ന്യൂസ് ഡെസ്ക് മലയാളം യുകെ
ലോകം കണ്ട ഏറ്റവും ചൂടേറിയ മാസമാണ് കഴിഞ്ഞ സെപ്റ്റംബർ എന്ന് യൂറോപ്യൻ യൂണിയൻ ക്ലൈമറ്റ് സർവീസ്. മുൻവർഷങ്ങളെ അപേക്ഷിച്ച് സെപ്റ്റംബറിലെ താപനില വളരെ കൂടുതലെന്ന് റിപ്പോർട്ടിൽ പറയുന്നു. 1991-2020 കാലയളവിലെ ശരാശരി സെപ്റ്റംബറിലെ താപനിലയേക്കാൾ 0.93C കൂടുതലുമായിരുന്നു കഴിഞ്ഞ മാസം. എൽ നിനോ കാലാവസ്ഥാ സംഭവത്തിന് പുറമേ, താപനില ഉയർത്തുന്ന വാതകങ്ങളുടെ നിരന്തരമായ ഉദ്‌വമനവും ഇതിന് കാരണമാകുന്നെന്ന് വിദഗ്ധർ പറഞ്ഞു.
1940 മുതലുള്ള റെക്കോർഡുകളിലെ ദീർഘകാല ശരാശരിയിൽ നിന്ന് ഒരു കുതിച്ച് ചാട്ടമാണ് കഴിഞ്ഞ മാസം കാണാൻ സാധിച്ചതെന്ന് കോപ്പർനിക്കസ് ക്ലൈമറ്റ് ചേഞ്ച് സർവീസിൽ നിന്നുള്ള ഡാറ്റ കാണിക്കുന്നു. സമീപകാല ശരാശരിയിൽ നിന്ന് വ്യത്യസ്തമായി ലോകത്തിൻെറ പല ഭാഗങ്ങളിലും വൻ തോതിലുള്ള മാറ്റങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. യൂറോപ്പിലും മറ്റും ശരാശരിയേക്കാൾ 2.51C വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.
നിലവിലെ താപനിലയും ഫോസിൽ ഇന്ധനങ്ങളുടെ വ്യാപകമായ ഉപയോഗത്തിന് മുമ്പുള്ള താപനിലയും തമ്മിലുള്ള വ്യത്യാസം ആസ്പദമാക്കിയുള്ള പഠനങ്ങളുടെ പിന്നാലെയാണ് വിദഗ്ദ്ധർ ഇപ്പോൾ. 2015-ൽ പാരീസിൽ വച്ച് ലോക നേതാക്കൾ ആഗോളതലത്തിൽ താപനില 1.5 ഡിഗ്രി സെൽഷ്യസ് വരെ കുറയ്ക്കാൻ ശ്രമിക്കുമെന്ന് പ്രതിജ്ഞ എടുത്തിരുന്നു. എന്നാൽ കോപ്പർനിക്കസിന്റെ അഭിപ്രായത്തിൽ 2023 റെക്കോർഡിലെ ഏറ്റവും ചൂടുള്ള വർഷമായി മാറും. നിലവിലെ ഏറ്റവും ചൂടേറിയ വർഷമായി 2016-നെയാണ് കണക്കാക്കുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യുകെയിൽ 2024 മുതൽ കോവിഡ് വാക്സിൻ ആവശ്യക്കാർക്ക് സ്വകാര്യമേഖലയിൽ നിന്ന് ലഭ്യമാകാനുള്ള സാധ്യത തെളിഞ്ഞു. നിലവിൽ രാജ്യത്ത് കോവിഡ് വാക്സിൻ വിതരണം ചെയ്യുന്നത് എൻഎച്ച്എസ് വഴിയായാണ് . എന്നാൽ അടുത്ത വർഷം മുതൽ ലൈസൻസ് പുതുക്കാൻ സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഇതിനെ തുടർന്ന് ഹൈ സ്ട്രീറ്റ് ഫാർമസികൾക്കും സ്വകാര്യ ക്ലിനിക്കുകൾക്കും ഇത് ഫ്ലൂ ജാബ് പോലെ വിൽക്കാൻ കഴിയും.
കോവിഡ് വാക്സിൻ സ്വകാര്യമേഖലയിൽ ലഭ്യമാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതിനായുള്ള ചർച്ചകൾ തൻറെ കമ്പനിയും സർക്കാരുമായി നടന്നുവരികയാണെന്ന് മോഡേണ ചീഫ് എക്സിക്യൂട്ടീവ് സ്റ്റെഫാൻ ബാൻസൽ മാധ്യമങ്ങളോട് പറഞ്ഞു. 2025 -ഓടെ എംആർഎൻഎ , ഫ്ലൂ കോവിഡ് വാക്സിൻ എന്നിവ പുറത്തിറക്കാൻ പറ്റുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. ഫ്ലൂ , കോവിഡ്, റെസ്പിറേറ്ററി സിൻസിറ്റിയൽ വൈറസ് (ആർ എസ് വി ) എന്നിവയ്ക്ക് എതിരെയുള്ള സംയോജിത വാക്സിൻ 2026 – ഓടെ ലഭ്യമാകും. ഇതോടെ വിവിധ വൈറസുകൾക്ക് എതിരെ വെവ്വേറെ വാക്സിൻ സ്വീകരിക്കുന്ന നിലവിലുള്ള രീതി മാറും എന്ന് ബാൻസൽ പറഞ്ഞു.
മോഡേണയുടെ കോവിഡ് വാക്സിൻ നിലവിൽ യുഎസിൽ സ്വകാര്യമേഖലയിൽ 100 പൗണ്ടിന് (120 ഡോളർ) ലഭ്യമാണ്. യുകെയിൽ വില നിശ്ചയിച്ചിട്ടില്ലെങ്കിലും കോവിഡ് വാക്സിന് ഫ്ലൂ ജാബിന്റെ നിലവിലെ വിലയായ 12 പൗണ്ടിനേക്കാൾ കൂടുതലായിരിക്കും എന്നാണ് റിപ്പോർട്ടുകൾ . മോഡോണയെ കൂടാതെ ഫൈസർ കമ്പനിയും യുകെയിൽ സ്വകാര്യ മേഖലയിൽ കോവിഡ് വാക്സിൻ നൽകുന്നതിനെ കുറിച്ചുള്ള ചർച്ചകൾ തുടങ്ങി കഴിഞ്ഞു.
ജോജി തോമസ്
ഗ്ലാസ് കോയിൽ നടക്കുന്ന മലയാളം യുകെ അവാർഡ് നൈറ്റിൽ മികച്ച കവിക്കുള്ള അവാർഡ് അറുന്നൂറോളം കവിതകളുടെ രചയിതാവ് ജേക്കബ് പ്ലാക്കന്. കോട്ടയം ആർപ്പൂക്കര സ്വദേശിയായ ജേക്കബ് പ്ലാക്കൻ നോർത്തേൺ അയർലണ്ടിലെ ബെൽഫാസ്റ്റിനടുത്തുള്ള ലണ്ടൻ ബറിയിലാണ് താമസിക്കുന്നത്. ചെറുപ്പം മുതൽ കവിതകളെ പ്രേമിച്ചിരുന്ന ജേക്കബ് പ്ലാക്കൻ യുകെയിൽ എത്തുന്നതിന് മുമ്പ് കേരളത്തിലെ മുൻനിര മാധ്യമങ്ങളിൽ ഒന്നായ ദീപികയിൽ ആണ് പ്രവർത്തിച്ചിരുന്നത്. വിശേഷ അവസരങ്ങളിൽ ജേക്കബ് പ്ലാക്കന്റെ കവിതകൾ മലയാളം യുകെയിലെ ഒഴിച്ചുകൂടാനാവാത്ത വിഭവമാണ്. ചങ്ങനാശ്ശേരി എസ് ബി കോളേജ്, മാന്നാനം കെ.ഇ കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ ജേക്കബ് പ്ലാക്കൻ നിരവധി മലയാള സാഹിത്യ കൂട്ടായ്മകളുടെയും ഭാഗമാണ്. ക്രിസ്തു ഭാഗവത രചയിതാവ് മഹാകവി പ്രൊഫ. പി.സി. ദേവസ്യ ജേക്കബ് പ്ലാക്കന്റെ മുത്തച്ഛൻറെ സഹോദരനാണ് . ജേക്കബ് പ്ലാക്കന് എല്ലാ പിന്തുണയും നൽകുന്നത് ഭാര്യ ആൻസിയും മക്കളായ ഡോ. അശ്വതിയും , അലനുമാണ്.
മലയാളം യുകെയും സ്കോ ട്ട്ലാൻഡിലേ മലയാളി സംഘടനകളുടെ സംഘടനയായ യുസ്മയുടെ സഹകരണത്തോടെ ഒക്ടോബർ 28 -ന് നടത്തുന്ന അവാർഡ് നൈറ്റിനായുള്ള ഒരുക്കങ്ങൾ ഗ്ലാസ്ഗോയിലെ ബെൻസ് ഹിൽ അക്കാഡമിയിൽ പുരോഗമിക്കുകയാണ്. യുസ്മ നാഷണൽ കലാമേളയോടെ 12 മണിക്കാണ് പരിപാടികൾ ആരംഭിക്കുക. കാണികൾക്ക് കലയുടെ ദൃശ്യവിരുന്ന് ഒരുക്കുന്ന നിരവധി പരിപാടികൾ ആണ് വേദിക്ക് പിന്നിൽ ഒരുങ്ങുന്നത്. സ്കോട്ട് ലൻഡിലെ മലയാളി കുടിയേറ്റ ചരിത്രത്തിൽ നാഴിക കല്ലാകുന്ന കലയുടെ മാമാങ്കത്തിനാണ് ഒക്ടോബർ 28 -ന് തിരി തെളിയുക.
ഗ്ലാസ്ഗോയിൽ നടക്കുന്ന അവാർഡ് നൈറ്റിൽ അത്യന്തം വാശിയേറിയ മത്സരത്തിൽ വർണ്ണാഭമായ സാങ്കേതീക സജ്ജീകരണങ്ങാണ് മലാളം യുകെ ന്യൂസ് ഒരുക്കുന്നത്. മെഗാ വീഡിയോ വാൾ, താളത്തിനൊത്ത് നൃത്തം ചെയ്യുന്ന അത്യാധുനിക ലൈറ്റിംഗ് സംവിധാനം, മത്സരാർത്ഥികൾക്ക് ഓരോ ചുവിടലും ഊർജ്ജമേകുന്ന കൃത്യമായ ശബ്ദ നിയന്ത്രണങ്ങൾ, ലോകമെമ്പാടും തൽസമയം കണ്ടാസ്വദിക്കാൻ ലൈവ് ടെലികാസ്റ്റിംഗ് തുടങ്ങിയവയെല്ലാം അവാർഡ് നൈറ്റിൻെറ പ്രത്യേകതകളിൽ ചിലതാണ്. കൃത്യമായ വോളണ്ടിയറിംഗ് സംവിധാനവും മിതമായ നിരക്കിൽ രുചികരമായ ഭക്ഷണവും പരിപാടിയിലുടനീളം ലഭ്യമാണ്. കോച്ചുകളുൾപ്പെടെ നൂറ് കണക്കിന് വാഹനങ്ങൾ സൗജന്യമായി പാർക്ക് ചെയ്യാനുന്നുള്ള സൗകര്യവുമുണ്ട്.
ഇൻഷുറൻസ്, മോർട്ട്ഗേജ് അഡ്വൈസ് രംഗത്ത് വർഷങ്ങളായി യുകെ മലയാളികൾ ആശ്രയിക്കുന്ന വിശ്വസ്ത സ്ഥാപനമായ അലൈഡ് ഫിനാൻഷ്യൽ സർവീസ്, രുചിപ്പെരുമയിൽ യുകെ മലയാളികൾക്കിടയിൽ പേര് കേട്ട തറവാട് റസ്റ്റോറന്റ് എന്നിവരാണ് മലയാളം യുകെ അവാർഡ് നൈറ്റിൻെറ മുഖ്യ പ്രായോജകർ.
ഗ്ലാസ്ഗോയിൽ നടക്കുന്ന കലാമാമാങ്കം കണ്ട് ആസ്വദിക്കാനായിട്ട് യുകെയിലുള്ള എല്ലാ മലയാളികളെയും മലയാളം യുകെയും യുസ്മയും ഗ്ലാസ്ഗോയിലേയ്ക്ക് സ്വാഗതം ചെയ്യുകയാണ് .
മലയാളം യുകെ അവാർഡ് നൈറ്റിൽ യുകെയിലെ ഏറ്റവും മികച്ച നേഴ്സായി തിരഞ്ഞെടുക്കപ്പെടുന്ന നേഴ്സിനും കെയറർക്കും 500 പൗണ്ട് വീതം ക്യാഷ് പ്രൈസും മൊമെന്റോയും സർട്ടിഫിക്കറ്റും ആണ് സമ്മാനമായി നൽകുന്നത് . ഇതിനായി അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബർ മാസം 10 അണ്. കൂടുതൽ വിവരങ്ങൾ താഴെ കാണുന്ന ലിങ്കിൽ ലഭ്യമാണ്.
മലയാളം യുകെ അവാർഡ് നൈറ്റിന്റെയും യുസ്മ കലാമേളയുടെയും കൂടുതൽ വിവരങ്ങൾ ലഭിക്കാൻ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
ബിൻസു ജോൺ, റഗ്ബി – 07951903705
ഷിബു മാത്യു, കീത്തലി – 074114443880
ജോജി തോമസ്, ലീഡ്‌സ് – 07728374426
റോയ് ഫ്രാൻസിസ്, സ്റ്റോക് ഓൺ ട്രെന്റ് – 07717754609
ജിമ്മി മൂലംകുന്നം, ബർമിംഗ്ഹാം – 07588953457
ബിനു മാത്യു, വാൽസാൽ – 07883010229
തോമസ് ചാക്കോ, ഗ്ലോസ്റ്റർഷെയർ – 07872067153
ബിജു മൂന്നാനപ്പള്ളിൽ, സാലിസ്ബറി – 07804830277
യുസ്മ കൾച്ചറൽ കോർഡിനേറ്റർമാരായ റീന സജി 07809486817 (ലിവിംഗ്സ്റ്റൺ) , ഷിബു സേവ്യർ (ഫാൽ കീർക്ക്) 07533554537 എന്നിവരെയോ ബന്ധപ്പെടാവുന്നതാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഇംഗ്ലണ്ടിലെ സ്കൂളുകളിൽ മൊബൈൽ ഫോണിൻറെ ഉപയോഗം നിരോധിക്കാൻ തീരുമാനമായി. സ്കൂൾ സമയത്ത് മാത്രമല്ല ഇടവേളകളിലും മൊബൈലിന്റെ ഉപയോഗം പാടില്ലെന്ന നിർദ്ദേശമാണ് നൽകപ്പെട്ടിരിക്കുന്നത്. കുട്ടികളുടെ സ്വഭാവരൂപീകരണം മെച്ചപ്പെടുത്തുന്നതിന് സ്കൂളുകളിൽ മൊബൈൽ ഫോൺ ഉപയോഗം നിരോധിക്കാൻ തീരുമാനിച്ചതായി വിദ്യാഭ്യാസ സെക്രട്ടറി ഗില്ലിയൻ കീഗൻ ആണ് പ്രഖ്യാപിച്ചത്.
വിദ്യാർത്ഥികൾക്ക് തങ്ങളുടെ പഠനത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തുന്നതിന് മൊബൈൽ ഫോണിൻറെ നിരോധനം സഹായിക്കുമെന്നാണ് വിലയിരുത്തുന്നത്. നിലവിൽ ഫ്രാൻസ്, ഇറ്റലി, പോർച്ചുഗൽ എന്നീ രാജ്യങ്ങൾ സ്കൂളുകളിൽ വിദ്യാർത്ഥികൾ മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നത് കർശനമായി നിരോധിച്ചിരുന്നു. സ്കൂളുകളിൽ മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നതിനെതിരെ ഐക്യരാഷ്ട്രസഭ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. സെക്കൻഡറി സ്കൂളുകളിലെ മൂന്നിലൊന്ന് (29 %) വിദ്യാർത്ഥികളും പാഠഭാഗങ്ങൾ പഠിക്കാനായി മൊബൈൽ ഫോൺ ഉപയോഗിക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
സ്കൂളുകളിൽ മൊബൈൽ ഫോണുകൾ നിരോധിക്കാനുള്ള തീരുമാനത്തെ പിന്തുണയ്ക്കുന്ന സമീപനമാണ് അധ്യാപകരും രക്ഷിതാക്കളും സ്വീകരിച്ചിരിക്കുന്നത്. വിദ്യാർത്ഥികൾക്ക് തങ്ങളുടെ ശ്രദ്ധ അനാവശ്യമായി വ്യതിചലിക്കുന്ന സാഹചര്യം ഇതിലൂടെ ഒഴിവാകുമെന്നാണ് വിദ്യാഭ്യാസ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഇത് ക്രിയാത്മകവും പുരോഗമനപരവുമായ നീക്കമാണെന്നും അതുകൊണ്ടുതന്നെ സർക്കാരിൻറെ പുതിയ തീരുമാനത്തിന് എല്ലാവിധ പിന്തുണയും നൽകുമെന്ന് ഡിപ്പാർട്ട്മെൻറ് ഓഫ് എജുക്കേഷൻ വ്യക്തമാക്കി. കോവിഡ് സമയത്ത് ഓൺലൈൻ ക്ലാസുകൾ വ്യാപകമായതോടെ വിദ്യാർഥികളുടെ ഇടയിൽ മൊബൈൽ ഫോണിൻറെ ഉപയോഗം വ്യാപകമായിരുന്നു
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : അമേരിക്കൻ എക്സ്എൽ ബുള്ളി നായ ആക്രമണത്തിൽ ഒരാൾ മരിച്ചതായി റിപ്പോർട്ട്. ലിവർപൂളിൽ നിന്നുള്ള 54 കാരനായ ഇയാൻ ലാംഗ്ലിക്ക് ആണ് ഹൗട്ടൺ-ലെ-സ്പ്രിംഗിനടുത്തുള്ള ഷൈനി റോവിലെ മേപ്പിൾ ടെറസിൽ വെച്ച് നായയുടെ ആക്രമണത്തിനിരയായത്. കൊലപാതക കേസിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നേരത്തെ അറസ്റ്റിലായി വിട്ടയച്ച 44 കാരനെ ഇപ്പോൾ വീണ്ടും അറസ്റ്റ് ചെയ്ത് കസ്റ്റഡിയിൽ എടുത്തതായി പോലീസ് പറഞ്ഞു. സംഭവസ്ഥലത്ത് വെച്ച് തന്നെ നായ വെടിയേറ്റ് മരിക്കുകയും രണ്ടാമത്തെ നായയെ പിടികൂടുകയും ചെയ്തു. ബുള്ളി എക്‌സ്‌എൽ ഇനങ്ങളാണെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു.
ലാംഗ്ലിയുടെ കഴുത്തിൽ മാരകമായി പരിക്കേറ്റു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. “ഞങ്ങൾ ഇയാന്റെ കുടുംബത്തോടും പ്രിയപ്പെട്ടവരോടും ഒപ്പം നിലനിൽക്കുന്നു, ഈ ദുരന്ത സമയത്തും ഞങ്ങൾ അവരെ പിന്തുണയ്ക്കുന്നത് തുടരുന്നു.” നോർത്തുംബ്രിയ പോലീസ് പ്രസ്താവനയിൽ പറഞ്ഞു. നിരന്തരം ആക്രമണങ്ങൾ നടത്തുന്ന അമേരിക്കൻ എക്സ്എൽ ബുള്ളി വിഭാഗത്തിൽപ്പെടുന്ന നായ്ക്കളെ നിരോധിക്കുമെന്ന് പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞിരുന്നു. ഈ നായ്ക്കൾ നമ്മുടെ സമൂഹത്തിന് അപകടമാണെന്നും വർഷാവസാനത്തോടെ ഇവയെ നിരോധിക്കുമെന്നും സുനക് വ്യക്തമാക്കിയിരുന്നു.
നേരത്തെ, നായയുടെ ആക്രമണത്തിൽ 11 വയസ്സുകാരിക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. 2021ന് ശേഷം ഈ ബ്രീഡിൽ വരുന്ന നായ്ക്കളുടെ കടിയേറ്റ് 14 പേർ മരിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു. പിട്ബുൾ ടെറിയർ, ജാപ്പനീസ് ടോസ, ഡോഗോ അർജന്റീനോ, ഫില ബ്രാസിലേറിയോ എന്നീ ബ്രീഡുകളിൽപ്പെടുന്ന നായ്ക്കൾക്ക് നിലവിൽ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. നിരോധിച്ച നായയെ വളർത്തിയാൽ പരിധിയില്ലാത്ത പിഴയും ആറുമാസം വരെ തടവും ലഭിക്കും.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- ഇംഗ്ലണ്ടിൽ ജനങ്ങൾക്ക് സിഗരറ്റും മറ്റു പുകയില ഉൽപ്പന്നങ്ങളും വാങ്ങാനുള്ള പ്രായം ഓരോ വർഷവും ഓരോ വയസ്സ് വീതം ഉയർത്താനുള്ള പദ്ധതിയുമായി പ്രധാനമന്ത്രി റിഷി സുനക് മുന്നിട്ടിറങ്ങിയിരിക്കുകയാണ്. ഒടുവിൽ ആർക്കും വാങ്ങാൻ സാധിക്കാതെ, ഈ വിഷത്തെ തുരത്താനുള്ള നീക്കമാണ് പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. എംപിമാർക്ക് ഈ വിഷയത്തിൽ പാർലമെന്റിൽ ഇഷ്ടമുള്ള തരത്തിൽ വോട്ട് ചെയ്യാനുള്ള സൗകര്യം ഉണ്ടാകുമെന്നും പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു. പദ്ധതിപ്രകാരം എല്ലാവർഷവും നിലവിലെ വില്പന പ്രായമായ 18 വയസ്സിൽ നിന്ന് ഓരോ വയസ്സ് വീതം ഉയർത്തും. പ്രായം കുറഞ്ഞ കുട്ടികൾക്ക് ഒരു തരത്തിലും പുകയില ഉത്പന്നങ്ങൾ ലഭ്യമാകാതിരിക്കാൻ ഉള്ള നടപടിയാണ് ഇത്.
2022 ൽ സർക്കാർ നിയോഗിച്ച റിവ്യൂ കമ്മീഷൻ ആണ് ഈ നിർദ്ദേശം ആദ്യമായി മുന്നോട്ട് വെച്ചത്. കൺസർവേറ്റീവ് പാർട്ടി കോൺഫറൻസിൽ സംസാരിച്ച സുനക്, തടയാൻ സാധിക്കുന്ന അനാരോഗ്യത്തിന്റെ പ്രധാന കാരണമായ പുകയില ഉത്പന്നങ്ങൾ നിയന്ത്രിക്കുന്നതിനുള്ള ഒരു മുഖ്യ നടപടിയാണ് ഇതെന്ന് വിശദീകരിച്ചു. പുകവലി പക്ഷാഘാതം, ഹൃദ്രോഗം, ഡിമെൻഷ്യ, മുതലായവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നുവെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. അതോടൊപ്പം തന്നെ ക്യാൻസർ മൂലമുള്ള നാലിലൊന്ന് മരണത്തിനും കാരണമാകുകയും ചെയ്യുന്നുണ്ട്. സുരക്ഷിതമായ നിലയിലുള്ള പുകവലി ഇല്ലെന്ന് പ്രധാനമന്ത്രി റിഷി സുനക് ഓർമ്മിപ്പിച്ചു.
1970 മുതൽ പുകവലി നിരക്ക് ഇംഗ്ലണ്ടിൽ കുറയുന്നുണ്ടെങ്കിലും, ഇപ്പോഴും 5 ദശലക്ഷത്തിൽ അധികം പുകവലിക്കാർ ഇംഗ്ലണ്ടിലും, യുകെയിൽ ഉടനീളം ഏകദേശം 6 ദശലക്ഷവും ഉണ്ട്. നിലവിൽ, 18 മുതൽ 24 വയസ്സുവരെയുള്ളവരിൽ ഒമ്പതിൽ ഒരാൾ പുകവലിക്കുന്നുണ്ടെന്നു ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നു. പുകവലിക്കുന്നവരിൽ അഞ്ചിൽ നാല് പേരും 20 വയസ്സ് മുതൽ തന്നെ വലിക്കുന്നവർ ആണെന്നും അതിനാൽ തന്നെ കുട്ടികൾക്ക് വേണ്ടി നല്ല കാര്യങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്നവർ , ഈ പദ്ധതിയെ പിന്തുണയ്ക്കണമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. പാർലമെന്റിലെ വോട്ടെടുപ്പിൽ, ടോറി എംപിമാർ ഏത് രീതിയിൽ വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെടുന്ന സർക്കാർ വിപ്പ് ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
സമീപഭാവിയിൽ ഇംഗ്ലണ്ടിലെ സ്കൂൾ തലത്തിലെ വിദ്യാഭ്യാസ ഘടനയിൽ സമൂലമായ മാറ്റം നിലവിൽ വരും. എ – ലെവലിനും റ്റി – ലെവലിനും പകരം പുതിയ യോഗ്യത നിലവിൽ വരുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. 16 മുതൽ 19 വയസ്സ് വരെയുള്ള പുതിയ പഠന ക്രമത്തിന്റെ ഭാഗമായി 5 വിഷയങ്ങൾ കൂടുതലായി പഠിക്കും. ഇതിൽ ഗണിതശാസ്ത്രവും ഇംഗ്ലീഷും ഉൾപ്പെടുന്നതായാണ് റിപ്പോർട്ടുകൾ .
പുതിയ യോഗ്യത നിലവിൽ വരുന്നതിന് വർഷങ്ങൾ എടുക്കും. നിലവിൽ പ്രൈമറി സ്കൂൾ മുതലാണ് മാറ്റങ്ങൾ ആരംഭിക്കുന്നത്. വിദ്യാർഥികലുടെ അക്കാദമികവും തൊഴിൽപരവുമായ ഘടകങ്ങളെ സംയോജിപ്പിക്കാൻ കഴിയും എന്നതാണ് പുതിയ പാഠ്യ ക്രമത്തിൻറെ ഏറ്റവും ശ്രദ്ധേയമായ വശങ്ങളിൽ ഒന്നായി ചൂണ്ടിക്കാണിക്കുന്നത്. പുതിയ പഠന പദ്ധതി നിലവിൽ വരുമ്പോൾ ഇംഗ്ലണ്ടിലെ വിദ്യാഭ്യാസ നിലവാരം അന്താരാഷ്ട്ര തലത്തിൽ മികച്ചതായതീരുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.
പുതിയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നതിന്റെ ഭാഗമായി കൂടുതൽ അധ്യാപകരെ നിയമിക്കുമെന്ന് പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞു. 16 മുതൽ 19 വയസ്സ് വരെ പ്രായമുള്ള യുകെയിലെ വിദ്യാർത്ഥികൾ വിദ്യാഭ്യാസ നിലവാരത്തിൽ മുന്നിൽ നിൽക്കുന്ന മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ മൂന്നിലൊന്ന് സമയം മാത്രമേ ക്ലാസ് മുറികളിൽ ചെലവഴിക്കുന്നതേയുള്ളുവെന്നും അത് മാറേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുതിയ പാഠ്യ ക്രമത്തിൽ ഒരു വിദ്യാർത്ഥി അധ്യാപകനൊപ്പം 195 മണിക്കൂറെങ്കിലും കൂടുതൽ പഠനത്തിനായി ചെലവഴിക്കപ്പെടും. ഗണിത അധ്യാപകരുടെ പരിശീലനത്തിനായി 600 മില്യൺ പൗണ്ട് അധികമായി വകയിരുത്തുമെന്ന് പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു.
ജോജി തോമസ്
സ്കോ ട്ട്‌ലൻഡിലെ ഗ്ലാസ്കോയിൽ വച്ച് നടത്തപ്പെടുന്ന മലയാളം യുകെ അവാർഡ് നൈറ്റിലെ സ്പോർട്സ്മാൻ ഓഫ് ദ ഇയർ അവാർഡ് പ്രഖ്യാപിച്ചു.
ജേക്കബ് മാത്യുവാണ് അവാർഡിന് അർഹനായത്. ഒക്ടോബർ 28-ാം തീയതി സ്കോട്ട് ലാന്റിലെ മലയാളി സംഘടനകളുടെ നേതൃത്വത്തിലുള്ള യുസ്മയയുടെ സഹകരണത്തോടെ നടത്തപ്പെടുന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ വച്ച് അവാർഡ് ദാനം നടത്തപ്പെടും.
ബ്രിട്ടനിൽ കുടിയേറിയ മലയാളികളുടെ പുതുതലമുറയിൽ സ്പോർട്സിൽ അഭിമാന നേട്ടങ്ങൾ സ്വായത്തമാക്കിയതാണ് ജേക്കബ് മാത്യുവിനെ സ്പോർട്സ്മാൻ ഓഫ് ദ ഇയർ അവാർഡിന് അർഹനാക്കിയത്. 2 മാസങ്ങൾക്ക് മുമ്പ് ഓഗസ്റ്റ് 6 – ന് യു .എസ്സിലെ ലൂസിയാനയിൽ വച്ച് നടത്തപ്പെട്ട വേൾഡ് പവ്വർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ ബ്രിട്ടനു വേണ്ടി സ്വർണ്ണ മെഡൽ നേടിയതാണ് നേട്ടങ്ങളിൽ അവസാനത്തേത് .
ചാർട്ടേഡ് അക്കൗണ്ടന്റായ ജേക്കബ് ന്യൂകാസ്സിലുള്ള അർബൻ ഫോർസൈറ്റിലാണ് ജോലി ചെയ്യുന്നത്. തിരുവനന്തപുരം സ്വദേശികളായ ജോസ് മാത്യുവും ഡോ. സിസിലിയും ആണ് മാതാപിതാക്കൾ . ഷൈനി മാത്യു ആണ് ജേക്കബ് മാത്യുവിന്റെ ഭാര്യ.
മലയാളം യുകെയും സ്കോ ട്ട്ലാൻഡിലേ മലയാളി സംഘടനകളുടെ സംഘടനയായ യുസ്മയുടെ സഹകരണത്തോടെ ഒക്ടോബർ 28 -ന് നടത്തുന്ന അവാർഡ് നൈറ്റിനായുള്ള ഒരുക്കങ്ങൾ ഗ്ലാസ്ഗോയിലെ ബെൻസ് ഹിൽ അക്കാഡമിയിൽ പുരോഗമിക്കുകയാണ്. യുസ്മ നാഷണൽ കലാമേളയോടെ 12 മണിക്കാണ് പരിപാടികൾ ആരംഭിക്കുക. കാണികൾക്ക് കലയുടെ ദൃശ്യവിരുന്ന് ഒരുക്കുന്ന നിരവധി പരിപാടികൾ ആണ് വേദിക്ക് പിന്നിൽ ഒരുങ്ങുന്നത്. സ്കോട്ട് ലൻഡിലെ മലയാളി കുടിയേറ്റ ചരിത്രത്തിൽ നാഴിക കല്ലാകുന്ന കലയുടെ മാമാങ്കത്തിനാണ് ഒക്ടോബർ 28 -ന് തിരി തെളിയുക.
ഗ്ലാസ്ഗോയിൽ നടക്കുന്ന അവാർഡ് നൈറ്റിൽ അത്യന്തം വാശിയേറിയ മത്സരത്തിൽ വർണ്ണാഭമായ സാങ്കേതീക സജ്ജീകരണങ്ങാണ് മലാളം യുകെ ന്യൂസ് ഒരുക്കുന്നത്. മെഗാ വീഡിയോ വാൾ, താളത്തിനൊത്ത് നൃത്തം ചെയ്യുന്ന അത്യാധുനിക ലൈറ്റിംഗ് സംവിധാനം, മത്സരാർത്ഥികൾക്ക് ഓരോ ചുവിടലും ഊർജ്ജമേകുന്ന കൃത്യമായ ശബ്ദ നിയന്ത്രണങ്ങൾ, ലോകമെമ്പാടും തൽസമയം കണ്ടാസ്വദിക്കാൻ ലൈവ് ടെലികാസ്റ്റിംഗ് തുടങ്ങിയവയെല്ലാം അവാർഡ് നൈറ്റിൻെറ പ്രത്യേകതകളിൽ ചിലതാണ്. കൃത്യമായ വോളണ്ടിയറിംഗ് സംവിധാനവും മിതമായ നിരക്കിൽ രുചികരമായ ഭക്ഷണവും പരിപാടിയിലുടനീളം ലഭ്യമാണ്. കോച്ചുകളുൾപ്പെടെ നൂറ് കണക്കിന് വാഹനങ്ങൾ സൗജന്യമായി പാർക്ക് ചെയ്യാനുന്നുള്ള സൗകര്യവുമുണ്ട്.
ഇൻഷുറൻസ്, മോർട്ട്ഗേജ് അഡ്വൈസ് രംഗത്ത് വർഷങ്ങളായി യുകെ മലയാളികൾ ആശ്രയിക്കുന്ന വിശ്വസ്ത സ്ഥാപനമായ അലൈഡ് ഫിനാൻഷ്യൽ സർവീസ്, രുചിപ്പെരുമയിൽ യുകെ മലയാളികൾക്കിടയിൽ പേര് കേട്ട തറവാട് റസ്റ്റോറന്റ് എന്നിവരാണ് മലയാളം യുകെ അവാർഡ് നൈറ്റിൻെറ മുഖ്യ പ്രായോജകർ.
ഗ്ലാസ്ഗോയിൽ നടക്കുന്ന കലാമാമാങ്കം കണ്ട് ആസ്വദിക്കാനായിട്ട് യുകെയിലുള്ള എല്ലാ മലയാളികളെയും മലയാളം യുകെയും യുസ്മയും ഗ്ലാസ്ഗോയിലേയ്ക്ക് സ്വാഗതം ചെയ്യുകയാണ് .
മലയാളം യുകെ അവാർഡ് നൈറ്റിൽ യുകെയിലെ ഏറ്റവും മികച്ച നേഴ്സായി തിരഞ്ഞെടുക്കപ്പെടുന്ന നേഴ്സിനും കെയറർക്കും 500 പൗണ്ട് വീതം ക്യാഷ് പ്രൈസും മൊമെന്റോയും സർട്ടിഫിക്കറ്റും ആണ് സമ്മാനമായി നൽകുന്നത് . ഇതിനായി അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബർ മാസം 10 അണ്. കൂടുതൽ വിവരങ്ങൾ താഴെ കാണുന്ന ലിങ്കിൽ ലഭ്യമാണ്.
മലയാളം യുകെ അവാർഡ് നൈറ്റിന്റെയും യുസ്മ കലാമേളയുടെയും കൂടുതൽ വിവരങ്ങൾ ലഭിക്കാൻ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
ബിൻസു ജോൺ, റഗ്ബി – 07951903705
ഷിബു മാത്യു, കീത്തലി – 074114443880
ജോജി തോമസ്, ലീഡ്‌സ് – 07728374426
റോയ് ഫ്രാൻസിസ്, സ്റ്റോക് ഓൺ ട്രെന്റ് – 07717754609
ജിമ്മി മൂലംകുന്നം, ബർമിംഗ്ഹാം – 07588953457
ബിനു മാത്യു, വാൽസാൽ – 07883010229
തോമസ് ചാക്കോ, ഗ്ലോസ്റ്റർഷെയർ – 07872067153
ബിജു മൂന്നാനപ്പള്ളിൽ, സാലിസ്ബറി – 07804830277
യുസ്മ കൾച്ചറൽ കോർഡിനേറ്റർമാരായ റീന സജി 07809486817 (ലിവിംഗ്സ്റ്റൺ) , ഷിബു സേവ്യർ (ഫാൽ കീർക്ക്) 07533554537 എന്നിവരെയോ ബന്ധപ്പെടാവുന്നതാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഒക്ടോബർ 28 -ന് നടക്കുന്ന ഈ വർഷത്തെ മലയാളം യു കെയുടെ അവാർഡ് നൈറ്റിൽ സ്റ്റം ( സയൻസ് ടെക്നോളജി എൻജിനീയറിങ് & മാത്‍സ് ) ഇക്വാളിറ്റി അഡ്വക്കേറ്റ് ഓഫ് ദി ഇയർ അവാർഡിന് അർഹയായിരിക്കുന്നത് ഡോ മൃദുല ചക്രബർത്തിയാണ്. സയൻസിലൂടെ സാമൂഹിക മാറ്റങ്ങൾ നടത്തുവാനായി നടത്തിയ അവിസ്മരണീയ പ്രവർത്തനങ്ങൾക്കാണ് മൃദുലയെ ഈ അവാർഡിന് അർഹയാക്കിയത്. നിരവധി ഇടങ്ങളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഒരു പ്രതിഭയാണ് ഇവർ. ഇന്ത്യയിലെ അലഹബാദ് യൂണിവേഴ്സിറ്റിയിൽ നിന്നും ഫിസിക്സിൽ ബി എ ഓണേഴ്സ് ബിരുദം നേടിയ ഇവർ, പിന്നീട് ഐഐടിയിൽ നിന്നും എൻജിനീയറിംഗിൽ ബിരുദം നേടി. അതിനു ശേഷം ഗ്ലാസ്ഗോയിലെ യൂണിവേഴ്സിറ്റി ഓഫ് സ്ട്രാത്ക്‌ളൈഡിൽ നിന്നും ബ്രിട്ടീഷ് കൗൺസിൽ സ്കോളർഷിപ്പോടുകൂടി സിസ്റ്റംസ് എൻജിനീയറിങ്ങിൽ ബിരുദാനന്തര ബിരുദം നേടി. പിന്നീട് അതേ യൂണിവേഴ്സിറ്റിയിൽ നിന്നും റോബോട്ടിക് ഡിസൈൻ, മാനുഫാക്ചറിങ് ആൻഡ് എൻജിനീയറിങ് മാനേജ്മെന്റ് എന്ന വിഷയത്തിൽ പി എച്ച് ഡി ബിരുദവും മൃദുല കരസ്ഥമാക്കി.
പഠനത്തിനുശേഷം തന്റേതായ വ്യക്തിമുദ്ര പ്രവർത്തിച്ച ഇടങ്ങളിലെല്ലാം ഉണ്ടാക്കുന്നതിന് മൃദുലക്ക് സാധിച്ചു. ക്യാബിനറ്റ് ഓഫീസിലെ ഡിപ്പാർട്ട്മെന്റ് ഓഫ് ട്രേഡ് ആൻഡ് ഇൻഡസ്ട്രിയിൽ പ്രിൻസിപ്പൽ എൻജിനീയറായും, സ്കോട്ടിഷ് ഗവൺമെന്റിന്റെ ടെക്നിക്കൽ എക്സ്പർട്ടായും മറ്റും മൃദുല തന്റെ കരിയറിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സീമൻസ് യു കെ ലിമിറ്റഡിൽ പ്രിൻസിപ്പൽ എൻജിനീയറായും, ഇന്നോവെയർ യു കെയിൽ ബിസിനസ് ഇന്നോവേഷൻ അഡ്വൈസറായും മറ്റും സുത്യർഹമായ സേവനം നടത്തുന്നതിന് മൃദുലയ്ക്ക് സാധിച്ചിട്ടുണ്ട്. 1981 മുതൽ റ്റിയുവി എസ് യുഡിയിൽ മുഖ്യ കൺസൾട്ടൻഡ് എൻജിനീയറായി സേവനമനുഷ്ഠിച്ചു വരികയാണ് മൃദുല.
കലയും സംസ്‌കാരവും പ്രോത്സാഹിപ്പിക്കുന്നതിലും ഗ്ലാസ്‌ഗോയിലും പരിസരത്തുമുള്ള ഇന്ത്യക്കാരെ സേവിക്കുന്ന സാമൂഹിക-സാംസ്‌കാരിക പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിലും അവർ സമൂഹത്തിൽ അക്ഷീണം പ്രവർത്തിച്ചിട്ടുണ്ട്. കോവിഡ് കാലത്ത് ബുദ്ധിമുട്ട് അനുഭവിച്ച വിദേശത്ത് പഠിക്കുന്ന ഇന്ത്യൻ വിദ്യാർഥികൾക്കായി സഹായഹസ്തം നീട്ടുവാൻ മൃദുലയ്ക്ക് സാധിച്ചു. അവർക്കായി ഭക്ഷണം, അക്കമഡേഷൻ മുതലായവ കണ്ടെത്തുന്നതിനും അതോടൊപ്പം തന്നെ ഇന്ത്യൻ ഗവൺമെന്റിന്റെ വന്ദേ ഭാരത് മിഷനിലൂടെ അവരെ തിരികെ അയക്കുന്നതിന് നേതൃത്വം നൽകുവാനും മൃദുലയ്ക്ക് സാധിച്ചു. അതോടൊപ്പം തന്നെ സമൂഹത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന പ്രായമായവർക്ക് വേണ്ടിയുള്ള മൃദുലയുടെ പ്രവർത്തനങ്ങളും ശ്രദ്ധിക്കപ്പെടേണ്ടതാണ്. ഇന്ത്യൻ ബംഗാളികളുടെ ഒറ്റപ്പെടൽ ഇല്ലാതാക്കുന്നതിനും അവരെ സാമൂഹിക ബഹിഷ്കരണത്തിൽ നിന്ന് രക്ഷിക്കുന്നതിനും സാംസ്കാരിക പൈതൃകം പ്രോത്സാഹിപ്പിക്കുന്നതിനുമായി 1971-ൽ ഗ്ലാസ്ഗോയിൽ സ്ഥാപിതമായ ബംഗാളി കൾച്ചറൽ ഓർഗനൈസേഷന്റെ സ്ഥാപകരിൽ ഒരാളാണ് ഡോ. മൃദുല ചക്രബർത്തി. ഈസ്റ്റ് റെൻഫ്രൂഷെയർ ഫെയ്ത് ഫോറത്തിന്റെ ചെയർപേഴ്സനും അസോസിയേഷൻ ഓഫ് ഇന്ത്യൻ ഓർഗനൈസേഷന്റെ ജനറൽ സെക്രട്ടറി ആയും മൃദുല സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഡോ. മൃദുല ചക്രബർത്തി സ്കോട്ട് ലൻഡിലെ മലയാളി സമൂഹവുമായിട്ട് അടുത്ത പ്രവർത്തിക്കുകയും യുസ്മയുടെ ഒരു വഴികാട്ടിയായി പ്രവർത്തിക്കുകയും ചെയ്യുന്ന വ്യക്തിയാണ്.
ഗ്ലാസ് ഗോയില് നിരവധിയുള്ള ഇന്ത്യൻ സംഘടനകളുടെ മേൽനോട്ടം വഹിക്കുന്ന സംഘടനയാണ് ഇത്. അതോടൊപ്പം തന്നെ സ്കോട്ടീഷ് എത്ത്നിക് മൈനോറിറ്റി സ്പോർട്സ് അസോസിയേഷന്റെ ജനറൽ സെക്രട്ടറിയായും, ഗ്ലാസ്ഗോയിലെ ടാഗോർ സെന്ററിന്റെ ചെയർപേഴ്സണലായും തുത്യർഹമായ സേവനം മൃദുല അനുഷ്ഠിച്ചിട്ടുണ്ട്. ഡയറക്ടർ ഓഫ് പീസ് ആർട്ട്സ്, ഗ്ലാസ്ഗോ ഹിന്ദു മന്ദിറിന്റെ എക്സിക്യൂട്ടീവ് മെമ്പർ, എടിൻബറോയിലെ കൽക്കട്ട ഹെറിറ്റേജ് ട്രസ്റ്റിന്റെ ഡയറക്ടർ തുടങ്ങിയ നിലകളിലും തന്റെ കൈയ്യൊപ്പ് പതിപ്പിച്ച പ്രതിഭയാണ് മൃദുല.
താനായിരുന്നു ഇടങ്ങളിൽ എല്ലാം ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ ഉന്നമനത്തിനായും ഇന്ത്യൻ സംസ്കാരത്തിന്റെ പ്രചാരണത്തിനായി മൃദുല ശ്രമിച്ചിട്ടുണ്ട്. നിരവധി ഇടങ്ങളിൽ യുകെ ഗവൺമെന്റുമായി ചേർന്ന് പ്രവർത്തിക്കുന്നതിന്, ഗവൺമെന്റിന്റെ തീരുമാനങ്ങളിൽ ഉപദേശകയായി മാറുന്നതിനും മൃദുലയ്ക്ക് സാധിച്ചിട്ടുണ്ട്. പ്രധാനമന്ത്രി ടോണി ബ്ലെയറിന്റെ കാലഘട്ടത്തിൽ ക്യാബിനറ്റ് ഓഫീസുമായി ചേർന്ന് പോളിസി ആക്ഷൻ ടീമിന്റെ ഭാഗമായി പ്രവർത്തിക്കുവാൻ മൃദുലയ്ക്ക് സാധിച്ചത് അവിസ്മരണീയ നേട്ടമാണ്.
തന്റെ പ്രവർത്തന മികവുകൾക്കായി നിരവധി അവാർഡുകളും മൃദുലയെ തേടി എത്തിയിട്ടുണ്ട്. ഇതിൽ ഏറ്റവും മികച്ചതാണ് 2023 ജൂൺ 2 ന് രാജ്ഞിയുടെ പ്ലാറ്റിനം ജൂബിലി സമയത്ത് മൃദലയ്ക്ക് ലഭിച്ച എംബി ഇ ( മെമ്പർ ഓഫ് ദി ഓർഡർ ഓഫ് ദി ബ്രിട്ടീഷ് എംപയർ ) അവാർഡ്. സമൂഹത്തിന് നൽകിയ മികച്ച പ്രവർത്തനങ്ങൾക്കാണ് മൃദുലയ്ക്ക് ഈ അവാർഡ് ലഭിച്ചത്. ഇതോടൊപ്പം തന്നെ ഇന്ത്യയിൽ പത്മ പുരസ്കാരങ്ങൾക്കും മൃദുലയുടെ പേര് നോമിനേറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. 2010 സെപ്റ്റംബറിൽ ഹൌസ് ഓഫ് ലോർഡ്സിന്റെ ഗ്ലോബൽ നോൺ റസിഡന്റ് ഇന്ത്യൻ അവാർഡ് ഫോർ കോൺട്രിബ്യൂഷൻ ടു ബ്രിട്ടീഷ് സൊസൈറ്റിയും മൃദുലയെ തേടിയെത്തി. സയൻസ്, എൻജിനീയറിങ് രംഗത്ത് നൽകിയ അമൂല്യ സേവനങ്ങൾക്കാണ് ഈ അവാർഡ്. 2009 ൽ അസോസിയേഷൻ ഫോർ ഇന്ത്യൻ ഓർഗനൈസേഷൻ ഗ്ലാസ്ഗോയും സയൻസ് രംഗത്തെ സേവനങ്ങൾക്ക് മൃദുലക്ക് അവാർഡ് നൽകി. 2008 ൽ നോൺ റസിഡന്റ് ഇന്ത്യൻ വെൽഫെയർ സൊസൈറ്റി നൽകിയ ഹിന്ദ് രത്തന്‍ അവോർഡും മൃദുലയുടെ കരിയറിലെ പൊൻതൂവലാണ്.
മലയാളം യുകെയും സ്കോ ട്ട്ലാൻഡിലേ മലയാളി സംഘടനകളുടെ സംഘടനയായ യുസ്മയുടെ സഹകരണത്തോടെ ഒക്ടോബർ 28 -ന് നടത്തുന്ന അവാർഡ് നൈറ്റിനായുള്ള ഒരുക്കങ്ങൾ ഗ്ലാസ്ഗോയിലെ ബെൻസ് ഹിൽ അക്കാഡമിയിൽ പുരോഗമിക്കുകയാണ്. യുസ്മ നാഷണൽ കലാമേളയോടെ 12 മണിക്കാണ് പരിപാടികൾ ആരംഭിക്കുക. കാണികൾക്ക് കലയുടെ ദൃശ്യവിരുന്ന് ഒരുക്കുന്ന നിരവധി പരിപാടികൾ ആണ് വേദിക്ക് പിന്നിൽ ഒരുങ്ങുന്നത്. സ്കോട്ട് ലൻഡിലെ മലയാളി കുടിയേറ്റ ചരിത്രത്തിൽ നാഴിക കല്ലാകുന്ന കലയുടെ മാമാങ്കത്തിനാണ് ഒക്ടോബർ 28 -ന് തിരി തെളിയുക.
ഗ്ലാസ്ഗോയിൽ നടക്കുന്ന അവാർഡ് നൈറ്റിൽ അത്യന്തം വാശിയേറിയ മത്സരത്തിൽ വർണ്ണാഭമായ സാങ്കേതീക സജ്ജീകരണങ്ങാണ് മലയാളം യുകെ ന്യൂസ് ഒരുക്കുന്നത്. മെഗാ വീഡിയോ വാൾ, താളത്തിനൊത്ത് നൃത്തം ചെയ്യുന്ന അത്യാധുനിക ലൈറ്റിംഗ് സംവിധാനം, മത്സരാർത്ഥികൾക്ക് ഓരോ ചുവിടലും ഊർജ്ജമേകുന്ന കൃത്യമായ ശബ്ദ നിയന്ത്രണങ്ങൾ, ലോകമെമ്പാടും തൽസമയം കണ്ടാസ്വദിക്കാൻ ലൈവ് ടെലികാസ്റ്റിംഗ് തുടങ്ങിയവയെല്ലാം അവാർഡ് നൈറ്റിൻെറ പ്രത്യേകതകളിൽ ചിലതാണ്. കൃത്യമായ വോളണ്ടിയറിംഗ് സംവിധാനവും മിതമായ നിരക്കിൽ രുചികരമായ ഭക്ഷണവും പരിപാടിയിലുടനീളം ലഭ്യമാണ്. കോച്ചുകളുൾപ്പെടെ നൂറ് കണക്കിന് വാഹനങ്ങൾ സൗജന്യമായി പാർക്ക് ചെയ്യാനുന്നുള്ള സൗകര്യവുമുണ്ട്.
ഇൻഷുറൻസ്, മോർട്ട്ഗേജ് അഡ്വൈസ് രംഗത്ത് വർഷങ്ങളായി യുകെ മലയാളികൾ ആശ്രയിക്കുന്ന വിശ്വസ്ത സ്ഥാപനമായ അലൈഡ് ഫിനാൻഷ്യൽ സർവീസ്, രുചിപ്പെരുമയിൽ യുകെ മലയാളികൾക്കിടയിൽ പേര് കേട്ട തറവാട് റസ്റ്റോറന്റ് എന്നിവരാണ് മലയാളം യുകെ അവാർഡ് നൈറ്റിൻെറ മുഖ്യ പ്രായോജകർ.
ഗ്ലാസ്ഗോയിൽ നടക്കുന്ന കലാമാമാങ്കം കണ്ട് ആസ്വദിക്കാനായിട്ട് യുകെയിലുള്ള എല്ലാ മലയാളികളെയും മലയാളം യുകെയും യുസ്മയും ഗ്ലാസ്ഗോയിലേയ്ക്ക് സ്വാഗതം ചെയ്യുകയാണ് .
മലയാളം യുകെ അവാർഡ് നൈറ്റിൽ യുകെയിലെ ഏറ്റവും മികച്ച നേഴ്സായി തിരഞ്ഞെടുക്കപ്പെടുന്ന നേഴ്സിനും കെയറർക്കും 500 പൗണ്ട് വീതം ക്യാഷ് പ്രൈസും മൊമെന്റോയും സർട്ടിഫിക്കറ്റും ആണ് സമ്മാനമായി നൽകുന്നത് . ഇതിനായി അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബർ മാസം 10 അണ്. കൂടുതൽ വിവരങ്ങൾ താഴെ കാണുന്ന ലിങ്കിൽ ലഭ്യമാണ്.
മലയാളം യുകെ അവാർഡ് നൈറ്റിന്റെയും യുസ്മ കലാമേളയുടെയും കൂടുതൽ വിവരങ്ങൾ ലഭിക്കാൻ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
ബിൻസു ജോൺ, റഗ്ബി – 07951903705
ഷിബു മാത്യു, കീത്തലി – 074114443880
ജോജി തോമസ്, ലീഡ്‌സ് – 07728374426
റോയ് ഫ്രാൻസിസ്, സ്റ്റോക് ഓൺ ട്രെന്റ് – 07717754609
ജിമ്മി മൂലംകുന്നം, ബർമിംഗ്ഹാം – 07588953457
ബിനു മാത്യു, വാൽസാൽ – 07883010229
തോമസ് ചാക്കോ, ഗ്ലോസ്റ്റർഷെയർ – 07872067153
ബിജു മൂന്നാനപ്പള്ളിൽ, സാലിസ്ബറി – 07804830277
യുസ്മ കൾച്ചറൽ കോർഡിനേറ്റർമാരായ റീന സജി 07809486817 (ലിവിംഗ്സ്റ്റൺ) , ഷിബു സേവ്യർ (ഫാൽ കീർക്ക്) 07533554537 എന്നിവരെയോ ബന്ധപ്പെടാവുന്നതാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- പുരുഷന്മാർക്കും സ്ത്രീകളെ പോലെ ആർത്തവവിരാമത്തിന് അവധി നൽകാനുള്ള എൻഎച്ച്എസ് തീരുമാനത്തെ സംബന്ധിച്ച് ഭിന്നാഭിപ്രായങ്ങൾ ഉടലെടുത്തിരിക്കുകയാണ്. പുരുഷന്മാർക്ക് ആർത്തവവിരാമത്തിന്റെ ലക്ഷണങ്ങൾ അനുഭവപ്പെടുമ്പോൾ ഒരു വർഷം വരെ അവധി നൽകുന്നത് പരിഗണിക്കാമെന്ന ഒരു എൻ എച്ച് എസ് ട്രസ്റ്റ് മേധാവികളോടെ അറിയിച്ചതിന് പിന്നാലെയാണ് പുതിയ വിവാദങ്ങൾ ഉണ്ടായിരിക്കുന്നത്. ഇത്തരത്തിലുള്ള പുരുഷന്മാർക്ക് പ്രത്യേകം യൂണിഫോമുകളും, പോർട്ടബിൾ ഫാനുകളും, മറ്റും നൽകാനും അതോടൊപ്പം തന്നെ ആവശ്യമെങ്കിൽ ഷിഫ്റ്റ് പാറ്റെർണുകളിൽ മാറ്റം നൽകാനും മാനേജർമാർക്ക് നിർദ്ദേശമുണ്ട്. പുരുഷന്മാർ ഇത്തരത്തിലുള്ള ലക്ഷണം അനുഭവിക്കുമ്പോൾ അത് പറയുവാൻ യാതൊരുവിധ തരത്തിലുള്ള നാണക്കേടും തോന്നരുതെന്ന് ഹെൽത്ത് സർവീസ് എംപ്ലോയ്മെന്റ് ബോഡി നൽകിയ നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു. എന്നാൽ എൻഎച്ച്എസ്സിന്റെ ഈ തീരുമാനം തികച്ചും വിഡ്ഢിത്തം ആണെന്നും, യാതൊരുവിധ തരത്തിലുള്ള ശാസ്ത്രബോധം ഇല്ലാതെയുള്ളതാണെന്നും നിരവധി പേർ കുറ്റപ്പെടുത്തി.
എന്നാൽ ഇത് രാജ്യത്തുടനീളം നിലനിൽക്കുന്ന ഒരു തീരുമാനമാണെന്ന കാര്യത്തിൽ ഇനിയും സംശയങ്ങൾ ഉണ്ട്. ഇത് ഒരു ദേശീയ തീരുമാനം അല്ലെന്ന നിഗമനത്തിലാണ് എൻഎച്ച്എസ് ഇംഗ്ലണ്ട് എത്തിയിരിക്കുന്നത്. ഈസ്റ്റ് മിഡ്‌ലാൻഡ് ആംബുലൻസ് സർവീസ് ആണ് ആദ്യമായി ആർത്തവം വിരാമത്തിന്റെ ലക്ഷണങ്ങൾ അനുഭവിക്കുന്ന പുരുഷന്മാർക്ക് ഒരു വർഷം വരെ അവധിയെടുക്കാനുള്ള അനുമതി നൽകിയത്. സ്ത്രീകൾക്ക് ആർത്തവവിരാമത്തിന്റെ ലക്ഷണങ്ങളെപ്പോലെ, നാല്പതുകളുടെ അവസാനം പുരുഷന്മാർക്ക് ഉണ്ടാകുന്ന ചില ലക്ഷണങ്ങളാണ് പുരുഷന്മാരിൽ ഇതുകൊണ്ട് അർത്ഥമാക്കുന്നത്. ഇത് യാഥാർത്ഥ്യമാണോ എന്നത് സംബന്ധിച്ച് വിദഗ്ധർക്കിടയിൽ പോലും ഐക്യമായ ഒരു തീരുമാനം ഇതുവരെ ഉണ്ടായിട്ടില്ല. അതിനിടയിൽ ഒരു എൻഎച്ച്എസ് ട്രസ്റ്റിന്റെ ഈ തീരുമാനം പുതിയ വിവാദങ്ങൾക്ക് വഴിതെളിച്ചിരിക്കുകയാണ്.