ബാലാമണിയായി ജനഹൃദയങ്ങളിൽ ഇടം നേടിയ താരമാണ് നവ്യ നായർ. ഇപ്പോഴിതാ നന്ദനത്തിന്റെ ഷൂട്ടിങ്ങ് സമയത്ത് നവ്യ തന്നെ കൊല്ലാൻ ശ്രമിച്ചിരുന്നെന്ന് സംവിധായകൻ രഞ്ജിത്ത് പറയുന്ന വീഡിയോയാണ് വീണ്ടും സോഷ്യൽ മീഡിയയിൽ വെെറലായി മാറുന്നത്. മുൻപ് നവ്യ അതിഥിയായി എത്തിയപ്പോഴായിരുന്നു ഇക്കാര്യത്തെ കുറിച്ച് രഞ്ജിത്ത് സംസാരിച്ചത്.
നന്ദനത്തിൽ പുതിയ കുട്ടി വേണം എന്ന ചിന്തയിൽ നിന്നാണ് നവ്യ നായരെ കണ്ടെത്തുന്നത്. ആദ്യ സിനിമയായതുകൊണ്ട് തന്നെ നവ്യ ഒരുപാട് വഴക്ക് കേട്ടിരുന്നു. ആ സമയത്ത് നവ്യക്കെന്നെ കൊല്ലാൻ വരെ തോന്നിയിരുന്നെന്നും രഞ്ജിത്ത് പറയുന്നു.
എന്നാൽ സംഭവം അങ്ങനെ അല്ലെന്നാണ് നവ്യ പറയുന്നത്. നന്ദനത്തിലെ ഒരു സീനെടുക്കുന്നതിനിടെയിൽ തന്റെ തെറ്റാല്ലതിരുന്നിട്ടും എല്ലാവരുടെയും മുൻപിൽ വെച്ച് രഞ്ജിത്തേട്ടൻ തന്നെ ഒരുപാട് വഴക്ക് പറഞ്ഞു. തന്നെ സംബന്ധിച്ചിടത്തോളം അന്ന് കുറെ വിഷമം തോന്നിയിരുന്നു.
അപ്പോൾ തന്നെ മേക്കപ്പ് റൂമിൽ പോയി തനിക്ക് വായിൽ തോന്നിയതൊക്കെ വിളിച്ചു പറഞ്ഞു. അത്എ ആരോ തെറ്റാക്കി താൻ മോശമായാണ് അദ്ദേഹത്തെക്കുറിച്ച് സംസാരിച്ചത് എന്ന നിലയില്ർ അദ്ദേഹത്തോട് പറഞ്ഞു. അന്ന് അദ്ദേഹത്തിന് വിഷമായിട്ട് ലൊക്കേഷനിൽ നിന്ന് ഇറങ്ങി പോകുകയും ചെയ്തിരുന്നു.
എന്നാൽ പിന്നീട് ഇത് അറിഞ്ഞ താൻ അദ്ദേഹത്തെ വിളിച്ച് സംസാരിക്കുകയും ചെയ്തിരുന്നു. അത് അല്ലാതെ അദ്ദേഹത്തെ കൊല്ലാൻ ഒന്നും ചിന്തിച്ചിട്ടുപോലുമില്ലെന്നും നവ്യ കൂട്ടിച്ചേർത്തു.
ഹനുമാന്‍ വേഷത്തില്‍ നൃത്തം ചെയ്യുന്നതിനിടെ നടന്‍ കുഴഞ്ഞു വീണ് മരിച്ചു. ഉത്തര്‍പ്രദേശിലെ മെയ്ന്‍പുരിയിലാണ് സംഭവം. രവി ശര്‍മയാണ് മരിച്ചത്.
ഗണേശോത്സവവുമായി ബന്ധപ്പെട്ടായിരുന്നു ഹനുമാന്‍ വേഷത്തില്‍ കലാകാരന്റെ പ്രകടനം.
ഹൃദയാഘാതമാണ് മരണ കാരണം. ഭജന സംഘത്തിലെ കലാകാരനാണ് രവി ശര്‍മ. ഇവരുടെ സംഘത്തിന്റെ പ്രകടനം മെയ്ന്‍പുരിയിലെ കോട്വാലിയിലുള്ള ശിവ ക്ഷേത്രത്തിലാണ് അരങ്ങേറിയിരുന്നത്. പരിപാടിയ്ക്കിടെയാണ് കലാകാരന്‍ കുഴഞ്ഞു വീണത്.
ഭജനയും മറ്റും നടക്കുന്നിനിടെ രവി ശര്‍മ നൃത്തം ചെയ്യുന്നുണ്ട്. അതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. നൃത്തത്തിലെ ഭാഗമാകും എന്ന നിലയില്‍ പലരും അദ്ദേഹം വീണു കിടക്കുന്നത് കാര്യമാക്കുന്നില്ല.
എന്നാല്‍ പിന്നീടാണ് സംഭവം ഗൗരവകരമാണെന്ന് അവിടെയുള്ളവര്‍ക്ക് തോന്നിയത്. പിന്നാലെ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ അപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു.
#मैनपुरी
गणेश मूर्ति पंडाल में युवक नाचते समय बेहोश होकर गिराहनुमान जी का रूप धर नाच रहा था युवक
जिला अस्पताल में डॉक्टरों ने मृत घोषित किया
मैनपुरी सदर कोतवाली के मोहल्ला बंशीगोहरा का मामला@mainpuripolice #HanumanJi #GaneshUtsav #network10 #ekdarpan pic.twitter.com/clHPTZSWm4
— Network10 (@Network10Update) September 4, 2022
മലയാളികളുടെ പ്രിയതാരമാണ് ഭാവന. താരം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെക്കാറുള്ള ചിത്രങ്ങൾക്കും വീഡിയോകൾക്കും മികച്ച പ്രതികരണം ലഭിക്കാറുണ്ട്. ഇപ്പോഴിതാ ഭാവനയ്ക്കൊപ്പം ശിൽപ ബാല, മൃദുല മുരളി, ഷഫ്ന നിസാം എന്നിവർ ചേർന്നൊരുക്കിയ ഇൻസ്റ്റഗ്രാം റീലാണ് വൈറലായിരിക്കുന്നത്.
മുണ്ടും ഷർട്ടും ധരിച്ച് ഡാൻസ് ചെയ്യുന്നതാണ് വീഡിയോ.സൈന്യം എന്ന മമ്മൂട്ടി ചിത്രത്തിലെ ‘ബാഗി ജീൻസും ഷൂസും അണിഞ്ഞ് ടൗണിൽ ചെത്തി നടക്കാം’ എന്ന ഗാനത്തിനൊപ്പമാണ് ഡാൻസ്. ‘ബാഗി ജീൻസും ഷൂസും ലഭ്യമല്ലാത്തതിൽ ക്ഷമിക്കുക’ എന്ന ക്യാപ്ഷനോടെ ശില്പ ബാലയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ഭാവന ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ എന്ന സിനിമയിലാണ് അഭിനയിക്കുന്നത്. ഷറഫുദ്ദീൻ, അശോകൻ, അനാർക്കലി നാസർ, ഷെബിൻ ബെൻസൺ, അഫ്സാന ലക്ഷ്മി തുടങ്ങിയവരും ചിത്രത്തിൽ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രം നവംബർ ആദ്യവാരത്തോടെ തിയേറ്ററുകളിലെത്തും.
View this post on Instagram
ഇടനിലക്കാരൻ വഴി പറഞ്ഞു ഏർപ്പാടാക്കിയ കോൾ ഗേളും ഇടപാടുകാരനും പണത്തെ ചൊല്ലി നടന്ന തർക്കം അക്രമത്തിലായതോടെ വിനോദ സഞ്ചാരിക്ക് ഗുരുതര പരിക്ക്. വിനോദ സഞ്ചാരിയുടെ ഒരു ശരീരാവയവം തന്നെ കോൾ ഗേൾ കടിച്ചു മുറിച്ചെടുത്തു.
കോൾ ഗേളിന്റെ ആക്രമണത്തിൽ ഗുരുതര പരിക്ക് പറ്റിയ വിനോദ സഞ്ചാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മദ്യപിച്ച് ലക്കുകെട്ട യുവതി അമ്പത്തിയഞ്ചുകാരന്റെ ചെവികടിച്ചെടുക്കുകയായിരുന്നു. കടിച്ചെടുത്ത ഭാഗം ഇവർ അങ്ങ് വിഴുങ്ങുകയും ചെയ്യുകയായിരുന്നു.. തായ്‌ലൻഡിലാണ് സംഭവം. കന്നിക കാംടെൺ എന്ന 25 കാരിയാണ് ഈ കൊടും ക്രൂരത ചെയ്തിരിക്കുന്നത്.
അമിതമായി മദ്യപിച്ച കന്നിക മദ്ധ്യവയസ്‌കന്റെ അടുത്തേക്ക് എത്തുകയായിരുന്നു. തുടർന്ന് പ്രകോപനമില്ലാതെ കാത് കടിച്ചെടുത്ത് വിഴുങ്ങി. രക്ഷപ്പെടാൻ ശ്രമിച്ച യുവതിയെ പിന്നീട് പൊലീസ് പിടികൂടി. എന്നാൽ പൊലീസിനെ ചവിട്ടി തൊഴിക്കാൻ ശ്രമിച്ച യുവതിയെ കായികമായി പരിശ്രമിച്ചാണ് പോലീസിന് പിടികൂടാൻ കഴിഞ്ഞത്. ആക്രമണത്തിന് പിന്നിൽ മറ്റെന്തെങ്കിലും കാരണമുണ്ടായെന്ന് അന്വേഷിച്ച് വരികയാണെന്ന് പൊലീസ്.
ടാറ്റാ ഗ്രൂപ്പ് മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്ത്രി (54) റോഡപകടത്തില്‍ കൊല്ലപ്പെട്ടു. ബോംബെക്കടുത്ത പാല്‍ഗാറില്‍ വച്ച് അദ്ദേഹം സഞ്ചരിച്ചിരുന്ന കാര്‍ മീഡിയനിലിടിക്കുകയായിരുന്നു. അഹമ്മദാബാദില്‍ നിന്ന് മുംബെയിലേക്ക് വരികയായിരുന്നു അദ്ദേഹം. അദ്ദേഹം സഞ്ചരിച്ച മെഴ്‌സിഡസ് ബെന്‍സ് കാര്‍ മീഡിയിനിലിടിച്ച് തകര്‍ന്നതായി പൊലീസ് അറിയിച്ചു.
അദ്ദേഹത്തോടൊപ്പം ഡ്രൈവറും മറ്റുരണ്ടുപേരും കാറിലുണ്ടായിരുന്നു അവര്‍ക്കും പരിക്ക് പറ്റിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.റ്റാറ്റാ ഗ്രൂപ്പിന്റെ ആറാമത്തെ ചെയര്‍മാന്‍ ആയിരുന്നു സൈറസ് മിസ്ത്രി. എന്നാല്‍ പിന്നീട് രത്തന്‍ ടാറ്റായുമായുളള അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്ന് സ്ഥാനം രാജിവയ്കുകയായിരുന്നു. എങ്കിലും ഇപ്പോഴും ടാറ്റാ ഗ്രൂപ്പിന്റെ ഏറ്റവും വലിയ ഷെയര്‍ ഹോള്‍ഡര്‍ അദ്ദേഹമായിരുന്നു.
നിര്‍മാണരംഗത്തെ ആഗോള ഭീമനായ പല്ലോന്‍ജി ഗ്രൂപ്പ് ഉടമ പല്ലോന്‍ജി മിസ്ട്രിയുടെ മകനാണ് സെറസ് മിസ്ത്രി. റോഹിഗ ഛഗ്‌ളയാണ ്ഭാര്യ, മക്കള്‍ ഫിറോസ് മിസ്ത്രി, സഹാന്‍ മിസ്ത്രി
റിയാലിറ്റി ഷോയിലൂടെ മിനിസ്‌ക്രീനിൽ എത്തിയ നടിയാണ് മീനാക്ഷി രവീന്ദ്രൻ. അഭിനയത്തിനോപ്പം അവതാരികയായും തിളങ്ങുന്ന മീനാക്ഷി ഇപ്പോഴിത തന്നെ ഏറെ ബുദ്ധിമുട്ടിച്ചിട്ടുള്ള ഒരു അനോണിമസ് ആരാധകനെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ്. അമ്പത് വർഷം വരെ കാത്തിരിക്കുമെന്നൊക്കെ മെസേജ് വന്നിരുന്നുവെന്നും മീനാക്ഷി പറയുന്നു.
ആരാധകരുടെ ശല്യമെന്നല്ല… പറയാൻ തന്നെ പേടിയുള്ള ഒരു അനുഭവമുണ്ടെന്നാണ് മീനാക്ഷി പറയുന്നത്. അയാളെ ആരാധകൻ എന്ന് പോലും വിശേഷിപ്പിക്കാൻ പറ്റില്ല. അതൊരു തരം സ്റ്റോക്കിങായിരുന്നു. ആളുടെ പേരും സ്ഥലവുമൊന്നും താൻ പറയുന്നില്ലെന്നും അവർ പറഞ്ഞു. തന്റെ ചേട്ടനാണ് അയാൾ ആദ്യം മെസേജ് അയച്ചത്. അളിയാ… എന്ന് അഭിസംബോധന ചെയ്ത് തന്നെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞാണ് മെസേജ് അയച്ചത്.
പിന്നീട് തനിക്കും കുറെ മെസേജ് അയച്ചിരുന്നു. വളരെ മോഷമായി നിന്നെ ഓർക്കുമ്പോൾ ഞാൻ തലയിണ കെട്ടിപിടിക്കും.യു ആർ മൈ വൈഫി എന്നൊക്കെയായിരുന്ന മെസേജ്. തന്റെ വീട്ടിലുള്ള എല്ലാവർക്കും മാറി മാറി മെസെജ് അയക്കും. വാലൻ്റൻസ്ഡെ , ദീപാവലി തുടങ്ങി എല്ലാത്തിനും ഗിഫ്റ്റുകൾ അയക്കും.
ഒന്നും താൻ തുറക്കാറില്ലെന്നും തിരിച്ചയക്കാമെന്ന് വിചാരിച്ചാൽ അഡ്രസ് ഇല്ലെന്നും അവർ പറഞ്ഞു. ഒരിക്കൽ അയാളുടെ അമ്മ തന്റെ അമ്മയെ വിളിച്ച് പെണ്ണുകാണാൻ വരട്ടേ എന്ന് വരെ ചോദിച്ചിരുന്നു. ഇപ്പേൾ കല്ല്യാണമില്ലെന്ന് പറഞ്ഞാണ് അമ്മ അന്ന് അവരെ ഒഴിവാക്കിയത് എന്നും മീനാക്ഷി പറഞ്ഞു.
മകന്റെ സഹപാഠിയെ വിഷം കൊടുത്ത് കൊന്ന് 13 വയസ്സുകാരന്റെ അമ്മ.
പുതുച്ചേരിയിലെ കാരയ്ക്കലിലാണ് ദാരുണ സംഭവം. കാരയ്ക്കലിലെ സ്വകാര്യ സ്‌കൂളില്‍ എട്ടാംക്ലാസ് വിദ്യാര്‍ഥിയായ ബാല മണികണ്ഠനാണ് കൊല്ലപ്പെട്ടത്. ബാല മണികണ്ഠന്റെ സഹപാഠിയായ അരുള്‍ മേരിയുടെ അമ്മ സഹായറാണി വിക്ടോറിയയെ പോലീസ് അറസ്റ്റ് ചെയ്തു.
ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുട്ടി ശനിയാഴ്ച രാത്രിയാണ് മരിച്ചത്.
സഹായറാണിയുടെ മകന്‍ അരുള്‍ മേരിയും കൊല്ലപ്പെട്ട ബാലയും ഒരേ ക്ലാസിലെ വിദ്യാര്‍ഥികളാണെന്നും പഠനത്തില്‍ ബാല തന്റെ മകനെക്കാള്‍ മികവ് പുലര്‍ത്തുന്നതാണ് സഹായറാണിയെ കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നും പോലീസ് പറഞ്ഞു. കുട്ടിയ്ക്ക് കുടിക്കാന്‍ നല്‍കിയ ജ്യൂസിലാണ് ഇവര്‍ വിഷം കലര്‍ത്തി നല്‍കിയതെന്നും പോലീസ് അറിയിച്ചു.
കഴിഞ്ഞദിവസം സ്‌കൂളില്‍ വാര്‍ഷികാഘോഷ പരിപാടികളുടെ പരിശീലനത്തിനായി പോയ ബാലമണികണ്ഠന്‍ ഏറെ അവശനായ നിലയിലാണ് വീട്ടിലെത്തിയത്. തുടര്‍ന്ന് അമ്മ കാര്യം തിരക്കിയപ്പോഴാണ് സ്‌കൂളില്‍നിന്ന് വാച്ച്മാന്‍ നല്‍കിയ ജ്യൂസ് കുടിച്ചെന്നും ഇതിന് പിന്നാലെ തളര്‍ന്നുവീണെന്നും കുട്ടി വെളിപ്പെടുത്തിയത്. ഇതോടെ വീട്ടുകാര്‍ കുട്ടിയെ കാരയ്ക്കല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിക്കുകയും വിഷം ഉള്ളില്‍ച്ചെന്നതായി കണ്ടെത്തുകയുമായിരുന്നു.
അതേസമയം, ബാലയുടെ വീട്ടില്‍ നിന്നാണെന്ന് പറഞ്ഞ് ഒരു സ്ത്രീയാണ് ജ്യൂസ് കുപ്പികള്‍ നല്‍കിയതെന്നും അത് ബാലയ്ക്ക് നല്‍കാനാണ് ആവശ്യപ്പെട്ടതെന്ന് ുവാച്ച്മാന്‍ മൊഴി നല്‍കി. സ്‌കൂളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് അരുള്‍ മേരിയുടെ അമ്മയാണ് ജ്യൂസ് കൊണ്ടുവന്ന് നല്‍കിയതെന്ന് കണ്ടെത്തിയത്. ഇതോടെ പ്രതിയെ പോലീസ് പിടികൂടുകയായിരുന്നു.
ക്ലാസിലെ റാങ്കിനായി തന്റെ മകനും ബാലയും തമ്മില്‍ മത്സരമുണ്ടായിരുന്നതായും ബാല തന്റെ മകനെക്കാള്‍ മികവ് പുലര്‍ത്തുന്നതാണ് ഇത്തരമൊരു കുറ്റകൃത്യം നടത്താന്‍ പ്രേരിപ്പിച്ചതെന്നുമാണ് സഹായറാണിയുടെ മൊഴി.
ബാലയുടെ പഠനമികവില്‍ ഏറെ അസ്വസ്ഥയായ സഹായറാണി ജ്യൂസില്‍ വിഷം കലര്‍ത്തി സ്‌കൂളിലേക്ക് വരികയായിരുന്നു. ബാലയുടെ ബന്ധുവാണെന്ന് വാച്ച്മാനോട് സ്വയം പരിചയപ്പെടുത്തിയ ശേഷം ജ്യൂസ് ബാലയ്ക്ക് നല്‍കണമെന്നും ആവശ്യപ്പെട്ടു. ഇതനുസരിച്ചാണ് വാച്ച്മാന്‍ ജ്യൂസ് കുട്ടിയ്ക്ക് നല്‍കിയതെന്നും പോലീസ് പറഞ്ഞു.
68-ാമത് നെഹ്‌റു ട്രോഫി സ്വന്തമാക്കി പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ മഹാദേവിക്കാട് കാട്ടില്‍ തെക്കേതില്‍. 4.30.77 മിനുട്ടിലാണ് കാട്ടില്‍ തെക്കേതില്‍
ഒന്നാം സ്ഥാനം കരസ്ഥമാക്കി ജേതാക്കളായത്.
കാട്ടില്‍ തെക്കേതില്‍ ചുണ്ടന്‍, പുന്നമട ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടന്‍, പൊലീസ് ബോട്ട് ക്ലബ് തുഴഞ്ഞ ചമ്പക്കുളം ചുണ്ടന്‍, കുമരകം കൈപ്പുഴമുട്ട് എന്‍സിഡിസി ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടന്‍ എന്നീ ചുണ്ടന്‍ വള്ളങ്ങളാണ് വള്ളംകളിയുടെ ഫൈനലില്‍ മത്സരിച്ചത്.
രണ്ടു വര്‍ഷത്തിനു ശേഷം എത്തിയ നെഹ്‌റു ട്രോഫി വള്ളംകളി മത്സരത്തെ ആവേശത്തോടെയാണ് ജനം ഏറ്റെടുത്തത്. മന്ത്രി കെഎന്‍ ബാലഗോപാല്‍ നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
ആന്‍ഡമാന്‍ നിക്കോബാര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ റിട്ട. അഡ്മിറല്‍ ഡി കെ ജോഷി മുഖ്യാതിഥിയായിരുന്നു. മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, പി പ്രസാദ് തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ കലക്ടറും നെഹ്‌റു ട്രോഫി സൊസൈറ്റി ചെയര്‍മാനുമായ വി ആര്‍ കൃഷ്ണ തേജ സ്വാഗതം ആശംസിച്ചു. നിശ്ചയിച്ചതിലും 15 മിനിറ്റ് വൈകിയാണ് മത്സരങ്ങള്‍ ആരംഭിച്ചത്.
ശ്രീനാഥ് സദാനന്ദൻ
പണ്ട് തിയറി പഠിപ്പിച്ചിരുന്ന കുര്യാക്കോസ് മാഷിനെ കളിയാക്കാൻ വേണ്ടി സീനിയേഴ്സ് ഉണ്ടാക്കിയ ഒരു കഥയുണ്ട് . പിള്ളേർ ഇക്കോ ഫെമിനിസം എന്താണെന്ന് ചോദിക്കുമ്പോൾ , അത് അറിയാൻ വയ്യാത്ത സാർ ക്ലാസ്സിലെ ജനലരികിൽ ഇരുന്ന ചോറും പാത്രം എടുത്ത് തുറന്നിട്ട് അതിൽ എക്കോ കേൾക്കുന്ന പോലെ ഫെമിനിസം ഫെമിനിസം ഫെമിനിസം എന്ന് പറയും ..എന്നിട്ട് അന്തം വിട്ടിരിക്കുന്ന പിള്ളേരോട് സാർ പറയും ഇതാണ് കുഞ്ഞുങ്ങളേ എക്കോ ഫെമിനിസം ..
കൃത്യമായി ഇക്കോ ഫെമിനിസം എന്താണെന്ന് എനിക്കും അറിയില്ല , പക്ഷേ പ്രകൃതിബന്ധത്തിന്റെ പേരിൽ പലപ്പോഴും ക്രൂശിക്കപ്പെടുമ്പോഴും ആദ്യം ഞാൻ ഓർക്കുന്നത് ഈ കഥയാണ് .
അശോകുമായുള്ള ബന്ധത്തിൽ ഉലച്ചിൽ തുടങ്ങിയിട്ട് ഏറെയായി .ഇപ്പോൾ ഞങ്ങൾ മഞ്ഞുരുകലിന്റെ പാഠങ്ങൾ പഠിക്കുകയാണ് . മൂന്നാമത്തെ സിറ്റിംഗിലും സൈക്കോളജിസ്റ്റിന്റെ മുമ്പിൽ അശോക് നിരത്തിയത് എന്റെ കുറ്റങ്ങളാണ് . നമ്മളെ ബാധിക്കാത്ത കാര്യങ്ങളിൽ ഞാൻ ഓവർ റിയാക്റ്റ് ചെയ്യുന്നു എന്നതാണ് ആദ്യ പരാതി . എന്നെ ബാധിക്കാത്ത ആ കാര്യം ഏതാണ് ? ആ കൃത്രിമ വനം വെട്ടി നിരത്തി ഒരു ബഹുനിലക്കെട്ടിടം ഒരുക്കിയതോ ? അശോക് പിഴുതെറിഞ്ഞ മരങ്ങളിൽ കൂട് കൂട്ടിയ പക്ഷികൾ അന്ന് ചേക്കേറാൻ വന്നപ്പോൾ അവരുടെ കൂട് അവിടെ ഉണ്ടായിരുന്നില്ല . വെട്ടിയിട്ട മരങ്ങൾക്ക് ചുറ്റും കൂട് തേടി പറക്കുന്ന പക്ഷികളുടെ വീഡിയോ സോഷ്യൽ മീഡിയായിൽ വൈറൽ ആയതും പത്രത്തിലെ ക്യൂ ആർ കോഡ് സ്കാൻ ചെയ്ത് ആ വീഡിയോ കണ്ടതും മറക്കാൻ എനിക്കാവില്ല .
ഇനിയുമുണ്ട് എനിക്ക് കുറ്റങ്ങൾ .. ഞാൻ മഴ നനയുന്നത് അശോകിന് ഇഷ്ടമല്ല . എന്റെ ശരീരത്തെക്കുറിച്ചുള്ള ആശങ്കയാണ് അയാൾക്ക് ഉള്ളത് . ഓർക്കണം , എന്റെ ശരീരത്തെക്കുറിച്ച് എന്നേക്കാൾ ബോധ്യം മറ്റൊരാൾക്ക് ഉണ്ടാവുന്നത് എത്ര ഭീകരമായ അവസ്ഥയാണ് .
ബസിൽ സീറ്റ് ഒഴിവ് വന്നപ്പോൾ ഒരു പുരുഷന്റെ ഒപ്പം ഇരുന്നതും മഹാപരാധമായി . പുരുഷന്മാരെല്ലാം വഷളന്മാരാണത്രെ , അശോക് ഒന്നു ചോദിച്ചോട്ടെ , സീറ്റ് ഒഴിഞ്ഞു കിടന്നിട്ടും അവിടെ ഇരിക്കാതെ നിൽക്കാൻ തന്നെ തീരുമാനിക്കുമ്പോഴല്ലേ ആ സീറ്റിൽ ഇരിക്കുന്നയാൾക്ക് ഞാൻ മറ്റൊരു സ്ത്രീ ആകുന്നത് . ഒപ്പം ചെന്നിരുന്നാൽ അയാളുടെ പെങ്ങളെപ്പോലെ ഭാര്യയെപ്പോലെ ഏറെ പരിചിതമായ മറ്റൊരു സ്ത്രീ ശരീരമായി ഞാൻ മാറില്ലേ ?
വിട്ടുകൊടുക്കാൻ ഇന്നും അയാൾ തയ്യാറല്ല , ആരോപണങ്ങൾ കൊണ്ട് അയാൾ എന്നെ പൊതിയുമ്പോൾ എനിക്ക് ഒരു ആശ്വാസമാകുന്നത് ശ്വേതച്ചേച്ചിയാണ് . ചേച്ചി അനുഭവിക്കുന്ന സന്തോഷം എന്നെ എന്നും മോഹിപ്പിക്കാറുണ്ട് . പക്ഷേ ഒരു കടിഞ്ഞാൺ കൊണ്ട് നിയന്ത്രിക്കപ്പെടാൻ അവർ ആഗ്രഹിക്കുന്നത് പോലെ എനിക്ക് എപ്പോഴും തോന്നും . സ്വന്തം ലായത്തെ സ്നേഹിക്കുന്ന കുതിരയാണത്രേ ഓരോ പെണ്ണും . സൂസൻ ഗ്രിഫിന്റെ ഈ തിയറിയും പറഞ്ഞു വരുന്ന ശ്വേത ചേച്ചിയെ ഞാൻ ഓടിക്കാറുണ്ട് . പക്ഷേ ഇപ്പോഴും ഒരു പെരുമഴയത്ത് ഓടിക്കയറാനുള്ള കൂര ശ്വേത ചേച്ചിയുടെ വീട് തന്നെയാണ് .
അശോക് പലതിനും മറുപടികൾ ആഗ്രഹിക്കുന്നുണ്ട് , എന്റെ പ്രകൃതി ബന്ധത്തിന്റെ വേര് എവിടെയാണെന്ന് സൈക്കോളജിസ്റ്റും ചോദിച്ചു . അതേ , കൂടെ പഠിച്ച കൂട്ടുകാർക്ക് പോലും അറിയാത്ത ഒരു പ്രകൃതി ബന്ധം എനിക്കുണ്ട് .
38 വർഷം മുൻപത്തെ ഒരു രാത്രി മുഴുവൻ ഡമ്പിങ് യാർഡിൽ ആ ചോരക്കുഞ്ഞിന്റെ ജീവൻ പിടിച്ചു നിർത്തിയത് പ്രകൃതിയാണ്. അവളെ ആ ചവറു കൂനയിൽ നിന്നു കണ്ടെടുത്തത് പ്ലാസ്റ്റിക്ക് പെറുക്കുന്ന ഗോവിന്ദനാണ് . ആ പാവത്തിന് നാലാമതൊരു കുഞ്ഞിനെ പോറ്റാനുള്ള കെൽപ്പ് ഇല്ലാരുന്നു . എങ്കിലും ആ അനാഥ പെൺകുഞ്ഞിന് അയാൾ ഒരു മേൽ വിലാസം ഒരുക്കിക്കൊടുത്തു . ജീവൻ പകർന്നു നൽകിയ പ്രകൃതിയോട് നന്ദി പറഞ്ഞു തീർക്കുകയല്ലാതെ അവൾ പിന്നെ എന്താണ് ചെയ്യേണ്ടത് ? ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ സ്കൂളിൽ വന്ന മന്ത്രിയോട് അവൾ ഒരു ചോദ്യം ചോദിച്ചു . നമുക്ക് വനം ഉണ്ടാക്കിയെടുക്കാൻ കഴിയില്ലേ എന്ന് .. അതൊരു വിപ്ലവത്തിന്റെ തുടക്കം ആയിരുന്നു . അവിടെ ഒരു വനം ഉയർന്നു വന്നു .അതിലാണ് അശോക് കോടാലി വച്ചത് . എങ്ങനെ പ്രതികരിക്കണം? എറിഞ്ഞുടച്ചു സർവ്വതും .
അച്ഛനും അമ്മയും ഉണ്ടായത്തിന് ശേഷമുള്ള എന്നെ മാത്രമേ അശോകിന് അറിയൂ . അതിനു മുൻപും ഞാൻ ഇവിടെ ഉണ്ടായിരുന്നു . അത് അശോക് അറിയണം എന്നു ഞാൻ ആഗ്രഹിക്കുന്നുമില്ല .
അശോക് ഇതാണ് ഞാൻ . ഇങ്ങനെ എന്നെ ഉൾക്കൊളളുവാൻ കഴിയുമെങ്കിൽ മാത്രം ഇനിയും ഒരുമിച്ച് നടക്കാൻ ക്ഷണിക്കുന്നതാണ് നല്ലത് . കടപ്പാട് ഇനിയും ബാക്കിയുണ്ട് . ജീവൻ പകരുന്ന പ്രകൃതിയോട് .. ഇനിയും അതിനൊപ്പം സഞ്ചരിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത് ..
In every walk with nature …one receives far more than he seeks ..
ഞാൻ ഭുവന ..
പറയാനുള്ളത് , പ്രകൃതിപക്ഷം .
ശ്രീനാഥ് സദാനന്ദൻ
എം ജി യൂണിവേഴ്സിറ്റിയിലെ സ്കൂൾ ഓഫ് ലെറ്റേഴ്സിൽ നിന്നും മലയാളത്തിൽ MA , M Phil ബിരുദങ്ങൾ നേടി. ഇപ്പോൾ കോട്ടയം കോ -ഓപ്പറേറ്റീവ് കോളേജിൽ മലയാളം അധ്യാപകനാണ്. സീരിയൽ, സിനിമ മൊഴിമാറ്റ രംഗത്ത് സജീവമാണ്.
ഷെഫ് ജോമോൻ കുര്യാക്കോസ്
എരിശ്ശേരി
നമ്മുടെ സദ്യകൾക്ക് ഒരിക്കലും മാറ്റി നിർത്താൻ കഴിയാത്ത ഒന്നാണ് എരിശ്ശേരി .നല്ല നെയ്യ് തൂവിയ മത്തങ്ങ എരിശ്ശേരി കുഴച്ചു ചോറ് ഉണ്ണുന്ന സുഖം ഒന്ന് വേറെ തന്നെ അല്ലെ .എന്നാൽ പിന്നെ നമ്മുടെ മത്തങ്ങാ എരിശ്ശേരിയെ അതിന്റെ സ്വാദിന് ഒട്ടും മാറ്റം വരുത്താതെ ഭാവവും പേരും മാത്രം ഒന്ന് മാറ്റി ഒന്ന് അവതരിപ്പിക്കാം എന്ന് കരുതി
ചേരുവകള്‍
മത്തങ്ങ -500 ഗ്രാം
വന്‍പയര്‍ -100 ഗ്രാം
വെളുത്തുള്ളി -4 അല്ലി
ചുവന്നുള്ളി -2
വറ്റല്‍മുളക്- 2
ജീരകം -അര ടീസ്പൂണ്‍
മുളകുപൊടി ഒരു ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍
തേങ്ങ ചിരകിയത്- ഒരു തേങ്ങയുടേത് ഉപ്പ് -ആവശ്യത്തിന് കടുക് -ആവശ്യത്തിന് വെളിച്ചെണ്ണ -ആവശ്യത്തിന് കറിവേപ്പില

പാചകം ചെയ്യുന്ന വിധം
ആദ്യം വന്‍പയര്‍ വേവാന്‍ വയ്ക്കുക. കുക്കറില്‍ വേവിക്കുന്നതാണ് എളുപ്പം. മുക്കാല്‍ വേവാകുമ്പോള്‍ മത്തങ്ങയും മുളക്‌പൊടി, മഞ്ഞള്‍പ്പൊടി, ഉപ്പ് ഇവയും ചേര്‍ക്കുക. മത്തങ്ങ വെന്തുകഴിഞ്ഞാല്‍ അളവില്‍ പറഞ്ഞിരിക്കുന്ന തേങ്ങയില്‍ നിന്നും കാല്‍ ഭാഗം എടുത്തു അതിനോടൊപ്പം ജീരകവും വെളുത്തുള്ളിയും നന്നായി അരച്ച് ചേര്‍ക്കുക.
ചേരുവകള്‍ നന്നായി തിളപ്പിച്ച് വാങ്ങി വയ്ക്കുക. ഇനി വെളിച്ചെണ്ണയില്‍ വറ്റല്‍മുളക്, കടുക്, ഉള്ളി, കറിവേപ്പില ഇവ കടുക് വറുത്ത ശേഷം ബാക്കി വച്ചിരിക്കുന്ന തേങ്ങയും ഇതോടൊപ്പം ചേര്‍ത്ത് വറുക്കുക. ഇളം ചുവപ്പ് നിറമായാല്‍ വാങ്ങി വന്‍പയര്‍ മത്തങ്ങാ കൂട്ടില്‍ ചേര്‍ത്ത് ഇളക്കി എടുക്കുക. എരിശ്ശേരി തയ്യാര്‍.

ഷെഫ് ജോമോൻ കുര്യാക്കോസ്
