Latest News

രാജ്യത്തെ ആദ്യത്തെ മങ്കി പോക്സ് കേസ് സ്ഥിരീകരിച്ച കേരളത്തിലേക്ക് കേന്ദ്ര സംഘമെത്തും. വിദഗ്ദ സംഘത്തിൽ ആരോഗ്യ മന്ത്രാലയത്തിന്റെ ഉപദേഷ്ടാവ് ഡോ. പി രവീന്ദ്രൻ, എൻ സി ഡി സി ഡോ. സാങ്കേത് കുൽക്കർണി, ഡോ. അരവിന്ദ് കുമാർ, ഡോ. അഖിലേഷ് എന്നിവരാണുള്ളത്.

അതേ സമയം, സംസ്ഥാനത്ത് മങ്കി പോക്സ് സ്ഥിരീകരിച്ച കൊല്ലം സ്വദേശി വിദേശത്ത് നിന്നും എത്തിയത് മുൻ കരുതലുകൾ സ്വീകരിച്ചെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

വിദേശത്തുനിന്നു എത്തിയ ആളിലാണ് രോ​ഗ ലക്ഷണങ്ങൾ കണ്ടത്. മൂന്നു ദിവസം മുൻപാണ് അദ്ദേഹം യുഎഇയിൽ നിന്ന് നാട്ടിലേക്ക് എത്തിയത്. അതിനു പിന്നാലെ പനിയും ശരീരത്തിൽ വസൂരിയുടേതിന് സമാനമായ കുരുക്കളും കാണുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയ അദ്ദേഹത്തെ ആരോ​ഗ്യവിഭാ​ഗം പ്രത്യേക നിരീക്ഷണത്തിലാക്കുകി. വിദേശത്ത് അദ്ദേഹം അടുത്ത ബന്ധം പുലർത്തിയ ഒരാളിൽ കുരങ്ങുപനി സ്ഥിരീകരിച്ചിട്ടുണ്ടെന്നും വീണ ജോർജ് പറഞ്ഞു.

എന്നിരുന്നാലും വിമാനത്തിൽ ഒപ്പമുണ്ടായിരുന്ന 11 പേരെ കണ്ടെത്തി വിവരമറിയിച്ചു. വീട്ടിലുള്ളവരെയും രോഗി, കൊല്ലത്ത് ആദ്യം പോയ ആശുപത്രിയിലെ ആരോഗ്യ പ്രവ‍ര്‍ത്തകരെയും ടാക്സി ഡ്രൈവറെയും അടക്കം പ്രൈമറി കോണ്ടാക്ടിൽ ഉൾപ്പെടുത്തി നിരീക്ഷണത്തിലാക്കിയിട്ടുണ്ടെന്നും മന്ത്രിയറിയിച്ചു.

യുഎഇയിൽ നിന്നെത്തിയ 35 വയസ്സുള്ള പുരുഷനാണ് രോഗം സ്ഥിരീകരിച്ചത്. രോഗമുണ്ടോ എന്ന സംശയമുണ്ടായിരുന്നതിനാൽ കൈകളിൽ ഗ്ലൗസ് അടക്കം ധരിച്ചാണ് വിമാനത്തിൽ യാത്ര ചെയ്തതെന്നാണ് രോഗി ആരോഗ്യ പ്രവ‍ര്‍ത്തകരെ അറിയിച്ചത്. രോഗാണുവിന്റെ ഇൻകുബേഷൻ പിരിയഡ് 21 ദിവസമാണ്. ഈ ദിവസങ്ങളിൽ പ്രെമറി കോൺഡാക്ട് പട്ടികയിലുൾപ്പെട്ടവരെ നിരീക്ഷിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

യുഎഇയിൽ നിന്ന് വിമാനത്തിൽ തിരുവനന്തപുരത്തെത്തിയ കൊല്ലം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. വിമാനത്താവളത്തിൽ നിന്ന് ഇദ്ദേഹം നേരെ വീട്ടിലേക്കാണ് പോയത്. അതിന് ശേഷം കൊല്ലത്തെ ആശുപത്രിയിൽ ചികിത്സ തേടിയ ഇദ്ദേഹത്തെ പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.

നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍ അന്തരിച്ചു. 69 വയസായിരുന്നു. ചെന്നൈയിലെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. രാവിലെ വീട്ടുജോലിക്കാരന്‍ ചായയുമായി പോയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ഹൃദയാഘാതമാണെന്നാണ് സൂചന. മരണസമയത്ത് മകള്‍ ഗയയും ഫ്‌ലാറ്റില്‍ ഉണ്ടായിരുന്നു. മലയാളം,തമിഴ്,കന്നട,തെലുഗു, ഹിന്ദി തുടങ്ങിയ നൂറോളം ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചു.

ഋതുഭേദം, ഡെയ്‌സി, ഒരു യാത്രാമൊഴി എന്നീ മലയാളചിത്രങ്ങളും തെലുഗില്‍ ചൈതന്യ എന്ന ചിത്രവും തമിഴില്‍ ജീവ, വെറ്റ്രിവിഴ, ലക്കിമാന്‍ തുടങ്ങിയ ചിത്രങ്ങളും അടക്കം 12 ചിത്രങ്ങളും പ്രതാപ് പോത്തന്‍ സംവിധാനം ചെയ്തു.നെഞ്ചെത്തെ കിള്ളാതെ, പന്നീര്‍ പുഷ്പങ്ങള്‍, വരുമയിന്‍ നിറം ശിവപ്പു എന്നീ ചിത്രങ്ങളിലെ അഭിനയം തമിഴിലും പ്രതാപിനെ പ്രശസ്തനാക്കി. കെ. ബാലചന്ദര്‍ സംവിധാനം ചെയ്ത വരുമയിന്‍ നിറം ശിവപ്പു എന്ന ചിത്രത്തിലെ പ്രതാപിന്റെ അഭിനയമാണ് ഇവയില്‍ അവിസ്മരണീയമായത്.

കോളേജ് കെട്ടിടത്തില്‍നിന്ന് ചാടിയ വിദ്യാര്‍ഥിനി ചികിത്സയിലിരിക്കെ മരിച്ചു. കോട്ടയം ബി.സി.എം. കോളേജിലെ മൂന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിനി പന്തളം എടപ്പോള്‍ സ്വദേശി ദേവിക(18)യാണ് വ്യാഴാഴ്ച രാവിലെ മരിച്ചത്.

കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയോടെയാണ് പെണ്‍കുട്ടി ബി.സി.എം. കോളേജിലെ കെട്ടിടത്തില്‍നിന്ന് ചാടിയത്. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്നുള്ള മാനസികവിഷമം കാരണമാണ് ജീവനൊടുക്കാന്‍ ശ്രമിച്ചതെന്ന് പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കിയിരുന്നു.

ഒ​മാ​ന്‍ ബീ​ച്ചി​ല്‍ തി​ര​യി​ല്‍​പെ​ട്ട് ഇ​ന്ത്യ​ക്കാ​രാ​യ അ​ച്ഛ​നും മ​ക​നും മ​രി​ച്ചു. മ​ക​ളെ കാ​ണാ​താ​യി.

മ​ഹാ​രാ​ഷ്ട്ര സ്വ​ദേ​ശി ശ​ശി​കാ​ന്ത് മ​ഹാ​മ​നെ(42), മ​ക​ന്‍ ശ്രേ​യ​സ്(ആറ്), എ​ന്നി​വ​രു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്തു. കാ​ണാ​താ​യ മ​ക​ള്‍ ശ്രൂ​തി​യ്ക്കാ​യി(ഒൻപത്) തെ​ര​ച്ചി​ല്‍ തു​ട​രു​ക​യാ​ണ്.

ദു​ബാ​യി​ല്‍ സ്ഥി​ര​താ​മ​സ​മാ​ക്കി​യ ഇ​വ​ര്‍ അ​വ​ധി​ ആഘോ​ഷി​ക്കാ​ന്‍ കു​ടും​ബ​ത്തോ​ടെ ബീ​ച്ചി​ലെ​ത്തി​യ​താ​ണ്. ബീ​ച്ചി​ല്‍ അ​പ​ക​ട​ക​ര​മാ​യ തി​ര​ക​ളു​ള്ള​തി​നാ​ല്‍ വ​ള​രെ അ​ടു​ത്തേ​യ്ക്ക് പോ​ക​രു​തെ​ന്ന് അ​ധി​കൃ​ത​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു.

മു​ന്ന​റി​യി​പ്പ് അ​വ​ഗ​ണി​ച്ച് മു​ന്നോ​ട്ട് പോ​യ​താ​ണ് ദു​ര​ന്ത​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്നാ​ണ് വി​വ​രം. സം​ഭ​വ​ത്തി​ന്‍റെ ന​ടു​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളും പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.

യു.കെയിലാദ്യമായി പുതിയ രണ്ട് ഫംഗസ് വിഭാഗത്തില്‍പ്പെടുന്ന രണ്ടിനങ്ങളുടെ സാന്നിധ്യം തിരിച്ചറിഞ്ഞു. അമാന്റിയ ഗ്രോന്‍ലാന്‍ഡിക്ക (Amanita groenlandica), അക്രോഡോന്‍ഡിയം അന്റാര്‍ട്ടിക്കം (Acrodontium Antarcticum) എന്നിങ്ങനെ പുതിയ ഫംഗസുകളുടെ സാന്നിധ്യമാണ് കണ്ടെത്തിയത്. ആര്‍ട്ടിക്-ആല്‍പൈന്‍ സസ്യങ്ങള്‍ക്ക് അനുയോജ്യമായ കാലാവസ്ഥയുള്ള കെയ്ണ്‍ഗോംസ് മലനിരകളിലാണ് ഇവ രണ്ടും സ്ഥിതി ചെയ്യുന്നത്.

ജെയിംസ് ഹൂട്ടന്‍ ഇന്‍സ്റ്റിട്ട്യൂട്ടിലെ ഗവേഷകരുടെ ഗവേഷണ പ്രവര്‍ത്തനങ്ങളാണ് പുതിയ ഇനം ഫംഗസ്സുകള്‍ കണ്ടെത്താന്‍ സഹായകരമായത്. 73 വോളണ്ടിയര്‍മാരുടെ സഹായവും ഇതിനായി ഉപയോഗപ്പെടുത്തി. ശേഖരിച്ച 200 ഓളം മണ്ണിന്റെ സാംപിളുകളില്‍ നിന്നും 2,748 ഇനം ഫംഗസുകളെ തിരിച്ചറിഞ്ഞു.

സ്‌ക്വാമാനിറ്റ (Squamanita) എന്ന വിഭാഗത്തില്‍പ്പെടുന്ന ഒരിനം ഫംഗസിനെയും മേഖലയില്‍ കണ്ടെത്തി. യു.കെയിലെ തന്നെ അപൂര്‍വവും പവിഴപ്പുറ്റുകള്‍ക്ക് സമാനമായ രൂപസാദൃശ്യമുള്ളതുമായ വയലറ്റ് കോറല്‍ ഫംഗസുകളുടെ (Violet Coral Fungus) സാന്നിധ്യവും മലനിരകളിലുണ്ട്. ആല്‍പൈനുകളുടെ ആവാസവ്യവസ്ഥയില്‍ ഇത്തരം ഫംഗസുകളും പ്രധാന പങ്ക് വഹിക്കുന്നുവെന്നാണ് വിദ്ഗധര്‍ പറയുന്നത്.

ബി സി എം കോളേജ് കെട്ടിടത്തിന് മുകളിൽ നിന്നും ചാടിയ വിദ്യാർത്ഥിനി മരിച്ചു. പന്തളം സ്വദേശി ദേവികയാണ് മരിച്ചത്. കോളേജിലെ മൂന്നാം വർഷ സോഷ്യോളജി വിദ്യാർത്ഥിനിയാണ് ദേവിക. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയായിരുന്നു മരണം.

തിങ്കളാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് ദേവിക കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്നും ചാടിയത്. മാനസികവിഷമം കൊണ്ടാണ് ചാടിയതെന്ന് ചികിത്സയിലിരിക്കെ പെൺകുട്ടി കോട്ടയം വെസ്റ്റ് പൊലീസിന് മൊഴി നൽകിയിരുന്നു. കുടുംബപ്രശ്നങ്ങളെ തുടർന്ന് ദേവിക ഡിപ്രഷനിലായിരുന്നുവെന്ന് കോളേജ് അധികൃതരും പറഞ്ഞിരുന്നു.

സ്വര്‍ണക്കടത്ത്‌ കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷ്‌ പ്രതിയായ സര്‍ക്കാരിനെതിരായ ഗൂഢാലോചനക്കേസില്‍ ഷാജ്‌ കിരണിന്റെ രഹസ്യമൊഴി രേഖപ്പെടുത്തി. പാലക്കാട്‌ ജുഡീഷ്യല്‍ ഫസ്‌റ്റ്‌ ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതി (മൂന്ന്‌) മുമ്പാകെയാണ്‌ ഷാജ്‌ കിരണ്‍ രഹസ്യമൊഴി നല്‍കിയത്‌. കേസില്‍ ഷാജ്‌ കിരണിന്റെ സുഹൃത്ത്‌ ഇബ്രാഹിം നേരത്തെ രഹസ്യമൊഴി നല്‍കിയിരുന്നു.

സി.പി.എം. നേതാവ്‌ സി.പി. പ്രമോദ്‌ പാലക്കാട്‌ ഡിവൈ.എസ്‌.പിക്ക്‌ നല്‍കിയ പരാതിയുടെ അടിസ്‌ഥാനത്തിലാണ്‌ ഷാജ്‌ കിരണിന്റെ രഹസ്യ മൊഴി രേഖപ്പെടുത്തിയത്‌. സ്വപ്‌ന നേരത്തെ നല്‍കിയ മൊഴികള്‍ക്ക്‌ വിരുദ്ധമായ പ്രസ്‌താവനകള്‍ നടത്തി കലാപത്തിന്‌ ശ്രമിക്കുന്നുവെന്നാണ്‌ സി.പി.പ്രമോദ്‌ നല്‍കിയ പരാതിയിലെ പ്രധാന ആരോപണം. കസബ പോലീസ്‌ രജിസ്‌റ്റര്‍ ചെയ്‌ത കേസ്‌ പിന്നീട്‌ സര്‍ക്കാറിനെതിരായ ഗൂഢാലോചന അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്‌ കൈമാറുകയായിരുന്നു.

സ്വപ്‌ന സുരേഷ്‌ ഹൈക്കോടതിയില്‍ നല്‍കിയ റിട്ട്‌ ഹര്‍ജി തെറ്റിധരിപ്പിക്കുന്നതാണെന്നും സ്വപ്‌നയുടെ കള്ളത്തരങ്ങള്‍ പൊളിക്കുന്ന കൂടുതല്‍ ഡിജിറ്റല്‍ തെളിവുകള്‍ പുറത്തുവിടുമെന്നും ഷാജ്‌ കിരണ്‍ മാധ്യമങ്ങളോട്‌ പറഞ്ഞു. എവിടെയാണ്‌ ഗൂഢാലോചന നടന്നതെന്ന്‌ വരുംദിവസങ്ങളില്‍ വ്യക്‌തമാകും. ഫോണ്‍ തെളിവുകളെല്ലാം കൈമാറിയിട്ടുണ്ടെന്നും ഷാജ്‌ പറഞ്ഞു. ഇന്നലെ മൂന്നു മണിയോടെയാണു രഹസ്യ മൊഴിയെടുപ്പ്‌ ആരംഭിച്ചത്‌. നടപടികള്‍ വൈകിട്ടു 5.50 വരെ നീണ്ടു.

സംസ്ഥാനത്ത്‌ കുരങ്ങുപനി (മങ്കിപോക്‌സ്‌) സംശയിച്ച്‌ ഒരാൾ നിരീക്ഷണത്തിലെന്ന്‌ ആരോഗ്യ മന്ത്രി വീണാ ജോർജ്‌. ഇയാളില്‍നിന്ന് സാമ്പിൾ സ്വീകരിച്ച് പൂനെ വൈറോളജി ഇൻസ്‌റ്റിറ്റ്യൂട്ടിലേക്ക്‌ അയച്ചിട്ടുണ്ട്‌. വൈകുന്നേരം ഫലം വന്നശേഷം പോസിറ്റീവ്‌ ആണെങ്കിൽ മറ്റ്‌ നടപടികൾ സ്വീകരിക്കും. യുഎഇയിൽ നിന്നെത്തിയ ആൾ ഏത്‌ ജില്ലക്കാരനെന്ന്‌ ഫലം വന്നശേഷം വ്യക്തമാക്കുമെന്നും മന്ത്രി പറഞ്ഞു.

പനിയും ശരീരത്തിലുണ്ടാകുന്ന പൊള്ളലുമാണ്‌ ലക്ഷണങ്ങൾ. ഇയാൾക്ക് കൂടുതൽ ആളുകളുമായി സമ്പർക്കമില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു. മങ്കിപോക്സ് സ്ഥിരീകരിച്ചിട്ടുള്ള രാജ്യമാണ് യുഎഇ. കുരങ്ങുപനി വ്യാപകമാകുമെന്നും കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നുമുള്ള കഴിഞ്ഞയാഴ്ച ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്‌.ഒ) മുന്നറിയിപ്പു നല്‍കിയിരുന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുമെന്നും പുറത്തുവന്നത്‌ മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നും സംഘടന വ്യക്‌തമാക്കി.

പശ്‌ചിമ-മധ്യ ആഫ്രിക്ക എന്നിവിടങ്ങളിലെ 11 രാജ്യങ്ങളില്‍ കുരുങ്ങുപനി പ്രാദേശിക രോഗമാണ്‌. എന്നാല്‍, യൂറോപ്യന്‍ രാജ്യങ്ങളിലേക്കും അമേരിക്കയിലേക്കും വൈറസ്‌ പടര്‍ന്നതാണ്‌ ആരോഗ്യ വിദഗ്‌ധരെ ആശങ്കയിലാക്കുന്നത്‌. ആഫ്രിക്കയ്‌ക്കു പുറത്ത്‌ ഇരുന്നൂറിലേറെ കേസുകള്‍ കണ്ടെത്തിയത്‌ രോഗവ്യാപനത്തിന്റെ തുടക്കം മാത്രമാണെന്ന്‌ ലോകാരോഗ്യസംഘടനയുടെ പകര്‍ച്ചവ്യാധി വിഭാഗം മേധാവി സില്‍വി ബ്രയാന്‍ഡ്‌ ചൂണ്ടിക്കാട്ടി. വരും ദിവസങ്ങളില്‍ കൂടുതല്‍ കേസുകള്‍ ഉണ്ടാകും. സ്വവര്‍ഗാനുരാഗികളായ പുരുഷന്മാരിലാണ്‌ കൂടുതല്‍ കേസുകളും കണ്ടെത്തിയതെന്നും ആരോഗ്യ ഏജന്‍സികള്‍ അറിയിച്ചു.

മേയ്‌ ആദ്യം യു.കെയിലാണ്‌ ആദ്യത്തെ കുരങ്ങുപനി കേസ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തത്‌. അതിനുശേഷം, രാജ്യത്ത്‌ വൈറസ്‌ അതിവേഗം പടര്‍ന്നു, ഇപ്പോള്‍ രോഗികളുടെ എണ്ണം 90 ആയി ഉയര്‍ന്നു. സ്‌പെയിനില്‍ ഇതുവരെ 98 കേസുകള്‍ സ്‌ഥിരീകരിച്ചു. പോര്‍ചുഗലില്‍ 74 പേര്‍ക്കാണ്‌ കുരങ്ങുപനി സ്‌ഥിരീകരിച്ചത്‌. 40 വയസില്‍ താഴെ പ്രായമുള്ള പുരുഷന്‍മാരാണ്‌ രോഗബാധിതര്‍.

പനി, പേശിവേദന, മുറിവുകള്‍, വിറയല്‍ എന്നിവയാണ്‌ മനുഷ്യരില്‍ കുരങ്ങുപനിയുടെ സാധാരണ ലക്ഷണങ്ങള്‍. മൂന്നു മുതല്‍ ആറ്‌ ശതമാനം വരെയാണു മരണനിരക്ക്‌ എന്നത്‌ ആശ്വാസകരമാണ്‌. രോഗബാധിതര്‍ മൂന്നോ നാലോ ആഴ്‌ചകള്‍ക്കുള്ളില്‍ത്തന്നെ സുഖം പ്രാപിക്കുന്നതും ശുഭസൂചകമാണ്‌. അതേസമയം, കുരങ്ങുപനിക്ക്‌ നിലവില്‍ പ്രത്യേക ചികിത്സയില്ലെന്നതാണ്‌ പ്രധാന വെല്ലുവിളി. വസൂരിയെ നേരിടാൻ ഉപയോഗിച്ചിരുന്ന വാക്സീനാണ് നിലവിൽ മങ്കിപോക്സിനും നൽകുന്നത്. ഇത് 85% ഫലപ്രദമാണ്.

കലാരംഗത്തെ വൈവിധ്യ പൂർണമായ അവതരണ മികവിലൂടെ യുകെയിലെ സാംസ്കാരിക സംഘടനകളിൽ പ്രമുഖസ്ഥാനം ലഭിച്ചിട്ടുള്ള
ടീം നീലാംബരി ഈ വർഷവും സംഗീതവിരുന്ന് സംഘടിപ്പിക്കുകയാണ്.
വർഷങ്ങളുടെ പ്രവർത്തന പാരമ്പര്യമാണ്
ടീം നീലാംബരിക്ക് ഈ രംഗത്തുള്ളത്
അതുല്യ പ്രതിഭകളായ മഹാരഥന്മാരെ ജനഹൃദയങ്ങളിൽ ഉറപ്പിക്കുവാൻ ,
അവരുടെ ഓർമ്മകളുടെ മണിച്ചെപ്പു തുറക്കുവാൻ ,
യുകെയിലെ കലാകാരന്മാരായ പ്രതിഭകളെ പ്രോത്സാഹിപ്പിക്കാൻ –
ടീം നീലാംബരി എന്നും കൂടെയുണ്ട്.

ഈ വർഷം 2022 ൽ ഒരു പുതിയ ലക്ഷ്യമാണ് ടീം നീലാംബരിയുടെ മനസ്സിലുള്ളത് –
മുളയിട്ടു വളർന്നുവരുന്ന കലാപ്രതിഭകൾക്ക് – യുവജനങ്ങൾക്ക് ജന മധ്യത്തിൽ അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള സുവർണ്ണാവസരം .

മലയാളത്തെ ഭാവനകൊണ്ട് സമ്പന്നമാക്കിയ പ്രിയ ഗാനരചയിതാക്കളെയും
ഭാവസാന്ദ്രമായ സ്വരമാധുര്യത്താൽ
അനുവാചക ഹൃദയങ്ങളിൽ ആനന്ദത്തിന്റെ പാലാഴി തീർത്ത സംഗീതപ്രതിഭകളെയും വീണ്ടും നെഞ്ചോട് ചേർക്കുവാൻ
2022 ഒക്ടോബർ 1 തീയതി
St Edward School hall poole- BH15 3HY ൽ
ഒരു പുതിയ
സംഗീതവിരുന്ന് സംഘടിപ്പിക്കുന്നു.

രാഗഭാവതാളവിസ്മയങ്ങളുടെ പടവുകളേറുന്ന കൗമാര – യുവപ്രതിഭകളെ നേരിൽക്കാണാനും അവരുടെ ഹൃദ്യമായ സ്വരരാഗമാധുരി ആസ്വദിക്കുവാനും പ്രോത്സാഹനവും പ്രതീക്ഷയും പകരുവാനും
പ്രിയ ജനങ്ങളെ കലാസ്നേഹികളെ ഹൃദയത്തോടു താലോലിക്കുവാനും നിങ്ങൾക്കൊരവസരം വന്നെത്തിയിരിക്കുന്നു.

അന്നത്തെ സുവർണ്ണ സായാഹ്നത്തിലെ സംഗീതസപര്യയിൽ പങ്കാളികളാകുവാൻ
ടീം നീലാംബരി
താങ്കളെയും കുടുംബത്തെയും ഹാർദ്ദമായി ക്ഷണിക്കുന്നു.
സ്വാഗതം ചെയ്യുന്നു
ടീം നീലാംബരിക്കുവേണ്ടി
_മനോജ് മാത്രാടൻ_
+44 7474 803080

ലയാള സിനിമാ സീരിയല്‍ രംഗത്ത് സുന്ദരവില്ലനായി തിളങ്ങിയ നടനാണ് കവി രാജ്. ഇപ്പോഴിതാ തനിക്ക് സിനിമാരംഗത്ത് നിന്ന് നേരിട്ട ദുരനുഭവങ്ങളെക്കുറിച്ച് പങ്കുവെച്ചിരിക്കുകയാണ് അദ്ദേഹം.   വ്ളോഗര്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് കവിരാജ് തന്റെ മനസ്സുതുറന്നത്.

കവിരാജിന്റെ വാക്കുകള്‍

ഒരു തമിഴ് സീരിയലില്‍ അഭിനയിച്ചതിന് ഇപ്പോഴും അഞ്ച് ലക്ഷം രൂപ തരാനുണ്ട്. രാവിലെ മുതല്‍ സാരിയൊക്കെ ഉടുത്ത് മൂത്രമൊഴിക്കാന്‍ പോലും പറ്റാത്ത അവസ്ഥയില്‍ അഭിനയിച്ചിട്ടും എനിക്ക് അവര്‍ കാശ് തന്നില്ല.

മറക്കാന്‍ കഴിയുന്നത് കൊണ്ടാണ് നമ്മളെല്ലാം സുഖമായി കഴിയുന്നതെന്നും താരം പറഞ്ഞു. ഏതൊരു കഥാപാത്രം ചെയ്യുമ്പോഴും അതിന്റെ നൂറ് ശതമാനം നല്‍കണം എന്നത് എനിക്ക് നിര്‍ബന്ധമാണ്. ആ സ്ത്രീ രൂപത്തിന് ശരിയ്ക്കുള്ള ഷേപ്പ് കിട്ടാന്‍ പലതും വച്ചു കെട്ടിയാണ് അഭിനയിക്കുന്നത്.

നാല് മണിക്കൂര്‍ നീണ്ട മേക്കപ്പ് ഉണ്ടാവും. ഞാന്‍ ഡയബെറ്റിക്ക് ആയത് കാരണം ഇടയ്ക്കിടെ വെള്ളം കുടിക്കണം. ആദ്യത്തെ ദിവസം വെള്ളം കുടിച്ച് മൂത്രമൊഴിക്കാന്‍ കഴിയാതെ സാരിയില്‍ തന്നെ ഒഴിച്ച് പോയിട്ടുണ്ട്. അവസാനം ഞാന്‍ വെള്ളം കുടി നിര്‍ത്തി, മൂത്രം ഒഴിക്കാതെ നിന്നു.മേക്കപ്പ് ചെയ്യുന്നത് മാത്രമല്ല അഴിക്കുന്നതും പ്രയാസമുള്ള കാര്യമാണ്.

ഒരു വര്‍ഷത്തോളം കഷ്ടപ്പെട്ട് ആ വേഷം ചെയ്തിട്ടും അതിന്റെ പ്രതിഫലം കിട്ടിയില്ല എന്ന് പറയുമ്പോള്‍ അത് വേദനയുള്ള കാര്യമാണ്. എന്റെ കാഷ് കൊണ്ട് അവര്‍ രക്ഷപ്പെട്ടോട്ടെ എന്നും താരം പറഞ്ഞു.

RECENT POSTS
Copyright © . All rights reserved