Latest News

ടോം ജോസ്

ലിവർപൂളിന്റെ കുഞ്ഞു മാലാഖ അമല മേരിയ്ക്ക് വെള്ളിയാഴ്ച ലിവർപൂൾ മലയാളി സമൂഹം കണ്ണീരോടെ വിടനൽകും . കഴിഞ്ഞ വെള്ളിയാഴ്ചയാണ് ലിവർപൂൾ നോട്ടിആഷിൽ താമസിക്കുന്ന ആശിഷ് പീറ്റർ പരിയാരത്തിന്റെയും എയ്ഞ്ചൽ ആശിഷിന്റയും മകൾ അമല മേരി (5 ) ഈ ലോകത്തോട് വിടപറഞ്ഞത്.
മരണം അറിഞ്ഞനിമിഷം മുതൽ ലിവർപൂൾ മലയാളി സമൂഹം എല്ലാ സഹായവുമായി ആശിഷിനൊപ്പമുണ്ടായിരുന്നു .

വരുന്നവെള്ളിയാഴ്ച (ഫെബ്രുവരി 11 തീയതി) ലിവർപൂൾ സെന്റ് മേരീസ് യാക്കോബായ സിറിയൻ ഓർത്തഡോക്സ് പള്ളിയിലാണ് ചടങ്ങുകൾ നടക്കുന്നത്. രാവിലെ 11.00 am മുതൽ 2.30 pm വരെയുള്ള സമയമാണ് ദൈവാലയത്തിലെ ശിശ്രൂഷകൾ നടത്തുവാനും പൊതുദർശനത്തിനുമായി ക്രമീകരിച്ചിരിക്കുന്നത്.കഴിയുന്നവർ പള്ളിയിലെത്തി ചടങ്ങുകളിൽ പങ്കെടുക്കുക. പള്ളിയിലെ ചടങ്ങുകൾക്കു ശേഷം അലെർട്ടെൻ സിമിത്തേരിയിൽ ശവസംസ്കാരം നടക്കും. കഴിഞ്ഞ രണ്ടു വർഷമായി അമല മേരി ലുക്കിമിയ ബാധിച്ചു ചികിത്സയിൽ ആയിരുന്നു . മരണം സ്ഥിരീകരിച്ചതുമുതൽ കുട്ടിയുടെ ആത്മശാന്തിക്കുവേണ്ടി ആശിഷിന്റെ വീട്ടിൽ എല്ലാദിവസവും വൈകുന്നേരം പ്രാർത്ഥന നടന്നിരുന്നു. ആശിഷ് പിറവം ,പാഴൂർ പരിയാരത്തു മെരിലാൻഡ് കുടുംബാംഗമാണ്.

പള്ളിയുടെ അഡ്രസ്സ് താഴെ കൊടുക്കുന്നു

St. Davids church, Rocky lane, Liverpool, L16 1JA)

കടം വാങ്ങിയ തുക തിരികെ നൽകാത്തതിന്റെ പേരില് യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചു. ശേഷം, സമീപത്തെ പൊട്ടക്കിണറ്റിൽ തലകീഴായി കെട്ടിത്തൂക്കി. നന്നാട്ടുകാവ് സ്വദേശി നസീമാണ് (32) ക്രൂരമർദ്ദനമേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ളത്.

സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ കസ്റ്റഡിയിലെടുത്തതായാണ് വിവരം. അതേസമയം, ഇവരെക്കുറിച്ചുള്ള വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. പോത്തൻകോട് സ്വദേശിയായ ഷുക്കൂർ എന്നയാളുടെ നേതൃത്വത്തിലാണ് മർദ്ദനമെന്നാണ് വിവരം.

ഇന്നലെ വൈകിട്ട് മൂന്നോടെ പോത്തൻകോട്ടാണ് സംഭവം നടന്നത്. ഷുക്കൂർ അടക്കമുള്ള നാലംഗ സംഘം ഓട്ടോയിലെത്തി സുഹൃത്തിന്റെ കടയിൽ ഇരിക്കുകയായിരുന്ന നസീമിനെ വിളിച്ചിറക്കി സംസാരിച്ചശേഷം ഓട്ടോയിൽ കയറ്റിക്കൊണ്ടുപോകുകയായിരുന്നു. ചങ്ങാതിമാരാണെന്ന് കരുതി കടയിലുണ്ടായിരുന്നവരും ശ്രദ്ധിച്ചില്ല.

എന്നാൽ ഏറെ നേരം കഴിഞ്ഞിട്ടും നസീം തിരിച്ചുവരാതിരുന്നതോടെ ബന്ധുക്കൾ അന്വേഷണം തുടങ്ങിയിരുന്നു. തട്ടിക്കൊണ്ടുപോയ സംഘം നസീമിനെ വട്ടപ്പാറയ്ക്ക് സമീപത്ത് കുറ്റിയാണിയിലുള്ള ഒഴിഞ്ഞ സ്ഥലത്തെത്തിച്ച ശേഷം ക്രൂരമായി മർദ്ദിച്ചു.ഇതിനുശേഷം സമീപത്തെ പൊട്ടക്കിണറ്റിൽ തലകീഴായി കെട്ടിയിട്ടു. അവശനായപ്പോൾ നസീമിനെ ഉപേക്ഷിച്ച് സംഘം രക്ഷപ്പെടുകയായിരുന്നു.

പിന്നീട് എങ്ങനെയോ രക്ഷപ്പെട്ട നസീം ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. അവശനിലയിലായ നസീമിനെ ബന്ധുക്കൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പോത്തൻകോട് നടത്തിയ അന്വേഷണത്തിലാണ് മൂന്ന് പേർ കസ്റ്റഡിയിലായത്.

കർണാടകയിൽ ഹിജാബ് വിവാദം കത്തിക്കയറി നിൽക്കെ വിഷയത്തിൽ പ്രതികരണം രേഖപ്പെടുത്തി ആക്ടിവിസ്റ്റ് ജസ്ല മാടശ്ശേരി. പ്രമുഖ മാധ്യമത്തോടായിരുന്നു അവരുടെ പ്രതികപണം. കർണാടകയിൽ നടക്കുന്നത് ഒരു മതവിഭാഗത്തിന് നേരെ മാത്രമുള്ള വിവേചനമാണ്. അത് അംഗീകരിക്കാൻ കഴിയില്ല. അതിനു പിന്നിലുള്ള രാഷ്ട്രീയ കാരണങ്ങൾ വ്യക്തമാണ്. അതേസമയം പ്രായപൂർത്തിയാവാത്ത കുട്ടികളുടെ മനസ്സിൽ മതചിന്തകൾ കുത്തിവെച്ച് പരുവപ്പെടുത്തുന്നതിനോട് തീർത്തും വിയോജിക്കുന്നെന്നും ജസ്ല തുറന്നു പറഞ്ഞു.

ജസ്ല മാടശ്ശേരിയുടെ വാക്കുകൾ;

കുട്ടികളുടെ വിദ്യാഭ്യാസം നിരോധിച്ച് കൊണ്ടല്ല ഇത്തരത്തിലുള്ള ഒരു നിരോധനവും നടപ്പാക്കേണ്ടത്. നിരോധിക്കുകയാണെങ്കിൽ എല്ലാ സ്‌കൂളുകളിൽ നിന്നും എല്ലാ മതത്തിന്റെ ആചാരങ്ങളും അനാചാരങ്ങളും നിരോധിക്കുകയാണ്. കുട്ടികളെ സംബന്ധിച്ച് മതം എന്നു പറയുന്നത് ഒരാളുടെയും തെരഞ്ഞെടുപ്പല്ല. നമ്മൾ ജനിച്ചു വീഴുന്നത് മുതൽ നമ്മുടെ തലയിലേക്ക് ആരോ കുത്തിവെച്ച് തരുന്നതാണ്. കുട്ടികൾ അതിന്റെ ഇര മാത്രമാണ്.

മതചിഹ്നങ്ങൾ ധരിച്ച് സമൂഹത്തിലിറങ്ങുന്നതിനോട് എനിക്ക് വ്യക്തപരമായി യോജിപ്പില്ല. സ്‌കൂളുകളിലും കോളേജുകളിലും കുട്ടികൾ ഹിജാബ് ധരിച്ച് വരേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. ഒരു തരത്തിലുള്ള മത ചിഹ്നങ്ങളും അണിഞ്ഞ് നടക്കുന്നവരോട് യാതൊരു യോജിപ്പുമില്ലാത്തയാളാണ് ഞാൻ. ബുർഖ പോലുള്ള വസ്ത്രങ്ങളോട് അങ്ങേയറ്റം വിയോജിപ്പുണ്ട്. ഒരാളുടെ മുഖം ഒരാളുടെ ഐഡന്റിറ്റിയാണ്. ഐഡന്റിറ്റി മറച്ച് സമൂഹത്തിലിറങ്ങുന്നത് ഏറ്റവും വലിയ വൃത്തികേടാണ്. എന്ന് മാത്രമല്ല ഞാൻ നാളെ പുറത്തിറങ്ങുമ്പോൾ എന്റെയടുത്ത് ഇത്തരത്തിൽ വന്നിരിക്കുന്നത് ഗോവിന്ദചാമിയാണോ എന്ന് തിരിച്ചറിയാൻ പറ്റാത്ത വസ്ത്രം സമൂഹത്തിൽ ഒരുപാട് കണ്ട് വരുന്നുണ്ട്.

കുട്ടികളിൽ കുഞ്ഞുനാൾ മുതൽ കുത്തി നിറയ്ക്കുന്നത് നിർത്തണം. കർണാടകയിൽ ഹൈന്ദവ പഠന ശാലകളും മദ്രസകളും നിരോധിക്കണം. എല്ലാവരുടെ ഉള്ളിലും മതമെന്നത് വലിയ വിഷയമായി കിടക്കുന്നുണ്ട്. ശാസ്ത്ര ബോധം, പരിഷ്തരണ ബോധം, അന്വേഷണ ത്വര എന്നിവയാണ് ചെറുപ്പം മുതൽ കുട്ടികളിൽ വളർത്തേണ്ടത്.

ചേറാട് മലയിലെ പറയിടുക്കിൽ കുടുങ്ങിയ ബാബുവിനെ 45 മണിക്കൂറിന് ശേഷം രക്ഷിച്ചത് അഭിമാനകരമായ നേട്ടം തന്നെയാണ്. ഭക്ഷണവും വെള്ളവും ഇല്ലാതെ 45 മണിക്കൂർ ജീവൻ നിലനിർത്താൻ പോരാടിയ ബാബുവിനെയും പ്രതികൂല സാഹചര്യത്തിൽ ബാബുവിനെ രക്ഷിച്ച രക്ഷകരെയും കൈയ്യടികളോടെയാണ് നാട് വരവേറ്റത്. ചെങ്കുത്തായ മലയിലെ പൊത്തിൽ അളളി പിടിച്ചിരുന്ന ബാബുവിനെ ധീരനെന്നല്ലതെ മറ്റൊന്നും വിശേഷിപ്പിക്കാൻ ആകില്ല.

ബാബുവിന്റെ കരളുറപ്പും മനസാന്നിദ്ധ്യവും കൂടെയാണ് രക്ഷാപ്രവർത്തനത്തിൽ പിടിവള്ളി ആയത്.

ബാബു രാത്രി ഉറങ്ങുകയോ, കാലാവസ്ഥയിൽ ചെറിയ വ്യതിയാനങ്ങളോ, ചാറ്റൽ മഴയോ ഉണ്ടായാൽ കാര്യങ്ങൾ കൈവിട്ടു പോകുമായിരുന്നു. അതിനാൽ മുഴുവൻ സമയവും ബാബുവിനെ ഉണർത്തി നിർത്തുകയും വേണം. പക്ഷേ ശബ്ദമുണ്ടാക്കാൻ ബാബുവിനോട് പറയാൻ സാധിക്കില്ല. ഈ പ്രതിസന്ധിയെ മറികടക്കാൻ ലെഫ്. കേണൽ ഹേമന്ദ് രാജിന്റെ നേതൃത്വത്തിൽ ഉദ്യോ​ഗസ്ഥർ നിരന്തരം ബാബുവുമായി സംസാരിച്ചു.

രക്ഷാപ്രവർത്തനത്തിന് എത്തിയ ദൗത്യ സംഘത്തിന് കടമ്പകൾ ഏറെയുണ്ടായിരുന്നു മറികടക്കാൻ. അതിൽ ഏറ്റവും ആദ്യത്തേത് ആയിരുന്നു ബാബുവിനെ ഉറങ്ങാതെ നിർത്തുക എന്നത്.മലയാളി ഉദ്യോ​ഗസ്ഥനായ ലഫ്റ്റനന്റ് കേണൽ ഹേമന്ദ് രാജ് അടിവാരത്ത് എത്തിയ ഉടനെ തന്നെ ബാബുവുമായി മലയാളത്തിൽ ഉറക്കെ സംസാരിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു.

ബാബൂ… ഞങ്ങളെത്തി എന്ന് ഉറക്കെ വിളിച്ചു പറഞ്ഞ് പ്രതീക്ഷ നൽകി. കണ്ണിൽ ഉറക്കം തട്ടാതിരിക്കാൻ നിരന്തരം സംസാരിച്ചു.

‘ബാബു ഞങ്ങളെത്തി, അവിടെ ഇരുന്നോ, ഒന്നും പേടിക്കണ്ട, അധികം ശബ്ദമുണ്ടാക്കണ്ട,, എനർജി കളയരുത്’ തുടങ്ങി ഹേമന്ദ് രാജ് നിർദേശങ്ങൾ നൽകിയിരുന്നു.

രാത്രി മുഴുവൻ അസാമാന്യ കരുത്ത് കാണിച്ച ബാബു രാവിലെ സുരക്ഷിത സ്ഥാനത്ത് എത്തുന്നത് വരെ ഉണർന്നിരുന്നു. നിലവിൽ ബാബുവിന് ആരോ​ഗ്യ പ്രശ്നങ്ങളൊന്നുമില്ല.

അതീവ സന്തോഷവനായി ബാബു ചിരിക്കുന്ന ചിത്രങ്ങളും രക്ഷപെടുത്തി കൊണ്ടുവന്ന ആർമി സേനാംഘങ്ങളോട് നന്ദി പറയുന്ന വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ബാബുവിനെ മുകളിലേക്ക് എത്തിക്കാനുള്ള ദൗത്യം ഏറ്റെടുത്തത് ബാല എന്ന ഉദ്യോഗസ്ഥനാണെന്നാണ്.

ഇന്ത്യൻ സേനയുടെ മദ്രാസ് റെജിമെൻ്റിലെ സൈനികർ, പാരാ റെജിമെൻറ് സെൻററിലെ സൈനികരുമാണ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. ദക്ഷിണ ഭാരത ഏരിയ ജി ഒ സി ലഫ്റ്റനൻറ് ജനറൽ അരുണാണ് ദൗത്യം ഏകോപിപ്പിച്ചത്. സൈന്യത്തിന് ഉറച്ച പിന്തുണയുമായി നാട്ടുകാരും ഒപ്പമുണ്ടായിരുന്നു. എല്ലാവർക്കും മുഖ്യമന്ത്രി പിണറായി വിജയൻ നന്ദി അറിയിച്ചിട്ടുണ്ട്.

തെക്ക് പടിഞ്ഞാറന്‍ ഇറാനില്‍ പതിനേഴുകാരിയായ ഭാര്യയുടെ അറുത്തെടുത്ത തലയുമായി യുവാവ് തെരുവിലിറങ്ങി ഭീതി പടര്‍ത്തി. അഹ്വാസ് സ്വദേശിയായ യുവാവാണ് പരപുരുഷ ബന്ധം ആരോപിച്ച് ഭാര്യ മോണയെ കൊലപ്പെടുത്തിയത്. പെണ്‍കുട്ടിയുടെ തലയുമായി ഇയാള്‍ തെരുവിലൂടെ നടക്കുന്ന വീഡിയോ രാജ്യത്തെയാകെ നടുക്കിയിരിക്കുകയാണ്.

യുവാവും ഇയാളുടെ സഹോദരനും ചേര്‍ന്നാണ് യുവതിയെ കൊലപ്പെടുത്തിയതെന്നാണ് വിവരം. ഇരുവരെയും ഒളിത്താവളത്തില്‍ നിന്ന് പിടികൂടിയതായി ലോക്കല്‍ പോലീസിനെ ഉദ്ധരിച്ച് സ്‌റ്റേറ്റ് ന്യൂസ് ഏജന്‍സിയായ ഐആര്‍എന്‍എ റിപ്പോര്‍ട്ട് ചെയ്തു. സംഭവം വലിയ രീതിയില്‍ വാര്‍ത്തയായതോടെ പ്രമുഖരടക്കം സാമൂഹിക-നിയമ പരിഷ്‌കരണങ്ങള്‍ ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്.

അവഗണനയുടെ ഇരയാണ് മോണയെന്നും എല്ലാവരും കുറ്റകൃത്യത്തിന് ഉത്തരവാദികളാണെന്നും ഇറാനിലെ പ്രശസ്ത ചലച്ചിത്ര സംവിധായിക തഹ്‌മിനെ മിലാനി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഒരു മനുഷ്യജീവിയാണ് തലയറുക്കപ്പെട്ടതെന്നും കൊലപാതകി അതില്‍ എത്ര അഭിമാനം കൊള്ളുന്നുവെന്ന് നോക്കുവെന്നും പല പ്രബുദ്ധ മാധ്യമങ്ങളും ചൂണ്ടിക്കാട്ടി. ഇറാനില്‍ സ്ത്രീകളുടെ വിവാഹപ്രായം പന്ത്രണ്ടില്‍ നിന്ന് പതിമൂന്നാക്കണമെന്നും സ്ത്രീകള്‍ക്കെതിരെയുള്ള ക്രൂരകൃത്യങ്ങള്‍ തടയാന്‍ ശക്തമായ നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകണമെന്നും സമൂഹത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്.

പന്ത്രണ്ടാം വയസ്സിലാണ് മോണ വിവാഹിതയാകുന്നത്. ദമ്പതികള്‍ക്ക് മൂന്ന് വയസ്സുള്ള മകനുണ്ട്. യുവാവ് തലയുമായി നടക്കുന്ന വീഡിയോ പ്രചരിപ്പിച്ചതിന് റോക്‌ന എന്ന വെബ്‌സൈറ്റ് അധികൃതര്‍ പൂട്ടിച്ചു.

ബ്രിട്ടനിലെ ചാള്‍സ് രാജകുമാരന്‍ രാജാവാകുമ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യ കാമിലയ്ക്ക് എലിസബത്ത് രാജ്ഞി(I)യുടെ പ്രശസ്തമായ കോഹിനൂര്‍ കിരീടം ലഭിക്കുമെന്ന് റിപ്പോര്‍ട്ട്. കാമില ‘ക്വീന്‍ കണ്‍സോര്‍ട്ട്’ പദവിയില്‍(ഭരണത്തിലിരിക്കുന്ന രാജാവിന്റെ ഭാര്യക്ക് ലഭിക്കുന്ന രാജ്ഞി പദവി) അറിയപ്പെടാന്‍ താന്‍ ആഗ്രഹിക്കുന്നതായി എലിസബത്ത് രാജ്ഞി അറിയിച്ചിരുന്നു.

ഇതിനുപിന്നാലെ ചാള്‍സ് രാജകുമാരന്‍ രാജാവാകുമ്പോള്‍ കാമിലയ്ക്ക് കോഹിനൂര്‍ രത്‌നം പതിച്ച കിരീടം ലഭിക്കുമെന്ന് ബ്രിട്ടീഷ് മാധ്യമമായ ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു. 105.6 കാരറ്റ് വജ്രമാണ് കോഹിനൂര്‍. 14-ാം നൂറ്റാണ്ടില്‍ ഇന്ത്യയില്‍നിന്ന് കണ്ടെടുത്തതാണ് ഈ വജ്രം. ഇക്കാലത്തിനിടെ ഇത് പല കൈകളിലൂടെ കടന്ന്, 1849-ലെ ബ്രിട്ടന്റെ പഞ്ചാബ് അധിനിവേശത്തിന് ശേഷം ബ്രിട്ടനിലെ വിക്ടോറിയ രാജ്ഞിയുടെ കൈകളില്‍ എത്തിച്ചേര്‍ന്നു. അന്നുമുതല്‍ ബ്രിട്ടീഷ് രാജകുടുംബത്തിന്റെ കൈവശമാണ് ഇത്. ഇന്ത്യ ഉള്‍പ്പടെയുള്ള നാലു രാജ്യങ്ങള്‍ വജ്രത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ചുള്ള തര്‍ക്കത്തിലാണ് ഇന്നും.

ക്വീന്‍ മദര്‍ എന്നറിയപ്പെടുന്ന എലിസബത്ത് രാജ്ഞി(I)യുടെ പ്ലാറ്റിനത്തില്‍ നിര്‍മിച്ച കിരീടത്തിലാണ് കോഹിനൂര്‍ രത്‌നം പതിച്ചത്. എലിസബത്ത് രാജ്ഞിയുടെ ഭര്‍ത്താവും രാജാവുമായിരുന്ന ജോര്‍ജ് ആറാമന്റെ സ്ഥാനാരോഹണ ചടങ്ങിനോട് അനുബന്ധിച്ചാണ് കിരീടം അന്ന് നിര്‍മിച്ചത്. ലണ്ടന്‍ ടവറില്‍ ഈ കിരീടം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

ചാള്‍സ് രാജകുമാരന്‍ രാജാവാകുമ്പോള്‍ ഈ കിരീടം കാമിലയുടെ ശിരസില്‍ അണിയുമെന്ന് ഡെയ്‌ലി മെയിലിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ചാള്‍സ് രാജകുമാരന്റെയും അദ്ദേഹത്തിന്റെ മുന്‍ഭാര്യ ഡയാനാ രാജകുമാരിയുടെയും വിവാഹബന്ധം തകര്‍ന്നതിന് കാമിലയ്ക്ക് പങ്കുണ്ടെന്ന ആരോപണം വളരെക്കാലം നിലനിന്നിരുന്നു. പിന്നീട് 2005-ല്‍ ചാള്‍സും കാമിലയും വിവാഹിതരായി.

ബ്രിട്ടീഷ് രാജ്ഞിയായി എലിസബത്ത് രാജ്ഞി(II) അധികാരമേറ്റെടുത്തതിന്റെ 70-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ശനിയാഴ്ച നടന്ന ചടങ്ങിലാണ് കാമിലയ്ക്ക് ക്വീന്‍ കണ്‍സോര്‍ട്ട് പദവി നല്‍കാന്‍ ആഗ്രഹിക്കുന്നതായി രാജ്ഞി അറിയിച്ചത്‌.

ബെയ്ജിങ്: കോവിഡ് നാലുമിനിറ്റ് കൊണ്ട് പരിശോധിക്കാൻ സാധിക്കുന്ന വിദ്യ വികസിപ്പിച്ചതായി ചൈനീസ് ഗവേഷകർ. പുതിയ രീതി വഴി പി.സി.ആർ ലാബ് പരിശോധനപോലെ കൃത്യമായ ഫലം ലഭിക്കുമെന്നും അവകാശവാദമുണ്ട്.

നിലവിൽ ഫലം ലഭിക്കാൻ മണിക്കൂ​റുകളെടുക്കും. ഇതിനു പരിഹാരമായാണ് പുതിയ വിദ്യ വികസിപ്പിച്ചതെന്ന് ചൈനയിലെ ഫുദാൻ യൂനിവേഴ്സിറ്റി അധികൃതർ പറഞ്ഞു.

ഇലക്ട്രോ ​മെക്കാനിക്കൽ ബയോസെൻസർ ഉപയോഗിച്ചാണ് കോവിഡ് വൈറസിനെ കണ്ടെത്തുന്നതെന്നും ഗവേഷകർ അറിയിച്ചു.

ഷാങ്ഹായിലെ 33 പേരെയാണ് ട്രയൽ പരിശോധനക്ക് വിധേയമാക്കിയത്.

നടിയും തെലുങ്ക് ബിഗ് ബോസ് താരവുമായ സരയു അറസ്റ്റില്‍. ഗണപതി ബപ്പ മോറിയ എന്ന് പാടിക്കൊണ്ട് മദ്യപിയ്ക്കുന്ന വീഡിയോയ്‌ക്കെതിരെയാണ് നടപടി എടുത്തിരിക്കുന്നത്. സരയു പങ്കുവച്ച വീഡിയോ ഏറെ വിവാദമായിരുന്നു.

ഹിന്ദു മതവിശ്വാസത്തെ വ്രണപ്പെടുത്തി എന്ന് ആരോപിച്ച് ഒരു കൂട്ടം ആളുകളും രംഗത്തെത്തിയിരുന്നു. സിര്‍സില്ല ജില്ലാ വിശ്വഹിന്ദു പരിഷത്ത് പ്രസിഡന്റ് അശോക് ഈ വീഡിയോ കണ്ടതോടെയാണ് സരയുവിന് എതിരെ നിയമ നടപടി സ്വീകരിച്ചത്.

ഹിന്ദു മതത്തെ അപമാനിക്കും വിധമുള്ള വീഡിയോ ചെയ്ത സരയുവിന് എതിരെ നിയമ നടപടി സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ട് അശോക് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് കേസ് ഹൈദരബാദിലെ ബഞ്ചാര ഹില്‍സ് പൊലീസ് കേസെടുക്കുകയായിരുന്നു.

പ്രാഥമിക അന്വേഷണത്തിന് ശേഷം സരയുവിനെ അറസ്റ്റ് ചെയ്തു എന്നാണ് റിപ്പോര്‍ട്ടുകള്‍. അറസ്റ്റ് ചെയ്തു കൊണ്ടു പോകുന്ന ഫോട്ടോകളും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. യൂട്യൂബ് വീഡിയോകളിലൂടെ ശ്രദ്ധേയായ സരയു ഷോര്‍ട്ട് ഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്.

ദിലീപിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചതില്‍ സന്തോഷമാണെന്ന് നടന്‍ മഹേഷ്. ആക്രമണത്തിന് ഇരയായ നടിക്ക് നീതി കിട്ടണം. എന്നാല്‍ താന്‍ ഇഷ്ടപ്പെടുന്ന ഒരു നടന് ദുര്‍വിധി വരണമെന്ന് ആഗ്രഹിക്കുന്നില്ല എന്നാണ് മഹേഷ്  ചര്‍ച്ചയ്ക്കിടെ വ്യക്തമാക്കിയത്.

ദിലീപിന് ജാമ്യം ലഭിച്ചതില്‍ സന്തോഷമാണ്. കേസ് ഇല്ലാതായിട്ടില്ലെന്ന് അറിയാം. കൃത്യമായ അന്വേഷണത്തിലൂടെയായി സത്യം പുറത്തു രുന്നതിനായി കാത്തിരിക്കുകയാണ്. ബാലചന്ദ്രകുമാറിന്റെ ക്രഡിബിലിറ്റി എന്താണെന്ന് കഴിഞ്ഞ ദിവസം പുറത്തുവന്ന ഓഡിയോയിലൂടെ മനസിലാക്കാവുന്നതാണ്.

തിരുവനന്തപുരത്തേക്ക് പരിശോധനയ്ക്കായി അയച്ച ഫോണിലെ സന്ദേശമാണ് കഴിഞ്ഞ ദിവസം കേട്ടത്. ബാലചന്ദ്രകുമാര്‍ കൊടുത്തത് പോലെ 4-5 സെക്കന്റുകള്‍ ഉള്ളതല്ല. അതൊരു ഭീഷണിയായി എടുക്കരുത് എന്ന് പറയുന്ന കേട്ടിരുന്നു. ആ പറച്ചില്‍ തന്നെയൊരു ഭീഷണിയായാണ് തോന്നുന്നത്.

ഇന്നസെന്റിന്റെ ശബ്ദത്തിലുള്ള ദിലീപിന്റെ സംസാരമാണ് ആദ്യം ശ്രദ്ധിച്ചത്. മിമിക്രി കലാകാരന്റെ സഹായത്തോടെ പല കാര്യങ്ങളും ചെയ്യാം, എന്നാല്‍ ഇത് അതാണെന്ന് പറയുന്നില്ല. ദിലീപ് പോലും ഇത് നിഷേധിച്ചിട്ടില്ല. ഒരു ഗ്രൂപ്പിലിട്ട് തട്ടാമെന്ന് പറഞ്ഞാല്‍ കൊല്ലാമെന്നല്ല അതിനര്‍ത്ഥം.

ദിവസങ്ങളായി ചോദ്യം ചെയ്യപ്പോഴും ഫോണിനെ കുറിച്ച് ചോദിച്ചിരുന്നില്ല. 10ാം ക്ലാസില്‍ പഠിക്കുന്ന മകന് സ്‌കൂളില്‍ പോവാനാവില്ലെന്ന് ബാലചന്ദ്രകുമാര്‍ പറയുന്നത് കേട്ടിരുന്നു. പ്രായപൂര്‍ത്തിയായൊരു മകളുണ്ട് ദിലീപിന്. കഴിഞ്ഞ 5 വര്‍ഷമായി അനുഭവിക്കുന്നു.

ആ കുട്ടിയുടെ വികാരത്തെ കുറിച്ച് ഒന്നും പറയാനില്ലേ. ആക്രമണത്തിന് ഇരയായ നടിക്ക് നീതി കിട്ടണം. മറ്റാര്‍ക്കും സംഭവിക്കാതിരിക്കട്ടെ. എന്നാല്‍ താന്‍ ഇഷ്ടപ്പെടുന്ന ഒരു നടന് ദുര്‍വിധി വരണമെന്നും ആഗ്രഹിക്കുന്നില്ല എന്നാണ് മഹേഷ് പറഞ്ഞത്.

സിനിമയിൽ അവസരം വേണമെങ്കിൽ കിടക്ക പങ്കിടണമെന്ന് സംവിധായകൻ ആവശ്യപ്പെട്ടു എന്നാണ് നടി ആരോപണം ഉന്നയിക്കുന്നത്. സംവിധായകനിൽ നിന്നാണ് മോശം അനുഭവം ഉണ്ടായത് എന്ന് ഇവർ വ്യക്തമാക്കി. അഭിനയിക്കാൻ ഒരുപാട് താല്പര്യമുള്ള വ്യക്തിയാണ് താൻ. പക്ഷേ ഈ അനുഭവത്തോടെ അത് പാതിവഴിയിൽ അവസാനിപ്പിച്ചു എന്നും ഇവർ വ്യക്തമാക്കി.

നടിയും മോഡലുമായ ദെലാലി മിസ്പാ ആണ് ഈ ആരോപണം ഉന്നയിച്ചത്. എസ് വി ടി വി എന്ന ആഫ്രിക്കൻ ചാനലിലാണ് ഇവർ പ്രതികരണം നടത്തിയത്. ഒരു രംഗത്തിനായി തയ്യാറെടുക്കാൻ തന്നോട് അയാൾ ആവശ്യപ്പെട്ടു. സെറ്റിൽ പോകുന്നതിനു മുൻപ് തനിക്ക് അയാൾ ഹസ്തദാനം നൽകി.

തൻറെ കയ്യിൽ അയാൾ എന്തോ വെച്ചതായി താൻ മനസ്സിലാക്കി. അതൊരു കോണ്ടം ആയിരുന്നു. ഇത് എന്തിനു വേണ്ടിയാണ് എന്ന് താൻ അന്വേഷിച്ചു. അത് കൈയിൽ വയ്ക്കൂ, ഷൂട്ട് കഴിഞ്ഞു ഹോട്ടലിൽ വച്ച് കാണാം എന്ന് അയാൾ മറുപടി പറഞ്ഞു. സെറ്റിൽവെച്ച് സംവിധായകൻ ലൈംഗികത വേണമെന്ന് തുറന്നു പറഞ്ഞതായും ഇവർ ആരോപിച്ചു.

ആവശ്യം നിരസിച്ചപ്പോൾ അയാൾ തൻറെ വേഷം മറ്റൊരാൾക്ക് നൽകി. നടി വ്യക്തമാക്കുന്നു. ലോകമെമ്പാടും ഇത്തരത്തിൽ ചൂഷണങ്ങൾക്ക് ശ്രമിക്കാറുണ്ട്. മീറ്റു മൂവ്മെൻറ് ഇങ്ങനെയുള്ള പല ആരോപണങ്ങളും ലോകത്തിനു മുന്നിൽ എത്തിച്ചു.

Copyright © . All rights reserved