Latest News

അമിതമായ മദ്യലഹരിയിൽ യുവാവിന് നേരെ ആക്രമണം നടത്തിയ നാൽപതുകാരിയായ വീട്ടമ്മയ്‌ക്ക് ശിക്ഷ വിധിച്ച് കോടതി. ആറ് കുട്ടികളുടെ അമ്മയായ ജെമ്മ വൈറ്റ്‌സൈഡ് എന്ന യുവതിയാണ് ലൈംഗികാതിക്രമം നടത്തിയത്. ലിവ‌ർപൂളിലെ ഗൂഡീസൺ പാർക്കിൽ ഫെബ്രുവരി 26നായിരുന്നു സംഭവം.

മാഞ്ചസ്‌റ്റർ സിറ്റി ആരാധികയായ ജെമ്മ സംഭവദിവസം അമിതമായി മദ്യപിച്ചിരുന്നു. മത്സരം കാണാനെത്തിയ എവർടൺ ആരാധകനായ യുവാവിനെ പിന്നിൽ നിന്നെത്തിയ ജെമ്മ ദേഹത്ത് ഉരസുകയും യുവാവിന്റെ ജനനേന്ദ്രിയത്തിൽ കടന്നുപിടിച്ച് ബലാൽസംഗ ഭീഷണി മുഴക്കുകയുമായിരുന്നു. അപ്രതീക്ഷിത ആക്രമണത്തിൽ യുവാവ് സ്‌തബ്ധനായിപ്പോയി. സംഭവത്തിൽ പുരുഷന്മാർക്ക് തുല്യമായ ശിക്ഷ നൽകണമെന്ന് ഇരയായ യുവാവ് വാദിച്ചെങ്കിലും ജെമ്മയ്‌ക്ക് കോടതി നല്ലനടപ്പ് ശിക്ഷയാണ് പ്രധാനമായും വിധിച്ചത്. മാത്രമല്ല495 യൂറോ പിഴശിക്ഷയും വിധിച്ചു.

ഇതിൽ 400 യൂറോയും ഇരയായ യുവാവിനാണ് നൽകേണ്ടത്.സംഭവസമയത്ത് ജെമ്മ അമിതമായി മദ്യപിച്ച നിലയിലായിരുന്നെന്ന് അതിക്രമത്തിനിരയായ യുവാവ് പറഞ്ഞു. ബ്രിട്ടണിൽ ഇരുപതിൽ ഒന്ന് പുരുഷന്മാ‌ർക്ക് നേരെ ലൈംഗികാതിക്രമ ശ്രമമുണ്ടാകുകയോ ആക്രമിക്കപ്പെടുകയോ ചെയ്യപ്പെടുന്നുണ്ടെന്നാണ് ലഭ്യമായ കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതിനിടെയാണ് ഈ സംഭവം.

കോമഡി സ്റ്റാർസ് എന്ന പരിപാടിയിലൂടെ പ്രേക്ഷകർക്കിടയിൽ സുപരിചിതനായ താരമായിരുന്നു ഉല്ലാസ് പന്തളം. നിരവധി ആരാധകരെ ആയിരുന്നു ഈ ഒരു പരിപാടിയിലൂടെ ഉല്ലാസ് സ്വന്തമാക്കിയിരുന്നത്. 50 ഓളം സിനിമയുടെ ഭാഗമായും ഉല്ലാസ് മാറിയിട്ടുണ്ട്. പ്രേക്ഷകരുടെ മനസ്സിൽ എന്നും നിറഞ്ഞുനിൽക്കുന്ന ഒരു കഥാപാത്രം അവതരിപ്പിക്കണമെന്നതാണ് ഉല്ലാസിന്റെ ആഗ്രഹം. ഇപ്പോൾ ഉല്ലാസിന്റെ കുടുംബത്തിൽ നിന്നും ഉള്ള വാർത്തയാണ് ശ്രദ്ധ നേടുന്നത്. ഉല്ലാസിന്റെ ഭാര്യയായ ആശയെ തൂങ്ങിമരിച്ച അവസ്ഥയിൽ കണ്ടെത്തിയത് വലിയതോതിൽ തന്നെ വാർത്തയായി മാറിയിരുന്നു. എന്നാൽ ഉല്ലാസിനെതിരെ യാതൊരു പരാതിയുമില്ല എന്ന് പറഞ്ഞുകൊണ്ടാണ് ഉല്ലാസിന്റെ ഭാര്യ പിതാവ് രംഗത്ത് എത്തിയിരുന്നത്.

തന്റെ മകൾ മാനസിക പിരിമുറുക്കം കാരണമായിരിക്കും മരിച്ചിട്ടുണ്ടാവുക എന്നാണ് ഭർതൃപിതാവ് പറഞ്ഞിരുന്നത്. കൊച്ചുമക്കൾ തന്നോട് പറഞ്ഞതും അങ്ങനെ തന്നെയാണ് എന്നും പറഞ്ഞു. ഉല്ലാസിനെതിരെ ഒന്നും പറയാനില്ല എന്നും ചാച്ചാ എന്നാണ് ഉല്ലാസ് തന്നെ വിളിച്ചിരുന്നത് എന്നുമൊക്കെയാണ് ഭാര്യാപിതാവ് പറഞ്ഞിരുന്നത്. അത്രത്തോളം സ്നേഹമായിരുന്നു ഉല്ലാസിന് തങ്ങളോട്. യാതൊരു വിധത്തിലുള്ള പ്രശ്നങ്ങളും ഉണ്ടായിട്ടില്ല. കുടുംബത്തിലുള്ളവരെ ഉല്ലാസിനെ ഒരിക്കൽ പോലും ബുദ്ധിമുട്ടിക്കാൻ അവിടേക്ക് ചെല്ലുകയോ പണം കടം വാങ്ങുകയോ ഒന്നും ചെയ്തിട്ടില്ല എന്നും പറയുന്നുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ഉല്ലാസിന്റെ കരച്ചിലാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.

ഉല്ലാസ് തന്റെ ഭാര്യ നഷ്ടപ്പെട്ടതിന്റെ വേദനയിലാണ് ഭാര്യ ആശയുടെ മൃതദേഹം കണ്ട് പൊട്ടി കരയുകയായിരുന്നു ഉല്ലാസ് എന്നെയും എൻറെ മക്കളെയും ഒന്നോര്‍ത്തില്ലല്ലോടീ നീ.. എന്ന് പറഞ്ഞ് കൊണ്ടായിരുന്നു ഉല്ലാസിന്റെ കരച്ചിൽ . വല്ലാത്തൊരു അവസ്ഥയിലൂടെ ആണോ ഉല്ലാസ് കടന്നു പോകുന്നത് എന്നും മനസ്സിലാകുന്നു. ഉല്ലാസ് വിദേശത്ത് ആയിരുന്ന സമയത്തായിരുന്നു മകന്റെ പിറന്നാൾ. എന്നാൽ മകന്റെ പിറന്നാൾ ഉല്ലാസ് വരുന്നതിനു മുൻപേ ഭാര്യ നടത്തി എന്നതിന്റെ പേരിലാണ് ഭാര്യയുമായി വാക്ക് തർക്കം ഉണ്ടായത് എന്നും ഈ വാക്ക് തർക്കം കാരണമാണ് ഭാര്യ ആത്മഹത്യ ചെയ്‌തത് എന്നും അറിയാൻ കഴിയുന്നത്.

ടെറസിൽ വിരിച്ചിട്ടിരുന്ന് തുണികൾക്കൊപ്പം ആയിരുന്നു ഭാര്യയുടെ മൃതദേഹം കണ്ടെത്തിയത്. വീട്ടിലുണ്ടായ ചെറിയ ചില പ്രശ്‌നങ്ങൾ മാത്രമായിരുന്നു ഈ ഒരു മരണത്തിന് പിന്നിലേക്ക് കാരണമെന്നും ആളുകൾ പറയുന്നുണ്ട്. പറഞ്ഞു തീർക്കാവുന്ന ചെറിയ ചില പ്രശ്നങ്ങളുടെ പേരിൽ ആത്മഹത്യ തിരഞ്ഞെടുത്തത് ഏറ്റവും വലിയ മണ്ടത്തരം ആണല്ലോ എന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയ മുഴുവൻ പറയുന്നത്. ഇത്തരം കാര്യങ്ങളൊക്കെ ഒന്ന് പറഞ്ഞു തീർത്താൽ മതിയായിരുന്നില്ലേ എന്നും, അതായിരുന്നല്ലോ എളുപ്പമെന്നും ആളുകൾ പറയുന്നു. ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല എന്ന് ഇനിയും എന്നാണ് ആളുകൾ മനസ്സിലാക്കുന്നത് എന്ന തരത്തിലും ചോദ്യങ്ങൾ ഉയരുന്നുണ്ട്. ഇത്രയും ചെറിയ പ്രശ്നങ്ങൾക്ക് ആത്മഹത്യ തന്നെ തിരഞ്ഞെടുക്കുക എന്ന് പറയുന്നത് ഏറ്റവും വേദനിപ്പിക്കുന്ന ഒരു അവസ്ഥ തന്നെയാണ് .

കോവിഡ് തരംഗം വീണ്ടും ചൈനയില്‍ ശക്തമാകുന്നതായി സൂചന. കോവിഡ് മരണങ്ങള്‍ കുത്തനെ കൂടിയതായാണ് വിവരം. നിലവിലെ സാഹചര്യത്തിന്റെ ഭീകരത വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. വിവിധ ആശുപത്രികളില്‍ മൃതദേഹങ്ങള്‍ കൂട്ടിയിട്ടിരിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.

അതേസമയം, യഥാര്‍ഥ മരണക്കണക്ക് ചൈന പുറത്തുവിടുന്നില്ലെന്ന ആരോപണം ഉയരുന്നുണ്ട്. ഷി ജിന്‍പിങ് സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഇളവുചെയ്തതോടെയാണ് ചൈനയില്‍ കോവിഡ്-19 കേസുകള്‍ കുതിച്ചുയര്‍ന്നത്.

ബെയ്ജിങ്, ഷാങ്ഹായി തുടങ്ങിയ വന്‍നഗരങ്ങളിലെ ആശുപത്രികളില്‍ രോഗബാധിതര്‍ നിറഞ്ഞതായും അടുത്ത 90 ദിവസത്തിനുള്ളില്‍ 60 ശതമാനത്തിലേറെ പേര്‍ കോവിഡ് ബാധിതരാകുമെന്നാണ് അമേരിക്കയിലെ സാംക്രമികരോഗവിദഗ്ധന്‍ എറിക് ഫീഗല്‍ ഡിങ് ട്വീറ്റ് ചെയ്തിരിക്കുന്നത്. ലക്ഷക്കണക്കിനാളുകള്‍ മരിക്കാനിടയുണ്ടെന്നും അദ്ദേഹം പറയുന്നു.

എന്നാല്‍ ശ്വാസകോശപ്രശ്നംകാരണമുള്ള മരണങ്ങളെമാത്രമേ കോവിഡ് മരണങ്ങളുടെ പട്ടികയില്‍പ്പെടുത്തുന്നുള്ളൂവെന്ന് ചൈന ചൊവ്വാഴ്ച പറഞ്ഞു. തിങ്കളാഴ്ച രണ്ടുപേരും ചൊവ്വാഴ്ച അഞ്ചുപേരും ഇക്കാരണത്താല്‍ മരിച്ചെന്നും അധികൃതര്‍ പറഞ്ഞു.

കൂടാതെ, രോഗികള്‍ നിറഞ്ഞ ആശുപത്രിയുടെയും മൃതദേഹങ്ങള്‍ നിറഞ്ഞ ആശുപത്രിമുറികളുടെയും ദൃശ്യങ്ങളും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്. കോവിഡ് ബാധിച്ച് മരിച്ചവര്‍ക്കായി നീക്കിവെച്ച ശ്മശാനങ്ങളില്‍ മൃതദേഹങ്ങള്‍ നിറയുകയാണെന്ന് ‘ദ വോള്‍സ്ട്രീറ്റ് ജേണല്‍’ റിപ്പോര്‍ട്ടുചെയ്യുന്നു.കോവിഡിന്റെ തുടക്കംമുതല്‍ ഇതുവരെ 5200-ലേറെ മരണമേ ചൈന റിപ്പോര്‍ട്ടുചെയ്തിട്ടുള്ളൂ. ചൈന മരണം കുറച്ചുകാണിക്കുന്നുവെന്ന് ആരോപണമുണ്ട്.

 

തേജസ്‌ ക്രിയേഷൻസിന്റെ ബാനറിൽ ഷാജി തേജസ്‌ കഥ,തിരക്കഥ, സംഭാഷണം, സംവിധാനം നിർവ്വഹിച്ച് പ്രധാന വേഷത്തിൽ അഭിനയിച്ച രുദ്രന്റെ നീരാട്ട്… എന്ന സിനിമയ്ക്ക് 09-)മത് മീഡിയ സിറ്റി നെടുമുടി വേണു ഫിലിം & ടെലിവിഷൻ അവാർഡിൽ ഷോർട്ട് ഫിലിം ലോങ്ങ്‌ വിഭാഗത്തിൽ പുരസ്‌കാരം.

തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ടി വി ചാനലായ മീഡിയ സിറ്റി,
കലാപ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്ന തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന 09-)മത് ഫിലിം നൈറ്റ് 21.12.2022 വൈകുന്നേരം 03.00ന് തിരുവനന്തപുരം അയ്യൻ‌കാളി ഹാളിൽ (VJT ഹാൾ )വച്ച് നടത്തപ്പെടുന്നു.
കലാ സാംസ്‌കാരിക രാഷ്ട്രീയ മേഖലയിലെ പ്രമുഖർ പങ്കെടുക്കുന്ന പ്രസ്തുത അവാർഡ് നെറ്റിൽ പുരസ്‌കാരങ്ങൾ സമ്മാനിക്കും.

സിനിമയുടെ സമസ്ത മേഖകളിലും സ്വന്തം കൈയ്യൊപ്പ് പതിപ്പിച്ച് സമാന രീതിയിൽ രണ്ടു സിനിമകൾ ചെയ്ത അപൂർവ്വ വ്യക്തിത്വത്തിനാണ് ചിത്രകാരനും ഫോട്ടോഗ്രാഫറുമായ ഷാജി തേജസ് വേൾഡ് റെക്കോർഡിന് അർഹനായത്.
“അവസ്ഥാന്തരങ്ങൾ…” എന്ന പ്രഥമ സിനിമയ്ക്ക്, ബഹുമുഖപ്രതിഭാ പുരസ്‌കാരവും ഷാജി തേജസ്‌ കരസ്ഥമാക്കിയിരുന്നു.

മികച്ച ഛായാഗ്രഹണം :തേജസ് ഷാജി
മികച്ച ഗാനരചയിതാവ് :ബാബു എഴുമാവിൽ
മികച്ച സംഗീത സംവിധാനം:രാംകുമാർ മാരാർ
മികച്ച ഗായകൻ :ഷിനു വയനാട്.

രുദ്രന്റെ നീരാട്ട്…
ഒ റ്റി റ്റി പ്ലാറ്റ് ഫോമിൽ ജനുവരിയിൽ റിലീസ്.

സ്‌കൂളിന് മുൻപിൽ വെച്ച് 3-ാം ക്ലാസുകാരന്റെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി. യു.പി. സ്‌കൂളിന് മുന്നിലാണ് അതിദാരുണ അപകടം നടന്നത്. മാമ്പള്ളി സ്വദേശി ഇമ്മാനുവേലാണ് അപകടത്തിൽപ്പെട്ടത്. മരണത്തോട് മല്ലടിച്ച് കരുന്ന് ആശുപത്രിയിൽ കഴിയുകയാണ്. ട

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലാണ്. രാവിലെ 8.45ഓടെയാണ് അപകടം നടന്നത്. സിമന്റ് കയറ്റി വന്ന KL-03-L-8155 ലോറിയാണ് സ്‌കൂളിലേക്ക് പോയ കുട്ടിയെ ഇടിച്ചിട്ടത്. നിലത്തുവീണ കുട്ടിയുടെ ശരീരത്തിലൂടെ ലോറിയുടെ മുന്നിലെ വലതു വശത്തെ ടയർ കയറി ഇറങ്ങുകയായിരുന്നു.

അപകടം കണ്ട് ഓടിയെത്തിയ നാട്ടുകാരും രക്ഷകർത്താക്കളും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. അതുവഴി വന്ന കാർ യാത്രകാർ സംഭവം കണ്ട് വാഹനം നിർത്തി കുട്ടിയെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എന്നാൽ, പരിക്ക് ഗുരുതരമായതോടെ മെഡിക്കൽ കോളേജിലേയ്ക്ക് എത്തിക്കുകയായിരുന്നു.

മഹിളാ കോൺഗ്രസ് നേതാവും അഭിഭാഷകയുമായ വിബിത ബാബു ലക്ഷങ്ങൾ വാങ്ങി തന്നെ കബളിപ്പിച്ചതായി അമേരിക്കൻ മലയാളിയുടെ പരാതി. കോട്ടയം കടുത്തുരുത്തി സ്വദേശി സെബാസ്റ്റിയനാണ് വിബിതയ്‌ക്കെതിരെ തിരുവല്ല പോലീസിൽ പരാതി നൽകിയത്. വിവിധ ഘട്ടങ്ങളിലായി 14.16 ലക്ഷം രൂപ വിബിത ബാബു വാങ്ങിയതായും ഇത് തിരികെ തരാതെ കബളിപ്പിക്കുകയാണെന്നുമാണ് സെബാസ്റ്റിയന്റെ പരാതി.

എറണാകുളത്തെ ഒരു ഭൂമി ഇടപാടുമായി ബന്ധപ്പെട്ടാണ് വിബിതയെ ആദ്യം പരിചയപ്പെടുന്നത്, പിന്നീട് സൗഹൃദമായി. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിന്റെ സമയത്ത് സാമ്പത്തികസഹായം ചോദിച്ചു. ഇതനുസരിച്ച് വിബിതയുടെയും പിതാവിന്റെയും പേരിൽ പണം കൈമാറി. ശേഷം വിവിധ കാരണങ്ങൾ പറഞ്ഞ് ഇതുവരെ 14.16 ലക്ഷം രൂപ വാങ്ങിയെടുത്തു.

ഇത് തിരികെ നൽകിയില്ലെന്നും പരാതിയിൽ പറയുന്നു. അതേസമയം, തനിക്കെതിരേ വഞ്ചനാക്കേസ് നൽകിയ സെബാസ്റ്റ്യനെതിരേ വിബിത ബാബുവും പരാതി നൽകി രംഗത്ത് വന്നു. തനിക്കെതിരായ പരാതി നൽകാൻ പോകുന്നതിന് മുമ്പ് ഇയാൾ ഓഫീസിൽ വന്ന് മോശമായി പെരുമാറിയെന്നും കടന്നുപിടിക്കാൻ ശ്രമിച്ചെന്നുമാണ് വിബിതയുടെ ആരോപണം.

തനിക്ക് വഴങ്ങിയില്ലെങ്കിൽ പരാതി നൽകുമെന്ന് 75-കാരൻ ഭീഷണിപ്പെടുത്തിയതായും വിബിത ആരോപിക്കുന്നു. തനിക്ക് ലഭിച്ച പണത്തിന്റെ ഒരു വിഹിതം നിയമോപദേശത്തിന്റെ പ്രതിഫലമാണെന്നാണം വിബിത പറയുന്നു.

പത്താന്‍ സിനിമ റിലീസിന് ഒരുങ്ങവെ പലതരത്തിലുള്ള വിദ്വേഷ പ്രചാരണങ്ങളാണ് ആരംഭിച്ചത്. എന്നാല്‍ ഇതൊന്നും ഷാരൂഖ് ഖാന്‍ എന്ന താരത്തിന്റെ സ്റ്റാര്‍ഡത്തെ ബാധിച്ചിട്ടില്ലെന്ന് തെളിയിക്കുകയാണ് പുതിയ വാര്‍ത്ത. ലോകത്തെ എക്കാലത്തെയും മികച്ച 50 താരങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ചിരിക്കുകയാണ് ബോളിവുഡ് താരം ഷാരൂഖ് ഖാന്‍.

ബ്രിട്ടണില്‍ നിന്നുള്ള എംപയര്‍ മാസികയുടെ പട്ടികയിലാണ് ഷാരൂഖ് ഇടം നേടിയിരിക്കുന്നത്. ഇന്ത്യയില്‍ നിന്ന് ഷാരൂഖ് മാത്രമാണ് ഈ പട്ടികയിലുള്ളത്. ഡെന്‍സെല്‍ വാഷിംഗ്ടണ്‍, ടോം ഹാങ്ക്സ്, മര്‍ലോന്‍ ബ്രാന്‍ഡോ, മെറില്‍ സ്ട്രീപ്പ്, ജാക്ക് നിക്കോള്‍സണ്‍ എന്നിവരാണ് പട്ടികയിലുള്ള മറ്റു താരങ്ങള്‍.

നാല് ദശകങ്ങളിലായി വിജയകരമായ അഭിനയ ജീവിതമാണ് ഷാരൂഖ് ഖാന്‍ നയിക്കുന്നതെന്നും താരത്തിന് കോടിക്കണക്കിന് ആരാധകരുണ്ടെന്നും മാഗസിനില്‍ നല്‍കിയ പ്രൊഫൈലില്‍ പറയുന്നു. ദേവദാസ്, മൈ നെയിം ഈസ് ഖാന്‍, സ്വദേശ്, തുടങ്ങിയ ചിത്രങ്ങളെക്കുറിച്ചും മാഗസിനില്‍ എടുത്തു പറയുന്നു.

അതേ സമയം നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഷാരൂഖ് ഖാന്‍ നായകനായ സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന പത്താന്‍ ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ദീപിക പദുക്കോണാണ് നായിക.

അറ്റ്ലി സംവിധാനം ചെയ്യുന്ന ജവാന്‍, രാജ്കുമാര്‍ ഹിറാനിയുടെ ഡുങ്കി എന്നിവയാണ് ഷാരൂഖിന്റെ മറ്റു ചിത്രങ്ങള്‍.

ദുബായിയിൽ ഒരു വീഡിയോ ഷൂട്ട് ചെയ്തതിന്റെ പേരിൽ ഫാഷന്‍ താരവും, ടിവി താരവുമായ നടി ഉർഫി ജാവേദിനെ തടഞ്ഞുവച്ചതായി ആണ് റിപ്പോർട്ടുകൾ. താരത്തെ ചോദ്യം ചെയ്തു വരികയാണ് . പൊതുസ്ഥലത്തു അനുവദനീയമല്ലാത്ത വേഷത്തിൽ വീഡിയോ ഷൂട്ട് ചെയ്തതിന്റെ പേരിലാണ് സംഭവമെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയുന്നു. ദുബായിലെത്തിയ ശേഷം എല്ലാം പുറത്തു കാണുന്ന വിധത്തിലുള്ള ഡ്രസുമിട്ട് വീഡിയോ ചെയ്ത് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചിരുന്നു. ഇത് അധികൃതരുടെ ശ്രദ്ധയില്‍ പെട്ടതോടെയാണ് പൊക്കിയത്.ചോദ്യം ചെയ്യല്‍ തുടരുകയാണെന്ന് പ്രമുഖ ഹിന്ദി ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.ശരീര പ്രദർശനത്തിന്റെ പരിധികൾ ലംഘിച്ചതിന് ഇതിനു മുൻപും ഉർഫി വിമർശനങ്ങൾ നേരിട്ടിട്ടുണ്ട്.

ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് പ്രകാരം ഇൻസ്റ്റാ ഗ്രാമിന് വേണ്ടി ഉർഫി ജാവേദ് അല്പവസ്ത്രധാരിയായി വീഡിയോ ഷൂട്ട് ചെയ്തതിലല്ല, മറിച്ച് അതിനു വേണ്ടി അവർ തെരഞ്ഞെടുത്ത ഓപ്പൺ ഏരിയ ആണ് കേസിന് കാരണം. ഇത്തരം പ്രവൃത്തികൾക്ക് അനുവാദമില്ലാത്ത ഒരിടത്ത് വെച്ചാണ് നടി ഷൂട്ടിംഗ് നടത്തിയത് എന്നും റിപ്പോർട്ടിൽ പറയുന്നു

എന്നാൽ ഒരൊറ്റ പേരുള്ള ഒരു പാസ്‌പോർട്ട് ഉടമയെയും യുഎഇയിലേക്ക് പോകാൻ അനുവദിക്കില്ലെന്ന് പ്രസ്താവിച്ച് കഴിഞ്ഞ മാസം എയർ ഇന്ത്യയും എഐ എക്സ്പ്രസും സംയുക്ത സർക്കുലർ പുറപ്പെടുവിച്ചിരുന്നു.എന്നാൽ താരത്തിന്റെ പാസ്‌പോർട്ടിൽ ഉർഫി എന്ന ഒരൊറ്റ പേരാണ് എന്നതിൽ താരം ആശങ്കപ്രകടിപ്പിച്ചിരുന്നു .

എന്നാൽ ദുബായിൽ വെച്ച് ഉർഫിക്ക് ലാറിഞ്ചൈറ്റിസ് സ്ഥിരീകരിച്ചതായി ഇന്ന് രാവിലെയും വാർത്തകൾ വന്നിരുന്നു. തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറികളിൽ ഒരു വീഡിയോ ഇടുന്നതിലൂടെ നടി ഇക്കാര്യം സ്ഥിരീകരിച്ചു, “ ഡോക്ടർ ഒടുവിൽ എനിക്ക് ലാറിഞ്ചൈറ്റിസ്, ടോൺസിലൈറ്റിസ് എന്നിവയാണെന്ന് കണ്ടെത്തി.” എന്നാണു താരം പോസ്റ്റിട്ടത്. എന്തായാലും യഥാർത്ഥ സംഭവം എന്തെന്ന് കാത്തിരുന്നുകാണാം എന്നാണു മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നത് .

തിരുവല്ലയിലെ കുറ്റപ്പുഴയില്‍ വാടക വീട്ടില്‍ നടന്ന നരബലി ശ്രമത്തിനിടെ യുവതി രക്ഷപ്പെട്ടു. കുടക് സ്വദേശിയായയുവതായിണ് രക്ഷപ്പെട്ടത്. തിരുവല്ല സ്വദേശിയും ഇടനിലക്കാരിയുമായ അമ്പിളിയാണ് യുവതിയെ വീട്ടിലെത്തിച്ചത്. ഈ മാസം 8നായിരുന്നു സംഭവം. മന്ത്രവാദത്തിനിടെ വാളെടുത്ത് ബലി നല്‍കുവാന്‍ ഒരുങ്ങവേ രക്ഷപ്പെടുകയായിരുന്നുവെന്ന് യുവതി പോലീസിനോട് പറഞ്ഞു.

കൊച്ചിയില്‍ താമസിക്കുന്ന കുടക് സ്വദേശിനിയാണ് നരബലിയില്‍ നിന്ന് രക്ഷപ്പെട്ടത്. ഡിസംബര്‍ എട്ടിന് അര്‍ദ്ധരാത്രിയാണ് സംഭവം നടക്കുന്നത്. ഭര്‍ത്താവുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജ ചെയ്യാം എന്നപേരില്‍ അമ്പിളി എന്ന ഇടനിലക്കാരിയാണ് യുവതിയെ തിരുവല്ലയില്‍ എത്തിച്ചത്. ആഭിചാര കര്‍മ്മത്തിനിടെ വാളെടുത്ത് തന്നെ ബലി നല്‍കാന്‍ പോകുന്നുവെന്ന് പറഞ്ഞതായും യുവതി പറഞ്ഞു. തക്കസമയത്ത് അമ്പിളിയുടെ ഒരു ബന്ധു പൂജനടന്ന വീട്ടിലെത്തിയതോടെയാണ് നരബലിയില്‍ നിന്ന് ഇവര്‍ രക്ഷപ്പെട്ടത്.

ബന്ധു വീട്ടിലെത്തി ബെല്ലടിച്ചു. ഇതോടെ പദ്ധതി പാളി. ഉടന്‍ യുവതി മുറിയില്‍ നിന്നോടി പുറത്ത് വന്നയാളോട് രക്ഷപെടുത്താന്‍ അഭ്യര്‍ത്ഥിച്ചു. പുറത്ത് നിന്ന് വന്നയാള്‍ നേരം പുലരും വരെ തന്റെ ഒപ്പം ഇരുന്നുവെന്നും യുവതി മൊഴി നല്‍കി. ഭയം കാരണം ആദ്യം യുവതി ഇക്കാര്യം പുറത്തു പറഞ്ഞിരുന്നില്ല. എന്നാല്‍ പിന്നീട് സുഹൃത്തുക്കളുടെ സഹായത്തോടെ പോലീസിനെ അറിയിക്കുകയായിരുന്നു. സംഭവം സ്ഥിരീകരിച്ച് പോലീസ് സ്‌പെഷ്യല്‍ ബ്രാഞ്ച് എഡിജിപിയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

‘ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ പറ്റില്ല ഈ സംഭവം. ഇതെന്റെ രണ്ടാം ജന്മമാണ്. ഗുണ്ടകളുടെ കൈയിലുണ്ടാവില്ലേ വലിയ വടിവാള്‍ കത്തി. അതുപോലെ ഒരു കത്തി കൈയിലുണ്ടായിരുന്നു’- നരബലിയില്‍ നിന്ന് രക്ഷപ്പെട്ട യുവത്യുടെ വാക്കുകളാണിത്.

കോരളത്തില്‍ നരബലി പരമ്പര തിടരുകയാണ് .കേരളത്തെ നടുക്കിയ ഇലന്തൂരിലെ നരബലിക്ക് ശേഷംമാണിപ്പോള്‍ തിരുവല്ലയില്‍ നരബലി ശ്രമം പുറത്ത് വരുന്നത്. ലോകം മുഴുവന്‍ മലയാളികള്‍ ഇന്നു ചര്‍ച്ച ചെയ്യുന്ന വിഷയമാണ് ഇലന്തൂര്‍ നരബലി.

കേരളം പോലെ വിദ്യാസമ്പന്നമായ ഒരു സംസ്ഥാനത്ത്, വിദ്യാഭ്യാസത്തില്‍ മുന്നില്‍ നില്‍ക്കുന്ന പത്തനംതിട്ട ജില്ലയില്‍ ഇത് എങ്ങനെ സംഭവിച്ചു എന്നു ചോദിക്കുന്നവര്‍ ഏറെയാണ്.ശാസ്ത്രമെത്ര വളരുമ്പോഴും മനുഷ്യന്‍ അന്ധവിശ്വാസത്തില്‍നിന്ന് മോചിതനല്ല. നമ്മുടെ സംസ്‌കാരത്തിന്റെ തന്നെ വേരുകള്‍ പരിധി വരെ അന്ധവിശ്വാസങ്ങളുമായി കെട്ടുപിണഞ്ഞു കിടക്കുന്നു. ആചാരങ്ങളും അനുഷ്ഠാനങ്ങളും അതിന്റെ ഭാഗമാണ്. ഇലന്തൂര്‍ സംഭവത്തിന് ശേഷം ഇന്ത്യയെട്ടാകെ നിരവതി നരബലി കേസുകള്‍ പുറത്ത് വന്നിരുന്നു.

 

 

കോട്ടയത്ത് രണ്ട് നഴ്സിങ് വിദ്യാർഥികള്‍ മുങ്ങിമരിച്ചു. പാദുവ പന്നഗംതോട്ടില്‍ കുളിക്കാനിറങ്ങിയ നഴ്‌സിങ് വിദ്യര്‍ഥികളാണ് മുങ്ങിമരിച്ചത്. കരുനാഗപ്പളളി സ്വദേശികളായ അജ്മല്‍(21), വജന്‍(21) എന്നിവരാണ്‌ മരിച്ചത്.

കൊല്ലം ട്രാവന്‍കൂര്‍ കോളേജ് ഓഫ് നഴ്‌സിങിലെ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്.അയര്‍ക്കുന്നത്തുള്ള സുഹൃത്തിനെ കാണാന്‍ എത്തിയ നാലംഗ സംഘമായാണ് ഇവര്‍ എത്തിയത്. സുഹൃത്തിനെ കണ്ട ശേഷം മടങ്ങിയ ഇരുവരും പന്നഗം തോട്ടില്‍ കുളിക്കാനിറങ്ങുകയായിരുന്നു.

മുടപ്പാലം തടയണ ഭാഗത്തെ ആഴമേറിയ കയത്തില്‍പെട്ടതാണ് ദുരന്തത്തിനിടയാക്കിയത്. ഫയര്‍ഫോഴ്‌സും,പോലീസും സ്ഥലത്തെത്തി നടത്തിയ തിരച്ചിലിലാണ് ഇരുവരെയും കണ്ടെത്തിയത്. ജീവനുണ്ടെന്ന സംശയത്തില്‍ ഉടന്‍ തന്നെ ഇവരെ കിടങ്ങൂരിലെയും, ചേര്‍പ്പുങ്കലിലെയും സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

Copyright © . All rights reserved