Latest News

കസാഖിസ്ഥാനിലെ കലാപത്തിൽ കൊല്ലപ്പെട്ടത് 225 പേർ. പ്രക്ഷോഭകാരികൾ അക്രമാസക്തമായതിനെ തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാ ഉദ്യോഗസ്ഥരടക്കമാണ് കൊല്ലപ്പെട്ടത്. പോലീസ് മേധാവി കാനാത് തൈമർദെനോവാണ് കണക്കുകൾ പുറത്തുവിട്ടത്. നടന്നത് ക്രൂരതയും ഭരണകൂട ഭീകരതയും കൊലപാതകവുമെന്ന് മനുഷ്യാവകാശ സംഘടനകൾ

അൽമാത്തി മേഖലയിൽ വ്യാപകമായ കലാപമാണ് അരങ്ങേറിയത്. ഭരണകൂട വിരുദ്ധകലാപമായാണ് പ്രക്ഷോഭം മാറിയത്. ഏഴു മേഖലകളിൽ അക്രമം വ്യാപകമായതോടെയാണ് മരണ സഖ്യ ഉയർന്നത്. വ്യാപകമായ കൊള്ളയും നടന്നിട്ടുണ്ടെന്നും തൈമർദെനോവ് പറഞ്ഞു.

രാജ്യത്തെ വൻതോതിലുള്ള വിലക്കയറ്റം, ഇന്ധനവിലയിലുണ്ടായ കുത്തനെയുള്ള കയറ്റം എന്നിവയ്‌ക്കെതിരെ എന്ന നിലയിലാണ് പ്രക്ഷോഭം ആരംഭിച്ചത്. എന്നാൽ കസാഖിസ്ഥാന്റെ മുൻ തലസ്ഥാനമായ അൽമാത്തിയുടെ തെക്കൻ മേഖല യിലാണ് പ്രക്ഷോഭം ആദ്യം കലാപമാക്കി മാറ്റിയത്. ഭരണകൂടം അൽമാത്തി മേഖലയിൽ അടിയന്തരവാസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. റഷ്യൻ മേഖലയിലെ സംയുക്ത സേനാ വിഭാഗത്തെ വിളിച്ചാണ് കസാഖിസ്ഥാൻ പ്രസിഡന്റ് കാസിം ജോമാർട്ട് തോക്കായേവ് പ്രശ്‌നത്തെ നേരിട്ടത്.

അതേസമയം നടന്നത് ക്രൂരതയും ഭരണകൂട ഭീകരതയും കൊലപാതകവുമെന്ന് മനുഷ്യാവകാശ സംഘടനകൾ പറഞ്ഞു.അൽമാത്തി മേഖലയിൽ വ്യാപകമായ കലാപമാണ് അരങ്ങേറിയത്. ഭരണകൂട വിരുദ്ധകലാപമായാണ് പ്രക്ഷോഭം മാറിയത്. ഏഴു മേഖലകളിൽ അക്രമം വ്യാപകമായതോടെയാണ് മരണ സഖ്യ ഉയർന്നത്. വ്യാപകമായ കൊള്ളയും നടന്നിട്ടുണ്ടെന്നും തൈമർദെനോവ് പറഞ്ഞു. രാജ്യത്തെ വൻതോതിലുള്ള വിലക്കയറ്റം, ഇന്ധനവിലയിലുണ്ടായ കുത്തനെയുള്ള കയറ്റം എന്നിവയ്‌ക്കെതിരെ എന്ന നിലയിലാണ് പ്രക്ഷോഭം ആരംഭിച്ചത്. എന്നാൽ കസാഖിസ്ഥാന്റെ മുൻ തലസ്ഥാനമായ അൽമാത്തിയുടെ തെക്കൻ മേഖലയിലാണ് പ്രക്ഷോഭം ആദ്യം കലാപമാക്കി മാറ്റിയത്. ഭരണകൂടം അൽമാത്തി മേഖലയിൽ അടിയന്തരവാസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.

തൃശൂർ ചീയാരത്ത് ബൈക്കിൽ അഭ്യാസ പ്രകടനം നടത്തി അപകടമുണ്ടാക്കിയ വിദ്യാർത്ഥിക്ക് നാട്ടുകാരുടെ ക്രൂര മർദ്ദനം. വിദ്യാർത്ഥിയുടെ തലയ്ക്ക് കല്ലുകൊണ്ട് അടിച്ചു. ചീയാരം ഗലീലി ചേതന കോളേജിലെ വിദ്യാർത്ഥി അമലിനാണ് മർദ്ദനമേറ്റത്. കൊടകര സ്വദേശി ഡേവിസ് ആണ് വിദ്യാർത്ഥിയുടെ തലയ്ക്ക് കല്ല് വച്ച് ഇടിച്ചത്. കഴിഞ്ഞ ദിവസം നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തു വന്നു.

ചീയാരം സ്വദേശി അമൽ ബൈക്കിൽ സഹപാഠിക്കൊപ്പം പോകുമ്പോഴാണ് സംഭവം. ബൈക്കിൽ അഭ്യാസ പ്രകടനം നടത്തിയപ്പോൾ പിറകിലിരുന്ന പെൺകുട്ടി താഴെ വീണു. ഇതു കണ്ട് നാട്ടുകാർ ഓടിക്കൂടി അമലിനെ ചോദ്യം ചെയ്തു. ഇതിൽ പ്രകോപിതനായ അമൽ നാട്ടുകാരിൽ ഒരാളെ തല്ലിയെന്നാണ് പൊലീസ് പറയുന്നത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.

നാട്ടുകാരും അമലും തമ്മിൽ ഇതേ ചൊല്ലി വാക്കേറ്റമുണ്ടായി. തർക്കം കയ്യാങ്കളിയിലേക്ക് നീങ്ങിയതോടെ നാട്ടുകാർ അമലിനെ അടിച്ചു വീഴ്ത്തുകയായിരുന്നു. അമലിനെ കല്ലു കൊണ്ട് തലയ്ക്ക് ഇടിച്ചു വീഴ്ത്തിയത് കൊടകര സ്വദേശി ഡേവിസാണെന്ന് തിരിച്ചറിഞ്ഞുണ്ട്. അമലും നാട്ടുകാരെ ഇതിനിടെ മർദ്ദിച്ചുവെന്ന് പരാതിയുണ്ട്.

അമലിൻ്റെ പരാതിയിൽ ഒല്ലൂർ പൊലീസ് കൊടകര സ്വദേശി ഡേവിസ്, ചീയാരം സ്വദേശി ആൻ്റോ എന്നിവർക്കെതിരെ കേസെടുത്തു. അമൽ മർദ്ദിച്ചെന്ന ആൻ്റോയുടെ പരാതിയിൽ അമലിനെതിരെയും കേസെടുത്തു. അമലും കൂട്ടുകാരും പ്രദേശത്ത് സ്ഥിരം ബൈക്ക് റേസിംഗ് നടത്താറുണ്ടെന്നും പരാതിയുണ്ട്.

നടിയെ ആക്രമിച്ച കേസിലെ വിഐപി ശരത്തിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. സാധാരണ കുടുംബത്തിൽ ജനിച്ചു വളർന്ന ശരത് ജി നായർ അതിവേഗത്തിലാണ് കോടീശ്വരനായത്. 25​ ​ഓ​ളം​ ​ടൂ​റി​സ്റ്റ് ​ബ​സു​ക​ളും​ ​ഊ​ട്ടി​യി​ൽ​ ​സ്വ​ന്ത​മാ​യി​ ​റി​സോ​ർ​ട്ടും​ ​ആ​ലു​വ​യി​ൽ​ ​വാ​ട​ക​ ​കെ​ട്ടി​ട​ത്തി​ൽ​ ​ഹോ​ട്ട​ലും​ ​ഇ​യാ​ൾ​ക്ക് ​സ്വ​ന്ത​മാ​യു​ണ്ട്.

ഏതാണ്ട്,​ 22​ ​വ​ർ​ഷം​ ​മു​മ്പാ​ണ് ​ശ​ര​ത്തി​ന്റെ​ ​കു​ടും​ബം​ ആ​ലു​വ​യി​ലെ​ത്തു​ന്ന​ത്.​ ​തോ​ട്ടും​മു​ഖ​ത്തെ​ ​വാ​ട​ക​ ​വീ​ട്ടി​ലാ​യി​രു​ന്നു​ ​താ​മ​സം.​ ​ഇ​പ്പോ​ൾ​ ​താ​മ​സി​ക്കു​ന്ന​ത് ​തോ​ട്ടും​മു​ഖം​ ​ക​ല്ലു​ങ്ക​ൽ​ ​ലെ​യിനിലെ​ ​സൂ​ര്യ​ എന്ന മണിമാളികയി​ൽ.​ ​പി​താ​വ് ​വി​ജ​യ​ൻ​ ​ആ​ലു​വ​യി​ലെ​ ​’​നാ​ന​’​ ​ഹോ​ട്ട​ൽ​ ​ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു.​ ​പി​ന്നീ​ട് ​ഇ​തി​ന്റെ​ ​പേ​ര് ​’​സൂ​ര്യ​’​ ​എ​ന്നാ​ക്കി.​ ​കാ​ര്യ​മാ​യ​ ​വി​ദ്യാ​ഭ്യാ​സം​ ​നേ​ടാ​ത്ത​ ​ശ​ര​ത് ​ഇ​തി​നി​ടെ​ ​പ്ര​ണ​യി​ച്ച് ​വി​വാ​ഹം​ ​ക​ഴി​ച്ചു.​

​വീ​ട്ടു​കാ​‌​ർ​ ​എ​തി​ർ​ത്ത​തോ​ടെ​ ​ഏ​റെ​ക്കാ​ലം നാട്ടിൽ നിന്നും​ ​മാ​റി​നി​ൽ​ക്കേ​ണ്ടി​ ​വ​ന്നു.​ ​സു​ഹൃ​ത്തു​ക്ക​ൾ​ ​ഇ​ട​പെ​ട്ടാ​ണ് ​തി​രി​കെ​യെ​ത്തി​ച്ച​ത്.​ ​ഇ​തി​ന് ​ശേ​ഷ​മാ​ണ് ​സൂ​ര്യാ​ ​ഹോ​ട്ട​ലി​നൊ​പ്പം​ ​ട്രാ​വൽ‌സ് ​കൂ​ടി​ ​ആ​രം​ഭി​ക്കു​ന്ന​ത്.​ ​ടെ​മ്പോ​ ​ട്രാ​വ​ല​‌​‌​റാ​ണ് ​ആ​ദ്യം​ ​വാ​ങ്ങി​യ​ത്.​ ​പി​ന്നെ​ ​ബ​സു​ക​ളും​ ​സ്വ​ന്ത​മാ​ക്കി.ചെ​ങ്ങ​മ​നാ​ട് ​സ്വ​ദേ​ശി​യാ​യ,​ ​ദി​ലീ​പി​ന്റെ​ ​യു ​സി​ ​കോ​ളേ​ജി​ലെ​ ​സ​ഹ​പാ​ഠി​യു​മാ​യി​ ​സൗ​ഹൃ​ദ​ത്തി​ലാ​യ​ത് ​വ​ഴി​ത്തി​രി​വാ​യി.​ ​ഈ​ ​സു​ഹൃ​ത്താ​ണ് ​ദി​ലീ​പു​മാ​യി​ ​ശ​ര​ത്തി​നെ​ ​പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​ത്.​ ​ദി​ലീ​പു​മാ​യി​ ​അ​ടു​ത്ത​ ​സൗ​ഹൃ​ദ​മാ​യി.​ ​

പ​ത്ത് ​വ​ർ​ഷം​ ​മു​മ്പ് ​പു​ളി​ഞ്ചോ​ട് ​ക​വ​ല​യി​ൽ​ ​സൂ​ര്യ​ ​ഹോ​ട്ട​ൽ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്‌ത​ത് ​ദി​ലീ​പാ​യി​രു​ന്നു.​ ​അ​തി​ന് ​ശേ​ഷ​മാ​ണ് ​ഊ​ട്ടി​യി​ലും​ ​ഹോ​ട്ട​ൽ​ ​തു​റ​ന്ന​ത്.​ ​ദേ​ശീ​യ​പാ​ത​യി​ലൂ​ടെ​ ​ക​ട​ന്നു​പോ​കു​ന്ന​ ​രാ​ഷ്ട്രീ​യ​ ​നേ​താ​ക്ക​ള​ട​ക്കം​ ​പ​ല​ ​പ്ര​മു​ഖ​രും​ ​സൂ​ര്യ​ ​ഹോ​ട്ട​ലി​ലെ​ ​സ​ന്ദ​ർ​ശ​ക​രാ​ണ്.​ ​പ്ര​മു​ഖരു​മാ​യു​ള്ള​ ​ബ​ന്ധം​ ​ഊ​ഷ്മ​ള​മാ​യി​ ​നി​ല​നി​റു​ത്താ​ൻ​ ​വൈ​ദ​ഗ്ദ്ധ്യ​മു​ള്ള​യാ​ളാ​ണ് ​ശ​ര​ത്ത്.​ ​ചി​ല​ ​ദി​വ​സ​ങ്ങ​ളി​ൽ​ ​ദി​ലീ​പി​ന്റെ​ ​വീ​ട്ടി​ലേ​ക്കു​ള്ള​ ​ഭ​ക്ഷ​ണ​വും​ ​ശ​ര​ത്തി​ന്റെ​ ​ഹോ​ട്ട​ലി​ൽ​ ​നി​ന്നാ​ണ് ​എ​ത്തി​ച്ചി​രു​ന്ന​ത്.

ഇന്ത്യന്‍ ടെന്നിസ് താരം സാനിയ മിര്‍സ വിരമിക്കുന്നു. 2022 തന്റെ അവസാന സീസണായിരിക്കുമെന്ന് ഓസ്‌ട്രേലിയന്‍ ഓപ്പണിലെ വനിതാ ഡബിള്‍സിലെ ആദ്യ റൗണ്ടിന് ശേഷം താരം അറിയിച്ചു.

“ഇത് എന്റെ അവസാന സീസണായിരിക്കുമെന്ന് ഞാന്‍ തീരുമാനിച്ച് കഴിഞ്ഞു. ആഴ്ച തോറും പ്രകടനം വിലയിരുത്തി മുന്നോട്ട് പോകാനാണ് ശ്രമം. ഈ സീസണ്‍ മുഴുവന്‍ കളിക്കാനാകുമോ എന്ന് ഉറപ്പില്ല. കളിക്കണം എന്നാണ് ആഗ്രഹം.” സാനിയ വ്യക്തമാക്കി.

2003 മുതല്‍ പ്രഫഷണല്‍ ടെന്നീസ് കളിക്കുന്ന സാനിയ 19 വര്‍ഷത്തെ കരിയറാണ് അവസാനിപ്പിക്കുന്നത്. വനിതാ ഡബിള്‍സില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ താരം കൂടിയാണ് മുപ്പത്തിയഞ്ചുകാരിയായ സാനിയ. കരിയറില്‍ ആറ് ഗ്രാന്‍സ്ലാം കിരീടങ്ങള്‍ താരം സ്വന്തമാക്കിയിട്ടുണ്ട്. സിംഗിള്‍സില്‍ ഏറ്റവുമുയര്‍ന്ന റാങ്കിങ് 27 ആണ്. ടെന്നീസില്‍ ഒരു ഇന്ത്യന്‍ വനിതാ താരത്തിന്റെ ഏറ്റവുമുയര്‍ന്ന റാങ്കാണിത്. സിംഗിള്‍സ് റാങ്കിങ്ങില്‍ ആദ്യ നൂറിനുള്ളില്‍ ഇടം നേടിയ ഏക താരവും സാനിയയാണ്.

കണങ്കൈയ്‌ക്കേറ്റ പരിക്കിനെത്തുടര്‍ന്ന് സിംഗിള്‍സ് ഉപേക്ഷിച്ച താരം പിന്നീട് ഡബിള്‍സിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. ഡബ്ല്യൂടിഎ കിരീടം സ്വന്തമാക്കുന്ന രണ്ട് ഇന്ത്യന്‍ വനിതാ ടെന്നീസ് താരങ്ങളില്‍ ഒരാളാണ് സാനിയ. വിംബിള്‍ടണില്‍ കിരീടം ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരിയെന്ന നേട്ടവും സാനിയയ്ക്ക് സ്വന്തം. ഖേല്‍രത്‌ന, അര്‍ജുന അവാര്‍ഡുകള്‍ നല്‍കി രാജ്യം താരത്തിനെ ആദരിച്ചിട്ടുണ്ട്.

വായ്പകള്‍ അടയ്ക്കാത്തതിനാല്‍ ലണ്ടനിലെ ആഡംബര വസതിയില്‍ നിന്നും മദ്യ വ്യവസായി വിജയ് മല്യയെ ഒഴിപ്പിക്കുമെന്ന് സൂചന. സ്വിസ് ബാങ്കായ യുബിഎസില്‍ നിന്നെടുത്ത 20.4 മില്യണ്‍ പൗണ്ട് വായ്പ തിരിച്ചടയ്ക്കാത്ത കേസിലാണ് നടപടി.

വീട് ജപ്തി ചെയ്യാനുള്ള ബാങ്കിന്റെ നീക്കത്തിനെതിരെ മല്യ കോടതിയെ സമീപിച്ചിരുന്നെങ്കിലും നടപടി സ്റ്റേ ചെയ്യാന്‍ കോടതി വിസമ്മതിക്കുകയായിരുന്നു. മല്യക്ക് ഇനി കൂടുതല്‍ സമയം നല്‍കാനാകില്ലെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. ലണ്ടനിലെ റീജന്റ്‌സ് പാര്‍ക്കിന് അഭിമുഖമായുള്ള 18/19 കോണ്‍വാള്‍ ടെറസ് ആഡംബര അപ്പാര്‍ട്ട്‌മെന്റ് ‘കോടിക്കണക്കിന് പൗണ്ട് വിലമതിക്കുന്ന അസാധാരണമായ സ്വത്ത് ‘ എന്നാണ് കോടതി വിശേഷിപ്പിച്ചത്.

നിലവില്‍ മല്യയുടെ 95 വയസ്സുള്ള അമ്മ ലളിതയാണ് വീട്ടില്‍ താമസിക്കുന്നത്. ഇവിടെ നിന്നൊഴിപ്പിച്ചാല്‍ മല്യയുടെ അമ്മയുള്‍പ്പടെ പ്രതിസന്ധിയിലാകുമെന്ന് മല്യയുടെ അഭിഭാഷകന്‍ വാദിച്ചെങ്കിലും കോടതി കനിഞ്ഞില്ല. മല്യ കുടുംബത്തിന് 20.4 മില്യണ്‍ പൗണ്ട് ലോണ്‍ തിരിച്ചടയ്ക്കാന്‍ കൂടുതല്‍ സമയം അനുവദിക്കുന്നതിന് അടിസ്ഥാനമില്ലെന്ന് ഡെപ്യൂട്ടി മാസ്റ്റര്‍ മാത്യു മാര്‍ഷ് ചൂണ്ടിക്കാട്ടി.

കോടതി ഉത്തരവിനെതിരെ അപ്പീല്‍ പോകാനോ താല്ക്കാലിക സ്‌റ്റേ നല്‍കാനോ ഉള്ള അനുമതിയും ജഡ്ജി നിരസിച്ചു. കുടിശ്ശിക ഈടാക്കുന്നതിനായി ബാങ്കിന് ജപ്തി നടപടികളുമായി മുന്നോട്ട് പോകാമെന്നും കോടതി വ്യക്തമാക്കി. വായ്പ തിരിച്ചടയ്ക്കാനും ഈ വീട്ടില്‍ കഴിയാനും 2020 ഏപ്രില്‍ 30 വരെ മല്യയ്ക്കും കുടുംബത്തിനും കോടതി സമയം അനുവദിച്ചിരുന്നു. എന്നാല്‍ കോവിഡ് പ്രതിസന്ധി മൂലം ഇക്കാലയളവില്‍ ഒന്നും നടന്നില്ല.

നിയമപരമായി ഈ കേസുമായി മുന്നോട്ട് പോകാന്‍ 2021 ഏപ്രില്‍ വരെ യുബിഎസ് ബാങ്കിനും കഴിഞ്ഞില്ല. കഴിഞ്ഞ ഒക്ടോബറില്‍ ബാങ്ക് വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു. ഇത് സ്റ്റേ ചെയ്യണമെന്ന മല്യയുടെ ആവശ്യമാണ് കോടതി തള്ളിയത്. 17 ബാങ്കുകളില്‍ നിന്ന് 9000 കോടി രൂപ വായ്പയെടുത്ത് വഞ്ചിച്ചുവെന്നാണ് മല്യയ്‌ക്കെതിരെ ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസ്. കോടതി വിലക്കിയെങ്കിലും അമ്മയുടെ സുരക്ഷ ചൂണ്ടിക്കാട്ടി മല്യ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാനുള്ള സാധ്യത മുന്നില്‍ക്കണ്ട് യുബിഎസ് ഉടന്‍ തന്നെ ജപ്തി നടപടികളിലേക്ക് കടക്കുമെന്നാണ് സൂചന.

തിങ്കൾ ആഴ്ച രാത്രി മംഗലുരുവിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ആണ് ഈ നീച സംഭവം അരങ്ങേറിയത്. ഹോസ്പിറ്റലിൽ വെച്ച് ഏതാണ്ട് ഒരു മണിക്കൂർ മുമ്പ് മരണപ്പെട്ട യുവതിയെ, മെയിൽ നേഴ്സ് ബലാത്സംഗം ചെയ്യുക ആയിരുന്നു. ബന്ധുക്കൾ ഹോസ്പിറ്റലിൽ ബില് അടക്കാൻ പോയ നേരത്തു ആണ് പീഡനം അരങ്ങേറിയത്.

മോർച്ചറിയിലേക്ക് ചെന്ന താൻ ഞെട്ടിപ്പിക്കുന്ന കാഴ്ച ആണ് കണ്ടത് എന്നും, തുടർന്ന് മെയിൽ നഴ്സിനെ നന്നായി മർദിച്ചു എന്നും മരിച്ച സ്ത്രീയുടെ ഭർത്താവ് വെളിപ്പെടുത്തുന്നു. താൻ ഒരു സ്വപ്ന സാമാനം ആയ അവസ്ഥയിൽ ആയിരുന്നു എന്നും ആ ഉണ്മാതാവാസ്ഥയിൽ ചെയ്തു പോയ കുറ്റം ആണ് ഇതെന്നും ആണ് മെയിൽ നേഴ്സ് പോലീസിനോട് പറഞ്ഞത്.

തുടർന്ന് സ്ത്രീയുടെ ഭർത്താവിൽ നിന്നും അടി കിട്ടി ഞെട്ടി തെരിക്കുക ആയിരുന്നു എന്നും ഇയാൾ വെളിപ്പെടുത്തുന്നു. കർണാടകയിലെ മംഗളൂരുവിൽ ഒരു സ്വകാര്യ ആശുപത്രിയിൽ ആണ് ഈ നടുക്കുന്ന സംഭവം ഉണ്ടായത്.

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് കാലടി ഓമന. നാടക രംഗത്ത് നിന്നുമാണ് അവര്‍ മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും എത്തിയത്. വീട്ടിലെ സാമ്പത്തിക പ്രശ്‌നങ്ങളെ തുടര്‍ന്നാണ് നടി അഭിനയത്തില്‍ എത്തുന്നത്. സിനിമയില്‍ എത്തിയ നടി ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങള്‍ അവതരിപ്പഇപ്പോള്‍ തന്റെ ജീവിതത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് നടി. ആനീസ് കിച്ചന്‍ എന്ന പരിപാടിയില്‍ പങ്കെടുക്കവെയാണ് നടി മനസ് തുറന്നത്. ന്നത്.

കാലടി ഓമനയുടെ വാക്കുകള്‍ ഇങ്ങനെ, കുഞ്ഞുപ്രായത്തില്‍ തന്നെ അച്ഛനേയും അമ്മയേയും നോക്കി തുടങ്ങി. അഞ്ചാറ് വയസ്സ് ഉള്ളപ്പോള്‍ ആണ് അഭിനയം തുടങ്ങുന്നത്. കലയോടുള്ള സ്‌നേഹം ആയിരുന്നില്ല ദാരിദ്ര്യം ആയിരുന്നു അഭിനയ മേഖലയിലേക്ക് എത്തിച്ചത്. നമുക്ക് ജീവിക്കാന്‍ ഉള്ള ചുറ്റുപാടുകള്‍ ഉണ്ടായിരുന്നില്ല. അച്ഛന് ആകെ ഒരു മാടക്കട ആയിരുന്നു ഉണ്ടായിരുന്നത്. അച്ഛനും അമ്മയും അനുജത്തിയും അടങ്ങുന്നതായിരുന്നു കുടുംബം.

ജീവിക്കാനുള്ള പ്രയാസം കൊണ്ടാണ് അഭിനയരംഗത്തേക്ക് എത്തിയത്. ഞാന്‍ ഇപ്പോഴും ആലോചിക്കാറുണ്ട്, ഞാന്‍ കുഞ്ഞുന്നാള്‍ മുതല്‍ കഷ്ടപെട്ടിട്ടാണ് എന്റെ അച്ഛനെയും അമ്മയേയും നോക്കിയതെന്ന്. എന്റെ കഷ്ടപ്പാടും ബുദ്ധിമുട്ടുകളും കണ്ടിട്ടാകണം നല്ല ഹൃദയം ഉള്ള ഒരു മനുഷ്യന് എന്നോട് ഇഷ്ടം തോന്നുകയും വിവാഹം കഴിക്കാനുള്ള ആഗ്രഹം പറയുകയും നല്ലൊരു ജീവിതം തരികയും ചെയ്യുന്നത്.

ഒറ്റവരിക്ക് നിര്‍ത്താനുള്ള ജീവിതവും ആയിരുന്നില്ല എന്റേത്. ഒരുപാട് കഷ്ടതകളും യാതനകളും അനുഭവിച്ച ജീവിതം ആയിരുന്നു എന്റേത്. പതിനാറുവയസ്സ് ഉള്ളപ്പോള്‍ ആയിരുന്നു നാടകത്തില്‍ വരുന്നത്. കാശ് കളയാതെ സൂക്ഷിക്കണം വീട് വേണം, ദാരിദ്ര്യമില്ലാതെ ജീവിക്കണം എന്നായിരുന്നു ലക്ഷ്യവും. ഇന്നും എനിക്ക് ധൂര്‍ത്തടിക്കാന്‍ ഇഷ്ടമല്ല. ജീവിതത്തിലെ പ്രയാസം അറിഞ്ഞുകൊണ്ടുള്ള ജീവിതം ആയതുകൊണ്ടാണ് ഇന്നും തുടരുന്നത്.

നാടകത്തിലെ കഷ്ടപ്പാടുകളും, ദുരിതങ്ങളുമായി ജീവിക്കുമ്‌ബോഴാണ് അയല്‍വാസിക്കു പ്രണയം തോന്നുന്നത്. എന്നാല്‍ ഞാന്‍ കല്യാണം കഴിച്ചു പോയാല്‍ കുടുംബം പട്ടിണി ആകില്ലേ. അതുകൊണ്ടുതെന്ന് അച്ഛനും അമ്മയ്ക്കും ഇഷ്ടമല്ലായിരുന്നു ഞാന്‍ വിവാഹം കഴിക്കുന്നത്. ഞാന്‍ പോയാല്‍ എങ്ങനെ ജീവിക്കും എന്ന് ഓര്‍ത്തുകൊണ്ട് വിവാഹം പത്തുവര്ഷമാണ് നീണ്ടു പോയത്. നാടകനടി ആയതുകൊണ്ടുതന്നെ പുള്ളിയുടെ വീട്ടിലും പ്രശ്‌നങ്ങള്‍ ഉണ്ടായി.

പത്തുവര്‍ഷത്തെ സ്‌നേഹത്തിനു ശേഷമാണു ഞാന്‍ വിവാഹം കഴിച്ചത്. അനുജത്തിയുടെ വിവാഹം, അമ്മയ്ക്ക് വീട് ഇതൊക്കെ ചെയ്തു കുടുംബത്തെ ഒരു നിലക്ക് ആക്കിയ ശേഷമാണു ഞാന്‍ വിവാഹം കഴിക്കുന്നത്. അമ്മ ഒരുപാട് കഷ്ടപെട്ടിട്ടാണ് ജീവിച്ചത്, എന്ന് മക്കളോട് പറയാറുണ്ട് രണ്ടു പെണ്‍കുട്ടികള്‍ ആയിരുന്നു. അധ്യാപകന്‍ ആയിരുന്നു ഭര്‍ത്താവ്. വിവാഹം കഴിഞ്ഞ ശേഷം അഭിനയം ഞാന്‍ നിര്‍ത്തുകയായിരുന്നു. മൂത്ത മകള്‍ക്ക് പത്തുവയസ്സ് ആയ ശേഷമാണ് പിന്നീട് അഭിനയത്തിലേക്ക് മടങ്ങിയെത്തുന്നത്.

പതിനേഴുകാരി വീട്ടില്‍ തൂങ്ങി മരിച്ച സംഭവത്തില്‍ യുവാവിനെ ചോദ്യം ചെയ്യും. കാമുകനും ബന്ധുവുമായ യുവാവുമായി ഫോണില്‍ സംസാരിച്ചതിന് ശേഷമായിരുന്നു പട്ടാഴി കന്നിമേല്‍ മാവിളമേലേതില്‍ പരേതനായ അജിയുടെയും ലതികയുടെയും മകള്‍ അഞ്ജലി ജീവനൊടുക്കിയത്. 17കാരിയായ അഞ്ജലി തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെ ജീവനൊടുക്കുകയായിരുന്നു.

കശുവണ്ടി തൊഴിലാളിയായ മാതാവ് ജോലിക്കായി പോയിരുന്ന സമയമാണ് സംഭവമുണ്ടായത്. കലയപുരം സ്വദേശിയും ബന്ധുവുമായ യുവാവുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നു. ഇവരുടെ ബന്ധം വീട്ടുകാരും സമ്മതിച്ചിരുന്നു എന്നാണ് വിവരം. യുവാവുമായി ഒരു മണിക്കൂറില്‍ അധികം ഫോണില്‍ സംസാരിച്ച ശേഷമാണ് കതകടച്ച് ഷാള്‍ കഴുത്തില്‍ കുരുക്കിട്ട് തൂങ്ങിയത്. ശബ്ദം കേട്ട് സഹോദരന്‍ ആദിത്യന്‍ ഓടിയെത്തി ഷാള്‍ അറുത്ത് അയല്‍വാസികളെ വിവരം അറിയിച്ചു. ഉടന്‍ ആശുപത്രിയില്‍ എത്തിയെങ്കിലും രക്ഷിക്കാനായില്ല.

പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ കുന്നിക്കോട് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പാരിപ്പളളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്കി. സംസ്‌കാരം നടത്തി. കുന്നിക്കോട് പൊലീസ് എസ്.എച്ച്.ഒ മുബാറഖിന്റെ നേത്യത്വത്തിലാണ് അന്വഷണം നടക്കുന്നത് .

പുലര്‍ച്ചെ രണ്ടു മണിക്കു ശേഷമായിരുന്നു ഷാഡോ പൊലീസിന് നിര്‍ണായക വിവരം കിട്ടുന്നത്. ഹോസ്റ്റലില്‍ ലഹരി ഉപയോഗം നടക്കുന്നുണ്ട്. വേഗം വന്നാല്‍ ആളെ പിടിക്കാമെന്നായിരുന്നു സന്ദേശം. പൊലീസ് സംഘം മൂന്നു മണിയാകുമ്പോഴേക്കും പാഞ്ഞെത്തി. ഹോസ്റ്റലിലേക്ക് ഇരച്ചുകയറി. മുറിയിലുണ്ടായിരുന്നത് കോഴിക്കോട് ജാഫര്‍ഖാന്‍ കോളനി സ്വദേശിയായ അക്വില്‍ മുഹമ്മദ് ഹുസൈന്‍. ഹൗസ് സര്‍ജനാണ്. 15 ദിവസം കൂടിയാണു ഹൗസ് സര്‍ജന്‍ ഡ്യൂട്ടി. അതു കഴിഞ്ഞാല്‍ എംബിബിഎസ് പഠനം പൂര്‍ത്തിയാകേണ്ട വിദ്യാര്‍ഥിയാണ്.

അക്വിലിനെ പിടികൂടിയ ഉടനെ പൊലീസ് ചോദ്യം ചെയ്തു. സഹപാഠികളായ ആരെല്ലാം സ്ഥിരമായി ലഹരി ഉപയോഗിക്കുന്നുണ്ട്? ചുരുങ്ങിയത് 15 പേരെങ്കിലും ലഹരി ഉപയോഗിക്കുന്നുണ്ടെന്നു മറുപടി. അഞ്ചു പേരുകളും പറഞ്ഞു. എത്ര കാലമായി ലഹരി ഉപയോഗിക്കുന്നു? മൂന്നു വര്‍ഷമായെന്നു മറുപടി. ലഹരിയുടെ പ്രത്യാഘാതങ്ങള്‍ നന്നായി അറിയുന്ന മെഡിക്കല്‍ വിദ്യാര്‍ഥികള്‍തന്നെ ഇങ്ങനെ ലഹരി ഉപയോഗിക്കുന്നുണ്ടെന്ന വെളിപ്പെടുത്തല്‍ കേട്ട് പൊലീസും ഞെട്ടി.

മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഡ്യൂട്ടിക്കിടെ ഹോസ്റ്റലില്‍ വന്ന് ലഹരിമരുന്ന് ഉപയോഗിച്ചിട്ടുള്ളതായും പ്രതി വെളിപ്പെടുത്തിയെന്ന് പൊലീസ് പറഞ്ഞു. ഉറക്കമൊഴിച്ച് ജോലി ചെയ്യുമ്പോള്‍ ‘ഉഷാര്‍’ കിട്ടാനാണ് ആദ്യം ലഹരി ഉപയോഗിച്ച് തുടങ്ങിയത്. പിന്നീട്, ഇതിന് അടിമപ്പെടുകയായിരുന്നു. ലഹരി ഉപയോഗത്തില്‍നിന്നു പിന്മാറാന്‍ പലകുറി ശ്രമിച്ചിട്ടും നടന്നില്ല. ലഹരി കിട്ടിയില്ലെങ്കില്‍ ശാരീരിക അസ്വസ്ഥതകള്‍ ഏറെയാണെന്നാണു പൊലീസിന്റെ ചോദ്യംചെയ്യലിനിടെ പ്രതി പറഞ്ഞത്.

 

അക്വിലിന്റെ മാതാപിതാക്കള്‍ വിദേശത്താണ്. ഹോസ്റ്റലില്‍ കഴിയുന്നതിനാല്‍ ‘സ്വാതന്ത്ര്യം’ ലഭിച്ചിരുന്നു. സ്വകാര്യ ഹോസ്റ്റല്‍ ആയതിനാല്‍ വാര്‍ഡന്മാരും ഇല്ലായിരുന്നു. ഹോസ്റ്റലില്‍ വരുന്ന അപരിചതരെ നിയന്ത്രിക്കാന്‍ പൊലീസ് നിര്‍ദേശിച്ചു. വരുംദിവസങ്ങളില്‍ കൂടുതല്‍ പരിശോധനകള്‍ തുടരും. അക്വിലിന്റെ ഫോണ്‍വിളി പട്ടിക പരിശോധിക്കുന്നുണ്ട്. സ്ഥിരമായി വിളിക്കുന്നവരുടെ പേരുവിവരങ്ങള്‍ പൊലീസ് പരിശോധിക്കുകയാണ്.

ഭാര്യയുമായി പിണങ്ങിക്കഴിയുകയായിരുന്ന യുവാവ് ആത്മഹത്യ ചെയ്തു. മകന്‍റെ വേര്‍പ്പാടില്‍ മനംനൊന്ത പിതാവ് ഭാര്യ വീട്ടിലത്തെിയും ആത്മഹത്യചെയ്തു. കാലടി മരോട്ടിച്ചോട് വടക്കുംഭാഗം വീട്ടില്‍ ആന്‍റണി (72), മകന്‍ ആന്‍റോ (32) എന്നിവരാണ് മരിച്ചത്.

ആന്‍റോ ചൊവ്വാഴ്ച ഉച്ചയോടെ വീടിനടുത്തെ വേങ്ങൂര്‍ പാടശേഖരത്തിലത്തെിയാണ് ദേഹത്ത് പെട്രോള്‍ ഒഴിച്ച് ആത്മഹത്യ ചെയ്തത്. ആന്‍റണി വൈകീട്ട് 4.15ഓടെ ആന്‍റുവിന്‍റെ ഭാര്യഗൃഹമായ കുന്നുകര കുറ്റിപ്പുഴ കപ്പേളക്ക് സമീപം പുതുവ വീട്ടില്‍ ജോസിന്‍റെ വീട്ടുമുറ്റത്തത്തെിയുമാണ് ദേഹത്ത് പെട്രോള്‍ ഒഴിച്ച് ജീവാഹുതി ചെയ്തത്.

2018ലായിരുന്നു ആന്‍റുവും നിയയും തമ്മിലെ വിവാഹം. രണ്ട് മക്കളുണ്ട്. രണ്ട് വര്‍ഷത്തിന് ശേഷം കുടുംബ വഴക്കിനെ തുടര്‍ന്ന് ഇരുവരും അകന്ന് കഴിയുകയായിരുന്നു. ഇതത്തേുടര്‍ന്ന് വീട്ടുകാരും ഇടവകക്കാരും പൊതുപ്രവര്‍ത്തകരുമടക്കം പ്രശ്ന പരിഹാരത്തിന് ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

നിയ കുന്നുകരയിലുള്ള വീട്ടില്‍ സ്ഥിരതാമസമാക്കി. അതിനിടെ വിദേശത്തായിരുന്നു ആന്‍റു ഭാര്യയുമായുള്ള പിണക്കം തീര്‍ക്കാനാകുമെന്ന പ്രതീക്ഷയില്‍ കഴിഞ്ഞ മാസം നാട്ടിലത്തെി. പല രീതിയില്‍ അനുരഞ്ജനത്തിന് ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

ഏതാനും ദിവസങ്ങളായി നിരാശയിലായിരുന്ന ആന്‍റു ഉച്ചയോടെയാണ് വേങ്ങൂര്‍ പാടശേഖരത്തിലത്തെി ദേഹത്ത് പെട്രോളൊഴിച്ചത്. ശരീരമാസകലം തീ പടര്‍ന്ന ആന്‍റുവിനെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലുമത്തെിച്ചെങ്കിലും മരണം സംഭവിച്ചു.

മകന്‍റെ മരണം അറിഞ്ഞയുടന്‍ വീട്ടില്‍ നിന്നിറങ്ങിയ ആന്‍റണി പെട്രോള്‍ വാങ്ങിയ ശേഷമാണ് കുന്നുകരയിലേക്ക് വന്നത്. കപ്പേള കവലയില്‍നിന്ന് ഇടവഴിയിലൂടെ കാല്‍നടയായാണ് ആന്‍റണി ജോസിന്‍റെ വീട്ടിലത്തെിയത്. ഗേറ്റ് തുറന്ന ആന്‍റണി ജോസും കുടുംബവും നോക്കിനില്‍ക്കെ കൈയില്‍ കരുതിയിരുന്ന പെട്രോള്‍ ദേഹത്തൊഴിച്ച് തീകൊളുത്തുകയായിരുന്നുവത്രെ.

ആന്‍റണി അഗ്നിക്കിരയാകുന്നത് കണ്ട് ഭീതിയിലായ ജോസും കുടുംബവും വാതിലടച്ചു. സംഭവം കണ്ട് നാട്ടുകാര്‍ ഓടിയത്തെി രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും മരിച്ചിരുന്നു. സംഭവമറിഞ്ഞ് മുനമ്പം ഡിവൈ.എസ്.പി എസ്. ബിനുവിന്‍റെ നേതൃത്വത്തില്‍ വന്‍ പൊലീസ് സന്നാഹം സ്ഥലത്തത്തെി.

ശാസ്ത്രീയ പരിശോധന ഏജന്‍സികളും നടപടി പൂര്‍ത്തിയാക്കി. രാത്രിയോടെയാണ് ആന്‍റണിയുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. മരിച്ച ആന്‍റണിയുടെ ഭാര്യ എല്‍സി. മറ്റ് മക്കള്‍: ബിജി, ജിനി, സിസ്റ്റര്‍ സിനി, ജിന്‍റോ. മരുമക്കള്‍: ആന്‍റണി, ബിജോയി, നിയ, അനു. ആന്‍റുവിന്‍റെ മക്കള്‍: ആന്‍മോള്‍, ജോസഫ്. അങ്കമാലി, ചെങ്ങമനാട് പൊലീസ് മേല്‍നടപടി സ്വീകരിച്ചു.

RECENT POSTS
Copyright © . All rights reserved