വിവിധ രാജ്യങ്ങളിലെ തലവന്മാർ സമ്മേളിച്ച വിരുന്നിൽ യൂകെയുടെയും യൂഎസിന്റെയും സൗഹൃദ ഉടമ്പടിയെ വാതോരാതെ പ്രകീർത്തിച്ച് യൂ എ സ് പ്രസിഡന്റ് ഡൊണാൾഡ് ട്രoപ് . ദശാബ്‌ദങ്ങളായി തങ്ങൾ സുരക്ഷയും, സമൃദ്ധിയും ഉറപ്പുവരുത്തുന്ന ഒരു സഖ്യം രൂപീകരിച്ചു വരികയാണെന്ന് എലിസബത്ത് രാഞ്ജിയും അദ്ദേഹത്തെ പിന്തുണച്ചുകൊണ്ട് പറഞ്ഞു.

ലണ്ടനിലെ മേയറായ സാദിഖ് ഖാനെ വിമർശിച്ചുകൊണ്ട് ട്രംപ് ഇതിനോടകം രംഗത്തെത്തിയിരുന്നു. ജനങ്ങൾക്ക് നേരെ “കല്ലെറിയുന്നവൻ “ആണ് ട്രoപ് എന്ന ഖാന്റെ നിലപാടിനെതിരെ ട്രoപ് ഇങ്ങനെ രൂക്ഷമായി പ്രതികരിച്ചു .താനല്ല, ഖാൻ ആണ് ജനങ്ങൾക്ക് നേരെ കല്ലെറിയുന്നവൻ എന്ന് അദ്ദേഹം പറഞ്ഞു .
എന്നാൽ ബാൻക്യുറ്റ് സ്പീച്ചിൽ രണ്ടാം ലോക മഹായുദ്ധത്തിൽ ബ്രിട്ടനിലെ ജനത കാത്തുസൂക്ഷിച്ച ധൈര്യത്തെകുറിച്ചു പ്രശംസിക്കുകയും രാഞ്ജിയെ ഏറ്റവും ധീര വനിതയായി പ്രസ്താവിക്കുകയും ചെയ്തു. ‘ആ ഇരുണ്ട മണിക്കൂറികളിൽ ബ്രിട്ടീഷുകാർ അർത്ഥമാക്കുന്നത് ഈ ലോകത്തെ ജനങ്ങൾ കാട്ടിത്തന്നു, രാജ്യത്തിന്റെ വിധി നിങ്ങളുടെ കൈകളിൽ സുരക്ഷിതമാണ് ‘ അദ്ദേഹം കൂട്ടി ചേർത്തു .

എന്നാൽ ട്രoപിൻറെ മൂന്ന് ദിവസം നീണ്ട സന്ദർശനത്തോട് അനുബന്ധിച്ചു ലണ്ടനിൽ ഉൾപ്പടെയുള്ള നഗരങ്ങളിൽ വൻ പ്രേതിഷേധമാണ് നിലനിൽക്കുന്നത്. ചൊവാഴ്ച 11 മണിക്ക് ട്രാഫൽഗറിൽ ഒരു ദേശീയ പ്രകടനം നടക്കുന്നുണ്ട്. ലേബർ പാർട്ടി നേതാവ് ജെറോമി കോർബിൻ ആ സമ്മേളനത്തിൽ പങ്കെടുക്കരുതെന്നും വാദങ്ങൾ ഉയർന്നു. കോർബിൻ ട്വീറ്റ് രേഖപ്പെടുത്തിയത് ഇപ്രകാരമാണ് “ലോകത്താകമാനം, അമേരിക്കയിലും അക്രമിക്കപെടുന്നവരുടെ കൂടെ ഐഖ്യ ദാർട്യത്തോടെ നിലകൊണ്ടു ട്രoപിൻറെ സന്ദര്ശനത്തിനെതിരെ പ്രേതിഷേധ പ്രകടനം നടത്തും “. സൗഹൃദ രാജ്യത്തിന്റെ അമരക്കാരനാണെക്കിലും ഒരു കൂട്ടം ജനങ്ങളും വിവിധ നേതാക്കന്മാരും ട്രoപിന് എതിരെയാണ് എന്ന് രാഷ്ട്രീയനിരീക്ഷകർ കരുതുന്നു
മതപരമായ വിവാഹചടങ്ങുകൾ തെരഞ്ഞെടുക്കുന്ന ദമ്പതികളുടെ എണ്ണത്തിൽ ഇംഗ്ലണ്ടിൽ വൻ കുറവ്. മതാധിഷ്ഠിതമല്ലാത്ത വിവാഹങ്ങൾ 266 ശതമാനമായി ഇംഗ്ലണ്ടിലും വെയിൽസിലും വർധിച്ചിരിക്കുന്നു എന്നതാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മതപരമായ എല്ലാ ചടങ്ങുകളും ആചാരങ്ങളും ഒഴിവാക്കി ദമ്പതികൾക്ക് ഇഷ്ടമുള്ള തരത്തിൽ ഇഷ്ടമുള്ള സ്ഥലത്ത് നടത്തപ്പെടുന്ന വിവാഹങ്ങളാണ് മതാധിഷ്ഠിതമല്ലാത്ത വിവാഹങ്ങൾ. എന്നാൽ ഇത്തരം വിവാഹങ്ങൾക്ക് നിയമസാധുത ഇല്ല.

ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് പുറത്തു വിടുന്ന കണക്കനുസരിച്ച് കഴിഞ്ഞ 15 വർഷത്തിനിടയിൽ ഇത്തരം വിവാഹങ്ങളുടെ എണ്ണത്തിൽ 250 ശതമാനം വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതുകാരണം ആംഗ്ലിക്കൻ വിവാഹങ്ങളുടെ എണ്ണം 28 ശതമാനവും കാത്തലിക് വിവാഹങ്ങളുടെ എണ്ണം 34 ശതമാനവും ബാപ്റ്റിസ്റ്റ് വിവാഹങ്ങൾ 42 ശതമാനവും ആയി കുറഞ്ഞു വന്നിരിക്കുന്നു.
ഇത്തരം വിവാഹങ്ങൾക്ക് ഒരു നിരീശ്വരവാദ പരമായചുറ്റുപാടുകൾ ഉണ്ടെന്ന വാദവും നിലനിൽക്കുന്നു. അതിനാൽ ഇംഗ്ലണ്ടിലും വെയിൽസിലും ഇത്തരം വിവാഹങ്ങൾക്ക് നിയമസാധുത നൽകിയിട്ടില്ല. എന്നാൽ സ്കോട്ട്ലൻഡിലും നോർത്തേൺ അയർലൻഡിലും മതാധിഷ്ഠിതമല്ലാത്ത വിവാഹങ്ങൾ നിയമപരമായി അംഗീകരിക്കപ്പെടുന്നു. മതാധിഷ്ഠിതമല്ലാത്ത വിവാഹങ്ങൾക്കായി മുറവിളി കൂട്ടുന്നവരുടെ വിജയമായാണ് ഇതിനെ വിലയിരുത്തുന്നത്.

മതാധിഷ്ഠിതമല്ലാത്ത വിവാഹങ്ങളുടെയും മരണാനന്തര ചടങ്ങുകളുടെയും എണ്ണത്തിൽ കഴിഞ്ഞ 15 വർഷത്തിൽ ഗണ്യമായ വർദ്ധന ഉണ്ടായിരിക്കുന്നതായി” ഹ്യൂമനിസ്റ്റ് യുകെ” എന്ന സംഘടനയുടെ ചെയർമാനായിരിക്കുന്ന ആൻഡ്രൂ കോപ്സൺ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരിക്കുന്നു. ജീവിതത്തിന്റെ സുപ്രധാനമായ അവസരങ്ങളിൽ മതപരമായ ആചാരങ്ങളെക്കാൾ ഉപരി ജീവിതത്തിൽ മുറുകെ പിടിക്കുന്ന മൂല്യങ്ങളും വിശ്വാസങ്ങളും ഉയർന്നു നിൽക്കണം എന്ന വാദമാണ് മതാധിഷ്ഠിതമല്ലാത്ത വിവാഹങ്ങളുടെ അടിസ്ഥാനം.
റേഡിയോ തെറാപ്പി വഴി ക്യാൻസർ കോശങ്ങളെ തേടിപിടിച്ചു അവയെ ഉന്മൂലനം ചെയ്യുവാൻ സാധിക്കും എന്ന് പ്രോസ്റ്റേറ്റ് ക്യാൻസർ രോഗ ബാധിതർക്ക് ആശ്വാസമായി പുതിയ കണ്ടെത്തൽ. ലോകം ഒന്നിച്ച് കാൻസർ എന്ന മഹാവ്യാധിയോട് മല്ലിട്ടുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ഇത്തരം കണ്ടുപിടുത്തങ്ങൾ ആരോഗ്യ മേഖലയിൽ പുത്തൻ ഉണർവ്വ് സൃഷ്ടിക്കുന്നു. ബ്രിട്ടനിൽ പതിനായിരത്തിലധികം പുരുഷന്മാർ പ്രോസ്റ്റേറ്റ് ക്യാൻസർ ബാധിതരാണെന്ന് കണക്കുകൾ തെളിയിക്കുന്നു. റേഡിയോതെറാപ്പി ഉപയോഗിച്ച പരീക്ഷണങ്ങളിൽ 10ൽ 8 അർബുദ ബാധിതരുടെ കാൻസർ കോശങ്ങൾ ചുരുങ്ങുന്നതായി കണ്ടെത്തി. ഈ പുത്തൻ സാങ്കേതിക രീതി, പ്രോസ്റ്റേറ്റ് സ്പെസിഫിക് മെമ്പറെയിൻ ആന്റിജൻ റേഡിയോതെറാപ്പി എന്നാണ് അറിയപ്പെടുന്നത്. ഈ ചികിത്സാരീതി എൻ എച്ച് എസിൽ ഉൾപ്പെടുത്താൻ ആവുമെന്ന് അമേരിക്കൻ സൊസൈറ്റി ഫോർ ക്ലിനിക്കൽ ഓങ്കോളജിയിലെ വിദഗ്ധർ അഭിപ്രായപ്പെടുന്നു.

ഓസ്ട്രേലിയൻ കാൻസർ വിദഗ്ധൻ ഡോക്ടർ അരുൺ ആസാദ് 200 പുരുഷന്മാരിൽ ഈ ചികിത്സാ രീതി പരീക്ഷിച്ചു വരുന്നു. “അനുകൂലമായ ഒരു ഫലം ആണെങ്കിൽ ഇത് പല അത്ഭുതങ്ങൾക്കും കാരണമാകും” അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ ചികിത്സാ രീതി വഴി രോഗികളുടെ ആയുസ്സ് പത്തു വർഷം കൂടെ നീട്ടാൻ സാധിക്കും എന്ന് ശാസ്ത്രജ്ഞർ വിശ്വസിക്കുന്നു. ബ്രിട്ടനിലെ ഹാൻസ് ഷായപ് ആണ് റേഡിയോ തെറാപ്പിക്ക് ആദ്യമായി വിധേയനായത്. 2012ലാണ് അദ്ദേഹത്തിൽ ക്യാൻസർ കണ്ടെത്തിയത്.പല ഹോർമോൺ തെറാപ്പികളും കീമോതെറാപ്പികളും നടത്തി. ഈ റേഡിയോതെറാപ്പിക്ക് ഒരു വിധത്തിലുള്ള ദൂഷ്യവശങ്ങളും ഇല്ല എന്ന് 77 വയസ്സുക്കാരൻ ഹാൻസ് പറയുന്നു. “നാലു മണിക്കൂർ പോലും വേണ്ടിവന്നില്ല. ശരീരം മുഴുവനും അല്ല,ട്യൂമറിൽ മാത്രമാണ് റേഡിയോതെറാപ്പി നടക്കുക. അഞ്ചു ദിവസം കഴിഞ്ഞപ്പോൾ തന്നെ എനിക്ക് നല്ല മാറ്റം വന്നിരിക്കുന്നു”, അദ്ദേഹം കൂട്ടിച്ചേർത്തു.

ബ്രിട്ടനിൽ ഒരു വർഷം 11,500 പ്രോസ്റ്റേറ്റ് ക്യാൻസർ മരണങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഈ കണ്ടുപിടുത്തം ഉറപ്പായും മരണസംഖ്യ കുറയ്ക്കുമെന്ന് ഡോക്ടർമാർ പൂർണമായും വിശ്വസിക്കുന്നു. ആരോഗ്യകരമായ കോശങ്ങളെ ബാധിക്കാതെ ട്യൂമറുകൾ മാത്രം കേന്ദ്രീകരിച്ചു അവയെ നശിപ്പിക്കുന്ന രീതിയാണിത്. ഈ മേഖലയിൽ ലോകത്താകമാനം പല പരീക്ഷണങ്ങളുമാണ് നടന്നുവരുന്നത്. ഓസ്ട്രേലിയൻ ഗവേഷകന്റെ പഠനത്തിൽ, കാൻസർ രോഗികളിൽ ഈ തെറാപ്പി 9 മുതൽ 13 മാസം വരെ ആയുസ്സ് വർദ്ധിപ്പിക്കുന്നതായി കണ്ടെത്തി. യുകെയിൽ ലഭിച്ചുകൊണ്ടിരിക്കുന്ന ചികിത്സ ഇപ്പോൾ അമേരിക്കയിലും ജർമ്മനിയിലും ലഭ്യമാണ്. രണ്ടു വർഷത്തിനുള്ളിൽ എല്ലാ രാജ്യങ്ങളിലും മരുന്നുകൾ ലഭ്യമാക്കാൻ സാധിക്കും എന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്യാൻസർ ലണ്ടനിലെ പ്രൊഫസർ ജോഹാൻ ഡി ബോണോ അഭിപ്രായപ്പെട്ടു. വർഷത്തിൽ അയ്യായിരത്തിലധികം പുരുഷന്മാർ പ്രോസ്റ്റേറ്റ് ക്യാൻസർ ബാധിതരാകുന്നു. 2014ൽ 11287 പേരാണ് ക്യാൻസർ മൂലം യുകെയിൽ മരണപ്പെട്ടത്. പുതിയ കണ്ടുപിടിത്തങ്ങൾ പലരീതിയിലും ആരോഗ്യമേഖലയ്ക്ക് സഹായകരമാകുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.
ഇന്റർനെറ്റ് ഉപയോഗവും , ഇസ്ലാമിക തീവ്രവാദവും സുരക്ഷാ വിഭാഗത്തിന്റെ പ്രവർത്തനങ്ങളെ കൂടുതൽ ദുർഘടമാക്കുന്നുവെന്നു സുരക്ഷാ വകുപ്പ് മന്ത്രി ബെൻ വാലസ് അഭിപ്രായപ്പെട്ടു. സ്മാർട്ട് ഫോണും ഇന്റർനെറ്റും വ്യാപകമായതോടെ ആസൂത്രിതമായ കുറ്റകൃത്യങ്ങളും വർധിക്കുകയാണ്. കുഴപ്പക്കാർ കൂടുതൽ ശക്തരാകുകയും അവരുടെ ആയുധങ്ങളും ആസൂത്രണങ്ങളും വർദ്ധിക്കുകയും ചെയ്യുന്നതോടെ നമ്മൾ കൂടുതൽ സുരക്ഷയ്ക്കായി മുൻകരുതലുകൾ എടുക്കേണ്ടതായി വരും എന്ന് അദ്ദേഹം പറഞ്ഞു.

തീവ്രവാദത്തിന് ഏറിയപങ്കും ഇസ്ലാമിസ്റ്റുകൾ ആണ് നടത്തുന്നതെങ്കിലും വ്യക്തിഗതമായ കുറ്റകൃത്യങ്ങൾ ഏറി വരികയാണെന്ന് സെക്യൂരിറ്റി ചീഫ് അഭിപ്രായപ്പെട്ടു. തീവ്ര വലതുപക്ഷം തങ്ങളുടെ ആക്രമണങ്ങൾക്ക് ഇസ്ലാമിക് സ്റ്റേറ്റ് തന്ത്രങ്ങളാണ് സ്വീകരിച്ചുവരുന്നത്. സുരക്ഷാവിഭാഗം ഇപ്പോൾ തന്നെ ഏകദേശം 728 മില്യൺ പൗണ്ട് തീവ്രവാദത്തിനെതിരെയുള്ള പ്രവർത്തനങ്ങൾക്കായി വകയിരുത്തുന്നുണ്ട്. എന്നാൽ വർദ്ധിച്ചുവരുന്ന ഭീഷണികളെ ചെറുക്കാൻ ഈ തുക പോരാതെ വരും എന്നാണ് വാലസിന്റെ കണ്ടെത്തൽ. പൗരന്മാരുടെ സുരക്ഷയ്ക്കായി രാജ്യം കൂടുതൽ തുക ചെലവാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറയുന്നു. പോലീസ് സേനയ്ക്കും ഇന്റലിജൻസ് വിഭാഗത്തിനും നമുക്ക് കൂടുതൽ തുക വേണം. ഗാർഹിക സുരക്ഷ ആയാലും വിദേശ കാര്യത്തിനായാലും നമ്മൾ ധാരാളം ചെലവാക്കുന്നുണ്ട്, അത് തുടരേണ്ടി വരും. അവർ ചിന്തിക്കുന്നതും ഒരു മുഴം മുന്നേ നമ്മൾ പ്രവർത്തിക്കേണ്ടതുണ്ട്. അത് അത്ര നിസ്സാരമല്ല. എല്ലാത്തിനും പണം വേണം. ചെലവാക്കുന്ന ഓരോ പൗണ്ടും സുരക്ഷയ്ക്കായുള്ള ഈടുവെപ്പ് ആണെന്നും അദ്ദേഹം പറഞ്ഞു.

ജൂലൈ 2016 അധികാരമേറ്റ വാലസ് നാളെ ഏറ്റവുമധികം കാലം പദവിയിലിരുന്ന സുരക്ഷാ വകുപ്പ് മന്ത്രിയാകും. സൈനിക മേഖലയിൽ നിന്നുള്ള വ്യക്തിയായ അദ്ദേഹം ഇതിനു മുൻപ് സാൻഡ്വാർസ്റ് മിലിറ്ററി അക്കാദമി ,വടക്കേ അയർലൻഡ്,ജർമനി ,മധ്യ അമേരിക്ക എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. യുകെയിൽ അവസാനമായി തീവ്രവാദ ആക്രമണം ഉണ്ടായിട്ട് രണ്ടുകൊല്ലം തികയാറാകുന്നു. 2017 ജൂണിൽ ലണ്ടൻ ബ്രിഡ്ജിൽ നടത്തിയ ആക്രമണമാണ് ഏറ്റവും ഒടുവിലത്തേത്. ഏഴ് പേരാണ് അന്ന് കൊല്ലപ്പെട്ടത്. 2017 മാർച്ച് വെസ്റ്റ് മിനസ്റ്റർ ബ്രിഡ്ജിലും 2017 മേയിൽ മഞ്ചസ്റ്റർ അരീനയിലുമായി നടന്ന ആക്രമണങ്ങളിൽ 29 പേർ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ തങ്ങൾ 19 മേജർ അക്രമങ്ങൾ തടഞ്ഞതായി ഹോം സെക്രട്ടറി സാജിദ് ജാവേദ് പറഞ്ഞു. എന്നാൽ ടോറി നേതാവായ ജെറമി ഹൺഡ്ഡ് ഡൊണാൾഡ് ട്രംപിൻറെ സഹകരണത്തോടെയുള്ള നീക്കങ്ങൾക്കാണ് മുൻഗണന നൽകുന്നത്.
വാടകക്കാരിൽനിന്നും ഏജൻറുമാർ നിലവിൽ ഈടാക്കി കൊണ്ടിരുന്ന കരാർ തുക നിർത്തലാക്കാൻ രണ്ടുവർഷത്തിനുശേഷം ഉത്തരവായി. 13 മില്യൺ പൗണ്ട് ആണ് ഈ ഇനത്തിൽ സാധാരണക്കാർ നൽകിക്കൊണ്ടിരുന്നത്. 2016 നവംബറിൽ അന്നത്തെ ചാൻസിലർ ഫിലിപ്പ് ഹമ്മോൻഡ് നിരോധനം പ്രഖ്യാപിച്ചിരുന്നുവെങ്കിലും എത്രയും പെട്ടെന്ന് നിയമ നടപടികൾ ഉണ്ടാകുമെന്ന് ഗവൺമെന്റ് ഉറപ്പുനൽകിയിരുന്നു. ഓരോ തവണ വീട് മാറുകയോ കരാർ പുതുക്കുകയോ ചെയ്യുമ്പോൾ നൽകിയിരുന്ന നൂറ് കണക്കിന് പൗണ്ട് ഇനി വാടകക്കാർ നൽകേണ്ടതില്ല എന്ന് സിറ്റിസൺസ് അഡ്വൈസ് ചീഫ് എക്സിക്യൂട്ടീവ് ആയ ഗില്ലിൻ ഗൈ പറയുന്നു. 2012 മുതൽ വെയിൽസിൽ ഈ നിയമം ഉണ്ടെങ്കിലും വടക്കേ ഐർലൻണ്ടിൽ ഇപ്പോഴാണ് നിലവിൽ വരുന്നത്. 5 മില്യണിലധികം വരുന്ന വാടകക്കാർ ഓരോതവണ സ്ഥലം മാറുമ്പോഴും ഒഴിവാക്കാനാവാത്ത എന്നാൽ അനാവശ്യമായ തുക ഏജന്റ് മാർക്ക് നൽകിയിരുന്നു. വാടകക്കാരിലേറെയും മധ്യവയസ്കരാണ്. ഇത് ഉണ്ടാക്കുന്ന ബുദ്ധിമുട്ട് ചെറുതല്ല. ഓരോ തവണയും 300 മുതൽ 400 പൗണ്ട് വരെയാണ് ഓരോരുത്തരും ഈ ഇനത്തിൽ നൽകേണ്ടിയിരുന്നത്. സാധാരണക്കാരെ ഇത് വളരെയധികം ബുദ്ധിമുട്ടിച്ചിരുന്നു എന്ന് 22കാരിയായ ഹോട്ടൽ റിസപ്ഷനിസ്റ്റ് കവൻട്രി പറഞ്ഞു.

എന്നാൽ വാടകയും ഡെപ്പോസിറ്റും കൂടാൻ സാധ്യത ഉണ്ടെന്നാണ് പുതിയ വിലയിരുത്തൽ . കാരണം സ്ഥലം നികുതി , ഉടമകൾക്ക് സ്ഥലത്തിന്റെ മെയിന്റനൻസ് തുടങ്ങിയ ആവശ്യങ്ങൾക്ക് ഈടാക്കുന്ന തുക താമസക്കാരിൽ നിന്ന് തന്നെ വസൂൽ ആകും. പുതിയ നിയമം മൂലം ചെറിയവരും ഇടത്തരക്കാരുമായ സേവനദാതാക്കൾ മേഖല വിടാനാണ് സാധ്യത എന്ന് സംശയിക്കുന്നു. ഒരു വാടക കരാർ ഏജൻസിയുടെ മാനേജറായ ലിയോണിയും പറയുന്നത് മറ്റു ചെലവുകൾക്ക് ഉള്ള തുക തങ്ങൾക്ക് കണ്ടെത്തിയേ തീരൂ എന്നാണ്. ഇത് ഏതൊക്കെ മേഖലയിൽ പ്രതിഫലിക്കുമെന്നു കാത്തിരുന്ന് കാണേണ്ടതായിവരും എന്നാണ് പൊതുവെയുള്ള നീരീക്ഷണം.
ഒരു വലിയവിഭാഗം ജനറൽ പ്രാക്ടീസ് ഡോക്ടർമാർ ക്ലിനിക്കുകൾ അടച്ചുപൂട്ടുന്നത് 500,00 ത്തോളം രോഗികളെ ബാധിക്കുന്നതായി കണ്ടെത്തി. അടച്ചുപൂട്ടിയ ക്ലിനിക്കുകൾ 2018 -ൽ 138, പോയവർഷം 134, 2013-ൽ 18 എന്നിങ്ങനെ ആണെന്ന് കണക്കുകൾ പറയുന്നു. അയ്യായിരത്തോളമോ അതിൽ കുറവൊ രോഗികളെ ചികിത്സിക്കുന്ന ക്ലിനിക്കുകൾ പൂട്ടുന്നതാണ് ഏറ്റവും പ്രയാസകരം എന്ന് ഈ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ അഭിപ്രായം . 86 ശതമാനവും അത്തരം ക്ലിനിക്കുകൾ ആണ്. 2018 -ൽ അടച്ചുപൂട്ടിയ 138 ക്ലിനിക്കുകളിൽ 31 എണ്ണവും മറ്റ് ആരോഗ്യ സ്ഥാപനങ്ങളും ആയുള്ള ലയനമായിരുന്നു.

ഇത് സാധരണക്കാരെ ബാധിക്കുന്ന ദൂരവ്യാപകമായുള്ള സാമൂഹിക പ്രത്യാകാതങ്ങൾ സൃഷ്ടിക്കുമെന്ന് പ്രൊഫസർ ഹെലൻ സ്റ്റോക്സ് ലാംപാർഡ് അഭിപ്രായപെട്ടു . അദ്ദേഹത്തിനെ അഭിപ്രായത്തിൽ നമ്മുടെ ഡോക്ടർമാർ പരമാവധി മികച്ച ചികിത്സാ സൗകര്യങ്ങൾ നൽകാൻ ശ്രദ്ധിക്കുന്നവരാണ് .എന്നാൽ അമിത ജോലിഭാരം മിക്കവരെയും മേഖല വിടാൻ നിർബന്ധിതരാക്കുന്നു.

പല രോഗികളും വർഷങ്ങളായി തങ്ങളുടെ കുടുംബ ഡോക്ടർമാരോട് വ്യക്തിബന്ധം പുലർത്തുന്നവരാണ്. അവരുടെ ആരോഗ്യസ്ഥിതി ഏറ്റവും അറിയാവുന്നതും കുടുംബ ഡോക്ടർമാർക്ക് ആണ്. ക്ലിനിക്കുകൾ ഇല്ലാതാവുന്നത് ഇത്തരം അനേകം രോഗികളെ ദോഷകരമായി ബാധിക്കും. എൻഎച്ച്എസ് ഇംഗ്ലണ്ട് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം പുറത്തു വരുന്ന മികച്ച ഡോക്ടർമാരുടെ എണ്ണത്തിൽ ഒന്നര ശതമാനത്തിന്റെ കുറവുണ്ട്. ഇത് ആരോഗ്യമേഖലയിൽ പ്രതിസന്ധി ഉളവാക്കും എന്നാണ് വിദഗ്ധാഭിപ്രായം.
സ്തനാർബുദ ചികിത്സ തേടുന്ന ചെറുപ്പക്കാരായ സ്ത്രീകൾക്ക് ദീർഘനാൾ ജീവിക്കുവാനുള്ള പ്രത്യാശ നൽകികൊണ്ട് ശാസ്ത്രലോകം. ബ്രെസ്റ് കാൻസർ ഗവേഷണത്തിലെ ഏറ്റവും പുതിയ മുന്നേറ്റങ്ങൾ രോഗികൾക്ക് കൂടുതൽ പ്രതീക്ഷ നൽകുന്നതാണ് . റിബോസിക്ലിപ് ചേർക്കലും, ഹോർമോൺ തെറാപ്പിയും രോഗാവസ്ഥ മൂർച്ഛിച്ച പ്രീമെനോപസൽ രോഗികളെ പോലും രക്ഷിക്കാൻ സാധിക്കും എന്നാണ് പുതിയ കണ്ടെത്തൽ .

അമേരിക്കൻ സൊസൈറ്റി ഓഫ് ക്ലിനിക്കൽ ഓങ്കോളജി വാർഷിക യോഗത്തിൽ അവതരിപ്പിച്ച പഠനമനുസരിച്ച് ഹോർമോൺ തെറാപ്പിയിൽ മാത്രം ചികിത്സ നേടിയവരിൽ നിന്ന് മരണത്തിന്റെ റിസ്ക് മൂന്നിൽ ഒന്നായി കുറയുകയാണ് ചെയ്തത്. രോഗികൾക്കും അവരുടെ കുടുംബങ്ങൾക്കും ഇത് ആശ്വാസകരമായ വാർത്തയാണ്. കാലിഫോർണിയ യൂണിവേഴ്സിറ്റിയിലെ ഡോ. സാറ ഹുർവിറ്റസ് നടത്തിയ റിസർച്ച് പ്രകാരം 59 വയസിനു താഴെ പ്രായമുള്ള രോഗാവസ്ഥ മൂർച്ഛിച്ച സ്ത്രീകളിൽ റിബോസിക്ലിബ് ഉം, ഹോർമോൺ തെറാപ്പിയും കഴിഞ്ഞവർ 42 മാസത്തിനു ശേഷം ഹോർമോൺ തെറാപ്പി മാത്രം സ്വീകരിച്ച സ്ത്രീകളെക്കാൾ 70 ശതമാനം കൂടുതൽ രോഗവിമുക്തി നേടുന്നുണ്ട് . ശാസ്ത്രലോകത്തിന് ഇത് തികച്ചും അഭിമാനിക്കാവുന്ന നേട്ടമാണ്. ഭയാനകമായ ഈ രോഗത്തെ നേരിടുന്ന എല്ലാ സ്ത്രീകൾക്കും പ്രതീക്ഷയുടെ പുഞ്ചിരി സമ്മാനിക്കുന്ന നിമിഷമാണിത് എന്ന് ഈ മേഖലയിൽ പ്രവർത്തിക്കുന്ന ഡോക്ടർമാർ പറയുന്നു . ഇന്ന് സ്തനാർബുദ ചികിത്സ തേടുന്ന സ്ത്രീകൾക്ക് ലഭിക്കാവുന്നതിൽ ഏറ്റവും മികച്ച ചികിത്സരീതി തന്നെയാവും കോമ്പിനേഷൻ തെറാപ്പി എന്നത് ഈ മേഖലയിൽ പ്രവർത്തിക്കുന്ന വിദഗ്ദ്ധർ ചൂണ്ടികാണിക്കുന്നു.
ഷിബു മാത്യൂ
ലീഡ്‌സ്: യുക്മ യോര്‍ക്ഷയര്‍ ആന്റ് ഹംബര്‍ റീജിയണിന്റെ 2019ലെ കായീക മേള ലീഡ്‌സില്‍ നടന്നു. സ്‌ക്കന്തോര്‍പ്പ് മലയാളി
അസ്സോസിയേഷന്‍ ഓവറോള്‍ ചാമ്പ്യന്‍മാരായി. ലീഡ്‌സ് ഈസ്റ്റ് കെസ് വിക് ക്രിക്കറ്റ് ക്ലബ് ഗ്രൗണ്ടിലാണ് കായിക മേള നടന്നത്. ശനിയാഴ്ച രാവിലെ ഒമ്പതുമണി മുതല്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. തുടര്‍ന്ന് പതിനൊന്നു മണിയോടെ കായീക മത്സരങ്ങള്‍ക്ക് തുടക്കമായി. റീജിയണിലെ ഒമ്പത് അസ്സോസിയേഷനുകളില്‍ നിന്നുമായി നൂറുകണക്കിനാളുകള്‍ മത്സരങ്ങളില്‍ പങ്കെടുത്തു. അത് ലറ്റിക് മത്സരങ്ങള്‍ക്കുപരിയായി റീജിയനു വേണ്ടി മാത്രമായി ജാവലിന്‍ ത്രോ, ഫുട്‌ബോള്‍ മത്സരം, ലെമണ്‍ ആന്റ് സ്പൂണ്‍ റെയ്‌സ് എന്നിവ നടന്നു. സ്‌ക്കന്തോര്‍പ്പ് മലയാളി അസ്സോസിയേഷന്‍ ഓവറോള്‍ കിരീടം ചൂടിയപ്പോള്‍ അതേ അസ്സോസിയേഷനിലെ തന്നെ അമ്പിളി മാത്യൂസും കീത്തിലി മലയാളി അസ്സോസിയേഷനിലെ ജിയോ അഗസ്റ്റ്യനും വ്യക്തിഗത ചാമ്പ്യന്‍മാരായി. ഏഴു മണിയോടെ മത്സരങ്ങള്‍ അവസാനിച്ചു. തുടര്‍ന്ന് വിജയികള്‍ക്കുള്ള സമ്മാനദാനം നടന്നു.


അമിതവണ്ണം ക്യാൻസർ രോഗത്തിന് മുഖ്യ കാരണങ്ങളിൽ ഒന്നായി മാറിയിരിക്കുന്നു എന്ന വെളിപ്പെടുത്തലാണ് പുതിയ പഠനറിപ്പോർട്ടുകൾ പങ്കുവയ്ക്കുന്നത്. 2043 ആകുമ്പോഴേക്കും പുകവലിമൂലം ഉള്ളതിനേക്കാൾ കൂടുതൽ അമിതവണ്ണം മൂലമുള്ള ക്യാൻസർ രോഗികളുടെ എണ്ണം വർദ്ധിക്കും. നാഷണൽ ഹെൽത്ത് സർവീസ് മേധാവിയാണ് ഈ മുന്നറിയിപ്പ് പുറത്തുവിട്ടിരിക്കുന്നത്. 2015ലെ 22,800 എന്ന കണക്കിൽ നിന്ന് 2035 ആകുമ്പോഴേക്കും 40,000 ക്യാൻസർ രോഗികളിലേക്കു കണക്കുകൾ ഉയരുമെന്ന് ആശങ്ക എൻഎച്ച് പങ്കുവയ്ക്കുന്നു.

” അമിതവണ്ണം അതിനൂതന പുകവലി ആയി മാറിയിരിക്കുന്നു”. അമിതവണ്ണം ഉള്ളവരുടെ എണ്ണത്തിൽ ബ്രിട്ടൻ ഒന്നാമതായി മാറിയിരിക്കുന്നു. യുഎസിനെ പോലും വെല്ലുന്ന വളർച്ചയാണ് ബ്രിട്ടൻ രേഖപ്പെടുത്തിയിരിക്കുന്നത്. ഹാർവാർഡ് യൂണിവേഴ്സിറ്റിയിലെ ക്യാൻസർ വിദഗ്ധ ഡോക്ടർ ജെന്നിഫർ ലിജി ബെൽ അമിതവണ്ണം ബ്രെസ്റ്റ് ക്യാൻസറിന് കാരണമായേക്കാവുന്ന ഇതിന്റെ വിശദാംശങ്ങൾ ഇന്ന് പഠനറിപ്പോർട്ടിൽ സമർപ്പിക്കും.

അമിതവണ്ണം കുറയ്ക്കുന്നതിനു വേണ്ടിയുള്ള 5 ആരോഗ്യ ശീലങ്ങൾ ജെന്നിഫർ രേഖപ്പെടുത്തുന്നു. കൃത്യതയോടെയുള്ള ഭക്ഷണവും വ്യായാമവും കൊഴുപ്പുള്ള ഭക്ഷണങ്ങളുടെ വർജനവും മുതലായവ ഇതിൽ പെടുന്നു. അമിതവണ്ണം മൂലമുള്ള ക്യാൻസർ നിയന്ത്രിക്കാവുന്നതാണ്. ജീവിതചര്യകളിൽ വരുത്തുന്ന മാറ്റത്തിലൂടെ അമിതവണ്ണം നമുക്ക് നിയന്ത്രിക്കാം.
ഫുൾടൈം ജോലിക്കു പുറമേ ആഴ്ചയിൽ 10 മണിക്കൂർ ഓൺലൈൻ ബിസിനസി ലൂടെ 42,000 പൗണ്ട് അധികവരുമാനം നേടുന്ന യോർക്ക്ഷയറിലെ അധ്യാപകൻ മാധ്യമ ശ്രദ്ധ നേടിയിരിക്കുകയാണ് .
സെക്കൻഡ് ഹാൻഡ് പുസ്തകങ്ങൾ വിറ്റ് താൻ എങ്ങനെയാണ് സമ്പാദിക്കുന്നത് എന്ന് അധ്യാപകൻ വെളിപ്പെടുത്തുന്നു. ഒരു സ്കൂളിലെ അധ്യാപകനായിരിക്കെ തന്നെ ഒരു ലാഭകരമായ ഹോബിയിലൂടെയാണ് 26കാരനായ എല്ലിയോട്ട് സ്ററൗട്ട് പണമുണ്ടാക്കുന്നത്. രണ്ടര പൗണ്ടിന് വാങ്ങിയ ഒരു മോണോപോളി ഗെയിം 40 പൗണ്ടിന് വിറ്റാണ് തുടക്കം. പുസ്തകങ്ങളാണ് കൂടുതൽ ലാഭകരം എന്ന കണ്ടെത്തിയതോടെ മുഴുവൻ ശ്രദ്ധയും അങ്ങോട്ടു കൊടുത്തു തുടങ്ങി. കുറഞ്ഞ വിലയ്ക്ക് ഉപയോഗിച്ച് പുസ്തകങ്ങൾ ലഭിക്കുന്ന കടകളിൽ നിന്നും ഓൺലൈനായും കൂടുതൽ ചെലവാക്കുന്ന പുസ്തകങ്ങൾ വാങ്ങി ആമസോൺ സർവീസിന്റെ സഹായത്തോടെയാണ് വിൽക്കുന്നത്, അത് അദ്ദേഹത്തിന്റെ സമയനഷ്ടവും ജോലിഭാരവും ലഘൂകരിക്കുന്നു. കൂടുതൽ വിറ്റഴിയുന്ന പുസ്തകങ്ങൾ പ്രത്യേകം ശ്രദ്ധിച്ചു വാങ്ങണമെന്നും അദ്ദേഹം പറയുന്നു.

രണ്ട് വർഷമായി ഞാൻ ആമസോണിൽ പുസ്തകങ്ങൾ വിൽക്കുന്നു. സ്ഥിരവരുമാനമുള്ള ജോലിയോടൊപ്പം എന്തെങ്കിലും ലാഭകരമായ ജോലി പുതുതായി തുടങ്ങണം എന്ന തോന്നലാണ് വില്പനയ്ക്ക് വഴിവെച്ചത്. തന്റെ വാടക, യാത്ര , ഭക്ഷണം തുടങ്ങിയവയുടെ ചെലവ് കൂടി വന്നപ്പോഴാണ് ഇത് തീരുമാനിച്ചത്. അമേരിക്കൻ സംരംഭകനായ ആയ ഗാരി വെയ്നെർചങ്ക്ന്റെ പോഡ്കാസ്റ്റ് ലൂടെയാണ് അദ്ദേഹം ആദ്യമായി ഇങ്ങനെയൊരു മാർഗത്തെ കുറിച്ച് മനസ്സിലാക്കുന്നത്. ടിവി ,ഇൻസ്റ്റഗ്രാം എന്നിവ ഉപയോഗിക്കുന്നത് കുറച്ചതുമൂലം കിട്ടിയ സമയമാണ് ഇതിനായി കണ്ടെത്തിയത്. പോഡ്കാസ്റ്റ് കണ്ടതിനുശേഷം യൂട്യൂബിൽ കയറി വിശദമായി കാര്യങ്ങൾ മനസ്സിലാക്കി. ആരെങ്കിലും സാധനം വാങ്ങിയാൽ അത് പായ്ക്ക് ചെയ്ത് അയക്കുന്നതും മേൽനോട്ടം വഹിക്കുന്നതും അനുബന്ധ ജോലികളും നമ്മൾ ചെയ്യേണ്ടതില്ല. അതൊക്കെ ആമസോൺ നോക്കിക്കോളും. പക്ഷേ വിൽപ്പനയ്ക്ക് അയക്കേണ്ടത് എന്തൊക്കെ എന്ന് തീരുമാനിക്കേണ്ടതും കുറഞ്ഞ ചെലവിൽ അത് വാങ്ങേണ്ടതും നമ്മളാണ്.

അദ്ദേഹം തന്റെ കച്ചവട രഹസ്യം സാധാരണക്കാർക്കുവേണ്ടി പങ്കുവെക്കുന്നു. ഓൺലൈൻ കച്ചവടത്തിന് അദ്ദേഹത്തിന്റെ നിർദേശങ്ങൾ ഇവയാണ്.
വിറ്റ് പോകാത്ത പുസ്തകങ്ങൾക്ക് നൽകിയ വാടകയിനത്തിൽ മാത്രമാണ് തനിക്ക് കുറച്ചു നഷ്ടം വന്നിട്ടുള്ളത് എന്ന് അദ്ദേഹം പറയുന്നു. അധികവരുമാനം ആഗ്രഹിക്കുന്ന സാധാരണക്കാർക്ക് ഒരു മാതൃകയാണ് ഈ യുവാവ്.