Latest News

മലയാളികളെ ഞെട്ടിച്ച സംഭവമായിരുന്നു കഴിഞ്ഞമാസം പങ്കാളികളെ കൈമാറുന്ന സംഘത്തെ പൊലീസ് പിടികൂടിയത്.കോട്ടയത്തുള്ള യുവതിയാണ് തന്റെ ഭർത്താവ് സുഹൃത്തുക്കൾക്ക് കാഴ്ചവയ്ക്കുന്നു എന്നുള്ള വിവരം പുറത്തുവിട്ടത്.

ഭാര്യമാരെ ലൈംഗിക സുഖത്തിനു വേണ്ടി പരസ്പരം കൈമാറുന്ന സംഘത്തിലെ ജില്ലയാണ് ആലപ്പുഴ, കോട്ടയം, എറണാകുളം ഇവിടെനിന്ന് പോലീസ് പിടിച്ചത്.ഇവരുടെ കോൺടാക്ട്ടിൽ മൊത്തം അയ്യായിരത്തോളം പേർ ഉണ്ടെന്നതും മലയാളികളെ ഞെട്ടിച്ചിരുന്നു.

എന്നാൽ ഈ കേസിന്റെ അന്വേഷണം മുന്നോട്ടു പോകുന്ന വേളയിൽ പോലീസിന് അറിയാൻ പറ്റിയത്, ഇത്രയും കേസുകൾ വന്നതിൽ ഒരു കേസ് ഒഴികെ ബാക്കി എല്ലാറ്റിലും ഉപയ സമ്മതപ്രകാരമാണ് പങ്കാളി കൈമാറ്റം നടന്നത് എന്നാണ്.

ലൈംഗിക ആസ്വാദനത്തിനു വേണ്ടി തങ്ങളും ഇതിൽ ചേർന്നിട്ടുണ്ട് എന്നും, ഭർത്താവിന്റെ സമ്മതം ഉണ്ടായിരുന്നുവെന്നും, തങ്ങളെ ആരും ബലാത്സംഗം ചെയ്തിട്ടില്ലെന്നും ആണ്, ഭൂരിഭാഗം സ്ത്രീകളും മൊഴി നൽകിയിരിക്കുന്നത്.

ഇതോടുകൂടി പോലീസും എന്തുചെയ്യണമെന്നറിയാതെ നിൽക്കുകയാണ്.പങ്കാളി കൈമാറ്റക്കേസിൽ പോലീസ് ഇടപെടുന്നതിന് ഒരു പരിധി ഉണ്ടെന്നും, സദാചാര പോലീസ് ആവാൻ ഇല്ലെന്നും കോട്ടയം ജില്ലാ പോലീസ് മേധാവി ഡീ ശിൽപ നേരത്തെ പറഞ്ഞിരുന്നു.

ഇപ്പോൾ ലഭിക്കുന്ന വിവരം അനുസരിച്ച് അയ്യായിരത്തിലേറെ പേർ ഇത്തരം ഗ്രൂപ്പുകളിൽ അംഗമാണ്. യഥാർത്ഥത്തിൽ ഇതിനേക്കാളേറെ മുകളിൽ ആയിരിക്കും ഇവരുടെ സംഖ്യ.സമൂഹത്തിൽ ഉന്നത പദവി ഉള്ളവർ അവധിക്ക് നാട്ടിലെത്തുന്ന പ്രവാസികൾ ഈ കൂട്ടായ്മയിൽ ഉണ്ട്.

27 കാരിയായ യുവതി മാത്രമാണ് പീഡനം നടന്നു എന്ന് പറയുന്നത്.പ്രായപൂർത്തിയായ സ്ത്രീയും പുരുഷനും തമ്മിലുള്ള ബന്ധം എന്ത് തരം ആയാലും അത് നിയമത്തിന് ഒരു റോളും ഇല്ല. ഇനി അതിന്റെ പേരിൽ അവർ തമ്മിൽ പണം കൈമാറ്റം നടത്തി എന്ന് കരുതുക അത് നിയമ വിരുദ്ധമല്ല.

ഇതു രണ്ടുപേരും കൂടാതെ മൂന്നാമത് ഒരാളോ ഒന്നിലധികം പേരോ പണം കൈപ്പറ്റി യാൽ ആണ് അത് പെൺവാണിഭം ആകുന്നത്.അപ്പോൾ മാത്രമാണ് ഇത് നിയമവിരുദ്ധം ആവുന്നത്. ഇവിടെ സ്ത്രീ മറ്റൊരാളുടെ വില്പന വസ്തു ആയി മാറുകയാണ്.

അതിനെ ആണ് നിയമം തടയുന്നത്.കോടതിയിൽ പുരുഷനും സ്ത്രീയും സ്വന്തം താല്പര്യപ്രകാരം എന്ന നിലപാടിൽ ഉറച്ചു നിൽക്കുകയും മൂന്നാമത്തെ പങ്കാളിത്തം തെളിയിക്കാൻ പോലീസിന് കഴിയാതെ വരികയും ചെയ്താൽ കേസ് പൊളിയും.

സദാചാരപോലീസ് കളിച്ചു എന്ന് പറഞ്ഞു കോടതിയിൽനിന്ന് വിമർശനവും ഉണ്ടാവും. അതുകൊണ്ടാണ് പോലീസ് ഈ കേസിൽ നിന്ന് പുറകോട്ട് വലിയുന്നത്.

ഭൂമി തരംമാറ്റി ലഭിക്കാത്തതിൽ മനംനൊന്ത് മത്സ്യ തൊഴിലാളി ജീവനൊടുക്കി. പറവൂർ മല്യങ്കര സ്വദേശി സജീവൻ ആണ് ജീവനൊടുക്കിയത്. സർക്കാർ സംവിധാനങ്ങൾക്കെതിരെ ആത്മഹത്യ കുറിപ്പ് എഴുതിവെച്ചാണ് സജീവൻ ജീവനൊടുക്കിയത്. വ്യാഴഴ്ച രാവിലെയാണ് സജീവനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

തന്റെ പേരിലുള്ള നാല് സെന്റ് ഭൂമി തരം മാറ്റി നൽകണമെന്ന് ആവിശ്യപ്പെട്ട് ഒരുവർഷത്തോളമായി സർക്കാർ ഓഫീസുകൾ കയറിയിറങ്ങുകയാണ് സജീവൻ. സ്വകാര്യ ചിട്ടിക്കമ്പനിയിൽ നിന്നും വീടിന്റെ ആധാരം പണയപ്പെടുത്തി സജീവൻ വായ്പ്പയെടുത്തിരുന്നു. ഇത് തിരിച്ചടയ്ക്കാൻ വേണ്ടി നാല് സെന്റ് ഭൂമി പണയപ്പെടുത്താൻ ശ്രമിച്ചപ്പോഴാണ് ഭൂമി നിലമാണെന്നും ഇത് തരംമാറ്റി പുരയിടമാക്കിയാലേ വായ്‌പ്പാ ലഭിക്കുകയുള്ളു എന്നു കാര്യം സജീവൻ അറിയുന്നത്. തുടർന്ന് ഭൂമി തരംമാറ്റാനുള്ള ശ്രമത്തിലായിരുന്നു സജീവൻ.

ഒരു വർഷം മുൻപാണ് മുത്തക്കുന്നം വില്ലേജോഫീസ് ഉൾപ്പടെയുള്ള സർക്കാർ ഓഫീസുകളിൽ ഭൂമി തരംമാറ്റി നൽകുന്നതിനായി സജീവൻ അപേക്ഷ നൽകിയത്. എന്നാൽ ഇതുവരെ നടപടിയാകാതെ വന്നതിലുള്ള മനോവിഷമമാണ് സജീവന്റെ ആത്മഹത്യയ്ക്ക് കാരണമെന്ന് കുടുംബം പറയുന്നു. ഇക്കഴിഞ്ഞ ബുധനാഴ്ചയും സജീവൻ ആർഡിഒ ഓഫീസിൽ പോയിരുന്നു. എന്നാൽ ആർഡിഒ ഓഫീസിൽ നിന്നും മടങ്ങിയെത്തിയ സജീവൻ അസ്വസ്ഥനായാണ് കാണപ്പെട്ടതെന്നും. ഉദ്യോഗസ്ഥർ മോശമായി പെരുമാറിയതായി സംശയിക്കുന്നതായും കുടുംബം ആരോപിക്കുന്നു.

സോഷ്യൽ മീഡിയയിൽ സൂപ്പർ ഡോഗ് എന്ന പേരിൽ വിശേശിക്കപെടുന്ന ചോട്ടു എന്ന നായയെ നമുക്ക് എല്ലാവർക്കും പരിചിതമാണ്.കൊല്ലം ജില്ലയിലെ കരിങ്ങന്നൂർ സ്വദേശിയായ ദിലീപ് കുമാറിൻറെ നായ ആയിരുന്നു ചോട്ടു.എന്നാൽ കഴിഞ്ഞ മൂന്ന് ദിവസമായി ചോട്ടുവിനെ കാണാനില്ല. ചോട്ടുവിനായി നാടാകെ അന്വേഷണത്തിലാണ്. ജനുവരി 31 ന് രാത്രി എല്ലാവർക്കുമൊപ്പം ചോട്ടു ഉറങ്ങാൻ കിടന്നതാണ്. പതിവുപോലെ രാവിലെ ആരെയും വിളിച്ചുണർത്താൻ അവനെത്തിയില്ല. കുസൃതി കാണിച്ച് മാറിനിൽക്കുകയാണ് എന്നാണ് ആദ്യം കരുതിയത്. പക്ഷേ മണിക്കൂറുകൾ പിന്നിട്ടിട്ടും ചോട്ടുവിനെ കണ്ടെത്താനായിട്ടില്ല.

ചോട്ടുവിനെ കാണാനില്ലെന്ന് കാണിച്ച് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഒപ്പം സമൂഹമാധ്യമങ്ങളിലും അല്ലാതെയുമായി സജീവ തിരച്ചിൽ പുരോഗമിക്കുന്നു. തങ്ങളുടെ പ്രിയപ്പെട്ട ചോട്ടു ഉടൻ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലായിരുന്നു ദിലീപ്കുമാറും വീട്ടുകാരും. പൊലീസില്‍ പരാതി നല്‍കിയിരുന്നതിനാല്‍ ഇന്നലെ ഡോഗ് സ്‌ക്വാഡ് വന്ന് പരിശോധന നടത്തിയെങ്കിലും കാര്യമായ തുമ്പൊന്നും ലഭിച്ചില്ലെന്നാണ് വിവരം. സമീപപ്രദേശങ്ങളിലൊന്നും കാണാത്തതിനാല്‍ ആരെങ്കിലും മോഷ്ടിച്ചു കടന്നതാകുമെന്നാണ് കരുതുന്നത്.

ആരെങ്കിലും മോ ഷ്ടിച്ചതാണെങ്കില്‍ ദയവുചെയ്ത് തങ്ങള്‍ക്ക് ചോട്ടുവിനെ തിരികെ തരണമെന്നും കേ സ് എടുക്കുമെന്ന ഭ യത്താല്‍ ഇക്കാര്യം മറച്ചുവയ്ക്കുന്നതാണെങ്കില്‍ കേ സ് എടുക്കില്ലെന്നും ദിലീപ് കുമാര്‍ ഇന്നലെ വിഡിയോയിലൂടെ ദിലീപ് കരഞ്ഞ് കേണപേക്ഷിക്കുകയാണ്.മലയാളം മനസ്സിലാകുന്ന നായയെ തിരക്കിയായിരുന്നു അന്ന് ഞങ്ങൾ ഇവിടെ എത്തിയത്. ഉടമയായ ദിലീപ് കുമാറിന് പത്രം വായിക്കാനായി കണ്ണട എടുത്തുകൊണ്ടു നൽകുന്നതുപോലും ചോട്ടു ആയിരുന്നു. വീട്ടിൽ ജനൽ അടക്കുന്നതും, ബൈക്കിൻ്റെ താക്കോൽ എടുത്തു കൊണ്ടു വരുന്നതും, കൃഷിയിൽ സഹായിക്കുന്നതുമെല്ലാം ചോട്ടുവായിരുന്നു. ചോട്ടുവിനായി ഒരു യൂട്യൂബ് ചാനലും ഇവർ തുടങ്ങി. നാൽപ്പതിലധികം വീഡിയോകളും അതിൽ പങ്കുവച്ചു.

 

കാമുകിയെ ട്രോളി ബാഗില്‍ ഒളിപ്പിച്ച് ഹോസ്റ്റലിനകത്തേക്ക് കടത്താന്‍ ശ്രമിച്ച് വിദ്യാര്‍ഥിയെ കൈയ്യോടെ പിടികൂടി ഹോസ്റ്റൽ വാർഡൻ. മണിപ്പാലിലെ ഒരു എഞ്ചിനീയറിംഗ് കോളേജിലാണ് സംഭവം. ഇരുവരേയും ഹോസ്റ്റലില്‍ നിന്ന് സസ്‌പെന്റ് ചെയ്തു.

കഴിഞ്ഞ ദിവസമാണ് വലിയ ട്രോളി ബാഗുമായി ഹോസ്റ്റിലിലേക്ക് വരുന്ന വിദ്യാര്‍ഥി കെയര്‍ടെയ്ക്കറുടെ കണ്ണില്‍പ്പെടുന്നത്. അസ്വാഭാവികത തോന്നിയ വാര്‍ഡന്‍ ഇത്രയും വലിയ ട്രോളിബാഗിലെന്താണെന്ന് ചോദിച്ചു. ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്ത സ്വകാര്യ വസ്തുക്കളാണെന്നായിരുന്നു വിദ്യാര്‍ഥിയുടെ മറുപടി. അതില്‍ തൃപ്തി വരാതെ കെയര്‍ടെയ്ക്കര്‍ ബാഗ് തുറന്നുകാണണമെന്ന് ആവശ്യപ്പെടുകയായിരുന്നു. വിദ്യാര്‍ഥി അതിന് തടസ്സം നിന്നെങ്കിലും കെയര്‍ടെയ്ക്കര്‍ ബാഗ് തുറക്കുകയായിരുന്നു. അപ്പോഴാണ് എഞ്ചിനീയറിംഗ് കോളേജില്‍ തന്നെയുള്ള വിദ്യാര്‍ഥിനിയും കാമുകിയുമായ പെണ്‍കുട്ടി ബാഗില്‍ ചുരുണ്ടുകൂടിയിരിക്കുന്ന കാഴ്ച്ച കാണുന്നത്.

സംഭവത്തെ തുടര്‍ന്ന് തുടര്‍ന്ന് ഇരുവരേയും ഹോസ്റ്റലില്‍ നിന്ന് സസ്‌പെന്റ് ചെയ്തു.

‘ഇരച്ചെത്തിയ യുഎസ് സൈന്യത്തെ കണ്ട് അയാൾ ഭയന്നു വിറച്ച് ഓടുകയായിരുന്നു…’ ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) തലവൻ അബൂബക്കർ അൽ ബഗ്ദാദിയെ 2019 ഒക്ടോബറിൽ കൊലപ്പെടുത്തിയ വിവരം പുറത്തുവിട്ട് അന്നത്തെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞ വാക്കുകളാണിത്. ബഗ്ദാദിയുടെ മരണത്തോടെ ഐഎസ് അസ്തമിക്കില്ലെന്ന് യുഎസിന് അന്നേ തന്നെ വ്യക്തമായിരുന്നു.

ബഗ്ദാദി പോയാൽ പുതിയ നേതൃത്വം എവിടെയെങ്കിലും വൈകാതെ തലപൊക്കുമെന്നും അവർ വിശ്വസിച്ചു. ഐഎസ് തിരിച്ചെത്തിയാൽ വേട്ടയാടി ഇല്ലാതാക്കുമെന്നും അന്ന് യുഎസ് പ്രതിരോധ സെക്രട്ടറി വ്യക്തമാക്കിയതാണ്. അതു വെറുംവാക്കല്ലെന്ന് നിലവിലെ പ്രസിഡന്റ് ജോ ബൈഡന്റെ, ഫെബ്രുവരി 3 രാത്രിയിലെ പ്രസ്താവന വ്യക്തമാക്കുന്നു.

വിനീത് സിനിമകളിലൂടെ മലയാള സിനിമയിൽ മുൻനിര നായക നടനായി ഉയർന്നുവന്ന താരമാണ് നിവിൻ പോളി. നിവിൻ പോളിയുടെ ആദ്യ ചിത്രം വിനീത് ശ്രീനിവാസന്റെ മലർവാടി ആർട്സ് ക്ലബ്ബാണ്. ചിത്രത്തിലെ നിവിന്റെ പ്രകാശൻ അന്ന് ഏറെ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് ചില സിനിമകളിൽ ചെറിയ വേഷങ്ങളിൽ നിവിൻ പ്രത്യക്ഷപ്പെട്ടു. മലർവാടി ആർട്സ് ക്ലബ്ബിന് ശേഷം നിവിൻ രണ്ടാമത് നായകനായത് തട്ടത്തിൽ മറയത്ത് എന്ന മലയാളത്തിലെ എക്കാലത്തെയും മികച്ച പ്രണയ ചിത്രത്തിലാണ്. ആ ഒറ്റ സിനിമയിലൂടെ നിവിന്റെ സിനിമാ ജീവിതം തന്നെ മാറി മറിഞ്ഞു.

ഇന്ന് പ്രണയ ചിത്രങ്ങളിലും റിയലിസ്റ്റിക്ക് സിനിമകളിലുമെല്ലാം അഭിനയിച്ച് മലയാള സിനിമയെ ലോകമെമ്പാടും എത്തിക്കുന്നതിൽ നിവിന്റെ പങ്കും ചെറുതല്ല. സിനിമകളുടെ വിജയയാത്രക്കിടെ നിവിൻ പോളിയെ വിടാതെ പിന്തുടർന്ന വിവാദമായിരുന്നു സൂപ്പർ താരം മോഹൻലാലുമായി ബന്ധപ്പെട്ടുള്ളത്. മോഹൻലാൽ ഒരിക്കൽ നിവിൻ പോളിയെ വിളിച്ചുവെന്നും എന്നാൽ നിവിൻ പോളി മോഹൻലാലിൻറെ ഫോൺ അവഗണിച്ചുവെന്നും ഒരു സിനിമാ മാധ്യമത്തിൽ വാർത്ത പ്രചരിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് യഥാർഥത്തിൽ സംഭവിച്ചത് എന്താണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ നിവിൻ പോളി.

കൈരളിയിൽ ജോൺ ബ്രിട്ടാസ് അവതരിപ്പിക്കുന്ന ജെബി ജം​ഗ്ഷനിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് നിവിൻ പോളി വിവാദത്തിലെ സത്യാവസ്ഥ തുറന്ന് പറഞ്ഞത്. മലയാള സിനിമയിൽ ഇന്നലെ വേരുറപ്പിച്ച ഒരു താരം മോഹൻലാലിൻറെ ഫോൺ അവഗണിച്ചെന്ന തരത്തിലായിരുന്നു സോഷ്യൽ മീഡിയയിൽ നിവിനെ കുറിച്ച് വ്യാഖാനിക്കപ്പെട്ടത്. കാര്യങ്ങൾ മോഹൻലാൽ ഫാൻസ്‌ കൂടി ഏറ്റെടുത്തതോടെ നിവിൻ പോളി ഈ വിഷയവുമായി ബന്ധപ്പെട്ട് ശരിക്കും അസ്വസ്ഥനായി. പക്ഷെ ഈ സംഭവത്തിൽ യാതൊരു വാസ്തവുമില്ലെന്നായിരുന്നു നിവിന്റെ തുറന്ന് പറച്ചിൽ. ഇങ്ങനെയൊരു വിഷമം നേരിട്ടപ്പോൾ ആദ്യം വിളിച്ചത് മോഹൻലാലിനെ ആണെന്നും നിവിൻ പോളി ‌ ‌അഭിമുഖത്തിൽ പറഞ്ഞു.

‘ഞാൻ ശരിക്കും ടെൻഷനായിരുന്നു ഇങ്ങനൊരു സംഭവം ഉണ്ടായപ്പോൾ. സത്യത്തിൽ ലാൽ സാർ എന്നെ വിളിച്ചിട്ടില്ല. അതിലൊന്നും ഒരു വാസ്തവവുമില്ല. സംഭവം വലിയ വാർത്തയായപ്പോൾ ഞാൻ ലാൽ സാറിനെ വിളിച്ചു. അപ്പോൾ അദ്ദേഹം ഇങ്ങനെ പറഞ്ഞു. മോനെ എനിക്കും നിനക്കും അറിയാമല്ലോ ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്ന് അതൊന്നും കാര്യമാക്കണ്ട. സിനിമയാകുമ്പോൾ ഇത്തരതിലൊക്കെ വാർത്തകൾ ഇനിയും വരുമെന്നായിരുന്നു ലാൽ സാറിന്റെ മറുപടി. അന്ന് ചിക്കൻബോക്സോ എന്തോ പിടിപെട്ട് കിടക്കുകയായിരുന്നിട്ട് പോലും അദ്ദേഹം അതിൽ സത്യമില്ലെന്ന് വ്യക്തമാക്കി സോഷ്യൽമീഡിയയിൽ കുറിപ്പ് പങ്കുവെച്ചത് കണ്ടപ്പോൾ‌ വലിയ സന്തോഷം തോന്നി’ നിവിൻ പോളി വ്യക്തമാക്കി.

:ആഫ്രിക്കയിൽ സ്വർണ്ണ ഖനനത്തിന് പി വി അൻവരുടെ സഹായിയായിപ്പോയ കക്കാടം പൊയിൽ സ്വദേശി മരിച്ച നിലയിൽ . കക്കാടം പൊയിൽ മീനാട്ടുകുന്നേൽ ഷാജിയാണ് മരിച്ചത് .ഹൃദയാഘാതം മൂലം മരിച്ചുവെന്നാണ് വീട്ടുകാർക്ക് വിവരം ലഭിച്ചിരിക്കുന്നത് . ജനുവരി 18 നാണ് ഷാജി ആഫ്രിക്കൻ രാജ്യമായ സിയറ ലിയോണിൽ അൻവറിന്റെ സഹായിയായി പോയത്

കഴിഞ്ഞ നിയമ സഭാ സമ്മേളനത്തിന് ശേഷമാണ് അൻവർ ആഫ്രിക്കയിലേക്ക് സ്വർണ്ണ ഖനനവുമായി പോയത് . രാഷ്‌ട്രീയ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന അൻവർ അടിക്കടി ഉയർന്ന വിവാദങ്ങളെത്തുടർന്നു ആഫ്രിക്കയിലേക്ക് പോവുകയായിരുന്നു . സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ആഫ്രിക്കയിൽ സ്വർണ്ണ ഖനനത്തിന് പോവുന്നുവെന്നായിരുന്നു അൻവറിന്റെ വിശദീകരണം . കക്കാടം പൊയിലിലെ അനധികൃത വാട്ടർ തീം പാർക്കും , തടയണയും, തുടർന്നുണ്ടായ കോടതി ഇടപെടലുകളും അൻവറിന് വൻ തിരിച്ചടിയായിരുന്നു .

സി പി എം പിന്തുണയോടെ പിടിച്ചു നില്ക്കാൻ ശ്രമിച്ചെങ്കിലും നടക്കാതെ വന്നതോടെയാണ് അൻവർ ആഫ്രിക്കയിലേക്ക് ബിസിനസ് മാറ്റിയത് .മാദ്ധ്യമങ്ങൾ കള്ളവാർത്തകൾ നൽകി തന്റെ കച്ചവടം പൂട്ടിച്ചെന്നും ,പാർട്ടി തനിക്ക് മൂന്ന് മാസം സമയം തന്നിട്ടുണ്ടെന്നും ആഫ്രിക്കയിലേക്ക് പോവുന്നുവെന്നും അൻവർ വ്യക്തമാക്കിയിരുന്നു . അവധിയിൽ പ്രവേശിച്ച അൻവർ മുങ്ങിയെന്നും , അൻവറിനെക്കുറിച്ച് വിവരമില്ലെന്നും റിപ്പോർട് ചെയ്ത മാദ്ധ്യമ പ്രവർത്തകരെ രൂക്ഷമായ ഭാഷയിൽ അൻവർ വിമർശിച്ചതും വാർത്തകളിൽ ഇടം നേടിയിരുന്നു

കാമുകിമാരിൽ ഒരാളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ യുവാവ് കടലിൽ മുങ്ങി മരിച്ചു. ഒരേ സമയം രണ്ട് യുവതികളുമായി പ്രണയബന്ധം സൂക്ഷിച്ച യുവാവാണ് കർണാടകയിലെ സോമേശ്വറിൽ വെള്ളിയാഴ്ച മരിച്ചത്. ദക്ഷിണ കന്നഡയിലെ എളിയാർപടവ് സ്വദേശിയായ ലോയ്ഡ് ഡിസൂസയാണ് മരിച്ചത്.

തങ്ങളെ വഞ്ചിക്കുകയായിരുന്നുവെന്ന് തിരിച്ചറിഞ്ഞതോടെ പ്രശ്നപരിഹാരത്തിനായാണ് ​കാമുകിമാരെ ലോയ്ഡ് സോമേശ്വറിലെ കടൽതീരത്തേക്ക് ക്ഷണിച്ചത്. യുവാവ് മറ്റൊരാളെ പ്രണയിക്കുന്നത് അംഗീകരിക്കാൻ സാധിക്കില്ലെന്ന് പറഞ്ഞ് ഒരാൾ വഴക്കിട്ടു. തൊട്ടുപിന്നാലെ അവൾ കടലിലേക്ക് എടുത്തുചാടി. ഇതോടെ ലോയ്ഡ് യുവതിയെ രക്ഷിക്കാനായി പിന്നാലെ ചാടി.

യുവതിയെ രക്ഷിക്കാനായെങ്കിലും ഒഴുക്കിൽപെട്ട ​ലോയ്ഡിന്റെ തല പാറക്കൂട്ടത്തിലിടിച്ചു. ഓടിക്കൂടിയവർ യുവാവിനെ കരയിലെത്തിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചിരുന്നു. യുവതി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ഉള്ളാൾ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

ഗൾഫിൽ ജോലി ചെയ്തിരുന്ന ലോയ്ഡ് കോവിഡ് വ്യാപനത്തെ തുടർന്നാണ് കർണാടകയിലേക്ക് മടങ്ങിയതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ വർഷമാണ് യുവതികളുമായി പരിചയത്തിലാകുന്നത്. ഒരാളുമായി ബന്ധം തുടരുന്ന സമയത്ത് തന്നെ രണ്ടാമത്തെയാളുമായി പ്രണയത്തിലാകുകയായിരുന്നു.

തമിഴകത്തിന്റെ ചിയാൻ വിക്രമും അദ്ദേഹത്തിന്റെ മകൻ ധ്രുവ് വിക്രമും ആദ്യമായി ഒന്നിച്ച ചിത്രമാണ് മഹാൻ. ഫെബ്രുവരി പത്തിന് നേരിട്ടുള്ള ഒറ്റിറ്റി റിലീസ് ആയി ആമസോൺ പ്രൈമിൽ ആണ് ഈ ചിത്രം റിലീസ് ചെയ്യാൻ പോകുന്നത്. ഇതിന്റെ പോസ്റ്ററുകൾ, ടീസർ എന്നിവയെല്ലാം വലിയ രീതിയിൽ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടത്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ട്രെയ്ലറും പുറത്തു വന്നിരിക്കുകയാണ്. അച്ഛനും മകനും മാസ്സ് ആയും ക്ലാസ് ആയും നടത്തുന്ന ഗംഭീര പ്രകടനമാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ് എന്ന സൂചനയാണ് ഈ ട്രൈലെർ നമ്മുക്ക് നൽകുന്നത്. ഗാന്ധി മഹാൻ എന്ന കഥാപാത്രമായാണ് വിക്രം ഈ ചിത്രത്തിൽ എത്തുന്നത് എങ്കിൽ ദദ എന്ന് വിളിപ്പേരുള്ള കഥാപാത്രമായാണ് ധ്രുവ് വിക്രം ഈ സിനിമയിൽ അഭിനയിച്ചിരിക്കുന്നത്.

പ്രശസ്ത സംവിധായകൻ കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ഈ ചിത്രത്തിന് വേണ്ടി സൂപ്പർ ഹിറ്റ് സംഗീത സംവിധായകൻ സന്തോഷ് നാരായണൻ ആണ് ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്. ശ്രേയസ് കൃഷ്ണ ക്യാമറ ചലിപ്പിച്ച ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് വിവേക് ഹർഷൻ ആണ്. വിക്രം, ധ്രുവ് വിക്രം എന്നിവരെ കൂടാതെ സിമ്രൻ, മുത്തു കുമാർ, വാണി ഭോജൻ, സനന്ത് എന്നിവരും അഭിനയിക്കുന്ന ഈ ചിത്രം നിർമ്മിച്ചത് എസ് എസ് ലളിത് കുമാർ ആണ്. അച്ഛനും മകനും ആയി തന്നെയാണ് വിക്രം- ധ്രുവ് വിക്രം ടീം ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത് എന്നതും എടുത്തു പറയണം. കോബ്ര, ധ്രുവ നചത്രം, പൊന്നിയിൻ സെൽവൻ എന്നിവയാണ് ഇതിനു ശേഷം റിലീസ് ചെയ്യാനുള്ള വിക്രം ചിത്രങ്ങൾ.

നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന്റെയും കൂട്ടുപ്രതികളുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതിയില്‍ വാദം തുടരുന്നു. വാദങ്ങള്‍ക്കിടെ മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് പ്രതിഭാഗം ഉന്നയിച്ചത്.

കേസില്‍ പ്രതികള്‍ക്ക് അനുകൂലമാണ് കോടതിയെന്ന് മാധ്യമങ്ങളില്‍ വാര്‍ത്ത വരുന്നുണ്ടെന്ന് ദിലീപ് പറഞ്ഞു. ആരോപണങ്ങള്‍ പലതും കെട്ടുകഥകളാണ്. മാധ്യമങ്ങള്‍ തന്നെ നശിപ്പിക്കുകയാണ്. ഒരിക്കല്‍ മണിയുടെ അനിയനെ കൊല്ലാന്‍ ശ്രമിച്ചെന്ന് പറഞ്ഞു. ഇപ്പോള്‍ ആരോ മരിച്ചത് താന്‍ കൊന്നതാണെന്നാണ് മാധ്യമങ്ങള്‍ പറയുന്നതെന്ന് ദിലീപ് വാദിച്ചു. മാധ്യമ വാര്‍ത്തകളെ ഗൗനിക്കാറില്ലെന്നാണ് കോടതി ദിലീപിന്റെ ഈ വാദത്തോട് പ്രതികരിച്ചത്.
അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ വധ ഗൂഢാലോചന നടത്തിയിട്ടില്ലെന്ന വാദത്തില്‍ ഉറച്ച് നില്‍ക്കുകയാണ് ദിലീപ്. നടിയെ ആക്രമിച്ച കേസിലെ ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നാണ് തനിക്കെതിരെ കേസെടുത്തത്. വീഡിയോ പ്ലേ ചെയ്ത് ‘നിങ്ങള്‍ അനുഭവിക്കും’ എന്നു പറഞ്ഞത് ഗൂഢാലോചനയല്ലെന്ന് ദിലീപ് വാദിച്ചു.

കേസുമായി ബന്ധപ്പെട്ട 161 മൊഴികള്‍ വിശ്വാസത്തിലെടുക്കരുതെന്നും ദിലീപ് കോടതിയില്‍ ആവശ്യപ്പെട്ടു. ഒരു കത്തിന്റെ മാത്രം അടിസ്ഥാനത്തില്‍ എഡിജിപി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന്റെ വൈരാഗ്യം കാരണം കെട്ടിച്ചമച്ചതാണ് കേസെന്നും ദിലീപ് വാദിച്ചു.ബാലചന്ദ്രകുമാര്‍ പറയാത്ത പല കാര്യങ്ങളും എഫ്‌ഐആറില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ടെന്നും ദിലീപ് പറഞ്ഞു. മാത്രമല്ല, സംഭാഷണം റെക്കോര്‍ഡ് ചെയ്‌തെന്ന് പറയുന്ന ടാബ് ബാലചന്ദ്രകുമാര്‍ ഇതുവരെ ഹാജരാക്കിയിട്ടില്ല. ടാബ് പ്രവര്‍ത്തിക്കുന്നില്ലെന്നും വിവരങ്ങള്‍ ലാപ് ടോപ്പിലേക്ക് മാറ്റിയെന്നുമാണ് ബാലചന്ദ്രകുമാര്‍ ഇപ്പോള്‍ പറയുന്നത്. ഒടുവില്‍ പൊലീസിന് കൈമാറിയ പെന്‍ ഡ്രൈവില്‍ ഉള്ളത് മുറി സംഭാഷണങ്ങള്‍ മാത്രമാണെന്നും സംഭാഷണങ്ങളില്‍ ഭൂരിഭാഗവും മുറിച്ചുമാറ്റിയാണ് കൈമാറിയിരിക്കുന്നതെന്നും ദിലീപ് വാദിച്ചു.

നടിയെ ആക്രമിച്ച കേസിലെ തെളിവുകള്‍ പോരാ എന്ന് കണ്ടാണ് പൊലീസ് തനിക്കെതിരെ പുതിയ കേസെടുത്തതെന്നും ദിലീപ് പറഞ്ഞു. പല കാര്യങ്ങള്‍ പറഞ്ഞതില്‍ നിന്നും അടര്‍ത്തിയെടുത്ത സംഭാഷണം മാത്രം കൊണ്ട് ഗൂഢാലോചന കുറ്റം നിലനില്‍ക്കില്ല. കെട്ടിച്ചമച്ച തെളിവുകളാണ് തനിക്ക് നേരെ ഉയര്‍ത്തിയിട്ടുള്ളത്. വീട്ടിലിരുന്ന് സഹോദരനോടും സഹോദരീ ഭര്‍ത്താവിനോടും പറഞ്ഞ കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് തനിക്കെതിരെ ഗൂഢാലോചനാ കേസ് എടുത്തിരിക്കുന്നത്. ഇതെങ്ങനെ ഗൂഢാലോചനയാവുമെന്ന് ദിലീപ് ചോദിച്ചു.
നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ താന്‍ കണ്ടു എന്ന വാദം തെറ്റാണ്. ഭാര്യയും അമ്മയും ഉള്ളപ്പോള്‍ വീട്ടിലിരുന്ന് ദൃശ്യങ്ങള്‍ കണ്ടു എന്നത് വസ്തുതാ വിരുദ്ധം. ഇതിന് പിന്നില്‍ ബാലചന്ദ്രകുമാറിന്റെ തിരക്കഥയാണ്. ബാലചന്ദ്രകുമാറിന്റെ ഭാവനയില്‍ വിരിഞ്ഞ കാര്യങ്ങളാണ് തനിക്കെതിരെ ഉയര്‍ന്നിരിക്കുന്നത്. തന്നെ ഇരുമ്പഴിക്കുള്ളിലാക്കുക ലക്ഷ്യമിട്ടുള്ള നീക്കങ്ങളാണ് നടക്കുന്നത്. ആലുവ സ്റ്റേഷന്‍ പരിധിയില്‍ നടന്നെന്ന് പറയുന്ന ഗൂഢാലോചന അന്വേഷിക്കാന്‍ എന്തിനാണ് ക്രൈംബ്രാഞ്ചെന്നും ദിലീപ് ചോദിച്ചു.

RECENT POSTS
Copyright © . All rights reserved