Latest News

ഡിവോഷണൽ ആൽബങ്ങളുടെ ചരിത്രത്തിലാദ്യമായി മലയാളത്തിൽ നിന്നും ഒരു ട്രാൻസ് വുമൺ കേന്ദ്ര കഥാപാത്രമായി അഭിനയിക്കുന്ന ഗാനം പുറത്തിറങ്ങി. ‘ചേർത്തണയ്ക്കാൻ ‘ എന്ന് പേരിട്ടിരിക്കുന്ന വീഡിയോ ആൽബത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് നിരവധി ഷോർട്ട് ഫിലിമുകളും സംഗീത ആൽബങ്ങളും ഒരുക്കി ശ്രദ്ധേയനായ രജനീഷ് രാമകൃഷ്ണൻ ആണ് . രചന നിർവഹിച്ചിരിക്കുന്നത് റൊസീന പി. റ്റി. യും സംഗീതം മഹാദേവ് കൃഷ്ണമൂർത്തിയുമാണ്.

 

ഗാനത്തിന്റെ ആശയവും ആലാപനവും യുകെയിൽ താമസമാക്കിയ ഡോ. ഷെറിൻ ജോസ് ആണ് . വരികളോടും സംഗീതത്തോടും പരമാവധി നീതിപുലർത്തി അഭിനയിച്ചിരിക്കുന്നത് ട്രാൻസ് വുമണായ ജോത്സന രതീഷ് ആണ് .

ക്യാമറ വിഷ്ണുരാജനും, എഡിറ്റിംഗ് ജോസ് അറുകാലിലും നിർവഹിച്ചിരിക്കുന്നു. തിരക്കഥ ഒരുക്കിയത് രഞ്ജിത്ത് മോഹൻ പെരിങ്ങഴ ആണ് , കലാസംവിധാനം അനീഷ് കെ.എസ് . , മേക്കപ്പ് രതീഷ് . അസിസ്റ്റൻറ് അഭിജിത്ത് .

ആൽബത്തിന് പറ്റി റൊസീന പി. റ്റി. യുടെ വാക്കുകൾ

ചേർത്തണയ്ക്കാൻ ‘ നിന്റെ അവസ്ഥ എന്തായിരുന്നാലും,ജീവിത ഭാരങ്ങൾ ഒന്നൊഴിയാതെ നിന്നെ കണ്ണീർ കയത്തിൽ ആഴ്ത്തിയാലും ,നീ കരഞ്ഞു വിളിക്കുമ്പോൾ കൈനീട്ടി തരുവാൻ ഒരു തമ്പുരാൻ നിനക്കുണ്ട് . കണ്മുൻപിൽ കണ്ട ജീവിതയാഥാർത്ഥ്യങ്ങൾ വരികളിൽ പകർത്തിയതാണ് ‘ചേർത്തണയ് ക്കാൻ ‘എന്ന ഈ ആൽബം .ഡോക്ടർ ഷെറിൻ ജോസിന്റെ ചാനലിൽ ആദ്യമായി റിലീസ് ചെയ്യുന്നു ചേർത്തണയ്ക്കാൻ എന്ന ക്രിസ്തീയ ഭക്തിഗാനം. മഹാദേവ് കൃഷ്ണമൂർത്തിയാണ് ഇതിൻറെ സംഗീതം നിർവഹിച്ചിരിക്കുന്നത് . ഈ ഗാനത്തിന് പിന്നിലെ എല്ലാ പ്രയത്നങ്ങളും എത്തിനിൽക്കുന്നത് ഡോക്ടർ ഷെറിൻ ജോസിൽ ആണ് . ഇതിലെ കഥയും ആവിഷ്കാരവും എല്ലാം ഷെറിന്റെ മനസ്സിൽ വിരിഞ്ഞ ആശയങ്ങളാണ് . ഒരു മഷി തണ്ടായി ഞാനും ഒപ്പമുണ്ട് .എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനയും കൂടെയുണ്ടാകുമെന്ന് പ്രതീക്ഷിച്ചുകൊണ്ട് റീലീസ് ചെയ്യുന്നു .’ചേർത്തണയ്ക്കാൻ ‘.

ന്യൂസ് ഡെസ്ക്. മലയാളം യുകെ

അവസ്ഥാന്തരങ്ങൾ എന്ന പ്രഥമ സിനിമയ്ക്ക് ശേഷം ഷാജി തേജസ്‌ കഥയും തിരക്കഥയും സംവിധാനവും നിർവഹിച്ചു പ്രധാന വേഷത്തിൽ അഭിനയിക്കുന്ന “രുദ്രന്റെ നീരാട്ട്…” എന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നു. തേജസ് ക്രിയേഷൻസിൻ്റെ ബാനറിൽ സിന്ധു ഷാജി നിർമ്മിക്കുന്ന രുദ്രൻ്റെ നീരാട്ട് ഒ ടി ടി യിലാവും റിലീസാവുക.

ലോക ടൂറിസം ഭൂപടത്തിൽ ഇടംപിടിച്ച പ്രകൃതിരമണീയമായ എഴുമാന്തുരുത്തിലും, കോട്ടയം ജില്ലയിലെ ഏറ്റുമാനൂർ, അതിരമ്പുഴ എന്നീ പ്രദേശങ്ങളുമാണ് പ്രധാന ലൊക്കേഷൻ.

ചിത്രത്തിൽ ഷാജി തേജസ്സിനോടൊപ്പം അമർനാഥ് പള്ളത്ത്, രാമചന്ദ്രൻ പുന്നത്തൂർ, ജോസഫ് പോൾ, ജോണി കുറവിലങ്ങാട്, തോമസ് ജോസഫ്, കുറുപ്പ് ചേട്ടൻ, പ്രിയ സതീഷ്, നിഷാ ജോഷി എന്നിവരും പ്രധാന വേഷമിടുന്നു. ചിത്രം ജനുവരിയിൽ റിലീസ് ചെയ്യും. മലയാളം യുകെ ന്യൂസ് ചിത്രത്തിൻ്റെ മീഡിയ പാട്ണറാണ്

ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രനെ അതിരൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് സ്വാമി സന്ദീപാനനന്ദ ഗിരി. സോഷ്യല്‍മീഡിയയിലൂടെയായിരുന്നു വിമര്‍ശനം. ഉള്ളി കെട്ടപോലെ സുരേന്ദ്രന്റെ മനസ്സ് എത്രമാത്രം മലീമസമാണെന്ന് സന്ദീപാനന്ദ ഗിരി പറയുന്നു.

ആശ്രമം കത്തിച്ച കേസിലെ പ്രതിയെ കെണ്ടുപോകുന്ന പൊലീസ് എന്ന കുറിപ്പോടെ പരിഹാസ ചിത്രം സുരേന്ദ്രന്‍ തന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. ഇതിനെതിരെയാണ് രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് സന്ദീപാനന്ദ ഗിരി രംഗത്തുവന്നത്.

ആശ്രമം കത്തിച്ച കേസിലെ പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ കെ സുരേന്ദ്രന്‍ ഇറക്കിയ ട്രോളാണിത്. ഈ പരേതാത്മാവ് ഏത് പാര്‍ട്ടിക്ക് വേണ്ടിയായിരുന്നു മരിക്കുന്ന നാള്‍വരെ വിശ്വസിച്ച് പ്രവര്‍ത്തിച്ചതെന്നും സുരേന്ദ്രന്‍ പങ്കുവെച്ച ചിത്രം പരാമര്‍ശിച്ച് കൊണ്ട് സന്ദീപാനന്ദ ഗിരി ചോദിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

സുരേന്ദ്രാ ഉള്ളി കെട്ടപോലെ അങ്ങയുടെ മനസ്സ് എത്രമാത്രം മലീമസമാണ് ! ആശ്രമം കത്തിച്ച കേസിലെ പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ കേസുരേന്ദ്രന്‍ ഇറക്കിയ ട്രോളാണിത്! സുരേന്ദ്രാ പോലീസ് കൊണ്ടുപോകുന്ന ഈ പരേതാത്മാവ് ഏത് പാര്‍ട്ടിക്ക് വേണ്ടിയായിരുന്നു മരിക്കുന്ന നാള്‍വരെ വിശ്വസിച്ച് പ്രവര്‍ത്തിച്ചത്?ആരൊക്കെ ചേര്‍ന്നായിരുന്നു സുരേന്ദ്രാ പ്രകാശിനെ ക്രൂരമായി മര്‍ദ്ദിച്ചവശനാക്കി അവസാനം ബലിദാനിയാക്കിയത്?

സുരേന്ദ്രാ ഇത് യൂപിയല്ല നിയമ വാഴ്ചയുള്ള കേരളമാണ് എല്ലാറ്റിനും എണ്ണിയെണ്ണി കണക്ക് പറയേണ്ടി വരും. മരണപ്പെട്ടവരോട് കാണിക്കാറുള്ള സാമാന്യ മര്യാദയെങ്കിലും. atleast മരണപ്പെട്ട പ്രകാശിന്റെ അമ്മ ശരീരം പൂര്‍ണ്ണമായും തളര്‍ന്ന് അവശയായി കഴിയുന്നു എന്നൊരോര്‍മയങ്കിലും

സെന്‍ട്രല്‍ ജങ്ഷനില്‍ നിന്ന് ഒരു യുവതി ആളുകളെ ഇടിച്ചുമാറ്റി അതിവേഗം ചന്തയുടെ ഭാഗത്തേക്ക് ഓടുന്നു. മോഷണമാണെന്ന് കരുതി നാട്ടുകാരും യുവതിയുടെ പിറകെ പാഞ്ഞു. കുറച്ചുനേരത്തേക്ക് പോലീസ് സ്റ്റേഷന്‍-അഴൂര്‍ റോഡിനെ പൂര്‍ണമായും സ്തംഭിപ്പിച്ചു.

ഇതിനിടയിലാണ് നഗരത്തില്‍ പട്രോളിങ് നടത്തികൊണ്ടിരുന്ന ട്രാഫിക് പോലീസ് എത്തി. പോലീസും പാഞ്ഞു യുവതിക്ക് പിന്നാലെ. ഒടുവില്‍ തടഞ്ഞുനിര്‍ത്തി. ഓട്ടത്തിന്റെ കാരണം തിരക്കിയപ്പോള്‍ ഒന്നും ഇല്ലാ എന്നായിരുന്നു യുവതിയുടെ മറുപടി. നാട്ടുകാരുംകൂടി ഇടപെട്ടുതുടങ്ങിയപ്പോള്‍ പോലീസ് അവരെ പിരിച്ചുവിടാന്‍ ശ്രമിച്ചു.

പോലീസ് വീണ്ടും നിര്‍ബന്ധിച്ചപ്പോള്‍ യുവതി കാര്യം തുറന്നുപറഞ്ഞു. ഭര്‍ത്താവുമായി ബൈക്കില്‍ പത്തനംതിട്ടയില്‍ എത്തിയതാണ്. ഇവിടെ വെച്ചുണ്ടായ കുടുംബവഴക്കിനെ തുടര്‍ന്ന് തന്നെ വഴിയിലിറക്കിയിട്ട് ഭര്‍ത്താവ് വണ്ടിയുമായിപ്പോവുകയായിരുന്നു. സത്യത്തില്‍ ഭര്‍ത്താവിന്റെ പിന്നാലെ ഓടിയതായിരുന്നു യുവതി. ഇതൊന്നും മനസ്സിലാക്കാതെയാണ് നാട്ടുകാരും യുവതിയുടെ പുറകെ വച്ചുപിടിപ്പിച്ചത്.

ഖത്തര്‍ ലോകകപ്പിനുള്ള 26 അംഗ അര്‍ജന്റീന ടീം പ്രഖ്യാപിച്ചു. മെസിയുള്‍പ്പടെ ടീമില്‍ ഏഴ് മുന്നേറ്റതാരങ്ങള്‍ ഇടംപിടിച്ചു. ലോസെല്‍സോയ്ക്ക് പകരം പലാസിയോസിനെ ഉള്‍പ്പെടുത്തി.  ഇത്തവണയില്ലെങ്കില്‍ ഇനിയില്ലെന്ന് മെസിക്ക് അറിയാം. അതുകൊണ്ട് കാത്തിരിപ്പവസാനിപ്പിക്കാനാണ് അര്‍ജന്റീന വരുന്നത്. െമസിയുള്‍പ്പടെ ടീമില്‍ ഏഴ് മുന്നേറ്റക്കാര്‍.

എമിലിയാനോ മാര്‍ട്ടിനസ് അടക്കം മൂന്ന് ഗോള്‍കീപ്പര്‍മാരും ടീമിലുണ്ട്. മുന്നേറ്റത്തില്‍ ഏയ്ഞ്ചല്‍ ഡി മരിയയും ലൊട്ടാരോ മാര്‍ട്ടീനസും പൗലോ ഡിബാലയുമടക്കമുള്ളവര്‍ െമസിക്കൊപ്പം ഇടംപിടിച്ചിട്ടുണ്ട്. റോഡ്രിഗോ ഡീ പോള്‍ അടക്കം ഏഴ് പേര്‍ മധ്യനിര താരങ്ങളെ ഉള്‍പ്പെടുത്തി.

നിക്കൊളാസ് ഓട്ടമെന്‍ഡിയും ലിസാന്‍ഡ്രോ മാര്‍ട്ടീനസുമടക്കം ഒൻപത് പ്രതിരോധതാരങ്ങളും ടീമിലുണ്ട്. അപരാജിത കുതിപ്പും ഒപ്പം കോപ്പ അമേരിക്ക, ഫൈനലിസ കിരീടങ്ങളുടെ പകിട്ടുമായാണ് ഖത്തറില്‍ ലാറ്റനമേരിക്കന്‍ വസന്തം തീര്‍ക്കാന്‍ അര്‍ജന്റീന വരുന്നത്.

പാറശാല ഷാരോണ്‍ കൊലക്കേസില്‍ മുഖ്യപ്രതി ഗ്രീഷ്മയുടെ അമ്മയും അമ്മാവനും ഹൈക്കോടതിയില്‍ ജാമ്യഹര്‍ജി സമര്‍പ്പിച്ചു. ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവന്‍ നിര്‍മ്മല കുമാരന്‍ എന്നിവരാണ് ഹര്‍ജി നല്‍കിയത്. ഗ്രീഷ്മയും ഷാരോണും പ്രണയത്തിലായിരുന്നെന്ന് അറിഞ്ഞിരുന്നില്ലെന്ന് ഇരുവരും കോടതിയില്‍ പറഞ്ഞു.

ജയിലില്‍ തുടരുന്നത് ഉപജീവനമാര്‍ഗം ഇല്ലാതാക്കുമെന്നും പ്രതികള്‍ കൂട്ടിച്ചര്‍ത്തു. ഷാരോണ്‍ കൊല്ലപ്പെട്ടതിന് ശേഷമാണ് മകളുടെ ബന്ധത്തെ കുറിച്ച് അറിഞ്ഞതെന്നും ഹര്‍ജിയില്‍ പറയുന്നു. വിഷകുപ്പി ഒളിപ്പിച്ചുവെന്നത് കെട്ടിച്ചമച്ച ആരോപണം മാത്രമാണ്. ഗ്രീഷ്മയെ സമ്മര്‍ദ്ദത്തിലാക്കി കുറ്റം സമ്മതിപ്പിക്കാനാണ് തങ്ങളെ അറസ്റ്റ് ചെയ്തതെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. ജയിലില്‍ തുടരുന്നത് ആരോഗ്യസ്ഥിതി വഷളാക്കുമെന്നും ഇരുവരും പറഞ്ഞു.

നേരത്തെ നെയ്യാറ്റിന്‍കര മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ ജാമ്യ ഹര്‍ജി തളളിയിരുന്നു. ഗ്രീഷ്മയുടെ അമ്മയ്ക്കും അമ്മാവനും കൊലപാതകത്തില്‍ പങ്കുണ്ടെന്നായിരുന്നു പോലീസിന്റെ കണ്ടെത്തല്‍. ഗ്രീഷ്മയും അമ്മയും ദിവസങ്ങളെടുത്ത് ആസൂത്രിതമായി നടത്തിയതാണ് കൊലപാതകമെന്ന് ഷാരോണ്‍ രാജിന്റെ കുടുംബം ആരോപിച്ചത്.

തെളിവുകള്‍ നശിപ്പിച്ചതിനാണ് സിന്ധുവിനേയും, നിര്‍മ്മല്‍ കുമാരനേയും പോലീസ് പ്രതി ചേര്‍ത്തത്. കൊലപാതകത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്.

ജിമ്മില്‍ വ്യായാമം ചെയ്യവെ പ്രമുഖ നടന് ദാരുണാന്ത്യം. ഹിന്ദി ടിവി സീരിയലുകളിലെയും ഷോകളിലെയും സജീവ സാന്നിധ്യമായ സിദ്ധാന്ത് വീര്‍ സൂര്യവംശിയാണ് അന്തരിച്ചത്.

സിദ്ധാന്തിന്റെ മരണവിവരം നടനും മുന്‍ ക്രിക്കറ്റ് താരവുമായ സലില്‍ അങ്കോളയാണ് സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. സിനിമാ നിര്‍മാതാവ് അനു രഞ്ജന്‍, ടിവി താരം ജയ് ഭാനുശാലി, കിഷ്വര്‍ മെര്‍ച്ചന്റ് തുടങ്ങിയവര്‍ സിദ്ധാന്തിനെ അനുസ്മരിച്ച് കുറിപ്പുകള്‍ പങ്കുവച്ചു.

മംമ്താ ആന്‍ഡ് ഖുസും എന്ന ടിവി ഷോയിലൂടെയാണ് സിദ്ധാന്ത് താരമായത്. ആനന്ദ് സൂര്യവംശി എന്നായിരുന്നു ആദ്യപേര്. 2001ല്‍ ഖുസും ടിവി ഷോയിലാണ് അരങ്ങേറ്റം. ജനകീയ പരിപാടികളായ കണ്‍ട്രോള്‍ റൂം, കൃഷ്ണ അര്‍ജുന്‍, വിരുദ്ധ്, സൂര്യപുത്ര, ഭാഗ്യവിധാത, വാരിസ്, ഗൃഹസ്തി തുടങ്ങിയവ സിദ്ധാന്തിനെ ജനപ്രിയ നടനാക്കി.

സിദ്ദി ദില്‍ മാനേ നാ എന്ന ഷോയിലാണ് ഒടുവില്‍ പ്രത്യക്ഷപ്പെട്ടത്. ഏക്താ കപൂറിന്റെ ടിവി ഷോയിലും പങ്കെടുത്തിട്ടുണ്ട്. ഇറ ചൗധരിയാണ് ആദ്യ ഭാര്യ. 2015ല്‍ ആണ് ഇരുവരും വിവാഹബന്ധം വേര്‍പെടുത്തിയത്. 2017ല്‍ മോഡലും ഫാഷന്‍ കൊറിയോഗ്രാഫറുമായ അലീസിയ റാവത്തിനെ സിദ്ധാന്ത് വിവാഹം കഴിച്ചു.

ഖത്തറിൽ ഫുട്ബോൾ ലോകകപ്പ് നടത്താനുള്ള തീരുമാനം തെറ്റായി പോയിയെന്ന് മുൻ മുൻ ഫിഫ പ്രസിഡൻറ് സെപ് ബ്ലാറ്റർ. 2010ലാണ് 2022ലെ ഫുട്ബോൾ ലോകകപ്പിന് വേദിയായി ഫിഫ ഖത്തറിനെ തെരഞ്ഞെടുത്തത്. എന്നാൽ ആ തീരുമാനം വലിയ പിഴവായിപ്പോയെന്ന് ബ്ലാറ്റർ സ്വിസ് ദിനപത്രമായ ടെയ്ജസ് ആൻസിഗറിനോട് പറഞ്ഞു. “ഖത്തർ തിരഞ്ഞെടുത്തത് തെറ്റായിപ്പോയി. ആ തീരുമാനം വലിയ പിഴവാണ്,” അദ്ദേഹം പറഞ്ഞു.

ഖത്തറിന് ലോകകപ്പ് ആതിഥേയത്വം വഹിക്കാൻ അനുമതി കൊടുത്തത് മുതൽ വിവാദങ്ങൾ പിന്നാലെയുണ്ട്. അഴിമതി ആരോപണങ്ങളും മനുഷ്യാവകാശ ലംഘനങ്ങളുമൊക്കെ ചൂണ്ടിക്കാട്ടപ്പെട്ടിരുന്നു. 17 വർഷത്തോളം ഫിഫയെ നയിച്ച ബ്ലാറ്ററിനെതിരെയും അദ്ദേഹത്തിൻെറ കാലഘട്ടത്തിൽ അഴിമതി ആരോപണങ്ങൾ ഉയർന്ന് വന്നിരുന്നു. ജൂണിൽ ഒരു സ്വിസ് കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കുകയും ചെയ്തിരുന്നു. എന്നാൽ അതിനെതിരെ എതിർഭാഗം വീണ്ടും കോടതിയ സമീപിച്ചിട്ടുണ്ട്.

“ഖത്തർ ചെറിയൊരു രാജ്യമാണ്. ഫുട്ബോളും ലോകകപ്പുമൊക്കെ അവരെ സംബന്ധിച്ചിടത്തോളം വളരെ വലുതാണ്,” ബ്ലാറ്റർ പറഞ്ഞു. ഫിഫ ഫുട്ബോൾ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന ആദ്യ മിഡിൽ ഈസ്റ്റ് രാജ്യമാണ് ഖത്തർ. ലോകകപ്പിന് ആതിഥേയ രാജ്യങ്ങളെ തെരഞ്ഞെടുക്കുന്ന കാര്യത്തിൽ ഉണ്ടായിരുന്ന മാനദണ്ഡങ്ങൾ 2012ൽ ഫിഫ ഭേദഗതി ചെയ്തതായി അദ്ദേഹം പറഞ്ഞു. ഖത്തറിലെ ടൂർണമെന്റുമായി ബന്ധപ്പെട്ട നിർമ്മാണ സൈറ്റുകളിലെ തൊഴിൽ സാഹചര്യങ്ങളെക്കുറിച്ചുള്ള ആശങ്കകളുടെ വെളിച്ചത്തിലാണ് മാനദണ്ഡങ്ങൾ ഭേദഗതി ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേ‍ർത്തു.

“മനുഷ്യാവകാശ പ്രശ്നങ്ങളും സാമൂഹിക അവസ്ഥയും അന്ന് മുതൽ നിരീക്ഷിച്ച് വരുന്നുണ്ട്,” ബ്ലാറ്റർ വ്യക്തമാക്കി. സൂറിച്ചിലെ വീട്ടിലിരുന്ന് താൻ ലോകകപ്പ് മത്സരങ്ങൾ കാണുമെന്നും അദ്ദേഹം അറിയിച്ചു.

ഖത്തര്‍ ലോകകപ്പിന് പന്തുരുളാന്‍ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. മത്സരങ്ങള്‍ക്കുള്ള സ്ക്വാഡുകളെ പ്രഖ്യാപിച്ചിച്ച് അന്തിമഘട്ട ഒരുക്കത്തിലാണ് ടീമുകള്‍. ടൂര്‍ണമെന്‍റിലെ ഫേവറിറ്റുകളായ ബ്രസീലിനും അര്‍ജന്‍റീനക്കുമൊപ്പം പോര്‍ച്ചുഗല്‍, ജര്‍മ്മനി, ഫ്രാന്‍സ്, സ്പെയിന്‍ തുടങ്ങിയ ടീമുകളും തികഞ്ഞ വിജയ പ്രതീക്ഷയിലാണ്. 8 ഗ്രൂപ്പുകളിലായി 32 ടീമുകളാണ് ലോകകപ്പിനായി കളത്തിലിറങ്ങുന്നത്. മത്സരത്തിന്‍റെ ക്രമം വ്യക്തമാക്കുന്ന മാച്ച് ഫിക്സ്ചര്‍ ഫിഫ നേരത്തെ പുറത്തിറക്കിയിരുന്നു. ആതിഥേയരായ ഖത്തര്‍ ഇക്വഡോര്‍, സെനഗല്‍, നെതര്‍ലാന്‍ഡ് എന്നീ ടീമുകള്‍ക്കൊപ്പം ഗ്രൂപ്പ് എയിലാണ്.

നവംബര്‍ 20ന് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ഖത്തറും ഇക്വഡോറും തമ്മില്‍ ഏറ്റുമുട്ടും. ഗ്രൂപ്പ് എയിലെ മറ്റ് മത്സരങ്ങള്‍: നവംബര്‍ 21ന് സെനഗല്‍- നെതര്‍ലാന്‍ഡ്, 25ന് ഖത്തര്‍-സെനഗല്‍, നെതര്‍ലാന്‍ഡ്-ഇക്വഡോര്‍, 29ന് നെതര്‍ലാന്‍ഡ്-ഖത്തര്‍, ഇക്വഡോര്‍- സെനഗല്‍ മത്സരങ്ങളും നടക്കും. ഗ്രൂപ്പ് മത്സരങ്ങള്‍ പൂര്‍ത്തിയായ ശേഷം ഡിസംബര്‍ 3 മുതല്‍ രണ്ടാംഘട്ട മത്സരങ്ങള്‍ ആരംഭിക്കും. ഡിസംബര്‍ 9 മുതലാണ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ ആരംഭിക്കുന്നത്. മൂന്നാം സ്ഥാനക്കാര്‍ക്ക് വേണ്ടിയുള്ള ലൂസേഴ്സ് ഫൈനല്‍ ഡിസംബര്‍ 17 ശനിയാഴ്ച നടക്കും. ഡിസംബര്‍ 18നാണ് ഫൈനല്‍.

ആലപ്പുഴ ജില്ലാ കളക്ടറുടെ അഭ്യര്‍ത്ഥനിയില്‍ പഠിക്കാന്‍ മിടുക്കിയായ വിദ്യാര്‍ത്ഥിനിയുടെ പഠനച്ചെലവ് ഏറ്റെടുത്ത് തെന്നിന്ത്യന്‍ താരം അല്ലു അര്‍ജുന്‍. 92% മാര്‍ക്കോടെ പ്ലസ്ടു പാസായിട്ടും പഠനം വഴിമുട്ടി നിന്ന ആലപ്പുഴ സ്വദേശിയായ വിദ്യാര്‍ത്ഥിനിയുടെ തുടര്‍പഠനമാണ് കളക്ടര്‍ വി ആര്‍ കൃഷ്ണ തേജയുടെ അഭ്യര്‍ഥനയില്‍ അല്ലു അര്‍ജുന്‍ ഏറ്റെടുത്തത്.

‘വീ ആര്‍ ഫോര്‍’ ആലപ്പി പദ്ധതിയുടെ ഭാഗമായാണ് അല്ലു അര്‍ജുന്‍ പഠനച്ചെലവ് ഏറ്റെടുത്തത്. തുടര്‍പഠനത്തിന് വഴിയില്ലത്ത വിദ്യാര്‍ഥിനി സഹായനമഭ്യര്‍ഥിച്ചുകൊണ്ട് തന്റെ മാതാവിനും സഹോദരനുമൊപ്പം കളക്ടറെ കണാനെത്തിയിരുന്നു. കുട്ടിയുടെ പിതാവ് കഴിഞ്ഞവര്‍ഷം കൊവിഡ് ബാധിച്ചാണ് മരിച്ചത്.

നഴ്‌സാകണം എന്നായിരുന്നു വിദ്യാര്‍ത്ഥിനിയുടെ ആഗ്രഹ. എന്നാല്‍ മെറിറ്റ് സീറ്റിലേക്ക് അപേക്ഷിക്കേണ്ട സമയം കഴിഞ്ഞിരുന്നു. തുടര്‍ന്ന് മാനേജ്‌മെന്റ് സീറ്റില്‍ തുടര്‍പഠനം ഉറപ്പാക്കാനുള്ള ശ്രമത്തിലായിരുന്നു. കറ്റാനം സെന്റ് തോമസ് നഴ്‌സിങ് കോളജില്‍ സീറ്റ് ലഭിച്ചെങ്കിലും പഠനത്തിനായി പണമില്ലായിരുന്നു.

തുടര്‍ന്ന് സ്‌പോണ്‍സറെ കണ്ടെത്താനുള്ള ശ്രമത്തിനിടയിലാണ് കളക്ടറുടെ ഇടപെടല്‍. നടന്‍ അല്ലു അര്‍ജുനെ വിളിച്ച് കളക്ടര്‍ പഠനച്ചെലവ് ഏറ്റെടുക്കാന്‍ അഭ്യര്‍ഥിച്ചു. തുടര്‍ന്ന് നാല് വര്‍ഷത്തെ ഹോസ്റ്റല്‍ ഫീസ് അടക്കമുള്ള എല്ലാ ചെലവും അല്ലു അര്‍ജുന്‍ ഏറ്റെടുക്കുകയായിരുന്നു.

പഠനം മുടങ്ങില്ലെന്ന സന്തോഷത്തിലാണ് വിദ്യാര്‍ത്ഥിനിയും കുടുംബവും ഇപ്പോള്‍. കളക്ടര്‍ നേരിട്ട് എത്തി കഴിഞ്ഞ ദിവസമാണ് കുട്ടിയെ കോളജില്‍ ചേര്‍ത്തത്.

ദന്തഡോക്ടറെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് ബദിയടുക്കയിലെ ദന്ത ഡോക്ടര്‍ കൃഷ്ണമൂര്‍ത്തിയെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അമ്പത്തിരണ്ട് വയസ്സായിരുന്നു. കര്‍ണാടകയിലെ കുന്താപുരത്ത് ഇന്നലെയാണ് അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കഴിഞ്ഞ ചൊവ്വാഴ്ച മുതലാണ് ഡോക്ടറെ കാണാതായത്. ക്ലിനിക്കിലെത്തിയ യുവതിയോട് ഡോക്ടര്‍ അപമര്യാദയായി പെരുമാറിയിരുന്നു. ഇതിന് ബദിയടുക്ക പൊലീസ് ഡോക്ടര്‍ക്കെതിരെ കേസെടുത്തിരുന്നു. ഇതിന് പിന്നാലെ ബൈക്കുമെടുത്ത് ക്ലിനിക്കില്‍ നിന്നും പോകുകയായിരുന്നു.

പിന്നീട് ബൈക്ക് നഗരത്തില്‍ നിന്നും കണ്ടെത്തി. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ഡോക്ടറെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അപമര്യാദയായി പെരുമാറി എന്നാരോപിച്ച് പരാതി നല്കിയ യുവതിയുടെ ബന്ധുക്കള്‍ ക്ലിനിക്കിലെത്തി ഡോക്ടറെ ഭീഷണിപ്പെടുത്തിയിരുന്നതായി പൊലീസ് പറയുന്നു.

ഡോക്ടറെ ഭീഷണിപ്പെടുത്തിയവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി കേസെടുക്കുമെന്ന് പൊലീസ് സൂചിപ്പിച്ചു.

RECENT POSTS
Copyright © . All rights reserved
➤