മുന്‍ മന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ എം എം മണിയുടെ ഔദ്യോഗിക വാഹനത്തിന്റെ ടയര്‍ ഊരിത്തെറിച്ച് അപകടം. എംഎല്‍എയുടെ വാഹനത്തിന്റെ പിന്‍വശത്തെ ഇടതുഭാഗത്തെ ടയറാണ് ഓട്ടത്തിനിടെ ഊരിത്തെറിച്ചത്. കേരള തമിഴ്‌നാട് അതിര്‍ത്തിയായ കമ്പംമെട്ട് ചെക്ക്‌പോസ്റ്റിന് സമീപം 100 മീറ്റര്‍ മാറിയാണ് അപകടമുണ്ടായത്. വാഹനത്തിന് വേഗത കുറവായതിനാല്‍ വന്‍ അപകടം ഒഴിവായി. എം എം മണിയും പിഎമാരും വാഹനത്തിനുള്ളിലുണ്ടായിരുന്നു. ഇന്നലെ രാവിലെ കൂട്ടാര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ കമ്പംമെട്ടിലെ ശാഖയുടെ ഉദ്ഘാടനത്തിനായി എത്തുന്നതിനിടെയാണ് സംഭവം.
വാഹനത്തിന്റെ ടയര്‍ പല തവണ ഊരിത്തെറിച്ച് അപകടമുണ്ടാകുന്നതിന് പിന്നില്‍ അസാധാരണത്വവും ദുരൂഹതയും ആരോപിക്കപ്പെടുന്നുണ്ട്. ഉടുമ്പന്‍ചോല എംഎല്‍എയുടെ വാഹനത്തിന് ടയര്‍ ഊരിത്തെറിച്ച് അപകടം ഉണ്ടാകുന്നത് നാലാം തവണയാണ്. ദുരൂഹത ചൂണ്ടിക്കാട്ടിയതിനേത്തുടര്‍ന്ന് അപകടങ്ങളെക്കുറിച്ച് സ്‌പെഷല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ചക്രം നട്ടുകള്‍ ഊരിയ നിലയിലും ഒടിഞ്ഞു മാറിയ നിലയിലും കണ്ടെത്തിയ സാഹചര്യത്തിലാണ് അന്വേഷണം.
2018 മേയ് 26ന് കുമളി-മൂന്നാര്‍ സംസ്ഥാന പാതയില്‍ നെടുങ്കണ്ടത്തിനു സമീപം കല്‍കൂന്തലില്‍ വെച്ചു മന്ത്രി സഞ്ചരിച്ചിരുന്ന വാഹനം റോഡില്‍ നിന്നും തെന്നി നീങ്ങിയിരുന്നു. ഇതിനെ തുടര്‍ന്ന് എസ്‌കോര്‍ട്ടിനെത്തിയ പൊലീസും, മന്ത്രി എം എം മണിക്കൊപ്പമുണ്ടായിരുന്നവരും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് കാറിന്റെ പിന്നിലെ ടയറിന്റെ നട്ടുകളില്‍ ഒന്ന് ഊരിപ്പോയ നിലയിലും, മറ്റൊന്ന് പകുതി ഊരിയ നിലയിലും കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസും, മന്ത്രിക്കൊപ്പം ഉണ്ടായിരുന്നവരും ചേര്‍ന്ന് നട്ടുകള്‍ മുറുക്കിയശേഷമാണ് യാത്ര തുടര്‍ന്നത്.
മന്ത്രി എം എം മണി സഞ്ചരിച്ചിരുന്ന ഔദ്യോഗിക വാഹനത്തിന്റെ ചക്രം നട്ടുകള്‍ ഊരിയപ്പോയ സംഭവത്തില്‍ കൊലപാതക ശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തിരുന്നു. ഈ കേസ് പിന്നീട് എഴുതിത്തള്ളി. ഇതിന് ശേഷം മന്ത്രിയായിരുന്ന സമയത്ത് തന്നെ മറ്റൊരു തവണയും ചക്രം നട്ടുകള്‍ ഊരിയ നിലയില്‍ കണ്ടെത്തിയിരുന്നു. രണ്ടാം തവണ എംഎല്‍എ ആയ ശേഷം രണ്ട് തവണയാണ് വാഹനം സമാനമായ അപകടത്തില്‍പ്പെടുന്നത്. എം എം മണിയുടെ പൈലറ്റ് ഡ്യൂട്ടിക്കായി പോയ പൊലീസ് ജീപ്പ് തലകീഴായി മറിഞ്ഞ് അപകടം സംഭവിച്ച് മൂന്ന് പൊലീസുകാര്‍ക്ക് പരുക്കേറ്റ സംഭവം നടന്നിരുന്നു. തൃക്കൊടിത്താനം പൊലീസ് സ്റ്റേഷനിലെ ജീപ്പാണ് അപകടത്തില്‍ പെട്ടത്.
പൃഥ്വിരാജ് നയൻതാര എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കുന്ന പുതിയ ചിത്രമാണ് ഗോൾഡ്. ചിത്രത്തിനു വേണ്ടി പ്രേക്ഷകരെല്ലാം വലിയ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് എന്നതാണ് സത്യം. പൃഥ്വിരാജ് നയൻതാര കോമ്പിനേഷൻ തന്നെയാണ് ഈ ആകാംക്ഷയ്ക്ക് കാരണം. ഇരുവരും ഒരുമിച്ച് ഇതുവരെ ഒരു ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ ഇവർ ഒരുമിച്ച് വരികയാണെങ്കിൽ അത് എങ്ങനെ ആകും എന്ന് അറിയാനുള്ള ആകാംക്ഷയാണ് പ്രേക്ഷകർക്ക്. ചിത്രം ഒരുക്കുന്നത് അൽഫോൺസ് പുത്രനാണ് ഒരുക്കുന്നത് എന്ന വാർത്തകളും പുറത്തു വന്നിരുന്നു.
എന്നാൽ ഈ ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ അറിയാൻ സാധിച്ചില്ല. ഇപ്പോൾ ചിത്രത്തെക്കുറിച്ചുള്ള ഒരു പുതിയ വീഡിയോയാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ നിർമാതാവായ ലിസ്റ്റിനോട് ചിത്രത്തെക്കുറിച്ച് അവതാരകർ ചോദിച്ചപ്പോൾ പറയുന്ന രസകരമായ മറുപടിയാണ് ശ്രദ്ധ നേടുന്നത്. ഗോൾഡ് പ്രിന്റ് ഡിലീറ്റ് ആയി പോയോ എന്ന് ആണ് അവതാരകൻ ചോദിച്ചത്. ഇതിനൊരു തഗ് മറുപടി തന്നെയായിരുന്നു ലിസ്റ്റിൻ പറഞ്ഞിരുന്നത്. സിസ്റ്റം ഹാങ്ങ് ആണ് അതുകൊണ്ടാണ് വൈകുന്നത്. പ്രിന്റ് ഡിലീറ്റ് ആയി പോയി എന്ന് പറഞ്ഞത് വെറുതെ ആണോ എന്ന് ചോദിച്ചപ്പോൾ വേറെ കോപ്പി ഉണ്ടായിരുന്നു എന്ന് രസകരമായ രീതിയിൽ ലിസ്റ്റിൻ പറയുന്നുണ്ടായിരുന്നു. ഈ വീഡിയോ വൈറൽ ആയി മാറുകയും ചെയ്തിരുന്നു.
മലയാളത്തിലേക്കുള്ള നയൻതാരയുടെ ഒരു ശക്തമായ തിരിച്ചുവരവ് ആയിരിക്കും ഗോൾഡ് എന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനോടകം തന്നെ ചിത്രത്തിന്റെ പോസ്റ്ററുകളും മറ്റും കൈമാറുകയും ചെയ്തിരുന്നു. വലിയ ഇടവേളയ്ക്ക് ശേഷം വീണ്ടും അൽഫോൺസ് പുത്രൻ ഒരുക്കുന്ന ചിത്രമെന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. വളരെയധികം വ്യത്യസ്തമാക്കുന്നു ചിത്രത്തിനു വേണ്ടി വലിയ ആകാംക്ഷയോടെയാണ് ഓരോ പ്രേക്ഷകനും കാത്തിരിക്കുന്നത്. അതിലും വലിയ ചലനങ്ങൾ സൃഷ്ടിക്കും എന്നാണ് ആരാധകർ വിശ്വസിക്കുന്നത്. നിരവധി ചിത്രങ്ങളുമായി തിരക്കിലാണ് പൃഥ്വിരാജ് എന്നതാണ് സത്യം. അപർണ ബാലമുരളിയ്ക്ക് ഒപ്പമുള്ള കാപ്പ എന്ന ചിത്രമാണ് ഇനി പൃഥ്വിരാജിന്റെതായി പുറത്തു വരാനിരിക്കുന്ന പുതിയ ചിത്രം.
ആടുജീവിതം എന്ന ചിത്രവും ഉടനെ റിലീസ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതോടൊപ്പം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എംപുരാൻ എന്ന ചിത്രവും ഈ വർഷം തന്നെ ഷൂട്ടിംഗ് തുടങ്ങുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ചിത്രമാണ്. നിലവിൽ കൈനിറയെ ചിത്രങ്ങളുമായി തിരക്കിലാണ് പൃഥ്വിരാജ് എന്നതാണ് സത്യം. പൃഥ്വിരാജ് ലിസ്റ്റിനും ഒരുമിച്ചായിരിക്കും ഗോൾഡ് എന്ന ചിത്രം നിർമ്മിക്കുന്നത്. പൃഥ്വിരാജും ഒരുമിച്ച് എടുത്തിട്ടുള്ള ചിത്രങ്ങൾ എല്ലാം തന്നെ വലിയ വിജയമായിരുന്നു. ജനഗണമന എന്ന ചിത്രവും ഈ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു.മികച്ച പ്രകടനം തന്നെയായിരുന്നു ചിത്രത്തിൽ പൃഥ്വിരാജ് കാഴ്ച വച്ചിരുന്നത്.
കോട്ടയം കപ്പൂച്ചിയൻ പ്രൊവിൻസിലെ അംഗങ്ങളായ ഫാദർ ടോമി സൈമൺ പുല്ലാടൻ ബ്രദർ ബിജോ തോമസ് പാലൻപുരയ്ക്കൽ എന്നിവരാണ് അപകടത്തിൽപ്പെട്ട് മരിച്ചത്. ബ്രദർ ബിജോയുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. ഫാദർ ടോണിക്കായി തിരച്ചിൽ തുടരുകയാണ്. ഒക്ടോബർ 23ന് ഞായറാഴ്ച വൈകിട്ട് 6 .10 നാണ് അപകടം ഉണ്ടാകുന്നത്.
തെലുങ്കാനയിലെ ചെങ്ങൂരിൽ നിന്ന് ഏകദേശം 12 കിലോമീറ്റർ അകലെ ഏറായ്പെട്ട് ഗ്രാമത്തിന് സമീപം ഗോദാവരി നദിയിൽ കുളിക്കുകയായിരുന്നു ഇരുവരും . കാൽ വഴുതി വീണ് ബ്രദർ ബിജോ അപകടത്തിൽപ്പെട്ടപ്പോൾ രക്ഷാശ്രമത്തിനിടെയാണ് ഫാദർ ടോമിയും അപകടത്തിൽ ആവുന്നത്. നിയന്ത്രണം വിട്ട് ഇരുവരും വെള്ളത്തിലേക്ക് ആഴ്ന്നു പോവുകയായിരുന്നു. കേരളത്തിലെ കോട്ടയം സെൻറ് ജോസഫ് പ്രൊവിൻസിൽ നിന്നുള്ളവരാണ് ഇരുവരും . ഇരുവരും അഥിലാബാദ് മിഷന്റെ കീഴിലുള്ള ചെന്നൂരിലെ അസീസി ഹൈസ്കൂളിൽ സേവനമനുഷ്ഠിച്ചു വരികയായിരുന്നു. തിങ്കളാഴ്ച പുലർച്ചയാണ് ബ്രദർ ബിജോയുടെ മൃതദേഹം കണ്ടെത്തുന്നത്. ഞായറാഴ്ച വൈകിട്ട് തന്നെ രക്ഷാപ്രവർത്തനം തുടങ്ങിയിരുന്നെങ്കിലും തിങ്കളാഴ്ച പുലർച്ചയാണ് ബ്രദർ ബിജോയുടെ മൃതദേഹം കണ്ടെത്തുന്നത്.
ഫാദർ ടോണിക്കായി തിരച്ചിൽ തുടരുകയാണ് . 2019 -ലായിരുന്നു ഫാദർ ടോണി സൈമൺ തിരുപ്പട്ടം സ്വീകരിച്ചത്, യുകെയിൽ നിന്നും MBA നേടിയതിനു ശേഷമായിരുന്നു ബ്രദർ ബിജോ വൈദിക വൃത്തിയിൽ ആകൃഷ്ടനാവുന്നതും കപൂച്ചിയൻ സെമിനാരിയിലേക്ക് എത്തുന്നതും .
പ്രിയ വൈദികരുടെ വിയോഗത്തിൽ വൈദിക സമൂഹത്തോടും കുടുംബാംഗങ്ങളോടും മലയാളംയുകെ ന്യൂസിൻെറ അനുശോചനം അറിയിക്കുന്നു
സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണങ്ങള്‍ തള്ളി മുന്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ രംഗത്ത് വന്നിരുന്നു. അസംബന്ധവും അസത്യ പ്രചരണങ്ങളും എല്ലാ പരിധിയും കടന്ന് ഇപ്പോള്‍ പുതിയ തരം ആരോപണങ്ങളിലേക്ക് ശൈലിമാറ്റം സംഭവിച്ചിരിക്കുകയാണെന്നാണ് അദ്ദേഹം പറഞ്ഞത്. ഇപ്പോഴിതാ പി ശ്രീരാമകൃഷ്ണനെ മാനനഷ്ടക്കേസ് നല്‍കാന്‍ വെല്ലുവിളിച്ചിരിക്കുകയാണ് സ്വപ്‌ന. ഫെയ്‌സ്ബുക്കിലൂടെ ശ്രീരാമകൃഷ്ണന്റെ ചിത്രങ്ങളും സ്വപ്‌ന പങ്കുവെച്ചിട്ടുണ്ട്.
മുന്‍ മന്ത്രിമാരായ കടംകംപള്ളി സുരേന്ദ്രനും തോമസ് ഐസക്കിനും മുന്‍ സ്പീക്കര്‍ ശ്രീരാമ കൃഷ്ണനുമെതിരെയാണ് സ്വപ്ന സുരേഷ് ആരോപണങ്ങള്‍ ഉന്നയിച്ചത്. പെണ്‍മക്കളുള്ള വീട്ടില്‍ കടകംപള്ളി സുരേന്ദ്രനെ കയറ്റാന്‍ കൊള്ളില്ലെന്നായിരുന്നു സ്വപ്നയുടെ പരാമര്‍ശം.
കടകംപള്ളി ഹോട്ടലില്‍ റൂമെടുക്കാമെന്ന് പറഞ്ഞു. ഫോണില്‍ അശ്ലീല സന്ദേശം അയച്ചു. ഫോണ്‍ സെക്‌സിന് സമാനമായി കടകംപള്ളി പെരുമാറി. കടകംപള്ളിയും ശ്രീരാമകൃഷ്ണനും പെരുമാറുന്നത് കോളേജ് കുമാരന്മാരെ പോലെയാണെന്നും സ്വപ്ന ആരോപിച്ചിരുന്നു.
അമ്മയുമൊത്ത് നടന്നുപോകവെ മകന് നേരെ പാഞ്ഞടുത്ത് പശു. ഞൊടിയിടെ പശുവിനെ ഒറ്റയ്ക്ക് നേരിട്ട് മകനെ രക്ഷപ്പെടുത്തിയ മാതാവ് ആണ് വൈറലാകുന്നത്. ഗുജറാത്തിലെ മോര്‍ബി ജില്ലയിലെ സാമകാന്ത പ്രദേശത്തെ ലക്ഷ്മിനാരായണ്‍ സൊസൈറ്റിയിലെ താമസക്കാരിയായ യുവതിയെയും മകനെയുമാണ് പശു ആക്രമിച്ചത്.
കഴിഞ്ഞദിവസം രാവിലെ 9.30ഓടെയാണ് സംഭവം. ഇതിന്റെ ഞെട്ടിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നു. ഒരു കെട്ടിടത്തിനു മുന്നില്‍ പശു നില്‍ക്കുന്നതും കുട്ടിയും യുവതിയും നടന്നുപോവുന്നതും വീഡിയോയില്‍ കാണാം.
കുട്ടിയും അമ്മയും അടുത്തെത്തിയതിനു പിന്നാലെ പശു കുത്താനായി പാഞ്ഞടുക്കുകയായിരുന്നു. ഉടന്‍ തന്നെ മാതാവ് വലതുകൈ കൊണ്ട് പശുവിന്റെ കൊമ്പില്‍ പിടികൂടുകയും ഇടതുകൈ കൊണ്ട് കുട്ടിയെ എടുത്തുയര്‍ത്തുകയും ചെയ്തു.
എന്നാല്‍ പിന്മാറാന്‍ കൂട്ടാക്കാതിരുന്ന പശു കുത്താനുള്ള ശ്രമം തുടരുന്നത് വീഡിയോയില്‍ കാണാം. ഇരുവരേയും ഉന്തിക്കൊണ്ട് പശു മുന്നോട്ടുപോവുന്നതും നിലവിളി കേട്ട് ആളുകള്‍ ഓടിക്കൂടുന്നതും വീഡിയോയില്‍ കാണാം. എന്നാല്‍ ഓടിയെത്തുന്ന ഒരാളെയും പിന്നീട് പശു കുത്താന്‍ ഓടിച്ചു. അയാള്‍ ഓടി രക്ഷപ്പെട്ടതോടെ വീണ്ടും യുവതിക്കും കുട്ടിക്കും നേരെ പാഞ്ഞടുത്തു.
ഇതോടെ മറ്റ് ചിലര്‍ കൂടി ഇവിടേക്ക് ഓടിയെത്തുകയും ഇവരെല്ലാവരും കൂടി ഏറെ പണിപ്പെട്ട് ഇരുവരേയും രക്ഷപ്പെടുത്തുകയാണ്. കുറച്ചുപേര്‍ ചേര്‍ന്ന് പശുവിനെ തളയ്ക്കാന്‍ ശ്രമിക്കുകയും രണ്ട് പേര്‍ ചേര്‍ന്ന് കുട്ടിയെ രക്ഷപെടുത്തി റോഡരികിലേക്ക് മാറുന്നതും വീഡിയോയില്‍ കാണാം. തുടര്‍ന്ന് ആളുകളെല്ലാം ചേര്‍ന്ന് പശുവിനെ കീഴ്പ്പെടുത്തി മാതാവിനേയും മോചിപ്പിക്കുകയായിരുന്നു. പശുവിന്റെ ആക്രമണത്തില്‍ യുവതിക്കും കുട്ടിക്കും നിസാര പരിക്കേറ്റിട്ടുണ്ട്.
મોરબીના સામાંકાંઠે રખડતી રંઝાડનો આતંક
માતા સાથે જતા બાળક પાછળ ગાય પડી
માતા-પુત્રને ગાયે ચગદી નાખવા માટે ઢીકે ચડાવી
સીસીટીવી વીડિયો આવ્યો સામે #viralvideo pic.twitter.com/b56BMX6Wi1— News18Gujarati (@News18Guj) October 21, 2022
പ്രശസ്ത തമിഴ് കലാസംവിധായകൻ ടി. സന്താനം അന്തരിച്ചു. ഹൃദയാഘാതമാണ് മരണത്തിലേയ്ക്ക് നയിച്ചതെന്നാണ് റിപ്പോർട്ട്. സെൽവരാഘവന്റെ സംവിധാനത്തിൽ 2010-ൽ പുറത്തിറങ്ങിയ ആയിരത്തിൽ ഒരുവൻ എന്ന ചിത്രമാണ് സന്താനത്തെ പ്രശസ്തിയിലേയ്ക്ക് എത്തിച്ചത്.
ആദ്യ ചിത്രമായ ‘ആയിരത്തിൽ ഒരുവനിലെ’ പ്രൊഡക്ഷൻ ഡിസൈനിലൂടെ സമകാലിക കാലഘട്ടത്തെയും പുരാതന ചരിത്ര കാലഘട്ടത്തിലെ ജീവിതത്തെയും ആധികാരികമായി പ്രേക്ഷകരിലേക്ക് കൊണ്ടുവന്ന സന്താനം ഞൊടിയിടയിലാണ് പ്രശസ്തനായ കലാകാരനായത്.
എ.ആർ മുരുഗദോസ് സംവിധാനം ചെയ്ത വിജയ് ചിത്രം സർക്കാർ, രജനികാന്ത് ചിത്രം സർക്കാർ തുടങ്ങിയ ബിഗ്ബജറ്റ് ചിത്രങ്ങളുടെ കലാസംവിധായകൻ കൂടിയായിരുന്നു അദ്ദേഹം.
കൂടാതെ, കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത മഹാനിലും പ്രവർത്തിച്ചിട്ടുണ്ട് അദ്ദേഹം. എ.ആർ. മുരുഗദോസ് നിർമിച്ച 1947 ആഗസ്റ്റ് 16 എന്ന പീരിയോഡിക് ചിത്രമാണ് സന്താനത്തിന്റേതായി റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം. ചിത്രം എത്തുന്നതിന് മുൻപേയുള്ള വിയോഗം തമിഴകത്തെ സങ്കട കടലിലാഴ്ത്തി .
ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ആദ്യമായി ഒരു ഏഷ്യന്‍ വംശജന്‍ സ്ഥാനമേറ്റതിന്റെ ആഹ്ലാദത്തിലാണ് രാജ്യം. ഋഷി സുനക് എന്ന പുതിയ ബ്രിട്ടന്റെ പ്രധാനമന്ത്രി ഇന്ത്യയില്‍ വേരുകളുള്ള കുടുംബത്തിലെ അംഗം മാത്രമല്ല, ഇന്ത്യയുടെ മരുമകന്‍ കൂടിയാണ്. ഇന്ത്യയിലെ പഞ്ചാബില്‍ നിന്നും കുടിയേറിയ കുടുംബത്തിലെ അംഗമാണ് ഋഷി സുനക്.
പഞ്ചാബില്‍ നിന്ന് കിഴക്കന്‍ ആഫ്രിക്കയിലേക്കും തുടര്‍ന്ന് 1960കളില്‍ ബ്രിട്ടനിലേക്കും കുടിയേറിയ ഋഷിയുടെ പൂര്‍വികര്‍ അദ്ദേഹത്തിനും പകര്‍ന്ന് നല്‍കിയത് സ്വന്തം പൈതൃകമാണ്. ബ്രിട്ടനില്‍ ജനിച്ച യശ്വീര്‍ സുനകിന്റെയും ഉഷയുടെയും മൂത്തമകനാണ് ഋഷി സുനക്. 1980 മേയ് 12നു ഹാംഷറിലെ സതാംപ്ടണിലാണ് ജനനം.
ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണ മൂര്‍ത്തിയുടെ മകള്‍ അക്ഷത മൂര്‍ത്തിയാണ് ഋഷിയുടെ ഭാര്യ. അതുകൊണ്ടുതന്നെ കുടുംബത്തിലും ഇന്ത്യന്‍ പാരമ്പര്യമാണ് സൂക്ഷിക്കുന്നത്. യോക്ഷെറില്‍നിന്നുള്ള എംപിയായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഋഷി ഭഗവത്ഗീതയില്‍ തൊട്ട് പാര്‍ലമെന്റില്‍ സത്യപ്രതിജ്ഞ ചെയ്തതും ഏറെ ശ്രദ്ധേയമായിരുന്നു.
ഭഗവത്ഗീതയില്‍ തൊട്ട് സത്യപ്രതിജ്ഞ ചെയ്തത് സമ്മര്‍ദം നിറയുന്ന സാഹചര്യങ്ങളില്‍ ഭഗവത്ഗീത തന്റെ രക്ഷയ്ക്ക് എത്താറുള്ളത് കൊണ്ടാണെന്ന് പിന്നീട് അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഭഗവത്ഗീത തന്റെ കര്‍ത്തവ്യത്തെക്കുറിച്ച് ഓര്‍മിപ്പിക്കാറുണ്ടെന്നും ഋഷി പറഞ്ഞിട്ടുണ്ട്.
ഇന്ത്യയുടെ പാരമ്പര്യത്തില്‍ അഭിമാനിക്കുന്ന ആളാണ് ഋഷി. ബ്രിട്ടീഷ് പൗരനാണെങ്കിലും ഇടയ്ക്ക് ഇന്ത്യയില്‍ സന്ദര്‍ശനം നടത്താറുമുണ്ട്. ഭാര്യ അക്ഷിതയ്ക്ക് ഒപ്പം ബംഗളൂരുവിലെത്തി ബന്ധുക്കളെ കാണാറുണ്ട്.
കോടീശ്വരന്‍ കൂടിയാണ് ഋഷി സുനക്. 700 മില്യന്‍ പൗണ്ടിന്റെ ആസ്തി ഋഷിയ്ക്ക് ഉണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. യോക്ഷെയറിലെ ബംഗ്ലാവ് ഉള്‍പ്പടെ ഋഷിക്കും ഭാര്യയ്ക്കും സെന്‍ട്രല്‍ ലണ്ടനിലെ കെന്‍സിങ്ടണിലും വസ്തുവകകളുണ്ട്.
ആനന്ദ് കൃഷ്ണരാജ് തിരക്കഥ എഴുതി സംവിധാനം ചെയ്ത ആർജെ മഡോണ എന്ന ചിത്രത്തിലെ അഭിനയ മികവിന് 2022 ലെ മികച്ച നടനുള്ള ഇസ്താബുൾ ഫിലിം അവാർഡ് അനിൽ ആന്റോയ്ക്ക്. വിൻസൻറ് ഫെലിനി എന്ന വ്യത്യസ്ത ഭാവങ്ങൾ ഉള്ള കഥാപാത്രത്തെ മികവുറ്റതാക്കിയതാണ് അനിൽ ആന്റോയ്ക്ക് പുരസ്കാരം നേടിക്കൊടുത്തത്.
ഒരേ സമയം ഏകാന്തത സമ്മാനിച്ച നിസ്സഹായതയും, അതോടൊപ്പം സൈക്കോയുടെ നിഗൂഢ അവസ്ഥാന്തരങ്ങളിലൂടെയുള്ള കഥാപാത്രത്തിന്റെ വൈകാരിക മനോവ്യാപാരങ്ങള്‍ ഉള്ളിലാവാഹിച്ചുള്ള പരകായപ്രവേശം തന്നെയായിരുന്നു അനില്‍ ആന്‍േറായുടെ പ്രകടനം. സംഗീതത്തെയും പെയിന്റിങ്ങിനെയും ഒരുപാട് സ്‌നേഹിക്കുന്ന സൈക്കോയായ വിന്‍സെന്റ് ഫെലിനിയുടെ അടുത്തേക്ക് തന്റെ കാമുകനായ വിവേകുമൊത്ത് ആര്‍.ജെ. മഡോണ എത്തുന്നിടത്താണ് സിനിമ ആരംഭിക്കുന്നത്. പിന്നീടുണ്ടാവുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. ദുല്‍ഖര്‍ സല്‍മാന്റെ ആദ്യ ചിത്രമായ ‘സെക്കന്റ് ഷോ’യിലൂടെയാണ് അനില്‍ ആന്റോ സിനിമയിലെത്തുന്നത്. തുടര്‍ന്ന് ‘ഇമ്മാനുവേല്‍’ എന്ന ലാല്‍ ജോസ് ചിത്രത്തിലും ശ്രദ്ധേയമായ വേഷം ചെയ്ത ശേഷം ജോലി സംബന്ധമായി ന്യൂസീലന്‍ഡിലേക്ക് ചേക്കേറുകയായിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയില്‍ തിരിച്ചെത്തി; ‘ആര്‍.ജെ. മഡോണ’ എന്ന ആദ്യ ചിത്രത്തിലൂടെതന്നെ അവാര്‍ഡ് നേട്ടം കൈവരിക്കാനായതില്‍ അതിയായ സന്തോഷമുണ്ടെന്ന് അനില്‍ ആന്റോ അറിയിച്ചു.

ഹൈഡ്രോ എയര്‍ ടെക്ടോണിക്‌സ് (SPD) ലിമിറ്റഡിന്റെ ബാനറില്‍ ഡോ. കെ.പി. വിജയശങ്കര്‍ മേനോന്‍ നിര്‍മിച്ച്, ഷാജൂണ്‍ കാര്യാല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് അനില്‍ ആന്റോ. ഷൂട്ടിങ് ലൊക്കേഷനായ പാലക്കാട് അഹല്യ ആശുപത്രിയിലെ സെറ്റില്‍വെച്ച് കേക്ക് മുറിച്ചാണ് അനില്‍ ആന്റോയുടെ ഈ നേട്ടം സഹപ്രവര്‍ത്തകരും ആരാധകരും ആഘോഷിച്ചത്.
ഷിബു ആഡ്രൂസ് സംവിധാനം ചെയ്ത് ന്യൂസീലന്‍ഡില്‍ ചിത്രീകരിച്ച ‘പപ്പ’, ശ്രീകാന്ത് ശ്രീധരന്‍ സംവിധാനം ചെയ്ത ‘അദേഴ്‌സ്’, അജയ് ദേവലോക സംവിധാനം ചെയ്ത ‘ആറാം തിരു കല്‍പ്പന, ആദില്‍ മൈമൂനത്ത് അഷ്‌റഫ് സംവിധാനം ചെയ്ത ‘എന്റെ ഇക്കാക്കൊര് പ്രേമംണ്ടാര്‍ന്ന്’ എന്നിവയാണ് അനില്‍ ആന്റോ അഭിനയിച്ച ഉടന്‍ പുറത്തിറങ്ങുന്ന മറ്റ് ചിത്രങ്ങള്‍. രണ്ടാംവരവില്‍ കൈനിറയേ ചിത്രങ്ങളുമായി സിനിമയില്‍ സജീവമാവുകയാണ് അനില്‍ ആന്റോ.
വേർഡ് ഓഫ് ഹോപ്പ് ബെഥേസ്ഥ പെന്തിക്കോസ്തൽ ഫെല്ലോഷിപ്പ്, വാറ്റ്ഫോർഡിൽ ഒക്ടോബർ 26 ബുധൻ, 27 വ്യാഴം & 28 വെള്ളി ദിവസ്സങ്ങളിൽ രാവിലെ 10മണി മുതൽ 3 മണി വരെ 4 വയസ്സ് മുതൽ 18 വയസ്സുവരെ ഉള്ള കുട്ടിൾക്കായുള്ള വി.ബി.എസ്. *റ്റ്രെന്റിംഗ് #1* എന്ന വിഷയത്തിൽ നടത്തപ്പെടുന്നു.
ഈ വർഷത്തെ വി.ബി.എസ്. തീമായ *റ്റ്രെന്റിംഗ് #1* പ്രൊഗ്രാമിൽ കുട്ടികളുടെ ആത്മിക, മാനസ്സിക, ശാരിരിക വളർച്ചക്ക് ഉതകുന്ന രീതിയിൽ ക്രമികരിച്ചിക്കുന്ന ക്രിസ്തിയൻ ലൈവ് മ്യൂസ്സിക്, ഗൈമെസ്, ഇന്റർ ആക്റ്റിവ് സെഷൻസ് & ആക്റ്റിവിറ്റീസ് ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രെവേശനം, ഫുഡ്, സ്നാക്സ് ഫ്രീ ആയിരിക്കും.
വി.ബി.എസ്. നടക്കുന്ന സ്ഥലം: വാറ്റ്ഫോർഡിൽ ഹൊളിവൽ പ്രൈമറി സ്കൂൾ, റ്റൊൽപിറ്റ്സ് ലൈൻ, WD18 6LL, വാറ്റ്ഫൊർഡ്
October 26th Wednesday, 27th Thursday & 28th Friday 10am to 3pm,
4 years to 18 years old Children’s.
Word of Hope Bethesda Pentecostal Fellowship PRESENTS *AUTUMN VBS TRENDING #1*
VBS Venue: HOLYWELL PRIMARY SCHOOL, TOLPITS LANE, WD18 6LL, WATFORD, HERTFORDSHIRE.
കുടുതൽ വിവരങ്ങൾക്കു ബന്ധപ്പെടുക
Johnson #07852304150 /07341430791 Website:www.wbpfwatford.co.uk Email: [email protected]
കന്യാകുമാരി സ്വദേശിയായ മലയാളി റിയാദിൽ താമസസ്ഥലത്തു മരിച്ച നിലയിൽ കാണപ്പെട്ടത്. എക്സിറ്റ് ഏഴിലെ അൽവാദിയിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തിരുന്ന കന്യാകുമാരി മൂവോട്ടുകോണം സ്വദേശി അജിത് സഹദേവൻ (45) ആണ് താമസസ്ഥലത്ത് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. കഴിഞ്ഞ നാലു വർഷമായി റിയാദിലുള്ള അജിത്, വിലവങ്കോട് മൂത്തോട്ടുകോണം സഹദേവൻ-സുധ ദമ്പതികളുടെ മകനാണ്. ഭാര്യ സോണി.
തിരുവനന്തപുരം വെള്ളറട സ്വദേശികളായിരുന്ന കുടുംബം കന്യാകുമാരിയിലേക്ക് താമസം മാറുകയായിരുന്നു. കഴിഞ്ഞദിവസം രാവിലെ എട്ട് വരെയും സ്പോൺസറുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നെങ്കിലും പിന്നീട് ആളെ വിളിച്ചിട്ട് കിട്ടാതാവുകയായിരുന്നു. തുടർന്ന് സ്പോൺസർ മുറിയിൽ പോയി തട്ടി വിളിച്ചെങ്കിലും പ്രതികരണം ഇല്ലാഞ്ഞതിനെ തുടർന്ന് പൊലീസിൽ വിവരമറിയിച്ചു. പൊലീസ് എത്തി കതക് തകർത്ത് അകത്തു കടന്നപ്പോഴാണ് മരിച്ചുകിടക്കുന്ന അവസ്ഥയിൽ കണ്ടത്. പൊലീസ് ഇൻക്വസ്റ്റ് നടത്തി മൃതശരീരം ശുമൈസി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റുകയും ചെയ്തു.