ലീഡ്സിലും പരിസരപ്രദേശങ്ങളിലും ജോലി ചെയ്യുന്ന നേഴ്സുമാർക്ക് അവരുടെ പ്രൊഫഷണൽ വികസനത്തിന് സഹായിക്കുന്നതും, ആരോഗ്യമേഖലയിൽ അവരുടെ അനുഭവങ്ങൾ പങ്കു വയ്ക്കുന്നതിനും, നേഴ്സുമാരുടെ ക്ഷേമത്തിന് ഉപയോഗം ആക്കുന്ന വിഷയങ്ങൾ ചർച്ചചെയ്യുന്നതിനും ലീഡ്സിൽ ആദ്യമായി ജൂൺ 11ന് ശനിയാഴ്ച കാലത്ത് 10 മണി മുതൽ രണ്ടു മണി വരെ Anglers club, 75 stoney Rock Lane, Ls9 7TBLeeds നേഴ്സിന് വേണ്ടി യുക്മ നേഴ്സസ് ഫോറം , ലീഡ്സ് മലയാളി അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ഈ നേഴ്സസ് ദിന പരിപാടിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ലെമ പ്രസിഡന്റ് ജേക്കബ് കുയിലാടൻ അറിയിച്ചു.

പ്രധാന അതിഥിയായി
Annie Topping
Executive Director of Nursing, Quality & Patient Safety,
NHS Northumberland CCG
Director of Nursing – Equality & Inclusion, NHS
England & improvement NEY
Alex Varghese Uukma General secretary,
Sajan Sathyan,
Director of advanced practice
Sandwell and west Birmingham NHS and National co-ordinator, UUKMA Nurses forum.
Ashita Xaviour, Senior Nurse NHS,
Vineetha Aby, Advanced clinical practioner, NHS
Reena Philip ACP NHS
Sterling Street
എന്നിവർ പങ്കെടുക്കുകയും വിവിധ വിഷയങ്ങളെക്കുറിച്ച് സംസാരിക്കുന്നത് ആയിരിക്കും.
ഈ നേഴ്സസ് ദിന പരിപാടി പൂർണമായും സൗജന്യമായി നടത്തപ്പെടുന്നത്. ലെമ കമ്മിറ്റി മെമ്പേഴ്സ് അതുപോലെ യുക്മ എല്ലാവിധ സഹായസഹകരണം ഉറപ്പുനൽകിയിട്ടുണ്ട്.
ന്യൂസ് ഡെസ്‌ക് മലയാളം യുകെ.
കീത്തിലി മലയാളീസ് നേതൃത്വം കൊടുക്കുന്ന ‘കീത്തിലി റമ്മിയും 28 മത്സരവും’ ജൂലൈ 9 ശനിയാഴ്ച്ച യോര്‍ക്ഷയറിലെ കീത്തിലില്‍ നടക്കും. ഉച്ചതിരിഞ്ഞ് രണ്ട് മണിക്ക് കീത്തിലി ഗുഡ് ഷെപ്പേര്‍ഡ് സെന്ററില്‍ മത്സരം ആരംഭിക്കും. പുരുഷന്മാരുടെ റമ്മി കളിയും സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമായി 28 കളി മത്സരവുമാണ് നടക്കുന്നത്. കോവിഡ് കാലത്ത് തളര്‍ന്ന ആസ്വാദകര്‍ക്ക് ഉന്മേഷം നല്‍കി ഒരു പുത്തന്‍ ഉണര്‍വ്വ് പ്രവാസികളായ മലയാളികളില്‍ സൃഷ്ടിക്കുക എന്ന ലക്ഷ്യമാണ് ഈ ചെറിയ പരിപാടികൊണ്ടുദ്ദേശിക്കുന്നതെന്ന് സംഘാടകര്‍ അവകാശപ്പെടുന്നു.
ക്യാഷ് അവാര്‍ഡും ട്രോഫിയും സമ്മാനിക്കുന്ന ചീട്ടുകളി മത്സരത്തിന് നല്ല പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
സ്ത്രീകളുടെ ടീമുകളടക്കം നിരവധി ടീമുകള്‍ ഇതിനോടകം ബുക്ക് ചെയ്തു കഴിഞ്ഞു. ജൂലൈ 5 വരെ ടീം ബുക്ക് ചെയ്യാനുള്ള അവസരമുണ്ടെന്ന് സംഘാടകര്‍ അറിയ്ച്ചു.
ബുക്കിംഗിനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി ബന്ധപ്പെടുക.
Babu Sebastian 07828192965
Didin 07448415370
Jomesh 07404771500
Renil 07424800229
ടൊവിനോ തോമസ്, ബേസില്‍ ജോസഫ് ദര്‍ശന രാജേന്ദ്രന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് കുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ഡിയര്‍ ഫ്രണ്ട്’. അയാള്‍ ഞാനല്ല’ എന്ന ചിത്രത്തിന് ശേഷം വിനീത് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ഇത്. ജൂണ്‍ 10നാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്.
ജാക്ക് ആന്‍ഡ് ജില്‍ എന്ന ചിത്രത്തിന് ശേഷം ബേസില്‍ നടനായി എത്തുന്ന ചിത്രം കൂടിയാണ് ഡിയര്‍ ഫ്രണ്ട്. ബേസില്‍ എന്ന സംവിധായകനെ ഷൂട്ട് ചെയ്തപ്പോഴുണ്ടായ അനുഭവം പങ്കുവെക്കുകയാണ് ചിത്രത്തിന്റെ സംവിധായകന്‍ വിനീത് കുമാര്‍. ആദ്യ ദിവസത്തെ ഷൂട്ടില്‍ തന്നെ വെള്ളം കുടിപ്പിച്ച ബേസിലിനെ കുറിച്ചാണ് അഭിമുഖത്തില്‍ വിനീത് സംസാരിച്ചത്.
ഒരുപാട് താരങ്ങളുള്ള ഈ ചിത്രത്തില്‍ അഭിനയിപ്പിക്കാന്‍ ഏറ്റവും കൂടുതല്‍ പാടുപെട്ടത് ആരെയായിരുന്നു എന്ന ചോദ്യത്തിനായിരുന്നു വിനീതിന്റെ മറുപടി.
‘ എന്നെ ആദ്യം പേടിപ്പിച്ച ആക്ടര്‍ ബേസില്‍ ആയിരുന്നു. കാരണം ബേസില്‍ ഒരു സംവിധായകനാണ്. അപ്പോള്‍ ഫസ്റ്റ് ഡേ ഷൂട്ട് ചെയ്യുമ്പോള്‍ ഒരു രംഗത്തില്‍ കൈയില്‍ ഗ്ലാസ് പിടിച്ചിട്ടുണ്ടായിരുന്നു. അടുത്ത് ടേക്ക് ആയപ്പോഴേക്ക് പുള്ളി ഒന്നുകില്‍ ഗ്ലാസ് മറക്കും, അല്ലെങ്കില്‍ ഡയലോഗ് മറക്കും.
ഇങ്ങനെ വന്ന് കണ്‍ഫ്യൂഷന്‍ ആയപ്പോള്‍ ഞാന്‍ ഒന്ന് പേടിച്ചു. പക്ഷേ അത് ബേസിലിന്റെ ആദ്യത്തെ ദിവസത്തെ പറ്റിക്കലായിരുന്നു. പിന്നെയാണ് എനിക്കത് മനസിലായത്. പുള്ളി ക്യാരക്ടറിലേക്ക് വന്നപ്പോള്‍, എന്താണ് പടത്തിന്റെ ഒരു പേസ് എന്ന് കിട്ടിയ ശേഷം എന്നെ സര്‍പ്രൈസ് ചെയ്യിച്ചതും ബേസിലാണ്.
എഡിറ്റൊക്കെ കണ്ട ശേഷം ഞാന്‍ പറയുകയും ചെയ്തു. അത്ര ജനുവിനായിട്ട് ആ ക്യാരക്ടറിനെ ബേസില്‍ അവതരിപ്പിച്ചിട്ടുണ്ട്. ആദ്യം എന്നെ കണ്‍ഫ്യൂസ് ചെയ്യിപ്പിച്ചു എന്നേയുള്ളൂ. ആരുടെ കാര്യത്തിലും ബുദ്ധിമുട്ടുണ്ടായിരുന്നില്ല.
പിന്നെ അര്‍ജുന്റെ കാര്യം പറയുകയാണെങ്കില്‍ അവന്‍ എഴുത്തിലും കൂടി ഉള്ളതുകൊണ്ട് ഒരു സീന്‍ ഷൂട്ട് ചെയ്യുമ്പോള്‍ മിക്കവാറും ഡയലോഗ് മറക്കും. അതിന് കാരണം എന്താണെന്നാല്‍ അവന്‍ തന്നെ എഴുതിയതും അവന്‍ കൂടെ ഉണ്ടായിരുന്നതുമാണ് എന്നതുകൊണ്ടാണ്. അവന്‍ ഡയലോഗ് പറയുമ്പോള്‍ അവന്‍ അടുത്തയാളുടെ ഡയലോഗ് കൂടി ചിലപ്പോള്‍ ഓര്‍ക്കും. അങ്ങനെയുള്ള ചില കണ്‍ഫ്യൂഷന്‍സ് ഉണ്ടായിരുന്നു. പിന്നെ എല്ലാവരും പ്രൊഫഷണല്‍സാണല്ലോ,’ വിനീത് പറഞ്ഞു.
മിന്നല്‍ മുരളിയ്ക്ക് ശേഷം ടൊവിനോയും ബേസിലും ഒന്നിച്ചെത്തുന്ന സിനിമയെന്ന പ്രത്യേകതയും ഡിയര്‍ ഫ്രണ്ടിനുണ്ട്. ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെയും, ഹാപ്പി എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെയും ബാനറില്‍ ആഷിഖ് ഉസ്മാന്‍, സമീര്‍ താഹിര്‍, ഷൈജു ഖാലിദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സൗഹൃദത്തിന്റെ എല്ലാ ചേരുവകളും അടങ്ങിയ ചിത്രമാണ് ഡിയര്‍ ഫ്രണ്ട്.
തൃശൂർ അന്തിക്കാട് സ്വദേശി ശ്രുതി ഭർതൃഗൃഹത്തിൽ മരണപ്പെട്ട സംഭവത്തിൽ ഭർത്താവിനെയും അമ്മയെയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. സ്ത്രീധന പീഡന കുറ്റത്തിനാണ് അറസ്റ്റ്. 2020 ജനുവരി ആറിനാണ് ശ്രുതിയെ ഭർതൃവീട്ടിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വിവാഹം കഴിഞ്ഞ് 14-ാമത്തെ ദിവസമായിരുന്നു മരണം. എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായിരുന്നു ശ്രുതി. ഏഴ് വർഷത്തെ പ്രണയത്തിന് ശേഷമാണ് പെരിങ്ങോട്ടുകര സ്വദേശി അരുണുമായുള്ള വിവാഹം.
ശുചിമുറിയിൽ കുഴഞ്ഞ വീണ് മരിച്ചെന്നായിരുന്നു ആദ്യം ഭർതൃവീട്ടുകാർ അറിയിച്ചത്. എന്നാൽ, പോസ്റ്റുമോർട്ടത്തിൽ കഴുത്തിൽ ശക്തമായി ഞെരിച്ചതിന്റെ പാടുകളും നെറ്റിയിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ മുറിവുകളും കണ്ടെത്തിയത് കേസിൽ വഴിത്തിരിവായി. ഇതോടെയാണ് കൊലപാതകമാണെന്ന സംശയം വീട്ടുകാർ ഉന്നയിച്ചത്. കേസിൽ ക്രൈം ബ്രാഞ്ചിന്‍റെ ഭാഗത്ത് നിന്ന് നടപടി ഉണ്ടാകാതെ വന്നതോടെ മഹിള സംഘം ആക്ഷൻ കൗണ്‍സിൽ രൂപീകരിച്ച് സമരം ശക്തമാക്കിയിരുന്നു.
ഇതിനിടെയാണ് ക്രൈം ബ്രാഞ്ചിന്‍റെ നിർണായക നീക്കം. ഭർത്താവ് അരുണിനെയും അമ്മ ദ്രൗപതിയേയും ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബിജോ അലക്സാണ്ടറും സംഘവുമാണ് അറസ്റ്റ് ചെയ്തത്. എന്നാൽ, ശ്രുതിയുടെ മരണകാരണത്തിൽ ഇനിയും വ്യക്ത വരേണ്ടതുണ്ടെന്ന് അന്വേഷണ സംഘം പറഞ്ഞു. ഇക്കാര്യത്തിൽ അന്വേഷണം തുടരുകയാണ്. കേസ് ആദ്യം അന്വേഷിച്ചിരുന്ന അന്തിക്കാട് പൊലീസിന് വീഴ്ച പറ്റിയതിനെ തുടർന്നാണ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്.
തന്റെ അശ്ലീല വീഡിയോയെക്കുരിച്ച് ഷാജ് കിരണ്‍ മാധ്യമങ്ങളോട് പറഞ്ഞതില്‍ രൂക്ഷ പ്രതികരണവുമായി സ്വപ്ന സുരേഷ്. ഒളിക്യാമറ വച്ച് അത്തരത്തിലുള്ള ദൃശ്യങ്ങള്‍ പകര്‍ത്തിയോ എന്ന് അറിയില്ലെന്നും ഉണ്ടെങ്കില്‍ നടപടി എടുക്കുമെന്നും ഷാജ് കിരണുമായുള്ള ശബ്ദരേഖ പുറത്ത് വിടും മുമ്പ് സ്വപ്ന വ്യക്തമാക്കി.
‘ഒരു സ്ത്രീയെ, ഒരു അമ്മയെ, ഒരു സഹോദരിയെ ഏറ്റവും കൂടുതല്‍ ആക്രമിക്കാന്‍ സാധിക്കുന്നത് സ്വകാര്യതകള്‍ പറഞ്ഞാണ്. എന്റെ ബാത്‌റൂമാലോ, ബെഡ്‌റൂമിലോ, ഡ്രസിംഗ് റൂമിലോ വേറെ എവിടെയെങ്കിലും ഹിഡന്‍ ക്യാമറ വച്ചോ എന്നറിയില്ല. അങ്ങനെ ഉണ്ടെങ്കില്‍ ഞാന്‍ നിയമ നടപടി സ്വീകരിക്കും.’
‘നിങ്ങള്‍ എല്ലാവരും അത് കാണണം. 100 ശതമാനം കണ്ടിട്ട് ശരിയാണോ എന്ന് അന്വേഷിക്കണം. നിങ്ങളുടെ ഒരു സഹോദരിക്ക് ആണ് ഈ അവസ്ഥ വന്നിരിക്കുന്നത് എന്ന് ചിന്തിക്കണം. അത് ആസ്വദിക്കരുത്. നിങ്ങളുടെ സഹോദരിയായി കണ്ട് എന്നെ രക്ഷപ്പെടുത്തുകയാണ് വേണ്ടത്. അല്ലാതെ സത്യം പുറത്ത് വരില്ല. ഇതെല്ലാം കാരണം എനിക്ക് മടുത്തു’ സ്വപ്‌ന പറഞ്ഞു.
ഷാജ് കിരണവുമായി നടത്തിയ ഫോണ്‍ സംഭാഷണം സ്വപ്ന സുരേഷ് പുറത്തുവിടുകയാണ്. ഒന്നര ദൈര്‍ഘ്യമുള്ള സംഭാഷണമാണ് പുറത്തുവിടുന്നത്. പാലക്കാട് ജോലി ചെയ്യുന്ന എച്ച്ആര്‍ഡിഎസ് സ്ഥാപനത്തിന്റെ ഓഫിസില്‍ വച്ചാണ് ശബ്ദ രേഖ പുറത്തുവിടുന്നത്. സ്വപ്നയുടെ ഓഫിസും ഫ്ളാറ്റും പൊലീസ് വലയത്തിലാണ്.
പാകിസ്താന്‍ മുന്‍ പ്രസിഡന്റും പട്ടാള മേധാവിയുമായിരുന്ന ജനറല്‍(റിട്ടയേര്‍ഡ്) പര്‍വേസ് മുഷറഫ് മരണപ്പെട്ടെന്ന വാര്‍ത്തകള്‍ നിഷേധിച്ച് കുടുംബം. അദ്ദേഹം മരണപ്പെട്ടന്ന രീതിയില്‍ വരുന്ന വാര്‍ത്തകള്‍ അവാസ്തവമാണെന്നാണ് കുടുബവും രാഷ്ട്രീയ പാര്‍ട്ടിയും പറയുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മോശമാണെന്ന് കുടുംബം സമ്മതിക്കുന്നുണ്ട്. കഴിഞ്ഞ മൂന്നാഴ്ച്ചയായി മുഷറഫിന്റെ ആരോഗ്യനില തീരെ മോശമാണെന്നാണ് വിവരം. എന്നാല്‍, വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അദ്ദേഹത്തിന്റെ ജീവന്‍ നിലനിര്‍ത്തുന്നതെന്നുള്ള മാധ്യമ വാര്‍ത്തകള്‍ കുടുംബം തള്ളിക്കളയുകയാണ്.
അസുഖത്തിന്റെ സങ്കീര്‍ണതയെ തുടര്‍ന്ന് കഴിഞ്ഞ മൂന്നാഴ്ച്ചയായി അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. എന്നാല്‍ അദ്ദേഹം വെന്റിലേറ്ററിലല്ല. വീണ്ടെടുക്കല്‍ സാധ്യമല്ലാത്ത വിധം അദ്ദേഹത്തിന്റെ അവയവങ്ങള്‍ തകരാറിലായിരിക്കുന്ന പ്രയാസകരമായ ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്- എന്നാണ് കുടുംബം ട്വീറ്റ് ചെയ്തിരിക്കുന്നത്.
മുഷറഫിന്റെ മരണവാര്‍ത്ത അദ്ദേഹത്തിന്റെ പാര്‍ട്ടിയായ ഓള്‍ പാകിസ്താന്‍ മുസ്ലിം ലീഗും(എപിഎംഎല്‍) തള്ളിക്കളയുകയാണ്. മുഷറഫ് സ്ഥാപിച്ച രാഷ്ട്രീയപ്പാര്‍ട്ടിയാണ് എപിഎംഎല്‍. മൂന്നാഴ്ച്ചത്തെ ആശുപത്രിവാസത്തിനുശേഷം മുഷറിഫിനെ തിരികെ വീട്ടിലേക്ക് കൊണ്ടുവന്നെന്നും അദ്ദേഹം ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററിലാണെന്ന വാര്‍ത്തകളെല്ലാം തെറ്റാണെന്നും എപിഎംഎല്‍ നേതാക്കള്‍ പറഞ്ഞതായി പാകിസ്താനിലെ ജിയോ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
കാര്‍ഗില്‍ യുദ്ധത്തിനു പിന്നാലെ, 1999 ല്‍ അന്നത്തെ നവാസ് ഷെരീഫ് സര്‍ക്കാരിനെ പട്ടാള അട്ടിമറിയിലൂടെ പുറത്താക്കി പാകിസ്താന്റെ ഭരണം പിടിച്ചെടുത്ത പര്‍വേസ് മുഷറഫ് 2001 മുതല്‍ 2008 വരെ പാകിസ്താന്‍ രാഷ്ട്രതലവനായിരുന്നു. അധികാരത്തില്‍ നിന്നും പുറത്തായതിനു പിന്നാലെ, മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ കൊലപാതകവുമായി ബന്ധപ്പെട്ട ആരോപണം നേരിടേണ്ടി വന്നതോടെ പാകിസ്താന്‍ വിട്ട് ദുബായിലേക്ക് രക്ഷപ്പെട്ടിരുന്നു. കഴിഞ്ഞ ആറു വര്‍ഷമായി ദുബായിലാണ് മുഷറഫ് കുടുംബമായി ജീവിക്കുന്നത്.
റോഡിൽ പരുക്കേറ്റു കിടന്ന പരുന്തിനെ രക്ഷപ്പെടുത്താൻ ശ്രമിച്ച രണ്ടുപേർ കാറിടിച്ച് കൊല്ലപ്പെട്ടു. മുംബൈയിലെ ബാന്ദ്രാ-വോർളി കടൽപ്പാലത്തിലാണ് അപകടമുണ്ടായത്. നാൽപ്പത്തിമൂന്നുകാരനായ അമർ മനീഷ് ജാരിവാല ബാന്ദ്രാ-വോർളി പാത വഴി മലാദിലേക്കു പോകവേ റോഡിൽ പരുക്കേറ്റു കിടന്ന പരുന്തിനെ കണ്ടു. ഡ്രൈവറായ ശ്യാം സുന്ദർ കാമത്തിനോട് വണ്ടി നിർത്താൻ ജാരിവാല ആവശ്യപ്പെട്ടു. റോഡരികിൽ വാഹനം നിർത്തിയ ശേഷം ഇരുവരും കാറിൽനിന്ന് പുറത്തിറങ്ങി പരുന്തിനു സമീപമെത്തി.
ഇതിനിടെ പിന്നിൽനിന്ന് അമിതവേഗത്തിൽ വന്ന ഒരു ടാക്‌സി ജാരിവാലയെയും ഡ്രൈവറായ ശ്യാമിനെയും ഇടിച്ചുതെറിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ രണ്ടു പേരും മുകളിലേക്ക് തെറിച്ച് റോഡിൽ പതിച്ചു. ജാരിവാല സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. പരുക്കേറ്റ ഡ്രൈവർ ശ്യാം സുന്ദർ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
മേയ് 30നു നടന്ന അതിദാരുണമായ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഇപ്പോഴാണു പുറത്തുവന്നത്. സംഭവത്തിൽ വോർളി പൊലീസ് ടാക്‌സി ഡ്രൈവർക്കെതിരെ കേസെടുത്തു.
This is shocking… #bandraworlisealink.#Mumbai.@RoadsOfMumbai @mumbaitraffic pic.twitter.com/wKX41GOTQM
— Vivek Gupta (@imvivekgupta) June 10, 2022
മുഖ്യമന്ത്രി പിണറായി വിജയന്റെയും, കോടിയേരി ബാലകൃഷ്ണന്റെയും പണം ബിലീവേഴ്‌സ് ചര്‍ച്ച് വഴിയാണ് യു എസിലേക്ക് കടത്തിയതെന്ന് സ്വപ്‌നാ സുരേഷ് മാധ്യമങ്ങള്‍ക്ക് മുന്നില്‍. മാധ്യമ പ്രവര്‍ത്തകന്‍ ഷാജ് കിരണുമായുള്ള ഓഡിയോ ക്‌ളിപ്പ് പുറത്ത് വിടുന്ന സമയത്താണ് സ്വപ്‌ന ഇത്തരത്തില്‍ ആരോപണം ഉന്നയിച്ചത്. ഈ കാര്യങ്ങള്‍ ഓഡിയോയിലുണ്ടെന്നുമാണ് സ്വപ്‌ന അവകാശപ്പെടുന്നത്. ഇത് മൂലമാണ് അവരുടെ എഫ് സി ആര്‍ എ രജിസ്‌ട്രേഷന്‍ റദ്ദാക്കിയതെന്നും സ്വപ്‌ന മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞു.
ഷാജ് കിരണവുമായി നടത്തിയ ഫോണ്‍ സംഭാഷണം സ്വപ്ന സുരേഷ് പുറത്തുവിടുകയാണ്. ഒന്നര ദൈര്‍ഘ്യമുള്ള സംഭാഷണമാണ് പുറത്തുവിടുന്നത്. പാലക്കാട് ജോലി ചെയ്യുന്ന എച്ച്ആര്‍ഡിഎസ് സ്ഥാപനത്തിന്റെ ഓഫിസില്‍ വച്ചാണ് ശബ്ദ രേഖ പുറത്തുവിടുന്നത്. സ്വപ്നയുടെ ഓഫിസും ഫ്ളാറ്റും പൊലീസ് വലയത്തിലാണ്.
ഷാജ് കിരണിനെ വര്‍ഷങ്ങള്‍ക്ക് മുമ്പേ അറിയാമെന്ന് സ്വപ്‌ന പറഞ്ഞു. ‘മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറാണ് ഷാജ് കിരണിനെ പരിചയപ്പെടുത്തിയത്. രഹസ്യമൊഴി കൊടുത്ത ശേഷം നിര്‍ബന്ധമായും കാണണമെന്ന് ഷാജ് പറഞ്ഞു. അതനുസരിച്ച് തൃശൂരില്‍ വെച്ച് കണ്ടു. ഷാജും ഇബ്രാഹിമുമായാണ് കാണാനെത്തിയത്. ഷാജ് ആണ് ഭീഷണിപ്പെടുത്തിയത്. ഇബ്രാഹിം ഒന്നും മിണ്ടിയില്ല.’
‘നാളെ സരിത്തിനെ പൊക്കും. കളിച്ചിരിക്കുന്നത് ആരോടാണെന്ന് അറിയാമോ? അദ്ദേഹത്തിന്റെ മകളുടെ പേര് പറഞ്ഞാല്‍ അദ്ദേഹത്തിന് സഹിക്കാന്‍ കഴിയില്ല’ എന്നായിരുന്നു ഭീഷണി. ഷാജ് കിരണ്‍ മുന്നറിയിപ്പ് നല്‍കിയതുപോലെ തന്നെ സംഭവിച്ചു. സരിത്തിനെ കിഡ്‌നാപ്പ് ചെയ്തു. ഷാജ് കിരണിനെ വിളിച്ചുവരുത്തിയത് തന്നെയാണ്. സരിത്തിനെ പൊക്കുമെന്ന് പൊലീസോ വിജിലന്‍സോ അല്ല പറഞ്ഞത്. സ്വാഭാവികമായും ഷാജിനെ വിളിച്ചു. സഹായിക്കാന്‍ അഭ്യര്‍ത്ഥിച്ചു. തിരിച്ചുവിളിക്കാമെന്ന് പറഞ്ഞു. ഷാജ് കിരണ്‍ വിജിലന്‍സ് എഡിജിപിയെ വിളിച്ചു. 45 മിനുട്ടിനും ഒരു മണിക്കൂറിനുമിടയില്‍ സരിത്തിനെ വിടാന്‍ കാരണം ഷാജ് കിരണിന്റെ ഇടപെടലാണ്.
‘വിലപേശലടക്കം നടത്തി, മണിക്കൂറുകളടക്കം മാനസികമായി പീഢിപ്പിക്കപ്പെട്ടു. മാനസികമായി തളര്‍ത്താന്‍ ശ്രമിച്ചു. അശ്ലീല വിഡിയോ പുറത്തുവിടുമെന്നും ഭീഷണിപ്പെടുത്തി. അങ്ങനെയുണ്ടെങ്കില്‍ അത് പുറത്തുവിടണം. വീണ്ടും തടിലാകുമെന്നും മകനെ നഷ്ടപ്പെടുമെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ഭയപ്പെട്ടു. വാടകഗര്‍ഭത്തിന് സമ്മതിച്ചത് ഷാജിന്‍റെ ഭാര്യയുടെ വിഷമം കണ്ടിട്ടാണെന്നും സ്വപ്ന പറഞ്ഞു. നിവര്‍ത്തികേട് കൊണ്ടാണ് സംഭാഷണം റെക്കോഡ് ചെയ്തതെന്നും സ്വപ്ന കൂട്ടിച്ചേര്‍ത്തു.
പാകിസ്‌ഥാൻ മുൻ പ്രസിഡണ്ട് ജനറൽ പർവേസ് മുഷാറഫ് അന്തരിച്ചു. പാകിസ്‌ഥാൻ മാദ്ധ്യമങ്ങളാണ് വാർത്ത പുറത്ത് വിട്ടത്. പാകിസ്‌ഥാന്റെ പത്താമന്റെ പ്രധാനമന്ത്രിയായിരുന്നു. പട്ടാള അധിനിവേശത്തിലൂടെയാണ് പർവേസ് മുഷാറഫ് പാകിസ്‌ഥാനിൽ അധികാരം നേടിയത്. 1999ലാണ് പട്ടാള അട്ടിമറി നടത്തി പർവേസ് മുഷാറഫ് അധികാരത്തിലേറിയത്.
വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് വെന്റിലേറ്ററായിരുന്നു. ദുബൈയിലെ വീട്ടിലാണ് വെന്റിലേറ്റർ സജ്‌ജീകരിച്ചിരുന്നത്. ചികിൽസയിലിരിക്കെ ആണ് മരണം സംഭവിച്ചതെന്നാണ് വിവരം. പട്ടാള അട്ടിമറിയുടെ ഘട്ടത്തിൽ നവാസ് ഷെരീഫായിരുന്നു പാകിസ്‌ഥാനിൽ അധികാരത്തിലുണ്ടായിരുന്നത്.
പാക് സൈനിക മേധാവിയായിരുന്നു പർവേസ് മുഷാറഫ്. 2008 ഓഗസ്‌റ്റ് എട്ടിനാണ് അദ്ദേഹം രാജ്യത്തെ അധികാരം ഒഴിഞ്ഞത്. പിന്നീട് വിദേശത്തേക്ക് പോവുകയായിരുന്നു. നാല് വർഷം വിദേശത്ത് താമസിച്ച മുഷാറഫ് 2013 മാർച്ച് മാസത്തിൽ പാകിസ്‌ഥാനിലേക്ക് തിരിച്ചെത്തി. പിന്നീടുള്ള തിരഞ്ഞെടുപ്പിൽ മൽസരിക്കാനായിരുന്നു ശ്രമമെങ്കിലും രണ്ട് മണ്ഡലങ്ങളിൽ സമർപ്പിച്ച പത്രികകളും തള്ളപ്പെട്ടതോടെ ഈ നീക്കം ഫലം കണ്ടില്ല.
പിന്നീട് മുഷാറഫിനെതിരെ പാകിസ്‌ഥാൻ ഭരണകൂടം നിലപാട് കടുപ്പിച്ചു. 2007ൽ പാകിസ്‌ഥാനിൽ അടിയന്തിരാവസ്‌ഥ പ്രഖ്യാപിച്ച ഘട്ടത്തിൽ ജഡ്‌ജിമാരെ തടവിൽ പാർപ്പിച്ചെന്ന കുറ്റത്തിൽ 2013 ഏപ്രിൽ മാസത്തിൽ ഇദ്ദേഹത്തെ പാകിസ്‌ഥാനിൽ പോലീസ് അറസ്‌റ്റ് ചെയ്‌തു. പിന്നീട് വീട്ടുതടങ്കലിൽ കഴിയുകയായിരുന്നു. ഈ ഫാം ഹൗസും വീടും പിന്നീട് പോലീസ് സബ് ജയിലായി പ്രഖ്യാപിക്കുകയും ചെയ്‌തിരുന്നു.
ഇദ്ദേഹം അധികാരത്തിലേറിയ ശേഷം കശ്‌മീർ പിടിച്ചടക്കാൻ നടത്തിയ ശ്രമങ്ങളാണ് അന്ന് കാർഗിൽ യുദ്ധത്തിലേക്ക് നയിച്ചത്. 1999 മെയ് മാസത്തിൽ പാകിസ്‌ഥാന്റെ അധിനിവേശ നീക്കങ്ങൾക്കെതിരെ ഇന്ത്യ യുദ്ധം പ്രഖ്യാപിച്ചു. ജൂലൈയിൽ ഈ യുദ്ധം വിജയിച്ചതായി ഇന്ത്യ പ്രഖ്യാപിക്കുകയും ചെയ്‌തു.
രാജ്യത്തിന് നാണക്കേടായി വീണ്ടും ദുരഭിമാനക്കൊല. കർണാടകയിലെ പെരിയപട്ടണയിലാണ് സംഭവം. ദളിത് യുവാവിനെ പ്രണയിച്ചതിന് പതിനേഴുകാരിയെ പിതാവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. മൈസൂരുവിലെ രണ്ടാം വർഷ പ്രീ-യൂണിവേഴ്സിറ്റി വിദ്യാർത്ഥിനി ശാലിനിയെയാണ് കൊലപ്പെടുത്തിയത്. പെൺകുട്ടിയുടെ പിതാവ് സുരേഷിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കർണാടകയിലെ വൊക്കലിഗ വിഭാഗത്തിൽ ഉൾപ്പെട്ട പെൺകുട്ടി മെളഹള്ളി ഗ്രാമത്തിലെ ദളിത് യുവാവുമായി മൂന്നു വർഷമായി പ്രണയത്തിലായിരുന്നു. ഇതിനെ എതിർത്ത വീട്ടുകാർ യുവാവിന്റെ പേരിൽ പോലീസിൽ പരാതിയും നൽകിയിരുന്നു. എ്‌നാൽ പോലീസ് സ്റ്റേഷനിൽ ഹാജരായ പെൺകുട്ടി, പക്ഷേ, താൻ യുവാവുമായി പ്രണയത്തിലാണെന്നും വീട്ടുകാർക്കൊപ്പം പോകില്ലെന്നും നിലപാട് എടുക്കുകയും ചെയ്തു. ഇതോടെ പെൺകുട്ടിയെ അധികൃതർ സർക്കാർ സംരക്ഷണ കേന്ദ്രത്തിലാക്കി.
പിന്നീട് പെൺകുട്ടി തന്നെ ആവശ്യപ്പെട്ടതിനെ തുടർന്ന് വീട്ടുകാർ എത്തി വീട്ടിലേക്കു കൂട്ടിക്കൊണ്ടുവരികയായിരുന്നു. തുടർന്നും പെൺകുട്ടി പ്രണയബന്ധത്തിൽ നിന്നും പിന്മാറില്ലെന്നും യുവാവിനെ മാത്രമേ വിവാഹം കഴിക്കുകയുള്ളൂവെന്നും അറിയിച്ചിരുന്നു. ഇതോടെയാണ് പിതാവ് പെൺകുട്ടിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയത്.
ശേഷം പെൺകുട്ടിയുടെ മൃതദേഹം യുവാവിന്റെ ഗ്രാമത്തിലെ ഒരു കൃഷിയിടത്തിൽ കൊണ്ടിട്ടതായും പോലീസ് പറയുന്നു. താൻ കൊല്ലപ്പെടുകയാണെങ്കിൽ തന്റെ മരണത്തിനു കാമുകൻ മഞ്ജുനാഥ് ഉത്തരവാദിയായിരിക്കില്ലെന്ന് ചൂണ്ടിക്കാണ്ടി പെൺകുട്ടി പോലീസിനായി കത്ത് എഴുതിവെച്ചിരുന്നു.
തന്നെക്കാളും അവർ ജാതിയെ ഇഷ്ടപ്പെടുന്നുവെന്നും ശാലിനിയുടേതായി പോലീസ് കണ്ടെത്തിയ കുറിപ്പിൽ പറയുന്നു. താൻ കൊല്ലപ്പെട്ടാൽ തന്റെ മരണത്തിന് മാതാപിതാക്കൾ മാത്രമായിരിക്കും ഉത്തരവാദികൾ എന്ന് പെൺകുട്ടി യുവാവിനോട് പറയുന്ന ഓഡിയോ ക്ലിപ്പും പോലീസിന് കൈമാറിയിട്ടുണ്ട്.
അതേസമയെ, മഞ്ജുനാഥിനെ കൊല്ലാൻ 2 ലക്ഷം രൂപ പെൺകുട്ടിയുടെ മാതാപിതാക്കളായ സുരേഷും ബേബിയും വാടകക്കൊലയാളികൾക്ക് വാഗ്ദാനം ചെയ്തിരുന്നതായും മൂന്ന് വ്യാജപരാതികൾ യുവാവിനെതിരെ നൽകിയിരുന്നതായും യുവാവിന്റെ ബന്ധുക്കളും വെളിപ്പെടുത്തി.