Latest News

സ്പ്പിരിച്ച്വല്‍ ഡെസ്‌ക്.
നിധീരിക്കല്‍ മാണിക്കത്തനാര്‍ സ്വര്‍ഗ്ഗത്തിലേയ്ക്ക് വിളിക്കപ്പെട്ടതിന്റെ നൂറ്റിപ്പതിനേഴാമത് ഓര്‍മ്മ ദിനം. വിശ്വാസത്തിന്റെ കാവലാളായി നിന്ന് ജീവനും അധികാരവും ത്യജിച്ചുകൊണ്ട് സുവിശേഷത്തിനും ദൈവീകതയ്ക്കും വിശ്വാസത്തിനും സമുദായത്തിനും വേണ്ടി ജീവിതം കൊടുത്ത ആചാര്യനായ മാണിക്കത്തനാേേരപ്പോലുള്ള വ്യക്തികള്‍ വെട്ടിയ വഴിയിലൂടെ, അതിന്റെ ഓരത്തുകൂടിയെങ്കിലും പോകാന്‍ യോഗ്യതയില്ലാത്തവരായ ഞങ്ങള്‍ ഇന്ന് ഈ സഭയേയും സമുദായത്തെയും നയിക്കുമ്പോള്‍, മണിക്കത്തനാരെ, നിന്റെ ആദര്‍ശ ധീരത കൈ മുതലായി കടുക് മണിയുടെ അളവിലെങ്കിലും ഈ സമൂഹത്തെ നയിക്കുവാന്‍ വേണ്ട വിശ്വാസത്തിന്റെ സമുദായ സ്‌നേഹത്തിന്റെ ഇച്ഛാശക്തി വൈദീകരായ ഞങ്ങള്‍ക്കും കുറവിലങ്ങാട്ടെ അല്‍മായ നേതൃത്വത്തിനും വിശ്വാസി സമൂഹത്തിനും ഉണ്ടാകുവാന്‍ വേണ്ടി ആത്മാര്‍ത്ഥമായി ഇന്നേ ദിവസം നിന്റെ പ്രാര്‍ത്ഥന ഞങ്ങള്‍ യാചിക്കുന്നു. വന്ദ്യ ഗുരോ..! പ്രാര്‍ത്ഥനാപൂര്‍വ്വകമായി നിന്റെ ശ്രദ്ധാജ്ഞലിയില്‍ നിനക്ക് പ്രണാമം.

നെറ്റി വിയര്‍ത്തിട്ട് ഭക്ഷണം കഴിക്കണം.
നിധീരിക്കല്‍ മാണിക്കത്തനാരുടെ ഓര്‍മ്മ ദിവസം ആര്‍ച്ച് പ്രീസ്റ്റ് റവ. ഡോ. അഗസ്റ്റ്യന്‍ കൂട്ടിയാനിയില്‍ നല്‍കിയ വചന സന്ദേശം.
പൂര്‍ണ്ണരൂപം കാണുവാന്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക് ചെയ്യുക.

ദിനംപ്രതി കുതിച്ചുയരുന്ന ഇന്ധനവിലയില്‍ പ്രതിഷേധ ചക്ര സ്തംഭന സമരവുമായി തൊഴിലാളി സംഘടനകളുടെ സംയുക്ത മുന്നണി. സംസ്ഥാനത്തെ നിരത്തുകള്‍ സ്തംഭിപ്പിക്കും. ജൂണ്‍ 21നാണ് ഇന്ധനവില വര്‍ധനവിനെതിരെ പ്രതിഷേധ സമരം സംഘടിപ്പിക്കുന്നത്.

തിങ്കളാഴ്ച രാവിലെ 11 മണി മുതല്‍ 11. 15 വരെ സംസ്ഥാനത്തിന്റെ നിരത്തുകള്‍ സ്തംഭിപ്പിക്കാനാണ് തീരുമാനം. യാത്ര ചെയ്യുന്ന വാഹനങ്ങള്‍ 11 മണിക്കു എവിടെയാണോ നില്‍ക്കുന്നത് അവിടെ നിര്‍ത്തിയിടണം. സിഐടിയു, ഐഎന്‍ടിയുസി, എഐറ്റിയുസി ഉള്‍പ്പടെ വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ കേന്ദ്രത്തിന് എതിരായാണ് പ്രതിഷേധം.

കേന്ദ്രം നികുതി വെട്ടിച്ചുരുക്കണമെന്നാണ് ആവശ്യം. അതേസമയം സംസ്ഥാനങ്ങള്‍ ഈടാക്കുന്ന നികുതി ഒഴിവാക്കണമെന്ന് ആവശ്യപ്പെടില്ലെന്ന് സിഐടിയു സംസ്ഥാന അധ്യക്ഷന്‍ ആനത്തലവട്ടം ആന്ദന്‍ പറഞ്ഞു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കടക്കം പണം വേണ്ട സമയമാണ്. മരം കുലുക്കിയാല്‍ കാശ് വീഴില്ലല്ലോ എന്നും ആനത്തലവട്ടം തിരുവനന്തപുരത്ത് പറഞ്ഞു.

 

ഡെ​ങ്കി​പ്പ​നി മൂ​ര്‍​ച്ഛി​ച്ച​തി​നെ തു​ട​ര്‍​ന്ന് തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന നി​ര്‍​മാ​താ​വും ന​ടി​യു​മാ​യ സാ​ന്ദ്ര തോ​മ​സ് അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തു. സാ​ന്ദ്ര​യെ മു​റി​യി​ലേ​ക്ക് മാ​റ്റി​യെ​ന്നും ആ​രോ​ഗ്യ​നി​ല മെ​ച്ചെ​പ്പെ​ട്ടെ​ന്നും സ​ഹോ​ദ​രി സ്‌​നേ​ഹ അ​റി​യി​ച്ചു. ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ​യാ​ണ് സ്നേ​ഹ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. സാ​ന്ദ്ര അ​ഞ്ച് ദി​വ​സം ഐ​സി​യു​വി​ലാ​യി​രു​ന്നു.

ആ​രോ​ഗ്യ​നി​ല​യി​ല്‍ വ​ള​രെ​യ​ധി​കം പു​രോ​ഗ​തി​യു​ണ്ട്. ചേ​ച്ചി​യു​ടെ വി​വ​ര​മ​റി​ഞ്ഞ ഒ​രു​പാ​ട് പേ​ര്‍ പ്രാ​ർ​ഥി​ച്ചി​ട്ടു​ണ്ട്, അ​വ​രു​ടെ മെ​സേ​ജു​ക​ള്‍​ക്കെ​ല്ലാം മ​റു​പ​ടി ന​ല്‍​കാ​ന്‍ ക​ഴി​യാ​ത്ത​തി​നാ​ല്‍ എ​ല്ലാ​വ​രോ​ടു​മു​ള്ള ക​ട​പ്പാ​ട് അ​റി​യി​ക്കു​ന്നു. സ്‌​നേ​ഹ​ത്തി​നും ക​രു​ത​ലി​നും പ്രാ​ർ​ഥ​ന​ക​ള്‍​ക്കും ആ​ശം​സ​ക​ള്‍​ക്കും ന​ന്ദി, സ്‌​നേ​ഹ കു​റി​ച്ചു.

ഒറ്റ കോവിഡ് രോഗി പോലും ഇവിടെ ഇല്ലെന്ന് ആവർത്തിച്ച് വ്യക്തമാക്കിയ രാജ്യമാണ് ഉത്തരകൊറിയ. അതിർത്തികളെല്ലാം അടച്ച് വൻപ്രതിരോധം തീർത്തെന്നായിരുന്നു അവകാശവാദം. എന്നാൽ ഇപ്പോൾ ഉത്തരകൊറിയിൽ നിന്നും പുറത്തുവരുന്ന റിപ്പോർട്ടുകൾ രാജ്യം വലിയ പ്രതിസന്ധി നേരിടുന്നതിന്റെ സൂചനയാണ്. പ്രകൃതിദുരന്തങ്ങൾ അടക്കം രാജ്യത്ത് വൻവിലക്കയറ്റവും ഭക്ഷ്യക്ഷാമവും ഉണ്ടാക്കിയെന്നാണ് വാര്‍ത്താ ഏജന്‍സി കെ.സി.എന്‍.എ റിപ്പോർട്ട് ചെയ്യുന്നത്.

കിം ജോങ് ഉൻ തന്നെ ഇക്കാര്യം സ്ഥിരീകരിച്ചെന്നും ആശങ്ക അറിയിച്ചെന്നും റിപ്പോർട്ടിൽ‌ പറയുന്നു. കഴിഞ്ഞ വർഷം ആഞ്ഞടിച്ച ടൈഫൂൺ കൊടുങ്കാറ്റ് രാജ്യത്ത് വലിയ കൃഷിനാശം ഉണ്ടാക്കിയെന്നും റിപ്പോർട്ടിലുണ്ട്. നിലവിൽ തലസ്ഥാനമായ പ്യോങ്‌യാങിൽ ഒരു കിലോ വാഴപ്പഴത്തിന് 3,335 രൂപയാണ്, ഒരു പാക്കറ്റ് ബ്ലാക്ക് ടീയ്ക്ക് 5,190 രൂപയും കാപ്പിപ്പൊടിക്ക് 7,414 രൂപയുമാണ്. പാർട്ടി പ്രവർത്തകർ രംഗത്തിറങ്ങി വലിയ പ്രതിസന്ധിക്ക് പരിഹാരം കാണാൻ ശ്രമിക്കണമെന്നും കിം ആഹ്വാനം ചെയ്തു. പ്രകൃതി ദുരന്തങ്ങളും അതിർത്തികൾ പൂർണമായും അടച്ചുള്ള കോവിഡ് പ്രതിരോധവും രാജ്യത്തിന്റെ നടുവൊടിക്കുന്നു എന്നാണ് സൂചനകൾ.

കോ​വി​ഡ് ബാ​ധി​ത​നാ​യി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ക​വി​യും ഗാ​ന ര​ച​യി​താ​വു​മാ​യ പൂ​വ​ച്ച​ൽ ഖാ​ദ​റി​ന്‍റെ ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ന്നു.

ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തെ ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച​യാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്.

ന്യു​മോ​ണി​യ​യോ​ടൊ​പ്പം ശ്വാ​സ​ത​ട​സ​വു​മു​ള്ള​തി​നാ​ൽ വെ​ന്‍റി​ലേ​റ്റ​റി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന പൂ​വ​ച്ച​ൽ ഖാ​ദ​ർ മ​രു​ന്നു​ക​ളോ​ടു പ്ര​തി​ക​രി​ക്കു​ന്നി​ല്ലെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

28 മ​ണി​ക്കൂ​റും 45 മി​നി​റ്റും​കൊ​ണ്ട് താ​മ​സ​യോ​ഗ്യ​മാ​യ പ​ത്തു​നി​ല​ക്കെ​ട്ടി​ടം നി​ർ​മി​ച്ച് ച​രി​ത്രം സൃ​ഷ്ടി​ച്ചി​രി​ക്കു​ക​യാ​ണ് ചൈ​ന​യി​ലെ ബ്രോ​ഡ് ഗ്രൂ​പ്പ് ഡെ​വ​ല​പ്പേ​ഴ്സ്.മ​ധ്യ​ചൈ​ന​യി​ലെ ഹു​നാ​ൻ പ്ര​വി​ശ്യ​യി​ലാ​ണ് ഈ ​വി​സ്മ​യം. വ​ലി​യ ക​ണ്ടെ​യ്ന​റു​ക​ളു​ടെ മോ​ഡ​ലി​ൽ നി​ർ​മി​ച്ച മു​റി​ക​ൾ ഘ​ടി​പ്പി​ച്ചു​കൊ​ണ്ടു​ള്ള ഈ ​നി​ർ​മി​തി​ക്ക് ലി​വിം​ഗ് ബി​ൽ​ഡിം​ഗ് സി​സ്റ്റം എ​ന്നാ​ണ് പേ​രി​ട്ടി​രി​ക്കു​ന്ന​ത്. ഉ​രു​ക്കു​ക​ന്പി​ക​ളും നി​ർ​മാ​ണ​ത്തി​നു​പ​യോ​ഗി​ച്ചി​ട്ടു​ണ്ട്.

കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന അ​ഞ്ചു​മി​നി​റ്റ് വീ​ഡി​യോ യു​ട്യൂ​ബിൽ ജൂ​ൺ 13ന് ​ക​ന്പ​നി​ അ​പ്‌​ലോ​ഡ് ചെ​യ്തി​രു​ന്നു. ഭൂ​ക​ന്പ​ത്തെ പ്ര​തി​രോ​ധി​ക്കു​ന്ന നി​ർ​മി​തി​യാ​ണി​തെ​ന്ന് ഇവർ അ​വ​കാ​ശ​പ്പെ​ടു​ന്നു. 3,500 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ച​രി​ത്ര​പ്രാ​ധാ​ന്യ​മു​ള്ള വി​നോ​ദ​സ​ഞ്ചാ​ര ന​ഗ​ര​മാ​ണ് ച​ങ്ഷ.

ദുരൂഹത വിടാതെ പിന്തുടരുന്ന പാരിസ്​ വാഹനാപകടത്തിൽ കൊല്ലപ്പെട്ട ഡയാന രാജകുമാരിയുടെ മരണത്തിൽ പങ്ക്​ അന്വേഷിക്കാൻ മുൻ ഭർത്താവ്​ ചാൾസ്​ രാജകുമാരനെ ചോദ്യം ചെയ്​തിരുന്നതായി വെളിപ്പെടുത്തൽ. തന്നെ വധിക്കാൻ ചാൾസ്​ രാജകുമാരൻ പദ്ധതിയിടുന്നതായി ഡയാന എഴുതിവെച്ച കത്തിന്‍റെ അടിസ്​ഥാനത്തിലായിരുന്നു ചോദ്യം ചെയ്യലെന്ന്​ സ്​കോട്​ലൻഡ്​ യാഡ്​ മുൻ മേധാവി ലോഡ്​ സ്റ്റീവൻസ്​ പറയുന്നു. ​

െസന്‍റ്​ ജെയിംസ്​ കൊട്ടാരത്തിൽ അതി രഹസ്യമായിട്ടായിരുന്നു ചോദ്യം ചെയ്യൽ. വാഹനത്തിന്‍റെ ബ്രേക്​ നഷ്​ടമായി തലക്ക്​ പരിക്കേറ്റ്​ താൻ മരിക്കുമെന്നും അതുവഴി ചാൾസിന്​ ടിഗ്ഗി ലെഗ്​ ബൂർകിനെ വിവാഹം ചെയ്യാനാകുമെന്നുമായിരുന്നു ഡയാനയുടെ കത്തിലെ ഉള്ളടക്കം. ഡയാനക്കു ശേഷം വിവാഹം കഴിച്ച കാമില പാർകറുമായുള്ള ബന്ധത്തെ പോലും ഗൗരവത്തോടെയല്ല ചാൾസ്​ കണ്ടിരുന്നതെന്നും കത്തിൽ കുറ്റപ്പെടുത്തിയിരുന്നു.

മരണത്തിന്​ രണ്ട്​ വർഷം മുമ്പ്​ ഈ കത്ത്​ എന്തിനുവേണ്ടിയാണ്​ ഏഴുതിയതെന്ന്​ മനസ്സിലായിരുന്നില്ലെന്ന്​ സ്റ്റീവൻസ്​ പറയുന്നു. കാമുകൻ ദോദി അൽഫയാദും ഡ്രൈവർ ഹെന്‍റി പോളുമൊത്ത്​ മേഴ്​സിഡസ്​ കാറിൽ സഞ്ചരിക്കവെ പാരിസിലാണ്​ ഇവരുടെ വാഹനം അപകടത്തിൽ പെടുന്നത്​. ടണലിൽ നിയന്ത്രണം വിട്ട ഇടിച്ചു തകരുകയായിരുന്നു. ഡ്രൈവറ​ുടെ അശ്രദ്ധമായ ഡ്രൈവിങ്​ ദുരന്തം വരുത്തിയെന്നായിരുന്നു വർഷങ്ങൾ നീണ്ട അന്വേഷണത്തിലെ കണ്ടെത്തൽ.

യുകെയിൽ കോവിഡ്​ മൂന്നാം തരംഗത്തിൻ്റെ കാര്യത്തിൽ വിദഗ്ദർ രണ്ടു തട്ടിൽ. രാജ്യത്ത് ഡെൽറ്റ വകഭേദം അതിവേഗം വ്യാപിക്കുന്ന സാഹചര്യത്തിൽ ഒരു മൂന്നാം തരംഗം ഉടൻ ഉണ്ടാവുമെന്ന മുന്നറിയിപ്പുമായി വാക്​സിൻ വിദഗ്​ധനായ ഡോ.ആദം ഫിൻ ഉൾപ്പെടെയുള്ളവർ രംഗത്തെത്തി. അതിവേഗത്തിൽ പടരുന്ന കോവിഡി​െൻറ ഡെൽറ്റ വകദേദമായിരിക്കും കോവിഡ്​ മൂന്നാം തരംഗത്തിലേക്ക്​ നയിക്കുയെന്ന് ഫിൻ വാക്​സിനേഷനുമായി ബന്ധപ്പെട്ട കമ്മിറ്റിയെ അറിയിച്ചു.

യുകെയിൽ ഡെൽറ്റ വകഭേദം വാക്​സിനുകളും തമ്മിലുള്ള പോരാട്ടമാണ്​ ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത്​ കോവിഡ്​ രോഗികളുടെ എണ്ണം വർധിക്കുന്നുണ്ട്​. എന്നാൽ, പ്രതീക്ഷിച്ചത്ര വർധനവ്​ ഉണ്ടാവുന്നില്ലെന്നത്​ ആശ്വാസകരമാണ്​. എത്രയും വേഗം പ്രായമായവർക്ക്​ രണ്ടാം ഡോസ്​ വാക്​സിൻ നൽകുകയാണ്​ വേണ്ടത്​. അത്​ ആശുപത്രിയിൽ ചികിത്സ തേടുന്നവരുടെ എണ്ണം കുറക്കാൻ സഹായിക്കുമെന്ന്​ ഫിൻ പറഞ്ഞു.

പ്രായമായവരെ വാക്​സിൻ നൽകി സംരക്ഷിച്ചാൽ ആശുപത്രിയിൽ പ്രവേശിക്കപ്പെടുന്നവരുടെ എണ്ണവും മരണവും കുറക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യു.കെയിൽ ഇതുവരെ 540 പേർക്ക്​ കോവിഡി​െൻറ ഡെൽറ്റ വകഭേദം ബാധിച്ചുവെന്നാണ്​ കണക്കാക്കുന്നത്​. അതേസമയം രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളുടെ വർധന മൂന്നാം തരംഗ സൂചനയല്ലെന്ന് ലണ്ടൻ സ്‌കൂൾ ഓഫ് ഹൈജീൻ ആൻ്റ് ട്രോപ്പിക്കൽ മെഡിസിനിലെ വാക്സിനോളജി പ്രൊഫസർ ബ്രണ്ടൻ റെൻ പറയുന്നു.

മുതിർന്ന ജനസംഖ്യയുടെ 81% ത്തിലധികം പേരും ആദ്യത്തെ കൊറോണ വാക്സിൻ ഡോസും 59% രണ്ട് ഡോസുകളും ലഭിച്ചവരാണ്. അതിനാൽ ജാഗ്രത അനിവാര്യമാണെങ്കിലും മൂന്നാം തരംഗ സാധ്യത വിരളമാണെന്ന് റെൻ ചൂണ്ടിക്കാട്ടി. വാക്സിനേഷൻ്റെ പുരോഗതി പരിഗണിക്കുമ്പോൾ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കാൻ ജൂൺ 19 വരെ കാത്തിരിക്കേണ്ട കാര്യമില്ലെന്നും റെൻ പറഞ്ഞു.

എന്നിരുന്നാലും ശ്വാസകോശ വ്യവസ്ഥയെ ബാധിക്കുന്ന പുതിയ വൈറസുകളുടെ ആവിർഭാവം യുകെയെ സംബന്ധിച്ചിടത്തോളം “അപകടകരമായ ഒരു ശൈത്യകാലം” എന്ന ഭീഷണി മുന്നോട്ടു വക്കുന്നതായി വിദഗ്ദർ മുന്നറിയിപ്പ് നൽകുന്നു. തണുപ്പു കാലം കഴിയുന്നതുവരെ കൂടുതൽ ലോക്ക്ഡൗണുകൾക്കുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.

രാജ്യത്തെ പുതിയ കേസുകളില്‍ 94 ശതമാനം വരെ ഡെല്‍റ്റ വേരിയന്റ് കാരണമാണ്. കോവിഡ് മൂന്നാം തരംഗമുണ്ടാവാനുള്ള സാധ്യത മുന്നിൽ കണ്ട്​ ലോക്​ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ്​ വരുത്താനുള്ള തീരുമാനത്തിൽ നിന്ന്​ പ്രധാനമന്ത്രി ബോറിസ്​​ ജോൺസൺ കഴിഞ്ഞ ആഴ്ച പിന്നോക്കം പോയിരുന്നു.

ഉണ്ണി യേശുവിനെ മാറോട് ചേർത്തുപിടിച്ചു, സംരക്ഷിച്ച ഒരു പിതാവ്. ജെറുസലേം ദൈവാലയത്തിൽ വെച്ചു കാണാതെ പോയ ബാലനായ യേശുവിനെ ഓർത്തു വിങ്ങിപൊട്ടിയ ഒരു പിതാവ്, ആശാരി പണി പഠിപ്പിച്ചു കൊടുക്കുന്ന ഒരു മരപ്പണികാരനായ പിതാവ്. ജോസഫ്, മറിയത്തെ, ഭാര്യയാക്കാൻ, സംശയിക്കേണ്ട, നീ നീതിമാൻ ആണ്, എന്ന് അരുളിചെയ്ത, മാലാഖയുടെ വാക്കുകൾ അനുസരിച്ചുകൊണ്ട്, മറിയത്തെ, ഭാര്യയായി ചേർത്തുപിടിച്ചു സംരക്ഷിച്ച ജോസഫ് എന്ന ഭർത്താവ്.

ഇന്ന്, പിതാക്കൻമാരുടെ ദിവസം. അപ്പാ, അച്ചാ, ഡാഡ്, പപ്പാ, എന്നിങ്ങനെ വിവിധ പേരുകളാൽ വിളിക്കപ്പെടുന്ന Father’sന്റെ day. ഒരു കുടുംബത്തിന്റെ നാഥൻ. മക്കളുടെ പിതാവ്. ഭാര്യയുടെ പ്രിയപ്പെട്ട ഭർത്താവ്.

കുടുംബത്തെ പോറ്റാൻ, രാവേറെ പണിയെടുക്കുന്ന അപ്പൻ. അവരുടെ വിയർപ്പ് കൊണ്ട് അന്നം കഴിക്കുന്ന, ഒരു തലമുറയിലെ കുറേ ജീവനുകൾ. കുടുംബത്തിൽ, അപ്പനുള്ള, സ്ഥാനം, ആധുനിക ലോകത്തിൽ, മാററം വരുന്നുണ്ടോ, എന്ന് ചിന്തിക്കാം.

അമ്മയോടൊപ്പം, അപ്പനും മക്കൾക്കു പ്രിയപ്പെട്ടവർ ആയിരിക്കണം. വർഷങ്ങൾ ഒറ്റയ്ക്ക് കുടുംബത്തിന് വേണ്ടി ജോലി ചെയ്യുന്ന പ്രവാസികൾ ആയവരെ, ഒരിക്കലും, തള്ളിക്കളയല്ലേ. അവരെ ചേർത്തുപിടിച്ചു സംരക്ഷിക്കാം.

ലോകം മുഴുവൻ ഇന്ന് ഫാദേഴ്സ് ഡേ ആഘോഷിക്കുമ്പോൾ, ജോസഫ് എന്ന നീതിമാനായ പിതാവിനെ കൂടി ഓർമ്മിക്കാം. എല്ലാ പിതാക്കൻമാർക്കും ആശംസകൾ, പ്രാർത്ഥനകൾ.

മരുഭൂമിയിലൂടെ നടന്നുപോകുന്നതിനിടെ കുടിക്കാൻ വെള്ളം കിട്ടാതെ ദാഹിച്ചു വലഞ്ഞ അഞ്ച് വയസുകാരി മരിച്ചു. രാജസ്ഥാനിലെ മരുഭൂമിയോട് ചേർന്നുള്ള ഗ്രാമത്തിൽ താമസിക്കുന്ന അഞ്ജലി എന്ന പെൺകുട്ടിയാണ് വെള്ളം കിട്ടാതെ മരിച്ചത്.

പോസ്റ്റ് മോർട്ടം നടത്തിയപ്പോഴാണ് അതിതീവ്ര നിർജലീകരണമാണ് കുട്ടിയുടെ മരണത്തിലേക്ക് നയിച്ചതെന്ന് അറിയാൻ കഴിഞ്ഞത്. കുട്ടിക്കൊപ്പമുണ്ടായിരുന്ന മുത്തശ്ശി സുഖി ആശുപത്രിയിൽ ചികിത്സയിലാണ്.

റായ്പൂരിലെ സിരോഹിയിലാണ് അഞ്ജലിയും മുത്തശ്ശിയും താമസിച്ചിരുന്നത്. ജൂൺ 5ന് ബന്ധുവീട്ടിലേക്ക് പോകാൻ നടത്തിയ യാത്രക്കിടെയാണ് അഞ്ജലിക്ക് ജീവൻ നഷ്ടമായത്.റോഡ് മാർഗം 19 കിലോമീറ്റർ ദൂരമുള്ള ദുലിയയിലേക്കായിരുന്നു ഇവർക്ക് പോകേണ്ടിയിരുന്നത്. എന്നാൽ സാധാരണ പോകാറുള്ള 9 കിലോമീറ്റർ മാത്രം ദൂരമുള്ള എളുപ്പമാർഗത്തിലൂടെ പോകാൻ ഇവർ തീരുമാനിക്കുകയായിരുന്നു.

ഇടയ്ക്കെല്ലാം പോകുന്ന വഴിയാണ് ഇതെന്നും എന്നാൽ ഇപ്രാവശ്യം അഞ്ജലി കുപ്പിവെള്ളമെടുക്കാൻ മറന്നുപോയെന്ന് മുത്തശ്ശി പറഞ്ഞു. ജൂൺ ആറിന് വൈകീട്ടോടെ ആട്ടിടയനായ നാഗ്ജി രാം എന്നയാളാണ് അഞ്ജലിയെയും സുഖിയെയും വഴിയരികിൽ തളർന്നുകിടക്കുന്ന നിലയിൽ കണ്ടെത്തിയത്. അഞ്ജലി അപ്പോഴേക്കും മരിച്ചിരുന്നു.

RECENT POSTS
Copyright © . All rights reserved