മലയാള സിനിമയിലെ യുവനടി നിർമ്മാതാവ് വിജയ് ബാബുവിന് എതിരെ നൽകിയ ബലാത്സംഗ പരാതിയിൽ അന്വേഷണം നടക്കുന്നതിനിടെ ഇരയെ അവഹേളിച്ച് കുറിപ്പ്. വാസ്തവിക അയ്യർ എന്ന മലയാള ഷോർട്ട്ഫിലിം-സിനിമ നടിയാണ് സിനിമാലോകത്തെ പീഡനങ്ങൾക്ക് ഉത്തരവാദി സ്ത്രീകളാണെന്ന വാദവമായി രംഗത്തെത്തിയിരിക്കുന്നത്.സിനിമയിലെ അവസരത്തിനായി സ്ത്രീകൾ സ്വന്തം മാനം കളയാൻ തയ്യാറാകുന്നു എന്നാണ് വാസ്തവികയുടെ കണ്ടെത്തൽ.
നടി വാസ്തവിക അയ്യരുടെ ഫേസ്ബുക്ക് കുറിപ്പ്:
സിനിമ വലിയ ഒരു ലോകം ആണ് അവിടെ ആരെയും പീഡിപ്പിക്കുന്നില്ല ..ചാൻസ് നു വേണ്ടി ചില സ്ത്രീ കൾ സ്വാന്തം മാനം കളയാൻ തയ്യാർ ആകുന്നു ..സിനിമയിൽ ഏതെങ്കിലും രീതിയിൽ പീഡനം നടക്കുന്നു എങ്കിൽ അതിന് ഉതിരവാദികൾ പീഡനത്തിനു ഇര ആയ സ്ത്രികൾ തന്നെയാണ് കാരണം എല്ലാത്തിനും റെഡി ആണോ യെന്നു ചോദിക്കുബോൾ റെഡി ആണ് യെന്നുചില സ്ത്രീ കൾ പറയുന്നു..പിന്നിട് അത് പീഡനം ആയി മാറുന്നു മാനം കളഞ്ഞുള്ള പ്രൊജക്റ്റ് വേണ്ടായെന്നു വച്ചാൽ അവിടെ തീർന്നു പ്രശ്നം. ഇങ്ങ്‌നെ എല്ലാത്തിനും റെഡി ആയ മിക്ക സത്രീകളും പെൺകുട്ടികളും കാരണം മോശം ആയഒരു രീതിയിലും പോകാൻ റെഡി ആക്കാതെ സിനിമയെ മാത്രം സ്‌നേഹിക്കുന്ന കഴിവുള്ള പല കലാക്കാർക്കും അവസരങ്ങൾ നഷ്ട്ടപെടുന്നു എന്ന് കൂടി മനസിലാക്കുക .
സമൂഹത്തിൽ സിനിമ ഒഴിച്ചു മറ്റ് മേഘലയിൽ സ്ത്രീകൾ നേരിടുന്ന പീഡനങ്ങളെ കുറിച്ച് ശരികും ഞാൻ സ്ത്രീക്ക് ഒപ്പം നില്കും എന്നാൽ സിനിമ യിൽ നടക്കുന്ന ഇപ്പോൾരണ്ടു ദിവസം ആയി ഒരു പ്രമുഖ നടൻ നേരിടുന്ന അത്തരം സ്ത്രീ പീഡന കേസ് യിൽ ഒരിക്കലും ഒരു സ്ത്രീക്ക് ഒപ്പം സപ്പോർട് പറയാൻ എന്റെ മനസ് റെഡി ആകില്ല കാരണം സിനിമയിൽ ഒരു സ്ത്രീയുടെ സമ്മതം ഇല്ലാതെ സിനിമയിൽ ഉള്ളവർ സിനിമയിൽ അഭിനയിപ്പിക്കാൻ ചാൻസ് കൊടുകാംയെന്നു പറഞ്ഞു സമ്മതം ഇല്ലാതെ sexul ആയിട്ടു യൂസ് ചെയുനില്ല with പെർമിഷൻ നോട് കൂടി എല്ലാം നടക്കുന്നു എന്ന് ആണ് എന്റെ ഒരു വില ഇരുത്തൽ. കാരണം ഒരു പെണ്ണ് no പറയേണ്ടസ്ഥലത്തു no പറയാൻ പഠിച്ചാൽ സിനിമയിൽ ആ സ്ത്രീ നേരിടുന്ന ഇത്തരം പീഡനപ്രശനം ആ സ്ത്രീക്കു നേരത്തെ തന്നെ ഒഴിവാക്കാം ??????
പ്രമുഖ ബ്ലോഗർ റിഫ മെഹ്നുവിൻറേത് ആത്മഹത്യയല്ലെന്ന് കുടുംബം.ഭർത്താവ് മെഹ്നാസ് കൊലപ്പെടുത്തിയതാണെന്ന് സംശയിക്കുന്നതായി പിതാവ് റാഷിദ് പറഞ്ഞു. മെഹ്നാസ് റിഫയെ ഉപദ്രവിക്കുന്നത് നേരിട്ട് കണ്ടിട്ടുണ്ടെന്ന് മാതാവ് ഷെറിനയും പറഞ്ഞു.
സഹോദരി മരിച്ചതറിഞ്ഞ് ദുബൈയിലെ ഫ്‌ലാറ്റിലെത്തിയപ്പോൾ കണ്ട കാര്യങ്ങൾ മുഴുവൻ ദുരൂഹത നിറഞ്ഞതായിരുന്നുവെന്ന് സഹോദരൻ റിജുൻ വ്യക്തമാക്കി.”എല്ലാവരും പറയുന്നത് അവളൊരിക്കലും ആത്മഹത്യ ചെയ്യില്ലെന്നാണ്. ഇതിന്റെ സത്യാവസ്ഥ എത്രയും പെട്ടെന്ന് തെളിയും. ഒരു കയ്യബദ്ധം പറ്റിയതാകാനാണ് സാധ്യത, പിന്നെ അത് ആത്മഹത്യയാക്കി മാറ്റിയതായിരിക്കാം.
തെറ്റ് ചെയ്തിട്ടില്ലെങ്കിൽ മെഹ്നാസ് എന്തിന് പേടിക്കണം. അവരുടെ കുട്ടി ഞങ്ങളുടെ അടുത്താണ്, ഞങ്ങളുടെ അടുത്ത് മെഹ്നാസിന് വരാമല്ലോ? ” റിഫയുടെ പിതാവ് പറയുന്നു. ആത്മഹത്യ ചെയ്യുന്നതിനു മുൻപ് തന്നെ വിളിച്ചിരുന്നുവെന്നും അപ്പോൾ സന്തോഷത്തിലായിരുന്നുവെന്നും മാതാവ് പറഞ്ഞു.
രണ്ടു കൊല്ലം കഴിഞ്ഞ ശേഷം എന്തായാലും നാട്ടിലേക്ക് വരുമെന്നും പറഞ്ഞിരുന്നു. അവൾക്ക് ജീവിക്കാനാഗ്രഹമുണ്ടായിരുന്നു. ഒരിക്കലും ആത്മഹത്യ ചെയ്യില്ല. ഈ വിവാഹത്തിൽ കുടുംബക്കാരെല്ലാം എതിരായിരുന്നുവെന്നും മാതാവ് കൂട്ടിച്ചേർത്തു.സംഭവത്തിൽ മെഹ്നാസിനെതിരെ ഇന്നലെ കാക്കൂർ പൊലീസ് കേസെടുത്തിരുന്നു. കേസിൻറെ അന്വേഷണ ചുമതല താമരശ്ശേരി ഡി.വൈ.എസ്.പി അഷ്‌റഫിനാണ്. റിഫയുടെ മരണത്തിൽ കോഴിക്കോട് റൂറൽ എസ്.പിക്ക് റിഫയുടെ മാതാപിതാക്കൾ പരാതി നൽകിയിരുന്നു. മാർച്ച് ഒന്നിന് ദുബൈ ജാഹിലിയയിലെ ഫ്ളാറ്റിലാണ് റിഫയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
മുൻ എംഎൽഎയും ജനപക്ഷത്തിന്റെ നേതാവുമായ പിസി ജോർജ് പൊതു സമൂഹത്തിന് തന്നെ ഒരു ബാദ്ധ്യതയായി മാറിയിരിക്കുന്നുവെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ. കച്ചവടം ചെയ്യുന്ന മുസ്ലീങ്ങൾ പാനീയങ്ങളിൽ വന്ധ്യത വരുത്താനുള്ള മരുന്നുകൾ ബോധപൂർവം കലർത്തുന്നുവെന്ന പിസി ജോർജ്ജിന്റെ വിദ്വേഷ പരാമർശത്തിൽ പ്രതികരിക്കുകയായിരുന്നു രാഹുൽ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതികരണം രേഖപ്പെടുത്തിയത്.
മുസ്ലീങ്ങൾ അവരുടെ ജനസംഘ്യ വർദ്ധിപ്പിച്ച് ഇതൊരു മുസ്ലീം രാജ്യമാക്കി മാറ്റാൻ ശ്രമിക്കുന്നുവെന്നും പിസി ജോർജ്ജ് ആരോപിച്ചിരുന്നു. ഹിന്ദു മഹാ പരിഷത്ത് തിരുവനന്തപുരത്ത് നടത്തുന്ന അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിലായിരുന്നു വിദ്വേഷ പരാമർശം നടത്തിയത്.
ജോർജ് പറഞ്ഞത് പോലൊരു ഹോട്ടൽ ഇല്ല എന്നത് നമുക്കറിയാം എന്നും, ഇനി പതിറ്റാണ്ടുകൾക്ക് മുമ്പ് അങ്ങനെയൊരു ഹോട്ടൽ ഉണ്ടായിരുന്നെങ്കിൽ അവിടെ നിന്ന് പിസി ജോർജിന്റെ മാതാപിതാക്കൾ ഭക്ഷണം കഴിച്ചിരുന്നെങ്കിൽ എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ച് പോകുന്നു എന്നും പറഞ്ഞുകൊണ്ടാണ് രാഹുൽ കുറിപ്പ് അവസാനിപ്പിക്കുന്നത്.
വി ടി ബല്‍റാമിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്
സ്ഥിരമായി അങ്ങേയറ്റത്തെ ഹീനമായ വർഗീയത പൊതുവേദികളിൽ പ്രചരിപ്പിക്കുന്ന പി.സി. ജോർജിനെതിരെ നിയമാനുസരണം കേസെടുക്കാൻ കേരളാ പോലീസിന് എന്താണ് തടസ്സം എന്നു മനസ്സിലാവുന്നില്ല. എന്തു അടവുനയത്തിന്റെ ഭാഗമാണെങ്കിലും ശരി, ഈ നിലയിൽ അപകടകരമായ വെറുപ്പ് വളർത്തുന്നവർക്കു മുൻപിൽ ആഭ്യന്തര വകുപ്പ് ഇനിയും കയ്യും കെട്ടി നോക്കി നിൽക്കുകയാണെങ്കിൽ കേരളത്തിൽ അതിന്റെ പ്രത്യാഘാതം ഭയാനകമായിരിക്കും. ആ പ്രസംഗത്തിന്റെ വിഡിയോ ഈ വാളിൽ ഇട്ട് കൂടുതൽ പ്രചാരം നൽകേണ്ടെന്ന തീരുമാനപ്രകാരമാണ് ഒഴിവാക്കുന്നത്. #IndiaAgainstHate
ഷാഫി പറമ്പിലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്
തമ്മിലടിപ്പിക്കൽ ശ്വാസവായുവും തൊഴിലുമാക്കിയ പി സി ജോർജ്ജിനെ കേസെടുത്ത് ജയിലിലിടാൻ പോലീസ് തയ്യാറാകണം. സാംക്രമിക രോഗമായി പടരാൻ ആഗ്രഹിക്കുന്ന വർഗ്ഗീയതയുടെ സഹവാസിയാണ് പി സി ജോർജ്ജ്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
പി. സി ജോർജ്ജ് എന്നത് പൊതുസമൂഹത്തിന്റെ തന്നെ ഒരു ബാധ്യതയായി മാറിയിരിക്കുന്നു. ലൈംലൈറ്റിൽ നില്ക്കുവാൻ എന്ത് നീചമായ നെറികേടും പറയുന്ന ഒരു വ്യക്തി എന്ന ലേബൽ ഒരു ലൈസൻസാക്കി മാറ്റിയിരിക്കുന്നു ജോർജ്ജ്.
തരാതരം പോലെ ഏത് വൃത്തികേടും, എന്ത് തരം വർഗ്ഗീയതയും ഒഴുകുന്ന ആ അഴുക്കു ചാലിൽ നിന്ന് കഴിഞ്ഞ ദിവസം ബഹിർഗമിച്ച വാക്കുകളുടെ ദുർഗന്ധവും അറപ്പും ഇനിയും മാറിയിട്ടില്ല.
‘മുസ്ലിംഗളുടെ ഹോട്ടലുകളിൽ ഒരു ഫില്ലർ വെച്ചിട്ടുണ്ട്. അതിൽ നിന്ന് ഒരു തുള്ളി ഒഴിച്ചാൽ പിന്നെ കുട്ടികളുണ്ടാകില്ല’ impotent ആയി പോകും. വന്ധ്യംകരിക്കുകയാണ് സ്ത്രീയെയും പുരുഷനെയും. അങ്ങനെ ചെയ്ത് ഇന്ത്യയെ പിടിച്ചടക്കുവാൻ പോവുകയാണ്”
എത്ര നീചമായ വാക്കുകളാണിത്. അത്തരം ഒരു ഹോട്ടലും ഇല്ലായെന്ന് നമുക്കറിയാം. പതിറ്റാണ്ടുകൾക്ക് മുൻപ് അത്തരത്തിൽ ഒരു ഹോട്ടലുണ്ടായിരുന്നെങ്കിലെന്നും, ആ ഹോട്ടലിൽ നിന്ന് പ്ലാന്തോട്ടത്തിൽ ചാക്കോയും, മറിയാമ്മ ചാക്കോയും ഭക്ഷണം കഴിച്ചിരിന്നെങ്കിലെന്നും ആത്മാർത്ഥമായി ആഗ്രഹിച്ചു പോകുന്നു.
കൊച്ചി∙ ഹോക്കി താരം പോണേക്കരയില്‍ പീലിയാട്ട് റോഡ് കടയപ്പറമ്പില്‍ ശ്യാമിലിയുടെ(26) മരണം, വരുന്ന നാലാം തീയതി കേരള ഒളിംപിക് ഗെയിംസില്‍ കേരളത്തെ പ്രതിനിധീകരിച്ചു കളത്തില്‍ ഇറങ്ങാനിരിക്കെ. ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും സ്ത്രീധന പീഡനത്തെ തുടര്‍ന്നാണ് യുവതി മരിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം. മാനസികമായി കടുത്ത പീഡനം നേരിടേണ്ടി വന്നതാണ് ആത്മഹത്യയിലേയ്ക്കു കാര്യങ്ങളെ എത്തിച്ചതെന്നു ശ്യാമിലിയുടെ സഹോദരി ഷാമിക പറഞ്ഞു. കഴിഞ്ഞ 25ന് വൈകുന്നേരത്തോടെ വീട്ടില്‍ ആരും ഇല്ലാത്ത സമയത്താണ് സ്വന്തം വീട്ടിലെ കിടപ്പുമുറിയില്‍ ശ്യാമിലിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തിരുവല്ല സ്വദേശി ആശിഷിന്റെയും വീട്ടുകാരുടെയും മാനസിക പീഡനത്തെ തുടര്‍ന്നു വീട്ടില്‍ വന്നുനില്‍ക്കുകയായിരുന്നു യുവതി. ഒൻപതു മാസമായി യുവതിയുടെ ഭര്‍ത്താവ് വിദേശത്താണ് ജോലി ചെയ്തിരുന്നത്.
നാലു വര്‍ഷം മുൻപായിരുന്നു ഇരുവരുടെയും വിവാഹം. പ്രണയ വിവാഹമായിരുന്നതിനാല്‍ ആ സമയത്ത് സ്ത്രീധനം ആവശ്യപ്പെടുകയോ നല്‍കുകയോ ചെയ്തിരുന്നില്ല. പിന്നീട് ഭര്‍തൃവീട്ടിലെ സാമ്പത്തിക പ്രശ്നം തീര്‍ക്കാന്‍ സ്ത്രീധനം നല്‍കണമെന്നായിരുന്നു ആവശ്യം. സ്ത്രീധനം വാങ്ങിവരാന്‍ ആവശ്യപ്പെട്ട് ഒരു തവണ പാസ്ബുക്ക് കൊടുത്തു വിട്ടതായും സഹോദരി ആരോപിക്കുന്നു. ഗള്‍ഫില്‍ ആയിരുന്ന സമയത്ത്, തിരിച്ചുവരികയാണെന്നും സ്ത്രീധനത്തിന്റെ കാര്യം ശരിയാക്കണമെന്നും ഭർത്താവ് ആവശ്യപ്പെട്ടിരുന്നത്രെ. വീട്ടില്‍ ഭക്ഷണം നല്‍കാതെ പീഡിപ്പിക്കുന്നതും ശാരീരികമായി മര്‍ദ്ദിക്കുന്നതും പതിവായിരുന്നു. എല്ലാ കാര്യത്തിലും വളരെ ബോള്‍ഡായി നിന്നു സംസാരിക്കുന്ന ആളായിരുന്നു ചേച്ചി. കുറെ മാസങ്ങള്‍ പുറത്തിറങ്ങാതെ മാനസികമായി തളര്‍ത്തിയിട്ടിരിക്കുകയായിരുന്നു. പിന്നീട് അടുത്തൊരു ജിമ്മില്‍ ജോലി കിട്ടിയതിനെ തുടര്‍ന്ന് അവിടെ പോകുന്നുണ്ടായിരുന്നു. ജിമ്മില്‍ ചെല്ലുമ്പോള്‍ മുതല്‍ വിഡിയോ കോളില്‍ ചെല്ലണമായിരുന്നു. വിളിക്കുമ്പോള്‍ അസഭ്യം പറയുന്നതും പതിവായി. ഇതോടെ വിവാഹത്തില്‍നിന്നു പിന്‍മാറാന്‍ ആലോചിച്ചെങ്കിലും ആശിഷ് തയാറായില്ല.
ഇതിനിടെ സഹോദരിക്കു ലഹരി നല്‍കുകയും ഈ സമയം കൂട്ടുകാര്‍ക്കൊപ്പം പോകുന്നതിനു നിര്‍ബന്ധിക്കുകയും ചെയ്യുമായിരുന്നു. പോകാത്തതിന് വിളിച്ചു ഭീഷണിപ്പെടുത്തുകയും മോശം ഭാഷയില്‍ സംസാരിക്കുകയും ചെയ്തു. ആശിഷ് ഗള്‍ഫില്‍ പോകുന്നതിനു മുൻപ് മൂന്നാം മാസം ഗര്‍ഭം അലസുന്ന സാഹചര്യമുണ്ടായി. അന്നു രാത്രി തന്നെ ആശുപത്രിയില്‍നിന്നു വന്ന് സ്കൂട്ടറില്‍ തിരുവല്ല വരെ യാത്ര ചെയ്യിച്ചു. വീട്ടിലെത്തിയപ്പോള്‍ പണി ചെയ്യിച്ചു. ക്രൂരമായ പെരുമാറ്റമാണ് ബന്ധുക്കളില്‍നിന്നും ഭര്‍ത്താവില്‍നിന്നും ഉണ്ടായിട്ടുള്ളത്. ആശിഷിന്റെ സുഹൃത്തുക്കള്‍ക്കൊപ്പം പോകാന്‍ നിര്‍ബന്ധിച്ചതായും പോയില്ലെങ്കില്‍ മര്‍ദിക്കുമെന്നു ഭീഷണിപ്പെടുത്തിയതായും ശ്യാമിലി മറ്റൊരാളോടു പറയുന്ന ഓഡിയോ ലഭിച്ചിട്ടുണ്ട്. ഇത് പൊലീസിനു കൈമാറുമെന്നും ശ്യാമിലിയുടെ സഹോദരി പറയുന്നു. അതേസമയം, സാധാരണ ഭാര്യാ–ഭര്‍തൃ ബന്ധത്തിനിടയിലുള്ള പ്രശ്നം മാത്രമാണ് രണ്ടുപേര്‍ക്കും ഇടയില്‍ ഉണ്ടായിരുന്നതെന്ന് ശ്യാമിലിയുടെ ഭര്‍ത്താവ് ആശിഷ് പ്രതികരിച്ചു. ഗര്‍ഭിണിയായിരിക്കെ വേണ്ട കരുതലുകള്‍ നല്‍കിയിട്ടുണ്ട്. അറിയാത്ത എന്തോ കാരണം ശ്യാമിലിയുടെ മരണത്തിനു പിന്നിലുണ്ടെന്നാണ് കരുതുന്നത്. താന്‍ ജോലി നിര്‍ത്തി നാട്ടിലേയ്ക്കു പോരുന്നത് ഭയപ്പെടുന്നതു പോലെയാണ് തോന്നിയിട്ടുള്ളത്. തന്നില്‍നിന്ന് എന്തോ കാര്യം മറയ്ക്കാനുണ്ടെന്നാണ് കരുതുന്നത്. വിശദവിവരം അറിയാന്‍ ശ്യാമിലിയുടെ ഫോണ്‍ പരിശോധിക്കണം. അത് നിലവില്‍ കണ്ടെത്താനായിട്ടില്ല. ഭാര്യയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കാനാവശ്യപ്പെട്ടു പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഭര്‍ത്താവായ തനിക്കാണ് നഷ്ടമുണ്ടായിട്ടുള്ളതെന്നും ആശിഷ് പറയുന്നു.
കേരള ഒളിംപിക് ഗെയിംസില്‍ സ്റ്റേറ്റ് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാനുള്ളവരുടെ പട്ടിക പ്രസിദ്ധീകരിച്ച ദിവസമാണ് ശ്യാമിലിയുടെ മരണം. പട്ടികയില്‍ ഇവരുടെയും പേരുണ്ടെന്നിരിക്കെയുള്ള വേര്‍പാട് ജില്ലാ ടീമിന്റെ നഷ്ടമാണ്. എറണാകുളം ജില്ലയെ പ്രതിനിധീകരിച്ച് സീനിയര്‍ സ്റ്റേറ്റ് ചാംപ്യന്‍ഷിപ് കളിച്ചയാളാണ് ശ്യാമിലി. ഇവരുടെ മരണത്തില്‍ അന്വേഷണം വേണമെന്ന് എറണാകുളം ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ അംഗം സഖറിയ കട്ടിക്കാടന്‍ ആവശ്യപ്പെട്ടു.
ജയ്‌പുർ ∙ സ്ത്രീധനത്തുക നൽകുന്നതിൽ വീഴ്ച വരുത്തിയതിന് ഭാര്യയെ ബന്ധുക്കളെക്കൊണ്ട് കൂട്ടബലാത്സംഗം ചെയ്യിച്ച് ഭർത്താവിന്റെ ക്രൂരത. പീഡനത്തിന്റെ വിഡിയോ ചിത്രീകരിച്ച് യുട്യൂബിൽ അപ്‌ലോഡ് ചെയ്തെന്നും യുവതി പൊലീസിനു നൽകിയ പരാതിയിൽ പറയുന്നു. രാജസ്ഥാനിലെ ഭരത്‌പുരിലാണ് 1.5 ലക്ഷം രൂപ സ്ത്രീധനം നൽകാത്തതിന് പീഡനം നടത്തിയത്. ‘ഭർത്താവും രണ്ടു ബന്ധുക്കളും ചേർന്നു പീഡിപ്പിച്ചതായി യുവതി പരാതി നൽകിയിട്ടുണ്ട്. പീഡനദൃശ്യങ്ങൾ യുട്യൂബിൽ അപ്‍ലോഡ് ചെയ്തതായി സൂചനയുണ്ട്. ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല’– കമാൻ പൊലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫിസർ ദൗലത്ത് സാഹു പറഞ്ഞു. ഭർത്താവും ബന്ധുക്കളും സ്ത്രീധനത്തെച്ചൊല്ലി വഴക്കും മർദനവും പതിവായിരുന്നെന്നു യുവതി പരാതിയിൽ പറയുന്നു.
‘സ്ത്രീധനം ചോദിച്ച് എപ്പോഴും വഴക്കായിരുന്നു. സ്ത്രീധനം തരാത്തതിന് എന്നെ ബന്ധുക്കളെക്കൊണ്ട് അയാൾ ബലാത്സംഗം ചെയ്യിച്ചു. ഇതു മൊബൈൽ ഫോണിൽ റെക്കോർഡ് ചെയ്യുകയും വിഡിയോകൾ യുട്യൂബിൽ പങ്കുവയ്ക്കുകയും ചെയ്തു. നിന്റെ വീട്ടുകാർ പണം തരാത്തതിനാൽ അതിനു തുല്യമായ തുക ഈ പോൺ വിഡിയോയിലൂടെ നേടുമെന്ന് പറഞ്ഞായിരുന്നു ഇത്. സംഭവത്തിനു പിന്നാലെ അലറിക്കരഞ്ഞ് ഞാൻ എന്റെ വീട്ടിലേക്ക് ഓടിപ്പോരുകയായിരുന്നു.’– പരാതിക്കാരി വ്യക്തമാക്കി. 2019 ൽ ആണ് ഇരുവരും വിവാഹിതരായത്. അന്നുതൊട്ടേ സ്ത്രീധനത്തർക്കമുണ്ട്. ഇതേത്തുടർന്നു സ്വന്തം വീട്ടിലേക്കു മടങ്ങിയ യുവതിയെ ഭർത്താവ് നല്ല വാക്കുകൾ പറഞ്ഞു പ്രലോഭിപ്പിച്ച് അയാളുടെ വീട്ടിലേക്കു കൊണ്ടുപോവുകയായിരുന്നു. ഇതിനുശേഷമാണു രണ്ടു ബന്ധുക്കളെ വിളിച്ചുവരുത്തി യുവതിയെ ബലാത്സംഗം ചെയ്തതെന്നു പൊലീസ് പറഞ്ഞു.
കൊച്ചി ∙ പുതുമുഖ നടിയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് നിർമാതാവും നടനുമായ വിജയ് ബാബുവിന് എതിരായ കേസിൽ നിയമോപദേശം തേടി അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’. വിജയ് ബാബുവിനെതിരെ നടപടി ആവശ്യപ്പെട്ട് ഇന്റേണൽ കമ്മിറ്റി അമ്മ എക്സിക്യൂട്ടീവിനു റിപ്പോർട്ടു സമർപ്പിച്ചിരുന്നു. നിയമോപദേശം കൂടി കിട്ടിയശേഷമായിരിക്കും നടപടി തീരുമാനിക്കുക. നിലവില്‍ വിദേശത്തുള്ള വിജയ് ബാബുവിനെ നാട്ടിലെത്തിക്കാന്‍ പൊലീസ് ശ്രമം തുടങ്ങിയ സാഹചര്യത്തിലാണ് അമ്മയുടെ അടിയന്തര നടപടി. ‘അമ്മ’ അവെയ്‌ലബിൾ എക്സിക്യൂട്ടീവ് കമ്മിറ്റി ഉടന്‍ ചേര്‍ന്നേക്കുമെന്നും റിപ്പോർട്ടുണ്ട്.
പീഡനക്കേസില്‍ സിനിമാ താരങ്ങളില്‍നിന്ന് ഇതുവരെയും പ്രതികരണം ഉണ്ടായിട്ടില്ലെന്ന വിമര്‍ശനം വിവിധ കോണുകളില്‍നിന്ന് ഉയരുന്ന പശ്ചാത്തലത്തിലാണ് തിടുക്കപ്പെട്ടുള്ള യോഗം. അമ്മ എക്സിക്യൂട്ടീവ് അംഗമാണ് വിജയ് ബാബു.
തന്റെ അച്ഛനെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചവർക്ക് ചുട്ട മറുപടി നൽകി നടൻ സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷ്. ഗോകുലിന്റെ മറുപടിയാണിപ്പോൾ സൈബറിടങ്ങളിൽ വൈറലായി മാറിയിരിക്കുന്നത്. ഒരുഭാഗത്ത് സുരേഷ് ഗോപിയുടെ പുതിയ ലുക്കിലെ ചിത്രവും മറുഭാഗത്ത് സിംഹവാലൻ കുരങ്ങിന്റെ മുഖവും ചേർത്തുവച്ച് ഈ ചിത്രത്തിന് രണ്ട് വ്യത്യാസങ്ങളുണ്ട് കണ്ടുപിടിക്കാമോ? എന്ന കുറിപ്പും നൽകിയായിരുന്നു ഒരാളുടെ കമന്റ് പോസ്റ്റ്.
ഇതിന് മറുപടിയായി ഉടൻ തന്നെ ഗോകുൽ രംഗത്തെത്തുകയായിരുന്നു. രണ്ട് വ്യത്യാസമുണ്ട്. ലെഫ്റ്റിൽ നിന്റെ തന്തയും റൈറ്റിൽ എന്റെ തന്തയും എന്നായിരുന്നു ഗോകുൽ നൽകിയ മറുപടി. നിമിഷ നേരം കൊണ്ടാണ് ഗോകുലിന്റെ മറുപടി സോഷ്യൽ മീഡിയ ഏറ്റെടുത്തത്. സംവിധായകൻ നാദിർഷയും ഗോകുലിന്റെ മറുപടിയ്ക്ക് അഭിനന്ദനവുമായി എത്തിയിരുന്നു. അച്ഛന്റെ മകൻ, കലക്കി മോനെ എന്നായിരുന്നു നാദിർഷ ചിത്രം പങ്കുവച്ച് കുറിച്ചത്.
പാപ്പൻ ആണ് സുരേഷ് ഗോപിയുടേതായി ഇനി തീയേറ്ററുകളിലെത്താനുള്ള ചിത്രം. സുരേഷ് ഗോപിയുടെ കരിയറിലെ 252 -ാം ചിത്രമാണ് പാപ്പൻ. എബ്രഹാം മാത്യൂസ് പാപ്പൻ ഐപിഎസ് എന്ന കഥാപാത്രമായാണ് സുരേഷ് ഗോപി ചിത്രത്തിലെത്തുന്നത്. നൈല ഉഷ, നിത പിള്ള, ആശ ശരത്, കനിഹ, ചന്തുനാഥ്, വിജയരാഘവൻ, ടിനി ടോം തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഒറ്റക്കൊമ്പൻ എന്ന ചിത്രവും സുരേഷ് ഗോപിയുടേതായി പുറത്തിറങ്ങാനുണ്ട്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു.
മലയാളികളുടെ പ്രീയപെട്ടതാരമായ ജയറാം ഒരിടവേളക്ക് ശേഷം മലയാളത്തിൽ ചെയ്ത ചിത്രമാണ് ഇന്ന് റിലീസ് ആയ മകൾ. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ഈ ചിത്രത്തിന് രചന നിർവഹിച്ചിരിക്കുന്നത് ഡോക്ടർ ഇഖ്ബാൽ കുറ്റിപ്പുറം ആണ്. സെൻട്രൽ പ്രൊഡക്ഷൻസ് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ ജയറാമിനൊപ്പം മീര ജാസ്മിൻ, ദേവിക സഞ്ജയ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയിരിക്കുന്നു. ഒരു വലിയ ഇടവേളയ്ക്കു ശേഷം മീര ജാസ്മിൻ അഭിനയ രംഗത്തേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് ഇത്. ഇതിന്റെ ടീസ, ട്രൈലെർ, ഇതിലെ കണ്ണാണ് എന്നിവ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചിരുന്നു. സത്യൻ അന്തിക്കാട് ചിത്രങ്ങൾ എന്നും സ്വീകരിക്കുന്ന പ്രേക്ഷകർ കാണാൻ കാത്തിരുന്ന ഒരു ചിത്രം കൂടിയാണ് മകൾ. മോഹൻലാലിന് ശേഷം സത്യൻ അന്തിക്കാടുമായി ചേർന്ന് ഏറ്റവും കൂടുതൽ ഹിറ്റുകൾ നൽകിയ നടൻ ആണ് ജയറാം എന്നതും ആ പ്രതീക്ഷകൾ വർധിപ്പിച്ചിരുന്നു.
ജയറാം അവതരിപ്പിക്കുന്ന നന്ദകുമാർ, മീര ജാസ്മിൻ അവതരിപ്പിക്കുന്ന ജൂലിയറ്റ് എന്നിവരും അവരുടെ മകൾ ആയെത്തുന്ന അപർണ്ണ എന്ന ദേവികയുടെ കഥാപാത്രത്തിന്റെയും കഥയാണ് ഈ ചിത്രം പറയുന്നത്. മിശ്ര വിവാഹമാണ് നന്ദന്റെ എങ്കിലും അതിന്റെ പ്രശ്നങ്ങൾ ഒന്നും അവരുടെ ജീവിതത്തിൽ ഇല്ല. എന്നാൽ മകൾ ജനിച്ചു കുറെ കാലം കഴിഞ്ഞു പ്രവാസി ആയ നന്ദൻ, പിന്നീട് അവിടുത്തെ ജോലി ഉപേക്ഷിച്ചു തിരിച്ചെത്തുന്നതോടെയാണ് അവരുടെ ജീവിതത്തിൽ ചില പ്രശ്നങ്ങൾ ഉണ്ടാകുന്നതു.
പ്രധാനമായും പ്രായപൂർത്തിയായ മകളെ മനസ്സിലാക്കാൻ നന്ദൻ എന്ന അച്ഛന് കഴിയുമോ എന്നതും അതിന്റെ പശ്‌ചാത്തലത്തിൽ അവരുടെ കുടുംബത്തിലും ബന്ധങ്ങളിലും ഉണ്ടാവുന്ന സംഭവങ്ങളുമാണ് ഈ ചിത്രം അവതരിപ്പിക്കുന്നത്. വളരെ ചിട്ടയോടെ കാര്യങ്ങൾ ചെയ്യണം എന്നാഗ്രഹിക്കുന്ന നന്ദൻ പതിനഞ്ചു വർഷത്തെ പ്രവാസ ജീവിതത്തിനു ശേഷം കുടുംബത്തിലേക്ക് മടങ്ങിയെത്തുമ്പോൾ, ടീനേജുകാരിയായ മകൾക്ക് അവളും അമ്മയും ഉള്ള ലോകത്തെ സ്വാതന്ത്ര്യം നഷ്ട്ടപെടുന്നതായിട്ടാണ് തോന്നുന്നത്. ആ സാഹചര്യത്തിൽ നന്ദൻ എന്ന അച്ഛൻ അനുഭവിക്കുന്ന മാനസിക സംഘര്ഷങ്ങളാണ് ഈ ചിത്രത്തിന്റെ കഥയുടെ പ്രധാന ഭാഗം.
സത്യൻ അന്തിക്കാട് ഒരിക്കൽ കൂടി ഒരു ഫീൽ ഗുഡ് കുടുംബ ചിത്രം സമ്മാനിക്കുന്നതിൽ വിജയിച്ചിട്ടുണ്ട്. എന്നാൽ ഇന്നത്തെ പ്രേക്ഷകർക്ക് അത് മാത്രം മതിയോ എന്ന ചോദ്യം ബാക്കിയാണ്. പതിവ് പോലെ തന്നെ, വളരെ ലളിതമായ ഒരു കഥയിൽ കുടുംബ ബന്ധങ്ങളുടെ വൈകാരികതയും ചിരിയും ചിന്തയും ചാലിച്ച് സത്യൻ അന്തിക്കാട് അവതരിപ്പിച്ചപ്പോൾ, അത് മലയാളി കുടുംബങ്ങളിലേക്കും കുടുംബ ബന്ധങ്ങളിലേക്കുമുള്ള ഒരു തിരിഞ്ഞു നോട്ടം കൂടിയായി മാറുന്നുണ്ട് എന്നത് സത്യമാണ്. ഇക്‌ബാൽ കുറ്റിപ്പുറത്തിന്റെ രചന സത്യൻ അന്തിക്കാടിന്റെ ശൈലിയിലൂടെ വെള്ളിത്തിരയിൽ വന്നപ്പോൾ, കുടുംബ പ്രേക്ഷകർക്ക് ആസ്വദിക്കാൻ കഴിയുന്ന ഒരു ചിത്രമായി ഒരു പരിധി വരെ മകൾ മാറി.
ഒരു ഇന്ത്യൻ പ്രണയ കഥ, ജോമോന്റെ സുവിശേഷങ്ങൾ എന്നീ ചിത്രങ്ങളിൽ ഒക്കെ നമ്മൾ കണ്ടത് പോലെ, ലളിതമായ സന്ദര്ഭങ്ങളിലൂടെ കഥ പറയാൻ ഇക്ബാൽ കുറ്റിപ്പുറത്തിനു സാധിച്ചെങ്കിലും ഈ ചിത്രത്തിന്റെ ഏറ്റവും വലിയ നെഗറ്റീവ് ആയി നിലനിൽക്കുന്നത് തിരക്കഥയിലെ പിഴവുകളാണ്. പ്രത്യേകിച്ചും ചിത്രത്തിന്റെ രണ്ടാം പകുതി സഞ്ചരിക്കുന്നത് ഒരു ലക്ഷ്യബോധം ഇല്ലാതെയാണ് എന്നുള്ള തോന്നലാണ് പ്രേക്ഷകരിൽ ഉണ്ടാക്കുന്നത്. ആദ്യ പകുതി അവസാനിക്കുന്നിടത്തു നിന്നതു ക്‌ളൈമാക്‌സ് വരെ എത്തുമ്പോഴും കാര്യമായി ഒന്നും സംഭവിക്കുന്നില്ല എന്നതും, അതുപോലെ രണ്ടാം പകുതിയിൽ കടന്നു വരുന്ന ഒരു പുതിയ കഥാപാത്രവും അയാളുടെ ഫ്ലാഷ്ബാക്കുമെല്ലാം വളരെയധികം മുഴച്ചു നിൽക്കുന്നതായും അനുഭവപ്പെടുന്നുണ്ട്. തന്റെ സ്വതസിദ്ധമായ ശൈലിയിൽ ഒട്ടേറെ നർമ്മ മുഹൂർത്തങ്ങൾ കലർത്തി കഥ പറഞ്ഞ സത്യൻ അന്തിക്കാടിന് തിരക്കഥയുടെ ദുര്ബലത കാരണം കൊണ്ട് തന്നെ വൈകാരിക രംഗങ്ങളുടെ തീവർത്ത പ്രേക്ഷകരിലേക്ക് എത്തിക്കാൻ സാധിക്കാതെ പോകുന്നുണ്ട്. ചില സമയത്തു സംഭാഷണങ്ങളിലടക്കം കടന്നു വന്ന അസ്വാഭാവികതയും കല്ലുകടി ആയി. എന്നിരുന്നാലും മകൾ, പ്രേക്ഷകനെ വലിയ രീതിയിൽ ബോറടിപ്പിക്കാതെ മുന്നോട്ടു പോയി ആണ് അവസാനിക്കുന്നത് എന്നത് പ്ലസ് പോയിന്റാണ്.
നന്ദൻ എന്ന കഥാപാത്രമായുള്ള ജയറാമിന്റെ പ്രകടനം അദ്ദേഹത്തിന്റെ സമീപകാലത്തെ നല്ലൊരു പ്രകടനമാണ്. ഒരിടവേളക്ക് ശേഷമാണു ജയറാം എന്ന നടനെ കുറച്ചെങ്കിലും ഉപയോഗിച്ച ഒരു ചിത്രം നമ്മുക്ക് കാണാൻ സാധിക്കുന്നത് എന്ന് തന്നെ പറയണം. അത് പോലെ തന്നെ ജൂലിയറ്റ് ആയുള്ള മീരാ ജാസ്മിന്റെ പ്രകടനവും എടുത്തു പറയേണ്ടത് തന്നെ ആണ്. വളരെ മികച്ച രീതിയിൽ തന്നെ, വളരെ പക്വമായ പ്രകടനം ആണ് മീര ജാസ്മിൻ ഈ ചിത്രത്തിൽ കാഴ്ച വെച്ചത്. ഇവരുടെ മകളായി എത്തിയ ദേവിക സഞ്ജയ് തന്റെ കഥാപാത്രത്തെ മനോഹരമാക്കിയപ്പോൾ, മറ്റു അഭിനേതാക്കൾ ആയ സിദ്ദിഖ്, ഇന്നസെന്റ്, നസ്ലെൻ, ശ്രീനിവാസൻ, അൽത്താഫ് സലിം, ജയശങ്കർ, ഡയാന ഹമീദ്, മീര നായർ, ശ്രീധന്യ, നിൽജ ബേബി, ബാലാജി മനോഹർ എന്നിവരും മികച്ച പ്രകടനം തന്നെ നൽകി. വിഷ്ണു വിജയ് ഒരുക്കിയ ഗാനങ്ങൾ ശരാശരി നിലവാരം മാത്രം പുലർത്തിയപ്പോൾ എസ് കുമാർ ഒരുക്കിയ ദൃശ്യങ്ങൾ മികച്ചു നിന്നു. ചിത്രത്തിന്റെ മൂഡിനനുസരിച്ചുള്ള രീതിയിൽ ദൃശ്യങ്ങൾ ഒരുക്കിയ അദ്ദേഹം ഈ സിനിമയുടെ മുന്നോട്ടുള്ള ഒഴുക്കിനെ കൂടി സഹായിച്ചിട്ടുണ്ട്. രാജ ഗോപാലിന്റെ എഡിറ്റിംഗ് മികച്ചു നിന്നതും ചിത്രത്തിന് മുതൽക്കൂട്ടായി. അതുപോലെ എടുത്തു പറയേണ്ട ഒന്നാണ് രാഹുൽ രാജ് ഒരുക്കിയ ഇതിന്റെ പശ്‌ചാത്തല സംഗീതത്തിന്റെ മികവ്.
മകൾ ഒരു സ്ഥിരം സത്യൻ അന്തിക്കാടൻ അച്ചിൽ വാർത്തെടുത്ത കുടുംബ ചിത്രമാണ്. ചിരിയും ചിന്തയും കുടുംബത്തിൽ ഉണ്ടാവുന്ന സങ്കടങ്ങളും സ്നേഹവും പരിഭവവും എല്ലാം കൂട്ടിച്ചേർത്ത ശരാശരി ഫാമിലി ഡ്രാമ. അമിത പ്രതീക്ഷകളുടെ ഭാണ്ഡകെട്ട് തലയിലേറ്റാതെ കണ്ടാൽ, ബോറടിക്കാതെ ഒന്ന് കണ്ടു മറക്കാവുന്ന ഒരു സത്യൻ അന്തിക്കാട് ചിത്രം.
വിജയ് ബാബുവിനെതിരേ ഒരു നടി ലൈംഗിക പീഡനം ആരോപിച്ചുകൊണ്ട് പരാതി നല്‍കിയ പശ്ചാത്തലത്തില്‍ കൂടുതല്‍ ആരോപണങ്ങള്‍ പുറത്ത് വരുന്നു. മറ്റൊരു യുവതിയാണ് ഇപ്പോള്‍ ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ജോലിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതിനിടെ വിജയ് ബാബു തന്നെ ചുംബിക്കാന്‍ ശ്രമിച്ചുവെന്നും നിരസിച്ചപ്പോള്‍ ആരോടും പറയരുതെന്ന് പറഞ്ഞ് മാപ്പ് പറഞ്ഞെന്നും യുവതി പറയുന്നു. വിമണ്‍ എഗൈന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്‌മെന്റ് എന്ന ഫെയ്‌സ്ബുക്ക് കൂട്ടായ്മയിലാണ് യുവതി അനുഭവം പങ്കുവച്ചത്.
കുറിപ്പിന്റെ പൂര്‍ണരൂപം
എന്റെ ഒരു അനുഭവം നിങ്ങളുമായി പങ്കിടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
ഇത് ഒരു ദിവസത്തെ സംഭവമായിരുന്നു. 2021 നവംബര്‍ മാസത്തില്‍ ഫ്രൈഡേ ഫിലിം ഹൗസിന്റെ ഉടമയും നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെ ജോലിയുമായി ബന്ധപ്പെട്ട ഒരു കാര്യത്തിനാണ് ഞാന്‍ കണ്ടുമുട്ടിയത്. ഞങ്ങള്‍ ചില പ്രൊഫഷണല്‍ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു, പിന്നീട് അയാള്‍ എന്റെ വ്യക്തിപരമായ കാര്യങ്ങള്‍ അന്വേഷിച്ചു, ഞാന്‍ എന്റെ ജീവിതത്തിലെ ചില പ്രശ്‌നങ്ങള്‍ അയാളോട് സൂചിപ്പിച്ചു. ആ വിഷയത്തില്‍ എനിക്ക് സഹായം ആവശ്യമാണെന്ന് മനസ്സിലാക്കിയ അദ്ദേഹം എന്നെ സഹായിക്കാന്‍ സ്വയം മുന്നോട്ടുവന്നു. ഇതിനിടയില്‍ ഞങ്ങളോടൊപ്പം ഉണ്ടായിരുന്ന മറ്റൊരു സുഹൃത്ത് മുറിയുടെ പുറത്തേക്ക് ഇറങ്ങി, അതിനാല്‍ ഞങ്ങള്‍ രണ്ടുപേരും മാത്രമേ കുറച്ചു നേരത്തേക്ക് അവിടെ ഉണ്ടായിരുന്നുള്ളൂ.
അയാള്‍ സ്വയം മദ്യം കഴിക്കുകയും എനിക്കു വാഗ്ദാനം ചെയ്യുകയും ചെയ്തു. ഞാന്‍ അത് നിരസിച്ചു ജോലി തുടര്‍ന്നു. പെട്ടെന്ന് വിജയബാബു എന്റെ ചുണ്ടില്‍ ചുംബിക്കാന്‍ ചാഞ്ഞു, ഒരു ചോദ്യവുമില്ലാതെ, സമ്മതമില്ലാതെ ! ഭാഗ്യവശാല്‍, എന്റെ റിഫ്‌ലെക്‌സ് പ്രവര്‍ത്തനം വളരെ വേഗത്തിലായിരുന്നു, ഞാന്‍ ചാടി പുറകോട്ടേക്ക് മാറി അവനില്‍ നിന്ന് അകലം പാലിച്ചു. ഞാന്‍ അസ്വസ്ഥതയോടെ, പേടിയോടെ അയാളുടെ മുഖത്തേക്ക് നോക്കി. അപ്പോള്‍ വീണ്ടും എന്നോട് ചോദിച്ചു ‘ഒരു ചുംബനം മാത്രം?’. ഇല്ല എന്ന് പറഞ്ഞു ഞാന്‍ എഴുന്നേറ്റു. പിന്നെ അദ്ദേഹം മാപ്പ് പറയാന്‍ തുടങ്ങി, ആരോടും പറയരുതെന്ന് അഭ്യര്‍ത്ഥിച്ചു. പേടിച്ച് ഞാന്‍ സമ്മതിച്ചു. ചില ഒഴിവുകഴിവുകള്‍ പറഞ്ഞ് ഞാന്‍ പെട്ടെന്ന് അവിടെ നിന്ന് ഇറങ്ങിയോടി.
കാരണം എന്നെ മറ്റൊന്നും ചെയ്യാന്‍ അയാള്‍ നിര്‍ബന്ധിച്ചില്ലെങ്കിലും, അയാള്‍ ചെയ്ത ഈ കാര്യം തന്നെ വിലകുറഞ്ഞതും ഭയപ്പെടുത്തുന്നതുമായിരുന്നു.ഒട്ടും പരിചയമില്ലാത്ത എന്നോട് 20-30 മിനുട്ടില്‍ , അയാള്‍ തന്റെ ആദ്യ ശ്രമം നടത്തി. ഇക്കാരണത്താല്‍ തന്നെ എനിക്ക് ആ പ്രസ്തുത പ്രോജക്ട് ഉപേക്ഷിക്കേണ്ടിവന്നു. അതുവരെയുള്ള എന്റെ സ്വപ്നമായിരുന്ന മലയാള ചലച്ചിത്രരംഗത്തേക്ക് പ്രവേശിക്കാനുള്ള ശ്രമങ്ങള്‍ ഞാന്‍ ഇതിനുശേഷം നിര്‍ത്തി. എത്ര സ്ത്രീകള്‍ക്ക് ഇതിലും മോശമായ അനുഭവം അയാളില്‍ നിന്ന് നേരിടേണ്ടി വന്നിട്ടുണ്ടാവും? . സഹായം വാഗ്ദാനം ചെയ്ത് ദുര്‍ബലരായ സ്ത്രീകളെ പ്രയോജനപ്പെടുത്താന്‍ ശ്രമിക്കുന്ന ഒരാളാണ് വിജയബാബു എന്ന നടനും നിര്‍മ്മാതാവും എന്നത് എന്റെ അനുഭവം സാക്ഷ്യപ്പെടുത്തുന്നു.എത്ര സ്ത്രീകള്‍ക്ക് ഇതിലും മോശമായ അനുഭവം നേരിടേണ്ടിവരുമെന്ന് ഞാന്‍ ചിന്തിച്ചു.
അയാളില്‍ നിന്നും ഈയിടെ ഒരു നടിക്ക് ഉണ്ടായ അതിഗുരുതരമായ ആക്രമണത്തെ
തുടര്‍ന്നാണ് ഞാന്‍ ഇത് എഴുതുന്നത്.അയാള്‍ തീര്‍ച്ചയായും ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്ന ഒരാളാണെന്ന് എന്റെ അനുഭവത്തിലൂടെ എനിക്ക് അറിയാവുന്നതു കൊണ്ട് തന്നെ ഒരുപാട് പേര്‍ അവള്‍ക്കെതിരെ തിരിയുമ്പോള്‍ എനിക്ക് മൗനം പാലിക്കാന്‍ സാധിക്കുന്നില്ല .ദുര്‍ബലരായ സ്ത്രീകളെ സഹായം വാഗ്ദാനം നല്‍കി മുതലെടുക്കന്‍ ശ്രമിക്കുന്ന ഒരാളാണ് അയാള്‍ എന്ന് വ്യക്തിപരമായി എനിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്.
അതിനാല്‍ അതിജീവിതക്ക് വേണ്ടി ഞാന്‍ ശബ്ദം ഉയര്‍ത്തും.എന്നും അവള്‍ക്കൊപ്പം നില്‍ക്കും.അവള്‍ക്ക് നീതി കിട്ടുന്നത് വരെ..
കൂടാതെ, അദ്ദേഹത്തെപ്പോലുള്ളവരെ നീക്കം ചെയ്യുകയോ ശിക്ഷിക്കുകയോ ചെയ്തുകൊണ്ട്, സിനിമാ വ്യവസായത്തെക്കുറിച്ചുള്ള മിഥ്യാധാരണകള്‍ – ‘സ്ത്രീകള്‍ക്ക് സുരക്ഷിതമല്ല’ എന്നത് തെറ്റാണെന്ന് തെളിയിക്കണം, എന്നെപ്പോലുള്ള സ്ത്രീകള്‍ ഇതിലേക്ക് ചുവടുവെക്കാന്‍ ഭയപ്പെടരുത്.
ഭർതൃപീഡനത്തിൽ സഹികെട്ട യുവതി രണ്ടര വയസ്സുള്ള കുഞ്ഞിനെ കെട്ടിത്തൂക്കിയ ശേഷം ആത്മഹത്യ ചെയ്തു. ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചെറുന്നിയൂർ കല്ലുമലക്കുന്നിൽ മേൽക്കോണം എസ്.എസ് നിവാസിൽ ശരണ്യ (22), രണ്ടര വയസ്സുള്ള മകൾ നക്ഷത്ര എന്നിവരെയാണ് ഭർതൃഗൃഹത്തിലെ കിടപ്പ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
സ്വകാര്യ ബസ് ഡ്രൈവറായ സുജിത്ത് ആണ് ശരണ്യയുടെ ഭർത്താവ്. ശരണ്യയുടെ ശരീരമാസകലം അടിയേറ്റ് മുറിഞ്ഞിട്ടുണ്ടെന്നും കുഞ്ഞിനെ കെട്ടിത്തൂക്കിയ ശേഷം ശരണ്യയും തൂങ്ങി മരിച്ചതായിരിക്കുമെന്നാമ് പൊലീസ് പറയുന്നത്.
കല്ലറ സ്വദേശിനിയാണ് ശരണ്യ. നാലു വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. സ്ഥിരം മദ്യപാനിയായ സുജിത്ത് പതിവായി വീട്ടിൽ വഴക്കും കലഹവും ഉണ്ടാക്കാറുണ്ടെന്ന് നാട്ടുകാരും അയൽവാസികളും പറയുന്നു.
ക്രൂരമായ മർദനത്തിന് ഇരയാകുമ്പോഴെല്ലാം സഹികെട്ട ശരണ്യ മകളെയുമെടുത്ത് സ്വന്തം വീട്ടിൽ പോകുമായിരുനു. ദിവസങ്ങൾക്ക് ശേഷം സുജിത്ത് മടക്കി വിളിച്ചുകൊണ്ടു വരുന്നതും പതിവായിരുന്നെന്ന് പരിസരവാസികൾ പറഞ്ഞു.
വ്യാഴാഴ്ച ഉച്ചയോടെയും ഇവർ തമ്മിൽ കലഹമുണ്ടായിരുന്നു. ജോലിക്ക് പോകാതെ വീട്ടിൽ ഇരുന്ന് മദ്യപിച്ച സുജിത്ത് ശരണ്യയുമായി വഴക്കിട്ട ശേഷം വീട്ടിൽ നിന്ന് ഇറങ്ങിപ്പോയി. വൈകീട്ടോടെ തിരികെയെത്തിയപ്പോൾ പൂട്ടിയ നിലയിലായിരുന്ന വാതിൽ ചവിട്ടി പൊളിച്ച് അകത്തു കയറിയപ്പോഴാണ് തൂങ്ങി മരിച്ച നിലയിൽ ശരണ്യയെയും കുഞ്ഞിനെയും കണ്ടെതന്നാണ് പ്രാഥമികവിവരം.
ഷീറ്റുമേഞ്ഞ വീടിന്റെ മേൽക്കൂരയിലെ മരക്കഷണത്തിൽ കെട്ടിയ മുണ്ടിൽ തൂങ്ങിയ നിലയിലാണ് മൃതദേഹങ്ങൾ കണ്ടത്. ബഹളം കേട്ടെത്തിയ നാട്ടുകാർ സംഭവം പോലീസിൽ അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി സുജിത്തിനെ കസ്റ്റഡിയിൽ എടുത്തു. ശരണ്യയുടെ ആത്മഹത്യാ കുറിപ്പും മുറിയിൽ നിന്നും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
വർക്കല തഹസിൽദാരുടെ സാന്നിധ്യത്തിൽ വെള്ളിയാഴ്ച രാവിലെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. ഫോറൻസിക് വിദഗ്ധർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. മൃതദേഹങ്ങൾ പാരിപ്പള്ളി മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ശരണ്യയുടെ ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്കരിച്ചു.