നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടത്തിയ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ തനിക്കെതിരെ നിരന്തരം വധഭീഷണിയുണ്ടെന്ന് ബാലചന്ദ്രകുമാര്‍. വിദേശത്ത് നിന്നുള്‍പ്പെടെ ഭീഷണി കോളുകള്‍ എത്തുന്നുണ്ട്. എന്നാല്‍ മുന്നോട്ട് വെച്ച കാല്‍ പിന്നോട്ടില്ലെന്നും കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘവുമായി തുടര്‍ന്നും സഹകരിക്കുമെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. ദിലീപില്‍ നിന്ന് ഭീഷണിയുണ്ടെന്ന് കാട്ടി പൊലീസില്‍ പരാതി നല്‍കിയത് കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിലാണെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.
തനിക്ക് അപകട ഭീഷണിയുണ്ടെന്നത് ഒരു തോന്നലല്ല. എനിക്ക് ബോധ്യമായ ഇടത്ത് നിന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് താന്‍ പൊലീസിനെ സമീപിച്ചത്. ഫെബ്രുവരി 16 ന് കേസിന്റെ വിധി വരുന്നത് വരെ നീ പുറത്തു പോലും ഇറങ്ങരുതെന്ന് എന്ന് ദിലീപിനൊപ്പമുള്ളൊരാള്‍ വിളിച്ചു പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഞാന്‍ പരാതി നല്‍കിയത്.
ഞാന്‍ മരണപ്പെടാനുള്ള സാധ്യതയുണ്ട്. എനിക്ക് ദിവസേന അഞ്ചോ പത്തോ കോളുകള്‍ വിദേശത്ത് നിന്നും സ്വദേശത്ത് നിന്നും വരുന്നുണ്ട്. ഏത് സമയത്തും താനപകടപ്പെടാം എന്ന് പറഞ്ഞ് കോളുകള്‍ കഴിഞ്ഞ പത്ത് ദിവസങ്ങളില്‍ നിന്നായി വരുന്നുണ്ട്. നിലവില്‍ പൊലീസ് സംരക്ഷണത്തിലാണ് കഴിയുന്നത്. ഏത് സമയത്തും എനിക്കൊരപകടം നേരിടാം എന്ന് പ്രതീക്ഷിച്ച് തന്നെയാണ് മുന്നോട്ട് പോവുന്നതെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.
ദിലീപിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചത് അന്വേഷണത്തെ ബാധിക്കുമെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. പ്രതി പ്രബലനാണെന്നും പുറത്തിറങ്ങുന്നത് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വെല്ലുവിളിയായിരിക്കുമെന്നും ബാലചന്ദ്രകുമാര്‍ മുന്നറിയിപ്പ് നല്‍കി. വിധിയില്‍ തനിക്ക് ദുഃഖമോ സന്തോഷമോ ഇല്ല. കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.
വധഗൂഢാലോചന കേസില്‍ ദിലീപിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ പ്രതികരിച്ച് നടന്റെ അഭിഭാഷകന്‍ രാമന്‍പിള്ള. സത്യം ജയിച്ചുവെന്ന് രാമന്‍പിള്ള പറഞ്ഞു. അതേസമയം പ്രോസിക്യൂഷന്‍ സുപ്രിംകോടതിയെ സമീപിക്കുമെന്നാണ് വിവരം. പ്രതിയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂ എന്നാണ് അന്വേഷണ സംഘം പറയുന്നത്.
കേസില്‍ ഉപാധികളോടെയാണ് ദിലീപിന് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്.
അന്വേഷണ ഉദ്യോസ്ഥരുമായി പ്രതികള്‍ സഹകരിക്കണമെന്നും പാസ്‌പോര്‍ട്ട് കോടതിയെ ഏല്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു. കെട്ടിച്ചമച്ച ആരോപണങ്ങളെന്ന് വ്യക്തമാക്കി ദിലീപ് നല്‍കിയ മറുപടി പരിഗണിച്ചായിരുന്നു കോടതിയുടെ വിധി. മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ വാദത്തിന് പിന്നാലെ പ്രോസിക്യൂഷന്‍ രേഖാമൂലം കോടതിയില്‍ ചില കാര്യങ്ങള്‍ എഴുതി നല്‍കിയിരുന്നു. ഇതിലാണ് ദിലീപടക്കമുളളവര്‍ക്കെതിരെ തെളിവുകള്‍ നിരത്തിയത്. എന്നാല്‍ കോടതി ദിലീപിന്റെ വാദങ്ങളെ മുഖവിലക്കെടുത്തുകൊണ്ട് കോടതി വിധിപ്രസ്താവം നടത്തുകയായിരുന്നു.
മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയാല്‍ ദിലീപിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കവുമായി അന്വേഷണ സംഘം രാവിലെ മുതല്‍ വീടിന് സമീപത്തുണ്ടായിരുന്നു. ദിലീപിന്റെ പദ്മസരോവരം വീടിന് സമീപത്തായി നിരവധി പൊലീസ് ഉദ്യോഗസ്ഥരാണ് ഉണ്ടായിരുന്നത്. ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ വീടിന് മുന്നിലും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ കാത്തിരുന്നിരുന്നു. എന്നാല്‍ കോടതി വിധി വന്നതോടെ രണ്ടിടത്ത് നിന്നും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പിന്‍വലിഞ്ഞു.
കോഴിക്കോട് വിവാഹദിനത്തില്‍ നവവധു ആത്മഹത്യ സംഭവത്തില്‍ ദുരൂഹത. സ്വകാര്യ ആശുപത്രിയിലെ നഴ്‌സിങ് വിദ്യാര്‍ഥി കളാണ്ടിതാഴം നങ്ങോലത്ത് വീട്ടില്‍ മേഘ(30) കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത്. വിവാഹത്തിന് മണിക്കൂറുകള്‍ മാത്രം മുന്‍പാണ് ആത്മഹത്യ നടക്കുന്നത്. വിവാഹ വീട്ടില്‍ യാതൊരു പ്രശ്‌നങ്ങളും ഉണ്ടായിരുന്നില്ല, മേഘ സന്തോഷവതിയായിരുന്നുവെന്നും ബന്ധുക്കള്‍ സാക്ഷ്യപ്പെടുത്തുന്നു.
വെളുപ്പിന് ബ്യൂട്ടിഷ്യന്‍ എത്തിയപ്പോള്‍ കുളിച്ചു വരാമെന്നു പറഞ്ഞ് മേഘ മുറിക്കകത്തു കയറി വാതിലടച്ചു. കുളിക്കാന്‍ കയറി ഏറെ സമയം കഴിഞ്ഞിട്ടും മേഘ പുറത്തിറങ്ങിയില്ല. ഏറെ നേരം വാതിലില്‍ തട്ടി വിളിച്ചെങ്കിലും തുറന്നില്ല. ഇതോടെ വാതില്‍ പൊളിക്കാനുള്ള ശ്രമങ്ങള്‍ നടന്നു. ചിലര്‍ ജനല്‍ ചില്ല് തകര്‍ത്ത് അകത്തേക്ക് നോക്കി. മേഘയെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയതോടെ വാതില്‍ അതിവേഗത്തില്‍ പൊളിച്ച് അകത്തേക്ക് പ്രവേശിപ്പിച്ചു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
യുവതി എഴുതിവെച്ച ആത്മഹത്യാ കുറിപ്പിലാണ് ദുരൂഹത ഉണര്‍ത്തുന്ന വിവരങ്ങള്‍ ഉള്ളത്. ‘എന്റെ കാര്യങ്ങളെല്ലാം അവനറിയാം… ഒപ്പം ജീവിക്കാന്‍ കഴിയില്ല… എന്റെ ഇഷ്ടപ്രകാരമാണ് ഇത് ചെയ്യുന്നത്..’ എന്നാണ് പൊലീസ് കണ്ടെടുത്ത ആത്മഹത്യാ കുറിപ്പില്‍ എഴുതിയിരിക്കുന്നത്. ഇതാരെക്കുറിച്ചാണ് വ്യക്തതയില്ല. നവവരനെക്കുറിച്ചാണിതെന്നും സൂചനയുണ്ട്. എന്നാല്‍ അന്വേഷണത്തിലെ ഇക്കാര്യം സ്ഥിരീകരിക്കാനാവൂ.
യുവതിയുടെ ആത്മഹത്യാ കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് അന്വേഷണം ആരംഭിച്ചതെന്ന് ചേവായൂര്‍ ഇന്‍സ്‌പെക്ടര്‍ പി. ചന്ദ്രമോഹന്‍ വ്യക്തമാക്കിയിട്ടുണ്ട്.മേഘ എന്തെങ്കിലും മാനസിക പ്രശ്‌നങ്ങള്‍ അനുഭവിച്ചിരുന്നതായി നിലവില്‍ ബന്ധുക്കള്‍ക്കോ നാട്ടുകാര്‍ക്കോ വിവരമില്ല. യുവതി തൊഴിലെടുത്തിരുന്ന സ്ഥലത്തുള്ളവരും ബന്ധുക്കളെയും പൊലീസ് ചോദ്യം ചെയ്‌തേക്കും. ആത്മഹത്യാ കുറിപ്പില്‍ പരാമര്‍ശിച്ചിട്ടുള്ള വ്യക്തിയുമായി പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതായിട്ടുള്ള സൂചനയുള്ളതിനാല്‍ ഇക്കാര്യവും പൊലീസ് പരിശോധിക്കും.
കൊച്ചി: ക്ലൈമാക്സില്‍ ദിലീപിന് ആശ്വാസം. ഒരു മുഴുനീള ക്രൈം ത്രില്ലര്‍ ചിത്രം പോലെ ദിവസങ്ങളോളം നീണ്ട ചൂടേറിയ വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ വധഗൂഢാലോചനക്കേസില്‍ നടന്‍ ദിലീപിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം. കേസിലെ മറ്റ് അഞ്ചു പ്രതികള്‍ക്കും കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ജസ്റ്റിസ് പി. ഗോപിനാഥിന്റെ സിംഗിള്‍ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.
സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ സമയവും തീയതിയും വെച്ചുള്ള വന്‍ വെളിപ്പെടുത്തലുകളെ തുടര്‍ന്നാണ് നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയതിന് ദിലീപ് അടക്കം ആറ് പേരെ പ്രതിയാക്കി കേസ് എടുത്തത്. വാദിയുടേയും പ്രതിയുടേയും ഭാഗത്തുനിന്ന് ഹാജരാക്കപ്പെട്ട ശബ്ദരേഖയും അടക്കം പ്രോസിക്യൂഷനും പ്രതിഭാഗവും എല്ലാവാദമുഖങ്ങളും നിരത്തി മണിക്കൂറുകള്‍ വാദിച്ചു.
കേസില്‍ ദിലീപ് ആയിരുന്നു ഒന്നാം പ്രതി. സഹോദരന്‍ അനൂപ്, സഹോദരീഭര്‍ത്താവ് ടി.എന്‍. സുരാജ്, ഡ്രൈവര്‍ അപ്പുവെന്ന കൃഷ്ണപ്രസാദ്, സുഹൃത്തായ ബൈജു ചെങ്ങമനാട്, മറ്റൊരു സുഹൃത്തും ഹോട്ടലുടമയുമായ ആലുവ സ്വദേശി ശരത് എന്നിവരുടെ മുന്‍കൂര്‍ ജാമ്യഹര്‍ജികളാണ് കോടതിയുടെ പരിഗണനയിലുണ്ടായിരുന്നത്. ദിവസങ്ങള്‍ നീണ്ട വാദപ്രതിവാദങ്ങളായിരുന്നു മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ നടന്നത്.
തന്നെ കേസില്‍ കുടുക്കിയവരുടെ ദൃശ്യങ്ങള്‍ കണ്ടപ്പോള്‍ അവര്‍ അനുഭവിക്കുമെന്ന ശാപവാക്കുകളാണ് നടത്തിയത് അല്ലാതെ വധഗൂഢാലോചന ആയിരുന്നില്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ചില ഉദ്യോഗസ്ഥര്‍ വ്യക്തിപരമായ വൈരാഗ്യം തീര്‍ക്കാനായി ഉണ്ടാക്കിയതാണ് കേസ്. ഭാവനാസമ്പന്നമായ കഥയാണ്. വധഗൂഢാലോചന കേസ് രജിസ്റ്റര്‍ ചെയ്തത് മുതലുള്ള ക്രൈംബ്രാഞ്ചിന്റെ നീക്കങ്ങള്‍ പരിശോധിക്കേണ്ടതുണ്ടെന്നും പ്രതിഭാഗം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.
ദിലീപിനെതിരായ ആരോപണങ്ങള്‍ ഗുരുതരമാണെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. നടിയെ ആക്രമിച്ച കേസിലെ പങ്കാളിത്തം മുതല്‍ ഓരോ കാര്യങ്ങളും പരിശോധിക്കണം. സ്വന്തം സഹപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്യാന്‍ ഗൂഢാലോചന നടത്തിയ ആളാണ് ദിലീപ്. ദിലീപ് ബുദ്ധിപൂര്‍വം ഗൂഢാലോചന നടത്തി തന്ത്രപൂര്‍വം രക്ഷപ്പെടുകയാണെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു.
ഇതൊരു അസാധാരണ കേസാണ്. ഈ കേസില്‍ ദിലീപ് ഗൂഢാലോചന നടത്തിയെന്ന ആരോപണമാണ് പരിഗണിക്കേണ്ടത്. കുറ്റകൃത്യം നടത്തിയിട്ടില്ലെന്നത് അല്ല. അന്വേഷണ ഉദ്യോഗസ്ഥന്റെ വ്യക്തി വൈരാഗ്യമല്ല കേസിന് പിന്നില്‍. ക്രൈംബ്രാഞ്ചിന് ഈ കേസുമായി ബന്ധപ്പെട്ട് ദുരുദ്ദേശമില്ല. അന്വേഷണ ഉദ്യോഗസ്ഥന് ബാലചന്ദ്രകുമാറുമായി ബന്ധമില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞിരുന്നു.
ബെയ്ജിങ്: ശൈത്യകാല ഒളിമ്പിക്‌സിന്റെ ഭാഗമായി ബെയ്ജിങ്ങില്‍ ഒരു ബയോ ബബിള്‍ നഗരം തന്നെ സൃഷ്ടിച്ചെടുത്ത് ചൈന. കോവിഡ് ഭീതി ഇപ്പോഴും പൂര്‍ണമായും ഒഴിയാത്ത സാഹചര്യത്തില്‍ സുരക്ഷയുടെ ഭാഗമായി മറ്റ് രാജ്യങ്ങളില്‍ നിന്ന് ഒളിമ്പിക്‌സിനെത്തുന്നവരും ബെയ്ജിങ്ങിലെ 22 ദശലക്ഷത്തോളം വരുന്ന ജനങ്ങളും തമ്മിലുള്ള സമ്പര്‍ക്കം ഒഴിവാക്കുന്നതിനായാണ് ഈ സംവിധാനം.
പുറത്തുനിന്നുള്ള ഒരാള്‍ക്ക് ബബിളിനുള്ളിലെ ആളുകളുമായും തിരിച്ചും സമ്പര്‍ക്കം സാധ്യമാകാത്ത തരത്തിലാണ് ഈ സംവിധാനം ചൈന ഒരുക്കിയിരിക്കുന്നത്. ശൈത്യകാല ഒളിമ്പിക്‌സ്, പാരാലിമ്പിക് എന്നിവയ്ക്കായി രണ്ടു മാസത്തിനുള്ളില്‍ താരങ്ങളും സപ്പോര്‍ട്ട് സ്റ്റാഫുകളുമടക്കം പതിനായിരത്തേലേറെ പേരാണ് ഈ ബബിളിനുള്ളില്‍ പ്രവേശിക്കുക.
സെന്‍ട്രല്‍ ബെയ്ജിങ്, യാന്‍ക്വിങ്, ഹാങ്ജിയകൗ, ഹെബെയ് പ്രവിശ്യ എന്നിവിടങ്ങളിലായാണ് ഈ ബബിള്‍ പടര്‍ന്നു കിടക്കുന്നത്. മത്സരങ്ങള്‍ക്കുള്ള വേദികളും ഹോട്ടലുകളും എന്തിന് ബാറുകള്‍ വരെ ബബിളിനുള്ളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. യാത്രകള്‍ക്കായി പ്രത്യേക ഗതാഗത സംവിധാനവും ഒരുക്കി. നിയന്ത്രണങ്ങളില്ലാതെ ബബിളിനുള്ളില്‍ ഇന്‍ര്‍നെറ്റ് സംവിധാനവും ഉപയോഗിക്കാം.
ഒളിമ്പിക് ബബിളിന്റെ എല്ലായിടത്തും റോബോട്ടുകളുണ്ട്. ബബിളിനുള്ളില്‍ ആളുകള്‍ക്ക് ഭക്ഷണം വിളമ്പുന്നത് ഈ റോബോട്ടുകളാണ്. കഫെറ്റീരിയയിലെ ജീവനക്കാര്‍ ആരെങ്കിലും ഭക്ഷണത്തിന്റെ ഓര്‍ഡര്‍ എടുത്താല്‍ പിന്നെല്ലാം റോബോട്ടിന്റെ കൈകളിലാണ്. ആവശ്യപ്പെട്ട ഭക്ഷണം ടേബിളിനു മുകളിലെ ഒരു ട്രാക്ക് വഴിയെത്തി റോബോട്ട് നിങ്ങളുടെ മുന്നിലെത്തിക്കും.
ഉറങ്ങുന്നതിനായി സ്ലീപ്പിങ് പോഡുകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. മീഡിയ സെന്ററുകളില്‍ പ്രത്യേക കാബിനുകള്‍ക്കുള്ളില്‍ സ്ലീപ്പിങ് പോഡ് സംവിധാനം ഒരുക്കിയിട്ടുണ്ട്. എല്ലാ ദിവസവും രാവിലെ കോവിഡ് പരിശോധനയുമുണ്ട്.
ബബിളിനുള്ളില്‍ വിവിധ സേവനങ്ങള്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ള ആളുകളും സംഘാടകരും വളണ്ടിയേഴ്‌സ് അടക്കമുള്ളവരുമെല്ലാം രണ്ടു മാസങ്ങള്‍ക്കു മുമ്പു തന്നെ ഈ ബബിളില്‍ പ്രവേശിച്ചവരാണ്.
കോഴിക്കോട്∙ വിവാഹദിവസം രാവിലെ വധു ജീവനൊടുക്കി. കാളാണ്ടിത്താഴം നങ്ങോലത്ത് സുരേഷ് ബാബുവിന്റെ മകൾ മേഘയാണ് (30) മരിച്ചത്. സ്വകാര്യ ആശുപത്രിയിൽ നഴ്സിങ് വിദ്യാർഥിനിയായ മേഘയുടെ വിവാഹം അതേ ആശുപത്രിയിലെ സ്റ്റാഫ് നഴ്സുമായി ഇന്നലെ നടത്താൻ ഒരുക്കങ്ങളെല്ലാം പൂർത്തിയായതായിരുന്നു.
വധൂഗൃഹത്തിലാണു വിവാഹം നടത്താനിരുന്നത്. അതിനായി മണ്ഡപം ഉൾപ്പെടെ ഒരുക്കി. രാവിലെ ബ്യൂട്ടീഷ്യനെത്തിയപ്പോൾ, കുളിച്ചു വരാമെന്നു പറഞ്ഞ് മേഘ കിടപ്പുമുറിയിൽ കയറി വാതിൽ അടയ്ക്കുകയായിരുന്നു. കുറേ നേരം കഴിഞ്ഞിട്ടും വാതിൽ തുറക്കാത്തതിനാൽ ശുചിമുറിയിലെ ചില്ല് പൊട്ടിച്ചു നോക്കിയെങ്കിലും കാണാൻ കഴിഞ്ഞില്ല. തുടർന്നു കിടപ്പുമുറിയിലെ ജനൽചില്ല് തകർത്തു നോക്കിയപ്പോഴാണ് ഫാനിൽ തൂങ്ങിക്കിടക്കുന്ന നിലയിൽ കണ്ടത്. മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
ആത്മഹത്യക്കുറിപ്പ് പൊലീസ് കണ്ടെടുത്തു. അസ്വാഭാവിക മരണത്തിനു ചേവായൂർ പൊലീസ് കേസെടുത്തു. അമ്മ: സുനില. സഹോദരൻ: ആകാശ്.
കോണ്‍ഗ്രസിന്റെ ആരോപണങ്ങള്‍ ശരിവെക്കുന്ന വെളിപ്പെടുത്തലുകളാണ് സ്വപ്ന സുരേഷിന്റേതെന്ന് എംപി കെ മുരളീധരന്‍. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കരന്റെ യാത്രകളില്‍ പലതും ഔദ്യോഗികമായിരുന്നില്ല. ഒന്നാം പിണറായി സര്‍ക്കാര്‍ സെക്സും സ്റ്റണ്ടും നിറഞ്ഞ സിനിമയായിരുന്നു എന്നും കെ മുരളീധരന്‍ പറഞ്ഞു.
മുരളീധരന്റെ വാക്കുകള്‍
സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ ഉത്തരവാദിത്തത്തില്‍ നിന്ന് മുഖ്യമന്ത്രിയ്ക്ക് ഒഴിഞ്ഞുമാറാനാകില്ല. മൂക്കിന് താഴെ നടന്ന കാര്യങ്ങള്‍ അറിഞ്ഞില്ലെങ്കില്‍ മുഖ്യമന്ത്രി പദത്തില്‍ തുടരാന്‍ പിണറായി വിജയന്‍ യോഗ്യനല്ല. കേസില്‍ കെ ടി ജലീലിന്റെ പങ്ക് അന്വേഷിക്കണം.
മന്ത്രിയ്ക്ക് കോണ്‍സുല്‍ ജനറലുമായി എന്താണ് ബന്ധം ഉണ്ടാവാനുള്ളത്. എംപി മാര്‍ക്ക് പോലും വിദേശ എംബസികളുമായി ബന്ധപ്പെടാന്‍ പാടില്ല. ലൈഫ് പദ്ധതിയില്‍ കമ്മീഷന്‍ വാങ്ങി എന്നത് സ്വപ്ന തന്നെ പറഞ്ഞില്ലേ.
ഇത്രയും മുതിര്‍ന്ന ഉദ്യോഗസ്ഥനല്ലേ ശിവശങ്കര്‍, അറിയില്ലേ സര്‍ക്കാര്‍ അനുമതി ഇല്ലാതെ പുസ്തകം എഴുതാന്‍ പാടില്ലെന്നത്. പുസ്തകം തന്നെ ഒരു അഴിമതിയാണ്. അഴിമതിക്ക് വെള്ള പൂശാന്‍ ഉള്ള ശ്രമമാണ്.സില്‍വര്‍ ലൈന്‍ പദ്ധതി കമ്മീഷന്‍ പറ്റാനുള്ള നീക്കം ആണ് എന്ന് കോണ്‍ഗ്രസ് ആരോപിച്ചത് ഇപ്പോള്‍ എല്ലാവര്‍ക്കും മനസിലായി.
അമ്മ ലിസിയുടെ സിനിമകള്‍ തനിക്ക് വലിയ ട്രോമയായിരുന്നു എന്ന് കല്യാണി പ്രിയദര്‍ശന്‍. മിക്ക സിനിമകളിലും അമ്മ മരിക്കും. അമ്മ മരിച്ചാല്‍ ആ സിനിമ ഹിറ്റാണ്. മക്കളായ തങ്ങള്‍ക്ക് അത് സ്‌ക്രീനില്‍ കാണുമ്പോള്‍ വലിയ ആഘാതമായിരുന്നു എന്നാണ് കല്യാണി അവതാരക രേഖ മേനോന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.
അമ്മ നിരവധി സിനിമകള്‍ ചെയ്തിട്ടുണ്ട്. അവയില്‍ ഭൂരിഭാഗം സിനിമകളിലും അമ്മ മരിക്കും. ഉദാഹരണത്തിന് ചിത്രം, താളവട്ടം, വെള്ളാനകളുടെ നാട് എന്നിവയെടുക്കാം. ഒന്നുകില്‍ കുത്തിക്കൊല്ലും, അല്ലെങ്കില്‍ ഷോക്കടിച്ച് മരിക്കും. തന്നെ നോക്കാനായി സഹായത്തിന് ഒരു സ്ത്രീയെ വീട്ടില്‍ നിര്‍ത്തിയിരുന്നു.
അങ്ങനെയിരിക്കെ ഒരിക്കല്‍ അവര്‍ തന്നെ അമ്മയുടെ ചിത്രം സിനിമ കാണിച്ചു. ലാല്‍ അങ്കിള്‍ തനിക്ക് പ്രിയപ്പെട്ട വ്യക്തിയാണ്. ഒരുപാട് സ്‌നേഹമാണ്. എന്നാല്‍ ചിത്രത്തില്‍ അമ്മയെ ലാല്‍ അങ്കിള്‍ കുത്തുന്നത് കണ്ട് സങ്കടം സഹിക്കാന്‍ കഴിഞ്ഞില്ല.
അത്രത്തോളം താന്‍ സ്‌നേഹിച്ച വ്യക്തി തന്റെ അമ്മയെ കൊലപ്പെടുത്തുന്നത് കണ്ണില്‍ കണ്ടപ്പോള്‍ സങ്കടം അടക്കാനായില്ല. പിന്നീട് ലാല്‍ അങ്കിളിനെ കണ്ടപ്പോള്‍ ഇത് മനസില്‍ കിടക്കുന്നതിനാല്‍ താന്‍ ഉച്ചത്തില്‍ നിലവിളിച്ച് കരയുകയും ചെയ്തിട്ടുണ്ട്. അമ്മ മരിച്ചാല്‍ ആ സിനിമ ഹിറ്റാണ്.
ബ്ലോക്ക്ബസ്റ്റര്‍ വരെ പോകും അമ്മയുടെ മക്കളായ തങ്ങള്‍ക്ക് അത് സ്‌ക്രീനില്‍ കാണുമ്പോള്‍ വലിയ ആഘാതമായിരുന്നു എന്നാണ് കല്യാണി പറയുന്നത്. വിനീത് ശ്രീനിവാസന്‍ ചിത്രം ഹൃദയം, പൃഥ്വിരാജ് ചിത്രം ബ്രോ ഡാഡി എന്നിവയാണ് കല്യാണിയുടെതായി അടുത്തിടെ റിലീസ് ചെയ്ത ചിത്രങ്ങള്‍.
ഏറ്റവും കൂടുതൽ കാലം ബ്രിട്ടിഷ് രാജസിംഹാനത്തിലിരുന്ന വ്യക്തിയെന്ന റെക്കോർഡ് സ്വന്തമായുള്ള എലിസബത്ത് രാജ്‍ഞി ഇന്ന് മറ്റൊരു നാഴികക്കല്ലു കൂടി പിന്നിടുന്നു – രാജപദവിയുടെ സപ്തതി. 1952 ഫെബ്രുവരി ആറിന് രാജ്ഞിയായ എലിസബത്തിന് ഇപ്പോൾ 95 വയസ്സുണ്ട്. പിതാവ് ജോർജ് ആറാമന്റെ ചരമദിനം കൂടിയായതിനാൽ ഇന്ന് 70–ാം വാർഷികാഘോഷങ്ങളില്ല. ജൂണിൽ 4 ദിവസം നീളുന്ന പൊതു ആഘോഷച്ചടങ്ങുകളുണ്ടാകും.
63 വർഷം രാജ്ഞിയായിരുന്ന വിക്ടോറിയയുടെ റെക്കോർഡ് 7 വർഷം മുൻപ് എലിസബത്ത് മറികടന്നു. പല യൂറോപ്യൻ നാടുകളിലെയും രാജകുടുംബാംഗങ്ങൾ കാലം മാറിയതനുസരിച്ച് പദവി ഉപേക്ഷിച്ചെങ്കിലും, 1000 വർഷം പിന്നിട്ട സംവിധാനം ബ്രിട്ടനിൽ ഇപ്പോഴും നിലനിൽക്കുന്നു, ഏറെക്കുറെ ജനപ്രിയമായിത്തന്നെ. രാജ്ഞിയുടെ ഭർത്താവ് ഫിലിപ് രാജകുമാരൻ കഴിഞ്ഞ വർഷം 99–ാം വയസ്സിലാണ് അന്തരിച്ചത്. മക്കൾ: ചാൾസ്, ആൻ, ആൻഡ്രൂ, എഡ്വേഡ്.
ബ്രിട്ടിഷ് രാജ പദവിയിലെത്തിയ നാൽപതാമത്തെ വ്യക്തിയാണ് എലിസബത്ത്. അമേരിക്കൻ വനിതയെ വിവാഹം ചെയ്യാൻ, പിതൃസഹോദരൻ എഡ്വേഡ് എട്ടാമൻ സ്ഥാനത്യാഗം ചെയ്തതിനെത്തുടർന്നാണ് എലിസബത്തിന്റെ പിതാവ് ജോർജ് ആറാമൻ രാജാവായത്. അദ്ദേഹത്തിന്റെ മരണത്തോടെ അധികാരം എലിസബത്തിനു വന്നു ചേർന്നു.
എലിസബത്ത് രാജ്ഞിയുടെ ഭരണകാലത്ത് വിൻസ്റ്റൺ ചർച്ചിൽ മുതൽ 14 പേർ ബ്രിട്ടിഷ് പ്രധാനമന്ത്രിമാരായി. ലോകത്ത് ഏറ്റവും കൂടുതൽ കറൻസികളിൽ പടമുള്ള ഭരണാധികാരിയെന്ന നിലയിൽ ഗിന്നസ് ബുക്കിൽ രാജ്ഞി ഇടംപിടിച്ചിട്ടുണ്ട്.
ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം രാജാധികാരത്തിലിരുന്നത് സ്വാസിലാൻഡിലെ സൊഹൂസ രാജാവാണ് – 1899 മുതൽ 1982 വരെ 82 വർഷവും 254 ദിവസവും. ആധുനിക കാലത്ത് തായ്‍ലൻഡിലെ ഭൂമിബോൽ അതുല്യതേജ് 1946 മുതൽ 2016 ൽ മരിക്കുന്നതു വരെ രാജാവായിരുന്നു. 126 ദിവസം കൂടി പിന്നിട്ടാൽ എലിസബത്ത് രാജ്ഞി അതുല്യതേജിനെ മറികടക്കും.
ഔദ്യോഗിക ചുമതലകൾ വഹിക്കുന്നുണ്ടെങ്കിലും എലിസബത്ത് രാജ്ഞി സമീപകാലത്തായി പൊതുചടങ്ങുകളിൽ പങ്കെടുക്കാറില്ല. കഴിഞ്ഞ ഒക്ടോബറിൽ ആശുപത്രിയിൽ ഒരു രാത്രി പ്രവേശിപ്പിച്ചിരുന്നു. അസുഖമെന്താണെന്ന കാര്യം പുറത്തു വിട്ടിട്ടില്ല.
ഇന്ത്യയുടെ വാനമ്പാടി ലത മങ്കേഷ്‌കർ ഇന്ന് പുലർച്ചെയാണ് അന്തരിച്ചത്. 92 വയസായിരുന്നു. മുംബൈയിൽ വെച്ചായിരുന്നു അന്ത്യം. കോവിഡും ന്യുമോണിയയും ബാധിച്ച് ജനുവരി എട്ടുമുതൽ ചികിത്സയിലായിരുന്നു ലതാ. 15 ഭാഷകളിലുമായി 35,000 ത്തിലേറെ ഗാനങ്ങൾ പാടിയിട്ടുണ്ട്. പ്രമുഖ ഗായിക ആശാ ഭോസ് ലെ ഇളയ സഹോദരിയാണ്.
ലതയ്ക്ക് മുപ്പത്തിമൂന്ന് വയസായിരിക്കെ താരത്തിന്റെ പാചകക്കാരൻ അവരെ സ്ലോ പോയിസൺ നൽകി കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നെന്ന ഞെട്ടിക്കുന്ന സംഭവും നടന്നിട്ടുണ്ട്. ഒരു ദിവസം ശരീരിക അസ്വസ്ഥതകൾ നേരിട്ട ലതയെ വിദഗ്ദ പരിശോധിക്കന് വിധേയമാക്കിയപ്പോഴാണ് ലതയുടെ ശരീരത്തിൽ സ്ലോ പോയിസൺ കേറിയതായി കണ്ടെത്തിയത്. മൂന്ന് ദിവസം മരണത്തോട് മല്ലിട്ട് ലത ആശുപത്രയിൽ ആയിരുന്നു. ജീവൻ രക്ഷിക്കപ്പെട്ടെങ്കിലും പഴയ ഒരു സ്ഥിതിയിലേക്ക് രേഖ എത്താൻ മാസങ്ങളെടുത്തു. മൂന്ന് മാസത്തോളം കട്ടിലിൽ തന്നെയായിരുന്നു.
ലതയുടെ ശാരീരിക സ്ഥിതി മോശമായി തുടങ്ങി എന്നറിഞ്ഞപ്പോൾ തന്നെ അവരുടെ പാചകക്കാരൻ ഒളിവിൽ പോയിരുന്നു. ബാക്കി വരുന്ന കൂലി പോലും വാങ്ങതെ ജോലി ഉപേക്ഷിച്ച് പോയെന്നറിഞ്ഞപ്പോൾ മുതലാണ് എല്ലാവരിലും സംശയങ്ങൾ വന്ന് തുടങ്ങിയത്. ആ സംഭവത്തിന് ശേഷം മുൻകരുതൽ നടപടികൾക്കായി അന്തരിച്ച ബോളിവുഡ് ഗാനരചയിതാവ് മജ്‌റൂഹ് സുൽത്താൻപുരി പതിവായി ലതാ മങ്കേഷ്കറിന് സന്ദർശിക്കുകയും ആദ്യം അവരുടെ ഭക്ഷണം രുചിച്ച് കുഴപ്പങ്ങളിലെന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് ലതയ്ക്ക് നൽകിയിരുന്നത്.
ആരോഗ്യനില വഷളായതിനെ തുടർന്ന് ശനിയാഴ്ച ഉച്ചയോടെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. 10 ദിവസത്തിനു ശേഷം കോവിഡ് ഐസിയുവിൽ നിന്നു സാധാരണ ഐസിയുവിലേക്കു മാറ്റിയിരുന്നു. എന്നാൽ ഇന്നലെ ആരോഗ്യനില വീണ്ടും വഷളാവുകയായിരുന്നെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
1942-ൽ തന്റെ 13-ാം വയസ്സിലാണ് ലത ഗാനരംഗത്തേക്ക് വരുന്നത്. വിവിധ ഭാഷകളിലായി ആയിരക്കണക്കിനു ഗാനങ്ങൾ ഇവർ പാടിയിട്ടുണ്ട്. പത്മ അവാർഡുകളും ദാദാസാഹിബ് ഫാൽക്കെ അവാർഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്. 1929 സെപ്റ്റംബർ 28ന് മധ്യപ്രദേശിലാണ് ലതാ മങ്കേഷ്‌കറുടെ ജനനം. സംഗീതജ്ഞനും നാടകനടനുമായ ദീനാനാഥ് മങ്കേഷ്‌കറുടെയും ശിവന്തിയുടെയും 5 മക്കളിൽ മൂത്തയാൾ. ഗോവയിലെ മങ്കേഷിയിൽ നിന്ന് ഇൻഡോറിലേക്കു കുടിയേറിയ മഹാരാഷ്ട്രീയൻ കുടുംബം. ഹരിദ്കർ എന്ന പേര് ജൻമനാടിന്റെ ഓർമയ്ക്കായി മങ്കേഷ്‌കർ എന്ന് ദീനാനാഥ് മാറ്റുകയായിരുന്നു.ലത, മീന, ആശ, ഉഷ, ഹൃദയനാഥ് എന്നീ 5 മക്കളെയും അച്ഛൻ തന്നെയാണ് സംഗീതം അഭ്യസിപ്പിച്ചത്.
ഭാരതരത്‌നം, പത്മഭൂഷൺ തുടങ്ങിയ ബഹുമതികൾ ലഭിച്ചിട്ടുണ്ട്. 1929 സെപ്റ്റംബർ 28ന് ഇൻഡോറിലായിരുന്നു ജനനം. മുപ്പത്തിയഞ്ചിലേറെ ഇന്ത്യൻ ഭാഷകളിലായി മുപ്പതിനായിരത്തിലധികം ഗാനങ്ങൾ പാടി. ഇന്ത്യയുടെ ലോകശബ്ദം ആയിരുന്നു ലതാമങ്കേഷ്‌കർ. 1942 മുതൽ ആ ശബ്ദം നാലുതലമുറകളിലൂടെ ആറുപതിറ്റാണ്ടാണ് പാട്ടിന്റെ അമരത്തിരുന്ന് തുഴഞ്ഞ് മുന്നേറിയത്.