അച്ഛനും അമ്മയും വീട്ടില്‍ ഇല്ലാത്ത സമയം മക്കളായ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ വീട്ടില്‍ നിന്നും പുറത്താക്കി ജപ്തി ചെയ്ത് ബാങ്കിന്റെ ക്രൂരത. മൂവാറ്റുപുഴ പായിപ്ര പഞ്ചായത്തില്‍ വലിയപറമ്പില്‍ അജേഷിന്റെ വീടാണ് അര്‍ബന്‍ ബാങ്ക് ജപ്തി ചെയ്തത്.
ഹൃദ്രോഗിയായ അജേഷ് എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഭാര്യയാണ് അജേഷിന് കൂട്ടിരിക്കുന്നത്. ജപ്തി നടപടിയുമായി ബാങ്ക് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തിയപ്പോള്‍ നാല് കുട്ടികള്‍ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്.
സംഭവമറിഞ്ഞെത്തിയ നാട്ടുകാര്‍ ജപ്തി നടപടിക്ക് സാവകാശം അഭ്യര്‍ഥിച്ചെങ്കിലും ഉദ്യോഗസ്ഥര്‍ വഴങ്ങിയില്ല. ഇവര്‍ ജപ്തി നടപടികള്‍ പൂര്‍ത്തിയാക്കി മടങ്ങി. എന്നാല്‍ വിവരമറിഞ്ഞെത്തിയ മൂവാറ്റുപുഴ എംഎല്‍എ മാത്യു കുഴല്‍നാടന്റെ നേതൃത്വത്തിൽ പ്രാദേശിക നേതാക്കള്‍ എത്തി പ്രതിഷേധിക്കുകയായിരുന്നു. ബാങ്ക് അധികൃതര്‍ നേരിട്ടെത്തി ജപ്തി ചെയ്ത വീട് തുറന്ന് കൊടുക്കുമെന്ന് എംഎല്‍എയെ അറിയിച്ചിരുന്നു.
രാത്രി വൈകിയിട്ടും ബാങ്കിന്റെ ഭാഗത്തു നിന്നും വീട് തുറന്നുകൊടുക്കാനുള്ള നടപടികള്‍ ഒന്നും ഉണ്ടാവാത്തതോടെ എംഎല്‍എ തന്നെ വീടിന്റെ പൂട്ട് പൊളിച്ച് കുട്ടികളെ വീട്ടിൽ പ്രവേശിപ്പിക്കുകയായിരുന്നു.
അര്‍ബന്‍ ബാങ്കില്‍ നിന്നും ഒരു ലക്ഷം രൂപയാണ് അജേഷ് ലോണെടുത്തത്. അസുഖം ബാധിച്ചതോടെ തിരിച്ചടവ് മുടങ്ങി. പലിശ ഉള്‍പ്പടെ 1,40,000 രൂപ തിരിച്ചടയ്ക്കാത്തതിനെ തുടര്‍ന്നാണ് ബാങ്ക് ജപ്തി നടപടികളിലേക്ക് കടന്നത്.
ഡോ. ഐഷ വി
അച്ഛന് പലപ്പോഴും സ്ഥലം മാറ്റവും വടക്കൻ ജില്ലകളിലെ ജോലിയും കാരണം മക്കളുടെ പഠന കാര്യങ്ങളിൽ ദിവസവും ശ്രദ്ധിക്കാൻ പറ്റിയിരുന്നില്ല. എന്നാൽ കത്തുകളിലൂടെയും നാട്ടിൽ വരുമ്പോൾ ഉള്ള സമയത്തും മൂന്ന് മക്കളുടേയും പഠന കാര്യങ്ങളിൽ അച്ഛൻ ശ്രദ്ധിച്ചിരുന്നു. ധന്യാത്മക ചിന്തകൾ മാത്രമേ അച്ഛൻ ഞങ്ങളിൽ വളർത്തിയിരുന്നുള്ളൂ. കണക്ക്, ഇംഗ്ലീഷ് വിഷയങ്ങൾ പഠിപ്പിച്ചു തരിക, മറ്റ് വിഷയങ്ങൾ ഞങ്ങളെക്കൊണ്ട് വായിപ്പിക്കുക, കൈയ്യക്ഷരം നന്നാകാൻ പകർത്തിയെഴുതിക്കുക തുടങ്ങിയ കാര്യങ്ങൾ ഞങ്ങളെകൊണ്ട് ചെയ്യിപ്പിച്ചിരുന്നു. കത്തുകളിലൂടെയുo ചിലപ്പോൾ അച്ഛൻ സംശയ നിവാരണം നടത്തി തന്നിരുന്നു. അച്ഛൻ എനിക്കെഴുതുന്ന കത്തുകൾ ” വാത്സല്യമുള്ള മകൾക്ക്” എന്ന് തുടങ്ങി ” സ്നേഹപൂർവ്വം അച്ഛൻ” എന്ന് അവസാനിക്കുന്നവയായിരുന്നു. ബാലരമ പൂമ്പാറ്റ എന്നീ ആനുകാലികങ്ങൾ അച്ഛൻ ഞങ്ങൾക്ക് വാങ്ങിത്തന്നിരുന്നു. അച്ഛൻ ഈ പതിവ് തുടർന്നുകൊണ്ടേയിരുന്നു. ഞാൻ പ്രീഡിഗ്രിയ്ക്ക് പഠിക്കുന്ന സമയത്ത് അച്ഛൻ നാട്ടിൽ വന്നപ്പോൾ എന്റെ കൈയ്യിൽ ബാലരമയും പൂമ്പാറ്റയും കൊണ്ടു ത്തന്നു. ഞാൻ ഒരു കോമ്പറ്റീഷൻ സക്സസ് റിവ്യു അച്ഛന്റെ കൈയ്യിൽ തിരികെ വച്ചു കൊടുത്തു. ഞാൻ വളർന്നു എന്ന് അച്ഛന് തോന്നിയ നിമിഷം അതായിരിക്കണം. അച്ഛനമ്മമാർക്ക് മക്കൾ എന്നും കുട്ടികളാണല്ലോ. പ്രീഡിഗ്രിക്ക് പഠിക്കുന്ന സമയത്ത് അമ്മയുടെ പക്കൽ നിന്നും കാശ് വാങ്ങി കൊണ്ടുപോയി പുസ്തകങ്ങൾ വാങ്ങുന്ന ശീലം എനിക്കുണ്ടായിരുന്നു.
അച്ഛൻ വീട്ടിലില്ലാത്ത ദിവസങ്ങളിൽ ഏഴാം ക്ലാസ്സുവരെ ഞങ്ങളെ ദിവസവും രാത്രി കൂടെയിരുത്തി പഠിപ്പിക്കുക എന്നത് അമ്മയുടെ രീതിയായിരുന്നു. അമ്മയ്ക്ക് പഠന കാര്യങ്ങളിൽ നല്ല പ്രോത്സാഹനം തരുന്ന സ്വഭാവമാണ്.
വല്യമാമൻ (ഡോ . കെ സുകുമാരൻ എന്ന സുകുമാരൻ വൈദ്യൻ) ഞങ്ങൾക്ക് കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പുസ്തകങ്ങൾ വാങ്ങി തന്നിരുന്നു. വൈവിധ്യമാർന്ന വിഷയങ്ങൾ വായിച്ചറിയാൻ അത് ഹേതുവായി . ഞാൻ ഏഴാം ക്ലാസ്സ് കഴിഞ്ഞ വെക്കേഷനാണ് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സയൻസ് സ്കീം തുടങ്ങിയത്. അതിൽ ധാരാളം പുസ്തകങ്ങൾ ഉണ്ടായിരുന്നു. ആ പുസ്തകങ്ങൾ എല്ലാം ഞാൻ വെക്കേഷന് വായിച്ചു തീർത്തു. ഇത് എന്നിൽ ശാസ്ത്രാഭിരുചി കൂട്ടാൻ ഇടയാക്കി. കൂടാതെ 8-ാം ക്ലാസ്സിലെ പാഠഭാഗങ്ങളിൽ പലതും ഞാൻ വെക്കേഷനു തന്നെ സ്വയം വായിച്ചു പഠിക്കാൻ ശ്രമിച്ചു. അത് പിൽക്കാലത്ത് വളരെ ഗുണം ചെയ്തു. സ്വയം പഠിക്കാനുള്ള കഴിവും ആ സമയത്താണ് പ്രകടമായത് എന്ന് പറയാം. പരപ്രേരണയില്ലാതെ പഠിക്കാനുള്ള കഴിവ് കുട്ടികൾക്ക് ഉണ്ടാകുമ്പോഴാണ് അറിവു നേടാനുള്ള അഭിവാഞ്ച കുട്ടികളിൽ വർദ്ധിക്കുന്നത്. എന്റെ കാര്യത്തിലത് സംഭവിച്ചത് എട്ടാം ക്ലാസ്സിന്റെ തുടക്ക സമയമാണെന്ന് പറയാം.
സയൻസ് സ്കീമിൽ കൃഷിയെ സംബന്ധിച്ച ഒരു പുസ്തകമുണ്ടായിരുന്നു. അത് വായിച്ചിട്ട് ഞാനും അനുജനും അനുജത്തിയും പ്ലോട്ട് തിരിച്ച് കൃഷി ചെയ്തിരുന്നു. അന്ന് വിത്തിന്റെ ലഭ്യത കുറവുണ്ടായിരുന്നു. അതൊരു മത്സര കൃഷിയായിരുന്നെന്ന് പറയാം. ഞങ്ങൾ മൂവരും ധാരാളം കാർഷിക ഉത്പന്നങ്ങൾ സ്വയം ഉത്പാദിപ്പിച്ചിരുന്നു. കടയിൽ നിന്നും വാങ്ങുന്ന പച്ചക്കറികളിലെ മുറ്റിയ വിത്തുകൾ എല്ലാം ഞങ്ങൾ കുട്ടികൾ പാകുവാനായി ഉപയോഗിച്ചിരുന്നു. തോരൻ പരിപ്പു വാങ്ങുമ്പോൾ അതിൽ നിന്നും തോലു പോകാത്ത വിത്തുകളും അന്നെടുത്ത് പാകിയിരുന്നു.
ഇന്നത്തെ പോലെ ഇന്റർനെറ്റോ കംപ്യൂട്ടറുകളോ ലഭ്യമല്ലാതിരുന്ന കാലം. “കംപ്യൂട്ടറിന്റെ ആത്മാവ്” എന്നൊരു പുസ്തകം അന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റേതായി ഞങ്ങൾക്ക് കിട്ടിയിരുന്നു. അതായിരുന്നു കംപ്യൂട്ടറുകളെ കുറിച്ച് ഞാൻ വായിച്ച ആദ്യ പുസ്തകം. കാലം 1980 കൾ . 1988- ൽ കൊല്ലം പബ്ലിക്ക് ലൈബ്രറിയിൽ നടന്ന ഒരു എക്സിബിഷൻ സ്ഥലത്ത് അച്ഛൻ ഞങ്ങളെ കൊണ്ടു പോയിരുന്നു. അന്നവിടെ മദ്രാസ് ഐ ഐ റ്റി യിലെ പ്രഫസർ ദീനദയാൽ കംപ്യൂട്ടറുകളെ കുറിച്ച് എഴുതിയ രണ്ടു പുസ്തകങ്ങൾ ഉണ്ടായിരുന്നു. അച്ഛൻ ഞങ്ങൾക്ക് അത് വാങ്ങിത്തന്നു. അമ്മയ്ക്ക് ഒരു ഭാഗവതവും വാങ്ങിക്കൊടുത്തു.
അച്ഛന് പണ്ട് മുതൽ തന്നെ മലയാള മനോരമ ഇന്ത്യൻ എക്സ്പ്രസ്സ് എന്നിവ വായിക്കുന്ന ശീലം ഉണ്ടായിരുന്നു. വീട്ടിൽ ആ പത്രങ്ങൾ വരുത്തിയിരുന്നു. എന്നാൽ ഇംഗ്ലീഷ് പത്രം ഞങ്ങൾ കുട്ടികൾ സ്ഥിരമായി വായിച്ചിരുന്നില്ല. അച്ഛൻ വരുന്ന സമയത്ത് അതിലെ പ്രധാന വാർത്തകളും എഡിറ്റോറിയലും ഞങ്ങളെക്കൊണ്ട് വായിപ്പിച്ചിരുന്നു. അറിയാത്ത വാക്കുകൾ ഡിക്ഷ്ണറി നോക്കി ഞങ്ങൾ കണ്ടുപിടിക്കുകയും വേണം. അത് ഞങ്ങളുടെ വൊക്കാബുലറി കൂടാൻ സഹായിച്ചു. അച്ഛൻ കല്ലട സി വി കെ എം സ്കൂളിൽ ഇംഗ്ലീഷ് മീഡിയത്തിലാണ് പഠിച്ചത്. അതിനാൽ ഇംഗ്ലീഷിൽ സാമാന്യം നല്ല അറിവ് അച്ഛനുണ്ടായിരുന്നു. അങ്ങനെ വായിച്ചറിഞ്ഞ പല അറിവുകളും അച്ഛൻ ഞങ്ങളുമായി പങ്കു വച്ചിരുന്നു. നമ്മുടെ നാട്ടിൽ ലാന്റ് ഫോൺ പോലും അത്ര പ്രചാരത്തിലില്ലാതിരുന്ന കാലത്ത് കോഡ് ലസ് ഫോണിനെ കുറിച്ചും വിമാനത്തിലിരുന്നും യാത്രയ്ക്കിടയിലും ഉപയോഗിയ്ക്കാവുന്ന പോർട്ടബിൾ കംപ്യൂട്ടറിനെ കുറിച്ചും ലാപ് ടോപിനെ കുറിച്ചും അക്കാലത്ത് അച്ഛൻ പറഞ്ഞു തരുമ്പോൾ ഞങ്ങൾക്കതത്‌ഭുതമായിരുന്നു.
വല്യ മാമൻ ഞങ്ങൾക്ക് കോംപ്ടൻസ് എൻസൈക്ലോപീഡിയ 1980 കളുടെ തുടക്കത്തിൽ ഞങ്ങൾക്ക് വാങ്ങിത്തന്നിരുന്നു. ഇൻഡക്സ് നോക്കി എൻസൈക്ലോപീഡിയയിൽ നിന്നും വിവരങ്ങൾ ഗ്രഹിക്കാൻ പഠിപ്പിച്ചത് അച്ഛനാണ്. അക്കാലത്തെ ഏറ്റവും ബൃഹത്തായ എൻസൈക്ലോപീഡിയ എന്നത് എൻസൈക്ലോപിഡിയ ബ്രിട്ടാനിക്കയാണ്.
വല്യമാമന് മെഡിസിനുമായി ബന്ധപ്പെട്ട വിദേശ ജേർണലുകളും സയൻസ് ജേർണലുകളും വായിക്കുന്ന ശീലമുണ്ടായിരുന്നു. അവയിൽ ചിലത് അച്ഛനും വായിച്ചിരുന്നു.
ഞങ്ങൾക്ക് അറ്റ്ലസ് വാങ്ങിത്തന്നത് അച്ഛനാണ്. അതിൽ നോക്കി ലോകത്തിന്റെ പല ഭാഗങ്ങൾ കണ്ടുപിടിക്കാൻ ഞങ്ങൾ പഠിച്ചു. അങ്ങനെ അച്ഛനും അമ്മയും വല്യമാമനും കൂടി വിവരങ്ങൾ വിരൽ തുമ്പിലെത്താത്ത കാലത്ത് ഞങ്ങളുടെ അറിവിന്റെ ചക്രവാളം വികസിക്കാൻ സഹായിച്ചു.
ഡോ.ഐഷ . വി.
പ്രിൻസിപ്പാൾ , പാലക്കാട് ജില്ലയിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് . കഥകളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്
കാനഡയിൽ സൗത്ത് സെറിയിൽ മൂന്നു ദിവസം മുൻപുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിലായിരുന്ന മലയാളി യുവതി മരിച്ചു. പാലാ കരൂർ മാറിയപുറം ഡോ. അനിൽ ചാക്കോയുടെ ഭാര്യ ശില്പ ബാബു (44) ആണ് മരിച്ചത്.
മൂന്നു ദിവസം മുൻപ് കാനഡയിൽ മ്യൂസിക് പഠിക്കാൻ പോയ മക്കളെ തിരികെ കൊണ്ടുവരാൻ പോകുന്നതിനിടെ വാഹനം ഇടിച്ചു ഗുരുതരാവസ്ഥയിൽ ആശുപത്രിയിലായിരുന്നു. ഇന്ന് പകലാണ് മരണം സംഭവിച്ചത്. ഭർത്താവ് അനിൽ ചാക്കോയും കാനഡയിൽ ഡോക്റ്ററാണ്. ശില്പ കോട്ടയം ചാഴികാട്ടു ബാബുവിൻ്റെ മകളാണ് .
അപകടസമയത്ത് റോഡരികില്‍ നില്‍ക്കുകയായിരുന്നു ശില്‍പ. രണ്ടു വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിക്കുകയും, ഇതിലൊരു വാഹനം റോഡരികില്‍ നില്‍ക്കുകയായിരുന്ന ശില്‍പയെ ഇടിച്ചുതെറിപ്പിക്കുകയുമായിരുന്നു. അപകടസ്ഥലത്ത് തന്നെ ഒരു കാല്‍ നഷ്ടപ്പെട്ടു. ആശുപത്രിയില്‍ വച്ച് രണ്ടാമത്തെ കാലും മുറിച്ചുമാറ്റേണ്ടി വന്നു.
പാലാ ബ്ലൂ മൂൺ ഹോട്ടൽ ഉടമ ചാക്കോച്ചന്റെ മകനാണ് ഡോ. അനിൽ ചാക്കോ. അനിൽ – ശില്പ ദമ്പതികൾക്ക് രണ്ടു മക്കള്‍ നോഹ, നീവ്. യുകെയില്‍ നിന്ന് സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.
സ്വന്തം ലേഖകൻ
ഗുജറാത്ത് : ആം ആദ്മി പാർട്ടിയുടെ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു തുടക്കം കുറിച്ചു കൊണ്ട് അഹമ്മദബാദിൽ അരവിന്ദ് കെജ്രിരിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും നയിച്ച റോഡ്ഷോയിൽ കടന്നു വന്ന ജനക്കൂട്ടം മോദിയേയും ബിജെപി നേതാക്കളേയും ശരിക്കും ഞെട്ടിച്ചിരിക്കുകയാണ്. പതിനായിരക്കണക്കിന് ആം ആദ്മികളാണ് ഇന്നത്തെ റോഡ് ഷോയിൽ അണിനിരന്നത്. അഹമ്മാദാബാദ് നഗരം മുഴുവനും ആം ആദ്മി പ്രവർത്തകരെകൊണ്ട് നിറഞ്ഞു കവിഞ്ഞിരുന്നു. അതുകൊണ്ട് തന്നെ ഡെൽഹിയിലെ കെജ്രരിവാളിനേക്കാൾ മോദിയും ബി ജെ പി നേതൃത്വവും ഭയക്കുന്നത് ഗുജറാത്തിൽ കണ്ട ശക്തനായ കെജ്രരിവാൾ എന്ന ജനപ്രിയ നേതാവിനെയാണ്.

മുപ്പത് ശതമാനം അധികാരങ്ങൾ പോലും നൽകാതെ ഡെൽഹിയിൽ തളച്ചിടാൻ ശ്രമിക്കുന്ന കെജ്രരിവാളിന് തൻ്റെ തറവാട് കൂടിയായ ഗുജറാത്തിൽ ലഭിക്കുന്ന വൻ ജനപിന്തുണ മോദിക്ക് വലിയ തലവേദനയാണ് സൃഷ്‌ടിച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ പാർട്ടിയുടെ ശക്തികേന്ദ്രമായ ഗുജറാത്ത് തെരുവുകളെ ത്രിവർണ്ണ പതാകയിൽ കുളിപ്പിച്ച് ആം ആദ്മി പാർട്ടിയുടെ നവ രാഷ്ട്രീയത്തിന്റെ വരവ് അറിയിച്ചു. പഞ്ചാബിലെ ജനക്കൂട്ടത്തെ ഓർമിപ്പിക്കുന്ന തരം ജനപങ്കാളിത്തമായിരുന്നു ഗുജറാത്തിൽ കണ്ടത്.

ടോം ജോസ് തടിയംപാട്
ക്യൻസർ ബാധിച്ചു ചികിൽസിക്കാൻ ബുദ്ധിമുട്ടുന്ന ബി, എഡ്, വിദ്യർത്ഥി അനു ആൻ്റണിക്കു വേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ നടത്തുന്ന ചാരിറ്റിക്ക് ഇതുവരെ 655 പൗണ്ട് ലഭിച്ചു, ബാങ്കിന്റെ സമ്മറി സ്റ്റേറ്റ് മെന്റ് ഇതോടൊപ്പം പ്രസിദ്ധീകരിക്കുന്നു . അനുവിനെ സഹായിക്കണം എന്ന അഭ്യർത്ഥനയുമായി ഏലപ്പാറ സെന്റ് ജോർജ് പള്ളി വികാരി ഫാദർ ജേക്കബ് അയച്ച കത്തും ഇതോടൊപ്പം പ്രസിദ്ധീകരിക്കുന്നു. ചാരിറ്റി കളക്ഷൻ ഈസ്റ്റർ വരെ തുടരും ,ലഭിക്കുന്ന മുഴുവൻ തുകയും ഈസ്റ്റർ ദിനത്തിൽ അനുവിനു കൈമാറും എന്നറിയിക്കുന്നു . നിങ്ങളാൽ കഴിയുന്ന സഹായം താഴെ കാണുന്ന ഞങ്ങളുടെ അക്കൗണ്ടിൽ നിക്ഷേപിക്കുക.

നാമെല്ലാം ഈസ്റ്റർ ആഘോഷിക്കുന്ന ഈ സമയത്തു അനുവിന്റെ കുടുംബത്തിന് ഒരു കൈത്താങ്ങാകാൻ നമുക്ക് ഒരുമിക്കാം . ഇടുക്കി ,ലബ്ബക്കട ടീച്ചർ ട്രെയിനിങ് കോളേജിൽ ബി, എഡിനു പഠിക്കുന്ന വിദ്യാർത്ഥി ഏലപ്പാറ സ്വദേശി അനു ആൻ്റണിയുടെ ജീവിതം മാറി മറിഞ്ഞത് 2021 മാർച്ചു മാസം കോളേജിൽ നടന്ന സ്പോർട്സ് മത്സരത്തിൽ പങ്കെടുത്തു വീണു കാലൊടിഞ്ഞപ്പോഴാണ് .
മാസങ്ങളോളം ചികിൽസിച്ചിട്ടും ഒടിഞ്ഞ അസ്ഥികൾ യോചിക്കാത്തതു കൊണ്ട് ഡോക്ടർ നിർദേശിച്ചതനുസരിച്ചു തിരുവന്തപുരം ക്യൻസർ സെന്ററിൽ എത്തി പരിശോധിച്ചപ്പോൾ ഞെട്ടിപ്പോയി അനുവിന് ക്യൻസർ ബാധിച്ചിരിക്കുന്നു. ഒരു കുടുംബത്തിന്റെ സകല പ്രതീക്ഷകളും തകർന്നടിഞ്ഞു അനുവിനെ ചികിൽസിക്കാൻ ഇപ്പോൾ തന്നെ 8 ലക്ഷം രൂപ ചിലവഴിച്ചു കഴിഞ്ഞു .ചികിത്സ മുൻപോട്ടു കൊണ്ടുപോകാൻ നിവർത്തിയില്ല .

കൂലിപ്പണികൊണ്ടു കുടുംബം നടത്തിയിരുന്ന അനുവിന്റെ പിതാവ് ആൻ്റണി ഇപ്പോൾ കടംകൊണ്ട് ശ്വാസം മുട്ടുന്നു ,മകളെ ചികിൽസിക്കാൻ നിവർത്തിയില്ലാതെ വിലപിക്കുന്നു . മകൾ പഠിച്ചു കുടുംബത്തിനു ഒരു തണലായി മാറും എന്ന് വിചാരിച്ചിരുന്ന ഏലപ്പാറ ചിന്നാർ കുറ്റിക്കാട്ടു ആൻ്റണിയുടെ കുടുംബം ഇന്നു മകളുടെ ജീവൻ രക്ഷിക്കാൻ മാർഗമില്ലാതെ വിലപിക്കുകയാണ് നിങ്ങൾ ദയവായി സഹായിക്കണം . അനുവിന്റെ വേദന ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെയെ അറിയിച്ചത് യു കെ യിലെ ബ്രാഡ്‌ഫോർഡിൽ താമസിക്കുന്ന ഷിബു മാത്യുവും, ന്യൂ കാസിലിൽ താമസിക്കുന്ന ജിജു മാത്യുവുമാണ് ഇവരുടെ അഭ്യർത്ഥന മാനിച്ചു ഞങ്ങൾ കമ്മറ്റികൂടി ഈ കുടുംബത്തിനുവേണ്ടി ഈസ്റ്റർ ചാരിറ്റി നടത്താൻ തീരുമാനിക്കുകയായിരുന്നു ..
ദാരിദ്രൃം എന്തെന്നറിഞ്ഞവർക്കെ പാരിൽ പരക്ലേശവിവേകമുള്ളു.””,
ACCOUNT NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS.
അനുവിനെ സഹായിക്കാൻ താല്പര്യമുള്ളവർക്ക് അവരുടെ അക്കൗണ്ടിലേയ്ക്ക് നേരിട്ടും പണം ട്രാൻസ്ഫർ ചെയ്യാനുള്ള അവസരമുണ്ട്. അക്കൗണ്ട് ഡിറ്റെയിൽസ് ചുവടെ ചേർക്കുന്നു.
Anu Antony
Kuttikattu (H)
Chinnar p.o 4th mile Elappara, Idukki ,kerala
Pin number: 685501
Account Number: 67228266273
IFSC : SBIN0070104
(SBI Branch Elappara)
ഇടുക്കി ചാരിറ്റി വേണ്ടി സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ് 07803276626..
ജയിലിൽ കഴിയവേ നടൻ ദിലീപിന് പ്രത്യേക സൗകര്യങ്ങൾ ഏർപ്പാടാക്കി നൽകിയെന്ന മുൻ ജയിൽ ഡിജിപി ആർ ശ്രീലേഖയുടെ പ്രസ്താവനയെ വിമർശിച്ച് വിരമിച്ച ഐജി എവി ജോർജ്. അത്തരം സൗകര്യങ്ങൾ ഒരാൾക്ക് മാത്രം എന്തിന് നൽകിയെന്ന് ശ്രീലേഖ വ്യക്തമാക്കണമെന്നും എവി ജോർജ് ആവശ്യപ്പെട്ടു.
ജയിലിൽ എല്ലാവർക്കും തുല്യപരിഗണനയാണ് നൽകേണ്ടത്. സാധാരണക്കാർക്കുള്ള സൗകര്യം മാത്രമേ ദിലീപിനും അവിടെ ലഭിക്കൂ. പൊലീസ് ഉപ്രദ്രവിച്ച് അവിടെ കൊണ്ട് തള്ളിയതല്ലല്ലോ. ഒരു ഫൈവ് സ്റ്റാർ ലൈഫ് നയിച്ചിരുന്ന വ്യക്തിക്ക് ജയിലിൽ കിടക്കുന്ന സമയത്ത് മാനസികവും ശാരീരികവുമായ വിഷമതകളും നേരിടേണ്ടി വന്നേക്കും.
ദിലീപിന് മാത്രം പ്രത്യേക സൗകര്യം നൽകാൻ പറ്റില്ല. നൂറ് കണക്കിന് പ്രതികൾ ജയിലിലുണ്ട്. എന്നിട്ടും ദിലീപിന് മാത്രം കരിക്കിൻ വെള്ളം വാങ്ങി കൊടുത്തു. ഈ സൗകര്യങ്ങൾ ഏർപ്പാടാക്കി നൽകിയത് ശ്രീലേഖ വ്യക്തമാക്കണമെന്നും എവി ജോർജ് ആവശ്യപ്പെട്ടു.
നേരത്തെ, താൻ ജയിൽ ഡിജിപി ആയിരിക്കെയാണ് ദിലീപ് ജയിലിലെത്തിയതെന്നും അവിടെ ദുരിതമനുഭവിക്കുന്നതു കണ്ട് ചില സൗകര്യങ്ങൾ ഒരുക്കി നൽകിയിരുന്നെന്നും മനോരമ ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ആർ ശ്രീലേഖ വെളിപ്പെടുത്തിയത്.
‘ഞാൻ ജയിൽ ഡിജിപി ആയിരിക്കെ ദിലീപിന് കൂടുതൽ സൗകര്യം ഏർപ്പാടാക്കി എന്ന തരത്തിൽ പ്രചരണം നടന്നു. എനിക്കെതിരെ വളരെ വലിയ പ്രതിഷേധം ഉണ്ടായി. എന്നാൽ അപവാദം വന്നതിന് ശേഷമാണ് ആലുവ സബ് ജയിലിൽ പോകുന്നത്. അവിടെ കണ്ട കാഴ്ച കരളലിയിക്കുന്നതായിരുന്നു. വെറും തറയിൽ മൂന്ന് നാല് ജയിൽ വാസികൾക്കൊപ്പം കിടക്കുകയാണ് ദിലീപ്. വിറയ്ക്കുന്നുണ്ട്. അഴിയിൽ പിടിച്ച് എഴുന്നേൽക്കാൻ ശ്രമിച്ചു. പക്ഷേ വീണ് പോയി. സ്‌ക്രീനിൽ കാണുന്നയാളാണോ ഇതെന്ന് തോന്നിപ്പോയി. അത്ര വികൃതമായിട്ടുള്ള രൂപാവസ്ഥ.
എനിക്ക് പെട്ടെന്ന് മനസലിയും. ഞാനയാളെ പിടിച്ചുകൊണ്ട് വന്ന് സൂപ്രണ്ടിന്റെ മുറിയിൽ ഇരുത്തി. ഒരു കരിക്ക് കൊടുത്തു. രണ്ട് പായയും, ബ്ലാങ്കറ്റും നൽകാൻ പറഞ്ഞു. ചെവിയുടെ ബാലൻസ് ശരിയാക്കാൻ ഡോക്ടറെ വിളിച്ചു. പോഷകാഹാരം കൊടുക്കാൻ ഏർപ്പാടാക്കി.”- ഇതായിരുന്നു ശ്രീലേഖയുടെ വാക്കുകൾ.
അഞ്ച് അപ്പത്തിനും 2 മുട്ടക്കറിക്കും 184 രൂപ ബില്ലിട്ട ഹോട്ടലിനെതിരെ പരാതിയുമായി ആലപ്പുഴ എംഎൽഎ പിപി ചിത്തരഞ്ജൻ. കണിച്ചുകുളങ്ങരയിലെ ഒരു ഹോട്ടലിൽ നിന്ന് പ്രഭാത ഭക്ഷണം കഴിച്ചതിന്റെ അനുഭവം ആണ് എംഎൽഎ പങ്കുവെച്ചത്. ആലപ്പുഴ മണ്ഡലത്തിലെ ഭക്ഷണത്തിന് അമിത വില ഇടാക്കുന്ന ഹോട്ടലുകൾക്കെതിരെ നടപടിയെടുക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.
ജില്ല കളക്ടർക്കാണ് എംഎൽഎ പരാതി നൽകിയത്. ഇതിനെ തുടർന്ന് എംഎൽഎയുടെ പരാതിയെക്കുറിച്ച് അന്വേഷിച്ചു റിപ്പോർട്ട് നൽകാൻ ജില്ലാ സിവിൽ സപ്ലൈസ് ഓഫിസർക്കു നിർദേശം നൽകിയതായി ജില്ല കളക്ടർ രേണു രാജ് അറിയിച്ചു.
ഫാൻ സ്പീഡ് കൂട്ടിയിട്ടാൽ പറന്നുപോകുന്ന വലുപ്പത്തിലുള്ള ഒരപ്പത്തിന് 15 രൂപയാണ് വില. നാലര രൂപ വില വരുന്ന ഒരു മുട്ടയും അൽപം ഗ്രേവിയും നൽകിയതിന് 50 രൂപ. അതൊരു സ്റ്റാർ ഹോട്ടലല്ല. എസി ഹോട്ടലെന്നു പറഞ്ഞിട്ടുണ്ടെങ്കിലും എസി ഇല്ല. വിലവിവരപ്പട്ടിക പ്രദർശിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം പറയുന്നു.
ചില ഹോട്ടലുകളിൽ രണ്ടു കറികളുള്ള വെജിറ്റേറിയൻ ഊണ് കഴിക്കണമെങ്കിൽ 100 രൂപ നൽകണം. ഒരു ചായയ്ക്ക് അഞ്ചു രൂപയും ഊണിന് 30 രൂപയും നൽകുന്ന സാധാരണ ഹോട്ടലുകൾ ഇപ്പോഴുമുണ്ട്. അപ്പോഴാണ് ചിലർ കൊള്ളലാഭമുണ്ടാക്കാൻ കൃത്രിമ വിലക്കയറ്റം നടത്തുന്നതെന്നും എംഎൽഎ ആരോപിച്ചു.
സ്‌കൂള്‍ ബസ് തട്ടിയെടുത്ത് വിദ്യാര്‍ഥികളെയും ഡ്രൈവറെയും ജീവനോടെ കുഴിച്ച് മൂടിയ കേസില്‍ പ്രതിക്ക് 40 വര്‍ഷത്തിന് ശേഷം പരോള്‍. കാലിഫോര്‍ണിയന്‍ സ്വദേശിയായ ഫ്രെഡറിക് വുഡ്‌സിനാണ് പരോള്‍.
1976ലായിരുന്നു ലോകത്തെയാകെ നടുക്കിയ സംഭവം. കാലിഫോര്‍ണിയയിലെ ചൗചില്ലയില്‍ വെച്ച് പിക്‌നിക് കഴിഞ്ഞ് വാനില്‍ മടങ്ങുകയായിരുന്ന 26 കുട്ടികളെയും ഡ്രൈവറെയും വുഡ്‌സും സഹോദരന്മാരും ചേര്‍ന്ന് തട്ടിയെടുക്കുകയായിരുന്നു. 5നും 14നും വയസ്സിനിടയില്‍ പ്രായമുള്ള കുട്ടികളായിരുന്നു വാനിലുണ്ടായിരുന്നത്.
ഇവരെ തട്ടിയെടുത്ത ശേഷം ഒരു പഴയ ബസിലേക്ക് മാറ്റി കിഴക്കന്‍ സാന്‍ഫ്രാന്‍സിസ്‌കോയിലെ ഒരു ക്വാറിയില്‍ പ്രതികള്‍ ജീവനോടെ കുഴിച്ച് മൂടി. ഏകദേശം പതിനാറ് മണിക്കൂറുകള്‍ക്ക് ശേഷം വിദ്യാര്‍ഥികളും ഡ്രൈവറും സംഭവസ്ഥലത്ത് നിന്ന് രക്ഷപെട്ടു. പ്രതികള്‍ ഉറങ്ങിയ തക്കത്തിന് ഇവര്‍ മണ്ണ് മാറ്റി പുറത്തെത്തുകയായിരുന്നു.
ഇവര്‍ അറിയിച്ച പ്രകാരം പോലീസ് നടത്തിയ അന്വേഷണത്തിലാണ് വുഡ്‌സിനെയും സഹോദരന്മാരായ റിച്ചാര്‍ഡിനെയും ജെയിംസിനെയും പിടികൂടിയത്. പ്രതികള്‍ക്ക് ഓരോരുത്തര്‍ക്കും 27 ജീവപര്യന്തം വീതം ശിക്ഷയായിരുന്നു അന്ന് കോടതി വിധിച്ചത്. പരോളിനുള്ള സാധ്യത തള്ളിക്കളയാനായിരുന്നു ഈ വിധി. സംഭവം നടക്കുമ്പോള്‍ 24 വയസ്സായിരുന്നു വുഡ്‌സിന്റെ പ്രായം.
കുട്ടികള്‍ക്കുണ്ടായ ട്രോമയും മറ്റ് ബുദ്ധിമുട്ടുകളും ഇന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ടെന്നും ചെയ്ത തെറ്റില്‍ അതിയായ കുറ്റബോധമുണ്ടെന്നും പരോള്‍ വിധി കേട്ട ശേഷം വുഡ്‌സ് പ്രതികരിച്ചു. വുഡ്‌സിനൊപ്പം ശിക്ഷ ലഭിച്ച ജെയിംസിനും റിച്ചാര്‍ഡിനും വര്‍ഷങ്ങള്‍ക്ക് മുമ്പേ ജാമ്യം ലഭിച്ചിരുന്നു.
1971ലിറങ്ങിയ ഡെര്‍ട്ടി ഹാരി എന്ന സിനിമ അനുകരിച്ചായിരുന്നു പ്രതികള്‍ കുട്ടികളെ തട്ടിയെടുത്തത്. 50 ലക്ഷം യുഎസ് ഡോളര്‍ ആവശ്യപ്പെട്ടായിരുന്നു ക്രൂരത. മൂന്ന് പേരും ധനിക കുടുംബത്തില്‍ ജനിച്ചവരായിരുന്നിട്ടും പണത്തോടുള്ള ആര്‍ത്തി അന്നേ ആളുകളെ ആശ്ചര്യപ്പെടുത്തിയിരുന്നു.
എംജി സർവകലാശാലാ യുവജനോത്സവത്തിന്റെ പ്രധാന വേദിക്ക് മുന്നിൽ വിദ്യാർഥികൾക്കൊപ്പം നൃത്തം ചെയ്ത പത്തനംതിട്ട ജില്ലാ കളക്ടർ ദിവ്യ എസ് അയ്യരുടെ വീഡിയോ കഴിഞ്ഞ ദിവസമാണ് വൈറൽ ആയത്. കലോത്സവത്തിന്റെ ഭാഗമായി ഫ്ളാഷ്മോബിൽ പങ്കെടുത്ത വിദ്യാർഥികൾക്കൊപ്പമാണ് ദിവ്യ നൃത്തം ചെയ്തത്. ഇപ്പോൾ നൃത്തം ചെയ്തതിനു പിന്നാലെ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് കളക്ടർ.
കളക്ടർ ദിവ്യയുടെ വാക്കുകൾ;
”കലോത്സവത്തോട് അനുബന്ധിച്ചുള്ള ദീപക്കാഴ്ച്ച ഉദ്ഘാടനം ചെയ്യാൻ പോയതായിരുന്നു. കുഞ്ഞും അച്ഛനും അമ്മയുമൊക്കെ വേദിയിലേക്ക് വന്നിട്ടുണ്ടായിരുന്നു. കുഞ്ഞിനോടൊപ്പം വിദ്യാർഥികളുടെ ഡാൻസെല്ലാം ആസ്വദിച്ച് നിൽക്കുകയായിരുന്നു. അതിനിടയിലാണ് കുട്ടികൾ പെട്ടെന്നു വന്ന് വിളിച്ചത്. ‘മാഡം രണ്ട് സ്റ്റെപ്പ് വെക്കാമോ’ എന്നു ചോദിച്ചു. ആ സ്നേഹക്ഷണം സ്വീകരിക്കുകയായിരുന്നു”
ഡാൻസും പാട്ടുമൊക്കെ ചെയ്യാൻ വിമുഖത ഉള്ള ആളല്ലാത്തതുകൊണ്ട് അവർക്കധികം നിർബന്ധിക്കേണ്ടി വന്നൊന്നുമില്ല. രണ്ടു സ്റ്റെപ്പ് വെക്കാം എന്നു കരുതി പോയതാണ്, പക്ഷേ ഭയങ്കര ഊർജമായിരുന്നു. ഫ്ളാഷ് മോബിന്റെ അന്തസത്ത തന്നെ ആ ഊർജമാണല്ലോ. രാത്രി വീട്ടിലെത്തിയപ്പോഴാണ് വീഡിയോയുടെ പല വേർഷനുകൾ സാമൂഹിക മാധ്യമത്തിലുണ്ടെന്ന് അറിഞ്ഞത്. ഫേസ്ബുക് പേജൊന്നും ഇല്ലാത്തതുകൊണ്ട് ഇതൊന്നും നിരീക്ഷിക്കാൻ കഴിഞ്ഞിരുന്നില്ല. അപ്പോഴാണ് അറിഞ്ഞത് സംഗതി കൈവിട്ടു പോയി എന്ന്.
പാരാഗ്ലൈഡിങ്ങിനിടെ ബാലന്‍സ് തെറ്റി വെള്ളത്തില്‍ വീണ് ടൂറിസ്റ്റിനും ഗൈഡിനും ദാരുണാന്ത്യം. തെലങ്കാനയില്‍ നിന്നുള്ള ഇഷ റെഡ്ഡിയും(23) ഗൈഡ് സന്ദീപ് ഗുരുങ്ങും(26) ആണ് മരിച്ചത്. വടക്കന്‍ സിക്കിമില്‍ ഇന്നലെയായിരുന്നു സംഭവം.
രാവിലെ ഒമ്പതരയോടെ ലാച്ചുങ്ങിലെ വ്യൂ പോയിന്റില്‍ നിന്നും പറന്നുയരാന്‍ ശ്രമിക്കവേ ശക്തമായ കാറ്റില്‍ അകപ്പെട്ട് ഗ്ലൈഡറിന് ബാലന്‍സ് തെറ്റുകയായിരുന്നു. തുടര്‍ന്ന് സന്ദീപും ഇഷയും നദിയില്‍ വീഴുകയും ശക്തമായ ഒഴുക്കില്‍പ്പെടുകയും ചെയ്തു. ഇരുവരുടെയും മൃതദേഹം ഏറെ വൈകിയാണ് നദിയില്‍ നിന്ന് കണ്ടെടുത്തത്.
പോലീസും ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ ഫോഴ്‌സും ചേര്‍ന്നായിരുന്നു തിരച്ചില്‍. നദിയിലെ ശക്തമായ ഒഴുക്ക് കാരണം മൃതദേഹം പുറത്തെടുക്കാന്‍ ഏറെ വൈകിയതായി പോലീസ് അറിയിച്ചു.