ഇടുക്കിയില്‍ ഇരട്ടക്കുട്ടികളെ കൊന്ന് കുഴിച്ചിട്ട യുവതി കസ്റ്റഡിയില്‍. ഉടുമ്പന്‍ചോലയിലാണ് സംഭവം. അവിവാഹിതയായ അതിഥി തൊഴിലാളിയാണ് പ്രസവ ശേഷം കുട്ടികളെ കൊന്ന് കുഴിച്ചിട്ടത്.
ഇന്നലെയാണ് യുവതി ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. അവിവാഹിതയായിനാല്‍ കുട്ടികളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ശേഷം ഏലത്തോട്ടത്തില്‍ കുഴിച്ചിട്ടെന്നും പൊലീസ് പറയുന്നു. കസ്റ്റഡിയില്‍ എടുത്ത യുവതിയെ ചോദ്യം ചെയ്യുകയാണ്.
ഇരട്ടക്കുട്ടികളുടെ മൃതദേഹം കുഴിച്ചിട്ട ഏലത്തോട്ടത്തില്‍ പൊലീസെത്തി പരിശോധന നടത്തി. യുവതിയുടെ മാനസികാവസ്ഥ പരിഗണിച്ച് കൗണ്‍സിലിങ്ങ് നടത്തിയതിന് ശേഷമാകും വിശദമായ ചോദ്യം ചെയ്യലെന്നാണ് സൂചന.
യുഎഇയില്‍ കനത്ത മഴ തുടരുന്നു. ദേശീയ കാലാവസ്ഥ കേന്ദ്രം നല്‍കുന്ന വിവരമനുസരിച്ച് വരും മണിക്കൂറുകളിലും മഴ സാധ്യതയുണ്ട്. അബുദാബി, ദുബായ്, ഷാര്‍ജ തുടങ്ങി യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഫുജൈറയിലും റാസ് അല്‍ ഖൈമയിലും കനത്ത മഴയുണ്ടായേക്കുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ പ്രവചനം. റാസ് അല്‍ ഖൈമയില്‍ രാവിലെ മുതല്‍ മഴ പെയ്യുന്നുണ്ടെന്നാണ് വിവരം. 30 മുതല്‍ 40 കിലോ മീറ്റര്‍ വരെ വേഗതിയിലുള്ള കാറ്റിനും സാധ്യതയുണ്ട്.
യുഎഇയുടെ പല മേഖലകളിലും അപ്രതീക്ഷിത വെള്ളപ്പൊക്കവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വെള്ളപ്പൊക്കം തുടരുന്ന സാഹചര്യത്തില്‍ പൊതുമേഖലയിലും സ്വകാര്യമേഖലയിലുമുള്ളവര്‍ക്ക് വര്‍ക്ക് അറ്റ് ഹോം അനുവദിച്ചിട്ടുണ്ട്.
പ്രതിരോധ വിഭാഗം, പൊലീസ്, സുരക്ഷാ ഏജന്‍സികള്‍ തുടങ്ങി ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഇത് ബാധകമല്ല. ഫുജൈറയിലുണ്ടായ അപ്രതീക്ഷിത വെള്ളപ്പൊക്കത്തില്‍ കുടുങ്ങിക്കിടന്നവരെ യുഎഇ സൈന്യം രക്ഷപ്പെടുത്തി.
ഫുജൈറയിലും രാജ്യത്തിന്റെ കിഴക്കൻ പ്രദേശങ്ങളിലും രക്ഷാപ്രവര്‍ത്തന സംഘങ്ങളെ വിന്യസിക്കാന്‍ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആഭ്യന്തര മന്ത്രാലയത്തോട് നിർദ്ദേശിച്ചു.
നീണ്ട ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി ആക്ഷന്‍ ഹീറോ ആയെത്തുന്ന ചിത്രം പാപ്പന് കാത്തിരിക്കുകയാണ് ആരാധകലോകം. സുരേഷ് ഗോപിയും മകന്‍ ജോഷിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘പാപ്പന്‍’.
ജൂലൈ 29 നാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുന്നത്. സുരേഷ് ഗോപിയെയും മകന്‍ ഗോകുല്‍ സുരേഷിനെയും ഒരുമിച്ച് കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.
സിനിമയില്‍ നായികയായി എത്തുന്നത് നൈല ഉഷയാണ്. പത്ത് വര്‍ഷത്തിന് ശേഷം വീണ്ടും പോലീസ് വേഷത്തില്‍ സുരേഷ് ഗോപി എത്തുന്ന സന്തോഷത്തിലാണ് ആരാധകര്‍. എബ്രഹാം മാത്തന്‍ എന്ന കഥാപാത്രമായാണ് സുരേഷ് ഗോപി പാപ്പനിലെത്തുന്നത്.
എന്നാല്‍ ‘പാപ്പന്റെ’ പ്രമോഷനുമായി ബന്ധപ്പെട്ടുള്ള സുരേഷ് ഗോപി നല്‍കിയ
അഭിമുഖമാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. അകാലത്തില്‍ നഷ്ടപ്പെട്ട തന്റെ മകള്‍ ലക്ഷ്മിയെ കുറിച്ചുള്ള ഓര്‍മ്മകള്‍ വികാരഭരിതമായി താരം പങ്കുവച്ചിരുന്നു.
”അവളിപ്പോ ഉണ്ടെങ്കില്‍ മുപ്പത്തിരണ്ടു വയസ്സാണ്. മുപ്പതു വയസ്സായ ഏതു പെണ്‍കുട്ടിയേയും കണ്ടു കഴിഞ്ഞാല്‍ കെട്ടിപ്പിടിച്ചു അവളെ ഉമ്മ വയ്ക്കാന്‍ കൊതിയാണ്. ലക്ഷ്മിയുടെ നഷ്ടം എന്നു പറയുന്നത് എന്നെ പട്ടടയില്‍ കൊണ്ടുചെന്ന് കത്തിച്ചു കഴിഞ്ഞാല്‍ ആ ചാരത്തിനു പോലും ആ വേദനയുണ്ടാകും.”- സുരേഷ് ഗോപി പറഞ്ഞു.
വോഗ് മാഗസിന്റെ കവര്‍ഫോട്ടോ ഷൂട്ടില്‍ പങ്കെടുത്തതിന് ഉക്രെയ്ന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ സെലന്‍സ്‌കിയ്ക്കും ഭാര്യ ഒലെനയ്ക്കുമെതിരെ രൂക്ഷ വിമര്‍ശനം. ഉക്രെയ്‌നില്‍ യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയം ഇരുവരും ഫോട്ടോഷൂട്ട് നടത്തിയതാണ് ചര്‍ച്ചയായത്.
സെലന്‍സ്‌കിയും ഒലെനയും ഒന്നിച്ചുള്ള ചിത്രങ്ങളും ഒലെനയുടേത് മാത്രമായ ചിത്രങ്ങളും വോഗ് ഒഫീഷ്യല്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പുറത്ത് വിട്ടിട്ടുണ്ട്. ധീരതയുടെ ഛായാചിത്രം എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. യുദ്ധത്തില്‍ പതിനായിരക്കണക്കിന് സ്ത്രീകള്‍ മുന്‍നിരയില്‍ നിന്ന് പോരാടുമ്പോള്‍ ഒലെന നയതന്ത്രത്തിലും സുപ്രധാന പങ്ക് വഹിച്ചെന്നും വോഗ് കുറിച്ചു. ചില ചിത്രങ്ങള്‍ ഒലെന തന്റെ അക്കൗണ്ടിലൂടെയും പോസ്റ്റ് ചെയ്തിട്ടുണ്ട്.
എന്നാല്‍ ഉക്രെയ്‌നിലെ സംഘര്‍ഷാവസ്ഥ തുറന്ന് കാട്ടാന്‍ ഒലെന ടാങ്കറുകള്‍ക്കും സൈനികര്‍ക്കും മധ്യേ നിന്നെടുന്ന ചിത്രങ്ങള്‍ക്കടക്കം നിരവധി പേരാണ് രൂക്ഷവിമര്‍ശനമുയര്‍ത്തിയത്. നിങ്ങള്‍ ഒരു അഭിനേതാവിനെയാണ് പ്രസിഡന്റ് ആയി തിരഞ്ഞെടുത്തിരിക്കുന്നതെങ്കില്‍ യുദ്ധത്തിന്റെ സമയത്ത് പോലും അദ്ദേഹത്തിന് പ്രാധാന്യമുള്ള കാര്യങ്ങള്‍ മറ്റ് പലതുമായിരിക്കുമെന്നും ഉക്രെയ്‌നിന് ലോകരാജ്യങ്ങള്‍ സഹായങ്ങളെത്തിക്കുമ്പോള്‍ സെലന്‍സ്‌കിയും ഭാര്യയും അവിടെ ഫോട്ടോ ഷൂട്ട് നടത്തുകയാണെന്നുമൊക്കെയാണ് വിമര്‍ശനങ്ങള്‍.
യുദ്ധത്തിനെപ്പോലും റൊമാന്റിക്കാക്കുകയാണെന്ന് വോഗിനെതിരെയും വിമര്‍ശനമുയരുന്നുണ്ട്. ചിത്രങ്ങളെ പ്രശംസിച്ചും അളുകള്‍ രംഗത്തുണ്ടെങ്കിലും വന്‍ വിവാദമാണ് ഫോട്ടോഷൂട്ടിനെ തുടര്‍ന്നുടലെടുത്തിരിക്കുന്നത്.
View this post on Instagram
Massive amount of ukrainian soldiers dying every day, Zelensky : lets have a vogue shooting pic.twitter.com/BrNPYKZYR6
— Levi (@Levi_godman) July 26, 2022
While we send Ukraine $60 billion in aid Zelenskyy is doing photoshoots for Vogue Magazine.
These people think we are nothing but a bunch of suckers. pic.twitter.com/KXkOtTqw8g
— Lauren Boebert (@laurenboebert) July 27, 2022
കുണ്ടറ സ്വദേശിനിയായ യുവതി മരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. കുണ്ടറ കുരീപ്പള്ളി തുമ്പുവിള ഹൗസിൽ ആമിന (22) കൊല്ലപ്പെട്ട സംഭവത്തിലാണ് ഭർത്താവിനെ കൊലക്കുറ്റം ചുമത്തി പോലീസ് അറസ്റ്റു ചെയ്തത്. ആമിനയെ ഭർത്താവായ ജോനകപ്പുറം ബുഷറ മൻസിലിൽ അബ്ദുൽ ബാരി(34) കൊലപ്പെടുത്തിയതായി കണ്ടെത്തിയതോടെ പള്ളിത്തോട്ടം പോലീസ് പിടികൂടുകയായിരുന്നു.
ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണമാണു കൊലപാതകം തെളിയിച്ചത്. തുമ്പുവിള ഹൗസിൽ മുഹമ്മദ് ആഷിഖിന്റെയും പരേതയായ ഫസീല ബീവിയുടെയും മകളാണ് ആമിന. കഴിഞ്ഞ 22നു പുലർച്ചെയായിരുന്നു ആമിനയെ മരിച്ചനിലയിൽ ആശുപത്രിയിൽ എത്തിച്ചത്.
കഠിനമായ ശ്വാസതടസമെന്നു പറഞ്ഞു അബ്ദുൽ ബാരിയും ബന്ധുക്കളും ചേർന്നാണ് ആമിനയെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ, ആശുപത്രിയിൽ എത്തിക്കുന്നതിനു മുൻപു തന്നെ ആമിന മരിച്ചിരുന്നു. ആമിന കടുത്ത ശ്വാസതടസത്തെ തുടർന്ന് നിരവധി ആശുപത്രികളിൽ ചികിത്സ തേയിയിരുന്നു എന്നായിരുന്നു ഭർത്താവിന്റെ മൊഴി.
എന്നാൽ, മകളുടെ മുഖത്ത് കണ്ടെത്തിയ പാടിൽ സംശയം തോന്നിയ പിതാവാണ് പരാതിയുമായി രംഗത്തെത്തിയത്. തുടർന്ന് പോലീസിന്റെ നിർദേശപ്രകാരം മൃതശരീരം പാരിപ്പള്ളി മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം നടത്തിയശേഷം കബറടക്കി. അസാധാരണ മരണത്തിനു കേസ് റജിസ്റ്റർ ചെയ്ത പോലീസ് പോസ്റ്റ്‌മോർട്ടം നടത്തിയ ഡോക്ടറിൽ നിന്നു കൂടുതൽ വിവരങ്ങൾ ശേഖരിച്ചാണു കൊലപാതകമാണെന്നു സ്ഥിരീകരിച്ചത്.
ആമിനയ്ക്കു ശ്വാസതടസം അനുഭവപ്പെടാൻ തക്ക അസുഖങ്ങൾ ഉണ്ടായിരുന്നില്ലെന്നും മൂക്കും വായും ബലമായി പൊത്തിപ്പിടിച്ചതുകാരണം ഉണ്ടായ ശ്വാസതടസമാണു മരണകാരണമെന്നും പോലീസ് കണ്ടെത്തുകയായിരുന്നു. തുടർന്നു സിറ്റി പൊലീസ് കമ്മിഷണർ മെറിൻ ജോസഫിന്റെ നിർദേശപ്രകാരം അബ്ദുൽ ബാരിയെ ചോദ്യം ചെയ്തപ്പോഴാണു കുറ്റം സമ്മതിച്ചത്.
കൊലപാതകത്തിന് പിന്നിൽ കുടുംബപ്രശ്‌നങ്ങളാണെന്നാണ് പ്രതിയുടെ കുറ്റസമ്മതം. കൊല്ലം അസിസ്റ്റന്റ് പോലീസ് കമ്മിഷണർ എ അഭിലാഷിന്റെ മേൽനോട്ടത്തിൽ പള്ളിത്തോട്ടം ഇൻസ്‌പെക്ടർ ആർ ഫയാസിന്റെ നേതൃത്വത്തിൽ എസ്‌ഐമാരായ സുകേഷ്, അനിൽ ബേസിൽ, ജാക്‌സൺ ജേക്കബ്, എഎസ്‌ഐമാരായ കൃഷ്ണകുമാർ, സുനിൽ, എസ്സിപിഒമാരായ സുമ ഭായി, ഷാനവാസ്, ബിനു എന്നിവരടങ്ങിയ സംഘമാണു പ്രതിയെ അറസ്റ്റ് ചെയ്തത്.
മാത്യൂ ചെമ്പുകണ്ടത്തിൽ
എറണാകുളം അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്തൻ വികാരി സ്ഥാനത്തു നിന്ന് മാർ ആൻ്റണി കരിയിൽ രാജിവച്ച് ഒഴിയുമ്പോൾ, “പേറെടുക്കാൻ വന്നവൾ ഇരട്ട പെറ്റു കിടക്കുന്നു” എന്ന പഴഞ്ചൊല്ലാണ് ഓർമ്മ വരുന്നത്. അനുസരണക്കേടു കാണിക്കുന്നവരെ ഗുണപ്പെടുത്താൻ വന്നയാൾ അനുസരണക്കേടിൻ്റെ പേരിൽ കടുത്ത ശിക്ഷയും വാങ്ങി സ്ഥാനമുപേക്ഷിച്ചു പോവുക എന്നത് സഭയിലോ ലോകത്തിലോ കേട്ടുകേൾവിയില്ലാത്ത കാര്യമാണ്. “വത്തിക്കാൻ സ്ഥാനപതി നേരിട്ട് വന്നു രാജിക്കത്തു എഴുതി വാങ്ങിച്ചുകൊണ്ട് പോയ മെത്രാൻ” എന്ന അവമതിയും സ്വന്തമാക്കായാണ് അദ്ദേഹം അതിരൂപതയുടെ പടിയിറങ്ങുന്നത്.
സാർവ്വത്രിക സഭയിലെ വ്യക്തിസഭകളിൽ ഏറ്റവും പൗരാണികതയും പ്രവർത്തന മികവും ആൾബലവും കൊണ്ട് മുഖ്യസ്ഥാനത്തു നിൽക്കുന്ന സഭയാണ് സീറോ മലബാർ സഭ. ഈ സഭയെ പിടിച്ചുലച്ച സംഭവമായിരുന്നു എറണാകുളം അങ്കമാലി അതിരൂപതയുടെ ഭൂമിയിടപാടിനെ തുടർന്നുണ്ടായ സംഭവങ്ങൾ. ഇതിൻ്റെ പേരിൽ അതിരൂപതയിൽ നിഴലിട്ട അശാന്തിയുടെ അന്തരീക്ഷം മാറ്റിയെടുക്കുക എന്ന പ്രത്യേക ദൗത്യവുമായി നിയുക്തനായ വ്യക്തിയായിരുന്നു മാർ ആന്റണി കരിയിൽ. ഒരു പ്രത്യേക ദൗത്യത്തിനായി നിയോഗിക്കപ്പെട്ട വ്യക്തി തന്റെ ദൗത്യവും നിയോഗവും മറന്ന് തനിക്കിഷ്ടമുള്ള വഴിയിൽ നീങ്ങുമ്പോൾ മാറ്റമില്ലാത്ത ദൈവത്തിന്റെ നീതി, യോനാ പ്രവാചകനോടെന്നപോലെ കരിയിൽ മെത്രാനേയും പിന്തുടരുന്ന കാഴ്ചയാണ് കാണുന്നത്.
എറണാകുളം അങ്കമാലി അതിരൂപതയിൽ അന്നുവരെ നിലവിലില്ലാതിരുന്ന “മെത്രാപ്പിലീത്തൻ വികാരി” എന്ന പദവിയും “മെത്രാപോലീത്താ” സ്ഥാനവും നൽകിയാണ് മാർ കരിയിലിനെ ഇവിടേക്ക് സമാധാനദൂതനായി സഭാസിനഡ് അയയ്ക്കുന്നത്. സഭയുടെ ചൈതന്യത്തിനും സ്വഭാവത്തിനും നിരക്കാത്ത രീതിയിൽ അവിടെ പ്രവർത്തിച്ചിരുന്ന വിമതസംഘത്തെ പ്രാർത്ഥനയുടെയും സ്നേഹത്തിന്റെയും അരൂപിയിൽ രമ്യതപ്പെടുത്തുക എന്നതായിരുന്നു അദ്ദേഹത്തിൻ്റെ ദൗത്യം. എന്നാൽ എല്ലാവരുടെയും പ്രതീക്ഷകൾക്ക് വിരുദ്ധമായി, വിമതരുടെ ഇഷ്ടതൊഴനും തലതൊട്ടപ്പനുമായി മാർ കരിയിൽ മാറുന്ന കാഴ്ചയാണ് പിന്നീട് എല്ലാവരും കണ്ടത്. സഭയിൽ ഐക്യത്തിന്റെ പൊൻപുലരി പ്രതീക്ഷിച്ചിരുന്നവർക്ക് കടുത്ത നിരാശയായിരുന്നു ഫലം.
“മെത്രാപോലീത്തൻ വികാരി” എന്ന നിലയിൽ എറണാകുളത്തെ മേജർ ആർച്ച് ബിഷപ്സ് ഹൗസിൽ എത്തിയ മാർ കരിയിലിന്റെ ആദ്യ നടപടിതന്നെ സഭാമക്കളുടെയെല്ലാം നെറ്റി ചുളിപ്പിക്കുന്നതായിരുന്നു. ആ ഭവനത്തിൽ തന്നോടൊപ്പം മേജർ ആർച്ച് ബിഷപ്പ് താമസിക്കേണ്ടതില്ല എന്ന് അദ്ദേഹം തീരുമാനിച്ചു. അതിരൂപതയുടെ ആസ്ഥാന മന്ദിരത്തിൽ അതിരൂപതയുടെ അധ്യക്ഷന് തലചായ്ക്കാൻ ഒരു മുറി വേണ്ട എന്നുള്ളത് പ്രശ്നപരിഹാരത്തിന് നിയുക്തനായ ഒരു മാനേജ്‌മെന്റ് വിദഗ്ധന്റെ നല്ല തീരുമാനം ആയിരുന്നു എന്നു കരുതി എല്ലാവരും ആശ്വസിച്ചു. പക്ഷേ, അത് ദൈവത്തെ കൂടാതെയുള്ള ഒരു തീരുമാനം ആയിരുന്നുവെന്ന് മാർ കരിയിലിന്റെ തുടർന്നുള്ള ഓരോ തീരുമാനങ്ങളും പ്രവർത്തികളും തെളിയിച്ചുകൊണ്ടിരുന്നു.
സീറോ മലബാർ സഭയുടെ സിനഡിന്റെ സെക്രട്ടറി എന്ന നിലയിൽ താൻ കൂടി അംഗമായിരുന്ന് ചർച്ച ചെയ്തു തീരുമാനിച്ചതും മാർപ്പാപ്പ അംഗീകാരം നൽകി നടപ്പാക്കാൻ നിർദേശം നൽകിയതുമായ കുർബാന ക്രമത്തെ സംബന്ധിച്ച് മാർ കരിയിൽ കൈക്കൊണ്ട നടപടികളാണ് അദ്ദേഹത്തേ രാജി നൽകേണ്ട സ്ഥിതിയിൽ എത്തിച്ചത്. മാർപാപ്പയും സിനഡും അംഗീകാരം നൽകിയ പുതിയ കുർബാനക്രമം എറണാകുളം അങ്കമാലി അതിരൂപതയിൽ നടപ്പിലാക്കേണ്ടതില്ല എന്ന നിലപാട് വിമതർക്ക് വേണ്ടി അദ്ദേഹം കൈക്കൊണ്ടു. ഒരു പുരോഹിതൻ എന്ന നിലയിലും മെത്രാൻ എന്ന നിലയിലും അദ്ദേഹം ഏറ്റുപറഞ്ഞ സത്യപ്രതിജ്ഞയാണ് ഇവിടെ മാർ കരിയിൽ ലംഘിച്ചത്. ഇതോടെ, രാജി വയ്ക്കുക അല്ലെങ്കിൽ പുറത്താക്കപ്പെടുക എന്നീ രണ്ട് വഴികൾ മാത്രമേ അദ്ദേഹത്തിനു മുന്നിൽ അവശേഷിച്ചുള്ളൂ. ഒരിക്കലും ഗുണപ്പെടാത്തവരോട് സംസാരിച്ചു എന്തിനു സമയം പാഴാക്കണം എന്ന് ദൗത്യം മറന്ന യോനാ ചിന്തിച്ചു കാണും. അല്ലെങ്കിൽ, തന്നെ അവർ കൊന്നു കളയുമോ എന്ന് ഭയന്നിട്ടുണ്ടാവാം. എന്നാൽ, തന്നിലൂടെ പ്രവർത്തിക്കുന്നത് ദൈവമാണെന്നും തമ്പുരാന്റെ കൈയ്യിലെ വെറുമൊരു ഉപകാരണമാണു താനെന്നും യോനാ മറന്നതുപോലെ മാർ കരിയിലും ദൈവ പദ്ധതിക്കു മുകളിൽ തൻ്റെ തീരുമാനം നടപ്പാക്കാനാണ് ശ്രമിച്ചത്. അദ്ദേഹത്തിനു തെറ്റുപറ്റിയതും ഇവിടെയാണ്.
സീറോ മലബാർ സഭയെ അരനൂറ്റാണ്ടു കാലമായി വിഷമിപ്പിച്ചുകൊണ്ടിരിക്കുന്ന ആരാധനക്രമത്തെ സംബന്ധിച്ച കാര്യത്തിൽ നിർണ്ണായക തീരുമാനം തന്നിൽ നിക്ഷിപ്തമായ അധികാരത്തോടെ ധൈര്യപൂർവം എടുക്കേണ്ട വ്യക്‌തി വിമത വൈദീകരുടെ കൈയിലെ പാവയാവുകയായിരുന്നു. അദ്ദേഹത്തിൻ്റെ നിലപാടുകൾ വിമതരുടെ ഉശിരും ധാർഷ്ട്യവും വർദ്ധിപ്പിച്ചു. ധൂർത്തപുത്രൻ തന്റെ ഓഹരിയാണ് ദുർവ്യയം ചെയ്തു നശിപ്പിച്ചതെങ്കിൽ, തിരുസഭ നൽകിയ പദവിയും അധികാരവുമാണ് മാർ കരിയിൽ ദുർവ്യയം ചെയ്തത്.
2021 നവംബർ 27 മംഗളവാർത്ത കാലത്തിന്റെ ആരംഭം മുതൽ നടപ്പിലാക്കി തുടങ്ങി 2022-ലെ ഉയിർപ്പ് തിരുനാളിൽ പൂർണ്ണമായും സീറോ മലബാർ സഭ മുഴുവനിലും നടപ്പിൽ വരുത്തണമെന്ന് സിനഡ് തീരുമാനിച്ചതും മാർപ്പാപ്പ അംഗീകാരം നൽകിയതുമായ വിശുദ്ധ കുർബാനയുടെ ക്രമം തങ്ങൾ യാതൊരു കാരണവശാലും അംഗീകരിക്കുകയില്ലെന്ന് അതിരൂപതയിലെ വിമത വൈദീകർ പ്രഖ്യാപിച്ചപ്പോൾ അവരേ തിരുത്തുവാൻ അദ്ദേഹം തയ്യാറായില്ല.
സിനഡിൽ ഒരു മുഖവും വിമതർക്ക് മുൻപിൽ മറ്റൊരു മുഖവുമായി വേഷപ്പകർച്ച നടത്തിയിരുന്ന മാർ കരിയിലിന്റെ യഥാർഥ മുഖം കാണുവാൻ 2021-ലെ ക്രിസ്തുമസിന് മുമ്പ് വിളിച്ചു ചേർത്ത അതിരൂപതയിലെ വൈദീകരുടെ ഓൺലൈൻ സമ്മേളനം സഹായിച്ചു. ക്രിസ്മസ് ദിനത്തിൽ എറണാകുളം ബസളിക്കയിൽ സമാധാന അന്തരീക്ഷത്തിൽ സഭാതലവൻ ഏകീകൃത കുർബാന അർപ്പിച്ചാൽ പിന്നെ നിവേദനവും കൊണ്ട് റോമിലേക്കു പോയിട്ട് ഒരു കാര്യവുമില്ലെന്നും അതിനാൽ അതുണ്ടാവാതെ നോക്കണം എന്നുൾപ്പെടെയുള്ള ഇളമുറക്കാരുടെ ഉപദേശങ്ങളോട് ഇദ്ദേഹം പ്രതികരിക്കുന്ന രീതി ആ സമ്മേളനത്തിൽ പങ്കെടുത്ത ചിലർ സമൂഹ മാധ്യമങ്ങളിൽ പങ്ക് വച്ചത് കണ്ടു ഏവരും ഞെട്ടി. ആ കാഴ്ച് സഭയെ അക്ഷരാർത്ഥത്തിൽ വേദനിപ്പിക്കുന്നതായിരുന്നു.
തുടർന്ന് നടന്ന വത്തിക്കാൻ സന്ദർശനത്തിൽ, മാർപ്പാപ്പയെ സന്ദർശിച്ചതിനു ശേഷം പരിശുദ്ധ പിതാവ് പറഞ്ഞിട്ട് എന്നവണ്ണം, തനിക്ക് ഇല്ലാത്ത അധികാരം ഉപയോഗിച്ചു അതിരൂപതയ്ക്കു മുഴുവൻ ഏകീകൃത രീതിയിലുള്ള ബലിയർപ്പണത്തിൽ നിന്ന് അദ്ദേഹം വിടുതൽ (dispensation) നൽകി. ഇത് മാതൃകയാക്കി ഇരിങ്ങാലക്കുട, ഫാരിദാബാദ് രൂപതകളിലെ മെത്രാന്മാരും തങ്ങളുടെ രൂപതകളിലും dispensation നൽകി. പിന്നീട് ഇരിങ്ങാലക്കുടയിൽ മെത്രാൻ വിശ്വാസികൾക്കും ഫാരിദാബാദിൽ വിശ്വാസികൾ മെത്രാനും ആവശ്യമായ നിർദേശങ്ങൾ നൽകി കുർബാന ക്രമം ശരിയായി രീതിയിൽ നടപ്പിലാക്കി.
അതിരൂപത മുഴുവനും പൊതുവായി നൽകപ്പെട്ട dispensation നിയമ വിരുദ്ധമാണെന്നും ആയതിനാൽ അത് പിൻവലിക്കണമെന്നും പൗരസ്ത്യ തിരുസംഘത്തിൽ നിന്ന് മാർ കരിയിലിനു നിർദേശം വന്നിട്ടും അദ്ദേഹം തന്റെ തെറ്റ് തിരുത്തുവാൻ തയ്യാറായില്ല. അങ്ങനെ മാർപ്പാപ്പയുടെ പേരിൽ കുർബാന ക്രമം തടഞ്ഞതു കൂടാതെ വത്തിക്കാൻ കാര്യാലയത്തിൽ നിന്നുള്ള നിർദേശത്തിന്റ നഗ്നമായ ലംഘനവും യാതൊരു കൂസലുമില്ലാതെ അദ്ദേഹം ആവർത്തിച്ചു. കുരിശുരണത്തോളം അനുസരണത്തിനു കീഴടങ്ങിയവന്റെ തിരുബലിയെ അനുസരണക്കേടിൻ്റെ അങ്കി ധരിച്ചുകൊണ്ടായിരുന്നു അദ്ദേഹവും വിമതരും ദിവസേന അൾത്താരയിൽ അർപ്പിച്ചത്. സഭയ്ക്കു വേണ്ടി രക്തസാക്ഷിയാകുവാനുള്ള മെത്രാൻ്റെ മനസിനെ സൂചിപ്പിക്കുന്നതാണ് രക്തനിറമുള്ള അരപ്പട്ടയെങ്കിൽ അതിനു വിരുദ്ധമായ മനസ്സോടെ സഭയെ സമൂഹത്തിൽ ദിവസേന അവഹേളിതയാക്കുന്ന നടപടികളിലൂടെ വിമതരെ നയിക്കുകയായിരുന്നു കരിയിൽ മെത്രാൻ.
ജനുവരി 2022-ൽ ചേർന്ന സീറോ മലബാർ സഭയുടെ സിനഡിൽ, ഏകീകൃത കുർബാന അതിരൂപതയിൽ നടപ്പാക്കണം എന്ന് നിഷ്കർഷിച്ചുകൊണ്ട് മേജർ ആർച്ച് ബിഷപ്പിനൊപ്പം സർക്കുലർ ഒപ്പിട്ടതിനു ശേഷം, തന്നേ സമ്മർദം ചെലുത്തിയാണ് ഒപ്പിടീച്ചത് എന്ന് അദ്ദേഹം പറഞ്ഞതായി മാർ കരിയിലിന്റെ സാന്നിധ്യത്തിൽ വിമത വൈദീകർ പ്രസംഗിക്കുന്നതും ലോകം കണ്ടു. തിരുസഭയിൽ ഈ തോന്ന്യവാസങ്ങൾ തുടരാൻ അനുവദിക്കുന്നത് എന്തുകൊണ്ടാണ് എന്ന് ചോദിച്ചു വിശ്വാസികൾ താൽക്കാലികമായി ഭാഗ്നശരായെങ്കിലും അവർ പ്രാർത്ഥനയോടെ ദൈവിക ഇടപെടലിനായി കാത്തിരുന്നു.
2019 ഓഗസ്റ്റ് മാസം വരെ മാണ്ട്യ രൂപതയെ നയിച്ചിരുന്ന കരിയിൽ പിതാവിന് ഇന്നു ഭവിച്ചിരിക്കുന്ന ദുരവസ്ഥ പറുദീസയിലെ അനുസരണക്കേടിനേ ഓർമ്മിപ്പിക്കുന്നതാണ്. ജീവൻ ത്യജിക്കേണ്ടി വന്നാൽ പോലും താൻ തന്റെ മേലധികാരികളോട് അനുസരണക്കേടും വിധേയത്വമില്ലായ്മയും കാണിക്കില്ല എന്ന് സഭാ ശുശ്രൂഷയിൽ ഉള്ളവരേ നിരന്തരം ഓർമ്മിപ്പിക്കാൻ മാർ കരിയിലിൻ്റെ രാജി കാരണമാകും. എത്ര പ്രഗത്ഭനാണെങ്കിലും അനുസരണക്കേടു കാണിച്ചാൽ സഭ വച്ചുപൊറുപ്പിക്കില്ല എന്ന വലിയ പാഠമാണ് മാർ കരിയിലിൻ്റെ പടിയിറക്കം ഓർമ്മിപ്പിക്കുന്നത്.
യോനായുടെ ദൗത്യം തിമിംഗലത്തിന്റെ വയറിനുള്ളിലും ധൂർത്തപുത്രന്റെ ജീവിതം പന്നിക്കൂട്ടത്തിനൊപ്പവും തീരുവാനുള്ളതല്ല. മനസാന്തരത്തിനും മടങ്ങിവരവിനും നൽകപ്പെട്ട അവസരങ്ങളെല്ലാം വിമത സ്നേഹത്താൽ കളഞ്ഞുകുളിച്ചാണ് മാർ കരിയിൽ പടിയിറങ്ങുന്നത്. മുൻകാലങ്ങളിൽ ഉന്നതമായ പദവികളിലിരുന്ന് ശ്രേഷ്ഠമായ നിലയിൽ പ്രവർത്തിച്ച അദ്ദേഹത്തിന് ഈ ദുർഗതി വന്നല്ലോ എന്നോർത്ത് ദുഃഖിക്കുന്നവരാണ് എല്ലാവരും.
ഇന്‍സ്‌റ്റാഗ്രാം വഴി പരിചയപ്പെട്ട പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ പ്ലസ് ടു വിദ്യാര്‍ഥിയെ ചാലിശ്ശേരി പോലീസ് അറസ്‌റ്റ് ചെയ്‌തു. ഇന്‍സ്‌റ്റാഗ്രാം വഴിയാണ് പെണ്‍കുട്ടി മലപ്പുറം സ്വദേശിയായ പ്ലസ് ടു വിദ്യാര്‍ഥിയെ പരിചയപ്പെടുന്നത്. തുടര്‍ന്ന് വീട്ടില്‍ ആളില്ലാത്ത ദിവസം വിദ്യാര്‍ഥി വീട്ടിലെത്തി പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കുകയായിരുന്നു. വീട്ടില്‍ ആളില്ലാത്ത സമയം നിരവധി തവണ പെണ്‍കുട്ടിയെ പീഡിപ്പിച്ചതായാണ് ലഭിക്കുന്ന സൂചനകള്‍. സ്വകാര്യ ആശുപത്രിയില്‍നിന്നാണ് പോലീസിന് വിവരങ്ങള്‍ ലഭിച്ചത്. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് പ്ലസ് ടു വിദ്യാര്‍ഥി പിടിയിലാവുന്നത്.
“അറ്റുപോകാത്ത ഓര്‍മ്മകളെ” തേടി സംസ്‌ഥാന സാഹിത്യ അക്കാദമി പുരസ്‌കാരം എത്തുമ്പോള്‍ ദുര്‍ഘടസന്ധികളില്‍ ഒപ്പം നിന്നവര്‍ക്കു നന്ദി പറഞ്ഞ് പ്രഫ. ടി.ജെ. ജോസഫ്. എഴുത്തുകാരനെന്ന നിലയില്‍ അവാര്‍ഡ് ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ട്. പൗരാണിക ചിന്തകള്‍ക്കടിമപ്പെടാതെ ജാതി, മത, വര്‍ണ, ലിംഗ ഭേദമെന്യേ ശാസ്‌ത്രാവബോധം ഉള്‍ക്കൊള്ളുന്ന വിശ്വപൗരന്മാരായി പുതുതലമുറ വളര്‍ന്ന് വരുമെന്നാണു പ്രതീക്ഷ.- പ്രഫ. ടി.ജെ. ജോസഫ് പറഞ്ഞു.
അവാര്‍ഡ് വാര്‍ത്തയെത്തുമ്പോള്‍ മകള്‍ ആമി, മരുമകന്‍ ബാലകൃഷ്‌ണ, കൊച്ചുമകന്‍ നീഹാന്‍ എന്നിവരോടൊപ്പം അയര്‍ലന്‍ഡിലെ ക്ലോണ്‍മെലിലായിരുന്നു അദ്ദേഹം. അയര്‍ലന്‍ഡില്‍ നിരവധി പൊതുപരിപാടികളില്‍ പങ്കെടുത്ത് മാനവസാഹോദര്യത്തിന്റെ സന്ദേശം പ്രചരിപ്പിക്കാനും ടി.ജെ. ജോസഫ് ശ്രമിച്ചിരുന്നു. സെപ്‌റ്റംബര്‍ മധ്യത്തോടെ നാട്ടില്‍ തിരിച്ചെത്തുമെന്ന് അദ്ദേഹം പറഞ്ഞു.
കേരളീയ സമൂഹത്തിന്റെ മനഃസാക്ഷിയെ പിടിച്ചുലച്ച കൈവെട്ട് കേസ് 12 വര്‍ഷം പിന്നിട്ടപ്പോള്‍ നിലവില്‍ മുവാറ്റുപുഴയിലെ വീട്ടിലുള്ളത് അന്ന് ആ സംഭവത്തിന് ദൃക്‌സാക്ഷികളായ ജോസഫിന്റെ മാതാവ് ഏലിക്കുട്ടിയും സഹോദരി സി. മാരീസ് സ്‌റ്റെല്ലയും കൂട്ടായി ജോസഫിന്റെ മകന്‍ മിഥുന്‍, ഭാര്യ ലിസ് മരിയ, ഇവരുടെ മകന്‍ ആനന്ദ് എന്നിവരാണ്. ജോസഫിന്റെ ഭാര്യ സലോമി നേരത്തേ വിടവാങ്ങിയിരുന്നു. മത തീവ്രവാദികളുടെ ആക്രമണത്തിനു ശേഷം താന്‍ നേരിട്ട ദുരനുഭവങ്ങളെ മുന്‍നിര്‍ത്തിയാണ് “അറ്റുപോകാത്ത ഓര്‍മ്മകള്‍” എന്ന പേരില്‍ പ്രഫ. ടി.ജെ. ജോസഫ് ആത്മകഥ പ്രസിദ്ധീകരിച്ചത്.
കേരളത്തെ ഞെട്ടിച്ച 29 പേരുടെ മരണത്തിനിടയാക്കിയ കുമരകം ബോട്ടുദുന്തരത്തിന് 20 വർഷം. 2002 ജൂലായ് 27-നു പുലർച്ചേ 5.10-ന് മുഹമ്മ ജെട്ടിയിൽനിന്ന് കുമരകത്തേക്കു പുറപ്പെട്ട എ- 53 ബോട്ടാണു വേമ്പനാട്ടുകായലിൽ മുങ്ങിയത്. കുമരകത്തെത്താൻ 15 മിനിറ്റുമാത്രമിരിക്കെയായിരുന്നു അപകടം.
ജലഗതാഗതവകുപ്പ് ലേലത്തിനു വെച്ചിട്ടും വാങ്ങാനാളില്ലാത്ത ബോട്ട് അറ്റകുറ്റപ്പണിചെയ്ത് സർവീസിനിറക്കുകയായിരുന്നു. 150 പേർക്കു കയറാവുന്ന ബോട്ടിൽ അപകടദിവസം മൂന്നൂറിലേറെപ്പേർക്കയറി. പി.എസ്.സി. പരീക്ഷ എഴുതാനുള്ള ഉദ്യോഗാർഥികളായിരുന്നു അധികവും.
തിരക്കായതിനാൽ 5.15-ന് പുറപ്പെടേണ്ടിയിരുന്ന ബോട്ട് അഞ്ചുമിനിറ്റിനുമുമ്പ് യാത്ര തുടങ്ങി. കുമരകത്ത് എത്തുന്നതിന് അരക്കിലോമീറ്റർമുമ്പ് എല്ലാ യാത്രക്കാർക്കും ടിക്കറ്റ് കൊടുക്കാനായി ബോട്ടിന്റെ വേഗം കുറച്ചു. പിന്നീടാണു കായലിലെ തിട്ടയിലോ കുറ്റിയിലോ ഇടിച്ച് പലകയിളകി ബോട്ടു മുങ്ങിയത്.
ഭൂരിഭാഗം യാത്രക്കാരെയും നാട്ടുകാരും മത്സ്യത്തൊഴിലാളികളുംചേർന്ന് രക്ഷിച്ചു.പ്രതീക്ഷയുടെ തീരത്തേയ്ക്കുള്ള യത്രാമധ്യേ ഈ ദുരന്തം കവർന്നെടുത്ത മനുഷ്യാത്മക്കൾക്ക് നിത്യശാന്തി നൽകണമെയെന്ന പ്രാർത്ഥനയോടെ കുമരകം ബോട്ടു ദുരന്തത്തിന്റെ കണ്ണീരോർമ്മകൾക്ക് മലയാളം യുകെ ന്യൂസിന്റ് പ്രണാമം അർപ്പിക്കുന്നു.
അപകടം നടന്ന ഉടനെ മരിച്ചവരുടെ കുടുംബങ്ങൾക്ക് ഒട്ടേറെ വാഗ്ദാനങ്ങൾ അധികൃതർ നൽകി. ആശ്രിതർക്കു പത്തുലക്ഷം രൂപ നൽകുമെന്നായിരുന്നു ആദ്യപ്രഖ്യാപനം. എന്നാൽ, കിട്ടിയതാകട്ടെ ഒന്നരലക്ഷം രൂപയും. ബോട്ടുദുരന്തത്തെക്കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് നാരായണക്കുറുപ്പ് കമ്മിഷൻ നിർദേശിച്ചത് 98 ലക്ഷം രൂപ നൽകാനായിരുന്നു. എന്നാൽ, അതും നടപ്പായില്ല.
ബോട്ടുദുരന്തസ്മാരകം കുമരകത്തും മുഹമ്മ ജെട്ടിയിൽ ഓഫീസ് മന്ദിരവും തുറന്നതല്ലാതെ മറ്റൊന്നും നടന്നില്ല. കുമരകത്തെ സ്മാരകം യാത്രക്കാർക്കു പ്രയോജനമില്ലാതെ അടച്ചിട്ടിരിക്കുന്നു.
മുഹമ്മ-കുമരകം ഫെറിയിൽ ബോട്ടിൽ യാത്ര ചെയ്യാൻ ആളേറെയുണ്ടെങ്കിലും രണ്ടുബോട്ടുമാത്രമാണ് സർവീസ് നടത്തുന്നത്. ഓരോ മണിക്കൂർ ഇടവിട്ടാണിത്.
അപകടം നടക്കുന്ന കാലത്ത് മൂന്നുബോട്ടുണ്ടായിരുന്നു. മുഹമ്മയിൽനിന്ന് കോട്ടയത്തേക്ക് ബസ് സർവീസ് ഏറെയുണ്ടെങ്കിലും ആളുകൾ ഇന്നും ബോട്ടിനെയാണ് ആശ്രയിക്കുന്നത്. ടിക്കറ്റുനിരക്കിലെ കുറവാണുകാരണം. 16 രൂപയാണ് മുഹമ്മ-കുമരകം നിരക്ക്. ഇരുചക്രവാഹനങ്ങൾ കയറ്റാനുള്ള സൗകര്യവുംബോട്ടിലുണ്ട്.
കുമരകം ദുരന്തത്തിനുകാരണമായതെന്നുകരുതുന്ന മണൽത്തിട്ടയും കുറ്റിയുമൊക്കെ ഇന്നും ബോട്ടിനു ഭീഷണിയാണ്. പ്രളയശേഷം മണൽത്തിട്ട കൂടി. ബോട്ടുചാൽ തെളിച്ചിട്ടില്ല. പാതിരാമണൽ ദ്വീപിനു തെക്കായി കോൺക്രീറ്റ്, തെങ്ങു കുറ്റികളുമുണ്ട്. ഇവയെല്ലാം ബോട്ടിനു ഭീഷണിയാണ്. കുമരകത്തെ രാത്രി സിഗ്നൽലൈറ്റ് പലപ്പോഴും തെളിയാറില്ല.
തമിഴ്നാട്ടിലെ കുളച്ചലില്‍ കടലില്‍ കണ്ടെത്തിയ മൃതദേഹം ആഴിമലയിൽ കടലിൽ കാണാതായ നരുവാമൂട് സ്വദേശി കിരണിന്റേതാണെന്ന് സ്ഥിരീകരിച്ചു. കാണാതായി 16 ദിവസത്തിന് ശേഷമാണ് ഡി.എന്‍.എ പരിശോധനയിലൂടെ മൃതദേഹം തിരിച്ചറിഞ്ഞത്. രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കിരണിന്റെ അമ്മയുടെ ഡി.എന്‍.എ സാമ്പിളുമായി ഒത്തുനോക്കിയാണ് പരിശോധന നടത്തിയത്. മൃതദേഹത്തില്‍നിന്ന് തമിഴ്‌നാട് പൊലീസ് ശേഖരിച്ച സാമ്പിള്‍ ഒരാഴ്ച മുമ്പ് വിഴിഞ്ഞം പൊലീസിന് കൈമാറിയിരുന്നു.
ജൂലൈ ഒമ്പതിന് രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പമാണ് കിരണ്‍ ആഴിമലയിലെ ഫേസ്ബുക്ക് സുഹൃത്തായ പെൺകുട്ടിയെ കാണാനെത്തിയത്. വീടിന് മുന്നിലെത്തി മടങ്ങുന്നതിനിടെ കിരണിനെയും സുഹൃത്തുക്കളെയും പെൺകുട്ടിയുടെ സഹോദരനും രണ്ട് ബന്ധുക്കളും പിന്തുടര്‍ന്ന് പിടികൂടി. ഇവർ കിരണിനെ ബൈക്കിൽ ആഴിമല ഭാഗത്തേക്ക് കൊണ്ടുപോയെന്നും ഇടക്കുവെച്ച് ഇറങ്ങി ഓടിയെന്ന് അവർ പറഞ്ഞെന്നുമാണ് കൂട്ടുകാരുടെ മൊഴി. ഇതോടെ കിരണിനായി തിരച്ചിൽ ആരംഭിച്ചു. സംഭവശേഷം കടല്‍ത്തീരത്തുനിന്ന് കിരണിന്റെ ചെരിപ്പുകള്‍ കണ്ടെടുത്തിരുന്നു. യുവാവ് ഓടിപ്പോകുന്ന സി.സി.ടി.വി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിരുന്നു.
ജൂലൈ 13ന് പുലർച്ചയാണ് അജ്ഞാത മൃതദേഹം കുളച്ചൽ തീരത്ത് കണ്ടെത്തിയത്. കടലില്‍ കാണാതായവരെ കേന്ദ്രീകരിച്ച് കുളച്ചല്‍ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. മൃതദേഹത്തിന്‍റെ കൈയിലുള്ള ചരട് കണ്ട് മകന്‍റേതാണെന്ന് കിരണിന്‍റെ പിതാവ് പറഞ്ഞിരുന്നെങ്കിലും വസ്ത്രങ്ങൾ ഇല്ലാതിരുന്നതിനാൽ സ്ഥിരീകരിക്കാൻ കഴിയാത്ത അവസ്ഥയായിരുന്നു. ഇതോടെയാണ് ഡി.എൻ.എ പരിശോധന നടത്താൻ പൊലീസ് തീരുമാനിച്ചത്.
സംഭവത്തില്‍ പെണ്‍കുട്ടിയുടെ സഹോദരന്‍, സഹോദരി ഭര്‍ത്താവ് ഉള്‍പ്പെടെ മൂന്നുപേരെ പൊലീസ് പ്രതി ചേര്‍ത്തിരുന്നു. പോസ്റ്റ്മോർട്ടത്തിന് ശേഷം തമിഴ്നാട്ടിലെ ആശാരിപ്പള്ളം മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.