Latest News

നഗ്നദൃശ്യങ്ങൾ പുറത്തു വിടുമെന്നു ഭീഷണിപ്പെടുത്തി പണം തട്ടിയതിനെതിരെ പരാതി നൽകിയ യുവതിയുടെ മുഖത്ത് ആസിഡൊഴിച്ചു കൊലപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തിയ കേസിലെ പ്രതിക്കായി അന്വേഷണം ശക്തമാക്കി പനങ്ങാട് പൊലീസ്. തൃപ്പൂണിത്തുറ കരിങ്ങാച്ചിറയിലെ ശിൽപി ഗാർഡനിൽ താമസിച്ചിരുന്ന നിലമ്പൂർ സ്വദേശി കെ.വി. വിപിനെയാണ് പൊലീസ് തിരയുന്നത്.

ഇയാൾക്കെതിരെ പത്തനംതിട്ട സ്വദേശിനിയായ യുവതിയാണ് മേയ് എട്ടിനു ഫോർട്ടു കൊച്ചി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ഇവിടെ എഫ്ഐആർ റജിസ്റ്റർ ചെയ്ത് പ്രാഥമിക അന്വേഷണം നടത്തുകയും തുടരന്വേഷണത്തിനായി കുറ്റകൃത്യം നടന്ന സ്റ്റേഷൻ പരിധിയായ പനങ്ങാട് പൊലീസിനു കേസ് കൈമാറുകയുമായിരുന്നു.

യുവതിയുടെ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും പ്രതിയെ ഇതുവരെ അറസ്റ്റു ചെയ്യാനായില്ലെന്ന് പൊലീസ് പറയുന്നു. ഇയാൾ കോട്ടയത്തുണ്ടെന്നു വിവരം ലഭിച്ചതിനെ തുടർന്ന് അവിടെയെത്തി പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. വരും ദിവസങ്ങളിൽ അന്വേഷണം ശക്തമാക്കാനാണ് തീരുമാനമെന്ന് പനങ്ങാട് സിഐ പറഞ്ഞു. അതേസമയം, പ്രതി മൊബൈൽ ഫോൺ ഉപയോഗിക്കാതെ ബോട്ടിം പോലെയുള്ള ആപ്പുകൾ ഉപയോഗിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്

കഴിഞ്ഞ ഫെബ്രുവരിയിൽ ഒരു ഡേറ്റിങ് ആപ്് വഴിയാണ് വിവാഹബന്ധം വേർപെടുത്തിയ യുവതി വിപിനെ പരിചയപ്പെടുന്നത്. തുടർന്നു സിനിമയിൽ ചിലരെ പരിയപ്പെടുത്തി നൽകാമെന്നു വാഗ്ദാനം നൽകി കൊച്ചിയിലെ മുറിയിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചെന്ന് യുവതി പറയുന്നു. ശേഷം യുവതിയെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുകയും പണം ആവശ്യപ്പെടുകയും ചെയ്തു.

ദൃശ്യങ്ങൾ പുറത്തു വിടാതിരിക്കാൻ വീണ്ടും കൊച്ചിയിൽ എത്താൻ‍ ആവശ്യപ്പെട്ടതിനെ തുടർന്ന് വൈറ്റില മെട്രോ സ്റ്റേഷനു സമീപം വന്ന യുവതിയെ അവിടെനിന്നു കാറിൽ കയറ്റിക്കൊണ്ടു ഹോട്ടൽ മുറിയിൽ പോയി ഭീഷണിപ്പെടുത്തി ശാരീരികമായി ദുരുപയോഗം ചെയ്തു. ‘ഇത്രയും പ്രായമായ നിനക്ക് ഇനി എന്തു നഷ്ടപ്പെടാനാണ്, പുറത്തു പറഞ്ഞാൽ നിനക്കു തന്നെയാണ് നഷ്ടം’ എന്നു പറഞ്ഞായിരുന്നു ആക്രമണം. ഇതിനിടെ യുവതിയുടെ കൊലുസ് കൈവശപ്പെടുത്തുകയും ചെയ്തു. വിഡിയോ ദൃശ്യങ്ങൾ ഡിലീറ്റു ചെയ്യുകയാണെന്നു പറഞ്ഞെങ്കിലും ചെയ്തില്ല. ആവശ്യം കഴിഞ്ഞു കാറിൽ കയറ്റി റോഡിൽ ഇറക്കി വിട്ടു.

വീണ്ടും ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തി പണം തട്ടുന്നതു പതിവാക്കി. ജോലി ചെയ്യുന്ന സ്ഥലത്തും താമസിക്കുന്ന ഇടങ്ങളിലുമെല്ലാം എത്തി പണം തട്ടുകയായിരുന്നു പതിവ്. ഇതോടെ പരാതി നൽകാൻ തീരുമാനിച്ചു. തുടർന്ന് വക്കീലിനെ ഉപയോഗിച്ച് ഇയാളെ ബന്ധപ്പെട്ട് പരാതി നൽകുകയാണെന്ന് അറിയിച്ചു. എന്നാൽ, പ്രശ്നം പറഞ്ഞു തീർക്കാമെന്നും കൊലുസിന്റെ പണം നൽകാമെന്നും പറഞ്ഞ് കൊച്ചിയിലെത്തി രണ്ടു പേരുടെയും അഭിഭാഷകരുടെയും സാന്നിധ്യത്തിൽ പ്രശ്നം തീർത്ത് കരാറുണ്ടാക്കി. എന്നാൽ കരാറിന്റെ കോപ്പി നൽകാതെ ഇയാൾ കടന്നു കളഞ്ഞു. ഇതിനിടെ വീണ്ടും ഇന്റർനെറ്റ് കോളിലൂടെ ഭീഷണിപ്പെടുത്തി

ഇന്ത്യയിൽനിന്നുള്ളതല്ലാത്ത നമ്പരിൽനിന്നു ഫോണിൽ വിളിച്ചായിരുന്നു ഭീഷണി. വിപിന് ക്വട്ടേഷൻ സംഘവുമായി ബന്ധമുണ്ടെന്നും ഒരു അപകടം എന്നപോലെ കൊന്നു കളയുമെന്നും പറഞ്ഞു ഭീഷണിപ്പെടുത്തി. മുഖത്ത് ആസിഡൊഴിച്ചു കൊല്ലുമെന്നും പറഞ്ഞു. ഇതോടെയാണ് പരാതി നൽകുന്നത്. പൊലീസ് ശരീര പരിശോധന നടത്തുകയും മൊഴി രേഖപ്പെടുത്തുകയുമെല്ലാം ചെയ്തെങ്കിലും പ്രതിയെ പിടികൂടുന്നത് ഉൾപ്പെടെയുള്ള നടപടികൾ ഉണ്ടായിട്ടില്ലെന്നാണ് പരാതിക്കാരി പറയുന്നത്.

അതേസമയം, ഇത്തരത്തിലുള്ള പീഡനക്കേസ് പരാതികൾ ലഭിക്കുന്നതു വർധിച്ചിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. പ്രതിമാസം കൊച്ചി സിറ്റി പരിധിയിൽ മാത്രം പത്തു കേസെങ്കിലും റിപ്പോർട്ടു ചെയ്യുന്നുണ്ടെന്നാണ് സിറ്റി പൊലീസ് കമ്മിഷണറുടെ വെളിപ്പെടുത്തൽ. സമാനമായ കേസുകളിൽ അടിയന്തര തുടർനടപടിയുണ്ടാകണമെന്നാണ് നിർദേശം.

എന്നാൽ കോവിഡിന്റെ പശ്ചാത്തലത്തിൽ കേസന്വേഷണത്തിനു പൊലീസ് കടുത്ത വെല്ലുവിളിയാണു നേരിടുന്നത്. മറൈൻഡ്രൈവിൽ യുവതിയെ ശാരീരികമായി പീഡിപ്പിച്ച കേസിൽ അന്വേഷണം രണ്ടു മാസം വരെ വൈകിപ്പിച്ച സംഭവത്തിൽ കടുത്ത നാണക്കേടാണ് കൊച്ചി പൊലീസിനുണ്ടായത്. ഇതോടെയാണ് ലൈംഗിക പീഡനക്കേസുകളിൽ അന്വേഷണം ശക്തമാക്കണമെന്നു എസ്എച്ച്ഒമാർക്കു പൊലീസ് നിർദേശം നൽകിയത്. കഴിഞ്ഞ ദിവസം എറണാകുളം സെൻട്രൽ സ്റ്റേഷനിൽ ലഭിച്ച സമാന പരാതിയിൽ അടിയന്തര നടപടി സ്വീകരിച്ച് പ്രതിയെ പിടികൂടിയതു വാർത്തയായിരുന്നു.

വാക്സിന്‍ ക്ഷാമം പല രാജ്യങ്ങളിലും രൂക്ഷമാകുന്നു, അപകടകാരിയായ ഡെല്‍റ്റ വൈറസിന്റെ വ്യാപനം, പ്രതിസന്ധികള്‍ക്കിടയില്‍ ആഗോളതലത്തില്‍ കോവിഡ് മരണനിരക്ക് 40 ലക്ഷം പിന്നിട്ടു. അന്താരാഷ്ട്ര മാധ്യമമായ റോയിട്ടേഴ്സിന്റെ കണക്കുകള്‍ പ്രകാരമാണിത്.

ആദ്യ 20 ലക്ഷം മരണം സംഭവിക്കാന്‍ ഒരു വര്‍ഷത്തിലധികം സമയം എടുത്തിരുന്നു. എന്നാല്‍ കേവലം 166 ദിവസം കൊണ്ട് 20 ലക്ഷം ജീവനുകള്‍ കൂടി മഹാമാരി കവര്‍ന്നെടുത്തു. അമേിരിക്ക, ബ്രസീല്‍, ഇന്ത്യ, റഷ്യ, മെക്സിക്കൊ എന്നീ രാജ്യങ്ങളിലായാണ് 50 ശതമാനം മരണവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ മരണനിരക്ക് പെറു, ഹംഗറി, ബോസ്നിയ, ചെക്ക് റിപ്പബ്ലിക്ക് എന്നീ രാജ്യങ്ങളിലാണ് കൂടുതല്‍.

ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലാണ് കോവിഡ് അതിതീവ്രമായി തുടര്‍ന്നത്. ലോകത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന 100 കേസുകളില്‍ 43 എണ്ണവും ലാറ്റിന്‍ അമേരിക്കയിലായിരുന്നു. നിലവില്‍ മരണങ്ങല്‍ കൂടുതല്‍ രേഖപ്പെടുത്തുന്നതും പ്രസ്തുത മേഖലയില്‍ തന്നെ. ബൊളീവിയ, ചിലി, ഉറുഗ്വായ് തുടങ്ങിയ രാജ്യങ്ങളില്‍ 25-40 വയസിനിടയിലുള്ളവരെ കോവിഡ് രൂക്ഷമായി ബാധിച്ചിരിക്കുകയാണ്.

പല രാജ്യങ്ങളിലും മരണനിരക്ക് ക്രമാധീതമായി ഉയര്‍ന്നതോടെ ശവസംസ്കാരത്തിനുള്ള സൗകര്യങ്ങളും മതിയാകാത്ത അവസ്ഥയുണ്ട്. ഇന്ത്യയിലും ബ്രസീലിലുമാണ് കൂടുതല്‍ പ്രതിസന്ധി. ലോകത്ത് സംഭവിക്കുന്ന മൂന്നില്‍ ഒന്ന് മരണവും ഇന്ത്യയിലാണെന്നാണ് റോയിട്ടേഴ്സിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.

കോവിഡ് മരണങ്ങള്‍ സുതാര്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ല എന്ന് നിരവധി ആരോഗ്യ വിദഗ്ധന്മാര്‍ പറയുന്നു. ഇന്ത്യയിലെ ബീഹാറില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത ആയിരത്തിലധികം മരണങ്ങള്‍ പുതുതായി പട്ടികയില്‍ ചേര്‍ത്തു. ജനസംഖ്യക്ക് അനുസരിച്ച് വിതരണം ചെയ്യാനുള്ള വാക്സിന്‍ ഇല്ല എന്നതും പല രാജ്യങ്ങളിലേയും സ്ഥിതി കൂടുതല്‍ വഷളാക്കുകയാണ്.

രണ്ടാം സംവിധാന സംരംഭം തുടങ്ങാന്‍ ഒരുങ്ങി നടന്‍ പൃഥ്വിരാജ്. മോഹന്‍ലാല്‍ നായകനാകുന്ന ചിത്രത്തിനു പേര്‍ ‘ബ്രോ-ഡാഡി.’ നിര്‍മ്മാണം ആന്റണി പെരുമ്പാവൂര്‍. പൃഥ്വിയും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തിന്റെ തിരക്കഥ ശ്രീജിത്ത്‌ ബിബിന്‍.

‘എന്റെ അടുത്ത സംവിധാന സംരംഭമായ ‘ബ്രോ-ഡാഡി’യേയും മുന്നില്‍ നിന്ന് നയിക്കുന്നത് ലാലേട്ടന്‍ തന്നെയാണ്. ഒപ്പം ഞാന്‍ ഉള്‍പ്പടെയുള്ള അഭിനേതാക്കളുടെ നിരയുമുണ്ട്. ഇതൊരു ഫണ്‍-ഫാമിലി ഡ്രാമയാണ്. ഈ തിരക്കഥ നിങ്ങളെ ഏവരെയും പുഞ്ചിരിപ്പിക്കുന്ന, കുടുകുടെ ചിരിപ്പിക്കുന്ന, വീണ്ടും വീണ്ടും കാണാന്‍ തോന്നിപ്പിക്കുന്ന ഒരു ചലച്ചിത്രമാകും എന്ന് ഞങ്ങള്‍ പ്രത്യാശിക്കുന്നു. നല്ല സന്തോഷം തരുന്ന ഒരു ചിത്രം നമുക്ക് കിട്ടേണ്ടത് ഈ സമയത്ത് അത്യാവശ്യവുമാണ്. ഉടന്‍ ചിത്രീകരണം ആരംഭിക്കുന്നു. ഉടന്‍ എന്ന് പറഞ്ഞാല്‍ ഉടനടി,’ പൃഥ്വിരാജ് കുറിച്ചു.

ലൈ​വ് വീ​ഡി​യോ സ്ട്രീ​മിം​ഗി​നി​ടെ സ്ത്രീ​ക​ളോ​ട് അ​ശ്ലീ​ലം പ​റ​ഞ്ഞ പ്ര​മു​ഖ ത​മി​ഴ് യൂ ​ട്യൂ​ബ​ർ പ​ബ്ജി മ​ദ​ൻ (മ​ദ​ൻ കു​മാ​ർ) അ​റ​സ്റ്റി​ൽ. ധ​ർ​മ​പു​രി​യി​ൽ​നി​ന്നു​മാ​ണ് ഇ​യാ​ളെ സൈ​ബ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ധ​ർ​മ​പു​രി​യി​ൽ ഒ​രു​സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ലാ​ണ് ഇ​യാ​ൾ ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന​ത്.

ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച മു​ത​ൽ മ​ദ​ൻ ഒ​ളി​വി​ലാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം മ​ദ​ന്‍റെ ഭാ​ര്യ കൃ​തി​ക​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. മ​ദ​ന്‍റെ യൂ ​ട്യൂ​ബ് ചാ​ന​ൽ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഭാ​ര്യ കൃ​തി​ക​യാ​ണ്. ഇ​വ​ർ​ക്കെ​തി​രെ​യും കേ​സെ​ടു​ത്തി​രു​ന്നു.

മ​ദ​ന്‍റെ വീ​ട്ടി​ൽ​നി​ന്ന് മൊ​ബൈ​ൽ ഫോ​ണു​ക​ളും ലാ​പ്ടോ​പ്പും പോ​ലീ​സ് നേ​ര​ത്തെ പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. മ​ദ​നെ​തി​രെ 157 സ്ത്രീ​ക​ളാ​ണ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. ‘മ​ദ​ൻ’, ‘ടോ​ക്സി​ക് മ​ദ​ൻ 18+’ എ​ന്നി​വ ഉ​ൾ​പ്പെ​ടെ മ​ദ​ന് നി​ര​വ​ധി യൂ ​ട്യൂ​ബ് ചാ​ന​ലു​ക​ളു​ണ്ട്

2015 തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് എം​പി അ​ഭി​ഷേ​ക് ബാ​ന​ർ​ജി​യു​ടെ മു​ഖ​ത്ത​ടി​ച്ച​യാ​ൾ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ. ബി​ജെ​പി പ്ര​വ​ർ​ത്ത​ക​നാ​യ ദേ​ബാ​ശി​ഷ് ആ​ചാ​ര്യ ആ​ണ് മ​രി​ച്ച​ത്. മ​മ​ത ബാ​ന​ർ​ജി​യു​ടെ മ​രു​മ​ക​നാ​ണ് അ​ഭി​ഷേ​ക് ബാ​ന​ർ​ജി.

വ്യാ​ഴാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് ആ​ചാ​ര്യ മ​രി​ക്കു​ന്ന​ത്. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ നാ​ലോ​ടെ ഒ​രു സം​ഘം അ​ജ്ഞാ​ത​ർ ദേ​ബാ​ശി​ഷി​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ശേ​ഷം ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. ദേ​ബാ​ശി​ഷി​ന്‍റെ മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നും രാ​ഷ്ട്രീ​യ കൊ​ല​പാ​ത​ക​ണോ എ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യും കു​ടും​ബാം​ഗ​ങ്ങ​ൾ ആ​രോ​പി​ച്ചു.

2015ൽ ​സ്റ്റേ​ജി​ൽ ക​യ​റി അ​ഭി​ഷേ​കി​ന്‍റെ പ​ര​സ്യ​മാ​യി മു​ഖ​ത്ത​ടി​ക്കു​ക​യാ​യി​രു​ന്നു. തൊ​ട്ടു​പി​ന്നാ​ലെ ടി​എം​സി അ​നു​യാ​യി​ക​ള്‍ ക്രൂ​ര​മാ​യി ആ​ക്ര​മി​ക്കു​ക​യും ഗു​രു​ത​ര​മാ​യ അ​വ​സ്ഥ​യി​ല്‍ ഉ​പേ​ക്ഷി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷം ആ​ചാ​ര്യ ബി​ജെ​പി അം​ഗ​ത്വം സ്വീ​ക​രി​ച്ചി​രു​ന്നു. ദേ​വാ​ശി​ഷ് ആ​ചാ​ര്യ​യു​ടെ മ​ര​ണ​ത്തി​ലേ​ക്ക് ന​യി​ച്ച സാ​ഹ​ച​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് ബി​ജെ​പി നേ​താ​ക്ക​ളും ആ​വ​ശ്യ​പ്പെ​ട്ടു.

സൗബിൻ ഷാഹിർ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ‘പറവ’. ഈ ചിത്രത്തിലേക്ക് താൻ കയറിപറ്റുകയായിരുന്നു എന്ന് നടൻ ഷൈൻ ടോം ചാക്കോ. ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിലാണ് ഷൈൻ പ്രതികരിച്ചത്.

തിരുവനന്തപുരത്ത് തൻറെ ഒരു ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുമ്പോഴാണ് സൗബിന്‍ പടം അനൗണ്‍സ് ചെയ്തത്. ഉടൻ തന്നെ സൗബിനെ വിളിച്ച് പടത്തിന്റെ കാര്യങ്ങളും എവിടെയാണ് സ്റ്റേ എന്നൊക്കെ ചോദിച്ചു. ഫോര്‍ട്ട് കൊച്ചിയിൽ ആണെന്ന് സൗബിന്‍ പറഞ്ഞു.

തൻറെ സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞ് നേരെ സൗബിന്റെ അടുത്തേക്ക് പോയി. സൗബിനെ കണ്ടപ്പോള്‍ “എനിക്ക് ഡെയ്റ്റ്‌ ഉണ്ട്, പടം തുടങ്ങുവല്ലേ” എന്ന്‌ ചോദിച്ചു. “അതിന് നിന്നെ ആര് വിളിച്ചു?” എന്നാണ് സൗബിന്‍ പറഞ്ഞതെന്ന് ഷൈന്‍ പറയുന്നു.

സിനിമാ മേഖലയില്‍ തനിക്ക് നേരത്തേ അറിയാവുന്ന സുഹൃത്താണ് സൗബിൻ എന്ന് ഷൈൻ പറയുന്നു. സൗബിനൊക്കെ പടം ചെയ്യുമ്പോള്‍ വിളിച്ചില്ലെങ്കിലും നമ്മള്‍ കേറി പറ്റുകയാണ് വേണ്ടതെന്നും ഷൈൻ പറയുന്നു. സൗബിനോടല്ലാതെ മറ്റാരോടും താന്‍ അങ്ങനെ ചെയ്തിട്ടില്ലെന്നും താരം വ്യക്തമാക്കി.

ഹ​​​മാ​​​സി​​​ന്‍റെ ബ​​​ലൂ​​​ൺ ബോം​​​ബി​​​നു മ​​​റു​​​പ​​​ടി​​​യാ​​​യി ഗാ​​​സ​​​യി​​​ൽ ഇ​​​സ്ര​​​യേ​​​ലി​​​ന്‍റെ വ്യോ​​​മാ​​​ക്ര​​​മ​​​ണം. കി​​​ഴ​​​ക്ക​​​ൻ ജ​​​റൂസ​​​ലെ​​​മി​​​ലെ പ​​​ല​​​സ്തീ​​​ൻ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ ഇ​​​സ്ര​​​യേ​​​ലി​​​ൽ​​​നി​​​ന്നു​​​ള്ള തീ​​​വ്ര​​​ദേ​​​ശീ​​​യ​​​വാ​​​ദി​​​ക​​​ൾ മാ​​​ർ​​​ച്ച് പ്ര​​​ഖ്യാ​​​പി​​​ച്ച​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് ഹ​​​മാ​​​സ് ബ​​​ലൂ​​​ൺ ബോം​​​ബു​​​ക​​​ൾ പ്ര​​​യോ​​​ഗി​​​ച്ച​​​ത്. ഗാ​​​സ​​​യി​​​ൽ നി​​​ന്ന് തെ​​​ക്ക​​​ൻ ഇ​​​സ്ര​​​യേ​​​ൽ ല​​​ക്ഷ്യ​​​മാ​​​ക്കി​​​യു​​​ള്ള ബ​​​ലൂ​​​ണ്‍ ബോം​​​ബു​​​ക​​​ൾ​​​ക്കു മ​​​റു​​​പ​​​ടി​​​യാ​​​യി ഇ​​​സ്ര​​​യേ​​​ൽ വ്യോ​​​മാ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു.

തെ​​​ക്ക​​​ൻ ഗാ​​​സ​​​യി​​​ലെ ഖാ​​​ൻ യൂ​​​ന​​​സ് മേ​​​ഖ​​​ല​​​യി​​​ൽ ബു​​​ധ​​​നാ​​​ഴ്ച പു​​​ല​​​ർ​​​ച്ചെ​​​യാ​​​ണ് അ​​​ക്ര​​​മ​​​ണ​​​മു​​​ണ്ടാ​​​യ​​​ത്. ഹ​​​മാ​​​സ് കേ​​​ന്ദ്ര​​​ങ്ങ​​​ളെ ല​​​ക്ഷ്യംവ​​​ച്ചാ​​​യി​​​രു​​​ന്നു വ്യോ​​​മാ​​​ക്ര​​​മ​​​ണ​​​മെ​​​ന്ന് ഇ​​​സ്ര​​​യേ​​​ൽ സേ​​​ന അ​​​റി​​​യി​​​ച്ചു. ഏ​​​തു പ്ര​​​തി​​​സ​​​ന്ധി​​​യും നേ​​​രി​​​ടാ​​​ൻ സൈ​​​ന്യം സ​​​ജ്ജ​​​മാ​​​ണെ​​​ന്നും ഇ​​​സ്ര​​​യേ​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി.

ഗാ​​​സ​​​യി​​​ൽ നി​​​ന്നു​​​വ​​​ന്ന ബ​​​ലൂ​​​ണു​​​ക​​​ൾ തെ​​​ക്ക​​​ൻ ഇ​​​സ്ര​​​യേ​​​ലി​​​ലെ ഇ​​​രു​​​പ​​​തോ​​​ളം ഇ​​​ട​​​ത്ത് തീ​​​പിടി​​​ത്ത​​​ത്തി​​​ന് കാ​​​ര​​​ണ​​​മാ​​​യി​​​ട്ടു​​​ണ്ടെ​​​ന്നാ​​​ണ് റി​​​പ്പോ​​​ർ​​​ട്ട്. ഇ​​​തി​​​നു​​​ പി​​​ന്നാ​​​ലെ​​​യാ​​​ണ് ഇ​​​സ്ര​​​യേ​​​ലി​​​ന്‍റെ തി​​​രി​​​ച്ച​​​ടി. പ​​​തി​​​നൊ​​​ന്നു​​​ ദി​​​വ​​​സം നീ​​​ണ്ട ആ​​​ക്ര​​​മ​​​ണം അ​​​വ​​​സാ​​​നി​​​പ്പി​​​ച്ച് ക​​​ഴി​​​ഞ്ഞ 21 നാ​​​ണ് മേ​​​ഖ​​​ല​​​യി​​​ൽ വെ​​​ടി​​​നി​​​ർ​​​ത്ത​​​ൽ പ്രാ​​​ബ​​​ല്യ​​​ത്തി​​​ൽ വ​​​ന്ന​​​ത്. ഇ​​​തി​​​നു​​​ ശേ​​​ഷ​​​മാ​​​ണ് ഇ​​​പ്പോ​​​ഴ​​​ത്തെ സം​​​ഭ​​​വ​​​ വി​​​കാ​​​സ​​​ങ്ങ​​​ൾ.

ഇ​​​സ്ര​​​യേ​​​ലി​​​ൽ 12 വ​​​ർ​​​ഷ​​​ത്തെ നെ​​​ത​​​ന്യാ​​​ഹു ഭ​​​ര​​​ണ​​​ത്തി​​​ന് ശേ​​​ഷം പു​​​തി​​​യ സ​​​ഖ്യ സ​​​ർ​​​ക്കാ​​​ർ അ​​​ധി​​​കാ​​​രം ഏ​​​റ്റെ​​​ടു​​​ത്ത​​​തി​​​നു പി​​​ന്നാ​​​ലെ ഗാ​​​സ​​​യ്ക്കുനേ​​​രെ​​​യു​​​ള്ള ആ​​​ദ്യ ആ​​​ക്ര​​​മ​​​ണ​​​മാ​​​ണി​​​ത്. ബ​​​ലൂൺ ബോം​​​ബിം​​​ഗി​​​ലും ഇ​​​സ്ര​​​യേ​​​ലി​​​ന്‍റെ വ്യോ​​​മാ​​​ക്ര​​​മ​​​ണ​​​ത്തി​​​ലും ഇ​​​രു​​​പ​​​ക്ഷ​​​ത്തും ആ​​​ള​​​പാ​​​യ​​​മി​​​ല്ല. ബു​​​ധ​​​നാ​​​ഴ്ച പു​​​ല​​​ർ​​​ച്ച​​​യോ​​​ടെ മേ​​​ഖ​​​ല​​​യി​​​ൽ സം​​​ഘ​​​ർ​​​ഷ​​​ത്തി​​​ന് അ​​​യ​​​വു​​​ണ്ടാ​​​വു​​​ക​​​യും ചെ​​​യ്തതായാണ് റിപ്പോർട്ടുകൾ.

പ്രണയം നിരസിച്ചതിന്റെ പേരില്‍ കഴിഞ്ഞ ദിവസമാണ് യുവാവ് വീട്ടില്‍അതിക്രമിച്ചുകയറി യുവതിയെ കുത്തിക്കൊലപ്പെടുത്തിയത്. വിനീഷ് എന്ന 21കാരനാണ് 21കാരിയായ ദൃശ്യയെ വീട്ടില്‍ കയറി ദാരുണമായി കൊലപ്പെടുത്തിയത്. തടയാന്‍ ശ്രമിച്ച അനുജത്തി ദേവശ്രീക്കും കുത്തേറ്റിരുന്നു. ജീവിതമാര്‍ഗമായ കട കത്തിയമര്‍ന്നതിന്റെ നടുക്കംമാറാതെ നില്‍ക്കവെയാണ് മൂത്തമകളുടെ അതിദാരുണ വിയോഗവും. ഇതോടെ കുടുംബത്തെ സാരമായി തളര്‍ത്തി.

കൊല്ലപ്പെട്ട ദൃശ്യയുടെ വീടിനു സമീപത്തുതന്നെയാണ് അച്ഛന്‍ ബാലചന്ദ്രന്റെ തറവാടും സഹോദരങ്ങളുടെ വീടുകളും. പെരിന്തല്‍മണ്ണയിലെ കത്തിയ കടയിലേക്കു രാവിലെ നേരത്തെ ബാലചന്ദ്രനും അനുജനും പോയി. അമ്മ ദീപയും ദൃശ്യയും അനുജത്തി ദേവശ്രീയുമാണ് വീട്ടിലുണ്ടായിരുന്നത്. എട്ടുമണിയോടെ ദൃശ്യയുടെ കരച്ചില്‍ കേട്ടു മുകളിലെ നിലയിലുണ്ടായിരുന്ന ദേവശ്രീ ഓടിയെത്തുകയായിരുന്നു. ചേച്ചിയെ കുത്തുന്നതുകണ്ടു ദേവശ്രീ നിലവിളിച്ചു. ഇതുകേട്ട് അമ്മയും ഓടിയെത്തി തടയാന്‍ ശ്രമിച്ചു. ഇതോടെ പ്രതി വിനീഷ് ഓടിരക്ഷപ്പെടുകയായിരുന്നു. ഇതിനിടെ ദേവശ്രീക്ക് നെഞ്ചില്‍ കുത്തേറ്റിരുന്നു.

അടുത്ത വീട്ടില്‍നിന്നു ബാലചന്ദ്രന്റെ ജ്യേഷ്ഠന്‍ മധുസൂദനന്‍ എത്തിയപ്പോഴേക്കും വിനീഷ് രക്ഷപ്പെട്ടു. തന്റെ നെഞ്ചത്തുകുത്തിയെന്നും ചേച്ചി കുത്തേറ്റു ഹാളില്‍ കിടക്കുന്നതായും ദേവശ്രീ പറഞ്ഞു. കുത്തേറ്റു ചോരയില്‍ കുളിച്ച ദൃശ്യ അമ്മ ദീപയുടെ മടിയില്‍ക്കിടക്കുന്നതാണ് അകത്തേക്കുചെന്നപ്പോള്‍ കണ്ടത്. ഉടന്‍ കാറില്‍ ഇരുവരെയും പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയിലെത്തിച്ചു. യാത്രമധ്യേയാണു വിനീഷാണു കുത്തിയതെന്നു ദേവശ്രീ വെളിപ്പെടുത്തിയത്. ഇതോടെ വിനീഷ് പ്രദേശത്തുണ്ടാകുമെന്ന കണക്കുകൂട്ടലില്‍ നാട്ടുകാര്‍ തിരച്ചില്‍ ആരംഭിച്ചു. പാലത്തോളിലെ ഓട്ടോയില്‍ രക്ഷപ്പെട്ട വിവരം അറിഞ്ഞതും ഡ്രൈവര്‍ക്കു വിവരം നല്‍കി പ്രതിയെ പോലീസ് സ്റ്റേഷനിലെത്തിക്കാനും സാധിച്ചു.

തെളിവെടുപ്പിനായി പ്രതിയെ കൊണ്ടുവരുമെന്ന് അറിഞ്ഞി ദൃശ്യയുടെ വീടിന് സമീപം നാട്ടുകാർ തടിച്ചുകൂടിയിരുന്നു. പ്രതിഷേധമുണ്ടാകുമെന്ന ആശങ്കയിൽ നാട്ടുകാരെ മാറ്റിയതിന് ശേഷമാണ് വിനീഷിനെ എത്തിച്ചത്. കൊലപാതകത്തിന് ശേഷം രക്ഷപ്പെടുമ്പോൾ ഒരു ചെരുപ്പ് വീട്ടിൽ ഉപേക്ഷിച്ചിരുന്നതായി വിനീഷ് ഇന്നലെ പോലീസിനോട് പറഞ്ഞിരുന്നു. ഇത് പോലീസ് കണ്ടെത്തി. കൊലപാതകം നടത്തിയ രീതിയും വീട്ടിലേക്ക് കയറിയതുമെല്ലാം വിനീഷ് പോലീസിനോട് വിശദീകരിച്ചു.

ദൃശ്യയുടെ വീടിന് സമീപത്തെ ആൾതാമസമില്ലാത്ത വീട്ടിൽ ഒരു മണിക്കൂറോളം ഒളിച്ചിരുന്നതിന് ശേഷമാണ് വിനീഷ് അടുക്കള ഭാഗത്തുകൂടെ ദൃശ്യയുടെ വീട്ടിലേക്ക് കയറിയതെന്ന് പോലീസിനോട് പറഞ്ഞു. അടുക്കളയിൽ നിന്ന് കത്തിയും കൈക്കലാക്കി. പിന്നീട് വീടിന്റെ മുകൾ നിലയിലേക്ക് പോയി. അവിടേക്ക് ദൃശ്യ വരുന്നത് കാത്തിരുന്നു. എന്നാൽ താഴെയായിരുന്നു ദൃശ്യ ഉണ്ടായിരുന്നത്. ഇതറിഞ്ഞ് ആളില്ലാത്ത സമയം നോക്കി താഴേക്കിറങ്ങി. കുറേനേരം ദൃശ്യയെ നോക്കിനിന്നതിന് ശേഷം ആക്രമിക്കാനായി തയ്യാറെടുക്കുമ്പോഴായിരുന്നു ദൃശ്യയുടെ സഹോദരി ദേവശ്രീ മുറിയിലേക്ക് കടന്നുവന്നത്. ഇതോടെ ദേവശ്രീയെ ആക്രമിച്ചു. പിന്നീടാണ് ദൃശ്യയെ കുത്തിക്കൊലപ്പെടുത്തിയത്.

വീട്ടിൽ നിന്ന് പുറത്തിറങ്ങി വീടിന് പിന്നിലെ പൈപ്പിൽ നിന്ന് കയ്യിലേയും വസ്ത്രത്തിലേയും രക്തക്കറ കഴുകിക്കളഞ്ഞു. പിന്നീട് പുറകുവശത്തുള്ള വയലിലൂടെ രക്ഷപ്പെടുകയായിരുന്നു. പ്രതി ധരിച്ച മാസ്‌കും ദൃശ്യയുടെ പിതാവിന്റെ കടയായ സികെ സ്റ്റോർസ് തീയിടാനായി ഉപയോഗിച്ച ലൈറ്ററും വീടിനു സമീപം ഉപേക്ഷിച്ചതായി വിനീഷ് മൊഴി നൽകിയിട്ടുണ്ട്. ഇത് കണ്ടെത്താനുള്ള തിരച്ചിലിലാണ് ഇപ്പോൾ പോലീസ്. ദൃശ്യയെ കുത്തി കൊലപ്പെടുത്താനുപയോഗിച്ച കത്തി പോലീസ് ഇന്നലെ തന്നെ കണ്ടെടുത്തിരുന്നു. വീട്ടിലെ തെളിവെടുപ്പിന് ശേഷം ദൃശ്യയുടെ പിതാവിന്റെ കടയിലേക്കും തെളിവെടുപ്പിനായി വിനീഷിനെ കൊണ്ടുപോയി.

കൊലപാതകം, കൊലപാതക ശ്രമം, ഭവനഭേദന ശ്രമം, തീവെപ്പ് എന്നീ കുറ്റങ്ങളാണ് പ്രതിക്ക് എതിരെ ചുമത്തിയിട്ടുള്ളത്. തെളിവെടുപ്പിന് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും. ആവശ്യമെങ്കിൽ വീണ്ടും ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ വാങ്ങുമെന്നും പോലീസ് പറഞ്ഞു.

ദൃശ്യയുടെ സമീപവാസികളിൽ നിന്നും ദൃക്‌സാക്ഷികളിൽ നിന്നും പോലീസ് മൊഴിയെടുത്തിട്ടുണ്ട്. ഇന്നലെ പുലർച്ചെ രാവിലെ ഏഴ് മണിയോടെയാണ് ദൃശ്യ കൊല്ലപ്പെട്ടത്. വീട്ടിലെ മുറിയിൽ ഉറങ്ങുകയായിരുന്ന ദൃശ്യയെ വിനീഷ് കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.

ബിനോയ് എം. ജെ.

താരതമ്യേന ലളിതവും, സങ്കീർണതകൾ കുറഞ്ഞതും ,ഫലപ്രദവുമായ ഒരു യോഗ പദ്ധതിയാണ് കർമ്മയോഗം. ഇത് കർമ്മത്തിൽ അധിഷ്ഠിതമാണ്. കർമ്മം ചെയ്യാത്തവരായി ആരും തന്നെ ഈ ലോകത്തിൽ ഇല്ല. അതിനാൽ തന്നെ ആർക്കും ഈ കർമ്മയോഗം പരിശീലിക്കാവുന്നതാണ്. മാത്രവുമല്ല മറ്റു യോഗകൾ ചെയ്യുവാൻ കർമ്മ മണ്ഡലത്തിൽ നിന്നും കുറെയൊക്കെ വിരമിക്കേണ്ടിയിരിക്കുന്നു . എന്നാൽ കർമ്മയോഗം ചെയ്യുമ്പോൾ നിങ്ങൾ ഇതുവരെ ചെയ്ത് പോരുന്ന കർമ്മങ്ങളും ഇപ്പോൾ ചെയ്യുന്ന കർമ്മങ്ങളും തുടരാമെന്ന് മാത്രമല്ല കൂടുതൽ അർത്ഥവ്യത്തായ കർമ്മങ്ങൾ ഭാവിയിലേക്ക് പദ്ധതിയിടുവാനും കഴിയുന്നു.

നാം ഇപ്പോൾ ചെയ്യുന്ന കർമ്മങ്ങൾ പരിശോധിച്ചാൽ അവയെല്ലാം തന്നെ ലക്ഷ്യം വയ്ക്കുന്നത് സ്വാർത്ഥപരമായ നേട്ടങ്ങളിലേക്ക് ആണെന്ന് കാണാം. ഇതിനെ “സ്വാർത്ഥ കർമ്മം” എന്നാണ് ഭാരതീയ തത്വചിന്തയിൽ വിളിക്കുന്നത്. എന്നാൽ മറ്റൊരു രീതിയിൽ, സ്വാർത്ഥത കൂടാതെയും നമുക്ക് കർമ്മം ചെയ്യുവാൻ കഴിയും. മറ്റുള്ളവർക്ക് വേണ്ടിയും ലോകത്തിനുവേണ്ടിയും കർമ്മം ചെയ്യുക. അതിനു പ്രതിഫലമായി, മാനസികമായ പ്രതിഫലങ്ങൾ ഒന്നുംതന്നെ സ്വീകരിക്കാതിരിക്കുക. അപ്പോൾ നിങ്ങൾ കർമ്മയോഗി ആകുന്നു.

കർമ്മ യോഗത്തിൽ ഇപ്രകാരം പറയുന്നു “കർമ്മം ചെയ്യുവാനുള്ള അവകാശമേ നമുക്ക് ഉള്ളൂ ,പ്രതിഫലത്തെ കുറിച്ച് ചിന്തിക്കുവാനുള്ള അവകാശമില്ല.” ഇവിടെ പ്രതിഫലം കൊണ്ട് ഉദ്ദേശിക്കുന്നത് സാമ്പത്തികമായ പ്രതിഫലം അല്ല. മറിച്ച് മാനസികമായ പ്രതിഫലമാണ്. പേര്, പ്രശസ്തി, സ്നേഹം, ബഹുമാനം ഇവയെ ലക്ഷ്യമാക്കി കർമ്മം ചെയ്യുമ്പോൾ നാം സ്വാർത്ഥതയെ പാലൂട്ടി വളർത്തുന്നു. സ്വാർത്ഥ കർമ്മം ദാസ്യ കർമ്മം. അവയെ ത്യജിച്ചു കൊണ്ട് കർമ്മം ചെയ്യുമ്പോൾ നിങ്ങൾ യജമാനനെ പോലെ കർമ്മം ചെയ്യുന്നു.നിങ്ങൾ നിഷ്കാമകർമ്മം ചെയ്യുന്നു.

ശ്രീ കൃഷ്ണനും, ശ്രീ ബുദ്ധനും, ശ്രീ യേശുവും ഏറെ കുറെയൊക്കെ കർമ്മയോഗം ഉപദേശിക്കുന്നു .ലോകത്ത് ഉണ്ടായിട്ടുള്ള എല്ലാ മതങ്ങളും കർമ്മയോഗം ഉപദേശിക്കുന്നു. സ്വാർത്ഥതാ പരിത്യാഗം ആണ് ഇവയുടെയെല്ലാം മുഖമുദ്ര. സ്വാർത്ഥതയാണ് ദുഃഖം. ഈ ലോകത്തിലേക്കും ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം സ്വന്തം കാര്യം നോക്കുകയാണ്. എന്നാൽ മറ്റുള്ളവർക്ക് വേണ്ടി കർമ്മം ചെയ്യുന്നത് ആനന്ദമാണ് . തനിക്ക് വേണ്ടി ചെയ്യപ്പെടുന്ന കർമ്മം അല്ലെങ്കിൽ പ്രതിഫലത്തെ ലക്ഷ്യംവെച്ച് കൊണ്ട് ചെയ്യുന്ന കർമ്മം ദുഃഖമാണ്. കർമ്മം ചെയ്യുക; പ്രതിഫലത്തെ കുറിച്ച് ചിന്തിക്കാതിരിക്കുക.

ത്യജിച്ചുകൊണ്ട് ഭുജിക്കുക എന്ന് ഉപനിഷത്തിൽ പറയുന്നു. (ഈശോപനിഷത്ത്) കർമ്മം ചെയ്യുക ഒരുതരം ഭുജിക്കലാണ്. അതിൽ ആനന്ദം ഉണ്ട്. പ്രതിഫലം ത്യജിക്കുക -അതിലും ആനന്ദമുണ്ട്. അതിനാൽ ലോകത്ത് നിന്നോ കർമ്മത്തിൽ നിന്നോ ഓടിയകലുവാൻ കർമ്മയോഗം നിങ്ങളോട് ആവശ്യപ്പെടുന്നില്ല. മറിച്ച് ,ഈ ലോകത്ത് നിന്നുകൊണ്ടുതന്നെ, കർമ്മങ്ങളിൽ എല്ലാം മുഴുകി കൊണ്ട് തന്നെ നിങ്ങൾക്ക് ഈശ്വരഭജനം ചെയ്യാനാകും. അതാകുന്നു ഏറ്റവും മഹത്തായ കാര്യം. ഈ ലോകത്തിനു വേണ്ടി മാത്രം ജീവിക്കുക. ഈ ലോകത്തിൻറെ യജമാനൻ ആകുക. പരോപകാരം ജീവിത വ്രതമാക്കുക. ബുദ്ധിശക്തിയെ പരിത്യജിച്ചും പരോപകാരം ചെയ്യുക. അപ്പോൾ നിങ്ങൾ ഈ ചെറിയ ശരീരമോ വ്യക്തിത്വമോ അല്ല, അതിലും വലിയ മറ്റെന്തോ ആണെന്ന ബോധ്യം നിങ്ങളിൽ ഉറയ്ക്കും .നിങ്ങൾ ഈശ്വരൻ ആയി മാറും.

 

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്തമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

 

നടി സാന്ദ്ര തോമസ് ഐസിയൂവില്‍. ഡെങ്കിപ്പനിയെ തുടര്‍ന്നാണ് താരത്തെ ഐസിയൂവില്‍ പ്രവേശിപ്പിച്ചത്. പനി കൂടി രക്തസമ്മര്‍ദ്ദം കുറഞ്ഞതിനെ തുടര്‍ന്നാണ് സ്ഥിതി ഗുരുതരമായത്. താരത്തിന്റെ സഹോദരി സ്‌നേഹയാണ് വിവരം അറിയിച്ചത്.

ഹൃദയമിടിപ്പും രക്തസമ്മര്‍ദവും കൂടിയതിനെ തുടര്‍ന്ന് ചേച്ചിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഡോക്ടര്‍മാരുടെ വിശദപരിശോധനയില്‍ ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഐസിയുവില്‍ ആയിട്ട് ഇപ്പോള്‍ രണ്ട് ദിവസം പിന്നിടുന്നു. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു വരുന്നുണ്ട്. നിങ്ങളുടെ എല്ലാവരുടെയും പ്രാര്‍ഥന ഒപ്പം വേണം’.

RECENT POSTS
Copyright © . All rights reserved