വർഷങ്ങൾ നീണ്ട ബ്രിട്ടീഷ് ഭരണത്തിന്റെ കീഴിൽ നിന്നും ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെ ഓർമ്മ പുതുക്കി മറ്റൊരു സ്വാതന്ത്ര്യദിനം കൂടി വന്നെത്തി. 2022 ഓഗസ്റ്റ് 15ന് രാഷ്ട്രം 76-ാമത് സ്വാതന്ത്ര്യദിനമായി ആഘോഷിക്കുന്നു. രണ്ട് നൂറ്റാണ്ട് നീണ്ട സാമ്രാജ്യത്വ ഭരണത്തിന്റെ കീഴില്‍ നിന്ന് എണ്ണമറ്റ ത്യാഗങ്ങള്‍ക്കും പോരാട്ടങ്ങള്‍ക്കും ശേഷം 1947 ആഗസ്റ്റ് 15 ന് ഇന്ത്യ സ്വാതന്ത്ര്യം നേടി. ബ്രിട്ടീഷുകാര്‍ക്കെതിരായ പ്രക്ഷോഭങ്ങളില്‍ സ്ത്രീപുരുഷ ഭേദമന്യേ നിരവധി ധീരര്‍ അഭിമാനത്തോടെ ജീവന്‍ വെടിഞ്ഞു. അവരുടെ സഹനവും ചെറുത്തുനില്‍പ്പും ജീവത്യാഗവും കൊണ്ട് ബ്രിട്ടീഷുകാരെ നമ്മുടെ മാതൃഭൂമിയില്‍ നിന്ന് വിജയകരമായി പുറത്താക്കാന്‍ കഴിഞ്ഞു.
ആ ചരിത്രദിനം രേഖപ്പെടുത്താനായി, ഡൽഹി ചെങ്കോട്ടയിലെ ലഹോറി ഗേറ്റിനു മുകളിൽ ഇന്ത്യയുടെ ദേശീയ പതാക ഉയർത്തി. നെഹ്റുവിന്റെ ആ സന്തോഷപ്രകടനം പിന്നീട് രാജ്യം പ്രതീകാത്മകമായി പിൻതുടരുകയായിരുന്നു. എല്ലാവർഷവും ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യദിനത്തിൽ ഓർമ പുതുക്കികൊണ്ട് ഇന്ത്യൻ പതാക ഉയരുന്നു. പതാക ഉയർത്തൽ, അഭ്യാസപ്രകടനങ്ങൾ, സാംസ്കാരിക പരിപാടികൾ, ദേശീയ ഗാനാലാപം എന്നിങ്ങനെ നിരവധി പരിപാടികളോടെയാണ് രാജ്യമെമ്പാടും സ്വാതന്ത്ര്യദിനം കൊണ്ടാടുന്നത്.
രാജ്യമെമ്പാടും ഒരു ദേശീയ ആഘോഷമാണ് സ്വാതന്ത്ര്യ ദിനം. നമ്മുടെ രാജ്യത്തിനായി ജീവന്‍ വെടിഞ്ഞ ധീരഹൃദയരുടെ ത്യാഗങ്ങളെയും സമര്‍പ്പണത്തെയും ഈ ദിവസം സ്മരിക്കുകയും ആദരിക്കുകയും ചെയ്യുന്നു. രാജ്യമെമ്പാടും വിവിധയിടങ്ങളില്‍ പതാക ഉയര്‍ത്തുകയും സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്യുന്നു. സ്വന്തം രാജ്യത്തിന്റെ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തുന്നത് കാണുമ്പോള്‍ ഓരോ ഇന്ത്യക്കാരനും തോന്നുന്ന വികാരത്തിന്റെ ആഴം കാണാനാവാത്തതാണ്. ഈ സ്വാതന്ത്ര്യ ദിനത്തില്‍ നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കായി പങ്കുവയ്ക്കാന്‍ ചില സന്ദേശങ്ങള്‍ ഇതാ. ഇവ നിങ്ങള്‍ക്ക് വാട്‌സാപ്പ് വഴിയോ ഫേസ്ബുക്ക് വഴിയോ മെസേജായി കൈമാറാവുന്നതാണ്.
പിറന്ന മണ്ണും പെറ്റമ്മയും സ്വർഗ്ഗത്തെക്കൾ മഹത്തരമാണ്.. അവകാശങ്ങൾക്കായി ഏതറ്റം വരെയും സമരം ചെയ്യും, എന്നാൽ രാജ്യത്തോടുള്ള കടമകൾ ജലരേഖയാണ് നാമോരുരുത്തർക്കും. സ്വാതന്ത്ര്യ ദിനത്തിനും റിപ്പബ്ലിക് ദിനത്തിനും പിന്നെ ക്രിക്കറ്റ് കളി ജയിക്കുംമ്പോഴും കാണിക്കനുള്ളതല്ല ഈ രാജ്യ സ്നേഹം എന്നാ സാധനം. അത് മനസിൽ എപ്പോഴും ഉണ്ടാവേണ്ട വികാരമാണ്. മേൽ പറഞ്ഞ ദിനങ്ങളിൽ പ്രൊഫൈൽ ചിത്രം മാറ്റിയതുകൊണ്ട് ഭാരതത്തിന്റെ ശക്തി കൂടുമെന്ന് ഞാൻ കരുതുന്നില്ല. ഇപ്പോഴും ഒരു നല്ല ഭാരതീയനായി ജീവിക്കുക അതിലൂടെ നമ്മുടെ പാരമ്പര്യവും സംസ്കാരവും മറ്റുള്ളവർക്ക് പകര്ന്നു കൊടുക്കുക. നട്ടെല്ല് നിവർത്തി ഞാൻ ഭാരതീയനാണ് എന്ന് പറയുംമ്പോഴാണ് ഒരു യഥാർത്ഥ ഭാരതീയൻ ജനിക്കുന്നത്.
സ്വാതന്ത്യ ദിനത്തിനും റിപ്പബ്ലിക് ദിനത്തിനും ത്രിവര്‍ണ്ണ പതാക അഭിമാനത്തോടെ ഉയര്‍ത്തും പിന്നെ കടയില്‍ നിന്നും വാങ്ങുന്ന ചൈനീസ് പ്ലാസ്റിക് പതാക മറ്റുള്ളവര്‍ക്ക് നല്‍കും അതവര്‍ ആവശ്യം കഴിഞ്ഞാല്‍ വലിച്ചെറിയുകയും ചെയ്യും രാജ്യത്തോടും പതകയോടും കാണിക്കുന്ന ഏറ്റവും വലിയ അവഹേളനം. സ്വാതന്ത്യ ദിനവും റിപ്പബ്ലിക് ദിനവും കഴിഞ്ഞു ആഴ്ചകള്‍ കഴിഞ്ഞാലും കൊടിമരത്തില്‍ പതാക കാണാം. ഇത് കണ്ടുനില്കുന്ന നിയമപാലകര്‍ കണ്ടില്ലന്ന ഭാവം നടിച്ചു പോകുന്നു. വളരെ കാലത്തെ പോരാട്ടത്തിലൂടെ നേടിയെടുത്ത സ്വാതന്ത്യം ഒരര്‍ത്ഥത്തില്‍ പറയുകയാണെങ്കില്‍ നാം ഇന്ന് ദുരുപയോഗം ചെയ്യുകയാണ് . ഈ സ്വാതന്ത്യദിനത്തില്‍ ഞാന്‍ ആഗ്രഹിക്കുന്ന ഭാരതം പൂര്‍ണമായും പട്ടിണിയില്‍ നിന്നും തൊഴിലില്ലയ്മയില്‍ നിന്നും പൂര്‍ണമായും മുക്തമായ ഭാരതം…… സ്ത്രീകൾ സുരക്ഷിതമായ ഭാരതം….. ജാതി വെറിയില്ലാത്ത ഭാരതം…….ലോകത്തിനു മാതൃകയാവുന്നു ഭാരതം…… കൈകൾ കോർക്കാം നല്ലൊരു ഭാരതത്തിനായി.
പ്രാണനെക്കാള്‍ വലുതാണ് പിറന്ന നാടിന്റെ മാനവും സ്വാതന്ത്ര്യവുമെന്ന് ചിന്തിച്ച ഒരു തലമുറയുടെ ത്യാഗമാണ് നാമിന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യം. അവരുടെ ത്യാഗവും ചിന്തിയ ചോരയും ബലിയായി നല്‍കിയ ജീവിതവും എന്നും നിലനില്‍ക്കട്ടെ – ഏവര്‍ക്കും മലയാളം യുകെ ന്യൂസ് കുടുംബത്തിന്റെ സ്വാതന്ത്ര്യദിനാശംസകള്‍
ഷിബു മാത്യൂ.
കേരള രാഷ്ട്രീയ രംഗത്തെ അനിഷേധ്യ നേതാവായിരുന്ന അന്തരിച്ച കെ.എം മാണിയെ കുറിച്ചുള്ള കവിത ഇന്ന് പ്രകാശനം ചെയ്തു. കെ.എം മാണിയുടെ ഓർമ്മകളുറങ്ങുന്ന പാലായിലെ കരിങ്ങോഴയ്ക്കൽ തറവാട്ടിൽ വച്ച് ‘ഓർമ്മകളിലെ മാണിസാർ’ എന്ന കവിതയുടെ ഓഡിയോ റിലീസിംഗ് ജോസ് കെ മാണി എം.പി നിർവ്വഹിച്ചു. യുകെയിലെ സ്കൻതോർപ്പിൽ നിന്നുള്ള ബിനോയി ജോസഫാണ് കവിത രചിച്ചത്. കുടുംബസമേതമെത്തിയാണ് ബിനോയി തൻ്റെ പ്രിയ നേതാവിനെക്കുറിച്ചുള്ള കവിത കെ.എം മാണിയ്ക്ക് സ്നേഹാഞ്ജലിയായി സമർപ്പിച്ചത്. പ്രശസ്ത സംഗീത സംവിധായകനായ പ്രസാദ് എൻഎയാണ് കവിതയ്ക്ക് സംഗീതം പകർന്നത്. പാടിയിരിക്കുന്നത് എം.കെ ഹരിദാസാണ്. വി ജെ പ്രതീഷാണ് കവിതയ്ക്ക് ഓർക്കസ്ട്ര ഒരുക്കിയത്.
എന്നും കേരളാ കോൺഗ്രസിനോടും കെ എം മാണിയോടും ചേർന്ന് പ്രവർത്തിച്ചു വന്ന പാലാ ഉളളനാട് കുന്നക്കാട്ട് കുടുംബത്തിൽ നിന്നുള്ള, യുകെയിലെ മാധ്യമ സാമൂഹിക രംഗത്ത് ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവയ്ക്കുന്ന എഞ്ചിനീയറായ ബിനോയി ജോസഫ് കേരള സ്റ്റുഡൻറ്സ് കോൺഗ്രസിൻ്റെ സജീവ പ്രവർത്തകനായിരുന്നു. യുകെയിൽ പ്രവാസി കേരള കോൺഗ്രസ് എമ്മിൻ്റെ നാഷണൽ കമ്മിറ്റി മെമ്പറാണ് ബിനോയി. കേരള രാഷ്ട്രീയ ചരിത്രത്തിൽ സൂര്യതേജസായി കടന്നു പോയ മാണി സാർ പുതിയ ആശയങ്ങളും കാഴ്ചപ്പാടും ജനങ്ങൾക്കായി നൽകിയ കർമ്മധീരനും ഊർജ്ജസ്വലനുമായ നേതാവായിരുന്നുവെന്ന് ബിനോയി ജോസഫ് പറഞ്ഞു. കവിതയുടെ യുട്യൂബ് ലിങ്ക് ഇവിടെ ചേർക്കുന്നു.
ഡോ. ഐഷ വി
വീട് വൃത്തിയാക്കുന്നതിനിടയിലും മറ്റു ജോലികൾക്കിടയിലും രഘുപതി അവരുടെ കുടുംബ ചരിത്രം പറഞ്ഞു കൊണ്ടേയിരുന്നു.
തിരുവനന്തപുരം ജില്ലയിലെ പാറശാലയിൽ അവർണ്ണ സമുദായത്തിൽ പെട്ടൊരാൾ സവർണ്ണ സമുദായത്തിൽപ്പെട്ട ഒരു കുടുംബത്തിന്റെ 2 ഏക്കർ സ്വത്ത് പണയമായി വാങ്ങി. അതിൽ കൃഷി ചെയ്തു . ആ പറമ്പിൽ ഒരു വീടു വച്ചു. ഭാര്യയുമൊത്ത് അവിടെ താമസമാക്കി. കൃഷി ചെയ്യുന്നുണ്ടെങ്കിലും കുലത്തൊഴിലായ ക്ഷുരക വൃത്തി തുടർന്നു. അതിനാൽ കിട്ടുന്ന കാശ് സ്വരൂപിച്ച് വസ്തുവിന്റെ വില സവർണ്ണർക്ക് കൊടുത്തു. കൊടുത്ത കാശിന്റെ രേഖകളും സൂക്ഷിച്ചു. കുറച്ചു നാൾ കഴിഞ്ഞപ്പോൾ സവർണ്ണൻ അവർണ്ണനെതിരെ കേസു കൊടുത്തു. വസ്തു തിരികെ ലഭിക്കണമെന്നായിരുന്നു ആവശ്യം. കാശു കൊടുത്തതിന്റെ രേഖകൾ ഉണ്ടായിരുന്നതിനാൽ കേസിൽ അന്തിമ വിജയം അവർണ്ണനായിരുന്നു.
കാലം കടന്നുപോയി. അവർണ്ണനും ഭാര്യയ്ക്കും കുട്ടികളിലായിരുന്നു. അയാൾ അയാളുടെ സഹോദരീ പുത്രൻ നാരായണനേയും അയാളുടെ ഭാര്യ അവരുടെ സഹോദരീ പുത്രിയേയും ദത്തെടുത്തു. രണ്ടു കുട്ടികളും ആ വീട്ടിൽ താമസിച്ച് സ്കൂളിൽ പോയി. പ്രായപൂർത്തിയായപ്പോൾ രണ്ടു കുട്ടികളേയും തമ്മിൽ വിവാഹം കഴിപ്പിച്ചു. തന്റെ രണ്ടേക്കർ സ്ഥലം അയാൾ നാരായണന്റെ പേരിൽ എഴുതി കൊടുത്തു. നാരായണൻ അതിൽ കൃഷി ചെയ്തു. പറമ്പിന്റെ അതിരിൽ പനകൾ തലയുയർത്തി നിന്നു . പറമ്പിൽ മരച്ചീനി കൃഷിയായിരുന്നു കൂടുതൽ. അവരുടെ വിശപ്പടക്കാനുള്ള പനം നുങ്ക്, പനംചക്കര , പനംകള്ള്, കപ്പ എന്നിവ ആ പറമ്പിൽ നിന്നും ലഭിച്ചു.
നാരായണനും ഭാര്യയ്ക്കും അഞ്ചാറ് മക്കൾ പിറന്നു കഴിഞ്ഞപ്പോഴാണ് നാരായണന് സാമ്പത്തിക ഞെരുക്കം അനുഭവപ്പെട്ടു തുടങ്ങിയത്. തന്റെ അമ്മാവൻ ക്ഷുരകപ്പണി നിർത്താതിരുന്നതു കൊണ്ട് കൈയ്യിൽ കാശുണ്ടായിരുന്നു. എന്നാൽ നാരായണൻ ആ പണി ചെയ്യില്ല എന്ന് ദൃഢ പ്രതിജ്ഞയെടുത്തിരുന്നു. അതിനൊരു കാരണമുണ്ട്. പത്തൊൻപതാം നൂറ്റാണ്ടിൽ നാരയണന്റെ ഒരു ബന്ധു സവർണ്ണരിൽ നിന്നും കുറച്ച് ധനം കടമായി വാങ്ങി. നാളുകൾ ഏറെ കഴിഞ്ഞിട്ടും അവർക്കത് വീട്ടാൻ കഴിഞ്ഞില്ല. അവരുടെ പ്രായപൂർത്തിയാകാത്ത മകനെ സവർണ്ണർ കടംകൊടുത്ത ധനത്തിന് പകരമായി കൊണ്ടുപോയി. വീണ്ടും കുറേക്കാലം കഴിഞ്ഞു. ആ കുട്ടിയുടെ അമ്മ ചന്തയിൽ പോയിട്ട് വരുന്ന വഴി കണ്ട കാഴ്ച ഹൃദയ ഭേദകമായിരുന്നു. വയലിൽ കലപ്പ വച്ച് ഉഴുതുകൊണ്ടിരിയ്ക്കുന്നതിൽ കലപ്പയുടെ ഒരു തണ്ടിന്റെയറ്റത്ത് തന്റെ മകനും മറ്റേ തണ്ടിൽ കാളയും. കാളയും കുട്ടിയും കലപ്പ വലിയ്ക്കുന്നത് ഉഴപ്പിയാൽ ഉഴുന്നവന്റെ കൈയിലിരിയ്ക്കുന്ന ചാട്ടവാർ കാളയുടേയും കുട്ടിയുടെയും ദേഹത്ത് മാറി മാറി പതിയ്ക്കും. ഈ കാഴ്ച കണ്ട അമ്മ മോഹാലസ്യപ്പെട്ടു വീണു. പിന്നീടെപ്പോഴോ ബോധം വന്നപ്പോൾ അവർ വീട്ടിലാണ്. ആരൊക്കെയോ കൂടി അവരെ വീട്ടിലെത്തിച്ചിരുന്നു. അവർ വിവരം വീട്ടിൽ പറഞ്ഞു. അവരുടെ ആൾക്കാർ ഒത്തുകൂടി സവർണ്ണരുടെ വീട്ടിൽ കുട്ടിയെ തിരികെ ചോദിയ്ക്കാനായി പോയി. എന്നാൽ അവർക്ക് കുട്ടിയെ തിരികെ കിട്ടിയില്ലെന്ന് മാത്രമല്ല, ഒന്ന് കാണാൻ കൂടി കിട്ടിയില്ല. വീണ്ടും കുറച്ച് ദിവസങ്ങൾ കൂടി കഴിഞ്ഞപ്പോൾ വയലിൽ കുഴിച്ചിട്ട നിലയിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തി.
തലമുറകൾ കൈമാറി കേട്ടറിഞ്ഞ ബന്ധുവീട്ടിലെ ഈ സംഭവമാണ് മറ്റുള്ളവർക്കു വേണ്ടി താൻ പണി ചെയ്യില്ല എന്ന് നാരായണൻ ദൃഢപ്രതിജ്ഞയെടുക്കാനുണ്ടായ കാരണം. അതിനാൽ നാരായണൻ കുലത്തൊഴിൽ പഠിച്ചതുമില്ല. ചെയ്തതുമില്ല. രഘുപതിയുടെ ഭാഷയിൽ പറഞ്ഞാൽ മരച്ചീനിക്കുഴി വെട്ടിയും നട്ടും വെയിലു കൊണ്ടും മക്കളെ വളർത്താൻ അച്ഛൻ വളരെ കഷ്ടപ്പെട്ടു. കൃഷിപ്പണിയിൽ നിന്നു മാത്രമുള്ള വരുമാനവുമായി നാരായണനും ഭാര്യയും മക്കളും വളർത്തച്ഛനോടും വളർത്തമ്മയോടുമൊപ്പം ആ വീട്ടിൽ കൂട്ടുകുടുംബമായി കഴിഞ്ഞു.
ഓല മേഞ്ഞ ആ വീട്ടിൽ ചാണകം മെഴുകിയിരുന്ന രീതിയെ കുറിച്ചും ഒരു നാൾ രഘുപതി പറഞ്ഞു. രഘുപതി സ്കൂളിൽ പഠിപ്പിക്കുന്ന കവിതകൾ നന്നായി ചൊല്ലുമായിരുന്നു. അതിനാൽ അധ്യാപകർക്കും സഹപാഠികൾക്കും രഘുപതിയെ വളരെ ഇഷ്ടമായിരുന്നു. രഘുപതി എല്ലാ പവൃത്തിദിവസവും സ്കൂളിലെത്തുന്ന പ്രകൃതക്കാരിയായിരുന്നു. ഒരിക്കൽ രഘുപതിയ്ക്ക് കടുത്ത പനി ബാധിച്ച് സ്കൂളിൽ പോകാനാകാതെ വന്നു. രഘുപതിയെ കാണാനെത്തിയ കൂട്ടുകാരിയോട് പനി ബാധിച്ചതിനാൽ സ്കൂളിൽ പോകാനാകാത്തതിന്റെ വിഷമം പങ്കു വച്ചു. കൂട്ടുകാരി ഈ വിവരം സ്കൂളിൽ അധ്യാപകരെ അറിയിച്ചു. അധ്യാപകരും വിദ്യാർത്ഥികളും കൂടി അന്നു വൈകുന്നേരം രഘുപതിയെ കാണാനെത്തി. രഘുപതിയുടെ അക്കമാർ പനം ചക്കര കാപ്പിയുണ്ടാക്കി അവർക്ക് നൽകി. അസാധാരണമായ നിറത്തിലുള്ള ചാണകം മെഴുകിയ തറ നോക്കി അവർ അതിന്റെ രഹസ്യമന്വേഷിച്ചു. ഓരോ ദിവസവുമുള്ള ചെമ്പരത്തിപൂവ് പറിച്ച് വെള്ളത്തിലിട്ട് വച്ചിരിയ്ക്കും. തറയിൽ ചാണകം മെഴുകുന്ന ദിവസം ഈ ചെമ്പരത്തി പൂക്കൾ ഞരടി വെള്ളത്തിൽ ചേർത്ത് അരിച്ചെടുത്ത വെള്ളത്തിൽ ചാണകം കലക്കി മെഴുകുമ്പോഴാണ് തറയ്ക്ക് ഇത്രയും നല്ല നിറം വരുന്നത് എന്ന വിവരം രഘുപതി അവർക്ക് പറഞ്ഞു കൊടുത്തു.
രഘുപതിയുടെ കാവ്യ മാധുരി ഉപദേശ രൂപേണ കേൾക്കാൻ ഒരിക്കൽ എനിയ്ക്കിട വന്നു.
ഞാനും ഭർത്താവും ചെങ്ങന്നൂർ എഞ്ചിനീയറിംഗ് കോളേജിൽ ജോലി ചെയ്യുന്ന കാലം. കൈ കുഞ്ഞായ മകനെ രഘുപതിയെ ഏൽപ്പിച്ച് പിറ്റേന്ന് ക്ലാസ്സെടുക്കേണ്ട പാഠഭാഗങ്ങൾ ഞങ്ങൾ രണ്ടു പേരും നോക്കുകയായിരുന്നു. പകലും രാത്രിയും കുഞ്ഞിനെ നോക്കി അവർ മടുത്തു കാണണം. മകനെ തൊട്ടിലിലിട്ട് ആട്ടിക്കൊണ്ട് അവർ നാലാം ക്ലാസ്സിൽ പഠിച്ച പാഠഭാഗം ഈണത്തിൽ പാടി.
‘ അമ്മതൻ വാത്സല്യ ദുഗ്ദം നുകർന്നാലേ പൈതങ്ങൾ പൂർണ്ണ വളർച്ച നേടൂ!”
ഡോ.ഐഷ . വി.
പ്രിൻസിപ്പാൾ , പാലക്കാട് ജില്ലയിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് . കഥകളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
ഷെഫ് ജോമോൻ കുര്യാക്കോസ്
ഇതിലും എളുപ്പമായി ഗ്രിൽ ചിക്കൻ തയാറാക്കുന്നത് സ്വപ്നങ്ങളിൽ മാത്രം
ബേബി ചിക്കൻ 1 എണ്ണം ( തൊലിയോട് കൂടെ )
ജിൻജർ ഗാർലിക് പേസ്റ്റ് 2 ടീസ്പൂൺ
നാരങ്ങയുടെ നീര് 2 ടേബിൾസ്പൂൺ
കുരുമുളക് പൊടിച്ചത് 1 ടീസ്പൂൺ
ഓയിൽ 2 ടേബിൾസ്പൂൺ
ഉപ്പ് ആവശ്യത്തിന്

1). നല്ലപോലെ കഴുകി വൃത്തിയാക്കിയ ചിക്കൻ വരഞ്ഞു വെച്ചതിനു ശേഷം
2). മാറിനേഷൻസ് ഒരുമിച്ചു ഒരു പാത്രത്തിൽ മിക്സ് ചെയ്തതിനു ശേഷം ചിക്കനിൽ തേച്ചു പിടിപ്പിച്ചു രണ്ടു മണിക്കൂർ എങ്കിലും കുറഞ്ഞത് റെസ്റ്റ് ചെയ്തതിനു ശേഷം ഓവനിൽ 200 ഡിഗ്രിയിൽ 15-20 ബേക്ക് ചെയ്തു എടുക്കുക.

ഷെഫ് ജോമോൻ കുര്യാക്കോസ്

ഭാര്യയുടെ വിയോഗത്തിന് മൂന്ന് വർഷം തികയുമ്പോൾ ശ്രീയുടെ ഒരു ചെറിയ മോഹം സാധിച്ചുകൊടുക്കാൻ കഴിയാത്തതിന്റെ വിങ്ങൽ ഇന്നും മനസ്സിലുണ്ടെന്ന് ബിജു നാരായണൻ. ഓർമദിനത്തിൽ ശ്രീലതയ്ക്കായി ‘ഓർമകൾ മാത്രം’ എന്ന പേരിൽ ഒരു സംഗീത ആൽബവും ബിജു സമർപ്പിക്കുന്നു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഭാര്യയുടെ നടക്കാതെ പോയ ആഗ്രഹത്തെ കുറിച്ച് ബിജു പറഞ്ഞത്.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ….
ശ്രീ ഫെയ്‌സ്ബുക്ക് അക്കൗണ്ടോ ഇ-മെയിലോ ഒന്നുമില്ലാതിരുന്ന ഒരാളാണെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ കഴിയുമോ. ഞാനും മക്കളും കുടുംബവും മാത്രമായിരുന്നു എന്നും അവളുടെ മനസ്സിൽ. വലിയ സ്വപ്നങ്ങളോ ആഗ്രഹങ്ങളോ ഒന്നുമില്ലാതിരുന്ന ശ്രീ എന്നോട് ആവശ്യപ്പെട്ട ഒരു ചെറിയ കാര്യം സാധിച്ചുകൊടുക്കാൻ കഴിയാതിരുന്നതിന്റെ വിങ്ങൽ ഇന്നും മനസ്സിലുണ്ട്.
കളമശ്ശേരിയിലെ പുഴയോരത്തെ ഞങ്ങളുടെ വീട്ടിൽ ഗായകരുടെ കൂട്ടായ്മയായ സമം ഓർഗനൈസേഷന്റെ എക്സിക്യുട്ടീവ് കമ്മിറ്റി കൂടിയിരുന്നപ്പോഴാണ് സംഭവം. അവിടെയെത്തിയ എല്ലാ ഗായകരുടെയും കൂടെ നിന്നു തനിക്ക് ഒരു ഫോട്ടോ എടുക്കണമെന്നാണ് ശ്രീ പറഞ്ഞത്. അതിനെന്താ എടുക്കാമല്ലോ എന്നു ഞാൻ പറഞ്ഞെങ്കിലും അന്ന് ഗൗരവമുള്ള വിഷയങ്ങളൊക്കെ സംസാരിച്ചിരുന്ന കൂട്ടത്തിൽ ഫോട്ടോയുടെ കാര്യം മറന്നു പോയി.
എല്ലാവരും പോയ ശേഷമാണ് അതു ഞാൻ ഓർക്കുന്നത്. അടുത്ത തവണ നമുക്ക് ഉറപ്പായി ഫോട്ടോ എടുക്കാമെന്നു ഞാൻ ശ്രീയോട് പറഞ്ഞു. എന്നാൽ, അതിന് കാത്തുനിൽക്കാതെ അർബുദ രോഗം അവളെ കവർന്നെടുത്തു. ഒരു ദിവസം പോലും തനിക്ക് ഭാര്യയെക്കുറിച്ച് ഓര്‍ക്കാതിരിക്കാന്‍ ആകില്ല എന്നാണ് എല്ലാ അഭിമുഖങ്ങളിലും ബിജു പറഞ്ഞിട്ടുള്ളത്. 10 വര്‍ഷത്തെ പ്രണയത്തിന് ശേഷം 1998 ജനുവരി 23നാണ് ബിജുവും ശ്രീലതയും വിവാഹിതരായത്. എറണാകുളം മഹാരാജാസില്‍ ബിജുവിന്റെ സഹപാഠിയായിരുന്നു ശ്രീലത. ക്യാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്ന ശ്രീലത 2019 ആഗസ്റ്റ് 13നാണ് മരണപ്പെടുന്നത്.
കോട്ടയത്ത് സ്‌കൂട്ടറും ലോറിയും കൂട്ടിയിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം. മറിയപ്പള്ളി പള്ളത്ത് വാടകയ്ക്കു താമസിക്കുന്ന പുത്തന്‍മഠം വീട്ടില്‍ സുദര്‍ശനന്‍ (റിട്ട.മിലിട്ടറി, 67), ഭാര്യ ഷൈലജ (57) എന്നിവരാണു മരിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് 12.15 ന് എം.സി റോഡില്‍ മറിയപ്പള്ളി നാട്ടകം ഭാഗത്തായിരുന്നു അപകടം നടന്നത്. ഷൈലജയുടെ സഹോദരന്റെ മകളുടെ കല്യാണ ഒരുക്കങ്ങള്‍ക്കായി മറിയപ്പള്ളിയിലെ കുടുംബവീട്ടില്‍ പോയി മടങ്ങിവരുമ്പോഴാണ് അപകടം നടന്നത്.
ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ തിരുവല്ലയില്‍ നിന്നെത്തിയ ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഇരുവരും റോഡിലേക്ക് തെറിച്ചുവീണു. ഉടന്‍ തന്നെ ഇരുവരേയും ഉടന്‍ ജില്ലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും യാത്രാമധ്യേ ഷൈലജയുടെ മരണം സംഭവിച്ചിരുന്നു.
സുദര്‍ശനന്റെ പരുക്കു ഗുരുതരമായതിനാല്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചിങ്ങവനം പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
ലോറി ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടത്തിന് ഇടയാക്കിയതെന്നു പോലീസ് ഷൈലജയുടെ മൃതദേഹം ജനറല്‍ ആശുപത്രിയിലും സുദര്‍ശനന്റെ മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലും. സംസ്‌കാരം ഇന്നു വൈകുന്നേരം .
പ്രണയത്തെക്കുറിച്ചും ഇപ്പോഴത്തെ ജീവിതത്തെക്കുറിച്ചും മനസ് തുറന്ന് ഗോപി സുന്ദറും, അമൃത സുരേഷും. ഇവരുടെ പുതിയ ഗാനമായ തൊന്തരവാ കഴിഞ്ഞ ദിവസമായിരുന്നു റിലീസ് ചെയ്തത്. ഇതിന് പിന്നാലെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇരുവരുടെയും തുറന്ന് പറച്ചിൽ. തൊന്തരവാ എന്ന് പറഞ്ഞൊരു സാധാരണ പോസ്റ്റര്‍ ഇട്ടിരുന്നു. മൂന്നാല് മണിക്കൂര്‍ കഴിഞ്ഞിട്ടും രണ്ടോ മൂന്നോ കമന്റുകളാണ് വന്നത്.
ഒരു ദിവസമായപ്പോള്‍ എട്ട് കമന്റ് എന്തോ ആയിരുന്നു. ആളുകള്‍ക്കെന്തെങ്കിലും സ്‌പൈസി വേണമെന്ന് മനസിലാക്കിയത് അപ്പോഴാണ്. അതുകൊണ്ടാണ് വീഡിയോയിലെ ഒരു ഷോട്ട് എടുത്തിട്ടത്. ഒന്ന് ഉമ്മ വെക്കാന്‍ പോവുന്നു എന്നുള്ള ചിത്രമാണ്. ആളുകള്‍ അതാസ്വദിക്കുകയും അതിനെ കുറ്റം പറയുകയുമായിരുന്നു ആളുകള്‍. ഞാന്‍ അതൊന്നും ശ്രദ്ധിച്ചിരുന്നില്ല.
എനിക്ക് വ്യൂ കിട്ടണമായിരുന്നു. ഒരു മിനിട്ടിനുള്ളില്‍ തന്നെ അത് വൈറലായി മാറിയിരുന്നു. എന്റെ ആവശ്യം മാത്രമേ ഞാന്‍ നോക്കിയുള്ളൂ. എന്തെങ്കിലും കുഴപ്പമുള്ള സാധനം മാത്രമേ ഞാനും നോക്കുകയുള്ളൂ. ആളുകളുടെ ഒരു സൈക്കോളജി അങ്ങനെയാണ്. ഞങ്ങള്‍ ഒന്നിച്ചിരുന്നപ്പോഴാണ് ആ ഭാഗം എടുത്ത് ഇടാമെന്ന് പറഞ്ഞത്. എങ്ങനെയെങ്കിലും പാട്ട് ആളുകളിലേക്ക് എത്തിക്കാനുള്ള വഴിയാണ് ഞങ്ങള്‍ നോക്കിയത്. കൂടാതെ ഇരുവരുടെയും പ്രണയത്തെക്കുറിച്ചും അഭിമുഖത്തിൽ ചോദിക്കുന്നുണ്ട്.
അത് നമ്മളുടെ വളരെ പേഴസ്ണലായിട്ടുള്ള സ്‌പേസാണെന്നായിരുന്നു അമൃത പറഞ്ഞത്, ഞങ്ങള്‍ പൊന്നുപോലെ സൂക്ഷിക്കുന്ന മൊമന്റാണ്. അത് ഷെയര്‍ ചെയ്യാന്‍ താല്‍പ്യമില്ലെന്നുമായിരുന്നു ഗോപി സുന്ദറിന്റെ വാക്കുകൾ. മറ്റുള്ളവരുടെ ലവ് സ്‌റ്റോറിയൊക്കെ അറിയാന്‍ ഞങ്ങള്‍ക്കും ആഗ്രഹമുണ്ട്. പക്ഷേ, നമ്മളത് മാക്‌സിമം വേണ്ടെന്ന് വെച്ച് പോവാറാണ്, അതേ പോലെ നിങ്ങളും ചെയ്താല്‍ മതി എന്നായിരുന്നു താരങ്ങളുടെ പ്രതികരണം.
ഞാൻ എന്റെ ജീവിതത്തിൽ അത്ര ഈസിയായിട്ടുള്ള തീരുമാനങ്ങളൊന്നുമല്ല ഇപ്പോൾ എടുത്തിട്ടുള്ളത്. ഫാമിലിയിലൊക്കെ മുറുമുറുപ്പുകളുണ്ടായിട്ടുണ്ട്. എന്റെ ചിന്തകളെ പ്രാക്ടിക്കലി സമീപിക്കുന്നയാളെയാണ് എനിക്ക് പാര്‍ട്‌നറായി കിട്ടിയിട്ടുള്ളതെന്ന് അമൃത പറയുന്നു. അതേ പോലെ ജീവിച്ച് കാണിക്കുന്നയാളാണ് അദ്ദേഹം. എന്തെങ്കിലും ചെയ്യുന്നതിനെക്കുറിച്ച് ഞാൻ ചോദിക്കുമ്പോള്‍ നീയെന്തിനാണ് പേടിക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ ചോദ്യമെന്നും അമൃത പറയുന്നു. ഞാൻ പണ്ടേ ഗോപി സുന്ദർ ഫാനാണ്. ഏകദേശം ഒരു 10 വര്‍ഷം മുമ്പ് ഒരു പരിപാടിക്കിടെ ഞാൻ ഗോപിയേട്ടനെ കണ്ടപ്പോള്‍ ഞാന്‍ നിങ്ങളുടെ ഫാനാണെന്ന് പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ പാട്ടുകളെല്ലാം ഇഷ്ടമാണെന്നും അമൃത പറയുന്നു.
തിരുവനന്തപുരം കേശവദാസപുരത്ത് വീട്ടമ്മയയും വയോധികയുമായ മനോരമയെ കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ തന്നെയാണ് പ്രതിയായ </span><span style=”font-size: 14pt;”>ആദം അലി എത്തിയതെന്നാണ് പൊലീസ് കരുതുന്നത്. തനിക്ക് പൂക്കൾ വേണമെന്ന് ആവശ്യപ്പെട്ട് വീട്ടിൽ ആരുമില്ലെന്ന് ഉറപ്പാക്കിയ ശേഷമാണ്പ്രതി മനോരമയെ സമീപിച്ചത്. സ്ഥിരം കാണുന്ന വ്യക്തിയായതിനാൽ ആദം അലിയോട് പൂക്കൾ താൻ പറിച്ചു നൽകാം എന്ന് മനോരമ പറയുകയായിരുന്നു.
തുടർന്ന് മനോരമ പൂക്കൾ പറിക്കുന്നതിനിടയിലാണ് ആദം അലി പിന്നിലൂടെ ചെന്ന് മനോരമയെ ആക്രമിച്ചത്. മാല പൊട്ടിക്കുവാൻ ആയിരുന്നു ശ്രമം. എന്നാൽ ആ ശ്രമം ഒടുവിൽ കൊലപാതകത്തിൽ കലാശിക്കുകയായിരുന്നുവെന്നും ആദം അലി പോലീസിന് മൊഴി നൽകി. അപ്രതീക്ഷിതമായി ആദം അലി പിന്നിലൂടെയെത്തി മാല പൊട്ടിച്ചെടുക്കാൻ നോക്കിയതും മനോരമ ഇതിനെ എതിർത്തു.
പിന്നാലെ തന്റെ കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ച് പ്രതി മനോരമയുടെ കഴുത്തിന് കുത്തുകയായിരുന്നു. അതിനുശേഷം മാല പൊട്ടിച്ച് എടുത്തു. മനോരമ നിലവിളിക്കുവാൻ ശ്രമിച്ചപ്പോൾ കഴുത്തിന് കുത്തിപ്പിടിച്ച് തുണികൊണ്ട് വായും മൂക്കും അമർത്തിപ്പിടിച്ചു. കയ്യിൽ ധരിച്ചിരുന്ന വളകളും പ്രതി ഊരിയെടുത്തു. അപ്പോഴേക്കും മനോരമ കൊല്ലപ്പെട്ടിരുന്നു.
താൻ ഒറ്റയ്ക്കാണ് കൊല നടത്തിയതെന്നും ഇതിനു ശേഷം മൃതദേഹം കിണറ്റിലിട്ടുവെന്നുമാണ് പ്രതി മൊഴി നൽകിയത്. കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തി വീടിനു സമീപത്തെ ഓടയിൽ നിന്നു പൊലീസ് കണ്ടെടുത്തിരുന്നു. എന്നാൽ മോഷ്ടിച്ച സ്വർണം പൊലീസിന് ഇതുവരെ കണ്ടെത്താനായില്ല. ചെന്നെെയിൽ നിന്നും പിടികൂടിയ പ്രതിയെ കേരളത്തിലെത്തിച്ച് റിമാൻഡ് ചെയ്തിരുന്നു.
കൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്തി അന്വേഷണസംഘം കണ്ടെടുത്തു. എന്നാൽ കേശവദാസപുരത്ത് മനോരമയെന്ന വീട്ടമ്മയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്തി അന്വേഷണസംഘം കണ്ടെടുത്തു. ബാഗില്‍ സൂക്ഷിച്ച സ്വര്‍ണം നഷ്ടപ്പെട്ടെന്നാണ് പ്രതി പറയുന്നത്.
കൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്തി ഓടയില്‍നിന്നാണ് കണ്ടെത്തിയത്. പ്രതി കത്തി ഒളിപ്പിച്ചത് ജോലിചെയ്തിരുന്ന കെട്ടിടത്തിന്റെ അഴുക്കുവെള്ളം ഒഴുകിപ്പോകുന്ന പൈപ്പിലായിരുന്നു.എന്നാല്‍, ഇവിടെനിന്ന് ഇത് ഓടയിലേക്ക് വീഴുകയായിരുന്നു.
വീട്ടില്‍ മനോരമ മാത്രമാണുള്ളതെന്ന് മനസ്സിലാക്കിയാണ് പ്രതി എത്തിയത് . കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ തന്നെയാണ് കത്തി കൈയിൽ കരുതിയതും എന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്. വീട്ടുവളപ്പിലെ പൂവ് ചോദിച്ചാണ് അകത്തേക്കു ചെന്നത്. വെള്ളമെടുക്കാന്‍വന്നുള്ള പരിചയം കാരണം കൊല്ലപ്പെട്ട വീട്ടമ്മയ്ക്ക് അസ്വാഭാവികത തോന്നിയില്ല.
സ്വര്‍ണം നഷ്ടപ്പെട്ടെന്നു പ്രതി പറയുന്നത് പോലീസ് വിശ്വസിച്ചിട്ടില്ല. കസ്റ്റഡി കാലാവധി അവസാനിക്കാന്‍ ഏഴ് ദിവസം കൂടി ബാക്കിയുണ്ട്. ഇതിനുള്ളില്‍ സ്വര്‍ണാഭരണങ്ങള്‍ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് പോലീസ്.
പ്രതി ആദം അലിയുമായി കൊലപാതകം നടന്ന സ്ഥലത്ത് പോലീസ് തെളിവെടുപ്പു നടത്തി. തെളിവെടുപ്പിനെത്തിച്ചപ്പോള്‍ ശക്തമായ ജനരോഷമുണ്ടായി. കൈയേറ്റ ശ്രമം ഉണ്ടായതിനെ തുടർന്ന് നടപടികള്‍ തടസ്സപ്പെടുത്തരുതെന്ന് പോലീസ് ആവശ്യപ്പെട്ടു.കത്തി ഉപേക്ഷിച്ച സ്ഥലം കാണിച്ചശേഷം തിരികെ കൊണ്ടുപോകുന്നതിനിടെ ഇയാള്‍ക്കുനേരേ കൈയേറ്റശ്രമമുണ്ടായത്.
”അഫ്ഗാനിസ്ഥാൻ എന്റെ വീടാണ്, അവിടെയാണ് ഞാൻ ഒടുവിൽ ജീവിക്കേണ്ടത്,” ആശങ്കകൾ മാറ്റിവച്ച് അവൾ പറഞ്ഞു…
വ്യാഴാഴ്ച ന്യൂഡൽഹിയിൽ നിന്ന് പറന്നുയർന്ന A343 കാം എയർ വിമാനത്തിൽ വളരെ കുറച്ച് യാത്രക്കാരേ ഉണ്ടായിരുന്നുള്ളൂ. 300 സീറ്റുള്ള വിമാനത്തിൽ പകുതിയിലധികം ഒഴിഞ്ഞു കിടന്നു.
വിമാനത്തിൽ ആകെ ഉണ്ടായിരുന്ന യാത്രക്കാരിൽ ചിലർ ഇവരാണ്: വീട്ടിലേക്ക് തിരിച്ചുപോകുന്ന അഫ്ഗാൻ വിദ്യാർത്ഥി, അസുഖബാധിതയായ അമ്മയെ സന്ദർശിക്കാൻ ന്യൂഡൽഹിയിലെ ആശുപത്രിയിൽ നിന്ന് അവധിയെടുത്ത ഒരു ഡോക്ടർ, മെഡിക്കൽ വിസയിൽ ഇന്ത്യയിലെത്തി ചികിൽസ കഴിഞ്ഞശേഷം നാട്ടിലേക്ക് മടങ്ങുകയായിരുന്ന ഒരാൾ, യുഎന്നിലും കാബൂൾ ആസ്ഥാനമായി പ്രവർത്തിക്കുന്ന മറ്റ് മാനുഷിക സംഘടനകളിലും ജോലി ചെയ്യുന്ന ഒരു കൂട്ടം പേർ, ഇവരിൽ കൂടുതലും ഇന്ത്യക്കാരാണ്.
ഇവരെ കൂടാതെ, കഴിഞ്ഞ വർഷം ഓഗസ്റ്റ് 17 ന് ഇന്ത്യൻ എയർഫോഴ്‌സ് വിമാനത്തിൽ കാബൂളിൽ നിന്ന് ഇന്ത്യയിലെത്തി, തിരിച്ച് സ്ഥിതിഗതികൾ വിലയിരുത്താൻ മടങ്ങുകയായിരുന്ന ഒരു ഇന്ത്യൻ പ്രൊഫഷണൽ, താലിബാൻ ഭരണകൂടത്തിലെ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ചയ്ക്ക് പോകുന്ന വിദേശകാര്യ മന്ത്രാലയത്തിലെ ഒരു പ്രതിനിധി എന്നിവരും വിമാനത്തിൽ ഉണ്ടായിരുന്നു.
ഉച്ചയ്ക്ക് 1 മണിക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനം സർക്കാർ അയച്ച വൻതോതിലുള്ള ചരക്ക് കയറ്റേണ്ടതിനാൽ രണ്ടര മണിക്കൂർ വൈകി പുറപ്പെട്ടു. കാലതാമസത്തെക്കുറിച്ചുള്ള ചോദ്യങ്ങളിൽ മടുത്ത എയർലൈൻസ് ഗ്രൗണ്ട് സ്റ്റാഫ് ഇത് അഫ്ഗാനിസ്ഥാന് വേണ്ടിയുള്ള മാനുഷിക സഹായമായ ഭക്ഷണവും മരുന്നുകളും ആണെന്ന് ഊഹിച്ചു.
അഫ്ഗാൻ എയർലൈൻ കമ്പനിയായ കാം എയർ, ജൂൺ പകുതി മുതൽ ആഴ്ചയിൽ ഒരിക്കൽ കാബൂൾ-ഡൽഹി വിമാന സർവീസുകൾ പുനരാരംഭിച്ചിട്ടുണ്ട്. വ്യാഴാഴ്ചത്തെ വിമാനം അതിന്റെ എട്ടാമത്തെ യാത്രയായിരുന്നു. പ്രധാന അഫ്ഗാൻ എയർലൈനായ അരിയാനയും ഇന്ത്യയിലേക്കുള്ള വിമാനങ്ങൾ പുനരാരംഭിച്ചേക്കും.
അഫ്ഗാനിസ്ഥാൻ താലിബാൻ ഏറ്റെടുത്ത് ഒരു വർഷത്തിനുശേഷം, കാബൂളിലേക്കുള്ള വിമാനം, താലിബാനുമായി ബന്ധം സ്ഥാപിക്കാനുള്ള ന്യൂഡൽഹിയുടെ താൽക്കാലിക ശ്രമങ്ങളെക്കുറിച്ചുള്ള ചെറിയൊരു കാഴ്ചപ്പാട് നൽകി. ഇന്ത്യയ്ക്ക് അഫ്ഗാനിസ്ഥാനുമായും അവിടുത്തെ ജനങ്ങളുമായും നല്ല ബന്ധമുണ്ടെന്നും, താലിബാൻ എല്ലാ ജനങ്ങൾക്കും പ്രാതിനിധ്യം നൽകുന്ന ഒരു സർക്കാരുണ്ടാക്കണമെന്നുമാണ് മേയിൽ താജിക്കിസ്ഥാനിലെ ദുഷാൻബെയിൽ നടന്ന നാലാമത് മേഖലാ സുരക്ഷാ സംവാദത്തിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് കെ.ഡോവൽ പറഞ്ഞത്.
സ്ത്രീകളുടെ അവകാശങ്ങളെ മാനിക്കുകയും, പെൺകുട്ടികളെ സ്‌കൂളിലേക്ക് മടങ്ങാൻ അനുവദിക്കുകയും, തൊഴിലിൽ ഏർപ്പെടുന്നതുൾപ്പെടെ സ്ത്രീകൾക്ക് മേലുള്ള നിയന്ത്രണങ്ങൾ നീക്കം ചെയ്യുകയും വേണം. മറ്റ് രാജ്യങ്ങൾക്ക് നേരെ ആക്രമണം നടത്താൻ തീവ്രവാദ ഗ്രൂപ്പുകളുടെ കേഡർമാർക്ക് അഫ്ഗാനിസ്ഥാൻ സുരക്ഷിത താവളമാകരുതെന്ന് ഇന്ത്യ ആവർത്തിച്ച് പറഞ്ഞു.
മറ്റു ചില രാജ്യങ്ങളെപ്പോലെ ഇന്ത്യയും ജൂണിൽ ഐഎഫ്എസ് ഓഫിസർ ഉൾപ്പെടെയുള്ള ഒരു ചെറിയ കൂട്ടം ഉദ്യോഗസ്ഥരുമായി കാബൂളിൽ എംബസി വീണ്ടും തുറന്നു. നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തുമെന്ന് തന്റെ ഐഡന്റിറ്റി വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഇന്ത്യൻ പ്രൊഫഷണൽ പറഞ്ഞു. കഴിഞ്ഞ വർഷം, പൗരന്മാരെ ഒഴിപ്പിക്കാൻ ഇന്ത്യ അയച്ച ആദ്യത്തെ ഐഎഎഫ് വിമാനത്തിൽ എത്തിയ നൂറുകണക്കിന് ആളുകളിൽ അദ്ദേഹവും ഭാര്യയും അവരുടെ കുട്ടിയും ഉൾപ്പെടുന്നു.
ഒരു വർഷം മുമ്പ് കാബൂളിൽ ചെലവിട്ട അവസാന മണിക്കൂറുകളും ഇന്ത്യൻ എംബസിയിൽ നിന്ന് വിമാനത്താവളത്തിലേക്കുള്ള ബസ് യാത്രയും അദ്ദേഹം ഓർത്തു. ഈ യാത്ര ചെയ്യരുതെന്ന് ഭാര്യ തന്നോട് അപേക്ഷിച്ചതായി അദ്ദേഹം പറഞ്ഞു. എന്നാൽ തന്റെ ഒറിജിനൽ രേഖകളും സർട്ടിഫിക്കറ്റുകളും എങ്കിലും ശേഖരിക്കണമെന്ന് താൻ അവളോട് പറഞ്ഞതായി അദ്ദേഹം വ്യക്തമാക്കി.
”അമ്മയ്ക്ക് മസ്തിഷ്‌കാഘാതം സംഭവിച്ചതിനാൽ ജോലിയിൽ നിന്ന് അവധിയെടുത്തു, ഒരു ഡോക്ടർ എന്ന നിലയിൽ തിരികെ വന്ന് അമ്മയെ ശുശ്രൂഷിക്കേണ്ടത് അവളുടെ കടമയാണെന്ന് കുടുംബാംഗങ്ങൾ നിർബന്ധിച്ചു,” ന്യൂഡൽഹിയിലെ ആശുപത്രിയിൽ ജോലിചെയ്യുന്ന ഒരു അഫ്ഗാൻ ഡോക്ടർ പറഞ്ഞു.
ഒരു മാസത്തിനുശേഷം മടങ്ങിവരാനുള്ള വിസ ലഭിക്കുമെന്ന് അവർ പ്രതീക്ഷിച്ചു. തിരിച്ചു പോകുന്നതിൽ അവൾക്ക് ആശങ്കയുണ്ടായിരുന്നു. എന്നാൽ അഫ്ഗാനിസ്ഥാൻ ഇപ്പോൾ പൂർണ്ണമായും സുരക്ഷിതമാണെന്ന് അവളുടെ സഹോദരങ്ങൾ പറഞ്ഞിരുന്നു. പക്ഷേ, സ്ത്രീകളുടെ സ്വാതന്ത്ര്യം നഷ്ടപ്പെടുന്നതിനെക്കുറിച്ചും അവർ പാലിക്കേണ്ട നിയന്ത്രണങ്ങളെക്കുറിച്ചും അവൾ ആശങ്കാകുലയായിരുന്നു.
”അഫ്ഗാനിസ്ഥാൻ എന്റെ വീടാണ്, അവിടെയാണ് ഞാൻ ഒടുവിൽ ജീവിക്കേണ്ടത്,” ആശങ്കകൾ മാറ്റിവച്ച് അവൾ പറഞ്ഞു. ഓസ്‌ട്രേലിയയിൽ താമസിക്കുന്ന ഒരു അഫ്ഗാൻ ദമ്പതികൾ മറ്റൊരു അഫ്ഗാൻ കുടുംബത്തെപ്പോലെ ഡൽഹി വിമാനം വഴി രാജ്യത്തേക്ക് പോയി. രണ്ടാഴ്‌ചയ്‌ക്കുള്ളിൽ ഓസ്‌ട്രേലിയയിലേക്ക് മടങ്ങാനാകുമെന്ന് അവർ പ്രതീക്ഷിച്ചു.
സുഹൃത്തുക്കളെ കാണാനാണ് ഇന്ത്യയിലേക്ക് എത്തിയതെന്നും സന്തോഷം നിറഞ്ഞ ഒരു ആഴ്ചയ്ക്ക് ശേഷം മടങ്ങുകയാണെന്നും കാബൂളിലേക്ക് മടങ്ങിയ ഒരു അഫ്ഗാൻ വ്യവസായി പറഞ്ഞു. ഒരാൾ ന്യൂഡൽഹിയിൽ ചികിത്സ കഴിഞ്ഞ് കാബൂളിലേക്ക് മടങ്ങുകയായിരുന്നു. മെഡിക്കൽ ആവശ്യത്തിന് അഫ്ഗാനികൾക്ക് ഇന്ത്യയിലേക്ക് പോകാൻ ഇപ്പോൾ വിസ ലഭിക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, “ചിലർക്ക് വിസ ലഭിച്ചു, ഞാൻ ഭാഗ്യവാന്മാരിൽ ഒരാളായിരുന്നു” എന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷം മുതൽ, ഓൺലൈൻ അപേക്ഷകൾക്ക് മറുപടിയായി ഇന്ത്യ 200 ഓളം എമർജൻസി വിസകൾ നൽകിയിട്ടുണ്ട്.
സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി വീടുകളിൽ ദേശീയ പതാക ഉയർത്താനുള്ള ‘ഹർ ഘർ തിരംഗ’ ക്യാംപെയ്ൻ ഏറ്റെടുത്തിരിക്കുകയാണ് മലയാളത്തിന്റെ അഭിമാന താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും.
എളംകുളത്തെ വീടിനു മുന്നിലാണ് മമ്മൂട്ടി ദേശീയപതാക ഉയർത്തിയത്. മോഹൻലാലിന്റെ പതാക ഉയർത്തൽ കൊച്ചി എളമക്കരയിലെ വീട്ടിലായിരുന്നു. നിർമാതാക്കളായ ജോർജ്, ആന്റോ ജോസഫ് എന്നിവരും മമ്മൂട്ടിയുടെ വീട്ടിലെത്തിയിരുന്നു. മമ്മൂട്ടിയുടെ ഭാര്യ സുൽഫത്തിനെയും ചിത്രങ്ങളിൽ കാണാം.
ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ വാർഷികത്തോടനുബന്ധിച്ച് ‘ആസാദ് കാ അമൃത് മഹോത്സവ്’ പരിപാടിയുടെ ഭാഗമായി തങ്ങളുടെ പ്രൊഫൈൽ ചിത്രങ്ങൾ ഇന്ത്യൻ ദേശീയ പതാകയിലേക്ക് മാറ്റണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി സോഷ്യൽ മീഡിയ ഉപയോക്താക്കളോട് അഭ്യർത്ഥിച്ചിരുന്നു. ഇതിന്റെ ഭാഗമായി മമ്മൂട്ടിയും മോഹൻലാലും കഴിഞ്ഞ ദിവസങ്ങളിൽ തന്നെ പ്രൊഫൈൽ ചിത്രം മാറ്റി ദേശീയ പതാകയാക്കിയിരുന്നു.
ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാമതു വർഷമാഘോഷിക്കുന്ന വേളയിൽ മുൻ വർഷങ്ങളേക്കാൾ വിപുലമായ ആഘോഷ പരിപാടികളാണ് രാജ്യത്ത് സംഘടിപ്പിക്കപ്പെടുന്നത്. 20 കോടിയിലധികം വീടുകൾക്ക് മുകളിൽ ത്രിവർണ്ണ പതാക എന്നതാണ് ഹർ ഘർ തിരംഗ പരിപാടിയിലൂടെ ലക്ഷ്യം. ഹർ ഘർ തിരംഗ’ ക്യാംപെയ്നിന്റെ ഭാഗമായി താരങ്ങളും രാഷ്ട്രീയപ്രവർത്തകരുമടക്കം നിരവധിയേറെ പേരാണ് വീടുകളിൽ ദേശീയ പതാക ഉയർത്തിയത്.
ഹർ ഘർ തിരംഗ: സെൽഫിയെടുക്കാം അപ്‌ലോഡ് ചെയ്യാം
സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായുള്ള ഹർ ഘർ തിരംഗയുടെ ഭാഗമായി വെർച്വലായി പതാക പിൻ ചെയ്യുന്നതിനും ദേശീയപതാകയ്ക്കൊപ്പം സെൽഫിയെടുത്ത് അപ്‌ലോഡ് ചെയ്യാനുമായി വെബ്സൈറ്റും പുറത്തിറക്കിയിട്ടുണ്ട്. https://harghartiranga.com/ എന്ന വെബ്സൈറ്റ് വഴി സെൽഫി അപ്‌ലോഡ് ചെയ്യാം.