ന്യൂസ് ഡെസ്ക് മലയാളം യുകെ
ബ്രിട്ടീഷ് സ്‌കൂളുകളിൽ കുട്ടികൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഉപയോഗിച്ച് മറ്റ് കുട്ടികളുടെ സഭ്യമല്ലാത്ത ചിത്രങ്ങളുണ്ടാക്കുന്നതായി വിദഗ്ദ്ധർ. ഇത്തരത്തിലുള്ള ചിത്രങ്ങൾ ദുരുപയോഗം ചെയ്യുന്നതായും സംഘം പറയുന്നു. കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന തരത്തിലുള്ള ചിത്രങ്ങൾ വിദ്യാർത്ഥികൾ എഐ ജനറേറ്റിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിക്കുന്നതായി നിരവധി സ്കൂളുകൾ ഇതിനോടകം തന്നെ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.

ഇത്തരത്തിൽ എഐ ഉപയോഗിച്ച് നിർമ്മിക്കുന്ന ചിത്രങ്ങൾ പ്രൊഫഷണൽ ഫോട്ടോകളുടേതിനോട് കിടനിൽക്കുമെന്ന് യുകെ സേഫർ ഇന്റർനെറ്റ് സെന്റർ (യുകെഎസ്ഐസി) ഡയറക്ടർ എമ്മ ഹാർഡി പറഞ്ഞു. ഇത്തരം ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുകയും അപരിചിതരുടെ കൈകളിൽ എത്തുമെന്നും കുട്ടികൾ പലപ്പോഴും ചിന്തിക്കുന്നില്ല. ഇവ ദുരുപയോഗം ചെയ്യാനുള്ള സാധ്യത ഏറെയാണെന്നും എമ്മ ഹാർഡി പറയുന്നു.

ഇത്തരത്തിൽ കുട്ടികളുടെ ചിത്രങ്ങൾ ദുരുപയോഗം ചെയ്യാതിരിക്കാനുള്ള നടപടികൾ സ്കൂൾ അധികൃതർ കൊണ്ടുവരണമെന്ന് കുട്ടികളുടെ സംരക്ഷണ സംഘടനയായ യുകെഎസ്ഐസി പറഞ്ഞു. കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന തലത്തിലുള്ള ചിത്രങ്ങൾ യുകെയിൽ നിയമവിരുദ്ധമാണ്. ഇത് സാങ്കേതിക വിദ്യയിൽ തയ്യാറാക്കിയതാണെങ്കിലും ഫോട്ടോ എടുത്തതാണെങ്കിലും ഒരേപോലെ കുറ്റകരമാണ്. കാർട്ടൂണുകളോ മറ്റ് റിയലിസ്റ്റിക് ചിത്രീകരണങ്ങളോ പോലും നിലവിൽ നിർമ്മിക്കുന്നതും കൈവശം വയ്ക്കുന്നതും വിതരണം ചെയ്യുന്നതും നിയമവിരുദ്ധമാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
അധികാരത്തിലെത്തിയാൽ രാജ്യത്തിലേയ്ക്ക് കുടിയേറുന്നവരുടെ എണ്ണത്തിൽ വൻ കുറവ് വരുത്തുമെന്ന് ലേബർ പാർട്ടി. ഷാഡോ ചീഫ് സെക്രട്ടറിയായ സാരർ ജോൺസൺ ആണ് നെറ്റ് മൈഗ്രേഷൻ പ്രതിവർഷം രണ്ട് ലക്ഷമായി കുറയ്ക്കുമെന്ന പ്രഖ്യാപനം നടത്തിയത്. ജോലിക്കായും പഠനത്തിനായും യുകെയെ സ്വപ്നം കാണുന്ന മലയാളികൾ ഉൾപ്പെടെയുള്ള വിദേശികളെ പ്രതികൂലമായി ബാധിക്കുന്നതാണ് ലേബർ പാർട്ടിയുടെ പ്രഖ്യാപിത നയം.

കഴിഞ്ഞ ആഴ്ച പുറത്തുവന്ന കണക്കുകൾ പ്രകാരം യുകെയിൽ താമസിക്കാൻ വരുന്നവരുടെ എണ്ണവും രാജ്യം വിട്ട് പോകുന്നവരുടെ എണ്ണവും തമ്മിലുള്ള വ്യത്യാസം ആയ നെറ്റ് മൈഗ്രേഷൻ 745,000 ആണ് . ഇത് ബ്രെക്സിറ്റിന് മുമ്പുള്ളതിനേക്കാൾ 3 ഇരട്ടി കൂടുതലാണ്. കുടിയേറ്റം കുതിച്ചുയർന്ന വിഷയത്തിൽ വൻ വിമർശനമാണ് ഋഷി സുനക് സർക്കാർ ഏറ്റുവാങ്ങിയത്. കൺസർവേറ്റീവ് പാർട്ടിയുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രിക കുടിയേറ്റ കാര്യത്തിൽ നടപടി സ്വീകരിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ കുടിയേറ്റം കുറയ്ക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടതായുള്ള വിമർശനം ശക്തമാണ്.

ആരോഗ്യ സാമൂഹിക പരിപാലന മേഖലയിൽ ജോലിക്കായി യുകെയിൽ എത്തുന്നവരുടെ എണ്ണത്തിലെ വർദ്ധനവാണ് കുടിയേറ്റം കുതിച്ചുയരാനുള്ള പ്രധാന കാരണം. മലയാളികളിൽ ഭൂരിപക്ഷവും യുകെയിലെത്തുന്നതും ആരോഗ്യമേഖലയിലെ ജോലിക്കായാണ് . നെറ്റ് മൈഗ്രേഷൻ കുറയ്ക്കണമെന്ന മുറവിളിയും ലേബർ പാർട്ടിയുടെ പ്രഖ്യാപനവും യുകെയെ സ്വപ്നം കാണുന്ന മലയാളി നേഴ്സുമാരെയും വിദ്യാർത്ഥികളെയും സാരമായി ബാധിക്കും. ജോലിക്കായും പഠനത്തിനായും എത്തുന്നവരുടെ ആശ്രിത വിസയിൽ ഒട്ടേറെ മലയാളികളാണ് യുകെയിൽ എത്തിച്ചേരുന്നത്. ആശ്രിത വിസയിൽ വരുന്നവരുടെ എണ്ണം പരിമിതപ്പെടുത്തുമെന്ന സർക്കാരിൻറെ പ്രഖ്യാപിത നയവും മലയാളികൾക്ക് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്
ന്യൂസ് ഡെസ്ക് മലയാളം യുകെ
അടിയന്തിര വൈദ്യസഹായത്തിനായി ആംബുലൻസോ ശസ്ത്രക്രിയയ്ക്കായോ വേണ്ടിയുള്ള നീണ്ട കാത്തിരിപ്പിനെ തുടർന്ന് കഴിഞ്ഞവർഷം ഏകദേശം 8000 പേരുടെ നില ഗുരുതരമാകുകയും 112 പേർ മരിക്കുകയും ചെയ്തതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. പുറത്തുവരുന്ന വിവരങ്ങൾ ചൂണ്ടുന്നത് രാജ്യത്തെ ആരോഗ്യ സംവിധാനത്തിന്റെ താള പിഴകളിലേയ്ക്കാണ്. ആംബുലൻസ് സേവനം ലഭിക്കാനായി 999 ലേയ്ക്ക് വിളിച്ചതിനു ശേഷം കാത്തിരുന്ന ഒരാൾ ജീവനക്കാർ എത്തിയപ്പോഴേക്കും മരണമടഞ്ഞിരുന്നു.

അടിയന്തിര ചികിത്സാ കാലതാമസം മൂലം ഉണ്ടാകുന്ന രോഗികളുടെ മരണത്തിൽ കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ ഉണ്ടായ മരണസംഖ്യയിൽ 5 ഇരട്ടി വർദ്ധനവ് ആണ് സംഭവിച്ചിരിക്കുന്നത്. 2019 – ലെ 21 മരണങ്ങളിൽ നിന്ന് കഴിഞ്ഞ വർഷം 112 ആയി മരണസംഖ്യ ഉയർന്നതിനെതിരെ ശക്തമായ വിമർശനങ്ങളാണ് ഉയർന്ന് വന്നിരിക്കുന്നത്. ഇത്തരം പ്രശ്നങ്ങളിൽ കൂടി കടന്നു പോകുന്നവരുടെ എണ്ണത്തിലും വൻ വർദ്ധനവ് ആണ് ഉണ്ടായിരിക്കുന്നത്. 2019 -ൽ 3979 ആയിരുന്നെങ്കിൽ 2022 ആയപ്പോഴേക്കും അത് 7856 ആയി കുതിച്ചുയർന്നു. 97% ആണ് ഈ രംഗത്ത് ഉണ്ടായ വർദ്ധനവ്.

ഹൃദയസംബന്ധമായ പ്രശ്നങ്ങൾ നേരിടുന്ന ഒരാൾ അടിയന്തിര സഹായത്തിന് വിളിച്ചാൽ 7 മിനിറ്റിനുള്ളിൽ സഹായം എത്തിക്കുക എന്നതാണ് എൻഎച്ച്എസിന്റെ പ്രഖ്യാപിത ലക്ഷ്യം. ഈ സമയം കഴിഞ്ഞാൽ അത്തരം രോഗികളുടെ ജീവൻ തന്നെ അപകടത്തിലാണ്. എന്നാൽ അടിയന്തിര സഹായത്തിനായി വിളിക്കുന്ന പലർക്കും അടിയന്തിര സഹായങ്ങൾ വൈകുന്നത് ആണ് മരണസംഖ്യ ഉയരാൻ കാരണമാകുന്നത്. ഇതോടൊപ്പം കോവിഡ് പോലുള്ള ഒരു മഹാമാരി പൊട്ടിപ്പുറപ്പെട്ടാൽ അതിനെ നേരിടാൻ എൻഎച്ച്എസ് ശക്തമാണോ എന്നതിനെ കുറിച്ചുള്ള ചർച്ചകൾ പലതലത്തിലും ചൂടുപിടിക്കുകയാണ്. നിലവിലെ സാഹചര്യത്തിൽ മറ്റൊരു മഹാമാരിയെ ശക്തമായി നേരിടുന്നതിന് യുകെയിലെ ആരോഗ്യ സംവിധാനം പര്യാപ്തമല്ലെന്ന് 2020 -ലെ ആരോഗ്യവകുപ്പിലെ സ്റ്റേറ്റ് അണ്ടർ സെക്രട്ടറി ആയിരുന്ന ലോർഡ് ബെഥേൽ മാധ്യമങ്ങളോട് പറഞ്ഞത് കഴിഞ്ഞ ദിവസം വാർത്തകളിൽ ഇടം പിടിച്ചിരുന്നു. കോവിഡ് കാലത്തെ ആരോഗ്യ സംവിധാനത്തിന്റെ പരാജയങ്ങൾ തുറന്ന് കാട്ടുന്ന ശാസ്ത്രജ്ഞരും മുൻ ആരോഗ്യ സെക്രട്ടറിയുടെ അഭിപ്രായത്തെ അനുകൂലിക്കുകയാണ്
ന്യൂസ് ഡെസ്ക് മലയാളം യുകെ
മുൻ ഇംഗ്ലണ്ട് ഫുട്ബോൾ മാനേജർ ടെറി വെനബിൾസ് (80) അന്തരിച്ചു. ദീർഘനാളായി രോഗത്തിൻെറ പിടിയിലായിരുന്ന അദ്ദേഹം ഇന്നലെ ലോകത്തോട് വിടവാങ്ങിയെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു. 1996-ലെ യൂറോപ്യൻ ചാമ്പ്യൻഷിപ്പിന്റെ സെമിഫൈനലിലേക്ക് വെനബിൾസ് പുരുഷ ദേശീയ ടീമിനെ ടെറി വെനബിൾസ് നയിച്ചിരുന്നു. വെനബിൾസ് 1984-85 ക്യാമ്പെയ്‌നിൽ ക്യാറ്റലാൻ ടീമിനൊപ്പം കിരീടം നേടി. തുടർന്ന് അടുത്ത സീസണിൽ ലീഗ് കപ്പ് സ്വന്തമാക്കുന്നതിലും സുപ്രധാന പങ്കു വഹിച്ചു.

1986-ലെ യൂറോപ്യൻ കപ്പ് ഫൈനലിലേക്ക് ബാഴ്‌സലോണയെ നയിച്ചു. തന്റെ മാനേജർ ജീവിതത്തിൽ, ടോട്ടൻഹാം, ക്രിസ്റ്റൽ പാലസ്, ക്വീൻസ് പാർക്ക് റേഞ്ചേഴ്‌സ്, ബാഴ്‌സലോണ എന്നിവയുൾപ്പെടെയുള്ള ക്ലബ്ബുകളുടെ ചുമതല അദ്ദേഹം വഹിച്ചിരുന്നു. ഇംഗ്ലണ്ടിലേക്ക് മടങ്ങിയെത്തിയ അദ്ദേഹം 1991-ൽ ടോട്ടൻഹാമിനൊപ്പം എഫ്എ കപ്പ് സ്വന്തമാക്കി.

1994 നും 1996 നും ഇടയിൽ ഇംഗ്ലണ്ട് ഉൾപ്പെടെയുള്ള ടീമുകളുടെ പരിശീലകനെന്ന നിലയിൽ അദ്ദേഹം തൻെറ മുഖമുദ്ര പതിപ്പിച്ചു. 2006 നും 2007 നും ഇടയിൽ പുരുഷ ദേശീയ ടീമിന്റെ അന്നത്തെ മാനേജർ സ്റ്റീവ് മക്ലാരന്റെ സഹായിയായിരുന്നു
ന്യൂസ് ഡെസ്ക് മലയാളം യുകെ
റോച്ച്ഡെയ്ലിൽ നിര്യാതയായ ജോയി അഗസ്റ്റിൻെറ മൃതസംസ്കാര ശുശ്രൂഷ നവംബർ 29 -ാം തീയതി ബുധനാഴ്ച സീറോ മലബാർ സഭയുടെ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിൻ്റെ മുഖ്യ കാർമിത്വത്തിൽ നടക്കും . റോച്ച്ഡെയ്ലിലെ സെന്റ് പാട്രിക്സ് ചർച്ചിൽ വെച്ച് നടുക്കുന്ന മൃതസംസ്കാര ശുശ്രൂഷകളിൽ ഫാ. മാത്യു കുരിശുമൂട്ടിൽ, ഫാ. ജോൺ പുളിന്തനൂത്ത്, ഫാ. ബാബു പുത്തൻപുരക്കൽ എന്നീ വൈദികർ സഹ കാർമ്മികർ ആയിരിക്കും . രാവിലെ 10 മണിക്ക് ആണ് പൊതുദർശനവും കുർബാനയും ആരംഭിക്കുന്നത് . അന്ത്യവിശ്രമം ഒരുക്കിയിരിക്കുന്ന ഡെൻഹർസ്റ്റ് സെമിത്തേരിയിലെ ചടങ്ങുകൾ 1 മണിക്ക് ആയിരിക്കും .
മാഞ്ചസ്റ്ററിനടുത്ത് റോച്ച് ഡയലില്‍ താമസിക്കുന്ന ജോയി അഗസ്റ്റിൻ( 67) നവംബർ 14 തീയതിയാണ് നിര്യാതനായത് . കുറവിലങ്ങാട് സ്വദേശിയായ ജോയ് അഗസ്റ്റിൻ കക്കാട്ടുപള്ളിയിൽ കുടുംബാംഗമാണ്. ഭാര്യ മേരി നേഴ്സായി ജോലി ചെയ്യുന്നു . മക്കൾ : നയന , ജിബിൻ , ജീന . മരുമക്കൾ : പ്രശാന്ത്, ചിപ്പി.
ജോയി അഗസ്റ്റിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ജോയി അഗസ്റ്റിൻ (67)ന്റെ സംസ്കാര ശുശ്രൂഷകള്‍ തത്സമയം കാണാം
YOUTUBE:
FACEBOOK:
https://www.facebook.com/kpmedialive?mibextid=LQQJ4d

ന്യൂസ് ഡെസ്ക് മലയാളം യുകെ
ചൈനയിൽ അജ്ഞാത വൈറസ് കാരണം കുട്ടികളിൽ ന്യൂമോണിയ പടരുന്നുവെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ലോകമെങ്ങും കടുത്ത ജാഗ്രത പാലിക്കുകയാണ്. അജ്ഞാത ന്യൂമോണിയയുടെ പശ്ചാത്തലത്തിൽ യാത്രാവിലക്കുകൾ ഒന്നും ലോകാരോഗ്യ സംഘടന പുറപ്പെടുവിച്ചിട്ടില്ല. രോഗബാധയെ കുറിച്ച് ഗവേഷണം നടത്തുന്ന പ്രൊമെയ്ഡ് പ്ലാറ്റ്ഫോമാണ് വൈറസിനെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുകൊണ്ടുവന്നത്. കോവിഡ് വൈറസിനെ കുറിച്ചുള്ള വിവരങ്ങളും ആദ്യമായി റിപ്പോർട്ട് ചെയ്തത് പ്രൊമെയ്ഡ് ആയിരുന്നു.

എന്നാൽ കോവിഡ് പോലുള്ള ഒരു മഹാമാരി പൊട്ടിപ്പുറപ്പെട്ടാൽ അതിനെ നേരിടാൻ എൻഎച്ച്എസ് ശക്തമാണോ എന്നതിനെ കുറിച്ചുള്ള ചർച്ചകൾ പലതലത്തിലും ചൂടുപിടിക്കുകയാണ്. നിലവിലെ സാഹചര്യത്തിൽ മറ്റൊരു മഹാമാരിയെ ശക്തമായി നേരിടുന്നതിന് യുകെയിലെ ആരോഗ്യ സംവിധാനം പര്യാപ്തമല്ലെന്ന് 2020 -ലെ ആരോഗ്യവകുപ്പിലെ സ്റ്റേറ്റ് അണ്ടർ സെക്രട്ടറി ആയിരുന്ന ലോർഡ് ബെഥേൽ മാധ്യമങ്ങളോട് പറഞ്ഞു. കോവിഡ് കാലത്തെ ആരോഗ്യ സംവിധാനത്തിന്റെ പരാജയങ്ങൾ തുറന്ന് കാട്ടുന്ന ശാസ്ത്രജ്ഞരും മുൻ ആരോഗ്യ സെക്രട്ടറിയുടെ അഭിപ്രായത്തെ അനുകൂലിക്കുകയാണ്.

കോവിഡിൽ നിന്ന് പാഠങ്ങൾ പഠിക്കാൻ സർക്കാർ പരാജയപ്പെട്ടതായാണ് ശാസ്ത്ര ലോകത്തിൻറെ പൊതുവേയുള്ള വിമർശനം. കോവിഡ് സമയത്ത് സ്ഥാപിച്ച പല സൗകര്യങ്ങളും നിർത്തലാക്കാനുള്ള സർക്കാരിന്റെ തീരുമാനങ്ങളാണ് ഇതിനെ ഉപോത്ബലകമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് . എൻ എച്ച് എസിലെ കാത്തിരിപ്പ് സമയം ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലാണ് നിലവിൽ . ഇതിൻറെ കൂടെ ഉണ്ടാകുന്ന ഏതൊരു പ്രതിസന്ധിയും ജനങ്ങളുടെ ജീവന് ഭീഷണിയായി തീരുമെന്നാണ് വിദഗ്ധർ ചൂണ്ടി കാണിക്കുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഉയർന്ന വേലിയേറ്റത്തേയും കാറ്റിനെയും തുടർന്ന് സഫോക്കിലെ ലോസ്‌റ്റോഫിലെ പേക്ക്‌ഫീൽഡ് ഹോളിഡേ പാർക്കിൽ റോഡ് തകർന്നു. ക്ലിഫ് എഡ് ജിൽ പെട്ടെന്നുണ്ടായ തകരാർ പ്രദേശത്ത് പാർക്ക് ചെയ്തിരുന്ന കാരവനുകൾ ഒഴിപ്പിക്കാൻ കാരണമായി. സംഭവത്തിന് പിന്നാലെ പാറക്കെട്ടിന്റെ അടിയിൽ നിന്ന് ബോംബ് കണ്ടെത്തുകയായിരുന്നു. പാറക്കെട്ടിൻെറ അടിയിൽ നൂറു മീറ്ററോളം താഴ്ച്ചയിലാണ് ബോംബ് കണ്ടെത്തിയത്. ഇതിന് പിന്നാലെ നിയന്ത്രിത സ്ഫോടനം ഉണ്ടായി.

34 കാരനായ ലിയോൺ ക്രോസ്മാനാണ് രണ്ടാമത്തെ ഹോളിഡേ പാർക്കായ പോണ്ടിൻസിന് സമീപമുള്ള ബീച്ചിൽ സംശയാസ്പദമായ ബോംബ് കണ്ടെത്തിയത്. ഇതിന് പിന്നാലെ ഇയാൾ കോസ്റ്റ്ഗാർഡുകളെ വിവരം അറിയിക്കുകയായിരുന്നു. വിവരം ലഭിച്ച ഉടനെ എച്ച്എം കോസ്റ്റ്ഗാർഡ് സ് ബന്ധപ്പെട്ടതിനെ തുടർന്ന് ഈസ്റ്റ് സഫോക്ക് കൗൺസിലും സഫോക്ക് പോലീസും സംഭവ സ്ഥലത്തെത്തി പരിശോധ നടത്തി.

നിയന്ത്രിത സ്ഫോടനത്തിന് മുമ്പ്, സൈറ്റിന് ചുറ്റും 100 മീറ്റർ എക്സ്ക്ലൂഷൻ സോൺ ആയി ഉദ്യോഗസ്ഥർ മാറ്റിയിരുന്നു. മണ്ണൊലിപ്പ് കാരണം റോഡിന്റെ ഒരു ഭാഗം തകർന്നു. ഇതിന് പിന്നാലെ അർബർ ലെയ്‌നിലെ ബീച്ചിന്റെ ഒരു ഭാഗത്ത് നിന്ന് പൊതുജനങ്ങൾ വിട്ടുനിൽക്കാൻ ഉദ്യോഗസ്ഥർ അഭ്യർത്ഥിച്ചിട്ടുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- വികലാംഗയായ തന്റെ പങ്കാളിയും നാലു വയസ്സുള്ള കുട്ടിയുടെ അമ്മയുമായ സാറ ബേറ്റ്മാനേ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിയായ മാത്യു ഹൈഡിന് കോടതി ജീവപര്യന്തം ജയിൽ ശിക്ഷ വിധിച്ചു. വെസ്റ്റ് മിഡ്‌ലാൻഡ്‌സിലെ വില്ലെൻഹാളിലുള്ള വീട്ടിൽ വച്ച് ഇരുവരും വഴക്കിട്ടതിനെത്തുടർന്നാണ് സാറ തന്റെ പരിചാരകനും പങ്കാളിയുമായ ഹൈഡിന്റെ ആക്രമണത്തിന് ഇരയായത്.

ഈ വർഷം മാർച്ച് 28 നാണ് സംഭവം നടക്കുന്നത്. 50 വയസ്സുകാരിയായ സാറ ബേറ്റ്മാനേ കണ്ടുമുട്ടിയതിന് തൊട്ടുപിന്നാലെ, ഹൈഡ് അവരോടൊപ്പം താമസം മാറുകയും അവളുടെ ആവശ്യങ്ങളിലും ദൈനംദിന പരിചരണത്തിനുമായി പണം വാങ്ങി പരിചരിക്കുന്ന ഒരാളായി അവരോടൊപ്പം താമസിക്കുകയും ആയിരുന്നു. ഇരുവരും തമ്മിൽ ഉണ്ടായ വാഗ്വാദത്തിന് ശേഷമാണ് ഹൈഡ് സാറയെ കൊലപ്പെടുത്തിയതെന്ന് പോലീസ് വ്യക്തമാക്കി. രണ്ടുദിവസത്തിനുശേഷം മാർച്ച് മുപ്പതാം തീയതി സാറയുടെ മകനാണ് അവരുടെ മൃതദേഹം ഫ്ലാറ്റിൽ കണ്ടെത്തിയത്. മുഖത്ത് മുറിവുകളും ചതവുകളും കഴുത്തിൽ നായയെ നിയന്ത്രിക്കാൻ ഉപയോഗിക്കുന്ന തൊടൽ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച നിലയിലുമായിരുന്നു അവളെ കണ്ടെത്തിയത്.

മണിക്കൂറുകൾക്കുള്ളിൽ തന്നെ പോലീസ് ഹൈഡിനെ അറസ്റ്റ് ചെയ്തിരുന്നു. കൊലപാതകക്കുറ്റം സമ്മതിച്ചതിന് ശേഷം വോൾവർഹാംപ്ടൺ ക്രൗൺ കോടതി ഹൈഡിനെ ജീവപര്യന്തം തടവ് ശിക്ഷക്ക് വിധിച്ചു. ഹൈഡിലുണ്ടായിരുന്ന സാറയുടെ വിശ്വാസത്തെ ദുരൂപയോഗം ചെയ്ത് അവളുടെ വീട്ടിൽ വച്ച് തന്നെ കഴുത്ത് ഞെരുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഡിറ്റക്ടീവ് ഇൻസ്പെക്ടർ നിക്ക് ബർനെസ് വ്യക്തമാക്കി.
ന്യൂസ് ഡെസ്ക് മലയാളം യുകെ
കഴിഞ്ഞ ദിവസം ഗാസയിൽ വെടിനിർത്തൽ ആവശ്യപ്പെട്ടുകൊണ്ട് സെൻട്രൽ ലണ്ടനിൽ നടന്ന പ്രതിഷേധത്തിൽ പതിനായിരക്കണക്കിന് ആളുകൾ പങ്കെടുത്തതായി റിപ്പോർട്ട്. ഏകദേശം 45,000 ത്തോളം പ്രതിഷേധക്കാരാണ് ശനിയാഴ്ച പാർക്ക് ലെയ്‌നിൽ നിന്ന് വൈറ്റ്‌ഹാളിലേക്ക് ബാനറുകളും പ്ലക്കാർഡുകളും വഹിച്ചുകൊണ്ട് മാർച്ച് നടത്തിയത്. പ്രതിഷേധത്തിന് പിന്നാലെ പോലീസ് 18 പേരെ അറസ്റ്റ് ചെയ്തു.

സ്റ്റാർ ഓഫ് ഡേവിഡിനുള്ളിൽ സ്വസ്തിക പതിപ്പിച്ച ലേഖനങ്ങൾ വിതരണം ചെയ്ത നാല് പേരും അറസ്റ്റിലായവരുടെ കൂട്ടത്തിൽ ഉൾപ്പെടുന്നു. സ്റ്റാർ ഓഫ് ഡേവിഡ് ഇസ്രയേലിനെ പ്രതിനിധീകരിക്കാൻ ഉപയോഗിച്ച് വരുന്ന ചിഹ്നമാണ്. ഇതിലൂടെ ഇസ്രയേലിനോടുള്ള വിദ്വേഷമാണ് പ്രതിഷേധക്കാർ കാണിച്ചത്. പ്രകടനത്തിൽ വംശീയ വിദ്വേഷം വളർത്തുന്ന തരത്തിലുള്ള പെരുമാറ്റത്തെ തുടർന്ന് ഒരാൾ അറസ്റ്റിയിലായിട്ടുണ്ട്. ഹമാസിലെ അംഗങ്ങൾ ധരിക്കുന്നതിന് സമാനമായ വെള്ള അറബി ലിപിയുള്ള പച്ച തലപ്പാവ് ധരിച്ചതിന് രണ്ട് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു.

വൈകുന്നേരം അഞ്ചു മണിയോടെയാണ് പ്രതിഷേധക്കാർ വൈറ്റ്ഹാളിലേക്ക് മാർച്ച് ചെയ്യാൻ തുടങ്ങിയത്. ഉദ്യോഗസ്ഥർ നേരത്തെ നൽകിയ നിർദ്ദേശങ്ങൾ ലംഘിച്ചവരെയാണ് സേന അറസ്റ്റ് ചെയ്‌തത്. പബ്ലിക് ഓർഡർ ആക്ടിലെ സെക്ഷൻ 35 പ്രകാരം പിരിഞ്ഞു പോകാൻ വിസമ്മതിച്ച ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്‌തു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
2016 ൽ ഒളിമ്പിക് പാർക്കിന് സമീപമുണ്ടായ അപകടത്തിൽ മോട്ടോർ സൈക്കിൾ ഡിസ്പ്ലേ ടീം പരിശീലകൻെറ മരണത്തിന് കാരണമായ ജെറാൾഡ് കോട്ടർക്കുള്ള അന്വേഷണം ശക്തമാക്കിയിരിക്കുകയാണ് പോലീസ് സേന. 2016-ൽ കിഴക്കൻ ലണ്ടനിലെ ലെയ്‌ട്ടണിൽ 23 കാരനായ കീറോൺ ഫെവ്രിയറിൻെറ മരണത്തിന് കാരണമായ അപകടത്തിൽ ജെറാൾഡിൻെറ ശരീരത്തിൽ നിന്ന് മയക്കുമരുന്നായ കൊക്കെയ്ൻ കണ്ടെത്തിയിരുന്നു. അപകട സമയം പ്രതി മണിക്കൂറിൽ 30 മൈൽ (50 കിമീ/മണിക്കൂർ) വേഗതയിലാണ് സൈക്കിൾ യാത്രികൻറെ നേരെ ഇടിച്ച് കയറിയത്.

2017-ൽ തൻെറ കുറ്റങ്ങൾ സമ്മതിച്ച 56 കാരനായ ഇയാളെ അപകടകരമായ ഡ്രൈവിംഗിനും മറ്റും ഏഴ് വർഷത്തെ തടവിന് ശിക്ഷിക്കുകയും ചെയ്തു. ലണ്ടനിലെ ഹാക്കനിയാണ് ഇയാളുടെ സ്വദേശം. ജയിലിൽ നിന്ന് മോചിപ്പിക്കുന്നതിനുള്ള വ്യവസ്ഥ ലംഘിച്ചതിനെ പിന്നാലെ പോലീസ് സേന കോട്ടറിനെ അന്വേഷിക്കുകയാണെന്ന് മെട്രോപൊളിറ്റൻ പോലീസ് പറഞ്ഞു. ഇയാളെ കണ്ടെത്തുന്നവർ ഉടനെ തന്നെ 999 എന്ന നമ്പറിൽ വിളിച്ച് ബന്ധപ്പെടണമെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.