Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : പെരുമാറ്റദൂഷ്യ പരാതികളിൽ അന്വേഷണം നേരിട്ട് ഡെപ്യൂട്ടി പ്രധാനമന്ത്രി ഡൊമിനിക് റാബ്. ആരോപണങ്ങൾ നിക്ഷേധിച്ച റാബ് തനിക്കെതിരെ ഉയർന്ന രണ്ട് പരാതികളെ പറ്റിയും അന്വേഷണം നടത്താൻ ഋഷി സുനക്കിനോട് ആവശ്യപ്പെട്ടു. മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ കീഴിൽ ജസ്റ്റിസ് സെക്രട്ടറിയായും വിദേശകാര്യ സെക്രട്ടറിയായും പ്രവർത്തിച്ച സമയത്താണ് പരാതിക്ക് ആസ്പദമായ സംഭവം. സർക്കാർ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി എന്നതാണ് ഒരു പരാതി. ആരോപണങ്ങൾ തള്ളിയ റാബ്, ജോലിയിലുടനീളം പ്രൊഫഷണലായി പെരുമാറിയെന്ന് ഉറപ്പുണ്ടെന്ന് പറഞ്ഞു.

റാബ് വിദേശകാര്യ സെക്രട്ടറിയായിരിക്കുമ്പോൾ അദ്ദേഹത്തിന്റെ ഓഫീസിലേക്ക് പോകാൻ സഹപ്രവർത്തകർക്ക് ഭയമായിരുന്നുവെന്ന് വിദേശകാര്യ ഓഫീസിലെ മുൻ ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞിരുന്നു. ഒരു സ്വതന്ത്ര അന്വേഷകനെ തിരഞ്ഞെടുക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതായി ഡൗണിംഗ് സ്ട്രീറ്റ് പറഞ്ഞു. സർക്കാരിന് പുറത്ത് നിന്നുള്ള വ്യക്തിയെയാണ് തിരഞ്ഞെടുക്കുക.

സെപ്റ്റംബറിൽ അധികാരമേറ്റപ്പോൾ മുൻ പ്രധാനമന്ത്രി ലിസ് ട്രസ് റാബിന് പദവികൾ ഒന്നും തന്നെ നൽകിയിരുന്നില്ല . എന്നാൽ സുനക് പ്രധാനമന്ത്രി ആയപ്പോൾ മന്ത്രിസഭയിൽ അദ്ദേഹത്തിന് പ്രാതിനിധ്യം നൽകി. ആരോപണങ്ങൾ തെളിയുകയാണെങ്കിൽ റാബിൻറെ മന്ത്രിസഭയിലെ ഭാവി അനിശ്ചിതത്തിൽ ആകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- ഗ്രേറ്റർ മാഞ്ചസ്റ്ററിൽ കുട്ടികൾക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ ആളെ കാണാതായ പെൺകുട്ടികളോടൊപ്പം പോലീസ് ഹോട്ടൽ മുറിയിൽ നിന്ന് അറസ്റ്റ് ചെയ്ത സംഭവത്തിൽ, പ്രതിയായ അൻപത്തൊമ്പതുകാരനായ കോളിൻ സ്മിത്തിന് 12 വർഷം ജയിൽ ശിക്ഷ കോടതി വിധിച്ചു. ലൈംഗികമായി ദുരുപയോഗം ചെയ്യുകയെന്ന ഉദ്ദേശത്തോടെ കുട്ടികളോട് അടുക്കുക, കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ നിർമ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്യുക, കുട്ടികളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുക തുടങ്ങിയ 11 കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. എല്ലാ കുറ്റങ്ങളും ഇയാൾ സമ്മതിച്ചതതോടെ, മിൻഷൂൾ സ്ട്രീറ്റ് ക്രൗൺ കോടതിയാണ് ചൊവ്വാഴ്ച ഇയാളെ 12 വർഷം കഠിന തടവിനു വിധിച്ചത്. സോഷ്യൽ മീഡിയയിൽ ഒരു കൗമാരക്കാരനെ പോലെ പെരുമാറി പെൺകുട്ടികളോട് അടുക്കുകയും അതിനുശേഷം മദ്യം നൽകി ഇവരെ ദുരുപയോഗം ചെയ്യുകയുമായിരുന്നു ഇയാൾ ചെയ്തിരുന്നതെന്ന് പോലീസ് വ്യക്തമാക്കി.

2020 ഓഗസ്റ്റിൽ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥർ, ഇയാളുടെ പക്കൽ കുട്ടികളുടെ അശ്ലീല ചിത്രങ്ങളും, കുട്ടികളുമായുള്ള അശ്ലീല സംഭാഷണങ്ങളും മറ്റും കണ്ടെത്തിയിരുന്നു. ഹോട്ടൽ മുറിയിൽ ഇയാൾ തടങ്കലിൽ വച്ച പെൺകുട്ടികളുടെ ഇടപെടലാണ് കുറ്റവാളിയുടെ അറസ്റ്റ് സാധ്യമാക്കിയതെന്ന് ഡിറ്റക്റ്റീവ് ചീഫ് ഇൻസ്പെക്ടർ ഇയാൻ പാർട്ടിങ്ടൺ വ്യക്തമാക്കി. മദ്യം കൊടുത്താണ് ഇയാൾ കുട്ടികളെ ദുരുപയോഗം ചെയ്തത് . ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങൾക്കെതിരെ പോരാടുന്നതിനുംകുട്ടികൾ ഉൾപ്പെടെയുള്ളവരെ സുരക്ഷിതരാക്കുന്നതിനുമുള്ള പോലീസ് അധികൃതരുടെ പ്രതിബദ്ധതയെക്കുറിച്ച് ജനങ്ങൾ ബോധവാന്മാരാകുവാൻ സ്മിത്തിന്റെ പ്രോസിക്യൂഷനും ജയിൽവാസവും സഹായിക്കുമെന്നും ഡിറ്റക്റ്റീവ് ചീഫ് ഇൻസ്പെക്ടർ വ്യക്തമാക്കി. ഈ സംഭവം പോലീസിൽ അറിയിച്ചതിനും കൊടുംകുറ്റവാളിയായ പ്രതിയ്ക്ക് ശിക്ഷ വാങ്ങി നല്കുന്നതിലും ധൈര്യം കാണിച്ച കുട്ടികളെയും പോലീസ് അധികൃതർ അഭിനന്ദിച്ചു. ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങൾ അനുഭവിക്കുന്നവരും അതിനു ദൃക്സാക്ഷികൾ ആകുന്നവരും തികച്ചും ധൈര്യപൂർവ്വം മുന്നോട്ടു വരണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ഇംഗ്ലണ്ടിലെങ്ങും ലോകകപ്പിന്റെ ലഹരിയിലാണ് ഫുട്ബോൾ ആരാധകർ. വേൾഡ് കപ്പ് ആഘോഷിക്കാൻ വ്യത്യസ്തമായ ഒരു ഓഫർ നൽകി ശ്രദ്ധ നേടുകയാണ് വെയ്ക്ക്ഫീൽഡ് ഷോപ്പ് . ചില സാധനങ്ങൾക്ക് വെയ്ക്ക് ഫീൽഡ് ഷോപ്പിൽ നിന്ന് മേടിക്കുമ്പോൾ 1966 -ലെ വില നൽകിയാൽ മതി . ഇന്ന് 17-ാം തീയതി വരെ സാധനങ്ങൾ മേടിക്കുന്നവർക്കാണ് ഈ ആനുകൂല്യങ്ങൾ ലഭിക്കുന്നത്. സ്നാപ്പി ഷോപ്പറുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ആളുകൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന 5 സാധനങ്ങൾക്കാണ് ഈ ഓഫർ നൽകുന്നത് .

ഓഫർ ഇല്ലാത്ത വില ബ്രായ്ക്കറ്റിൽ കൊടുത്തിരിക്കുന്നു.

ഡോറിറ്റോസ് 180g ഷെയർ ബാഗ്: 7p ( £2.19)

പെപ്സി മാക്സ് / കോക്ക് സീറോ 2L: 8p (£1.99)

കാഡ്ബറി ഷെയർ ബാർ: 6p (£1.25)

മെയ്നാർഡ്സ് സ്പോർട്സ് മിക്സ്: 5p (£1)

ക്ലബ് ബിസ്‌ക്കറ്റ് 6 പായ്ക്കറ്റ് : 6p (£1.25)

ഹോം ഡെലിവറി ആപ്പു വഴി ഈ ഓഫർ നവംബർ 17 വ്യാഴാഴ്ച വരെ വെയ്ക്ക്ഫീൽഡിലെ ബാൽനെ ലെയ്നിലെ പ്രീമിയർ സ്റ്റോറിൽ നിന്ന് ലഭ്യമാകും.

ജീവിത ചിലവ് കുതിച്ചുയരുന്ന സാഹചര്യത്തിൽ പ്രതിസന്ധി നേരിടുന്ന ഉപഭോക്താക്കളുടെ സന്തോഷമാണ് തങ്ങൾ ലക്ഷ്യം വയ്ക്കുന്നതെന്ന് സ്നാപ്പി ഷോപ്പർ ഓപ്പറേഷൻസ് കൺട്രോളർ ഡേവിഡ് സ്റ്റുവർട്ട് പറഞ്ഞു. പ്രാദേശിക ഷോപ്പുകളുമായി സഹകരിച്ചാണ് സ്നാപ്പി ഷോപ്പർ ഈ ഓഫർ നൽകുന്നത് .

1966 ലെ എട്ടാമത് ഫിഫ ഫുട്ബോൾ വേൾഡ് കപ്പ് ഇംഗ്ലണ്ടിൽ വച്ചായിരുന്നു നടന്നത് . അതു മാത്രമല്ല 1966 – ലെ ലോകകപ്പിന്റെ ഫൈനലിൽ ജർമ്മനിയെ തോൽപ്പിച്ച് ഇംഗ്ലണ്ട് കിരീടം നേടുകയും ചെയ്തിരുന്നു. ലോകകപ്പിന്റെ ചരിത്രത്തിൽ ആദ്യമായി ഇംഗ്ലീഷ് സംസാരിക്കുന്ന ഒരു രാജ്യത്ത് അരങ്ങേറിയ ലോകകപ്പ് 1966 ലേതാണ്. ഇംഗ്ലണ്ടിൽ ഉടനീളം 8 സ്റ്റേഡിയത്തിൽ നടന്ന മത്സരങ്ങളുടെ ഫൈനൽ അരങ്ങേറിയത് വെംബ്ലി സ്റ്റേഡിയത്തിലാണ്.

 

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യുകെയിലേക്ക് കുടിയേറിയ ആദ്യകാല മലയാളികളിൽ ഒരാളായ സാബു തോമസ് (58) നിര്യാതനായി. ഒരു വർഷമായി ക്യാൻസർ ബാധിതനായി ചികിത്സയിൽ ആയിരുന്നു അദ്ദേഹം. കുടുംബ സമേതം വര്‍സോപ്പിൽ ആണ് ഏറെക്കാലമായി സാബു താമസിച്ചിരുന്നത്.

ഗ്രീന്‍ കോര്‍ എന്ന കമ്പനിയില്‍ ജോലി ചെയ്‌ത് വരുകയായിരുന്നു അദ്ദേഹത്തിന്റെ ആരോഗ്യനില കഴിഞ്ഞ ഏതാനും നാളുകളായി ഗുരുതരമായിരുന്നു. അതിരമ്പുഴ സ്വദേശിയായ ജേസിയാണ് ഭാര്യ. ഷെഫീല്‍ഡ് ഹോസ്പിറ്റലില്‍ സ്റ്റാഫ് നഴ്‌സായി ജോലി ചെയ്‌ത്‌ വരികയാണ് ഇവർ. മെഡിസിന്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ സാഗറും ചാര്‍ട്ടേര്‍ഡ് അക്കൗണ്ട് വിദ്യാര്‍ത്ഥിയായ സച്ചുവുമാണ് മക്കള്‍. കോട്ടയം തെള്ളകം ചെറുപറമ്പില്‍ കുടുംബാംഗമാണ് സാബു തോമസ്. തെള്ളകം പുഷ്പഗിരി പള്ളി ഇടവക അംഗമാണ് ഇദ്ദേഹത്തിന്റെ കുടുംബം. യുകെയിലെ മറ്റു മലയാളികളുമായി നല്ല ആത്മബന്ധം പുലർത്തിയിരുന്ന സാബുവിൻെറ വിയോഗത്തിൻെറ ദുഖത്തിലാണ് ബന്ധുക്കളും സുഹൃത്തുക്കളും. മൃത സംസ്‌കാര ശുശ്രൂഷകൾ യുകെയിൽ തന്നെ നടത്താനാണ് തീരുമാനം.

സാബു തോമസിൻെറ നിര്യാണത്തിൽ മലയാളംയുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

 

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : ആരോഗ്യ സെക്രട്ടറി സ്റ്റീവ് ബാർക്ലെയുമായി എൻഎച്ച്എസ് യൂണിയനുകൾ നടത്തിയ ചർച്ച പരാജയമായി. വൻ സമരങ്ങൾ ഭയന്ന് ആരോഗ്യ സെക്രട്ടറി ഇന്നലെ ആറ് എൻഎച്ച്എസ് യൂണിയനുകളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ ആരോഗ്യ സെക്രട്ടറിയുടെ ഭാഗത്തു നിന്നും വേണ്ടവിധത്തിലുള്ള പ്രതികരണം ഉണ്ടായില്ലെന്ന് യൂണിയനുകൾ ആരോപിച്ചു. ജൂനിയർ ഡോക്ടർമാരുൾപ്പെടെ പത്തുലക്ഷം എൻഎച്ച്എസ് ജീവനക്കാർ ഈ ശൈത്യകാലത്ത് പണിമുടക്കിയേക്കാമെന്നാണ് റിപ്പോർട്ടുകൾ.

ആരോഗ്യ സെക്രട്ടറിയുമായുള്ള ചർച്ചയെ ‘സമയം പാഴാക്കുന്ന ചർച്ച’ എന്നാണ് ഒരു യൂണിയൻ വിശേഷിപ്പിച്ചത്. റോയൽ കോളേജ് ഓഫ് നേഴ്‌സിംഗ്, യൂണിസൺ, റോയൽ കോളേജ് ഓഫ് മിഡ്‌വൈവ്‌സ്, ചാർട്ടേഡ് സൊസൈറ്റി ഓഫ് ഫിസിയോതെറാപ്പി, ജിഎംബി, യൂണിറ്റ് എന്നിവരാണ് കൂടിക്കാഴ്ച നടത്തിയത്. കാര്യങ്ങൾ ഇതുപോലെ മുന്നോട്ട് പോയാൽ വർഷാവസാനത്തോടെ ക്രിസ്മസിനു മുമ്പായി രാജ്യത്തെ പകുതിയിലേറെ ആശുപത്രികളിലും കമ്മ്യൂണിറ്റി സെന്ററുകളിലും നേഴ്സുമാരുടെ സമരം നടക്കും. എമർജൻസി കെയറിനെ സമരം ബാധിക്കില്ലെന്ന് റോയൽ കോളജ് ഓഫ് നഴ്സിങ് ഉറപ്പുനൽകുന്നുണ്ട്. എന്നാൽ സമരങ്ങൾ രാജ്യത്തിന്റെ ആരോഗ്യമേഖലയെ തകർക്കുമെന്ന് ഉറപ്പാണ്.

അതേസമയം, യൂണിയനുകൾ ആവശ്യപ്പെടുന്ന 17 ശതമാനം ശമ്പള വർദ്ധനവ് താങ്ങാനാവുന്നതല്ലെന്ന് പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞു. എൻഎച്ച്എസ് പേ റിവ്യൂ ബോഡിയുടെ ശുപാർശകൾ പൂർണ്ണമായും അംഗീകരിച്ച് പത്തുലക്ഷത്തിലധികം എൻ എച്ച് എസ് തൊഴിലാളികൾക്ക് ഈ വർഷം കുറഞ്ഞത് £1,400 ശമ്പള വർദ്ധനവ് നൽകിയിട്ടുണ്ടെന്നാണ് ആരോഗ്യ-സാമൂഹിക പരിപാലന വകുപ്പ് വക്താവിന്റെ വാദം.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ടെലിവിഷൻ റിയാലിറ്റി ഷോ താരം ജോഡ് ഗുഡിയുടെ മരണത്തിൽ ആശങ്ക പ്രകടിപ്പിച്ചു രോഗികൾ രംഗത്ത്. അനുചിതമായി നടത്തിയ പരിശോധനകളാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് വാർത്തകേന്ദ്രങ്ങൾ സൂചിപ്പിക്കുന്നത്. താരവുമായി ബന്ധമുണ്ടായിരുന്നതിനാലാണ് പരിശോധനകൾ നടത്തിയതെന്നാണ് സംഭവത്തിൽ കുറ്റാരോപിതനായ ജിപി നൽകുന്ന വിശദീകരണം.

2009 ഒക്‌ടോബറിനും 2013 ജൂലൈയ്‌ക്കും ഇടയിൽ എസെക്‌സിലെ റോംഫോർഡിലെ ഒരു മെഡിക്കൽ സെന്ററിൽ വച്ച് 53 കാരനായ മനീഷ് ഷാ എട്ട് സ്ത്രീകളെയും, അവരിൽ ചില കൗമാരക്കാരായ കുട്ടികളെയും ദുരുപയോഗം ചെയ്‌തു. സംഭവത്തിൽ അമേരിക്കയിൽ സ്വീകരിച്ച നിലപാടിനെക്കാൾ പ്രശംസനീയമായ സമീപനമാണ് തന്റെ ഭാഗത്തു നിന്ന് ഉണ്ടായതെന്ന് ഈ അടുത്ത് നൽകിയ അഭിമുഖത്തിൽ ഷാ പറഞ്ഞതായി വാർത്തകൾ പുറത്ത് വന്നിരുന്നു. ‘ആവശ്യമുള്ളപ്പോൾ മാത്രമേ ഞാൻ ഇന്ററ്റിമേറ്റ് പരിശോധനകൾ നടത്തുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘എനിക്ക് സമഗ്രവും രീതിപരവുമായ സമീപനമുണ്ട്, ഇതിനർത്ഥം ഞാൻ എന്റെ സമപ്രായക്കാരെക്കാൾ സമഗ്രനാണെന്നാണ്.

ഈ ആരോപണങ്ങളിൽ ഞാൻ ശരിക്കും ഞെട്ടിപ്പോയി. ഈ രോഗികളിൽ ഞാൻ നടത്തിയ എല്ലാ പരിശോധനകളും ക്ലിനിക്കലി ശരിയായിട്ടാണെന്നാണ് ഞാൻ വിശ്വസിക്കുന്നത് . സ്‌ക്രീൻ ചെയ്യപ്പെടുന്ന രോഗികൾക്ക് അവരുടെ വസ്ത്രങ്ങൾ അഴിക്കുന്നത് സാധാരണ രീതിയാണെന്നും പരിശോധനയ്ക്ക് മുമ്പ് താൻ എല്ലായ്പ്പോഴും കയ്യുറകൾ ധരിക്കുമെന്നും ഷാ വിശദീകരിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

കാർ പാർക്കിങ്ങിൽ നിന്ന് 17 മിനിറ്റ് താമസിച്ച് വാഹനം എടുത്തതിന് 25 കാരിയായ അമ്മയ്ക്ക് 160 പൗണ്ടാണ് പിഴ ലഭിച്ചത്. കുഞ്ഞിന് ഭക്ഷണം നൽകാനാണ് കാർ അധിക സമയം പാർക്ക് ചെയ്യേണ്ടതായി വന്നതെന്ന് കോൺവാളിലെ ന്യൂക് വേയിൽ നിന്നുള്ള 25 കാരിയായ കാർമെൻ തോംസൺ വ്യക്തമാക്കി. സെപ്റ്റംബർ 2020 ലാണ് കാർമെൻ എട്ടുമാസം പ്രായമുള്ള തൻറെ മകൾക്കും ഭർത്താവിനും ഒപ്പം ഷോപ്പിങ്ങിനായി പോയപ്പോൾ സംഭവം നടന്നത്. കാറിലേക്ക് തിരികെ പോകുന്ന സമയം കുട്ടി വിശന്ന് കരയാൻ തുടങ്ങിയതിനെ തുടർന്നാണ് കാർ പാർക്കിങ്ങിൽ അധിക സമയം ചെലവഴിക്കേണ്ടി വന്നത്.

കാർമെൻെറ ഭർത്താവിന് കാർ ഓടിക്കാൻ അറിയാത്തതിനാൽ ആ സാഹചര്യത്തിൽ വാഹനം ഓടിക്കാൻ മറ്റൊരു മാർഗം ഇല്ലായിരുന്നു എന്നും അവർ പറഞ്ഞു. തന്റെ മകൾ ഒരു ഐവിഎഫ് കുഞ്ഞ് ആയതിനാലും പ്രീമച്വറായി ജനിച്ചതിനാലും കുട്ടിയുടെ എല്ലാ ആവശ്യങ്ങളും കൃത്യ സമയങ്ങളിൽ തന്നെ ലഭിക്കുന്നുണ്ടെന്ന് താൻ ഉറപ്പു വരുത്തിയിരുന്നതായും അവർ കൂട്ടിച്ചേർത്തു. സംഭവം നടന്ന് ഏതാനും ആഴ്ചകൾക്കുള്ളിൽ തന്നെ 160 പൗണ്ട് പിഴച്ചു ചുമത്തി കൊണ്ടുള്ള കത്ത് ഇവർക്ക് ലഭിക്കുകയായിരുന്നു.

തൻറെ സാഹചര്യം നേപ്പിയർ പാർക്കിംഗ് ലിമിറ്റഡിനെ അറിയിച്ചെങ്കിലും പിഴ ഇൻസ്റ്റാൾമെന്റായി അടയ്ക്കാനാണ് അവർ പറഞ്ഞത്. തങ്ങളുടെ സേവനങ്ങൾക്ക് കാർമെൻ പണം പൂർണമായി അടച്ചിട്ടില്ല എന്ന ആരോപണവും കമ്പനി ഉന്നയിച്ചു. എന്നാൽ ഇത് കാർമെൻ നിരസിക്കുകയായിരുന്നു. നിലവിൽ ഇൻഡിപെൻഡൻസ് അപ്പീൽ സർവീസ് ചെയ്യാൻ ഒരുങ്ങുകയാണ് ഈ ദമ്പതികൾ.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ നിർണായക തീരുമാനവുമായി ഋഷി സുനക്. മിനിമം വേതന നിരക്ക് ഉയർത്തി എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. ഇനി മുതൽ 10.40 പൗണ്ട് ആയിരിക്കും മിനിമം വേതനം. ഇത് തൊഴിലാളികളിൽ വലിയ സ്വീകാര്യതയാണ് ഉണ്ടാക്കിയിരിക്കുന്നത്. ഈ ആഴ്ച അവസാനം തന്നെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് കരുതുന്നത്.

യുകെയിലെ ഏറ്റവും ദരിദ്രരായ തൊഴിലാളികൾക്ക് ജീവിത വേതനം മണിക്കൂറിന് 10.40 പൗണ്ടായി വർധിപ്പിച്ച തീരുമാനം പ്രധാനമന്ത്രിക്ക് വലിയ ജനശ്രദ്ധ ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ഏകദേശം 10 ശതമാനം വേതനം വർധിപ്പിക്കാനുള്ള ഔദ്യോഗിക ശുപാർശ അംഗീകരിക്കാൻ ഋഷി സുനക്ക് ഒരുങ്ങുന്നതായാണ് വാർത്ത കേന്ദ്രങ്ങൾ വ്യക്തമാക്കുന്നത്. വ്യാഴാഴ്ച അദ്ദേഹം തന്റെ ശരത്കാല ബജറ്റ് നൽകാനിരിക്കെയാണ് നിർണായക നീക്കം.

പ്രധാനമന്ത്രി ചുമതല ഏറ്റെടുത്തതിന് ശേഷമുള്ള നിർണായക പ്രഖ്യാപനങ്ങളിൽ ഒന്നാന്നിത്. കാത്തിരിപ്പുകൾക്കൊടുവിൽ രാജ്യത്തെ അടിസ്ഥാന വിഭാഗത്തിനോടുള്ള സർക്കാരിന്റെ കരുതൽ ഇതിലൂടെ വ്യക്തമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നത്. ഈ നീക്കം 2.5 ദശലക്ഷം ആളുകൾക്ക് പ്രയോജനപ്പെടുമെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നത്. എന്നാൽ എന്താണ് സംഭവിക്കാൻ പോകുന്നത് എന്നുള്ളത് കാത്തിരുന്നു കാണാം.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: പോലീസ് സേനയിൽ ലൈംഗിക അതിക്രമകേസുകളിൽ പ്രതിയാകുന്നവർക്ക് ശക്തമായ മുന്നറിയിപ്പുമായി സൗത്ത് യോർക്ക്ഷെയർ പോലീസ് മേധാവി. ഇത്തരക്കാരെ സേനയിൽ നിന്ന് വേരോടെ പിഴുതെറിയുമെന്നും അദ്ദേഹം പറഞ്ഞു. കുട്ടിക്കാലത്ത് ഒരു പോലീസുകാരന്റെ കയ്യിൽ നിന്ന് ദുരനുഭവം നേരിടേണ്ടി വന്ന സ്ത്രീയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് നടപടി.

ചീഫ് കോൺസ്റ്റബിൾ ലോറൻ പോൾട്ട്‌നി അതിനു ധൈര്യം കാണിച്ച ലിയോണ വിറ്റ്‌വർത്തിനെ അഭിനന്ദിക്കുകയും ചെയ്തു. ലിയോണ കഥ പറയാൻ തന്റെ പേര് വെളിപ്പെടുത്തി രംഗത്തെത്തിയത് സംഭവത്തിനു കൂടുതൽ ശ്രദ്ധലഭിക്കാൻ കാരണമായി. ഒരു ദശാബ്ദത്തിന് മുമ്പ് തനിക്ക് എന്താണ് സംഭവിച്ചതെന്ന് പോലീസ് അന്വേഷിക്കുമെന്ന് ഇപ്പോൾ വിശ്വാസമുണ്ടെന്നും അവർ പറഞ്ഞു.

13-ാം വയസ്സിൽ, അമാൻഡ സ്പെൻസർ എന്ന സ്ത്രീ ആദ്യം അവളെ ഇരയാക്കിയിരുന്നു. പിന്നീട് 2014-ൽ ദുർബലരായ കൗമാരപ്രായക്കാരെ വളർത്തിയതിനും പിന്നീട് അവരെ കുട്ടികളെ ദുരുപയോഗം ചെയ്യുന്ന സംഘത്തിന് വിറ്റതിനും ജയിലിൽ അടയ്ക്കപ്പെട്ടു. ലിയോണയെ അധിക്ഷേപിച്ചവരിൽ ഒരാളും ജയിലിലായി. എന്നിരുന്നാലും, അടുത്തിടെ സ്‌കൈ ന്യൂസ് അഭിമുഖത്തിൽ ലിയോണ പറഞ്ഞ വാക്കുകളാണ് ചർച്ചയായത്. തന്നെ പ്രധാനമായും ദുരുപയോഗം ചെയ്തത് ഒരു പോലീസ് ഉദ്യോഗസ്ഥനായിരുന്നു എന്നും, പട്രോളിംഗ് കാറിൽ കൂട്ടികൊണ്ട് പോവുകയായിരുന്നെന്നും അവർ പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: മാഞ്ചസ്റ്റർ യുണൈറ്റഡ് താരവും, ഫുട്ബോൾ ആരാധകരുടെ നെഞ്ചിടിപ്പുമായ ക്രിസ്റ്റ്യാനോ റൊണാൾഡോയെ പറ്റി നിർണായക വെളിപ്പെടുത്തലുമായി ജെർമെയ്ൻ ജെനാസ് രംഗത്ത്. മാഞ്ചസ്റ്റർ യുണൈറ്റഡ് ഫോർവേഡ് ക്ലബ് താരത്തെ വഞ്ചിച്ചതായും റൊണാൾഡോയ്ക്ക് ഇപ്പോൾ ടീമിൽ ഇടം പിടിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

മാനേജർ എറിക് ടെൻ ഹാഗിനെ താരം മാനിക്കുന്നില്ലെന്നും, നിർബന്ധിതനായി പുറത്താക്കാൻ ശ്രമിക്കുകയാണെന്നും പറഞ്ഞ അദ്ദേഹം 37 കാരനായ റൊണാൾഡോ ഓഗസ്റ്റിൽ ഓൾഡ് ട്രാഫോർഡിൽ ഇതിനെ കുറിച്ച് സംസാരിക്കുമെന്നും പറഞ്ഞു. ടോക്ക്‌ടിവിക്ക് വേണ്ടി പിയേഴ്‌സ് മോർഗനുമായുള്ള അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. പോർച്ചുഗൽ ഇന്റർനാഷണലിന്റെ അവകാശവാദങ്ങളോട് പ്രതികരിക്കാൻ യുണൈറ്റഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ക്ലബ്ബിലുണ്ടായിരുന്നവർ ബലം പ്രയോഗിച്ച് പുറത്താക്കാൻ ശ്രമിക്കുകയായിരുന്നു. 2013-ൽ സർ അലക്‌സ് ഫെർഗൂസന്റെ വിടവാങ്ങലിന് ശേഷം ക്ലബ്ബിൽ യാതൊരു മാറ്റവും ഉണ്ടായിട്ടില്ല. ജൂലൈയിൽ അദ്ദേഹത്തിന്റെ ഇളയ മകൾ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടപ്പോൾ ക്ലബ് അനുഭാവ പൂർണമായ സമീപനം കാണിച്ചില്ലെന്നും അദ്ദേഹം പറയുന്നു. ബുധൻ, വ്യാഴം ദിവസങ്ങളിൽ രണ്ട് രാത്രികളിലായിട്ടാണ് അഭിമുഖം സംപ്രേഷണം ചെയ്യുന്നത്.

RECENT POSTS
Copyright © . All rights reserved