യുകെയില്‍ നിന്നു നൂറുകണക്കിനു കണ്ടെയ്നറുകളിലായി കൊണ്ടുവന്ന ഉപയോഗിച്ചുതള്ളിയ കിടക്കകളും ചവിട്ടികളും ഉള്‍പ്പെടെ മാലിന്യങ്ങള്‍ ശ്രീലങ്ക തിരിച്ചയച്ചു. 2017 നും 2019 നും ഇടയില്‍ കൊളംബോയില്‍ എത്തിച്ചവയാണു തിരിച്ചയച്ചത്. ഉപയോഗിച്ച കിടക്കകളും ചവിട്ടികളും പരവതാനികളും എന്നപേരിലാണ് ഇവ ശ്രീലങ്കയിലേക്കു കൊണ്ടുവന്നത്.
എന്നാല്‍ ആശുപത്രി മോര്‍ച്ചറികളില്‍ നിന്നുള്ള ശരീരഭാഗങ്ങളുള്‍പ്പെടെ ജൈവമാലിന്യങ്ങളായിരുന്നു ഇവ. ശീതീകരണസംവിധാനമില്ലാത്ത കണ്ടെയ്നറുകളിലാണ് ഇവ എത്തിച്ചത്. പലതില്‍നിന്നും കടുത്ത ദുര്‍ഗന്ധവും വമിച്ചിരുന്നു. 263 കണ്ടെയ്നറുകളിലായി ഏകദേശം 3,000 ടണ്‍ മാലിന്യമാണ് ശ്രീലങ്കയിലേക്ക് കൊണ്ടുവന്നിരുന്നത്. ഇതില്‍ അവസാനത്തെ 45 കണ്ടെയ്നറുകളാണ് ഇന്നലെ തിരിച്ചയച്ചത്. 2020 സെപ്റ്റംബറില്‍ ആദ്യബാച്ചായി 21 കണ്ടെയ്നറുകളാണു തിരിച്ചയച്ചതെന്നു ലങ്കന്‍ കസ്റ്റംസ് അറിയിച്ചു.
ശ്രീലങ്കയിലെ ഒരു പ്രാദേശിക കമ്പനിയാണ് ഇവ ഇറക്കുമതി ചെയ്തത്. ഉപയോഗിച്ച കിടക്കകളിലെ സ്പ്രിംങ്ങുകള് തിരിച്ചെടുക്കാനും കോട്ടണ്‍ ശേഖരിച്ച് വീണ്ടും വിദേശകമ്പനികള്‍ക്ക് കയറ്റി അയയ്ക്കാനുമാണ് ലക്ഷ്യമിട്ടിരുന്നതെന്ന് കമ്പനി വിശദീകരിക്കുന്നു.
രണ്ടുമാസത്തെ വാടക കുശ്ശികിക നൽകിയില്ലെന്ന് ആരോപിച്ച് പൂർണ്ണ ഗർഭിണിയെയും നാലവയസുള്ള കുട്ടിയുമടങ്ങുന്ന കുടുംബത്തെ ഇറക്കിവിട്ടു. കല്ലുമല ഉമ്പർനാടിനു സമീപം വാടകയ്ക്കു താമസിച്ചിരുന്ന ഷെർലാക് (വിനോദ്-35), ഭാര്യ സൗമിനി (31), നാലരവയസ്സുള്ള മകൻ എന്നിവരെയാണ് ഞായറാഴ്ച സന്ധ്യക്ക് ഏഴോടെ വാടകവീട്ടിൽനിന്ന് വീട്ടുമടസ്ഥൻ ഇറക്കിവിട്ടത്.
ശേഷം, മണിക്കൂറുകൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് കുടുംബത്തിന് മാവേലിക്കര ശരണാലയത്തിൽ താത്കാലിക അഭയമൊരുക്കിയത്. എന്നാൽ, ഫെബ്രുവരി 20-ന് ഒഴിയാമെന്ന മുൻധാരണപ്രകാരം ഷെർലാകും കുടുംബവും സ്വയം ഒഴിഞ്ഞുപോയതാണ്. ബലം പ്രയോഗിച്ച് ഇറക്കിവിട്ടതല്ലെന്നും വസ്തു വിൽക്കാൻ തീരുമാനിച്ചതിനാൽ ഒഴിയണമെന്ന് രണ്ടുമാസം മുൻപേ അവരെ അറിയിച്ചിരുന്നെന്നും വീട്ടുടമ സംഭവത്തിൽ വിശദീകരണം നൽകി.
സംഭവം ഇങ്ങനെ;
ഷെർലാകിനെയും കുടുംബത്തെയും പുറത്തിറക്കി വീടുപൂട്ടി ഉടമ പോയി. കല്ലുമല ജങ്ഷനു തെക്കുള്ള ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ എങ്ങോട്ടുപോകണമെന്നറിയാതെ നിന്ന കുടുംബത്തെക്കണ്ട് സമീപവാസി പോലീസിൽ അറിയിച്ചു. അന്നു രാത്രി കുറത്തികാട് സ്റ്റേഷനിൽ കഴിച്ചുകൂട്ടി. അടുത്ത ദിവസം കൊച്ചിക്കലിൽ പ്രവർത്തിക്കുന്ന ശരണാലയത്തിന്റെ ഭാരവാഹികൾ കുടുംബത്തിനു താത്കാലിക അഭയം നൽകാൻ തയ്യാറായി.
അന്തേവാസികളായ രണ്ടു വയോധികരെ മറ്റൊരു വീട്ടിലേക്കു മാറ്റിയാണ് കുടുംബത്തിന് ഒരുമുറി ഒരുക്കി കൊടുത്തത്. ഗർഭിണിയായ സൗമിനിക്ക് ബുദ്ധിമുട്ടും ക്ഷീണവുമുണ്ട്. മാർച്ച് എട്ടാണ് പ്രസവത്തീയതി. ശരണാലയം ട്രഷറർ ജെ. ശോഭാകുമാരിയുടെ പരിചരണത്തിലാണ് സൗമിനിയിപ്പോൾ. ശാസ്താംകോട്ട മൈനാഗപ്പള്ളി സ്വദേശിയായ ഷെർലാകും എറണാകുളം ചേരാനെല്ലൂർ സ്വദേശിനിയായ സൗമിനിയും പത്തുവർഷംമുൻപ് പ്രണയിച്ചു വിവാഹിതരായവരാണ്.
വീട്ടുകാരുമായി സഹകരണമില്ലാത്തതിനാൽ വാടകവീടുകളിലായിരുന്നു താമസം. മേസ്തിരിപ്പണിക്കാരനായിരുന്ന ഷെർലാകിന് വെരിക്കോസ് വെയിൻ അസുഖത്തെത്തുടർന്ന് ജോലിചെയ്യാൻ കഴിയാത്ത സാഹചര്യമായി. ഇടയ്ക്കു ഭാര്യയുടെ മാല പണയംവെച്ച് ലോട്ടറിക്കച്ചവടം തുടങ്ങിയെങ്കിലും കോവിഡ് മൂലം പരാജയമായി. ദാരിദ്ര്യവും പട്ടിണിയും മൂലമാണ് വാടക കുടിശ്ശികയായതെന്നു ഷെർലാക് പറയുന്നു.
തലസ്ഥാനത്ത് ഹോട്ടൽ ജീവനക്കാരനെ പട്ടാപ്പകൽ വെട്ടിക്കൊന്നു. സെക്രട്ടറിയേറ്റിന് തൊട്ടടുത്ത് തമ്പാനൂരിലെ ഹോട്ടൽ സിറ്റി ടവറിലെ റിസപ്ഷനിസ്റ്റായ നാഗർകോവിൽ സ്വദേശി അയ്യപ്പൻ(34) ആണ് കൊല്ലപ്പെട്ടത്. ജനങ്ങൾ നോക്കി നിൽക്കെയായിരുന്നു അരുംകൊല. രാവിലെ എട്ടരയോടെയാണ് സംഭവം നടന്നത്.
ഹോട്ടൽ റിസപ്ഷനിലെ കസേരയിൽ ഇരിക്കുകയായിരുന്നു അയ്യപ്പൻ. ഈ സമയം ബൈക്കിലെത്തിയ പ്രതി ഹോട്ടലിലേയ്ക്ക് കടന്ന് അയ്യപ്പന്റെ കഴുത്ത് പിടിച്ചുവെച്ച് കയ്യിൽ കരുതിയിരുന്ന വെട്ടുകത്തി കൊണ്ട് വെട്ടി കൊലപ്പെടുത്തി. മരണം ഉറപ്പാക്കിയ ശേഷം പ്രതി ബൈക്കിൽ കയറി സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയും ചെയ്തു. കൊലപാതകിയുടെ മുഖം സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. ഈ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. അതേസമയം, കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല.
സംഭവം നടക്കുന്ന സമയത്ത് അയ്യപ്പനും റൂം ബോയ് ആയി ജോലി നോക്കുന്ന മറ്റൊരു ജീവനക്കാരനും മാത്രമാണ് ഉണ്ടായിരുന്നത്. മാലിന്യം കളയുന്നതിനായി റൂം ബോയ് പുറത്ത് പോയി മടങ്ങിയെത്തിയപ്പോഴാണ് ദാരുണമായി മരിച്ചു കിടക്കുന്ന അയ്യപ്പനെ കണ്ടത്. കഴിഞ്ഞ ദിവസം രാത്രിയും അയ്യപ്പനുമായി സംസാരിച്ച ശേഷമാണ് വീട്ടിലേയ്ക്ക് മടങ്ങിയതെന്ന് ഹോട്ടൽ ഉടമയുടെ ഭാര്യ പറയുന്നു.
നടിയും റേഡിയോ ജോക്കിയുമായിരുന്ന രചന (39) ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. ബെംഗളൂരുവിലെ ജെ.പി നഗറിലെ വസതിയില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.
റേഡിയോയിലൂടെയാണ് രചന കരിയര്‍ ആരംഭിക്കുന്നത്. വളരെ പെട്ടന്ന് തന്നെ കന്നട വിനോദമേഖലയില്‍ പ്രശസ്തി നേടി. രക്ഷിത് ഷെട്ടി നായകനായ സിംപിള്‍ അഗി ഒന്‍ത് ലൗ സ്‌റ്റോറിയിലൂടെയാണ് അഭിനയരംഗത്ത് ശ്രദ്ധനേടുന്നത്.
രചനയുടെ വിയോഗത്തില്‍ കന്നട താരങ്ങള്‍ അനുശോചിച്ചു.
ന്യൂഡല്‍ഹി: യുക്രൈനിന്റെ സമീപ രാജ്യങ്ങളിലൂടെ ഇന്ത്യക്കാരെ യുക്രൈനിൽ നിന്ന് തിരിച്ചെത്തിക്കാന്‍ ശ്രമിക്കുമെന്ന് വിദേശകാര്യ സെക്രട്ടറി ഹര്‍ഷവര്‍ധന്‍ ശ്രിംഗ്‌ള പത്രസമ്മേളനത്തില്‍ പറഞ്ഞു.
പോളണ്ട്, ഹംഗറി, സ്ലൊവാക്യ, റുമേനിയ എന്നീ രാജ്യങ്ങളിലൂടെ ഇന്ത്യാക്കാരെ തിരിച്ചെത്തിക്കാനാണ് ശ്രമം. ഈ രാജ്യങ്ങളിലെ എംബസി ഉദ്യോഗസ്‌ഥര്‍ അതിര്‍ത്തികളിലേക്ക് എത്തിയിട്ടുണ്ട്. യുൈക്രനിലെ എംബസ്സി ഉദ്യോഗസ്‌ഥരും അതിര്‍ത്തികളിലേക്ക് എത്തിയിട്ടുണ്ട്. ആകാശമാര്‍ഗം യുൈക്രനില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കാനാവാത്തതിനാലാണ് അതിര്‍ത്തി രാജ്യങ്ങളിലൂടെ എത്തിക്കാന്‍ ശ്രമിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്റ് പുടിനുമായി സംസാരിക്കും. യുക്രൈനിലുള്ള വിദ്യാര്‍ഥികളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ട്. റഷ്യന്‍ ഭാഷ സംസാരിക്കുന്ന ഉദ്യോഗസ്‌ഥരെ യുക്രൈനിലേക്ക് അയച്ചു. വിദ്യാര്‍ഥികളെ തിരികെയെത്തിക്കാന്‍ സാധ്യമായതെല്ലാം ചെയ്യും.”-വിദേശസെക്രട്ടറി പറഞ്ഞു. യുക്രൈനില്‍ ഏകദേശം 18,000 ഇന്ത്യക്കാരുള്ളതില്‍ ഏറെയും വിദ്യാര്‍ഥികളാണ്. ഒഴിപ്പിക്കല്‍ ദൗത്യത്തിനായി പോയ ഒരു എയര്‍ ഇന്ത്യ വിമാനത്തിന് യുക്രൈന്‍ വ്യോമപാത അടച്ചതിനാല്‍ മടങ്ങേണ്ടിവന്നു. പകരം സംവിധാനങ്ങള്‍ ആലോചിക്കുന്നുണ്ടെന്നും ഇന്ത്യന്‍ എംബസിയെ സഹായിക്കാന്‍ കൂടുതല്‍ നയതന്ത്ര ഉദ്യോഗസ്‌ഥരെ അയയ്‌ക്കുമെന്നും വിദേശകാര്യസഹമന്ത്രി വി. മുരളീധരന്‍ അറിയിച്ചു. മലയാളികള്‍ ഉള്‍പ്പെടെ ഇന്ത്യന്‍ വിദ്യാര്‍ഥികളുമായി ഫോണില്‍ സംസാരിച്ചെന്നും നിലവില്‍ അവര്‍ക്ക് ഭക്ഷണവും വെള്ളവും വൈദ്യുതിയുമുണ്ടെന്നും മന്ത്രി വ്യക്‌തമാക്കി. വിദ്യാര്‍ഥികളും രക്ഷിതാക്കളും ആശങ്കപ്പെടേണ്ടതില്ല. കൂടുതല്‍ ടെലിഫോണ്‍ നമ്പറുകളുമായി കണ്‍ട്രോള്‍ റൂം വിപുലീകരിച്ചിട്ടുണ്ട്- മന്ത്രി മുരളീധരന്‍ പറഞ്ഞു.
തിരുവനന്തപുരം: തിരുവനന്തപുരം: നഗരത്തെ ഞെട്ടിച്ച് പട്ടാപ്പകല്‍ വീണ്ടും അരുംകൊല. തമ്പാനൂരില്‍ ഹോട്ടലില്‍ കയറി റിസപ്ഷനിസ്റ്റിനെ വെട്ടിക്കൊന്നു. ഹോട്ടല്‍ സിറ്റി ടവറിലെ റിസപ്ഷനിസ്റ്റ് അയ്യപ്പനാണ് (34) കൊല്ലപ്പെട്ടത്. തമിഴ്‌നാട് സ്വദേശിയാണ് അയ്യപ്പന്‍. ബൈക്കിലെത്തിയ അക്രമിയാണ് അയ്യപ്പനെ വെട്ടിയത്.
ഹോട്ടല്‍ റിസപ്ഷനിലെ കസേരയില്‍ ഇരിക്കുകയായിരുന്നു അയ്യപ്പന്‍. റിസപ്ഷനില്‍ ഇരുന്ന അയ്യപ്പെന്റ അടുത്തേക്ക് ബൈക്കില്‍ എത്തിയ യുവാവ് റിസപ്ഷനില്‍ എത്തി അയ്യപ്പെന്റ കഴുത്തില്‍ പിടിച്ചു കൈയില്‍ കരുതിയിരുുന്ന വെട്ടുക്കത്തിക്കൊണ്ടു വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ബൈക്ക് ഹോട്ടലിന് പുറത്ത് വെച്ച ശേഷം വെട്ടുകത്തിയുമായി അക്രമി അകത്തേക്ക് പ്രവേശിക്കുന്നതും കൊല്ലണമെന്ന ഉദ്ദേശത്തോടെ കഴുത്ത് പിടിച്ചുവെച്ച് ആവര്‍ത്തിച്ച് വെട്ടുന്നതും സിസിടിവി ദൃശ്യങ്ങളില്‍ കാണാം. ആക്രമണത്തിനു ശേഷം പ്രതി രക്ഷപ്പെട്ടു. ആക്രമണത്തിനുള്ള കാരണം വ്യക്തമല്ല. ഇയാള്‍ക്കായി പോലീസ് തിരച്ചില്‍ നടക്കുകയാണ്.
ഈ സമയത്ത് അയ്യപ്പനും റൂം ബോയ് ആയി ജോലി നോക്കുന്ന മറ്റൊരു ജീവനക്കാരനും മാത്രമാണ് ഇവിടെ ഉണ്ടായിരുന്നത്.റൂം ബോയ് പിന്‍ഭാഗത്തേക്ക് പോയി മടങ്ങിയെത്തിയപ്പോള്‍ കണ്ടത് ചോരയില്‍ കുളിച്ച് കിടക്കുന്ന അയ്യപ്പനെയാണ്കണ്ടത്.ഹോട്ടല്‍ ഉടമകളുടെ അകന്ന ബന്ധു കൂടിയാണ് അയ്യപ്പന്‍.മൂന്ന് വര്‍ഷത്തോളമായി ഇവിടെ ജോലി ചെയ്യുന്നയാളാണ് അയ്യപ്പന്‍ ലോക്ഡൗണിന് ശേഷം കുറച്ച് നാളുകള്‍ക്ക് മുന്‍പാണ് വീണ്ടും ജോലിയില്‍ പ്രവേശിച്ചത്.എന്തെങ്കിലും പ്രശ്മുള്ളതായി അയ്യപ്പന്‍ തന്നോടോ ഭര്‍ത്താവിനോടോ പറഞ്ഞിരുന്നില്ലെന്നും അത്തരത്തിലൊന്നും തങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ലെന്നും ഹോട്ടല്‍ ഉടമ പറഞ്ഞു.പ്രതിക്കായി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.
തിരുവനന്തപുരത്ത് അടുത്തകാലത്ത് ഇത്തരം അക്രമങ്ങള്‍ വര്‍ധിച്ചുവരികയാണ്. അമ്പലമുക്കിലെ കാര്‍ഷിക നഴ്‌സറിയില്‍ കയറി മോഷ്ടാവായ കൊടുംകുറ്റവാളി ജീവനക്കാരിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത് അടുത്തനാളിനാണ്. ഗുണ്ടകള്‍ യുവാവിനെ കൊലപ്പെടുത്തി കാല്‍വെട്ടിമാറ്റി റോഡിലൂടെ പ്രദര്‍ശിപ്പിച്ചതും തലസ്ഥാന നഗരത്തിലാണ്.
കാരൂർ സോമൻ
കേരള സംസ്കാരത്തിന് ഏൽക്കുന്ന അപമാനമാണ് മനുഷ്യത്വരഹിതമായ കേരളത്തിലെ കൊലപാതകങ്ങൾ. ഇത് ലോകം കണ്ടുകൊണ്ടിരിക്കുന്ന ഹിംസയാണ്. കണ്ണൂരിലെ ഒരു മൽസ്യ തൊഴിലാളിയുടെ കാൽ വെട്ടിമാറ്റികൊണ്ട് ക്രൂരന്മാരായ ഭീകരർ കേരളത്തെ ഉത്കണ്ഠയുടെ മുൾമുനയിൽ നിർത്തിയ കാഴ്ചയാണ് ലോകം കണ്ടത്. മനുഷ്യമനസ്സിന്റ മാധുര്യമറിയാത്ത രാഷ്ട്രീയ വർഗ്ഗിയ നാട്ടുഭ്രാന്തന്മാർ മനുഷ്യരെ ക്രൂരമായി കൊല്ലുന്നു. മനുഷ്യർ മനുഷ്യനെ കൊന്നൊടുക്കുന്നത് വിദേശ മലയാളികൾ പേടിസ്വപ്നം പോലെ കാണുന്നു. കേരളത്തിൽ നിന്ന് യുവതി യുവാക്കൾ പാലായനം ചെയ്തുകൊണ്ടിരിക്കുന്നതിന്റ പ്രധാന കാരണം രാഷ്ട്രീയ വർഗ്ഗിയ അസമത്വവും ഒറ്റപ്പെടലുമാണ്. കഷ്ടപ്പെട്ട് പടിക്കുന്നവന് തൊഴിൽ ലഭിക്കുന്നില്ല. അത് പലരും വീതം വെക്കുന്നു. സാഹിത്യ രംഗത്തും ഈ അനീതി തുടരുന്നു. അഴിമതിയും അനീതിയും അക്രമവും കൊലപാതകങ്ങളും നിലനിൽപ്പിന്റെ അടിത്തറയാക്കുന്നു. ഈ കൂട്ടരുടെ അടിത്തറയിളക്കാൻ, ആട്ടിയോടിക്കാൻ എഴുത്തുകാരൻപോലും മുന്നോട്ട് വരുന്നില്ല. അവർക്ക് തൻകാര്യം വൻകാര്യമാണ്. മലയാളികൾ പാർക്കുന്ന ഗൾഫ്, വികസിത രാജ്യങ്ങളിൽ ആരും ഇങ്ങനെ രാഷ്ട്രീയ കൊലപാതകങ്ങൾ നടത്തുന്നത് കാണാറില്ല. ജാതി മത അസഹിഷ്ണത നടത്തുന്നില്ല. മറ്റൊരാളിന്റ ജീവൻ നഷ്ടപ്പെടുത്തുന്നവനെ പ്രഹരിക്കുക, ഇരുമ്പഴിക്കുള്ളിലാക്കുകയല്ല വേണ്ടത് കതിർകറ്റപോലെ ചവുട്ടിമെതിച്ചു് ജീവനെടുക്കണം. കൊല്ലുന്നവൻ കൊല്ലപ്പെടണം. അതാണ് മനുഷ്യ നീതി. അതിന് ഉദാത്തമായ ഉദാഹരങ്ങളാണ് ഗൾഫ് , വികസിത രാജ്യങ്ങൾ. അതിനാൽ അവിടെ കുറ്റവാളികളുടെ എണ്ണം കുറയുന്നു.
സമൂഹത്തെ ചുഷണം ചെയ്യുന്ന ബൂർഷ്വ ഫ്യൂഡൽ വർഗ്ഗിയ വാദികളുടെ ശിരസ്സുകൾ അരിഞ്ഞുവീഴ്ത്തുകയല്ല ഇവർ ചെയ്യുന്നത് പാവങ്ങളുടെ ശിരസ്സും കൈയ്യും കാലുകളും ആർക്ക് വേണ്ടിയോ ഈ കാട്ടു മൃഗങ്ങൾ വെട്ടി മാറ്റുന്നു. ഇരുട്ടിന്റെ പ്രവർത്തികൾക്കതിരെ പൊരുതേണ്ട മനുഷ്യർ ഇരുളിന്റെ മറവിൽ വന്യമൃഗങ്ങളെപോലെ പാവങ്ങളെ പതിയിരുന്ന് വെട്ടിക്കൊല്ലുന്നു. ഒരു ജീവനെ രക്ഷിക്കാൻ കഴിയാത്തവർ ആ ദുരന്തത്തിന് സാക്ഷികളായിട്ടല്ല വരേണ്ടത് അതിലുപരി രാഷ്ട്രീയ ജാതിക്കോമരങ്ങളെ സമൂഹത്തിൽ നിന്ന് പിഴുതെറിയാൻ രംഗത്ത് വരണം. ഏത് പ്രത്യയ ശാസ്ത്രമാണെങ്കിലും ഏത് രാഷ്ട്രീയമാണെങ്കിലും ഒരാളോട് വൈര്യമുണ്ടെങ്കിൽ ക്രൂരമായി ഒരാളെ കൊല്ലുകയാണോ വേണ്ടത്? ഇവർ പ്രാർത്ഥിക്കാൻ പോകുന്ന ദേവാലയ ദൈവങ്ങൾക്ക് ഈ കപട വിശ്വാസികളെ തിരിച്ചറിയില്ല എന്നാണോ?
ഇവർ സമൂഹത്തിലെ വിഷ വിത്തുകളാണ്. വെട്ടിനശ്ശിപ്പിക്കണം, സമൂഹത്തിൽ വെറുപ്പും ഭീതിയും അസഹിഷ്ണതയും വളർത്തുന്നവരുടെ ഉദ്ദേശം അധികാരമോഹമാണ്. ഈ കൊല്ലുന്നവനെയും ഒരമ്മ പ്രസവിച്ചതല്ലേ? കൊല്ലപ്പെട്ടവന്റെ അമ്മ, അച്ഛൻ, സഹോദര സഹോദരി, ഭാര്യ, കുഞ്ഞിന്റെ നേർക്ക് ആർക്കാണ് സ്വാന്തനം ചൊരിയാൻ കഴിയുക? കുറെ ലക്ഷങ്ങൾ കൊടുത്താൽ തീരുന്നതാണോ ആ തീരാദുഃഖം. ഈ ചീഞ്ഞളിഞ്ഞ മനസ്സുമായി ജീവിക്കുന്ന സാമൂഹ്യദ്രോഹികളെ മരവിച്ച മനസ്സോടെ മാത്രമല്ല കാട്ടുമൃഗങ്ങളായിട്ടേ മനുഷ്യർക്ക് കാണാൻ സാധിക്കു. ആധുനിക കേരളത്തിന്റ സാംസ്കാരിക സാമൂഹ്യ ബോധം പഠിപ്പിക്കുന്നത് ജനാധിപത്വ സുരക്ഷയെക്കാൾ ബൂർഷ്വ മുതലാളി വർഗ്ഗിയവാദികളുടെ രക്ഷയാണ്. നമ്മുടെ നിയമസംഹിതയുടെ അഭാവമാണ് കുറ്റകൃത്യങ്ങൾ ആവർത്തിക്കപ്പെടുന്നത്. ഇതിന്റെ തലപ്പത്തിരിക്കുന്നവർ അറിയേണ്ടത് ഭീതിജനകമായ വിധം കേരളം മൃഗീയതയിലേക്ക് പോയ്‌കൊണ്ടിരിക്കുന്നു. കൊല്ലുന്നവനും ചാകുന്നവനും കൊടുക്കുന്ന കപട വീരപരിവേഷം എന്നാണ് അവസാനിക്കുക?
കേരളത്തിലെ മത രാഷ്ട്രീയ ഗുണ്ടകൾ പാവങ്ങളെ കശാപ്പ് ചെയ്യുന്നത് കേരളത്തിന്റെ ദുഃഖ ദുരിതങ്ങൾ മാറ്റാനല്ല. അവരുടെ മടിശീല കനക്കാനും ഇവർ വഴി ബൂർഷ്വ മുതലാളിത്വ വർഗ്ഗിയ രാഷ്ട്രീയ വാഴ്ച നിലനിർത്താനുമാണ്. സത്യത്തിൽ ഇതൊക്കെ വെളിപ്പെടുത്തുന്നത് രാഷ്ട്രീയ ശൂന്യതയാണ്. ധർമമല്ല അധർമമാണ്. പാവങ്ങളെ കൊന്നൊടുക്കുന്നവർ മത തീവ്രവാദികളോ ഭീകരരോ? ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ രാഷ്ട്രീയ പാർട്ടികൾ പരസ്പരം പഴിചാരിയും പോർവിളി നടത്തി റീത്തുവെച്ചു് വിലപിച്ചിട്ട് കാര്യമില്ല. ഈ ഭീകര ഗുണ്ടകളുടെ മടിശീല കനപ്പിക്കാതെ, ജയിലിൽ സുഖ വാസ ജീവിതം കൊടുക്കാതെ കഴുമരത്തിലെത്തിക്കണം. രാഷ്ട്രീയ ലാഭമുണ്ടാക്കേണ്ടത് കൊലപാതക രാഷ്ട്രീയത്തിലൂടെയല്ല. ഇന്ത്യയിലെ പാവങ്ങൾ നിത്യവും ഭയത്തിലും ഭീഷണിയിലും കഴിയുന്നു. ദേശീയതലത്തിൽ നമ്മൾ വിദ്യയിലും, സാമ്പത്തിക സാംസ്കാരിക മേഖലകളിലും വളർന്നവരെന്ന് മേനി നടിക്കുമ്പോൾ കൊലപാതക ആയുധ പരിശീലനവും വിജയകരമായി തുടരുന്നത് മറക്കരുത്. ആരാണ് ഈ ഗുണ്ടകളെ തീറ്റിപോറ്റുന്നത്? ഈ മത രാഷ്ട്രീയ ഗുണ്ടകളെ നേരിടാൻ കരുത്തുള്ള ഒരു പാർട്ടി ഭരിക്കുമ്പോൾ എന്തുകൊണ്ട് ഇവർ അഴിഞ്ഞാടുന്നു? നിരപരാധികളെ കൊന്നൊടുക്കുന്ന മതരാഷ്ട്രീയ ഭ്രാന്തന്മാരെ ഭീകരരായി മുദ്രകുത്തുകയാണ് വേണ്ടത്. സഹജീവികളെ സമഭാവനയോടെ കാണാൻ കഴിയാത്ത കാരണം ഇവർ ഇന്നും കാളവണ്ടിയുഗത്തിൽ ജീവിക്കുന്നതാണ്. തലച്ചോറിൽ പൂപ്പലും പായലും പിടിച്ച ഇവർ വർഗ്ഗിയ ബൂർഷ്വ മുതലാളിമാർ പണിതുയർത്തിയ ഏകാന്തതയുടെ തടവറയിൽ സുഖിച്ചും പൂജാദ്രവ്യങ്ങളിൽ ഉല്ലസിച്ചും ഭ്രാന്തന്മാരെപോലെ കയ്യിൽ കത്തിയുമായി ജീവിക്കുന്നു. കാലം പുരോഗതി പ്രാപിച്ചിട്ടും കൊറോണ ദൈവം ശിക്ഷിച്ചിട്ടും അവരുടെ മനസ്സിൽ ജാതി- മത- രാഷ്ട്രീയ അന്ധതയും വക്രതയുമാണുള്ളത്. സ്‌നേഹത്തിന്റ നീലാകാശം ഇവർ കണ്ടിട്ടില്ല. ആ നിലാവെളിച്ചത്തെ സ്വന്തമാക്കണമെങ്കിൽ നല്ല പുസ്തകങ്ങൾ വായിക്കണം. കേരള ജനതയുടെ മത മൈത്രിയും മനുഷ്യത്വവും വിവേകവും നഷ്ടപ്പെടുന്നുണ്ടോ?
ഇന്ത്യയിലും കേരളത്തിലും കുറെ മനുഷ്യരിൽ കാണുന്നത് ഏതെങ്കിലും ഒരു തത്വ ശാസ്ത്രത്തിൽ അല്ലെങ്കിൽ വിശ്വാസത്തിൽ അകപ്പെട്ടാൽ സ്വയം ചിന്തിക്കുന്നത് ആദർശവാദികൾ, ഈശ്വര വിശ്വാസികൾ എന്നൊക്കെയാണ്. ഇതെല്ലം തെളിയിക്കുന്നത് അറിവിന്റെ അല്പത്വമാണ്. അറിവുള്ളവർ ആഴത്തിൽ ചിന്തിക്കുന്നവരാണ്. അവർ അന്ധ വിശ്വാസികളല്ല. ആത്മാവിനെ അറിയുന്നവർക്ക് ഒരാളെ വേദനിപ്പിക്കാനോ കൊല്ലാനോ സാധിക്കില്ല. ജാതി മത കൊലപാതകങ്ങൾ ആത്മീയ ദുരന്തമാണ്. ഈ കൂട്ടർക്ക് ഈശ്വരൻ എന്ന വാക്ക് ഉച്ചരിക്കാൻ സാധിക്കുമോ? ഈ സാമൂഹ്യ വൈകൃതമുള്ളവരാണ് ഭീകരരും കൊലയാളികളുമായി മാറുന്നത്. ഇവരെ പരിശീലിപ്പിക്കുന്നവർക്കാണ് മാനസിക ചികിത്സ ആദ്യമായി കൊടുക്കേണ്ടത്. ഇങ്ങനെ കേരളത്തിലെ മത – രാഷ്ട്രീയ പ്രവർത്തകരിൽ പലരും അധികാരഭ്രാന്തിൽ മനോരോഗികളായി മാറുന്നുണ്ട്. ഇത്തരത്തിൽ രാഷ്ട്രീയ തിമിരം പിടിച്ചവരും കപട പുണ്യവാളന്മാരും കുടി ഊതിവീർപ്പിച്ചെടുക്കുന്ന ഈ പൈശാചിക ഗുണ്ടകളെ സർവ്വശക്തിയുമെടുത്തു തോൽപ്പിക്കാൻ ജനങ്ങൾ മുന്നിട്ടിറങ്ങണം. ഏത് രാഷ്ട്രീയ പാർട്ടിയായാലും കൊല്ലപ്പെടുന്നവന്റെ വീട്ടിൽ കണ്ണീരും വീർപ്പുമുട്ടലുകളുമാണ്. ഈ മൃഗീയ വേട്ടയിലുടെ ഒരു കുടുംബത്തെ തകർത്തെറിയുകയാണ്. ഈ കൊടും ക്രൂരത എത്രനാൾ കേരളം കണ്ടിരിക്കും? രാഷ്ട്രീയക്കാർക്ക് പിരിവ് കൊടുത്തില്ലെങ്കിൽ അവരെ അപകീർത്തിപ്പെടുത്തുക, വീടിന് കല്ലെറിയുക, വ്യക്തിഹത്യ നടത്തുക ഇതൊന്നും രാഷ്ട്രീയ പ്രവർത്തനമല്ല. അക്രമ വർഗ്ഗിയ രാഷ്ട്രീയമാണ്. മത രാഷ്ട്രീയ വർഗ്ഗിയ വിഢിത്വങ്ങൾ കേരളത്തിലെ ഓരോ വാർഡിലും നിലനിൽക്കുന്നു. ഇവരുടെയുള്ളിലെ മൃഗപ്രക്ർതിയെ തുറന്നുകാട്ടുന്നു. കൊലക്കത്തിക്ക് ഏറ്റവും കൂടുതൽ ഇരയായിട്ടുള്ളത് കേരളത്തിലെ പാവങ്ങളാണ്. ദാരിദ്യ്രവും പട്ടിണിയും നേരിടുന്നവരെ കൊല്ലുക കാടത്വമാണ്. കാലം നിങ്ങൾക്ക് മാപ്പ് തരില്ല. ഇന്നത്തെ സാമൂഹ്യ സംവിധാനം ലജ്ജയോ സങ്കോചമോയില്ലാതെ നിഷ്ടുരരും കഠോരചിത്തരുമാകുന്നതെന്താണ്?
മക്കളെ രാഷ്ട്രീയ പ്രവർത്തിന് വിടുന്നവർ കാക്കക്കൊപ്പം കഴുകനുണ്ടെന്നും തിരിച്ചറിയുക. കാക്കയെപോലെ കൂട്ടംകൂടി അലറിവിളിച്ചു് നടക്കുമ്പോൾ ഒപ്പം നടക്കുന്ന, പറന്നുവരുന്ന കഴുകൻ കൊത്തിവലിക്കുമെന്ന് ആർക്കുമറിയില്ല. അധികാര ലഹരിയിൽ കഴിയുന്നവർക്ക് ശ്മശാന മണ്ണും, ശവകുടിരങ്ങളും, ഒരു പിടി ചാമ്പലും ആവശ്യമാണ്. അധികാരത്തിലുള്ളവർ, ക്രുരത ചെയ്യുന്നവർ കണ്ണുനീർ വാർക്കുന്നില്ല. മഞ്ഞുതുള്ളികൾ പോലെ കണ്ണുനീർ വാർക്കുന്നത് ജീവൻ പോയവരുടെ ബന്ധുക്കളാണ്. ആ കണ്ണുനീരിന്റെയും ചുടുചോരയുടേയും ശിക്ഷ അവരുടെ തലമുറകൾ ഏറ്റുവാങ്ങുമെന്ന് അധികാരമെത്തയിൽ പൂത്തുലഞ്ഞു കിടക്കുന്നവർ തിരിച്ചറിയുന്നില്ല. ഭയാനകമായ കൊലപാതകങ്ങൾ കണ്ടിട്ടും മരവിച്ചുകൊണ്ടിരിക്കുന്ന നമ്മുടെ പ്രതികരണശേഷി പ്രതിഷേധിക്കാൻ ഉപയോഗിക്കുക. കേരളത്തിലെ രാഷ്ട്രീയ വീരന്മാരുടെ, മത പുണ്യവാളന്മാരുടെ നാട്ടിൽ ആരും ജീവൻ ബലികഴിക്കാതിരിക്കട്ടെ.
മലേഷ്യൻ എയർലൈൻസിന്റെ എംഎച്ച് 370 വിമാനം കാണാതായത് പിന്നിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ . വിമാനം കാണാതായതിന് പിന്നിൽ പൈലറ്റിന്റെ ആത്മഹത്യ ശ്രമമാണെന്നും കൂടാതെ കൊലപാതക ഗൂഢാലോചനയുമാണെന്ന് ഉന്നത ഏവിയേഷൻ ചീഫ് ഫ്ളൈറ്റ് സേഫ്റ്റി ഓഫീസറും റിട്ടയേർഡ് പൈലറ്റുമായ ജോൺ കോക്സ് പറഞ്ഞു. യു.കെയിൽ പ്രവർത്തിക്കുന്ന സ്കൈ ന്യൂസ് എന്ന മാധ്യമത്തിൽ വന്ന എംഎച്ച് 370 എന്ന ഡോക്യുമെന്ററിയിലാണ് അദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
വിമാനം കാണാതായതിന് പിന്നിൽ പല തരത്തിലുള്ള ദുരൂഹത നിലനിൽക്കുന്നുണ്ടെന്നും വിമാന പാതയെ കുറിച്ച് വിദഗ്ദ്ധമായ അറിവും കഴിവുമുള്ള ഒരാൾക്ക് മാത്രമേ വിമാന പാതയിലൂടെ സഞ്ചരിക്കാൻ കഴിയൂ എന്നും വിമാന പാത തെറ്റായ ദിശയിലേക്ക് പോകാനുള്ളതിന്റെ ഉത്തരവാദി പൈലറ്റും ഫസ്റ്റ് ഓഫീസറുമാണെന്നും ഇക്കാരണങ്ങൾ കൊണ്ട് ഇവരെ സംശയിക്കാൻ കാരണമായി എന്നും ജോൺ കോക്സ് പറഞ്ഞു. ഇതേ ഡോക്യുനെന്ററിയിൽ കനേഡിയൻ ഏവിയേഷൻ ക്രാഷ് ഇൻവെസ്റ്റിഗേറ്ററായ ലാറി വാൻസിന്റെ അഭിപ്രായത്തിൽ ഇതിന് പിന്നിലുള്ളത് ഒരു ക്രിമിനൽ പ്രവൃത്തിയാണെന്നും വിമാനം മനഃപൂർവം ഉപേക്ഷിച്ചതാണെന്നുമാണ്.
2014 മാർച്ച് എട്ടിന് 239 പേരുമായി ഇന്ത്യൻ മഹാസമുദ്രത്തിന് മുകളിലൂടെ സഞ്ചരിച്ച മലേഷ്യൻ എയർലൈൻസ് വിമാനം പെട്ടന്ന് കാണാതാവുകയായിരുന്നു. വിമാനത്തിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള സംശയങ്ങളാണ് പലരും ഉന്നയിച്ചിരുന്നത്. മെക്കാനിക്കൽ തകാറു മൂലമാണെന്നും സമുദ്രത്തിലേക്ക് പതിച്ചതാണെന്നും തുടങ്ങിയ അഭ്യൂഹങ്ങളും ഉണ്ടായിരുന്നു. എന്നാൽ യാത്രാ വിമാനം തകർന്നതിന്റെ കാരണം വ്യോമയാനത്തിന്റെ ഏറ്റവും വലിയ രഹസ്യങ്ങളിലൊന്നായി ഇപ്പോഴും തുടരുന്നു എന്നാണ് വാർത്താമാധ്യമങ്ങൾ പറയുന്നത്. ഈ സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള പുതിയ വെളിപ്പെടുത്തൽ ഉണ്ടായിരിക്കുന്നത്.
യുക്രെയ്നെതിരെ റഷ്യ തുടങ്ങിയ യുദ്ധത്തിൽ ഇരുഭാഗത്തും മരണസംഖ്യ ഉയർന്നു തുടങ്ങി. രാജ്യത്ത് അതിക്രമിച്ച് കടന്ന 50 റഷ്യൻ സൈനികരെ കൊലപ്പെടുത്തിയതായി യുക്രെയ്ൻ അധികൃതർ അറിയിച്ചു. സൈനികരും പൗരൻമാരുമടക്കം 50ഓളം യുക്രെയ്ൻ സ്വദേശികളും കൊല്ലപ്പെട്ടു.
തലസ്ഥാനമായ കിയവ് അടക്കം പ്രധാന നഗരങ്ങളിൽ ശക്തമായ ആക്രമണമാണ് റഷ്യ അഴിച്ചുവിടുന്നത്. വ്യോമാക്രമണത്തിന് പിന്നാലെ റഷ്യൻ കരസേനയും അതിർത്തി ഭേദിച്ച് യുക്രെയ്നിൽ പ്രവേശിച്ചു. യുക്രെയ്നിന്‍റെ കര, നാവിക, വ്യോമ കേന്ദ്രങ്ങളിലാണ് കനത്ത ആക്രമണം നടത്തിയത്.
വടക്ക് ബെലറൂസ്, തെക്ക് ഒഡേസ, കിഴക്ക് ഡോൺബാസ് എന്നീ അതിർത്തികൾ വഴിയും കരിങ്കടൽ വഴിയുമാണ് ആക്രമണം. കിയവ് കൂടാതെ യുക്രെയ്നിലെ വടക്ക് കിഴക്ക് ഭാഗത്തെ വലിയ നഗരമായ കർക്കീവ്, ക്രമറ്റോസ്, ഡിപ്രോ, മരിയ പോൾ, ഒഡേസ, സെപോർസിയ എന്നിവിടങ്ങളിൽ വ്യോമാക്രമണം നടന്നതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കിയവിലെ രാജ്യാന്തര വിമനത്താവളത്തിന് 25 കിലോമീറ്റർ അകലെ കിഴക്കൻ ഭാഗത്ത് ബോറിസ്പിലാണ് സ്ഫോടനം നടന്നത്. കിഴക്കൻ നഗരമായ ക്രമറ്റോസിലെ പാർപ്പിട സമുച്ചയം അടക്കം രണ്ടിടത്തും തുറമുഖ നഗരമായ ഒഡേസയിലും സ്ഫോടനങ്ങളുണ്ടായെന്നാണ് റിപ്പോർട്ട്.
റഷ്യൻ ആക്രമണത്തിന് പിന്നാലെ യുക്രെയ്നിൽ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി പട്ടാളനിയമം പ്രഖ്യാപിച്ചു. ജനങ്ങൾ വീടിന് പുറത്തിറങ്ങരുതെന്നും പരിഭ്രാന്തരാകേണ്ടെന്നും സെലൻസ്കി അറിയിച്ചു.
യുക്രെയ്നെതിരെ കര, വ്യോമ സൈനിക നടപടികൾക്ക് റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ ഉത്തരവിടുകയായിരുന്നു. സൈന്യത്തെ തടയാൻ ശ്രമിക്കുന്നവർക്ക് ചുട്ട മറുപടി കൊടുക്കുമെന്നും എന്തിനും തയാറാണെന്നും പുടിൻ പ്രഖ്യാപിച്ചു. ഔദ്യോഗിക ടെലിവിഷനിലൂടെയായിരുന്നു പുടിന്‍റെ പ്രഖ്യാപനം.
യുക്രെയ്നിലെ ഡോൺബാസ് മേഖലയിലേക്ക് കടക്കാനാണ് സൈന്യത്തിന് റഷ്യ നിർദേശം നൽകിയത്. ഇടപെടാൻ ശ്രമിക്കുന്ന മറ്റ് രാജ്യങ്ങൾക്ക് ഇതുവരെ കാണാത്ത തിരിച്ചടി ഉണ്ടാകുമെന്ന് പുടിൻ മുന്നറിയിപ്പ് നൽകി. രക്തച്ചൊരിച്ചിൽ ഒഴിവാക്കാൻ യുക്രെയ്ൻ സൈനികരോട് ആയുധംവെച്ച് കീഴടങ്ങാൻ പുടിൻ ആവശ്യപ്പെട്ടു. രാജ്യത്തിന് പുറത്ത് സൈനിക വിന്യാസം നടത്താൻ കഴിഞ്ഞ ദിവസം റഷ്യൻ പാർലമെന്‍റ് പുടിന് അനുമതി നൽകിയിരുന്നു.
റഷ്യൻ സൈന്യം യുക്രെയ്ൻ അതിർത്തിയിലേക്ക് കൂടുതൽ അടുത്ത സാഹചര്യത്തിൽ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. റഷ്യൻ സൈന്യത്തെ സർവശക്തിയുമെടുത്ത് പ്രതിരോധിക്കുമെന്ന് വൊളോദിമിർ സെലൻസ്കി മുന്നറിയിപ്പ് നൽകി. രണ്ട് ലക്ഷത്തോളം വരുന്ന റിസർവ് സൈനികർ സൈനിക സേവനത്തിനായി തയാറായിരിക്കണമെന്ന് സെലൻസ്കി നിർദേശം നൽകി. 18-60 പ്രായക്കാരോട് സൈന്യത്തിൽ ചേരാനും പ്രസിഡന്റ് ആവശ്യപ്പെട്ടു.
അതേസമയം, കിഴക്കൻ യുക്രെയ്നിലെ വിമാനത്താവളങ്ങളുടെ പ്രവർത്തനങ്ങൾ സർക്കാർ താൽകാലികമായി നിർത്തിവെച്ചു. ചില വ്യോമപാതകൾ വഴിയുള്ള യാത്ര അപകടകരമായ സാഹചര്യത്തിലാണ് യുക്രെയ്ൻ അധികൃതരുടെ നടപടി.
അതിനിടെ, യുക്രെയ്നിന്‍റെ ഔദ്യോഗിക വെബ്സൈറ്റുകൾക്ക് നേരെ സൈബർ ആക്രമണം നടന്നു. പാർലമെന്‍റ്, മറ്റ് സർക്കാർ സ്ഥാപനങ്ങൾ, ബാങ്കുകൾ എന്നിവയുടെ വെബ്സൈറ്റുകൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. സൈബർ ആക്രമണത്തിന് പിന്നിൽ ആരാണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല.
അതേസമയം, യുക്രെയ്ൻ ഐക്യരാഷ്ട്ര സഭയുടെയും ലോക രാജ്യങ്ങളുടെയും സഹായം തേടി. മാനുഷിക പരിഗണനവെച്ച് റഷ്യ യുദ്ധം അവസാനിപ്പിക്കണമെന്ന് യു.എൻ രക്ഷാസമിതിയുടെ അടിയന്തര യോഗത്തിൽ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടറാസ് ആവശ്യപ്പെട്ടു.
നടി കീര്‍ത്തി സുരേഷിനെതിരെ വിമര്‍ശനങ്ങളുമായി നിര്‍മ്മാതാക്കള്‍. മഹേഷ് ബാബുവിന്റെ പുതിയ ചിത്രം സര്‍ക്കാരു വാരി പാട്ടയാണ് കീര്‍ത്തിയുടെതായി റിലീസിന് ഒരുങ്ങുന്നത്. ചിത്രത്തിന്റെ നിര്‍മ്മാതാക്കളാണ് നടിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.
കീര്‍ത്തി മഹേഷ് ബാബുവിന് ചേര്‍ന്ന നായികയല്ല എന്നാണ് വിമര്‍ശനം. കഴിഞ്ഞ ദിവസമാണ് ചിത്രത്തിലെ ‘ഗാന്ധാരി’ എന്ന ഗാനം പുറത്തു വന്നത്. ഈ മ്യൂസിക് വീഡിയോയ്ക്ക് തീരെ നിലവാരമില്ലെന്നും ഇത് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെ ചൊടിപ്പിച്ചിരിക്കുകയാണ് എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്.
മ്യൂസിക് വീഡിയോയ്ക്ക് തീരെ പ്രൊഡക്ഷന്‍ ക്വാളിറ്റിയില്ലെന്നും താരത്തിന്റെ ലുക്കടക്കം പക്വതയില്ലാത്തത് ആണെന്നുമാണ് വീഡിയോയ്ക്കെതിരെ ഉയരുന്ന വിമര്‍ശനം. എന്നാല്‍ ഒരു വിഭാഗം ആളുകള്‍ വീഡിയോയ്ക്കും കീര്‍ത്തിയുടെ പ്രകടനത്തിനും കയ്യടിക്കുന്നുണ്ട്. ഇതിനിടെയാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് വീഡിയോ ഇഷ്ടമായില്ലെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ എത്തുന്നത്.
ചിത്രം പ്രഖ്യാപിച്ചതു മുതല്‍ മഹേഷ് ബാബുവിന്റെ ആരാധകരും കീര്‍ത്തിക്കെതിരെ രംഗത്തെത്തിയിരുന്നു. മറ്റൊരു നടിയെ ആയിരുന്നു ചിത്രത്തില്‍ നായികയാക്കേണ്ടിയിരുന്നത്. കീര്‍ത്തി മഹേഷ് ബാബുവിന് ചേര്‍ന്ന നായികയല്ലെന്നുമാണ് സോഷ്യല്‍ മീഡിയ പറയുന്നത്.
മഹാനടി എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്‌കാരം നേടിയ നടിയാണ് കീര്‍ത്തി സുരേഷ്. എന്നാല്‍ തുടര്‍ന്ന് കീര്‍ത്തിയുടെതായി പുത്തിറങ്ങിയ സിനിമകളില്‍ പലതും പരാജയമായിരുന്നു. ഇതിനാല്‍ കീര്‍ത്തി ഭാഗ്യമില്ലാത്ത നായികയാണെന്നും മഹേഷ് ബാബുവിന്റെ സിനിമ പരാജയപ്പെട്ടാല്‍ കീര്‍ത്തിയാകും കാരണമെന്നും പറഞ്ഞും ചിലര്‍ എത്തിയിട്ടുണ്ട്.