Latest News

ആൺസുഹൃത്തിനൊപ്പം ഭാര്യയെ കണ്ടതിൽ രോഷം പൂണ്ട് ഭാര്യയെ കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ച് ഭർത്താവ്. മരത്തിൽ കെട്ടിയിട്ട ശേഷമാണ് ക്രൂരമായി മർദ്ദിച്ചത്. സുഹൃത്തിനെ മറ്റൊരു മരത്തിൽ കെട്ടിയിട്ട് മർദിക്കുകയും ചെയ്യുന്നുണ്ട്. സംഭവത്തിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

രാജസ്ഥാനിലെ ബൻസ്വാര ജില്ലയിലെ ഖമേര പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ഭാര്യയെ കയറുകൊണ്ട് മരത്തിൽ കെട്ടിയിട്ട ശേഷം വടികൊണ്ട് അടിക്കുന്നതാണ് വീഡിയോയിൽ ഉളളത്. ഏഴു മണിക്കൂറോളം ഭർത്താവ് ഭാര്യയെ മരത്തിൽ കെട്ടിയിട്ടുവെന്ന് പോലീസ് പറഞ്ഞു.

സംഭവത്തിൽ ഭർത്താവും ഭർതൃസഹോദരനും ഉൾപ്പെടെ നാലുപേരെ അറസ്റ്റ് ചെയ്യുകയും പ്രായപൂർത്തിയാകാത്ത രണ്ട് പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സംഭവത്തിൽ, ദേശീയ വനിതാ കമ്മിഷനും (എൻസിഡബ്ല്യു) കേസെടുത്തു. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് എൻസിഡബ്ല്യു ചെയർപഴ്‌സൺ രേഖ ശർമ രാജസ്ഥാൻ ഡിജിപിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു.

തമിഴ്‌നാട് ക്ഷേത്രത്തില്‍ നിന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് കാണാതായ വിഗ്രഹം വാഷിംഗ്ടണ്‍ മ്യൂസിയത്തില്‍ പ്രദര്‍ശനത്തിന്. 1929ല്‍ നാഗപട്ടണത്തെ കൈലാസനാഥ സ്വാമി ശിവന്‍ ക്ഷേത്രത്തില്‍ നിന്ന് മോഷ്ടിക്കപ്പെട്ട ചോള രാജ്ഞി സെംബിയന്‍ മഹാദേവിയുടെ വെങ്കല വിഗ്രഹമാണ് വാഷിംഗ്ടണ്‍ ഡിസിയിലെ ഫ്രീര്‍ ഗാലറി ഓഫ് ആര്‍ട്ടില്‍ കണ്ടെത്തിയത്.

1929ല്‍ ഹാഗോപ് കെവോര്‍കിയന്‍ എന്ന വ്യക്തിയില്‍ നിന്നാണ് ഗാലറി അധികൃതര്‍ വിഗ്രഹം വാങ്ങുന്നത്. ഇതെത്ര തുകയ്ക്കാണെന്ന് അറിവില്ല. 1962ല്‍ കെവോകിയന്‍ അന്തരിച്ചു. ഇദ്ദേഹം ആരില്‍ നിന്നാണ് വിഗ്രഹം വാങ്ങിയതെന്ന കാര്യത്തില്‍ അന്വേഷണമാരംഭിക്കാന്‍ ഒരുങ്ങുകയാണ് പോലീസ്. 2015ല്‍ വിഗ്രഹം മ്യൂസിയത്തില്‍ കണ്ടുവെന്ന് രാജേന്ദ്രന്‍ എന്നയാളാണ് ആദ്യം വിവരം പോലീസിനെ അറിയിക്കുന്നത്. ഇദ്ദേഹമിക്കാര്യം ക്ഷേത്രം അധികൃതരുടെ ശ്രദ്ധയിലും പെടുത്തിയിരുന്നു.

പിന്നീട് കേസ് പോലീസിന്റെ ഐഡല്‍ വിംഗിന് കൈമാറി. ജയന്ത് മുരളി, പോലീസ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ആര്‍ ദിനകരന്‍, എന്നിവര്‍ കേസ് വേഗത്തിലാക്കുകയും പോലീസ് ഇന്‍സ്‌പെക്ടര്‍ ഇന്ദിരയുടെ കീഴിലുള്ള പ്രത്യേക സംഘത്തിന് കൈലാസനാഥ സ്വാമി ക്ഷേത്രത്തിലെ ശിലാ ലിഖിതങ്ങള്‍ കൈമാറുകയും ചെയ്തു. ക്ഷേത്രത്തില്‍ 60 വര്‍ഷത്തിലധികം വര്‍ഷം ജോലി ചെയ്തവരോട് അന്വേഷിച്ചാണ് വിഗ്രഹം ക്ഷേത്രത്തിലേത് തന്നെയെന്ന് സ്ഥിരീകരിക്കുന്നത്. വിഗ്രഹം ക്ഷേത്രത്തില്‍ തിരിച്ചെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചു.

ചോളരാജവംശത്തിലെ ശക്തയായ രാജ്ഞിയായിരുന്നു സെംബിയന്‍ മഹാദേവി. ഭര്‍ത്താവായ കാന്തരാദിത്യന്റെ മരണ ശേഷം ഇവര്‍ രാജ്യത്ത് ക്ഷേത്രങ്ങള്‍ പണിയുന്നതിലും കലയും സംസ്‌കാരവും പ്രോത്സാഹിപ്പിക്കുന്നതിനും ശ്രദ്ധ ചെലുത്തി. പരമ്പരാഗത രീതിയിലുള്ള ഇഷ്ടികക്കെട്ടിടങ്ങള്‍ മാറ്റി ക്ഷേത്രങ്ങള്‍ ഗ്രാനൈറ്റ് ഉപയോഗിച്ച് നിര്‍മിക്കുന്നത് സെംബിയന്‍ മഹാദേവിയുടെ കാലത്താണ്. അറുപത് വര്‍ഷത്തിന് മുകളില്‍ ചോളരാജ്യം ഭരിച്ച രാജ്ഞിയുടെ വിഗ്രഹമാണ് കണ്ടെത്തിയിരിക്കുന്നത്.

പാപ്പൻ സിനിമ മികച്ച അഭിപ്രായങ്ങളുമായി തീയേറ്ററിൽ പ്രദർശനം തുടരുകയാണ്. സുരേഷേ ഗോപിയും മകൻ ഗോകുൽ സുരേഷും സ്‌ക്രീൻ പങ്കുവെയ്ക്കുന്നു എന്ന പ്രത്യേകതയും ഉണ്ട് ഈ ചിത്രത്തിന്. ഇതിനിടെ, സിനിമയെക്കുറിച്ചും അച്ഛനുമായുള്ള ആത്മബന്ധത്തെക്കുറിച്ചും ഗോകുൽ സുരേഷ് മനസ് തുറന്നിരിക്കുകയാണ്.

സിനിമ ആസ്വദിച്ചുതുടങ്ങിയ കാലംമുതൽ അച്ഛന്റെ ഫാൻബോയ് ആണ് താനെന്നാണ് സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഗോകുൽ പറയുന്നത്. ഇപ്പോൾ ഒരുമിച്ച് അഭിനയിക്കാൻ കഴിഞ്ഞതിന്റെ ത്രില്ലിലാണ്.

ശരിക്കും ഞാനൊരു പൃഥിരാജ് ഫാനാണ്. തലപ്പാവ്, വാസ്തവം മുതൽ രാജുച്ചേട്ടന്റെ അത്ര ഹിറ്റാവാത്ത ഇടിപ്പടങ്ങൾവരെ എല്ലാം കണ്ടിട്ടുണ്ട്. രജനികാന്തിനേയും ഇഷ്ടമാണെന്നും തമിഴ് സിനിമകളും ആവേശത്തോടെ കാണാറുണ്ടെന്നും ഗോകുൽ പറയുന്നു.

അതേസമയം, സുുരേഷ് ഗോപി വീട്ടിൽ സാധാരണ ഗൃഹനാഥനാണെന്നും വീട്ടിൽവന്നാൽ അങ്ങനെ സിനിമാക്കാര്യങ്ങളൊന്നും സംസാരിക്കാറില്ല. വീട്ടുകാര്യങ്ങളുമായി ഒതുങ്ങിക്കൂടും എന്നുമാണ് ഗോകുൽ പറയുന്നത്.

സുരേഷ് ഗോപി എന്ന വ്യക്തി യഥാർത്ഥത്തിൽ എല്ലാവരോടും സ്‌നേഹമുള്ള ആളാണ്. ആളുകളെ സഹായിക്കാൻ ഇഷ്ടപ്പെടുന്ന മനസ്സാണ് അച്ഛന്റേത്. രാഷ്ട്രീയത്തിനുപരിയായി ഒരുപാടുപേരെ സഹായിച്ചിട്ടുണ്ട്.

എന്നാൽ, അതിനെക്കുറിച്ചുപോലും പലരും മോശമായി സംസാരിക്കുന്നതു കേൾക്കുമ്പോൾ എനിക്ക് ദേഷ്യംവരും. അതിന്റെപേരിൽ പലപ്പോഴും ഞാൻ പ്രതികരിച്ചിട്ടുണ്ട്. സിനിമയ്ക്കകത്തും പുറത്തും ഒരുകാര്യം ചെയ്യാൻ തീരുമാനിച്ചാൽ ആത്മാർഥതയോടെ പൂർത്തിയാക്കാൻ ശ്രമിക്കുന്ന ആളാണ് അച്ഛനെന്നും ഗോകുൽ സുരേഷ് പറയുന്നു.

സംസ്ഥാനത്ത് വീണ്ടും കാലവര്‍ഷം ശക്തമാകുന്നു. തിരുവനന്തപുരം, കോട്ടയം, കൊല്ലം ജില്ലകളില്‍ ശക്തമായ മഴയാണ്. നിരവധിയിടങ്ങളില്‍ മലവെള്ളപ്പാച്ചിലുണ്ടായി.

കോട്ടയത്ത് വീണ്ടും ഉരുള്‍പൊട്ടി. പല പ്രദേശങ്ങളിലും വെള്ളം കയറിയ നിലയിലാണ്. പൊന്മുടിയില്‍ വിനോദ സഞ്ചാരികള്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഓറഞ്ച് അലേര്‍ട്ട് ഉള്ളതിനാല്‍ തിങ്കളാഴ്ച മുതല്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകും വരെ തിരുവനന്തപുരം വന്യജീവി ഡിവിഷനിലെ നെയ്യാര്‍, കോട്ടൂര്‍, പേപ്പാറ എന്നീ ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ അടച്ചതായി തിരുവനന്തപുരം വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അറിയിച്ചു.

കോട്ടയം മൂന്നിലവിലില്‍ ഉരുള്‍പൊട്ടി. മൂന്നിലവിലിലെ ഉരുള്‍പൊട്ടലില്‍ കാണാതായ ആളെ കണ്ടെത്തിയിട്ടുണ്ട്. എരുമേലി നോര്‍ത്ത് വില്ലേജില്‍ ശക്തമായ മഴയുണ്ട്. വണ്ടന്‍പതാലില്‍ എട്ട് വീടുകളില്‍ വെള്ളം കയറി. വണ്ടന്‍പതാല്‍ പാലത്തില്‍ കുറച്ചു പേര്‍ കുടുങ്ങിയതായാണ് റിപ്പോര്‍ട്ട്. ആവശ്യമെങ്കില്‍ ആളുകളെ മാറ്റിപ്പാര്‍പ്പിക്കുവാനുള്ള നടപടി സ്വീകരിച്ചതായി കാഞ്ഞിരപ്പള്ളി താലൂക്കില്‍ നിന്നും അറിയിച്ചു.

കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ കിഴക്കന്‍ മേഖലയിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മാണി സി കാപ്പന്‍ എംഎല്‍എ പറഞ്ഞു. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം തുടങ്ങിയ സാധ്യത നിലനില്‍ക്കുന്നതിനാല്‍ ആളുകള്‍ അധികൃതരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ഏത് അടിയന്തിര ഘട്ടവും നേരിടാന്‍ തയ്യാറായി ഇരിക്കാന്‍ റവന്യൂ, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, പോലീസ് വിഭാഗങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും എംഎല്‍എ പറഞ്ഞു.

 

കന്നൂരില്‍ നവവധുവിനെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോക്കല്ലൂര്‍ രാരോത്ത് സുരേഷ് ബാബുവിന്റെ മകള്‍ അല്‍ക്കയാണ് മരിച്ചത്. വീട്ടിലെ ജനല്‍ കമ്പിയില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.

വീട്ടുകാര്‍ ജോലിക്ക് പോയ സമയത്തായിരുന്നു സംഭവം. അയല്‍ക്കാരാണ് അല്‍ക്കയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ഉടന്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

അത്തോളി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

യുവതിയുടെ ഭര്‍ത്താവിന്റെയും ബന്ധുക്കളുടെയും മൊഴി രേഖപ്പെടുത്തി വരികയാണെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. യുവതിയുടെ മൊബൈല്‍ ഫോണ്‍ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കാനാണ് പൊലീസ് തീരുമാനം.

രണ്ട് മാസം മുമ്പാണ് അല്‍ക്ക വിവാഹിതയായത്. കന്നൂര്‍ എടച്ചേരി പുനത്തില്‍ പ്രജീഷാണ് അല്‍ക്കയെ വിവാഹം ചെയ്തത്.

അമിതമായി സ്വർണാഭരണങ്ങൾ അണിഞ്ഞുനടന്ന സ്ത്രീയെ നേമത്തുനിന്നു തട്ടിക്കൊട്ടുപോയി ആഭരണം കവർന്നശേഷം പൂവച്ചൽ കാപ്പിക്കാട് റോഡിൽ ഉപേക്ഷിച്ചു. നേമം ഇടയ്ക്കോട് കുളത്തറക്കോണം ഭാനുമതി മന്ദിരത്തിൽ പദ്മകുമാരി (52)യെയാണ് തട്ടിക്കൊണ്ടുപോയത്. മണലുവിള ക്ഷേത്രത്തിനു സമീപത്ത് വെച്ച് വെള്ളിയാഴ്ച വൈകീട്ട് ആറുമണിയോടെയാണ് കാറിലെത്തിയ സംഘം പദ്മകുമാരിയെ തട്ടിക്കൊണ്ടുപോയത്.

 

ഇവർ ധരിച്ചിരുന്നു ആഭരണങ്ങൾ എല്ലാം തട്ടിയെടുത്തശേഷം രാത്രി എട്ടുമണിയോടെ പദ്മകുമാരിയെ ഉപേക്ഷിക്കുകയായിരുന്നു. കാട്ടാക്കട പോലീസ് സ്ഥലത്ത് എത്തിയാണ് സ്ത്രീയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അതേസമയം, പദ്മകുമാരിയെ സംഘം ബലമായി പിടിച്ചുകൊണ്ടുപോകുന്നത് ഒരു സ്ത്രീ കണ്ടിരുന്നു. ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

ഇവർ അറിയിച്ചതിനെ തുടർന്ന് പോലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് റോഡരികിൽ നിന്നും പദ്മകുമാരിയെ കണ്ടെത്തുന്നത്. കാറിലെത്തിയവർ മലയാളവും തമിഴും സംസാരിക്കുന്ന അഞ്ചുപേരാണെന്ന് വീട്ടമ്മ പറഞ്ഞു. നാൽപ്പത് പവനോളം നഷ്ടപ്പെട്ടെന്നാണ് ബന്ധുക്കൾ പറയുന്നത്. കാർ ഡ്രൈവർ മലയാളവും ബാക്കിയുള്ളവർ തമിഴുമാണ് സംസാരിച്ചത്.

ശരീരത്തിൽനിന്ന് ആഭരണങ്ങൾ ഉപകരണങ്ങൾ ഉപയോഗിച്ച് മുറിച്ചെടുക്കുകയായിരുന്നു. കവർച്ച തടയാൻ ശ്രമിച്ച പദ്മകുമാരിയെ സംഘം മർദ്ദിക്കുകയും ചെയ്തിട്ടുണ്ട്. ഇവർക്ക് ഒരു പല്ലും നഷ്ടപ്പെട്ടു. നേമം താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ് ഇവർ. നേമത്തുള്ള ബന്ധുവിന്റെ ആധാരമെഴുത്ത് ഓഫീസിൽ പോയി വീട്ടിലേക്ക് മടങ്ങുന്ന വഴിയാണ് സംഭവം. രാവിലെ മുതൽ സംഘം കാറിൽ പ്രദേശങ്ങളിൽ കറങ്ങിയിരുന്നതായി സംശയമുണ്ട്. സംഭവത്തിൽ നരുവാമൂട്, കാട്ടാക്കട പോലീസ് സംഘം അന്വേഷണം തുടങ്ങി.

പദ്മകുമാരി എപ്പോഴും ആഭരണങ്ങൾ അണിഞ്ഞാണ് നടക്കാറുള്ളതെന്നാണ് നാട്ടുകാരും പറയുന്നത്. വസ്തുവും വീടും വാങ്ങി നൽകുകയും വിൽക്കുകയുമൊക്കെ ചെയ്യുന്ന ഇടനിലക്കാരിയായാണ് പദ്മകുമാരി ജോലി ചെയ്യുന്നത്. അവിവാഹിതയായ പദ്മകുമാരി കുടുംബവീട്ടിൽ ബന്ധുക്കളോടൊപ്പമാണ് താമസം. മുൻപും ഇവരെ തട്ടിക്കൊണ്ടുപയോ സ്വർണം കവർന്നിരുന്നതായി വിവരമുണ്ട്. ഇതേതുടർന്ന് ഇത്രയേറെ ആഭരണങ്ങൾ അണിഞ്ഞ് നടക്കരുതെന്ന് പോലീസ് മുന്നറിയിപ്പ് നൽകിയിരുന്നു.

2022 കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് അഭിമാന നേട്ടം സമ്മാനിച്ച് മീരാബായ് ചാനു. വനിതകളുടെ ഭാരോദ്വഹനത്തിൽ മീരാബായ് ചാനു സൈഖോം ഇന്ത്യയ്ക്ക് വേണ്ടി ആദ്യ സ്വർണ്ണമാണ് നേടിയത്. വനിതകളുടെ 49 കിലോ വിഭാഗത്തിലാണ് ചാനു അഭിമാന നേട്ടം കൈവരിച്ത്. ആകെ 201 കിലോ ഭാരം ഉയർത്തിയാണ് ചാനു ഒന്നാമത്തെത്തിയത്.

172 കിലോ ഉയർത്തിയ മൗറീഷ്യസിന്റെ മേരി ഹനിത്ര റോളിയ റനൈവോസോവ വെള്ളിയും 171 കിലോ ഉയർത്തിയ കാനഡയുടെ ഹന്ന കമിൻസ്‌കി വെങ്കലവും സ്വന്തമാക്കി. ടോക്യോ ഒളിമ്പിക്സിൽ ഇതേയിനത്തിൽ വെള്ളി മെഡൽ നേടിയ ചാനു എതിരാളികളെ ബഹുദൂരം പിന്നിലാക്കി. സ്നാച്ചിൽ 88 കിലോയും ക്ലീൻ ആൻഡ് ജർക്കിൽ 113 കിലോയും ഉയർത്തിയാണ് ചാനു സ്വർണ്ണം ഉറപ്പിച്ചത്. കോമൺവെൽത്ത് റെക്കോഡും താരം സ്വന്തമാക്കിയിട്ടുണ്ട്.

സ്നാച്ചിലെ ആദ്യ ശ്രമത്തിൽ ചാനു 84 കിലോ ഉയർത്തി. രണ്ടാം ശ്രമത്തിൽ താരം ഇത് 88 കിലോ ആക്കി ഉയർത്തി. ഇതോടെ ചാനു മത്സരത്തിൽ എതിരാളികളേക്കാൾ വ്യക്തമായ ആധിപത്യം നേടി. മൂന്നാം ശ്രമത്തിൽ ചാനു ഉയർത്താൻ ശ്രമിച്ചത് 90 കിലോയാണ്. എന്നാൽ ഈ ശ്രമം പരാജയപ്പെട്ടിരുന്നു. ഇതോടെ സ്നാച്ചിൽ താരത്തിന്റെ മികച്ച പ്രകടനം 88 കിലോയായി. സ്നാച്ചിൽ 12 കിലോയുടെ ലീഡാണ് ചാനു നേടിയത്.

ക്ലീൻ ആൻഡ് ജർക്ക് വിഭാഗത്തിൽ ആദ്യം തന്നെ 109 കിലോയ ഉയർത്തി ചാനു സ്വർണമെഡൽ ഉറപ്പിച്ചു. രണ്ടാം ശ്രമം 113 കിലോയിലേക്കാണ് ചാനു ഉയർത്തിയത്. ഇതും അനായാസമുയർത്തി ചാനു എതിരാളികളെ ബഹുദൂരം പിന്നിലാക്കുകയും ചെയ്തു. മൂന്നാം ശ്രമത്തിൽ 115 കിലോ ഉയർത്താൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഇതോടെ മത്സരത്തിൽ വ്യക്തമായ ആധിപത്യം പുലർത്തി ചാനു സ്വർണം നേടി. മീരാബായ് ചാനുവിനെ നിരവധി പേർ അഭിനന്ദനങ്ങൾ നേർന്നു.

മാത്യൂ ചെമ്പുകണ്ടത്തിൽ

“തിരുസ്സഭയ്ക്ക് തിരുമുറിവുകള്‍” ഉണ്ടാകുന്നുവെന്ന് വിലപിക്കുകയാണ് “സത്യദീപ”ത്തിന്‍റെ ഈ ആഴ്ചയിലെ മുഖപ്രസംഗം.

തിരുസ്സഭയ്ക്ക് മുറിവേല്‍ക്കില്ല പത്രാധിപരേ, ക്രിസ്തുവിനാണ് മുറിവേല്‍ക്കുന്നത്. ബൈബിൾ അങ്ങനെയാണ് പഠിപ്പിക്കുന്നത്. സഭ ക്രിസ്തുവിന്‍റെ ശരീരമാണ്. സഭയ്ക്ക് മുറിവേല്‍പ്പിക്കുന്നവര്‍ ക്രിസ്തുവിനെയാണ് മുറിവേല്‍പ്പിക്കുന്നത്; ഈ വസ്തുത ഇനിയെങ്കിലും സത്യദീപം പത്രാധിപസമതി തിരിച്ചറിയുക.

സാവൂള്‍ എന്ന തീവ്രവാദിയായ യഹൂദൻ പീഡനം അഴിച്ചുവിട്ടത് സഭയ്ക്കു നേരേ ആയിരുന്നു (അപ്പ പ്രവൃത്തി 8:3). എന്നാല്‍ സാവൂളിനേ ദമാസ്കസിലേക്കുള്ള വഴിയില്‍ നേരിട്ട ക്രിസ്തു ചോദിക്കുന്നത് ”നീ എന്തിന് എന്നേ പീഡിപ്പിക്കുന്നു” എന്നാണ്. അപ്പോള്‍ സാവൂൾ ചോദിക്കുന്നു “കര്‍ത്താവേ നീ ആരാണ്?” അവിടെ ഉയർന്ന മറുപടി “നീ പീഡിപ്പിക്കുന്ന യേശുവാണ് ഞാന്‍”. (അപ്പ പ്രവൃത്തി 9:4).

പ്രത്യക്ഷത്തില്‍ സാവൂള്‍ പീഡിപ്പിച്ചത് സഭയേ ആയിരുന്നു; എന്നാല്‍ വേദനിച്ചത് ഈശോമശിഹായുടെ തിരുശ്ശരീരത്തിലായിരുന്നു.

ക്രിസ്തു മുറിവേറ്റതു മുഴുവന്‍ സഭയ്ക്കു വേണ്ടി ആയിരുന്നു. ഈ പീഡകളെല്ലാം “അവളെ കറയോ ചുളിവോ മറ്റു കുറവുകളോ ഇല്ലാത്ത മഹത്വപൂര്‍ണയായി തനിക്കുതന്നെ പ്രതിഷ്ഠിക്കുന്നതിനും അവള്‍ കളങ്കരഹിതയും പരിശുദ്ധയുമായിരിക്കുന്നതിനും വേണ്ടിയാണ്” എന്ന് എഫേസ്യ ലേഖനം 5:27 ലും ക്രിസ്തുവിന്‍റെ “നിര്‍മലയായ വധുവാണ് സഭ”യെന്ന് 2 കൊരിന്ത്യ 11:2ലും രേഖപ്പെടുത്തിയിരിക്കുന്നു.

കറയോ ചുളിവോ മറ്റ് കുറവുകളോ ഇല്ലാതെ നിര്‍മ്മലയായ വധുവിനെപ്പോലെ ക്രിസ്തു സൂക്ഷിച്ചിരിക്കുന്ന മഹത്വപൂര്‍ണ്ണയാണ് തിരുസ്സഭ. സഭ ക്രിസ്തുവിൻ്റെ ശരീരം തന്നെയാണ്. എന്നാൽ ഈ ആത്മീയ യാഥാർത്ഥ്യങ്ങളെയെല്ലാം നിഷേധിച്ചുകൊണ്ട്, തിരുസ്സഭയില്‍ എങ്ങനെയും അശാന്തി വ്യാപിപ്പിക്കാന്‍ ഇന്ന് കച്ചകെട്ടിയിറങ്ങിയിരിക്കുന്നത് ആരാണെന്ന് സത്യദീപം വക്താക്കള്‍ക്ക് അറിയില്ലേ? തിരുസ്സഭയില്‍ ഇന്ന് കലാപക്കൊടി ഉയര്‍ത്തുകയും സഭയെ ഏതുവിധത്തിലും കളങ്കിതയാക്കാന്‍ ശ്രമിക്കുന്നത് ആരെന്നും പൊതുസമൂഹം കണ്ടുകൊണ്ടിരിക്കുയാണ്. മുഖപ്രസംഗം എന്ന പേരില്‍ കുറെ നുണയെഴുതി പ്രചരിപ്പിച്ചാല്‍ ജനങ്ങളെല്ലാം അത് വിശ്വസിക്കുന്ന കാലംപോയി. വ്യാജം പ്രചരിക്കുന്നതിനേക്കാള്‍ വേഗത്തില്‍ സത്യം പ്രചരിക്കുന്ന കാലം കൂടിയാണിത്. ഈ കാലത്ത് അക്ഷരക്കെണിയൊരുക്കി ആളുകളെ അതിൽ വീഴ്ത്താം എന്ന് വിചാരിക്കുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തിലാണ്.

“കര്‍ത്താവ് സ്വന്തം രക്തത്താല്‍ നേടിയെടുത്ത ദൈവത്തിന്‍റെ സഭയെ പരിപാലിക്കാന്‍ പരിശുദ്ധാത്മാവ് നിയോഗിച്ചിരിക്കുന്ന അജപാലകരായ” മെത്രാന്മാരേക്കുറിച്ച് അപ്പസ്തോല പ്രവൃത്തികള്‍ 20:28ല്‍ എഴുതിയിരിക്കുന്നു. സഭയെ നയിക്കാന്‍ നിയുക്തരായ മെത്രാന്മാര്‍ പരിശുദ്ധാത്മാവ് നൽകുന്ന ജ്ഞാനത്തിനനുസരിച്ച് കാലാകാലങ്ങളില്‍ കൈക്കൊള്ളുന്ന തീരുമാനങ്ങളാണ് സഭയെ മുന്നോട്ടു നയിക്കന്നത്. മെത്രാൻ സമിതി അഥവാ സിനഡ് എടുക്കുന്ന തീരുമാനങ്ങളേ മസില്‍ പവറും മണിപ്പവറും കൊണ്ട് നേരിടാമെന്ന ധാര്‍ഷ്ട്യം കാണിക്കുന്നവരാണ് ഇന്ന് സഭയെന്നു കരുതി ക്രിസ്തുവിനു മുറിവേല്‍പ്പിക്കുന്നവർ. ഇവരാണ് എറണാകുളം അങ്കമാലി അതിരൂപതയിലെ വിമതന്മാര്‍.

മെത്രാന്മാരേ അനുസരിക്കില്ല എന്ന വാശിയോടെ സംഘടിക്കുന്നതും സമരം ചെയ്യുന്നതും പരിശുദ്ധാത്മാവിനെതിരായ പാപമാണ്. പരിശുദ്ധാത്മാവിന്‍റെ സ്വരം കേള്‍ക്കാന്‍ കഴിയാത്ത വിധത്തിൽ ഹൃദയം കഠിനമായിപ്പോയ വിമതന്മാർക്ക് വെള്ളവും വളവും നല്‍കുന്ന ഏഴാംകൂലി എഴുത്തുമാത്രമാണ് സത്യദീപത്തിൻ്റെ മുതലക്കണ്ണീർ.

പരിശുദ്ധാത്മവ് നിയോഗിച്ചിരിക്കുന്ന ഇടയന്മാര്‍ക്ക് കീഴ്പ്പെടാതെ സ്വന്തം ദൈവശാസ്ത്രവും സ്വന്തം സഭയും സ്ഥാപിക്കാനാണ് ഇപ്പോള്‍ ചിലരുടെ ശ്രമം. രണ്ടായിരം കൊല്ലം മുമ്പേ ക്രിസ്തു തന്‍റെ സഭ സ്ഥാപിച്ചിരിക്കെ, ഇന്ന് സ്വന്തം ഇഷ്ടപ്രകാരം മറ്റൊരു സഭ സ്ഥാപിക്കണം എന്ന് കരുതുന്നവർ എതിര്‍ക്രിസ്തുവിന്‍റെ മനസ്സുള്ളവരാണ്. ഇവരാണ് തിരുസ്സഭയേ മുറിപ്പെടുത്തുന്നവര്‍. ഈ പാപത്തിന്‍റെയെല്ലാം ദുര്‍ഗന്ധമാണ് വിമതചേരിയില്‍ ഇപ്പോൾ വ്യാപരിക്കുന്നത്.

മുഖപ്രസംഗത്തില്‍ ഭൂമിവിവാദത്തേക്കുറിച്ച് പ്രത്യേകം പറയുന്നുണ്ടല്ലോ. ഇവിടെ പത്രാധിപരോട് ഒരു കാര്യം ചോദിക്കട്ടെ, എറണാകുളം അങ്കമാലി അതിരൂപതയിലെ ശ്രേഷ്ഠ വൈദികരെല്ലാവരും ചേര്‍ന്ന് സംയുക്തമായി എടുത്ത തിരുമാനമായിരുന്നില്ലേ മെഡിക്കൽ കോളജിന് വേണ്ടി പണവും സ്ഥലവും കണ്ടെത്തണം എന്നത്? ഇതിന്‍റെ പേരില്‍ സഭയുടെ നേതാവായ കര്‍ദ്ദിനാളിനേ മാത്രം കുറ്റക്കാരനാക്കി ആക്ഷേപിച്ചപ്പോൾ സഭയ്ക്ക് വേദനിച്ചില്ലേ? വെറുമൊരു സിവില്‍ കേസായി മാറേണ്ടിയിരുന്ന ഭൂമിയിടപാടിന്‍റെ പേരില്‍ നട്ടാല്‍ കുരുക്കാത്ത നുണ പ്രചരിപ്പിക്കുന്നവരാണോ സത്യത്തിൻ്റെ കാവൽക്കാർ ചമയുന്നത് ?

അതിരൂപതയുടെ സമിതികളിൽ ഭൂമി വാങ്ങുവാനും വിൽക്കുവാനും എടുത്ത തീരുമാനങ്ങളുടെ മിനുട്സ് പ്രസിദ്ധപ്പെടുത്തുവാൻ സത്യദീപത്തിന് ധൈര്യമുണ്ടോ? ഉണ്ടെങ്കിൽ ഇത് ഒരു വെല്ലുവിളിയായി ഏറ്റെടുത്തു ആ തീരുമാനങ്ങളും, ആ സമിതികളിലെ അംഗങ്ങളുടെ പേരുവിവരങ്ങളും പ്രസിദ്ധീകരിക്കാൻ നിങ്ങൾ തൻ്റേടം കാണിക്കണം ? അപ്പോൾ മനസ്സിലാകും “ഭൂമി വിൽപ്പനയിലെ അക്രമോൽസുകമായ അനീതി” യഥാർത്ഥത്തിൽ ആരുടെ സംഭവനയാണെന്ന്. ഈ കാര്യത്തിൽ തെളിവുകൾ സഹിതം കൂടുതൽ വെളിപ്പെടുത്തലുകൾ ഉടൻ ഉണ്ടാവും.

ഭൂമിയിടപാടിൻ്റെ പേരിൽ സഭയേയും സഭാതലവനേയും അപകീര്‍ത്തിപ്പെടുത്താനും അദ്ദേഹത്തിനെതിരേ കള്ളക്കേസു കൊടുത്തവരും വ്യാജരേഖ ഉണ്ടാക്കിയവരും തിരുസ്സഭയെ മുറിപ്പെടുത്തിയില്ലേ?
ഏറ്റവുമൊടുവില്‍, സഭാധ്യക്ഷനേ “കൊക്കയിലേക്കോ കാനയിലേക്കോ വണ്ടിമറിച്ചിട്ട് കൊല്ലണമെന്ന്” ഒരു വൈദികന്‍ പറഞ്ഞുപ്പോൾ തിരുസ്സഭ മുറിവേറ്റു പിടയുന്നത് നിങ്ങൾ കാണുന്നില്ലേ ?

സീറോ മലബാർ സഭയുടെ ഗാത്രത്തിൽ അനീതിയുടെ മുറിവുകൾ ഒന്നും ഞങ്ങളെപ്പോലുള്ള സാധാരണ വിശ്വാസികൾക്ക് കാണാനില്ല. ബിഷപ് ആൻ്റണി കരിയിലിനെ മെത്രാനായി അഭിഷേകം ചെയ്തത് പരിശുദ്ധാത്മാവ് ആയിരുന്നുവെങ്കിൽ, അനുസരണക്കേടു കാണിച്ച അദ്ദേഹത്തേ പ്രസ്തുത സ്ഥാനത്തു നിന്ന് നീക്കം ചെയ്തതും തിരുസ്സഭയെ നയിക്കുന്ന പരിശുദ്ധാത്മാവാണ്. അതിലൂടെ സഭയിൽ കൂടുതൽ അച്ചടക്കവും ഉത്തരവാദിത്വബോധവും ഉണ്ടായി. ഇന്ന് ക്രിസ്തുവിൻ്റെ ശരീരമായ തിരുസ്സഭയെ വേദനിപ്പിക്കുന്നത് എറണാകുളത്തെ ദൈവവിശ്വാസം ഇല്ലാത്ത കുറച്ചു വിമത വൈദീകരാണ്. അവർ പ്രചരിപ്പിക്കുന്ന കള്ളക്കഥകളും
അനൈക്യത്തിന്റെയും വിവരക്കേടിന്റെയും പേരിലുള്ള വിങ്ങലുകളുമാണ് സഭാഗാത്രത്തിൽ നിന്നും ഉയരുന്നത്.

സത്യത്തെ മറച്ചുപിടിക്കുന്ന കാപട്യമേ നിന്‍റെ പേരാണോ സത്യദീപം?

ഷെറിൻ പി യോഹന്നാൻ

എനിക്കൊരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ പറയണം. ആദ്യം കുറച്ചു കൊലപാതകങ്ങൾ, കുറ്റവാളിയെ കണ്ടുപിടിക്കാൻ ബുദ്ധിമുട്ടുന്ന പോലീസ്, നായകന്റെ വരവ്, അദ്ദേഹത്തിന്റെ ഭൂതകാലം, കൊലപാതകി, അയാളുടെ ഭൂതകാലം എന്നിങ്ങനെ കഥ കൊണ്ടുപോയാൽ പ്രേക്ഷകന് ഇഷ്ടപ്പെടുമോ? അതും ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലറുകളുടെ ചാകരയായ മലയാളത്തിൽ. ഈ സ്ഥിരം ശൈലിയാണ് പാപ്പനും പിന്തുടരുന്നത്. എവിടെ ഉറച്ചു നിന്ന് കഥ പറയണമെന്ന് അറിയാതെ പോയ ചിത്രം.

നഗരത്തിൽ നടക്കുന്ന കൊലപാതക പരമ്പരയുടെ അന്വേഷണമാണ് മുഖ്യപ്രമേയം. അന്വേഷണ ഉദ്യോഗസ്ഥർക്ക് കാര്യമായ തെളിവുകളൊന്നും ലഭിക്കാത്തതിനാൽ അവരെ സഹായിക്കാനായി സർവീസിൽ ഇല്ലാത്ത ഏബ്രഹാം എത്തുന്നു. ആദ്യ പകുതിയിൽ പ്രേക്ഷകനെ തെറ്റിദ്ധരിപ്പിച്ചും രണ്ടാം പകുതിയിൽ നമ്മൾ കണ്ട ഒരാളെ കൊലപാതകിയായി ഇട്ട് തന്ന് ചരിത്രം പറഞ്ഞുമൊക്കെയാണ് കഥ മുന്നോട്ട് പോകുന്നത്.

നമ്മുടെ കുറ്റാന്വേഷണ ചിത്രങ്ങളുടെ ശൈലിയാണ് മാറേണ്ടത്. കൊലപാതകവും പ്രതികാരകഥയുമൊക്കെ പ്രേക്ഷകരുടെ സ്ഥിരം കാഴ്ചയായിരിക്കുന്നു. ജോഷി – സുരേഷ് ഗോപി കൂട്ടുകെട്ടാണ് ഈ ചിത്രത്തിന്റെ USP. എന്നാൽ പ്രേക്ഷകനെ പിടിച്ചിരുത്താൻ കഴിഞ്ഞില്ലെങ്കിൽ ആരുണ്ടായിട്ട് എന്ത് പ്രയോജനം. 2 മണിക്കൂർ 50 മിനിറ്റ് ദൈർഘ്യമുള്ള ചിത്രം തിരക്കഥയിലായാണ് പിന്നോട്ട് വലിയുന്നത്. കുറ്റാന്വേഷണത്തിലോ കഥാപാത്രത്തിലോ ഉറച്ചു നിൽക്കാതെ പല വഴികളിലൂടെ സിനിമ വേർതിരിഞ്ഞ് സഞ്ചരിക്കുന്നു.

ആരംഭത്തിൽ തന്നെ ഒരു ക്രൈം സീൻ കാണിക്കുന്നുണ്ട്. കൊല്ലപ്പെട്ട ആളുടെ മുഖം പോലും കാണാതെ അഭ്യൂഹങ്ങൾ എന്നുപറഞ്ഞ് വാർത്ത കൊടുക്കുന്ന മാധ്യമങ്ങളെയാണ് തിരക്കഥാകൃത്ത് നമുക്ക് മുന്നിൽ എത്തിക്കുന്നത്. മറ്റു പലയിടത്തും യുക്തിരഹിതമായ സംഭവങ്ങൾ കാണാം.

പ്രധാന താരങ്ങളുടെ പ്രകടനം, ചിത്രത്തിന്റെ കളറിംഗ്, ജോഷിയുടെ മേക്കിങ് എന്നിവയാണ് നല്ല വശങ്ങൾ. പശ്ചാത്തലസംഗീതം ശരാശരി നിലവാരം പുലർത്തുന്നു. ത്രില്ലർ ചിത്രമാണെങ്കിലും പ്രേക്ഷകനെ സ്വാധീനിക്കുന്ന രംഗങ്ങൾ കുറവാണ്. രണ്ടാം പകുതിയിൽ ഒന്നിനുപിറകെ ഒന്നായി ട്വിസ്റ്റുകൾ എത്തുന്നുണ്ടെങ്കിലും അതൊന്നും കയ്യടിക്കാൻ പാകത്തിനുള്ളതല്ല. ചിത്രത്തിന്റെ നീളകൂടുതലാണ് പ്രധാന പോരായ്മ. ഒന്നാം പകുതിക്ക് ഒരു സിനിമയുടെ നീളമുള്ളത് പോലെ അനുഭവപ്പെടുന്നുണ്ട്.

Bottom Line – തിരക്കഥയായി വായിക്കുമ്പോൾ നല്ലതെന്ന് തോന്നാമെങ്കിലും സിനിമയായപ്പോൾ പരാജയപ്പെട്ടുപോയ കാഴ്ചയാണ് ‘പാപ്പൻ’. കഥയുടെ ദൈർഘ്യവും ആകാംഷയുണർത്താത്ത ട്വിസ്റ്റുകളും കൂടിയാവുമ്പോൾ വിരസമാകും. ഒരു കുറ്റാന്വേഷണ ചിത്രമെന്ന നിലയിൽ തൃപ്തികരമായ ചലച്ചിത്രക്കാഴ്ചയായിരുന്നില്ല ‘പാപ്പൻ’.

ദേശീയ അവാർഡ് വരെ നേടിയതിന് ഒപ്പം പ്രേക്ഷക പ്രശംസയും ഏറ്റ് വാങ്ങിയ ചിത്രമായിരുന്നു മിന്നാമിനുങ്ങ്. സാധാരണക്കാരന്റെ ജീവിതം അതുപോലെ പകർത്തിയ ചിത്രത്തിൽ നടി സുരഭി ലക്ഷ്മി ആയിരുന്നു പ്രധാന വേഷത്തിൽ എത്തിയത്.

എന്നാൽ ഈ ചിത്രത്തിൽ മഞ്ജു വാര്യർക്ക് വെച്ചിരുന്ന വേഷമാണ് സുരഭി ലക്ഷ്മി ചെയ്തത്. ഇപ്പോഴിതാ മിന്നാമിനുങ്ങിൽ മഞ്ജു വാര്യർക്ക് പകരം സുരഭി ലക്ഷ്മി വരാൻ ഇടയായ സാഹചര്യം തുറന്ന് പറയുകയാണ് ചിത്രത്തിന്റെ നിർമ്മാതാവും തിരക്കഥാകൃത്തുമായ മനോജ് രാംസിങ്.

അഭിമുഖത്തിലാാണ് അദ്ദേഹം ഇക്കാര്യങ്ങളെപ്പറ്റി സംസാരിച്ചത്. ഒരു അവാർഡ് ചിത്രം എടുക്കണമെന്ന ആഗ്രഹത്തിന് പിന്നാലെയാണ് മിന്നാമിനുങ്ങ് എന്ന ചിത്രമെടുത്തത്. വളരെ പെട്ടന്ന് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമായിരുന്നു മിന്നാമിനുങ്ങ്.

വെറും 15 ദിവസം കൊണ്ടാണ് സിനിമ ഷൂട്ട് ചെയ്ത് തീർത്തത്. സാധാരണ വീട്ടമ്മയുടെ കഥ പറഞ്ഞ ചിത്രത്തിൽ സുരഭിയാണ് പ്രധാന കഥപാത്രത്തെ അവതരിപ്പിച്ചത്. സിനിമയുടെ കഥ പറഞ്ഞപ്പോൾ സംവിധായകൻ തന്നോട് പറഞ്ഞതാണ് ആ കഥാപാത്രം മഞ്ജു വാര്യരെകൊണ്ട് ചെയ്യിക്കാമെന്ന്.

അന്ന് ഞാനാണ് അത് വേണ്ടെന്ന് പറഞ്ഞത്. ഫ്രീ ആയിട്ട് വന്ന് അവർ അഭിനയിച്ചാലോ എന്ന് തമാശ രൂപേണ സംവിധായകൻ പറഞ്ഞപ്പോഴും വേണ്ട എന്ന് താനാണ് പറഞ്ഞത്. ഇനി വെറുതെ വന്നു അഭിനയിക്കാമെന്ന് പറഞ്ഞാലും മഞ്ജുവാര്യർ എന്റെ ചിത്രത്തിൽ വേണ്ട. ഒന്ന് അവരെ കൊണ്ടുവരാനുള്ള പണം ഇല്ല.

വളരെ ചെറിയ ബജറ്റിൽ നിർമ്മിക്കുന്ന ചിത്രമായിരുന്നു മിന്നാമിനുങ്ങ്. രണ്ടാമതായി മഞ്ജു എന്ന കഥാപാത്രത്തെ എല്ലാവർക്കും അറിയുന്നയാളാണ് അവർ അഭിനയിക്കുന്ന രീതി ഭാവങ്ങൾ നമ്മൾ കണ്ടിട്ടുള്ളതുമാണ്. അത് വേണ്ട പകരം പുതിയൊരാൾ വരട്ടേ എന്ന തീരുമാനത്തിലാണ് ആ കഥാപാത്രം സുരഭിയെ കൊണ്ട് ചെയ്യിപ്പിച്ചത്.

അത് വിജയമായി മാറുകയും ചെയ്തു. താൻ ആ കഥയെഴുതിയപ്പോൾ എന്ത് ഫീലാണോ അനുഭവിച്ചത് അത് സുരഭി അഭിനയിച്ചപ്പോഴും ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു. മിന്നാമിനുങ്ങ് റീലീസായി അധികം വൈകാതെ ഏകദ്ദേശം അതേ കഥയിലിറങ്ങിയ മഞ്ജു വാര്യർ ചിത്രമായിരുന്നു ഉദ്ദാഹരണം സുജാതയെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

 

RECENT POSTS
Copyright © . All rights reserved