Main News

ഷിബു മാത്യൂ.
ലീഡ്‌സ്. യുകെയിലെ സീറോ മലബാര്‍ സഭയുടെ ആദ്യകാല പ്രവര്‍ത്തന കേന്ദ്രങ്ങളിലൊന്നായ ലീഡ്‌സിനെ സീറോ മലബാര്‍ തലവന്‍ അഭിവന്ദ്യ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി മിഷനായി പ്രഖ്യാപിച്ചു. ഞായറാഴ്ച വൈകുന്നേരം 4.15ന് ലീഡ്‌സിലെ സീറോ മലബാര്‍ വിശ്വാസികളുടെ സ്വതന്ത്ര ഉപയോഗത്തിനായി ലീഡ്‌സ് രൂപത അനുവദിച്ചു കൊടുത്ത സെന്റ്. വില്‍ഫ്രിഡ്‌സ് ദേവാലയത്തില്‍, നൂറുകണക്കിന് വിശ്വാസികളെ സാക്ഷിനിര്‍ത്തി ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ ചാന്‍സിലര്‍ റവ. ഫാ. മാത്യൂ പിണക്കാട്ട് അഭിവന്ദ്യ പിതാവിന്റെ ഡിക്രി വായിച്ചു. ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍, വികാരി ജനറാള്‍ റവ. ഡോ. മാത്യൂ ചൂരപ്പൊയ്കയില്‍, ഔവര്‍ ലേഡിക്യൂന്‍ ഓഫ് പീസ് മിഥര്‍ലന്റ് വികാരി റവ. ഫാ. ജിനോ അരീക്കാട്ട്, റവ. ഫാ. സോണി കടന്തോട്, റവ. ഫാ. സജി തോട്ടത്തില്‍, റവ. ഫാ. ഫാന്‍സ്വാ പത്തില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത ചെറുപുഷ്പ മിഷന്‍ലീഗ് കമ്മീഷണ്‍ ചെയര്‍മാനും നിയുക്ത ലീഡ്‌സ് മിഷന്‍ ഡയറക്ടറുമായ റവ. ഫാ. മാത്യൂ മുളയോലില്‍ അഭിവന്ദ്യ പിതാക്കന്മാരെയും ബഹുമാനപ്പെട്ട വൈദീകരേയും ഔദ്യോഗികമായി സ്വാഗതം ചെയ്തു. ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ലീഡ്‌സ് രൂപതയിലെ കീത്തിലിയില്‍ സഭയാല്‍ നിയുക്തനായ യുവ വൈദീകന്‍ റവ. ഫാ. ജോസഫ് പൊന്നേത്തിന്റെ ഏറ്റവും വലിയ ദീര്‍ഘവീക്ഷണമാണ് ഇന്നിവിടെ സാക്ഷാത്കരിക്കപ്പെടുന്നത് എന്ന് റവ. ഫാ. മുളയോലില്‍ തന്റെ സ്വാഗത പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. അഭിവന്ദ്യ വലിയ പിതാവിന്റെ ശ്രദ്ധയാകര്‍ഷിച്ച ഈ വാക്കുകളെ നിര്‍ത്താതെയുള്ള കൈയ്യടികളോടുകൂടിയായിരുന്നു ലീഡ്‌സ് വിശ്വാസ സമൂഹം സ്വീകരിച്ചത്. തുടര്‍ന്ന് അഭിവന്ദ്യ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ആഘോഷമായ വിശുദ്ധ കുര്‍ബാന നടന്നു. വിശുദ്ധ കുര്‍ബാന മദ്ധ്യേ അഭിവന്ദ്യ കര്‍ദ്ദിനാള്‍ വിശ്വാസികളെ അഭിസംബോധന ചെയ്തു സംസാരിച്ചു. സഭയുടെ മിഷന്‍ പ്രഖ്യാപനവുമായി രണ്ടാഴ്ചക്കാലം യൂറോപ്പ് മുഴുവനും നന്ദര്‍ശിച്ച് പാശ്ചാത്യ സഭകളുടെ ബിഷപ്പുമാരുമായി കൂടിക്കാഴ്ച നടത്തിയതിന്റെ പശ്ചാത്തലത്തില്‍ അതില്‍ നിന്നും കണ്ടതും പഠിച്ചതും

Fr. Joseph Ponneth

അനുഭവിച്ചറിഞ്ഞതുമായ കാര്യങ്ങളുടെ വ്യക്തമായ മറുപടിയായിരുന്നു വിലയ പിതാവിന്റെ ലീഡ്‌സിലെ പ്രസംഗത്തില്‍ നിറഞ്ഞു നിന്നത്.
സഭയുടെ ചരിത്രത്തില്‍ നിന്ന് പാഠങ്ങള്‍ പഠിക്കണം. സഭയുടെ വളര്‍ച്ചയില്‍ എന്റെ ഭാഗം എന്താണ് എന്ന് ഓരോ സഭാ മക്കളും മനസ്സിലാക്കണം. ഭിന്ന

ചിന്താഗതികളെ സമന്വയിപ്പിച്ചു കൊണ്ടു പോകുവാന്‍ തയ്യാറാകണം. സീറോ മലബാര്‍ വിശ്വാസികളുടെ വിശ്വാസത്തിന്റെ ദൃഡതയെ പാശ്ചാത്യ സഭയിലെ ബിഷപ്പ്മാര്‍ പ്രശംസിച്ചു കഴിഞ്ഞു. പാശ്ചാത്യ സഭയെ ഉണര്‍ത്തുവാന്‍ തക്കതാവണം നമ്മുടെ സഭ. നമ്മുടെ സഭയുടെ
കുലീനത്വവും പാരമ്പര്യവും നിങ്ങള്‍ കാത്തു സൂക്ഷിക്കണം. പ്രേക്ഷിത യജ്ഞമാന്ന് നടക്കേണ്ടത്. സന്ദേഹവും സംശയങ്ങളും സഭയുടെ വളര്‍ച്ചയുടെ ഭാഗമാണ്. അര്‍ഹമായ സമയം സഭയ്ക്ക് കൊടുക്കണം. ക്രിയാത്മകമായ പങ്കുവഹിക്കുന്ന ഒരു പ്രദേശിക സഭയായി സീറോ മലബാര്‍ സഭ യൂറോപ്പില്‍ മാറണമെന്ന് അഭിവന്ദ്യ കര്‍ദ്ദിനാള്‍ പ്രവാസികളായ യൂറോപ്പിലെ സീറോ മലബാര്‍ വിശ്വാസികളോടായി പറഞ്ഞു. സ്രാമ്പിക്കല്‍ പിതാവിന്റെ സംരക്ഷണത്തിലുള്ള ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ പ്രവര്‍ത്തനത്തില്‍ താന്‍ അതീവ സന്തുഷ്ടനാണ്. കേരളത്തില്‍ എത്തിയാലുടന്‍ കേരളത്തിലെ പിതാക്കന്മാരുമായുള്ള കൂടിക്കാഴ്ചയില്‍ ഇതു ഞാനവതരിപ്പിക്കും. സഭാ വിശ്വാസികളുമായി ഈ അനുഭവം ഞാന്‍ പങ്കുവെയ്ക്കും. അഭിവന്ദ്യ കര്‍ദ്ദിനാള്‍ തന്റെ പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ത്തു. വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം മിഷന്‍ പ്രഖ്യാപനത്തിന്റെ ഔദ്യോഗീകമായ സമാപന ചടങ്ങുകള്‍ നടന്നു. ലീഡ്‌സ് മിഷനെ പ്രതിനിധീകരിച്ച് ജോജി തോമസ്സ് അഭിവന്ദ്യ പിതാക്കന്മാര്‍ക്കും ബഹുമാനപ്പെട്ട വൈദീകര്‍ക്കും കൃതജ്ഞതയര്‍പ്പിച്ചു. രൂപത രൂപീകൃതമാകുന്നതിന് വളരെ മുമ്പുതന്നെ സഭയ്ക്കും

രൂപപ്പെടാന്‍ പോകുന്ന രൂപതയുടെ വളര്‍ച്ചയ്ക്കും വേണ്ടി ദീര്‍ഘവീക്ഷണത്തോടെ പ്രവര്‍ത്തിച്ച റവ. ഫാ. ജോസഫ് പൊന്നേത്ത് കൃതജ്ഞതയിലും നിറഞ്ഞു നിന്നു. തുടര്‍ന്ന് വലിയ പിതാവ് ലീഡ്‌സ് മിഷനിലെ എല്ലാ സംഘടനകളുമായി കൂടി ചേര്‍ന്നു. തിരുക്കര്‍മ്മങ്ങള്‍ക്കു ശേഷം സ്‌നേഹവിരുന്നോടെ ലീഡ്‌സ് മിഷന്‍ പ്രഖ്യാപന ചടങ്ങുകള്‍ അവസാനിച്ചു. രണ്ടാഴ്ചത്തെ സന്ദര്‍ശനത്തിനു ശേഷം അഭിവന്ദ്യ കര്‍ദ്ദിനാള്‍ ഇന്ന് കേരളത്തിലേയ്ക്കു മടങ്ങും. ലീഡ്‌സ് ചാപ്ലിന്‍ റവ. ഫാ. മാത്യൂ മുളയോലില്‍ ഇനി മുതല്‍ ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ ലീഡ്‌സ് മിഷന്‍ ഡയറക്ടര്‍ എന്ന പേരില്‍ അറിയപ്പെടും.

മലയാളം യുകെ ന്യൂസിന്റ അഭിനന്ദനങ്ങള്‍!

കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ പ്രധാനമന്ത്രി തെരേസ മേയ്‌ക്കെതിരെ ഉയരുന്ന കലാപം നിഷേധിക്കാതെ ബോറിസ് ജോണ്‍സണ്‍. ബിബിസിയുടെ ആന്‍ഡ്രൂ മാര്‍ ഷോയിലാണ് ജോണ്‍സണ്‍ തന്റെ നിലപാടുകള്‍ വിശദീകരിച്ചത്. അതേസമയം തന്റെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റില്‍ ടോറികള്‍ക്ക് സ്ഥാനങ്ങള്‍ വാഗ്ദാനം ചെയ്യാന്‍ തുടങ്ങിയെന്ന അഭ്യൂഹങ്ങള്‍ അദ്ദേഹം നിഷേധിച്ചു. ചൊവ്വാഴ്ച കോമണ്‍സില്‍ നടക്കാനിരിക്കുന്ന ബ്രെക്‌സിറ്റ് വോട്ടെടുപ്പില്‍ സര്‍ക്കാര്‍ പരാജയപ്പെടണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ബ്രെക്‌സിറ്റില്‍ വ്യക്തിപരമായി തനിക്കുള്ള ഉത്തരവാദിത്തവും സംഭവിച്ച കാര്യങ്ങളും ഇകഴ്ത്തി കാണരുത്. നിരവധി കാര്യങ്ങളില്‍ യൂറോപ്യന്‍ യൂണിയന് അപ്രമാദിത്വമുണ്ടാക്കുന്ന ധാരണയില്‍ ഏര്‍പ്പെടേണ്ടി വരുന്നത് ഹൃദയഭേദകമാണെന്നും ബോറിസ് ജോണ്‍സണ്‍ പറഞ്ഞു.

അത്തരമൊരു സാഹചര്യത്തെ അസംബന്ധമെന്നേ വിശേഷിപ്പിക്കാനാകൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗവണ്‍മെന്റിന്റെ ബ്രെക്‌സിറ്റ് കരട് ധാരണ പ്രധാനമന്ത്രി അവതരിപ്പിച്ചതിനു പിന്നാലെ കഴിഞ്ഞ ജൂലൈയില്‍ ബോറിസ് ജോണ്‍സണ്‍ ബ്രെക്‌സിറ്റ് സെക്രട്ടറി സ്ഥാനത്തു നിന്ന് രാജി വെച്ചിരുന്നു. ഈ ധാരണയനുസരിച്ച് യുകെ ഒരു കോളനിയായി മാറുമെന്നായിരുന്നു ജോണ്‍സണ്‍ പറഞ്ഞത്. ഐറിഷ് ബോര്‍ഡര്‍ ബാക്ക്‌സ്‌റ്റോപ്പ് ബ്രിട്ടനെ ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ യൂറോപ്യന്‍ യൂണിയന്‍ ഉപയോഗിക്കുമെന്നും പിന്‍മാറ്റ ബില്‍ അനുസരിച്ച് യൂറോപ്യന്‍ യൂണിയന്‍ ആവശ്യപ്പെടുന്ന 39 ബില്യന്‍ പൗണ്ടിന്റെ പകുതി മാത്രം നല്‍കിയാല്‍ മതിയെന്നുമാണ് ജോണ്‍സണ്‍ അഭിപ്രായപ്പെടുന്നത്.

ഭാവി വ്യാപാര ചര്‍ച്ചകളില്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ക്കും ബ്രസല്‍സിനും ബ്രിട്ടനെ ഭീഷണിപ്പെടുത്താനുള്ള അവസരമാണ് ബാക്ക്‌സ്റ്റോപ്പ് എന്നും അദ്ദേഹം പറഞ്ഞു. പ്രധാമന്ത്രിക്കെതിരെ നില്‍ക്കുമോ എന്ന ചോദ്യത്തിന് ഏറ്റവും യുക്തമെന്ന് തോന്നുന്ന കാര്യത്തിന് താന്‍ മുന്നിലുണ്ടാകും എന്ന മറുപടിയാണ് ജോണ്‍സണ്‍ നല്‍കിയത്.

ചൊവ്വാഴ്ച നടക്കാനിരിക്കുന്ന വോട്ടിംഗില്‍ ബ്രെക്‌സിറ്റ് ധാരണാ ബില്‍ കോമണ്‍സ് തള്ളിയാല്‍ യൂറോപ്യന്‍ യൂണിയന്‍ വീണ്ടും ചര്‍ച്ചകള്‍ക്കായി പ്രധാനമന്ത്രിയെ സമീപിക്കുമെന്ന് മുന്‍ യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് റൊമാനോ പ്രോഡി. 1999 മുതല്‍ 2004 വരെ യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് സ്ഥാനത്ത് ഇരുന്ന വ്യക്തിയാണ് പ്രോഡി. മാര്‍ച്ചില്‍ യൂണിയനില്‍ നിന്ന് യുകെ പിന്‍മാറുമ്പോളുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ പരിഹരിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അത് തെരേസ മേയ്ക്ക് അനുകൂലമായി മാറിയേക്കാമെന്നും പ്രോഡി വ്യക്തമാക്കി. തെരേസ മേയ് മുന്നോട്ടു വെച്ചിട്ടുള്ള ധാരണയല്ലാതെ മറ്റൊന്നും തങ്ങള്‍ക്കു മുന്നിലില്ല എന്നാണ് നിലവിലെ യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ജീന്‍ ക്ലോദ് ജങ്കര്‍ പറയുന്നത്. അതിന് വിപരീതമായ പ്രസ്താവനയാണ് പ്രോഡിയില്‍ നിന്നുണ്ടായിരിക്കുന്നത്.

മേയ് നിര്‍ദേശിച്ചതിലും മികച്ച ഒരു ധാരണയുണ്ടാകുമെന്ന പ്രതീക്ഷയില്‍ കോമണ്‍സില്‍ എതിര്‍ വോട്ട് ചെയ്യാനിരിക്കുന്ന ബ്രിട്ടീഷ് എംപിമാര്‍ നിരാശപ്പെടുകയേ ഉള്ളുവെന്നും ജങ്കര്‍ വ്യക്തമാക്കി. അതേസമയം മേയ് നിര്‍ദേശിച്ച ധാരണ കോമണ്‍സ് തള്ളിയാല്‍ യൂറോപ്യന്‍ യൂണിയന്‍ ചര്‍ച്ചകള്‍ക്കായി തീര്‍ച്ചയായും സമീപിക്കുമെന്ന് പ്രോഡി ഉറപ്പിച്ചു പറയുന്നു. സ്വതന്ത്ര വ്യാപാരം നിലിനിര്‍ത്തണമെന്നു തന്നെയാണ് പ്രോഡി പറയുന്നത്. യൂറോപ്യന്‍ യൂണിയന്റെയും ബ്രിട്ടന്റെയും താല്‍പര്യം ഇക്കാര്യത്തില്‍ ഒന്നു തന്നെയാണ്. യൂറോപ്യന്‍ യൂണിയന്‍ ബ്രിട്ടന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായതിനാല്‍ യുകെയ്ക്ക് മറ്റു മാര്‍ഗ്ഗങ്ങളില്ലെന്നും അദ്ദേഹം ദി ഒബ്‌സര്‍വറിനോട് പറഞ്ഞു. നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ പ്രശ്‌നങ്ങള്‍ പ്രായോഗിക ബുദ്ധിയാല്‍ പരിഹരിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രിപദത്തില്‍ തെരേസ മേയുടെ ഭാവി സംബന്ധിച്ച് അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെയാണ് പ്രോഡിയുടെ പ്രസ്താവന പുറത്തുവരുന്നത്. നാളെ നടക്കുന്ന കോമണ്‍സ് വോട്ടിംഗില്‍ പരാജയപ്പെട്ടാല്‍ മേയ് പ്രധാനമന്ത്രി പദത്തില്‍ തുടരുന്ന കാര്യം പുനഃപരിശോധിക്കണമെന്ന് ഇരുപക്ഷത്തുമുള്ള രാഷ്ട്രീയ നേതാക്കള്‍ ആവശ്യപ്പെടുന്നുണ്ട്. മേയുടെ നിര്‍ദേശം തള്ളിയാല്‍ നോര്‍വേ മാതൃകയിലുള്ള ധാരണ കൊണ്ടുവരണമെന്നും ഒരു വിഭാഗം എംപിമാര്‍ ആവശ്യപ്പെടുന്നു.

ഹൃദ്രോഗ മരണങ്ങളുടെ എണ്ണം സാരമായി കുറയ്ക്കാന്‍ ഉയര്‍ന്ന ഡോസില്‍ സ്റ്റാറ്റിന്‍ നല്‍കുന്നത് സഹായിക്കുമെന്ന് ഗവേഷകര്‍. കാര്‍ഡിയോവാസ്‌കുലാര്‍ രോഗങ്ങളിലൂടെയുള്ള മരണങ്ങളെ ചെറുക്കാന്‍ സ്റ്റാറ്റിനുകള്‍ക്ക് സാധിക്കുമെന്ന് ഇംപീരിയല്‍ കോളേജ് ലണ്ടനിലെയും ലെസ്റ്റര്‍ യൂണിവേഴ്‌സിറ്റിയിലെയും ഗവേഷകരാണ് വ്യക്തമാക്കുന്നത്. കാര്‍ഡിയോവാസ്‌കുലാര്‍ രോഗങ്ങളായ ഹാര്‍ട്ട് അറ്റാക്ക്, സ്‌ട്രോക്ക് എന്നിവ വരുന്നതിന്റെ തോത് സ്റ്റാറ്റിന്റെ അളവ് വ്യത്യാസപ്പെടുത്തിയാല്‍ കുറയുമെന്നും വ്യക്തമായി. ഈ രോഗങ്ങള്‍ വരാന്‍ കൂടുതല്‍ സാധ്യതയുള്ളവരില്‍ നടത്തിയ പഠനത്തിലാണ് ഇത് വ്യക്തമായത്. 12,000 ഹാര്‍ട്ട് അറ്റാക്കുകളോ സ്‌ട്രോക്കുകളോ ഈ വിധത്തില്‍ ഒഴിവാക്കാനായി. ഒരിക്കല്‍ ഇത്തരം രോഗങ്ങള്‍ വന്നവരിലും സാധാരണക്കാരിലുമാണ് പഠനം നടത്തിയത്. ആദ്യമായാണ് സ്റ്റാറ്റിന്‍ ഉയര്‍ന്ന അളവില്‍ നല്‍കിക്കൊണ്ടുള്ള പഠനം നടത്തുന്നത്.

ജെഎഎംഎ നെറ്റ്‌വര്‍ക്ക് ഓപ്പണ്‍ എന്ന ജേര്‍ണലില്‍ ഗവേഷണഫലം പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്റ്റാറ്റിന്‍ ഉയര്‍ന്ന ഡോസില്‍ ഉപയോഗിച്ചവരില്‍ ലോ ഡെന്‍സിറ്റി ലിപ്പോപ്രോട്ടീന്‍ കൊളസ്‌ട്രോള്‍ നിരക്ക് താഴ്ന്നതായി കണ്ടു. രക്തക്കുഴലുകളില്‍ തടസ്സങ്ങള്‍ സൃഷ്ടിക്കുന്ന ഉപദ്രവകാരിയായ കൊളസ്‌ട്രോളാണ് ഇത്. ഡോക്ടര്‍മാരുടെ നിര്‍ദേശം അനുസരിച്ച് സ്റ്റാറ്റിന്‍ സ്വീകരിച്ച രോഗികളില്‍ ഇതിന്റെ അളവ് സാരമായി കുറഞ്ഞുവെന്നും വ്യക്തമായിട്ടുണ്ട്. രോഗികള്‍ മരുന്നുകള്‍ ശരിയായി കഴിക്കുകയും ഡോക്ടര്‍മാര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുകയും ചെയ്യുന്നുണ്ടോ എന്ന കാര്യവും പഠനവിധേയമാക്കിയിരുന്നു. മരുന്നുകള്‍ യഥാക്രമം കഴിക്കാതിരിക്കുകയും മരുന്നുകള്‍ പെട്ടെന്ന് നിര്‍ത്തുകയും ചെയ്യുന്നത് ചികിത്സയെ ബാധിക്കും.

രക്തത്തില്‍ കൊളസ്‌ട്രോളിന്റെ നിരക്ക് കൂടുതലാണെങ്കിലും അതിന്റെ ലക്ഷണങ്ങള്‍ പ്രത്യക്ഷമാകണമെന്നില്ല. ചികിത്സ തുടരുന്നവരില്‍ കൊളസ്‌ട്രോളിന്റെ അളവ് കാര്യമായി കുറയുന്നുണ്ടെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ ലണ്ടന്‍ ഇംപീരിയല്‍ കോളേജിലെ പ്രൊഫ. കൗശിക് റായ് പറഞ്ഞു. രോഗികളിലെ അപായ സാധ്യത കുറയാനും കൂടുതല്‍ കാലം മരുന്നുകള്‍ കഴിക്കുന്നതു തന്നെയാണ് നല്ലതെന്നും അദ്ദേഹം വ്യക്തമാക്കി. 450 ജിപി പ്രാക്ടീസുകളില്‍ നിന്നുള്ള അഞ്ചുലക്ഷം പേരുടെ വിവരങ്ങള്‍ ഉള്‍പ്പെടുന്ന ക്ലിനിക്കല്‍ പ്രാക്ടീസ് റിസര്‍ച്ച് ഡേറ്റാലിങ്ക് വിവരങ്ങളാണ് ഗവേഷകര്‍ വിശകലനം ചെയ്തത്.

ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരണമെന്ന് രാജ്യത്തെ വലിയൊരു ഭൂരിപക്ഷം ചിന്തിക്കുന്നുവെന്ന് സര്‍വേ. ബ്രെക്‌സിറ്റില്‍ നിര്‍ണ്ണായകമായ വോട്ടെടുപ്പ് പാര്‍ലമെന്റില്‍ നടക്കാനിരിക്കെയാണ് ഈ സര്‍വേ ഫലം പുറത്തു വന്നിരിക്കുന്നത്. ഇന്‍ഡിപ്പെന്‍ഡന്റ് ദിനപ്പത്രം നടത്തിയ സര്‍വേയില്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരുന്നതിനെ 52 ശതമാനം പേര്‍ അനുകൂലിച്ചു. ഇന്‍ഡിപ്പെന്‍ഡന്റിനു വേണ്ടി ബിഎംജി റിസര്‍ച്ച് നടത്തിയ സര്‍വേയിലെ വിവരങ്ങള്‍ അനുസരിച്ച് സമ്മര്‍ മുതല്‍ യൂറോപ്പ് അനുകൂലികളുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. ബ്രെക്‌സിറ്റിന്റെ സങ്കീര്‍ണ്ണതയും യാഥാര്‍ത്ഥ്യവും വ്യക്തമായതോടെ ഡിസംബറിലാണ് മിക്കയാളുകളും അഭിപ്രായത്തില്‍ നിന്ന് മാറിയത്.

പ്രധാനമന്ത്രി തെരേസ മേയുടെ പിന്‍മാറ്റ കരാര്‍ വളരെ മോശം എന്ന അഭിപ്രായം പുലര്‍ത്തുന്നവരാണ് പകുതിയോളം പേര്‍. ചൊവ്വാഴ്ച കോമണ്‍സില്‍ വോട്ടിനെത്തുമ്പോള്‍ എംപിമാര്‍ ഈ ധാരണ തള്ളണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. വിഷയത്തില്‍ പ്രധാനമന്ത്രിയും മറ്റു മന്ത്രിമാരും രാജ്യമൊട്ടാകെ ഓടിനടന്ന് നടത്തുന്ന പ്രചാരണങ്ങള്‍ സമയം മെനക്കെടുത്തലാണെന്നും സര്‍വേയില്‍ പങ്കെടുത്തവര്‍ പറയുന്നു. വിഷയത്തില്‍ ജനങ്ങള്‍ക്കിടയിലുണ്ടായ അഭിപ്രായ വ്യത്യാസം പുറത്തു കൊണ്ടുവരാന്‍ മാത്രമേ ഇത് ഉപകരിച്ചുള്ളൂ. ഒരു രണ്ടാം ഹിതപരിശോധനയോ നോര്‍വേ മോഡലിലുള്ള ബന്ധത്തെക്കുറിച്ചോ ചിന്തിക്കാന്‍ സാധിച്ചില്ലെന്ന കുറ്റപ്പെടുത്തലും സര്‍വേയില്‍ പങ്കെടുത്തവര്‍ നടത്തുന്നു.

നോര്‍വേ മാതൃകയെ പിന്തുണച്ചുകൊണ്ട് പ്രധാനമന്ത്രിക്ക് ഏറ്റവും കൂടുതല്‍ പിന്തുണ നല്‍കുന്ന ആംബര്‍ റൂഡ് സംസാരിച്ചിരുന്നു. ഇത് പ്രധാനമന്ത്രി പരിഗണിക്കാതിരുന്നതാണ് വിമര്‍ശനത്തിന് കാരണമായത്. പിന്മാറ്റ ബില്‍ കോമണ്‍സ് തള്ളിയാല്‍ ബ്രസല്‍സ് വീണ്ടും ചര്‍ച്ചക്ക് സന്നദ്ധരാകുമെന്നും അതിലൂടെ കൂടുതല്‍ ഇളവുകള്‍ ചോദിച്ചു വാങ്ങാന്‍ പ്രധാനമന്ത്രിക്ക് സാധിക്കുമെന്നും മുന്‍ യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് റൊമാനോ പ്രോഡി പറഞ്ഞു.

ക്രിസ്മസ് ഡിന്നറിനുള്ള പ്രധാന വിഭവം എന്താണെന്ന് ചോദിച്ചാല്‍ ടര്‍ക്കി എന്നല്ലാതെ മറിച്ചൊരുത്തരം ഇല്ല. എന്നാല്‍ ഈ വിഭവമൊരുക്കാനുള്ള ടര്‍ക്കി യുകെയില്‍ ആവശ്യത്തിന് ഉത്പാദിപ്പിക്കപ്പെടുന്നുണ്ടോ? ഇല്ല എന്നതാണ് ഉത്തരം. അപ്പോള്‍ ക്രിസ്മസിന് തീന്‍മേശയില്‍ വിളമ്പുന്ന റോസ്റ്റിനായുള്ള ടര്‍ക്കികള്‍ എവിടെ നിന്നാണ് എത്തുന്നത്? ഇതു കൂടാതെ മറ്റു വിഭവങ്ങളും എത്തുന്നത് എവിടെ നിന്നാണെന്ന് സണ്‍ഡേ മിറര്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. ചിലിയില്‍ നിന്നുള്‍പ്പെടെയാണ് യുകെയുടെ ക്രിസ്മസ് ആഘോഷത്തിനുള്ള വിഭവങ്ങള്‍ എത്തുന്നത്. ലിഡില്‍ ഫ്രോസണ്‍ ടര്‍ക്കി എത്തിക്കുന്നത് ക്യാനഡ, പോളണ്ട്, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ നിന്നാണ്. ഹംഗറിയില്‍ നിന്ന് ഗൂസ് എത്തിക്കുന്നു. ഐസ് ലാന്‍ഡിന്റെ ടര്‍ക്കി ബ്രെസ്റ്റും ബേക്കണും പോളണ്ടിലാണ് ഉത്പാദിപ്പിക്കപ്പെടുകയും പാക്ക് ചെയ്യപ്പെടുകയും ചെയ്യുന്നത്.

ലിഡിലിനെപ്പോലെ തന്നെ സ്റ്റഫ്ഡ് ഗൂസ് ഇവര്‍ ഇറക്കുമതി ചെയ്യുന്നത് ഹംഗറിയില്‍ നിന്നാണ്. ആസ്ഡ സൂപ്പര്‍മാര്‍ക്കറ്റ് റോസ്റ്റിംഗ് ബീഫ് എത്തിക്കുന്നത് അയര്‍ലന്‍ഡില്‍നിന്നും ഗാമണ്‍ ജോയിന്റ് ഡെന്മാര്‍ക്കില്‍ നിന്നുമാണ്. മോറിസണ്‍സിന്റെ ഗാമണ്‍ ജോയിന്റ് യൂറോപ്യന്‍ യൂണിയന്‍ പോര്‍ക്കില്‍ നിന്നാണ് ഉത്പാദിപ്പിക്കുന്നത്. സെയിന്‍സ്ബറീസിന്റെ മാരിസ് പൈപ്പര്‍ പൊട്ടറ്റോസ് ഇസ്രായേലില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നതാണ്. ടെസ്‌കോയുടെ ലെയ്ക്ക്‌ലാന്‍ഡ്‌സ് ഗൂസ് എത്തുന്നത് ഹംഗറിയില്‍ നിന്നും. ക്യാനഡ, ചിലി, യുഎസ് എന്നിവിടങ്ങളില്‍ ഉണ്ടാകുന്ന ബെറികളില്‍ നിന്നാണ് ഓഷ്യന്‍ സ്‌പ്രേയുടെ ക്രാന്‍ബെറി സോസ് ഉത്പാദിപ്പിക്കുന്നത്. ഒരു ക്രിസ്മസ് സ്റ്റാര്‍ട്ടറായ ലിഡിലിന്റെ ബീച്ച് ബുഡ് സ്‌മോക്ക്ഡ് സാല്‍മണ്‍ ജര്‍മനിയില്‍ നിന്ന് യാത്ര ചെയ്താണ് നമുക്കു മുന്നിലെത്തുന്നത്.

അതേസമയം ബ്രിട്ടനില്‍ ഉത്പാദിപ്പിക്കപ്പെടുന്ന കാര്‍ഷികോത്പന്നങ്ങള്‍ പരമാവധി വാങ്ങണമെന്ന് നാഷണല്‍ ഫാര്‍മേഴ്‌സ് യൂണിയന്‍ ഉപഭോക്താക്കളോട് ആവശ്യപ്പെടുന്നു. ബ്രിട്ടീഷ് ഫാമിംഗിനെ പിന്തുണയ്ക്കാനും ബ്രിട്ടീഷ് കര്‍ഷകരെ സഹായിക്കാനും ഇപ്രകാരം ചെയ്യണമെന്നാണ് യൂണിയന്‍ ആവശ്യപ്പെടുന്നത്. മോറിസണ്‍സ് മാത്രമാണ് ഇക്കാര്യത്തില്‍ അല്‍പമെങ്കിലും ഉദാരത കാണിക്കുന്നത്. ഫ്രഷ് വെജിറ്റബിള്‍സിനായി യുകെയിലെ കൃഷിക്കാരെ മോറിസണ്‍സ് ആശ്രയിക്കുന്നു.

ഫാ. ഹാപ്പി ജേക്കബ്

മഹത്വത്തിന്റെ രാജാവിനെ വരവേല്‍ക്കാന്‍ ഒരുങ്ങുന്ന നാം ത്യാഗത്തിന്റെ അനുസ്മരണ നിര്‍വ്വഹിച്ചു. ഈ ആഴ്ച്ച മറ്റൊരു തലത്തിലേക്ക് നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നു. ഈ കാലം അസാധ്യമായ അനുഭവങ്ങളുടെ സാധ്യമായ കാലമാണ്. ചില സാഹചര്യങ്ങളും, വ്യക്തികളും ദൈവത്താല്‍ നടത്തപ്പെടുമ്പോള്‍ മാനുഷിക ധാരണകളെ മാറ്റിമറിക്കുന്ന അത്ഭുതങ്ങളുടെ കാലമായി രൂപാന്തരപ്പെടുന്നു.

ഒരു നിരയില്‍ ചിത്രീകരിച്ചിരിക്കുന്ന രണ്ട് സംഭവങ്ങളും അതില്‍ ഉള്‍പ്പെട്ടിരിക്കുന്ന കുറച്ച് വ്യക്തികളേയും നമുക്ക് ഒര്‍ക്കാം. പൗരോഹിത്യ ക്രമപ്രകാരം ദേവാലയത്തില്‍ധൂപം അര്‍പ്പിക്കുവാന്‍ അവകാശം ലഭിച്ച സഖരിയാവും അവന്റെ ഭാര്യ എലിസബത്തും. അവരെക്കുറിച്ച് വി. വേദപുസ്തകം പരിചയപ്പെടുത്തുന്നത് ”ഇരുവരും ദൈവ സന്നിധിയില്‍ നീതിയുള്ളവരും കര്‍ത്താവിന്റെ സകല കല്‍പ്പനകളിലും, ന്യായങ്ങളിലും കുറ്റമില്ലാത്തവരായി നടക്കുന്നവരും ആയിരുന്നു. അവര്‍ക്കുണ്ടായിരുന്ന കുറവ് ഇരുവരും വയസ്സു ചെന്നവരും എലിസബത്ത് മച്ചിയും ആയിരുന്നു. ശ്രദ്ധിച്ചാല്‍ നമുക്ക് മനസിലാക്കാം ദൈവസന്നിധിയില്‍ നിറമുള്ളവരും മനുഷ്യരുടെ കാഴ്ച്ചപ്പാടില്‍ കുറവുള്ളവരും ആയിരുന്നു അവര്‍. എന്നാല്‍ സഖരിയാവ് ദൈവസന്നിധിയില്‍ ധൂപാര്‍പ്പണം നടത്തുകയും ജനം പ്രാര്‍ത്ഥനയില്‍ ആയിരിക്കുകയും ചെയ്തപ്പോള്‍ അവരുടെ ഇടയിലെ കുറവ് തീര്‍പ്പാന്‍ ദൈവത്തിന് മനസലിവ് തോന്നി. ദൈവത്തിന്റെ മാലാഖ പ്രത്യക്ഷമായി ദൈവീക സന്തോഷം അവരെ അറിയിക്കുന്നു. സംശയം മനസിലുണ്ടായിരുന്ന സഖരിയാവ് പൈതലിന്റെ ജനനം പൈതലിന്റെ ജനനം വരെയും ഊമയായിരുന്നു. ദൈവികമായ അനുഭവത്തില്‍ നാം ആയിത്തീരുമ്പോള്‍ നമ്മുടെ ഇടയിലും സാധ്യമാകുന്ന അനുഭവങ്ങള്‍ ഉണ്ടാകും.

എന്നാല്‍ ഇന്ന് എന്താണ് നമുക്ക് സംഭവിക്കുന്നത്. നാം എല്ലാവരെയും മനുഷ്യരുടെ ഇടയില്‍ നിറമുള്ളവരും ദൈവ സദസില്‍ കുറവുള്ളവരുമായിരിക്കുന്നു. പിന്നെ എങ്ങനെ നമ്മുടെ ഇടയില്‍ ദൈവം പ്രവര്‍ത്തിക്കും ദൈവാലയത്തില്‍ ചെന്നാലോ പ്രാര്‍ത്ഥനക്കായി ഒരുക്കത്തോടെ നില്‍ക്കുന്നവര്‍ വിരളം.

ഭൗതിക കാര്യങ്ങള്‍ക്കായി ഓടി നടക്കുന്നവരാണ് അധികവും. ഉടുത്തൊരുങ്ങി സ്വയം പ്രദര്‍ശന വസ്തുവായി വരുവാന്‍ ഒരിടം എന്നതിനേക്കാളുപരി ദൈവ സന്നിധിയിലാണ് നില്‍ക്കുന്നതെന്ന് പോലും ബോധ്യമില്ലാത്തവരല്ലേ നമ്മള്‍. ജീവന്റെയും രക്ഷയുടേയും അപ്പമാകുന്ന തിരുശരീര രക്തങ്ങള്‍ വിഭജിച്ച് നല്‍കുന്ന സമയത്തുപ്പോലും ആരാധന കഴിഞ്ഞ് ഒരുക്കുന്ന വിരുന്നിനും കലാപരിപാടികള്‍ക്കുമല്ലേ നമ്മുടെ ശ്രദ്ധ മുഴുവന്‍. പിന്നെ എങ്ങനെ നമ്മുടെ ഇടയില്‍ ദൈവം പ്രവര്‍ത്തിക്കും. പുരോഹിതനും ശുശ്രൂഷകനും ഒപ്പം ജനവും കൂടി വിശുദ്ധമായി വര്‍ത്തിക്കുന്ന ആരാധനയേ ദൈവ സന്നിധിയില്‍ അംഗീകരിക്കപ്പെടുകയുള്ളു. അപ്പോള്‍ നമ്മുടെ സാന്നിധ്യം ആരാധനയില്‍ അനുഗ്രഹത്തിന് വനിഘാതമാകാതിരിപ്പാന്‍ നാം ശ്രദ്ധിക്കണം.

ഈ സംഭവത്തിന് ശേഷം ആറാം മാസത്തില്‍ ദൈവത്തിന്റെ മാലാഖ മറിയം എന്ന യുവതിക്ക് പ്രത്യക്ഷനായി. അവളോ ജോസഫ് എന്ന വ്യക്തിയുമായി വിവാഹം നിശ്ചയിക്കപ്പെട്ടവളായിരുന്നു. അവളോടായി ദൂതന്‍ പറയുകയാണ്. ” കൃപ നിറഞ്ഞവളെ ! നിനക്ക് സമാധാനം. കര്‍ത്താവ് നിന്നോടുകൂടെ” പരിഭ്രമത്തോടെ നിന്ന മറിയമിനോട് മാലാഖ പറയുകയാണ് ” പരിശുദ്ധത്മാവ് നിന്റെ മേല്‍ വരും, അത്യുന്നതന്റെ ശക്തി നിന്റെ മേല്‍ നിഴലാടും” അപ്പോള്‍ മറിയം പൂര്‍ണ വിധേയത്തോടെ കൂടി പ്രതിവചിച്ചു. ” ഇതാ ഞാന്‍ കര്‍ത്താവിന്റെ ദാസി, അവിടുത്തെ ഹിതം എനിക്ക് ഭവിക്കട്ടെ”.

ഈ രണ്ട് സംഭവങ്ങളും വി. ലൂക്കോസിന്റെ സൂവിശേഷം ഒന്നാം അദ്ധ്യായത്തില്‍ വിവരിച്ചിരിക്കുന്നു. സമൂഹം എങ്ങനെ കാണാുമെന്നോ, അധികാരികള്‍ എങ്ങനെ വിലയിരുത്തുമെന്നോയെന്ന് ശങ്കിച്ചിരുന്നെങ്കില്‍ ഈ അത്ഭുതങ്ങളോന്നും നടക്കുമായിരുന്നില്ല. ദൈവം നിന്നോട് കൂടെ എന്ന ആശംസയില്‍ മറിയം ധൈര്യം സംഭരിക്കുന്നു. ഇമ്മാനുവല്‍. ദൈവം നമ്മോടുകൂടെ അതാണെല്ലോ ഈ മുഖ്യമായ ആശയവും. നമ്മുടെ രക്ഷയ്ക്കായും വീണ്ടെടുപ്പിനായും രക്ഷകന്റെ ജനനത്തിനായും വിനയത്തോടെ സമര്‍പ്പണത്തോടെ സമര്‍പ്പിച്ച വി. ദൈവ മാതാവിനെ നാം എല്ലാ ശുശ്രൂഷയിലും അനുസ്മരിക്കുന്നു. ”അവന്‍ തന്റെ ദാസിയുടെ താഴ്മയെ നോക്കി കണ്ടിരിക്കുന്നു. ഇന്നുമുതല്‍ എല്ലാ തലമുറകളും ഭാഗ്യവതിയെന്ന് വാഴ്ത്തും” ലൂക്കോസ് 1:48.

ഈ അത്ഭുതങ്ങളുടെയും ത്യാഗത്തിന്റെയും സന്തോഷത്തിന്റെയും പെരുന്നാള്‍ ആഘോഷിക്കാനായി നാം തയ്യാറെടുത്ത് കൊണ്ടിരിക്കുന്ന ഈ ആഴ്ച്ചയില്‍ ഒരു കാര്യം കൂടി ഓര്‍മ്മപ്പെടുത്തണമെന്ന് ആഗ്രഹിക്കുന്നു. നമ്മുടെ ആഘോഷങ്ങലില്‍ പ്രധാനം ആണെല്ലോ ക്രിസ്മസ് കരോള്‍. തപ്പും വാദ്യങ്ങളുമായി അലങ്കാരത്തോടും കൂടി നാം വീടുകള്‍ സന്ദര്‍ശിക്കുന്നു. തിരു ജനനത്തിന്റെ സന്തോഷം പങ്കുവെക്കുന്ന അനുഭവം. വി. ലൂക്കോസ് 1:19 പ്രത്യേകം ശ്രദ്ധിക്കുക. സന്തോഷ വര്‍ത്തമാനം അറിയിക്കുന്ന ഗ്ബ്രിയേല്‍ മാലാഖ പറയുന്നു. ” ഞാന്‍ ദൈവ സന്നിധിയില്‍ നില്‍ക്കുന്ന ഗബ്രിയേല്‍ ആകുന്നു, നിന്നോട് സംസാരിപ്പാനും ഈ സദ്‌വര്‍ത്തമാനം നിന്നോട് അറിയിപ്പാനും എന്നെ അറിയിച്ചിരിക്കുന്നു”. ഗാനങ്ങളുമായി ഭവനങ്ങള്‍ തോറും പോകുന്ന ഒരോരുത്തരും ഈ വചനം ശ്രദ്ധിക്കുക. ഈ സന്തോഷം പങ്കുവെക്കാനായാണ് താനും നിയോഗിക്കപ്പെട്ടിരിക്കുന്നത്. ദൈവ സന്നിധിയില്‍ നിന്നുകൊണ്ടാണ് ഈ വാര്‍ത്ത പങ്കുവെക്കേണ്ടത്. അത്രമാത്രം വിശുദ്ധമായ ശുശ്രൂഷയാണ് നാം നിര്‍വ്വഹിക്കുന്നതെന്ന് ഓര്‍ക്കുക. ഗാനാലാപനത്തോടപ്പം ഒരു വേദഭാഗം വായിക്കുവാനും ഒരു നിമിഷം പ്രാര്‍ത്ഥിക്കുവാനും നമുക്ക് കഴിയണം. ഗബ്രിയേലിനെപ്പോലെ അയക്കപ്പെട്ടവരാണ് നമ്മളും.

ഇപ്രകാരം ദൈവമുന്‍പില്‍ നിറമുള്ളവരായി, മനുഷ്യരുടെ ഇടയിലുള്ള അപമാനവും ദൈവത്താല്‍ അകറ്റി ഒരുക്കത്തോടെ ലോക രക്ഷകന് സ്വാഗതം അരുളാന്‍ നമുക്ക് ഒരുങ്ങാം.

അത്യുന്നതങ്ങളില്‍ ദൈവത്തിന് മഹത്വം, ഭൂമിയില്‍ ദൈവ പ്രസാദമുള്ള മനുഷ്യര്‍ക്ക് സമാധാനം.

പുതിയ പ്രിന്‍സിപ്പല്‍ ചാര്‍ജെടുത്തു. പ്രിന്‍സിപ്പലിന്റെ ഓഫീസ് ആധുനീകരിക്കണമെന്ന് അദ്ദേഹത്തിനു തോന്നി. പതിനഞ്ചു വര്‍ഷമായി ആ ഓഫീസ് മുറി പണിതിട്ട്. ഇതുവരെ കാര്യമായ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. പുതിയ ടൈല്‍സ് ഇടണം. ആധുനിക സൗകര്യങ്ങളുള്ള ഓഫീസ് ടേബിള്‍ പണിതിടണം. പിറകില്‍ ഭംഗിയുള്ള ഷെല്‍ഫ് ക്രമീകരിക്കണം. അങ്ങനെ കാര്യങ്ങളെല്ലാം ഭംഗിയായി മുന്നേറുമ്പോഴാണ് പ്രിന്‍ സിപ്പലിന്റെ ഓഫീസിനോടു ചേര്‍ന്നുള്ള ടോയ്‌ലറ്റും മോഡേണ്‍ ആക്കണമെന്ന് അദ്ദേഹത്തിന് തോന്നിയത്. ടോയ്‌ലറ്റിലും പുതിയ ടൈല്‍സ് വിരിച്ചു. പുതിയ ക്ലോസറ്റ് ഫിറ്റ് ചെയ്തു. പുതി യ വാഷ് ബെയ്‌സന്‍ ക്രമീകരിച്ചു. അങ്ങനെയങ്ങനെ പോയി അദ്ദേഹത്തിന്റെ ഭരണ പരിഷ്‌കാരം. കോളജും പരിസരവുമെല്ലാം വൃത്തിയായി സൂക്ഷിക്കു ന്നതിനുവേണ്ടിയുള്ള കര്‍ശന നിര്‍ദേശങ്ങള്‍ കൊടുത്തു. പല നിലകളിലായി എട്ട് ടോയ്‌ലറ്റാണ് കോളജിലുള്ളത്. പിന്നെ ആണ്‍കുട്ടികളുടെ യൂറിനല്‍ ഷെഡ്, പെണ്‍കുട്ടികളുടെ ശുചിത്വ മുറി. ഇതെല്ലാം ദിവസേന കഴുകി വൃത്തിയാക്കുക എന്ന ജോലി വിതരണം ചെയ്തു വന്നപ്പോള്‍ വനിതാ അറ്റന്റര്‍മാരെല്ലാം പരിഭവത്തിലായി. അവരുടെ ജോലിഭാരം ഇരട്ടി ആയിരിക്കുന്നു. മൂന്നു നിലകളിലുള്ള ക്ലാസ് മുറികള്‍ അടിച്ചു വാരണം, വരാന്ത കള്‍ അടിച്ചുവാരണം, ലാബുകള്‍ ക്ലീന്‍ ചെയ്യണം. പരിഭവിച്ചും പു
കലഹിച്ചും വനിതാ അറ്റന്റര്‍മാര്‍ മെല്ലെപ്പോക്ക് നയം സ്വീക രിച്ച് തങ്ങളുടെ ജോലികള്‍ ചെയ്തുകൊണ്ടിരുന്നു. അല്പ സമയം കിട്ടിയാല്‍ മുറ്റത്തെ പുല്ലുകൂടി പറിക്കണമെന്നു വന്ന പ്പോള്‍ അവര്‍ ദുഃഖിതരും നിരാശരുമായി കാണപ്പെട്ടു. മുറ്റത്ത് ചടഞ്ഞിരുന്ന് ഓരോ പുല്ല് വീതം പറിച്ച് അവര്‍ പ്രതിഷേധമറിയിച്ചു. പ്രിന്‍സിപ്പലിന്റെ ഓഫീസിനോട് ചേര്‍ന്ന ടോയ്‌ലറ്റ് ആരു ക്ലീന്‍ ചെയ്യണം എന്നത് ഒരു തര്‍ക്കവിഷയമായി. വനിതാ അറ്റന്റര്‍മാര്‍ ഏകകണ്ഠമായി പറഞ്ഞു. ഞങ്ങള്‍ക്ക് ജോലികള്‍ കൂടുതലാണ്. ഇനി ഞങ്ങളെ ഭാരപ്പെടുത്തരുത്. കരുണാമയരും സഹജീവികളോട് അനുകമ്പയുള്ളവരുമായ ഓഫീസിലെ സി സ്റ്റേഴ്‌സും പ്രിന്‍സിപ്പലിനെ ഉപദേശിച്ചു. വനിതാ അറ്റന്റര്‍മാര്‍ക്ക് ജോലി കൂടുതലായതിനാല്‍ അവര്‍ക്ക് അധികഭാരം നല്‍ കേണ്ടതില്ല. പുരുഷന്മാരായ അറ്റന്റര്‍മാര്‍ ക്ലാസ് റൂമുകള്‍ തുറന്ന് ബല്ലടിച്ച് പ്രാര്‍ത്ഥനാഗാനം ടേപ്പ്‌റിക്കാര്‍ഡില്‍ പാടിച്ചു കഴി ഞ്ഞാല്‍ പണിതീര്‍ന്നവരായി വെറുതെ ഇരുപ്പാണ്. കാന്റീനില്‍ പോകുക, ചായ കുടിക്കുക, നാട്ടുകാര്യങ്ങളില്‍ തങ്ങളുടെ പക്ഷം പറയുക, ശരിയല്ലാത്ത അധ്യാപകരെ വിമര്‍ശിക്കുക, മാനേജരു ടെയും പ്രിന്‍സിപ്പലിന്റെയും നടപടി ക്രമങ്ങളില്‍ സംശയവും ആശങ്കയും രേഖപ്പെടുത്തുക, ഇങ്ങനെ പോകുന്നു അവരുടെ ജോലികള്‍. പുരുഷ അറ്റന്റര്‍മാര്‍ക്ക് കൂടുതല്‍ ജോലി കൊടുക്കുവാന്‍ പുതിയ പ്രിന്‍സിപ്പല്‍ നയപരമായ തീരുമാനമെടുത്തു. തന്റെ ആഫീസിനു മുന്‍പില്‍ എപ്പോഴും ഇരിക്കുന്ന ആളും ബല്ലടി ച്ചാല്‍ ഓടിവന്ന് തന്റെ നിര്‍ദ്ദേശങ്ങള്‍ ശിരസാവഹിക്കുന്നവനും ഓഫിസില്‍പോയി ഫയലുകള്‍ എടുത്തുകൊണ്ടു വരുന്നവനു മൊക്കെ ആയ അറ്റന്ററിന് പ്രായമായിരിക്കുന്നു. അതുകൊണ്ട് അയാളോട് കൂടുതല്‍ ജോലികള്‍ പറയുന്നത് ശരിയല്ലല്ലോ. പുതുതായി അപ്പോയ്ന്റ ് ചെയ്യപ്പെട്ട ചെറുപ്പക്കാരനായ ഒരു അറ്റന്റര്‍ ഉണ്ട്. മിടുക്കനാണ്. കാര്യഗൗരവമുണ്ട്. ആരോഗ്യവുമു ണ്ട്. പ്രിന്‍സിപ്പാള്‍ പുതിയ അറ്റന്ററെ ബെല്ലടിച്ചു വരുത്തി. വിശേ ഷങ്ങളൊക്കെ ചോദിച്ചു. അറ്റന്റര്‍ സന്തോഷവാനായി. പ്രിന്‍സി പ്പലിന് തന്നോടു തോന്നിയ സ്‌നേഹത്തെ ഓര്‍ത്ത് അയാള്‍ക്ക
സാറൊരു ക്‌നാനായക്കാരനല്ലേ….?
ഭിമാനം തോന്നി. ”സാറു പറയുന്ന എന്തുകാര്യവും ആാര്‍ത്ഥ മായി ചെയ്തുകൊള്ളാം സാര്‍.” ”കോളജിന്റെ സെക്യൂരിറ്റി യൊ ക്കെ താന്‍ നന്നായിട്ടു നോക്കണം. രാത്രികാലങ്ങളില്‍ തൊഴിലി ല്ലാതെ കുറെ ചെറുപ്പക്കാര്‍ കോളജിന്റെ കോമ്പൗണ്ടില്‍ കയറി യിറങ്ങി നടപ്പുണ്ടെന്ന് ഞാന്‍ കേട്ടു. അവരുടെ പേരു വിവരങ്ങള്‍ മനസിലാക്കിവയ്ക്കണം.” ”നോക്കാം സാര്‍” ”ചിലരെയൊക്കെ ഞാന്‍ നോക്കിവച്ചിട്ടുണ്ട്.” ”വളരെ പ്രധാനപ്പെട്ട ഒരു ഉത്തരവാദി ത്വംകൂടി തന്നെ ഏല്പിക്കുവാന്‍ പോകുകയാണ്.” വളരെ സന്തോഷത്തോടെ അയാള്‍ പറഞ്ഞു. ”ചെയ്യാം സാര്‍ ഞാന്‍ ചെയ്യാം” ”പ്രിന്‍സിപ്പിലിന്റെ ടോയ്‌ലറ്റ് വളരെ പ്രധാനപ്പെട്ട താണ്. വി.ഐ.പികളായ ഗസ്റ്റുകളൊക്കെ വരുമ്പോള്‍ അവര്‍ ടോയ്‌ലറ്റ് ചോദിക്കും. ഒരു സ്ഥാപനത്തിന്റെ ടോയ്‌ലറ്റാണ് ആ സ്ഥാപനത്തിന്റെ അന്തസ് നിര്‍ണ്ണയിക്കുന്നത്. അതുകൊണ്ട് താനിത് എന്നും ക്ലീന്‍ ചെയ്തിടണം. ക്ലോസെറ്റും വാഷ്‌ബെ യ്‌സിനും ഹാര്‍പിക് ഉപയോഗിച്ച് കഴുകി മിനുസപ്പെടുത്തി യിടണം. എയര്‍ റിഫര്‍ഷണര്‍ അടിച്ച് സുഗന്ധപൂരിതമാക്കണം. കോളജിന്റെ മൊത്തം ശുചിത്വത്തിന്റെ കാര്യത്തിലും തനിക്കൊ രു നോട്ടം വേണം.” അറ്റന്ററുടെ മുഖത്തെ ഉത്സാഹം കുറഞ്ഞു. ”എല്ലാം നോക്കാമല്ലോ.” പ്രിന്‍സിപ്പല്‍ ഒന്നുകൂടെ ചോദിച്ചു. ”ഉവ്വ്” വല്യ സന്തോഷമില്ലാതെ അറ്റന്ററുടെ മറുപടി. ”എന്നാല്‍ ചെല്ല്.” പ്രിന്‍സിപ്പല്‍ അടുത്ത സന്ദര്‍ശകനായി വഴിയൊരുക്കി. അറ്റന്റര്‍ക്ക് അന്ന് രാത്രി ശരിക്കും ഉറങ്ങാന്‍ കഴിഞ്ഞില്ല. എന്നാലും പ്രിന്‍സിപ്പല്‍ എന്നോട് അങ്ങനെ പറഞ്ഞല്ലോ. ചിന്താ ഭാരത്താല്‍ അയാള്‍ ക്ലേശിച്ചു. ഉറക്കംവരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു. അടുത്ത രണ്ടുമൂന്നു ദിനങ്ങളില്‍ അറ്റന്റര്‍ ബാത്‌റൂം ക്ലീന്‍ ചെയ്യുന്നത് പ്രിന്‍സിപ്പല്‍ നോക്കിനിന്നു. മറ്റു ജോലികളുടെ തിരക്കില്‍ പ്രിന്‍സിപ്പല്‍ ടോയ്‌ലറ്റ് ക്ലീനിംഗ് കാര്യം പിന്നെ വിസ്മരിച്ചു. ഒന്നു രണ്ട് ആഴ്ചകള്‍ക്കുശേഷം ടോയ്‌ലറ്റ് ആകെ മുഷിഞ്ഞ് കിടക്കുന്നതുകണ്ട് പ്രിന്‍സിപ്പല്‍ ബല്ലടിച്ച് അറ്റന്ററെ വരുത്തി. ”താനെന്താണ് ടോയ്‌ലറ്റ് ക്ലീന്‍ ചെയ്യാത്തത്?” അറ്റന്റര്‍ മിണ്ടുന്നില്ല. ശബ്ദമുയര്‍ത്തി പ്രിന്‍സിപ്പല്‍ വീണ്ടും ചോദ്യം ചെയ്തപ്പോള്‍
അറ്റന്റര്‍ പറഞ്ഞു. ”സാര്‍ പറഞ്ഞതു പറഞ്ഞു. ഇനി അങ്ങനെ പറയരുത്.” ”എന്താ കാര്യം! തെളിച്ചു പറയടോ!” പ്രിന്‍സിപ്പല്‍ ആക്രോ ശിച്ചു. ”സാര്‍… പതിനേഴ് പരിഷക്ക് മേലുളള മാളോരില്‍പ്പെട്ട ഒരു ക്‌നാനായക്കാരനാണ് ഞാന്‍” ”അതിന്?” ”എഴുപത്തിരണ്ട് പദവി കിട്ടിയ പൂര്‍വ്വികരാണ് നമ്മുടേത്” ”അതിന്?” ”തൊമ്മന്‍ കീനാന് ചേരമാന്‍ പെരുമാള്‍ രാജാവ് പ്രഭുസ്ഥാന മാണ് കൊടുത്തത്?” ”അതിന്?” ”അതിന് എന്നെക്കൊണ്ട് ടോയ്‌ലറ്റ് കഴുകാന്‍ പറ്റത്തില്ല… സാറും ഒരു ക്‌നാനായക്കാരനല്ലേ?” ”സാറ് പറഞ്ഞതു പറഞ്ഞു. ഇനി മേലാല്‍ എന്നോട് പറയ രുത്.” അറ്റന്റര്‍ വിജയഭാവത്തില്‍ ഇറങ്ങി പോകുമ്പോള്‍ പ്രിന്‍സി പ്പാള്‍ അമ്പരന്നിരുന്നു.

ലണ്ടന്‍: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി റിപ്പോര്‍ട്ട് ചെയ്ത 40തിലേറെ ‘ഡ്രഗ് ഡ്രൈവിംഗ്’ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട തെളിവുകളില്‍ കൃത്രിമം കാണിച്ചതായി റിപ്പോര്‍ട്ട്. ഫോറന്‍സിക് ലാബില്‍ ശേഖരിച്ചതും പരിശോധിച്ചതുമായി ബന്ധപ്പെട്ട വിവരങ്ങളിലാണ് കൃത്രിമം കാണിച്ചതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കേസുകളിലെ തെളിവുകളില്‍ കൃത്രിമം കാണിക്കുന്നത് യു.കെയിലെ നിയമപ്രകാരം വലിയ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്. തങ്ങളുടെ ഓര്‍മ്മയിലെ ഏറ്റവും മോശപ്പെട്ട അഴിമതിയാണ് ഇതെന്നാണ് പോലീസ് അഭിപ്രായപ്പെട്ടിരിക്കുന്നത്. തെളിവുകളില്‍ കൃത്രിമം കാണിച്ചതായി നിലവില്‍ കണ്ടെത്തിയിരിക്കുന്നത് ഏതാണ്ട് 40 കേസുകള്‍ മാത്രമാണ്. എന്നാല്‍ ഈ നമ്പര്‍ വര്‍ധിക്കുമോയെന്ന് ആശങ്കയുണ്ടെന്നും പോലീസ് പറയുന്നു.

സമീപകാലത്ത് രാജ്യം കണ്ട ഏറ്റവും വലിയ ‘എവിഡെന്‍സ് ബ്രീച്ചാണ്’ (Evidence Breach) ഇതെന്നാണ് പോലീസ് നല്‍കുന്ന സൂചന. അങ്ങനെയാകുമ്പോള്‍ കൂടുതല്‍ കേസുകളിലെ രേഖകളില്‍ തിരിമറികള്‍ നടക്കാന്‍ സാധ്യതയുണ്ട്. നിലവില്‍ പതിനായിരത്തിലേറെ കേസുകളാണ് പോലീസ് പുനര്‍പരിശോധിച്ചിരിക്കുന്നത്. കൂടുതല്‍ കേസുകള്‍ സമാന രീതിയില്‍ പരിശോധിക്കാനാണ് സാധ്യത. ഏതൊക്കെയാണ് കേസുകള്‍ എന്നത് സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമല്ല. തെളിവുകളില്‍ തിരിമറി കാണിക്കപ്പെട്ട കേസുകള്‍ എത്രത്തോളം ഗൗരവമേറിയതാണെന്നും ഇതുവരെ മനസിലായിട്ടില്ല. മാഞ്ചസ്റ്റര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റാന്‍ഡോക്‌സ് ലബോറട്ടറിയിലാണ് തിരിമറി നടന്നിരിക്കുന്നത്.

കേസുമായി ബന്ധപ്പെട്ട് രണ്ട് റാന്‍ഡോക്‌സ് ജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. തെളിവുകളില്‍ തിരിമറി കാണിക്കപ്പെട്ട കേസുകളില്‍ ഭൂരിഭാഗവും ‘ഡ്രഗ് ഡ്രൈവിംഗുമായി’ ബന്ധപ്പെട്ടവയാണ്. നിലവില്‍ പോലീസ് പുനര്‍പരിശോധിച്ച 7,700 കേസുകളും സമാന കുറ്റകൃത്യവുമായി ബന്ധപ്പെട്ടാണ്. അതേസമയം ലൈംഗിക പീഡനം, കൊലപാതകം, ആക്രമണങ്ങള്‍, പെട്ടന്നുണ്ടായ മരണങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട കേസുകളും പോലീസ് പരിശോധിക്കുന്നുണ്ട്. ഈ വര്‍ഷം അവസാനത്തോടെ കേസുകളെല്ലാം പുനര്‍പരിശോധിക്കാന്‍ കഴിയുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.

ലണ്ടന്‍: നോ ഡീല്‍ ബ്രക്‌സിറ്റ് സമവായങ്ങളുമായി ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടുകയാണെങ്കില്‍ കൂടുതല്‍ തിരിച്ചടികളുണ്ടാകുമെന്ന് സൂചിപ്പിച്ച് മിനിസ്റ്റേഴ്‌സ്. യു.കെയിലെ പ്രധാന പോര്‍ട്ടുകളുടെ പ്രവര്‍ത്തനത്തെ ഇത് സാരമായി ബാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഡോവര്‍ ഉള്‍പ്പെടെയുള്ള പോര്‍ട്ടുകളിലെ ചരക്ക് നീക്കങ്ങള്‍ ആറ് മാസം വരെ തടസം നേരിട്ടേക്കും. ഇത് യു.കെയെ പ്രതികൂലമായി ബാധിക്കുമെന്നും സൂചനയുണ്ട്. ചൊവ്വാഴ്ച്ച നടക്കാനിരിക്കുന്ന സുപ്രധാന ബ്രക്‌സിറ്റ് വോട്ടെടുപ്പിനായുള്ള തയ്യാറെടുപ്പിലാണ് പ്രധാനമന്ത്രി തെരേസ മെയ്. ബ്രിട്ടന്റെ ചരിത്രത്തിലെ തന്നെ സുപ്രധാന നീക്കത്തിന് കളമൊരുങ്ങണമെങ്കില്‍ എം.പിമാരുടെ പിന്തുണ മെയ് അത്യാവശ്യമാണ്.

ചൊവ്വാഴ്ച്ച നടക്കുന്ന വോട്ടെടുപ്പില്‍ കൃത്യമായി തന്റെ നിലപാടുകള്‍ അംഗീകരിക്കപ്പെടുമെന്നാണ് മെയ് പ്രതീക്ഷിക്കുന്നത്. ഡോവര്‍ ഉള്‍പ്പെടെ നിലവില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് ഇത് പരിഹാരം കാണുമെന്നാണ് ഭരണപക്ഷത്തിന്റെ ആത്മവിശ്വാസം. അതേസമയം ഭരണപക്ഷത്തെ എം.പിമാര്‍ ഉള്‍പ്പെടെ തെരേസ മെയുടെ നിലപാടുകളെ വിമര്‍ശിച്ച് രംഗത്ത് വന്നതോടെ കാര്യങ്ങള്‍ അത്ര എളുപ്പത്തില്‍ നടപ്പിലാകില്ലെന്നാണ് സൂചന. യൂറോപ്യന്‍ യൂണിയന്‍ വിടുന്നതുമായി ബന്ധപ്പെട്ടുള്ള സമാന്തരമായ ഒരു കാഴ്ച്ചപ്പാട് എന്ന രീതിയിലാണ് നോ ഡീല്‍ ബ്രക്‌സിറ്റ് നമ്മുടെ പ്രധാനമന്ത്രി അവതരിപ്പിച്ചത്. എന്നാല്‍ ഭരണപക്ഷമായ നമ്മുടെ തന്നെ എം.പിമാരെ ഇക്കാര്യം ബോധിപ്പിക്കുന്നതില്‍ പരാജയപ്പെട്ടതായി ആന്‍ഡ്രൂ ബ്രിഡ്ജന്‍ അഭിപ്രായപ്പെട്ടു.

ചൊവ്വാഴ്ച്ച കോണണ്‍സില്‍ നടക്കാനിരിക്കുന്ന വോട്ടെടുപ്പ് ഫലം അതിനിര്‍ണായക തീരുമാനങ്ങളെടുക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുമെന്നാണ് അന്താരാഷാട്ര മാധ്യമങ്ങളുടെ വിലയിരുത്തല്‍. മെയ് സര്‍ക്കാരിന്റെ നിലനില്‍പ്പിന് മേല്‍ നിഴല്‍ വീണിരിക്കുന്ന സാഹചര്യമാണ് നിലവില്‍ യു.കെയിലുള്ളതെന്ന് നേരത്തെ ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതേസമയം ചൊവ്വാഴ്ച്ച നടക്കുന്ന വോട്ടെടുപ്പില്‍ തെരേസ മെയ് പരാജയപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അങ്ങനെ വന്നാല്‍ മെയ് സര്‍ക്കാരിന് വലിയ ആഘാതമുണ്ടാകും. യു.കെയിലെത്തുന്ന മരുന്നുകളുടെ കാര്യത്തിലും വലിയ പ്രശ്‌നങ്ങളാണ് ഇപ്പോള്‍ നേരിടുന്നത്. ഡോവറിലെ പ്രതിസന്ധി രൂക്ഷമായാല്‍ കാര്യങ്ങള്‍ കൂടുതല്‍ പ്രതികൂലമാവും.

RECENT POSTS
Copyright © . All rights reserved