Latest News

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

അലൈനിലെ തവാം ഹോസ്പിറ്റലിൽ, സ്റ്റാഫ് നഴ്സായ ഷാലി (52 )വയസ്സ് അന്തരിച്ചു. തൊടുപുഴ നാഗപ്പുഴ കാരക്കുന്നേൽ ടോം ജേക്കബിന്റെ ഭാര്യയാണ്. മക്കൾ: അനീഷ , ആൻ മരിയ.

ഷാലി ടോമിൻെറ നിര്യാണത്തിൽ മലയാളംയുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ഗോപി സുന്ദറും അമൃതയും ഒന്നിച്ചുള്ള ചിത്രം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത് മുതല്‍ ഇവര്‍ക്കെതിരെ രൂക്ഷമായ സൈബര്‍ ആക്രമണങ്ങളും തുടങ്ങിയിരുന്നു. സ്വകാര്യ ജീവിതത്തിലെ കാര്യങ്ങള്‍ പറഞ്ഞ് പലരും ഇവരെ വിമര്‍ശിക്കുകയായിരുന്നു.

മറ്റുള്ളവരുടെ സ്വകാര്യജീവിതത്തില്‍ ഇടപെടുന്ന ഒരു പണിയും ഇല്ലാത്തവര്‍ക്കായി ഈ പുട്ടും മുട്ടക്കറിയും സമര്‍പ്പിക്കുന്നു എന്ന ക്യാപ്ഷനോടെയായാണ് ഗോപി സുന്ദര്‍ വിമര്‍ശകര്‍ക്ക് മറുപടി നല്‍കിയത്. അമൃതയും പോസ്റ്റ് പങ്കുവെച്ചിരുന്നു.

വിവാഹം കഴിഞ്ഞുവെന്ന് ഗോപി സുന്ദര്‍ പ്രതികരിച്ചതായാണ് ക്യാം ചാനല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഞങ്ങളുടെ വിവാഹം കഴിഞ്ഞു, ഒരുമാസം കൊച്ചിയിലുണ്ടാവും അതുകഴിഞ്ഞ് ഹൈദരാബാദിലേക്ക് പോവുമെന്ന് ഗോപി സുന്ദര്‍ പ്രതികരിച്ചതായായാണ് ക്യാം ചാനല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഗുരുവായൂര്‍ സന്ദര്‍ശനത്തിനിടയിലെ വിശേഷങ്ങള്‍ക്കൊപ്പമായാണ് ഗോപി സുന്ദറിന്റെ പ്രതികരണവും പ്രചരിക്കുന്നത്.

പിറന്നാള്‍ ദിനത്തില്‍ ഗോപി സുന്ദര്‍ ഗുരുവായൂര്‍ ക്ഷേത്രസന്ദര്‍ശനം നടത്തിയിരുന്നു. അമൃതയും മകള്‍ അവന്തികയും ഗോപി സുന്ദറിനൊപ്പമുണ്ടായിരുന്നു. ക്ഷേത്ര സന്ദര്‍ശനത്തിന്റെ ചിത്രം ഇരുവരും സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു.

മറ്റുള്ളവര്‍ എന്തു പറയും എന്നുനോക്കി വസ്ത്രം ധരിക്കാനാവില്ലെന്ന് നടി റിമ കല്ലിങ്കല്‍. ഞാന്‍ എന്തു ധരിക്കണമെന്നത് എന്റെ തീരുമാനമാണെന്നും മറ്റുള്ളവര്‍ക്കതില്‍ അഭിപ്രായം പറയാന്‍ അവകാശമില്ലെന്നും റിമ പറഞ്ഞു.

‘എന്റെ വസ്ത്ര ധാരണം പൂര്‍ണമായും കാലാവസ്ഥയെ ആശ്രയിച്ചിരിക്കും. തണുപ്പുള്ള പ്രദേശത്ത് പോകുമ്പോള്‍ ചൂടു നല്‍കുന്ന വസ്ത്രങ്ങളിടും. വിദേശത്തുള്ള പലരും കാലാവസ്ഥ നോക്കിയിട്ടാണ് എന്തു ഡ്രസ്സ് ധരിക്കണമെന്നു തീരുമാനിക്കുന്നത്. ഇവിടെ മാത്രം മറ്റുള്ളവര്‍ എന്തു പറയും എന്നുനോക്കി വസ്ത്രം ധരിച്ചാല്‍ എങ്ങനെ ശരിയാകും?’

‘എനിക്കു ചൂടെടുക്കുന്നുണ്ട്. ഞാന്‍ ചെറിയ സ്‌കര്‍ട്ട് ഇടാനാണ് ആഗ്രഹിക്കുന്നത്. നിങ്ങള്‍ക്ക് ചുരിദാറാണോ ഇടേണ്ടത്. ഇട്ടോ, എനിക്കൊരു പ്രശ്‌നവുമില്ലെന്നേ. പക്ഷേ, ഞാന്‍ എന്തു ധരിക്കണമെന്നത് എന്റെ തീരുമാനമാണ്. നിങ്ങള്‍ക്കതില്‍ അഭിപ്രായം പറയാന്‍ അവകാശമില്ല.’

‘സൈബര്‍ ഗുണ്ടകള്‍ കാലഹരണപ്പെട്ടുകൊണ്ടിരിക്കുന്ന ജീവിവര്‍ഗമാണ്. നിഷ്‌കരുണം അവഗണിക്കുന്നു. കുറച്ചു കാലങ്ങള്‍ക്കുള്ളില്‍ സ്ത്രീകള്‍ അവരെ പൂര്‍ണമായും അവഗണിക്കുന്ന കാലം വരും.’

‘സൈബര്‍ഗുണ്ടകളോട് ഒന്നേ പറയാനുള്ളു. ഞങ്ങളുടെ കയ്യില്‍ ഭാവിയിലേക്ക് ഒരു ടിക്കറ്റുണ്ട്. വേണമെങ്കില്‍ ടിക്കറ്റെടുത്ത് കൂടെ പോന്നോ. സ്ത്രീകളെ മനസ്സിലാക്കുന്ന, എല്ലാ കാര്യങ്ങളിലും കൂടെ നില്‍ക്കുന്ന ഒരുപാട് ആണുങ്ങള്‍ വേറെയുണ്ട്’ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ റിമ കല്ലിങ്കല്‍ പറഞ്ഞു.

ആലപ്പുഴയില്‍ പള്ളി വികാരി തൂങ്ങിമരിച്ച നിലയില്‍. കാളാത്ത് സെന്റ് പോള്‍സ് പള്ളി വികാരിയായ ഫാ. സണ്ണി അറയ്ക്കലിനെയാണ് (65) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ചൊവ്വാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം. പള്ളിയുടെ ഓഡിറ്റോറിയത്തിലാണ് വികാരിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

മാരാരിക്കുളം ചെത്തി സ്വദേശിയായ ഫാ. സണ്ണി കഴിഞ്ഞ അഞ്ചുവര്‍ഷമായി കത്തോലിക്ക സഭയ്ക്ക് കീഴിലുള്ള കാളാത്ത് പള്ളിയില്‍ വികാരിയായിരുന്നു. സഭയുടെ തന്നെ ചേര്‍ത്തലയിലുള്ള മറ്റൊരു ആരാധനാലയത്തിലേക്ക് ഫാദറിന് സ്ഥലംമാറ്റം ലഭിച്ചതായി അടുത്തിടെ അറിയിപ്പ് ലഭിച്ചിരുന്നു.

പ്രശസ്ത ഗായകൻ കെ.കെ എന്ന കൃഷ്ണകുമാർ കുന്നത്തിന്‍റെ മരണം സംഗീതാസ്വാദകരെ മുഴുവന്‍ ഞെട്ടിപ്പിച്ചിരിക്കുകയാണ്. ചൊവ്വാഴ്ച കൊൽക്കത്തയിൽ നടന്ന സംഗീത പരിപാടിക്കിടെയാണ് കെ.കെ കുഴഞ്ഞ് വീണ് മരിക്കുന്നത്. മൃതദേഹത്തിൽ മുഖത്തും തലയിലും മുറിവേറ്റതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു. ഇത് കുഴഞ്ഞുവീണപ്പോള്‍ സംഭവിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനമെങ്കിലുംമരണകാരണം കണ്ടെത്തുന്നതിനായി ഇന്ന് കൊൽക്കത്തയിലെ എസ്എസ്‌കെഎം ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തും. മരണത്തിൽ അസ്വഭാവികതക്ക് പൊലീസ് കേസെടുത്തിട്ടുണ്ട്.

സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും പോസ്റ്റ്മോർട്ടത്തിന്റെ പ്രാഥമിക റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.മരണം സംഭവിച്ച ഗ്രാൻഡ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കും. ഹോട്ടൽ ജീവനക്കാരിൽ നിന്നും പരിപാടിയുടെ സംഘാടകരിൽ നിന്നും പൊലീസ് മൊഴിയെടുക്കും.

കൃഷ്ണകുമാറിന് പരിപാടിക്കിടെ ശാരീരിക അവശതകൾ ഉണ്ടായിരുന്നെന്ന് വീഡിയോ ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നുണ്ട്. സംഗീത പരിപാടി നടന്ന ഓഡിറ്റോറിയത്തിൽ ഉൾക്കൊള്ളാനാകാത്തത്രയും കാണികളുണ്ടായിരുന്നെന്നും പരാതിയുണ്ട്. എ.സി പ്രവർത്തന ക്ഷമമാക്കാൻ സംഘാടകരോട് കൃഷ്ണകുമാർ ആവശ്യപെട്ടതായും പറപ്പെടുന്നു. അതേസമയം, സംഗീതപരിപാടി നടന്ന കൊൽക്കത്ത നസ്റുൽ മഞ്ച ഓഡിറ്റോറിയത്തിലെ ജനബാഹുല്യവും സംഘാടകർ നിയന്ത്രിച്ചില്ലെന്നും ആക്ഷേപമുണ്ട്. ബി.ജെ.പിയാണ് സംസ്ഥാന സർക്കാറിനെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.

എ.ആർ റഹ്മാന്റെ ഹിറ്റ് ഗാനങ്ങളായ ‘കല്ലൂരി സാലേ’, ‘ഹലോ ഡോക്ടർ’ എന്നിവയിലൂടെ പിന്നണി ഗായകനെന്ന നിലയിൽ കെ.കെക്ക് ബ്രേക്ക് ലഭിക്കുന്നത്. ബോളിവുഡിൽ, ഗുൽസാറിന്റെ മാച്ചിസിലെ ‘ഛോദ് ആയേ ഹം’ ഗാനത്തിന്‍റെ ചെറിയ ഭാഗം പാടിക്കൊണ്ടാണ് അദ്ദേഹം ആരംഭിക്കുന്നത്. 1999 ൽ പുറത്തിറങ്ങിയ ഹം ദിൽ ദേ ചുകേ സനം എന്ന ചിത്രത്തിലെ ‘തഡപ് തഡപ് കേ’ എന്ന ഗാനമായിരുന്നു കെ.കെയുടെ ആദ്യ മുഴുനീള ബോളിവുഡ് ഗാനം. മലയാളിയാണെങ്കിലും പുതിയ മുഖം എന്ന ചിത്രത്തിലെ ‘രഹസ്യമായി’ എന്ന ഗാനത്തിലൂടെയാണ് കെ.കെ എന്ന ആദ്യമായി മലയാളത്തിൽ പാടുന്നത്.

കല്യാണക്കുറി അച്ചടിക്കാന്‍ കൊടുത്ത് വീട്ടില്‍ നിന്നും പോയ അച്ഛനായി ദിവസങ്ങളായുള്ള കാത്തിരിപ്പിലാണ് മകള്‍. സൈരന്ധ്രി വനത്തില്‍ കാണാതായ വാച്ചര്‍ പുളിക്കാഞ്ചേരി രാജന്റെ ഇളയ മകള്‍ രേഖ രാജിന്റെ വിവാഹത്തിന് ഇനി പത്ത് ദിവസം മാത്രമാണ് അവശേഷിക്കുന്നത്.

മേയ് മൂന്നിനാണ് രാജനെ കാണാതായത്. രാത്രി എട്ടരയോടെ സൈലന്റ്‌വാലി വനം ഡിവിഷനിലെ സൈരന്ധ്രി വാച്ച് ടവറിനു സമീപമുള്ള മെസില്‍ നിന്നു ഭക്ഷണം കഴിച്ചു സമീപത്തെ ക്യാംപിലേക്ക് ഉറങ്ങാന്‍ പോയതാണ് രാജന്‍. എന്നാല്‍ പിന്നീട് രാജനെ ആരും കണ്ടിട്ടില്ല.

എവിടെപ്പോയെന്ന് ആര്‍ക്കുമറിയില്ല. കല്യാണവീടാണെങ്കിലും രാജന്റെ മുക്കാലിയിലെ പുളിക്കാഞ്ചേരി വീട്ടില്‍ ആഘോഷമോ ഒരുക്കങ്ങളോ ഒന്നുമില്ല. അച്ഛന്‍ ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്നെങ്കിലും അറിയാനുള്ള അവകാശം മകള്‍ക്കില്ലേ?, എന്ന് ചോദിക്കുകയാണ് മകള്‍ രേഖ.

അച്ഛന് കടമോ മറ്റു ബാധ്യതകളോ ഇല്ലെന്നും നാടു വിടേണ്ട ആവശ്യമില്ലെന്നും രേഖ പറയുന്നു. എന്തെങ്കിലും അപകടം സംഭവിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ തെളിവു കിട്ടണ്ടേ എന്നാണ് രേഖ ചോദിക്കുന്നത്. പൊലീസിന്റെ തണ്ടര്‍ബോള്‍ട്ടും വനം വകുപ്പിന്റെ ദ്രുതകര്‍മസേനയും വാച്ചര്‍മാരുമെല്ലാം തിരച്ചില്‍ നടത്തിയിട്ടും രാജനെക്കുറിച്ച് ഒരു സൂചനയും ലഭിച്ചില്ല. ഒരു ജോഡി ചെരുപ്പും ലൈറ്ററും മുണ്ടും മാത്രമാണു കണ്ടെത്താനായത്.

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് സമയം നീട്ടിനല്‍കരുതെന്ന് ദിലീപ് ഹൈക്കോടതിയില്‍. തുടരന്വേഷണത്തിന് മൂന്നുമാസം കൂടി സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ദിലീപ് എതിര്‍പ്പറിയിച്ചത്.

ദൃശ്യങ്ങള്‍ തന്റെ കൈവശമുണ്ടെന്ന ക്രൈംബ്രാഞ്ചിന്റെ ആരോപണം തെറ്റാണെന്നും ദിലീപ് കോടതിയെ അറിയിച്ചു. ഡിജിറ്റല്‍ തെളിവുകള്‍ പരിശോധിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന ആവശ്യത്തെയും നടന്‍ എതിര്‍ത്തിട്ടുണ്ട്. മൂന്നുമാസം മുമ്പ് കേസുമായി ബന്ധപ്പെട്ട ഫൊറന്‍സിക് പരിശോധനഫലം ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്. അതിനാല്‍ ഫൊറന്‍സിക് പരിശോധനയുടെ പേരില്‍ ഇനി സമയം നീട്ടിനല്‍കരുതെന്നും ഇത് കേസിന്റെ വിചാരണയെ ബാധിക്കുമെന്നും ദിലീപ് കോടതിയെ അറിയിച്ചു.

ജസ്റ്റിസ് കൗസര്‍ എടപ്പഗത്താണ് തുടരന്വേഷണത്തിന് കൂടുതല്‍ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്നത്. ഒരുപക്ഷേ, ബുധനാഴ്ച തന്നെ ഈ ഹര്‍ജിയില്‍ തീര്‍പ്പുണ്ടായേക്കും. നേരത്തെ, മേയ് 31-നുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്നായിരുന്നു ഹൈക്കോടതിയുടെ നിര്‍ദേശം. ഇനി സമയം നീട്ടിനല്‍കില്ലെന്നും ഹൈക്കോടതി അന്ത്യശാസനം നല്‍കിയിരുന്നു.

നടി ഷംന കാസിം വിവാഹിതയാകുന്നു. ഷാനിദ് ആസിഫ് അലിയാണ് നടിയുടെ കഴുത്തില്‍ മിന്നു ചാര്‍ത്തുക. വിവാഹിതയാകാന്‍ ഒരുങ്ങുന്ന കാര്യം ഷംന കാസിം തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. ഷാനിദിന് ഒപ്പമുള്ള ചിത്രം പങ്കുവെച്ചാണ് സന്തോഷ വാര്‍ത്ത നടി അറിയിച്ചത്.

With the blessings of family stepping to my next part of life???? and now it’s official ?? @shanid_asifali ?? എന്നാണ് ഭാവി വരനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് ഷംന കാസിം കുറിച്ചത്.

ഒ​ന്നാം ക്ലാ​സി​ലേ​ക്കു​ള്ള മൂ​ന്ന​ര​ല​ക്ഷ​ത്തോ​ളം ന​വാ​ഗ​ത​ര്‍ ഉ​ള്‍​പ്പെ​ടെ 42.9 ല​ക്ഷം വി​ദ്യാ​ര്‍​ഥി​ക​ളാ​ണ്​ വീ​ണ്ടും പ​ള്ളി​ക്കൂ​ട​ങ്ങ​ളി​ലെ​ത്തു​ന്ന​ത്. ​കോ​വി​ഡ്​ വ്യാ​പ​ന​ത്തി​ല്‍ ക​ഴി​ഞ്ഞ ര​ണ്ടു​വ​ര്‍​ഷം ഓ​ണ്‍​ലൈ​ന്‍ പ്ലാ​റ്റ്​​ഫോ​മി​ലാ​യി​രു​ന്നു അ​ധ്യ​യ​ന വ​ര്‍​ഷാ​രം​ഭം. ഡി​ജി​റ്റ​ല്‍/ ഓ​ണ്‍​ലൈ​ന്‍ വി​ദ്യാ​ഭ്യാ​സ രീ​തി തു​ട​ര്‍​ന്നു​കൊ​ണ്ട്​ ത​ന്നെ സ്കൂ​ളു​ക​ള്‍ പ്ര​വ​ര്‍​ത്തി​പ്പി​ക്കാ​നാ​ണ്​ തീ​രു​മാ​നം. ക​ഴി​ഞ്ഞ​വ​ര്‍​ഷം 348741 കു​ട്ടി​ക​ളാ​ണ്​ സ​ര്‍​ക്കാ​ര്‍, എ​യ്​​ഡ​ഡ്, അ​ണ്‍ എ​യ്​​ഡ​ഡ്​ സ്കൂ​ളു​ക​ളി​ലാ​യി പ്ര​വേ​ശ​നം നേ​ടി​യ​ത്. ഇ​ത്ത​വ​ണ​യും സ​മാ​ന​മാ​യ പ്ര​വേ​ശ​ന​മാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. കോ​വി​ഡ്​ വ്യാ​പ​നം കു​റ​ഞ്ഞെ​ങ്കി​ലും വി​ദ്യാ​ര്‍​ഥി​ക​ളും അ​ധ്യാ​പ​ക​രും മാ​സ്‌​ക്​ ധ​രി​ക്കു​ന്ന​ത്​ ഉ​ള്‍​പ്പെ​ടെ​യു​ള്ള പെരുമാറ്റച്ചട്ടങ്ങള്‍ പാ​ലി​ക്ക​ണം

സം​സ്ഥാ​ന​ത​ല പ്ര​വേ​ശ​നോ​ത്സ​വം ക​ഴ​ക്കൂ​ട്ടം ഗ​വ. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ രാ​വി​ലെ 9.30ന് ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. 12986 സ്​​കൂ​ളു​ക​ളി​ലാ​ണ്​ പ്ര​വേ​ശ​നോ​ത്സ​വം ന​ട​ക്കു​ക. പാ​ഠ​പു​സ്ത​ക​ങ്ങ​ളു​ടെ ഒ​ന്നാം ഭാ​ഗ​വും കൈ​ത്ത​റി യൂ​നി​ഫോ​മു​ക​ളും സ്കൂ​ളു​ക​ളി​ല്‍ എ​ത്തി​ച്ചി​ട്ടു​ണ്ട്. പി.​എ​സ്.​സി നി​യ​മ​നം ല​ഭി​ച്ച 353 അ​ധ്യാ​പ​ക​ര്‍ ബു​ധ​നാ​ഴ്ച പു​തി​യ​താ​യി ജോ​ലി​യി​ല്‍ പ്ര​വേ​ശി​ക്കും. കു​ട്ടി​ക​ളെ സ​ഹാ​യി​ക്കാ​നും ഗ​താ​ഗ​ത ക്ര​മീ​ക​ര​ണ​ത്തി​നു​മാ​യി പൊ​ലീ​സ് സ​ഹാ​യം ഉ​ണ്ടാ​കും. പ്ല​സ്​ ടു ​വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക്​ പ്ല​സ്​ വ​ണ്‍ മോ​ഡ​ല്‍ പ​രീ​ക്ഷ​യു​മാ​യാ​ണ്​ തു​ട​ക്കം. ജൂ​ണ്‍ ര​ണ്ടി​ന്​ ഇ​വ​ര്‍​ക്ക്​ മോ​ഡ​ല്‍ പ​രീ​ക്ഷ​യും 13 മു​ത​ല്‍ 30 വ​രെ പ്ല​സ്​ വ​ണ്‍ പ​രീ​ക്ഷ​യും ന​ട​ക്കും.

രാവിലെ 9.30 മണിയോടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിജയ് ബാബു എത്തി. കേസില്‍ വിജയ് ബാബുവിന് ഹൈക്കോടതി ഇന്നലെ ഇടക്കാല മുന്‍കൂര്‍ജാമ്യം അനുവദിച്ചിരുന്നു.

പീഡന പരാതി ഉയര്‍ന്നതിന് പിന്നാലെ വിദേശത്തേക്ക് കടന്ന വിജയ് ബാബുവിനെ തിരികെയെത്തിക്കാന്‍ അന്വേഷണസംഘം നടത്തിയ ശ്രമം പരാജയപ്പെട്ടിരുന്നു. മടങ്ങിയെത്തിയാല്‍ മാത്രമേ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുകയുള്ളുവെന്ന് കോടതിയും നിലപാടെടുത്തിരുന്നു. വിദേശത്ത് കഴിയുന്ന പ്രതി ഒളിവില്‍ പോകാനുള്ള സാധ്യത കൂടി മുന്‍നിര്‍ത്തിയാണ് കോടതി ഇന്നലെ വിജയ് ബാബുവിന് ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.

Copyright © . All rights reserved