ക്രിസ്തീയ ഭക്തിഗാന രംഗത്ത് ഏറ്റവും പ്രഗൽഭനായ ശ്രീ കെസ്റ്റർ ആലപിച്ച ഈ ഗാനത്തിന്റെ ഓർക്കസ്ട്രേഷൻ നിർവഹിച്ചത് നെൽസൺ പീറ്ററാണ്. ബി ആൻഡ് എസ് എന്റർടൈൻമെന്റ്സ് ബാനറിൽ ബിജോയ് തോമസ് ഈറ്റത്തോട്ട് നിർമ്മിച്ച മെയ്ഡ് 4 മെമ്മോറിയസ് എന്ന യൂട്യൂബ് ചാനലിൽ റിലീസ് ആയ ഈ ഗാനം ഇതിനോടകം വളരെയേറെ ജനശ്രദ്ധ നേടി.
ഈ ഗാനത്തിന്റെ പ്രധാന സവിശേഷത ഇതിലെ വരികളും സംഗീതവും സ്റ്റോറിയും സ്ക്രിപ്റ്റും ക്യാമറയും എഡിറ്റിങ്ങും നിർവഹിച്ചത് സാനു സാജൻ അവറാച്ചൻ ആണ് .

ചുരുങ്ങിയ സമയം കൊണ്ട് യുകെയിൽ – പ്രത്യേകിച്ച് സ്റ്റോക്ക് ഓൺ ട്രെന്റിലും ക്രൂവിലും ശ്രദ്ധ നേടിയ ഒരു കലാകാരനാണ് ഇദ്ദേഹം.
ഈ കഴിഞ്ഞ നവംബർ 6-ന് ഞായറാഴ്ച സ്റ്റോക്ക് ഓൺ ട്രെൻഡ്, ക്രൂ ഇടവക അംഗങ്ങളെ സാക്ഷിനിർത്തി ഫാദർ ജോർജ് എട്ടുപറയിൽ കാർമികത്വത്തിൽ നടന്ന ദിവ്യബലിയിൽ സാനു ഈ ഗാനം ആലപിക്കുകയും ഈ ഗാനത്തിന്റെ പ്രസിദ്ധീകരണവും ഫാദർ ജോർജ് എട്ടുപറയിൽ നടത്തുകയും ചെയ്തു.
ഈ ഗാനം എല്ലാവർക്കും ആത്മീയമായ ഉണർവ് ഉണ്ടാകട്ടെ എന്ന് പ്രമുഖർ ആശംസിച്ചു .


നോര്ത്ത് അമേരിക്കയിലെ ഏറ്റവും പ്രായം കുറഞ്ഞ ഫ്ളൈറ്റ് ഇന്സ്ട്രക്ടര് എന്ന സ്ഥാനം സ്വന്തമാക്കി പ്രവാസി മലയാളി. 19-ാം വയസില് ട്രാന്സ്പോര്ട്ട് കാനഡയില് നിന്ന് ഫ്ളൈറ്റ് ഇന്സ്ട്രക്ടര് റേറ്റിംഗ് ലൈസന്സ് കരസ്ഥമാക്കിയാണ് കാനഡ കാല്ഗറിയില് നിന്നുമുള്ള മലയാളി ഗോഡ്ലി മേബിള് തന്റെ സ്വപ്നത്തിലേക്ക് കുതിച്ചുര്ന്നത്.
2022 മാര്ച്ചില് കൊമേര്ഷ്യല് പൈലറ്റ് ലൈസന്സ് ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന് വനിത, ഇന്ത്യന് വംശജയായ ഏറ്റവും പ്രായം കുറഞ്ഞ ഫ്ളൈറ്റ് ഇന്സ്ട്രക്ടര്, ഏറ്റവും പ്രായം കുറഞ്ഞ മലയാളി ഫ്ലൈറ്റ് ഇന്സ്ട്രക്ടര് എന്നീ റെക്കോര്ഡുകള് മേബിളിന് സ്വന്തമാണ്.
എയര് ലൈന് ക്യാപ്റ്റന് ആകാനുള്ള തന്റെ യാത്രയിലെ ഒരു പ്രധാന നാഴികക്കല്ലാണ് ഈ നേട്ടത്തോടുകൂടി മേബിള് പിന്നിട്ടിരിക്കുന്നത്. എന്നാല് എയര്ലൈന് പൈലറ്റ് ആകണമെങ്കില് 21 വയസ് ആയിരിക്കണമെന്ന ട്രാന്സ്പോര്ട്ട് കാനഡയുടെ നിബന്ധനയുള്ളതിനാല് കുട്ടിക്കാലം മുതലുള്ള തന്റെ ആഗ്രഹവുമായി ഇനിയും രണ്ടു വര്ഷം കാത്തിരിക്കണം.
കാല്ഗറി ബിഷപ്പ് മക്നാലി ഹൈസ്കൂളിന് നിന്ന് ഹൈസ്കൂള് ഡിപ്ലോമ കഴിഞ്ഞതിനുശേഷം സ്പ്രിംഗ് ബാങ്ക് എയര് ട്രൈനിംഗ് കോളേജില് നിന്ന് പ്രൈവറ്റ് പൈലറ്റ് ലൈസന്സ്, കാല്ഗറി ഫ്ളയിംഗ് ക്ലബില് നിന്ന് കൊമേര്ഷ്യല് പൈലറ്റ് ലൈസന്സും, മള്ട്ടി-എന്ജിന് ഐഎഫ്ആര് റേറ്റിംഗ്, കാണാട്ട ഏവിയേഷന് കോളേജില് നിന്ന് ഫ്ലൈറ്റ് ഇന്സ്ട്രക്ടര് ലൈസന്സും കരസ്ഥമാക്കിയ മേബിള് എയര് ലൈന് പൈലറ്റ് അകാനുള്ള തന്റെ സ്വപ്നത്തിന് തൊട്ട് അരികെയാണിപ്പോള്.
ലൈസന്സ് ലഭിച്ച ഉടന് തന്നെ മേബിളിന് കാല്ഗറിയിലും പരിസര നഗരങ്ങളില് നിന്നുമുള്ള നിരവധി ഫ്ളയിംഗ് സ്കൂളുകളില് ഫ്ളൈറ്റ് ഇന്സ്ട്രക്ടര് ആകുവാന് അവസരങ്ങള് ലഭിച്ചിരിക്കുകയാണ്. 2017 ല് കാനഡയിലേക്ക് ചേക്കേറിയ പ്രവാസി മലയാളികളായ അബിയുടെയും റോസ് അബിയുടെയും മൂത്തമകളാണ് ഗോഡ്ലി മേബിള്. സഹോദരന് റയാന് അബി.
ഷെറിൻ പി യോഹന്നാൻ
രാത്രി മാത്രം പുറത്തിറങ്ങുകയും ഇരപിടിക്കുകയും ചെയ്യുന്ന, മൂങ്ങ വിഭാഗത്തിൽ പെട്ട പക്ഷിയാണ് കൂമൻ. ‘കൂമൻ ദി നൈറ്റ് റൈഡർ’ എന്ന പേരിൽ ആസിഫ് അലിയെ നായകനായി ജീത്തു ജോസഫ് ഒരുക്കിയ ചിത്രം പറയുന്നതും രാത്രിയിൽ ഇര പിടിക്കാനിറങ്ങുന്ന വേട്ടക്കാരുടെ കഥയാണ്. അതിൽ പല സമകാലിക സംഭവങ്ങളുടെയും അനുരണനം പ്രകടമാവുന്നതോടെ കൂമൻ ഇന്നിന്റെ ചിത്രമാകുന്നു. സംവിധായകന്റെ പതിവ് ശൈലിയിൽ കഥ പറയുമ്പോഴും പ്രേക്ഷകനെ പിടിച്ചിരുത്തുന്നതിൽ കൂമൻ വിജയിക്കുന്നു.
കേരളം – തമിഴ്നാട് അതിർത്തി ഗ്രാമത്തിലാണ് കഥ നടക്കുന്നത്. തന്റെ ഈഗോയ്ക്ക് മുറിവേറ്റാൽ, കഴിവിനെ ആരെങ്കിലും ചോദ്യം ചെയ്താൽ അത് മറക്കാനാവാതെ വൈരാഗ്യം സൂക്ഷിക്കുന്ന പ്രകൃതക്കാരനാണ് സിപിഒ ആയ ഗിരിശങ്കർ. എന്നാൽ കുറ്റാന്വേഷണത്തിൽ അതീവ തല്പരനും കേസുകൾ അതിവേഗം പരിഹരിക്കാൻ കഴിയുന്ന ആളുമാണ് ഗിരിയെന്ന് ആദ്യ സീനിൽ തന്നെ ജീത്തു പറയുന്നു. സ്റ്റേഷനിൽ പുതിയ സിഐ ചാർജ് എടുക്കുന്നതോടെ ഗിരിയുടെ ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങളാണ് കഥയെ മുന്നോട്ട് നയിക്കുന്നത്.

ആദ്യ പകുതിയിൽ ഗിരിയുടെ കഥ പറയുന്ന ചിത്രം പതുക്കെ ഒരു ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലറിലേക്ക് രൂപം മാറുന്നു. ആസിഫ് അലിയുടെ ഗംഭീര പ്രകടനമാണ് ചിത്രത്തിന്റെ ശക്തി. മെമ്മറീസിലെ സാം അലക്സിനെ പോലെ മാനസിക സംഘർഷം നേരിടുന്ന കഥാപാത്രത്തെ പെർഫെക്ട് ആയി സ്ക്രീനിലെത്തിക്കുന്നുണ്ട് ആസിഫ്. നോട്ടത്തിലും ചിരിയിലുമുൾപ്പെടെ പുലർത്തിയ സൂക്ഷ്മത ഗിരിശങ്കർ എന്ന കഥാപാത്രത്തെ പ്രേക്ഷകനോട് കൂടുതൽ അടുപ്പിക്കുന്നു. ജാഫർ ഇടുക്കിയുടെ കള്ളൻ മണിയനും മനസ്സിൽ ഇടം നേടും.
വിഷ്ണു ശ്യാമിന്റെ പശ്ചാത്തലസംഗീതവും സതീഷ് കുറുപ്പിന്റെ ഛായാഗ്രഹണവും ചിത്രത്തിന്റെ മൂഡിനോട് ചേർന്ന് നിൽക്കുന്നു. ചേസിങ് സീനും ക്ലൈമാക്സിലെ സംഘട്ടനവും മികച്ച രീതിയിൽ പകർത്തിയിട്ടുണ്ട്. സ്ലോ പേസിൽ കഥ പറയുമ്പോഴും കൂമൻ പ്രേക്ഷകനെ ബോറടിപ്പിക്കുന്നില്ല. ഫൈനൽ ആക്ടിലെ ട്വിസ്റ്റും നന്നായിരുന്നു.

ജീത്തുവിന്റെ പതിവ് കഥാപരിസരങ്ങളായ പൊലീസ് സ്റ്റേഷനും ചായക്കടയുമൊക്കെ ഇവിടെയും വിശാലമായി കാണാം. സിനിമയുടെ തുടക്കത്തിൽ ചില സംഭാഷണങ്ങളിൽ കടന്നുവന്ന നാടകീയത, പ്രേക്ഷകന് ഊഹിച്ചെടുക്കാൻ പറ്റുന്ന സംഭവങ്ങൾ എന്നിവ പോരായ്മകളാണെങ്കിലും അവ മറന്നുകളയാൻ സാധിക്കുന്ന ഔട്ട്പുട് ആണ് അവസാനം ലഭിക്കുക. കെ. കൃഷ്ണകുമാറിന്റെ തിരക്കഥ കൂടുതൽ മെച്ചപ്പെട്ടിട്ടുണ്ട്. അതാണ് കൂമന്റെ വിജയകാരണങ്ങളിൽ ഒന്ന്. കൂമൻ പെർഫെക്ട് അല്ല. എന്നാൽ നിരാശപ്പെടുത്തുന്ന കാഴ്ചാനുഭവവുമല്ല.
Bottom Line – ഗിരിശങ്കറിന്റെ ജീവിതത്തിലൂടെ കഥപറയുന്ന ചിത്രം ട്രാക്ക് മാറ്റുന്നിടത് കൂടുതൽ എൻഗേജിങായ അനുഭവമാകുന്നു. ഇന്നിന്റെ സാമൂഹിക പശ്ചാത്തലം കൂടി കഥയിൽ ഉൾപ്പെടുന്നത് പ്രേക്ഷകരെ സിനിമയോട് കൂടുതൽ അടുപ്പിക്കുന്നുണ്ട്. മനുഷ്യന്റെ അന്ധമായ വിശ്വാസങ്ങൾക്ക് മുകളിലൂടെ കൂമൻ ചിറകുവിരിച്ച് പറക്കുന്നു.
അടിമാലിയില് പത്താംക്ലാസ് വിദ്യാര്ഥിനിയെ രണ്ടാനച്ഛന് പീഡിപ്പിച്ചു ഗര്ഭിണി ആക്കിയതായി ആരോപണം. കടുത്ത വയറുവേദനയെ തുടര്ന്ന് പെണ്കുട്ടിയെ ആശുപത്രിയില് പ്രവേശിപ്പിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്. കുട്ടിയെ ആശുപത്രിയിലാക്കിയ രണ്ടാനച്ഛന് പെണ്കുട്ടി ഗര്ഭിണിയാണെന്ന വിവരമറിഞ്ഞ് കടന്നുകളയുകയും ചെയ്തു.
ഒന്നിലേറെ തവണ പെണ്കുട്ടി ലൈംഗിക ചൂഷണത്തിനിരയായിട്ടുണ്ടെന്നാണ് പോലീസിന് ലഭിച്ച പ്രാഥമിക വിവരം. 15 വര്ഷം മുമ്പാണ് ആരോപണ വിധേയന് പെണ്കുട്ടിയുടെ അമ്മയ്ക്കൊപ്പം താമസമാക്കിയത്. ഇതിനിടയില് പെണ്കുട്ടിയെ പലതവണ പീഡനത്തിനിരയാക്കിയിട്ടുണ്ടെന്നാണ് വിവരം.
ആശുപത്രിയിലെത്തിയ പെണ്കുട്ടിയെ പരിശോധിച്ച ഡോക്ടര്, പെണ്കുട്ടി ഗര്ഭിണിയാണെന്ന് സ്ഥിരീകരിച്ചു. തുടര്ന്ന് കാര്യം തിരക്കിയപ്പോഴാണ് രണ്ടാനച്ഛന് ചൂഷണംചെയ്ത കാര്യം വെളിപ്പെടുത്തിയത്. വിവരം അറിഞ്ഞ രണ്ടാനച്ഛന് ആശുപത്രിയില് നിന്ന് ഇതിനിടെ മുങ്ങുകയും ചെയ്തു. പാലക്കാട് സ്വദേശിയാണ് ഇയാളെന്നാണ് വിവരം. ഇയാള്ക്കായി പോലീസ് തിരച്ചില് നടത്തിവരികയാണ്.
യുവതി ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച സംഭവത്തിൽ ഭർത്താവിന്റെ സുഹൃത്ത് അറസ്റ്റിലായത് ഫോൺ സംഭാഷണം കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ. പൂഴിക്കാട് സ്വദേശി ബിനുകുമാറിന്റെ ഭാര്യ തൃഷ്ണ (27) ആത്മഹത്യ ചെയ്ത സംഭവത്തിൽ മുളമ്പുഴ സ്വദേശി ശ്രീകാന്താണ് അറസ്റ്റിലായത്. മരണ ദിവസം രാവിലെ തൃഷ്ണയും ബിനുകുമാറിന്റെ സുഹൃത്തായ ശ്രീകാന്തും ഫോണിൽ സംസാരിച്ച് പിണങ്ങുകയും പെട്ടെന്നുണ്ടായ ദേഷ്യത്തില് തൃഷ്ണ വീടിനുള്ളില് തൂങ്ങി മരിക്കുകയുമായിരുന്നെന്നു പൊലീസ് പറയുന്നു.
ഓഗസ്റ്റ് 30നാണ് തൃഷ്ണയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ബിനുകുമാറും ശ്രീകാന്തും ബിജെപി പ്രവർത്തകരും സുഹൃത്തുക്കളുമാണ്. തൃഷ്ണയും ശ്രീകാന്തും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളാണ് തൃഷ്ണയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്നു പൊലീസ് പറഞ്ഞു. അസ്വാഭാവിക മരണത്തിനു പൊലീസ് കേസെടുത്തിരുന്നു.
തൃഷ്ണയുടെ മരണത്തില് ബന്ധുക്കള് സംശയം ഉന്നയിച്ചതിനെ തുടര്ന്നാണ് പൊലീസ് അന്വേഷണം ഊര്ജിതമാക്കിയത്. ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തി അറസ്റ്റ്ചെയ്ത ശ്രീകാന്തിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
12 വയസുകാരനെ പിതാവ് അതിക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. മാവേലിക്കരയിൽ ചെട്ടിക്കുളങ്ങരയ്ക്കു സമീപമുള്ള വീട്ടിൽ നിന്നുള്ളതാണ് നെഞ്ചുലയ്ക്കുന്ന ദൃശ്യങ്ങൾ. മദ്യപിച്ചെത്തുന്ന പിതാവ് സ്ഥിരമായി കുട്ടിയെ ഉപദ്രവിക്കാറുണ്ടെന്ന് കുട്ടിയുടെ പിതാവിന്റെ സഹോദരൻ ആണ് ക്രൂരത പുറത്ത് കൊണ്ടുവന്നത്.
കുട്ടിയെ തല്ലുന്നതായി പരാതിയുണ്ടായതിനെ തുടർന്ന് രണ്ടു മാസം മുൻപ് സംഭവത്തിൽ കേസെടുത്തതായും, പോലീസ് ഇടപെടലിനു ശേഷം പിന്നീട് പ്രശ്നങ്ങളുണ്ടായതായി അറിവില്ല. പുതിയതായി പരാതി ലഭിച്ചിട്ടില്ലെന്നും വിവരം അറിഞ്ഞതുപ്രകാരം സംഭവം അന്വേഷിക്കുമെന്നും പോലീസ് അറിയിച്ചു.
പിതാവിന്റെ സഹോദരന്റെ വാക്കുകൾ;
നെഞ്ചുപിടയ്ക്കുന്ന കാഴ്ചകൾ കണ്ടില്ലെന്ന് നടിക്കാനാകില്ല. തടയാൻ പോയാൽ അറയ്ക്കുന്ന ഭാഷയിൽ ചേട്ടൻ തെറിവിളിക്കും. ചൈൽഡ് ലൈൻ അധികൃതരുടെയും മറ്റും ഇടപെടലുണ്ടാകേണ്ട സാഹചര്യമുണ്ട്. പൊലീസും മറ്റു സംവിധാനങ്ങളും ഇതിൽ ഇടപെടണമെന്ന ആവശ്യമാണുള്ളത്. മാസങ്ങൾക്ക് മുൻപ് മാവേലിക്കര സ്റ്റേഷനിൽ ഇതു,സംബന്ധിച്ച് പരാതി നൽകിയിരുന്നു.കുടുംബപ്രശ്നങ്ങളെത്തുടർന്ന് ചേച്ചി (ഏട്ടത്തിയമ്മ)യും ചേട്ടനും വേർപിരിഞ്ഞു.
കുഞ്ഞ് ചേച്ചിക്കൊപ്പമായിരുന്നു താമസിച്ചിരുന്നത്. കുറച്ചു കഴിഞ്ഞപ്പോൾ ചേച്ചി മറ്റൊരാളെ വിവാഹം ചെയ്തു. അപ്പോഴേക്കും കുഞ്ഞിന് അച്ഛനെ കാണണമെന്നായി. കഴിഞ്ഞ വർഷമാണ് അവനെ നമ്മുടെ വീട്ടിലേക്ക് കൊണ്ടുവന്നത്. മാനസിക വെല്ലുവിളി നേടുന്ന കുട്ടി ഏഴാം ക്ലാസിലാണ് പഠിക്കുന്നത്. തുടക്കത്തിൽ പ്രശ്നമൊന്നും ഉണ്ടായില്ല. പിന്നീട് സ്ഥിരം മദ്യപിച്ചെത്തി അവനോട് ദേഷ്യപ്പെടുകയും മർദിക്കുകയുമായിരുന്നു. അവനെ പലപ്പോഴും ഉറങ്ങാൻ പോലും സമ്മതിക്കില്ല.
പലപ്പോഴും എന്താണ് തനിക്കെതിരെ സംഭവിക്കുന്നതെന്ന് മനസ്സിലാകാതെ കുട്ടി അന്ധാളിച്ചു നിൽക്കുന്നത് കാണാം. കുട്ടിയെ മർദിക്കുന്നത് കണ്ട് തടയാൻ പോയാൽ തെറിയഭിഷേകമാണ്. അതിക്രമം അമ്മയുൾപ്പെടെയുള്ളവർക്കു നേരെ തിരിഞ്ഞതോടെ മാവേലിക്കര പൊലീസിനെ സമീപിക്കുകയായിരുന്നു. ശിശുസംരക്ഷണ നിയമം അനുസരിച്ച് ചേട്ടനെതിരെ കേസെടുത്തു. ഇടയ്ക്ക് പൊലീസ് വീട്ടിൽ പരിശോധനയ്ക്കും വന്നു. എന്നാൽ അതിനു ശേഷവും കുഞ്ഞിനെ ഉപദ്രവിക്കുന്നതിൽ മാറ്റമുണ്ടായില്ല.
ആകാശത്തു നിന്ന് തീഗോളം പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ ഒരു വീട് പൊടുന്നനെ കത്തിയെരിഞ്ഞു. യുഎസിലെ കലിഫോര്ണിയയിലാണ് നടുക്കുന്ന സംഭവം. നെവാഡയിലുള്ള ഡസ്റ്റിന് പ്രോസിറ്റയുടെ വീട്ടിലാണു സംഭവം നടന്നത്. ഇവിടെ
ഉല്ക്കാപതനമാണോ സംഭവിച്ചതെന്ന സംശയത്തിലാണ് അധികൃതര്.
വൈകീട്ട് ഏഴരയോടെയാണ് സംഭവം. എന്നാല് ആര്ക്കും പരിക്കില്ല. എന്തോ ഒരു സാധനം വീട്ടിലിടിച്ച് തീ കത്താന് തുടങ്ങിയതാണെന്ന് ഡസ്റ്റിന് പറയുന്നു. അദ്ദേഹം അന്നേരം വീട്ടിലുണ്ടായിരുന്നു. താമസിയാതെ വീടിനെ അഗ്നിനാളങ്ങള് വിഴുങ്ങി. തന്റെ വളര്ത്തുനായയുമായി ഡസ്റ്റിന് ഉടനടി രക്ഷപ്പെട്ടു.
എന്നാല് വീട്ടിലെ തീയണയ്ക്കാന് ഡസ്റ്റിനു സാധിച്ചില്ല. അധികം താമസിയാതെ വീട് പൂര്ണമായി കത്തി നശിക്കുകയായിരുന്നു. അഗ്നിശമനസേനയും മറ്റ് ഉദ്യോഗസ്ഥരും എത്തിയാണ് തീയണച്ചത്. ഒരു തീഗോളം ആകാശത്തു പ്രത്യക്ഷപ്പെട്ടെന്നും അതു ഡസ്റ്റിന്റെ വീടിനെ ലക്ഷ്യമാക്കി നീങ്ങിയെന്നും അയല്വാസികള് പറയുന്നു.
അതേസമയം, എന്താണ് ഈ തീപിടിത്തത്തിനു തുടക്കമിട്ടതെന്ന കാര്യത്തില് ആര്ക്കും വ്യക്തതയില്ല. സംഭവത്തിന്റെ ഞെട്ടലിലാണ് ഡസ്റ്റിനും അയല്വാസികളും.
നടി നിമിഷ സജയനെതിരെ ഗുരുതര നികുതി വെട്ടിപ്പ് ആരോപണമുന്നയിച്ച് ബിജെപി മുന് വക്താവ് സന്ദീപ് വാര്യര്. നിമിഷാ സജയന് 1.14 കോടിയുടെ വരുമാനം ഒളിപ്പിച്ച് വച്ചതായി സംസ്ഥാന ജിഎസ്ടി വിഭാഗം കണ്ടെത്തിയെന്ന് സന്ദീപ് വാര്യര് ആരോപിച്ചു. ഇത്തരത്തില് 20.65 ലക്ഷം രൂപയുടെ നികുതി നിമിഷ സജയന് വെട്ടിച്ചെന്ന് ജിഎസ്ടി വകുപ്പ് കണ്ടെത്തിയതായും സന്ദീപ് വാര്യര് ഫേസ് ബുക്കില് കുറിച്ചു.
‘സംസ്ഥാന ജിഎസ്ടി വകുപ്പാണ് നികുതി വെട്ടിപ്പ് കണ്ടെത്തിയത്. നിമിഷയുടെ അമ്മ കുറ്റം സമ്മതിച്ചിട്ടുമുണ്ട്. ഇനി രാഷ്ട്രീയ പകപോക്കലാണെന്ന് പറഞ്ഞിട്ട് കാര്യമില്ല. നിമിഷയടക്കമുള്ളവര് വലിയ രാഷ്ട്രീയ പ്രസ്താവന നടത്തുന്ന ആളുകളാണ്’.
വലിയ വായില് പ്രസ്താവനകള് നടത്തുന്നവര് രാജ്യത്തെ തന്നെ കബളിപ്പിക്കുകയാണെന്നും രേഖകള് സഹിതമാണ് താന് ആരോപണം ഉന്നയിക്കുന്നതെന്നും സന്ദീപ് പാലക്കാട്ട് പറഞ്ഞു.
സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്:
പ്രമുഖ നടി നിമിഷ സജയന് ഒരു കോടി പതിനാല് ലക്ഷത്തിലധികം രൂപയുടെ വരുമാനം ഒളിപ്പിച്ച് വച്ചതായി സംസ്ഥാന ജിഎസ്ടി ഇന്റലിജന്സ് വിഭാഗം കണ്ടെത്തി . നിമിഷയുടെ തട്ടിപ്പ് സംബന്ധിച്ച ഇന്റലിജന്സ് വിവരം ലഭിച്ച ജിഎസ്ടി വകുപ്പ് അവര്ക്ക് സമന്സ് നല്കുകയും നിമിഷയുടെ അമ്മ ആനന്ദവല്ലി എസ് നായര് ഹാജരാവുകയും ചെയ്തു.
വരുമാനം രേഖപ്പെടുത്തിയതില് പിശക് സംഭവിച്ചതായി അവര് സമ്മതിച്ചു. എന്നാല് രേഖകള് പരിശോധിച്ചപ്പോള് നിമിഷ സജയന് വരുമാനം ഒളിപ്പിച്ച് വച്ചതായാണ് സംസ്ഥാന ജിഎസ്ടി വകുപ്പ് കണ്ടെത്തിയത് . ഇങ്ങനെ 20.65 ലക്ഷം രൂപയുടെ നികുതി നിമിഷ സജയന് വെട്ടിച്ചതായും അന്വേഷണം തുടരുന്നതായും ഉള്ള സംസ്ഥാന ജിഎസ്ടി ജോയന്റ് കമ്മീഷണര് (ഐബി ) യുടെ അന്വേഷണ റിപ്പോര്ട്ട് പുറത്തു വിടുന്നു.
സംസ്ഥാനത്തെ ന്യൂ ജനറേഷന് സിനിമാക്കാര് നികുതി അടക്കുന്ന കാര്യത്തില് ശ്രദ്ധിക്കണമെന്ന് ഞാന് നേരത്തെ ആവശ്യപ്പെട്ടപ്പോള് വിവാദമാക്കിയ ആളുകള് തന്നെയാണ് നികുതി അടക്കുന്നതില് വീഴ്ച വരുത്തിയിരിക്കുന്നത് . രാഷ്ട്രീയ വൈരാഗ്യം എന്ന് പറയില്ലല്ലോ . സംസ്ഥാന ജിഎസ്ടിയാണ് നിമിഷ സജയന് നികുതി വെട്ടിപ്പ് നടത്തിയത് കണ്ടെത്തിയിരിക്കുന്നത് . ടാക്സ് ചോദിച്ചിട്ട് നമ്മള് കൊടുത്തിട്ടില്ല .. പിന്നെയാ
കേരളത്തിലെ ടൂറിസം ഡിപ്പാർട്ട്മെൻറ് ലോകത്തിലെ വിവിധ നഗരങ്ങളിൽ ഇൻറർനാഷണൽ ടൂറിസം ക്ലബ് ആരംഭിക്കുന്നു. കേരളത്തിലെ വിനോദസഞ്ചാര മേഖലയ്ക്ക് കൂടുതൽ ജനകീയ മുഖം നൽകുകയും ലോകമെങ്ങുമുള്ള സഞ്ചാര പ്രേമികളെ കേരളത്തിലേക്ക് ആകർഷിക്കുകയും ചെയ്യുക എന്നുള്ളതാണ് പ്രസ്തുത പദ്ധതിയുടെ ലക്ഷ്യമെന്ന് ഈസ്റ്റ് ഹാമിൽ ഇന്റർനാഷണൽ ടൂറിസം ക്ലബ് ഉദ്ഘാടനം ചെയ്തുകൊണ്ട് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ചടങ്ങിൽ 200 പേരാണ് പങ്കെടുത്തത്.





എട്ടുവര്ഷമായി മകന്റെ മരണത്തിന്റെ സത്യമറിയാനുള്ള പോരാട്ടത്തിലാണ് പത്തനംതിട്ട കുഴിക്കാല സ്വദേശി അഭിഭാഷകനായ എം.എസ്.രാധാകൃഷ്ണന്. രണ്ടായിരത്തി പതിനാലില് മംഗളൂരുവിലാണ് രാധാകൃഷ്ണന്റെ മകനായ എംബിബിസ് വിദ്യാര്ഥി ദുരൂഹ സാഹചര്യത്തില് മരിക്കുന്നത്. കഴിഞ്ഞ ദിവസം സുപ്രീംകോടതി കേസ് അന്വേഷണം സിബിഐക്ക് കൈമാറി.
മംഗളൂരു എ.ജെ.ഇന്സ്റ്റിറ്റ്യൂട്ടിലെ എംബിബിഎസ് വിദ്യാര്ഥിയായിരുന്നു രോഹിത് രാധാകൃഷ്ണന്. 2014 മാര്ച്ച് 22ന് ആണ് രോഹിത് അപകടത്തില്പ്പെട്ടതായി കുടുംബത്തെ അറിയിക്കുന്നത്. അവിടെയെത്തിയപ്പോഴാണ് രോഹിത് മരിച്ചെന്ന വിവരം അറിയുന്നത്. അമിതവേഗത്തില് ബൈക്കില് യാത്ര ചെയ്തപ്പോള് അപകടത്തില്പ്പെട്ട് മരിച്ചെന്നാണ് പൊലീസും കോളജുമായി ബന്ധപ്പെട്ടവരും പറഞ്ഞത്. തല വേര്പെട്ട നിലയിലായിരുന്നു മൃതദേഹം. മരത്തിലിടിച്ചാണ് തല വേര്പെട്ടതെന്നായിരുന്നു പൊലീസ് വിശദീകരണം.. കോളജ് ഹോസ്റ്റല് വാര്ഡന് കൂടിയായ ഒരു അധ്യാപകന് മുന്പ് രോഹിത്തിനെ മര്ദിച്ചിട്ടുണ്ടെന്നും സ്ഥിരമായി ദ്രോഹിച്ചിരുന്നതായും കുടുംബം പറയുന്നു.
കുടുംബത്തിന്റെ എതിര്പ്പവഗണിച്ച് എ.ജെ.ഇന്സ്റ്റിറ്റ്യൂട്ടില് തന്നെ പോസ്റ്റ് മോര്ട്ടം നടത്തി മൃതദേഹം എംബാം ചെയ്തു. പൊലീസും പിന്നീട് കേസന്വേഷിച്ച സിബിസിഐഡിയും ഗുരുതരമായ അനാസ്ഥയാണ് അന്വേഷണത്തില് കാണിച്ചത്. കര്ണാടക ഹൈക്കോടതിയില് നല്കിയ ഹര്ജിയില് ഏര്പ്പെടുത്തിയ അഭിഭാഷകനും ഗുരുതരമായ അനാസ്ഥ കാണിച്ചു. ഒടുവില് കഴിഞ്ഞ സെപ്റ്റംബറിലാണ് സുപ്രീംകോടതിയം സമീപിച്ചത്. രോഹിത്തിന്റേത് കൊലപാതകമാണെന്നാണ് സംശയം. സിബിഐ അന്വേഷണത്തിലാണ് പ്രതീക്ഷ. രോഹിത്തിന്റെ സഹപാഠികളുടേയും ചില അധ്യാപകരുടെ പെരുമാറ്റത്തില് സംശയമുണ്ടെന്നും പിതാവ് പറയുന്നു.