Latest News

യുകെയിലെ രോഗപ്രതിരോധത്തെ മുഴുവൻ താറുമാറാക്കി ലോക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കുന്നത് മാറ്റി വെയ്ക്കേണ്ട സാഹചര്യത്തിന് കാരണമായ ഡെല്‍റ്റ വേരിയന്റിൻെറ സാന്നിധ്യം കേരളത്തിലും. അപ്പർ കുട്ടനാടിൻെറ ഭാഗമായ പത്തനംതിട്ട ജില്ലയിലെ കടപ്ര പഞ്ചായത്തില്‍ കോവിഡ് 19 ന്റെ പുതിയ വകഭേദമായ ഡെല്‍റ്റ പ്ലസ് കണ്ടെത്തി. രോഗവ്യാപന ശേഷി കൂടുതലുള്ള ഈ വകഭേദം നിയന്ത്രിക്കുന്നതിനായി പ്രദേശത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും.

സംസ്ഥാനത്ത് ആദ്യമായി പത്തനംതിട്ട കടപ്രയില്‍ ഒരു കേസും പാലക്കാട് രണ്ട് കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കടപ്ര പഞ്ചായത്തിലെ 14-ാം വാര്‍ഡിലെ നാല് വയസുള്ള ആണ്‍കുട്ടിയിലാണ് ഡെല്‍റ്റ പ്ലസ് കണ്ടെത്തിയത്. കുട്ടി ഉള്‍പ്പെട്ട വാര്‍ഡ് ലാര്‍ജ് കമ്മ്യൂണിറ്റി ക്ലസ്റ്റര്‍ ഏരിയയാണ്.

മെയ് മാസം 24 നാണ് കുട്ടി കോവിഡ് പോസിറ്റീവായത്. ഇപ്പോൾ കുട്ടി കോവിഡ് നെഗറ്റീവാണ്. കുട്ടിയുടെ സ്രവത്തിന്റെ ജനിതക (ജീനോമിക്) പഠനത്തിലാണ് പുതിയ വേരിയന്റായ ഡെല്‍റ്റ പ്ലസ് കണ്ടെത്തിയത്.

പ്രശസ്ത കവിയും ഗാനരചയിതാവുമായ പൂവച്ചൽ ഖാദർ അന്തരിച്ചു. 73 വയസായിരുന്നു. കൊവിഡ് ബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ന്യുമോണിയ ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണം. തിരുവനന്തപുരം പൂവച്ചൽ കുഴിയംകൊണം ജമാ അത്ത്‌ പള്ളിയിൽ ഇന്ന് വൈകീട്ട് സംസ്കാരം നടക്കും. ഭാര്യ- ആമിന, മക്കൾ- തുഷാര, പ്രസൂന.

മുന്നൂറിലേറെ ചിത്രങ്ങളിലായി 1200 ലേറെ പാട്ടെഴുതി. നാഥാ നീ വരും കാലൊച്ച കേട്ടെൻ.. ഏതോ ജന്മ കല്പനയിൽ.. ശര റാന്തൽ തിരി താഴും..പൂ മാനമേ.. തുടങ്ങി മലയാളികളുടെ മനസിൽ തങ്ങിനിൽക്കുന്ന നിരവധി അനശ്വര ഗാനങ്ങൾ രചിച്ചു. 1948 ഡിസംബർ 25ന് തിരുവനന്തപുരത്തെ കാട്ടാക്കടയ്ക്ക് സമീപം അബൂക്കർ പിള്ളയുടെയും റാബിയത്തുൽ അദബിയ ബീവിയുടെയും മകനായി പൂവച്ചലിലാണ് മുഹമ്മദ് അബ്ദുൽ ഖാദർ എന്ന പൂവച്ചൽ ഖാദർ ജനിച്ചത്.

സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം തൃശൂർ വലപ്പാട് പോളിടെക്നിക്കിൽ നിന്ന് എഞ്ചിനീയറിങ്ങ് ഡിപ്ലോമയും തിരുവനന്തപുരം എഞ്ചിനീയറിങ് കോളേജിൽ നിന്ന് എഎംഐഇ-യും പാസായി. പൊതുമരാമത്ത് വകുപ്പിൽ എഞ്ചിനിയറായിരുന്നു. 1972 -ൽ ചലച്ചിത്ര ഗാനരചനയിലേക്ക് കടന്ന ഖാദർ പിന്നീട് മലയാള സിനിമയിലെ ശ്രദ്ധേയമായ ചിത്രങ്ങൾക്കുവേണ്ടി ഗാനങ്ങൾ രചിച്ചു.

മലയാളസിനിമയില്‍ ഇരുപതുവര്‍ഷത്തിലേറെ നിറഞ്ഞുനിന്ന ഗാനരചിതാവാണ് പൂവച്ചല്‍ ഖാദര്‍. പലഗാനങ്ങളും ചിത്രങ്ങളെക്കാള്‍ ജനപ്രിയമായി.. എഴുപത്– എണ്‍പത് കാലഘട്ടങ്ങളില്‍ പൂവച്ചല്‍ ഖാദറിന്റെ പാട്ടില്ലാത്ത ചിത്രങ്ങള്‍ അപൂര്‍വമായിരുന്നു.

അജ്ഞാതവാസം കഴിഞ്ഞെത്തിയ മഴവില്ലുതന്നെയായിരുന്നു പൂവച്ചല്‍ ഖാദര്‍. കുട്ടിക്കാലത്തെ തുടങ്ങിയ സാഹിത്യവാസനയുടെ ചലച്ചിത്രയാത്ര അവിടെ തുടങ്ങി. പീറ്റര്‍–റൂബന്‍ ടീം ഈണമിട്ട ഗാനങ്ങള്‍ ഏറെ ശ്രദ്ധേയമായി. 1972 -ൽ കവിതഎന്ന ചിത്രത്തിൽ കവിതകൾ എഴുതിയാണു സിനിയിലെത്തിയത്. ഗാനരചന നിർവ്വഹിച്ച ആദ്യചിത്രമാണ് കാറ്റുവിതച്ചവൻ. എന്നാല്‍ ആദ്യം പുറത്തിറയങ്ങിയത് ചുഴി എന്ന ചിത്രമാണ്. സംഗീതം നിര്‍വഹിച്ചതാകട്ടെ എം.എസ്. ബാബുരാജ്

1948 ലെ ക്രിസ്മസ് ദിനത്തില്‍ ജനിച്ച ഖാദര്‍ പൂവച്ചല്‍ എന്ന ഗ്രാമത്തെ പ്രശസ്തിയുടെ നെറുകയില്‍ പടിപടിയായെത്തിക്കുകയായിരുന്നു ആര്യനാട് സര്‍ക്കര്‍ ഹൈസ്കൂളിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയതിനുശേഷം എഞ്ചിനീയറിങില്‍ ഉപരിപഠനം. ജലസേചന വകുപ്പിൽ ഉദ്യോഗസ്ഥനായി പ്രവേശിച്ചു. ആ സമയത്തു തന്നെ കവിതകൾ കൈയെഴുത്തു മാസികകളിലും ആനുകാലികങ്ങളിലും പ്രസിദ്ധീകരിച്ചു. നാടകങ്ങൾക്കു വേണ്ടിയും, ആകാശവാണിക്കു വേണ്ടിയും ഗാനങ്ങൾ രചിച്ചു.

ആദ്യകാലത്തുതന്നെ ഹിറ്റ്പാട്ടുകളുടെ രചയിതാവായി അദ്ദേഹം പ്രേംനസീറിനുവേണ്ടിയായിരുന്നു ഈ ഗാനം കെ.വി. മഹാദേവന്‍, എ.ടി ഉമ്മര്‍, എം.എസ്. വിശ്വനാഥന്‍ ,കെ. രാഘവന്‍, ജി. ദേവരാജന്‍, എം.ജി. രാധാകൃഷ്ണന്‍ തുടങ്ങിയ പ്രമുഖ സംഗീതകാരന്മാര്‍ക്കുവേണ്ടി അദ്ദേഹം പാട്ടെഴുതി. എഴുപതുകളുടെ ഒടുക്കവും എണ്‍പതുകളുടെ തുടക്കവും ഗാനരചന പൂവച്ചല്‍ ഖാദര്‍ എന്ന എഴുതിക്കാണിക്കാത്ത ചിത്രങ്ങളുണ്ടായില്ലെന്നുതന്നെ പറയാം. ഭക്തിഗാനങ്ങളിലും കാണാം ആ കയ്യൊപ്പ് യേശുദാസ്, ജയച്ചന്ദ്രന്‍, എസ്. ജാനകി, വാണി ജയറാം എന്നിവരൊക്കെ അദ്ദേഹത്തിന്റെ വരികളുടെ ഭംഗി ആസ്വദിച്ചുപാടി. പ്രണായാര്‍ദ്രമായിരുന്നു അദ്ദേഹത്തന്റെ ഗാനങ്ങളെറെയും ശ്യാം, കെ. ജെ. ജോയ്, രവീന്ദ്രന്‍ ,ജോണ്‍സണ്‍ തുടങ്ങിയവരെല്ലാം ആ വരികളുടെ സംഗീതം തിരിച്ചറിഞ്ഞവരാണ് ഒരുവര്‍ഷം തന്നെ ഡസനിലേറെ ചിത്രങ്ങള്‍ക്ക് അദ്ദേഹം പാട്ടെഴുതി സിനിമമാറി, നായകന്‍മാര്‍ മാറി. ഗാനരചിതാവ് മാറാത്ത എണ്‍പതുക.ള്‍ ഇളരാജ പകര്‍ന്ന ഈണത്തിന് പൂവച്ചല്‍ ഖാദറിന്റെ നല്‍കി വരികള്‍ ഇങ്ങന കഥാഗാനങ്ങളും അദ്ദേഹം ഒരുക്കി. അക്കാലത്തെ കല്യാണ വീഡിയോകളിലെ സ്ഥിരംഗാനമായിരുന്നു ഇത്. ജോണ്‍സന്റെ മിക്ക ഹിറ്റുകളുടെയും വരികള്‍ പൂവച്ചല്‍ തന്നെയായിരുന്നു

എല്ലാത്തരംസിനിമകളും സന്ദര്‍ഭങ്ങളും അദ്ദേഹത്തിന് എളുപ്പം വഴങ്ങി. ഫിലിം ക്രിട്ടിക്സ് അവാര്‍ഡ്, കേരള സംഗീതനാടക അക്കാദമി അവാര്‍ഡ്, ഓള്‍ കേരള മാപ്പിള സംഗീത അക്കാദമിയുടെ പി ഭാസ്കരന്‍ പുരസ്കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. ശ്യാമുമൊന്നിച്ച് അദ്ദേഹമൊരുക്കിയ പൂമാനം ഇന്നും സൂപ്പര്‍ ഹിറ്റാണ് താളവട്ടം എന്ന സിനിമയുടെ വിജയത്തിന് പിന്നില്‍ പൂവച്ചലിന്റെ ഗാനങ്ങളുമുണ്ട് അടുത്തകാലത്തെ ബാന്‍ഡ് സംഘങ്ങള്‍പോലും പാടുന്നതാണ് പൂവച്ചലും ജോണ്‍സണും ചേര്‍ന്നൊരുക്കിയ ഈ ഗാനം. കളിവീണ, പാടുവാന്‍ പഠിക്കുവാന്‍ എന്നീ കവിതാ സമാഹാരങ്ങള്‍ പുറത്തിറക്കി. 365 സിനികള്‍ക്കായി അദ്ദേഹം 1041 പാട്ടുകള്‍ എഴുതി. ആയിരംനാവാല്‍ പറഞ്ഞാലും തീരില്ല പൂവച്ചര്‍ ഖാദറിന്റെ പാട്ടുവിശേഷം. മറക്കില്ലൊരിക്കലും കവി മനസിലലിഞ്ഞപാട്ടുകള്‍

ഒമിനി വാൻ നിയന്ത്രണം വിട്ട് കുളത്തിലേക്കു മറിഞ്ഞ് അച്ഛനും മകളും മരിച്ചു. കാറിലുണ്ടായിരുന്ന മറ്റൊരു മകൾ നീന്തി രക്ഷപ്പെട്ടു. അരുമന വെള്ളാങ്കോട് സ്വദേശിയും റബർ വ്യാപാരിയുമായ രാജേന്ദ്രൻ (55), മകൾ ഷാമിനി(21) എന്നിവരാണ് മരിച്ചത്. കരുങ്കൽ– ചെല്ലങ്കോണം റോഡിൽ ഇന്നലെ രാവിലെ ആറരയോടെയാണ് സംഭവം. വ്യാപാര ആവശ്യവുമായി ബന്ധപ്പെട്ട് കരുങ്കലിൽ ഒരാളെ കണ്ട ശേഷം ക്ഷേത്രത്തിലേക്ക് പോകുകയായിരുന്ന രാജേന്ദ്രനും മക്കളായ ഷാമിനിയും, ശാലിനിയും സഞ്ചരിച്ചിരുന്ന കാർ റോഡരികിലെ ശെമ്മാകുളത്തിലേക്ക് മറിയുകയായിരുന്നു.

കുളത്തിൽ വെള്ളം അധികമായിരുന്നതിനാൽ കാർ വെള്ളത്തിൽ മുങ്ങുകയുണ്ടായി. കാറിലുണ്ടായിരുന്നവരുടെ നിലവിളി കേട്ട് പ്രദേശവാസികൾ എത്തുമ്പോഴേക്കും കാർ വെള്ളത്തിൽ മുങ്ങി. ഇതിനിടെ കാറിലുണ്ടായിരുന്ന ശാലിനി കാറിന്റെ വാതിൽ തുറന്ന് നീന്തി കരയ്ക്കെത്തി. കുഴിത്തുറയിൽ നിന്നെത്തിയ ഫയർഫോഴ്സിന്റെയും മണ്ണ് മാന്തി യന്ത്രത്തിന്റെയും സഹായത്തോടെ കുളത്തിൽ മുങ്ങിയ കാറിനെ പുറത്തെടുക്കുകയുണ്ടായി. കാറിൽ ഉണ്ടായിരുന്ന രാജേന്ദ്രനും ഷാമിനിയും മരിച്ചിരുന്നു. ഷാമിനി അവസാനവർഷ ബിരുദ വിദ്യാർഥിനിയാണ്. കരുങ്കൽ പൊലീസ് അന്വേഷണം നടത്തുന്നു.

കോഴിക്കോട് രാമനാട്ടുകരയില്‍ വാഹനാപകടവുമായി ബന്ധപ്പെട്ട സ്വര്‍ണക്കടത്തു സംഘത്തെക്കുറിച്ചുള്ള അന്വേഷണം പൊലീസ് വ്യാപിപ്പിക്കുന്നു. കരിപ്പൂര്‍ വിമാനത്താവളത്തില്‍ കൊടുവള്ളിയില്‍ നിന്നുള്ള സംഘം എത്തിയത് മൂന്ന് കാറുകളിലെന്ന് പൊലീസ് കണ്ടെത്തി. ഇന്ന് കോടതിയില്‍ ഹാജരാക്കുന്ന ചെര്‍പ്പുളശേരി സ്വദേശികളെ പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെടും.

വിദേശത്തു നിന്നും മലപ്പുറം സ്വദേശി കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിച്ച ഒരു കോടിയോളം വിലമതിക്കുന്ന സ്വര്‍ണം വാങ്ങാനാണ് മൂന്ന് വാഹനങ്ങളില്‍ കൊടുവള്ളി സംഘം എത്തിയത്. ഇതില്‍ ഒന്ന് മഹാരാഷ്ട്രാ രജിസ്്ട്രേഷനിലുള്ളതാണ്. വിമാനത്താവളത്തില്‍ സ്വര്‍ണവുമായി കസ്റ്റംസ് പിടിയിലാകുമ്പോള്‍ മലപ്പുറം സ്വദേശി കണ്ണൂര്‍ സ്വദേശിയെയാണ് ആദ്യം വിളിച്ചത്.

ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് ഇയാള്‍ കൊടുവള്ളിയിലുള്ള സംഘത്തിലുണ്ടായിരുന്നോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. കൊടുവളളി സംഘം വിമാനത്താവളത്തില്‍ സ്വര്‍ണം വാങ്ങാനെത്തുന്നു എന്ന വിവരം ചെര്‍പ്പുളശേരിയില്‍ നിന്നു വന്ന പതിനഞ്ചംഗ സംഘത്തിന് നല്‍കിയ ആളെക്കുറിച്ചുള്ള വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്.

അപടകടത്തില്‍പ്പെട്ട വാഹനത്തിന്റെ കൂടെയുണ്ടായിരുന്ന രണ്ട് വാഹനങ്ങളിലെ എട്ടുപേര്‍ക്കെതിരെയാണ് ഇന്നലെ കേസെടുത്തത്. സംഘം ചേര്‍ന്നുള്ള കവര്‍ച്ചാശ്രമം എന്ന വകുപ്പാണ് ഇവര്‍ക്കെതിരെ ചുമത്തിയത്. കൊണ്ടോട്ടി പൊലീസിന്റെ കസ്റ്റഡിയിലുള്ള ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കൂടുതല്‍ ദുരൂഹതയുള്ളതില്‍ കസ്റ്റഡിയില്‍ ആവശ്യപ്പെടും. ഇവരുടെ കൂട്ടത്തിലുള്ള രണ്ടുപേരെക്കൂടി കണ്ടെത്താനുണ്ട്. അപകടത്തില്‍ ഉള്‍പ്പെട്ട ലോറി ഡ്രൈവറെ സ്വന്തം സ്വന്തം ജാമ്യത്തില്‍ വിട്ടു.

പാ​ര​ഗ്വാ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി അ​ര്‍​ജ​ന്‍റീ​ന കോ​പ്പ അ​മേ​രി​ക്ക ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ ഉ​റ​പ്പി​ച്ചു. ഗ്രൂ​പ്പ് എ​യി​ല്‍ ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​നാ​യി​രു​ന്നു മെ​സി​യു​ടെ​യും സം​ഘ​ത്തി​ന്‍റെ​യും ജ​യം. ഒ​മ്പ​താം മി​നി​റ്റി​ല്‍ അ​ല​ക്‌​സാ​ണ്‍​ഡ്രോ ഗോ​മ​സാ​ണ് മ​ത്സ​ര​ത്തി​ലെ ഏ​ക ഗോ​ള്‍ നേ​ടി​യ​ത്.

മെ​സി തു​ട​ങ്ങി​വെ​ച്ച ഒ​രു മു​ന്നേ​റ്റ​മാ​ണ് ഗോ​ളി​ല്‍ ക​ലാ​ശി​ച്ച​ത്. മെ​സി​യി​ല്‍ നി​ന്ന് പ​ന്ത് ല​ഭി​ച്ച ഏ​യ്ഞ്ച​ല്‍ ഡി ​മ​രി​യ​യു​ടെ അ​ള​ന്നു​മു​റി​ച്ച പാ​സ് ഗോ​മ​സ് കൃ​ത്യ​മാ​യി ഫി​നി​ഷ് ചെ​യ്തു. മ​ത്സ​ര​ത്തി​ൽ പാ​ര​ഗ്വാ​യ്ക്ക് നി​ര​വ​ധി അ​വ​സ​ര​ങ്ങ​ള്‍ സൃ​ഷ്ടി​ക്കാ​നാ​യെ​ങ്കി​ലും ഫി​നി​ഷിം​ഗി​ലെ പി​ഴ​വ് അ​വ​ര്‍​ക്ക് തി​രി​ച്ച​ടി​യാ​യി.

ജ​യ​ത്തോ​ടെ ഏ​ഴു പോ​യ​ന്‍റു​മാ​യി അ​ര്‍​ജ​ന്‍റീ​ന ഗ്രൂ​പ്പി​ല്‍ ഒ​ന്നാം സ്ഥാ​ന​ത്തേ​ക്കു​യ​ര്‍​ന്നു. പാ​ര​ഗ്വാ​യ് മൂ​ന്നാം സ്ഥാ​ന​ത്താ​ണു​ള്ള​ത്.

1922 ജൂ​​​​​ണ്‍ 19ന് 150 ​​​​​വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​ക​​​​​ളു​​​​​മാ​​​​​യി പാ​​​​​റേ​​​​​ൽ പ​​​​​ള്ളി​​​​​ക്ക് സ​​​​​മീ​​​​​പ​​​​​ത്തു​​​​​ള്ള കെ​​​​​ട്ടി​​​​​ട​​​​​ത്തി​​​​​ൽ തു​​​​​ട​​​​​ക്കം​​​​​കു​​​​​റി​​​​​ച്ച ച​​​​​ങ്ങ​​​​​നാ​​​​​ശേ​​​​​രി എ​​​​​സ്ബി കോ​​​​​ള​​​​​ജ് നൂ​​​​​റാം വ​​​​​യ​​​​​സി​​​​​ലേ​​​​​ക്കു ക​​​​​ട​​​​​ക്കു​​​​​ന്നു. ച​​​​​ങ്ങ​​​​​നാ​​​​​ശേ​​​​​രി​​​​​യി​​​​​ൽ ഒ​​​​​രു ഉ​​​​​ന്ന​​​​​ത​​​​​വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ കേ​​​​​ന്ദ്ര​​​​​മെ​​​​​ന്ന സ്വ​​​​​പ്നം​​​​​ക​​​​​ണ്ട ബി​​​​​ഷ​​​​​പ് മാ​​​​​ർ ചാ​​​​​ൾ​​​​​സ് ല​​​​​വീ​​​​​ഞ്ഞി​​​​​ന്‍റെ​​​​​യും ബി​​​​​ഷ​​​​​പ് മാ​​​​​ർ തോ​​​​​മ​​​​​സ് കു​​​​​ര്യാ​​​​​ള​​​​​ശേ​​​​​രി​​​​​യു​​​​​ടെ​​​​​യും ശ്ര​​​​​മ​​​​​ഫ​​​​​ല​​​​​മാ​​​​​യാ​​​​​ണ് എ​​​​​സ്ബി കോ​​​​​ള​​​​​ജി​​​​​നു തു​​​​​ട​​​​​ക്ക​​​​​മി​​​​​ട്ട​​​​​ത്. ഫാ. ​​​​​മാ​​​​​ത്യു പു​​​​​ര​​​​​യ്ക്ക​​​​​ലാ​​​​​യി​​​​​രു​​​​​ന്നു പ്ര​​​​​ഥ​​​​​മ പ്രി​​​​​ൻ​​​​​സി​​​​​പ്പ​​​​​ൽ. എ​​​​​സ്ബി​​​​​യു​​​​​ടെ ച​​​​​രി​​​​​ത്ര​​​​​ത്തി​​​​​ലെ ആ​​​​​ദ്യ പേ​​​​​രു​​​​​കാ​​​​​രാ​​​​​യ ഇ​​​​​വ​​​​​രു​​​​​ടെ ദീ​​​​​ർ​​​​​ഘ​​​​​വീ​​​​​ക്ഷ​​​​​ണ​​​​​ത്തോ​​​​​ടെ​​​​​യും ആ​​​​​ത്മ​​​​​വി​​​​​ശ്വാ​​​​​സ​​​​​ത്തോ​​​​​ടെ​​​​​യു​​​​​മു​​​​​ള്ള തു​​​​​ട​​​​​ക്ക​​​​​മാ​​​​​ണ് എ​​​​​സ്ബി​​​​​യു​​​​​ടെ ഇ​​​​​ന്നോ​​​​​ള​​​​​മു​​​​​ള്ള വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ വ​​​​​ള​​​​​ർ​​​​​ച്ച​​​​​യു​​​​​ടെ ക​​​​​രു​​​​​ത്ത്.

പാ​​​​​റേ​​​​​ൽ പ​​​​​ള്ളി കെ​​​​​ട്ടി​​​​​ട​​​​​ത്തി​​​​​ൽനി​​​​​ന്ന് ഇ​​​​​പ്പോ​​​​​ഴു​​​​​ള്ള സ്ഥ​​​​​ല​​​​​ത്ത് പ​​​​​രി​​​​​മി​​​​​ത​​​​​മാ​​​​​യ സൗ​​​​​ക​​​​​ര്യ​​​​​ങ്ങ​​​​​ളോ​​​​​ടു​​​​​കൂ​​​​​ടി ആ​​​​​രം​​​​​ഭി​​​​​ച്ച എ​​​​​സ്ബി കോ​​​​​ള​​​​​ജ് ഇ​​​​​ന്ന് എ​​​​​ൻ​​​​​ഐ​​​​​ആ​​​​​ർ​​​​​എ​​​​​ഫി​​​​​ന്‍റെ ഇ​​​​​ന്ത്യ​​​​​യി​​​​​ലെ മി​​​​​ക​​​​​ച്ച 100 ക​​​​​ലാ​​​​​ല​​​​​യ​​​​​ങ്ങ​​​​​ളു​​​​​ടെ പ​​​​​ട്ടി​​​​​ക​​​​​യി​​​​​ലു​​​​ണ്ട്.

കേ​ര​ള​ത്തി​ലെ ഉ​ന്ന​തവി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് സ​മ​ഗ്ര​വും സ​മൂ​ല​വു​മാ​യ അ​ഴിച്ചു​പ​ണി അ​നി​വാ​ര്യ​മാ​ണെ​ന്ന് ഉ​ന്ന​തവി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ.​ആ​ർ.​ബി​ന്ദു. ച​ങ്ങ​നാ​ശേ​രി സെ​ന്‍റ് ബെ​ർ​ക്ക്മാ​ൻ​സ് കോ​ള​ജി​ന്‍റെ ശ​താ​ബ്ദി ആ​ഘോ​ഷ വി​ളം​ബ​ര​ദീ​പം തെ​ളി​യിച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

സം​സ്ഥാ​ന​ത്തെ പ​ഴ​ക്കം​ചെ​ന്ന സ​ർ​വ​ക​ലാ​ശാ​ലാ ച​ട്ട​ങ്ങ​ൾ കാ​ല​ഘ​ട്ട​ത്തി​ന​നു​സ​രി​ച്ച് പൊ​ളി​ച്ചെഴു​തി​യാ​ൽ മാ​ത്ര​മേ വൈ​ജ്ഞാ​നി​ക സ​മൂ​ഹ​ത്തെ കെ​ട്ടി​പ്പ​ടു​ക്ക​ത്ത​ക്ക​വി​ധ​ം ഉ​ന്ന​തവി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് മാ​റ്റ​ങ്ങ​ൾ കൊ​ണ്ട ുവ​രാ​ൻ സാ​ധി​ക്കൂ. സ്കൂ​ൾ വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് മാ​തൃ​കാ​പ​ര​മാ​യ വ​ള​ർ​ച്ച ഉ​ണ്ട ായെ​ങ്കി​ലും ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് വേ​ണ്ട ത്ര ​വ​ള​ർ​ച്ച​യു​ണ്ടായ​യോ എ​ന്ന് പൊ​തു​സ​മൂഹം ചി​ന്തി​ക്ക​ണ​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

സ​ങ്കീ​ർ​ണ​മാ​യ പ്ര​ശ്ന​ങ്ങ​ൾ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന വി​ദ്യാ​ഭ്യാ​സരം​ഗ​ത്ത് മാ​റ്റ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ചു​ വെ​ല്ലു​വി​ളി​ക​ളും ഉ​യ​രു​ന്നു​ണ്ട ്. ചെ​ല​വു​ കു​റ​ഞ്ഞ​തും ഗു​ണ​പ​ര​മാ​യ​തും തൊ​ഴി​ല​ധി​ഷ്ഠി​ത​വു​മാ​യ കോ​ഴ്സു​ക​ൾ ആ​വി​ഷ്ക​രി​ച്ചു ന​ട​പ്പി​ലാ​ക്കാ​നാ​ണ് സ​ർ​ക്കാ​ർ ശ്ര​ദ്ധ ചെ​ലു​ത്തു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സരം​ഗ​ത്ത് നൂ​റു​വ​ർ​ഷ​മാ​യി അ​മൂ​ല്യ​സം​ഭാ​വ​ന​ക​ൾ ന​ൽ​കു​ന്ന എ​സ്ബി കോ​ള​ജ് ദ​ക്ഷി​ണകേ​ര​ള​ത്തി​ലെ യ​ശ​സ്തം​ഭ​മാ​ണെ​ന്നും എ​സ്ബി​യി​ലെ പൂ​ർ​വവി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ണ​ക്കെ​ടു​പ്പി​ൽ ഇ​തു​വ്യ​ക്ത​മാ​മെ​ന്നും മ​ന്ത്രി അ​ഭി​പ്രാ​യ​പ്പെ​ട്ടു. കേ​ര​ള​ത്തി​ന്‍റെ വി​ദ്യാ​ഭ്യാ​സ വ​ള​ർ​ച്ച​യ്ക്ക് ക്രി​സ്ത്യ​ൻ മി​ഷ​റി​മാ​ർ ന​ൽ​കി​യ സേ​വ​ന​ങ്ങ​ൾ അ​വി​സ്മ​ര​ണീ​യ​മാ​ണെ​ന്നും മ​ന്ത്രി ചൂ​ണ്ടിക്കാ​ട്ടി. ശ​താ​ബ്ദി ലോ​ഗോ​യു​ടെ പ്ര​കാ​ശ​ന​വും മ​ന്ത്രി നി​ർ​വ​ഹി​ച്ചു.

കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പാ​ലി​ച്ച് മാ​ർ ചാ​ൾ​സ് ല​വീ​ഞ്ഞ് ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ലാ​ണ് പൊ​തു​സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ച​ത്. ചങ്ങനാശേരി ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ അ​വ​കാ​ശ​മെ​ന്ന നി​ല​യി​ൽ നീ​തി​ക്കും സ​ത്യ​ത്തി​നും ധാ​ർ​മി​ക​തയ്​ക്കും അ​നു​സൃ​ത​മാ​യ വി​ദ്യാ​ഭ്യാ​സ​സേ​വ​ന​മാ​ണ് ക്രൈ​സ്ത​വ സ​ഭ നി​ർ​വ​ഹി​ക്കു​ന്ന​തെ​ന്നും, നി​സ്വാ​ർ​ഥ സേ​വ​ന​ത്തി​ലൂ​ടെ സ​മൂ​ഹ​ത്തി​ന്‍റെ ന​ന്മ​ മാ​ത്ര​മാ​ണ് സ​ഭ ല​ക്ഷ്യം വ​യ്ക്കു​ന്ന​തെ​ന്നും മാ​ർ പെ​രു​ന്തോ​ട്ടം ചൂണ്ടി ക്കാട്ടി.

സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ തോ​മ​സ് ത​റ​യി​ൽ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണ​വും ശ​താ​ബ്ദി സ്മാ​ര​ക​മാ​യി ഏ​ർ​പ്പെ​ടു​ത്തി​യ100 സ്കോ​ള​ർ​ഷി​പ്പു​ക​ളു​ടെ വി​ത​ര​ണ​വും നി​ർ​വ​ഹി​ച്ചു. എ​സ് ബി ​കോ​ള​ജ് രൂ​പ​ക​ൽ​പ്പ​ന ചെ​യ്ത മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ന്‍റെ സ്വി​ച്ച്ഓ​ണ്‍ ക​ർ​മം കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി​യും വാ​ർ​ത്താ​പ​ത്രി​ക​യു​ടെ പ്ര​കാ​ശ​ന​വും മാ​ർ കാ​ളാ​ശേ​രി മെ​മ്മോ​റി​യ​ൽ സ്കോ​ള​ർ​ഷി​പ്പ് വി​ത​ര​ണ​വും ജോ​ബ് മൈ​ക്കി​ൾ എം​എ​ൽ​എ​യും നി​ർ​വ​ഹി​ച്ചു. ചെ​റി​യ​തു​ണ്ടം സ്കോ​ള​ർ​ഷി​പ്പു​ക​ളു​ടെ സ​മ​ർ​പ്പ​ണം മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍റെ ചു​മ​ത​ല​യു​ള്ള ഡി​ജി​പി ടോ​മി​ൻ ജെ.​ ത​ച്ച​ങ്ക​രി​യും ശ​താ​ബ്ദി​യോ​ട​നു​ബ​ന്ധി​ച്ചു കോ​ള​ജി​ൽ സ്ഥാ​പി​ക്കു​ന്ന അ​ന്ത​ർ വൈ​ജ്ഞാ​നി​ക ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം കോ​ട്ട​യം കൊ​ളീ​ജി​യ​റ്റ് എ​ജ്യു​ക്കേ​ഷ​ൻ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ആ​ർ.​പ്ര​ഗാ​ഷും നി​ർ​വ​ഹി​ച്ചു.

കോ​ള​ജ് മാ​നേ​ജ​ർ മോ​ണ്‍.​ തോ​മ​സ് പാ​ടി​യ​ത്ത്, കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​റെ​ജി പി. ​കു​ര്യ​ൻ പ്ലാ​ത്തോ​ട്ടം, മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ സ​ന്ധ്യാ മ​നോ​ജ്, വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ ബീ​നാ ജി​ജ​ൻ, കോ​ള​ജ് അ​ലും​മ്നി മ​ദ​ർ ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് ഡോ.​ എ​ൻ.​എം. മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ക​വി​യും നോ​വ​ലി​സ്റ്റും ഗാ​ന​ര​ച​യി​താ​വു​മാ​യ ഡോ. ​മ​നോ​ജ് കു​റൂ​ർ ര​ചി​ച്ച് ശ്രീ​വ​ത്സൻ മേ​നോ​ൻ ചി​ട്ട​പ്പെ​ടു​ത്തി​യ എ​സ്ബി കോ​ള​ജ് ശ​താ​ബ്ദിഗാ​നം കോ​ള​ജ് ഗാ​യ​ക​സം​ഘം ആ​ല​പി​ച്ചു.

വിവാഹാഭ്യര്‍ഥന നിരസിച്ചതിന്റെ വിരോധത്തില്‍ യുവാവിനെ തട്ടിക്കൊണ്ടു പോയി ആക്രമിച്ചു കവര്‍ച്ച നടത്തിയ കേസില്‍ യുവതിയും സംഘവും പിടിയില്‍. കോല്ലം ചാത്തന്നൂരാണ് സംഭവം.

യുവാവിനെയും യുവാവിന്റെ സുഹൃത്തിനെയും തട്ടിക്കൊണ്ടു പോയി ആക്രമിച്ചു കവര്‍ച്ച നടത്തിയ സംഭവത്തില്‍ ക്വട്ടേഷന്‍ നല്‍കിയ യുവതിയും സംഘത്തിലെ 2 പേരുമാണ് പോലീസ് പിടിയിലായത്. ശാസ്താംകോട്ട സ്വദേശിയായ ഗൗതം കൃഷ്ണ (25), സുഹൃത്ത് വര്‍ക്കല കണ്ണമ്പ സ്വദേശി വിഷ്ണു പ്രസാദ് (22) എന്നിവരെയാണ് തട്ടിക്കൊണ്ടു പോയി മര്‍ദിച്ച് അവശരാക്കി വഴിയില്‍ ഉപേക്ഷിച്ചത്.

മയ്യനാട് സങ്കീര്‍ത്തനത്തില്‍ ലിന്‍സി ലോറന്‍സ് (ചിഞ്ചു റാണി-30), ക്വട്ടേഷന്‍ സംഘത്തിലെ അംഗങ്ങളായ വര്‍ക്കല അയിരൂര്‍ അഞ്ചുമുക്ക് ക്ഷേത്രത്തിനു സമീപം തുണ്ടില്‍ വീട്ടില്‍ അമ്പു (33), നെടുങ്ങോലം പറക്കുളത്ത് നിന്നു വര്‍ക്കല കണ്ണമ്പ പുല്ലാനികോട് മാനസസരസില്‍ താമസിക്കുന്ന അനന്ദു പ്രസാദ് (21) എന്നിവരെയാണ് ചാത്തന്നൂര്‍ ഇന്‍സ്‌പെക്ടര്‍ അനീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

മര്‍ദനത്തിന് ഇരയായ വിഷ്ണു പ്രസാദിന്റെ സഹോദരനാണ് ക്വട്ടേഷന്‍ സംഘത്തിലെ അംഗമായ അനന്ദു പ്രസാദ്. അനന്ദു വീട്ടില്‍ നിന്ന് അകന്നു കഴിയുകയാണ്. തട്ടിക്കൊണ്ടു പോകുമ്പോള്‍ സംഘത്തില്‍ ഉണ്ടായിരുന്ന അനന്ദു തന്നെയാണ് വിഷ്ണുവിനെ മര്‍ദിച്ചതെന്ന് പോലീസ് പറഞ്ഞു.

ലിന്‍സി വിവാഹിതയും 2 കുട്ടികളുടെ മാതാവുമാണ്. ഭര്‍ത്താവ് ഗള്‍ഫിലാണ്. ഒന്നര വര്‍ഷം മുന്‍പാണ് ലിന്‍സി ഗൗതമിനെ പരിചയപ്പെടുന്നത്. ഗൗതം, വിഷ്ണു എന്നിവര്‍ പാരിപ്പള്ളിയിലെ മൈക്രോ ഫിനാന്‍സ് സ്ഥാപനത്തിലെ കലക്ഷന്‍ ഏജന്റുമാരാണ്. അടുപ്പം ശക്തമായതോടെ പണം, മൊബൈല്‍ ഫോണ്‍ തുടങ്ങിയവ ഗൗതമിനു നല്‍കി.

ഇതിനിടെ വിവാഹാഭ്യര്‍ഥന നിരസിച്ച് അകലാന്‍ ശ്രമിച്ചതോടെ ഗൗതമിനോടു പകയായി. തുടര്‍ന്നാണ് വര്‍ക്കലയിലെ സംഘത്തിനു ക്വട്ടേഷന്‍ നല്‍കുന്നത്. വിഷ്ണു ചാത്തന്നൂരില്‍ പേയിങ് ഗെസ്റ്റായി താമസിക്കുകയാണ്. കഴിഞ്ഞ 14ന് ഉച്ചയ്ക്ക് ലിന്‍സി വിഷ്ണുവിനെ വിളിച്ച് അടുത്ത ബന്ധുക്കള്‍ വരുന്നുണ്ടെന്നും അവര്‍ക്കൊപ്പം പോയി പണം വാങ്ങി നല്‍കണമെന്നും പറഞ്ഞു.

ക്വട്ടേഷന്‍ സംഘം എത്തി വിഷ്ണുവിനെ കാറില്‍ കയറ്റി അയിരൂര്‍ കായല്‍ വാരത്ത് എത്തിച്ചു. മര്‍ദിച്ച ശേഷം വിഷ്ണുവിനെക്കൊണ്ടു ഗൗതമിനെ വിളിച്ചു വരുത്തി. തുടര്‍ന്നു ഗൗതമിനെയും ആക്രമിച്ചു പണവും മൊബൈല്‍ ഫോണും കവര്‍ന്ന ശേഷം ഇരുവരെയും മോചിപ്പിച്ചു.

യുവാക്കളുടെ പരാതിയെത്തുടര്‍ന്നാണ് പോലീസ് അന്വേഷണമാരംഭിച്ചത്. ആശുപത്രിയില്‍ ഒളിവില്‍ കഴിയുമ്പോഴാണ് പോലീസ് ലിന്‍സിയെ പിടികൂടുന്നത്. ക്വട്ടേഷന്‍ സംഘത്തിലെ 2 പേരെയും കോടതിയില്‍ ഹാജരാക്കി. ലിന്‍സിയെ ഇന്നു കോടതിയില്‍ ഹാജരാക്കും.

ശാസ്താംകോട്ടയിലെ പോരുവഴിയിൽ ഭർതൃഗൃഹത്തിൽ 24കാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കണ്ണീരുതോരാതെ വീട്ടുകാർ. നിലമേൽ കൈതോട് സ്വദേശിനി എസ് വി വിസ്മയയെ കിരൺ കുമാറെന്ന മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥൻ വിവാഹമാലോചിച്ച് എത്തിയത് സ്ത്രീധനമൊന്നും വേണ്ടെന്ന് പറഞ്ഞായിരുന്നു.

സ്ത്രീധനമല്ല, സ്ത്രീയാണ് ധനമെന്ന വാചകമടിയുമായെത്തിയ കിരൺ കുമാറും കുടുംബവും പക്ഷെ വിവാഹശേഷം തനിനിറം പുറത്തെടുക്കുകയായിരുന്നു. സ്ത്രീധനം വേണ്ടെന്ന് പറഞ്ഞെങ്കിലും വിസ്മയയുടെ കുടുംബം പ്രവാസി ജീവിതത്തിലെ സമ്പാദ്യത്തിൽ നിന്ന് 100 പവൻ സ്വർണവും ഒന്നേ കാൽ ഏക്കർ ഭൂമിയും ഒപ്പം 10 ലക്ഷം രൂപ വിലവരുന്ന കാറും മകൾക്ക് വിവാഹസമ്മാനമായി നൽകി.

പക്ഷെ, വിവാഹം കഴിഞ്ഞ് ഒരിക്കൽ പോലും വിസ്മയ സമാധാനത്തോടെ ജീവിച്ചിട്ടില്ലെന്ന് ബന്ധുക്കൾ സാക്ഷ്യപ്പെടുത്തുന്നു.

‘ഒരേക്കർ ഇരുപത് സെന്റ് സ്ഥലം, 100 പവന്റെ സ്വർണം, പത്തു ലക്ഷത്തിൽ താഴെ വിലവരുന്ന ഒരു കാർ.. എന്നിട്ടും..’ വിസ്മയയുടെ വിയോഗത്തിന് പിന്നാലെ മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞുകൊണ്ട് അച്ഛൻ ത്രിവിക്രമൻ നായർ പറഞ്ഞ വാക്കുകളാണിത്. കഴിഞ്ഞ വർഷം മേയ് 31നാണ് നിലമേൽ കൈതോട് കുളത്തിൻകര മേലേതിൽ പുത്തൻവീട്ടിൽ ത്രിവിക്രമൻ നായരുടെയും സജിതയുടെയും മകൾ എസ്‌വി വിസ്മയയെ ശൂരനാട് പോരുവഴി അമ്പലത്തുഭാഗം ചന്ദ്രവിലാസത്തിൽ എസ് കിരൺകുമാർ വിവാഹം കഴിച്ചത്. മോട്ടർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥനാണു കിരൺ. വിവാഹം കഴിഞ്ഞ് ഒരു വർഷത്തിനുള്ളിൽ സ്ത്രീധനത്തിന്റെ പേരിൽ ക്രൂരപീഡനങ്ങളാണ് ഏൽക്കേണ്ടി വന്നതെന്നു വിസ്മയ പറഞ്ഞതായി ബന്ധുക്കൾ ചൂണ്ടിക്കാട്ടുന്നു.

കല്യാണത്തിനു ശേഷം കാർ വേണ്ട, പകരം പണമായിട്ടു വേണം എന്നു പറഞ്ഞാണു മകളെ ഉപദ്രവിച്ചതെന്നും അച്ഛൻ ത്രിവിക്രമൻ നായർ പറയുന്നു. കാറിന്റെ കളർ ഇഷ്ടമായില്ലെന്ന് പറഞ്ഞ് വിസ്മയയെ ഉപദ്രവിച്ചതിനും കാറിന്റെ ഗ്ലാസ് തല്ലിത്തകർത്തതിനും തെളിവുകളുണ്ട്.

വായ്പയെടുത്താണു കാർ വാങ്ങി സ്ത്രീധനമായി നൽകിയത്. അതുകൊണ്ടുതന്നെ കാറിന് പകരം പണം ചോദിച്ചപ്പോൾ കൊടുക്കാൻ തന്റെ കൈയ്യിലുണ്ടായിരുന്നില്ലെന്ന് ത്രിവിക്രമൻ നായർ പറഞ്ഞു. മകൾ ആത്മഹത്യ ചെയ്യില്ലെന്നും കൊന്നതാണെന്നും അദ്ദേഹം ആരോപിച്ചു.

ഇതിനിടെ സ്ത്രീധനം ചോദിച്ച് താൻ നേരിടേണ്ടി വന്ന പീഡനങ്ങളെ കുറിച്ചു വിസ്മയ തന്നെ പറയുന്ന സ്‌ക്രീൻഷോട്ടുകളും വാട്‌സ്ആപ്പ് സന്ദേശങ്ങളും പുറത്തുവന്നിരുന്നു. മുഖത്തും കൈകളിലും മുറിവേറ്റതിന്റെ പാടുകളും അടികൊണ്ടു നീലിച്ചതിന്റെ പാടുകളടക്കമുള്ള ചിത്രങ്ങളും വിസ്മയ ബന്ധുക്കൾക്ക് അയച്ചിട്ടുണ്ട്. എല്ലാം അച്ഛനോടു പറയുമെന്നും വിസ്മയ സന്ദേശത്തിൽ പറയുന്നു.

‘ദേഷ്യം വന്നാൽ അയാൾ എന്നെ അടിക്കും. അയാൾക്കു കൊടുത്ത വണ്ടി കൊള്ളില്ലെന്നു പറഞ്ഞ് കഴിഞ്ഞ ദിവസം തെറി വിളിച്ചു. അച്ഛനെയും കുറെ ചീത്ത വിളിച്ചു. കുറെ നേരം സഹിച്ചിരുന്നു. പക്ഷേ നിർത്തിയില്ല. സഹികെട്ട് മുറിയിൽനിന്ന് ഇറങ്ങിപ്പോകാൻ നോക്കിയപ്പോൾ മുടിയിൽ പിടിച്ചുവലിച്ച് പലതവണ അടിച്ചു. അടികൊണ്ടു വീണ എന്റെ മുഖത്തു ചവിട്ടി, കാലു കൊണ്ട് മുഖത്ത് അമർത്തി’- ക്രൂര മർദനമാണു ഭർത്താവ് കിരണിൽനിന്നു നേരിടേണ്ടി വന്നതെന്നും വിസ്മയ ബന്ധുക്കളോടു നടത്തിയ ചാറ്റിൽ വ്യക്തമാക്കുന്നു.

ശാസ്താംകോട്ടയ്ക്കടുത്ത് ശാസ്താംനട പോരുവഴിയിൽ 24കാരി വിസ്മയയെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവും മോട്ടോർവെഹിക്കിൾ ഇൻസ്‌പെക്ടറുമായ കിരൺ പോലീസ് കസ്റ്റഡിയിൽ. വിസ്മയ സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവിൽ നിന്ന് ക്രൂരമായ പീഡനം ഏറ്റിരുന്നുവെന്നതിന്റെ സന്ദേശങ്ങൾ പുറത്തായതോടെ സംസ്ഥാനത്തെമ്പാടും വിസ്മയ നൊമ്പരമായി മാറിക്കഴിഞ്ഞു.

കിരൺ തന്നെ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ഇതുവരെ സംഭവത്തിൽ കേസെടുത്തിട്ടില്ല. പോസ്റ്റ്‌മോർട്ടത്തിന് ശേഷം എന്താണ് മരണകാരണം എന്ന് വ്യക്തമായ ശേഷം കേസെടുക്കാനാണ് തീരുമാനം. വിസ്മയ മരിച്ചതിന് ശേഷം കിരൺ ഒളിവിലായിരുന്നു. യുവതിയുടെ സംസ്‌കാരം കഴിഞ്ഞ ശേഷമാണ് കിരൺ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനായ കിരണുമായി 2020 മാർച്ചിലായിരുന്നു വിസ്മയയുടെ വിവാഹം.

പത്തനംതിട്ട നിലമേൽ കൈതോട് സ്വദേശിനിയായിരുന്നു മരിച്ച വിസ്മയ. 24 വയസായിരുന്നു. സ്ത്രീധന പീഡനത്തെ തുടർന്നുള്ള കൊലപാതകമെന്ന് ആരോപിച്ചാണ് വിസ്മയയുടെ ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരിക്കുന്നത്.

രാജു കാഞ്ഞിരങ്ങാട്

കനം തൂങ്ങുന്ന കൺപോളകളെ വലിച്ചു തുറന്ന് അവൻ എഴുന്നേറ്റിരുന്നു. ഇരമ്പിക്കൊണ്ട് ഒരു ബൈക്ക് കടന്നു പോയി.കണ്ണിൽ നിന്ന് ഉറക്കത്തെ തിരുമിക്കളയാൻ പാടുപെടുകയാണ് പുലരി. ഇരുട്ടിൻ്റെ കൂന ഇപ്പോഴും ബാക്കിയുണ്ട്. പീടികത്തിണ്ണയിൽ ഉറങ്ങുന്നവരുടെ അനക്കവും, ഞരക്കവും
കേൾക്കാം. രാവിനെ കുതിർത്ത മഴമുളയിടുന്നുണ്ട് ഈ കൊച്ചു വെളുപ്പിന് .കണ്ണ് ചിമ്മി ചിമ്മി വരുന്നു പുതച്ച് ചുരുണ്ടുകൂടി കിടക്കാൻ ആർത്തി. ഇനിയും താമസിച്ചു കൂടാ അവൻ വേഗം എഴുന്നേറ്റു ആകെ ഒരു പരവേശം കുറേ വെള്ളമെടുത്ത് മടുമടാന്ന് കുടിച്ച് ദീർഘശ്വാസം വിട്ടു. സമാവറിൽ വെള്ളമൊഴിച്ച് തീപ്പൂട്ടാനുള്ള ഒരുക്കമായി. രാത്രിയിലെ കള്ളിൻ്റെ കെട്ടു വിടാത്ത ഒരു കാർന്നോര് നാട്ടിൽ ചൂരുള്ള
തെറിയും തെറിപ്പിച്ച് തെറിച്ചു തെറിച്ചു നടന്നു പോയി.

മുഷിഞ്ഞ മുഖമുള്ള ഒരുവൾ വെള്ള കീറി വരുന്ന നേരം തന്നെ പറ്റിച്ചു കടന്നു കളഞ്ഞ ഒരുവനെ തലയിൽ കൈവെച്ചു പ്രാകിക്കൊണ്ടിരുന്നു. നാട്ടുവഴി നാണത്താലെ മുഖം കുനിച്ചു നിന്നു. ഇലപ്പടർപ്പുകളിലൂടെ കിഴക്കൻ മാനത്തെ ചന്ദനത്തുടുപ്പ് തെളിഞ്ഞു. ചുവന്നതോർത്ത് തലയിൽക്കെട്ടി നീല ഷർട്ടിട്ട ചുമട്ടുകാർ ചന്തയിലേക്കു നടന്നുതുടങ്ങി. മലയിറങ്ങിവരുന്ന ബസ്സിൻ്റെ നീണ്ട ഹോണടി കേട്ട് ദൂരദിക്കിലേക്ക് പോകേണ്ടവർ ബസ്സ്റ്റോപ്പിലേക്ക് ഓടി. കടുപ്പത്തിലൊരു ചായ എടുത്ത് അവൻ ഊതിയൂതിക്കുടിച്ച് നിരപ്പലക ഓരോന്നായി തുറക്കാൻ തുടങ്ങി. ചവറ്റിലക്കിളികൾ മണ്ണിലേക്ക് പാറിയിറങ്ങി.പീടിക മോന്തായത്തിലിരുന്ന് ഒരു കാക്ക തൊള്ള തുറന്ന് വെളുപ്പിനെ വിളിച്ചുണർത്തിക്കൊണ്ടിരുന്നു.

അമ്പലത്തിൻ്റെ പൊട്ടിപ്പൊളിഞ്ഞ ആൽത്തയിൽ ഒറ്റയ്ക്കിരുന്ന് നേരം വെളുപ്പിച്ച അയാൾ പീടികയിലേക്ക് കയറി വന്നു എവിടെയൊക്കെയോ ചുറ്റിത്തിരിഞ്ഞ് തിരിച്ചെത്തിയതാണ് ‘ നാടാറുമാസം കാടാറുമാസം’ – എന്നു പറഞ്ഞതുപോലെയാണ് അയാൾ. ഒരു ദിവസം നേരം വെളുത്താൽ പിന്നെ കാണില്ല. രാജ്യത്തിൻ്റെ എല്ലാ ഭാഗങ്ങളിലും കറങ്ങും. അങ്ങനെ എവിടെയൊക്കയോ ചുറ്റിക്കറങ്ങി ഒരു ദിവസം വെളുക്കുമ്പോൾ കാണാം പീടികയിലേക്ക് കയറി വരുന്നത്. തിരിച്ചു പോകുന്നതുവരെ അമ്പലത്തിലെ ആൽത്തറയിൽ താമസം. രാത്രി ഏതുനേരത്തും ഇരിക്കുന്നതേ ആളുകൾ കണ്ടിട്ടുള്ളു കിടന്നുറങ്ങുന്നത് ആരും കണ്ടിട്ടില്ല. ഒരോ ജന്മങ്ങള് ഓരോ മറിമായം .എത്ര പ്രായമുണ്ടെന്ന് ആർക്കും തിട്ടമില്ല അലക്കി വെളുപ്പിച്ച പാൻറും ഷർട്ടും, ഊശാൻ താടി, പിന്നിലേക്ക് ചീകിവെച്ച മുടി പുറത്ത് വലിയ ഒരു ബാഗ് എന്നും അയാൾ ഇങ്ങനെയായിരുന്നു. അന്നും ഇന്നും ഇതേ പ്രായം.രാവിലെ കടയിൽ വന്ന് കടുപ്പത്തിലൊരു ചായ. കുറച്ചു കഴിഞ്ഞ് വലിയ ബാഗ് വലിച്ചു തുറന്ന് വിദേശമദ്യത്തിൻ്റെ ഒരു കുപ്പിയെടുത്ത് രണ്ടു ഗ്ലാസിൽ പകരും അര ഗ്ലാസ് മദ്യത്തിൽ തണുത്ത വെള്ളമൊഴിച്ച് ഒരു ഗ്ലാസ് അവനു കൊടുത്ത് അടുത്ത ഗ്ലാസിലെ മദ്യം ഒറ്റവലിക്ക് അകത്താക്കി ഒരു പോക്കാണ് ബസ്സ് കയറി പട്ടണത്തിലേക്ക് .ഇത് ഒരു ദിവസം കാണാതാകുന്നതു വരെ തുടർന്നു കൊണ്ടിരിക്കും.

അവൻ ആലോചിച്ചു നോക്കിയിട്ടുണ്ട്. എന്തുകൊണ്ടായിരിക്കും അയാൾ ഇങ്ങനെ ആയിപ്പോയിട്ടുണ്ടാകുക . ഇന്നുവരെ അയാൾ ഒന്നും വിട്ടു പറഞ്ഞിട്ടില്ല. ഒരു ചിരിയിൽ എല്ലാം ഒതുക്കും. അനിശ്ചിതത്വത്തിൽ ആയിപ്പോയ ഒരു ജീവിതമോ? അനാഥത്വം പേറുന്ന ഒരു സങ്കടലോ? തിരിച്ചറിയാൻ കഴിയുന്നില്ലല്ലോ!

മായികമായ മനുഷ്യമനസ്സിനെ തിരിച്ചറിയാൻ കഴിയുന്നേയില്ല. എന്തൊക്കെ ആഗ്രഹങ്ങളോടു
കൂടിയാണ് വളർന്നു വന്നിട്ടുണ്ടാകുക.പക്ഷേ എത്തിച്ചേരുന്നതോ’ നിനയ്ക്കുന്നത് ഒന്ന് ഫലിക്കുന്നത് മറ്റൊന്ന്’ – തൻ്റെ കർമ്മപഥമേതെന്ന് കാലം മുൻകൂട്ടി തീരുമാനിച്ചിട്ടുണ്ടാകാം. ആർക്കു വേണ്ടി, എന്തിനു വേണ്ടി ഈ നെട്ടോട്ടങ്ങൾ ആലോചിച്ചാൽ ആദിയും അന്തവുമില്ല. എല്ലാം പ്രതീക്ഷകളാണ് ജനിച്ചാൽ മരിക്കുമെന്ന് നമുക്കറിയാം ‘എന്ന്’ എന്നുള്ളതാണ് നമ്മേ മുന്നോട്ടേക്ക് പോകാൻ പ്രേരിപ്പിക്കുന്നത്. ആശകളും, വാക്കുകളും നമ്മേ ഊർജ്ജസ്വലരാക്കുന്നത്.

പിത്ത നിറമുള്ള തെരുവു വിളക്കുകൾ ഇപ്പോഴും മുനിഞ്ഞു കത്തുന്നു. അയാൾ ഇറങ്ങി നടന്നത് അ
വനറിഞ്ഞതേയില്ല.ആലോചനയിൽ നിന്ന് ഉണർന്നപ്പോൾ ലഹരിയുടെ ഒരു ചെറു ചൂട് തണുപ്പിനെ അകറ്റിക്കൊണ്ടിരുന്നു. എങ്കിലും അയാൾ തന്നെയായിരുന്നു മനസ്സിൽ. സമാവറിലെ വെണ്ണീർ തട്ടി നാണയ തുട്ടിട്ട തിളയ്ക്കുന്ന വെള്ളത്തിൻ്റെ ചിലമ്പിച്ച ശബ്ദത്തിലേക്ക് ചെവിചേർത്ത് അവൻ ഓർത്തു. വേരുകൾ വെട്ടിമാറ്റപ്പെട്ട ഒരു മരമോ അയാൾ വർഷങ്ങൾകടന്നു പോയിട്ടും വേദന വിട്ടുമാറാത്ത ഒരു ഹൃദയം.
ആളിപ്പടർന്നദുഃഖത്തിൽ നിശ്ശബ്ദമാക്കപ്പെട്ടപോലെ മൂകതയുടെ മൂടുപടം മാത്രം തനിക്കുരക്ഷ എന്നു ക
രുതുന്നതുപോലെ ജീവിതത്തെ എത്രമാത്രം തന്നിൽ നിന്നകറ്റി ഈ ശരീരത്തെ അലച്ചലിനായി വിട്ടു കൊ
ടുത്തു കൊണ്ട് അടങ്ങാത്ത ക്രൂരതയുടെ, അസഹിഷ്ണുതയുടെ ബഹിർസ്ഫുരണമോ.സ്വയം കത്തിത്തീരലോ. അങ്ങനെയുമുണ്ടാകാം ചിലജന്മങ്ങൾ

മഴയ്ക്ക് മണ്ണിനോട് പ്രണയമെന്ന് കാതിൽ പറയുന്നതുപോലെ ഇലകൾ പതുക്കെയനങ്ങിക്കൊ ണ്ടിരുന്നു. മഴക്കാറുള്ളതിനാൽ പ്രഭാതത്തിന് ഇന്ന് ഇരുണ്ട മുഖമാണ് .മുട്ടവിളക്കു പോലെ മുനിഞ്ഞു
കത്തിയതെരുവിളക്കുകൾ കണ്ണടച്ചു. പണിക്കു പോകുന്ന പെണ്ണുങ്ങളുടെ കലപില ശബ്ദം അടുത്തുവരുന്നു ഇനി കടയിലും തിരക്കാവും.

“എന്തൊക്കെയുണ്ടെടോ എന്ന കുഞ്ഞാരൻ മാഷിൻ്റെ ചോദ്യത്തിന് ‘എന്നും ഒരേ പോലെ രാവിലെ എഴുന്നേൽക്കുന്നു ചായ ഉണ്ടാക്കുന്നു ആൾക്കാർ വന്നു കുടിക്കുന്നു പോകുന്നു . ഉച്ച, രാത്രി ഇങ്ങനെയൊക്കെ’
എന്ന് പറയുമ്പോൾ അങ്ങനെയൊന്നുമല്ലെന്നും ഓരോ ദിവസത്തിനും പാഠഭേദങ്ങൾ ചമയ്ക്കുകയാണെന്നും ഇപ്പോൾ കാണുന്ന പുഴയല്ല പിന്നെ കാണുന്നത് എന്നും പറഞ്ഞു കൊണ്ട് ചായ കുടിക്കുന്ന മാഷിനെ നോക്കി ഇതെന്തൊരു മനുഷ്യനാപ്പായെന്ന് പിറുപിറുത്ത് ചായ പറ്റെഴുതി പീടിക വിട്ട് പോയിക്കെണ്ടിരുന്ന തോട്ടം പണിക്കാർ. അപ്പോഴും അവൻ്റെ മനസ്സിൽ തികട്ടിക്കൊണ്ടിരുന്നത് ലിപിയില്ലാത്ത ഭാഷ പോലുള്ള അയാളെയായിരുന്നു. വിയർത്ത മുഖം കള്ളി മുണ്ടിൻ്റെ കോന്തലയിൽ തോർത്തി ചെവിക്കുറ്റിയിലെ മുറി ബീഡി കത്തിച്ച് വലിക്കുമ്പോൾ കുഞ്ഞാരൻ മാഷ് ചോദിച്ചു.

“എന്താടോ, രാവിലെ ഒരാലോചന ”

ആളും അർത്ഥവുമില്ലാത്തഒരാളെക്കുറിച്ച് പറഞ്ഞാൽ തനിക്കെന്ത് പിരാന്ത് എന്നു കരുതുന്നവരോട് പറഞ്ഞിട്ടെന്തു കാര്യം ഉറ്റ സുഹൃത്തിനെപ്പോലെ എന്നും രാവിലെ വന്ന് ഒരു ഗ്ലാസ് ഒഴിച്ചു തന്ന് ഒന്നും മിണ്ടാതെ നടന്നു മറയുന്നവനെക്കുറിച്ച് ഇവർക്കെന്തറിയാം.

” ഒന്നുമില്ല മാഷേ, ഓരോ ഓർമ്മകള് ”

ഇവനിതെന്തു പറ്റിയെന്ന് കുഞ്ഞാരൻ മാഷിൻ്റെ കണ്ണിൻ തുമ്പത്ത് പൊട്ടിവിരിയുന്നത് കണ്ട് മറ്റൊരു ചോദ്യമുണ്ടാകുന്നതിനു മുന്നേ അവൻ പണിയിൽ വ്യാപൃതനായി. ഓർക്കാപ്പുറത്തായിരിക്കും മാഷിൽ നിന്ന് വാക്കുകൾ ഇറങ്ങി വരുന്നത്. രാവിലെ കഴിച്ചതിൻ്റെ മണമെങ്ങാൻ കിട്ടിയാൽ മതി നാട്ടിലാകെ
നോട്ടീസടിക്കാൻ ഉള്ള കഞ്ഞിയിൽ മണ്ണ് വാരിയിടലാകും അത്.

മുതലാളി വരാൻ നേരമായി അവൻ എല്ലാപണികളും വേഗത്തിൽ ഒതുക്കി. അന്ന് യാന്ത്രീകമായാണ് അ
വൻ ഓരോ പണിയും ചെയ്തത്. പക്ഷേ അലസത ഒട്ടും ഉണ്ടായിരുന്നില്ല. അയാളായിരുന്നു അവൻ്റെ മനസ്സുമുഴുവൻ എത്രയോകാലമായി കാണുന്നതാണ് ഇതുവരെ ഇങ്ങനെ ഒരനുഭവമുണ്ടായിട്ടില്ല. ഇവിടെ
എത്തിയാൽ എന്നും രാവിലെ വരും ചായ കുടിക്കും പിന്നെ ഗ്ലാസ് നിറച്ച് രണ്ടുപേരും കുടിക്കും അയാൾ
പോകും. അന്നൊന്നും തോന്നാത്ത എന്തോ ഒന്ന് ഇന്ന് മനസ്സിനെ മദിക്കുന്നു. മറ്റൊന്നും ഓർക്കാൻ
കഴിയുന്നില്ല ഓരോ ശ്രമവും പരാചയപ്പെടുകയാണ്.മനസ്സിൻ്റെ അടിത്തട്ടിൽ നിന്ന് മുങ്ങിയെടുക്കുന്ന തൊക്കെ അയാളെക്കുറിച്ചുള്ള ഓർമ്മകളുടെ വെള്ളാരങ്കല്ലുകളാണ്. കാച്ചിൽ വള്ളി പോലെ ഓർമ
ഞറുങ്ങണെ പിറുങ്ങനെ മനസ്സിനെ വരിയുന്നു,

രാത്രി കടയടക്കുമ്പോഴേക്കും അവൻ ചതഞ്ഞവള്ളി പോലെയായിരുന്നു. കുളി കഴിഞ്ഞ്
ഭക്ഷണം കഴിച്ച് കിടക്കുമ്പോൾ അയാൾ തിരിച്ചെത്തിയിരിക്കുമോയെന്ന് അറിയാനുള്ള ഒരാകാംക്ഷ
ഇരച്ചെത്തി. എന്നാൽ അപ്പോൾ തന്നെ ഇനി വരാതിരിക്കുമോ എന്നആശങ്കയും കുടിയേറി പക്ഷേ, അതെല്ലാം നിമിഷനേരം മാത്രമേ ഉണ്ടായുള്ളു. സ്നേഹത്തിൻ്റെ ഒരു തെളിനീർ അവനെ വന്നു തൊടുന്നതു
പോലെ അദൃശ്യനായി അയാൾ അവനരികിൽ തൊട്ടിരിക്കുമ്പോലെ. പിന്നെ അവനിൽ നിന്ന് നേർത്ത താളത്തിൽ കൂർക്കം വലി ഉയർന്നു കൊണ്ടിരുന്നു.

രാജു കാഞ്ഞിരങ്ങാട്

സ്ഥലം :- കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിലുള്ള കാഞ്ഞിരങ്ങാട്
അച്ഛൻ :- കല്ല്യാടൻ വീട്ടിൽ കണ്ണൻ നായർ
അമ്മ :- കെല്ലറേത്ത് കാർത്ത്യായനിയമ്മ
ഭാര്യ :- അഴീക്കോടൻ ശോഭന
മക്കൾ:- രസ്ന ,രസിക, രജിഷ
ജോലി: – തളിപ്പറമ്പ ആർട്സ് & സയൻസ് കോളേജ് കാഞ്ഞിരങ്ങാട്
ആനുകാലികങ്ങളിൽ എഴുതാറുണ്ട്
ആകാശവാണിയിൽ കഥ, കവിത അവതരിപ്പിക്കാറുണ്ട്
തുളുനാട് മാസിക പുരസ്കാരം, ചിലങ്കം മാസിക ജനപ്രിയ പുരസ്കാരം, മലയാള രശ്മി മാസിക പുരസ്കാരം,കണ്ണൂർ നർമ്മവേദി പുരസ്കാരം, ചിലങ്ക സാംസ്കാരിക വേദി പുരസ്കാരം, യുവ ആർട്സ് ജില്ലാതല പുരസ്കാരം, പാലക്കാട് സൃഷ്ടികവിതാ പ്രത്യേക ജൂറി പുരസ്കാരം, KCEU കണ്ണൂർ ജില്ലാതല കവിതാ പുരസ്കാരം, വിരൽ മാസിക പുരസ്കാരങ്ങൾ ( 2018, 2019) തിരുവനന്തപുരം (കലാലയ കൂട്ടായ്മ പുരസ്കാരം 20l 8, വാലെന്റൈൻ പുരസ്കാരം 2019, സ്പെഷ്യൽ അവാർഡ് )എന്നിവ ലഭിച്ചിട്ടുണ്ട്
പ്രസിദ്ധീകരിച്ച പുസ്തകൾ:-
1, ആസുരകാലത്തോടു വിലാപം
2 ,കാൾ മാർക്സിന്
3, കണിക്കൊന്ന (ബാലസാഹിത്യം )
4. ഒരു സ്ത്രീയും പറയാത്തത്
എന്നീ കവിതാ സമാഹാരങ്ങൾ ‘ബാനത്തെ വിശേഷങ്ങൾ’എന്ന നോവൽ മലയാള രശ്മി  മാസികയിൽ  ഖണ്ഡശ്ശ: പ്രസിദ്ധീകരിച്ചു.

ഫോൺ :- 9495458138

 

RECENT POSTS
Copyright © . All rights reserved