽ സംസാരിക്കാറുണ്ട്. എനിക്ക് കേൾക്കാൻ പോലും പറ്റില്ല. ഇതാണോ ഞാൻ. പക്ഷെ നിയർ പെർഫെക്ഷനിൽ ഞാൻ കേട്ടപ്പോൾ ആ ഒരു കാര്യത്തിൽ സന്തോഷമുണ്ട്. അതൊരു ഭാഗ്യം തന്നെയാണ്. ഇതുവരെ ആരും ഇങ്ങനെ സംസാരിച്ചിട്ടില്ല. ഒരു കലാകാരൻ എന്ന് പറയുമ്പോൾ മറ്റൊരാളുടെ ശബ്ദമെടുത്ത് നിയർ പെർഫെക്ഷൻ കൊടുക്കുന്നത് സന്തോഷം തന്നെയാണ്. ഒരു കാര്യം ഉറപ്പാണ് എന്റെ വോയിസ് എന്റെ കണ്ടു ആരും പഠിക്കാൻ പോകുന്നില്ല. എന്റെ വോയിസ് നിങ്ങളുടെ കണ്ടു ആളുകൾ പഠിക്കും’ ബാല കൂട്ടിച്ചേർത്തു.
ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറി ഇന്ത്യ. ബ്രിട്ടനെ ആറാം സ്ഥാനത്തേക്കു പിന്തള്ളിയാണ് ഇന്ത്യ നേട്ടം കൈവരിച്ചത്. ഈ വർഷം രാജ്യം 7 ശതമാനത്തിലേറെ വളർച്ച നേടുമെന്നാണു പ്രതീക്ഷ. 2021ന്റെ അവസാന മൂന്നു മാസങ്ങളിലുണ്ടായ നേട്ടങ്ങളാണ് ഇന്ത്യയ്ക്കു കരുത്തായതെന്നു ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു.
മാർച്ചിൽ അവസാനിച്ച അവസാന പാദത്തിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ മൂല്യം 854.7 ബില്യൻ ഡോളറായിരുന്നു. യുകെയിൽ ഇത് 814 ബില്യൻ ഡോളറും. ഒന്നാം സ്ഥാനത്തുള്ള യുഎസിന് 25,350 ബില്യൻ ഡോളറാണു അവസാന പാദത്തിലെ മൂല്യമെന്നാണു രാജ്യാന്തര നാണ്യനിധിയുടെ കണക്ക്. അവസാന ദിവസത്തിലെ ഡോളർ വിനിമയ നിരക്ക് അടിസ്ഥാനമാക്കിയാണ് ഇത് കണക്കാക്കുക. ബ്രിട്ടനിൽ ജീവിതച്ചെലവ് കൂടിയ സമയത്താണ് ഇന്ത്യയുടെ മുന്നേറ്റം. സമ്പദ്‌വ്യവസ്ഥയുടെ കാര്യത്തിൽ 2019ലും ഇന്ത്യ യുകെയെ മറികടന്നിരുന്നു.
ആദ്യപാദ വളർച്ചനിരക്ക് പ്രതീക്ഷയ്ക്കൊത്ത് ഉയരാത്തതിനാൽ എസ്ബിഐ റിസർച്ച്, മൂഡീസ് ഇൻവെസ്റ്റേഴ്സ് സർവീസ് അടക്കമുള്ളവ ഇന്ത്യയുടെ ഈ സാമ്പത്തികവർഷത്തെ വളർച്ചാനിരക്ക് അനുമാനം വെട്ടിക്കുറച്ചതിനു പിന്നാലെയാണ് യുകെയെ പിന്തള്ളിയ വിവരം പുറത്തുവരുന്നത്. 7.5% ആയിരുന്ന അനുമാനം 6.8 ശതമാനമായിട്ടാണ് എസ്ബിഐ റിസർച്ച് കുറച്ചത്. മൂഡീസ് 8.8 ശതമാനത്തിൽ നിന്ന് 7.7 ശതമാനമായി കുറച്ചു. രാജ്യം രേഖപ്പെടുത്തിയ ആദ്യപാദ സാമ്പത്തികവളർച്ച 13.5% ആണ്. റിസർവ് ബാങ്കിന്റെ അനുമാനം 16.2 ശതമാനമായിരുന്നു.
നോര്‍ത്ത് കരോലൈനയിലെ പാറ്റി ഹെര്‍ണാണ്ടസ്-കാര്‍ലോസ് ദമ്പതികളാണ് 17ാമത്തെ കുഞ്ഞിനെ കാത്തിരിക്കുന്നത്.ഇവരുടെ 16-ാമത്തെ കുട്ടിക്ക് ഒരു വയസ്സാണ്പ്രായം. പാറ്റി ഹെര്‍ണാണ്ടസ്-കാര്‍ലോസ് ദമ്പതികള്‍ക്ക് 20 കുട്ടികള്‍ വേണമെന്നാണ് ആഗ്രഹം.
16 കുട്ടികളുടെയും പേരിന്റെ തുടക്കം സി എന്ന അക്ഷരത്തിലാണ് തുടങ്ങുന്നതെന്നും പ്രത്യേകത ഉണ്ട്.16 മക്കളില്‍ മൂന്നിരട്ടകളുണ്ട്. പെണ്‍കുഞ്ഞുങ്ങള്‍ക്കാണ് കുടുംബത്തില്‍ ആധിപത്യം. 10 പെണ്‍കുട്ടികളാണ് ഇവര്‍ക്ക്.
കാര്‍ലോസ് ജൂനിയര്‍ (14 വയസ്) ആണ് മക്കളില്‍ മുതിര്‍ന്നയാള്‍. ക്രിസ്റ്റഫര്‍(13),കാര്‍ല(11), കെയ്ത്‌ലിന്‍ (11),ക്രീസ്റ്റീന്‍(10),ചെല്‍സി(10), ക്രിസ്റ്റീന(9),കാല്‍വിന്‍(7),കാതറിന്‍(7),
കാലെബ്(5),കരോലൈന്‍(5), കാമില(4),കരോള്‍(4),ചാര്‍ലട്ട്(3), ക്രിസ്റ്റല്‍(2), ക്ലെടോണ്‍(1) എന്നിവരാണ് മക്കള്‍.
2023 മാര്‍ച്ചിലാണ് ഇവരുടെ 17ാമത്തെ കുഞ്ഞിന്റെ ഡെലിവറി സമയം. താനിപ്പോള്‍ 13 ആഴ്ച ഗര്‍ഭിണി ആണെന്നും ആണ്‍കുട്ടിയാണ് ഉള്ളിലെന്നും പാറ്റി ഒരു അഭിമുഖത്തില്‍ പറയുന്നു.
കഴിഞ്ഞ 14 വര്‍ഷത്തെ ജീവിതത്തില്‍ കൂടുതല്‍ നാളുകളും ഞാന്‍ ഗര്‍ഭിണിയായിരുന്നു.
അതില്‍ അഭിമാനിക്കുകയും സന്തോഷിക്കുകയും ചെയ്യുന്നു. കഴിഞ്ഞ വര്‍ഷം മെയ് മാസത്തിലാണ് പാറ്റി 16-ാമത്തെ കുഞ്ഞിന് ഗര്‍ഭം നല്‍കിയത്.
20 കുട്ടികള്‍ വേണമെന്നാണ് ആഗ്രഹം. ഇനി മൂന്ന് ആണ്‍കുട്ടികള്‍ വേണം. അപ്പോള്‍ 10 പെണ്ണും 10 ആണും ആകുമെന്നും പാറ്റി പറയുന്നു. ഗര്‍ഭനിരോധനം ആഗ്രഹിക്കുന്നില്ലെന്നും ദമ്പതികള്‍ പറയുന്നു.
മോഡലിംഗ് രംഗത്ത് നിന്ന് സിനിമാ ലോകത്തേക്ക് എത്തി ശ്രദ്ധേയായ നടിയാണ് മറീന മൈക്കിള്‍ കുരിശിങ്കല്‍. 2014-ല്‍ സംസാരം ആരോഗ്യത്തിന് ഹാനീകരം എന്ന സിനിമയിലൂടെയാണ് തുടക്കമിട്ടത്.
തന്റെ അച്ഛന്റെ മരണവാര്‍ത്തയെ കുറിച്ച് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ് താരം. അച്ഛന്റെ ശരീരം മെഡിക്കല്‍ കോളേജിന് നല്‍കിയെന്നും പറഞ്ഞാണ് താരത്തിന്റെ കുറിപ്പ്. എനിക്ക് എന്റെ സ്വന്തം സൂപ്പര്‍ ഹീറോയെ കിട്ടിയെന്ന് പറഞ്ഞാണ് മറീനയുടെ പോസ്റ്റ്. മെഡിക്കല്‍ വിദ്യാര്‍ഥികളുടെ പഠനത്തിന് ശരീരം വിട്ടുനല്‍കിയിരിക്കുകയാണ്.
‘ഇന്ന് എന്റെ ജീവിതത്തിലെ ഏറ്റവും അഭിമാനകരമായ ദിവസമാണ്. എന്റെ പ്രിയപ്പെട്ട പപ്പ തന്റെ ശരീരം മെഡിക്കല്‍ കോളേജിന് ദാനം ചെയ്തു. എനിക്ക് എന്റെ സ്വന്തം ഒരു സൂപ്പര്‍ ഹീറോയെ കിട്ടി, അദ്ദേഹത്തിന്റെ പേര് മൈക്കിള്‍ കുരിശിങ്കല്‍’, അച്ഛന്റെ ശരീരം കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് അനാട്ടമി വിഭാഗത്തിന് കൈമാറിയ സാക്ഷ്യ പത്രം പങ്കുവെച്ച് മറീന ഇന്‍സ്റ്റയില്‍ കുറിച്ചു.
ആഗസ്റ്റ് 2, വെള്ളിയാഴ്ചയായിരുന്നു മറീനയുടെ പിതാവ് മൈക്കിളിന്റെ മരണം സംഭവിച്ചത്. ഇക്കഴിഞ്ഞ ജൂണില്‍ പിതൃദിനത്തില്‍ ആശുപത്രി കിടക്കയില്‍ കഴിയുന്ന അച്ഛന്റെ ചിത്രം മറീന സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരുന്നു.
ഹരം, അമര്‍ അക്ബര്‍ അന്തോണി, മുംബൈ ടാക്‌സി, ഹാപ്പി വെഡിങ്ങ്, ചങ്ക്സ്, ഇര, നാം, പെങ്ങളില, വികൃതി, കുമ്പാരീസ് തുടങ്ങിയ സിനിമകളില്‍ മറീന ശ്രദ്ധിക്കപ്പെട്ടിരുന്നു.
ചങ്ക്സ് എന്ന സിനിമയില്‍ 100 കിലോമീറ്ററിലധികം വേഗതയില്‍ ബുള്ളറ്റ് മോട്ടോര്‍സൈക്കിള്‍ പറത്തി ഒരു ടോംബോയ് കാരക്ടര്‍ ചെയ്ത് ശ്രദ്ധ നേടി.
കേരള കള്‍ച്ചറല്‍ സൊസൈറ്റി ഓഫ് മെട്രോപൊളിറ്റന്‍ വാഷിങ്ടണ്‍ന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന സ്റ്റാർസ് ആന്‍ഡ് സ്‌ട്രൈപ് സ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേക്ക് ഹൃസ്വചിത്രങ്ങള്‍ ക്ഷണിക്കുന്നു. രണ്ടായിരത്തിപതിനെട്ട് ജനുവരി ഒന്നിനുശേഷം നിര്‍മിച്ച പതിനഞ്ചു മിനിറ്റില്‍ താഴെയുള്ള ഹൃസ്വ ചിത്രങ്ങളും രണ്ട് മിനിറ്റില്‍ താഴെയുള്ള മൈക്രോ ഷോര്‍ട്ട് ചിത്രങ്ങളും ചലച്ചിത്രലോത്സവത്തിലേക്ക് അയക്കാവുന്നതാണ്. ഇന്ത്യന്‍ ഭാഷകളിലും അന്തരാഷ്ട്ര ഭാഷകളിലും ഉള്ള ചലച്ചിത്രങ്ങള്‍ ഈ വര്‍ഷത്തെ മത്സരത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
2022 ഒക്ടോബര്‍ 31 ആണ് ചലച്ചിത്രങ്ങള്‍ ലഭിക്കേണ്ട അവസാനതീയതി. Indian Micro Shorts, Indian Short Movies, Global Micro Shorts, Global Short Movies എന്നിങ്ങനെ നാല് വിഭാഗങ്ങളിലായാണ് മത്സരം നടക്കുക. സമ്മാനാര്‍ഹമായ ചിത്രങ്ങള്‍ക്ക് 2022 ഡിസംബര്‍ 17 നു മെട്രോ വാഷിങ്ടണ്‍ പ്രദേശത്തു നടക്കുന്ന അവാര്‍ഡ് ഷോയില്‍ വച്ചു പുരസ്‌കാരങ്ങള്‍ നല്‍കുന്നതാണ്. സിനിമാപ്രേമികള്‍ക്കും വളര്‍ന്നുവരുന്ന സിനിമനിര്‍മ്മാതാക്കള്‍ക്കും SSIF വേറിട്ട ഒരു അനുഭവമായിരിക്കുമെന്ന് ചലച്ചിത്രോത്സവത്തിന്റെ സംഘാടകര്‍ അവകാശപ്പെടുന്നു.
SSIFF-2022 ചലച്ചിത്രോത്സവത്തെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ https//starsnstripes.kcsmw.org/ എന്ന വെബ്സൈറ്റില്‍ നിന്നും ലഭിക്കുന്നതാണ് .
ശ്രീനിവാസൻ്‍റെ ഏറ്റവും നല്ല സ്വഭാവവും ഏറ്റവും മോശം സ്വഭാവും ഒന്നാണ് എന്ന് തുറന്ന് പറഞ്ഞ് മകൻ ധ്യാൻ ശ്രീനിവാസൻ. അഭിമുഖത്തിനിടെയാണ് ധ്യാൻ ഇതേക്കുറിച്ച് സംസാരിച്ചത്.
അച്ഛൻ്‍റെ ഏറ്റവും നല്ല സ്വഭാവം ഏതാണെന്ന അവതാരകൻ്റെ ചോദ്യത്തിന്
ഉള്ള കാര്യം മുഖത്ത് നോക്കി പറയുന്ന സ്ട്രെയിറ്റ് ഫോർവേഡാണ് അച്ഛന്റെ ഏറ്റവും നല്ലതും മോശവുമായ സ്വഭാവമെന്നാണ് ധ്യാൻ മറുപടി നൽകിയത്. പേഴ്സണലി വരുമ്പോൾ പലർക്കും അത് ഫീലാകുവെന്നും എന്നാൽ അതാണ് നല്ലതെന്നും അദ്ദേഹം കൂട്ടിച്ചർത്തു.
അച്ഛൻ പറഞ്ഞതിൽ തനിക്ക് ഏറ്റവും വിഷമം വന്ന പരാമർഷം താനൊരിക്കലും സിനിമയിൽ വരില്ലെന്ന് പറഞ്ഞതായിരുന്നു. അത് തനിക്ക് ഒരുപാട് വിഷമം വന്നിരുന്നു. എന്നാൽ താൻ സിനിമയിലെത്തിയെപ്പോൾ അത് മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തനിക്ക് ഏറ്റവും കൂടുതൽ പരിഗണന നൽകിട്ടുള്ളത് അച്ഛനാണ്. സഹോദരനായ വിനീതിന് പോലും അത്ര പരിഗണന നൽകിട്ടില്ല. അച്ഛനെ പോലെ തന്ന വിനീത് തനിക്ക് സഹോദരനപ്പുറം അച്ഛൻ്റെ സ്ഥാനത്താണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിഴിഞ്ഞത്ത് സമരം കടുപ്പിക്കാനൊരുങ്ങി ലത്തീന്‍ അതിരൂപത. മറ്റന്നാള്‍ മുതല്‍ ഉപവാസ സമരം ആരംഭിക്കും. ഡോ എം സൂസപാക്യം, ഡോ തോമസ് ജെ നെറ്റോ എന്നിവര്‍ തുറമുഖ കവാടത്തില്‍ ഉപവാസമിരിക്കും. വലിയതുറ, കൊച്ചു തോപ്പ് ഇടവകകള്‍ ഇന്ന് പ്രതിഷേധത്തിന് നേതൃത്വം നല്കും.
എന്നാല്‍ സമരം സമാധാനപരമായി മതിയെന്നാണ് നിര്‍ദേശം. തുറമുഖ നിര്‍മാണം നിര്‍ത്തി വച്ച് പഠനമെന്നതുള്‍പ്പെടെ ഏഴ് ആവശ്യങ്ങളില്‍ ഉറച്ചുനില്‍ക്കുകയാണെന്ന് സമരസമിതി വ്യക്തമാക്കി. തീരുമാനങ്ങള്‍ സര്‍ക്കാര്‍ ഉത്തരവായി പ്രസിദ്ധീകരിക്കണമെന്നാണാവശ്യം.
വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിന് പൊലീസ് സംരക്ഷണം നല്‍കാന്‍ ഹൈക്കോടതി ഇന്നലെ ഇടക്കാല ഉത്തരവ് ഇറക്കിയിരുന്നു. പൊലീസിന് സംരക്ഷണം നല്‍കാനായില്ലെങ്കില്‍ കേന്ദ്ര സേനയുടെ സഹായം തേടാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
തുറമുഖ നിര്‍മാണ പ്രവര്‍ത്തനം തടസ്സപ്പെടുത്തി പ്രതിഷേധിക്കാന്‍ സമരക്കാര്‍ക്ക് അവകാശമില്ലെന്നാണ് ഹൈക്കോടതി ഇന്നലെ വ്യക്തമാക്കിയത്. സമാധാനപരമായി മാത്രമേ പ്രതിഷേധിക്കാവു, പദ്ധതി തടസ്സപ്പെടുത്താനോ, പ്രദേശത്ത് അതിക്രമിച്ചു കയറുവാനോ പാടില്ലെന്നും കോടതി ഇടക്കാല ഉത്തരവില്‍ പറഞ്ഞിരുന്നു.
താര സംഘടനയായ ‘അമ്മ’ക്കെതിരെ അന്വേഷണവുമായി സംസ്ഥാന ജിഎസ്ടി വകുപ്പ്. സംഘടനയുടെ രജിസ്ട്രേഷനും നികുതി അടയ്ക്കലുമായി ബന്ധപ്പെട്ട് ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന്റെ മൊഴിയെടുത്തു. കോഴിക്കോട് ജവഹര്‍ നഗറിലെ ജിഎസ്ടി ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് മൊഴിയെടുത്തത്.
സംഘടന ക്ലബാണെന്നായിരുന്നു ജനറല്‍ സെക്രട്ടറി ഇടവേള ബാബു നേരത്തെ അറിയിച്ചിരുന്നത്. തുടര്‍ന്നുള്ള പരിശോധനയില്‍ സംഘടനയ്ക്ക് രജിസ്ട്രേഷന്‍ ഇല്ലെന്ന് വ്യക്തമാകുകയായിരുന്നു. ഇതോടെയാണ് ജിഎസ്ടി വകുപ്പ് അന്വേഷണം ആരംഭിച്ചത്. വിദേശത്തും മറ്റും സംഘടിപ്പിച്ച മെഗാ ഷോകള്‍ക്കുള്‍പ്പെടെ നികുതി അടച്ചിട്ടുണ്ടോ എന്നാണ് അന്വേഷിച്ചത്.
കോടിക്കണക്കിന് രൂപ പ്രതിഫലം വാങ്ങിയാണ് സംഘടന ഷോകള്‍ സംഘടിപ്പിക്കുന്നത് എന്നതിനാല്‍ വന്‍ തുക നികുതി അടയ്ക്കേണ്ടതുണ്ട്. ഇതുസംബന്ധിച്ച ചില രേഖകളും ആവശ്യപ്പെട്ടതായാണ് വിവരം. മറ്റ് ഭാരവാഹികളുടെ മൊഴിയും രേഖപ്പെടുത്തിയേക്കും.
‘അമ്മ’യുടെ വരവുചെലവ് കണക്കുകളെ കുറിച്ചാണ് ചോദിച്ചതെന്ന് ഇടവേള ബാബു മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
പ്രശസ്ത തമിഴ് ഗായകന്‍ ബംബ ബാക്കിയ (49) അന്തരിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
‘പൊന്നിയിന്‍ സെല്‍വന്‍’ എന്ന സിനിമയിലെ ‘പൊന്നി നദി പാക്കണുമേ’ എന്ന ഗാനമാണ് ബംബ അവസാനമായി പാടിയത്. ‘സര്‍ക്കാര്‍’,’യന്തിരന്‍ 2.0′, ‘സര്‍വം താളമയം’, ‘ബിഗില്‍’, ‘ഇരൈവിന്‍ നിഴല്‍’ തുടങ്ങിയവയിലും അദ്ദേഹം പാടിയിരുന്നു.
‘പൊന്നിയിന്‍ സെല്‍വനിലെ ഗാനത്തിന്റെ കണ്‍സേര്‍ട്ട് പതിപ്പിലും ബംബ ബാക്കിയവ് പ്രത്യക്ഷപ്പെട്ടിരുന്നു. എആര്‍ റഹ്‌മാനുവേണ്ടി നിരവധി ഗാനങ്ങള്‍ പാടിയ ഗായകനായിരുന്നു ബംബ. ബംബയുടെ വിയോഗത്തില്‍ എആര്‍ റഹ്‌മാന്‍, ഖദീജ റഹ്‌മാന്‍, സന്തോഷ് ദയാനിധി, ശന്തനു ഭാഗ്യരാജ് തുടങ്ങി നിരവധി പേര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
വീണ്ടും രാജ്യത്തെ ഞെട്ടിച്ച് പീഡനശ്രമം ചെറുത്ത യുവതിയെ ക്രൂരമായി കൊലപ്പെടുത്തി.ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ വെച്ച് ബലാത്സംഗം ചെയ്യാനുള്ള ശ്രമത്തെ എതിര്‍ത്ത യുവതിയെയാണ് ട്രാക്കിലേക്കെറിഞ്ഞ് കൊലപ്പെടുത്തി. ഹരിയാനയിലെ ഫത്തേബാദ് ജില്ലയിലാണ് സംഭവം. കേസിൽ 27കാരനായ പ്രതിയെ പൊലിസ് അറസ്റ്റ് ചെയ്തു.
കൊല്ലപ്പെട്ട യുവതി ഒന്‍പത് വയസ്സുള്ള മകനുമൊത്ത് യാത്ര ചെയ്യുകയായിരുന്നു. ട്രെയിന്‍ ഫത്തേബാദിലെ ടൊഹാന ടൗൺ സ്റ്റേഷനിൽ യുവതിയെ ഭർത്താവ് കാത്തിരിക്കവെയാണ് ട്രെയിനിൽ വെച്ച് ദാരുണ സംഭവം ഉണ്ടായത്. ട്രെയിൻ സ്റ്റേഷനിൽ എത്തിയപ്പോൾ അമ്മ ഒപ്പമില്ലാതെ കരഞ്ഞുകൊണ്ട് നില്‍ക്കുന്ന മകനെ കണ്ട് അച്ഛന്‍ കാര്യം തിരക്കിയപ്പോഴാണ് വിവരം പുറത്ത് അറിഞ്ഞത്.
യുവതിയും മകനും യാത്ര ചെയ്ത കമ്പാര്‍ട്ടുമെന്റില്‍ മൂന്ന് യാത്രക്കാര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ട്രെയിനില്‍ യുവതിയെ കണ്ട പ്രതി ആക്രമിക്കുകയും പുറത്തേക്ക് തള്ളിയിടുകയും ശേഷം ഒപ്പം ചാടുകയും ചെയ്യുകയായിരുന്നൂ. മകന്‍ കരഞ്ഞുകൊണ്ട് തന്റെ അടുത്ത് വന്ന ശേഷം അമ്മയെ ഒരാൾ ട്രെയിനിൽ നിന്നും തല്ലിയിട്ടെന്ന് പറഞ്ഞതായി ഭർത്താവ് പറയുന്നു. തുടർന്ന് ഭർത്താവും റെയ്ൽവേ അധികൃതരും നടത്തിയ തെരച്ചിലിലാണ് ട്രാക്കിൽ നിന്നും മൃതദേഹം കണ്ടെത്തിയത്. കൂടുതൽ അന്വേഷണത്തിൽ 27കാരനായ പ്രതിയെ പോലീസ് അറസ്റ് ചെയ്തു.